ലേഖനങ്ങൾ

Tuesday, 20 September 2022

അല്ലാഹുവുണ്ടോ? അവതാരകന്റെ ശബ്ദം പോലും നിലച്ചു പോയ ഇതിഹാസ താരം മുഹമ്മദ്‌ അലിയുടെ മറുപടി

 



നിങ്ങൾ ഇസ്‌ലാമിനെ അറിഞ്ഞു ഇസ്‌ലാം സ്വീകരിച്ചു,ഇന്ന് നിങ്ങൾക്ക് എല്ലാ കാര്യത്തിനും ആത്മവിശ്വാസം ഉണ്ട്, എന്നാൽ പൂർണ്ണ ആത്മവിശ്വാസതോടെ നിങ്ങൾക്ക് പറയുവാൻ കഴിയുമോ അല്ലാഹുവുണ്ടന്നു?അതിനു അവതാരകന്റെ ശബ്ദം പോലും നിലച്ചു പോയ ഒരു മറുപടിയുണ്ട്!!


ലോകത്തിലെ ബോക്സിങ്ഇതിഹാസം  ‘മുഹമ്മദ് അലി കാഷ്യസ് ക്ലേ’
തനിക്ക് കിട്ടിയ ഒളിമ്പിക്സ് മെഡൽ അമേരിക്കയിലെ ഒഹിയോ നദിയിലേക്ക്
വലിച്ചെറിഞ്ഞു.

കറുത്തവനും വെളുത്തവനും പോകാൻ പള്ളികളും പാർക്കുകളും ഹോട്ടലുകൾ
വേർതിരിക്കപ്പെട്ടിരിക്കുന്ന  അമേരിക്കയുടെ തെരുവുകളെ അലി ജനിച്ചത് മുതൽ കാണുന്നതാണ്. ‘കറുത്തവർഗ്ഗക്കാർക്ക് പ്രവേശനമില്ല’യെന്ന ബോർഡും തൂക്കി വെച്ചിട്ടായിരുന്നു ..

ഭക്ഷണം കഴിക്കാൻ കയറിയ ഹോട്ടലിൽ കറുത്ത വർഗ്ഗക്കാർക്ക് ഇവിടെ ഭക്ഷണം
വിളമ്പില്ലായെന്ന് പറഞ്ഞതിന്റെ പ്രതിഷേധമായി മുഹമ്മദ് അലി തന്റെ ഒളിമ്പിക്സ്മെഡൽ നദിയിലേക്ക് വലിച്ചെറിഞ്ഞത്.

കറുത്തവനെയും വെളുത്തവനെയും വേർതിരിക്കപ്പെട്ട തെരുവിലൂടെ വെറുപ്പുകൾ എറിയപ്പെട്ട ചിന്തയുമേന്തി നടക്കുമ്പോളാണ് അദ്ദേഹം ഒരു പള്ളിയിലെ വ്യത്യസ്തമായ ആരാധന കാണാനിടയായത്. വെള്ളക്കാരന്റെ നെറ്റി കറുത്തിരുണ്ടവൻറെ കാൽചുവട്ടിലേക്ക് പതിച്ച് വെക്കുന്നു. കറുത്തവനും വെളുത്തവനും ചുവന്ന് തുടിച്ചവനും ഒരേ നിരയിൽ മുട്ടിയുരുമ്മി ഒരേ പോലെ
ഉയർന്നും താഴ്ന്നും ആരാധന നടത്തുന്നു…പിന്നെ കാഷ്യസ് ക്ലേ എന്ന മുഹമ്മദ്‌ അലിക്ക് ഒന്നും ചിന്തിക്കേണ്ടി വന്നില്ല, ഇസ്ലാം എന്ന സത്യ മതത്തിലേക്ക് കടന്നു വരാൻ..

