സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Friday, 16 January 2026

റജബിലെ നോമ്പ്: അസ്ഖലാനി ഇമാമും, മുജായിദുകളുടെ കാപട്യവും

 


റജബ് മാസം വന്നാൽ മാത്രം  അസ്ഖലാനി ഇമാമിനെ കൂട്ട് പിടിച്ച് നന്മ മുടക്കികളായ മുജായിദുകളുടെ ഈ കാപട്യം എല്ലാവരും തിരിച്ചറിയുക

പാരമ്പര്യമായി ചെയ്ത് വരുന്ന ഒരു പുണ്യ കർമ്മമാണ് റജബ് 27 ലെ സുന്നത്ത് നോമ്പ് , ഹബീബ് സ്വ യുടെ ജീവിതത്തിൽ നടന്ന ഏറ്റവും വലിയ അൽഭുത സംഭവം നടന്നതും അല്ലാഹുവിങ്കൽ നിന്ന് ഈ ഉമ്മത്തിന്ന് സമ്മാനമായി അല്ലാഹു നൽകിയ നിസ്ക്കാരത്തിന്റെ വാർഷിക മാസവുമാകുന്നു റജബ് മാസം  മുഹ്മിനീങ്ങൾ ഈ മാസത്തിൽ ആരാധനയാൽ വ്യാപ്ർതമാകുന്നത് ഒരുപാട് പ്രത്യേകതയുള്ള ദിനങ്ങളായത് കൊണ്ട് തന്നെയാണ് എന്നാൽ റജബിലെ നോമ്പാകുന്ന പുണ്യ കർമ്മത്തെ മുടക്കികളായിക്കൊണ്ട്  കേരളത്തിലെ വഹാബികൾ കഷ്ടപ്പെടുകയാണ് ഇവരെ സംബന്ധിച്ചടുത്തോളം പൊതുവെ നന്മ മുടക്കികളാണല്ലോ ഇതിന്ന് വേണ്ടി  റജബ് മാസത്തിലേക്കായി മാത്രം  ഇസ്തിഗാസ നടത്തിയ , മൗലിദാഘോഷത്തിന്റെ അസ് ല്  സുന്നത്താണെന്ന് പഠിപ്പിച്ച  ശാഫിഈ മദ് ഹബുകാരനുമായ സ്വഹീഹ് ബുഖാരിയുടെ ആധികാരിക വ്യാഖ്യാതാവ് ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി (റ) വിനെ കൂട്ട് പിടിക്കുന്നു.


അസ്ഖലാനി ഇമാമിന്റെ തബ്യീനുൽ അജബ് എന്ന കിതാബിലെ ഉദ്ധരണിയാണ് കൊണ്ട് വന്ന് പോസ്റ്ററൊട്ടിച്ചത് , അതിലാകട്ടെ ഒന്നുമില്ലതാനും കാരണം അസ്ഖലാനി ഇമാം ഷുറൂഹുൽ ഹദീസിന്റെ പണ്ടിതനാണ് ഹദീസുകളുടെ ദുർബ്ബലത അത് ഉള്ളത് പോലെ പറയും , പക്ഷെ ആ ഹദീസിൽ വന്ന ആശയം ശരിയോ തെറ്റോ മറ്റ് വഴിയിലൂടെ സ്ഥിരപ്പെട്ടതിനാൽ അത് കൊണ്ട് അമൽ ചെയ്യാൻ പറ്റുമോ ഇല്ലയോ എന്ന് പറയേണ്ടത് ഫുഖഹാക്കളാണ് അല്ലാതെ ഷുറൂഹുൽ ഹദീസിന്റെ പണ്ഡിതരല്ലല്ലോ !? മാത്രവുമല്ല മുജായിദുകൾ ഉദ്ധരിച്ച ഇബാറത്തിൽ തന്നെ ഫളാഇലുൽ അഹ്മാലിന്ന് ളഈഫായ ഹദീസ് പറ്റുമെന്ന കാര്യം അസ്ഖലാനി ഇമാം  സമ്മതിക്കുകയും ചെയ്യുന്നുണ്ട്‌ .  കൂടാതെ ളഈഫായ മുർസലായ മൗഖൂഫായ ഹദീസുകൾ ഫളാഇലുൽ അഹ്മാലിന്ന് പറ്റുമെന്ന സ്തിരപ്പെട്ട നിയമം പണ്ടിതർക്കിടയിൽ ഇത്തിഫാഖുണ്ടെന്നും , ഇജ്മാഉമാണെന്ന ഇമാം നവവി (റ) വിൽ നിന്ന് ഇതേ അസ്ഖലാനി ഇമാം തന്നെ മറ്റ് കിതാബുകളിൽ കൊണ്ട് വരുന്നുമുണ്ട്

റജബിലെ നോമ്പ് എന്നത് കർമ്മപരമായ കാര്യമാകുന്നു അഖീദയുടെ വിഷയമല്ല അത് കൊണ്ട് തന്നെ കർമ്മ പരമായ വിഷയങ്ങളിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകും , അത് ഇജ്തിഹാദിയ്യായ വിഷയങ്ങളാണ് ഇത് റജബ് നോമ്പിൽ മാത്രമുള്ള കാര്യമല്ല , നാല് മദ് ഹബിലേയും കർമ്മ പരമായ വിഷയങ്ങൾ നോക്കിയാൽ തന്നെ മതി , സുബ് ഹിക്ക് ഖുനൂത് ഓതൽ ശാഫിഈ മദ് ഹബിൽ സുന്നത്തും ഹനഫി മദ് ഹബിൽ ഇല്ലതാനും എന്നത് കൊണ്ട് പരസ്പരം ഹനഫികൾ ശാഫികൾ ചെയ്യുന്നത് തെറ്റാണെന്നോ ബിദ് അത്തെന്നോ പറയാറില്ല കാരണം രണ്ടിന്നും അതിന്റേതായ പ്രാമാണിക ന്യായമുണ്ട്

ഇത് പോലെ റജബിലെ നോമ്പ് സുന്നത്തെന്ന് പറയുന്നവർക്ക് വ്യക്തമായ പ്രമാണമുണ്ട് അത് പോലെ സുന്നത്തില്ലാ എന്ന് പറയുന്നവർക്കും അതിന്റേതായ ന്യായമുണ്ടാകാം  ഇതൊക്കെ ഇജ്തിഹാദിയ്യായ വിഷയങ്ങൾ മാത്രം പക്ഷെ ഇന്ന് കേരള വഹാബികൾ ഉന്നയിക്കുന്ന ആരോപണങ്ങൾ തീർത്തും മതത്തിന്ന് നിരക്കാത്തതാണ് , കാരണം ഈ ഒരു സൽകർമ്മം ചെയ്യുന്നവർക്ക് ഇസ്ലാമിക ചതുർ പ്രമാണത്തിൽ വ്യക്തമായ പ്രമാണമുണ്ട് കാരണം ഇസ്ലാമിൽ കർമ്മപരമായ കാര്യങ്ങൾ പറയേണ്ടതും അതിന്റെ വിധി പറയേണ്ടതുമായ യോഗ്യതയുള്ള ഫുഖഹാക്കളാണ് പ്രസ്തുത നോമ്പ് സുന്നത്താണെന്ന് ഫിഖ് ഹിന്റെ കിതാബുകളിൽ രേഖപ്പെടുത്തി വെക്കുന്നത് , എന്നാൽ വഹാബികൾ ഇത് ബിദ് അത്തെന്ന് പറയുന്നത് ഇസ്ലാമിക നന്മകൾ മുടക്കാനുള്ള അപകടകരമായ വാദമാണെന്ന് എല്ലാവരും മനസ്സിലാക്കുക ഈ വാദമുന്നയിക്കുന്നവർ കിടന്ന് കൊണ്ട് മേല്പോട്ട് തുപ്പുകയാണെന്ന് ഓർക്കുക കാരണം ഇക്കൂട്ടർ ചെയ്യുന്ന കർമ്മപരമായ കാര്യങ്ങളിൽ മാത്രമല്ല അഖീദയിലുള്ള അതായത് തൗഹീദ് വിഷയത്തിൽ തന്നെ അഭിപ്രായ വ്യത്യാസം നിറഞ്ഞൊഴുകുകയാണെന്ന യാഥാർത്ത്യം മറച്ച് വെക്കുകയാണ് , അപ്പോൾ ഇവരേയൊക്കെ ബിദ് അത്തിലോ അതോ മറ്റേതെങ്കിലും ഗണത്തിൽ പെടുത്തണോ

റജബ് നോമ്പുമായി ബന്ധപ്പെട്ട ഹദീസുകളുടെ ദുർബ്ബലത പറഞ്ഞ അസ്ഖലാനി ഇമാമിന്റെ ഉദ്ധരണിയും‌ പൊക്കിപ്പിടിച്ച് കൊണ്ടാണ് കേരള മുജായിദുകൾ ലോക മുസ്ലിമീങ്ങൾ പാരമ്പര്യമായി ചെയ്ത് വരുന്ന റജബിലെ നോമ്പ് ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ഈ നന്മ മുടക്കികളായ മുജായിദുകളുടെ ഇത്തരം കാപട്യത്തിൽ പെട്ട് പോകാതിരിക്കുക , കാരണം ഇവർ ഇസ്ലാമിന്റെ ഷിആറുകളെ നശിപ്പിക്കാനും പാരമ്പര്യ ആദർശത്തെ ഇല്ലായ്മ ചെയ്ത് നന്മ മുടക്കികളായി മുസ്ലിം ഉമ്മത്തിനെ ആത്മീയതയിൽ നിന്ന് അകറ്റി നിർത്തി മെല്ലെ മെല്ലെ ഇസ്ലാമിനെ തകർക്കുക എന്ന സൊയോണിസ്റ്റ് നിഘൂട അജണ്ടയല്ലേ നടപ്പിലാക്കുന്നതെന്ന് സംശയിച്ച് പോകുന്നു

എന്നാൽ ഈ ഒരു കിതാബിന്റെ ആധികാരികത എത്രത്തോളമുണ്ടെന്നത് അന്വേഷണവിധേയമാക്കേണ്ടതുമാണ് , കാരണം മഹാനായ സുയൂത്വി ഇമാമിന്റെ  പേരിൽ പോലും ഇസ്തിഗാസ എതിർക്കാൻ സ്വന്തം നേതാവായ ഇബ്നു തയ്മിയ്യയുടെ അഖീദയുടെ കിതാബിൽ നിന്ന് അപ്പിടി തിരുകിക്കയറ്റി ഒരു  കിതാബ്    മഹാനവർകളുടെ പേരിൽ അടിച്ചിറക്കിയ ടീമല്ലേ  എന്നിട്ടല്ലെ ഇതും , മാത്രവുമല്ല ഇതേ അസ്ഖലാനി ഇമാമിന്റെ ഫത് ഹുൽ ബാരിയടക്കമുള്ള ധാരാളം മറ്റ് കിതാബുകളിൽ കൈകടത്തലുകൾ നടത്തിയ ഒരു വിഭാഗമായത് കൊണ്ട് തന്നെ ഉദ്ധരിക്കുന്ന കിതാബുകളുടെ ആധികാരികത ഒരു പ്രാവശ്യമല്ല ഒരു അഞ്ച് തവണം പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്.

ഇത് പ്രത്യേകമായി പറയാൻ കാരണം ശാഫിഈ പണ്ഡിതനായ അസ്ഖലാനി ഇമാമിന്റെയും നവവി ഇമാമിന്റേയൊക്കെ കിതാബുകളും അഖീദയൊക്കെ നമ്മേക്കാളൊക്കെ മനസ്സിലാക്കിയ ആധികാരിക കർമ്മ ശാസ്ത്ര പണ്ഡിതൻ ഇബ്നു ഹജർ ഹൈത്തമി (റ) അവിടത്തെ ഫതാവൽ കുബ്റയിൽ റജബ് നോമ്പിനെ എതിർക്കുന്ന പണ്ഡിതനെപ്പറ്റിയും റജബുമായി ബന്ധപ്പെട്ട ഹദീസുകൾ മൗളൂആണെന്നൊക്കെ പറയുന്നുണ്ടല്ലോ എന്ന ചോദ്യത്തിന്ന് മഹാനവർകൾ  നൽകുന്ന മറുപടിയുടെ തുടക്കത്തിൽ തന്നെ നോക്കാം 
(فَأَجَابَ) - رَضِيَ اللَّهُ عَنْهُ - بِأَنِّي قَدَّمْت لَكُمْ فِي ذَلِكَ مَا فِيهِ كِفَايَة،
وَأَمَّا اسْتِمْرَارُ هَذَا الْفَقِيهِ عَلَى نَهْيِ النَّاسِ عَنْ صَوْمِ رَجَب فَهُوَ جَهْلٌ مِنْهُ وَجُزَافٌ عَلَى هَذِهِ الشَّرِيعَةِ الْمُطَهَّرَةِ فَإِنْ لَمْ يَرْجِع عَنْ ذَلِكَ وَإِلَّا وَجَبَ عَلَى حُكَّامِ الشَّرِيعَةِ الْمُطَهَّرَةِ زَجْرُهُ وَتَعْزِيرُهُ التَّعْزِيرَ الْبَلِيغَ الْمَانِعَ لَهُ وَلِأَمْثَالِهِ مِنْ الْمُجَازَفَةِ فِي دِينِ اللَّهِ تَعَالَى

റജബ് നോമ്പിനെ വിരോധിച്ച് കൊണ്ട് ഒരു പണ്ടിതൻ ജനങ്ങളെ  ഇപ്പോഴും തുടരുന്നുണ്ടെങ്കിൽ
അത് വിവരക്കേട് തന്നെയാണ് പരിശുദ്ധ ശരീ അത്തിൻ മേൽ അയാൾ കടന്നാക്രമിക്കുകയാണ് ചെയ്യുന്നത് അയാൾ അതിൽ നിന്നും മടങ്ങുന്നില്ലെങ്കിൽ
ശരീ അത്തിന്റെ വിധി കർത്താക്കൾക്ക് ഭരണാധികാരികൾക്ക് ഇത്തരം റജബ് നോമ്പിനെ എതിർക്കുന്നവർക്ക് ശക്തമായ ശിക്ഷ നടപടിയെടുക്കൽ നിർബന്ധമാണ് ഇത്തരം നല്ല കാര്യങ്ങളെ തടയാൻ വേണ്ടി വരുന്നവരെ മുഴുവനും ശിക്ഷയേർപ്പെടുത്തണം
--- (ഫതാവൽ കുബ്റ - ഇബ്നു ഹജർ ഹൈത്തമി (റ) )----
അത് പോലെ ത്തന്നെ ഇതേ ഫതാവയിൽ ബഹുമാനപ്പെട്ട  ഹിജ്റ 577 ൽ ജനിച്ച് 660 ൽ വഫാത്തായ  അക്കാലത്തെ സുൽത്വാനുൽ ഉലമയെന്ന് അപര നാമത്തിൽ അറിയപ്പെട്ടിരുന്ന ബഹുമാനപ്പെട്ട ഇസ്സുദ്ധീനുബ്നു അബ്ദുസ്സലാം (റ) വിനോട് റജബ് നോമ്പിനെപ്പറ്റിയും , ആ നോമ്പ് നേർച്ചയാക്കുന്നതിനെപ്പറ്റിയും ചോദ്യമുണ്ടായപ്പോൾ മഹാനവർകൾ നൽകുന്ന മറുപടി
فَقَالَ فِي جَوَابِهِ
(സുൽത്വാനുൽ ഉലമ) ഇസ്സിദ്ദീനുബ്നു അബ്ദുസ്സലാം (റ) മറുപടി പറഞ്ഞു
ذَكَرُهُ الشَّيْخُ أَبُو عَمْرِو بْنِ الصَّلَاحِ وَنَاهِيكَ بِهِ حِفْظًا لِلسُّنَّةِ وَجَلَالَةً فِي الْعُلُومِ وَيُوَافِقهُ إفْتَاءُ الْعِزِّ بْنِ عَبْدِ السَّلَامِ فَإِنَّهُ سُئِلَ عَمَّا نُقِلَ عَنْ بَعْضِ الْمُحَدِّثِينَ مِنْ مَنْعِ صَوْمِ رَجَب وَتَعْظِيمِ حُرْمَتِهِ وَهَلْ يَصِحُّ نَذْرُ صَوْمِ جَمِيعِهِ فَقَالَ فِي جَوَابِهِ نَذْرُ صَوْمِهِ صَحِيحٌ لَازِمٌ يَتَقَرَّبُ إلَى
اللَّهِ تَعَالَى بِمِثْلِهِ وَاَلَّذِي نَهَى عَنْ صَوْمِهِ جَاهِلٌ بِمَأْخَذِ أَحْكَامِ الشَّرْعِ وَكَيْف يَكُونُ مُنْهَيَا عَنْهُ مَعَ أَنَّ الْعُلَمَاءَ الَّذِينَ دَوَّنُوا الشَّرِيعَةَ لَمْ يَذْكُر أَحَدٌ مِنْهُمْ انْدِرَاجَهُ فِيمَا يُكْرَه صَوْمُهُ بَلْ يَكُونُ صَوْمُهُ قُرْبَةً إلَى اللَّهِ تَعَالَى لِمَا جَاءَ فِي الْأَحَادِيثِ الصَّحِيحَةِ مِنْ التَّرْغِيبِ فِي الصَّوْمِ مِثْلُ قَوْلِهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - «يَقُولُ اللَّهُ كُلُّ عَمَلِ ابْنِ آدَمَ لَهُ إلَّا الصَّوْمَ» ، وَقَوْلُهُ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - «لَخُلُوفُ فَمِ الصَّائِمِ أَطْيَبُ عِنْدَ اللَّهِ مِنْ رِيحِ الْمِسْكِ» ، وَقَوْلُهُ «إنَّ أَفْضَلَ الصِّيَامِ صِيَامُ أَخِي دَاوُد كَانَ يَصُومُ يَوْمًا وَيُفْطِرُ يَوْمًا» وَكَانَ دَاوُد يَصُومُ مِنْ غَيْرِ تَقْيِيدٍ بِمَا عَدَا رَجَبًا مِنْالشُّهُورِ وَمَنْ عَظَّمَ رَجَبًا بِجِهَةٍ غَيْرِ مَا كَانَتْ الْجَاهِلِيَّةُ يُعَظِّمُونَهُ بِهِ فَلَيْسَ مُقْتَدِيًا بِهِمْ وَلَيْسَ كُلُّ مَا فَعَلُوهُ مَنْهِيًّا عَنْ فِعْلِهِ إلَّا إذَا نَهَتْ الشَّرِيعَةُ عَنْهُ أَوْ دَلَّتْ الْقَوَاعِدُ عَلَى تَرْكِهِ وَلَا يُتْرَكُ الْحَقُّ لِكَوْنِ أَهْلِ الْبَاطِلِ فَعَلُوهُ وَاَلَّذِي يَنْهَى عَنْ صَوْمِهِ جَاهِلٌ مَعْرُوفٌ بِالْجَهْلِ وَلَا يَحِلُّ لِمُسْلِمٍ أَنْ يُقَلِّدَهُ فِي دِينِهِ إذْ لَا يَجُوزُ التَّقْلِيدُ إلَّا لِمَنْ اُشْتُهِرَ بِالْمَعْرِفَةِ بِأَحْكَامِ اللَّهِ تَعَالَى وَبِمَآخِذِهَا وَاَلَّذِي يُضَاف إلَيْهِ ذَلِكَ بَعِيدٌ عَنْ مَعْرِفَةِ دِينِ اللَّهِ تَعَالَى فَلَا يُقَلِّد فِيهِ وَمَنْقَلَّدَهُ غُرَّ بِدِينِهِ اهـ جَوَابُهُ فَتَأَمَّلْ كَلَامَ هَذَا الْإِمَامِ

"റജബ് നോമ്പ് നേർച്ചയാക്കൽ സ്വഹീഹാണ്
നേർച്ചയാക്കൽ ലാസിമാണ് അത് അല്ലാഹുവിലേക്ക് അടുപ്പിക്കുന്നതാണ്
റജബ് നോമ്പിനെ എതിർക്കുന്നവൻ ജാഹിലാണ് , ശറ ഇന്റെ ഹുക്മുകൾ എങ്ങനെ തെളിവ് പിടിക്കണമെന്ന് അവന്ന് അറിയില്ല
ഇത് വിരോധിക്കാൻ എന്ത് ന്യായമാണ് അത്തരക്കാർക്കുള്ളത്,
ശരീഅത്തിനെ ക്രോടീകരിച്ച ഉലമാക്കൾ പറയുന്നു
റജബ് നോമ്പിനെ കറാഹത്തെന്നത് പണ്ഡിതരിൽ ഒരാളും പറഞ്ഞിട്ടില്ല
റജബ് നോമ്പ് അല്ലാഹുവിലേക്കടുപ്പിക്കുന്ന പുണ്യ കർമ്മമാണ്
ഇത് സ്വഹീഹായ ഹദീസിൽ തന്നെ വന്നിട്ടുമുണ്ട്,
നോമ്പിനെ പ്രേരിപ്പിക്കുന്ന ഹദീസുകൾ തന്നെ ഉണ്ട്
ദാവൂദ് നബി (അസ) മൊക്കെ റജബിനെ ഒഴിവാക്കിയിട്ടല്ല നോമ്പ് നോറ്റിട്ടുള്ളത്
ജാഹിലിയ്യാ കാലത്ത് റജബിനെ ബഹുമാനിച്ചു  എന്നത് കൊണ്ട് നമുക്ക് ബഹുമാനിക്കാൻ പാടില്ലാ എന്ന് വരുകയില്ല അവർ ബഹുമാനിച്ച ആ സ്ഥിതിയിൽ നമ്മൾ ബഹുമാനിക്കണ്ട എന്നേ ഉള്ളൂ
നമ്മൾ അവരോട് തുടർന്ന് കൊണ്ടല്ല ചെയ്യുന്നത്
ജാഹിലിയ്യ കാലത്ത് ചെയ്തതൊക്കെ പ്രവർത്തിക്കൽ പാടില്ലെന്നതുണ്ടൊ അങ്ങനെയൊന്നില്ലല്ലോ?
നമ്മളുടെ ശരീഅത്ത് വിരോധിക്കണ്ടെ ??
നമ്മുടെ ശരീഅത്തിന്റെ നിയമം അതുപേക്ഷിക്കണമെന്നത് അറിയിക്കണ്ടെ ?!
തിന്മയുടെ ആളുകൾ പണ്ട് ചെയ്തിരുന്നു  എന്നത് കൊണ്ട് ഹഖിനെ ഉപേക്ഷിക്കാൻ പാടില്ലല്ലോ"
റജബ് നോമ്പിനെ എതിർക്കുന്നവൻ ജാഹിലാണ് , വിവരക്കേട് കൊണ്ട് മഹ് റൂഫായവൻ ആണ് ,
അവനെ ദീനിൽ തഖ് ലീദ് ചെയ്യാനോ സ്വീകരിക്കാനോ പറ്റില്ല
ആരെങ്കിലും പറയുന്നത് കേട്ട് കൊണ്ട് തഖ്ലീദ് ചെയ്യലല്ല
അല്ലാഹുവിന്റെ വിധിതീർപ്പുകളെ അറിയൽ കൊണ്ട് പ്രശസ്തിയാർജ്ജിച്ചവരെയാണ് തഖ് ലീദ് ചെയ്യേണ്ടത്
അതിൽ നിന്ന് പിടിക്കേണ്ടതും തഥൈവ
ഈ റജബ് നോമ്പിനെ വിരോധിക്കുന്നവർ അല്ലാന്റെ ദീനറിയൽനെ തൊട്ട് വിദൂരമാണ്
അവനെ തഖ്ലീദ് ചെയ്യരുത്
അങ്ങനെയുള്ളവരെ തഖ്ലീദ് ചെയ്താൽ ദീനിൽ ചതിയിലകപ്പെടും
ഇതാണ് സുൽത്വാനുൽ ഉലമ ഇസ്സുദ്ദീനുബ്നു അബ്ദുസ്സലാം (റ) വിന്റെ മുകളിലുള്ള  മറുപടി  എടുത്തുദ്ധരിച്ച് കൊണ്ട് ഇബ്നു ഹജർ തങ്ങൾ ഫതാവ നൽകി സുൽത്വാനുൽ ഉലമയുടെ ഫത് വ നമുക്ക് ചിന്തിക്കാനുള്ളതാണെന്നുമാണ്"
(ഫതാവൽ കുബ്റ)-----------------
ഇബ്നു ഹജർ (റ) ഇത്രയും വ്യക്തമായി ശാഫിഈ മദ് ഹബിൽ ആധികാരികമായിത്തന്നെ പറയലോടെ മദ് ഹബിലെ മുഖല്ലിദീങ്ങളായ കേരളത്തിലെ ശാഫിഈക്കാരായ സുന്നികൾക്ക് പിന്നെ മറ്റൊരു തെളിവ് തേടി പോകേണ്ടതില്ല. 
എന്നാൽ റജബ് മാസത്തിലേക്കായി  മാത്രം അസ്ഖലാനി ഇമാമിനെ കൂട്ട് പിടിക്കുന്ന വഹാബികൾ താഴെയുള്ള കുറച്ച് ചോദ്യങ്ങൾക്ക് മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു, അസ്ഖലാനി ഇമാമിന്റെ ഈ അഖീദ അംഗീകരിക്കുമോ ???


