ലേഖനങ്ങൾ

Wednesday, 10 September 2014

വഹാബി പ്രസ്ഥാനത്തിന് സംഭവിച്ചത്…!


കേരളകരയില്‍ മുസ്ലിംകള്‍ക്കിടയില്‍ നിലനിന്നിരുന്ന ആത്മീയ അന്തരീക്ഷത്തെ മലിനപെടുത്തി, മുന്ഗാമികള്‍ കാണിച്ചുതന്ന ആത്മീയ ആചാരങ്ങളെ പരിഹസിച്ചും, സമുദായത്തില്‍ തലമുറ തലമുറകളായി പിന്‍പറ്റി വന്ന യഥാര്ത്ഥ പാതയില്‍ ഭിന്നിപ്പുണ്ടാക്കി നവോത്ഥാനത്തിന്‍റെയും പരിവര്‍ത്തനത്തിന്‍റെയും  പേര് പറഞ്ഞു ഉദയം കൊണ്ടവര്‍, സുന്നീ സമൂഹത്തെ മുഴുവനും മുശ്-രിക്കും കാഫിറുമാക്കി കവലകള്‍ തോറും പ്രസംഗിച്ചു നടന്നവര്‍ …. ഇന്ന് അവര്‍ പരസ്പരം മുശ്-രിക്കും കാഫിറുമായി സമൂഹത്തിനു മുമ്പില്‍ സ്വയം അപഹാസരായി പോരടിക്കുന്ന കാഴ്ച…. അത് ഓര്‍മ്മപെടുത്തുന്നത്‌ കേരളത്തിന്‍റെ പണ്ഡിത തേജസായിരുന്ന ശൈഖുനാ ഇ.കെ.ഹസ്സന്‍ മുസ്ലിയാര്‍ രോഗശയ്യയില്‍ ഹോസ്പിറ്റലില്‍ കിടക്കുമ്പോള്‍ തന്‍റെ ജീവിതത്തേയും വിശ്വാസത്തേയും അവമതിക്കുകയും അപമാനിക്കുകയും ചെയ്തുകൊണ്ട് ‘നിങ്ങള്‍ മുസ്ലിം ആകണം കാഫിറായി മരിക്കരുത്‌’ എന്ന സന്ദേശം എഴുതി കത്തെഴുതിയ ഉമര്‍ മൌലവിക്ക് സംഭവിച്ച അപമാനമാണ് ഓര്‍മ്മവരുന്നത്‌, അദ്ദേഹത്തിന്‍റെ മകന്‍ ഇന്ന് നമ്മുക്കിടയില്‍ ജീവിച്ചിരിക്കുന്നത്‌ കാഫിറായി ബഷീര്‍ മാസ്റ്റര്‍ എന്ന സ്വാമിയായിട്ടാണ്.

മുജാഹിദു നേതാവായിരുന്ന ഉമര്‍ മൌലവിയും സ്വാമിയായി മാറിയ മകന്‍ ബഷീര്‍ മാസ്റ്റര്‍
മുജാഹിദു നേതാവായിരുന്ന ഉമര്‍ മൌലവിയും സ്വാമിയായി മാറിയ മകന്‍ ബഷീര്‍ മാസ്റ്റര്‍

മറ്റുള്ളവരെ മുശിരിക്കും കാഫിറുമാക്കി നടന്നവര്‍  ഇന്ന്    പരസ്പരം   മുശിരിക്കും  കാഫിറുമാക്കി  പരസ്പരം  പോരടിക്കുന്നത്    കാണുമ്പോള്‍ സഹതപിക്കുകയാണ് ഈ സുന്നീ കൈരളി! അതെ ഈ  ‘തൌഹീദ്’ പ്രസ്ഥാനത്തിന്    സംഭവിച്ച അപചയം അവര്‍ തന്നേ ചോദിച്ചു വാങ്ങിയതാണ്.