കാഷ്യസ് ക്ലേ മുഹമ്മദ് അലിയിലേക്ക് പരിവർത്തനം വന്നപ്പോൾ മുഹമ്മദ്‌ അലിയിൽ പ്രചോദനം ഉൾക്കൊണ്ടു പ്രശസ്തരായവരും അല്ലാത്തവരും ഒട്ടനവധി ആളുകൾ ഇസ്ലാമിലേക്ക് കടന്ന് വന്നിട്ടുണ്ട്….

ഒരിക്കൽ ഒരു ടെലിവിഷൻ ചാനലിൽ അവാതാരകൻ മുഹമ്മദ്‌ അലിയെ ഇന്റർവ്യൂ ചെയ്യുകയായിരുന്നു, അവതാരകൻ ചോദിച്ചു നിങ്ങൾ ഇന്ന് ഇസ്‌ലാം മതം സ്വീകരിച്ചു, അതിനു ശേഷം നിങ്ങൾക്ക് എല്ലാ കാര്യത്തിലും ഒരു ആത്മ വിശ്വാസം ഉണ്ട് എന്നാൽ അല്ലാഹു ഉണ്ട് എന്ന് ആത്മ വിശ്വാസതോടെ നിങ്ങൾക്ക് പറയുവാൻ കഴിയുമോ.

മുഹമ്മദ്‌ അലി മേശപ്പുറത്തിരുന്ന ഗ്ലാസ് വെള്ളം കയ്യിലെടുത്തു അവതാരകനോട് ചോദിച്ചു
ഈ ഗ്ലാസ് വെറുതെ ഉണ്ടായതാണെന്നും ഇതാരും നിര്‍മിച്ചതല്ലെന്നും ഞാന്‍ പറയുകയാണെങ്കില്‍ നിങ്ങള്‍ വിശ്വസിക്കുമോ?

ഇല്ല, നിങ്ങളാരും വിശ്വസിക്കില്ല.

ഈ ടെലിവിഷന്‍ സ്‌റ്റേഷന്‍ ശൂന്യതയില്‍ നിന്ന് ഉണ്ടായിവന്നതെന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? അങ്ങനെ ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ പറയും, മുഹമ്മദലിക്ക് ഭ്രാന്താണെന്ന്. ഈ ഗ്ലാസ് തനിയെ ഉണ്ടായതല്ലെന്നു നിങ്ങള്‍ വിശ്വസിക്കുന്നു. നിങ്ങള്‍ ധരിച്ചിരിക്കുന്ന വസ്ത്രം തനിയെ ഉണ്ടായതല്ലെന്നും നിങ്ങള്‍ വിശ്വസിക്കുന്നു.

എങ്കില്‍ പിന്നെ ഈ ചന്ദ്രന്‍ എങ്ങനെ തനിയെ ഉണ്ടായി? ഈ സൂര്യനും നക്ഷത്രങ്ങളും ഗ്രഹങ്ങളും എങ്ങനെയുണ്ടായി?ഏറ്റവും വലിയ എഞ്ചിനീയർ മികവോടെ എന്നെയും നിങ്ങളെയും സൃഷ്ടിക്കപ്പെട്ടത് വെറുതെ എന്നു നിങ്ങൾ വിസ്വാസിക്കുന്നതല്ലേ ഏറ്റവും വലിയ മടയത്തരം….

ഒരു ശക്തിയുണ്ട് ഇതിന്റെയെല്ലാം പിന്നില്‍. ഒരു നാള്‍ നമ്മുടെ ജീവിതത്തിന്റെ പേരില്‍ നാം വിചാരണ ചെയ്യപ്പെടുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.”

മുഹമ്മദ്‌ അലിയുടെ വാക്കുകൾക്കു മുൻപിൽ അവതാരകന്റെ ശബ്ദം പോലും നിലച്ചു പോയ സമയം…

അല്ലാഹു അക്‌ബർ

അതേ ചിന്തിച്ചു നോക്കൂ..