1) വഫാത്തായ നബി സ്വ യുടെ ഖബറിങ്കൽ ഹിജ്റ 17 ൽ ചെന്ന് ഇസ്തിഗാസ നടത്തിയ സംഭവവും അത് സ്വഹീഹാണെന്നും വന്നയാൾ സ്വഹാബി വര്യനായ ബിലാലുബ്നു ഹാരിസ് റ ആണെന്ന് സൈഫ് (റ) വിൽ നിന്നുദ്ധരിക്കുകയും ചെയ്ത ഉദ്ധരണി അസ്ഖലാനി ഇമാമിന്റെ ഏറ്റവും മഷ് ഹൂറായ ഷറഹ് കിതാബായ ഫത് ഹുൽ ബാരിയിൽ കൊണ്ട് വരുന്നു ഇതെന്ത് കൊണ്ട് നിങ്ങൾ അംഗീകരിക്കുന്നില്ല ,  നിങ്ങളുടെ വിശ്വാസത്തിന്ന് നിരക്കുന്നത്  വരുമ്പോ അസ്ഖലാനി ഇമാമിനെ കൂട്ട് പിടിക്കുകയും നിരക്കാത്തതാണെങ്കിൽ പച്ചയായി പാളക്കിതാബെന്ന് പറഞ്ഞ് തള്ളുന്നത് വ്യക്തമായ കാപട്യമല്ലേ !?????


2) അത് പോലെ അസ്ഖലാനി ഇമാമിന്റെ സ്വന്തം കിതാബായ ദീവാനു ഇബ്നു ഹജർ അസ്ഖലാനി യിൽ വഫാത്തായ ഹബീബ് സ്വ യോട് സ്വർഗ്ഗവും , പാപ മോചനത്തിന്ന് ശുപാർഷയും തേടുന്നു ഈ അസ്ഖലാനി ഇമാമിന്റെ വിശ്വാസം ശരിയോ തെറ്റോ ??
നിങ്ങളുടെ ഭാഷയിൽ ഷിർക്കല്ലെ ഇത്തരം ഷിർക്ക് ചെയ്ത ഒരാളുടെ കിതാബിൽ നിന്ന് നിങ്ങൾക്കെങ്ങനെ തെളിവാകും ???

3) പ്ലേഗ് രോഗം വന്നപ്പോൾ നബി സ്വ യെക്കൊണ്ട് ശഫാ അത്ത് തേടിയതും , ശൈഖ് ജീലാനിയെക്കൊണ്ട് ധാരാളം തവസ്സുൽ ചെയ്തതുമൊക്കെ അവിടത്തെ ധാരാളം ഗ്രന്ഥങ്ങളിൽ കാണാൻ കഴിയും ഇതൊക്കെ നിങ്ങൾ അംഗീകരിക്കുന്നുണ്ടൊ ?????
അപ്പോൾ ചുരുക്കിപ്പറഞ്ഞാൽ പണ്ഡിതന്മാർ അവരുടെ ഇജ്തിഹാദിയ്യായ വിഷയങ്ങളിൽ ഖിലാഫുള്ളതും ഇല്ലാത്തതും ഒക്കെയുണ്ടാവും അതിൽ തന്നെ മുഹ്തമദുണ്ടാകും ഒറ്റപ്പെട്ടതുമുണ്ടാകും, എന്നാൽ ഇവിടെ മുജായിദുകൾ ചെയ്യുന്നത് വ്യക്തമായ കാപട്യമാണ് കാരണം സ്വന്തം സംഘടനക്ക് നിരക്കാത്ത കാര്യമാണോ എന്നാൽ മറ്റ് ഇമാമീങ്ങളുടെ ധാരാളം കിതാബുകളിൽ തെളിവുകൾ ഉണ്ടെങ്കിൽ പോലും ഒറ്റപ്പെട്ട അതു വരെ എതിർത്ത് വന്നിരുന്ന ഇമാമിന്റെ കിതാബിൽ തന്റെ ആശയത്തിന്ന് വല്ല തെളിവുമുണ്ടോ എന്നാൽ  ഈ ഇമാമിനെ ഒരു ഉളുപ്പുമില്ലാതെ  കൂട്ട് പിടിച്ച് തന്റെ ആശയം   സ്ഥാപിക്കാൻ പെടാപാട് പെടുന്നു ഈ കാപട്യം എല്ലാവരും  തിരിച്ചറിയുക.

റജബിലെ നോമ്പ് സുന്നത്താണെന്നതിന്ന് ഒരുപാട് ഹദീസുകൾ തെളിവിന്ന് പിടിക്കാറുണ്ട് അതിൽ സ്വഹീഹായ‌ ഒരു  പ്രധാന ഹദീസാണ് അബൂദാവൂദും ഇബ്നു മാജയും മറ്റുള്ളവരൊക്കെ റിപ്പോർട്ട് ചെയ്ത ഹദീസിൽ ഉണ്ട് നബി സ്വ യുടെ അടുത്ത് ബാഹിലി (റ) ചെന്ന് കൊണ്ട് നോമ്പിനെ സംബന്ധിച്ച്  ചോദിച്ചപ്പോൾ യുദ്ധം ഹറാമായ മാസങ്ങളിൽ നോമ്പ് അനുഷ്ടിച്ചോളൂ എന്നാണ് നബി സ്വ മറുപടി നൽകിയത് , ഈ മാസത്തിൽ ഏറ്റവും സ്രേഷ്ടമായ മാസമാണല്ലോ റജബ്

കൂടാതെ മിഹ്റാജ് ദിനത്തിൽ തന്നെ  നോമ്പ് സുന്നത്താണെന്നത് കർമ്മശാസ്ത്ര പണ്ഡിതരിൽ നിന്ന്  ചില ഉദ്ധരണികളുടെ കിതാബും നംബറും കൊടുക്കാം

ويستحب صوم يوم المعراج{فتح العلام208/2وباجوري392/1وإعانة270/2وفتاوي الشالياتي135}
ويستحب صوم يوم المعراج
حاشيةالجمل٣/٤٦٨
ويستحب صوم يوم المعراج.
نزهةالمجالس١/٢٠٨
عن أبي هريرة(ر)عن النبي(ص)قال من
صام يوم السابع والعشرين من رجب كتب له ثواب صيام ستين شهرا{الغنية182/1واحياء328/1}
അബൂഹുറൈറ( റ)തൊട്ട് വന്ന റിപ്പോർട്ടിൽ
നബി صل الله عليه وسلم
പറഞ്ഞു 'ആരെങ്കിലും റജബ്27 ന് നോബ് നോറ്റാൽ 60മാസം നോബ് നോറ്റ പ്രതിഫലം അവനിക്ക് രേഖപ്പെടുത്തും

അത് പോലെ എല്ലാ അറബി മാസങ്ങളിലും 27,28,29 തിയ്യതികളില്‍ നോമ്പ് സുന്നത്താണ്,
وَيُسَنُّ أَيْضًا صَوْمُ السَّابِعِ وَالْعِشْرِينَ وَتَالِيَيْهِ وَتُسَمَّى الْأَيَّامَ السُّودَ
(فتاوى الكبرى لابن حجر)
وَيُسَنُّ صَوْمُ أَيَّامِ اللَّيَالِي السُّودِ،
(مغني)
وَيُسَنُّ صَوْمُ السَّابِعُ ِوَالْعِشْرِينَ
(حاشية قليوبي)
 ഈ നിലയിലും  റജബ് ഇരുപത്
 ഏഴാം ദിനം നോമ്പ് സുന്നത്താണെന്ന് വ്യക്തം. അതിനു പുറമേ മി'അ്റാജ് ദിനത്തില്‍ നോമ്പ് സുന്നത്താണെന്ന് കര്‍മശാസ്ത്ര ഇമാമുകള്‍ വ്യകതമാക്കിയ ഉദ്ധരണി മുകളിൽ ആദ്യമായി കൊടുത്തത് നോക്കുക.

അല്ലാഹു ഹഖിനെ മനസ്സിലാക്കി അവന്ന് ആത്മാർത്ഥമായി ഇബാദത്ത് ചെയ്യാൻ തൗഫീഖ് നൽകുമാറാകട്ടെ , വഹാബികൾ പോലുള്ള നന്മ മുടക്കികളുടെ ഷറിൽ നിന്ന് അല്ലാഹു നമ്മെയെല്ലാവരേയും
..കാത്തുരക്ഷിക്കട്ടെ
Copy

റജബ് നോമ്പ് - വിരോധം പറയുന്നവർ

 





ശാഫിഈ മദ് ഹബിലെ ആധികാരിക കർമ്മ ശാസ്ത്ര പണ്ഡിതനായ ഇബ്നു ഹജർ ഹൈത്തമി (റ) വിന്റെ ഫതാവൽ കുബ്റയിൽ റജബ് നോമ്പിനെ എതിർക്കുന്നവർക്ക് വായടപ്പൻ മറുപടി , ശരീഅത്ത് അറിയാത്ത പമ്പര വിഡ്ഡിയും , ദീനിൽ തഖ്ലീദ് ചെയ്യാൻ പറ്റാത്തവനാണെന്നും ചതിയനും ഇത്തരം വാദം ഉന്നയിക്കുന്നവൻ തൗബ ചെയ്ത് മടങ്ങണമെന്നും ഇല്ലെങ്കിൽ ശിക്ഷ കൊടുക്കണമെന്നൊക്കെ പറഞ്ഞ് വിശാലമായ മറുപടി ഫതാവ കുബ്റയിലെ കിതാബു സ്വൗമിൽ ഉള്ള ഭാഗം മുഴുവനും കൊടുക്കുന്നു*


ഫതാവൽ കുബ്റയിൽ ഇബ്നു ഹജർ ഹൈത്തമി റ  റജബിന്റെ ഫളാഇലിനെ പറ്റി വന്ന എല്ലാ ഹദീസും ദുർബ്ബലമാണെന്നൊക്കെ പറഞ്ഞ് ഇബ്നു ഹജർ തങ്ങളുടെ പേരിൽ പോസ്റ്റുണ്ടാക്കി പച്ചക്കളവ് പ്രചരിപ്പിക്കുന്ന വഹാബികൾക്ക് വായടപ്പൻ മറുപടി*


ഒരു തവണ ഇബ്നു ഹജർ തങ്ങളുടെ ഈ ഫതാവയിലെ മുഴുവനും നോക്കി അർഥം സ്വന്തം അണികൾക്ക് പറഞ്ഞ് കൊടുക്കാൻ മുഴുവൻ വഹാബി മൗലവിമാരെയും വെല്ലു വിളിക്കുന്നു*

*കെണിയിലകപ്പെട്ട് പോയവർ കണ്ണ് തുറക്കട്ടെ*

*[كِتَابُ الصَّوْمِ]*    ⏬⏬⏬⏬

ഫതാവയിലെ ചോദ്യം ❓ 

റജബ് മാസത്തിലെ നോമ്പിനെപ്പറ്റി



*ഒരു പണ്ടിതനുണ്ട് ജനങ്ങളെ  റജബ് നോമ്പിനെ തൊട്ട് വിലക്കുന്നു റജബ് നോമ്പിന്റെ ഹദീസുകളൊക്കെ നിർമ്മിച്ചതാണെന്ന് പറയുന്നു നിർമ്മിച്ച (മൗളൂആയ) ഹദീസൊക്കെ സ്വീകരിക്കണ്ടാ എന്ന് നവവി ഇമാമൊക്കെ പറഞ്ഞിട്ടുണ്ടല്ലോ* ????

ِ (وَسُئِلَ) - رَضِيَ اللَّهُ عَنْهُ - قَالَ فِي طَهَارَةِ الْقُلُوبِ لِعَلَّامِ الْغُيُوبِ: شَهْرُ رَجَبٍ شَهْرُ الْحَرْثِ فَاتَّجِرُوا رَحِمَكُمْ اللَّهُ فِي رَجَب فَإِنَّهُ مَوْسِمُ التِّجَارَةِ وَاعْمُرُوا أَوْقَاتَكُمْ فِيهِ فَهُوَ أَوَانُ الْعِمَارَةِ. رُوِيَ أَنَّهُ مَنْ صَامَ مِنْ رَجَب سَبْعَةَ أَيَّامٍ أُغْلِقَتْ عَنْهُ أَبْوَابُ جَهَنَّمَ، وَمَنْ صَامَ مِنْهُ عَشَرَةَ أَيَّامٍ لَمْ يَسْأَلْ اللَّهَ شَيْئًا إلَّا أَعْطَاهُ، وَإِنَّ فِي الْجَنَّةِ قَصْرًا الدُّنْيَا فِيهِ كَمَفْحَصِ الْقَطَاةِ لَا يَدْخُلُهُ إلَّا صَوَّامُ رَجَب وَقَالَ وَهَبُ بْنُ مُنَبِّهٍ: جَمِيعُ أَنْهَارِ الْجَنَّةِ تَزُورُ زَمْزَمَ فِي رَجَب تَعْظِيمًا لِهَذَا الشَّهْرِ قَالَ وَقَرَأْت فِي بَعْضِ كُتُبِ اللَّهِ تَعَالَى مَنْ اسْتَغْفَرَ اللَّهَ تَعَالَى فِي رَجَبٍ بِالْغَدَاةِ وَالْعَشِيِّ يَرْفَعُ يَدَيْهِ وَيَقُولُ: اللَّهُمَّ اغْفِرْ لِي وَارْحَمْنِي وَتُبْ عَلَيَّ سَبْعِينَ مَرَّةٍ لَمْ تَمَسَّ النَّارُ جِلْدَهُ أَبَدًا ثُمَّ قَالَ بَعْد ذَلِكَ بِأَوْرَاقٍ كَثِيرَةٍ وَفِي الْحَدِيثِ: «مَنْ فَاتَهُ وِرْدُهُ فَصَلَّاهُ قَبْلَ الظُّهْرِ فَكَأَنَّمَا صَلَّاهُ فِي وَقْتِهِ» اهـ وَقَدْ وَرَدَ عَلَيْنَا جَوَابُكُمْ الشَّرِيفُ فِي هَذِهِ الْمَسْأَلَةِ، وَهُوَ جَوَابٌ شَافٍ وَقَدْ حَصَلَ بِهِ النَّفْعُ لِي وَلِمَنْسَمِعَهُ لَكِنَّ الْفَقِيهَ الَّذِي ذَكَرْتُ لَكُمْ فِي السُّؤَالِ يَنْهَى النَّاسَ عَنْ صَوْمِهِ وَيَقُولُ: أَحَادِيثُ صَوْمِرَجَب مَوْضُوعَةٌ وَقَدْ قَالَ النَّوَوِيُّ الْحَدِيثُ الْمَوْضُوعُ لَا يُعْمَلُ بِهِ وَقَدْ اتَّفَقَ الْحُفَّاظُ عَلَى أَنَّهُ مَوْضُوعٌ. اهـ فَالْمَسْئُولُ مِنْكُمْ زَجْرُ هَذَا النَّاهِي حَتَّى يَتْرُكَ النَّهْيَ وَيُفْتِيَ بِالْحَقِّ، وَاذْكُرُوا لَنَا مَا يَحْضُركُمْ مِنْ كَلَام الْأَئِمَّةِ أَثَابَكُمْ اللَّهُ الْجَنَّةَ؟

*മറുപടി ഇബ്നു ഹജർ ഹൈത്തമി (റ)* 

(فَأَجَابَ) - رَضِيَ اللَّهُ عَنْهُ - بِأَنِّي قَدَّمْت لَكُمْ فِي ذَلِكَ مَا فِيهِ كِفَايَة،

ഞാൻ ഇതിൽ മതിയാകുന്ന മനസ്സിലാകുന്ന  ആവശ്യമായ മറുപടി മുമ്പ് പറഞ്ഞതാണ്

وَأَمَّا اسْتِمْرَارُ هَذَا الْفَقِيهِ عَلَى نَهْيِ النَّاسِ عَنْ صَوْمِ رَجَب

റജബ് നോമ്പിനെ വിരോധിച്ച് കൊണ്ട് ഒരു പണ്ടിതൻ ഇപ്പോഴും തുടരുന്നുണ്ടെങ്കിൽ

فَهُوَ جَهْل

അത് വിവരക്കേടാണ്

ٌ مِنْهُ وَجُزَافٌ عَلَى هَذِهِ الشَّرِيعَةِ الْمُطَهَّرَةِ

പരിശുദ്ധ ശരീ അത്തിൻ മേൽ അയാൾ കടന്നാക്രമിക്കുകയാണ്

فَإِنْ لَمْ يَرْجِع عَنْ ذَلِك

അയാൾ അതിൽ നിന്നും മടങ്ങുന്നില്ലെങ്കിൽ

َ وَإِلَّا وَجَبَ عَلَى حُكَّامِ الشَّرِيعَةِ الْمُطَهَّرَةِ زَجْرُهُ وَتَعْزِيرُهُ التَّعْزِيرَ الْبَلِيغَ الْمَانِعَ لَهُ

ശരീ അത്തിന്റെ വിധി കർത്താക്കൾക്ക് ഭരണാധികാരികൾക്ക് ഇത്തരം റജബ് നോമ്പിനെ എതിർക്കുന്നവർക്ക് ശക്തമായ ശിക്ഷ നടപടിയെടുക്കൽ നിർബന്ധമാണ്

وَلِأَمْثَالِهِ مِنْ الْمُجَازَفَةِ فِي دِينِ اللَّهِ تعالى

ഇത്തരം നല്ല കാര്യങ്ങളെ തടയാൻ വേണ്ടി വരുന്നവരെ മുഴുവനും ശിക്ഷയേർപ്പെടുത്തണം

  وَكَأَنَّ هَذَا الْجَاهِلَ يَغْتَرُّ بِمَا رُوِيَ

َ مِنْ أَنَّ جَهَنَّمَ تُسَعَّرُ مِنْ الْحَوْلِ إلَى الْحَوْلِ لِصَوَّامِ رَجَب

റജബ് നോമ്പിനെ എതിർക്കുന്ന പടു വിഡ്ഡി ചില ഹദീസുകളെ കണ്ട് കൊണ്ട്  വഞ്ചനയിൽ പെട്ടതാണ് എങ്ങനെയാണ് പെട്ട് പോയത്

وَمَا دَرَى هَذَا الْجَاهِلُ الْمَغْرُورُ أَنَّ هَذَا حَدِيثٌ بَاطِلٌ كَذِب

റജബുമായി ബന്ധപ്പെട്ട്  അങ്ങനെ ചില കള്ള ഹദീസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടാവാം

ٌ لَا تَحِلُّ رِوَايَتُه

ഇത്തരം ഹദീസുകൾ റിപ്പോർട്ട് ചെയ്യേണ്ടതില്ല

ُ كَمَا ذَكَرُهُ الشَّيْخُ أَبُو عَمْرِو بْنِ الصَّلَاحِ

ഇത് പാടില്ലെന്നത് ഇബ്നു സ്വലാഹെന്നവരും പറഞ്ഞതാണ്

وَنَاهِيكَ بِهِ حِفْظًا لِلسُّنَّةِ وَجَلَالَةً فِي الْعُلُوم

അദ്ദേഹം മഹാനാണല്ലോ

ِ وَيُوَافِقهُ إفْتَاءُ الْعِزِّ بْنِ عَبْدِ السَّلَامِ فَإِنَّه

ُ سُئِلَ عَمَّا نُقِلَ عَنْ بَعْضِ الْمُحَدِّثِينَ مِنْ مَنْعِ صَوْمِ رَجَب وَتَعْظِيمِ حُرْمَتِهِ وَهَلْ يَصِحُّ نَذْرُ صَوْمِ جَمِيعِهِ

മഹാനായ ഇസ്സുദ്ദീനുബ്നു അബ്ദുസ്സലാം‌(റ) റ്റടുത്ത് ഒരു ചോദ്യമുണ്ടായിരുന്നു അതായത് റജബ് നോമ്പിനെ തടയുന്ന ചിലയാളുകൾ, അതിന്റെ മഹത്വത്തെ കളങ്കപ്പെടുത്തുന്നവർ , ആ റജബിലെ മുഴുവൻ നോമ്പ് നേർച്ചയാക്കി നോറ്റുന്നതിനെപ്പറ്റി ചോദ്യത്തിലുണ്ടായിരുന്നു

فَقَالَ فِي جَوَابِهِ

(സുൽത്വാനുൽ ഉലമ) ഇസ്സിദ്ദീനുബ്നു അബ്ദുസ്സലാം (റ) മറുപടി പറഞ്ഞു

نَذْرُ صَوْمِهِ صَحِيحٌ

റജബ് നോമ്പ് നേർച്ചയാക്കൽ സ്വഹീഹാണ്

لَازِمٌ يَتَقَرَّبُ إلَى

اللَّهِ تَعَالَى بِمِثْلِه

നേർച്ചയാക്കൽ ലാസിമാണ് അത് അല്ലാഹുവിലേക്ക് അടുപ്പിക്കുന്നതാണ്

ِ وَاَلَّذِي نَهَى عَنْ صَوْمِهِ جَاهِلٌ بِمَأْخَذِ أَحْكَامِ الشَّرْعِ

റജബ് നോമ്പിനെ എതിർക്കുന്നവൻ ജാഹിലാണ് , ശറ ഇന്റെ ഹുക്മുകൾ എങ്ങനെ തെളിവ് പിടിക്കണമെന്ന് അവന്ന് അറിയില്ല

وَكَيْف يَكُونُ مُنْهَيَا عَنْه

ഇത് വിരോധിക്കാൻ എന്ത് ന്യായമാണുള്ളത്

ُ مَعَ أَنَّ الْعُلَمَاءَ الَّذِينَ دَوَّنُوا الشَّرِيعَةَ

ശരീഅത്തിനെ ക്രോടീകരിച്ച ഉലമാക്കൾ പറയുന്നു

لَمْ يَذْكُر أَحَدٌ مِنْهُمْ انْدِرَاجَهُ فِيمَا يُكْرَه صَوْمُهُ

റജബ് നോമ്പിനെ കറാഹത്തെന്നത് പണ്ഡിതരിൽ ഒരാളും പറഞ്ഞിട്ടില്ല

بَلْ يَكُونُ صَوْمُهُ قُرْبَةً إلَى اللَّهِ تَعَالَى

റജബ് നോമ്പ് അല്ലാഹുവിലേക്കടുപ്പിക്കുന്ന പുണ്യ കർമ്മമാണ്

لِمَا جَاءَ فِي الْأَحَادِيثِ الصَّحِيحَة

ഇത് സ്വഹീഹായ ഹദീസിൽ തന്നെ വന്നിട്ടുണ്ട്

ِ مِنْ التَّرْغِيبِ فِي الصَّوْم

നോമ്പിനെ പ്രേരിപ്പിക്കുന്ന ഹദീസുകൾ ഉണ്ട്

ِ مِثْلُ قَوْلِهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - «يَقُولُ اللَّهُ كُلُّ عَمَلِ ابْنِ آدَمَ لَهُ إلَّا الصَّوْمَ» ، وَقَوْلُهُ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - «لَخُلُوفُ فَمِ الصَّائِمِ أَطْيَبُ عِنْدَ اللَّهِ مِنْ رِيحِ الْمِسْكِ» ، وَقَوْلُهُ «إنَّ أَفْضَلَ الصِّيَامِ صِيَامُ أَخِي دَاوُد كَانَ يَصُومُ يَوْمًا وَيُفْطِرُ يَوْمًا» وَكَانَ دَاوُد يَصُومُ مِنْ غَيْرِ تَقْيِيدٍ بِمَا عَدَا رَجَبًا

ദാവൂദ് നബി (അസ) മൊക്കെ റജബിനെ ഒഴിവാക്കിയിട്ടല്ല നോമ്പ് നോറ്റിട്ടുള്ളത്

 مِنْالشُّهُورِ وَمَنْ عَظَّمَ رَجَبًا بِجِهَةٍ غَيْرِ مَا كَانَتْ الْجَاهِلِيَّةُ يُعَظِّمُونَهُ بِه

ജാഹിലിയ്യാ കാലത്ത് റജബിനെ ബഹുമാനിച്ചു  എന്നത് കൊണ്ട് നമുക്ക് ബഹുമാനിക്കാൻ പാടില്ലാ എന്ന് വരുകയില്ല അവർ ബഹുമാനിച്ച ആ സ്ഥിതിയിൽ നമ്മൾ ബഹുമാനിക്കണ്ട

ِ فَلَيْسَ مُقْتَدِيًا بِهِمْ

നമ്മൾ അവരോട് തുടർന്ന് കൊണ്ടല്ല

وَلَيْسَ كُلُّ مَا فَعَلُوهُ مَنْهِيًّا عَنْ فِعْلِهِ

ജാഹിലിയ്യ കാലത്ത് ചെയ്തതൊക്കെ പ്രവർത്തിക്കൽ പാടില്ലെന്നതുണ്ടൊ അങ്ങനെയൊന്നില്ലല്ലോ

إلَّا إذَا نَهَتْ الشَّرِيعَةُ عَنْهُ

നമ്മളുടെ ശരീഅത്ത് വിരോധിക്കണ്ടെ ??

