അഹ്‌ലുസ്സുന്നത്തി വൽ ജമാഅ എന്ന വിഷയത്തിൽ മുമ്പ് ഭാഗം ഭാഗമായി ബ്ലോഗ്സിൽ പോസ്റ്റ് ചെയ്തിരുന്നു. അതെ പോസ്റ്റ് തന്നെ ഭാഗങ്ങളില്ലാതെ വീണ്ടും പോസ്റ്റുന്നു.
കപടന്മാരുടെയും വ്യാജന്മാരുടെയും ഇടപെടലുകൾ കാരണം സത്യ ദീനായ ഇസ്‌ലാം പലവിധേന തെറ്റിദ്ധരിക്കപ്പെട്ട ഒരു കാലത്താണ് നാം ജീവിക്കുന്നത്. ഇൻഫർമേഷൻ ടെൿനോളജിയുടെ വ്യാപനം ഇതിന് ആക്കം കൂട്ടുകയും ചെയ്തു. മുസ്‌ലിം സാധാരണക്കാരെ ഇത്തരക്കാർ കെണിയൊരുക്കി കാത്തിരിക്കുകയാണ്. ഇത്തരം ഒരു ഘട്ടത്തിൽ യഥാർത്ഥ ഇസ്‌ലാം ഏതാണെന്ന് ഏതൊരാൾക്കും മനസ്സിലാക്കാൻ പറ്റുന്ന രൂപത്തിൽ ലളിതമായും വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലുമുള്ള ഒരു പഠനമാണ് ‘അഹ്‌ലുസ്സുന്നത്തി വൽ ജമാഅ” എന്ന ഈ ബുള്ളറ്റിനുകളെകൊണ്ടുദ്ദേശിക്കുന്നത്. അല്ലാഹു നമുക്ക് നല്ലത് പഠിക്കാനും അതനുസരിച്ച് ജിവിച്ച് ഹുസ്‌ൻൽ ഖാതിമത്തോടെ മരിക്കാനും തൌഫീഖ് നൽകട്ടെ ആമീൻ
ഇസ്‌ലാം മതത്തിന്റെ ശരിയായ രൂപമാണ് അഹ്‌ലുസ്സുന്നത്തി വൽ ജമാഅ.
പ്രാവാചക ചര്യയുടെയും സ്വഹാബീ സമൂഹത്തിന്റെ ജീവിതരീതിയുടെയും അവകാശികൾ എന്നാണ് അഹ്‌ലുസ്സുന്നത്തി വൽ ജമാആ കൊണ്ടുദ്ദേശിക്കുന്നത്.
തിരു നബി صلى الله عليه وسلم യുടെ ഹദിസിൽ കാണാം. ഇസ്രാഈൽ സന്തതികൾ 72 വിഭാഗങ്ങളായി പിരിഞ്ഞിട്ടുണ്ട്. എന്റെ സമുദായം 73 വിഭാഗങ്ങളായിത്തീരും ഒരു വിഭാഗമൊഴികെ ബാക്കിയെല്ലാം നരകത്തിലാണ്. സ്വർഗപ്രവേശനം ലഭിക്കുന്ന പ്രസ്തുത വിഭാഗം ഏതാണെന്ന് അനുയായികൾ ആരാഞ്ഞു. ഞാനും എന്റെ അനുചരന്മാരും ഏതൊരു ആദർശത്തിലാണോ, അതിനെ അവലംബിക്കുന്നവരാണവർ’ എന്നായിരുന്നു മറുപടി. (തുർമുദി). ഈ മാർഗം സ്വീകരിക്കൽ നിർബന്ധമാണ്.
യഥാർത്ഥ ഇസ്‌ലാമേതാണെന്ന് മനസ്സിലാക്കാൻ ഈ ഹദീദ് തന്നെ മതി.
അപ്പോൾ സത്യദീനേതാണെന്ന് മനസ്സിലാക്കാനുള്ള ഒറ്റമൂലി ഇതാണ്. തിരുനബി صلى الله عليه وسلم യിൽ നിന്ന് ദീൻ പഠിച്ച സ്വഹാബത്തും സ്വഹാബത്തിൽ നിന്ന് ദീൻ പഠിച്ച ത്വാബിഉകളും അവരിൽ നിന്ന് ദീൻ പഠിച്ച താബിഉത്താബിഉകളും അവരെ തുടർന്ന് മുഅ്മിനീങ്ങൽ ജിവിച്ചുപോന്ന പാത ഏതാണോ അതാണ് യഥാർത്ഥ ഇസ്‌ലാം . അതിന്റെ പേരാണ് ‘അഹ്‌ലുസ്സുന്നത്തി വൽ ജമാഅ’ ഈ പാതക്ക് പുറത്തുള്ളത് മുഴുവനും മുസ്‌ലിംകളുടെ വഴിയിലല്ലെന്ന് മനസ്സിലാക്കാവുന്നതാണ്.
വിവരം കുറഞ്ഞ നമ്മെപ്പോലുള്ളവർക്ക് സത്യ ദീനേതാണെന്ന്
മനസ്സിലാക്കാൻ എളുപ്പമാർഗം ഏതെങ്കിലും പുതിയ വാദഗദിക കേൾക്കുമ്പോൾ അതിന്റെ
പിന്നാലെ പോകുന്നതിനു മുമ്പ് അവ്വിഷയത്തിൽ മുഅ്മിനീങ്ങളുടെ പാരമ്പര്യം
ഏതാണെന്ന് അന്വേഷിക്കലാണ്. 1400 ൽപരം വർഷത്തെ പാരമ്പര്യം നമുക്കുണ്ട്.
ചുരുങ്ങിയത് നമ്മേക്കാൾ കൂടുതൽ തഖ്‌വ കൊണ്ടും സൂക്ഷ്മത കൊണ്ടും എത്രയോ
മുന്നിലായ ആദ്യത്തെ ആറോ ഏഴോ നൂറ്റാണ്ടിലെ മുഅ്മിനീങ്ങളുടെ അവ്വിഷയത്തിലെ
തീരുമാനമെന്താണെന്നും അവരുടെ വഴി ഏതാണെന്നും ചിന്തിച്ചാൽ എല്ലാ
പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകും. ഉദാഹരണമായി തറാവീഹ് ഇരുപതോ എട്ടോ എന്ന
വിഷയം പരിശോധിച്ചാൽ അതിൽ സ്വഹാബത്തിന്റെയും താബിഉകളുടെയും പാത ഏതാണെന്ന്
കണ്ടെത്തുക. എന്നിട്ട് ആ പാതയിൽ ഉറച്ച് നിൽക്കുക.
ഇങ്ങിനെ ഏത് വിഷയത്തെയും ഈ അടിസ്ഥാനത്തിൽ ഒരു ലാബ് പരിശോധന നടത്തിയാൽ അതിന്റെ പരിഹാരം എളുപ്പവും കളങ്കമറ്റതുമാകും
ഈ ഒറ്റമൂലി മുസ്‌ലിമിന് സ്വീകരിക്കാൻ പറ്റുമോ എന്ന് നോക്കാം
വിശുദ്ധ ഖുർആനിൽ അല്ലാഹു പറയുന്നു.
ഇങ്ങിനെ ഏത് വിഷയത്തെയും ഈ അടിസ്ഥാനത്തിൽ ഒരു ലാബ് പരിശോധന നടത്തിയാൽ അതിന്റെ പരിഹാരം എളുപ്പവും കളങ്കമറ്റതുമാകും
ഈ ഒറ്റമൂലി മുസ്‌ലിമിന് സ്വീകരിക്കാൻ പറ്റുമോ എന്ന് നോക്കാം
വിശുദ്ധ ഖുർആനിൽ അല്ലാഹു പറയുന്നു.
“ സന്മാർഗം വ്യക്തമായിക്കഴിഞ്ഞിട്ടും പ്രവാചകരോട് ശത്രുത പുലർത്തുകയും സത്യവിശ്വാസികളുടെ വഴിയല്ലാത്ത മാർഗം പിന്തുടരുകയും ചെയ്തവനെ അവൻ തിരിഞ്ഞ വഴിക്ക് തന്നെ അവനെ നാം തിരിച്ച് വിടുന്നതാകുന്നു നാം അവനെ ഏറ്റവും ദുഷിച്ച സങ്കേതമായ നരകത്തിലേക്ക് തള്ളുകയും ചെയ്യും”
ഈ ആയത്തിൽ രണ്ട് തരം കുറ്റക്കാരെയും താക്കീത് ചെയ്തിട്ടുണ്ട് . ഒന്ന് ; റസൂലുമായി ഭിന്നിച്ചവർ. രണ്ട് ; വിശ്വാസ കർമ്മങ്ങളിൽ സത്യവിശ്വാസികളുടെ മാർഗം വിട്ടുകൊണ്ട് മറ്റൊരു മാറ്റം അംഗീകരിച്ചവർ.
മറ്റൊരു ആയത്ത് കാണുക.
മുഹാജിറുകളിലും
അൻസാറുകളിലും നിന്ന് ഒന്നാമന്മാരായി മുന്നോട്ട് വന്നവരെയും അവർക്ക് ശേഷം
സത്യസന്ധമായി അവരെ പിന്തുടർന്നവരെയും അല്ലാഹു തൃപിതിപ്പെട്ടിരിക്കുന്നു.
അവർ അല്ലാഹുവിനെക്കുറിച്ചും സംതൃപ്തരായിരിക്കുന്നു. താഴ്ഭാഗങ്ങളിലൂടെ
അരുവികളൊഴുകുന്ന ആരാമങ്ങൾ അവർക്കായി ഒരുക്കിവെച്ചിട്ടുണ്ട്. അവർ അതിലെ
നിത്യ വാസികളാവും .അതാണ് മഹത്തായ വിജയം.ഈ ആയത്തിലും അല്ലാഹു വ്യക്തമായി പറയുന്നു. ‘സ്വഹാബത്തിന്റെ പാത പിന്തുടർന്നവരാണ് അല്ലാഹുവിന്റെ പ്രീതിക്ക് അർഹർ എന്ന്’
ഇനി ഒരു ഹദീസും കൂടി കാണുക.
ഇനി ഒരു ഹദീസും കൂടി കാണുക.
سَمِعْتُ
أَنَسَ بْنَ مَالِكٍ ، يَقُولُ: سَمِعْتُ رَسُولَ الله صلى الله عليه وسلم
يَقُولُ: «إِنَّ أُمَّتِي لاَ تَجْتَمِعُ عَلَى ضَلاَلَةٍ. فَإِذَا
رَأَيْتُمُ اخْتِلاَفاً، فَعَلَيْكُمْ بِالسَّوَادِ الأَعْظَمِ (رواه ابن
ماجه رحمه الله في سننه رقم 4036 باب السواد الأعظم
“എന്റെ സമുദായം തെറ്റിന്മേൽ ഏകോപിക്കുകയില്ല. അതിനാൽ നിങ്ങൾ അഭിപ്രായ വിത്യാസത്തിലായാൽ ഭൂരിഭാഗത്തിന്റെ കൂടെ നിലയുറപ്പിക്കൂ”
عَنْ ثَوْبَانَ ، قَالَ: قَالَ رَسُولُ اللّهِ «لاَ تَزَالُ طَائِفَةٌ مِنْ أُمَّتِي ظَاهِرِينَ عَلَى الْحَقِّ. (صحيح مسلم رقم 4906
“ എന്റെ സമുദായത്തിലെ ഒരു വിഭാഗം എന്നും സത്യത്തിലായി നില നിൽകുന്നതാണ്.”
ഈ ആയത്തുകളുടെയും ഹദീസുകളുടെയും വെളിച്ചത്തിൽ ആർക്കും മനസ്സിലാക്കാവുന്ന സത്യമാണ് വിശുദ്ധ ഇസ്‌ലാമിന്റെ ശരിയായ രൂപം നാളിത് വരെ മുഅ്മിനീങ്ങൾ ഇമാമീങ്ങളുടെ നിർദ്ദേശമനുസരിച്ച് പാലിച്ചു പോന്ന ജിവിത രീതിയാണെന്ന്..
അപ്പോൾ സ്വാഭാവികമായും ഒരു സംശയം വായനക്കാർക്ക് വന്നേക്കാം .എങ്കിൽ പിന്നെ ഖുർആനിനും ഹദീസിനും എന്ത് പ്രസക്തിയാണുള്ളത് എന്ന് !?
ഈ സംശയം വളരെ പ്രസക്തമെന്ന് കരുതികൊണ്ട് അല്പം വിശദീകരിക്കാം. വായനക്കാർ ശാന്തമായി ചിന്ത കൊടുത്ത് വായിക്കുമല്ലോ.
ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളിൽ പ്രധാനമാണ് ഖുർആനും സുന്നത്തും :
ഇബ്‌രീൽ عليه السلام മുഖേന അല്ലാഹു നബി (സ.അ)ക്ക് അവതരിപ്പിച്ച വഹ്‌യുകളാണ് ഖുർആൻ ഉൾകൊള്ളുന്നത്. തികച്ചും അമാനുഷികമാണീ വാക്യങ്ങൾ. ഈ ഗ്രന്ഥത്തിനു തുല്യമായി മറ്റൊരു ഗ്രന്ഥം /വചനം ഇന്നേവരേ ലോകത്തെവിടെയും ഉണ്ടായിട്ടില്ല.
വിജ്ഞാനത്തിന്റെ സർവ്വമാന ശാഖകളും ഉൾകൊള്ളുന്ന അഭൂതപൂർവ്വമായ സമാഹാരമാണ് ഖുർആൻ. പ്രത്യക്ഷമോ പരോക്ഷമോ ആയ രൂപത്തിൽ എല്ലാ വസ്തുതകളും ഖുർആനിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്.
ഇമാം ശാഫിഈ(റ) യുടെ വാക്കുകൾ കാണുക : ‘ഭൂത കാലത്ത് സംഭവിച്ചതും ഭാവിയിൽ സംഭവിക്കാവുന്നതുമായ പ്രശ്നങ്ങൾക്കൊക്കെയുള്ള വിധി നിർണ്ണയിക്കപ്പെട്ടതിന്റെ രേഖ ഖുർആനിലുണ്ട്. ജ്ഞാനികൾക്ക് മാത്രമേ അവ അറിയൂ. (ഫവാഇദുൽ മക്കിയ്യ)
ഇമാം സുയൂഥി (റ) യുടെ വാക്കുകൾ കാണുക . “ ശറഇയ്യായ എല്ലാ വ്യവസ്ഥിതികളും ഉൾകൊണ്ടതാണ് ഖുർആൻ. അവയെല്ലാം നബി(സ) ഗ്രഹിച്ചിട്ടുമുണ്ട്. സുന്നത്തുകളിലൂടെ അവ സമൂഹത്തിന് വിശദീകരിച്ച് കൊടുക്കുകയും ചെയ്തു. നുബൂവ്വത്ത് പദവിയുള്ളാ ഒരാൾ ഗ്രഹിക്കുന്നവ മറ്റ് ജനങ്ങൾക്ക് ഗ്രഹിക്കാനാകാത്തത് കൊണ്ടാണിത്. (ഫതാവാ സുയൂഥി)
അപ്പോൾ ഖുർആനിന്റെ വിശദീകരണം അല്ലാഹുവിൽ നിന്ന് ലഭിക്കുമ്പോഴേ പൂർണ്ണമാകൂ. അല്ലാഹു പറയുന്നത് കാണുക.
പിന്നീട് അതിനെ വിശദീകരിക്കേണ്ടത് നമ്മുടെ ബാധ്യതയാാണ് (സൂറത്തുൽ ഖിയാമ 19).
അല്ലാഹുവിൽ നിന്നു ലഭിക്കുന്ന വിശദീകരണം ജനങ്ങൾക്ക് എത്തിക്കുന്നതിനു വേണ്ടിയാണ് പ്രവാചകന്മാർ നിയോഗിക്കപ്പെടുന്നത്. അവിടെയാണ് രണ്ടാമത്തെ പ്രമാണമായ സുന്നത്തിന്റെ പ്രസക്തി. അപ്പോൾ ഖുർആനിനെ നാം മനസ്സിലാക്കേണ്ടത് അല്ലാഹു നബി صلى الله عليه وسلم ക്ക് വിശദീകരിച്ചു കൊടുത്തത് പോലെയാണ്. അല്ലാതെ അറബി ഭാഷ മനസ്സിലാക്കിയോ പരിഭാഷ നോക്കിയോ അല്ലെന്ന് സ്പഷടമാണ്. അല്ലാഹു ഖുർആനിന്ന് നൽകിയ വിശദീകരണമാണ് തിരുസുന്നത്ത്.
നബി صلى الله عليه وسلم യുടെ വാക്കുകൾ, പ്രവൃത്തികൾ, മൌനാനുവാദങ്ങൾ എന്നിവയാണ് സുന്നത്ത്. ഖുർആനിന്റെ ആധികാരക വിശദീകരണമാണ് സുന്നത്ത് ഉൾകൊള്ളുന്നത്. ഖുർആനിൽ വ്യക്തമായി പറഞ്ഞിട്ടില്ലാത്ത കാര്യങ്ങൾ സുന്നത്തിൽ നിന്ന് മനസ്സിലാക്കണം.
മുസ്‌ലിം ഉമ്മത്തിൽ സംഭവിക്കാവുന്ന മുഴുവൻ പ്രശ്നങ്ങളെക്കുറിച്ചുമുള്ള ജ്ഞാനം നബി صلى الله عليه وسلم ക്ക് നൽകപ്പെട്ടിട്ടുണ്ട്. ഇവയെല്ലാം വ്യക്തമായോ പൊതുവായോ അവിടുന്ന് പറഞ്ഞുവെച്ചു. ഏതെങ്കിലും കാര്യത്തിൽ വ്യക്തമായ വിധി നൽകാത്തതുണ്ടെങ്കിൽ അതിനുള്ള പരിഹാരവും ഖുർആനും സുന്നത്തുമുൾകൊള്ളുന്നുണ്ട്.
ചുരുക്കത്തിൽ ഇസ്‌ലാമിന്റെ സുപ്രധാന പ്രമാണം ഖുർആനും സുന്നത്തുംാണെന്ന് നാം മനസ്സിലാക്കി
ഇനി ഖുർആനിന്റെയും സുന്നത്തിന്റെയും ഈ അറിവുകളും രഹസ്യങ്ങളും പതിനഞ്ച് നൂറ്റാണ്ടുകൾക്കിപ്പുറം നിൽക്കുന്ന നാം എങ്ങനെ മനസ്സിലാക്കണമെന്നതാണ് പ്രധാന വിഷയം.
എല്ലാ കാര്യങ്ങളും ഉൾകൊണ്ട ഖുർആനും സുന്നത്തും നമ്മുടെ കൈവശമുണ്ടെങ്കിലും പല കാര്യങ്ങളും പ്രത്യക്ഷമായൈ അവയിൽ വ്യക്തമാക്കിയിട്ടില്ല. ഖുർആനിലും സുന്നത്തിലും പറഞ്ഞ വ്യാപകാർത്ഥമുള്ള പ്രയോഗങ്ങളിൽ നിന്നും മറ്റും അവ കണ്ടെത്തുകയാണ് വേണ്ടത്. ഇവിടെയാണ് ഇജ്‌തിഹാദിന്റെ (ഗവേഷണം) അനിവാര്യത വ്യക്തമാകുന്നത്. ഈ മഹദ് കൃത്യം നിരുപാധികം എല്ലാവർക്കും നിർവഹിക്കാനാവുന്നതല്ല. ഇജ്തിഹാദ് വഴി ഹുകുമുകൾ (വിധികൾ) കണ്ടെത്തുന്നവർ ഒട്ടേറെ നിബന്ധനകൾ മേളിച്ച വ്യക്തിയായിരിക്കണം.
അല്ലാഹു പറയുന്നത് കാണുക.
“അവരുടെ
അടുക്കൽ സമാധാനത്തിന്റെയോ ഭീതിയുടെയോ ഒരു വാർത്ത കിട്ടിയാൽ അവരത് പറഞ്ഞ്
പരത്തും. അവരത് റസൂലിലേക്കും അവരിലെ കാര്യബോധമുള്ളവരിലേക്കും എത്തിച്ച്
കൊടുത്തിരുന്നെങ്കിൽ അവരിൽ നിന്ന് സൂക്ഷ്മാവസ്ഥ കണ്ടു പിടിക്കുവാൻ
കഴിയുന്നവർ അതിന്റെ യാഥാർത്ഥ്യം മനസിലാക്കുമായിരുന്നു. അല്ലാഹുവിന്റെ
മഹത്തായ അനുഗ്രഹവും കാരുണ്യവും ഇല്ലായിരുന്നുവെങ്കിൽ നിങ്ങളിൽ ചുരുക്കം
പേരൊഴിച്ച് മറ്റുള്ളവരെല്ലാം പിശാചിനെ പിൻപറ്റുമായിരുന്നു.”
ഈ ആയത്തിൽ പറഞ്ഞ ‘ഉലുൽ അംറ്’ ന് വിവിധ അർഥങ്ങൾ പറഞ്ഞ കൂട്ടത്തിൽ ഇമാം റാസി رحمه الله പറയുന്നു.
ഈ ആയത്തിൽ പറഞ്ഞ ‘ഉലുൽ അംറ്’ ന് വിവിധ അർഥങ്ങൾ പറഞ്ഞ കൂട്ടത്തിൽ ഇമാം റാസി رحمه الله പറയുന്നു.
"المسألة الأولى: في {أولي الأمر} قولان: أحدهما: إلى ذوي العلم والرأي منهم. (الرازي)"
‘ഉലുൽ അംറിൽ രണ്ടഭിപ്രായങ്ങളുണ്ട് ; ഒന്ന് : അറിവും കാര്യബോധവുമുള്ളവരിലേക്ക് മടക്കുക’ ശേഷം ഇമാം റാസി തന്നെ رحمه الله പറയുന്നു
وثالثها: أن العامي يجب عليه تقليد العلماء في أحكام الحوادث (تفسير الرازي)
“ഈ
ആയത്തിലെ മസ്‌അലകളിൽ മൂന്നാമത്തേത് : നിശ്ചയം പൊതുജനങ്ങൾക് അവർക്ക്
നേരിടുന്ന പ്രശ്നങ്ങളിൽ പണ്ഡിതരെ ആശ്രയിക്കൽ നിർബന്ധമാണ് “ എന്നതാണ്
മറ്റൊരു ആയത്തിൽ അല്ലാഹു പറയുന്നു
മറ്റൊരു ആയത്തിൽ അല്ലാഹു പറയുന്നു
وَمَا أَرْسَلْنَا قَبْلَكَ إِلاَّ رِجَالاً نُّوحِي إِلَيْهِمْ فَاسْأَلُواْ أَهْلَ الذِّكْرِ إِن كُنتُمْ لاَ تَعْلَمُونَ(سورة الأنبياء 7)
“അങ്ങേക്കുമുമ്പ് പുരുഷന്മാരെയല്ലാതെ നാം പ്രവാചകന്മാരയി നിയോഗിച്ചിട്ടില്ല. അവർക്ക് നാം ദിവ്യ ബോധനം നൽകുന്നു. നിങ്ങൾക്ക് അറിവില്ലെങ്കിൽ അറിയുന്നവരോട് ചോദിച്ച് നോക്കുക”.
അപ്പോള്‍ ഇവ്വിഷയകമായി അഥവാ ഖുര്‍ആനില്‍ നിന്നും ഹദീസില്‍ നിന്നും മസ്‌അലകള്‍ കണ്ടുപിടിക്കുന്ന വിഷയത്തില്‍ നാം പ്രഥമ പരിഗണന നല്‍കേണ്ടവര്‍ തിരു നബി صلى الله عليه وسلم യുടെ സ്വഹാബത്തിനാണ്.
നബി (സ) ക്ക് നല്‍കപ്പെട്ട അറിവും വ്യാഖ്യാനങ്ങളും നബി (സ) യില്‍ നിന്ന് നേരിട്ട് മനസ്സിലാക്കുകയും അതുവഴി പ്രവാചകനില്‍ നിന്ന് പ്രായോഗിക പരിജ്ഞാനം സിദ്ധിക്കുകയും അല്ലാഹു കല്‍പിച്ചതിനെ എടുക്കുകയും വിലങ്ങിയതിനെ ഉപേക്ഷിക്കുകയും റസൂല്‍ صلى الله عليه وسلم യെ പിന്‍പറ്റുകയും വഴിപ്പെടുകയും ചെയ്യുന്ന കാര്യത്തില്‍ ഏറ്റവും വിജയം വരിക്കുകയും ചെയ്ത സമൂഹം നബി (സ) യുടെ സ്വഹാബത്തായിരുന്നുവെന്ന കാര്യം മുസ്‌ലിം ലോകത്ത് തര്‍ക്കമില്ലാത്ത വസ്തുതയാണെന്നതുകോണ്ടാണത്. വിശുദ്ധ ഖുര്‍ആനില്‍ പലയിടങ്ങളിലായി അവരെക്കുറിച്ച് "رضي الله عنهم" “അല്ലാഹു അവരെ തൃപ്തിപ്പെട്ടിരിക്കുന്നു” എന്ന് സാക്ഷ്യപ്രത്യം നല്‍കിയതായും കാണാം.
ഇതനുസരിച്ച് വിശുദ്ധ ഖുര്‍ആന്റെ ആന്തരികവും ബാഹ്യവുമായ വസ്തുതകള്‍ ഏറ്റവും ആധികാരികമായി മനസ്സിലാക്കി ഉള്‍ക്കൊണ്ട ജനത ഏതെന്ന് ചോദിച്ചാല്‍ , ആ ജനത തിരു നബി صلى الله عليه وسلم യുടെ സ്വഹാബത്താണെന്ന് നിസ്സംശയം പറയാം. “എന്റെ സ്വഹാബികള്‍ നക്ഷത്രങ്ങളെ പോലെയാണ്, അവരില്‍ ആരെ പിന്‍പറ്റിയാലും നിങ്ങള്‍ നേര്‍വഴിയിലായി” എന്നു നബി (സ) പറഞ്ഞതും ശ്രദ്ധേയമാണ്.മറ്റൊരു ഹദീസില്‍ കാണാം. “എന്റെ സുന്നത്തിനെയും നേര്‍വഴിയിലായവരും നേര്‍വഴിയിലാക്കുന്നവരുമായ എന്റെ ഖുലാഫാഉല്‍ റാഷിദുകളുടെ സുന്നത്തിനെയും നിര്‍ബന്ധമാക്കുക.”
മഹാന്‍മാരായ സ്വഹാബത്ത് (رضي الله عنهم) എങ്ങിനെ
ഖുര്‍ആനും സുന്നത്തും മനസ്സിലാക്കി എന്നറിയാന്‍ അവരില്‍ നിന്നും പ്രായോഗിക
പരിജ്ഞാനം സിദ്ധിച്ച താബിഉകളെ (സ്വഹാബത്തിനെ പിന്‍പറ്റിയവരെ)
ആശ്രയിക്കുകയല്ലാതെ വേറെ മാര്‍ഗങ്ങളില്ല.
അതുപോലെ താബിഉകളെ മനസ്സിലാക്കാന്‍ അവരില്‍ നിന്ന് പ്രായോഗിക പരിജ്ഞാനം ലഭിച്ച താബിഉത്താബിഉകളെ (പിന്‍പറ്റിയവരെ പിന്‍പറ്റിയവര്‍) ആശ്രയിച്ചേ പറ്റൂ. ഈ മുന്ന് വിഭാഗത്തെക്കുറിച്ചാണ് തിരു നബി صلى الله عليه وسلم പ്രത്യേകം എടുത്ത് പറഞ്ഞത്. :
അതുപോലെ താബിഉകളെ മനസ്സിലാക്കാന്‍ അവരില്‍ നിന്ന് പ്രായോഗിക പരിജ്ഞാനം ലഭിച്ച താബിഉത്താബിഉകളെ (പിന്‍പറ്റിയവരെ പിന്‍പറ്റിയവര്‍) ആശ്രയിച്ചേ പറ്റൂ. ഈ മുന്ന് വിഭാഗത്തെക്കുറിച്ചാണ് തിരു നബി صلى الله عليه وسلم പ്രത്യേകം എടുത്ത് പറഞ്ഞത്. :
عن عبدِ الله رضي الله عنه عن النبي صلى الله عليه وسلّم قال: «خيرُ النّاسِ قَرني، ثمَّ الذين يَلونهم، ثمَّ الذينَ يَلونَهم (صحيح البخاري رقم 2600).
“മനുഷ്യരില്‍ വച്ച് ഏറ്റവും ഉത്തമര്‍ എന്റെ കാലത്തുള്ളവരും പിന്നെ അതിന്റെ ശേഷമുള്ളവരും പിന്നെ അവര്‍ക്കു ശേഷമുള്ളവരുമാണ്” എന്ന്“ .
അപ്പോള്‍ ഇതില്‍ നിന്ന് വളരെ വ്യക്തമായി ഒരു സത്യം നമുക്ക് ലഭിക്കുന്നു. യഥാര്‍ത്ഥ ഇസ്‌ലാം എന്നു പറഞ്ഞാല്‍ ഖുര്‍ആനും സുന്നത്തുമനുസരിച്ച് സ്വഹാബത്തും താബിഉകളും താബിഉത്താബിഉകളും ജീവിച്ചു കാണിച്ചു തന്ന മാര്‍ഗമാണെന്ന്.
ഇവരില്‍ നിന്നും ഹിജ്‌റ രണ്ടും മൂന്നും നൂറ്റാണ്ടുകളില്‍ ജീവിച്ചിരുന്ന അറിവിന്റെ മഹാസാഗങ്ങളായി ചരിത്രകാരന്മാരാല്‍ അനിഷേധ്യമായി വിശേഷിപ്പിക്കപ്പെട്ട മുജ്‌തഹിദുകള്‍ രേഖപ്പെടുത്തിയ വിശ്വാസപരവും അനുഷ്ഠാനപരവുമായ കാര്യങ്ങളാണ് ഇസ്‌ലാം.
മേല്‍പറഞ്ഞ ഹദീസിന്റെ കല്‍പന അക്ഷരാര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ട താബിഉകള്‍ പൂര്‍ണ്ണമായും സ്വഹാബത്തിനെ അനുസരിക്കുകയും പിന്‍പറ്റുകയും ചെയ്തു. അങ്ങിനെ പൂര്‍ണ്ണമായും സ്വഹാബത്തിനെ പിന്‍പറ്റിയ താബിഉകള്‍ക്കും അല്ലാഹുവിന്റെ പൊരുത്തപ്പെടലിന്റെ സാക്ഷ്യപത്രം ഖുര്‍ആന്‍ നല്‍കുന്നുണ്ട്. “സ്വഹാബത്തിനെ പിന്‍പറ്റിയ താബിഉകളെയും അല്ലാഹു പൊരുത്തപ്പെടുകയും അവര്‍ അല്ലാഹുവിനെയും പൊരുത്തപ്പെടുകയും ചെയ്തു” എന്ന്. നാം മുമ്പ് കൊടുത്ത തൌബ സൂറത്തിലെ ആയത്ത് 100 ല്‍ ഉണ്ട്.
അപ്പോള്‍ ഇതില്‍ നിന്ന് വളരെ വ്യക്തമായി ഒരു സത്യം നമുക്ക് ലഭിക്കുന്നു. യഥാര്‍ത്ഥ ഇസ്‌ലാം എന്നു പറഞ്ഞാല്‍ ഖുര്‍ആനും സുന്നത്തുമനുസരിച്ച് സ്വഹാബത്തും താബിഉകളും താബിഉത്താബിഉകളും ജീവിച്ചു കാണിച്ചു തന്ന മാര്‍ഗമാണെന്ന്.
ഇവരില്‍ നിന്നും ഹിജ്‌റ രണ്ടും മൂന്നും നൂറ്റാണ്ടുകളില്‍ ജീവിച്ചിരുന്ന അറിവിന്റെ മഹാസാഗങ്ങളായി ചരിത്രകാരന്മാരാല്‍ അനിഷേധ്യമായി വിശേഷിപ്പിക്കപ്പെട്ട മുജ്‌തഹിദുകള്‍ രേഖപ്പെടുത്തിയ വിശ്വാസപരവും അനുഷ്ഠാനപരവുമായ കാര്യങ്ങളാണ് ഇസ്‌ലാം.
മേല്‍പറഞ്ഞ ഹദീസിന്റെ കല്‍പന അക്ഷരാര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ട താബിഉകള്‍ പൂര്‍ണ്ണമായും സ്വഹാബത്തിനെ അനുസരിക്കുകയും പിന്‍പറ്റുകയും ചെയ്തു. അങ്ങിനെ പൂര്‍ണ്ണമായും സ്വഹാബത്തിനെ പിന്‍പറ്റിയ താബിഉകള്‍ക്കും അല്ലാഹുവിന്റെ പൊരുത്തപ്പെടലിന്റെ സാക്ഷ്യപത്രം ഖുര്‍ആന്‍ നല്‍കുന്നുണ്ട്. “സ്വഹാബത്തിനെ പിന്‍പറ്റിയ താബിഉകളെയും അല്ലാഹു പൊരുത്തപ്പെടുകയും അവര്‍ അല്ലാഹുവിനെയും പൊരുത്തപ്പെടുകയും ചെയ്തു” എന്ന്. നാം മുമ്പ് കൊടുത്ത തൌബ സൂറത്തിലെ ആയത്ത് 100 ല്‍ ഉണ്ട്.
അപ്പോള്‍ ഖുര്‍ആനിലൂടെയും ഹദീസിലൂടെയും തന്നെ നാം മനസ്സിലാക്കുന്നത്
അല്ലാഹുവിന്റെ ദീനില്‍ ഏറ്റവും കൂടുതല്‍ അംഗീകരിക്കപ്പെടേണ്ടതും
ആദരിക്കപ്പെടേണ്ടവരുമായ വിഭാഗം സ്വഹാബത്തും താബിഉകളും താബിഉത്താബിഉകളും
ആണെന്നാണ്. മുസ്‌ലിം ലോകം മുഴുവന്‍ അവരുടെ മിമ്പറുകളില്‍ സ്വഹാബത്തിനെയും
താബിഉകളെയും അവരെ പിന്‍പറ്റിയ താബിഉത്താബിഉകളേയും പ്രശംസിച്ച്
കൊണ്ടേയിരിക്കുന്നു. ഇത് ലോകാവസാനം വരെ തുടരുകയും ചെയ്യും.
ഇതില്‍ നിന്നും നാം മനസ്സിലാക്കേണ്ട പ്രധാന വസ്തുത, സ്വഹാബത്തിനെക്കാളും അതിന് ശേഷം താബിഉകളേക്കാളും പിന്നീട് താബിഉത്താബിഉകളേക്കാളും ദീനിന്റെ വിശ്വാസാനുഷ്ഠാനങ്ങള്‍ കൃത്യമായി നിര്‍വ്വഹിക്കാനും അതിന്റെ അതിര്‍വരമ്പുകള്‍ കാത്ത്സൂക്ഷിക്കാനും മറ്റൊരു കാലഘട്ടത്തിലെ ജനതക്കും സാധ്യമേ അല്ല എന്നതാണ്. അത്തരം ഒരു ഇസ്‌ലാമിക സാഹചര്യം പുന:സൃഷ്ടിക്കാന്‍ ഇനി മറ്റാര്‍ക്കും സാധ്യവുമല്ല. കാരണം, അല്ലാഹുവിന്റെ പൂര്‍ണ്ണമായ ദീനിന്റെ യഥാര്‍ത്ഥ രൂപവും മട്ടവും ചിട്ടയും മാനവരാശിക്ക് പഠിപ്പിച്ച് പരിശീലിപ്പിക്കുവാന്‍ അല്ലാഹുവിനാല്‍ നിയുക്തനായ നബി (സ) യില്‍ നിന്ന് നേരിട്ട് പരിശീലനം നേടിയെടുക്കാന്‍ അല്ലാഹു പ്രത്യേകം തെരെഞ്ഞെടുത്തവരാണ് സ്വഹാബാക്കള്‍ എന്നതുകൊണ്ട് തന്നെ.
ഈ പരിശീലനം ലഭിച്ചവരേക്കാള്‍ നന്നായി ദീനിന്റെ വിധിവിലക്കുകള്‍ ഉള്‍ക്കൊള്ളാന്‍ മറ്റാര്‍ക്കും കഴിയില്ലെന്നത് യുക്തിസഹജമാണ്. അപ്പോള്‍ നബിയെ (സ) പിന്‍പറ്റിയത്കൊണ്ട് സ്വഹാബത്തും , സ്വഹാബത്തിനെ പിന്‍പറ്റിയത് കൊണ്ട് താബിഉകളും താബിഉകളെ പിന്‍പറ്റിയത് കൊണ്ട് താബിഉത്താബിഉകളും ഇസ്‌ലാമിക ചരിത്രത്തില്‍ അതുല്യരായിക്കഴിഞ്ഞു.
ഇതില്‍ നിന്നും നാം മനസ്സിലാക്കേണ്ട പ്രധാന വസ്തുത, സ്വഹാബത്തിനെക്കാളും അതിന് ശേഷം താബിഉകളേക്കാളും പിന്നീട് താബിഉത്താബിഉകളേക്കാളും ദീനിന്റെ വിശ്വാസാനുഷ്ഠാനങ്ങള്‍ കൃത്യമായി നിര്‍വ്വഹിക്കാനും അതിന്റെ അതിര്‍വരമ്പുകള്‍ കാത്ത്സൂക്ഷിക്കാനും മറ്റൊരു കാലഘട്ടത്തിലെ ജനതക്കും സാധ്യമേ അല്ല എന്നതാണ്. അത്തരം ഒരു ഇസ്‌ലാമിക സാഹചര്യം പുന:സൃഷ്ടിക്കാന്‍ ഇനി മറ്റാര്‍ക്കും സാധ്യവുമല്ല. കാരണം, അല്ലാഹുവിന്റെ പൂര്‍ണ്ണമായ ദീനിന്റെ യഥാര്‍ത്ഥ രൂപവും മട്ടവും ചിട്ടയും മാനവരാശിക്ക് പഠിപ്പിച്ച് പരിശീലിപ്പിക്കുവാന്‍ അല്ലാഹുവിനാല്‍ നിയുക്തനായ നബി (സ) യില്‍ നിന്ന് നേരിട്ട് പരിശീലനം നേടിയെടുക്കാന്‍ അല്ലാഹു പ്രത്യേകം തെരെഞ്ഞെടുത്തവരാണ് സ്വഹാബാക്കള്‍ എന്നതുകൊണ്ട് തന്നെ.
ഈ പരിശീലനം ലഭിച്ചവരേക്കാള്‍ നന്നായി ദീനിന്റെ വിധിവിലക്കുകള്‍ ഉള്‍ക്കൊള്ളാന്‍ മറ്റാര്‍ക്കും കഴിയില്ലെന്നത് യുക്തിസഹജമാണ്. അപ്പോള്‍ നബിയെ (സ) പിന്‍പറ്റിയത്കൊണ്ട് സ്വഹാബത്തും , സ്വഹാബത്തിനെ പിന്‍പറ്റിയത് കൊണ്ട് താബിഉകളും താബിഉകളെ പിന്‍പറ്റിയത് കൊണ്ട് താബിഉത്താബിഉകളും ഇസ്‌ലാമിക ചരിത്രത്തില്‍ അതുല്യരായിക്കഴിഞ്ഞു.
കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും പിന്‍പറ്റി പിന്‍പറ്റി തലമുറകള്‍ പിന്നോട്ടു പോകുന്തോറും നബി (صلى الله عليه وسلم ) യെ പൂര്‍ണ്ണമായി പിന്‍പറ്റണം എന്ന കല്‍പ്പന പരിപൂര്‍ണ്ണമായി നിറവേറ്റുന്നതില്‍ പാളിച്ച സംഭവിക്കും എന്നു മനസ്സിലാക്കിയ പണ്ഡിതന്മാരില്‍ ശ്രേഷ്‌ഠ പണ്ഡിതന്മാരായ മുജ്‌ത്തഹിദുകള്‍ (അതായത് താബിഉകളിലും താബിഉത്താബിഉകളിലും ഉള്‍പ്പെട്ട മഹാ പണ്ഡിതന്മാര്‍) ദീനീചിട്ടകള്‍ രേഖപ്പെടുത്തിവെക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധാവാന്മാരായിരുന്നു. നബി (صلى الله عليه وسلم) യില്‍ നിന്ന് നേരിട്ട് പരിശീലനം സിദ്ധിച്ച് , അല്ലാഹുവില്‍ നിന്ന് ഖുര്‍ആനിലൂടെ അംഗീകാരം നേടിയ മഹാന്മാരായ സ്വഹാബത്തിന്റെ رضي الله عنهم ദീനീപ്രവര്‍ത്തനങ്ങളും നടപടിക്രമങ്ങളും എങ്ങനെയായിരുന്നുവെന്ന് കൃത്യമായും മനസ്സിലാക്കി ഗവേഷണ ബുദ്ധ്യാ അവകളെ വിശകലനം ചെയ്തും നബി (صلى الله عليه وسلم) യുടേയും സ്വഹാബത്തിന്റെയും ജീവിതം രേഖപ്പെടുത്തുകയും അവ ഗ്രന്ഥ രൂപത്തില്‍ പിന്‍തലമുറകള്‍ക്ക് വേണ്ടി സമര്‍പ്പിക്കുകയും ചെയ്തു. ഈ ഉത്തരവാദിത്വം നിറവേറ്റിയ പണ്ഡിതന്മാര്‍ ഖുര്‍ആന്റെയും ഹദീസിന്റെയും അംഗീകാരം സിദ്ധിച്ച കാലഘട്ടത്തില്‍ ജീവിച്ചിരുന്നവരുമാണ്. മുത്‌ലഖുല്‍ മുജ്‌തഹിദുകള്‍ (ഇമാം അബൂഹനീഫ , ഇമാം മാലിക്, ഇമാം ശാഫിഈ, ഇമാം അഹ്‌മദ്‌ബ്‌നു ഹമ്പല്‍ رحمهم الله ورحمنا معهم തുടങ്ങിയവര്‍) എല്ലാം തന്നെ നബി (صلى الله عليه وسلم) ഏറ്റവും നല്ല കാലം എന്ന് വിശേഷിപ്പിച്ച കാലഘട്ടത്തില്‍ ജീവിച്ചിരുന്നവരും ഖുര്‍ആന്‍ തൃപ്തിപ്പെട്ട താബിഉകളിലും താബിഉത്താബിഉകളിലും ഉള്‍പ്പെടുന്നവരുമാണ്. ഈ കാലഘട്ടങ്ങളെക്കുറിച്ചാണ് നബി (صلى الله عليه وسلم) പറഞ്ഞത് ‘കാലങ്ങളില്‍ വെച്ച് നല്ല കാലം എന്റെ കാലവും പിന്നെ അതിന്റെ അടുത്ത കാലവും പിന്നെ അതിന്റെ അടുത്ത കാലവും’ എന്ന്.
ഇത് ഹിജ്‌റ ഒന്നും രണ്ടും മൂന്നും നൂറ്റാണ്ടുകളെയാണ് സൂചിപ്പിക്കുന്നത്.
നബി صلى الله عليه وسلم യേയും സ്വഹാബത്തിനേയും പിന്‍പറ്റുന്ന വിഷയത്തില്‍ ഇവരേക്കാള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടേണ്ടവര്‍ ആരാണ് ? ഹിജ്‌റ രണ്ടും മൂന്നും നൂറ്റാണ്ടുകളിലായി ജീവിച്ചിരുന്ന ആ മഹാ പണ്ഡിതന്മാരേയും അവരുടെ ഗ്രന്ഥങ്ങളേയും പിന്‍പറ്റികൊണ്ടല്ലാതെ നബി صلى الله عليه وسلم യെയും സ്വഹാബത്തിനേയും പിന്‍പറ്റുന്ന വിഷയത്തില്‍ ഒരടി മുന്നോട്ട് പോകാന്‍ മുസ്‌ലിം ലോകത്തിന് കഴിയില്ല. ഇതൊന്നും കൂടാതെ ഖുര്‍ആനിന്റെ ലഭ്യമായ പരിഭാഷകള്‍ വായിച്ച് അതില്‍ നിന്നും ഓരോ വായനക്കാരനും മനസ്സിലാകുന്നതനുസരിച്ച് ജീവിച്ചാല്‍ അതാണ് അല്ലാഹുവിന്റെ തൃപ്തി സമ്പാദിക്കാനുള്ള മാര്‍ഗം എന്ന് വാദിക്കുന്നതിലെ അപകടം എത്ര വലുതാണ്.
നബി(സ)യെയും സ്വഹാബത്തിനേയും കൃത്യമായി പിന്‍പറ്റാന്‍ മേല്‍പറഞ്ഞ ഇമാമുകള്‍ കാണിച്ചുതന്ന മാര്‍ഗ്ഗമല്ലാതെ മറ്റൊരു മാര്‍ഗ്ഗവും ഇല്ലെന്ന് മനസ്സിലാക്കിയ മുസ്‌ലിം ലോകം നാളിതുവരെ മേല്‍പ്പറഞ്ഞ കാലഘട്ടത്തിലെ ഇമാമുകളേയും അവരുടെ ഗ്രന്ഥങ്ങളേയും പിന്‍പറ്റിപ്പോന്നു. ഈ പാതയെ കുറിച്ചാണ് നാം മുകളിലുദ്ധരിച്ച ഖുര്‍ആന്‍ ആയത്തിലുള്ള ‘മുഅ്മിനീങ്ങളുടെ വഴി’ എന്ന് പറഞ്ഞത്. ഉലുല്‍അംറിന് വഴിപ്പെടുകയെന്ന ഖുര്‍ആന്റെ കല്‍പനയും ആ പണ്ഡിതന്മാരെ ക്കുറിച്ചാണ്.
മഹാപണ്ഡിതന്മാരായ മദ്‌ഹബിന്റെ ഇമാമുകളെ മുസ്‌ലിം ലോകം رضي الله عنهم എന്ന് ചൊല്ലിക്കൊണ്ട് സ്വാഗതം ചെയ്യുകയും അവരുടെ വിധിവിലക്കുകള്‍ അംഗീകരിക്കുകയും പിന്‍പറ്റുകയും ചെയ്യുക എന്ന പ്രക്രിയ നൂറ്റാണ്ടുകളായി അനുസ്യൂതം തുടരുകയും ചെയ്യുന്നു. അവര്‍ക്ക് ശേഷം വലിയ വലിയ മഹാന്മാരായ പണ്ഡിതന്മാരായ ഇമാം ഹറമൈനി, ഇമാം നവവി, ഇമാം റാഫിഇ , ഇമാം ഇബ്‌നു ഹജറുല്‍ അസ്‌ഖലാനി, ഇമാം സുയൂഥ്വി رحمهم الله തുടങ്ങിയ ലോകം സച്ചരിതരെന്ന് വിധിയെഴുതിയ മുഴുവന്‍ പണ്ഡിതന്മാരും ഈ മദ്‌ഹബുകളുടെ സേവകരും പിന്തുടര്‍ച്ചകരുമായി നിലകൊണ്ടു. അവരുടെ നിസ്വാര്‍ത്ഥമായ സേവനങ്ങള്‍ മൂലം ഇന്ന് നാല് മദ്‌ഹബുകളിലേതെങ്കിലുമൊന്നിലും പ്രതിവിധിയില്ലാത്ത ഒരു പ്രശ്നങ്ങളുമില്ലെന്നതാണ് സത്യം.
ഇത് ഹിജ്‌റ ഒന്നും രണ്ടും മൂന്നും നൂറ്റാണ്ടുകളെയാണ് സൂചിപ്പിക്കുന്നത്.
നബി صلى الله عليه وسلم യേയും സ്വഹാബത്തിനേയും പിന്‍പറ്റുന്ന വിഷയത്തില്‍ ഇവരേക്കാള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടേണ്ടവര്‍ ആരാണ് ? ഹിജ്‌റ രണ്ടും മൂന്നും നൂറ്റാണ്ടുകളിലായി ജീവിച്ചിരുന്ന ആ മഹാ പണ്ഡിതന്മാരേയും അവരുടെ ഗ്രന്ഥങ്ങളേയും പിന്‍പറ്റികൊണ്ടല്ലാതെ നബി صلى الله عليه وسلم യെയും സ്വഹാബത്തിനേയും പിന്‍പറ്റുന്ന വിഷയത്തില്‍ ഒരടി മുന്നോട്ട് പോകാന്‍ മുസ്‌ലിം ലോകത്തിന് കഴിയില്ല. ഇതൊന്നും കൂടാതെ ഖുര്‍ആനിന്റെ ലഭ്യമായ പരിഭാഷകള്‍ വായിച്ച് അതില്‍ നിന്നും ഓരോ വായനക്കാരനും മനസ്സിലാകുന്നതനുസരിച്ച് ജീവിച്ചാല്‍ അതാണ് അല്ലാഹുവിന്റെ തൃപ്തി സമ്പാദിക്കാനുള്ള മാര്‍ഗം എന്ന് വാദിക്കുന്നതിലെ അപകടം എത്ര വലുതാണ്.
നബി(സ)യെയും സ്വഹാബത്തിനേയും കൃത്യമായി പിന്‍പറ്റാന്‍ മേല്‍പറഞ്ഞ ഇമാമുകള്‍ കാണിച്ചുതന്ന മാര്‍ഗ്ഗമല്ലാതെ മറ്റൊരു മാര്‍ഗ്ഗവും ഇല്ലെന്ന് മനസ്സിലാക്കിയ മുസ്‌ലിം ലോകം നാളിതുവരെ മേല്‍പ്പറഞ്ഞ കാലഘട്ടത്തിലെ ഇമാമുകളേയും അവരുടെ ഗ്രന്ഥങ്ങളേയും പിന്‍പറ്റിപ്പോന്നു. ഈ പാതയെ കുറിച്ചാണ് നാം മുകളിലുദ്ധരിച്ച ഖുര്‍ആന്‍ ആയത്തിലുള്ള ‘മുഅ്മിനീങ്ങളുടെ വഴി’ എന്ന് പറഞ്ഞത്. ഉലുല്‍അംറിന് വഴിപ്പെടുകയെന്ന ഖുര്‍ആന്റെ കല്‍പനയും ആ പണ്ഡിതന്മാരെ ക്കുറിച്ചാണ്.
മഹാപണ്ഡിതന്മാരായ മദ്‌ഹബിന്റെ ഇമാമുകളെ മുസ്‌ലിം ലോകം رضي الله عنهم എന്ന് ചൊല്ലിക്കൊണ്ട് സ്വാഗതം ചെയ്യുകയും അവരുടെ വിധിവിലക്കുകള്‍ അംഗീകരിക്കുകയും പിന്‍പറ്റുകയും ചെയ്യുക എന്ന പ്രക്രിയ നൂറ്റാണ്ടുകളായി അനുസ്യൂതം തുടരുകയും ചെയ്യുന്നു. അവര്‍ക്ക് ശേഷം വലിയ വലിയ മഹാന്മാരായ പണ്ഡിതന്മാരായ ഇമാം ഹറമൈനി, ഇമാം നവവി, ഇമാം റാഫിഇ , ഇമാം ഇബ്‌നു ഹജറുല്‍ അസ്‌ഖലാനി, ഇമാം സുയൂഥ്വി رحمهم الله തുടങ്ങിയ ലോകം സച്ചരിതരെന്ന് വിധിയെഴുതിയ മുഴുവന്‍ പണ്ഡിതന്മാരും ഈ മദ്‌ഹബുകളുടെ സേവകരും പിന്തുടര്‍ച്ചകരുമായി നിലകൊണ്ടു. അവരുടെ നിസ്വാര്‍ത്ഥമായ സേവനങ്ങള്‍ മൂലം ഇന്ന് നാല് മദ്‌ഹബുകളിലേതെങ്കിലുമൊന്നിലും പ്രതിവിധിയില്ലാത്ത ഒരു പ്രശ്നങ്ങളുമില്ലെന്നതാണ് സത്യം.
ഇവിടെ നാം വ്യക്തമായി മനസ്സിലാക്കേണ്ടുന്ന ഒരു സത്യം , ഖുര്‍ആനിന്റെയും സുന്നത്തിന്റെയും ചര്യയും അവ രണ്ടും അനുസരിച്ച് ജീവിച്ച സ്വഹാബാക്കളുടെ ചര്യയും അടിസ്ഥാനമാക്കിയുള്ള ഇസ്‌ലാമിക ശരീഅത്ത് നിയമങ്ങളുടെ ക്രോഡീകരണമാണ് ഈ ഇമാമുകള്‍ ചെയ്ത സേവനമെന്നാണ്. അല്ലാതെ അവര്‍ സ്വന്തമായി എന്തെങ്കിലും പടച്ചുണ്ടാക്കിയതല്ല. ഖുര്‍ആനിലോ ഹദീസിലോ സ്വഹാബത്തിന്റെ ജീവിതത്തിലോ വ്യക്തമായി പറഞ്ഞ വിഷയങ്ങളില്‍ പിന്നെ മദ്‌ഹബോ ഇജ്‌തിഹാദോ ഇല്ല. അതപ്രകാരം രേഖപ്പെടുത്തുകയാണ് അവര്‍ ചെയ്തത്. അതേ സമയം അവയില്‍ വ്യക്തമായി പരിഹാരം കാണാത്ത വല്ല വിഷയങ്ങളുമുണ്ടെങ്കില്‍ അവയില്‍ മാത്രമാണ് അവര്‍ ഇജ്‌തിഹാദ് നടത്തിയത്. അതും ഖുര്‍ആനും ഹദീസും സ്വഹാബത്തിന്റെ ജീവിതവും അടിസ്ഥാനമാക്കി ഉണ്ടാക്കിയ വ്യക്തമായ നിയമസംഹിതക്കനുസരിച്ചുള്ള ഇജ്‌തിഹാദായിരുന്നു. ഇവ നാം ശരിക്കും മനസ്സിലാക്കിയിരിക്കണം. അപ്പോള്‍ മാത്രമേ ഈ മഹാന്മാര്‍ ചെയ്ത സേവനം നമുക്ക് ബോധ്യപ്പെടൂ. അവരെ ഇകഴ്ത്തുന്നവരുടെ പോരായ്മയും അപ്പോഴേ തിരിയൂ.
അപ്പോള്‍ എക്കാലത്തും ഖുര്‍ആനും സുന്നത്തും അടിസ്ഥാനമാക്കി സത്യത്തിന്റെ മേല്‍ ജീവിച്ചു മരിച്ചുപോയവരുടെ ചര്യ അറിയാനുള്ള മാര്‍ഗ്ഗങ്ങളാണ് മുന്‍ഗാമികള്‍ എഴുതിവെച്ച കിതാബുകള്‍ പരിശോധിക്കുകയെന്നത്. ഇമാമുകളുടെ കിതാബുകള്‍ പരിശോധിക്കുമ്പോള്‍ നമുക്ക് ബോധ്യപ്പെടുന്ന മറ്റൊരു സത്യമാണ് അവര്‍ അവര്‍ക്കുമുമ്പ് കഴിഞ്ഞ്പോയ ഇമാമുകളെ അടിത്തറയാക്കിയാണ് അവര്‍ ഓരോരുത്തരും അവരുടെ കിതാബുകള്‍ രചിച്ചിട്ടുള്ളതെന്നാണ്. ഹദീസുകളാവട്ടെ, ശറഇന്റെ നിയമങ്ങളാകട്ടെ, മുന്‍ഗാമികള്‍ ഇന്നയിന്നവര്‍ അത് പറഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ടാണ് അവര്‍ കിതാബുകള്‍ ക്രോഡീകരിച്ചത്.വ്യാജന്മാരുടേയും അസ്വീകാര്യമാരുടേയും റിപ്പോര്‍ട്ടുകള്‍ കടന്നുകൂടാതിരിക്കാന്‍ വേണ്ടിയാണ് സ്വീകാര്യതയേയും അസ്വീകാര്യതയേയുമൊക്കെ പരിചയപ്പെടുത്തുന്ന ഒരു വിജ്ഞാനശാഖ തന്നെ പണ്ഡിതലോകം ക്രോഡീകരിച്ചത്.
അവരില്‍ വല്ല പിഴവും വന്നിരുന്നെങ്കില്‍ അത് തിരുത്താന്‍ അവരോട് കിടപിടിക്കുന്ന പണ്ഡിതന്മാര്‍ അത് ചെയ്തിട്ടുമുണ്ട്.
ഇംഗ്ലീഷ് ഭാഷയില്‍ അവഗാഹമുള്ള ഒരാള്‍ ആധികാരികമായ കുറേ വൈദ്യശാസ്ത്ര ഗ്രന്ഥങ്ങള്‍ വാങ്ങി വായിച്ച് വൈദ്യശാസ്ത്രത്തില്‍ എത്ര തന്നെ പാണ്ഡിത്യം നേടിയാലും അയാളുടെ അടുത്തേക്ക് ആരെങ്കിലും ചികിത്സ പോകാന്‍ ധൈര്യപ്പെടുമോ ? വൈദ്യശാസ്ത്ര ഗ്രന്ഥങ്ങള്‍ വായിച്ചതുകൊണ്ടോ അതില്‍ പാണ്ഡിത്യം നേടിയതുകൊണ്ടോ ഒരാളെ ഡോക്ടറായി അംഗീകരിക്കാന്‍ സമൂഹം തയ്യാറാവില്ല. ഒരു വ്യക്തിയെ നാം ഡോക്ടറായി അംഗീകരിക്കണമെങ്കില്‍ ഒരു പറ്റം വിദഗ് ധരായ ഡോക്ടര്‍മാരുടെ കീഴില്‍ വൈദ്യശാസ്ത്രം പഠിക്കുകയും ഏറെനാള്‍ അവരുടെ കീഴില്‍ തന്നെ അത് പരിശീലിക്കുകയും വേണം.
നശ്വരമായ ശരീരത്തിന്റെ സംരക്ഷണ കാര്യത്തില്‍ നാം ഇത്ര കര്‍ക്കശമായ സമീപനം സ്വീകരിക്കുമ്പോള്‍ നിത്യരക്ഷ വേണ്ട ആത്മാവിന്റേയും പരലോകവിജയത്തിന്റേയും കാര്യത്തില്‍ എത്ര സൂക്ഷ്മതയോടെ വേണം നാം പിന്‍പറ്റേണ്ടവര്‍ ആരെന്ന് തീരുമാനിക്കാനും തെരെഞ്ഞെടുക്കാനും. ഈ മഹാന്മാരായ മുജ്‌തഹിദുകളുടെ രേഖപ്പെടുത്തപ്പെട്ട മദ്‌ഹബുകളെ അംഗീകരിച്ച് കൊണ്ടാണ് കഴിഞ്ഞ 14 നൂറ്റാണ്ടുകളായി മുസ്‌ലിം പണ്ഡിതലോകം അവരുടെ ദീനിസേവനം നടത്തിപ്പോരുന്നത്. മദ്‌ഹബുകളെ നിരാകരിക്കുന്ന ഇന്നത്തെ നവീന ആശയക്കാരുടെ ആദിഗുരുക്കന്മാരായ ഇബ്‌നും ഖയ്യിം, ഇബ്‌നുത്തീമിയ്യ തുടങ്ങിയ പണ്ഡിതന്മാര്‍ പോലും മദ്‌ഹബുകളെ എതിര്‍ത്ത് അഭിപ്രായങ്ങള്‍ പറഞ്ഞതായി കണ്ടിട്ടില്ല.
ഇസ്‌ലാമിക ചരിത്രത്തിലെ ഏറ്റവും ആധികാരിക ഹദീസ് പണ്ഡിതരായി മുസ്‌ലിം ലോകം വാഴ്‌ത്തുന്ന ബഹുമാനപ്പെട്ട ഇമാമുകളായ ഇമാം ബുഹാരി, ഇമാം മുസ്‌ലിം, ഇമാം തിര്‍മുദി, ഇമാം അബൂദാവൂദ്, ഇമാം നസാഇ , ഇമാം ഇബ്‌നുമാജ, ഇമാം ബൈഹഖി, ഇമാം ഹാകിം رحمهم الله തുടങ്ങിയ ഇമാമുകള്‍ പോലും നാലാലൊരു മ്ദ്‌ഹബുകാരായിരുന്നു എന്നത് പ്രത്യേകം എടുത്തുപറയേണ്ടതാണ്.
നാലു ലക്ഷമോ അതില്‍ കൂടുതലോ ഹദീസുകള്‍ മന:പാഠമുള്ള ഇമാം ബുഖാരിയെപ്പോലുള്ള പണ്ഡിതശ്രേഷ്‌ഠര്‍ക്ക് ഒരു മദ്‌ഹബിനെ പിന്‍പറ്റി മാത്രമേ മുന്നോട്ട് പോകാന്‍ കഴിഞ്ഞിട്ടുള്ളൂ എന്നത് വസ്തുതയും നമ്മെ ചിന്തിപ്പിക്കേണ്ടതുമാണ്.
ബഹുമാനപ്പെട്ട ഇമാം ശാഫിഇ ക്ക് പത്ത് ലക്ഷം ഹദീസുകള്‍ സനദ് സഹിതം ഹൃദിസ്തമായിരുന്നുവെന്നും ഇമാം അഹ്‌മദ്‌ബ്‌നു ഹമ്പല്‍ ന് എഴ് ലക്ഷത്തില്‍പ്പരം ഹദീസുകള്‍ ഹൃദിസ്ഥമായിരുന്നുവെന്നും അവരുടെ ജീവചരിത്ര രേഖകളില്‍ കാണാന്‍ കഴിയുമെന്നത് പ്രത്യേകം എടുത്തുപറയേണ്ടതാണ്. ഇവിടെ ഇന്ത്യയില്‍ സിവിലും ക്രിമിനലുമായ നിയമങ്ങള്‍ പഠിക്കാന്‍ എല്‍ എല്‍ ബി പോലുള്ള നിയമ ബിരുദ കോഴ്‌സുകള്‍ക്ക് പ്രവേശനം ലഭിക്കണമെങ്കില്‍ അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥിക്ക് അവനെത്ര അല്‍ഭുത കഴിവുകള്‍ ഉള്ളവനാണെങ്കിലും 20 വയസ്സ് പൂര്‍ത്തിയാകുകയും അതിനു മുമ്പ് പല കോഴ്‌സുകള്‍ പൂര്‍ത്തിയാക്കുകയും വേണം. എന്നാല്‍ സിവില്‍ നിയമങ്ങളും ക്രിമിനല്‍ നിയമങ്ങളും തത്വോപദേശങ്ങളും എന്നു വേണ്ട , മനുഷ്യന്റെ സന്മാര്‍ഗ്ഗദര്‍ശനത്തിന് വേണ്ട മുഴുവന്‍ ആശയങ്ങളും ഉള്ളടക്കം ചെയ്യപ്പെട്ട ഖുര്‍ആന്‍ നോക്കി വിധി പറയാന്‍ അറബി ഭാഷയോ മലയാളം പോലുമോ ശരിക്കുമറിയാത്തവര്‍ മുതിരുമ്പോള്‍ നാം ലജ്ജിച്ച്പോകുകയാണ്.
ഈ മഹാന്മാരുടെ മാര്‍ഗ്ഗദര്‍ശനം തള്ളിക്കളഞ്ഞുകൊണ്ട് അഥവാ അവരെ കൈവെടിഞ്ഞ്കൊണ്ട് സ്വന്തം മാര്‍ഗ്ഗത്തിലൂടെ ആരെങ്കിലും നബി ലേക്ക് ചെന്ന് ചേരാന്‍ ശ്രമിച്ചാല്‍ അവര്‍ എത്തിച്ചേരുന്നത് നരകത്തിലേക്കായിരിക്കുമെന്ന് ഖുര്‍ആന്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്.
‘കാര്യങ്ങള്‍ എല്ലാം വെളിവായതിന് ശേഷം റസൂലിനോട് പിണങ്ങുകയും മുഅ്മിനുകള്‍ നടന്ന് പോരുന്ന മാര്‍ഗ്ഗം അല്ലാത്ത മാര്‍ഗ്ഗം പിന്‍പറ്റുകയും ചെയ്താല്‍ അവന്‍ തേടുന്ന മാര്‍ഗ്ഗത്തിലൂടെ അവനെ തെളിക്കുകയും അതിന്റെ ഫലമായി അവന്‍ നരകത്തില്‍ ചെന്ന് പതിക്കുകയും ചെയ്യുന്നതാണ്’ (നിസാഅ് 115)
അപ്പോള്‍ മുഅ്മിനുകളെ സംബന്ധിച്ച് പിന്‍പറ്റേണ്ട ഒരു മാര്‍ഗ്ഗമുണ്ടെന്നും ആ മാര്‍ഗ്ഗം പരമ്പരാഗതമായി മുഅ്മിനുകള്‍ നടന്നുവന്ന മാര്‍ഗ്ഗമാണെന്നും ആ മാര്‍ഗ്ഗത്തില്‍ നിന്ന് തെറ്റി പുതിയ മാര്‍ഗ്ഗങ്ങള്‍ തേടുന്നവര്‍ക്ക് നരകശിക്ഷയാണ് ഫലമെന്നും നാം അറിയുമ്പോഴാണ് ഈ മഹാരഥന്മാര്‍ ചെയ്ത സേവനത്തിന്റെ വലിപ്പം നമുക്ക് മനസ്സിലാകുക.
മുസ്‌ലിം ലോകത്ത് കഴിഞ്ഞ ഒന്ന് രണ്ട് നൂറ്റാണ്ടുകളിലായി ഒട്ടുമിക്ക അഭിപ്രായവ്യത്യാസങ്ങളുടേയും കാതല്‍ മുഅ്മിനുകള്‍ പാലിച്ച് പോന്നിരുന്ന പൂര്‍വ്വികരുടെ സരണിയില്‍ നിന്ന് കണ്ടം ചാടിയതാണെന്ന് മനസ്സിലാക്കാം. കാലം അവര്‍ക്ക് തിരിച്ചടി നല്‍കുന്നതിന്റെ തെളിവുകളാണ് സയ്യിദ് ഖുതുബിന്റെ ‘ജിഹാദ്’ എന്ന പുസ്തകം സൌദി ഭരണകൂടം പോലും നിരോധിച്ചു എന്നത്. ജിന്ന്, സിഹ്‌റ്, സ്ത്രീകളുടെ നേതൃത്വം, അവരുടെ സംഘടന എന്നിവയിലൊക്കെ അവരതാ പരസ്പരം തല്ലുന്നു.
മൌദൂദിയെ ജമാഅത്തുകാര്‍ തന്നെ ഇതാ വലിച്ചെറിഞ്ഞിരിക്കുന്നു. അപ്പോഴുമതാ , ലോകം മുഴുവനും അത്യാദരപൂര്‍വ്വം മദ്‌ഹബിന്റെ ഇമാമുകളുടെ നാമം സ്‌മരിക്കുകയും അവര്‍ക്ക് رضي الله عنه ചെല്ലിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.
ചുരുക്കത്തില്‍ ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ ഖുര്‍ആനും സുന്നത്തുമാണെന്നും അവയെ എങ്ങിനെയാണ് മനസ്സിലാക്കേണ്ടതെന്നും നാം മനസ്സിലാക്കി. എതിനുമേതിനും ഖുര്‍ആന്‍ ഓതി പേടിപ്പിക്കുന്ന വിഘടനവാദികളോട് നമുക്ക് ചോദിക്കാനുള്ള ഏക ചോദ്യം നിങ്ങളുദ്ധരിച്ച ആ ആയത്തിന് പൂര്‍വ്വിക ഇമാമുകള്‍ പറഞ്ഞ അല്ലെങ്കില്‍ അവര്‍ കണ്ടെത്തിയ ആശയമെന്താണെന്നാണ്. അവ്വിഷയത്തില്‍ മുഅ്മിനീങ്ങളുടെ വഴി ഏതാണെന്നാണ്.
ഇനി നമുക്ക് ഏത് വിഷയങ്ങളും ഈ ലബോറട്ടറിയില്‍ ഇട്ട് നോക്കാം
ഉദാഹരണത്തിന് അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ വക്താക്കളും പുത്തനാശയക്കാരും തമ്മിലുള്ള സുപ്രധാന തര്‍ക്ക വിഷയമാണ് തവസ്സലും ഇസ്തിഗാസയും. ഇതില്‍ പുത്തനാശയക്കാരുടെ വിശ്വാസമെന്തെന്ന് നമുക്കാദ്യം പരിശോധിക്കാം.
‘മനുഷ്യകഴിവിന്നതീതമായ കാര്യങ്ങളില്‍ ജീവിച്ചിരിക്കുന്നവരോടോ മരിച്ചവരോടോ സഹായാര്‍ത്ഥന നടത്തുന്നത് ശിര്‍ക്കാണ് (ബഹുദൈവാരാധനയാണ്)‘. (കെ കുഞ്ഞീതു മദനി, അല്ലാഹുവിന്റെ ഔലിയാക്കള്‍ എന്ന പുസ്തകം പേജ് 102 പ്രസിദ്ധീകരണം കേരള നദ്‌വത്തുല്‍ മുജാഹിദീന്‍)
കേരളത്തിലെ പുത്തനാശയക്കാരുടെ ഒരു സമുന്നത നേതാവിന്റേതാണ് ഈ വാക്കുകള്‍. അതും അവരുടെ സംഘടന ഔദ്യോഗികമായി പുറത്തിറക്കിയ പുസ്തത്തിലാണത് പ്രസിദ്ധീകരിച്ചത്. ഈ വിശ്വാസം തിരുത്തിയതായി ഈ എളിയവന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. തിരുത്തിയ വല്ല രേഖയുമുണ്ടെങ്കില്‍ ആര്‍ക്കും അറിയിക്കാവുന്നതാണ്.
എന്നാല്‍ അതിന് നാളിത് വരെയുള്ള മുസ്‌ലിം ഉമ്മത്തിന്റെ ജീവിത വഴിയില്‍ നിന്നോ ഖുര്‍ആനില്‍ നിന്നോ സുന്നത്തില്‍ നിന്നോ യാതൊരു തെളിവുമില്ല. ചില ഖുര്‍ആന്‍ ആയത്തുകള്‍ക്കും ഹദീസുകള്‍ക്കും തെറ്റായി അര്‍ത്ഥം നല്‍കിയെന്നല്ലാതെ. വിശുദ്ധ ഖുര്‍ആനിനും തിരു സുന്നത്തിനും മുസ്‌ലിം ഉമ്മത്തിന്റെ ജീവിത രീതിക്കും എതിരാണത്. വിശുദ്ധ ഖുര്‍ആനില്‍ തന്നെ മനുഷ്യ കഴിവിന്നതീതമായ കാര്യങ്ങളില്‍ സൃഷ്ടികളോട് സഹായം ചോദിച്ചത് കാണാം. സൂറത്തുന്നംലിലെ പ്രസിദ്ധമായ ആയത്ത് അതിന് തെളിവാണ് :
قَالَ يَا أَيُّهَا المَلَأُ أَيُّكُمْ يَأْتِينِي بِعَرْشِهَا قَبْلَ أَن يَأْتُونِي مُسْلِمِينَ. قَالَ عِفْريتٌ مِّنَ الْجِنِّ أَنَا آتِيكَ بِهِ قَبْلَ أَن تَقُومَ مِن مَّقَامِكَ وَإِنِّي عَلَيْهِ لَقَوِيٌّ أَمِينٌ .
قَالَ الَّذِي عِندَهُ عِلْمٌ مِّنَ الْكِتَابِ أَنَا آتِيكَ بِهِ قَبْلَ
أَن يَرْتَدَّ إِلَيْكَ طَرْفُكَ فَلَمَّا رَآهُ مُسْتَقِرًّا عِندَهُ
قَالَ هَذَا مِن فَضْلِ رَبِّي لِيَبْلُوَنِي أَأَشْكُرُ أَمْ أَكْفُرُ
وَمَن شَكَرَ فَإِنَّمَا يَشْكُرُ لِنَفْسِهِ وَمَن كَفَرَ فَإِنَّ رَبِّي
غَنِيٌّ كَرِيمٌ
(سورة النمل)
ഈ ആയത്തില്‍, സാധാരണ ഗതിയില്‍ മനുഷ്യ കഴിവിന്നതീതമായ ഒരു മഹാ കര്‍മ്മത്തിനാണ് സുലൈമാന്‍ നബി عليه السلام തന്റെ അണികളോട് സഹായം തേടിയത്. യമനിലുള്ള ബില്‍ഖീസിന്റെ സിംഹാസനം സെക്കന്റുകള്‍ക്കുള്ളില്‍ ഷാമിലെത്തിക്കുക എന്നതായിരുന്നു അത്. സെക്കന്റുകള്‍ക്കകം അതവിടെ എത്തിച്ചു കൊടൂത്തു തന്റെ അണികളിലെ ഒരു വലിയ്യ് ചരിത്രം സൃഷ്ടിക്കുകയും ചെയ്തു. ഇതെല്ലാം മുകളിലെ ആയത്തില്‍ വ്യക്തമാണ്. തന്റെ ജീവനുള്ള പ്രജകളോടായിരുന്നു ഈ സഹായ തേട്ടം. അതുമൂലം സുലൈമാന്‍ നബി عليه السلام മുശ്‌രിക്കായി എന്നു പറയാന്‍ ഒരു മുസ്‌ലിമിന് സാധിക്കില്ല. അതേ സമയം മുമ്പ് വായിച്ച കുഞ്ഞീദു മദനിയുടെ “മനുഷ്യകഴിവിന്നതീതമായ കാര്യങ്ങളില്‍ ജീവിച്ചിരിക്കുന്നവരോടോ മരിച്ചവരോടോ സഹായാര്‍ത്ഥന നടത്തുന്നത് ശിര്‍ക്കാണ് (ബഹുദൈവാരാധനയാണ്)“ എന്ന വിശദീകരണമനുസരിച്ച് ഇത് ശിര്‍ക്കാണ്.
عن أبي هُرَيرةَ رضي الله عنه قال: قلتُ يا رسولَ اللّهِ، إِنِّي أَسمعُ منكَ حَدِيثاً كثيراً أنساهُ؟. قال: ابسُطْ رِداءَكِ فبَسَطْتُه. قال: فغَرَفَ بِيدَيهِ، ثمَّ قال: ضُمَّهُ، فضَمَمْتُه، فما نَسيتُ شيئاً بعدَه.(رواه البخاري رحمه الله رقم 119
“മഹാനായ അബൂഹുറൈറ رضي الله عنه പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരേ, ഞാന്‍ അങ്ങയുടെ പക്കല്‍നിന്ന് അനേകം ഹദീസുകള്‍ കേള്‍ക്കുന്നു, അത് മറന്നുപോകുകയും ചെയ്യുന്നു. തിരുനബി صلى الله عليه وسلم പറഞ്ഞു. ‘നീ നിന്റെ തട്ടം നിവര്‍ത്തുക’ ഞാന്‍ തട്ടം നിവര്‍ത്തിക്കൊടുത്തു. അപ്പോള്‍ തിരുനബി صلى الله عليه وسلم തന്റെ രണ്ട് കൈകള്‍ കൊണ്ടും അതിലേക്ക് കോരിയിട്ടു (അന്തരീക്ഷത്തില്‍ നിന്ന് കോരിയിടുന്നതുപോലെ കാണിച്ചു) എന്നിട്ടവിടുന്നു പറഞ്ഞു, ‘നീ ഇതിനെ അണച്ചു കൂട്ട്’ ഞാന്‍ അതിനെ മാറോടണച്ചുകൂട്ടി. അതിനു ശേഷം ഞാനൊന്നും മറന്നിട്ടില്ല.
മറവി എന്നത് ഒരു മനുഷ്യന് തീര്‍ത്തുകൊടുക്കാന്‍ കഴിയുന്ന കാര്യമല്ല. ശിര്‍ക്കും തൌഹീദും വളരെ ഭംഗിയായി നബി صلى الله عليه وسلم യില്‍ നിന്നും പഠിച്ച പ്രസിദ്ധ സ്വഹാബി അബൂഹുറൈറ رضي الله عنه ഈ മറവിയെക്കുറിച്ചു പരാതി പറയുന്നത് അല്ലാഹുനിവോടല്ല മറിച്ച് പ്രവാചകരോടാണ്. അവിടുന്ന് അതിന് പരിഹാരം നല്‍കിയതും അത്യപൂര്‍വ്വമായ രീതിയിലൂടെ അമാനുഷിക രൂപത്തില്‍. പിന്നീട് ഞാനൊന്നും മറന്നിട്ടില്ലെന്ന് മഹാനവര്‍കള്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു.
ഇതും മനുഷ്യ കഴിവിന്നതീതമായ കാര്യം പടപ്പുകളോട് ചോദിച്ചതിനു തെളിവാണ്.
അതേസമയം മുമ്പ് വായിച്ച കുഞ്ഞീദു മദനിയുടെ “മനുഷ്യകഴിവിന്നതീതമായ കാര്യങ്ങളില്‍ ജീവിച്ചിരിക്കുന്നവരോടോ മരിച്ചവരോടോ സഹായാര്‍ത്ഥന നടത്തുന്നത് ശിര്‍ക്കാണ് (ബഹുദൈവാരാധനയാണ്) എന്ന വിശദീകരണമനുസരിച്ച് ഇതും ശിര്‍ക്കാണ്.
ഇനി ഇമാം മുസ്‌ലിം തന്റെ സ്വഹീഹില്‍ റിപ്പോര്‍ട്ട് ചെയ്ത മറ്റൊരു ഹദീസ് കാണൂ.
عن رَبِيعَةَ بْنُ كَعْبٍ الأَسْلَمِيُّ رضي الله عنه قَالَ: كُنْتُ أَبِيتُ مَعَ رَسُولِ اللّهِ صلى الله عليه وسلم، فَأَتَيْتُهُ بِوَضُوئِهِ وَحَاجَتِهِ. فَقَالَ لِي: «سَلْ» فَقُلْتُ: أَسْأَلُكَ مُرَافَقَتَكَ فِي الْجَنَّةِ. قَالَ: «أَوْ غَيْرَ ذلِكَ؟» قُلْتُ: هُوَ ذَاكَ. قَالَ: «فَأَعِنِّي عَلَى نَفْسِكَ بِكَثْرَةِ السُّجُودِ ( صحيح مسلم رقم الحديث 1046
“റബീഅത്ത് رضي الله عنه പറയുന്നു. ഞാന്‍ നബി صلى الله عليه وسلم യോടൊന്നിച്ച് കഴിയുകയായിരുന്നു. ഞാനവിടുത്തേക്ക് വുളൂ ഉണ്ടാക്കാനും മറ്റ് പ്രാഥമിക ആവശ്യത്തിനുമുള്ള വെള്ളം കൊണ്ടുപോയി കൊടുത്തു. അപ്പോള്‍ തിരു നബി صلى الله عليه وسلم എന്നോട് പറഞ്ഞു: ‘നീ ചോദിച്ചോ’ ഞാന്‍ പറഞ്ഞു: ‘ഞാന്‍ അങ്ങയോടൊന്നിച്ചുള്ള സ്വര്‍ഗ വാസം അങ്ങയോട് ചോദിക്കുന്നു.’ ഇതു കേട്ടപ്പോള്‍ തിരു നബി صلى الله عليه وسلم പറഞ്ഞു. “മറ്റു വല്ലതും?” ഇല്ല അതുമാത്രമാണ് വേണ്ടത്. അപ്പോള്‍ അവിടുന്നു പറഞ്ഞു, “എങ്കില്‍ കൂടുതല്‍ സുജൂദ് വർദ്ധിപ്പിച്ച്കൊണ്ട് എന്നെ നീ സഹായിക്കണം.
