ലേഖനങ്ങൾ

Sunday, 14 February 2016

മുടിക്ക് ചായം കൊടുക്കൽ

നരച്ച തലമുടി, താടി എന്നിവക്ക്‌ ചുവപ്പ്‌, മഞ്ഞ ചായങ്ങൾ പിടിപ്പിക്കൽ സുന്നത്താണ്‌. കറുത്ത ചായം നൽകൽ ഹറാമുമാണ്‌. ഇസ്‌ലാമികമായ യുദ്ധത്തിനാണെങ്കിൽ അനുവദനീയവുമാണ്‌. മൈലാഞ്ചി പോലുള്ള ഇത്തരം കളറുകൾക്ക്‌ പ്രത്യേക തടിയുള്ളവയല്ലാത്തതിനാൽ വെള്ളം ചേരാത്ത പ്രശ്നം ഇല്ല.

സ്ത്രീകളുടെ മുടി, നഖം മറ്റു ഛേദിക്കപ്പെട്ട ഭാഗങ്ങൾ മറവ്‌ ചെയ്യൽ അവൾക്ക്‌ നിർബന്ധമാണ്‌. പുരുഷൻ ഗുഹ്യരോമം നിർബന്ധമായും മറവ്‌ ചെയ്യണം മറ്റു മുടികളും നഖങ്ങളും മറവ്‌ ചെയ്യൽ അവന്‌ സുന്നത്താണ്‌.

കുളി നിർബന്ധമുള്ളവർ കുളിച്ച്‌ ശുദ്ധിയാകുന്നത്‌ വരെ മുടി, നഖം തുടങ്ങിയവ നീക്കം ചെയ്യാതിരിക്കലാണ്‌ ഉത്തമം. അവ ജനാബത്തുകാരായി പരലോകത്ത്‌ സന്നിഹിതരാകുമെന്നതാണ്‌ കാരണം. എന്നാൽ അത്‌ ഹറാമല്ല മുടി വില്പന നടത്തൽ സാദുവല്ല.

സ്വമേധയാ കെട്ടിക്കുടുങ്ങിയ മുടിക്കിടയിൽ വെള്ളം ചേരാതിരുന്നാൽ പ്രശ്നമില്ല. എന്നാൽ അത്തരം മുടികളിലേക്കും കുളിക്കുമ്പോൾ വെള്ളം ചേർക്കൽ സുന്നത്തുണ്ട്‌. ആരുടെയെങ്കിലും പ്രവർത്തനം കൊണ്ടാണ്‌ കെട്ടിക്കുടുങ്ങുന്നതെങ്കിൽ അവിടെ വെള്ളം ചേർക്കൽ നിർബന്ധമാകും ആ കെട്ടുകൾ അഴിച്ച്‌ മാറ്റേണ്ടതുമാണ്‌.

കക്ഷരോമം, ഗുഹ്യരോമം ,മൂക്കിൽ നിന്ന് പുറത്തേക്ക്‌ കാണുന്ന മുടി എന്നിവയെല്ലാം ഇടയ്ക്കിടെ നീക്കം ചെയ്യൽ സുന്നത്താണ്‌.