أَوْ دَلَّتْ الْقَوَاعِدُ عَلَى تَرْكِهِ

നമ്മുടെ ശരീഅത്തിന്റെ നിയമം അതുപേക്ഷിക്കണമെന്നത് അറിയിക്കണ്ടെ ?!

وَلَا يُتْرَكُ الْحَقُّ

ഹഖിനെ ഉപേക്ഷിക്കാൻ പാടില്ല

لِكَوْنِ أَهْلِ الْبَاطِلِ فَعَلُوه

തിന്മയുടെ ആളുകൾ പണ്ട് ചെയ്തിരുന്നു എന്നത് കൊണ്ട്

ُ وَاَلَّذِي يَنْهَى عَنْ صَوْمِهِ جَاهِلٌ مَعْرُوفٌ بِالْجَهْل

റജബ് നോമ്പിനെ എതിർക്കുന്നവൻ ജാഹിലാണ് വിവരക്കേട് കൊണ്ട് മഹ് റൂഫായവൻ ആണ്

ِ وَلَا يَحِلُّ لِمُسْلِمٍ أَنْ يُقَلِّدَهُ فِي دِينِه

അവനെ ദീനിൽ തഖ് ലീദ് ചെയ്യാനോ സ്വീകരിക്കാനോ പറ്റില്ല

إذْ لَا يَجُوزُ التَّقْلِيد

ആരെങ്കിലും പറയുന്നത് കേട്ട് കൊണ്ട് തഖ്ലീദ് ചെയ്യലല്ല

ُ إلَّا لِمَنْ اُشْتُهِرَ بِالْمَعْرِفَةِ بِأَحْكَامِ اللَّهِ تَعَالَى

അല്ലാഹുവിന്റെ വിധിതീർപ്പുകളെ അറിയൽ കൊണ്ട് പ്രശസ്തിയാർജ്ജിച്ചവരെയാണ് തഖ് ലീദ് ചെയ്യേണ്ടത്

وَبِمَآخِذِهَا

അതിൽ നിന്ന് പിടിക്കേണ്ടതും

وَاَلَّذِي يُضَاف إلَيْهِ ذَلِكَ بَعِيدٌ عَنْ مَعْرِفَةِ دِينِ اللَّهِ تَعَالَى

ഈ റജബ് നോമ്പിനെ വിരോധിക്കുന്നവർ അല്ലാന്റെ ദീനറിയൽനെ തൊട്ട് വിദൂരമാണ്

فَلَا يُقَلِّد فِيهِ

അവനെ തഖ്ലീദ് ചെയ്യരുത്

وَمَنْقَلَّدَهُ غُرَّ بِدِينِهِ

അങ്ങനെയുള്ളവരെ തഖ്ലീദ് ചെയ്താൽ ദീനിൽ ചതിയിലകപ്പെടും

اهـ جَوَابُهُ

ഇതാണ് സുൽത്വാനുൽ ഉലമ ഇസ്സുദ്ദീനുബ്നു അബ്ദുസ്സലാം (റ) വിന്റെ മറുപടി

فَتَأَمَّل

ഇബ്നു ഹജർ തങ്ങൾ പറയുന്നു ഒന്ന് ചിന്തിച്ച് നോക്ക്

كَلَامَ هَذَا الْإِمَامِ تَجِدهُ مُطَابِقًا لِهَذَا الْجَاهِل الَّذِي يَنْهَى أَهْلَ نَاحِيَتِكُمْ عَنْ صَوْمِ رَجَب وَمُنْطَبِقًا عَلَيْهِ عَلَى أَنَّ هَذَا أَحْقَرُ مِنْ أَنْ يُذْكَرَ

فَلَا يُقْصَدُ بِمِثْلِ كَلَامِ ابْنِ عَبْدِ السَّلَامِ؛

റജബ് നോമ്പിനെ എതിർക്കുന്ന  ജാഹിലായ ആളുകൾ അവരെപ്പറ്റി നമുക്ക് പറയാൻ പറ്റുന്നവനല്ല അവൻ നിസ്സാരനാണ് എന്ന ഇസ്സുദ്ദീനുബ്നു അബ്ദുസ്സലാം (റ) വിന്റെ വാക്ക് മനസ്സിലാക്കി ചിന്തിക്കുക

لِأَنَّهُ إنَّمَا عَنَى بِذَلِكَ بَعْضَ الْمَنْسُوبِينَ إلَى الْعِلْمِ مِمَّنْ زَلَّ قَلَمُهُ وَطَغَى فَهْمُهُ فَقَصْد هُوَ وَابْنُ الصَّلَاحِ الرَّدَّ عَلَيْهِ

وَأَشَارَ إلَى أَنَّهُ يَكْفِي فِي فَضْلِ صَوْمِ رَجَب

റജബ് നോമ്പിന്റെ സ്രേഷ്ടതയിലേക്ക് മഹാനായ ഇസ്സുദ്ദീനുബ്നു അബ്ദുസ്സ്ലാം (റ) സൂചിപ്പിച്ചു

مَا وَرَدَ مِنْ الْأَحَادِيثِ الدَّالَّةِ عَلَى فَضْلِ مُطْلَقِ الصَّوْمِ

റജബിലെ  നോമ്പ് പൊതുവേ  സുന്നത്താണെന്നത് ഹദീസിൽ തെളിവുണ്ട്

 وَخُصُوصِهِ فِي الْأَشْهُرِ الْحُرُم

പ്രത്യേകിച്ച് യുദ്ധം ഹറാമായ നാല് മാസത്തിൽ പെട്ടതാണ് റജബ് മാസം  അതിന്ന് മഹത്വമുണ്ടെന്ന സൂചനയാണ് അവർ നൽകുന്നത്

ِ أَيْ كَحَدِيثِ أَبِي دَاوُد وَابْنِ مَاجَهْ وَغَيْرِهِمَا عَنْ الْبَاهِلِيِّ «أَتَيْت رَسُولَ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - فَقُلْت: يَا رَسُولَ اللَّهِ أَنَا الرَّجُلُ الَّذِي أَتَيْتُك عَامَ الْأَوَّلِ قَالَ: فَمَا لِي أَرَى جِسْمَك نَاحِلًا قَالَ: يَا رَسُولَ اللَّهِ مَا أَكَلْت طَعَامًا بِالنَّهَارِ مَا أَكَلْته إلَّا بِاللَّيْلِ قَالَ مَنْ أَمَرَك أَنْ تُعَذِّبَ نَفْسَك قُلْت: يَا رَسُولَ اللَّهِ إنِّي أَقْوَى قَالَ صُمْ شَهْرَ الصَّبْرِ وَثَلَاثَةَ أَيَّامٍ بَعْدَهُ وَصُمْ الْأَشْهُرَ الْحُرُمَ» وَفِي رِوَايَةٍ «صُمْ شَهْرَ الصَّبْرِ وَيَوْمًا مِنْ كُلِّ شَهْرٍ قَالَ زِدْنِي فَإِنَّ لِي قُوَّةً قَالَ صُمْ يَوْمَيْنِ قَالَ زِدْنِي فَإِنَّ لِي قُوَّةً قَالَ: صُمْ ثَلَاثَةَ أَيَّامٍ بَعْدَهُ وَصُمْ مِنْ الْحُرُمِ وَاتْرُكْ، صُمْمِنْ الْحُرُمِ وَاتْرُكْ وَقَالَ بِأُصْبُعِهِ الثَّلَاثِ يَضُمُّهَا ثُمَّ يُرْسِلُهَا»

അബൂദാവൂദും ഇബ്നു മാജയും മറ്റുള്ളവരൊക്കെ റിപ്പോർട്ട് ചെയ്ത ഹദീസിൽ ഉണ്ട് നബി സ്വ യുടെ അടുത്ത് ബാഹിലി (റ) ചെന്ന് കൊണ്ട് നോമ്പിനെ സംബന്ധിച്ച്  ചോദിച്ചപ്പോൾ യുദ്ധം ഹറാമായ മാസങ്ങളിൽ നോമ്പ് അനുഷ്ടിച്ചോളൂ എന്നാണ് നബി സ്വ മറുപടി നൽകിയത്

قَالَ الْعُلَمَاءُ وَإِنَّمَا أَمَرَهُ بِالتَّرْكِ؛ لِأَنَّهُ كَانَ يَشُقُّ عَلَيْهِ إكْثَارُ الصَّوْمِ كَمَا ذَكَره فِي أَوَّلِ الْحَدِيثِ فَأَمَّا مَنْ لَا يَشُقّ عَلَيْهِ فَصَوْمُ جَمِيعِهَا فَضِيلَةٌ

فَتَأَمَّلْ أَمْرَهُ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - بِصَوْمِ الْأَشْهُرِ الْحُرُمِ فِي الرِّوَايَةِ الْأُولَى وَبِالصَّوْمِ مِنْهَا فِي الرِّوَايَةِ الثَّانِيَةِ تَجِدهُ نَصًّا فِي الْأَمْرِ بِصَوْمِ رَجَب أَوْ بِالصَّوْمِ مِنْهُ؛ لِأَنَّهُ مِنْ الْأَشْهُرِ الْحُرُمِ بَلْ هُوَمِنْ أَفْضَلِهَا

നീ ഒന്ന് ചിന്തിക്ക് യുദ്ധം ഹറാമായ മാസങ്ങളിൽ നോമ്പനുഷ്ടിക്ക് എന്ന് നബി സ്വ കൽപ്പിച്ചു അത് റജബിലെ നോമ്പും കൽപ്പനയാണ്  , റജബ് യുദ്ധം ഹറാമായ മാസമാണ് അതിൽ ഏറ്റവും ശ്രേഷ്ടമായ മാസമാണ്

فَقَوْلُ هَذَا الْجَاهِل

അപ്പോൾ റജബിനെ എതിർക്കുന്ന പടു ജാഹിലുകളുടെ സംസാരം

ِ إنَّ أَحَادِيثَ صَوْمِ رَجَب مَوْضُوعَةٌ

റജബ് നോമ്പിന്റെ ഹദീസ് മൗളൂആണെന്ന് പറയുന്നത്

إنْ أَرَادَ بِهِ مَا يَشْمَلُ الْأَحَادِيثَ الدَّالَّةَ عَلَى صَوْمِهِ عُمُومًا وَخُصُوصًا

അത് വ്യാപകമായിട്ടും പ്രത്യേകമായിട്ടും റജബ് നോമ്പിന്റെ മേൽ അറിയിക്കുന്ന ഹദീസുകൾ ഒക്കെ മൗളൂആണെന്ന് ഉദ്ദേശിച്ചാൽ

فَكِذْبٌ مِنْه

അത് കളവാണ് എല്ലാ ഹദീസും മൗളൂആണെന്ന് പറയാൻ പറ്റൂല

ُ وَبُهْتَان

അത് നിർമ്മിച്ച കളവാണ്

فَلْيَتُبْ عَنْ ذَلِكَ،

അങ്ങനെ പറയുന്നവൻ തൗബ ചെയ്ത് മടങ്ങണം

وَإِلَّا عُزِّرَ عَلَيْهِ التَّعْزِيرَ الْبَلِيغَ نَعَمْ.

എന്നിട്ടും മടങ്ങുന്നില്ലെങ്കിൽ അവന്ന് ശക്തമായ ശിക്ഷ കൊടുക്കണം

رُوِيَ فِي فَضْلِ صَوْمِهِ

നോമ്പിന്റെ ഹദീസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്

أَحَادِيثُ كَثِيرَةٌ مَوْضُوعَةٌ،

ഹദീസുകളിൽ മൗളൂആയതും ഉണ്ട്

وَأَئِمَّتُنَا وَغَيْرُهُمْ لَمْ يُعَوِّلُوا فِي نَدْبِ صَوْمِهِ عَلَيْهَا

നമ്മുടെ അഹിമ്മത്ത് ആ മൗളൂആയ ഹദീസിലല്ല അവലംബിച്ചത്

حَاشَاهُمْ مِنْ ذَلِك

അങ്ങനെ അവലംബിക്കുന്നവരുമല്ല നമ്മുടെ ഇമാമുമാർ

َ وَإِنَّمَا عَوَّلُوا عَلَى مَا قَدَّمْته وَغَيْره

നാം മുമ്പ് പറഞ്ഞ മറ്റ് പല ഹദീസുകളും ഉണ്ട്  വേറെയും ഉണ്ട് ആ ഹദീസുകൾ മൗളൂഅല്ല അതിന്റെ മേലിലാണ് നമ്മൾ അവലംബിച്ചത്

وَمِنْهُ مَا رَوَاهُ الْبَيْهَقِيُّ فِي الشُّعَبِ عَنْ أَنَسٍ

അതിൽ പെട്ടതാണ് അനസ് (റ) ൽ നിന്ന് ഇമാം ബൈഹഖി (റ) ശുഅബുൽ ഈമാനിൽ ഉദ്ധരിച്ച ഹദീസ്

يَرْفَعهُ «أَنَّ فِي الْجَنَّةِ نَهْرًا يُقَالُ لَهُ رَجَبٌ أَشَدُّ بَيَاضًامِنْ اللَّبَنِ وَأَحْلَى مِنْ الْعَسَلِ، مَنْ صَامَ مِنْرَجَبٍ يَوْمًا سَقَاهُ اللَّهُ مِنْ ذَلِكَ النَّهْرِ»

وَرُوِيَ عَنْ عَبْدِ اللَّهِ بْنِ سَعِيدٍ عَنْ أَبِيهِ يَرْفَعهُ «مَنْ صَامَ يَوْمًا مِنْ رَجَبٍ كَانَ كَصِيَامِ سَنَةٍ وَمَنْ صَامَ سَبْعَةَ أَيَّامٍ غُلِّقَتْ عَنْهُ أَبْوَابُ جَهَنَّمَ، وَمَنْ صَامَ ثَمَانِيَةَ أَيَّامٍ فُتِحَتْ لَهُ ثَمَانِيَةُ أَبْوَابِ الْجَنَّةِ، وَمَنْ صَامَ عَشَرَةَ أَيَّامٍ لَمْ يَسْأَلْ اللَّهَ شَيْئًا إلَّا أَعْطَاهُ إيَّاهُ، وَمَنْ صَامَ خَمْسَةَ عَشَرَ يَوْمًا نَادَىمُنَادٍ مِنْ السَّمَاءِ قَدْ غُفِرَ لَك مَا سَلَفَ فَاسْتَأْنِفْ الْعَمَلَ وَقَدْ بُدِّلَتْ سَيِّئَاتُك حَسَنَاتٍ، وَمَنْ زَادَ زَادَهُ اللَّهُ» . ثُمَّ نَقَلَ عَنْ شَيْخِهِ الْحَاكِمِ أَنَّ الْحَدِيثَ الْأَوَّلَ مَوْقُوفٌ عَلَى أَبِي قِلَابَةَ وَهُوَ مِنْ التَّابِعِينَ فَمِثْلُهُ لَا يَقُولُهُ إلَّا عَنْ بَلَاغٍ عَمَّنْ قَوْلُهُ مِمَّا يَأْتِيه الْوَحْيُ ثُمَّ رُوِيَ عَنْ أَبِي هُرَيْرَةَ «أَنَّ النَّبِيَّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - لَمْ يَصُمْ بَعْدَ رَمَضَانَ إلَّا رَجَبَ وَشَعْبَانَ» ثُمَّ قَالَ إسْنَادُهُ ضَعِيفٌ اهـ

മുകളിൽ ☝ഹദീസുകൾ ഇബ്നു ഹജർ തങ്ങൾ ഉദ്ധരിച്ചതിന്ന് ശേഷം പറയുന്നു

وَقَدْ تَقَرَّرَ أَنَّ الْحَدِيثَ الضَّعِيفَ وَالْمُرْسَلَ وَالْمُنْقَطِعَ وَالْمُعْضِلَ، وَالْمَوْقُوف

സ്ഥിരപ്പെട്ട ഒരു നിയമം ഉണ്ട് അതായത് ളഈഫായ , മുർസലായ , മുൻ ഖതിആയ, മുഹ് ളലായ , മഹ്ഖൂഫായ ഹദീസുകൾ

َ *يُعْمَلُ بِهَا فِي فَضَائِلِ الْأَعْمَالِ إجْمَاعًا*

*ഫളാഇലുൽ അഹ്മാലിന്ന് വേണ്ടി അവലംബിക്കാമെന്നതിന്ന് ഇജ്മാഹ് ആകുന്നു*

وَلَا شَكَّ أَنَّ صَوْمَ رَجَبٍ مِنْ

 فَضَائِلِ الْأَعْمَال

റജബ് നോമ്പ് പുണ്യ കർമ്മമാണെന്നതിൽ സംശയമില്ല

فَيُكْتَفَى فِيهِ بِالْأَحَادِيثِ الضَّعِيفَةِ

ഹദീസിലെ റാവിമാരിൽ ചില ന്യൂനതകൾ ഉണ്ടെങ്കിൽ പോലും അത് മതിയാകുന്നതാണ്

وَنَحْوِهَا

അത് പോലോത്ത മുർസലും , മുൻ ഖതിഉമെല്ലാം മതിയാകുന്നതാണ്

وَلَا يُنْكِرُ ذَلِكَ إلَّا جَاهِلٌ مَغْرُورٌ

അല്ല ഇത് പോരാ എന്ന് പറയുന്നവൻ വിഡ്ഡിയും ചതിയിലകപ്പെട്ടവനുമാണ്

وَرَوَى الْأَزْدِيُّ فِي الضُّعَفَاءِ مِنْ حَدِيثِ السُّنَنِ «مَنْ صَامَ ثَلَاثَةَ أَيَّامٍ مِنْ شَهْرٍ حَرَامٍ الْخَمِيسَ وَالْجُمُعَةَ وَالسَّبْتَ كَتَبَ اللَّهُ لَهُ عِبَادَةَ سَبْعِمِائَةِ عَامٍ» وَلِلْحَلِيمِيِّ فِي صَوْمِ رَجَب كَلَامٌ مُحْتَمَلٌ فَلَا تَغْتَرُّ بِهِ فَإِنَّ الْأَصْحَابَ عَلَى خِلَافِ مَا قَدْ يُوهِمهُ كَلَامُهُ. وَاَللَّهُ سُبْحَانه وَتَعَالَى أَعْلَمُ بِالصَّوَابِ.☝

Friday, 28 February 2025

തയമ്മും: എപ്പോള്‍, എങ്ങനെ ചെയ്യാം?

 



കരുതല്‍ എന്നാണ് 'തയമ്മും' എന്ന വാക്കിന്റെ അര്‍ത്ഥം. ചില നിബന്ധനകളോടെ മുഖത്തും രണ്ടു കൈകളിലും മണ്ണ് ഉപയോഗിക്കുക എന്നതു തയമ്മുമിന്റെ ശര്‍ഈ അര്‍ത്ഥവുമാണ്. ഇസ്‌ലാം തിരുനബി(സ്വ)യുടെ സമുദായത്തിനു മാത്രം നല്‍കിയ സവിശേഷതയാണിത്. മുന്‍ സമുദായങ്ങള്‍ക്കൊന്നും തയമ്മും നിയമമാക്കപ്പെട്ടിട്ടില്ല. (തുഹ്ഫ 1/324)

വിശുദ്ധ ഖുര്‍ആന്‍, തിരുസുന്നത്ത്, മുജ്തഹിദുകളായ പണ്ഡിതരുടെ ഏകോപനം (ഇജ്മാഅ്) എന്നീ മൂന്ന് ഖണ്ഡിത പ്രമാണങ്ങള്‍ മുഖേന സ്ഥിരപ്പെട്ടതാണ് തയമ്മും . ഹിജ്‌റ നാലാം വര്‍ഷത്തിലാണ് അതു നിര്‍ബന്ധമാക്കപ്പെട്ടത്. 
അല്ലാഹു പറയുന്നു: ''നിങ്ങള്‍ക്ക് ശുദ്ധീകരിക്കാന്‍ വെള്ളം ലഭിച്ചില്ലെങ്കില്‍ ശുദ്ധമായ മണ്ണിനെ തേടുക.''(മാഇദ: 6) ''ശുദ്ധീകരിക്കാന്‍ വെള്ളം കിട്ടാത്തപക്ഷം ശുദ്ധിയുള്ള മണ്ണിനെ കരുതുക. എന്നിട്ട് മുഖവും രണ്ടു കൈകളും തടവുക.''(നിസാഅ്: 43) വിശുദ്ധ ഖുര്‍ആനില്‍ പ്രസ്തുത രണ്ട് സൂക്തങ്ങളിലാണ് അല്ലാഹു തയമ്മുമിനെ കുറിച്ച് പരാമര്‍ശിച്ചത്. നബി(സ്വ) തങ്ങള്‍ പ്രസ്താവിച്ചു: ''ഭൂമിയെ നിങ്ങള്‍ക്ക് സുജൂദ് ചെയ്യാനുള്ള സ്ഥലവും ഭൂമിയിലെ മണ്ണിനെ ശുദ്ധീകരണത്തിനുമാക്കി.''(അഹ്മദ്)  