ഒരു മനുഷ്യന്റെ ശരീരം 490 കിലോമീറ്റർ നീളമുള്ള രക്തക്കുഴലുകൾ.!
1 മസ്തിഷിക സെല്ലിൽ എൻസൈക്ലോപീഡിയ
ബ്രിട്ടാനിക്കയുടെ 5 ഇരട്ടി
വിവരങ്ങൾ ശേഖരിക്കാം.!
ബ്രെയ്നിന്റെ നിർദേശങ്ങൾ
170 മൈൽ വേഗത്തിൽ നാഡി കോശങ്ങളിലൂടെ കുതിക്കുന്നു.!
എക്സ്പ്രസ് ഹൈവേയിലെ വാഹന സഞ്ചാരത്തേകൾ അതിവേഗം.!
ഒരു സെക്കന്റിൽ “1 ലക്ഷം” സന്ദേശങ്ങൾ.!
ശ്വാസം, രക്ത പ്രവാഹം,
വിശപ്പ്, ദാഹം,
അംഗചലനങ്ങൾ,
കൺ പോളകളുടെ അനക്കം
പോലും തലച്ചോർ നിയന്ത്രിക്കുന്നു.!
നമ്മുടെ മസ്തിഷ്കം
25 വാട്സ് വൈദ്യുതി ഉത്പാദിപ്പിക്കുന്നു.!
ഒരു ബൾബിന്
പ്രകാശിക്കാനുള്ള പവർ.!

ഇതെല്ലാം വെറുതെ ഉണ്ടായി …
ഒരു എൻജിനീയറും ഇതിനു പിന്നിലില്ല എന്ന് ആരെങ്കിലും പറഞ്ഞാൽ നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയുമോ…ഒരിക്കലും ഇല്ല ഇതിന്റെ പിന്നിൽ ഒരു ശക്തിയുണ്ട്, ആ ശക്തിയാണ് എന്നെയും നിങ്ങളെയും നിയന്ത്രിക്കുന്നത്….

2016 ജൂൺ മൂന്നിനാണ് മുഹമ്മദ്‌ അലി അല്ലാഹുവിന്റെ വിളിക്കുത്തരം നൽകി ജീവിതത്തിൽ നിന്നും യാത്രയായത്

യാ അല്ലാഹ് തൗഹീദിന്റെ പാതയിൽ അടിയുറച്ചു ജീവിക്കാനുള്ള മഹാഭാഗ്യം നാം ഓരോരുത്തർക്കും നൽകണേ നാഥാ.. ആമീൻ,
ഇസ്‌ലാമിനെ അറിഞ്ഞു ഇസ്ലാമിലേക്കു കടന്നു വന്ന മുഹമ്മദ്‌ അലിക്ക് അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ.



Monday, 19 September 2022

ഒരു മുസ്ലിം എങ്ങനെയാകണം.



നമ്മൾ എല്ലാവരും അല്ലാഹുവിന്റെ പാവപ്പെട്ട അടിമകളാണ്, ഉടമസ്ഥൻ അല്ലാഹുവാണ്,


بِيَدِهِ مَلَكُوتُ كُلِّ شَيْءٍ

സർവ്വാധികാരിയും, സർവ്വത്തിന്റെയും സൃഷ്ട്ടാവ് അല്ലാഹുവാണ്. അല്ലാഹുവിന്റെ സൃഷ്ടികളാണ് ലോകത്തുള്ള എല്ലാ വസ്തുക്കളും  വ്യക്തികളും. അതുകൊണ്ടു തന്നെ അല്ലാഹുവിന്റെ അടിമത്വം അംഗീകരിച്ച് ജീവിക്കുന്ന ഇസ്‌ലാം ഉൾകൊള്ളുന്ന മനുഷ്യർ ഒരിക്കലും തീവ്രവാദികളോ ഭീകരവാദികളോ അക്രമകാരികളോ അനീതിക്കാരോ ആകാനുള്ള വകുപ്പില്ല. അല്ലാഹുവിന്റെ അടിമകളായ നമുക്കറിയാം എല്ലാ മനുഷ്യരെയും സൃഷ്ട്ടിച്ചത് അല്ലാഹുവാണ്. മുസ്ലിമിനും അമുസ്ലിമിനും ഭക്ഷണവും വെള്ളവും ഓക്സിജനും നൽകുന്നവൻ അല്ലാഹുവാണ്. 

