ലേഖനങ്ങൾ

Wednesday, 5 August 2015

ദന്ത ശുദ്ദീകരണം



    ദന്ത ശുദ്ദീകരണം അമ്പിയാക്കളുടെ നാലുനടപടികളിൽ ഒന്നാണ്. (തിർമുദി 1080)
     
     ദന്ത ശുദ്ദീകരണം ഇബ്റാഹീമീ സരണിയിലെ പത്തു കാര്യങ്ങളിൽ ഒന്ന്. (മുസ്ലിം 56/264)

     മിസ്‌വാക്ക് ചെയ്യൽ  വായ ശുദ്ദീകരണത്തെയും അല്ലാഹുവിന്റെ ത്രപ്തിയെയും സാധിപ്പിക്കും. (ബുഖാരി സൗം. 27)

      സമൂഹത്തിന് ദുഷ്കരമാവുകയില്ലായിരുന്നുവെങ്കിൽ  എല്ലാ ഫർള് നിസ്കാരത്തോടുകൂടിയും മിസ്‌വാക്ക് ചെയ്യാൻ (നിർബന്ധമായി) ഞാൻ കൽപ്പിക്കുമായിരുന്നു. (ബുഖാരി 887)

      മിസ്‌വാക്കിന്റെ വിഷയത്തിൽ നിർബന്ധവിധി വരുമോ എന്നുവരെ ഞാൻ ചിന്തിച്ചു. (മുസ്നദു അബീയഅലാ 1/2370, 285,31490) 

    
    ജിബ്‌രീൽ(അ) ദന്ത ശുദ്ദീകരണത്തെ പ്രോത്സാഹിപ്പിക്കുന്നവരായിരുന്നു. (മുസ്നദു അബീയഅലാ 5/263)

    നബി(സ) എല്ലാ നിസ്കാരത്തിന്റെ മുമ്പും മിസ്‌വാക്  ചെയ്തിരുന്നു. (മുസ്നദു അബീയഅലാ 2/117)

    രാവിലെയും വൈകുന്നേരവും മിസ്‌വാക്ക് ചെയ്യൽ പ്രത്യേകം സുന്നത്താണ്. (ബുഖാരി സ്വൗം 25)

   നബി(സ) രാത്രിയിൽ ഉറക്കിൽ നിന്നെണീറ്റാൽ മിസ്‌വാക് ചെയ്യും. (ബുഖാരി 245)
                                    http://sunnisonkal.blogspot.com/