മൂന്നു കാരണങ്ങള്‍
തയമ്മും  അനുവദനീയമാവാന്‍ മൂന്നു കാരണങ്ങളുണ്ട്. ഒന്ന്: വെള്ളം ഇല്ലാതിരിക്കുക. രണ്ട്: കൊല്ലല്‍ നിഷിദ്ധമായ ജീവികളുടെ (അത് സ്വശരീരമോ കൂട്ടുകാരോ മറ്റു ജീവികളോ ആകട്ടെ) ദാഹശമനത്തിനു വെള്ളം ആവശ്യമായിവരിക. മൂന്ന്: വെള്ളം ഉപയോഗിക്കുന്നതുമൂലം ഒരു അവയവത്തിന്റെ ഉപകാരം നഷ്ടപ്പെടുക, സുഖം പ്രാപിക്കാന്‍ താമസം നേരിടുക, പ്രത്യക്ഷാവയവങ്ങളില്‍ വികൃതമാകുന്ന പാടുകളുണ്ടാവുക എന്നിവ ഭയപ്പെടല്‍. ഈ മൂന്നു കാരണങ്ങള്‍ ഉണ്ടായാല്‍ ചെറിയ അശുദ്ധിയുള്ളവരും വലിയ അശുദ്ധിയുള്ളവരും വുളൂ, കുളി എന്നിവയ്ക്കു പകരം തയമ്മും ചെയ്യണം. (തുഹ്ഫ: 1/325)
തയമ്മുമിന്റെ മുമ്പ് നജസ് നീക്കുക, സമയം പ്രവേശിച്ച ശേഷം തയമ്മും  ചെയ്യുക, തയമ്മും  ശുദ്ധിയുള്ള പൊടിമണ്ണ് കൊണ്ടാവുക, രണ്ടു പ്രാവശ്യം മണ്ണ് അടിച്ചെടുക്കുക എന്നിവ ശര്‍ത്തുകളാണ്. തയമ്മുമിന്റെ മുമ്പ് നജസ് നീക്കാന്‍ സാധിച്ചിട്ടില്ലെങ്കില്‍ തയമ്മും  ചെയ്ത് നിസ്‌കരിക്കുകയും നിസ്‌കാരം പിന്നീട് മടക്കുകയും വേണമെന്ന് ഇമാം ഇബ്‌നു ഹജര്‍(റ) പ്രസ്താവിച്ചിട്ടുണ്ട്. (കുര്‍ദി: 1/190)

ഫര്‍ളുകള്‍ 
തയമ്മുമിനു അഞ്ച് ഫര്‍ളുകളുണ്ട്. 1) നിയ്യത്ത്. മുഖം തടവാന്‍ വേണ്ടി മണ്ണ് അടിച്ചെടുക്കുമ്പോഴാണ് നിയ്യത്ത് ചെയ്യേണ്ടത്. മുഖം തടവുന്നതുവരെ നിയ്യത്തിനെ നിലനിര്‍ത്തണം. നിസ്‌കാരത്തെ ഹലാലാക്കുന്നുവെന്നോ ശുദ്ധീകരണം അനിവാര്യമായ ത്വവാഫ്, മുസ്വ്ഹഫ് ചുമക്കല്‍, മയ്യിത്ത് നിസ്‌കാരം, ജുമുഅ, ജുമുഅയിലെ ഖുതുബ പോലുള്ള വല്ല കാര്യങ്ങളും ഹലാലാക്കുന്നുവെന്നോ കരുതലാണ് തയമ്മും  സ്വഹീഹാകാനുള്ള നിയ്യത്ത്. അശുദ്ധിയെ ഉയര്‍ത്തുന്നുവെന്ന് കരുതിയാല്‍ തയമ്മും സാധുവാകില്ല. 
ശുദ്ധീകരണം ആവശ്യമായ എല്ലാ കാര്യങ്ങളും മേല്‍ വിവരിച്ച എല്ലാ നിയ്യത്ത് കൊണ്ടും ചെയ്യാവതല്ല. ഫര്‍ള് നിസ്‌കാരം, അല്ലെങ്കില്‍ ഫര്‍ളായ ത്വവാഫ് ഹലാലാക്കുന്നുവെന്ന് കരുതിയാല്‍ പ്രസ്തുത തയമ്മും കൊണ്ട് ഫര്‍ളും സുന്നത്തുകളും നിര്‍വഹിക്കാവുന്നതാണ്. 
സുന്നത്ത് ഹലാലാക്കുന്നുവെന്നോ വെറും നിസ്‌കാരം ഹലാലാക്കുന്നുവെന്നോ കരുതിയാല്‍ ആ തയമ്മും കൊണ്ട് സുന്നത്ത് നിസ്‌കാരം മാത്രം നിര്‍വഹിക്കാം; ഫര്‍ള് നിസ്‌കരിച്ചുകൂടാ. നിസ്‌കാരം, ത്വവാഫ് എന്നിവയല്ലാത്ത ശുദ്ധി ആവശ്യമായ മറ്റേതെങ്കിലും കര്‍മങ്ങളെ ഹലാലാക്കുന്നുവെന്ന് കരുതി തയമ്മും ചെയ്താല്‍ അവ രണ്ടുമല്ലാത്ത കാര്യങ്ങളും നിര്‍വഹിക്കാം. 
ചുരുക്കത്തില്‍ തയമ്മുമിന്റെ നിയ്യത്തിന്റെ കാര്യത്തില്‍ മൂന്ന് പദവിയാണുള്ളത്. ഒന്ന്: ഫര്‍ളായ നിസ്‌കാരം, ഫര്‍ളായ ത്വവാഫ് എന്നിവ ഹലാലാക്കുന്നുവെന്ന് കരുതല്‍. രണ്ട്: സുന്നത്തായ നിസ്‌കാരം, സുന്നത്തായ ത്വവാഫ്, മയ്യിത്ത് നിസ്‌കാരം, ജുമുഅയുടെ ഖുതുബ എന്നിവ ഹലാലാക്കുന്നുവെന്ന് കരുതല്‍. മൂന്ന്: മുസ്വ്ഹഫ് ചുമക്കല്‍, ഖുര്‍ആന്‍ പാരായണത്തിന്റെ സുജൂദ്, വലിയ അശുദ്ധിക്കാരന്‍ ഖുര്‍ആന്‍ ഓതല്‍ ഹലാലാക്കുന്നുവെന്ന് കരുതല്‍.
പ്രസ്തുത മൂന്ന് പദവികളില്‍ നിന്ന് ഒന്നാം ഇനത്തില്‍ പെട്ട ഏതെങ്കിലുമൊന്ന് കരുതിയാല്‍ ആ തയമ്മും കൊണ്ട് ഒന്നാം ഇനത്തില്‍ പെട്ട കാര്യങ്ങളും രണ്ടും മൂന്നും പദവികളില്‍ പെട്ട കാര്യങ്ങളും ചെയ്യാവുന്നതാണ്. രണ്ടാം പദവിയില്‍ പെട്ട ഏതെങ്കിലുമാണ് കരുതിയതെങ്കില്‍ ഒന്നാം പദവിയിലെ കാര്യങ്ങള്‍ ചെയ്യാവതല്ല. രണ്ടും മൂന്നും പദവികളിലെ സര്‍വ കാര്യങ്ങളും നിര്‍വഹിക്കുകയും ചെയ്യാം. മൂന്നാം പദവിയിലെ നിയ്യത്ത് കൊണ്ടുള്ള തയമ്മും കൊണ്ട് ആ പദവിയിലെ കാര്യങ്ങള്‍ ചെയ്യാമെന്നല്ലാതെ ഒന്നും രണ്ടും പദവിയിലെ കാര്യങ്ങള്‍ ചെയ്തുകൂടാ. (തുഹ്ഫ, ശര്‍വാനി: 1/360, 361)
മണ്ണിനെ അടിച്ചെടുക്കലാണ് രണ്ടാമത്തെ ഫര്‍ള്. കാറ്റ് അടിച്ചതുമൂലം പൊടിമണ്ണ് മുഖത്താവുകയും അതു തടവുകയും ചെയ്താല്‍ തയമ്മുമാവില്ല. കാരണം, മണ്ണ് അടിച്ചെടുത്തിട്ടില്ല. ഒരാളുടെ സമ്മതത്തോടെ മറ്റൊരാള്‍ തയമ്മും ചെയ്തുകൊടുത്താല്‍ മതിയാകുന്നതാണ്. സമ്മതം കൊടുത്തവന്‍ തന്നെ നിയ്യത്ത്  ചെയ്യണം.
മുഖം തടവല്‍, രണ്ട് കൈമുട്ട് ഉള്‍പ്പെടെ തടവല്‍ എന്നിവ മൂന്നും നാലും ഫര്‍ളുകളാണ്. അഞ്ച്:  മുഖം തടവിയ ശേഷം കൈ തടവല്‍.

തയമ്മുമിന്റെ സുന്നത്തുകള്‍ 
ആദ്യത്തില്‍ ബിസ്മി ചൊല്ലല്‍, ഖിബ്‌ലയിലേക്ക് മുന്നിടല്‍, ബിസ്മിയുടെയും മണ്ണ് അടിച്ചെടുക്കുന്നതിന്റെയും ഇടയില്‍ മിസ്‌വാക്ക് ചെയ്യല്‍, രണ്ടു കൈ കൊണ്ട് മണ്ണിനെ ഒരുമിച്ചടിക്കല്‍, ആദ്യത്തെ അടിയുടെ അവസരത്തില്‍ മോതിരം അഴിച്ചുവയ്ക്കല്‍, ഓരോ അടിയിലും കൈവിരലുകള്‍ വിട്ടുപിരിക്കല്‍, മണ്ണിനെ അടിച്ചെടുത്ത ശേഷം മുഖം തടവും മുമ്പ് രണ്ടു കൈ കുടഞ്ഞുകൊണ്ടോ ഊതിക്കൊണ്ടോ മണ്ണിനെ ലഘൂകരിക്കല്‍, മുഖത്തിന്റെ മേല്‍ഭാഗവും വലത് കൈയും മുന്തിക്കല്‍, രണ്ടു കൈ വിരലുകളെ കോര്‍ത്തുകൊണ്ട് തടവല്‍, കൈ തടവുമ്പോള്‍ തോളം കൈ തടവല്‍, ഒരു ഉള്ളം കൈ കൊണ്ട് മറ്റേ ഉള്ളം കൈതടവല്‍, അവയവത്തിന്റെ മേല്‍ കൈശക്തമാക്കി നടത്തല്‍, രണ്ടു തടവലും തുടര്‍ച്ചയായി കൊണ്ടുവരല്‍, തടവല്‍ ആവര്‍ത്തിക്കാതിരിക്കല്‍, നിസ്‌കാരം, അതുപോലെയുള്ളത് അവസാനിക്കുന്നതു വരെ മുഖത്തും കരങ്ങളിലുമുള്ള മണ്ണിനെ തടവാതിരിക്കല്‍, വുളൂ, കുളി എന്നിവയ്ക്കു ശേഷമുള്ള ദിക്ര്‍, ദുആകള്‍ തയമ്മുമിനുശേഷം കൊണ്ടുവരല്‍. തയമ്മും ചെയ്ത ശേഷം രണ്ടു റക്അത്ത് സുന്നത്ത് നിസ്‌കാരം നിര്‍വഹിക്കല്‍ എന്നിവ തയമ്മുമിന്റെ സുന്നത്തുകളാണ്.

മുസ്തഅ്മലായ മണ്ണ്
മുസ്തഅ്മലായ വെള്ളം ഉള്ളതുപോലെത്തന്നെ മുസ്തഅ്മലായ മണ്ണുമുണ്ട്. ശരീരത്തില്‍ (മുഖത്തും രണ്ടു കരങ്ങളിലും) തങ്ങി നില്‍ക്കുന്ന മണ്ണിനും തയമ്മുമിന്റെ സമയത്ത് അവയവങ്ങളില്‍നിന്നു താഴെ വീഴുന്ന മണ്ണിനും മുസ്തഅ്മലായ മണ്ണിന്റെ വിധിയാണുള്ളത്. മണ്ണില്‍ രണ്ടാമത്തെ അടിക്കല്‍ കൊണ്ട് തന്നെ രണ്ട് ഉള്ളന്‍കൈ കൊണ്ട് തടവുക എന്ന ബാധ്യത നിറവേറി. പ്രസ്തുത വേളയില്‍ രണ്ട് കൈയിലുമുള്ള മണ്ണിന് മുസ്തഅ്മലിന്റെ വിധിയില്ല. കൈയില്‍ നിന്നു പിരിഞ്ഞ മണ്ണിനാണ് മുസ്തഅ്മലായ മണ്ണിന്റെ വിധിയുള്ളത്. രണ്ടാം തവണ രണ്ട് ഉള്ളന്‍കൈകൊണ്ട് മണ്ണില്‍ അടിക്കലോടുകൂടി തന്നെ രണ്ട് ഉള്ളന്‍കൈ തടവിയ ബാധ്യതയില്‍ നിന്ന് ഒഴിവായതുകൊണ്ടാണ് രണ്ട് കൈമുട്ടോടുകൂടി തടവിയാല്‍ ഒരു ഉള്ളന്‍ കൈകൊണ്ട് മറ്റേ ഉള്ളന്‍കൈ തടവല്‍ സുന്നത്തിന്റെ കൂട്ടത്തില്‍ എണ്ണിയത്. (ഉമൈറ 1/91)

തയമ്മുമിന്റെ രീതി
ഖിബ്‌ലയിലേക്കു മുന്നിട്ട് ബിസ്മി ചൊല്ലുക, ശേഷം മിസ്‌വാക്ക് ചെയ്യുക, കൈവിരലില്‍ മോതിരമുണ്ടെങ്കില്‍ അത് അഴിച്ചുവയ്ക്കുക, ശേഷം ഫര്‍ളാക്കപ്പെട്ട നിസ്‌കാരത്തെ ഞാന്‍ ഹലാലാക്കുന്നുവെന്ന് നിയ്യത്ത് ചെയ്ത് രണ്ടു കൈ ശുദ്ധമായ പൊടിമണ്ണില്‍ അടിച്ച് കൈകുടഞ്ഞു മണ്ണ് ലഘുവാക്കി മുഖം പരിപൂര്‍ണമായി തടവുക. മൂക്കിന്റെ ഭാഗവും താടിയുടെ ഭാഗവുമെല്ലാം ശ്രദ്ധിച്ചു തടവണം. 
മുഖം, കൈ എന്നിവയിലുള്ള മുടിയുടെ കുറ്റിയിലേക്ക് മണ്ണ് ചേര്‍ക്കല്‍ നിര്‍ബന്ധമില്ല. അത് ബുദ്ധിമുട്ടാണെന്നാണ് ഫുഖഹാഅ് കാരണം പറഞ്ഞത്. തിങ്ങിയ താടിയുടെ ഉള്‍ഭാഗവും നിര്‍ബന്ധമില്ല. (തുഹ്ഫ, ശര്‍ഫാനി: 1/362)
രണ്ടാം തവണ കൈ മണ്ണിലടിച്ച് ആദ്യം ഇടതു കൈകൊണ്ട് വലതു കൈ മുട്ട് വരെയും പിന്നെ വലത് കൈകൊണ്ട് ഇടതുകൈ മുട്ടു വരെയും തടവുക. 
കൈ തടവേണ്ട രൂപം: ഇടത് കൈയിന്റെ വിരലുകളുടെ പള്ളകള്‍ കൊണ്ട് (തള്ളവിരല്‍ ഒഴികെ, അത് ഉയര്‍ത്തി പ്പിടിക്കണം) വലത് കൈയിന്റെ തള്ളവിരല്‍ ഒഴികെയുള്ള വിരലുകളുടെ തലമുതല്‍ പുറംഭാഗം മുട്ട് ഉള്‍പ്പെടെ കൈയിന്റെ പുറംഭാഗം തടവുക. ശേഷം ഇടത് മുന്‍ കൈയിന്റെ പള്ള കൊണ്ട് വലതുകൈയിന്റെ പള്ളഭാഗം മുട്ട് മുതല്‍ തടവുക. ശേഷം ഇടതു കൈയിന്റെ തള്ളവിരല്‍ കൊണ്ട് വലതു കൈയിന്റെ തള്ളവിരലിന്റെ പുറംഭാഗം തടവുക. ഈ വിവരിച്ചതുപോലെ ഇടതുകൈ വലത് കൈകൊണ്ട് തടവുക. അതിനുശേഷം രണ്ടില്‍ ഒന്നിന്റെ ഉള്ളന്‍ കൈ കൊണ്ട് മറ്റേത് തടവുക. വിരലുകള്‍ പരസ്പരം കോര്‍ക്കുക. 
രണ്ടാം തവണ മണ്ണ് അടിച്ചെടുക്കുമ്പോള്‍ കൈവിരലില്‍ മോതിരം ഉണ്ടെങ്കില്‍ അത് ഊരല്‍ നിര്‍ബന്ധമാണ്. എങ്കിലേ തയമ്മും സ്വഹീഹാവുകയുള്ളൂ. 
നിസ്‌കാരത്തിന്റെ സമയം പ്രവേശിച്ച ശേഷമേ തയമ്മും ചെയ്യാവൂ എന്നു പറഞ്ഞല്ലോ. എന്നാല്‍, ഒരാള്‍ ളുഹ്ര്‍ നിസ്‌കാരത്തിന്റെ സമയം പ്രവേശിച്ച ശേഷം തയമ്മും ചെയ്തു. പക്ഷേ, ളുഹ്ര്‍ നിസ്‌കരിച്ചില്ല. എങ്കില്‍ ആ തയമ്മും കൊണ്ട് അസ്വ്‌റിന്റെ സമയം പ്രവേശിച്ച ശേഷം അസ്വര്‍ നിസ്‌കരിക്കാം. കാരണം തയമ്മും ഇവിടെ സ്വഹീഹായിട്ടുണ്ട്. (തുഹ്ഫ 1/360). അതേസമയം ഒരാള്‍ ളുഹാ നിസ്‌കാരം നിര്‍വഹിക്കാന്‍ വേണ്ടി ളുഹായുടെ സമയത്തിനുശേഷം തയമ്മും ചെയ്തു. പ്രസ്തുത തയമ്മും കൊണ്ട് ളുഹാ നിസ്‌കരിച്ചാലും ഇല്ലെങ്കിലും ളുഹ്‌റിന്റെ സമയമായ ശേഷം ളുഹ്ര്‍ നിസ്‌കരിക്കാവതല്ല. കാരണം, ളുഹാ സുന്നത്തും ളുഹ്ര്‍ നിര്‍ബന്ധവുമാണല്ലോ. ളുഹാ നിസ്‌കാരം നിര്‍വഹിക്കാന്‍ നേര്‍ച്ചയാക്കുകയും ളുഹായുടെ സമയം പ്രവേശിച്ച ശേഷം തയമ്മും ചെയ്തു. പക്ഷേ, ളുഹാ നിസ്‌കരിച്ചില്ല. എങ്കില്‍ ളുഹ്‌റിന്റെ സമയം പ്രവേശിച്ച ശേഷം ളുഹ്ര്‍ നിസ്‌കരിക്കാം. കാരണം, നേര്‍ച്ചയാക്കപ്പെട്ട ളുഹാ നിസ്‌കാരവും ളുഹ്‌റും നിര്‍ബന്ധമാണ്. (തുഹ്ഫ: 1/360) 

മുറിവും തയമ്മുമും
ദേഹത്ത് മുറിവുള്ളതിനാല്‍ സാധ്യമായ ഭാഗങ്ങളെല്ലാം കഴുകി ബാക്കി ഭാഗങ്ങള്‍ക്കു വേണ്ടി തയമ്മും ചെയ്ത വലിയ അശുദ്ധിക്കാരന്‍ രോഗം സുഖപ്പെട്ടാല്‍ മുമ്പ് കഴുകാന്‍ സാധിക്കാത്ത ഭാഗവും കഴുകല്‍ നിര്‍ബന്ധമാണ്. (തുഹ്ഫ: 1/365)
വെള്ളം പൂര്‍ണമായോ ഭാഗികമായോ ഉപയോഗിക്കാന്‍ സാധിക്കാത്തതിനാല്‍ വലിയ അശുദ്ധിക്കുവേണ്ടി തയമ്മും ചെയ്ത രോഗി സുഖം പ്രാപിച്ചാല്‍ കുളിക്കല്‍ നിര്‍ബന്ധമാണ്. എന്തുകൊണ്ടെന്നാല്‍ രോഗം സുഖപ്പെടലോടു കൂടി തയമ്മും ബാത്വിലായി. എന്നതാണ് ഇതിന്റെ കാരണം. (തുഹ്ഫ 1/365)
മുറിവ് കാരണം വലിയ അശുദ്ധിക്കാരന്‍ തയമ്മും ചെയ്ത ശേഷം തയമ്മുമിന്റെ അവയവത്തില്‍ നിന്ന് കഴുകാന്‍ സൗകര്യമായ ഭാഗങ്ങള്‍ കഴുകലാണ് ഉത്തമം. മണ്ണിന്റെ അടയാളത്തെ വെള്ളം നീക്കിക്കളയുന്നതിനുവേണ്ടിയാണിത്. വലിയ അശുദ്ധിക്കാരന്‍ കഴുകാന്‍ സൗകര്യമായതു കഴുകിയ ശേഷം തയമ്മും ചെയ്താലും സാധുവാണ്. കുളി നിര്‍ബന്ധമായവന്റെ ശരീരത്തില്‍ എത്ര സ്ഥലത്ത് മുറിവുണ്ടെങ്കിലും ഒരു തയമ്മും ചെയ്താല്‍ മതി.  

ഒന്നിലധികം തയമ്മും
വെള്ളം ഉപയോഗിക്കുന്നതിനു ഭാഗികമായി തടസ്സമുണ്ടാകുംവിധം വുളൂഇന്റെ ഒരു അവയവത്തില്‍ മുറിവുണ്ടെങ്കില്‍ ഒരു തയമ്മുവും രണ്ട് അവയവത്തിലാണെങ്കില്‍ രണ്ട് തയമ്മുവും മൂന്ന് അവയവത്തിലാണെങ്കില്‍ മൂന്നു തയമ്മുവും നിര്‍ബന്ധമാണ്. രണ്ടു കൈകളെ ഒരുമിച്ച് ഒരു അവയവമായിട്ടാണിവിടെ പരിഗണിക്കുക. രണ്ട് കാലുകളും ഒരു അവയവമായാണ് പരിഗണിക്കുന്നത്. കൊണ്ടാണ് പരിഗണന. അപ്പോള്‍ മുഖം, കൈ, തല, കാല്‍ എന്നിങ്ങനെ നാലു അവയവങ്ങളാണ് വുളൂഇന്റെ അവയവങ്ങളായി ഉണ്ടാവുക. മൂന്ന് അവയവങ്ങളില്‍ ഭാഗികമായും തലയില്‍ ആസകലവും മുറിവുണ്ടെങ്കില്‍ നാല് തയമ്മും നിര്‍ബന്ധമാണ്. (തുഹ്ഫ 1/348)
അവയവങ്ങളുടെ മുറിവ് കാരണം ചെറിയ  അശുദ്ധിക്കാരന്‍ തയമ്മും ചെയ്യുമ്പോള്‍ സാധ്യമാകുന്ന  ഭാഗങ്ങളെല്ലാം കഴുകല്‍ നിര്‍ബന്ധമാണ്. വുളൂഇല്‍ തര്‍ത്തീബ് നിര്‍ബന്ധമായതിനാല്‍ ഓരോ അവയവവും കഴുകുന്ന വേളയിലാണ് പ്രസ്തുത അവയവത്തിനു വേണ്ടിയുള്ള തയമ്മും ചെയ്യേണ്ടത്. അപ്പോള്‍ മുഖത്ത് മുറിവുള്ളവന്‍ മുഖം കഴുകുന്ന വേളയില്‍ തന്നെ മുഖത്തെ മുറിവിനു വേണ്ടി തയമ്മും ചെയ്യണം. അതിനു ശേഷമേ കൈ കഴുകാവൂ. 
മുഖത്തു മാത്രമോ അല്ലെങ്കില്‍ മുഖത്തും രണ്ട് കൈകളിലും അതുമല്ലെങ്കില്‍ എല്ലാ അവയവങ്ങളിലും മുറിവ് വ്യാപകമായാല്‍ ഒരു തയമ്മും മതിയാകും. തര്‍ത്തീബ് ഇവിടെ ഒഴിവായതിനാല്‍ വുളൂഇനു പകരമായി ഒരു തയമ്മും മതി. ഇനി തലയല്ലാത്ത എല്ലാ അവയവങ്ങളിലും മുറിവ് വ്യാപകമായാല്‍ രണ്ടു തയമ്മും അനിവാര്യമായി വരും. മുഖത്തിനും രണ്ടു കൈകള്‍ക്കും വേണ്ടി ഒരു തയമ്മുവും രണ്ടു കാലുകള്‍ക്കുവേണ്ടി മറ്റൊരു തയമ്മുവും. കൈകാലുകള്‍ക്കിടയില്‍ തല തടവല്‍ ഇവിടെ നിര്‍ബന്ധമായതിനാലാണ് രണ്ട് തയമ്മും അനിവാര്യമായത്. 
കഴുകാന്‍ സാധ്യമാകുന്നത് കഴുകുന്നതിന്റെയും തയമ്മും ചെയ്യുന്നതിന്റെയും ഇടയില്‍ തര്‍തീബ് നിര്‍ബന്ധമില്ലാത്തതിനാല്‍ ആദ്യം കഴുകലും പിന്നീട് തയമ്മുവും ആകാം.  എങ്കിലും ആദ്യം തയമ്മുവും ശേഷം കഴുകലുമാണ് ഉത്തമം. (തുഹ്ഫ 1/348)
മുറിവുള്ള സ്ഥലത്ത് 'മറ'യുണ്ടെങ്കില്‍ ആ മറയ്ക്ക് മുകളില്‍ വെള്ളം കൊണ്ട് തടവല്‍ നിര്‍ബന്ധമില്ല. എന്നാല്‍, തയമ്മുമിന്റെ അവയവത്തിലാണ് പ്രസ്തുത മറയെങ്കില്‍ സാധിക്കുമെങ്കില്‍ മണ്ണടിച്ചെടുത്ത കൈ കൊണ്ട് തടവല്‍ നിര്‍ബന്ധമാണ്. 
മുറിവിനു മുകളില്‍ ശീല കൊണ്ടോ മറ്റോ വച്ച് കെട്ടല്‍ ആവശ്യമായി വന്നാല്‍ പൂര്‍ണ ശുദ്ധി വരുത്തിയ ശേഷമേ (വുളൂ എടുത്ത ശേഷം) വച്ച് കെട്ടാവൂ. പിന്നീട് ശുദ്ധി വരുത്തുന്ന അവസരം മറയുടെ താഴ്ഭാഗം കഴുകാനും തയമ്മും ചെയ്യുമ്പോള്‍ തടയാനും അവനു ഭയമില്ലെങ്കില്‍ പ്രസ്തുത 'മറ' നീക്കണം. ഭയമുണ്ടെങ്കില്‍ നീക്കേണ്ടതില്ല. എങ്കിലും മുറിവ് കെട്ടിയപ്പോള്‍ മുറിവില്ലാത്ത ചില ഭാഗങ്ങള്‍ കൂടി ആവശ്യമില്ലാതെ മറഞ്ഞിട്ടുണ്ടെങ്കില്‍ വെള്ളം കൊണ്ട് പ്രസ്തുത മറയ്ക്കു മുകളില്‍ തടവല്‍ നിര്‍ബന്ധമാണ്. 

