ലേഖനങ്ങൾ

Sunday, 7 September 2014

ഇസ്‌ലാമും യുദ്ധങ്ങളും

യുദ്ധം ഒന്നിനും പരിഹാരമല്ല. ഇസ്‌ലാം യുദ്ധം ചെയ്ത് സ്ഥാപിച്ചെടുക്കേതുമല്ല. അറിവിന്റെയും അനുഭവത്തിന്റെയും ധന്യാനുഭൂതിയുടേയും ഫലമാണ് ഇസ്‌ലാം. പക്ഷേ, നിലനില്‍പിനുവേണ്ടിയുള്ള ചെറുത്തുനില്‍പും പ്രക്ഷോഭവും വ്യക്തിക്കും പ്രസ്ഥാനത്തിനും അനിവാര്യമായി വരാം. ഇസ്‌ലാമിക യുദ്ധങ്ങളുടെ പശ്ചാതലം ഇതായിരുന്നു. തിരുനബിയുടെ ജീവിതകാലത്തു എഴുപതോളം യുദ്ധങ്ങള്‍ നടന്നു. ഇതിലൊന്നുപോലും കടന്നാക്രമണമായിരുന്നില്ല. സാമ്രാജ്യത്വ വികസന ലക്ഷ്യത്തിനായിരുന്നില്ല. മറിച്ചു വിശ്വാസികളുടെ സ്വയം പ്രതിരോധത്തിനുള്ള അവകാശം നിര്‍വ്വഹിക്കുകയായിരുന്നു. ശത്രുക്കളുടെ ആക്രമണങ്ങളും എതിര്‍പ്പുകളും പ്രതിരോധിക്കുകമാത്രം. ഏതു സാഹചര്യത്തിലും കടന്നാക്രമണത്തെ ഇസ്‌ലാം അനുവദിക്കുന്നില്ല. ”നിങ്ങള്‍ അതിക്രമിക്കരുത്” എന്ന് ഖുര്‍ആന്‍ പലതവണ കല്‍പിച്ചതു കാണാം. സമാധാന സ്ഥാപനമാണ് ഇസ്‌ലാമിന്റെ ലക്ഷ്യം. ഇസ്‌ലാം തന്നെ സമാധാനമാണ്. വിശ്വാസികളുടെയും അല്ലാത്തവരുടെയും സമാധാനം. അതുകൊണ്ട് തന്നെ നിര്‍ബന്ധിത സാഹചര്യത്തില്‍ കര്‍ക്കശമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി മാത്രമാണു ഇസ്‌ലാം യുദ്ധം അനുവദിച്ചതും നബി യുദ്ധം നയിച്ചതും.