ആർക്കും കിഡ്നിയും ബ്രയിനും എല്ലാം നൽകുന്നവൻ അല്ലാഹുവാണ്. അല്ലാഹു ഈ ഭൂമിലോകത്ത് സൃഷ്ട്ടിച്ച സൃഷ്ട്ടികൾ അതിലൊന്നിനെയും ആക്രമിക്കാൻ പാടില്ല. ആരോടും വൈരാഗ്യവും വിദ്വേശ്യവും വെക്കാൻ പാടില്ല. അല്ലാഹു സുബ്ഹാനവാതആ ലയാണ് നമ്മെ എല്ലാവരെയും സൃഷ്ടിച്ചതും പോറ്റിവളർത്തികൊണ്ടിരിക്കുന്നവനും. ആ അല്ലാഹുവിന്റെ സർവ്വ സൃഷ്ട്ടികളോടും കാരുണ്ണ്യമുള്ളവരായിട്ടാണ് മനുഷ്യർ ജീവിക്കേണ്ടത്. അതുകൊണ്ടാണ് നബി(സ) 

ارحموا من في الأرض

ഭൂമിയിലുള്ളവർക്ക് കാരുണ്യം  ചെയ്യണം ,ഭൂമിയിലുള്ള ഇന്ന കക്ഷികൾക്ക് എന്ന് പഠിപ്പിച്ചിട്ടില്ല. 

يرحمكم من في السماء

ആകാശത്തിൽ ആധിപത്യമുള്ളവനായ അല്ലാഹു ഞിങ്ങൾക്കു കാരുണ്യം ചെയ്യും അല്ലെങ്കിൽ ആഘാശത്തിൽ അധിവസിക്കുന്നവാരായ മലക്കുകൾ  ഞിങ്ങള്ക്കു കാരുണ്യം ചെയ്യും. 

മലക്കുകൾ ഈ ഭൂമിയിലെ പ്രവർത്തനങ്ങൾ പലതും അല്ലാഹു ഏല്പിച്ചുകൊടുക്കുകയും നടത്തികൊണ്ടിരിക്കുയും ചെയ്യുന്ന, കാരുണ്യം ചെയ്യുന്ന ജോലി ചെയ്യുന്നവരാണ് മലക്കുകൾ. ഇസ്‌ലാം കാരുണ്ണ്യത്തിന്റെ മതമാണ്. സഹനത്തിന്റെയും സഹകരണത്തിന്റെയും മതമാണ്. ആ ഇസ്‌ലാമിനെ പലരും തെറ്റിദ്ധരിക്കും, എന്താണ് കാരണം?. ഇസ്‌ലാം അനുസരിച്ച് ജീവിക്കുന്നതിനു പകരം ഇസ്‌ലാമിനെക്കുറിച്ച് അറിവില്ലാതെ ഇനി അറിവുണ്ടെങ്കിൽ തന്നെ  കാര്യലാഭത്തിനുവേണ്ടി അറിവുകൾ മാറ്റിവെച്ച് ഇസ്‌ലാമേതര ജീവിതം നയിക്കുന്നവരായി മുസ്ലിംകളിൽ പലരും അധംപതിച്ചു പോകുന്നു. ഇതിനു പരിഹാരമുണ്ടാകണം. അതിന്റെ പരിഹാരമെന്താണ്?  

يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ ٱدْخُلُواْ فِى ٱلسِّلْمِ كَآفَّةً 

പരിപൂർണ്ണമായും നാം ഇസ്‌ലാമിൽ കടന്നു പ്രവേശിച്ചുകൊണ്ടു പ്രവർത്തിക്കണം. ഒരു പരിപൂർണ്ണ മുസ്ലിം ഇന്ത്യാ രാജ്യത്ത് ഇസ്‌ലാമിന്റെ വെളിച്ചവുമായി വന്ന മാലിക്‌ബ്‌നു ദീനാർ (റ) , മാലിക്‌ബ്‌നു ഹബീബ് (റ ),ശറഫുബ്നു  മാലിക് (റ ) അത്തരം മഹാന്മാർ ഇന്ത്യയിലേക്ക് വന്നപ്പോൾ ആ മഹാന്മാരെ സ്വീകരിക്കാൻ ഇവിടെ ഏതെങ്കിലും സങ്കടനയോ മഹല്ലുകളോ ഏതെങ്കിലും കമ്മിറ്റിയോ മദ്രസ്സാ കമ്മിറ്റിയോ ഇല്ല. ആരും സ്വീകരിക്കാനില്ലാത്ത സമയത്ത് ആയിരക്കണക്കിന് കിലോമീറ്ററുകൾ വെറും പായക്കപ്പലിൽ കേറി കാറ്റിന്റെ ഗതികൊണ്ട് മാത്രം ചലിക്കുന്ന കപ്പലിൽക്കേറി ഇന്നത്തത് പോലെയുള്ള ഇലക്ട്രിക്ക് സംവിധാനങ്ങളോ ഉപകരണങ്ങളോ ഒന്ന് ഇല്ലാത്ത കാലത്ത് ആ കപ്പലി തിരമാലകളോട് മല്ലടിച്ച് വന്ന് ഇവിടെ പരിശുദ്ധ ഇസ്‌ലാം ദീനിന്റെ ആശയം എത്തിച്ച മഹത്തുക്കളായ മുൻഗാമികൾ അവരെന്താണ് ചെയ്തത് ? ഇവിടെ വന്ന് ഒരു തീവൃവാദ പ്രസംഗം നടത്തിയതല്ല. ഇവിടെയുള്ള ആളുകളെ വന്ന് വാളുകൊണ്ടോ ബോംബുകൊണ്ടോ നേരിട്ടതല്ല, അവരിവിടെ വന്നു ശരിയായി മുസ്ലിമായി ജീവിച്ചു. പരിശുദ്ധ ഇസ്‌ലാമിന്റെ ഏറ്റവും വലിയ ദഅവത്ത്  ഏറ്റവും വലിയ പ്രബോധനം ഒരാൾ യഥാർത്ഥ മുസ്ലിമായി ജീവിക്കലാണ്. അങ്ങനെ ജീവിക്കുമ്പോൾ ആ ജീവിതം കണ്ടുകൊണ്ടാണ് മറ്റുള്ളവർ ഇസ്‌ലാമിലേക്ക് വന്നത്. ഇതിലേക്ക് തിരിച്ച് പോവുകയാണ്  മുസ്ലിം സമുദായം ഒന്നടങ്കം ചെയ്യേണ്ടത്.പരിപൂർണ്ണ മുസ്ലിമായി ജീവിക്കുക. പരിപൂർണ്ണ മുസ്ലിമായി ജീവിക്കുമ്പോൾ അവിടെ അനീതിയുടെ ഒരു കണികയും കാണൂല.

മഹാനായ  മുഹമ്മദ് റസൂലുല്ലാഹി സല്ലല്ലാഹു അലൈഹിവ സല്ലം അവിടന്ന്  ജീവിച്ച കാണിച്ചു തന്ന മാതൃക. ആ മാത്രകയിൽ ഉത്തരവാദിത്വ നിർവ്വഹണമുണ്ട് , എല്ലാവരോടും ഒരുപോലെ നീതിയുണ്ട് ,അവിടെ മുസ്ലിം അമുസ്ലിം വ്യത്യാസമില്ല. 