നിസ്‌കാരം മടക്കണോ?
തയമ്മും ചെയ്തു നിസ്‌കരിച്ചവന്റെ രോഗം സുഖപ്പെട്ടാല്‍ പ്രസ്തുത നിസ്‌കാരങ്ങളെല്ലാം മടക്കേണ്ട രൂപവും അല്ലാത്ത രൂപവും ഉണ്ട്. 
മടക്കി നിസ്‌കരിക്കേണ്ട രൂപങ്ങള്‍ താഴെ വിവരിക്കുന്നു: ഒന്ന്: തയമ്മും ചെയ്തവന്റെ മുറിവില്‍ കൂടുതല്‍ രക്തമുണ്ടാവുക. രണ്ട്: വച്ചുകെട്ടിയ 'മറ' തയമ്മുവിന്റെ അവയവത്തിലാവുക. മൂന്ന്: വച്ചുകെട്ടിയ മറ അവയവത്തില്‍ പിടിച്ചുനില്‍ക്കാന്‍ ആവശ്യമായ സ്ഥലത്തേക്കാള്‍ കൂടുതലാവുക. നാല്: അശുദ്ധിയോടെ വച്ചുകെട്ടുക. (തുഹ്ഫ 1/381)
പുരുഷന്‍മാര്‍ വുളൂ ചെയ്തശേഷം മുറിവ് കെട്ടുന്നത് അന്യസ്ത്രീയും സ്ത്രീ വുളൂ ചെയ്തശേഷം തന്റെ മുറിവ് കെട്ടുന്നത് അന്യപുരുഷനുമാണെങ്കില്‍ വുളൂ മുറിയുമല്ലോ. 
തയമ്മുമിന്റെ അവയവത്തിലാണ് മുറിവ് എങ്കില്‍ അത് ശീല കൊണ്ടോ മറ്റോ വച്ച് കെട്ടിയിട്ടുണ്ടെങ്കില്‍ വച്ച് കെട്ടുമ്പോള്‍ വുളൂ ഉണ്ടെങ്കിലും ഇല്ലെങ്കിലും രോഗം സുഖപ്പെട്ടാല്‍ തയമ്മും ചെയ്തു നിസ്‌കരിച്ച സര്‍വനിസ്‌കാരങ്ങളും മടക്കി നിസ്‌കരിക്കണമെന്നു വ്യക്തമായല്ലോ. 
മുറിവില്ലാത്ത സ്ഥലത്തിനെ അല്‍പം പോലും 'മറ' കവര്‍ന്നെടുത്തിട്ടില്ലെങ്കിലും അതുപോലെ വച്ചുകെട്ടിയ മറ ശരീരത്തില്‍ നില്‍ക്കാന്‍ ആവശ്യമായ സ്ഥലം മാത്രമേ മറച്ചിട്ടുള്ളൂവെങ്കില്‍ പൂര്‍ണ ശുദ്ധി വരുത്തിയശേഷം വച്ചുകെട്ടുകയും അത് നീക്കല്‍ ബുദ്ധിമുട്ടാവുകയും ചെയ്യുന്നപക്ഷം നിസ്‌കാരം മടക്കേണ്ടതില്ല. (തുഹ്ഫ 1/382) 
ശൈത്യം കാരണം തയമ്മും ചെയ്തു നിസ്‌കരിച്ച വ്യക്തി മടക്കി നിസ്‌കരിക്കേണ്ടതാണ്. (തുഹ്ഫ 1/381) അതുപോലെ വെള്ളം ഇല്ലാത്തതിനുവേണ്ടി നാട്ടില്‍ താമസിക്കുന്നവന്‍ (യാത്രക്കാരനല്ല) തയമ്മും ചെയ്താലും വെള്ളം കിട്ടിയ ശേഷം മടക്കി നിസ്‌കരിക്കണം. നാട്ടില്‍ താമസിക്കുമ്പോള്‍ വെള്ളം ഇല്ലാതിരിക്കല്‍ അപൂര്‍വമാണെന്നതാണു കാരണം. തയമ്മും ചെയ്തു നിസ്‌കരിച്ച ഫര്‍ളും സുന്നത്തുമായ എല്ലാ നിസ്‌കാരങ്ങളും അവര്‍ മടക്കണം. ജുമുഅ നിസ്‌കാരം ളുഹറാക്കി മടക്കണം. (തുഹ്ഫ 1/379) 
തയമ്മും ചെയ്തവന്‍ മടക്കി നിസ്‌കരിക്കേണ്ടവനാണെങ്കില്‍ അവനു നിസ്‌കാരത്തിന് നേതൃത്വം നല്‍കാന്‍ പാടില്ല. അത്തരം ഇമാമിനോട് തുടര്‍ച്ച സാധുവല്ല. (തുഹ്ഫ: 2/381) 
തയമ്മും ചെയ്തവന്‍ മടക്കി നിസ്‌കരിക്കല്‍ നിര്‍ബന്ധമില്ലാത്തവനാണെങ്കില്‍ അവന് ജുമുഅ നിസ്‌കാരത്തില്‍ നേതൃത്വം നല്‍കാം. ഖുതുബയ്ക്കു ഒരു തയമ്മുവും ജുമുഅ നിസ്‌കാരത്തിനു മറ്റൊരു തയമ്മുവും നിര്‍ബന്ധമാണ്. (തുഹ്ഫ 1/372)
തയമ്മും ചെയ്തു ഫര്‍ള്  നിസ്‌കരിച്ച വ്യക്തി മറ്റൊരു ഫര്‍ള് നിസ്‌കരിക്കാന്‍ ഉദ്ദേശിച്ചാല്‍ വുളൂ മുറിഞ്ഞിട്ടില്ലെങ്കില്‍ തയമ്മും ചെയ്താല്‍ മാത്രം മതി. വുളൂ ആവര്‍ത്തിക്കേണ്ടതില്ല. വലിയ അശുദ്ധിക്കു വേണ്ടി തയമ്മും ചെയ്ത് ഫര്‍ള് നിസ്‌കരിച്ചവന്‍ മറ്റൊരു ഫര്‍ള് ഉദ്ദേശിച്ചാല്‍ വുളൂ മുറിഞ്ഞിട്ടില്ലെങ്കില്‍ തയമ്മും മാത്രം എടുത്താല്‍ മതി. 
ഒരു തയമ്മും കൊണ്ട് ഒരു ഫര്‍ള് മാത്രമേ നിസ്‌കരിക്കാവൂ. ഫര്‍ളിന് പുറമെ സുന്നത്തുകള്‍ എത്രയും നിര്‍വഹിക്കാം. മയ്യിത്ത് നിസ്‌കാരങ്ങളും എത്രയും നിസ്‌കരിക്കാം.  

ബാത്വിലാകുന്ന കാര്യങ്ങള്‍
അശുദ്ധി, മതത്തില്‍നിന്നു പുറത്തുപോകല്‍ രോഗം സുഖപ്പെടല്‍, വെള്ളം ലഭിക്കാതെ തയമ്മും ചെയ്തവന്‍ നിസ്‌കാരത്തിന്റെ പുറത്തുള്ള വേളയില്‍ വെള്ളം ഉണ്ടെന്നു ഭാവിക്കല്‍, നിസ്‌കാരം മടക്കല്‍ അനിവാര്യമായ തയമ്മും ചെയ്തു നിസ്‌കരിച്ചുകൊണ്ടിരിക്കെ വെള്ളം എത്തിക്കല്‍ എന്നിവ കൊണ്ടു തയമ്മും ബാത്വിലാകുന്നതാണ്. (തുഹ്ഫ 1/367)
സുന്നത്ത് നിസ്‌കാരം നേര്‍ച്ചയാക്കിയാല്‍ അതു നിര്‍ബന്ധമായല്ലോ. അപ്പോള്‍ തറാവീഹ് നിസ്‌കാരം ഒരു ദിവസം നിസ്‌കരിക്കാന്‍ ഒരാള്‍ നേര്‍ച്ചയാക്കിയാല്‍ 20 റക്അത്ത് നിസ്‌കരിക്കാന്‍ 10 തയമ്മും നിര്‍ബന്ധമാണ്. എല്ലാ ഈ രണ്ട് റക്അത്തുകളിലും സലാം വീട്ടേണ്ടതുണ്ടല്ലോ. (ശര്‍വാനി 1/361)
തയമ്മും ഒരു വിട്ടുവീഴ്ചയാണെന്ന് ആദ്യം തന്നെ വ്യക്തമാക്കിയല്ലോ. അതുകൊണ്ട് തന്നെ തെറ്റായ യാത്രക്കാരന് തയമ്മും അനുവദനീയമല്ല. (തുഹ്ഫ: 1/380)
വെള്ളവും മണ്ണും ലഭിക്കാത്തവന്‍ സമയത്തിന്റെ ബഹുമാനം മാനിച്ച് ശുദ്ധിയില്ലാതെ നിസ്‌കരിക്കണം. ഫര്‍ള് നിസ്‌കാരങ്ങള്‍ മാത്രമേ ഇങ്ങനെ നിസ്‌കരിക്കാവൂ. പിന്നെ വെള്ളം കിട്ടുമ്പോള്‍ മടക്കി നിസ്‌കരിക്കണം. മണ്ണാണ് ആദ്യം കിട്ടിയതെങ്കില്‍ തയമ്മും ചെയ്തു നിസ്‌കരിച്ചാല്‍ പിന്നെ പ്രസ്തുത നിസ്‌കാരം വീണ്ടും മടക്കല്‍ നിര്‍ബന്ധമാകുന്നില്ലെങ്കില്‍ തയമ്മും ചെയ്ത് നിസ്‌കരിക്കണം. ഇനി, അവന്‍ തയമ്മും ചെയ്തു നിസ്‌കരിച്ചാലും വീണ്ടും മടക്കി നിസ്‌കരിക്കേണ്ടിവരുമെങ്കില്‍ തയമ്മും ചെയ്തു നിസ്‌കരിക്കേണ്ട. കാരണം, ആ നിസ്‌കാരം കൊണ്ട് യാതൊരു പ്രയോജനവുമില്ല. സമയത്തെ മാനിച്ച് അവന്‍ നിസ്‌കരിച്ചിട്ടുണ്ടല്ലോ. ഇനി വെള്ളം കിട്ടുമ്പോള്‍ നിസ്‌കരിച്ചാല്‍ മതി. (തുഹ്ഫ 1/379)
വുളൂഇന്റെ സുന്നത്തുകളായ മുന്‍കൈകഴുകള്‍, വായ കൊപ്ലിക്കല്‍, മൂക്കില്‍ വെള്ളം കയറ്റല്‍, ചെവിതടവല്‍ പോലുള്ള സുന്നത്തുകള്‍ ചെയ്യാന്‍ കഴിയാതെ വന്നാലും പകരം തയമ്മും ചെയ്യല്‍ സുന്നത്താണെന്ന് നമ്മുടെ ഇമാമുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. (ശര്‍വാനി 1/347)

മയ്യിത്തും തയമ്മുമും
വെള്ളം ചേരല്‍ നിര്‍ബന്ധമായ ഭാഗങ്ങളിലേക്ക് പോസ്റ്റ്‌മോര്‍ട്ടം ചെയ്തു തുന്നിയതുകൊണ്ട് വെള്ളം ചേരാതിരുന്നാല്‍ തയമ്മും ചെയ്തുകൊടുക്കല്‍ നിര്‍ബന്ധമാണ്. അതുപോലെ തന്നെ ചേലാകര്‍മം ചെയ്യപ്പെടാത്ത വ്യക്തി(കുട്ടിയായാലും അല്ലെങ്കിലും) മരണപ്പെട്ടാല്‍ അവന്റെ ലിംഗാഗ്ര ചര്‍മ്മത്തിനു താഴെ വെള്ളം ചേര്‍ക്കാന്‍ കഴിയാതെ വന്നാല്‍ (തൊലി നീക്കി വെള്ളം ചേര്‍ക്കല്‍ ബുദ്ധിമുട്ടാണ്) മുറിവ് സംഭവിക്കുമെന്ന് കണ്ടാല്‍ തൊലി നീക്കല്‍ ഹറാമാണ്. അവന്റെ മയ്യിത്ത് കുളിപ്പിക്കുമ്പോഴും തയമ്മും നിര്‍ബന്ധമാണ്. ലിംഗാഗ്ര ചര്‍മ്മത്തിനു താഴെ നജസുണ്ടാകാനാണ് കൂടുതല്‍ സാധ്യത. തയമ്മും സാധുവാകാന്‍ തയമ്മുമിന്റെ മുമ്പ് നജസ് നീക്കണമെന്ന നിയമമുണ്ട്. പക്ഷേ, മയ്യിത്തിന്റെ കാര്യത്തില്‍ ലിംഗാഗ്ര ചര്‍മ്മത്തിന്റെ ഉള്ളില്‍ നജസുണ്ടെങ്കിലും അതോടുകൂടി തയമ്മും സാധുവാകും. (ഫത്ഹുല്‍ മുഈന്‍: പേജ് 151, ഇആനത്ത്: 2/107) 

Friday, 14 February 2025

ബറാഅത്ത് രാവുമായി ബന്തപെട്ട് ഇത് വരെ വന്ന ഒഹാബി പുരോഹിതരുടെ എല്ലാ ജൽപ്പനങ്ങൾക്കു് മറുപടി



بسم الله الرحمن الرحيم الحمد لله والصلاه والسلام على رسول الله صلى الله عليه وسلم أما بعد

 വാറോലകൾ കൊണ്ട് നിർമ്മിച്ചതല്ല.ബറാഅത്ത് രാവ്...* 


✍ *സനീർ സ്വലാഹി* 

06/04/2020 (ബുറൈദ ) എന്ന

*ഒരു ഒഹാബി പുരോഹിതൻ എഴുതുന്നു.*


അന്ധവിശ്വാസങ്ങൾ സ്ഥാപിക്കാൻ പൗരോഹിത്യം കൊണ്ടുവരാറുള്ളത് ചില വാറോലകളായ സംഭവങ്ങളാണ്. 


 സ്വഹീഹായ ഹദീസിന്റെ അടിസ്ഥാനത്തിൽ ഈ ബറാഅത്ത് രാവിനെ തെളിയിക്കാൻ ഈ മുസ്ലിയാക്കന്മാർക്ക് സാധിക്കുകയുമില്ല. തെളിയിക്കാൻ കഴിയുമെങ്കിൽ തെളിയിക്കാൻ സർവ്വ മൊയിലാക്കന്മാരെയും ഈ ലേഖകൻ വെല്ലുവിളിക്കുകയാണ്.


 ഇല്ലാത്ത രാവിന് വല്ലാത്ത പോരിശ അതാണ് ബറാത്ത് രാവ്.* 

ശഅബാൻ പതിനഞ്ചിന് വലിയ പോരിശയുണ്ടന്നാണ് *സമസ്തക്കാർ* വിളിച്ച് പറയുന്നത്.

 *അല്ലാഹുവിന്റെ* പ്രവാചകൻ (സ) അങ്ങനെ ഒരു പോരിശ പഠിപ്പിച്ചതായി ഉത്തമ നൂറ്റാണ്ടുകാർക്ക് പരിചയമില്ല. 


*മറുപടി*


അത് സമസ്തക്കാർ മാത്രം പറഞ്ഞതല്ല

മുൻ കാമികളായ പണ്ഡിതർ തെളിവുകളുടെ അടിസ്ഥാനത്തിൽ പറഞ്ഞത് സമസ്ത കാരും പറഞു എന്ന് മാത്രം


ഒഹാബി കളുടെ അങ്ങേ തല നേതാവ് അഇബ്നുതൈമിയ പറയട്ടെ .


وقال ابن تيمية في كتابه اقتضاء الصراط المستقيم: ليلة النصف من شعبان فقد روى في فضلها من الأحاديث المرفوعة والآثار ما يقتضي أنها ليلة مفضلة وأن من السلف من كان يخصها بالصلاة فيها. اهـ


ശഅബാൻ പകുതിയിലെ രാത്രിയുടെ മഹത്തത്തിൽ നബി സ്വയിലേക്ക് ചേർന്നതും മറ്റു റിപ്പോർട്ടുകളും ഉണ്ട്.

മേൽ രാത്രിക്ക് മഹത്ത്വമുണ്ട് എന്ന് അവതേടുന്നുണ്ട് '

സലഫുകളിൽ അന്ന് പ്രതേകം നിസ്കരിച്ചവർ ഉണ്ട് ( 'ഇഖ്തിളാ ഉ 356)


ـഒഹാബികൾ

അങ്ങീകരിക്കുന്ന

ദഹബി പറയുന്നു 


وقال المحدث بهاء الدين القاسم: كان أبي رحمه الله مواظبا على الجماعة والتلاوة، يختم كل جمعة ويختم في رمضان كل يوم ويعتكف في المنارة الشرقية، وكان كثير النوافل والأذكار، ويحيي ليلة النصف( أي من شعبان) والعيدين بالصلاة والذكر. اه

تذكرة الحفاظ في ترجمة الحافظ أبي القاسم ابن عساكر:


 .മുഹദ്ധിസ് ബഹാഉദ്ധീൻ റ പറത്തു

 എന്റെ പിതാവ്ശഅബാൻ പകുതിയിലെ രാത്രിയെ നിസ്കാരം കൊണ്ടും ദിക്റ് കൊണ്ടും ജീവിപ്പിക്കുന്നവരായിരുന്നു

(തദ്കിറ)


* ഉത്തമ നൂറ്റാണ്ടിൽ ജീവിച്ച 

ഹി 150 സലഫുസ്വാലിഹീങ്ങളിൽ പെട്ട

ഇമാം ശാഫിഈ(റ) തന്റെ സുപ്രസിദ്ധമായ ഉമ്മ്*എന്ന ഗ്രന്ഥം ഒന്നാം വാള്യം 204-ാം പേജില്‍ പറയുന്നു:


 *“വെള്ളിയാഴ്ച രാവ്, വലിയ പെരുന്നാള്‍ രാവ്, ചെറിയ പെരുന്നാള്‍ രാവ്, റജബ് ഒന്നാം രാവ്, *ശഅബാന്‍ പതിനഞ്ചാം രാവ് എന്നീ അഞ്ചു രാവുകളില്‍ പ്രാര്‍ഥനകള്‍ക്ക് പ്രത്യേകം ഉത്തരം ലഭിക്കും*”.


قال الشافعي في الأم: وبلغنا أنه كان يقال إن الدعاء يستجاب في خمس ليال في ليلة الجمعة وليلة الأضحى وليلة الفطر وأول ليلة من رجب وليلة النصف من شعبان.


قال الشافعي: وأنا أستحب كل ما حكيت في هذه الليالي من غير أن تكون فرضا. اهـ

ശാഫിഈ റ പറഞ്ഞു ഈ രാത്രികളിൽ ഉദ്ധരിക്കപെടുന്നത് ഞാൻ ഇ ഷ്ടപെടുന്നു. അത് ഫർളല്ല -ഉമ്മ്


قال النووي في المجموع شرح المهذب.   

قال الشافعي في الأم: وبلغنا أنه كان يقال إن الدعاء يستجاب في خمس ليال في ليلة الجمعة وليلة الأضحى وليلة الفطر وأول ليلة من رجب وليلة النصف من شعبان.


واستحب الشافعي والأصحاب الإحياء المذكور مع أن الحديث ضعيف، لـما سبق في أول الكتاب أن أحاديث الفضائل يتسامح فيها ويعمل على وفق ضعيفها. اهـ

നവവി റ പറഞ്ഞു.


ശാഫിഈ റ ഉമ്മിൽ പറയുന്നു. അഞ്ച് രാത്രി ദുആ ഇജാബത്തുണ്ട് വെള്ളിയാഴച്ച രാവ് ബലിപെരുന്നാൾ രാവ് ചെറിപെരുന്നാൾ രാവ്  റജബ് ആദ്യരാവ് ശഅബാൻ പകുതിയുടെ രാവ്.