ഈ ഹദീസിലും കാണാം മനുഷ്യ കഴിവിന്നതീതമായ സഹായം തിരു നബി صلى الله عليه وسلم യോട് ചോദിച്ചതായി. അത് “അങ്ങയോടൊന്നിച്ചുള്ള സ്വര്‍ഗവാസം ഞാന്‍ ആവശ്യപ്പെടുന്നു” എന്നതാണ്. ഇവിടെ നബി صلى الله عليه وسلم എന്തു മറുപടി പറഞ്ഞു എന്നത് വിഷയമല്ല. കാരണം ഇങ്ങനെ സ്വര്‍ഗ്ഗം പോലുള്ള കാര്യങ്ങള്‍ ചോദിക്കേണ്ടത് അല്ലാഹുവിനോടാണെന്നോ അല്ലെങ്കില്‍ ഇത്തരം സഹായതേട്ടങ്ങള്‍ ശിര്‍ക്കാണെന്നോ മറുപടിയില്‍ പറഞ്ഞിട്ടില്ല. മാത്രമല്ല ഇമാം മുസ്‌ലിം തന്റെ സ്വഹീഹ് രചിച്ചിട്ട് നീണ്ട 1200 – ഓളം വര്‍ഷം പിന്നിട്ടു. ഇക്കാലമത്രയും ജീവിച്ച് മണ്‍മറഞ്ഞുപോയ ഒരു ഇമാമും ഇത് ശിര്‍ക്കാണെന്ന് പറഞ്ഞു കാണുന്നുമില്ല.
ഇതും മനുഷ്യ കഴിവിന്നതീതമായ കാര്യം ജീവിച്ചിരിക്കുന്നവരോട് ചോദിച്ചതിനു തെളിവാണ്.
അതേസമയം മുമ്പ് വായിച്ച കുഞ്ഞീദു മദനിയുടെ “മനുഷ്യകഴിവിന്നതീതമായ കാര്യങ്ങളില്‍ ജീവിച്ചിരിക്കുന്നവരോടോ മരിച്ചവരോടോ സഹായാര്‍ത്ഥന നടത്തുന്നത് ശിര്‍ക്കാണ് (ബഹുദൈവാരാധനയാണ്)“ എന്ന വിശദീകരണമനുസരിച്ച് ഇതും ശിര്‍ക്കാണ്. ഇനി മുജാഹിദുകളുടെ നേതാവ് കുഞ്ഞീദു മദനിയുടെ “മനുഷ്യകഴിവിന്നതീതമായ കാര്യങ്ങളില്‍ ജീവിച്ചിരിക്കുന്നവരോടോ മരിച്ചവരോടോ സഹായാര്‍ത്ഥന നടത്തുന്നത് ശിര്‍ക്കാണ് (ബഹുദൈവാരാധനയാണ്) എന്നതിലെ മരിച്ചവരോട് സഹായം ചോദിക്കുന്നതിന്റെ അവസ്ഥയും ഇത് തന്നെയാണ്.
സ്വഹീഹ് ബുഖാരിയുടെ വ്യാഖ്യാതാവും മുസ്‌ലിം ലോകം മുഴുവനും ഇമാമായി ഗണിക്കുന്നവരുമായ ഇമാം ഇബ്‌നുഹജറുല്‍ അസ്‌ഖലാനി رحمه الله തന്റെ പ്രസിദ്ധമായ ഫത്‌ഹുല്‍ ബാരിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു
وروى ابن أبي شيبة بإسناد صحيح من رواية أبي صالح السمان عن مالك الداري ـ وكان خازن عمر ـ قال: «أصاب الناس قحط في زمن عمر فجاء رجل إلى قبر النبي صلى اللـه عليه وسلّم فقال: يا رسول اللـه استسق لأمتك فإنهم قد هلكوا.... (فتح الباري – كتاب الاستسقاء
“ഇബ്‌നു അബീ ശൈബ رحمه الله (ഇദ്ദേഹം ഇമാം ബുഖാരിയുടെ ഉസ്താദുമാരില്‍ പെട്ട ഒരു മഹാനാണ്) സ്വഹീഹായ പരമ്പരയിലൂടെ രണ്ടാം ഖലീഫ ഉമര്‍ رضي الله عنه ന്റെ സാമ്പത്തിക കാര്യ സൂഖിപ്പുകാരനായിരുന്ന മാലികുദ്ദാര്‍ رضي الله عنه ല്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നു. ഉമര്‍ رضي الله عنه ന്റെ ഭരണ കാലത്ത് ജനങ്ങള്‍ക്ക് ക്ഷാമം നേരിട്ടു. അപ്പോള്‍ നബി صلى الله عليه وسلم യുടെ ഖബ്‌റിന്റെയരികില്‍ വന്ന് ഒരാള്‍ ഇങ്ങനെ പരാതി പറഞ്ഞു. “അല്ലാഹുവിന്റെ പ്രവാചകരേ, തങ്ങളുടെ സമുദായത്തിന് വേണ്ടി തങ്ങള്‍ മഴ ആവശ്യപ്പെടണം, അവര്‍ കഷ്ടപ്പെട്ടിരിക്കുന്നു..”
ഈ ഹദീസില്‍ ഒരു പാട് കാര്യങ്ങള്‍ നാം ശ്രദ്ധിക്കേണ്ടതുണ്ട്. പുത്തനാശയക്കാര്‍ക്ക് വല്ല്ലാത്ത തലവേദനയുണ്ടാക്കുന്ന ഒരു ഹദീസാണിതെന്നതുകൊണ്ട് പ്രത്യേകിച്ചും അവ:
ഒന്ന്: ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്ത ,മഹാന്മാരാണ് ഇമാം ബൈഹഖി, ഇമാം ഇബ്‌നു ഹജറുല്‍ അസ്‌ഖലാനി, ഇമാം ഇബ്‌നു അബീ ശൈബ , ഇമാം ഇബ്‌നു കസീര്‍ رحمهم الله എന്നിവരൊക്കെ. (ഇബ്‌നുകസീറും ഇബ്‌നു ഹജറുല്‍ അസ്‌ഖലാനിയും رحمهما الله ഇതിന്റെ പരമ്പര സ്വഹീഹാണെന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്.) ഇവരൊക്കെ ഈ ശിര്‍ക്കിന് കൂട്ടു നിന്നു എന്ന് വിശ്വസിക്കാന്‍ കഴിയില്ല.
രണ്ട് : അമീറുല്‍ മുഅ്മിനീന്‍ رضي الله عنه അടക്കം പതിനായിരക്കണക്കിന് സ്വഹാബത്ത് ജീവിച്ചിരിക്കുന്ന കാലത്താണ് ഈ സഹായ തേട്ടം നടന്നത്. അവരാരും ഇത് ശിര്‍ക്കാണെന്നോ മോശമായിപ്പോയെന്നോ പറഞ്ഞില്ല
മുന്ന്: പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നടന്ന ഈ സംഭവം ഈ കിതാബുകളിലൊക്കെ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. എന്നിട്ടും ഒരാള്‍ പോലും ഈ സംഭവം ശിര്‍ക്കാണെന്നോ കളവാണെന്നോ പറഞ്ഞതായി രേഖയില്ല. അപ്പോള്‍ അതാണ് മുസ്‌ലിം ഉമ്മത്തിന്റെ വഴി എന്ന് മനസ്സിലാക്കാം. മുസ്‌ലിം ഉമ്മത്ത് രേഖയായി ഉദ്ധരിക്കുന്ന കിതാബുകളാണ് ഫത്‌ഹുല്‍ ബാരിയും ദലാഇലുന്നുബുവ്വയുമൊക്കെ. അതുപോലെ അത്യാദരപൂര്‍വ്വം رضي الله عنه ചൊല്ലുന്ന ഇമാമുകളാണ് ഇത് റിപ്പോര്‍ട്ട് ചെയ്ത ഇമാം ബൈഹഖിയും ഇബ്‌നു ഹജറുല്‍ അസ്‌ഖലാനിയുമൊക്കെ. അവരൊക്കെ ശിര്‍ക്കിന് കൂട്ടു നിന്നു എന്നു പറയുമ്പോള്‍ നാം ഒരു സമുദായത്തിന്റെ അടിത്തറ തന്നെ നശിപ്പിച്ചു കളയുകയാണെന്ന് ഓര്‍ക്കുക
ഇതാണ് ഈ ഹദീസിലെ മര്‍മ്മം. അല്ലാതെ ഇത് ചോദിച്ചത് ഒരു ‘പുരുഷനാണ്”, അദ്ദേഹം ആരാണെന്നറിയില്ല, അതു പോലെ ഈ പുരുഷന്‍ സ്വഹാബിയാണെന്നു പറഞ്ഞ സൈഫ് കള്ളനാണ് , സ്വപ്‌നക്കഥയാണ് എന്നതൊക്കെ ബാലിശമായ സംശയങ്ങളാണ്. മറുപടി അര്‍ഹിക്കുന്നില്ല.
ഇവിടെയാണ് തിരു صلى الله عليه وسلم യുടെ ഒരു ഹദീസ് പ്രസക്തമാകുന്നത്
... وإني واللهِ ما أخاف عليكم أنْ تُشرِكوا بَعدِي ... (رواه البخاري رقم 1320)
“അല്ലാഹുവിനെത്തന്നെ സത്യം, എനിക്കുശേഷം നിങ്ങളുടെ മേല്‍ ശിര്‍ക്കിനെ ഞാന്‍ ഭയപ്പെടുന്നില്ല”. (ബുഖാരി)
മുജാഹിദുകൾ പറയുന്നത് പോലെ മുസ്‌ലിം ഉമ്മത്തിൽ അവരുടെ ഇമാമുകളിലടക്കം വ്യാപകമായി ശിർക്ക് ബാധിക്കുക എന്നത് അസംഭ്യവമാണ്. അത് മുസ്‌ലിമിങ്ങളുടെ വഴിയല്ല.
മാത്രമല്ല പ്രത്യേകം ശ്രദ്ധേയമായ ഒരു കാര്യം ഇവർ പറയുന്ന ഈ ശിർക്ക് , അഥവാ മരിച്ചു പോയവരോടോ അവർ കാരണമായി അല്ലാഹു സഹായിക്കുമെന്ന വിശ്വാസത്തോടെ സഹായം തേടലാകുന്ന ഇസ്തിഗാസ ശിർക്കാണെന്ന് പറഞ്ഞ പൂർവ്വ കാല ഇമാമുകളിൽ ഒരാളെപ്പോലും കാണിക്കാൻ കഴിയില്ലെന്നതാണ് വസ്തുത.
ചുരുക്കത്തിൽ മുജാഹിദുമളുടേതായി (അവരുടെ ആശയമായി )കുഞ്ഞീതു മദനി പറഞ്ഞ >>“ മനുഷ്യ കഴിവിന്നതീതമായ കാര്യങ്ങളിൽ ജീവിച്ചിരിക്കുന്നവരോടോ മരിച്ചവരോടോ സഹായാർത്ഥന നടത്തുന്നത് ശിർക്കാണ് (ബഹുദൈവാരാധനയാണ് ) ( കെ. കുഞ്ഞീത് മദനി , അല്ലാഹുവിന്റെ ഔലിയാക്കൾ എന്ന പുസ്തകം പേജ് 102 ,പ്രസിദ്ധീകരണം കേരള നദ്‌വത്തുൽ മുജാഹിദീൻ ) << ശിർക്കിന് മുസ്‌ലിം ഉമ്മത്തിൽ യാതൊരു പിന്തുണയുമില്ല്ലെന്ന് വ്യക്തമായി.
ഇനി മുജാഹിദുകളുടെത്തന്നെ പ്രാര്‍ത്ഥനയെക്കുറിച്ചുള്ള മറ്റു ചില വിശദീകരണങ്ങള്‍ കാണുക:
“സൃഷ്ടികള്‍ക്ക് നല്‍കപ്പെട്ട കഴിവിന്നതീതമായ കാര്യങ്ങളില്‍ സഹായം തേടലാണ് പ്രാര്‍ത്ഥന” (എ പി എ ഖാദര്‍ കരുവമ്പൊയില്‍ , ഇസ്‌ലാഹ് മാസിക 2007 ഏപ്രില്‍, പേജ് 10) “
ഇതനുസരിച്ചും മുമ്പ് മുസ്‌ലിമില്‍ നിന്നുദ്ധരിച്ച أسألك مرافقتك في الجنة “അങ്ങയോടൊന്നിച്ചുള്ള സ്വര്‍ഗ്ഗ വാസം ഞാന്‍ അങ്ങയോട് ആവശ്യപ്പെടുന്നു” എന്ന സ്വഹാബിയുടെ സഹായതേട്ടം ശിര്‍ക്കാവും!!
മുജാഹിദുകളുടെ മദ്രസാ പാഠ പുസ്തകത്തിലുള്ളത് :
“അശ്‌റഫ് : ഉപ്പാ, അല്ലാഹുവിനോട് മാത്രമേ പ്രാര്‍ത്ഥിക്കാന്‍ പാടുള്ളൂ എന്ന് മൌലവി ഇന്നലെ പറഞ്ഞുവല്ലോ. അപ്പോള്‍ പ്രാര്‍ത്ഥന എന്നാല്‍ എന്താണ് ? പിതാവ് : മനുഷ്യരുടെ കഴിവില്‍ പെടാത്ത കാര്യങ്ങള്‍ സഫലീകരിച്ചു തരാനായി മറ്റൊരു ശക്തിയോട് വിനയത്തോടും അതീവതാഴ്മയോടും കൂടി ചോദിക്കുന്നതിനാണ് പ്രാര്‍ത്ഥന (ദുആ) എന്ന് പറയുന്നത്” (മൂന്നാം ക്ലാസ്സിലെ സ്വഭാവപാഠങ്ങള്‍ പേജ് 46)
ഇതനുസരിച്ചും أسألك مرافقتك في الجنة “അങ്ങയോടൊന്നിച്ചുള്ള സ്വര്‍ഗ്ഗവാസം ഞാന്‍ അങ്ങയോടാവശ്യപ്പെടുന്നു” എന്ന സ്വഹാബിയുടെ സഹായ തേട്ടം ശിര്‍ക്കാവും!!! ഇനി നാളിതു വരെയുള്ള മുസ്‌ലിം ഉമ്മത്തിന്റെ വിശ്വാസം: വളരെ ലളിതമാണ്. ആര്‍ക്കും മനസ്സിലാക്കാവുന്നതാണ് അത് لا إله إلا الله محمد رسول الله എന്നതാണ് മുസ്‌ലിമീങ്ങളുടെ തൌഹീദിന്റെ വചനം. “അല്ലാഹു അല്ലാതെ ഒരു ആരാധ്യനില്ല” ഇതിന്റെ വിപരീതമാണ് ശിര്‍ക്ക്. അല്ലാഹുവിന് ഏതെങ്കിലും തരത്തിലുള്ള പങ്കുകാരുണ്ടെന്നുള്ള വിശ്വാസമാണ് ശിര്‍ക്ക്.
ഇനി സഹായ തേട്ടത്തില്‍ മുസ്‌ലിംകളുടെ വിശ്വാസമെന്താണ്? അതും വളരെ വ്യക്തമാണ്. വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നു :
إياك نعبد وإياك نستعين
“നിനക്ക് മാത്രം ഞങ്ങള്‍ ആരാധിക്കുന്നു, നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു“
മുസ്‌ലിംകള്‍ സംശയലേശമന്യേ ഉറച്ചു വിശ്വസിക്കുന്നു, യഥാര്‍ത്ഥത്തില്‍ ചെറുതും വലുതുമായ എല്ലാ വിഷയങ്ങളിലും ഭൌതികവും അഭൌതികവുമായ എല്ലാ വിഷയങ്ങളിലും സഹായം തേടേണ്ടതും ഇസ്തിഗാസ ചെയ്യേണ്ടതും വിളിക്കേണ്ടതും പ്രാര്‍ത്ഥിക്കേണ്ടതും ചോദിക്കേണ്ടതുമൊക്കെ അല്ലാഹുവിനോട് മാത്രമാണ്. മാത്രമല്ല , സൃഷ്ടികളുടേയും അവരുടെ പ്രവര്‍ത്തികളേയും സൃഷ്ടിക്കുന്നവന്‍ അല്ലാഹുവാണ്. ജീവിച്ചിരിക്കുന്നവര്‍ക്കോ മരിച്ചവര്‍ക്കോ ഒന്നും അവയില്‍ യാതൊരു പങ്കുമില്ല.
അല്ലാഹു അല്ലാത്തവര്‍ക്ക് ആര്‍ക്കെങ്കിലും , അത് ജീവിച്ചിരിക്കുന്നവരാകട്ടെ മരിച്ചവരാകട്ടെ അചേതന വസ്‌തുക്കളാവട്ടെ സ്വയമായി എന്തെങ്കിലും കഴിവുകളുണ്ടെന്ന് വിശ്വസിച്ചുകൊണ്ട് സഹായം ചോദിക്കുകയോ ദുആ ചെയ്യുകയോ മറ്റെന്തെങ്കിലും വണക്കങ്ങള്‍ നടത്തുകയോ ചെയ്താല്‍ ആ വിശ്വാസം ശിര്‍ക്കും ആ വിശ്വാസത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ശിര്‍ക്കന്‍ പ്രവര്‍ത്തനങ്ങളുമാണ്.
അതോടൊപ്പം തന്നെ പാവപ്പെട്ടവരെ സഹായിക്കാനും യതീമുകളെ സഹായിക്കാനും പരസ്പരം സഹായിക്കാനും സഹായം ആവശ്യപ്പെടുന്നവര്‍ക്ക് സഹായം ചെയ്തു കൊടുക്കാനുമൊക്കെ അല്ലാഹു അല്‍പിച്ചിട്ടുമുണ്ട്. മനുഷ്യകുലം മുഴുവനും അന്ത്യദിനത്തില്‍ തിരുനബി صلى الله عليه وسلم യോട് ഇസ്‌തിഗാസ ചെയ്യുമെന്ന് ഇമാം ബുഖാരി തന്റെ സ്വഹീഹില്‍ ഉദ്ധരിച്ചിട്ടുണ്ട്.
അല്ലാഹു “റഊഫും, റഹീമും” ആണെന്നു പറഞ്ഞ അതേ ഖുര്‍ആന്‍ തന്നെ തിരു നബി صلى الله عليه وسلم യും “റഹീമും, റഊഫും” ആണെന്ന് പറഞ്ഞിട്ടുണ്ട്. അതനുസരിച്ച് തിരുനബി صلى الله عليه وسلم “റഹീമാണെന്നോ റഊഫാണെന്നോ പറയുന്നതുകൊണ്ടോ വിശ്വസിക്കുന്നത് കൊണ്ടോ മുശ്‌രിക്കാവുന്നില്ല. അതെല്ലാം അല്ലാഹു നല്‍കുന്നതാണെന്നാണ് മുസ്‌ലിമീങ്ങളുടെ വിശ്വാസം. മുഅ്മിനീങ്ങള്‍ അതിന്റെയൊക്കെ വ്യത്യാസം മനസ്സിലാക്കിയവരാണ്
ചുരുക്കത്തില്‍ ദിവ്യത്വം കല്‍പിച്ചുകൊണ്ടുള്ള സഹായ തേട്ടങ്ങളും വണക്കങ്ങളും മറ്റു പ്രവര്‍ത്തികളെല്ലാം തന്നെയും ഇബാദത്താണ്. ആ വിശ്വാസം ശിര്‍ക്കുമാണ്. അല്ലാതെ ജീവിതമോ മരണമോ ഭൌതികമോ അഭൌതികമോ ഒരു കാര്യം ഇബാദത്താവാന്‍ മാനദണ്ഡമാക്കിയതായി മുസ്‌ലിം ഉമ്മത്തിന്റെ ചരിത്രത്തിലില്ല. ഈ സത്യം അറിഞ്ഞോ അറിയാതെയോ മുജാഹിദിന്റെ നേതാക്കള്‍ തന്നെ പറഞ്ഞുപോയിട്ടുമുണ്ട്. കാണുക
കെ പി മുഹമ്മദ് ബിന്‍ അഹ്‌മദ് പറയുന്നു : “ആത്യന്തികമായ ആദരവ് കല്‍പിച്ചു കൊണ്ട് അനുസരിക്കുമ്പോള്‍ മാത്രമേ ഇബാദത്തിന്റെ വശം വരുന്നുള്ളൂ. അഥവാ ദിവ്യത്വം കല്‍പിച്ചുകൊണ്ടുള്ള അനുസരണത്തില്‍ മാത്രം. അപ്പോള്‍ അത് അല്ലാഹുവില്‍ പങ്കു ചേര്‍ക്കലായി”. (ഇബാദത്തും ഇത്വാഅത്തും പേജ് 42)
മറ്റൊരു മുജാഹിദ് നേതാവ് പറയുന്നത് കാണുക :
ഒരു ശക്തിയുടേയോ വ്യക്തിയുടേയോ മുമ്പില്‍ അര്‍പ്പിക്കുന്ന പരമമായ വിനയവും താഴ്‌മയുമാണ് ഇബാദത്ത്. പരമമായ അനുഗ്രഹധാതാവിനു മാത്രമേ പരമമായ വിനയം അര്‍പ്പിക്കാവൂ. അഥവാ അല്ലാഹുവിനു മാത്രമേ ഇബാദത്ത് ചെയ്യാവൂ എന്ന് ചുരുക്കം. (തൌഹീദ് വിമര്‍ശനങ്ങള്‍ക്ക് മറുപടി, അബ്ദുല്‍ ജബ്ബാര്‍ മൌലവി പേജ് 45-47)
അപ്പോള്‍ മുജാഹിദു നേതാക്കളുടെ അഭിപ്രായമനുസരിച്ചും ലോകമുസ്‌ലിമീങ്ങളുടെ പണ്ടുമുതല്‍ക്കേയുള്ള വിശ്വാസമനുസരിച്ചും ഒരു കാര്യം ആരാധനയാവുന്നത് ആരാധിക്കപ്പെടുന്നവയില്‍ ദിവ്യത്വം കല്‍പിക്കുമ്പോഴാണ്. അല്ലാതെ കാര്യം ഭൌതികമോ അഭൌതികമോ , ചെറുതോ വലുതോ ആണെന്നോ നോക്കിയിട്ടല്ല. ജീവിതമോ മരണമോ നോക്കിയുമല്ല.
ഇതോടു കൂടെ പ്രിയ വായനക്കാര്‍ക്ക് ഇസ്‌തിഗാസയുടെ വിഷയത്തില്‍ മുസ്‌ലിം ഉമ്മത്തിന്റെ നിലപാടെന്താണെന്നും അതിനെ ശിര്‍ക്കാക്കി ലോകത്ത് ആദ്യമായി ചിത്രീകരിച്ചത് ആരാണെന്നും വ്യക്തമായിക്കാണും. പ്രാര്‍ത്ഥന, പ്രാര്‍ത്ഥന എന്ന വാക്ക് പലവുരു ഉരുവിട്ട് സാധാരണക്കാരെ പേടിപ്പിക്കാനാണ് അവര്‍ ശ്രമിക്കാറ്.
ഇത്തരുണത്തില്‍ ഇമാം ബുഖാരി റിപ്പോര്‍ട്ട് ചെയ്ത മഹാനായ ഇബ്‌നു ഉമര്‍ رضي الله عنهما യുടെ വാക്ക് പ്രസക്തമാകുന്നു:
وكان ابنُ عمرَ يراهم شِرارَ خلقِ الله، وقال: إنهم انطلقوا إلى آياتٍ نزلت في الكفار فجعلوها على المؤمنين.
“അല്ലാഹുവിന്റെ സൃഷ്ടികളില്‍ ഏറ്റവും നീചരത്രെ അവര്‍ (ഖവാരിജുകള്‍). അവര്‍ കാഫിരീങ്ങളുടെ മേലില്‍ ഇറങ്ങിയ ആയത്തുകളെ മുസ്‌ലിംകളുടെ മേലില്‍ ചുമത്തിയവരാണ്. ലോകത്തിലെ ബഹുഭൂരിഭാഗം മുസ്‌ലിംകളേയും മുശ്‌രിക്കുകളാക്കാന്‍ പുത്തന്‍ പ്രസ്ഥാനക്കാര്‍ കൊണ്ടുപിടിച്ചുണ്ടാക്കിയ ഒരു വാദമാണ് മക്കാ മുശ്‌രിക്കുകള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരുന്നു എന്നത്. അവര്‍ക്ക് റുബൂബിയ്യത്തിലുള്ള വിശ്വാസമുണ്ടായിരുന്നു എന്നതും.
ഇവ്വിഷയകമായി ഖുര്‍ആന്‍ എന്തു പറയുന്നു എന്നും മുസ്‌ലിം ഉമ്മത്തിലെ പൂര്‍വ്വകാല ഇമാമുകളുടേയും വിശ്വാസികളുടേയും വഴി എന്താണെന്നും നമുക്ക് പരിശോധിക്കാം.
ആദ്യമായി പുത്തനാശയക്കാര്‍ എന്തു പറയുന്നു എന്നു നോക്കാം.
മുജാഹിദുകളുടെ പ്രമുഖ പണ്ഡിതനായ കുഞ്ഞീദു മദനി തന്റെ അല്ലാഹുവിന്റെ ഔലിയാക്കള്‍ എന്ന പുസ്തകത്തില്‍ പറയുന്നത് കാണുക :
അതേയവസരത്തില്‍ അല്ലാഹു ഏകനാണ് എന്നും അവനാണ് തങ്ങളേയും തങ്ങളുള്‍പ്പെട്ട ഈ പ്രപഞ്ചത്തെയും സൃഷ്ടിച്ചു പരിപാലിക്കുന്നത് എന്നും അവര്‍ ദൃഢമായി വിശ്വസിച്ചിരുന്നു എന്ന് ഖുര്‍ആന്‍ ആവര്‍ത്തിച്ചു രേഖപ്പെടുത്തുന്നു. എന്നാല്‍ പിന്നെ എവ്വിധത്തിലാണ് അവര്‍ അല്ലാഹുവിന് പങ്കുകാരെ സങ്കല്‍പിച്ചിരുന്നത് ? അവര്‍ ഹജ്ജില്‍ പറഞ്ഞിരുന്ന തല്‍ബിയ്യത്തില്‍ നിന്ന് കാര്യം വ്യക്തമായി മനസ്സിലാക്കാം. (അല്ലാഹുവിന്റെ ഔലിയാക്കള്‍ കെ കുഞ്ഞീദു മദനി പേജ് 90. )
അതേ പുസ്തകത്തില്‍ മറ്റൊരു സ്ഥലത്ത് അദ്ദേഹം പറയുന്നു :
എന്നാല്‍ ഇക്കാലക്കാര്‍ അക്കാലത്തെ മക്കാമുശ്‌രിക്കുകളേക്കാള്‍ ഈ വിഷയത്തില്‍ ഒരുപടി കൂടി മുന്നോട്ട് പോയിരിക്കുകയാണ്. മക്കാ മുശ്‌രിക്കുകള്‍ ചെറിയ ബുദ്ധിമുട്ടുകളും ദുരിതങ്ങളും നേരിടുമ്പോള്‍ മാത്രമേ അവരുടെ ഔലിയാക്കളെ വിളിച്ചു സഹായം തേടിയിരുന്നുള്ളൂ. ഗുരുതരമായ വിപത്തുകളും ബുദ്ധിമുട്ടുകളും നേരിടുമ്പോള്‍ അവര്‍ അല്ലാഹുവിനോട് മാത്രമേ രക്ഷതേടിയിരുന്നുള്ളൂ. ഖുര്‍ആന്‍ ആവര്‍ത്തിച്ചു പ്രസ്താവിച്ച ഒരു കാര്യമാണിത്. ( അല്ലാഹുവിന്റെ ഔലിയാക്കള്‍ കെ. കുഞ്ഞീദു മദനി പേജ് 94)
“ദൈവവിശ്വാസം വിവിധ മുഖങ്ങള്‍” എന്ന പുസ്തകത്തില്‍, ‘മക്കാ മുശ്‌രിക്കുകളുടെ അല്ലാഹുവിലുള്ള വിശ്വാസം’ എന്ന തലക്കെട്ടില്‍ മായിന്‍കുട്ടി സുല്ലമി എഴുതുന്നത് കാണുക:
ശിര്‍ക്കിന്റെ രൂപവും ഭാവവും വിവരിക്കുന്നതിന് മുമ്പായി രണ്ട് കാര്യങ്ങള്‍ വിശദീകരിക്കേണ്ടതുണ്ട്. ഒന്ന്, മക്കാ മുശ്‌രിക്കുകള്‍ക്ക് അല്ലാഹുവില്‍ വിശ്വാസമുണ്ടായിരുന്നുല്ലെന്ന് ചിലര്‍ ജല്‍പിക്കാറുണ്ട്. മറ്റൊന്ന് അല്ലാഹു എന്നത് മുഹമ്മദ് നബി പരിചയപ്പെടുത്തുന്ന പുതിയ ദൈവമാണെന്ന് ചിലര്‍ തെറ്റിദ്ധരിച്ചിരിക്കുന്നു. രണ്ടും അജ്ഞതയില്‍ നിന്ന് ഉടലെടുത്ത വസ്തുതക്ക് നിരക്കാത്ത കാര്യങ്ങളാണ്. (അഥവാ മക്കാ മുശ്‌രിക്കുകള്‍ വിശ്വാസികളായിരുന്നു എന്ന്)
(ശേഷം അല്‍ മുഅ‌്മിനൂനയിലെ സാധാരണ കൊടുക്കാറുള്ള ആയത്തുകള്‍ കൊടുത്ത് അദ്ദേഹം എഴുതുന്നു:) .....തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ബഹുദൈവാരാധകര്‍ക്ക് അല്ലാഹുവിലുള്ള വിശ്വാസത്തെ കുറിച്ചു പ്രതിപാദിച്ചിട്ടുണ്ട്
വീണ്ടും എഴുതുന്നു : രസം അതല്ലാ, അവര്‍ക്ക് അല്ലാഹുവില്‍ വിശ്വാസമുണ്ടായിരുന്നുവെന്ന് മാത്രമല്ല, പലപ്പോഴും അവനോട് പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു. (മായിന്‍ കുട്ടി സുല്ലമിയുടെ ദൈവ വിശ്വാസം വിവിധ മുഖങ്ങള്‍ പേജ് 32-33)
മറ്റൊരു മുജാഹിദ് സുഹൃത്ത് എഴുതുന്നു :
അല്ലാഹുവിന്റെ റുബൂബിയ്യയിലുള്ള അംഗീകാരം (പ്രപഞ്ചം സൃഷ്ടിച്ച് സംരക്ഷിച്ച് നിയന്ത്രിക്കുന്നതിലെ അല്ലാഹിവിന്റെ ഏകത്വം –തൌഹീദ് അംഗീകരിക്കല്‍) എല്ലാ സൃഷ്ടികളിലും അല്ലാഹു നിക്ഷേപിച്ചിരിക്കുന്നു. ആരാധനകള്‍ അര്പ്പിക്കുന്നതില് അല്ലാഹുവിന് പങ്കുകാരെ ചേര്‍ത്ത മുശ്‌രിക്കുകള്‍ (ബിംബാരാധകര്‍) പോലും അല്ലാഹുവിന്റെ റുബൂബിയ്യത്തില്‍ വിശ്വസിച്ചിരുന്നു. (അംഗീകരിച്ചിരുന്നു) അല്ലാഹു അതാണ് പറയുന്നത് : ( ഇസ്‌ലാമിക ഏകദൈവാരാധനാ വിശ്വാസവും അതിനെതിരെയുള്ള ദുരാചാര വിശ്വാസങ്ങളും പേജ് 37 )
വിവര്‍ത്തനം : സയ്യിദ് സഅ്ഫര്‍ സ്വാദിഖ് (മദീനി)
പരിശോധന : അബൂ അബ്ദുല്ലാഹ് സകീര്‍ ഹുസൈന്‍. മറ്റൊരു മുജാഹിദ് സുഹൃത്ത് എഴുതുന്നു : അല്ലാഹുവിന്റെ റുബൂബിയ്യ:യിലുള്ള അംഗീകാരം (പ്രപഞ്ചം സൃഷ്ടിച്ച് നിയന്ത്രിക്കുന്നതിലെ അല്ലാഹുവിന്റെ ഏകത്വം – തൌഹീദ് അംഗീകരിക്കല്‍) എല്ലാ സൃഷ്ടികളുലും അല്ലാഹു നിക്ഷേപിച്ചിരിക്കുന്നു. ആരാധനകള്‍ അര്പ്പിക്കുന്നതില് അല്ലാഹുവിന് പങ്കുകാരെ ചേര്‍ത്ത മുശ്‌രിക്കുകള്‍ (ബിംബാരാധകര്‍) പോലും അല്ലാഹുവിന്റെ റുബൂബിയ്യ:ത്തില്‍ വിശ്വസിച്ചിരുന്നു (അംഗീകരിച്ചിരുന്നു) . അല്ലാഹു അതാണ് പറയുന്നത് ( ഇസ്‌ലാമിക ഏകദൈവാരാധനാ വിശ്വാസവും ,അതിനെതിരെയുള്ള ദുരാചാര വിശ്വാസങ്ങളും പേജ് 37 ; വിവര്‍ത്തനം : സയ്യിദ് സഅ്ഫര്‍ സ്വാദിഖ് (മദീനി) , പരിശോധന : അബൂ അബ്ദുല്ലാഹ് സകീര്‍ ഹുസൈന്‍ )
ഇനി എല്ലാ മുജാഹിദുകളുടേയും നേതാവായിരുന്ന അവരുടെ പ്രസിദ്ധ മുഹദ്ദിസ് അബ്ദുസ്സലാം സുല്ലമി പറയുന്നത് കാണുക :
അദ്ധ്യായം 15 ;മക്കാ മുശ്‌രിക്കുകള്‍
തിരുമേനി (സ) ക്ക് അഭിമുഖീകരിക്കേണ്ടി വന്ന ഒരു വിഭാഗം മക്കാമുശ്‌രിക്കുകളായിരുന്നു. സൃഷ്ടിക്കുക, സംരക്ഷിക്കുക, വളര്‍ത്തിക്കൊണ്ട് വരിക, സംഹരിക്കുക, നിയന്ത്രിക്കുക, മുതലായ എല്ലാം തന്നെ അല്ലാഹുവാണെന്ന് അവര്‍ സമ്മതിച്ചിരുന്നു. പരമാധികാരം അല്ലാഹുവിന് മാത്രമാണെന്ന് അവര്‍ ഉറക്കെ പ്രഖ്യാപിച്ചിരുന്നു. ഇവയില്‍ ഒന്നിലും ആരെയും അവര്‍ പങ്കാളികളാക്കിയിരുന്നില്ല.
ഇതിന് തെളിവായി സൂറത്തുല്‍ മുഅ്മിനൂനയിലെ 84-87 വരെയുള്ള ആയത്ത് (അവയുടെ വിശദീകരണം ബുള്ളറ്റിനുകളില്‍ വരും إن شاء الله ) തെളിവ് കൊടുത്തതിന് ശേഷം അദ്ദേഹം പറയുന്നു:
അറേബ്യന്‍ മുശ്‌രിക്കുകള്‍ മുകളില്‍ പറഞ്ഞ കാര്യങ്ങളില്‍ (പരമാധികാരം ഉള്‍പ്പെടെ) അല്ലാഹുവിന്റെ ഏകത്വത്തെ (തൌഹീദിനെ) അംഗീകരിച്ചിരുന്നുവെന്ന് യാതൊരു വ്യാഖ്യാനത്തിന്റെയും ആവശ്യമില്ലാത്തവിധം ആയത്തില്‍ നിന്ന് തന്നെ വ്യക്തമാണ്. (അബ്ദുസ്സലാം സുല്ലമി എടവണ്ണയുടെ , തൌഹീദ് ഒരു സമഗ്ര വിശകലനം പേജ് 216-217 ). മക്കാ മുശ്‌രിക്കുകളുടെ വിശ്വാസം
ഈ വിശ്വാസം ഇപ്പോഴും അവര്‍ തിരുത്തിയിട്ടില്ല എന്നതിന്റെ തെളിവാണ് ഈ അടുത്ത്, സുഹൃത്ത് നിലമ്പൂര്‍ മമ്മതുട്ടി അയച്ച ഇ-മെയില്‍. അതില്‍ അദ്ദേഹം എഴുതുന്നു:
What was the shirk of pagans of Makkah?
The Arab Pagans believed in Tawheed ar-Ruboobiyyah.
The belief in Tawheed ar-Ruboobiyyah was never denied by any of the previous nations….
മറ്റൊരു ഇസ്‌മായീല്‍ ഉസ്താദ് എഴുതുന്നത് കാണുക:
ഖുര്‍ആനില്‍ എവിടെയണ് മക്കാ മുശ്‌രിക്കുകള്‍ “മുഅ്മിനീങ്ങളായിരുന്നു” എന്നുള്ളതെന്ന് (?) പല പ്രാവശ്യം ചോദിച്ചിരുന്നു. പക്ഷെ ഇതുവരെ മറുപടി കിട്ടിയില്ല. അടുത്ത ബുള്ളറ്റിന്‍ മുതല്‍ ഇവ്വിഷയകമായി ഖുര്‍ആന്‍ എന്ത് പറയുന്നു എന്നു നോക്കാം إن شاء الله
ഇനി ഇവ്വിഷയകമായി ഖുർആൻ എന്തു പറയുന്നു എന്ന് നമുക്ക് നോക്കാം. മക്കാ മുശ്‌രിക്കുകൾക്ക് അല്ലാഹുവിൽ വിശ്വാസമു ണ്ടായിരുന്നോ, അതുപോലെ അവർക്ക് റബ്ബിൽ (റബൂബിയ്യത്തിൽ) വിശ്വാസമുണ്ടായിരുന്നോ അവർ ഉലൂഹിയ്യത്തിൽ മാത്രമാണോ കാഫിറായത് എന്നൊക്കെ പരിശോധിക്കാം.
അതിനു മുമ്പ് നാമെല്ലാവരും വ്യക്തമായി മനസ്സിലാക്കേണ്ടുന്ന ഒരു വസ്തുതയാണ് അല്ലാഹുവിലുള്ള വിശ്വാസമെന്നാൽ എന്താണെന്നത്.
വിശ്വാസ കാര്യങ്ങൾ ധാരാളമുണ്ടെങ്കിലും അതിൽ പരമ പ്രധാനമാണ് അല്ലാഹുവിലുള്ള വിശ്വാസം.
അല്ലാഹുവിലുള്ള വിശ്വാസം എന്ന് പറയുമ്പോൾ ഇസ്‌ലാം ഉദ്ദേശിക്കുന്നത് അല്ലാഹു മാത്രമേ ഇബാദത്തിനർഹനായിട്ടുള്ളൂ എന്ന കാര്യം അറിഞ്ഞു വിശ്വസിക്കലാണ്.
അല്ല്ലാഹു ഖുർആനിൽ പറയുന്നു.
فَاعْلَمْ أَنَّهُ لَا إِلَهَ إِلَّا اللَّهُ (سورة محمد 19
“ നീ മനസ്സിലറിഞ്ഞ് വിശ്വസിക്കുക, നിശ്ചയം , അല്ലാഹു അല്ലാതെ ഇലാഹില്ലെന്ന് “ഇമാം ബുഖാരി റിപ്പോർട്ട് ചെയ്ത പ്രസിദ്ധമായ ഹദീസിൽ കാണാം.