സകരിയ സ്വലാഹിയും ബാലുശ്ശേരി മൌലവിയും
സകരിയ സ്വലാഹിയും ബാലുശ്ശേരി മൌലവിയും

സ്വഹാബികളുടെ കാലം മുതല്‍ തന്നേ ഇസ്ലാം കേരളകരയില്‍  എത്തിയിരുന്നു, അന്ന് മുതല്‍ 1921 വരെ ഒരു അഭിപ്രായ  വ്യത്യാസങ്ങള്‍ക്കും  ഇടം നല്‍കാതെ ഒരു മുസ്ലിം ഉമ്മത്തായി  കഴിഞ്ഞിരുന്ന  ഈ  സമുദായത്തിനിടയിലേക്ക്  ആരാധന  കര്‍മ്മങ്ങളേയും    വിശ്വാസ  ആചാരങ്ങളേയും പരിഹസിച്ചും ആക്ഷേപിച്ചും വഹാബിസം   ഉടലെടുക്കുകയായിരുന്നു, അത് ഒരു കാന്‍സര്‍ പോലെ സാധുക്കളായ കുറെ പേരുടെ   വിശ്വാസത്തെ കവര്‍ന്നെടുത്തു, എങ്കിലും കേരളത്തിലെ പണ്ഡിത   സമൂഹം  ഉണര്‍ന്നു   പ്രവര്‍ത്തിച്ചതിനാല്‍ അതൊരു വിപത്തായി   പടരാതിരിക്കാന്‍ അള്ളാഹുവിന്‍റെ  അനുഗ്രഹത്താല്‍ കഴിഞ്ഞു.

ഇവര്‍ നമ്മെ നയിക്കുന്നത് തൌഹീദിലേക്കല്ല, വഹാബിസത്തിലേക്ക്!
ഇവര്‍ നമ്മെ നയിക്കുന്നത് തൌഹീദിലേക്കല്ല, വഹാബിസത്തിലേക്ക്!

അല്ലാഹുവിലുള്ള വിശ്വാസകാര്യത്തില്‍ കൈ കടത്തിയ ഇവര്‍ ഇസ്ലാമിന്റെ  എല്ലാ  ആരാധന കര്‍മ്മങ്ങളിലും മാറ്റതിരത്തലുകള്‍ നടത്തി, നൂറ്റാണ്ടുകളായി ലോക മുസ്ലിംകള്‍ തൌഹീദാണെന്ന് വിശ്വസിച്ച് വരുന്ന ‘ഇസ്തിഗാസ (മഹാന്മാരോട് സഹായം തേടല്‍)’ ശിര്‍കാണെന്ന് പ്രചരിപ്പിച്ച് ലോക മുസ്ലിമുകളെ മുശ്-രികുകളാക്കിയവരാണവര്‍ …..

മുസ്ലിം ലോകം 20 റകഅത്തായി നിസ്കരിക്കുന്ന  തറാവീഹ്    8 റകഅത്തായി വെട്ടിച്ചുരുക്കി നിയമനിര്‍മ്മാണം നടത്തിയവര്‍.. ഇപോള്‍ 8 ല്‍ നിന്ന് പൂജ്യത്തിലേക്കുള്ള പ്രയാണത്തിലാണ്.

സ്തീകള്‍ക്കു നിസ്കരിക്കാന്‍ വീടാണുത്തമമെന്ന് സ്വഹീഹായ ഹദീസുകളില്‍ സ്ഥിരപ്പെട്ടിട്ടും ഒരു മേശക്ക് ചുറ്റുമിരുന്ന് ഹദീസുകള്‍ വലിച്ചെറിഞ്ഞ്  നബി(സ) തങ്ങളുടെ ചര്യയെ അവമതിച്ചവര്‍ …..

