ലേഖനങ്ങൾ

Friday, 12 February 2016

സയാമീസിന്റെ കച്ചവടം

ഏതു കച്ചവടവും ഇടപാടു നടത്തിയ സദസ്സ് വേര്‍പിരിയും മുമ്പ് കാന്‍സല്‍ ചെയ്യാനുള്ള അധികാരം വിറ്റവനും വാങ്ങിയവനുമുണ്ട്. സഭ പിരിയുകയോ സ്വാതന്ത്യ്രം വേണ്ടെന്നുവെച്ച് കച്ചവടം ഉറപ്പിക്കുകയോ ചെയ്താല്‍ ഈ അധികാരം നഷ്ടപ്പെടും. ഉറപ്പിക്കുന്നതു രണ്ടുപേരുമെങ്കില്‍ രണ്ടാള്‍ക്കും ഒരാളെങ്കില്‍ അയാള്‍ക്കും സ്വാതന്ത്യ്രം നഷ്ടപ്പെടും. രണ്ടാലൊരാള്‍ സദസ്സുവിട്ടാല്‍ രണ്ടുപേര്‍ക്കും സ്വാതന്ത്യ്രം നഷ്ടപ്പെടും. അതോടെ കച്ചവടം ഉറയ്ക്കുകയും ചെയ്യും.
എന്നാല്‍ ഇരുവരും നാളുകളോളം സദസ്സില്‍തന്നെ നില്‍ക്കുകയോ ഒന്നിച്ചുതന്നെ നടക്കുകയോ ചെയ്താല്‍ ഈ സ്വാതന്ത്യ്രം നിലനില്‍ക്കുന്നതാണ്. ഏതുനിമിഷത്തിലും അവരിലോരോരുത്തര്‍ക്കും കാന്‍സല്‍ ചെയ്യാനുള്ള അവകാശം നിലനില്‍ക്കും. അവരുടെ വേര്‍പ്പാട് എപ്പോഴാണു സംഭവിക്കുന്നത്, അപ്പോള്‍ മാത്രമാണു കച്ചവടമുറയ്ക്കുക (തുഹ്ഫഃ: 4/333- 339).
എന്നാല്‍ ഇരുവരും സയാമീസ് ഇരട്ടകളാണെങ്കിലോ? അവര്‍ സദാ ഒന്നിച്ചായതുകൊണ്ട് മരണം വരെ സദസ്സുപിരിയില്ല. അങ്ങനെ കച്ചവടം ഉറയ്ക്കുകയുമില്ല. അപ്പോള്‍ പിന്നെ അവര്‍ രണ്ടുപേരുമോ രണ്ടിലൊരാളോ വാചാ കച്ചവടം ഉറപ്പിക്കുക മാത്രമാണു രക്ഷാമാര്‍ഗം. ഇക്കാര്യം മുഗ്നി 2/62 ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്.