.... فقالوا: يا رسولَ اللهِ إنَّا لانَسْتَطيعُ أَنْ نأْتِيكَ إلاّ في شهر الحَرام، وبَيْنَنا وبَيْنَكَ هذا الحَيُّ من كُفارِ مُضَرَ، فمُرْنا بأمْرٍ فَصْلٍ، نخْبرُ به مَنْ وَراءَنا، وَنَدخُلُ به الجنَّة. وسألوهُ عن الأشْرِبةِ، فأمَرَهم بأرْبَعٍ وَنهاهُم عن أربع: أمَرَهم بالإيمانِ باللهِ وحدَه، قال: أتَدْرونَ ما الإيمانُ باللهِ وحدَه؟ قالوا: اللهُ ورسولهُ أَعلمُ، قال: شَهادةُ أنْ لا إلهَ إلا اللهُ وحده لا شريك له وأنَّ محمداً رسولُ اللهِ، (صحيح البخاري كتاب الإيمان باب أداء الخمس من الإيمان
( അബ്ദുൽ ഖൈയ്സ് (رضي الله عنه) ന്റെ നേതൃത്വത്തിൽ തിരു നബി صلى الله عليه وسلم യെ കാണാൻ വന്ന നിവേദക സംഘം ) തിരുനബി صلى الله عليه وسلم യോട് ചോദിച്ചു. “ അല്ലാഹുവിന്റെ പ്രചാചകരെ, യുദ്ധം ഹറാമായ മാസങ്ങളിലല്ലാതെ ഞങ്ങൾക്ക് അങ്ങയുടെ അടുത്ത് വരാൻ കഴിയില്ല. ഞങ്ങൾക്കും നിങ്ങൾക്കുമിടയിൽ കാഫിറുകളായ മുളർ ഗോത്രമുള്ളതാണു കാരണം. അതിനാൽ അവിടുന്നു ഞങ്ങൾക്ക് സ്വർഗം പ്രാപിക്കാനും ഇവിടെ വരാത്തവരെ ഉപദേശിക്കാനും പറ്റിയ കാര്യങ്ങൾ പഠിപ്പിച്ച് തന്നാലും “ . തിരുനബി صلى الله عليه وسلم അവരോട് നാല് കാര്യങ്ങൾ കല്പിക്കുകയും മറ്റ് നാല് കാര്യങ്ങൾ വിരോധിക്കുകയും ചെയ്തു. കല്പിച്ച നാലു കാര്യങ്ങളിൽ ഒന്നാമത്തേതായിരുന്നു മുകളിൽ പച്ച കളറിലുള്ള ഭാഗം “ അല്ലാഹു ഒരുവനാണെന്ന് വിശ്വസിക്കാൻ അവരോട് കല്പിച്ചു ” . അല്ലാഹുവിൽ മാത്രം വിശ്വസിക്കുക എന്നാൽ എന്താണെന്നറിയാമോ ? ഇന്ന് നബി അവരോട് ചോദിച്ചു. അവർ പറഞ്ഞു. “ അല്ലാഹുവും അവന്റെ റസൂലുമാണ് ഏറ്റവും അറിവുള്ളവർ” തിരു നബി صلى الله عليه وسلم പറഞ്ഞ് കൊടുത്തു .” നിങ്ങൾ മനസിൽ ഉറപ്പിച്ച് നാവ് കൊണ്ട് വ്യക്തമാക്കുക” لا إله “ഇലാഹ് എന്ന് പറയുന്ന ഒന്നില്ല” إلا الله “അല്ലാഹു ഒഴിച്ച് لا شريك له അവനു പങ്കുകാരനില്ലെന്നും. وأن محمدا رسول الله “ നിശ്ചയം മുഹമ്മദ് നബി അല്ലാഹുവിന്റെ പ്രവാചകനാണെന്നും.
ഇല്ലായ്‌മയില്‍ നിന്ന് വസ്തുക്കളെ മുഴുവനും സൃഷ്ടിച്ച് അവയെ പോറ്റിവളര്‍ത്തി പരിപാലിച്ച് കൊണ്ടുപോകുന്ന സര്‍വ്വാധിനാഥനായ അല്ലാഹു, അവന്‍ അവനെ നമുക്ക് തിരുനബി صلى الله عليه وسلم യിലൂടെ എങ്ങിനെ മനസ്സിലാക്കിത്തന്നു ആ രൂപത്തില്‍ അവനെ മനസ്സിലാക്കലാണ് യഥാര്‍ത്ഥത്തില്‍ അല്ലാഹുവിലുള്ള വിശ്വാസം.
അല്ലാഹു അവനെ പരിചയപ്പെടുത്താന്‍ ഖുര്‍ആനില്‍ അവതരിപ്പിച്ച പരമപ്രധാനമായ സൂറത്താണ് “സൂറത്തുല്‍ ഇഖ്‌ലാസ്”.
ഈ സൂറത്ത് അവതരിപ്പിക്കുന്നത് തന്നെ മക്കയിലെ മുശ്‌രിക്കുകള്‍ തിരു നബി صلى الله عليه وسلم യോട് ‘ആരാണ് നിന്റെ റബ്ബ് എന്ന് ഞങ്ങള്‍ക്ക് പരിചയപ്പെടുത്തിത്തരൂ‘എന്നാവശ്യപ്പെട്ടോഴാണ്.
عن عكرِمة رضي الله عنه قال: إن المشركين قالوا: يا رسول الله أخبرنا عن ربك، صف لنا ربك ما هو ، ومن أيّ شيء هو؟ فأنزل الله: قُلْ هُوَ اللّهُ أحَدٌ إلى آخر السورة. "تفسير الطبري سورة الإخلاص" .
ആ സൂറത്ത് ഇതാണ്
بسم الله الرحمن الرحيم
قُلْ هُوَ اللَّهُ أَحَدٌ . اللَّهُ الصَّمَدُ. لَمْ يَلِدْ وَلَمْ يُولَدْ. وَلَمْ يَكُن لَّهُ كُفُوًا أَحَدٌ
“നബിയേ തങ്ങള്‍ പറയുക, അവന്‍ അല്ലാഹു ആണ്. (ഞാന്‍ പരിചയപ്പെടുത്തുന്ന ഇലാഹ്, അഥവാ നിങ്ങള്‍ ചോദിച്ച , എല്ലാ വസ്തുക്കളെയും പടച്ചു പരിപാലിക്കുന്ന എന്റെ റബ്ബ് അല്ലാഹു ആണ്. അവന്‍ മാത്രമാണ് അല്ലാഹു ആയിട്ടുള്ളത്) . (എങ്ങിനെയുള്ളവനാണവന്‍) أَحَدٌ അവന്‍ എല്ലാ അര്‍ത്ഥത്തിലും ഏകത്വം ഉള്ളവനാണ്. (അഥവാ അവന്റെ വിശുദ്ധ സത്തയിലാവട്ടെ ആ സത്തയുടെ വിശേഷ ഗുണങ്ങളിലാവട്ടെ ആ വിശുദ്ധ ദാത്തിന്റെ പ്രവര്‍ത്തനങ്ങളിലാവട്ടെ തുല്യരായി ആരുമില്ല. അവയിലെല്ലാം അവന്‍ ഏകനാണ്)
“അല്ലാഹു സ്വമദാണ്” എന്നാല്‍ എന്താണെന്ന് പ്രസിദ്ധ ഖുര്‍ആന്‍ വ്യാഖ്യാതാവും തിരു صلى الله عليه وسلم യുടെ പ്രത്യേക പ്രാര്‍ത്ഥന കിട്ടിയവരുമായ പ്രസിദ്ധ സ്വഹാബിയായ ഇബ്‌നു അബ്ബാസ് رضي الله عنهما പറയുന്നു:
عن ابن عباس رضي الله عنهما في قوله: الصَّمَدُ يقول: السيد الذي قد كمل في سُؤدَدِه، والشريف الذي قد كمُل في شرفه، والعظيم الذي قد عظُم في عظمته، والحليم الذي قد كمل في حلمه، والغنيّ الذي قد كمل في غناه، والجبَّار الذي قد كمل في جبروته، والعالم الذي قد كمل في علمه، والحكيم الذي قد كمل في حكمته، وهو الذي قد كمل في أنواع الشرف والسُّؤدَد، وهو الله سبحانه هذه صفته، لا تنبغي إلاَّ له. (تفسير الطبري سورة الإخلاص
“എല്ലാ സമ്പൂര്‍ണ്ണതയുടെ ഗുണ വിശേഷണങ്ങളിലും, അത് നേതൃത്വമാവട്ടെ, മഹത്വമാവട്ടെ, ശാന്തതയാവട്ടെ, നിരാശ്രയത്വമാവട്ടെ, ഗാംഭീര്യമാവട്ടെ, അറിവാവട്ടെ, തത്വമാവട്ടെ എന്നു വേണ്ട
അഥവാ അവനല്ലാത്ത എല്ലാ വസ്‌തുക്കളെയും, അവ ദൈവമായി സങ്കല്‍പിക്കുന്നവയാവട്ടെ അല്ലാത്തവയാവട്ടേ അവരുടെ മുഴുവനും ആശ്രയ കേന്ദ്രമാണവന്‍
അപ്പോള്‍ ഈ സ്വമദിയ്യത്താണ് മറ്റ് ആരാധ്യരില്‍ നിന്നും അല്ലാഹുവിനെ വേര്‍തിരിക്കുന്നത്. സത്യത്തില്‍ അല്ലാഹുവിന്റെ അഹദിയ്യത്ത് (ഏകനായിരിക്കുകയെന്നത്) എന്തിലൊക്കെയാണ് എന്ന് വിശദീകരിക്കുകയാണ് സ്വമദ്. അതിനെ ഒന്ന് കൂടെ അല്ലാഹു വിശദീകരിക്കുന്നു
. لَمْ يَلِدْ وَلَمْ يُولَدْ. وَلَمْ يَكُن لَّهُ كُفُوًا أَحَدٌ
(നിങ്ങള്‍ വിശ്വസിക്കുന്നത് പോലെ, നിങ്ങളുടെ ആരാധ്യ വസ്തുക്കള്‍ക്കുള്ളത് പോലെ)
“പുത്രനല്ല അല്ലാഹു. അവന്‍ മക്കളുടെ പിതാവുമല്ല. ഏതെങ്കിലും ഒരു വസ്തു അവനു തുല്യമായി ഇല്ല തന്നെ
ഏതെങ്കിലും ഒരു തരത്തില്‍ മറ്റു വസ്തുക്കളോട് സാമ്യതയോ തുല്യതയോ ഇല്ലാത്തവനാകുന്നു അല്ലാഹു.
അപ്പോള്‍ ഞാന്‍ ആരാധിക്കുന്ന, ഞാന്‍ പരിചയപ്പെടുത്തുന്ന അല്ലാഹു ഒരാളെയും ഒരു കാര്യത്തിലും ഒരിക്കലും ആശ്രയിക്കേണ്ടതില്ലാത്ത സ്വയം പര്യാപ്തനും സര്‍വ്വ ശക്തനും എല്ലാ അര്‍ത്ഥത്തിലും ഏകനായ അല്ലാഹു ആണ്. എല്ലാവരും എല്ലാ കാര്യത്തിലും എപ്പോഴും ആശ്രയിച്ചുകൊണ്ടിരിക്കുന്ന ആശ്രയ കേന്ദ്രമാണ് എന്റെ റബ്ബായ അല്ലാഹു.
ഈ ആശയം (സൂറത്തുല്‍ ഇഖ്‌ലാസിലൂടെ അല്ലാഹു തന്നെ പരിചയപ്പെടുത്തിയ രൂപം) പല സ്ഥലങ്ങളിലും അല്ലാഹു പരിചയപ്പെടുത്തിട്ടുണ്ട്. വിശൂദ്ധ ഖുര്‍ആനിലെ ഏറ്റവും മഹത്തായ സൂക്തമായ ആയത്തുല്‍ കുര്‍സിയിലുള്ള
اللّهُ لاَ إِلَـهَ إِلاَّ هُوَ الْحَيُّ الْقَيُّومُ
എന്ന വിശുദ്ധ വചനം അതിലെന്നാണ്.
الحي എന്നു പറഞ്ഞാല്‍ സ്വയം പര്യാപ്തനായി സ്വയം നിലനില്‍ക്കുന്നവന്‍ എന്നാണ്.
القيوم എന്നാല്‍ മറ്റുള്ളവരെ മുഴുവനും നിയന്ത്രിച്ചു പോരുന്നവന്‍.
മറ്റൊരു സ്ഥലത്ത് അല്ലാഹു പറയുന്നു :
يَا أَيُّهَا النَّاسُ أَنتُمُ الْفُقَرَاء إِلَى اللَّهِ وَاللَّهُ هُوَ الْغَنِيُّ الْحَمِيدُ (سورة فاطر 15
“ഏ മനുഷ്യരേ നിങ്ങളെല്ലാവരും അല്ലാഹുവിലേക്ക് എപ്പോഴും ആശ്രയിച്ചുകൊണ്ടിരിക്കുന്നവരാണ്. അല്ലാഹു അവന്‍ മാത്രമാണ് ഒരാളേയും ഒന്നിലും ആശ്രയിക്കേണ്ടതില്ലാത്തവന്‍. സ്തുത്യനുമാകുന്നു.“ (ഫാത്വിര്‍ 15)
114 സൂറത്തുള്ള വിശുദ്ധ ഖുര്‍ആനില്‍ 113 ന്റെയും തുടക്കത്തിലുള്ള വിശൂദ്ധ വചനമാണ് “ബിസ്‌മി”. നംല് സൂറത്തിന്റെ ഇടയിലുള്‍ല ബിസ്‌മിയും കൂടെ കൂട്ടിയാല്‍ 114 സ്ഥലങ്ങളിലായി അല്ലാഹു അവനെ പരിചയപ്പെടുത്താന്‍ ഉപയോഗിച്ച ഒരു വിശുദ്ധ വചനമാണ് بسم الله الرحمن الرحيم എന്നത്. അല്ലാഹുവിന്റെ വിശുദ്ധ സത്തയെ “ദാത്തിനെ” മനസ്സിലാക്കാന്‍ മനുഷ്യ ബുദ്ധിക്ക് സാധ്യമല്ല. ഒരു വസ്തുവിനെ മനുഷ്യ ബുദ്ധിക്ക് മനസ്സിലാവണമെങ്കില്‍, അല്ലെങ്കില്‍ പരിചയപ്പെടുത്തിക്കൊടുക്കണമെങ്കില്‍ ഒന്നിരിക്കല്‍ ആ വസ്തു പദാര്‍ത്ഥമോ അല്ലെങ്കില്‍ ഗുണമോ ആയിരിക്കണം. അല്ലാഹുവിന്റെ “ദാത്ത്” ഗുണമോ പദാര്‍ത്ഥമോ അല്ല. അതേ സമയം ഒരാളെ വിശ്വസിക്കാനും അനുസരിക്കാനും അയാളെ കാണണമെന്നില്ല. അയാളുടെ ഗുണങ്ങളും സ്വഭാവങ്ങളും മനസ്സിലാക്കിയാല്‍ മതി. .
ആ രൂപത്തിലുള്ള ഒരു പരിചയപ്പെടുത്തലാണ് അല്ലാഹു ബിസ്‌മിയിലൂടെ നിര്‍വ്വഹിച്ചിരിക്കുന്നത്. അല്ലാഹു എന്നു പറഞ്ഞാല്‍ അവന്‍ കാരുണ്യവാനാണ്. ഇഹത്തിലും പരത്തിലും വിശ്വാസിയെന്നോ അവിശ്വാസിയെന്നോ അനുസരിക്കുന്നവനെന്നോ അനുസരിക്കാത്തവനെന്നോ വ്യത്യാസമില്ലാതെ അല്ലാഹു അവന്റെ വിശാലമായ കാരുണ്യം ചൊരിഞ്ഞ് കൊണ്ടിരിക്കുന്നു.
സ്വന്തം ശരീരത്തിലും നമുക്ക് ചുറ്റുഭാഗത്തും പ്രപഞ്ചത്തിലും അല്ലാഹു ഓരോ നിമിഷവും നല്‍കിക്കൊണ്ടിരിക്കുന്ന കാരുണ്യത്തെക്കുറിച്ച് ചിന്തിച്ചാല്‍ തന്നെ അല്ലാഹുവിനെ മനസ്സിലാക്കാന്‍ കഴിയും. അല്ലാഹുവിനെ മനസ്സിലാക്കാനുള്ള മറ്റൊരു വഴിയാണ് അവന്റെ പരിശുദ്ധ നാമങ്ങളിലൂടെ മനസ്സിലാക്കല്‍. അപ്പോള്‍ മുകളില്‍ കൊടുത്ത ആയത്തുകളിലൂടെ നാം വ്യക്തമായി മനസ്സിലാക്കി ഇസ്‌ലാം പഠിപ്പിക്കുന്ന അല്ലെങ്കില്‍ ഖുര്‍ആനും നബി صلى الله عليه وسلم യും പരിചയപ്പെടുത്തിയ അല്ലാഹു ആരാണെന്ന്. അതുകൊണ്ട് തന്നെ അല്ലാഹു ഉണ്ട് എന്ന് പറയുന്നത് കൊണ്ടോ , ആകാശത്തേയും ഭൂമിയേയും സൃഷ്ടിച്ചവന്‍ അല്ലാഹു ആണെന്ന് പറയുന്നത് കൊണ്ടോ, മഴ വര്‍ഷിപ്പിക്കുന്നവന്‍ അല്ലാഹു ആണെന്ന് പറയുന്നത് കൊണ്ടോ, സങ്കടം ബോധിപ്പിക്കുന്നതുകൊണ്ടോ അല്ലാഹുവിലുള്ള വിശ്വാസമാകുകയില്ല. മറിച്ച് അല്ലാഹു പരിചയപ്പെടുത്തിയതുപോലെ , അമ്പിയാ മുര്‍സലുകള്‍ പരിചയപ്പെടുത്തിയതുപോലെ , വിശ്വാസികള്‍ വിശ്വസിച്ചത് പോലെ വിശ്വസിച്ചവനേ വിശ്വാസിയാകൂ. അല്ലാഹു പറയുന്നത് കാണുക
وَإِذَا قِيلَ لَهُمْ آمِنُواْ كَمَا آمَنَ النَّاسُ قَالُواْ أَنُؤْمِنُ كَمَا آمَنَ السُّفَهَاء أَلا إِنَّهُمْ هُمُ السُّفَهَاء وَلَـكِن لاَّ يَعْلَمُونَ
(سورة البقرة 13)
“പ്രവാചകര്‍ صلى الله عليه وسلم യും സ്വഹാബത്തും വിശ്വസിച്ചതുപോലെ നിങ്ങള്‍ വിശ്വസിക്കുക എന്നവരോട് പറയപ്പെട്ടാല്‍ മൂഢന്മാര്‍ വിശ്വസിക്കുന്നപോലെ ഞങ്ങളും വിശ്വസിക്കുകയോ ? അറിയുക, സത്യത്തില്‍ അവര്‍ തന്നെയാണ് മൂഢന്മാര്‍. പക്ഷെ അവരത് അറിയുന്നില്ല.”
അപ്പോള്‍ പ്രവാചകനും സ്വഹാബത്തും വിശ്വസിച്ചതുപോലെ വിശ്വസിച്ചെങ്കിലേ വിശ്വാസമാകൂ.
ഈ രൂപത്തില്‍ അല്ലാഹുവിനെ വിശ്വസിച്ചവര്‍ മുഅ‌്മിനുകളല്ലാതെ മറ്റാരുമില്ല.
അല്ലാഹു ഉണ്ട് എന്ന് പറഞ്ഞ പലര്‍ക്കും വിശ്വാസമില്ലെന്ന് ഖുര്‍ആന്‍ തന്നെ പറയുന്നുണ്ട്. രണ്ട് കാരണങ്ങളാലാണത്. ഒന്ന് ഈ പറയുന്നത് വായ കൊണ്ട് മാത്രമേയുള്ളൂ, ഹൃദയത്തില്‍ വിശ്വാസമില്ല. രണ്ട്- അല്ലാഹുവിനെ മനസ്സിലാക്കേണ്ടുന്ന രൂപത്തില്‍ അവര്‍ മനസ്സിലാക്കിയില്ല. അതുകൊണ്ട് അത് യഥാര്‍ത്ഥ അല്ലാഹുവിലുള്ള വിശ്വാസമാകുകയില്ല.
മറ്റുള്ളവരൊക്കെ അല്ലാഹുവില്‍ കാഫിറായിരിക്കുന്നു എന്ന് ഖുര്‍ആന്‍ വളരെ വ്യക്തമായി വെട്ടിത്തുറന്നു പറഞ്ഞിട്ടുമുണ്ട്. അതില്‍ രണ്ടായത്ത് മാത്രം കാണുക: (വിശദമായി പിന്നീട് വരും إن شاء اللهê
ഒന്ന് സൂറത്തുല്‍ ബഖറയിലെ
وَمِنَ النَّاسِ مَن يَقُولُ آمَنَّا بِاللّهِ وَبِالْيَوْمِ الآخِرِ وَمَا هُم بِمُؤْمِنِينَ (البقرة 8
“ഞങ്ങള്‍ അല്ലാഹുവിലും അന്ത്യ ദിനത്തിലും വിശ്വസിച്ചവരാണെന്ന് പറയുന്ന ചില മനുഷ്യരുണ്ട്. വാസ്തവത്തില്‍ അവര്‍ വിശ്വാസികളല്ല തന്നെ”.
വളരെ വ്യക്തമായി ഈ ആയത്തില്‍ അല്ലാഹു പറയുന്നു. അല്ലാഹുവിലും അന്ത്യ ദിനത്തിലും വിശ്വസിച്ചു എന്നൊരാള്‍ പറഞ്ഞാല്‍ പോലും അവന്‍ വിശ്വാസിയാകുകയില്ല. കാരണം അല്ലാഹുവും അവന്റെ റസൂലും പഠിപ്പിച്ചതുപോലുള്ള വിശ്വാസമല്ല അവനുള്ളത് എന്നതാണ്. അഥവാ മുകളില്‍ കൊടുത്ത അല്‍ ബഖറയിലെ 13 ആമത്തെ ആയത്തില്‍ പറഞ്ഞ كما آمن الناس “വിശ്വാസികള്‍ വിശ്വസിച്ചതുപോലെയല്ല അവര്‍ അല്ലാഹുവിനെ മനസ്സിലാക്കിയത്”.
ഇവ്വിഷയകമായുള്ള മറ്റൊരു പ്രധാന സൂറത്താണ്
قُلْ يَا أَيُّهَا الْكَافِرُونَ. لَا أَعْبُدُ مَا تَعْبُدُونَ. وَلَا أَنتُمْ عَابِدُونَ مَا أَعْبُدُ. وَلَا أَنَا عَابِدٌ مَّا عَبَدتُّمْ . وَلَا أَنتُمْ عَابِدُونَ مَا أَعْبُدُ. لَكُمْ دِينُكُمْ وَلِيَ دِينِ
ഇതിന് പ്രസിദ്ധ മുഫസ്സിറായ ഇമാം ത്വബ്‌രി رحمه الله (ഉത്തമര്‍ എന്ന് തിരുനബി صلى الله عليه وسلم വിശേഷിപ്പിച്ച ആദ്യത്തെ മൂന്ന് നൂറ്റാണ്ടുകളില്‍ ജീവിച്ച മഹാനാണ് അദ്ദേഹം. ജനനം 224 വഫാത്ത് 310) തന്റെ തഫ്‌സീറുത്വബ്‌രിയില്‍ നല്കി്യ വ്യാഖ്യാനം يا أيها الكافرون بالله “അല്ലാഹുവില്‍ നിഷേധിക്കുന്ന കാഫിറുകളെ....”
ഇവിടെ മക്കാ മുശ്‌രിക്കുകളായാലും നസാറാക്കളായാലും അവരാരും അല്ലാഹുവില്‍ വിശ്വസിച്ചിട്ടില്ലെന്ന് വ്യക്തമായി ഖുര്‍ആന്‍ പറയുന്നു. അവര്‍ പച്ച കാഫിറാണെന്നും പറഞ്ഞിരുന്നു.
അഥവാ, ഞാന്‍ മനസ്സിലാക്കിയ, മറ്റ് അമ്പിയാമുര്സുലുകള്‍ മനസ്സിലാക്കിയ, ആ അമ്പിയാ മുര്സതലുകളില്‍ വിശ്വസിച്ച സമുദായം മനസ്സിലാക്കിയ അല്ലാഹുവിനെ നിങ്ങള്‍ വിശ്വസിക്കുകയോ അവന്ന് ഇബാദത്ത് ചെയ്യുകയോ ചെയ്തിട്ടില്ല.
ഇനി നമ്മുടെ വിഷയമായ മക്കാ മുശ്‌രിക്കുകളുടെ വിശ്വാസത്തെക്കുറിച്ച് ഖുര്‍ആനില്‍ എന്തു പരയുന്നു എന്ന് നോക്കാം.
മുജാഹിദുകളെപ്പോലുള്ള പുത്തനാശയക്കാര്‍, മക്കാ മുശ്‌രിക്കുകള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരുന്നു എന്ന് പറയുന്നവരും വിശ്വസിക്കുന്നവരുമാണെന്ന് നാം നേരത്തെ രേഖാമൂലം പറഞ്ഞു. വിഷയവുമായി ബന്ധം കിട്ടാന്‍ വേണ്ടി അതില്‍ പെട്ട ഒന്ന് ഇവിടെ വീണ്ടും കൊടുക്കുന്നു.
അല്ലാഹുവിന്റെ റുബൂബിയ്യ:യിലുള്ള അംഗീകാരം (പ്രപഞ്ചം സൃഷ്ടിച്ച് സംരക്ഷിച്ച് നിയന്ത്രിക്കുന്നതിലുള്ള അല്ലാഹുവിലുള്ള ഏകത്വം – തൌഹീദ് അംഗീകരിക്കല്‍) എല്ലാ സൃഷ്ടികളിലും അല്ലാഹു നിക്ഷേപിച്ചിരിക്കുന്നു. ആരാധനകള്‍ അര്പ്പിക്കുന്നതില് അല്ലാഹുവിന് പങ്കുകാരെ ചേര്ത്ത് മുശ്‌രിക്കുകള്‍ (ബിംബാരാധകര്‍) പോലും അല്ലാഹുവിന്റെ റുബൂബിയ്യ:ത്തില്‍ വിശ്വസിച്ചിരുന്നു. (അംഗീകരിച്ചിരുന്നു) അല്ലഹു അതാണ് പറയുന്നത്: ( ഇസ്‌ലാമിക ഏകദൈവാരാധനാ വിശ്വാസവും അതിനെതിരെയുള്ള ദുരാചാര വിശ്വാസങ്ങളും ; പേജ് 37 , വിവര്ത്ത നം : സയ്യിദ് സഅ്ഫര്‍ സ്വാദിഖ് (മദീനി) പരിശോധന : അബൂ അബ്ദുല്ലാഹ് സകീര്‍ ഹുസൈന്‍. )
ഇതൊരു വ്യാപകമായ തെറ്റിദ്ധരിപ്പികലാണ്. അല്ലെങ്കില്‍ ആടിനെ പട്ടിയാക്കലാണ്. മുസ്‌ലിം ഉമ്മത്തിലെ ഉത്തമ നൂറ്റാണ്ടുകാരായ സ്വഹാബത്തോ ശേഷമുള്ള താബിഉകളോ താബിഉത്താബിഉകളോ മുസ്‌ലിം ഉമ്മത്തിലെ ഇമാമുകളോ ഒന്നും പറയാത്ത ഒരു പുത്തന്‍ വാദമാണിത്. അഥവാ, ആരാധനയില്‍ പങ്കു ചേര്ത്തതല്ലാതെ, റബ്ബ് ഒരുവനാണെന്ന കാര്യത്തില്‍ അവന് പങ്കുകാരില്ലെന്ന വിഷയത്തില്‍ ലോകത്ത് കഴിഞ്ഞുപോയ ഒരു സമൂഹത്തിനും ഭിന്നാഭിപ്രായമേ ഇല്ല. അവരൊക്കെ റബ്ബ് അല്ലാഹു ആണ്, അവന്‍ മാത്രമാണ് റബ്ബ് വിശ്വസിക്കുന്നവരാണെന്നും ശിര്ക്ക് വന്നത് ഉലൂഹിയ്യത്തിലാണെന്നുമുള്ള പിഴച്ച വാദം പുതിയതാണ്. ശേഷം അതിനെ തെളിവാക്കിക്കൊണ്ട് അവര്‍ ജല്‍പിക്കുന്നു, ലോകത്തിലെ ഭൂരിഭാഗം മുസ്‌ലിംകളും ഇതുപോലെയാണ് വിശ്വസിക്കുന്നതെന്ന്. പക്ഷെ ആരാധനയുടെ വിഷയത്തില്‍ ഔലിയാക്കളേയും മറ്റും അവര്‍ കൂട്ടാളികളാക്കുന്നു എന്ന്.
എന്നാല്‍ ഈ വാദം അടിസ്ഥാനപരമായി തന്നെ തെറ്റാണെന്ന് ഖുര്‍ആന്‍ സംശയത്തിന് വകയില്ലാത്ത വിധം സ്ഥാപിക്കുന്നു. എന്നല്ല ഖുര്‍ആന്‍ ആവര്ത്തി ച്ചു പറഞ്ഞ കാര്യമാണ് റബ്ബില്‍ അവര്‍ ശിര്ക്കു വെച്ചവരാണെന്നും റബ്ബില്‍ അവര്‍ കാഫിറാണെന്നും അവര്‍ ആരാധിക്കുന്ന വസ്തുക്കള്ക്ക് അല്ലാഹുവിന്റെ തുല്യസ്ഥാനം അവര്‍ കല്‍പിച്ചിരുന്നു എന്നതും.
ആകാശ ഭൂമികളെ സൃഷ്ടിക്കുകയും ഇരുട്ടുകളെയും പ്രകാശത്തെയും ഉണ്ടാക്കുകയും ചെയ്ത അല്ലാഹുവിന്നാണ് സര്‍വ്വ സ്തുതിയും എന്നിട്ടും അവരുടെ റബ്ബില്‍ കാഫിറായവര്‍ ഇതരന്മാരെ തങ്ങളുടെ റബ്ബിനു തുല്യരായി കല്‌പിക്കുന്നു“. ഈ ആയത്തിന് , നേരത്തെ മക്കാ മുശ്‌രിക്കുകള്‍ക്ക് അല്ലാഹുവില്‍ വിശ്വാസമുണ്ടായിരുന്നു എന്ന് എഴുതിയ അതേ കുഞ്ഞീദു മദനി തന്നെ തന്റെ ഖുര്‍ആന്‍ പരിഭാഷയില്‍ നല്‍കിയ അര്‍ത്ഥവും നമുക്ക് പരിശോധിക്കാം. ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും, ഇരുട്ടുകളും വെളിച്ചവും ഉണ്ടാക്കുകയും ചെയ്ത അല്ലാഹുവിന്നാകുന്നു സ്തുതി. എന്നിട്ടുമതാ സത്യനിഷേധികള്‍ തങ്ങളുടെ രക്ഷിതാവിന് സമന്മാരെ വെക്കുന്നു. ഈ ആയത്തില്‍ ഒരു വിശ്വാസിക്ക് സംശയത്തിന് ഇടം വരാത്ത നിലയില്‍ അല്ലാഹു പറയുന്നു. അവര്‍, “റബ്ബില്‍” (രക്ഷിതാവില്‍) പങ്കു വെച്ചവരാണെന്ന്, അഥവാ, റുബൂബിയ്യത്തില്‍ പങ്കുവെച്ചവരാണെന്ന്“. പക്ഷെ മുകളില്‍ നാം വായിച്ച മുജാഹിദുകളുടെ ഉദ്ധരണികളൊന്ന് വായിച്ച് നോക്കൂ. അതില്‍ നാം കാണുന്നു, “മുശ്‌രിക്കുകള്‍ പോലും അല്ലാഹുവിന്റെ റുബൂബിയ്യത്തില്‍ വിശ്വസിച്ചിരുന്നു” എന്ന്.
2. സൂറത്തുല്‍ ഹജ്ജിലെ നാല്പതാമത്തെ ആയത്ത്
الَّذِينَ أُخْرِجُوا مِن دِيَارِهِمْ بِغَيْرِ حَقٍّ إِلَّا أَن يَقُولُوا رَبُّنَا اللَّهُ. (سورة الحج 40) ഇതിന് നമുക്ക് കുഞ്ഞീദു മദനി നല്‍കിയ പരിഭാഷ തന്നെ പറയാം: യാതൊരു ന്യായവും കൂടാതെ, ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുന്നതിന്റെ പേരില്‍ മാത്രം തങ്ങളുടെ ഭവനങ്ങളില്‍ നിന്ന് പുറത്താക്കപ്പെട്ടവരത്രെ അവര്‍. തിരു നബി صلى الله عليه وسلم ക്കും അവിടുത്തെ അനുചരന്‍മാര്‍ക്കും സ്വന്തം നാടുവിട്ട് പുറത്തുപോകേണ്ടിവന്നത് അല്ലാഹു ആണ് “റബ്ബ്” എന്ന് പറഞ്ഞതിന്റെ പേരിലായിരുന്നുവെന്നാണ് ഖുര്‍ആന്‍ പറഞ്ഞത്. പക്ഷെ സങ്കടമെന്നു പറയട്ടെ, ഇതേ കുഞ്ഞീദു മദനി തന്റെ അല്ലാഹുവിന്റെ ഔലിയാക്കള്‍ എന്ന പുസ്തകത്തില്‍ പറയുന്നു: അതേയവസരത്തില്‍ അല്ലാഹു ഏകനാണ് എന്നും അവനാണ് തങ്ങളെയും തങ്ങളുള്‍പ്പെട്ട ഈ പ്രപഞ്ചത്തെയും സൃഷ്ടിച്ചു പരിപാലിക്കുന്നത് എന്നും അവര്‍ ദൃഢമായി വിശ്വസിച്ചിരുന്നു. ഈ റുബൂബിയ്യത്തില്‍ തരിമ്പു വിശ്വാസമവര്‍ക്കുണ്ടായിരുന്നുവെങ്കില്‍ പിന്നെതിന് തിരു നബി صلى الله عليه وسلم യും സ്വഹാബത്തും അതേ വിശ്വാസത്തിന്റെ പേരില്‍ പുറത്താക്കപ്പെടണം?. 3. സൂറത്തുല്‍ കഹ്‌ഫിലെ നൂറ്റിപത്താമത്തെ ആയത്ത് فَمَن كَانَ يَرْجُو لِقَاء رَبِّهِ فَلْيَعْمَلْ عَمَلًا صَالِحًا وَلَا يُشْرِكْ بِعِبَادَةِ رَبِّهِ أَحَدًا. (سورة الكهف 110) “ആരെങ്കിലും തന്റെ റബ്ബിനെ കാണണമെന്നാഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സല്‍ക്കര്‍മ്മങ്ങള്‍ ആചരിക്കുകയും ഇബാദത്തില്‍ ആരെയും തന്റെ റബ്ബിനോട് പങ്കാളിയാക്കാതിരിക്കുകയും ചെയ്യട്ടേ” അവര്‍ റുബൂബിയ്യത്തില്‍ തന്നെ പങ്ക് ചേര്‍ക്കുന്നവരായതു കൊണ്ടാണ് അല്ലാഹു ഇങ്ങനെ ഉപദേശിക്കേണ്ടിവന്നത്.
4. സൂറത്തുല്‍ ബഖറയിലെ 258 ആമത്തെ ആയത്ത്
أَلَمْ تَرَ إِلَى الَّذِي حَآجَّ إِبْرَاهِيمَ فِي رِبِّهِ (سورة البقرة 258
"ഇബ്‌റാഹീം നബി عليه السلام നോട് തന്റെ റബ്ബിന്റെ വിഷയത്തില്‍ തര്ക്കിലച്ചവനെ നീ കണ്ടില്ലേ?"
റുബൂബിയ്യത്തില്‍ അവര്ക്ക് വിശ്വാസമുണ്ടായിരുന്നുവെങ്കില്‍ പിന്നെന്തിന് റബ്ബിന്റെ കാര്യത്തില്‍ തര്ക്കി്ക്കണം?
പക്ഷേ, മമ്മതുട്ടിയുടെ മെയിലുള്ള വാചകം കാണൂ:
The belief in Tawheed ar-Ruboobiyyah was never denied by any of the previous nations….
5. സൂറത്തുല്‍ ഇബ്‌റാഹീമിലെ 18 ആമത്തെ ആയത്ത്
مَّثَلُ الَّذِينَ كَفَرُواْ بِرَبِّهِمْ (إبراهيم 18
“(റുബൂബിയ്യത്തില്‍) റബ്ബില്‍ കാഫിറായവരുടെ പ്രവര്ത്തsനങ്ങളുടെ ഉദാഹരണം..”
വിശുദ്ധ ഖുര്‍ആന്‍ ഇവിടെ വ്യാഖ്യാനമാവശ്യമില്ലാത്തവിധം വ്യക്തമായി പറയുന്നു “അവര്‍ റബ്ബിനെത്തന്നെ നിഷേധിച്ചവരായിരുന്നുവെന്ന്“.
6. സൂറത്തുന്നഹ്‌ലിലെ 54 ആമത്തെ ആയത്ത്
ثُمَّ إِذَا كَشَفَ الضُّرَّ عَنكُمْ إِذَا فَرِيقٌ مِّنكُم بِرَبِّهِمْ يُشْرِكُونَ(سورة النحل 54
“അല്ലാഹു ആ ദുരിതം നീക്കിത്തന്നാല്‍ നിങ്ങളിലൊരു കൂട്ടര്‍ അവരുടെ റബ്ബിനോട് പങ്ക് ചേര്ക്കുന്നു“.
ഇങ്ങനെയൊക്കെ ഖുര്‍ആന്‍ തന്നെ അവര്‍ റുബൂബിയ്യത്തില്‍ തന്നെ പങ്ക് ചേര്ത്തംവരായിരുന്നു എനു വെട്ടിത്തുറന്ന് പറഞ്ഞിട്ടും ഇവര്‍ എന്തടിസ്ഥാനത്തിലാണ് മക്കാ മുശ്‌രിക്കുകള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരുന്നുവെന്ന് പറയുന്നതെന്ന് മനസ്സിലാവുന്നില്ല.
7. സൂറത്തുല്‍ ഹജ്ജിലെ 19 ആമത്തെ ആയത്ത്
هَذَانِ خَصْمَانِ اخْتَصَمُوا فِي رَبِّهِمْ (الحج 19
“സ്വന്തം റബ്ബിനെ സംബന്ധിച്ച് തര്ക്ക ത്തിലേര്പ്പെيട്ട രണ്ടു വിഭാഗമാണിത്
ഇനിയും വിശുദ്ധ ഖുര്‍ആന്‍ തന്നെ പറയട്ടെ:
8. സൂറത്ത് യൂസുഫിലെ 39 ആമത്തെ ആയത്ത്
يَا صَاحِبَيِ السِّجْنِ أَأَرْبَابٌ مُّتَفَرِّقُونَ خَيْرٌ أَمِ اللّهُ الْوَاحِدُ الْقَهَّارُ (سورة يوسف 39
“അല്ലയോ ജയിലിലെ കൂട്ടുകാരേ വിവിധങ്ങളായ റബ്ബുകളാണോ ഉത്തമം അതല്ല ഏകനും എല്ലാറ്റിനേയും അടക്കിവാഴുന്ന അല്ലാഹുവാണോ ഉത്തമം
ഇതിന് കുഞ്ഞീദു മദനി തന്നെ നല്കി്യ അര്ത്ഥം കാണുക:
ജയിലിലെ രണ്ട് സുഹൃത്തുക്കളേ വ്യത്യസ്ത രക്ഷാധികാരികളാണൊ ഉത്തമം; അതല്ല ഏകനും സര്‍വ്വാധികാരിയുമായ അല്ലാഹുവാണോ?