ശാഫിഇ റ ന്റെമേൽ വാജകത്തിൽ

ശാഫിഈ ഇമാമും അനുയായികളും


പുണ്യകർമങ്ങളുടെ ഹദീസുകൾക്കനുയോജ്യമായി അമൽ ചെയാമെന്നും അതിൽ വിട്ട് വീഴ്ചയുണ്ട് എന്ന് മുമ്പ് കിതാബിന്റ തുടക്കത്തിൽ പറഞ്ഞതിന്ന് വേണ്ടി ഹദീസ് ളഈഫാവലോടെയും

 മേൽ രാത്രികളിൽ    (സൽകർമങ്ങളെ കൊണ്ട് ) ജിവിപ്പിക്കൽ പുണ്യമാക്കിയിരിക്കുന്നു. (ശറഹുൽ മുഹദ്ധബ് 4/50

قال ابن حجر الهيتمي في الفتاوى الفقهية الكبرى عن ليلة النصف من شعبان:

والحاصل أن لهذه الليلة فضلا وأنه يقع فيها مغفرة مخصوصة واستجابة مخصوصة ومن ثم قال الشافعي رضي الله عنه إن الدعاء يستجاب فيها. اهـ

ഇബ്നു ഹജർ ഹൈതമി പറയുന്നു:

ചുരുക്കത്തിൽ ഈ വിശയമായും ഈ രാത്രിക്ക് മഹത്വമുണ്ട് ദുആ ഇജാബത് ലഭിക്കലുണ്ട് പൊറുക്കലുമുണ്ട് അതുകൊണ്ടാണ് ഷാഫിഈ (റ) പറഞ്ഞത് നിക്ഷമായും ഈ രാത്രിക്ക് ഇജാബത്ത് ലബിക്കും (ഫതാഉൽകുബ്റ)

وقال ابن نجيم من الحنفية في “البحر الرائق”: “ومن المندوبات إحياء ليالي العشر من رمضان، وليلتي العيدين، وليالي عشر ذي الحجة، وليلة النصف من شعبان، كما وردت به الأحاديث”. اهـ

 ഇമാം ഇബ്നുനജീം പറയുന്നു: ഷഅബാനിലെ പകുതിയിലെ രാത്രിയിലും ദുൽഹിജ്ജ പത്ത് രാത്രികളിലും രണ്ട് പെരുന്നാൾ രാത്രികളിലും റമളാൻ 10 രാത്രികളിലും ജീവിപ്പിക്കൽ പുണ്യമാണ് അത് ഹദീസുകളിൽ വന്നിട്ടുണ്ട് ' (ബഹ്റു റാഇഖ് )

قال أبو عبد الله المواق المالكي في التاج والإكليل لمختصر خليل: وقد رغب في صيام شعبان وقيل فيه ترفع الأعمال ورغب في صيام يوم نصفه وقيام تلك الليلة.اهـ

മാലിക്കി മദ്ഹബിലെ അബൂ അബ്ദില്ല റ

പറയുന്നു: ശഅബാനിലെ പകുതിയിലെ

ദിനത്തിലെ ന്നോമ്പും രാത്രിയിലെ നിസ്

ക്കാരവും പുണ്യമാണ് (അത്താജ് വൽഇക്ലീൽ)

قال ابن الحاج المالكي في كتابه المدخل: ليلة نصف شعبان (فصل) وبالجملة فهذه الليلة، وإن لم تكن ليلة القدر فلها فضل عظيم وخير جسيم وكان السلف رضي الله عنهم يعظمونها ويشمرون لها قبل إتيانها فما تأتيهم إلا وهم متأهبون للقائها، والقيام بحرمتها على ما قد علم من احترامهم للشعائر على ما تقدم ذكره هذا هو التعظيم الشرعي لهذه الليلة. اهـ

മാലിക്കി മദ്ഹബിലെ ഇബ്നുൽഹജ്ജ് റ

പറയുന്നു: ശഹബാനിലെ പകുതിയിലെ

രാത്രി ലൈലത്തുൽ ഖദ്റ് അല്ലെങ്കിലും

അതിന് വലിയ മഹത്വമുണ്ട് സലഫുകൾ

അതിനെ ബഹുമാനിക്കുകയും   അത് വരുന്നതിന് മുമ്പ് തന്നെ അതിന്

വേണ്ടി പരിശ്രമിക്കുകയും ചെയ്യാറുണ്ട്

അതിന് സ്വീകരിക്കാനും ബഹുമാനിക്കാനും വേണ്ടി അവർ ഒരുങ്ങിയിട്ടല്ലാതെ അത് വരികയില്ല:

ഈ രാത്രിയെ ശറഇയ്യായ ബഹുമാനമാണിത് ( മദ് ഖൽ)


قال منصور البهوتى الحنبلى في كشاف القناع عن متن الإقناع: وفي استحباب قيامها) أي ليلة النصف من شعبان (ما في) إحياء (ليلة العيد هذا معنى كلام) عبد الرحمن بن أحمد (بن رجب) البغدادي ثم الدمشقي (في) كتابه المسمى (اللطائف) في الوظائف.اهـ

ഹമ്പലിയായ മൻസൂർ റ പറയന്നു '

ശഅബാൻ പകുതിയിലെ രാത്രി നിസ്കരിക്കൽ നല്ലതാണ് പെരുന്നാൾ രാത്രിയെ പോലെ തന്നെ .


ലത്വാഇഫിൽ ഇബ്നു റജബുൽ ബഗ്ദാദിയുടെ സംസാരത്തിന്റെ അർത്തവും ഇതാണ് (കശ്ഫുൽ ഖിനാ ഉ)

قال: الحافظ زين الدين ابن رجب البغدادي ثم الدمشقي الحنبلي في لطائف المعارف فيما لمواسم العام من الوظائف: وأما صيام يوم النصف منه فغير منهي عنه فإنه من جملة أيام البيض الغر المندوب إلى صيامها من كل شهر وقد ورد الأمر بصيامه من شعبان بخصوصه.اهـ

ഹാഫിള് ഇബ്നു റജബുൽ ഹമ്പലി പറഞ്ഞു.

ശഅബാൻ പകുതിയിലെ നോമ്പ് വിരോധിക്കപെട്ടത് അല്ല  ' എല്ലാ മാസവും പുണ്യമുള്ള വെളുത്ത രാവിലും അതുൾപെടും .ശ അബാനിൽ പ്രതേകം നോമ്പ് ന്റ കൽപന വന്നിട്ടുണ്ട് ( ലതാ ഇഫ്)


وذكر ابن رجب أن ليلة النصف من شعبان كان التابعون من أهل الشام كخالد بن معدان ومكحول ولقمان بن عامر وغيرهم يعظمونها ويجتهدون فيها في العبادة وعنهم أخذ الناس فضلها وتعظيمها، ووافقهم على تعظيمها طائفة من عباد أهل البصرة وغيرهم. اهـ

ഇബ്നു റജബ് പറയുന്നു. താബിഉകളായ ശാമുകാർ ഖാലിദ് റ മക്തൂൽ, ലുഖ്മാൻ, എന്നിവരെ പോലെയുള്ളവർ ശ അബാൻ പകുതിയിലെ രാവിനെ ബഹുമാനിക്കുകയും അതിൽ ഇബാദത്തിൽ പരിശ്രമിക്കുകയും ചെയ്യും

അവരോട് യോജിച്ച് ബസ്വറക്കാരും മറ്റും ചെയ്യാറുണ്ട് (ലതാ ഇഫ്)

وقال ابن رجب أيضا: فينبغي للمؤمن أن يتفرغ في تلك الليلة (ليلة النصف من شعبان) لذكر الله تعالى ودعائه بغفران الذنوب وستر العيوب وتفريج الكروب وأن يقدم على ذلك التوبة فإن الله تعالى يتوب فيها على من يتوب.

فقم ليلة النصف الشريف مصليا … فأشرف هذا الشهر ليلة نصفه

فكم من فتى قد بات في النصف آمنا … وقد نسخت فيه صحيفة حتفه

فبادر بفعل الخير قبل انقضائه … وحاذر هجوم الموت فيه بصرفه

وصم يومها لله وأحسن رجاءه … لتظفر عند الكرب منه بلطفه

ويتعين على المسلم أن يجتنب الذنوب التي تمنع من المغفرة وقبول الدعاء في تلك الليلة وقد روي أنها الشرك وقتل النفس والزنا وهذه الثلاثة أعظم الذنوب عند الله كما في حديث ابن مسعود المتفق على صحته. اهـ

ഇബൻ റജബ് റ പറയുന്നു' ആ രാത്രി അല്ലാഹു വിന് ദിക്റ് ചൊല്ലാനും ദോശം പൊറുക്കാനും പ്രയാസം ദുരികരിക്കാനും ദുആ ചെയ്യാൻ വേണ്ടി ഒഴിഞ്ഞ് വെക്കണം -തൗബ മുന്തിക്കണം തൗബ ചെയ്യുനനവർക്ക് ആ രാത്രിയിൽ തൗബ അല്ലാഹു സ്വീകരിക്കും

അന്ന് നോമ്പനഷ്ടിക്കലും രാത്രി നിസ്കരിക്കലും നല്ലതാണ് ദുആ തടയുന്ന തെറ്റ് കളിൽ നിന്ന് മാറിനിൽക്കണം


 (ലത്താഇഫ്)


..............................


*മേൽ ഒഹാബി പുരോഹിതൻ കബളി പ്പിക്കുന്നത് കാണുക*


ശഅബാൻ പതിനഞ്ചുമായി ബന്ധപ്പെട്ട മുഴുവൻ ഹദീസുകളും ചർച്ച ചെയ്ത ശേഷം *ഇമാം മുബാറക് ഫൂരി (റ)* പറയുന്ന വാചകങ്ങൾ നോക്കുക...


ശഅബാൻ പകുതിയുടെ ദിവസം നോമ്പ് നോൽക്കാൻ നബി (സ) കൽപ്പിച്ചതായി *സ്വീകാര്യമായ ഒരൊറ്റ ഹദീസും* ഞാൻ കണ്ടിട്ടില്ല.( *തുഹ്ഫത്തുൽ അഹ് വദി)* 

ഇതാണ് യാഥാർത്ഥ്യം.. വാറോലകളായ ഹദീസുകൾ കൊണ്ട് ദീൻ നിർമ്മിക്കുന്ന സർവ്വ പുരോഹിതന്മാരുടെയും ശ്രദ്ധയിലേക്കാണ് ഈ കുറിപ്പ്


*മറുപടി*


  *ഒഹാബികൾ പോലും അങ്ങീകരിക്കുന്ന

മുബാറക് പൂരി തുഹ്ഫതുൽ അഹ്വവദിയിൽ തുടക്കം മുതൽ നമുക്ക് ഒന്ന് പരിശോധിക്കാം അപ്പോൾ ഒഹാബി മൗലവിയുടെ കള്ളത്തും മനസ്സിലാക്കാൻ കഴിയും


മുബാറക് പൂരി തുഹ്ഫതുൽ അഹ്വവദിയിൽ

എഴുതുന്നു*

تحفة الأحوذي


باب ما جاء في ليلة النصف من شعبان


( باب ما جاء في ليلة النصف من شعبان ) هي الليلة الخامسة عشر من شعبان وتسمى ليلة البراءة ، 

*ശഅബാൻ പകുതിയുടെ രാവിന്റെ (ശ്രേഷ്ടതകളിൽ ) വന്ന ഹദീസുകൾ*

*ആ ദിവസത്തിന് ബറാത്തത്ത് രാവ്എന്നും പേരുണ്ട്*


ആഇശാ ബീവിയുടെ അരികിൽ നിന്ന് സ്വഹാബത്തിന്റെ മഖ്ബറയിലേക്ക് പുറപെട്ട നബി സ്വ

ആഇശ ബീവിക്ക് വിവരിക്കുന്നു

ഇന്നത്തെ അല്ലാഹു കൽബ് ഗോത്രക്കാരുടെ ആടിന്റെ രോമത്തിന്റെ എണ്ണം കണ്ട് കണ്ട കണ്ട കണ്ടു  ദോശങ്ങൾ പൊറുക്കും


739 حدثنا أحمد بن منيع حدثنا يزيد بن هارون أخبرنا الحجاج بن أرطاة عن يحيى بن أبي كثير عن عروة عن عائشة قالت فقدت رسول الله صلى الله عليه وسلم ليلة فخرجت فإذا هو بالبقيع فقال أكنت تخافين أن يحيف الله عليك ورسوله قلت يا رسول الله إني ظننت أنك أتيت بعض نسائك فقال إن الله عز وجل ينزل ليلة النصف من شعبان إلى السماء الدنيا فيغفر لأكثر من عدد شعر غنم كلب 

 عرض الحاشية


മേൽ ഹദീസ് ബൈഹഖി റ റിപ്പോർട്ട് ചെയ്തിട്ടുണ്ട്

മിശ്കാതിലും പറഞ്ഞിട്ടുണ്ട്

 وهكذا رواه البيهقي ، انتهى ذكره القاري وفي المشكاة زاد رزين : ممن استحق النار .


ഈ അദ്ധ്യായത്തിൽ സിദ്ധീഖ് റളിയള്ളാഹു ഇനെ തൊട്ട് ബസാറും ബൈഹഖിയും കുഴപ്പമില്ലാത്ത സനദിൽ ഉദ്ധരിച്ചിട്ടുണ്ട്


അതതർഗീബ് എന്ന ഗ്രന്തത്തിൽ ഹാഫിളുൽ മുൻമുൻദിരി ഇത് പറഞ്ഞു.

قوله : ( وفي الباب عن أبي بكر الصديق ) أخرجه البزار والبيهقي بإسناد لا بأس به كذا في الترغيب والترهيب للمنذري في باب الترهيب من التهاجر .

നീ അറിയുക നിക്ഷയം ശഅബാൻ പകുതിയുടെ രാവിന്റെ ശ്രേഷ്ടതകൾ  വിവരിക്കുന്ന ധാരാളം ഹദീസുകൾ വന്നിരിക്കുന്നു

അവയല്ലാം കൂടി ബറാഅത്ത് രാവിന് അടിസ്ഥാനമുണ്ട് എന്നറിയിക്കുന്നു '

അതിൽ പെട്ടതാണ് മേൽ ഹദീസ്


اعلم أنه قد ورد في فضيلة ليلة النصف من شعبان عدة أحاديث مجموعها يدل على أن لها أصلا ، فمنها حديث الباب وهو منقطع ،

*മറ്റൊരു ഹദീസിൽ

ആഇശ ബീവി

പറയുന്നു*' നബി സ്വ ധീർഗമായി നിസ്കരിച്ചു 'സുജൂദിനെ നീട്ടി നിസ്കരിച്ചു 

ശേഷം നബി സ്വ പറഞ്ഞു.


ഈ രാത്രിയെ നിനക്കറിയുമോ?

ഇത് 

ശഅബാൻ പകുതിയുടെ രാത്രിയാണ്

ഈ രാത്രി അല്ലാഹു പൊറുക്കലിനെ തേടുന്ന വർക്ക് പൊറുക്കുകയും കരുണ ചോദിക്കുന്നവർക്ക് കരുണ ചെയ്യുകയും ചെയ്യും -ബൈഹഖി  റ റിപ്പോർട്ട് ചെയ്യുന്നു 

ബൈഹഖി റ

പറഞ്ഞു നല്ല പരമ്പരയാണ് മുർസലാണ് '

ومنها حديث عائشة قالت : قام رسول الله -صلى الله عليه وسلم- من الليل فصلى فأطال السجود حتى ظننت أنه قد قبض ، فلما رأيت ذلك قمت حتى حركت إبهامه فتحرك فرجع ، فلما رفع رأسه من السجود وفرغ من صلاته قال : " يا عائشة أو يا حميراء أظننت [ ص: 366 ] أن النبي -صلى الله عليه وسلم- قد خاس بك؟ " قلت : لا والله يا رسول الله ولكني ظننت أن قبضت طول سجودك ، قال " أتدري أي ليلة هذه؟ " قلت : الله ورسوله أعلم ، قال : " هذه ليلة النصف من شعبان إن الله -عز وجل- يطلع على عباده في ليلة النصف من شعبان فيغفر للمستغفرين ويرحم المسترحمين ويؤخر أهل الحقد كما هم " ، رواه البيهقي . وقال : هذا مرسل جيد ويحتمل أن يكون العلاء أخذه من مكحول . قال الأزهري : يقال للرجل إذا غدر بصاحبه فلم يؤته حقه قد خاس به ، كذا في الترغيب والترهيب للحافظ المنذري .

*മറ്റൊരു ഹദീസ്* 


നബി സ പറഞ്ഞു

ശഅബാൻ പകുതിയുടെ രാത്രി

മുശ്രിക്കിന്നും 

വൈരാഗ്യം ഉള്ളവർക്കും ഒഴികെ അല്ലാഹു  പൊറുക്കും


ഹാഫിളുൽ മുൻദിരി തർഗീ ബിൽ പറയുന്നു.

തബ്റാനി .ഇബ്നു ഹിബ്ബാൻ സ്വഹീഹ് ഇബ്നുമാജന് റിപ്പോർട്ട് ചെയ്തു

ബസ്സാറും ബൈഹഖിയും *കുഴപ്പമില്ലാത്ത പരമ്പരയിൽ റിപ്പോർട്ട് ചെയ്തു*

 .

*മറ്റൊരു ഹദീസ്*

ഇബ്നു ഉമർ റ പറഞ്ഞു.

നബി സ്വ പറഞ്ഞു.


*ശഅബാൻ പകുതിയുടെ രാത്രി*

കൊലയാളിക്കും   വൈരാഗ്യ ക്കാരനും ഒഴികെ  അല്ലാഹു പൊറുത്തുകൊടുക്കുന്നതാണ് 


ഹാഫിളുൽ മുൻദിരി റ  പറയുന്നു. കുഴപ്പമില്ലാത്ത പരമ്പരയോടെ ഇമാം അഹ്മദ് ഇതിനെ റിപ്പോർട്ട് ചെയ്തു

ومنها حديث عبد الله بن عمرو -رضي الله عنهما- أن رسول الله -صلى الله عليه وسلم- قال : " يطلع الله -عز وجل- إلى خلقه ليلة النصف من شعبان فيغفر لعباده إلا لاثنين : مشاحن وقاتل نفس " ، قال المنذري : رواه أحمد بإسناد لين ، انتهى .


*മറ്റൊരു ഹദീസ് ഇങ്ങനെയാണ്* 

ശഅബാൻ പകുതിയുടെ രാത്രി

  അവിശ്വാസികൾക്കും വൈരാഗികൾക്കു മൊയി കെ

ഭൂമിയിലുള്ള എല്ലാവർക്കും അല്ലാഹു പൊറുത്തുകൊടുക്കും


ഹാഫിളുൽ മുൻദിരി റ  

ഇമാം ബൈഹഖി പറഞ്ഞു ഇത് നല്ല മുർസലായ ഹദീസാണ്

ومنها حديث مكحول عن كثير بن مرة عن النبي -صلى الله عليه وسلم- في ليلة النصف من شعبان : " يغفر الله -عز وجل- لأهل الأرض إلا مشرك أو مشاحن " ، قال المنذري : رواه البيهقي وقال : هذا مرسل جيد قال : 

*നബിസല്ലല്ലാഹു അലൈഹി സല്ലമ പറഞ്ഞു*

ശഅബാൻ പകുതിയുടെ രാത്രി

 സത്യവിശ്വാസികൾക്ക് അല്ലാഹു പൊറുത്തുകൊടുക്കും

ത്വബ്റാനി റ ,ബൈഹഖി റ  റിപ്പോർട്ട് ചെയ്തു 

ബൈഹഖി റ 

പറഞ്ഞു നല്ല സനദുള്ള മുർസലാണ്

ورواه الطبراني والبيهقي أيضا عن مكحول عن أبي ثعلبة -رضي الله عنه- أن النبي -صلى الله عليه وسلم- قال : " يطلع الله إلى عباده ليلة النصف من شعبان فيغفر للمؤمنين ويمهل الكافرين ويدع أهل الحقد بحقدهم حتى يدعوه " ، قال البيهقي : وهو أيضا بين مكحول وأبي ثعلبة مرسل جيد ، انتهى .

*മറ്റൊരു ഹദീസ്*

നബി സ്വപറഞ്ഞു 

*ശഅബാൻ പകുതിയുടെ രാത്രി*

നിങ്ങൾ നിസ്കരിക്കുകയും പകൽ നോമ്പ് അനുഷ്ഠിക്കുകയും ചെയ്യുക അല്ലാഹു പറയും  ആരാണ് എന്നോട് പൊറുക്കലിനെ തേടുന്നത് ഞാൻ അവർക്ക് പൊറുത്തു കൊടുക്കാം ആരാണ് ഭക്ഷണം തേടുന്നത് അവർക്ക് ഞാൻ ഭക്ഷണം നൽകാം ആര് എന്ത് ചോദിച്ചാലും ഞാനവന് നൽകും


ഇബ്നു മാജഹ് റിപ്പോർട്ട് ചെയ്തു

ഇതിലെ അബുബകർ എന്ന റാവിയെ പറ്റി വള്അ കൊണ്ട് ആക്ഷേപം തഖ് രീബിൽ ഉണ്ടങ്കിലും

ദഹബി പറയുന്നത്

ബുഖാരി റ യും മറ്റു ദുർഭലത മാത്രമേ പറഞ്ഞിട്ടുള്ള 

ചിലർ വള് ഇനെ പറഞ്ഞു.

ومنها حديث علي -رضي الله عنه- قال : قال رسول الله -صلى الله عليه وسلم- : إذا كانت ليلة النصف من شعبان فقوموا ليلها وصوموا نهارها فإن الله ينزل فيها لغروب الشمس إلى السماء الدنيا فيقول : ألا من مستغفر فأغفر له ، ألا مسترزق فأرزقه ، ألا مبتلى فأعافيه ، ألا كذا ألا كذا حتى يطلع الفجر ، رواه ابن ماجه وفي سنده أبو بكر بن عبد الله بن محمد بن أبي سبرة القرشي العامري المدني ، قيل اسمه عبد الله وقيل محمد وقد ينسب إلى جده ، رموه بالوضع كذا في التقريب . وقال الذهبي في الميزان : ضعفه البخاري وغيره . وروى عبد الله وصالح ابنا أحمد عن أبيهما قال : كان يضع [ ص: 367 ] الحديث . وقال النسائي : متروك ، انتهى .


اعلم أنه قد ورد في فضيلة ليلة النصف من شعبان عدة أحاديث مجموعها يدل على أن لها أصلا ،

(تحفة الأحوذي) (


*നീ അറിയുക നിക്ഷയം ശഅബാൻ പകുതിയുടെ രാവിന്റെ ശ്രേഷ്ടതകൾ  വിവരിക്കുന്ന ധാരാളം ഹദീസുകൾ വന്നിരിക്കുന്നു

അവയല്ലാം കൂടി ബറാഅത്ത് രാവിന് അടിസ്ഥാനമുണ്ട് എന്നറിയിക്കുന്നു '

അതിൽ പെട്ടതാണ് മേൽ ഹദീസ്

(തുഹ്ഫതുൽ അഹ്വദി)*

فهذه الأحاديث بمجموعها حجة على من زعم أنه لم يثبت في فضيلة ليلة النصف من شعبان شيء ، والله تعالى أعلم*

*ഇത്രയും ഹദീസുകളുടെ ഒരുമിച്ചു വെക്കുമ്പോൾ

ശഅബാൻ പകുതിയുടെ രാത്രിയുടെ

 ശ്രേഷ്ഠതയിൽ  യാതൊന്നും സ്ഥിരപ്പെട്ട കുല്ല എന്ന് വാദിക്കുന്നവർക്ക് എതിരെയുള്ള ശക്തമായ തെളിവാണ്*

(തുഹ്ഫതുൽ അഹ്വദി 367


*ഇതിൽ നിന്ന് തുഹ്ഫതുൽ അഹവദിയിൽ മൂബാറക് ഫൂരി ധാരാളം ഹദീസുകൾ ഉദ്ധരിച്ചത് വഹാബികളെ പോലെ  തള്ളിക്കളയാനോ ആക്ഷേപിക്കാനോ അല്ല എന്നും ഇത്തരം ഹദീസുകളുടെ അടിസ്ഥാനത്തിൽ ഇതിൽ ബറാത്ത് രാവ് പുണ്യമുണ്ട്ന്ന് തെളിയിക്കാൻ വേണ്ടിയാണ് ന്നും അത്  അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു എന്ന് മനസ്സിലായി* 


*എന്നിട്ടും മുബാറക് പൂരിയുടെ  ചില വാചകങ്ങൾ  ഉദ്ധരിച്ചു കൊണ്ട് അദ്ദേഹം  ബറാഅത്ത് രാവിന്റെ മഹത്വങ്ങൾ തള്ളിക്കളയുകയാണ് ചെയ്തിരിക്കുന്നതെന്നും എന്നും  അദ്ദേഹം സ്വീകരിച്ചിട്ടില്ല എന്നും പച്ച കളവ് തട്ടി വിട്ടിരിക്കുകയാണ്  ഈ വഹാബി പുരോഹിതൻ*.


 *ഇബിലീസിനെ പോലും അമ്പരപ്പിക്കുന്ന തട്ടിപ്പാണ്  ഒഹാബി മൗലവിമാർ  ചെയ്തിരിക്കുന്നത്* '

*ഇവർ തട്ടിപ്പിൽ ഇബ്ലീസിനെ പോലും കടത്തിയിരിക്കുന്നു.*

 *മതഗ്രന്ഥങ്ങൾ തിരിമറി നടത്തുന്നതിൽ ജൂത ക്രിസ്ത്യാനികളെ നിങ്ങളിൽ ഒരു വിഭാഗം പിൻപറ്റുമെന്ന് നബിസല്ലല്ലാഹു അലൈഹി വസല്ലമ പറഞ്ഞ സ്വഹാബി പുരോഹിതന്മാരെ പറ്റിയല്ലെങ്കിൽ പിന്നെ ആരെ പറ്റിയാണ് ?