لَا يَنْهَاكُمُ اللَّهُ عَنِ الَّذِينَ لَمْ يُقَاتِلُوكُمْ فِي الدِّينِ وَلَمْ يُخْرِجُوكُمْ مِنْ دِيَارِكُمْ أَنْ تَبَرُّوهُمْ وَتُقْسِطُوا إِلَيْهِمْ ۚ إِنَّ اللَّهَ يُحِبُّ الْمُقْسِطِينَ

ഈ ആയത്തിൽ അല്ലാഹു തആല പഠിപ്പിക്കുന്നത്  അമുസ്ലിം സഹോദരന്മാർക്ക് നന്മ ചെയ്ത് കൊടുക്കണം ,അമുസ്ലിം സഹോദരന്മാരോട് നീതി ചെയ്യണം അത് അള്ളാഹു ഇഷ്ട്ടപ്പെടുന്ന കാര്യമാണ് എന്നാണു. അത് ആരാണ് ?  അപ്പോൾ ഞ്ഞിങ്ങൾ ചോദിക്കും ബദറും ഉഹുദുമൊക്കെ ഇവിടെ നടന്നിട്ടില്ലേ,അബൂ ജഹ്ൽ ഒരു അമുസ്ലിമായിരുന്നില്ലേ ? പക്ഷെ അദ്ദേഹം അമുസ്ലിമായി ജീവിക്കുകയാണ് ചെയ്തത് മറിച്ച് ,മുസ്ലിംകളെ കൊല്ലാനും മുസ്ലിംകളെ നശിപ്പിക്കാനും ഈ ഇസ്ലാമിക രാഷ്ട്രത്തെ നശിപ്പിക്കാനും ഇവിടെയുള്ള മുസ്ലിം അമുസ്ലിം വ്യത്യാസമന്നെ സർവ്വ ജനങ്ങളെയും കൊന്നെടുക്കാനുമാണ്. അദ്ദേഹത്തെ നേരിടൽ നീതി നിലനിൽക്കാൻ ആവശ്യമാണ് അതാണ് ബദ്ർ യുദ്ദം, അല്ലാതെ ഏതെങ്കിലും കക്ഷികൾ ഒരു സംഘടനയുണ്ടാക്കി നിയമം കയ്യിലെടുത്ത് ഭീകരം പ്രവർത്തനം നടത്തിയതല്ല ബദ്‌റും ഉഹുദുമൊന്നും. അങ്ങനെ ഒരു നിയമം കയ്യിലെടുക്കുക എന്ന പരിപാടി മുസ്ലിംകൾക്ക് പാടുള്ളതല്ല എന്നതാണ് ഇസ്‌ലാമിന്റെ നിയമം. അതുകൊണ്ടാണല്ലോ ഇമാമുൽ ഹർമൈൻ (റ) അവിടത്തെ ഗ്രൻഥത്തിൽ വിശദമായി രേഖപ്പെടുത്തിയതായി നമ്മൾക്കു കാണാൻ സാധിക്കും . ഫർള് കിഫയായ കുറെ കാര്യങ്ങൾ ഉണ്ട്, എന്ന് പറഞ്ഞാൽ മയ്യിത്ത് നിസ്കാരം അത് ഫർള്  കിഫയാണ് ,ഒരാൾ നിർവഹിച്ചാൽ മതി, എല്ലാരും നിർവഹിച്ചാൽ എല്ലാവര്ക്കും പുണ്യം ലഭിക്കും ,അതുപോലെ ഒരു സംഘം ആ സംഘത്തിനു ഒരാൾ വന്നു സലാം പറഞ്ഞാൽ ഒരാൾ സലാം മടക്കൽ നിര്ബന്ധമാണ് എല്ലാവരും മടക്കിയാൽ അവർക്കു പുണ്യം കിട്ടും. 