വിവിധങ്ങളായ റബ്ബുകളില്‍ വിശ്വസിച്ചതു കൊണ്ടാണല്ലോ ഇങ്ങനെ പറയേണ്ടിവന്നത്. എന്നിട്ടും കുഞ്ഞീദു മദനി തന്റെ ഔലിയാക്കള്‍ എന്ന പുസ്തകത്തില്‍ പറയുന്നു :
അതേയവസരത്തില്‍ അല്ലാഹു ഏകനാണ് എന്നും, അവനാണ് തങ്ങളേയും തങ്ങളുള്പ്പെ ട്ട ഈ പ്രപ്രഞ്ചത്തേയും സൃഷ്ടിച്ചു പരിപാലിക്കുന്നത് എന്നും അവര്‍ ദൃഢമായി വിശ്വസിച്ചിരുന്നു.
മക്കാ മുശ്‌രിക്കുകളുടെ വിശ്വാസത്തെ കുറിച്ച് ഖുര്‍ആനില്‍ എന്തു പറയുന്നു എന്നതിലേക്ക് 8 ആയത്തുകള്‍ നാം ഉദ്ധരിച്ചിരുന്നു.
പുത്തനാശയക്കാര്‍, മക്കാ മുശ്‌രിക്കുകള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരുന്നു എന്ന് പറയുന്നവരും വിശ്വസിക്കുന്നവരുമാണെന്ന് നാം നേരത്തെ രേഖാമൂലം പറഞ്ഞു. വിഷയവുമായി ബന്ധം കിട്ടാന്‍ വേണ്ടി അതില്‍ പെട്ട ഒന്ന് ഇവിടെ വീണ്ടും കൊടുക്കുന്നു.
അല്ലാഹുവിന്റെ റുബൂബിയ്യത്തിലുള്ള അംഗീകാരം (പ്രപഞ്ചം സൃഷ്ടിച്ച് സംരക്ഷിച്ച് നിയന്ത്രിക്കുന്നതിലെ അല്ലാഹുവിന്റെ ഏകത്വം – തൌഹീദ് അംഗീകരിക്കല്‍) എല്ലാ സൃഷ്ടികളിലും അല്ലാഹു നിക്ഷേപിച്ചിരിക്കുന്നു. ആരാധനകള്‍ അര്പ്പിക്കുന്നതില് അല്ലാഹുവിന് പങ്കുകാരെ ചേര്‍ത്ത മുശ്‌രിക്കുകള്‍ (ബിംബാരാധകര്‍) പോലും അല്ലാഹുവിന്റെ റുബൂബിയ്യത്തില്‍ വിശ്വസിച്ചിരുന്നു .(അംഗീകരിച്ചിരുന്നു) അല്ലാഹു അതാണ് പറയുന്നത്.( ഇസ്‌ലാമിക ഏകദൈവാരാധനാ വിശ്വാസവും അതിനെതിരെയുള്ള ദുരാചാര വിശ്വാസങ്ങളും പേജ് 37 ,വിവര്‍ത്തനം സയ്യിദ് സഅ്ഫര്‍ സ്വാദിഖ് (മദീനി) -പരിശോധന : അബൂ അബ്ദുല്ലാഹ് സകീര്‍ ഹുസൈന്‍. )
9. സൂറത്തുല്‍ ഹൂദിലെ 68 ആമത്തെ ആയത്ത്
أَلاَ إِنَّ ثَمُودَ كَفرُواْ رَبَّهُمْ (هود 68
“അറിയുക തീര്‍ച്ചയായും സമൂദ് വര്‍ഗം അവരുടെ റബ്ബിനോട് കാഫിറായിരിക്കുന്നു”
ഇത്രമാത്രം വ്യാഖ്യാനാത്തിന് പഴുതില്ലാത്തവിധം വിശുദ്ധ ഖുര്‍ആന്‍ അവര്‍ റുബൂബിയ്യത്തില്‍ കാഫിറായവരാണെന്ന് ഉറക്കെ എന്ന് പറഞ്ഞു വിളിച്ചു പറഞ്ഞിട്ടും ഇന്നും ഇവര്‍ അയക്കുന്ന ഇ മെയില്‍ കാണൂ.
The belief in Tawheed ar-Ruboobiyyah was never denied by any of the previous nations….
10. സൂറത്തുശ്‌ശുഅറാഇലെ 97, 98 ആയത്തുകള്‍
വിഗ്രഹാരാധകരും വിഗ്രഹങ്ങളും നാളെ നരകത്തിലകപ്പെടുമ്പോള്‍ അവര്‍ പരസ്പരം തര്‍ക്കിക്കുന്ന രംഗം അല്ലാഹു പറയുന്നത് കാണുക.
تاالله إِن كُنَّا لَفِي ضَلَالٍ مُّبِينٍ . إِذْ نُسَوِّيكُم بِرَبِّ الْعَالَمِينَ (الشعراء 97 – 98
“അല്ലാഹുവാണെ സത്യം, ഞങ്ങള്‍ തീര്‍ച്ചയായും വഴികേടിലാണ് അകപ്പെട്ടിരിക്കുന്നത്, സര്‍വ്വലോക രക്ഷിതാവിന് (റബ്ബിന്) തുല്യമായ സ്ഥാനം നിങ്ങള്‍ക്ക്മുശ്‌രിക്കുകള്‍ “റബ്ബിന്” തന്നെ സമന്മാരെ വെച്ച് പൂജിച്ചിരുന്നു എന്ന് തെളിയിക്കാന്‍ ഇതിലും വലിയ തെളിവ് ഇനിയെന്തുവേണം ! പിന്നെ ഏതര്‍ത്ഥത്തിലാണ് അവര്‍ ലോക രക്ഷിതാവില്‍ ശിര്‍ക്ക് വെച്ചിട്ടില്ലെന്ന് പറയുന്നത് ?
11. സൂറ ഫുസ്സിലത്തിലെ 9 ആമത്തെ ആയത്ത്
قُلْ أَئِنَّكُمْ لَتَكْفُرُونَ بِالَّذِي خَلَقَ الْأَرْضَ فِي يَوْمَيْنِ وَتَجْعَلُونَ لَهُ أَندَادًا ذَلِكَ رَبُّ الْعَالَمِينَ (فصلت 9
“പ്രവാചകരേ, അങ്ങ് അവരോട് പറയുക : രണ്ടു ദിനങ്ങളിലായി ഭൂമിയെ സൃഷ്ടിച്ചവനായ അല്ലാഹുവിനോട് നിങ്ങള്‍ കാഫിറാകുകയും അവന്ന് നിങ്ങള്‍ തുല്യരെ കല്‍പ്പിക്കുകയുമാണോ ? അവനാണ് സര്‍വ്വ ലോകങ്ങളുടേയും റബ്ബ്”.
ഈ ആയത്തിന് കുഞ്ഞീദു മദനി തന്നെ നല്‍കിയ അര്‍ഥം :
നീ പറയുക, രണ്ടു ദിവസ(ഘട്ട)ങ്ങളിലായി ഭൂമിയെ സൃഷ്ടിച്ചവനില്‍ നിങ്ങള്‍ അവിശ്വസിക്കുകയും അവന്ന് സമന്‍മാരെ സ്ഥാപിക്കുകയും തന്നെയാണോ ചെയ്യുന്നത്? അവനാകുന്നു ലോകങ്ങളുടേ രക്ഷിതാവ്.
റബ്ബുല്‍ ആലമീന് തന്നെ അവര്‍ പങ്കുകാരെ വെച്ചിരുന്നു. പക്ഷെ ഇതെ മൌലവി തന്റെ ഔലിയാക്കള്‍ എന്ന പുസ്തകത്തില്‍ പറയുന്നു :
അതേയവസരത്തില്‍ അല്ലാഹു ഏകനാണ് എന്നും , അവനാണ് തങ്ങളെയും തങ്ങളുള്‍പ്പെട്ട ഈ പ്രപഞ്ചത്തെയും സൃഷ്ടിച്ചു പരിപാലിക്കുന്നത് എന്നും അവര്‍ ദൃഢമായി വിശ്വസിച്ചിരുന്നു.
12. സൂറത്തു ഇസ്‌റാഇലെ 46 ആമത്തെ ആയത്ത്
റബ്ബില്‍ വിശ്വസിച്ചവരായിരുന്നു മക്കത്തെ മുശ്‌രിക്കുകള്‍ എന്ന് ഈ മൌലവിമാര്‍ പാടിപ്പഠിപ്പിക്കുന്ന ആ മുശ്‌രിക്കുകളെ കുറിച്ച് അല്ലാഹു പറയുന്നത് കാണുക.
وَجَعَلْنَا عَلَى قُلُوبِهِمْ أَكِنَّةً أَن يَفْقَهُوهُ وَفِي آذَانِهِمْ وَقْرًا وَإِذَا ذَكَرْتَ رَبَّكَ فِي الْقُرْآنِ وَحْدَهُ وَلَّوْاْ عَلَى أَدْبَارِهِمْ نُفُورًا (إسراء 46
“ ........... അങ്ങ് അങ്ങയുടെ ഏകനായ റബ്ബിനെക്കുറിച്ച് ഖുര്‍ആനിലൂടെ പറയുമ്പോള്‍ അവര്‍ വെറുപ്പോടെ പിന്തിരിഞ്ഞുപോകും.”
അവരും ഈ റബ്ബില്‍ വിശ്വസിച്ചിരുന്നുവെങ്കില്‍ പിന്നെയെന്തിന് അവര്‍ നീരസം കാണിക്കണം ?
എന്റെ നല്ലവരായ വായനക്കാര്‍ ഒരിക്കലും അധികമായി എന്ന് തെറ്റിദ്ധരിക്കരുത്. ഇവര്‍ ഇത്രയധികം വ്യക്തവും വ്യാഖ്യാനത്തിന് പോലും ആവശ്യമില്ലാത്തയത്ര ആയത്തുകള്‍ ഈ വിഷയത്തിലുണ്ടായിട്ടും ആടിനെ പട്ടിയാക്കുന്ന തനി മോശമായ സമീപനമാണ് ഖുര്‍ആനിനോടും മുസ്‌ലിം ഉമ്മത്തിനോടും ചെയ്തതെന്ന് വായനക്കാര്‍ക്ക് ബോധ്യപ്പെടാനാണ് ഇത്രയും ആയത്തുകള്‍ കൊടുത്തത്. ഇനിയും ഇത്തരം അനേകം ആയത്തുകള്‍ ഖുര്‍ആനില്‍ കാണാം. അവസാനമായി ഒരായത്തു കൂടെ കൊടുക്കാം.
13. സൂറത്തു സ്സാഫാത്തിലെ 149 ആമത്തെ ആയത്ത്
فَاسْتَفْتِهِمْ أَلِرَبِّكَ الْبَنَاتُ وَلَهُمُ الْبَنُونَ (الصافات 149
“നബിയേ, അങ്ങ് മക്കാ മുശ്‌രിക്കുകളോട് ചോദിക്കുക, അങ്ങയുടെ റബ്ബിന് പെണ്‍ മക്കളും അവര്‍ക്ക് ആണ്‍ മക്കളുമാണൊ എന്ന്”.
പകല്‍ വെളിച്ചം പോലെ ഏത് കുട്ടിക്കും തിരിയുന്ന രൂപത്തില്‍ ഈ ആയത്തില്‍ നിന്ന് മനസ്സിലാക്കാം. മക്കാ മുശ്‌രിക്കുകള്‍ റബ്ബിന് പെണ്‍മക്കളുണ്ടെന്ന് വിശ്വസിക്കുന്നവരായിരുന്നു എന്ന്. അങ്ങിനത്തെ ഒരു റബ്ബിനെ, അഥവാ മക്കളുള്ള റബ്ബിനെ ഖുര്‍ആന്‍ പഠിപ്പിച്ചിട്ടില്ല. തിരു നബി صلى الله عليه وسلم പരിചയപ്പെടുത്തിയിട്ടില്ല. മഹാന്‍മാരായ സ്വഹാബത്ത് വിശ്വസിച്ചിട്ടില്ല.
എന്നാല്‍ വഹാബി / മൗദൂദി വിശ്വാസം നോക്കൂ
മക്കാമുശ്‌രിക്കുകള്‍ തിരുമേനി (സ)ക്ക് അഭിമുഖീകരിക്കേണ്ടി വന്ന ഒരു വിഭാഗം മക്കാമുശ്‌രിക്കുകളായിരുന്നു. സൃഷ്ടിക്കുക, സംരക്ഷിക്കുക, വളര്‍ത്തിക്കൊണ്ട് വരിക, സംഹരിക്കുക, നിയന്ത്രിക്കുക മുതലായ എല്ലാം തന്നെ അല്ലാഹുവാണെന്ന് അവര്‍ സമ്മതിച്ചിരുന്നു. പരമാധികാരം അല്ലാഹുവിന് മാത്രമാണെന്ന് അവര്‍ ഉറക്കെ പ്രഖ്യാപിച്ചിരുന്നു. ഇവയില്‍ ഒന്നിലും ആരെയും അവര്‍ പങ്കാളികളാക്കിയിരുന്നില്ല.
ഇതിന് തെളിവായി സൂറത്തുല്‍ മുഅ്മിനൂനയിലെ 84-87 വരെയുള്ള ആയത്ത് (അവയുടെ വിശദീകരണം ബുള്ളറ്റിനുകളില്‍ വരും إن شاء الله ) തെളിവ് കൊടുത്തതിന് ശേഷം അദ്ദേഹം പറയുന്നു.
അറേബ്യന്‍ മുശ്‌രിക്കുകള്‍ മുകളില്‍ പറഞ്ഞ കാര്യങ്ങളില്‍ (പരമാധികാരം ഉള്‍പ്പെടെ) അല്ലാഹുവിന്റെ ഏകത്വത്തെ (തൌഹീദിനെ) അംഗീകരിച്ചിരുന്നുവെന്ന് യാതൊരു വ്യാഖ്യാനത്തിന്റെയും ആവശ്യമില്ലാത്ത വിധം ആയത്തില്‍ നിന്ന് തന്നെ വ്യക്തമാണ്.
( അബ്ദുസ്സലാം സുല്ലമി എടവണ്ണയുടെ, തൌഹീദ് ഒരു സമഗ്ര വിശലനം പേജ് 216-217 )
ഇങ്ങനെ നോക്കിയാല്‍, മക്കാ മുശ്‌രിക്കുകള്‍ റബ്ബിനെക്കൊണ്ട് കാഫിറായിരുന്നു എന്നും റബ്ബിനെക്കൊണ്ട് മറ്റു വസ്തുക്കളെ അവര്‍ സമമാക്കിയിരുന്നു എന്നും റബ്ബില്‍ അവര്‍ പങ്കു ചേര്‍ത്തിരുന്നു എന്നും വിശുദ്ധ ഖുര്‍ആന്‍ സംശയത്തിന് വകയില്ലാത്ത വിധം ആവര്‍ത്തിച്ചു വ്യക്തമാക്കുന്നു. അതുകൊണ്ട് മക്കാ മുശ്‌രിക്കുകള്‍ക്ക് റബ്ബിനെ കുറിച്ച് വിശ്വാസമുണ്ടായിരുന്നു എന്ന് പറയുന്നതും അവര്‍ക്ക് റുബൂബിയ്യത്തിലുള്ള തൌഹീദുണ്ടായിരുന്നു എന്നു പറയുന്നതും ഖുര്‍ആനിന്റെ വ്യക്തമായ പരാമര്‍ശങ്ങള്‍ക്ക് എതിരാണെന്ന് ഖുര്‍ആന്‍ കൊണ്ട് തന്നെ തെളിഞ്ഞു.
സാന്ദര്‍ഭികമായി ഒരു കാര്യം കൂടെ ഓര്‍മ്മിപ്പിക്കട്ടെ. അല്ലാഹുവിലുള്ള വിശ്വാസത്തെ പരിചയപ്പെടുത്തുമ്പോള്‍ അതിനെ മൂന്നായി (ഉലൂഹിയ്യത്തിലുള്ള വിശ്വാസം, റുബൂബിയ്യത്തിലുള്ള വിശ്വാസം, അസ്‌മാഅ് വസ്സ്വിഫാത്തിലുള്ള വിശ്വാസം) വിഭജിക്കുന്ന പരിപാടി മുസ്‌ലിം ഉമ്മത്തിന് പരിചയമില്ലാത്തതാണ്.മൂന്ന് നൂറ്റാണ്ടിലേയോ അതിന് ശേഷം വന്ന ഇമാമുകളോ ചെയ്യാത്ത ഒരു പുതിയ വിഭജനമാണത് എല്ലാം. നബി صلى الله عليه وسلم യുടെ സുന്നത്തില്‍ വല്ല തെളിവുമുണ്ടോ ആവോ? തിരു നബി صلى الله عليه وسلم തൌഹീദ് പഠിപ്പിച്ച ഒരു സ്ഥലത്തും ഇങ്ങനെ ഒരു വേര്‍തിരിവ് പറഞ്ഞതായി കാണുന്നില്ല. മുകളില്‍ നാം അബ്‌ദുല്‍ ഖൈസിന്റെ സംഭവം കൊടുത്തിരുന്നു. അതില്‍ “അല്ലാഹുവിലുള്ള വിശ്വാസം എന്താണെന്ന് നിങ്ങള്‍ക്ക് അറിയുമോ” എന്ന് ചോദിക്കുകയും അവര്‍ അറിയില്ല എന്ന് മറുപടി പറയുകയും ചെയ്ത ബുഖാരിയുടെ ഹദീസ് നാം കണ്ടു. അതിനുള്ള മറുപടിയില്‍ പോലും ഇങ്ങനെ ഒരു വിഭജനം പഠിപ്പിച്ചു കൊടുത്തിട്ടില്ല.
അല്ലാഹുവിലുള്ള വിശ്വാസം എന്നു പറയുന്നത് തന്നെ ഇതെല്ലാം അടങ്ങിയതാണ്. പിന്നീട് ഒരു വേര്‍തിരിവിന്റെ ആവശ്യമേയില്ല.
ഇനി ഇതുപോലെത്തന്നെ (റബ്ബില്‍ വിശ്വാസിക്കാത്തതുപോലെ) അവര്‍ അല്ലാഹുവിലും വിശ്വസിച്ചിരുന്നില്ല എന്നതിനും അനേകം ആയത്തുകള്‍ തന്നെ നമുക്ക് തെളിവായി കൊണ്ട് വരാം.
ചിലത് കാണുക :
قُلْ أَنفِقُواْ طَوْعًا أَوْ كَرْهًا لَّن يُتَقَبَّلَ مِنكُمْ إِنَّكُمْ كُنتُمْ قَوْمًا فَاسِقِينَ (سورة التوبة 53
“അവരുടെ ദാനധര്‍മ്മങ്ങള്‍ തള്ളപ്പെടുന്നതിലുള്ള കാരണം അവര്‍ അല്ലാഹുവിലും അവന്റെ റസൂലിലും കാഫിറായിരുന്നു എന്നതാണ്” (തൌബ 53 )
അപ്പോള്‍ അല്ലാഹു പറയുന്നു അവര്‍ അല്ലാഹുവില്‍ കാഫിറാണെന്ന്. നവീനവാദികള്‍ പറയുന്നു അല്ല അവര്‍ വിശ്വാസികളാണെന്ന്.
ഇനിയും കാണുക :
اسْتَغْفِرْ لَهُمْ أَوْ لاَ تَسْتَغْفِرْ لَهُمْ إِن تَسْتَغْفِرْ لَهُمْ سَبْعِينَ مَرَّةً فَلَن يَغْفِرَ اللّهُ لَهُمْ ذَلِكَ بِأَنَّهُمْ كَفَرُواْ بِاللّهِ وَرَسُولِهِ وَاللّهُ لاَ يَهْدِي الْقَوْمَ الْفَاسِقِينَ (التوبة 80
(മുശ്‌രിക്കുകള്‍ക്ക് പൊറുത്ത് കൊടുക്കാതിരിക്കാനുള്ള കാരണം) “അവര്‍ അല്ലാഹുവിലും അവന്റെ റസൂലിലും കാഫിറായതാണതിനു കാരണം” (തൌബ 80)വീണ്ടും ഖുര്‍ആന്‍ പറയുന്നു :
قُلْ أَئِنَّكُمْ لَتَكْفُرُونَ بِالَّذِي خَلَقَ الْأَرْضَ فِي يَوْمَيْنِ وَتَجْعَلُونَ لَهُ أَندَادًا ذَلِكَ رَبُّ الْعَالَمِينَ (سورة فصلت 9
“പ്രവാചകരെ, അങ്ങ് അവരോട് പറയുക : രണ്ടു ദിവസങ്ങളിലായി ഭൂമിയെ സൃഷ്ടിച്ചവനായ അല്ലാഹുവില്‍ നിങ്ങള്‍ കാഫിറാകുകയാണോ?അവന്ന് നിങ്ങള്‍ സമന്‍മാരെ കല്‍പിക്കുകയുമാണോ ? അവനാകട്ടെ സര്‍വ്വ ചരാചരങ്ങളുടെയും റബ്ബാകുന്നു” (ഫുസ്സിലത്ത് 9)
ഇനിയും അല്ലാഹു പറയുന്നു:
وَمَا لَكُمْ لَا تُؤْمِنُونَ بِاللَّهِ وَالرَّسُولُ يَدْعُوكُمْ لِتُؤْمِنُوا بِرَبِّكُمْ وَقَدْ أَخَذَ مِيثَاقَكُمْ إِن كُنتُم مُّؤْمِنِينَ (سورة الحديد 8
അല്ലാഹുവില്‍ വിശ്വസിക്കാതിരിക്കാന്‍ നിങ്ങള്‍ക്കെന്താണ് ന്യായം? നിങ്ങളുടെ റബ്ബില്‍ വിശ്വസിക്കാനാണല്ലോ പ്രവാചകന്‍ നിങ്ങളെ ക്ഷണിച്ചു കൊണ്ടിരിക്കുന്നത്..”അവര്‍ക്ക് അല്ലാഹുവിലോ റബ്ബിലോ എന്തെങ്കിലും വിശ്വാസമുണ്ടായിരുന്നെങ്കില്‍ ഇങ്ങനെ പറയുന്നതില്‍ ഒരര്‍ത്ഥവുമില്ല
വീണ്ടും ഖുര്‍ആന്‍ തന്നെ കാണുക :
يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا عَدُوِّي وَعَدُوَّكُمْ أَوْلِيَاء تُلْقُونَ إِلَيْهِم بِالْمَوَدَّةِ وَقَدْ كَفَرُوا بِمَا جَاءكُم مِّنَ الْحَقِّ يُخْرِجُونَ الرَّسُولَ وَإِيَّاكُمْ أَن تُؤْمِنُوا بِاللَّهِ رَبِّكُمْ إِن كُنتُمْ خَرَجْتُمْ جِهَادًا فِي سَبِيلِي وَابْتِغَاء مَرْضَاتِي تُسِرُّونَ إِلَيْهِم بِالْمَوَدَّةِ وَأَنَا أَعْلَمُ بِمَا أَخْفَيْتُمْ وَمَا أَعْلَنتُمْ وَمَن يَفْعَلْهُ مِنكُمْ فَقَدْ ضَلَّ سَوَاء السَّبِيلِ (الممتحنة آية 1
“ഓ സത്യ വിശ്വാസികളേ, എന്റെയും നിങ്ങളുടെയും ശത്രുക്കളെ നിങ്ങള്‍ മിത്രങ്ങളാക്കരുത്. നിങ്ങളവര്‍ക്ക് സ്‌നേഹം നല്‍കുന്നു. അവരാണെങ്കില്‍ നിങ്ങള്‍ക്കു കിട്ടിയ സത്യത്തോട് കാഫിറായവരാണ്. നിങ്ങളുടെ റബ്ബായ അല്ലാഹുവില്‍ വിശ്വസിച്ചതിന്റെ പേരില്‍ നിങ്ങളെയും പ്രവാചകനെയും നാട്ടില്‍ നിന്നും ആട്ടിയോടിച്ചവരാണവര്‍”എത്ര സ്‌പഷ്ടം ! റബ്ബായ അല്ലാഹുവില്‍ അവര്‍ വിശ്വസിച്ചിരുന്നെങ്കില്‍ പിന്നെന്തിന് അതേ വിശ്വാസത്തിന്റെ പേരില്‍ തിരു നബി صلى الله عليه وسلم യെയും സ്വഹാബത്തിനെയും അവര്‍ നാടു കടത്തി ?
ഒരായത്തു കൂടെ കാണുക:
ذَلِكُم بِأَنَّهُ إِذَا دُعِيَ اللَّهُ وَحْدَهُ كَفَرْتُمْ وَإِن يُشْرَكْ بِهِ تُؤْمِنُوا فَالْحُكْمُ لِلَّهِ الْعَلِيِّ الْكَبِيرِ (غافر 12
( നരകക്കുണ്ടാരത്തില്‍ ആപതിച്ച് ഇനി രക്ഷപ്പെടാന്‍ വല്ല പഴുതുമുണ്ടോ എന്നന്വേഷിക്കുമ്പോള്‍ അവര്‍ക്ക് നല്‍കുന്ന മറുപടിയായി അല്ലാഹു പറയുന്നു: ) “നിങ്ങള്‍ക്കീ ദുര്‍ഗതിയെത്താനുള്ള കാരണം, ഏകനായ അല്ലാഹുവിലേക്ക് നിങ്ങളെ ക്ഷണിക്കപ്പെട്ടപ്പോള്‍ നിങ്ങളവനോട് കാഫിറായി എന്നതാണ്. അല്ലാഹുവിനോടെപ്പം മറ്റുള്ളവരെ പങ്കാളികളാക്കുമ്പോള്‍ നിങ്ങളത് വിശ്വസിക്കുകയും ചെയ്തു. ഇനി വിധിത്തീര്‍പ്പ് ഉന്നതനും മഹത്വമുള്ളവനുമായ അല്ലാഹുവിനാകുന്നു.”قل يا أيها الكافرون പോലെയുള്ള പല ആയത്തുകളും നാം മുമ്പ് വിശദീകരിച്ചിട്ടുണ്ട്. ഇതില്‍ നിന്നെല്ലാം വ്യാഖ്യാനങ്ങളുടെ ആവശ്യമില്ലാതെ തന്നെ വ്യക്തമാകുന്ന കാര്യമാണ് മക്കാ മുശ്‌രിക്കുകള്‍ കാഫിറുകളാണെന്ന്.
അപ്പോള്‍ തിരു നബി صلى الله عليه وسلم മനസ്സിലാക്കിയ, മറ്റ് അമ്പിയാ മുര്‍സലുകള്‍ മനസ്സിലാക്കിയ , അവരില്‍ വിശ്വസിച്ച സമുദായം മനസ്സിലാക്കിയ അല്ലാഹുവില്‍ മക്കാ മുശ്‌രിക്കുകള്‍ വിശ്വസിക്കുകയോ അവനവര്‍ ഇബാദത്ത് ചെയ്യുകയോ ചെയ്തിട്ടില്ല.
അപ്പോള്‍ മക്കാ മുശ്‌രിക്കുകളായാലും നസാറാക്കളായാലും അവരാരും അല്ലാഹുവില്‍ വിശ്വസിച്ചിട്ടില്ലെന്ന് വ്യക്തമായി ഖുര്‍ആന്‍ പറയുന്നു. അവര്‍ കാഫിറാണെന്നും വ്യക്തമായി.
പക്ഷെ, അല്ലാഹു അവര്‍ കാഫിറാണെന്ന് പറഞ്ഞിട്ടും നവീനവാദികള്‍ പറയുന്നു മക്കാ മുശ്‌രിക്കുകള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരുന്നു !!! അവർ എഴുതി പ്രചരിപ്പിക്കുന്ന ആശയം താഴെ" ....അതേയവസരത്തില്‍ അല്ലാഹു ഏകനാണ് എന്നും, അവനാണ് തങ്ങളെയും തങ്ങളുള്‍പ്പെട്ട ഈ പ്രപഞ്ചത്തെയും സൃഷ്ടിച്ചു പരിപാലിക്കുന്നത് എന്നും അവര്‍ ദൃഢമായി വിശ്വസിച്ചിരുന്നു. " (അല്ലാഹുവിന്റെ ഔലിയാക്കൾ -കെ. കുഞ്ഞീതു മദനി -പേജ് -90 )
ചുരുക്കത്തില്‍ അല്ലാഹുവിനെ, അല്ലാഹു പരിചയപ്പെടുത്തിയതുപോലെ വിശ്വസിക്കണം. അല്ലാത്ത വിശ്വാസങ്ങളൊക്കെ കുഫ്‌റാണ്. അതിന് അല്ലാഹു ഇല്ല എന്ന് പറയണമെന്നില്ല. ഇത് പ്രത്യേകം നാം ഓര്‍മ്മിക്കണം.
അല്ലാഹു പറയുന്നത് കാണുക :
وَإِلَـهُكُمْ إِلَهٌ وَاحِدٌ لاَّ إِلَهَ إِلاَّ هُوَ الرَّحْمَنُ الرَّحِيمُ (البقرة 163
“നിങ്ങളുടെ ഇലാഹ് ഏക ഇലാഹ് മാത്രമാകുന്നു.അവനല്ലാതെ വേറെ ഇലാഹില്ല.അവന്‍ അങ്ങേയറ്റത്തെ കാരുണ്യവാനും ദയാലുവുമാണ്“
ഇങ്ങനെ റഹ്‌മാനും റഹീമുമായ ഒരു അല്ലാഹുവില്‍ വിശ്വസിച്ചവര്‍ മുഅ്മിനുകളല്ലാതെയില്ല. അതു കൊണ്ടാണല്ലോ ഹുദൈബിയ സന്ധി നടന്ന സമയത്ത്, തിരു നബി صلى الله عليه وسلم അലി رضي الله عنه വിനോട് കരാര്‍ എഴുതാന്‍ കല്‍പിക്കുകയും മഹാനവര്‍കള്‍ ബിസ്‌മി കൊണ്ട് എഴുതാന്‍ തുടങ്ങിയപ്പോള്‍ മക്കാ മുശ്‌രിക്കുകള്‍ പറഞ്ഞു لا نعرف الرحمن الرحيم “ആരാണീ റഹ്‌മാന്‍ ഞങ്ങള്‍ക്കവനെ പരിചയമില്ല.“ (ഇമാം ബൈഹഖി തന്റ് സുനനില്‍ ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് 19207)
അത് ഖുര്‍ആനും പല സ്ഥലങ്ങളിലായി പറഞ്ഞിട്ടുണ്ട്:
كَذَلِكَ أَرْسَلْنَاكَ فِي أُمَّةٍ قَدْ خَلَتْ مِن قَبْلِهَا أُمَمٌ لِّتَتْلُوَ عَلَيْهِمُ الَّذِيَ أَوْحَيْنَا إِلَيْكَ وَهُمْ يَكْفُرُونَ بِالرَّحْمَـنِ قُلْ هُوَ رَبِّي لا إِلَـهَ إِلاَّ هُوَ عَلَيْهِ تَوَكَّلْتُ وَإِلَيْهِ مَتَابِ (الرعد 30
“...അവര്‍ റഹ്‌മാനായ അല്ലാഹുവിനെയാണ് നിഷേധിച്ചിരിക്കുന്നത്. പ്രവാചകരേ അങ്ങ് പറയുക: അവനാകുന്നു എന്റെ റബ്ബ്. അവനല്ലാതെ വേറെ ഇലാഹില്ല........”അപ്പോള്‍ അല്ലാഹു, അല്ലാഹുവിനെ പരിചയപ്പെടുത്തിയതും അല്ലാഹുവിനെ അവന്റെ പ്രവാചകന്മാര്‍ പരിചയപ്പെടുത്തിയതും സത്യ വിശ്വാസികള്‍ മനസ്സിലാക്കിയതുമായ അല്ലാഹു, അല്ലാഹു സൂറത്തുല്‍ ഇഖ്‌ലാസിലൂടെയും ആയത്തുല്‍ കുര്‍സിയിലൂടെയും, وإلهكم إله واحد لا إله إلا هو الرحمن الرحيم എന്ന ആയത്തിലൂടെയും പരിചയപ്പെടുത്തിയ അല്ലാഹുവാണ്. ഈ അല്ലാഹുവില്‍ അവന്റെ പ്രവാചമന്മാരും അവരില്‍ വിശ്വസിച്ച സത്യവിശ്വാസികളുമല്ലാതെ വിശ്വസിച്ചിട്ടില്ല. അവര്‍ അല്ലാഹു എന്ന വാക്ക് പറയുന്നുണ്ടോ ഇല്ലയോ എന്നതല്ല പരിഗണിക്കേണ്ടത്.
ഇനി മക്കാ മുശ്‌രിക്കുകൾക്ക് അല്ലാഹുവിൽ അല്ലെങ്കിൽ റബ്ബിൽ വിശ്വാസമുണ്ടായിരുന്നു എന്ന് തെറ്റിദ്ധരിപ്പിക്കാൻ നവീന വാദികൾ സാധാരണ ഓതാറുള്ള ചില ആയത്തുകളുണ്ട്. അവയുടെ യാഥാർത്ഥ്യമെന്താണെന്ന് കൂടെ മനസ്സിലാക്കിയാൽ മക്കാ മുശ്‌രിക്കുകൾ തിരുനബി صلى الله عليه وسلم പരിചയപ്പെടുത്തിയ അല്ലാഹുവിൽ വിശ്വസിച്ചിട്ടില്ലേയെന്ന് പകൽ വെളിച്ചം പോലെ വ്യക്തമാകും
അത്തരം ആയത്തുകളിലെ പ്രധാന ആയത്തുകളാണ് സൂറത്തുൽ മുഅ്മിനൂനയിലെ 84 മുതൽ 88 വരെയുള്ള ആയത്തുകൾ. അവയിതാണ്.
قُل لِّمَنِ الْأَرْضُ وَمَن فِيهَا إِن كُنتُمْ تَعْلَمُونَ. سَيَقُولُونَ لِلَّهِ قُلْ أَفَلَا تَذَكَّرُونَ. قُلْ مَن رَّبُّ السَّمَاوَاتِ السَّبْعِ وَرَبُّ الْعَرْشِ الْعَظِيمِ. سَيَقُولُونَ لِلَّهِ قُلْ أَفَلَا تَتَّقُونَ. قُلْ مَن بِيَدِهِ مَلَكُوتُ كُلِّ شَيْءٍ وَهُوَ يُجِيرُ وَلَا يُجَارُ عَلَيْهِ إِن كُنتُمْ تَعْلَمُونَ
ഇതിന് നമുക്ക് കുഞ്ഞീതു മദനി നൽകിയ അർഥം തന്നെ കൊടുക്കാം :
( നബിയേ, ) ചോദിക്കുക: ഭൂമിയും അതിലുള്ളതും ആരുടെതാണ്? നിങ്ങൾക്കറിയാമെ ങ്കിൽ ( പറയൂ. ). അവർ പറയും; അല്ലാഹുവിന്റേതാണെന്ന്. നീ പറയുക: എന്നാൽ നിങ്ങൾ ആലോചിച്ച് മനസ്സിലാക്കുന്നില്ലേ? നീ ചോദിക്കുക: ഏഴുആകാശങ്ങളുടെ രക്ഷിതാവും മഹത്തായ സിംഹാസനത്തിന്റെ രക്ഷിതാവും ആരാകുന്നു? അവർ പറയും: അല്ലാഹുവിന്നാകുന്നു ( രക്ഷാകർത്തൃത്വം ). നീ പറയുക: എന്നാൽ നിങ്ങൾ സൂക്ഷ്മത പാലിക്കുന്നില്ലേ? നീ ചോദിക്കുക: എല്ലാ വസ്തുക്കളുടെയും ആധിപത്യം ഒരുവന്റെ കൈവശത്തിലാണ്. അവൻ അഭയം നൽകുന്നു. അവന്നെതിരായി ( എവിടെ നിന്നും ) അഭയം ലഭിക്കുകയില്ല. അങ്ങനെയുള്ളവൻ ആരാണ്? നിങ്ങൾക്കറിയാമെങ്കിൽ ( പറയൂ. ) അവർ പറയും: ( അതെല്ലാം ) അല്ലാഹുവിന്നുള്ളതാണ്. നീ ചോദിക്കുക: പിന്നെ എങ്ങനെയാണ് നിങ്ങൾ മായാവലയത്തിൽ പെട്ടുപോകുന്നത്?
ഇതാണ് മക്കാ മുശ്‌രിക്കുകൾ അല്ലാഹുവിൽ വിശ്വസിച്ചിരുന്നു എന്ന് തെറ്റിദ്ധരിപ്പിക്കാൻ നവീന വാദികൾ ഉദ്ധരിക്കുന്ന ഒരു പ്രധാന തെളിവ് .പക്ഷെ അതിൽ മൂന്ന് സ്ഥലത്തുമുള്ളത് سيقولون എന്നാണ് അഥവാ ‘ അവർ പറയും ‘ വിശ്വസിക്കുന്നു എന്നല്ല ഉള്ളത്.
എല്ലാവർക്കും അറിയുന്ന ഇസ്‌ലാമിക ദൃഷ്ട്യാ ഒരാൾ വിശ്വാസിയാകണമെങ്കിൽ വായകൊണ്ട് ‘അല്ലാഹു’ എന്ന് പറഞ്ഞാൽ പോരെന്ന് .
എന്നാൽ അതവർ വെറും വാക്കാൽ പറഞ്ഞ ‘അല്ലാഹു ‘ ആണ് അല്ലാതെ അവർക്ക് വിശ്വാസമുണ്ടായിരുന്നില്ല എന്നതിന് എന്താണ് തെളിവ് ? അത് തൊട്ടടുത്ത ആയത്തിൽ അല്ലാഹു തന്നെ പറയുന്നുണ്ട്. പക്ഷെ അത് നവീന വാദികൾ മൂടി വെക്കാറാണ് പതിവ് . ആ ആയത്തുകളും കൂടെ കാണുക.
بَلْ أَتَيْنَاهُم بِالْحَقِّ وَإِنَّهُمْ لَكَاذِبُونَ. مَا اتَّخَذَ اللَّهُ مِن وَلَدٍ وَمَا كَانَ مَعَهُ مِنْ إِلَهٍ إِذًا لَّذَهَبَ كُلُّ إِلَهٍ بِمَا خَلَقَ وَلَعَلَا بَعْضُهُمْ عَلَى بَعْضٍ سُبْحَانَ اللَّهِ عَمَّا يَصِفُونَ. عَالِمِ الْغَيْبِ وَالشَّهَادَةِ فَتَعَالَى عَمَّا يُشْرِكُونَ.
“എന്നാൽ നിശ്ചയം നാം സത്യമാണ് അവർക്കതരിപ്പിച്ചത്. നിശ്ചയം ഈ മക്കാ മുശ്‌രിക്കുകൾ കള്ളവാദികൾ തന്നെയാണ്. അല്ലാഹു ആരെയും മക്കളാക്കിയിട്ടില്ല. അവന്റെ കൂടെ വേറെ ഇലാഹിനെ നിശ്ചയിച്ചിട്ടുമില്ല. അങ്ങിനെ മറ്റു ഇലാഹുകളുണ്ടായിരുന്നെങ്കിൽ ഓരോരുത്തരും അവർ സൃഷ്ടിച്ചതുമായി വേർ പിരിഞ്ഞു പോകും. പരസ്പരം കലഹിക്കുകയും ചെയ്യും. അവർ സങ്കല്പിക്കുന്ന പങ്കുകാരിൽ നിന്നൊക്കെയും അവൻ പരിശുദ്ധനാകുന്നു. അവൻ ദൃശ്യവും അദൃശ്യവും അറിയുന്നവനാണ്. അതിനാൽ അവർ പങ്ക് ചേർക്കുന്നവരിൽ നിന്നെല്ലാം അവൻ പരിശുദ്ധനാണ്. “
അപ്പോൾ ഇതേ സൂറത്തുൽ മുഅ്മിനൂനയിൽ തന്നെ തൊട്ടു ശേഷമുള്ള ആയത്തിലൂടെ അല്ലാഹു പറയുന്നു. അവർ “അല്ലാഹു” എന്ന് പറയുന്നുണ്ടെങ്കിലും അതിൽ അവർ കള്ള വാദികളാണ്. കാരണം അവരുടെ വിശ്വാസം അല്ലാഹുവിനു മക്കളുണ്ടെന്നും അവന്റെ കൂടെ മറ്റു ഇലാഹുകളുണ്ടെന്നുമാണ്.