*ഒഹാബി മൗലവിമാർ ഏത്ഗ്രന്ഥം ഉദ്ധരിരിച്ചാലും ഇതുപോലെ തിരിമറികളും വെട്ടിമാറ്റലുകളും തട്ടിപ്പിക്കുകളും തടത്തിയതായി കാണാം

പകുതി കക്കാതെ ഇവർക്ക് ഒരു ഗ്രന്തവും ഉദ്ധരിക്കാൻ സാധ്യമല്ല.*


*ഗ്രന്തം തിരുമറി നടത്തുന്നവരാ ണ്  ജൂതന്മാർ എന്ന് ഖുർആനിൽ തന്നെയുണ്ടല്ലോ*

يحرقون الكلم عن مواضعه

ജൂതന്മാരിൽ നിന്നും അച്ചാരം വാങ്ങി മതത്തെ വെട്ടിമുറിക്കുന്ന ഒഹാബികളുടെ സ്തിയും ഇപ്രകാരം തന്നെ


* ഈ വഹാബി പുരോഹിതന്മാർ ബറാഅത്ത് രാവിന് യാതൊരു ശ്രേഷ്ടതയും ഇല്ല എന്ന് വരുത്താൻ വേണ്ടി  

തുഹ്ഫതുൽ അഹ്വദിയിൽ

മുബാറക് പൂരിയുടെ 

വാചകംഉദ്ധരിച്ചു ദുരുപയോഗം ചെയ്തതായി കണ്ടു  എന്നാൽ ആ രാവിന് ഇത്രയും ഹദീസുകൾ ഒരുമിച്ചു കൂടുമ്പോൾ മഹത്വമുണ്ട് എന്ന് അറിയിക്കുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി പറഞ്ഞ ഭാഗം ഇവർ കട്ടുവച്ചിരിക്കുകയാണ്.

കിതാബുകളിൽ ജൂത ക്ലസ്തൻ പുരോഹിതരെ പിൻപറ്റുകയാണ് ഒഹാബികൾ*


*ഈ  രാവിലെ പ്രത്തേകം നോമ്പിനെ പറ്റി  ഒഹാബികൾ അങ്ങീകരിക്കുന്ന മുബാറക്ക് പൂരിക്ക് അഭിപ്രായം ഇല്ല എന്നത് ശരിയാണ്  'ആ ഭാഗം മാത്രം എടുത്ത് വച്ച്  

ബറാഅത്ത് രാവിന്റെ ശ്രേഷ്ടതയെ ഒരിക്കലും നിഷേധിക്കാൻ സാധ്യമല്ല ' നോമ്പിന് മഹത്വവും ശ്രേഷ്ഠതയും ഉണ്ട് എന്ന് ധാരാളം പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്*


: *ബറാഅത്ത് നോമ്പ്

കണ്ണിയ്യത്ത് ഉസ്താദും*


*.ഇമാം ‘റംലി(റ) ഫതാവയിൽ ഇങ്ങനെ കാണാം*


سُئِلَ) عَنْ صَوْمِ مُنْتَصَفِ شَعْبَانَ كَمَا رَوَاهُ ابْنُ مَاجَهْ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنَّهُ قَالَ : { إذَا كَانَتْ لَيْلَةُ النِّصْفِ مِنْ شَعْبَانَ فَقُومُوا لَيْلَهَا وَصُومُوا نَهَارَهَا } هَلْ هُوَ مُسْتَحَبٌّ أَوْ لَا وَهَلْ الْحَدِيثُ صَحِيحٌ أَوْ لَا وَإِنْ كَانَ ضَعِيفًا فَمَنْ ضَعَّفَهُ ؟.


(فَأَجَابَ) بِأَنَّهُ يُسَنُّ صَوْمُ نِصْفِ شَعْبَانَ بَلْ يُسَنُّ صَوْمُ ثَالِثَ عَشَرِهِ وَرَابِعَ عَشَرِهِ وَخَامِسَ عَشَرِهِ وَالْحَدِيثُ الْمَذْكُورُ يُحْتَجُّ بِهِ

فتاوي الرملي


 * ശഅബാൻ 15 ന്റ നോമ്പിനെ പറ്റി ഇമാം ‘റംലി(റ)യോട് ചോദിക്കപെട്ടു


നബി (സ)പറഞ്ഞു;

"ശഅബാന്‍ പകുതിയിലെ രാത്രിയായാല്‍ ആ രാത്രിയില്‍ നിങ്ങള്‍ നിസ്ക്കരിക്കുകയും അതിന്‍റെ പകലില്‍ നോമ്പനുഷ്ടിക്കുകയും ചെയ്യുക.(മിശ്കാത്ത്.1-115,ഇബ്നു മാജ, ബൈഹഖി,ഖുർത്തുബി)

. ഇബ്നുമാജ(റ) റിപ്പോര്‍ട്ടു ചെയ്ത ഹദീസി ന്റെ വെളിച്ചത്തില്‍ ശ’അബാന്‍ പതിനഞ്ചിന്റെ നോമ്പിനെക്കുറിച്ച് അത് സുന്നത്താണോ അല്ലയോ, ? പ്രസ്തുത ഹദീസ് സ്വഹീഹാണോ അല്ലയോ?


  മറുപടി : ‘ശഅബാന്‍ പകുതിയുടെ നോമ്പ്, സുന്നത്താണ്. പക്ഷേ, പതിമൂന്നും പതിനാലും പതിനഞ്ചും സുന്നത്തുണ്ട്. പ്രസ്തുത ഹദീസിനെ ലക്ഷ്യമായി എടുക്കാം’ (ഫതാ റംലി, ഹാമിശ് ഫതാവല്‍ കുബ്റ 2/79)*


🔴ഇമാം ശാഫിഈ(റ) തന്റെ സുപ്രസിദ്ധമായ ഉമ്മ് എന്ന ഗ്രന്ഥം ഒന്നാം വാള്യം 231-ാം പേജില്‍ പറയുന്നു: “


വെള്ളിയാഴ്ച രാവ്, വലിയ പെരുന്നാള്‍ രാവ്, ചെറിയ പെരുന്നാള്‍ രാവ്, റജബ് ഒന്നാം രാവ്, ശഅബാന്‍ പതിനഞ്ചാം രാവ് എന്നീ അഞ്ചു രാവുകളില്‍ പ്രാര്‍ഥനകള്‍ക്ക് പ്രത്യേകം ഉത്തരം ലഭിക്കും”.


قال الشافعي وبلغنا أنه كان يقال إن الدعاء يستجاب في خمس ليال في ليلة الجمعة وليلة الأضحى وليلة الفطر وأول ليلة من رجب وليلة النصف من شعبان - الأم ج: 1 ص 231

[5/20, 


ഇമാം നവവി ശറഹുൽ മുഹദ്ധബിലും ഇത് പറഞ്ഞിട്ടുണ്ട് അത് നേരത്തെ ഉദ്ധരിച്ചു


എന്നാൽ ബറാഅത്ത് രാവിന്ന് മഹത്തത്തെ പറയുന്ന ധാരാളം ഹദീസുകൾ അംഗീകരിക്കുകയും അതിന്ന് മഹത്വമുണ്ടന്ന് പറയുകയും ചെയ്യുന്ന പണ്ഡിതൻമാർ തന്നെ

അതിലെ നോമ്പിന്റെ ഹദീസിന്റെ വിശയത്തിൽ സംശയം പറഞ്ഞിരിക്കുന്നു.

ആ ഹദീസ് അസ്വീകാര്യമാണന്നാണ് ന്നാ ണ് ചിലർ പറയുന്നത് ' സംശയമുള്ള ചിലർ അന്ന് പ്രത്യേകം നോമ്പ്സുന്നത്തില്ലെന്ന് പറയുന്നുണ്ട്. 

എന്നാൽ ആ ഹദീസ് അസ്വീകാര്യമായ ഹദീസല്ല അത് പുണ്യകർമത്തിൽ സ്വീകാര്യമാണന്ന് പറയുന്നവരാണ് ധാരാളം പണ്ഡിതന്മാർ


അന്ന് നോമ്പ് ഒരിക്കലുംപാടില്ലന്ന് ഇബ്നു ഹജറോ മറ്റും ആരും പറയുന്നില്ല.  അന്ന് പ്രത്തേകം നോമ്പുണ്ട് എന്ന് കരുതി നോൽക്കരുത് എന്നും

അയ്യാമുല്‍ ബീള്വിന്റെ (എല്ലാ മാസവും 13, 14, 15)

നോമ്പ് എന്ന നിലക്ക് അന്ന് നോമ്പ് നോൽക്കൽ സുന്നത്താണ് എന്ന് മാണ് ഇബ് നു ഹജറ് റ ന്ന് തന്നെ വെക്തമാക്കിയിട്ടുള്ളത്


✔  ഇബ്നുഹജര്‍(റ) പ്രസ്താവിച്ചു: “ആ ദിവസത്തെ നോമ്പ് അയ്യാമുല്‍ ബീള്വിന്റെ (എല്ലാ മാസവും 13, 14, 15) പെടുന്നു എന്ന നിലക്കല്ലാതെ പ്രത്യേകമായി സുന്നത്തില്ല.

📚 (ഫതാവല്‍ കുബ്റ 2/80). 


ഇബ്നു ഹജർ ഹൈതമി തന്നെ പറയുന്നു:


والحاصل أن لهذه الليلة فضلا وأنه يقع فيها مغفرة مخصوصة واستجابة مخصوصة ومن ثم قال الشافعي رضي الله عنه إن الدعاء يستجاب فيها. اهـ


ചുരുക്കത്തിൽ ഇവിശയമായും ഈ രാത്രിക്ക് മഹത്വമുണ്ട് ദുആ ഇജാബത് ലഭിക്കലുണ്ട് പൊറുക്കലുമുണ്ട് അതുകൊണ്ടാണ് ഷാഫിഈ (റ) പറഞ്ഞത് നിക്ഷമായും ഈ രാത്രിക്ക് ഇജാബത്ത് ലബിക്കും (ഫതാഉൽകുബ്റ)

قال الإمام ابن حجر الهيتمي "الفتح المبين في شرح الأربعين" "قد اتفق العلماء على جواز العمل بالحديث الضعيف في فضائل الأعمال.

ആരാധനകളുടെ സ്രേഷ്ഠത പറയുന്ന ഹദീസുകൾ അനുസരിച്ച് അമൽ ചെയ്യാമെന്ന വിഷയത്തിൽ യോജിച്ചിട്ടുണ്ട് എന്ന് ഇബ്നു ഹജർ റ വ്യക്തമാക്കുന്നു.

ഇതിൽ പണ്ഡിതന്മാർ ഏകോപിച്ചിരിക്കുന്നു എന്ന് ഇമാം നവവി അദ്കാറിൽ പറത്തിട്ടുണ്ട്


ചുരുക്കത്തിൽ ബറാഅത്ത് 

രാവിൽ നോമ്പ് നോൽക്കരുത് എന്ന് ഒരാളും പറഞ്ഞിട്ടില്ല.


ശാഫിഈ മദ്ഹബിലെ ആതികാരിക പണ്ഡിതനാണ് ഇമാം റംലി

പിൽകാലത്ത് മദ്ഹബിൽ ഫത്വക്ക് അവലംബിക്കുന്നതിൽ 

പ്രധാനപെട്ടവരാണ്  ഇമാം റംലി റ ' അവർ ആ ഹദീസ് തെളിവിന്ന് പറ്റുമെന്നും അന്ന് പ്രതേകം പുണ്യമാണന്നും പറഞത് നാം കണ്ടല്ലൊ


എന്നാൽ ഇബ്നു ഹജറ് റ വിന്റെ അഭിപ്രായം പരിഗണിച്ചാലും അന്ന് നോമ്പ് നോൽക്കണം എന്ന് തന്നെ യാണ് പറയുന്നത്.


രണ്ട് വെക്തികൾ  തമ്മിൽ ആ കാലത്ത് അന്ന് പ്രത്തേകം നോമ്പ് സുന്നത്തുണ്ടോ ഇല്ലയോ എന്നതിൽ തർക്കമുണ്ടായപ്പോൾ കണ്ണിയ്യത്ത് ഉസ്താദിനോട് മേൽ വിഷയത്തിൽ ഒരു തീരുമാനം പറഞ്ഞു തരണം എന്ന് പറഞ്ഞപ്പോൾ ആ വിഷയത്തിൽ പണ്ഡിതന്മാർക്ക്  രണ്ടഭിപ്രായം ഉണ്ടെന്നും അന്ന് വെളുത്ത രാവിലെ നോമ്പ് എന്ന നിലക്ക് നോമ്പ് നോൽക്കണമെന്നാണ് ഇബ്നു ഹജർ(റ) ന്റെ  അഭിപ്രായം 

പ്രത്തേകനോമ്പ് എന്ന നിലക്കല്ല എന്ന് അദ്ദേഹത്തിന് അഭിപ്രായമുണ്ട് 'അതുകൊണ്ട് ആ വിഷയത്തിൽ പരസ്പരം തർക്കിച്ചു പ്രശ്നങ്ങൾ ഉണ്ടാകേണ്ടതില്ല എന്ന്

മനസ്സിലാക്കി കൊടുക്കുക മാത്രമാണ് കണ്ണിയത്ത് ഉസ്താദ് ചെയ്തത്.

അല്ലാതെ ഈ ദിവസത്തിന് യാതൊരു മഹത്വവുമില്ല. എന്ന് കണ്ണിയത്തു സ്താദ് അതിൽ പറയുന്നില്ല.

അതിന്റെ മഹത്വം നിശേധിക്കുന്ന നിലക്ക് അദ്ധേഹം ഒരിടത്തും സംസാരിച്ചിട്ടില്ല.


 ഷാഫി മദ്ഹബിലെ ആധികാരിക പണ്ഡിതരായ ഇമാം റംലി   റ യുടെ

നോമ്പ് സുന്നത്താണെന്ന്

  അഭിപ്രായത്തെ നിഷേധിക്കുകയോ അത് ശരിയല്ലെന്ന് പറയുകയോ കണ്ണിയത്ത് ഉസ്താദ് ചെയ്തിട്ടില്ല 

രണ്ടാളുകൾ തമ്മിൽ തർക്കമുണ്ടായപ്പോൾ തർക്കിക്കേണ്ടതില്ല. അതിൽ ഇങ്ങനെ യും അഭിപ്രായമുണ്ട് എന്ന് പറഞ്ഞ് തർക്കം തീർക്കുകയാണ് ചെയ്തത്


 ഇമാം റംലി റ യും ഇബ്ന് ഹജറും റ അഭിപ്രായവ്യത്യാസം ആയാൽ ഇഷ്ടമുള്ള അഭിപ്രായം സ്വീകരിക്കാവുന്നതാണ് എന്നാണ് ഷാഫി മദ്ഹബിലെ പണ്ഡിതന്മാർ മുഴുവനും പഠിപ്പിച്ചത് 


ഇവരിൽ ഇഷ്ടമുള്ളത് ഫത്വ നൽകുകയും ഇഷ്ടമുള്ളത് കൊണ്ട് പ്രവർത്തിക്കുകയും ചെയ്യാവുന്നതാണ് ഇതാണ് ഷാഫി മദ്ഹബ് പണ്ഡിത അഭിപ്രായം 


ഈ വിഷയം ഷാഫി മദ്ഹബിലെ  ആധികാരിക ഗ്രന്ഥങ്ങൾ ആയ

ഇആനത്ത്  തർശീഹ് 

തുടങ്ങി ഗ്രാന്തങ്ങളിൽ എല്ലാം കാണാവുന്നതാണ്


ഇത് മായി ബന്ധപെട്ട ഹദീസുകളിൽ ചിലതിന്റെ വിവരണം കാണുക


................

നബി സ്വ പറയുന്നു.


قال النبي ص:يطلع الله الى خلقه ليلة النصف من شعبان فيغفر لجميع خلقه الا لمشرك او مشاحن.

ശഅബാൻ പകുതിയിലെ രാവിൽ അല്ലാഹു,ബഹുദൈവാരാധകനും കുഴപ്പക്കാരനുമല്ലാത്ത അവൻറെ എല്ലാ സൃഷ്ടികൾക്കും എല്ലാവർക്കും അവൻ പൊറുത്ത് കൊടുക്കും.

ഈ ഹദീസ്:

اخرجه ابن حبان فى صحيحه 481/12،والطبرانى فى الكبير 109/20،وفى الاوسط 65/8،وابو نعيم فى الحلية 195/ 5

تحفه الاحوذي لمبارك فوري

 ഇങ്ങനെ 

പല കിതാബുകളിലുമുണ്ട്.


ഈ ഹദീസിനെ പറ്റി

ഇമാം ഹൈസമി റ പറയുന്നു.


قال الحافظ الهيثمى فى المجمع 65/8 رواه الطبراني فى الكبير والاوسط ورجالهما ثقات.

ഈ ഹദീസ് ത്വബ്റാനീ റിപ്പോർട്ട് ചെയ്തു ഈ ഹദീസിൻറെ നിവേദക പരമ്പരയിലുള്ളവരെല്ലാം വിശ്വാസ യോഗ്യരാണ്.(മജ്മഉ )


എന്ന് മാത്രമല്ല ഇബ്നു അബ്ദുൽ വഹാബിൻറെ പുത്തൻ ആശയങ്ങൾക്കനുസരിച്ച് ഹദീസ് ദുർബ്ബലമാക്കുന്ന മുജാഹിദുകൾ ഇമാം എന്ന് വിശേഷിപ്പിക്കുന്ന അൽബാനി അദ്ദേഹത്തിൻറെ

 سلسلة الأحاديث الصحيحة

 എന്ന ഗ്രന്ഥത്തിൽ ഈ ഹദീസ്  സ്വഹീഹാണ് എന്ന് പറഞ്ഞിട്ടുണ്ട്.135/3

قال الألباني في " السلسلة الصحيحة "

3 / 135 : حديث صحيح 


ഇത് മാത്രമല്ല;വേറെയും ഹദീസുകളുണ്ട്.

........................


وفي مجموع الفتاوى لابن تيميةج 23 ص131 ما نصه: سئل : عن صلاة نصف شعبان ؟ .فأجاب :إذا صلى الإنسان ليلة النصف وحده أو في جماعة خاصة كما كان يفعل طوائف من السلف فهو أحسن.

ഇബ്നുതൈമിയ്യ യോട്  ശഅബാൻ രാത്രിയിലെ നിസ്കാരത്തെ പറ്റി ചോദ്യം


അയാൾ ഉത്തരം പറഞ്ഞു

സലഫുകളിൽ വിഭാകങ്ങൾ പ്രവർത്തിച്ചത് പോലെ ഒറ്റക്കോ ജമാ അത്തായോ അന്ന് നിസ്കരിച്ചാൽ അത് ഏറ്റവും നല്ലതാണ്. (മജ്മൂ ഉ 23/131)


ثم قال ابن تيمية في مجموع الفتاوى ج23 ص 131: وأما ليلة النصف فقد روي في فضلها أحاديث وآثار ونقل عن طائفة من السلف أنهم كانوا يصلون فيها فصلاة الرجل فيها وحده قد تقدمه فيه سلف وله فيه حجة فلا ينكر مثل هذا. وأما الصلاة فيها جماعة فهذا مبني على قاعدة عامة في الاجتماع على الطاعات والعبادات فإنه نوعان أحدهما سنة راتبة إما واجب وإما مستحب كالصلوات الخمس والجمعة والعيدين. وصلاة الكسوف والاستسقاء والتراويح فهذا سنة راتبة ينبغي المحافظة عليها والمداومة. والثاني ما ليس بسنة راتبة مثل الاجتماع لصلاة تطوع مثل قيام الليل أو على قراءة قرآن أو ذكر الله أو دعاء . فهذا لا بأس به إذا لم يتخذ عادة راتبة .اهـ

ഇബ്ൻ തൈമി പറയുന്നു. ശഅബാൻ പകുതിയിലെ രാത്രിയുടെ മഹത്തത്തിൽ ധാരാളം ഹദീസുകളും അസറുകളും വന്നിറ്റുണ്ട്.സലഫുകളിൽ വിഭാഗം അന്നു നിസ്കാരം നിർവഹിച്ചതായി റിപ്പോർട്ടുണ്ട്


ഒറ്റക്ക് നിസ്കരിക്കുന്നതിന് സലഫുകളിൽ മാത്രകയുണ്ട്, അതിൽ അവർക്ക് തെളിവുണ്ട്.ഇത് പോലോത്തത് എത്രിക്ക പെടരുത്.


അതിലെ നിസ്കാരം റാതിബതാക്കാതിരുന്നാൽ തെറ്റല്ല

മജ് മൂഅ 23/ 131


وقال ابن تيمية في كتابه اقتضاء الصراط المستقيم: ليلة النصف من شعبان فقد روى في فضلها من الأحاديث المرفوعة والآثار ما يقتضي أنها ليلة مفضلة وأن من السلف من كان يخصها بالصلاة فيها. اهـ

ഇബ്നുതൈമിയ പറയട്ടെ .ശഅബാൻ പകുതിയിലെ രാത്രിയുടെ മഹത്തത്തിൽ നബി സ്വയിലേക്ക് ചേർന്നതും മറ്റു റിപ്പോർട്ടുകളും ഉണ്ട്.

മേൽ രാത്രിക്ക് മഹത്ത്വമുണ്ട് എന്ന് അവതേടുന്നുണ്ട് '

സലഫുകളിൽ അന്ന് പ്രതേകം നിസ്കരിച്ചവർ ഉണ്ട് ( 'ഇഖ്തി ഇ )


*ഒഹാബി പുരോഹിതന്റെ വീണ്ടും പറയുന്നു*.


 *ഖുർആൻ അവതരിപ്പിക്കപ്പെട്ടത് ശഅബാൻ പതിനഞ്ചിനാണ്* എന്ന് പറയുന്ന വാദം പച്ച കളവാണ്. കാരണം ഖുർആൻ ഇറങ്ങിയത് *ലൈലത്തുൽ ഖദറിലാണ്.* അതാകട്ടെ *റമദാനിലും* .

ഇത് ലോകത്തുള്ള സർവ്വ മുഫസ്സിറുകളും ഏകകണ്ഠമായി അംഗീകരിച്ച കാര്യമാണ്. അത് *പ്രമാണബദ്ധവുമാണ്* . അതിനെ ശഅബാനിലേക്ക് ഏച്ച് കെട്ടി മതവാണിഭത്തിന് ഇറങ്ങിയിരിക്കുകയാണ് ഈ മതപുരോഹിതന്മാർ.