ഇങ്ങനെയുള്ള ഫർള് കിഫയായ സംഗതികൾ ഉണ്ട്. അതിൽപ്പെട്ട ഒന്നാണ് യുദ്ദം എന്ന് പറയുതുന്നത്. പക്ഷെ മറ്റുള്ള ഫർള് കിഫകൾ ചെയ്യാൻ ഒരു ഭരണാധികാരിയുടെ നേതൃത്വം ആവശ്യമില്ല. മയ്യിത്ത് നിസ്കരിക്കാൻ ഭരണാധികാരി വേണമെന്നില്ല അതുപോലെ സലാം മടക്കാൻ ഭരണാധികാരിവേണമെന്നില്ല.അതെ സമയത്ത്  

 موكول إلى الإمام

ഭരണാധികാരിയുടെ കീഴിൽ മാത്രം നിർവ്വഹികാനുള്ള ഫർള് കിഫയാണ് ബദ്ർ യുദ്ദം പോലുള്ള യുദ്ധങ്ങൾ എന്ന് ഇമാമൂൽ  ഹർമൈൻ (റ) അവിടത്തെ ഗിയാസുൽ ഉമം എന്ന ഗ്രൻഥത്തിൽ രേഖപ്പെടുത്തിയതായി കാണാം. ഞാനിത് പറഞ്ഞത് എന്തിനാണെന്ന് ചോദിച്ചാൽ നമ്മൾ പരിശുദ്ധ ദീനുൽ ഇസ്‌ലാമിന്റെ ആശയം. ആ ആശയം  നന്നായി ഉൾക്കൊള്ളുകയും എന്നിട്ട് ആ ആശയം മറ്റുള്ളവർക്ക് എത്തിച്ച് കൊടുക്കാൻ വേണ്ടി ശ്രമിക്കുകയുമാണ് നമ്മൾ ചെയ്യേണ്ടത്. ആ ശ്രമം നടത്തേണ്ടത് ആരെങ്കിലും നിർബന്ധിച്ചുകൊണ്ടോ ആരെയെങ്കിലും പ്രൊകോപിച്ചുകൊണ്ടോ അല്ല. 

നമ്മുടെ ജീവിതത്തിൽ ഇസ്‌ലാം പൂർണ്ണമായി പ്രകടിപ്പിക്കുക. നമ്മൾ കളവ് പറയാത്തവരാവുക, വഞ്ചിക്കാത്തവരാവുക, അവിടെയൊന്നും ഇസ്‌ലാം കളവ് പറയരുത് എന്ന് പറയുമ്പോൾ മുസ്ലിംകളോട് കളവു പറയരുത് എന്നല്ല പറഞ്ഞത്. ഒരാളോടും  കളവ് പറയരുത് എന്നാണു .ചതിക്കരുത് എന്ന് പറയുമ്പോൾ ആരെയും ചതിക്കരുത് എന്നാണു. അക്രമിക്കരുത് എന്ന് പറയുമ്പോൾ മുസ്ലിംകളെ മാത്രം അക്രമിക്കരുത് അങ്ങനെയല്ല  അക്രമമേ പാടില്ല എന്നാണു.  അനീതി കാണിക്കരുത് എന്ന് പറയുമ്പോൾ ആരോടും അനീതിക്കാണിക്കരുത് എന്നാണ്. ഇങ്ങനെ ഇസ്‌ലാമിന്റെ സുന്ദരമായ ആശയങ്ങൾ അത് ജീവിതത്തിൽ പകർത്തി ജീവിക്കുകയാണ് മുസ്ലിം ഉമ്മത്തി ചെയ്യേണ്ടത്. നമ്മുടെ യുവാക്കൾ ശരിയായ റൂട്ടിലൂടെ നീങ്ങണം.