മക്കളും പങ്കുകാരുമുള്ള ദൈവത്തെ സംബന്ധിച്ചാണ് അവർ “ അല്ലാഹു “ എന്ന് പറഞ്ഞത്. അത്തരം ഒരു അല്ലാഹുവിനെ ഖുർആനോ പ്രവാചകരോ പഠിച്ചിട്ടില്ല. അത്തരം ഒരു ദൈവത്തെകുറിച്ച് “അല്ലാഹു” എന്ന് പറയുന്നത് കൊണ്ട് അവർ അല്ലാഹുവിൽ വിശ്വസിച്ചവരാണ് എന്ന് പറയാമെങ്കിൽ ഈസാ നബി അല്ലാഹു ആണെന്ന് പറയുന്ന കൃസ്ത്യാനികൾ മുഅ്മിനീങ്ങളാണെന്ന് പറയേണ്ടിവരും. എന്നാൽ അത് പറ്റില്ലെന്നാണ് ഖുർആൻ പറയുന്നത് കാണുക. :
لَّقَدْ كَفَرَ الَّذِينَ قَآلُواْ إِنَّ اللّهَ هُوَ الْمَسِيحُ ابْنُ مَرْيَمَ (سورة المائدة 17
തീർച്ചയായും മർയമിന്റെ പുത്രൻ മസീഹ് അല്ലാഹു ആണെന്ന് പറഞ്ഞവൻ നിശ്ചയം കാഫിറാണ് (അൽ മാഇദ 17 )
മസീഹ് “അല്ലാഹു’ ആണെന്ന് പറഞ്ഞത് കൊണ്ടാണ് അവർ കാഫിറായത്. അത് പോലെ മക്കാ മുശ്‌രിക്കുകൾ മക്കളുള്ള , കൂട്ടുകാരായി മറ്റു ഇലാഹുകളുള്ള ദൈവത്തെ കുറിച്ചാണ് അവർ അല്ലാഹു എന്ന് പറഞ്ഞത് അതാണ് അല്ലാഹു തന്നെ അവരെ “ഓ കാഫിറുകളേ “ قل يا أيها الكافرون എന്നു വിളിച്ചതും
അവർ പച്ച കാഫിറുകളായിരുന്നു എന്ന് വിശുദ്ധ ഖുർആൻ പറഞ്ഞ അനേകം ആയത്തുകൾ നാം മുമ്പ് ഉദ്ധരിച്ചിരുന്നു. അവിടെ പറയാത്ത ഒരു ആയത്ത് ഇവിടെ കാണുക.
وَإِن تَعْجَبْ فَعَجَبٌ قَوْلُهُمْ أَئِذَا كُنَّا تُرَابًا أَئِنَّا لَفِي خَلْقٍ جَدِيدٍ أُوْلَـئِكَ الَّذِينَ كَفَرُواْ بِرَبِّهِمْ (سورة الرعد 5
(നബിയേ ) , അങ്ങയ്ക്ക് ആശ്ചര്യപ്പെടേണമെങ്കിൽ ഏറ്റവും അത്ഭുതം ഈ മുശ്‌രിക്കുകളുടെ വാദമാണ്. “ നാം മരിച്ച് മണ്ണായാൽ രണ്ടാമതും സൃഷ്ടിക്കപ്പെടുകയോ ?” സ്വന്തം റബ്ബിൽ കാഫിറായവരാണാ മുശ്‌രിക്കുകൾ ( സൂറത്ത് റഅദ് 5)
ദൃശ്യവും അദൃശ്യവും അറിയുന്ന, ഹൃദയത്തിലുള്ള വിശ്വാസമെന്താണന്നറിയുന്ന അവരെ പടച്ച സ്രഷ്ടാവ് പറയുന്നു അവർക്ക് വിശ്വാസമില്ലെന്ന്. പിന്നെ നാവ് കൊണ്ട് ‘അല്ലാഹു’ എന്ന് പറയുന്നതിന് യാതൊരർഥവുമില്ല. എന്നല്ല വിശ്വസിച്ചു എന്നു പറഞ്ഞാൽ പോലും അസ്വീകാര്യമാണെന്നാണ് ഖുർആൻ പറഞ്ഞത്.
وَمِنَ النَّاسِ مَن يَقُولُ آمَنَّا بِاللّهِ وَبِالْيَوْمِ الآخِرِ وَمَا هُم بِمُؤْمِنِينَ (البقرة 8
“ഞങ്ങൾ അല്ലാഹുവിലും അന്ത്യ ദിനത്തിലും വിശ്വസിച്ചവരാണെന്ന് പറയുന്ന ചില മനുഷ്യരുണ്ട്. വാസ്തവത്തിൽ അവർ വിശ്വാസികളല്ല തന്നെ “
കാരണം ഖുർആൻ തന്നെ പറഞ്ഞിട്ടുണ്ട്
وَإِذَا قِيلَ لَهُمْ آمِنُواْ كَمَا آمَنَ النَّاسُ قَالُواْ أَنُؤْمِنُ كَمَا آمَنَ السُّفَهَاء أَلا إِنَّهُمْ هُمُ السُّفَهَاء وَلَـكِن لاَّ يَعْلَمُونَ (البقرة 13
“പ്രവാചകർ صلى الله عليه وسلم യും സ്വഹാബത്തും വിശ്വസിച്ചത് പോലെ നിങ്ങൾ വിശ്വസിക്കുക എന്നവരോട് പറയപ്പെട്ടാൽ , (അവർ പറയും) മൂഢന്മാർ വിശ്വസിക്കുന്ന പോലെ ഞങ്ങളും വിശ്വസിക്കുകയോ ? അറിയുക സത്യത്തിൽ അവർ തന്നെയാണ് മൂഢന്മാർ ,. പക്ഷെ അവരത് അറിയുന്നില്ല.
അഥവാ അവർക്ക് പറ്റിയ തകരാർ നാമാദ്യം പറഞ്ഞ സച്ചരിതരുടെ മാർഗമല്ലാത്ത മാർഗം അവർ പിൻപറ്റിയെന്നതാണ്.
എന്നിട്ടും മുജാഹിദുകൾ പറയുന്നു.
അല്ലാഹുവിന്റെ റുബൂബിയ്യത്തിലുള്ള അംഗീകാരം (പ്രപഞ്ചം സൃഷ്ടിച്ച് സംരക്ഷിച്ച് നിയന്ത്രിക്കുന്നതിലെ അല്ലാഹുവിന്റെ ഏകത്വം –തൌഹീദ് അംഗീകരിക്കൽ) എല്ലാ സൃഷ്ടികളിലും അല്ലാഹു നിക്ഷേപിച്ചിരിക്കുന്നു. ആരാധനകൾ അർപ്പിക്കുന്നതിൽ അല്ലാഹുവിന് പങ്കുകാരെ ചേർത്ത മുശ്‌രിക്കുകൾ (ബിംബാരാധകർ) പോലും അല്ലാഹുവിന്റെ റുബൂബിയ്യത്തിൽ വിശ്വസിച്ചിരുന്നു (അംഗീകരിച്ചിരുന്നു ) അല്ലാഹു അതാണ് പറയുന്നത്. ( ഇസ്‌ലാമിക ഏക ദൈവാരാധനാ വിശ്വാസവും, അതിനെതിരെയുള്ളാ ദുരാചാര വിശ്വാസങ്ങളും , വിവർത്തനം : സയ്യിദ് സഅ്ഫർ (മദീനി) , പരിശോധന : അബൂ അബ്ദുല്ലാഹ് സകീർ ഹുസൈൻ )
സൂറത്തുൽ മുഅ്മിനൂനയിലെ മുകളിൽ കൊടുത്ത ആയത്തുകൾക്ക് പുറമെ ,ഇങ്ങനെ വിവിധ ചോദ്യങ്ങളുടെ മറുപടിയായി മക്കാ മുശ്‌രിക്കുകൾ ليقولن الله എന്നു പറയുന്നത് ഖുർആനിലെ സൂറത്തുൽ അൻകബൂത്തിന്റെ 61 ,അതേ സൂറത്തിലെ 63, ലുഖ്മാനിലെ 25, സുമറിലെ 38, സുഖ്‌റുഫിലെ 9, അതേ സൂറത്തിലെ 87 എന്നീ ആയത്തുകളിലൊക്കെ കാണാം. എല്ലാറ്റിന്റെയും മറുപടി മുകളിൽ പറഞ്ഞത് തന്നെയാണ്.
ഇനി നവീന വാദികൾ ഉദ്ധരിക്കുന്ന മറ്റൊരു പ്രധാന ആയത്താണ് സൂറത്തു യൂനുസിലെ 22 ആമത്തെ ആയത്ത്.
هُوَ الَّذِي يُسَيِّرُكُمْ فِي الْبَرِّ وَالْبَحْرِ حَتَّى إِذَا كُنتُمْ فِي الْفُلْكِ وَجَرَيْنَ بِهِم بِرِيحٍ طَيِّبَةٍ وَفَرِحُواْ بِهَا جَاءتْهَا رِيحٌ عَاصِفٌ وَجَاءهُمُ الْمَوْجُ مِن كُلِّ مَكَانٍ وَظَنُّواْ أَنَّهُمْ أُحِيطَ بِهِمْ دَعَوُاْ اللّهَ مُخْلِصِينَ لَهُ الدِّينَ لَئِنْ أَنجَيْتَنَا مِنْ هَـذِهِ لَنَكُونَنِّ مِنَ الشَّاكِرِينَ (سورة يونس 22
“അല്ലാഹു ആണ് നിങ്ങളെ കരയിലും സമുദ്രത്തിലും സഞ്ചരിക്കുന്നത്.. അങ്ങിനെ നിങ്ങൾ കപ്പലിൽ നല്ല കാറ്റിനാൽ സന്തുഷ്ടരായി സഞ്ചരിച്ച് കൊണ്ടിരിക്കെ, പെട്ടെന്ന് ഒരു കൊടുംകാറ്റ് അടിച്ച് വീശുകയും നാനാ വശങ്ങളിൽ നിന്നും തിരമാലകൾ ഉയർന്നു വരികയും പ്രളയത്താൽ വലയം ചെയ്യപ്പെട്ടതായി ബോധ്യപ്പെടുകയും ചെയ്തപ്പോൾ അവർ വണക്കം നിഷ്കളങ്കമായി അല്ലാഹുവിന് സമർപ്പിച്ച് കൊണ്ട് അല്ലാഹുവിനോട് പ്രാർത്ഥിക്കും ,നീ ഞങ്ങളെ ഈ വിപത്തിൽ നിന്നു മോചിപ്പിക്കുകയാണെങ്കിൽ തീർച്ചയായും ഞങ്ങൾ നന്ദിയുള്ളവാരാകും “ (യൂനുസ് 22 )
സാധാരണക്കാരെ ഏറ്റവും കൂടുതൽ തെറ്റിദ്ധരിപ്പിക്കാൻ പറ്റിയ ആയത്താണിത്. دعوا الله مخلصين له الدين എന്നാണല്ലോ പറഞ്ഞത്. ‘കറകളഞ്ഞ പ്രാർത്ഥന ‘ ശുദ്ധ വിശ്വാസം, നിഷ്കളങ്കമായ വിശ്വാസം. സുന്നികളെക്കാളും നല്ല വിശ്വാസം. കാരണം സുന്നികൾ വലിയ വിപത്തുകളിൽ പെട്ടാൽ ബദ്‌രീങ്ങളെയും മമ്പുറം തങ്ങളെയും ,മുഹ്‌യിദ്ദീൻ ശൈഖിനെയുമൊക്കെയാണ് വിളിക്കാറ്. അതേ സമയം മക്കാ മുശ്‌രിക്കുകളുടെ വിശ്വാസം പോലും ഇവർക്കില്ല. ഇതൊക്കെയാണ് നവീന വാദികൾ സാധാരണക്കാരായ മുസ്‌ലിംകളെ പറ്റിക്കാൻ പറയുന്ന പഞ്ചാരവാക്കുകൾ.
കുഞ്ഞീത് മദനി പറഞ്ഞത് താഴെ വായിക്കൂ.
"എന്നാൽ ഇക്കാലക്കാർ അക്കാലത്തെ മക്കാ മുശ്‌രിക്കുകളെക്കാൾ ഈ വിഷയത്തിൽ ഒരു പടി കൂടി മുന്നോട്ടു പോയിരിക്കയാണ്. മക്ക മുശ്‌രിക്കുകൾ ചെറിയ ബുദ്ധിമുട്ടുകളും ദുരിതങ്ങളും നേരിടുമ്പോൾ മാതമേ അവരുടെ ഔലിയാക്കളെ വിളിച്ചു സഹായം തേടിയിരുന്നുള്ളൂ. ഗുരുതരമായ വിപത്തുകളും ബുദ്ധിമുട്ടുകളും നേരിടുമ്പോൾ അവർ അല്ലാഹുവിനോട് മാത്രമേ രക്ഷതേടിയിരുന്നുള്ളൂ. ഖുർആൻ ആവർത്തിച്ചു പ്രസ്താവിച്ച ഒരു കാര്യമാണിത്.
ഖുർആനിനെ ഭാഗികമായി വിലയിരുത്തുന്നത് കൊണ്ട് വരുന്ന അപകടമാണിത്. ആ ആയത്തിന്റെ അർഥം തന്നെ നന്നയി ഒന്ന് ചിന്തിച്ചാൽ സത്യം മനസ്സിലാകും. എന്താണ് ആയത്തിൽ പറഞ്ഞത് , “ എല്ലാ ഭാഗത്തു നിന്നും തിരമാലകൾ വന്ന് ഇനി രക്ഷപ്പെടാൻ മാർഗമില്ലാതെ വിപത്ത് അവരെ വലയം ചെയ്തു. “ എന്നാണല്ലോ പറഞ്ഞത്. അഥവാ ഏത് പുൽക്കൊടി കിട്ടിയാലും പിടിക്കുന്ന സമയം . അത്തരം കുടുങ്ങിയ സമയത്തുള്ള വിശ്വാസം വിശ്വാസമല്ലെന്ന് ഖുർആൻ തന്നെ വ്യക്തമായി പറഞ്ഞിട്ടുണ്ട്.
വിശുദ്ധ ഖുർആൻ പറയുന്നത് കാണൂ..
فَلَمَّا رَأَوْا بَأْسَنَا قَالُوا آمَنَّا بِاللَّهِ وَحْدَهُ وَكَفَرْنَا بِمَا كُنَّا بِهِ مُشْرِكِينَ
فَلَمْ يَكُ يَنفَعُهُمْ إِيمَانُهُمْ لَمَّا رَأَوْا بَأْسَنَا سُنَّتَ اللَّهِ الَّتِي قَدْ خَلَتْ فِي عِبَادِهِ وَخَسِرَ هُنَالِكَ الْكَافِرُونَ (غافر 84 – 85
“നമ്മുടെ ശിക്ഷ കണ്ടപ്പോൾ അവർ പറഞ്ഞു. ഏകനായ അല്ലാഹുവിൽ ഞങ്ങൾ വിശ്വസിച്ചിരുന്നു. അവന്റ് പങ്കാളികളായി ഞങ്ങൾ വിശ്വസിച്ചിരുന്ന സർവരെയും നിഷേധിക്കുകയും ചെയ്യുന്നു, പക്ഷെ നമ്മുടെ ശിക്ഷ കണ്മുന്നിൽ കണ്ടതിനു ശേഷമുള്ള വിശ്വാസം ഉപകാരം ചെയ്യില്ല. ഈ നിയമം ( ശിക്ഷ കാണുമ്പോഴുള്ള വിശ്വാസം പ്രയോജനം ചെയ്യില്ല എന്നത്) അല്ലാഹുവിന്റെ അടിമകളിൽ എക്കാലത്തും നടപ്പിലുള്ള സുനിശ്ചിത നിയമമാണ്. ആ ഘട്ടത്തിൽ സത്യനിഷേധികൾ മഹാ നഷ്ടത്തിലകപ്പെടുന്നതാണ് ( ഗാഫിർ 84-85 )
ഇവിടെ വിശുദ്ധ ഖുർആനിൽ ഒരു വ്യാഖ്യാനത്തിന്റെയും ആവശ്യമില്ലാത്ത വിധം ആർക്കും മനസ്സിലാകുന്ന രൂപത്തിൽ വെട്ടിത്തുറന്ന് പറയുന്നു. വിപത്തുകളിൽ കുടുങ്ങുന്ന സമയത്തുള്ള വിശ്വാസം സ്വീകാര്യമേയല്ലെന്ന് . ഇനി ആദ്യം പറഞ ആയത്തൊന്ന് ഓതി നോക്കൂ
وَجَاءهُمُ الْمَوْجُ مِن كُلِّ مَكَانٍ وَظَنُّواْ أَنَّهُمْ أُحِيطَ بِهِمْ دَعَوُاْ اللّهَ مُخْلِصِينَ لَهُ الدِّينَ (يونس 22
“ നനാ ഭാഗത്ത് നിന്നും തിരമാലകൾ വന്ന് രക്ഷപ്പെടാൻ പറ്റാത്ത വിധം വിപത്ത് അവരെ വലയം ചെയ്യുകയും ചെയ്തപ്പോൾ അവർ മുഖ്‌ലിസീങ്ങളായി ദുആ ചെയ്തു “ആ വിശ്വാസം സ്വീകാര്യമല്ലെന്ന ആയത്തും ഓതിനോക്കൂ
فَلَمْ يَكُ يَنفَعُهُمْ إِيمَانُهُمْ لَمَّا رَأَوْا بَأْسَنَا
നമ്മുടെ ശിക്ഷ കൺമുമ്പിൽ കണ്ടതിനു ശേഷമുള്ള വിശ്വാസം ഉപകാരം ചെയ്യില്ല. (ഗാഫിർ 85 )
ഇതിന് വല്ല വ്യാഖ്യാനത്തിന്റെയും ആവശ്യമുണ്ടോ ? ഇല്ല തന്നെ. ഈ വിശ്വാസമോ ഈ പ്രാർത്ഥനയോ പരിഗണനീയമല്ലെന്ന് നമുക്ക് ഖുർആൻ കൊണ്ട് തന്നെ വ്യക്തമായി.
ഇതൊരു വെറും തട്ടിപ്പിന്റെ വിശ്വാസവും പ്രാർത്ഥനയുമൊക്കെയായിരുന്നു എന്ന് ഈ ആയത്തിന്റെ തൊട്ടശേഷമുള്ള ആയത്തിൽ ( യൂനുസ് സൂറത്തിലെ 23 മത്തെ ആയത്തിൽ ) അല്ലാഹു തന്നെ പറയുന്നുമുണ്ട്.
فَلَمَّا أَنجَاهُمْ إِذَا هُمْ يَبْغُونَ فِي الأَرْضِ بِغَيْرِ الْحَقِّ يَا أَيُّهَا النَّاسُ إِنَّمَا بَغْيُكُمْ عَلَى أَنفُسِكُم
“ ഇനി അവരെ രക്ഷിച്ചാലോ അവർ തന്നെ സത്യത്തിൽ നിന്ന് വ്യതിചലിച്ച് ലോകത്ത് ധിക്കാരം പ്രവർത്തിക്കുന്നു. ഓ മനുഷ്യരേ, നിങ്ങളുടെ ഈ ധിക്കാരം നിങ്ങൾക്ക് തന്നെ എതിരാണെന്ന് ഓർക്കുക “
മാത്രമല്ല ഇത്തരം കുടുങ്ങിയ ഘട്ടങ്ങളിലുള്ള വിശ്വാസം വിശ്വാസമല്ലെന്ന് ഖുർആൻ ഫിർഔനിന്റെ സംഭവം വിശദീകരിച്ചു കൊണ്ടും പറയുന്നുണ്ട്.
അല്ലാഹു ഫിർഔനിനെ കുറിച്ച് പറഞ്ഞത് കാണൂ..
وَجَاوَزْنَا بِبَنِي إِسْرَائِيلَ الْبَحْرَ فَأَتْبَعَهُمْ فِرْعَوْنُ وَجُنُودُهُ بَغْيًا وَعَدْوًا حَتَّى إِذَا أَدْرَكَهُ الْغَرَقُ قَالَ آمَنتُ أَنَّهُ لا إِلِـهَ إِلاَّ الَّذِي آمَنَتْ بِهِ بَنُو إِسْرَائِيلَ وَأَنَاْ مِنَ الْمُسْلِمِين. (سورة يونس - 90
“ഇസ്രയീല്യരെ നാം കടൽ കടത്തികൊണ്ടുപോയി. അവർക്ക് പിന്നാലെ ഫിർഔനും അവന്റെ സൈന്യവും പകയാലും അക്രമാസക്തിയാലും പുറപ്പെട്ടു. അങ്ങിനെ ഫിർഔൻ മുങ്ങാൻ തുടങ്ങിയപ്പോൾ അവൻ പറഞ്ഞു ( നേരത്തെ തിരമാലകളിൽ കുടുങ്ങി നശിക്കുമെന്നറിയുപ്പായപ്പോൾ മക്കാ മുശ്‌രിക്കുകൾ പറഞ്ഞതുപോലെതന്നെ ) ഇസ്രായീല്യർ വിശ്വസിച്ച ഇലാഹല്ലാതെ മറ്റൊരു ഇലാഹില്ലെന്ന് ഞാനുമിതാ വിശ്വസിക്കുന്നു, ഞാൻ മുസ്‌ലിമീങ്ങളിൽ പെട്ടവൻ തന്നെയാണ് “ (യൂനുസ് 90 )
ഈ ഫിർഔനിപ്പോൾ മുഅ്മിനാണെന്ന് പറയാൻ പറ്റുമോ ? ഫിർഔൻ കാഫിറാണെന്നതിൽ മുസ്‌ലിംകൾക്കിടയിൽ തർക്കമില്ലാത്ത വിഷയമാണ്. അവന്റെ ഈ വിശ്വാസം സ്വീകരിക്കപ്പെടാതിരിക്കാൻ കാരണമെന്താണ് .മരണം മുമ്പിൽ കാണുകയും രക്ഷപ്പെടാനുള്ള പഴുതുകൾ അടയുകയും ചെയ്തപ്പോഴുള്ള വിശ്വാസമാണത്.
അതാണ് തൊട്ട് ശേഷമുള്ള ആയത്തിൽ അല്ലാഹു പറഞ്ഞത് :
آلآنَ وَقَدْ عَصَيْتَ قَبْلُ وَكُنتَ مِنَ الْمُفْسِدِينَ . فَالْيَوْمَ نُنَجِّيكَ بِبَدَنِكَ لِتَكُونَ لِمَنْ خَلْفَكَ آيَةً وَإِنَّ كَثِيرًا مِّنَ النَّاسِ عَنْ آيَاتِنَا . لَغَافِلُونَ
(سورة يونس 91-92)
(ഫിർഔനിന്റെ ഈ വിലാപത്തിന് മറുപടിയായി അല്ലാഹു പറഞ്ഞു ) “ ഇപ്പോഴാണോ നീ വിശ്വസിക്കുന്നത് ? ഇതുവരെ നീ ധിക്കാരം കാണിച്ചവനായിരുന്നു. നീ നാശമുണ്ടാക്കുന്നവരിലും പെട്ടവനായിരുന്നു. നിന്റെ ശരീരം മാത്രം നാം രക്ഷപ്പെടുത്തും. പിൻതലമുറക്ക് ഒരു പാഠമാവാൻ വേണ്ടി . നിശ്ചയം കൂടുതലാളുകളും നമ്മുടെ ദൃഷ്ടാന്തങ്ങളെക്കുറിച്ച് അശ്രദ്ധരാണ്.” ( യൂനുസ് 91-92)
നല്ലവരായ സുന്നി വായനക്കാർ മന:പ്പാഠമാക്കി വേക്കേണ്ടുന്ന ഒരായത്താണിത് “
قَالَ آمَنتُ أَنَّهُ لا إِلِـهَ إِلاَّ الَّذِي آمَنَتْ بِهِ بَنُو إِسْرَائِيلَ وَأَنَاْ مِنَ الْمُسْلِمِينَ (10:90
“ഇസ്രായില്യർ വിശ്വസിച്ച ഇലാഹല്ലാതെ മറ്റൊരു ഇലാഹില്ലെന്ന് ഞാനുമിതാ വിശ്വസിക്കുന്നു. ഞാൻ മുസ്‌ലിമീങ്ങളില്പെട്ടവൻ തന്നെയാണ് “നവീന വാദികൾ ഓതുന്ന മുഴുവൻ ആയത്തിനും മറുപടിയായി ഈ സംഭവം മതി. ഇത്രമാത്രം ഭംഗിയായി ഫിർഔൻ പറഞ്ഞിട്ടും അവൻ വിശ്വാസിയായില്ല. കാഫിറാണ്.
എന്നിട്ടും നോക്കൂ, സുഹൃത്ത് നിലമ്പൂർ മമ്മതുട്ടി അയച്ച ഇ-മെയിൽ, അതിൽ അദ്ധേഹം എഴുതുന്നുWhat was the shirk of pagans of Makkah?
The Arab Pagans believed in Tawheed ar-Ruboobiyyah.
The belief in Tawheed ar-Ruboobiyyah was never denied by any of the previous nations….
ഇതോടു കൂടെ നവീന വാദികൾ ,മക്കാ മുശ്‌രിക്കുകൾ അല്ലാഹുവിൽ വിശ്വസിച്ചിരുന്നു എന്ന് ആയത്തോതി സ്ഥാപിക്കുന്നത് അജ്ഞതയാണെന്നും അത് ഖുർആനിനു തന്നെ എതിരാണെന്നും ഒരു വ്യാഖ്യാനത്തിന്റെ ആവശ്യവുമില്ലാത്ത വിധം ഖുർആൻ കൊണ്ടു തന്നെ നമുക്ക് ബോധ്യപ്പെട്ടു.
ഇനി ഈ വിഷയത്തിൽ സച്ചതരിരായ മുഅ്മിനുകളുടെ പാരമ്പര്യമെന്താണെന്ന് കൂടെ മനസ്സിലാക്കിയാൽ നമുക്ക് ഈ വിഷയം അവസാനിപ്പിക്കാം
ലോക മുസ്‌ലിമീങ്ങൾ മുഴുവനും ഇമാമായി അംഗീകരിക്കുന്ന, അവരുടെ പേരിന് ശേഷം എല്ലാവരും رحمه الله എന്ന് പറയുന്ന മഹാനായ ഇമാം നവവി رحمه الله തന്റെ ശറഹ് മുസ്‌ലിമിൽ , മറ്റൊരു പ്രസിദ്ധ ഇമാമായ ഖാസി ഇയാസ് യിൽ നിന്നും ഉദ്ധരിക്കുന്നത് കാണുക.
قال القاضي عياض رحمه الله: ما عرف اللهَ تعالى من شبهه وجسمه من اليهود، أو أجاز عليه البداء، أو أضاف إليه الولد منهم، أو أضاف إليه الصاحبة والولد، وأجاز الحلول عليه والانتقال والامتزاج من النصارى، أو وصفه مما لا يليق به، أو أضاف إليه الشريك والمعاند في خلقه من المجوس والثنوية، فمعبودهم الذي عبدوه ليس هو الله وإن سموه به، إذ ليس موصوفاً بصفات الإله الواجبة له، فإذن ما عرفوا الله سبحانه، فتحقق هذه النكتة واعتمد عليها، وقد رأيت معناها لمتقدمي أشياخنا
(شرح مسلم للإمام النووي رحمه الله – كتاب الإيمان – باب الدعاء إلى الشهادتين وشرائع الإسلام)
ഖാസി ഇയാള് പറഞ്ഞു : അല്ലാഹുവിനെ സൃഷ്ടികളോട് ഉപമിച്ചവരും അവന് തടിയുണ്ടെന്ന് പറഞ്ഞവരുമായ യഹൂദികളും, അല്ലെങ്കിൽ അല്ലാഹുവിന് ‘ബുദാഇനെ’ (ഒരു കാര്യം സൃഷ്ടിക്കണമെന്നുദ്ദേശിക്കുകയും പിന്നീട് മറ്റൊന്ന് തോന്നുകയും ചെയ്യുന്ന അവസ്ഥ ) അനുവദിക്കുകയോ ,അല്ലെങ്കിൽ അവരിൽ നിന്ന് അവനിലേക്ക് സന്താനങ്ങളെ ചേർക്കുകയോ അതുമല്ലെങ്കിൽ അല്ലാഹുവിന് കൂട്ടുകാരിയെയും മക്കളെയും ചാർത്തുകയോ അല്ലെങ്കിൽ അവതരിക്കലോ ചലനമോ കൂടിക്കലരലോ അനുവദിക്കുകയോ ചെയ്ത കൃസ്ത്യാനികളും , അനുയോജ്യമല്ലാത്തത് കൊണ്ട് വിശേഷിപ്പിക്കുകയോ അല്ലെങ്കിൽ അവന് പങ്കാളിയെ ചേർത്തുകയോ അല്ലങ്കിൽ സൃഷ്ടികളിൽ അവനോട് എതിരാളിയെ ചേർത്തുകയോ ചെയ്ത മജൂസികളും ‘ സനവി’കളും അല്ലാഹുവിനെ മനസ്സിലാക്കിയിട്ടേയില്ല. അതിനാൽ ഈ പറയപ്പെട്ട എല്ലാ വിഭാഗവും ആരാധനകളർപ്പിക്കുന്ന ദൈവം അല്ലഹു അല്ല. അവരതിന് അല്ലഹു എന്ന് നാമകരണം ചെയ്താലും ശരി, കാരണം അവരുടെ ദൈവം , ഇലാഹിന് നിർബന്ധമായും ഉണ്ടാകേണ്ടുന്ന ഗുണങ്ങൾ കൊണ്ട് വിശേഷിക്കപ്പെട്ടവനല്ല. നീ ഈ സത്യം ശരിക്കും മനസ്സിലാക്കിക്കോ , അതിനെ മാത്രം നീ അവലംബമാക്കിക്കോ. ഈ ആശയം ഞാൻ പൂർവ്വീകരായ മഹാന്മാരിൽ നിന്ന് കണ്ടെത്തിയതാണ് (ശറഹ് മുസ്‌ലിം –കിതാബുൽ ഈമാൻ )
ആശയം ഉംദത്തുൽ ഖാരിയിലും ഫത്‌ഹുൽ ബാരിയിലും കാണാം.
ഇമാം നവവി رحمه الله ന്റെ ഈ ഉദ്ധരണിയിലൂടെ ഇവ്വിഷയത്തിൽ സമുദായത്തിലെ സച്ചരിതരായ ഇമാമുകളുടെയും മുഅ്മിനുകളുടെയും മാർഗമെന്താണെന്നും വ്യക്തമായി.
ഇവയിൽ നിന്നെല്ലാം പകൽ വെളിച്ചം പോലെ നമുക്ക് മനസ്സിലായി ‘മക്കാ മുശ്‌രിക്കുകളോ നസാറാക്കളോ യഹൂദികളോ മറ്റു മുശ്‌രിക്കുകളോ ഒന്നും തന്നെ സൂറത്തുൽ ഇഖ്‌ലാസിലൂടെ അല്ലാഹു പഠിപ്പിച്ച, അവൻ وإلهكم إله واحد لا إله إلا هو الرحمن الرحيم എന്ന ആയത്തിലൂടെ പഠിപ്പിച്ച , തിരു നബി യും മറ്റു അമ്പിയാക്കളും അവരുടെ അനുചരന്മാരും പഠിപ്പിച്ചതും വിശ്വസിച്ചതുമായ മുസ്‌ലിംകളുടെ അല്ലാഹുവിൽ അവരാരും വിശ്വസിച്ചിട്ടില്ലെന്ന്.
അതാണല്ലോ അല്ലാഹു സൂറത്തുൽ ബഖറയിലൂടെ അവരുടെ അപാകതയായി പ്രത്യേകം എടുത്തു പറഞ്ഞതും.
وَإِذَا قِيلَ لَهُمْ آمِنُواْ كَمَا آمَنَ النَّاسُ قَالُواْ أَنُؤْمِنُ كَمَا آمَنَ السُّفَهَاء أَلا إِنَّهُمْ هُمُ السُّفَهَاء وَلَـكِن لاَّ يَعْلَمُونَ (سورة البقرة 13
“പ്രവാചകർ صلى الله عليه وسلم യും സ്വഹാബത്തും വിശ്വസിച്ചതു പോലെ നിങ്ങൾ വിശ്വസിക്കുക എന്നവരോട് പറയപ്പെട്ടാൽ മൂഢന്മാർ വിശ്വസിക്കുന്ന പോലെ ഞങ്ങളും വിശ്വസിക്കുകയോ ? അറിയുക , സത്യത്തിൽ അവർ തന്നെയാണ് മൂഢന്മാർ , പക്ഷെ അവരത് അറിയുകയില്ല. (2: 13)
അത് കൊണ്ടാണ് അല്ലാഹു ഇങ്ങിന വെട്ടിത്തുറന്ന് പറഞ്ഞത്.
وَمِنَ النَّاسِ مَن يَقُولُ آمَنَّا بِاللّهِ وَبِالْيَوْمِ الآخِرِ وَمَا هُم بِمُؤْمِنِينَ (البقرة 8
“ഞങ്ങൾ അല്ലാഹുവിലും അന്ത്യ ദിനത്തിലും വിശ്വസിച്ചവരാണെന്ന് പറയുന്ന ചില മനുഷ്യരുണ്ട്. വാസ്തവത്തിൽ അവർ വിശ്വാസികളല്ല തന്നെ “ (2 :8 )
---------------------------------------------------
ഇതോടെ മക്കാ മുശ്‌രിക്കുകളുടെ വിശ്വാസവുമായി ബന്ധപ്പെട്ട ചർച്ച അവസാനിപ്പിക്കുന്നു. ഈ വിഷയത്തിൽ എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ വായനക്കാർക്ക് ചോദിക്കാവുന്നതാണ്. അറിയുന്നതാണെങ്കിൽ പറഞ്ഞു തരുന്നതാണ്. إن شاء الله
അല്ലാഹു നമ്മുടെ അറിവ് വർദ്ധിപ്പിച്ചു തരട്ടെ ആമീൻ.
സൃഷ്ടിയും സ്രഷ്ടാവും
മക്കാ മുശ്‌രിക്കുകളുടെ വിശ്വാസമെന്തായിരുന്നു എന്ന് വിശദമായി നാം ചർച്ച ചെയ്തു. അതു പോലെ നാം അറിഞ്ഞിരിക്കേണ്ട മറ്റൊരു പ്രധാന വിഷയമാണ്. സൃഷ്ടിയും സ്രഷ്ടാവും തമ്മിലുള്ള അന്തരം. ഇത് മനസ്സിലാക്കിയാൽ ഒട്ടുമിക്ക സംശയങ്ങൾക്കും പരിഹാരമാകും.
ചെറുതായി അതൊന്നു വിശദീകരിക്കം.
സൃഷ്ടിയും സ്രഷ്ടാവുമല്ലാതെ ലോകത്ത് മൂന്നാമതൊന്നില്ല.
ഒന്ന് : സ്രഷ്ടാവായ അല്ലാഹു سبحانه وتعالى അവൻ ഒരുവൻ മാത്രം. അവൻ വിശുദ്ധ ദാത്തിലും അവന്റെ വിശേഷണങ്ങളാകുന്ന സ്വിഫാത്തിലും ഒരുവനാണ്. അവന്റെ ദാത്തിലും ‘അഫ്‌ആല്’ എന്ന് പറയുന്ന പ്രവർത്തനങ്ങളിലും ഒരുവനാണ്. ഇവയിലൊക്കെ തുല്യതയില്ലാത്ത ഏകനാണ് അല്ലാഹു.
അല്ലാഹു ഒഴിച്ചു ബാക്കിയുള്ളതെല്ലാം, അത് നമുക്ക് കാണപ്പെടുന്നതാകട്ടെ കാണപ്പെടാത്തതാവട്ടെ, ഭൂലോകത്തുള്ളതാവട്ടെ ഉപരി ലോകത്തുള്ളതാവട്ടെ എല്ലാം അല്ലാഹുവിന്റെ സൃഷ്ടികളാണ്. ഈ രണ്ടിൽ പെടാത്ത മൂന്നാമത്തെ ഒന്നില്ല.
സ്രഷടാവായ അല്ലാഹു, അവനെ കുറിച്ച് അവന്റെ വിശുദ്ധ ഖുർആനിൽ വിശേഷിപ്പിക്കുന്നു
وَاللّهُ عَلَى كُلِّ شَيْءٍ قَدِيرٌ (البقرة 284
“അല്ലാഹു ആകുന്ന സ്രഷ്ടാവ് അവൻ ഉദ്ദേശിക്കുന്നതെന്തോ ആ ഉദ്ദേശിക്കുന്ന സകല മാന കാര്യങ്ങൾക്കും സർവ്വ ശക്തനാണ്”
ഉദ്ദേശിച്ച ഏതെങ്കിലും ഒരു കാര്യം ഏതെങ്കിലുമൊരു സമയത്ത് സാധിക്കാതെ പോയാൽ അവൻ അല്ലാഹു അല്ലാതെയായി മാറും. അതേ സമയമ അവൻ ഉദ്ദേശിക്കാത്ത കാര്യം നടന്നില്ലെങ്കിൽ അത് അല്ലാഹുവിന്റെ ഖുദ്‌റത്തിനെ ബാധിക്കുന്ന പ്രശ്നമേയല്ല.
ഒന്ന് കൂടെ വിശദീകരിച്ച് പറഞ്ഞാൽ , വസ്തുക്കളെ വേർതിരിച്ച് മനസ്സിലാക്കുമ്പോൾ മൂന്ന് തരം വസ്തുക്കളാണുള്ളതെന്ന് കണ്ടെത്താം :
ഒന്ന് : വാജിബ് അഥവാ അനിവാര്യമായത്.
ഇല്ലാതിരിക്കൽ അസംഭവ്യമായത്. ഉണ്ടായേ തീരൂ എന്ന അനിവാര്യതയുള്ളത്. ഈ ഗുണമുള്ള വസ്തു രണ്ട് കാര്യങ്ങളേയുള്ളൂ.. ഒന്ന് അല്ലാഹുവിന്റെ ദാത്ത് അഥവാ സത്ത.. രണ്ട് അവന്റെ സ്വിഫാത്തുകൾ അഥവാ വിശേഷണങ്ങൾ
രണ്ട് : വാജിബിന്റെ നേരെ വിപരീതം . മുസ്തഹീൽ എന്നാണതിന് പറയുക. അഥവാ ഒരു നിലക്കും ഉണ്ടായിക്കൂടാത്തത്. ഉണ്ടാവൽ അസാധ്യവും അസംഭവ്യമായതുമായ കാര്യങ്ങൾ .ഉദാഹരണം : സൃഷ്ടിക്കാൻ കഴിവുള്ള രണ്ട് ഇലാഹുണ്ടാകുക, അല്ലെങ്കിൽ വാജിബുൽ വുജൂദായ അല്ലാഹു ഇല്ലാതാവുക. കിഴക്കും പടിഞ്ഞാറും ഒന്നാകുക. രാവും പകലും ഒന്നാവുക, മേലെയും താഴെയും ഒന്നാവുക തുടങ്ങിയ അസംഭവ്യമായ കാര്യങ്ങൾ . ഇതൊക്കെ അസംഭവ്യങ്ങളാണ്.