മുസ്ലിം ലോകം പിന്‍പറ്റിവരുന്ന    വെള്ളിയാഴ്ച ജുമഅക്ക്   മുമ്പുള്ള    രണ്ടു വാങ്ക്    ബിദഅത്താണന്നു ഫതവ  ഇറക്കിയവര്‍…..

ലോകമുസ്ലിമുകള്‍ അറബിയില്‍ മാത്രം നടത്തിയിരുന്ന ജുമുഅ ഖുതുബ മലയാളത്തിലാക്കാന്‍ വേണ്ടി പുതിയ മതമുണ്ടാക്കി  ഒരു അമലിന്‍റെ ഭാഷ മാറ്റിമറിച്ചവര്‍….

അങ്ങിനെ പതിമൂന്നു നൂറ്റാണ്ടുകളോളം ലോകമുസ്ലിമുകള്‍ പിന്‍പറ്റിവരുന്ന    ആചാരാനുഷ്ഠാനങ്ങളെ ശിര്‍ക്കും   ബിദഅത്തും ആരോപിച്ചു പുതിയ മതമുണ്ടാക്കാന്‍ നിങ്ങള്‍ക്ക് മാത്രം ലഭിച്ച തെളിവെന്തായിരുന്നു?

അങ്ങനെ സുന്നികളെ മുഴുവനും മുശ്-രിക്കുകളാക്കുകയും അതേസമയം ആ മുശ്-രികുകളുടെ പിന്നില്‍ നിന്ന് നിസ്കരിക്കുകയും അവരുടെ പെണ്മക്കളെ കല്ല്യാണം കഴിക്കുകയും അവരുടെ സ്വത്തുക്കളുടെ അവകാശം സ്വീകരിക്കുകയുമൊക്കെ ചെയ്യുന്ന തലതിരിഞ്ഞ വിരോധാഭാസം പേറി നടക്കുന്ന   നിന്‍റെ തൌഹീതിന്‍റെ  പേരാണോ..വഹാബിസം!  സലഫിസം!

സ്വഹാബാക്കളെയും മഹാന്മാരെയും തള്ളി ദീനിനെ വികലമാക്കുന്ന ഇവരെ കരുതിയിരിക്കുക!
സ്വഹാബാക്കളെയും മഹാന്മാരെയും തള്ളി ദീനിനെ വികലമാക്കുന്ന ഇവരെ കരുതിയിരിക്കുക!

അതെ സുന്നീ സമൂഹത്തെ മുഴുവനും മുശിരിക്കും കാഫിറുമാക്കിയവര്‍ ഇപ്പോള്‍ പരസ്പരം മുശിരിക്കും കാഫിറുമായി   സമൂഹത്തിനു മുമ്പില്‍ സ്വയം അപഹാസരാകുന്നു.

സുന്നീ മക്കളെ ഒന്നാകെ മുശ്-രിക്കും കാഫിറുമാക്കി അഹന്ത  നടിച്ചവര്‍ക്ക്  പടച്ചവന്‍ നല്‍കുന്ന  ശിക്ഷ.!   ജിന്ന്, പിശാച്, മാരണം, കണ്ണേറ് തുടങ്ങിയ വിഷയങ്ങളില്‍ ഇസ്ലാമില്‍ വ്യക്തമായ  കാഴ്ച്ചപ്പാടുകളുണ്ട്, പരിശുദ്ദ  ഖുര്‍ആനില്‍    അത്   വ്യക്തമാണ്,  അതില്‍  പോലും ഒരു  തീരുമാനത്തില്‍  എത്താന്‍ കഴിയാത്ത   ബാലുശ്ശേരി സക്കറിയാ മടവൂരികളുടെ  കെണിയില്‍  പെട്ട സാധുക്കളായ   സഹോദരന്മാര്‍  ഇനിയും മടിച്ചു നില്‍ക്കരുത്, നിങ്ങളുടെ യഥാര്‍ത്ഥ   തറവാട്ടിലേക്ക് തിരിച്ചു  വരിക!