മറുപടി


ശഅബാൻ പതിനഞ്ചിന് മഹത്വമുണ്ടന്ന് ധാരാളം ഹദീസുകളിൽ വന്നതും

ലോക പണ്ഡിതൻമാരും ശാഫിഈ ഇമാം അടക്കമുള്ള സലഫുകളും അതിന്ന് മഹത്വമുണ്ട് എന്നും ദുആ ക്ക് ഇജാബത്തുണ്ട് എന്നും വെക്തമാക്കിയത് നാം കണ്ടു

ഇബ്നുതൈമിയ്യ അടക്കം അത് അങ്ങികരിക്കുന്നു '


എന്നാൽ ബറക്കാത്തക്കപെട്ട രാവിൽ ഖുർആൻ ഇറക്കി എന്ന് പറഞ്ഞത് ലൈലത്തുൽ  ഖദറ് ആണോ ബറാ അത്ത് രാ വാണോ എന്ന കാര്യത്തിൽ പണ്ഡിതന്മാർ അഭിപ്രായ വിത്യാസമുണ്ട്

അതിൽ ഭൂരിപക്ഷവും ലൈലത്തുൽ  ഖദറ് ആണ് എന്ന് പറഞ്ഞിട്ടുണ്ട്

എന്നതിനാൽ ബറാഅത്ത് രാവിന്ന് മഹത്വമില്ല എന്ന് വരികയില്ല


താബിഉകളിൽ സലഫുകളിൽ പെട്ട ഇക്രിമ റ യും മറ്റും അത്

ബറാഅത്ത് രാവാണ് എന്ന് അപിപ്രായ പെട്ടിരിക്കുന്നു -


ബറക്കാത്തക്കപെട്ട രാവിൽ ഖുർആൻ ഇറക്കി എന്ന് പറഞ്ഞ രാവ്  ലൈലത്തുൽ ഖദറാണ് എന്ന് പണ്ഡിതന്മാർ ഏകോപനമുണ്ട് എന്ന മൗലവി മാരുടെ അഭിപ്രായം പച്ചക്കളവാണ്


കാരണം എല്ലാ മുഫസ്സിറുകളും മേൽ രണ്ട് അഭിപ്രായവും ഉദ്ധരിച്ചിട്ടുണ്ട്


ചില തഫ്സീറുകൾ കാണുക

إِنَّا أَنزَلْنَاهُ فِي لَيْلَةٍ مُّبَارَكَةٍ ۚ إِنَّا كُنَّا مُنذِرِينَ (3)


الليلة المباركة ليلة القدر . ويقال : ليلة النصف من شعبان ، ولها أربعة أسماء : الليلة المباركة ، وليلة البراءة ، وليلة الصك ، وليلة القدر . ووصفها بالبركة لما ينزل الله فيها على عباده من البركات والخيرات والثواب 


وقال عكرمة : الليلة المباركة هاهنا ليلة النصف من شعبان تفسيرالقرطبي


الْمَسْأَلَةُ الْخَامِسَةُ : اخْتَلَفُوا فِي هَذِهِ اللَّيْلَةِ الْمُبَارَكَةِ ، فَقَالَ الْأَكْثَرُونَ : إِنَّهَا لَيْلَةُ الْقَدْرِ ، وَقَالَ عِكْرِمَةُ وَطَائِفَةٌ آخَرُونَ : إِنَّهَا لَيْلَةُ الْبَرَاءَةِ ، وَهِيَ لَيْلَةُ النِّصْفِ مِنْ شَعْبَانَ

تفسير الرازي


واختلف أهل التأويل في تلك الليلة, أيّ ليلة من ليالي السنة هي؟ فقال بعضهم: هي ليلة القدر.


وقال آخرون: بل هي ليلة النصف من شعبان.

تفسير الطبري


أي في ليلة القدر أو ليلة النصف من شعبان « يفرق » يفصل « كل أمر حكيم » محكم من الأرزاق والآجال وغيرهما التي تكون في السنة إلى مثل تلك الليلة


تفسير الجلالين 

താബിഉകളിൽ പെട്ടഇക്റിമ റ യും പറ്റു പല പണ്ഡിതൻമാരും അത് ബറാഅത്ത് രാവാണെന്ന് അഭിപ്രായം പറഞ്ഞിട്ടുണ്ട്.


 എന്നാൽ പ്രബലമായ അഭിപ്രായം അത് '' ലൈലത്തുൽഖദർ തന്നെയാണെന്നാണ് '


അത് ബറാഅത്ത് രാവാണെന്ന് അഭിപ്രായം

 മുൻ കാമികളായ പണ്ഡിതന്മാരും  മുഫസ്സിറുകൾ മുഴുവൻ ഉദ്ധരിച്ചതാണ്. ഇക്കാലത്ത് ജീവിക്കുന്ന നമ്മുടെ ഉസ്താദുമാർ ഇങ്ങനെ ഒരു അഭിപ്രായം ഉണ്ട് എന്ന്

പറയുന്നതിന്ന് എന്ത് തെറ്റാണുള്ളത്


 പ്രബലമായ അഭിപ്രായം ആദ്യ പറഞ്ഞതാആണ് എന്നതിൽ  തർക്കമില്ല -


 ഇനി പ്രബലമായ അഭിപ്രായം പറയുന്ന പണ്ഡിതന്മാർക്കും

ബറാഅത്ത് രാവിന്ന്

മഹത്വമുണ്ട് അതിൽ ദുആ ക്ക് ഇജാബതുണ്ട് അതുമായി ബന്ധപ്പെട്ട ധാരാളം ഹദീസുകൾ തെളിവാണ്  എന്നതിൽ തർക്കമില്ല


ഈ പണ്ഡിതന്മാർ തന്നെ അതിൽ മഹത്വമുണ്ട് എന്ന ആശയം പറഞ്ഞത് മുഴുവനും മറച്ചുവെച്ച് വെച്ച് ബറക്കത്താക്കപ്പെട്ട രാവിൽ ഖുർആൻ ഇറക്കി എന്ന ആയത്തിനെ ഉദ്ദേശം എന്താണ് എന്ന തർക്കം എടുത്തുവെച്ച് ജനങ്ങളെ കബളിപ്പിക്കുകയാണ് വഹാബി പുരോഹിതവർഗം


ബർക്കതത്താക്കപെട്ട രാവിൽ ഖുർആൻ ഇറക്കി എന്ന രാവു കൊണ്ടുള്ള ഉദ്ദേശം ബറാഅത്ത് രാവ് ആണെങ്കിൽ റമദാനിലാണ് ഖുർആൻ ഇറക്കി എന്ന് ഖുർആനിലെ വചനത്തിനു വിരുദ്ധമാകുമോ എന്ന് സംശയം പലർക്കുമുണ്ട് '


 അതിനുള്ള മറുപടി പണ്ഡിതന്മാർ ഇങ്ങനെയാണ് പറഞ്ഞത് ബറാഅത്ത് രാവിൽ ലൗ ഹുൽ മഹ്ഫൂളിൽ നിന്നും ഒന്നാൻ ആകാശത്തേക്കുള്ള ഇറക്കമാണ് ഉദ്ദേശം റമദാനിൽ ഇറക്കി എന്ന് കൊണ്ടുള്ള ഉദ്ദേശം ഭൂമിയിലേക്കുള്ള തുടക്കമാണ് '

'

ഒഹാബികളും അംഗീകരിക്കുന്ന മുബാറക് ഫൂരി ഉദ്ധരിക്കുന്നു.


 ولا نزاع في أن ليلة نصف شعبان يقع فيها فرق كما صرح به الحديث ، وإنما النزاع في أنها المرادة من الآية والصواب أنها ليست مرادة منها ، وحينئذ يستفاد من الحديث والآية وقوع ذلك الفرق في كل من الليلتين إعلاما لمزيد شرفها ، ويحتمل أن يكون الفرق في أحدهما إجمالا وفي الأخرى تفصيلا أو تخص إحداهما بالأمور الدنيوية والأخرى بالأمور الأخروية ، وغير ذلك من الاحتمالات العقلية ، انتهى .

*ശഅബാൻ പകുതിയുടെ രാത്രിയിലും ചില കാര്യങ്ങൾ തീരുമാനമാക്കൽ ഉണ്ട് എന്നതിൽ തർക്കമില്ല  അങ്ങിനെ ഹദീസിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്

അപ്പോൾ ആയത്ത് ഹദീസുകളിൽനിന്നും വ്യക്തമാകുന്നത്  രണ്ട് രാത്രിയിലും കാര്യങ്ങൾ തീരുമാനമാക്കപെടുന്നതാണ്

ആ രാത്രിയുടെ മഹത്വം* 


അവയിൽ ഒരു രാത്രിയിൽ തീരുമാനിക്കൽ അവ്യക്തമായും മറ്റെ രാത്രിയിൽ  വിശാലമായും എന്നതാവാനും സാധ്യതയുണ്ട്'

ഒന്നിൽ ഭൗതികവും മറ്റേതിൽ പരലോക കാര്യം ആവാനും സാധ്യതയുണ്ട്

(തുഹ്ഫതുൽ അഹ്വദി 339)


(إنا أنزلناه في ليلة مباركة) 

 فقد قيل فيه إنه تعالى أنزل كلية القرآن من اللوح المحفوظ إلى سماء الدنيا في هذه الليلة، ثم أنزل في كل وقت ما يحتاج إليه المكلف، 


تفسير الرازي

 കടപ്പാട്ലം : അസ്‌ലം സഖാഫി കമിലി


 

Saturday, 30 November 2024

അഖീഖത്തിന്റെ കർമശാസ്ത്രം

 



ഒരു കുട്ടി ജനിച്ചാൽ ആ ശിശുവിനു വേണ്ടി അഖീഖ അറുക്കൽ സാധാരണമാണല്ലോ. അഖീഖത്ത് എന്നാൽ നവജാത ശിശുവിന്റെ മുടി എന്നാണർത്ഥം. ആ 'മുടി' കളയുന്ന സമയത്ത് ശിശുവിനുവേണ്ടി സുന്നത്തായി അറുക്കപ്പെടുന്ന നിശ്ചിത മൃഗം എന്നാണ് ഇതിന്റെ ശറഇയ്യായ ഭാഷ്യം (തർശീഹ്: 206). കുട്ടിയുടെ ജനനം പൂർണമായതുമുതൽ അറുപത് ദിവസത്തിനു മുമ്പു രക്ഷിതാവ് ഫിത്ർ സക്കാത്ത് കൊടുക്കൽ നിർബന്ധമാകുന്ന വിധം കഴിവുള്ളവനാണെങ്കിൽ അഖീഖത്തറവ് സുന്നത്താണ്. കഴിവില്ലാത്ത, സാമ്പത്തിക ബുദ്ധിമുട്ടുള്ളവരാണെങ്കിൽ അഖീഖത്തറുക്കേണ്ടതില്ല. അവനത് സുന്നത്തില്ല (തുഹ്ഫ: 9/370). അഖീഖത്തിനു കഴിവുണ്ടായിട്ടും അറുക്കാതിരുന്നാൽ മാതാപിതാക്കൾക്കു വേണ്ടി അല്ലാഹുവിന്റെ മുമ്പിൽ ശുപാർശ ചെയ്യാൽ കുട്ടിക്ക് അനുവാദം ലഭിക്കില്ലെന്നു പണ്ഡിതർ വ്യക്തമാക്കിയിട്ടുണ്ട് (ഇആനത്ത്: 2/327). സാധാരണ ഗതിയിൽ നവജാത ശിശുവിൻ്റെ പേരിൽ നടത്തപ്പെടുന്ന അറവിനെ അഖീഖത്ത് എന്നാണ് വിശേഷിപ്പിക്കാറുള്ളത്. എന്നാൽ അഖീഖത്ത് എന്ന അറബി ശബ്ദത്തിൻ്റെ ധാതുവിൽ ഉഖൂഖ് എന്ന പദമുണ്ട്. മാതാപിതാക്കളെ വെറുപ്പിക്കുക എന്നാണതിന്റെ അർത്ഥം. അപ്പോൾ നവജാതശിശുവിന്റെ പേരിലുള്ള അഖീഖത്ത് എന്നു കേൾക്കുമ്പോൾ ആ കുട്ടി മാതാപിതാക്കളെ വെറുപ്പിക്കുന്നവനാണെന്നു അവലക്ഷണം പറയാനിടയുണ്ട്. ഈ അറവ് നടത്തുന്നയാളെ 'ആഖ്ഖ്' എന്നാണ് പറയുക. ഇതിനാലാവാം അഖീഖത്തിനെക്കുറിച്ച് ചോദിച്ചയാളോട് അല്ലാഹു ഉഖൂഖ് (മാതാപിതാക്കളെ വെറുപ്പിക്കൽ) ഇഷ്ടപ്പെടുകയില്ലെന്നു പ്രവാചകൻ പ്രതികരിച്ചത് (അബൂദാവൂദ്). നബി (സ്വ) തങ്ങൾ ചീത്ത ലക്ഷണം പറയാനിടയുള്ള സാഹചര്യങ്ങളെയും പദങ്ങളെയും വെറുത്തിരുന്നു. തദടിസ്ഥാനത്തിൽ നവജാതശിശുവിന്റെ പേരിലുള്ളഅറവിനെ അഖീഖത്ത് എന്നു പറയുന്നത് ഇമാം ശാഫിഈ (റ) നിരുത്സാഹപ്പെടുത്തിയിരുന്നുവെ ന്നും വെറും അറവെന്നോ (ദബീഹത്ത്) പുണ്യ ബലി (നസീകത്ത്) എന്നോ പറയുകയാണ് നല്ലതെന്നും നമ്മുടെ ഇമാമുകൾ പ്രസ്താവിച്ചിട്ടുണ്ട് (തുഹ്‌ഫ, ശർവാനി: 9/369). അഖീഖ എന്ന പേരിൽ പ്രസിദ്ധമായതുകൊണ്ടാണ് തലക്കെട്ടിൽ അഖീഖത്ത് എന്നു പ്രയോഗിച്ചത്. കുട്ടി പ്രസവിക്കപ്പെട്ട സമയം ദരിദ്രനായ രക്ഷിതാവിനു പ്രസവം മുതൽ അറുപത് ദിവസത്തിനുള്ളിൽ മുമ്പു വിവരിച്ച രീതിയിൽ കഴിവുണ്ടെങ്കിൽ ആ കുട്ടിക്കുവേണ്ടി ദബീഹത്ത് സുന്നത്തുണ്ട്. കുട്ടിയുടെ ജനനത്തോടെ അറവിന്റെ സമയമായി. ഒരു മൃഗത്തിൻ്റെ വില ദാനം ചെയ്താൽ അറവിനു പകരം അതു മതിയാവില്ല. ഒരു കുഞ്ഞു ജനിച്ചുവെന്ന മഹത്തായ അനുഗ്രഹത്താൽ സന്തോഷം പ്രകടിപ്പിക്കലും രക്തബന്ധം വിളംബരം ചെയ്യലും അറവിന്റെ ലക്ഷ്യത്തിൽ പെട്ടതാണ്. പ്രസവശേഷം കുട്ടി മരണപ്പെട്ടാലും കുട്ടിയുടെ പേരിലുള്ള അറവു സുന്നത്തുണ്ട്. അതുപോലെത്തന്നെ റുഹു ഊതപ്പെടുന്ന കാലം (120 ദിവസം) കഴിഞ്ഞു പ്രസവിക്കപ്പെട്ട കുട്ടി ചാപ്പിള്ളയാണെങ്കിലും അറവു സുന്നത്തുണ്ട് (ബിഗ്‌്യ: 162). ഏഴാം ദിവസം അറവു നടത്തലാണ് സുന്നത്ത്. അതുതന്നെ അന്നു സൂര്യൻ ഉദിക്കുന്ന സമയത്താവൽ പ്രത്യേകം സുന്നത്തുണ്ട്. പ്രസവം നടന്നതു പകലിലാണെങ്കിൽ ആ ദിവസം കൂട്ടിയാണ് ഏഴു ദിവസം കണക്കാക്കേണ്ടത്. പ്രസവം നടന്ന രാത്രി കണക്കിലെടുക്കുകയില്ല (തുഹ്ഫ: 9/372). ഏഴാം ദിവസം അറവ് നടത്തുന്നില്ലെങ്കിൽ പിന്നെ 14, 21, 28 എന്നിങ്ങനെ ഏഴുകൾ ആവർത്തിച്ചുവരുന്ന ദിവസങ്ങളിലാണ് കുട്ടിയുടെ പേരിലുള്ള അറവ് സുന്നത്തുള്ളത് (ശർഹു ബാഫള്ൽ, കുർദി: 2/308). കുട്ടിയുടെ രക്ഷിതാവിനു അറവു സുന്നത്തായിരിക്കെ അതു നിർവഹിക്കപ്പെടാതെ നീട്ടിക്കൊണ്ടു പോയാൽ കുട്ടിക്കു പ്രായപൂർത്തി ആവലോടുകൂടി രക്ഷിതാവിനു പ്രസ്തുത കർമം നഷ്ടപ്പെടും. ഇനി പ്രായം തികഞ്ഞവനു അവനെ തൊട്ടു അറവു സുന്നത്തുണ്ട്. കുട്ടി ആണായാലും പെണ്ണായാലും ഉളുഹിയ്യത്തിന്റെ നിബന്ധനയൊത്ത ഒരു ആടിനെ അറുത്താൽ മതിയാകും. കുട്ടി ആണാണെങ്കിൽ തുല്യമായ രണ്ടാടും പെണ്ണാണെങ്കിൽ ഒരാടും അറുക്കണമെന്നു ഹദീസിൽ വന്നതുകൊണ്ട് അതു സുന്നത്താണെന്ന് കർമശാസ്ത്ര പണ്ഡിതന്മാർ പ്രസ്താവിച്ചിട്ടുണ്ട്. ഉളുഹിയ്യത്തിനെപ്പോലെ അഖീഖയിലും ഏഴു ആട്, ഒരു ഒട്ടകം, മാട്, നെയ്യാട്, കോലാട്, ഒട്ടകത്തിന്റെ ഏഴിലൊരു ഭാഗം, മാടിന്റെ ഏഴിലൊന്ന് എന്ന ക്രമത്തിലാണ് ശ്രേഷ്ഠത. കുട്ടി ആണാണെങ്കിലും  പെണ്ണാണെങ്കിലും (തുഹ്ഫ: 9/371). ആദ്യം കുട്ടിക്ക് പേരിടുക, പിന്നീട് അറവ്, ശേഷം മുടി കളയുക എന്നതാണ് ക്രമം. കുട്ടിയുടെ പേര് പറഞ്ഞ്, അത് അവന്റെ ദബീഹത്താണ്, അല്ലാഹുവേ ഇതു നീ സ്വീകരിക്കേണമേ എന്നു പ്രാര്‍ത്ഥിച്ചു ബിസ്മി ചൊല്ലി മൃഗത്തെ അറവു നടത്തലാണ് സുന്നത്ത്. മൃഗത്തിന്റെ കഴുത്തിലും കുട്ടിയുടെ തലയിലും കുട്ടിയുടെ തലയിലും കത്തിവെക്കുന്നത് ഒരേ സമയത്താവണമെന്ന ധാരണ ചിലയിടങ്ങളിലുണ്ട്. ഇതിന് അടിസ്ഥാനമില്ല. അഖീഖത്തിന്റെ ഭാഷാര്‍ത്ഥവും ശര്‍ഈ അര്‍ത്ഥവും തമ്മിലുള്ള ബന്ധം വ്യക്തമാക്കാന്‍ വേണ്ടി മുടി കളയുന്ന സമയത്ത് അറവു സുന്നത്താണെന്നു കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ കാണാം (ബാജൂരി: 2/312, തര്‍ശീഹ്: 206). ഇതിന്റെ ഉദ്ദേശ്യം മുടി കളയല്‍ കര്‍മവും അഖീഖത്തിന്റെ അറഴും ഒരു ദിവസം തന്നെയാവല്‍ സുന്നത്താണെന്നാണ്. ഇക്കാര്യം പറഞ്ഞ ഗ്രന്ഥങ്ങളില്‍തന്നെ അറവിനു ശേമാണ് മുടി കളയേണ്ടതെന്നു വ്യക്തമാക്കിയിട്ടുണ്ട്. അഖീഖത്തിന്റെ മാംസം വേവിച്ചു നല്‍കലും വലതു കുറക് വേവിക്കാതെ വയറ്റാട്ടിക്ക് (പേറ്റിച്ചി) നല്‍കലും സുന്നത്തുണ്ട്. ഒരു വയറ്റാട്ടിയും ഒന്നിലധികം മൃഗങ്ങളുമാണെങ്കില്‍ അവയുടെയെല്ലാം വലതു കുറക് അവര്‍ക്കു നല്‍കല്‍ സുന്നത്തുണ്ട് (തുഹ്ഫ: 9/372). മാംസം മധുരം ചേര്‍ത്തു വേവിക്കലും അറുക്കുന്നവനും തിന്നുന്നവനും എല്ലുകള്‍ പൊട്ടിക്കാതിരിക്കാന്‍ കഴിവിന്റെ പരമാവധി ശ്രമിക്കലും സുന്നത്തുണ്ട്. മധുരം ചേര്‍ക്കുന്നതില്‍ കുട്ടിയുടെ സ്വഭാവ മാധുര്യത്തിലുള്ള ശുഭലക്ഷണവും എല്ലു പൊട്ടാതിരിക്കുന്നതില്‍ കുട്ടിയുടെ അവയവങ്ങള്‍ രക്ഷപ്പെടുക എന്ന ശുഭലക്ഷണവുമാണുള്ളത് (തുഹ്ഫ: 9/372). അഖീഖത്തറുക്കുമ്പോള്‍ തക്ബീര്‍ ചൊല്ലല്‍ സുന്നത്തുണ്ട്. ഏഴു കുട്ടികളെതൊട്ടു ഒരു മാടിനെ അറുത്താല്‍ ഏഴു പേരെ തൊട്ടും അതു അഖീഖത്താവും (തുഹ്ഫ, ശര്‍വാനി: 9/371). കുട്ടിയുടെ നാട്ടില്‍തന്നെ അറവു നടത്തണമെന്നില്ല. ഏതു നാട്ടില്‍ വെച്ചറുത്താലും അഖീഖത്തിന്റെ പ്രതിഫലം ലഭിക്കുന്നതാണ് (ഫതാവല്‍ കുബ്‌റ: 4/257). ഉള്ഹിയ്യത്തിന്റെ മിക്ക നിയമങ്ങളും അഖീഖത്തിലും ബാധകമാണ്. മൃഗത്തിന്റെ പ്രായം, ഇനം, ഗുണമേന്മ, ന്യൂന്യതകളെതൊട്ടു മുക്തമാകല്‍, നിയ്യത്ത്, അറവ്, സ്വയം ഭക്ഷിക്കല്‍, വിതരണം, സൂക്ഷിച്ചു വെക്കല്‍ എന്നിവയിലെല്ലാം രണ്ടിനും ഒരേ നിയമമാണുള്ളത് (തുഹ്ഫ: 9/371, നിഹായ: 8/138). അഖീഖത്തിനു മാത്രം ബാധകമാകുന്ന ചില നിയമങ്ങളുണ്ട്. ഒന്ന് അറവിന് നിശ്ചിത സമയമില്ല. രണ്ട്: വേവിക്കാതെ തന്നെ ദരിദ്രര്‍ക്കു മാംസ വിതരണം നടത്തല്‍ നിര്‍ബന്ധമില്ല. മൂന്ന്: ധനികര്‍ക്ക് മാംസം     ഹദ്‌യയായി ലഭിച്ചാല്‍ ഉടമാവകാശം വരുന്നതാണ് (ഇആനത്ത്: 2/327). അഖീഖത്തിന്റെ ഇറച്ചി അമുസ്‌ലിമിനു ദാനം ചെയ്യാനോ ഭക്ഷിപ്പിക്കാനോ ഹദ്‌യ നല്‍കാനോ പാടില്ല. അഖീഖത്ത് നല്‍കപ്പെടുന്ന നിര്‍ധനരും സമ്പന്നരും മുസ്‌ലിമായിരിക്കണം (ബാജൂരി: 2/313). സദ്യയിലേക്കു ജനങ്ങളെ വിളിച്ചു വരുത്താമെങ്കിലും വേവിച്ച മാംസം (ചാറിനോടു കൂടെ) ദരിദ്രര്‍ക്കു കൊടുത്തയക്കലാണ് ഉത്തമം (ഇആനത്ത്: 2/327). അഖീഖത്ത് മൃഗത്തിന്റെ തോല് സ്വദഖ ചെയ്യുകയാണ് വേണ്ടത്. ഉടമസ്ഥന്‍ ഉപയോഗിക്കുന്നതിനും വിരോധമില്ല. വില്‍പന നിഷിദ്ധമാണ് (തുഹ്ഫ: 9/363). പ്രസവിക്കപ്പെട്ട കുട്ടി ജാരസന്താനമാണെങ്കില്‍ നിര്‍ധനനായ ആ കുട്ടിക്കു ചെലവ് കൊടുക്കേണ്ട കടമ മാതാവിനാണ്. പ്രസ്തുത കുട്ടിക്കു ഉമ്മ അഖീഖത്തറുക്കല്‍ സുന്നത്തുണ്ട് (തുഹ്ഫ: 9/370). കടം വാങ്ങി അഖീഖത്തറുക്കുന്ന സമ്പ്രദായം ഇന്നു കണ്ടുവരുന്നുണ്ട്. അത് ഭൂഷണമല്ല. അതുപോലെത്തന്നെ കടം ഉള്ളവര്‍ അത് വീട്ടാനുള്ള സംഖ്യകൊണ്ട് അഖീഖത്ത് അറുക്കുന്നതും ശരിയല്ല.