മൂന്ന് : ‘ജാഇസ്’ : ഉണ്ടാവുകയോ ഇല്ലാതിരിക്കുകയോ ചെയ്യാവുന്നവ. ഉണ്ടാവലും അനിവാര്യമല്ല. ഉണ്ടാവാതിരിക്കലും അനിവാര്യമല്ല. വേണ്ടേമെങ്കിൽ ഉണ്ടാവാം അല്ലെങ്കിൽ ഉണ്ടാവാതിരിക്കാം.
ഇങ്ങിനെ മൂന്ന് വസ്തുക്കളാണ് ലോകത്ത് മൊത്തമുള്ളത്.
ഇവയിൽ നിന്ന് മൂന്നാമത് പറഞ്ഞ ജാഇസിനോട് മാത്രമേ അല്ലാഹുവിന്റെ വിശേഷ ഗുണമാകുന്ന ‘ ഖുദ്‌റത്തും’ ( സർവ്വ ശക്തി ) , ‘ഇറാദത്തും’ (ഉദ്ദേശിക്കൽ ) ബന്ധപ്പെടുന്നുള്ളൂ.
വാജിബിനോടോ മുസ്തഹീലിനോടോ അല്ലാഹുവിന്റെ ഖുദ്‌റത്തും ഇറാദത്തും ബന്ധപ്പെടുന്നേയില്ല. ഇങ്ങനെ വരുമ്പോൾ അല്ലാഹു ഉദ്ദേശിക്കുന്ന കാര്യങ്ങൾക്ക് മേൽ അവൻ സർവ്വശക്തനാണേന്നേ വരൂ. വാജിബിന്റെ മേൽ അല്ലഹുവിന്റെ ഉദ്ദേശ്യം ബന്ധപ്പെടുന്നില്ല. അത് കൊണ്ടു തന്നെ അതിനോട് ഖുദ്‌റത്തും ബന്ധപ്പെടുന്നില്ല. മുസ്തഹീലിന്റെ മേൽ അല്ലാഹുവിന്റെ ഉദ്ദേശം ബന്ധപ്പെടാത്തതു കൊണ്ടു തന്നെ അതിനോട് ഖുദ്‌റത്തും ബന്ധപ്പെടുന്നില്ല.
ഇത് മനസ്സിലാക്കിക്കഴിഞ്ഞാൽ , കണ്ണം ചിരട്ടയിൽ ആനയെ ഉൾകൊള്ളിക്കാൻ അല്ലാഹുവിന് കഴിയുമോ എന്നത് പോലുള്ള യുക്തിവാദികളുടെ ചോദ്യങ്ങൾക്ക് പ്രസക്തിയില്ല. കാരണം മുസ്തഹീലുകളോട് അല്ലാഹുവിന്റെ ഇറാദത്ത് ബന്ധപ്പെടുന്നില്ല. അതിനാൽ ഖുദ്‌റത്തും ബന്ധപ്പെടുന്നില്ല. ഇതാണ് സൃഷ്ടാവിന്റെ പ്രത്യേകത.
സൃഷ്ടാവായ അല്ലാഹു അല്ലാത്തവ മുഴുവനും സൃഷ്ടികളാണ്. വലിപ്പ ചെറുപ്പ വിത്യാസമില്ലാതെ, ഏറ്റവും മഹാന്മാരായ അല്ലാഹുവിന്റെ മലക്കുകൾ തൊട്ടു ഏറ്റവും ചെറുതാണെന്ന് നാം മനസ്സില്ലാക്കുന്ന പരമാണുവരെ അല്ലാഹുവിന്റെ സൃഷ്ടികളാണ്.
സൃഷ്ടികൾക്ക് (അത് എത്ര വലുതായാലും എത്ര ചെറുതായാലും ) ഒന്നിനും സ്വന്തമായി ഒരു കഴിവുമില്ല. സൃഷ്ടിയും സ്രഷ്ടാവും തമ്മിൽ വേർതിരിക്കപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട പോയിന്റാണത്.
സാധാരണക്കാരന്റെ സാധാരണ കഴിവെന്നോ, അസാധാരണക്കാരന്റെ അസാധാരണ കഴിവെന്നോ തുടങ്ങിയ വിഭജനത്തിന്റെ യാതൊരാവശ്യവുമില്ല. എല്ലാ കഴിവും അല്ലാഹുവിന് മാത്രമാണ്. അത് അവൻ തന്നെ വിശുദ്ധ ഖുർആനിൽ പറഞ്ഞിട്ടുണ്ട്.
أَنَّ الْقُوَّةَ لِلّهِ جَمِيعاً (البقرة 165
“നിശ്ചയം കഴിവ് എന്നത് മുഴുവനും അല്ലാഹുവിന്റെ ഉടമയാണ് “
ഓരോ നിസ്കാരത്തിലും നാം , إِيَّاكَ نَعْبُدُ وإِيَّاكَ نَسْتَعِينُ
“ നിന്നോട് മാത്രം ഞങ്ങൾ സഹായം ചോദിക്കുന്നു “ എന്ന ദുആ ചെയ്യുന്നതും ഇതേ കാരണം കൊണ്ടാണ്.
ചെറുതെന്നോ വലുതെന്നോ വിത്യാസമില്ലാതെ മുഴുവൻ കഴിവുകളും അല്ലാഹുവിൽ മാത്രം നിക്ഷിപ്തമാണ്. അത് അവന്റെ ഉടമയാണ്. മറ്റൊരാൾക്കും യാതൊരു കഴിവിന്റെയും ഉടമസ്ഥത അല്ലാഹു വിട്ടു കൊടുത്തിട്ടില്ല.
അല്ലാഹുവിന്റെ ഉടമസ്ഥതയിലുള്ള ഈ കഴിവ് അവന്റെ സൃഷ്ടികളിൽ അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ ഉദ്ദേശിച്ച നിലക്ക് നൽകുന്നു,. ഇതാൺ അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ വിശ്വാസവും.
അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റ് എതിരാളികൾ വിശ്വസിക്കുന്നത് പോലെ ‘ ഒരു ശരാശരി കഴിവ്’ മുൻകൂറായി സൃഷ്ടികൾക്ക് കൊടുത്തു വെക്കുക എന്ന സംവിധാനം അല്ലാഹുവിന്റെ ഭരണസംവിധാനത്തിലില്ല. ഇതാണ് നാം പ്രത്യേകം മനസ്സിലാക്കേണ്ടത്. അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്ത് അല്ലാത്തവരുമായി വേർതിരിയുന്ന പ്രധാനപ്പെട്ട ഒരു അടിസ്ഥാന വിശ്വാസം ഇവിടെയാണ്. അപ്പോൾ സ്വയമേ കഴിവ് എന്ന് പറയുന്ന ഒന്ന് സൃഷ്ടികൾക്ക് ആർക്കുമില്ല. അത് അല്ലാഹുവിന്റെ മാത്രം പ്രത്യേകതയാണ്.
പക്ഷെ ഓരോ വസ്തുക്കൾക്കും അതിനോട് അനുയോജ്യമായ ഒരു ശരാശരി കഴിവ് അതിന്റെ സൃഷ്ടിപ്പിൽ തന്നെ കൊടുത്തു വെക്കുന്നുണ്ട് എന്നും ഈ കൊടുത്തു വെച്ച ശരാശരി കഴിവുകൾ ഉപയോഗിച്ച് അതാത് വസ്തുക്കൾ യഥേഷ്ടം പ്രവർത്തിക്കുകയാണെന്നും പലരും വിശ്വസിക്കുന്നു. ഇതിന് ഖുർആനിലോ തിരു സുന്നത്തിലോ രേഖയുമില്ല.
മറിച്ചു അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ ഉദ്ദേശിച്ചത് അവൻ ഉദ്ദേശിക്കുമ്പോൾ നൽകുന്നു. അഥവാ പൂർണ്ണ നിയന്ത്രണം എപ്പോഴും അല്ലാഹുവിന്റെ കയ്യിൽ തന്നെ. അല്ലാഹു പറയുന്നു. :
يَا أَيُّهَا النَّاسُ أَنتُمُ الْفُقَرَاء إِلَى اللَّهِ وَاللَّهُ هُوَ الْغَنِيُّ الْحَمِيدُ(فاطر 15
“ഓ മനുഷ്യരേ, നിങ്ങളെല്ലാവരും അല്ലാഹുവിലേക്ക് ആവശ്യമുള്ളവരാകുന്നു. അല്ലാഹു ആരുടെയും ആശ്രയം ആവശ്യമില്ലാത്ത സ്വയം പര്യാപ്തനാണ്. എല്ലാ പ്രവൃത്തികളില്ലും അവൻ സ്തുത്യർഹനാണ്” ( ഫാഥിർ 15 )
മറ്റൊരാശയത്തിൽ അല്ലാഹു പറയുന്നു. :
يَسْأَلُهُ مَن فِي السَّمَاوَاتِ وَالْأَرْضِ كُلَّ يَوْمٍ هُوَ فِي شَأْنٍ (الرحمن 29
“ആകാശ ഭൂമികളിലുള്ള സകല വസ്തുക്കളും അവരുടെ ആവശ്യങ്ങൾ നിരന്തരം അല്ലാഹുവിനോട് ചോദിച്ചു കൊണ്ടിരിക്കുന്നു. സ്രഷ്ടാവായ അല്ലാഹു നിരന്തരം അവന്റെ കാര്യങ്ങൾ നിർവ്വഹിച്ചു കൊണ്ടിരിക്കുന്നു.“ (അൽ -റഹ്‌മാൻ 29 )
ഈ അടിസ്ഥാനത്തിൽ അല്ലാഹു അല്ലാത്ത ഒരാൾക്കും സ്വന്തമായ സ്വതന്ത്രമായ ഒരു കഴിവുമില്ല. അത് മലാഇക്കത്തിനും അമ്പിയാക്കൾക്കും സാധാരണക്കാർക്കുമൊന്നുമില്ല. അവർക്കൊന്നും സ്വന്തമായി ഒരു കഴിവ് മുൻകൂറായി അല്ലാഹു കൊടുത്തു വെച്ചിട്ടുമില്ല. മറിച്ച് അവൻ ഉദ്ദേശിച്ചത് അവൻ ഉദ്ദേശിച്ചവർക്ക് അവൻ ഉദ്ദേശിക്കുമ്പോൾ നൽകുന്നു. ഇതാണ് കഴിവ് സംബന്ധമായി സ്രഷ്ടാവിന്റെയും സൃഷ്ടികളുടെയും ബന്ധം.
അതേ സമയം ബുദ്ധി ജീവികളായ മനുഷ്യർക്കും ജിന്നുകൾക്കും ചില കാര്യങ്ങളിൽ സ്വാതന്ത്ര്യം (اختيار) അവൻ നൽകിയിട്ടുണ്ട് . അത് ‘ തൿലീഫിൽ’ അഥവാ വിധി വിലക്കുകൾ സംബന്ധമായ കാര്യങ്ങളിൽ മാത്രമാണ്. രക്ഷയ്ക്കും ശിക്ഷയ്ക്കും കാരണമാകുന്ന വിധി വിലക്കുകളിൽ മനുഷ്യന് സ്വാതന്ത്ര്യമുണ്ട്. നിർബന്ധിതാവസ്ഥയില്ല. വേണമെങ്കിൽ ചെയ്യാം. ചെയ്താൽ രക്ഷ ലഭിയ്ക്കും. വേണമെങ്കിൽ ഉപേക്ഷിക്കാം ഉപേക്ഷിച്ചാൽ ശിക്ഷ ലഭിയ്ക്കും
അല്ലാതെ സൃഷ്ടിപരമായ കാര്യങ്ങളിൽ ഒരാൾക്കും ഒരു നിലക്കുമുള്ള സ്വാതന്ത്ര്യം അല്ലാഹു നൽകിയിട്ടില്ല. എല്ലാവരും അല്ലാഹുവിന്റെ അലംഘനീയമായ വിധിക്ക് അറിഞ്ഞോ അറിയാതെയോ കീഴ്പ്പെട്ടുകൊണ്ടിരിക്കൽ നിർബന്ധമാണ്.
ഉദാഹരണം : നാം എന്ന് ജനിക്കണമെന്ന് തീരുമാനിക്കാൻ നമുക്ക് യാതൊരു സ്വാതന്ത്ര്യവുമില്ല. ആരുടെ കുഞ്ഞായി ജനിക്കണമെന്നതിനും നമുക്ക് യാതൊരു സ്വാതന്ത്ര്യവുമില്ല. ഏത് നിറത്തിലായിരിക്കണം എത്ര വലിപ്പമുള്ളവനായിരിക്കണം. ശബ്ദം എങ്ങിനെയായിരിക്കണം. എന്റെ ശരീരത്തിന്റെ പ്രകൃതി എങ്ങിനെയായിരിക്കണം തുടങ്ങി തന്റെ സ്വന്തം ശരീരവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പോലും സൃഷ്ടികളിൽ പെട്ട ഒരു സൃഷ്ടിക്കും യാതൊരു സ്വാധീനവുമില്ല.
അല്ലാഹു ഒരു ശാരാശരി കഴിവ് മനുഷ്യന് കൊടുത്തു വെച്ചിട്ടുണ്ട് എന്നത് മുശ്‌രിക്കുകളുടെയും യഹൂദികളുടെയും വിശ്വാസമാണ്.
യഹൂദികളുടെ വിശ്വാസം : ഞായറാഴ്ച മുതൽ അല്ലാഹു ലോകം പടക്കാൻ തുടങ്ങി അങ്ങിനെ വെള്ളിയാഴ്ച അസറിന് മുമ്പായി ഈ ലോകത്തുള്ള കാണപ്പെടുന്നതും കാണപ്പെടാത്തതുമായ സർവ്വ ചരാചരങ്ങളെയും പടച്ചു. അസറിന് ശേഷം ആദം നബി عليه السلام എന്ന അവസാനത്തെ സൃഷ്ടിയെയും സൃഷ്ടിച്ചു. (ഇത്രയും കാര്യങ്ങളിൽ നമുക്കും തർക്കമില്ല ) പക്ഷെ വെള്ളിയാഴ്ച വൈകുന്നേരത്തോടു കൂടി സൃഷ്ടി സംവിധാനം മുഴുവനും പൂർത്തിയായി ഓരോന്നിനും ചെയ്യാനുള്ള കർമ്മം അതാതിന് ഏല്പിച്ചു കൊടുത്തു. സൃഷ്ടികളൊക്ക് സ്വയം പര്യാപതരാണ്. ഇനി സൃഷ്ടാവിന്റെ ആവശ്യമില്ല. ശനിയാഴ്ച അല്ലാഹു ലീവെടുത്തു വിശ്രമിക്കാൻ തുടങ്ങി എന്നതാണ് ജൂതന്മാരുടെ വിശ്വാസം.
മുശ്‌രിക്കുകളുടെ വിശ്വാസം : ഒരു വലിയ ദൈവമുണ്ട്. അവൻ വലിയ ശക്തനാണ്. അവൻ ഏഴ് മഹാ ഗോളങ്ങളെ സൃഷ്ടിക്കുന്നു. അവ ഏഴും മഹാ ബുദ്ധിലോകങ്ങളാണ്. ജീവനും ബുദ്ധിയും ശക്തിയും പ്രവർത്തനത്തിന് സ്വാതന്ത്ര്യവുമുള്ള, സ്വയം പര്യാപ്തതയുമുള്ള ഏഴു മഹാ ഗോളങ്ങളാണവ. അതോടുകൂടി സൃഷ്ടാവായ വലിയ തമ്പുരാന്റെ പ്രവർത്തി കഴിഞ്ഞു. ബാക്കിയുള്ളതൊക്കെ ചെറിയ കാര്യങ്ങളാണ്. അത് വലിയ ഒരു റബ്ബിന് യോജിച്ചതല്ല. ഈ ഏഴു ഗോളങ്ങൾക്ക് (മഹാ ശക്തികൾ ) ഈ ഓരോ ശക്തിക്കും ആധാരമായ കഴിവിന്റെ ഒരു വലിയ സംഭരണി തന്നെ ദൈവം കൊടുത്തു വെച്ചു. ഈ കഴിവ് ഉപയോഗിച്ചു കൊണ്ട് ഈ ഏഴു ഗോളങ്ങളാണ് ലോകത്തിലെ സംവിധാനങ്ങളൊക്കെ നടത്തിപ്പോരുന്നത്. അഥവാ മനുഷ്യനെയും മറ്റു സൃഷ്ടികളെയും സൃഷ്ടിച്ചതും അവക്കാവശ്യമായ ഭക്ഷണവും മറ്റും സൃഷ്ടിച്ചതും എല്ലാം ഈ ഏഴു അഖ്‌ലുകളാണ് . മരണവും ജീവിതവും നൽകുന്നതും അവയാണ്. അതാണ് അവരുടെ തൽബിയത്തിൽ അവർ പറയുന്നത്.
لبيك اللهم لبيك .. لبيك .. إلا شريكا هو تملكه وما ملك
നിന്റെ വിളിക്ക് ഞങ്ങൾ ഉത്തരം ചെയ്തു. വീണ്ടും ആവർത്തിച്ച് ഞങ്ങൾ ഉത്തരം ചെയ്യുന്നു. നിന്റെ ആജ്ഞ അംഗീകരിച്ചുകൊണ്ട് ഞങ്ങളിതാ വരുന്നു. നിനക്ക് യാതൊരുവിധത്തിലുള്ള പങ്കുകാരുമില്ല. ചില ശരീക്കുകൾ നിനക്കുണ്ട് പക്ഷെ ആ ശരീക്ക് എങ്ങിനത്തെ ശരീക്കാണ് تملكه وما ملك അവയെ നീയാണ് പടച്ചത് അത് നീ കൊടുത്ത കഴിവാണ്.
അപ്പോള്‍ അല്ലാഹു കൊടുത്ത കഴിവ് എന്നത് മുശ്‌രിക്കുകളുടെയും ജൂതന്മാരുടെയും വിശ്വാസമാണ്. ഈ വിശ്വാസങ്ങളെ ഖണ്ഢിച്ച് കൊണ്ടാണ് يسئله من في السموات والأرض.... “ആകാശ ഭൂമികളിലുള്ള സര്‍വ്വവസ്തുക്കളും നിരന്തരം അപേക്ഷിച്ചു കൊണ്ടിരിക്കയാണ്, എന്നും അവന്റേതായ പ്രവര്‍ത്തനങ്ങള്‍ ചെയ്തുകൊണ്ടിരിക്കയാണ്” എന്ന ആയത്ത് അവതരിച്ചത്.
മുസ്‌ലിംകളില്‍ അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്ത് അല്ലാത്ത പലരും വിശ്വസിക്കുന്നത് ശരാശരി കഴിവ് എന്നത് സൃഷ്ടിപ്പോടുകൂടിത്തന്നെ അല്ലാഹു സൃഷ്ടികള്‍ക്ക് കൊടൂത്തു വെച്ചിട്ടുണ്ടെന്നും ഈ കൊടുത്ത കഴിവുകൊണ്ട് അവര്‍ സ്വയം പ്രവര്‍ത്തിക്കുകയുമാണെന്നാണ്. അതില്‍ അല്ലാഹുവിന് പ്രത്യേകിച്ച് സ്വാധീനമൊന്നുമില്ലെന്നും.
ഈ വിശ്വാസം തെറ്റാണെന്നും അതിന് ഖുര്‍ആനിന്റെ പിന്തുണയില്ലെന്നും നാം മനസ്സിലാക്കി. അത് തെറ്റാണെന്ന് ആധുനിക ശാസ്ത്രവും തെളിയിക്കുന്നുണ്ട്. മനുഷ്യന്റെ ശരീരം ഓരോ സെക്കന്റിലും കോടിക്കണക്കായ സെല്ലുകള്‍ സൃഷ്ടിച്ച് കൊണ്ടിരിക്കയാണ്. അതോടൊപ്പം തന്നെ കോടിക്കണക്കായ സെല്ലുകള്‍ മരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. മനുഷ്യശരീരത്തില്‍ നടന്നുകൊണ്ടിരിക്കുന്ന അനുസ്യൂതമായ പ്രക്രിയയാണിത്. ഒരു മനുഷ്യന്‍ ജനിച്ചതു മുതല്‍ മരിക്കുന്നത് വരെ എത്ര കോടി സെല്ലുകളാണ് സൃഷ്ടിക്കപ്പെട്ടതെന്നും എത്രയാണ് നശിക്കുന്നതെന്നും സൃഷ്ടാവായ അല്ലാഹുവിന്നല്ലാതെ പറയാന്‍ കഴിയില്ല (سبحان الله) . ശാസ്ത്രം പറയുന്നത് നശിക്കുന്നതിനേക്കാളേറെ സൃഷ്ടിക്കപ്പെടുന്നത് കൊണ്ടാണ് ശരീരം ക്രമാനുസൃതമായി വളര്‍ന്നു വരുന്നത്. കുറേ കഴിയുമ്പോള്‍ നശിക്കുന്നതിനനുസരിച്ച് മാത്രം ഉല്‍പാദിപ്പിക്കപ്പെടും. പിന്നെ താഴോട്ട് വരും. അപ്പോള്‍ നമ്മുടെ ശരീരം തന്നെ ഓരോ സെക്കന്റിലും മാറിക്കൊണ്ടിരിക്കുന്നു. ഇത് എവിടെ നിന്നുണ്ടാകുന്നു? كل يوم هو في شأن ലോകത്തിന്റെ ഓരോ പരമാണു തൊട്ട് ഈ ലോകം മുഴുവനും അല്ലാഹുവിന്റെ നിരന്തരമായ നിയന്ത്രണത്തിന് വിധേയമാണ്. ബുദ്ധിജീവികള്‍ക്ക് ആകെ നല്‍കപ്പെട്ട സ്വാതന്ത്ര്യം കേവലം ഒറ്റ കാര്യത്തില്‍. تكليف എന്ന വിധിവിലക്ക് സംബന്ധമായ കാര്യങ്ങളില്‍ ഇഷ്ടമുണ്ടെങ്കില്‍ ചെയ്യാനും ഇല്ലെങ്കില്‍ ചെയ്യാതിരിക്കാനുമുള്ള اختيار) ( സ്വാതന്ത്ര്യം നല്‍കപ്പെട്ടിരിക്കുന്നു എന്നതാണിത്. അതു മനുഷ്യനും ജിന്നിനും മാത്രമാണ്. ഈ اختيار കൊണ്ടാണ് മനുഷ്യന്‍ പ്രതിഫലത്തിനും ശിക്ഷക്കും അര്‍ഹനാകുന്നത് എന്നാണ് അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ വിശ്വാസം.
ഈ അടിസ്ഥാനത്തില്‍ അല്ലാഹു അല്ലാത്ത ഒരാള്‍ക്കും സ്വന്തമായി സ്വതന്ത്രമായ ഒരു കഴിവുമില്ല. അത് മലാഇക്കത്തിനും നബിമാര്‍ക്കും സാധാരണക്കാര്‍ക്കുമൊന്നുമില്ല. അവര്‍ക്കൊന്നും സ്വന്തമായി ഒരു കഴിവ് മുന്‍കൂറായി കൊടുത്തുവെച്ചിട്ടുമില്ല. മറിച്ച്, അവന്‍ ഉദ്ദേശിച്ചത് അവന്‍ ഉദ്ദേശിച്ചവര്‍ക്ക് ഉദ്ദേശിക്കുമ്പോള്‍ നല്‍കുന്നു. ഇതാണ് കഴിവ് സംബന്ധമായി സൃഷ്ടാവിന്റെയും സൃഷ്ടികളുടേയും ബന്ധം.
മുസ്‌ലിംകളില്‍ പെട്ട അഹ്‌ലുസ്സുന്നത്ത് അല്ലാത്തവര്‍, ഒരു ശരാശരി കഴിവ് അല്ലാഹു സൃഷ്ടികള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് വിശ്വസിക്കുന്നവരാണെന്ന് പറഞ്ഞതിന് വല്ല രേഖയുമുണ്ടോ? എന്ന് ചില സഹോദരന്മാര്‍ ചോദിക്കുകയുണ്ടായി. ചോദ്യം വളരെ പ്രസക്തമായതുകൊണ്ട് മറുപടിയായി രണ്ടുദ്ധരണികള്‍ ഇവിടെ ചേര്‍ക്കുന്നു:
“മനുഷ്യകഴിവിന്നതീതമായ കാര്യങ്ങളില്‍ ജീവിച്ചിരിക്കുന്നവരോടൊ മരിച്ചവരോടൊ സഹായാര്‍ത്ഥന നടത്തുന്നത് ശിര്‍ക്കാണ് (ബഹുദൈവാരാധനയാണ്)“ (കെ കുഞ്ഞീതു മദനി, അല്ലാഹുവിന്റെ ഔലിയാക്കള്‍ എന്ന പുസ്തകം പേജ് 102, പ്രസിദ്ധീകരണം കേരള നദ്‌വത്തുല്‍ മുജാഹിദീന്‍)
“സൃഷ്ടികള്‍ക്ക് നല്‍കപ്പെട്ട കഴിവിന്നതീതമായ കാര്യങ്ങളില്‍ സഹായം തേടലാണ് പ്രാര്‍ത്ഥന” (എ പി എ ഖാദര്‍ കരുവമ്പെയില്‍, ഇസ്‌ലാഹ് മാസിക- 2007 ഏപ്രില്‍ , പേജ് 10)
സൃഷ്ടാവായ അല്ലാഹു സര്‍വ്വശക്തനും സര്‍വ്വജ്ഞനും ആണെന്നും അവന്‍ ഒരിക്കലും ഒരു കാര്യത്തിലും ഒരാളെയും ആശ്രയിക്കുന്നില്ലെന്നും സൃഷ്ടികളെല്ലാവരും എല്ലാ അര്‍ത്ഥത്തിലും നിസ്സഹായരാണെന്നും അവര്‍ എല്ലാ കാര്യത്തിലും എപ്പോഴും സര്‍വ്വശക്തനായ അല്ലാഹുവിനെ ആശ്രയിക്കുന്നു എന്നും നാം മനസ്സിലാക്കി.
അല്ലാഹു ആര്‍ക്കും ഒന്നും കൊടുക്കില്ല എന്നല്ല ഇതില്‍ നിന്ന് നാം മനസ്സിലാക്കേണ്ടത്. മറിച്ച് അവന്‍ കൊടുത്തു കൊണ്ടിരിക്കുന്നു. ആ കഴിവ് എത്രയാണെന്നതിന് ഒരു പരിധിയുമില്ല. എന്നാല്‍ ഒരു പരിധിയുണ്ട്, അല്ലാഹു ഉദ്ദേശിച്ചത് ഉദ്ദേശിക്കുമ്പോള്‍ അവന്‍ ഉദ്ദേശിച്ചവര്‍ക്ക് കൊടുക്കുന്നു എന്നതാണ് ആ പരിധി.
അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെയും ഇതരരുടേയും വിശ്വാസത്തെ മനസ്സിലാക്കാന്‍ ഒരു ഉദാഹരണം പറയാം : ഒരു ബാറ്ററി അതിലുള്ള ചാര്‍ജ് കഴിയുന്നത് വരെ അതു വാങ്ങിയ ആള്‍ക്ക് ഉപയോഗിക്കാം. കമ്പനിയുടെ ഒത്താശയുടെ ആവശ്യമില്ല. ബാറ്ററിയില്‍ കൊടുത്തു വെച്ച കഴിവാണത്. ഈ കഴിവല്ലാതെ അതില്‍ കവിഞ്ഞ ഒരു കഴിവ് ഒരു ബാറ്ററിക്കും ഇല്ല. ഇതാണ് സുന്നി ഇതരരുടെ വിശ്വാസം.
ബാറ്ററിയില്‍ സ്റ്റോക്ക് ചെയ്തതുപോലെയുള്ള ഒരു കഴിവ് ഒരാള്‍ക്കും അല്ലാഹു കൊടുത്തിട്ടില്ല എന്നാണ് നമ്മള്‍ പറയുന്നത്. മറിച്ചു പവറുള്ളത് ഇലക്ട്രിക് ലൈനിലാണ്. എപ്പോള്‍ സ്വിച്ച് ഓണാക്കുന്നോ അപ്പോള്‍ പവര്‍ വരും. ഓഫാക്കിയാല്‍ അത് നില്‍ക്കും. ഇതാണ് നമ്മുടെ സുന്നി വിശ്വാസം.
പക്ഷെ ബാറ്ററിയില്‍ ചാര്‍ജ് ചെയ്തതുപോലെ ഒരു നിശ്ചിതമായ കഴിവ് ചാര്‍ജ് ചെയ്ത് സൃഷ്ടികള്‍ക്ക് കൊടുത്തിരിക്കയാണെന്നാണ് സുന്നികളല്ലാത്തവര്‍ വിശ്വസിക്കുന്നത് :
“സൃഷ്ടികള്‍ക്ക് നല്‍കപ്പെട്ട കഴിവിന്നതീതമായ കാര്യങ്ങളില്‍ സഹായം തേടലാണ് പ്രാര്‍ത്ഥന” (റ്റി പി എ ഖാദര്‍ കരുവമ്പെയില്‍, ഇസ്‌ലാഹ് മാസിക 2007 ഏപ്രില്‍ , പേജ് 10)
ഈ ചാര്‍ജ് തീരുന്നത് വരെ അവര്‍ സ്വതന്ത്രമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കയാണ്. പവര്‍ സ്റ്റേഷനുമായി അതിന് ബന്ധമില്ല. ഈ ആശയത്തിന് ഖുര്‍ആനുമായി ബന്ധമില്ല.
നാം പറയുന്നത്. ചാര്‍ജ് നേരിട്ട് പവര്‍ സ്റ്റേഷനില്‍ നിന്ന് വരുന്നതാണ്. അത് എപ്പോള്‍ സ്വിച്ചിടുന്നോ അപ്പോള്‍ കിട്ടും. എത്ര വോള്‍ട്ടുണ്ടോ അത്ര ശക്തിയില്‍ കത്തും. എത്ര കുറവുണ്ടോ അത്ര കുറയും. അതിന് പ്രത്യേക നിയമമൊന്നുമില്ല. ഏത് പവറാണെങ്കിലും ലൈനില്‍ നിന്ന് ലഭിക്കുന്നു. അല്ലാതെ സ്ഥിരമായി കൊടുത്തുവെച്ച കഴിവില്ല
അപ്പോള്‍ അല്ലാഹു കൊടുക്കുന്ന കഴിവ് അപ്പപ്പോള്‍ കൊടുത്തു കൊണ്ടിരിക്കുകയാണ്. പക്ഷെ ഈ കൊടുത്തുകൊണ്ടിരിക്കുന്ന കഴിവിന് ഇഹലോകത്താവട്ടെ പരലോകത്താവട്ടെ ഇത്ര എന്ന് യാതൊരു പരിധിയുമില്ല. സാധാരണക്കാര്‍ക്ക് സാധാരണ കഴിവ് കൊടുക്കുന്നതും അസാധാരണക്കാര്‍ക്ക് അസാധാരണ കഴിവ് കൊടുക്കുന്നതും ഉടമക്കാരനായ അല്ലാഹുവാണ്. ഇവ രണ്ടിനും കൃത്യമായ ഒരു കണക്ക് പറയാന്‍ കഴിയില്ല. എല്ലാവര്‍ക്കും തുല്യമായല്ല അത്. ഉദാ: 25 കുട്ടികളെ എല്‍ കെ ജി യില്‍ ചേര്‍ക്കുന്നു. ഒരേ സിലബസ്, ഒരേ ടീച്ചര്‍, ഒരേ സ്കൂള്‍. പരിക്ഷ കഴിയുമ്പോള്‍ ഈ കുട്ടികള്‍ എല്ലാവരും തുല്യരല്ല. ചിലര്‍ തോല്‍ക്കും, ചിലര്‍ ജയിക്കും, ചിലര്‍ റാങ്ക് നേടും. അപ്പോള്‍ സാധാരണ കഴിവുകള്‍ തന്നെ വ്യത്യസ്തമാണ്. ആരോഗ്യമാവട്ടെ സംസാരശേഷിയാവട്ടെ കേള്‍വിയാവട്ടെ, കാഴ്ചയാവട്ടെ എല്ലാവരുടേതും വ്യത്യസ്തമാണ്. അതില്‍ തന്നെ അല്ലാഹു അവന്‍ ഉദ്ദേശിച്ചവര്‍ക്ക് വ്യത്യസ്തമായി കൊടുത്തുകൊണ്ടിരിക്കുന്നു. ഇതിന് . عادة الإله الجارية അല്ലാഹുവിന്റെ സാധാരണ നടപടിക്രമം എന്നാണ് പറയുക. വെള്ളം കുടിച്ചാല്‍ ദാഹം മാറുക, കത്തികൊണ്ട് മുറിച്ചാല്‍ മുറിയുക, കത്തിച്ചാല്‍ കത്തുക എന്നിവയെല്ലാം അല്ലാഹു ഈ വസ്തുക്കള്‍ക്ക് കൊടുത്തു കൊണ്ടിരിക്കുന്ന കഴിവുകളാണ്. എപ്പോള്‍ ആ കഴിവ് എടുത്ത് കളയുന്നുവോ അപ്പോള്‍ ആ കഴിവ് ഇല്ലാതെയാകുന്നു.
ഒരു ഉദാഹരണം കാണൂ : ഇബ്‌റാഹീം നബി عليه السلام മകനെ അറുക്കാന്‍ തുനിഞ്ഞ സംഭവം. ചരിത്രത്തിലെ ഒരു അഭിപ്രായമനുസരിച്ച് ഇസ്‌മായീലിനെ കിടത്തി മൂര്‍ച്ചയുള്ള കത്തി കൊണ്ട് മുറിച്ചു. പക്ഷേ മുറിഞ്ഞില്ല. മകന്‍ പറഞ്ഞു. ഉപ്പാ , എന്റെ മുഖം അങ്ങ് കാണുന്നത് കൊണ്ടായിരിക്കും മുറിയാത്തത്. എന്നെ കമഴ്ത്തി കിടത്തുക. ഇബ്‌റാഹീം നബി عليه السلام അങ്ങിനെ ചെയ്തു വീണ്ടും ശക്തിയായി മുറിച്ചു. എന്നിട്ടും കഴുത്ത് മുറിഞ്ഞില്ല. അടുത്തുള്ള പാറയെ പ്രസ്തുത കത്തി കൊണ്ട് വെട്ടിയപ്പോൾ പാറ കഷ്ണങ്ങളായി. എന്നിട്ടും ഇസ്‌മാഈൽ عليه السلام മിന്റെ കഴുത്ത് മുറിഞ്ഞില്ല. അപ്പോൾ കത്തിക്ക് മുന്‍കൂർ കൊടുത്തുവെച്ച കഴിവല്ല, അപ്പപ്പോൾ കൊടുക്കുന്ന കഴിവാണ് മുറിക്കുന്നതും മുറിക്കാത്തതും എന്ന് വ്യക്തം.
മറ്റൊരു ഉദാ : നംറൂദ്, ഇബ്‌റാഹീം عليه السلام നെ അഗ്നി കുണ്ഡത്തിലേക്ക് വലിച്ചെറിഞ്ഞു. കൈകാലുകൾ കയറുകൊണ്ട് ബന്ധിച്ചതിന് ശേഷമായിരുന്നു എറിഞ്ഞത്. തീയിൽ വീണ ഇബ്‌റാഹീം നബിയുടെ ശരീരത്തിലുള്ള കയറുകൾ കരിഞ്ഞുപോയി എന്നല്ലാതെ ശരീരത്തിലെ ഒരു രോമം പോലും കരിഞ്ഞില്ല. പകരം സുഖശീതളമായ അവസ്ഥ മഹാനവര്‍കള്‍ക്ക് അനുഭവപ്പെട്ടു. കയർ കരിയാനുള്ള കഴിവ് അല്ലാഹു അപ്പോൾ കൊടുത്തു. പക്ഷേ ഇബ്‌റാഹീം നബിയെ കരിക്കാനുള്ള കഴിവ് കൊടുത്തില്ല. മുന്‍കൂർ കൊടുത്തതാണെങ്കിൽ രണ്ടും കരിയേണ്ടതായിരുന്നു.
വൈവാഹിക ജീവിതത്തിൽ ഭാര്യയും ഭര്‍ത്താവും ബന്ധപ്പെടുമ്പോൾ മക്കളുണ്ടാവുന്നു. ഇത് സാധാരണ രീതിയാണ്. ഈ രീതിയിലേ അല്ലാഹുവിന് കഴിയൂ എന്നുണ്ടോ ? ആദം നബിയെ (عليه السلام) ഉമ്മയും ഉപ്പയുമില്ലാതെ അവന്‍ സൃഷ്ടിച്ചു. സ്ത്രീയില്ലാതെ പുരുഷനിലൂടെ മാത്രം ഹവ്വാ (رضي الله عنها) യെ സൃഷ്ടിച്ചു. ഒരു സ്ത്രീയിൽ നിന്ന് (പുരുഷ സ്പര്‍ശമില്ലാതെ) ഈസാ നബി (عليه السلام) നെ സൃഷ്ടിച്ചു. എല്ലാം അല്ലാഹു അപ്പപ്പോൾ നല്‍കുന്നു.
സ്ത്രീയും പുരുഷനും, ബന്ധപ്പെട്ടാൽ ഒരു പ്രാവശ്യം ശ്രവിക്കുന്ന ശുക്ലത്തിൽ കോടിക്കണക്കിന് ബീജാണുക്കളുണ്ടാകും. ഇതിൽ ഏതും ഒരു മനുഷ്യസൃഷ്ടിയാവാന്‍ പര്യാപ്തമാണ്. അതിൽ നിന്ന് ഒന്ന് മാത്രമാണ് പ്രചനനത്തിനുപയോഗിക്കുന്നത്. മുന്‍കൂർ കൊടുത്ത കഴിവാണെങ്കിൽ എല്ലാം സൃഷ്ടികളാവേണ്ടിയിരുന്നു. പലപ്പോഴും സ്ത്രീ പുരുഷ ബന്ധം കൊണ്ട് സന്താനമുണ്ടാകുന്നില്ല. അപ്പോൾ ഈ സാധാരണ കഴിവ് എന്നത് തന്നെ അപ്പപ്പോൾ അല്ലാഹു കൊടുക്കുന്നതാണ് എന്ന് വ്യക്തം.
അസാധാരണ കഴിവുകളുടെയും അവസ്ഥ ഇതു തന്നെയാണ്. അല്ലാഹു ഉദ്ദേശിച്ചവര്‍ക്ക് അവന്‍ കണക്കില്ലാതെ കൊടുക്കും.
നാല് ആയത്ത് കാണുക, അതില്‍ രണ്ടെണ്ണം പരലോകത്ത് കണക്കില്ലാതെ കൊടുക്കുമെന്നു പറയുന്ന ആയത്ത്. രണ്ടെണ്ണം ഭൌതിക ലോകത്ത് മഹാന്മാര്‍ക്ക് കണക്കില്ലാതെ കൊടുക്കുമെന്ന് പറയുന്നവയും :
ഒന്ന് (ഭൌതിക ലോകത്ത് മഹാന്മാര്‍ക്ക് കണക്കില്ലാതെ കൊടുക്കുമെന്നത്)
كُلَّمَا دَخَلَ عَلَيْهَا زَكَرِيَّا الْمِحْرَابَ وَجَدَ عِندَهَا رِزْقاً قَالَ يَا مَرْيَمُ أَنَّى لَكِ هَـذَا قَالَتْ هُوَ مِنْ عِندِ اللّهِ إنَّ اللّهَ يَرْزُقُ مَن يَشَاء بِغَيْرِ حِسَابٍ (سورة آل عمران 37
ആയത്തിന്റെ പശ്ചാത്തലം : പള്ളിയിലേക്ക് നേര്‍ച്ചയാക്കപ്പെട്ട മഹതി മര്‍യം ബീവി عليها السلام ന്റെ സംരക്ഷണം ഏറ്റെടുത്തിരുന്നത് മാതൃസഹോദരിയുടെ ഭര്‍ത്താവായ സകരിയ്യാ عليه السلام ആയിരുന്നു.(സകരിയ വിവാഹം ചെയ്തത് ഹന്നത്തിന്റെ അനുജത്തിയെയായിരുന്നു. ഹന്നത്തിനെ വിവാഹം ചെയ്തത് ഔലിയാക്കളില്‍ പെട്ട ഇംറാനുമായിരുന്നു).