.അൽഹംദുലില്ലാ യുവ പണ്ഡിതന്മാരാണ് ഇവിടെ ഇപ്പോൾ വിരുദം എടുത്ത് ഇറങ്ങുന്നവർ.നിങ്ങൾ നിങ്ങളുടെ സമപ്രായമായ യുവാക്കളെ സന്മാർഗ്ഗത്തിൽ കൊണ്ടുപോകേണ്ട ഉത്തരവാദിത്വമാണ് ഞ്ഞിങ്ങൾ ഏറ്റെടുത്തിട്ടുള്ളത്. ആ ഏറ്റെടുത്ത ഉത്തരവാദിത്വം നിർവ്വഹിക്കാൻ യുവാക്കളുമായി അടുക്കാൻ നോക്കണം. അവരെ അകറ്റാനല്ല നോക്കേണ്ടത്. അവരുമായി അടുക്കണം അവർക്കു ഇസ്‌ലാമിന്റെ ആശയങ്ങൾ നമ്മുടെ   ജീവിതത്തിൽ പകർത്തി നമ്മൾ കാണിച്ചുകൊടുക്കയും  അവരെ ഇസ്‌ലാമിന്റെ ആശയത്തിലേക്ക് കൊണ്ടുവരികയും വേണം. അങ്ങനെ വന്നാൽ ഒരിക്കലും 

وَلِلَّهِ الْعِزَّةُ وَلِرَسُولِهِ وَلِلْمُؤْمِنِينَ

എന്നും 

وَأَنتُمُ الْأَعْلَوْنَ إِن كُنتُم مُّؤْمِنِينَ

എന്നുമൊക്കെ ഖുർആൻ പറഞ്ഞ വാക്കുകൾ അള്ളാഹു സുബ്‌ഹാനവതആലാ ഇവിടെ പുലർത്താതിരിക്കില്ല.പക്ഷെ ഒരു കാര്യമുണ്ട്, .എന്താണ്? അല്ലാഹു നമ്മൾ തമ്മിലുള്ള കരാറാണ് അല്ലാഹുവിന്റെ ദീനാനുസരിച്ച് ജീവിക്കുക എന്നത്. 


أشهد أن لا إله إلا الله وأشهد أن محمدا رسول الله

എന്ന് നാവ് കൊണ്ട് പറഞ്ഞാൽ പോര.ആ ആദായം അംഗീകരിച്ചുകൊണ്ടുള്ള തക്‌വയോടുള്ള ജീവിതം വേണം. നമ്മൾ മാതൃകാ പുരുഷന്മാരാണ് ജീവിക്കുക, ആത്മീയ ബോധത്തോടു ജീവിക്കുക.അല്ലാഹും റസൂലും(സ) തങ്ങളും പഠിപ്പിച്ചത് പോലെ ജീവിക്കുക.എങ്കിൽ  

وَمَن يَتَوَكَّلْ عَلَى اللَّهِ فَهُوَ حَسْبُهُ

അള്ളാഹു സുബ്‌ഹാനവതആലാ നമുക്ക് എല്ലാത്തിനും മതിയായവനാണ്. അവന്റെ തീരുമാനമല്ലാതെ ഇവിടെ ഒന്നും നടക്കുന്നില്ല. 

بِيَدِهِ مَلَكُوتُ كُلِّ شَيْءٍ 

സർവ്വ രാഷ്ട്രങ്ങളും ,സൂര്യനും ചന്ദ്രനും, ആകാശവും ഭൂമിയും അവന്റെ അധികാരത്തിൽ മാത്രമാണ്.ആ അധികാരസ്ഥനായ റബ്ബ് നമുക്ക് അനുഗ്രഹം ചൊരിയണമെകിൽ നമ്മുടെ ഖൽബ് അല്ലാഹുവിലേക്ക് തിരിയണം.  അല്ലാഹുവിന്റെ കല്പന അനുസരിച്ച് നാം ജീവിക്കണം.