സംരക്ഷകനായ സകരിയ്യാ നബി عليه السلام മസിജിദുല്‍ അഖ്സയില്‍ തന്നെ ഒരു പ്രത്യേക റൂമുണ്ടാക്കി അതിലായിരുന്നു മഹതിയെ താമസിപ്പിച്ചിരുന്നത്.
ആയത്തിന്റെ അര്‍ത്ഥം:
“സകരിയാ നബി എപ്പോള്‍ ആ റൂമില്‍ പ്രവേശിച്ചോ അപ്പോഴൊക്കെ അവിടെ പ്രത്യേക ഭക്ഷണം കാണാമായിരുന്നു. അല്‍ഭുതത്തോടെ മഹാനവര്‍കള്‍ ചോദിക്കുന്നു : നിങ്ങള്‍ക്ക് എവിടെ നിന്ന് ലഭിക്കുന്നു ഈ ഭക്ഷണം ? ' قالت هو من عند الله 'അത് അല്ലാഹുവില്‍ നിന്ന് നേരിട്ട് ലഭിക്കുന്നതാണ്. (ഇത് അസാധാരണ മാര്‍ഗത്തില്‍ അല്ലാഹു നല്‍കികൊണ്ടിരിക്കയാണെന്നര്‍ത്ഥം). തുടര്‍ന്ന് മറിയം ബീവി പറയുന്നു. إن الله يرزق من يشاء بغير حساب അല്ലാഹു ഉദ്ദേശിച്ചവര്‍ക്ക് യാതൊരു കണക്കുമില്ലാതെ അവന്‍ കൊടുക്കും” (ആലു ഇംറാന്‍ 37)
മര്‍യം ബീവി നബിയല്ല . സിദ്ദീഖത്താണെന്ന് ഖുര്‍ആന്‍ പറഞ്ഞതുമാണ്.
രണ്ടാമത്തെ ആയത്ത് (ഭൌതിക ലോകത്ത് മഹാന്മാർക്ക് കണക്കില്ലാതെ കൊടുക്കുമെന്ന് പറയുന്ന )
നിരവധി അത്‌ഭുതങ്ങൾ നൽകി ആദരിച്ച ബഹുമാനപ്പെട്ട സുലൈമാൻ നബി عليه السلام യെകുറിച്ച് വിശുദ്ധ ഖുർആൻ പറയുന്നു.
وَوَرِثَ سُلَيْمَانُ دَاوُودَ وَقَالَ يَا أَيُّهَا النَّاسُ عُلِّمْنَا مَنطِقَ الطَّيْرِ وَأُوتِينَا مِن كُلِّ شَيْءٍ إِنَّ هَذَا لَهُوَ الْفَضْلُ الْمُبِينُ (سورة النمل 16
“സുലൈമാൻ നബി عليه السلام ദാവൂസ് നബി ന്റെ عليه السلام പിൻഗാമിയായി. മഹാനവർകൾ പറഞ്ഞു. : ഓ ജനങ്ങളേ, പക്ഷികളുടെ ഭാഷ എനിക്ക് പഠിപ്പിക്കപ്പെട്ടിരിക്കുന്നു. നമുക്ക് ആവശ്യമായ എല്ലാം നൽകപ്പെട്ടിരിക്കുന്നു. ഇത് അല്ലാഹുവിന്റെ വ്യക്തമായ ഔദാര്യമാകുന്നു. (സൂറത്തുനംല് 16 )
ഇവ്വിഷയകമായിതന്നെ സൂറത്തു സ്വാദിൽ അല്ലാഹു പറയുന്നു.
قَالَ رَبِّ اغْفِرْ لِي وَهَبْ لِي مُلْكًا لَّا يَنبَغِي لِأَحَدٍ مِّنْ بَعْدِي إِنَّكَ أَنتَ الْوَهَّابُ* فَسَخَّرْنَا لَهُ الرِّيحَ تَجْرِي بِأَمْرِهِ رُخَاء حَيْثُ أَصَابَ * وَالشَّيَاطِينَ كُلَّ بَنَّاء وَغَوَّاصٍ * وَآخَرِينَ مُقَرَّنِينَ فِي الْأَصْفَاد * هَذَا عَطَاؤُنَا فَامْنُنْ أَوْ أَمْسِكْ بِغَيْرِ حِسَابٍ * (ص 35 – 39
“സുലൈമാൻ നബി عليه السلام പറഞ്ഞു : അല്ലാഹുവേ എനിക്ക് നീ പൊറുത്തു തരേണമേ, എന്റെ ശേഷം മറ്റാർക്കും നൽകാത്ത രാജാധികാരം എനിക്ക് നീ നൽകേണമേ, നീയാണ് കൂടുതൽ നൽകുന്നവർൻ -ദുആ ഫലമായി – നാം കാറ്റിനെ അവർക്ക് കീഴ്പ്പെടുത്തിക്കൊടുത്തു. താൻ ലക്ഷ്യം വെക്കുന്ന സ്ഥലത്തേക്ക് ആ കാറ്റ് തന്റെ ആജ്ഞാനുസരണം സൌമ്യമായി സഞ്ചരിക്കുമായിരുന്നു. വാസ്തുശില്‌പികളും മുങ്ങൽ വിദഗ്‌ദരുമായ പിശാചുക്കളെയും കിഴ്പ്പെടുത്തികൊടുത്തു., ചങ്ങലകളിൽ ബന്ധിക്കപ്പെട്ട മറ്റു ചില ചെകുത്താന്മാരെയും .(ശേഷം അല്ലാഹു പറഞ്ഞു ) ഈ കാര്യങ്ങളൊക്കെ നാം നിങ്ങൾക്ക് ദാനമായി നൽകികൊണ്ടിരിക്കുകയാണ്. ഇതിൽ ഇഷ്ടമുള്ളത് യഥേഷ്ടം ഉപയോഗിച്ചോളൂ. അല്ലെങ്കിൽ വേണ്ടെന്നു വെക്കാം കണക്കില്ലാതെ. (സാദ് -35-39 )
ദുനിയാവിൽ അസാധാരണക്കാർക്ക് അസാധാരണ കഴിവുകൾ കണക്കില്ലാതെ കൊടുക്കുമെന്നതിന് ഈ രണ്ട് ആയത്തുകൾ മതി.
പരലോകത്ത് അല്ലാഹു അടിമക്ക് കണക്കില്ലാതെ നൽകുമെന്നു പറയുന്ന സൂക്തങ്ങൾ :
ഒന്ന്
زُيِّنَ لِلَّذِينَ كَفَرُواْ الْحَيَاةُ الدُّنْيَا وَيَسْخَرُونَ مِنَ الَّذِينَ آمَنُواْ وَالَّذِينَ اتَّقَواْ فَوْقَهُمْ يَوْمَ الْقِيَامَةِ وَاللّهُ يَرْزُقُ مَن يَشَاء بِغَيْرِ حِسَابٍ (البقرة 212
“കാഫിറുകൾക്ക് ഭൌതിക ജീവിതം ആകർഷകമാക്കപ്പെട്ടിരിക്കുന്നു. മുഅ്മിനുകളെ അവർ പരിഹസിക്കും. എന്നാൽ അന്ത്യ ദിനത്തിൽ തഖ്‌വയിലധിഷ്ടിതമായി ജീവിച്ചവർക്കായിരിക്കും ഉന്നതസ്ഥാനം. അല്ലാഹു ഉദ്ദേശിച്ചവർക്ക് അവൻ കണക്കില്ലാതെ നൽകും “ ( അൽ -ബഖറ 212 )
ഈ ആയത്തിൽ തഖ്‌വയിലൂന്നി ജീവിച്ചവർക്ക് പരലോകത്ത് അല്ലാഹു കണക്കില്ലാതെ കൊടുക്കുമെന്ന് പറയുന്നു. അവർ തന്നെയാണല്ലോ ഔലിയാക്കൾ .അല്ലാഹു തന്നെ പറയുന്നു.
أَلا إِنَّ أَوْلِيَاء اللّهِ لاَ خَوْفٌ عَلَيْهِمْ وَلاَ هُمْ يَحْزَنُونَ * الَّذِينَ آمَنُواْ وَكَانُواْ يَتَّقُونَ * لَهُمُ الْبُشْرَى فِي الْحَياةِ الدُّنْيَا وَفِي الآخِرَةِ لاَ تَبْدِيلَ لِكَلِمَاتِ اللّهِ ذَلِكَ هُوَ الْفَوْزُ الْعَظِيمُ (يونس 62 إلى 64
“അറിയുക നിശ്ചയം അല്ലാഹുവിന്റെ ഔലിയാക്കൾ, അവർക്ക് ഭയമോ ദു:ഖമോ ഇല്ല. അവർ വിശ്വസിക്കുകയും തഖ്‌വയിലധിഷ്ടിതമായി ജീവിക്കുകയും ചെയ്തവരാണ്. അത്തരക്കാർക്ക് ഇഹത്തിലും പരത്തിലും സുവിശേഷങ്ങളാണുള്ളത്” ( യൂനുസ് 62-64 )
രണ്ട് :
وَمَنْ عَمِلَ صَالِحًا مِّن ذَكَرٍ أَوْ أُنثَى وَهُوَ مُؤْمِنٌ فَأُوْلَئِكَ يَدْخُلُونَ الْجَنَّةَ يُرْزَقُونَ فِيهَا بِغَيْرِ حِسَابٍ (غافر 40
“സത്യവിശ്വാസിയായിക്കൊണ്ട് സൽക്കർമ്മ, ചെയ്യുന്ന പുരുഷനും സ്ത്രീയും സ്വർഗത്ത്ല് പ്രവേശിക്കും. അവർക്ക് കണക്കില്ലാതെ അല്ലാഹു നൽകുന്നതാകുന്നു. “ (ഗാഫിർ-40 )
അപ്പോൾ ദുനിയ്യാവിലായാലും ആഖിറത്തിലായാലും അല്ലാഹു മഹാന്മാർക്ക് കണക്കില്ലാതെ നൽകുന്നു. ഇതനുസരിച്ച് അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്ത് പറയുന്നു : സ്വന്തമായി കഴിവില്ല എന്നത് സത്യമാണെങ്കിലും അല്ലാഹു ഉദ്ദേശിച്ച മഹാന്മാർക്ക് അവൻ ഉദ്ദേശിച്ച അസാധാരണ മാർഗത്തിലൂടെയുള്ള കഴിവുകൾ ദുനിയാവിൽ ജീവിത കാലത്തും മരണശേഷം ആഖിറത്തിലും യാതൊരു കണക്കുമില്ലാതെ അവൻ ഉദ്ദേശിക്കുന്നവർക്ക് ഉദ്ദേശിക്കുമ്പോൾ കൊടുക്കുന്നു.
ഈ ആശയത്തെ വ്യക്തമാക്കിക്കൊണ്ട് ഖുദ്‌സിയായ ഹദീസിൽ കാണാം,
عن أبي هريرة رضي الله عنه قال: قال رسول الله صلى الله عليه وسلّم: إن الله قال: من عادَى لي وَليّاً فقد آذَنْته بالحرب. وما تقرَّب إليَّ عبدي بشيءٍ أحب إلي مما افتَرَضْته عليه. وما يزال عبدي يتقرب إلي بالنوافل حتى أُحبه، فإذا أحبَبته كنت سمعه الذي يسمع به وبَصرَه الذي يبصر به ويدَه التي يبطِش بها. ورجله التي يمشي بها، وإنْ سألني لأَعطينه ، ولئن استعاذ بي لأعيذَنه (صحيح البخاري 6502
“എന്റെ വലിയ്യിനോട് ഒരാൾ ശത്രുത വെച്ച് പുലർത്തിയാൽ فقد آذنته بالحرب അവനോട് ഞാൻ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. (അല്ലാഹുവിന്റെ എതിരാളികളാണ് അവർ, അവരെ നാശപ്പെടുത്താൻ അല്ലാഹു തീരുമാനിച്ചിരിക്കുന്നു എന്നർത്ഥം . അഥവാ ഹുസുനുൽ ഖാതിമത്ത് ലഭിക്കാതെ പോകും. അല്ലാഹു നമ്മേ കാക്കട്ടെ )
എന്റെ അടിമ എന്നോടടുക്കാൻ , എനിക്ക് ഏറ്റവും പ്രിയങ്കരമായത് ഞാനവനോട് നിർബന്ധമായി കല്പിച്ച കാര്യങ്ങളെ കൃത്യമായി അനുഷ്ടിക്കലാണ്. (ഹറാമിനെ വെടിയുകയും കല്പിച്ചതിനെ ചെയ്യുകയും ചെയ്യുക ) അനന്തരം ഫർളായ കാര്യങ്ങൾ കാർക്കശ്യമായി ചെയ്യുന്നതോടൊപ്പം സുന്നത്തായ കർമ്മങ്ങളെക്കൊണ്ട് എന്നിലേക്ക് അവൻ അടുത്തു കൊണ്ടിരിക്കും ഞാൻ അവനെ മഹബ്ബത്ത് വെക്കുക എന്ന പദവിയിലെത്തുന്നത് വരെ
فإذا أحببته അങ്ങിനെ ഞാനവനെ സ്നേഹിച്ചു കഴിഞ്ഞാൽ (അല്ലാഹുവിന്റെ മുഹിബ്ബ് എന്ന പദവിയിലെത്തിക്കഴിഞ്ഞാൽ പിന്നെ അവൻ സാധാരണക്കാരനല്ല ) അവൻ കേൾക്കുന്ന കേൾവി ഞാനായി മാറും, അവൻ കാണുന്ന കാഴ്ച ഞാനായി മാറും, പിടിക്കുന്ന കരം ഞാനായി മാറും , അവൻ സഞ്ചരിക്കുന്ന പാദങ്ങൾ ഞാനായി മാറും. നിശ്ചയമായും അവൻ എന്നോട് ചോദിച്ചാൽ ഞാനവന് നൽകുക തന്നെ ചെയ്യും . എന്നെക്കൊണ്ട് കാവലിനെ തേടിയാൽ നിശ്ചയം അവനെ ഞാൻ കാക്കുക തന്നെ ചെയ്യും “ (ബുഖാരി 6502 )
അഥവാ, അത്തരം ഔലിയാക്കൾ ഔർ കാര്യം കേൾക്കണമെന്നുദ്ദേശിച്ചാൽ, അവരൊരു കാര്യം കാണണമെന്നോ ചെയ്യണമെന്നോ ഒരു സ്ഥലത്ത് എത്തണമെന്നോ ഉദ്ദേശിച്ചാൽ അതൊക്കെ അല്ലാഹു അവർക്ക് സാധിപ്പിച്ച് കൊടുക്കും
പത്തോളം രിവായത്തിലൂടെ ഈ ഹദീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട് . അബൂഹുറൈറ , ആഇശ , അബ്ദുല്ലാഹിബ്നു അബ്ബാസ് , മുആദ്ബുനുജബൽ رضي الله عنهم തുടങ്ങി നിരവധി മഹാന്മാരിൽ നിന്നുദ്ധരിച്ച ഹദീസാണിത്
ഇതിന് ഒരു പരിധിയുമില്ല . والله يرزق من يشاء بغير حساب. സാധാരണക്കാർക്ക് സാധാരണ കഴിവാവട്ടേ, അസാധാരണക്കാർക്ക് അസാധാരണ കഴിവാവട്ടെ , അല്ലാഹു നൽകുമ്പോൾ കിട്ടും. സൃഷ്ടികൾക്ക് കഴിവില്ല എന്നു പറഞ്ഞാൽ അത് കൊണ്ടുദ്ദേശിക്കുന്നത് സ്വന്തമായി കഴിവില്ല എന്നതാണ്. അവർക്ക് കഴിവുണ്ട് എന്ന് പറഞ്ഞാൽ അല്ലാഹു നൽകുന്ന കഴിവുണ്ട് എന്നുമാണ്
وَمَن يَتَوَكَّلْ عَلَى اللَّهِ فَهُوَ حَسْبُهُ إِنَّ اللَّهَ بَالِغُ أَمْرِهِ (الطلاق 3
“അല്ലാഹുവിൽ ആര് തവക്കുലാക്കുന്നോ അവന് മുഴുവൻ കാര്യങ്ങൾക്കും അല്ലാഹു മതി. അല്ലാഹു അവന്റെ കാര്യം പൂർണ്ണമായി ഏറ്റെടുത്തു നിറവേറ്റുക തന്നെ ചെയ്യും (ത്വലാഖ് 3 )
സ്വന്തമായി സാധാരണ കഴിവുമില്ല , അസാധാരണ കഴിവുമില്ല. കഴിവുകൾ ആർക്കും അല്ലാഹു മുൻകൂർ കൊടുത്തുവെച്ചിട്ടുമില്ല. അല്ലാഹു ഉദ്ദേശിക്കുന്നവർക്ക് അവൻ ഉദ്ദേശിക്കുമ്പോൾ അവനുദ്ദേശിച്ചത് കൊടുക്കും. അത് ദുനിയാവിലും കൊടുക്കും ആഖിറത്തിലും കൊടുക്കും. അതിന് പരിധിയൊന്നുമില്ല. ഇതാണ് കഴിവിനെ സംബന്ധിച്ച് പറയാനുള്ളത്.
സ്വാഭാവികമായുണ്ടാകുന്ന ഒരു സംശയമാണ് മുഅ്ജിസത്തിന്റെയും കറാമത്തുകളുടെയും കഴിവുകളെ കുറിച്ച് ചില സ്ഥലങ്ങളിൽ കൊടുത്തിരിക്കുന്നു എന്ന് പറഞ്ഞിട്ടുണ്ട് എന്നത്.
ഉദാഹരണം : ഈസാ നബി عليه السلام തൊട്ടിലിൽ കിടന്നു പറഞ്ഞു آتاني الكتاب “ എനിക്ക് വേദ ഗ്രന്ഥം തന്നിരിക്കുന്നു” ഇതെല്ലാം അല്ലാഹുവിന്റെ വാഗ്‌ദാനങ്ങൾ കിട്ടിയതിന് തുല്യമാണ്. അല്ലാഹുവിന്റെ വാഗ്‌ദാനമാണല്ലോ والله يرزق من يشاء بغير حساب “ അല്ലാഹു ഉദ്ദേശിച്ചവർക്ക് അവൻ കണക്കില്ലാതെ കൊടുക്കുമെന്നത്.” അതുപോലെ ഖുദ്‌സിയായ ഹദീസിൽ വന്ന വാഗ്‌ദനമാണ് ولئن سألني لأعطينه “ആ മുഹിബ്ബ് എന്നോട് ചോദിക്കുകയാണെങ്കിൽ ഞാൻ തീർച്ചയായും അത് നൽകുന്നതാണ്“ എന്നത് . ഇത്തരം വാഗ്‌ദാനങ്ങൾ അല്ലാഹുവിൽ നിന്നുള്ളതായതു കൊണ്ട് കിട്ടിയതിനു തുല്യമാണ്.
ഈ അടിസ്ഥാനത്തിലാണ് ചില സ്ഥലങ്ങളിൽ ഇമാമുകൾ മഹാന്മാർക്ക് കഴിവുണ്ട് എന്ന് പറയുന്നത്. ഖുർആനിൽ أتى أمر الله فلا تستعجلوه “ഖിയാമം വന്നു കഴിഞ്ഞു.” എന്ന് പറഞ്ഞത് പോലെയാണിത്. അപ്പോൾ അമ്പിയാക്കൾക്കും മഹാന്മാർക്കും അസാധാരണ കഴിവുണ്ട് എന്ന് പറയാം അത് ഈ അർത്ഥത്തിലാണെന്ന് മാത്രം
അസാധാരണ കഴിവാകട്ടെ, സാധാരണ കഴിവാകട്ടെ, അല്ലാഹുവിന്റെ അനുമതിയില്ലാതെ ഒരാൾക്കും ഒന്നും ചെയ്യാൻ കഴിയുകയില്ല. لا حول ولا قوة إلا بالله العلي العظيم നല്ലതായ കാര്യങ്ങൾ ചെയ്യാനോ തെറ്റായ കാര്യങ്ങളിൽ നിന്ന് മാറി നിൽക്കാനോ അല്ലാഹു ഖുദ്‌റത്തും തൌഫീഖും നൽകിയാലല്ലാതെ സാധ്യമല്ല.
അല്ലാഹു അവന്റെ ഇഷ്ടദാസൻമാർക്ക് നൽകുന്ന കഴിവിന് ഒരു പരിധിയുമില്ല. ഇത്തരം അസാധാരണ കഴിവുകൾ അല്ലാഹു നൽകിയതിന്റെ ചില ഉദാഹരണങ്ങൾ ഖുർആനിൽ നിന്നു പറയാം. അല്ലാഹു വിശുദ്ധ ഖുർആനിൽ മർയം ബീവി رضي الله عنها യെ കുറിച്ച് പറയുന്ന സ്ഥലത്ത് പറയുന്നു :
إِذْ قَالَتِ الْمَلآئِكَةُ يَا مَرْيَمُ إِنَّ اللّهَ يُبَشِّرُكِ بِكَلِمَةٍ مِّنْهُ اسْمُهُ الْمَسِيحُ عِيسَى ابْنُ مَرْيَمَ وَجِيهًا فِي الدُّنْيَا وَالآخِرَةِ وَمِنَ الْمُقَرَّبِينَ * وَيُكَلِّمُ النَّاسَ فِي الْمَهْدِ وَكَهْلاً وَمِنَ الصَّالِحِينَ* (آل عمران 45 إلى 46
മലക്കുകൾ മർയം ബീവി (رضي الله عنها) യോട് പറഞ്ഞതോർക്കുക : ഓ മർയം , അല്ലാഹുവിൽ നിന്നുള്ള വിശുദ്ധമായ തിരുവാക്യം കൊണ്ട് അങ്ങയെ അവൻ സുവിശേഷമറിയിക്കുന്നു. മഹാന്റെ പേര് മർയമിന്റെ പുത്രൻ ഈസാമസീഹ് എന്നാണ്. ഇഹത്തിലും പരത്തിലും മഹത്തായ സ്ഥാനമുള്ളവരും അല്ലാഹുവിന്റെ ഇഷ്ടദാസന്മാരിൽ പെട്ടവരുമാണ്. മഹാനവർകൾ മനുഷ്യരോട് സംസാരിക്കും. തൊട്ടിലിൽ വെച്ചും പിന്നീട് മധ്യവയസ്കരായ സമയത്തും. മഹാനവർകൾ സജ്ജനങ്ങളിൽ പെട്ടവരാണ്. (ആലുഇംറാൻ 45-46)
എത്രയോ കാലങ്ങൾ കഴിഞ്ഞ് വരാനിരിക്കുന്ന കാര്യം പോലും അല്ലാഹു അവന്റെ ഇഷ്ടദാസന്മാർക് നൽകുന്നു.
ഗൈബ് അല്ലാഹുവിനെ അറിയൂ എന്നതിൽ വിശ്വാസിക്ക് സംശയമില്ല. قل لا يعلم الغيب إلا الله “അല്ലാഹു അല്ലാതെ ഗൈബ് അറിയുന്നവനില്ല”. അത് വിശ്വാസത്തിന്റെ ഭാഗമാണ്. പക്ഷെ അറിയിച്ചു കൊടുക്കുന്നവർക്ക് അറിയിച്ചുകൊടുക്കുമ്പോൾ അറിയും അതിന് ഒരു പരിധി എവിടെയും അല്ലാഹു പറഞ്ഞിട്ടില്ല. ഉടമക്കാരൻ അല്ലാഹു ആണ് എന്നതു തന്നെ മതിയല്ലോ പരിധിയായി.
മറ്റൊരു ആയത്ത് നോക്കൂ :
قَالَ قَدْ أُوتِيتَ سُؤْلَكَ يَا مُوسَى* وَلَقَدْ مَنَنَّا عَلَيْكَ مَرَّةً أُخْرَى * إِذْ أَوْحَيْنَا إِلَى أُمِّكَ مَا يُوحَى * أَنِ اقْذِفِيهِ فِي التَّابُوتِ فَاقْذِفِيهِ فِي الْيَمِّ فَلْيُلْقِهِ الْيَمُّ بِالسَّاحِلِ يَأْخُذْهُ عَدُوٌّ لِّي وَعَدُوٌّ لَّهُ وَأَلْقَيْتُ عَلَيْكَ مَحَبَّةً مِّنِّي وَلِتُصْنَعَ عَلَى عَيْنِي* (طه 36-39
“മൂസാ നബിയേ, അങ്ങയുടെ പ്രാർത്ഥനക്ക് ഉത്തരം നൽകപ്പെട്ടിരിക്കുന്നു. മറ്റൊരു സമയത്തും നിങ്ങൾക്ക് നാം ഔദാര്യം ചെയ്തിട്ടുണ്ട്. താങ്കളുടെ മാതാവിന് നാം സന്ദേശം നൽകി. ഈ ശിശുവിനെ ഒരു പെട്ടിയിലാക്കി പുഴയിലേക്കെറിയുക. നദി അതിനെ കരയിലെത്തിക്കും. പിന്നീട് എന്റെയും ആ കുട്ടിയുടെയും ശത്രു അതിനെ എടുക്കുകയും ചെയ്യും. ഞാൻ എന്റെ സ്നേഹം നിങ്ങളുടെ മേലിൽ ഇട്ടു തന്നു. എന്റെ മേൽനോട്ടത്തിൽ നിങ്ങളെ വളർത്തപ്പെടാൻ സൌകര്യമൊരുക്കുകയും ചെയ്തു”. (ത്വാഹാ 36-38)
മൂസാ നബി عليه السلام ന്റെ മാതാവിന് എന്തെല്ലാം അസാധാരണവും അൽഭുതകരവും വരാനിരിക്കുന്നതുമായ കാര്യങ്ങളാണ് അല്ലാഹു അറിയിച്ച് കൊടുത്തത്. മഹതി നബിയല്ലെന്നത് തർക്കമില്ലാത്ത കാര്യവുമാണ്.
ഇനി കറാമത്തുകൾ എവിടെ വരെ എത്താമെന്നത് കാണുക. എല്ലാ വെള്ളിയാഴ്ചയും പാരായണം ചെയ്യാൻ കൽപിക്കപ്പെട്ട സൂറത്തുൽ കഹ്‌ഫിൽ ഔലിയാക്കളായ അസ്‌ഹാബുൽ കഹ്‌ഫിനെ കുറിച്ച് അല്ലാഹു പറയുന്നു :
وَتَرَى الشَّمْسَ إِذَا طَلَعَت تَّزَاوَرُ عَن كَهْفِهِمْ ذَاتَ الْيَمِينِ وَإِذَا غَرَبَت تَّقْرِضُهُمْ ذَاتَ الشِّمَالِ وَهُمْ فِي فَجْوَةٍ مِّنْهُ ذَلِكَ مِنْ آيَاتِ اللَّهِ (الكهف 17
“സൂര്യന്റെ നിങ്ങൾക്കു കാണാം, അത് ഉദിച്ചു വരുന്ന സമയത്ത് അവരുടെ ഗുഹയുടെ വലതു ഭാഗത്തേക്ക് തെറ്റി ഉദിക്കുന്നതായി, അസ്തമിക്കുമ്പോൾ അവരെ ഒഴിവാക്കി ഇടത്തോട്ട് തെറ്റി പോകുന്നതും കാണാം. അവരോ അവരുടെ ഗുഹക്കുള്ളിൽ വിശാലമായ ഭാഗത്ത് വിശ്രമിച്ച് കൊണ്ടിരിക്കുന്നു. ഇത് അല്ലാഹുവിന്റെ അൽഭുത ദൃഷ്ടാന്തങ്ങളിൽ പെട്ടതാണ്” (അൽ കഹ്‌ഫ് 36-38)
സൃഷ്ടികളായ ഏഴ് വ്യക്തികൾക്ക് വേണ്ടി ഭൂമിയേക്കാൾ എത്രയോ ഇരട്ടി വലിപ്പമുള്ള സൂര്യന്റെ ഗതി മാറ്റാൻ അല്ലാഹുവിന്റെ ഔലിയാക്കളുടെ കറാമത്തിന് കഴിയുമെന്നാണല്ലോ ഈ പറഞ്ഞത്.
അതേ സൂറത്തിൽ ദുൽഖർനൈനി (رحمه الله) യെ കുറിച്ച് അല്ലാഹു പറയുന്നു : അല്ലാഹുവിന്റെ ഔലിയാക്കളിൽ പെട്ട വലിയ്യാണ് ദുൽഖർനൈനി.
وَيَسْأَلُونَكَ عَن ذِي الْقَرْنَيْنِ قُلْ سَأَتْلُو عَلَيْكُم مِّنْهُ ذِكْرًا* إِنَّا مَكَّنَّا لَهُ فِي الْأَرْضِ وَآتَيْنَاهُ مِن كُلِّ شَيْءٍ سَبَبًا* (الكهف 83-84
“നബിയേ, ദുൽഖർനൈനിയെ കുറിച്ച് തങ്ങളോട് അവർ ചോദിക്കും. അദ്ദേഹത്തെക്കുറീച്ച് ചില കാര്യങ്ങൾ ഞാൻ പറഞ്ഞു തരാമെന്ന് പറയുക. നാം അദ്ദേഹത്തിന് ഭൂമിയിൽ അധികാരം നൽകുകയും എല്ലാ വസ്തുക്കളുടെയും കാരണങ്ങളെ അദ്ദേഹത്തിന് കീഴ്പ്പെടുത്തി കൊടുക്കുകയും ചെയ്തിരിക്കുന്നു”. (അൽ കഹ്‌ഫ് 36-38)
ഈ ലോകം കാരണങ്ങളുടെ ലോകമാണ്. വെള്ളം കുടിച്ചാൽ ദാഹം മാറും. കത്തി മുറിയാനുള്ള കാരണമാണ്. ഈ കാരണങ്ങൾ ഒരു വ്യക്തിക്ക് കീഴ്പ്പെടുത്തിക്കൊടുത്താൽ പിന്നീട് ഈ ലോകത്ത് നടക്കാത്ത ഒന്നുമില്ല.
കുതിരയും ഒട്ടകവുമല്ലാതെ ഔർ വാഹനവുമില്ലാത്ത കാലത്ത് ഭൂഗോളത്തിന്റെ നാല് ഭാഗത്തും സഞ്ചരിച്ചെത്തി അവിടെയുള്ള മുഴുവൻ ജനങ്ങളുടെയും വിവരങ്ങൾ അന്വേഷിക്കാനും തൌഹീദ് പ്രചരിപ്പിക്കാനും യഅ്ജൂജ് മഅ്ജൂജിന്റെ പ്രവേശനം തടയാനുമൊക്കെ അദ്ദേഹത്തിന് സാധിച്ചത് ഈ കാരണങ്ങൾ കീഴ്പ്പെട്ടു കിട്ടിയത് കൊണ്ടാണ്.
قَالَ هَذَا رَحْمَةٌ مِّن رَّبِّي فَإِذَا جَاء وَعْدُ رَبِّي جَعَلَهُ دَكَّاء وَكَانَ وَعْدُ رَبِّي حَقًّا (18:98
“ഇത് എന്റെ നാഥന്റെ കാരുണ്യമാകുന്നു. പക്ഷെ എന്റെ റബ്ബിന്റെ വാഗ്‌ദത്ത സമയമാകുമ്പോൾ അവൻ അതിനെ ( ആ മതിലിനെ ) തകർത്തു തരിപ്പണമാക്കും. എന്റെ നാഥന്റെ വാഗ്‌ദത്തം സത്യമാണ്”. (അൽ കഹ്‌ഫ് 98)
അല്ലാഹു അറിയിച്ചു കൊടുത്താൽ ഗൈബും അറിയുമെന്ന് ഈ ആയത്ത് വ്യക്തമാക്കുന്നു.
പ്രിയ സഹോദരൻമാരേ, “അഹ്‌ലുസ്സുന്നത്തി വൽ ജമാഅ” എന്ന സീരീസ് തൽക്കാലം ഇവിടെ അവസാനിപ്പിക്കുകയാണ്. ഇനിയും ആ വിഷയത്തിൽ ഒരു പാട് എഴുതാനുണ്ട്. إن شاء الله മറ്റൊരു സമയത്ത് എഴുതാം. എന്നാലും അവസാനിപ്പിക്കുന്നതിന് മുമ്പ് ചില പ്രധാന കാര്യങ്ങൾ കൂടെ ചേർക്കട്ടെ.
മഹാനയ ഗൌസുൽ അഅ്സം മുഹ്‌യിദ്ധീൻ ശൈഖ് رضي الله عنه നെ കുറിച്ചും അവരുടെ പ്രകീർത്തനങ്ങളിലായി രചിക്കപ്പെട്ട മുഹ്‌യിദ്ധീൻ മാലയെക്കുറിച്ചും ഈയിടെ വളരെ മോശമായി പല സഹോദരൻമാരും മെയിലുകളയച്ചതു കണ്ടു.
സാധാരണക്കാരയ പല വായനക്കാരും മാലയിലെ ഇത്തരം വരികളെ നാമെങ്ങിനെ മനസ്സിലാക്കണമെന്ന് ചോദിക്കുകയുണ്ടായി. ആ അടിസ്ഥാനത്തിൽ ചില പ്രധാന കാര്യങ്ങൾ വായനക്കാരുമായി പങ്കുവെക്കാൻ ആഗ്രഹിക്കുകയാണ്. അല്ലാഹു അനുഗ്രഹിക്കട്ടെ .
മഹാനായ അബ്‌ദുൽ ഖാദിർ മുഹ്‌യിദ്ധീൻ അൽ ഇർബലി رحمه الله തന്റെ “തഫ്‌രീജുൽ ഖാഥിർ” എന്ന കിതാബിന്റെ ആമുഖത്തിൽ പറയുന്നു:
اعلم يا أخي أن كل كلمة سمعتها من ثناء على الله وحمد له عز وجل وعلمت أنه ليس فيها نقص للألوهية يجب عليك تصديقها وإن لم يكن قائلها معلوما وكذا في حق الأنبياء إذا لم يكن فيها نقص لمرتبة النبوة وكذا في حق الأولياء إذا لم يكن فيها شيء من خصائص الألوهية والنبوة فيلزم قبولها ولا تأت بإنكار لأن إنكار كرامات الأولياء مؤد إلى إنكار معجزات الأنبياء فإن كل ولي على قدم نبي فمن آمن بمعجزات الأنبياء عليهم الصلاة والسلام فقد آمن بكرامات الأولياء رضي الله عنهم والإنكار موجب للمقت والخذلان لأنه جاء في الحديث القدسي من آذى لي وليا فقد آذنته بالحرب نعوذ بالله من شر النفس والشيطان
“സഹോദരാ നീ മനസ്സിലാക്കുക, അല്ലഹുവിന്റെ ആസ്തിക്വത്തിനും പരിശുദ്ധിക്കും എതിരല്ലാത്ത, അല്ലാഹുവിനെക്കുറിച്ച് നീ കേട്ട എല്ലാ സ്തുതി വാക്കുകളും പ്രകീർത്തനങ്ങളും നീ അംഗീകരിക്കുക. അത് പറഞ്ഞയാൾ ആരെന്ന് നോക്കേണ്ടതില്ല. അതുപോലെ പ്രവാചകത്വത്തിന്റെ മഹത്വത്തിന് നിരക്കുന്ന പ്രകീർത്തനങ്ങൾ പ്രവാചകൻമാരെക്കുറിച്ച് കേട്ടാലും നീ അംഗീകരിക്കുക. അപ്രകാരം തന്നെ ഔലിയാക്കളെക്കുറിച്ച് കേട്ടാലും നീ വിശ്വസിച്ചോ, അത് പ്രവാചകത്വത്തിന്റെയോ ഉലൂഹിയ്യത്തിന്റെയോ പ്രത്യേകതയിൽ പെടാത്തതാണെങ്കിൽ അത്തരം കാര്യങ്ങളെ നീ നിഷേധിക്കാൻ മുതിരണ്ട. ഔലിയാക്കളുടെ കറാമത്തുകളെ നിഷേധിക്കുന്നത് അമ്പിയാക്കളുടെ മുഅ്ജിസത്തിനെ നിഷേധിക്കുന്നതിലേക്ക് എത്തിക്കും. കാരണം ഓരോ വലിയ്യും ഏതെങ്കിലും പ്രവാചകൻമാരുടെ കീഴിലായിരിക്കുമെന്നതാണ്. പ്രവാചകൻമാരുടെ മുഅ്ജിസത്തുകളെക്കൊണ്ട് വിശ്വസിക്കുന്നവർ ഔലിയാക്കളുടെ കറാമത്തുകളിലും വിശ്വസിക്കണം. അവ നിഷേധിക്കൽ അല്ലാഹുവിന്റെ കോപത്തിനും നാശത്തിനും കാരണമാകും. കാരണം ഖുദ്‌സിയ്യായ ഹദീസിൽ വന്നിട്ടുണ്ട് “എന്റെ വലിയ്യിനെ ആരെങ്കിലും വിഷമിപ്പിച്ചാൽ അവനോട് ഞാൻ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു” എന്ന്.
ഈ അടിസ്ഥാന തത്വം വെച്ചുകൊണ്ടാണ് നാം മഹാൻമാരായ അല്ലാഹുവിന്റെ ഔലിയാക്കളുടെ വാക്കുകളെ വിലയിരുത്തേണ്ടത്. അവരിൽ സമുന്നതരായ ഗൌസുൽ رحمه الله നെ പോലുള്ളവരുടെ വാക്കുകളും പ്രവൃത്തികളുമൊക്കെ ഒരു പക്ഷെ , നാം നമ്മുടെ നിലവാരത്തിലും നമ്മുടെ ചെറിയ ബുദ്ധി കൊണ്ടും ചിന്തിച്ചാൽ ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെന്ന് വന്നേക്കാം.
താഴെയുള്ള ഒരു ഹദീസ് നോക്കൂ ..ഇമാം ബുഖാരി റിപ്പോർട്ട് ചെയ്ത ഈ ഹദീസിൽ കാണാം
عن أبي هريرة رضي الله عنه أن رسول الله صلى الله عليه وسلم قال: هل ترون قبلتي ههنا؟ والله ما يخفى علي ركوعكم ولا خشوعكم ، وإني لأراكم وراء ظهري (رواه البخاري رحمه الله
“നിങ്ങൾ എന്റെ മുന്നിലുള്ളതിനെ കാണുന്നില്ലേ ? അപ്രകാരം, അല്ലഹുവാണെ സത്യം നിങ്ങളുടെ റുകൂഉം നിങ്ങളുടെ ഭയഭക്തിയും എനിക്ക് ഗോപ്യമല്ല, നിശ്ചയം നിങ്ങളെ ഞാൻ പിന്നിലൂടെ കാണുന്നുണ്ട്”
പിന്നിലുള്ളതും ഹൃദയത്തിന്റെ ഉള്ളിലുള്ളതുമൊക്കെ കാണുമെന്ന്, വഹ്‌യ് മുഖേന അറിയുമെന്നല്ല പറഞ്ഞത്. ഇതൊക്കെ മുഅ്ജിസത്തുകളാണ്. എങ്ങിനെ എന്ന ചോദ്യത്തിന് അവിടെ പ്രസക്തിയില്ല. വിശുദ്ധ ഖുർആനിൽ അല്ലാഹു ദുൽഖർനൈനിയെ കുറിച്ച് പറഞ്ഞില്ലേ : وآتيناه من كل شيء سببا
“എല്ലാറ്റിന്റെയും കാരണങ്ങളെ നാം അദ്ധേഹത്തിന് കീഴ്പ്പെടുത്തിക്കൊടുത്തു “
കാരണങ്ങളുടെ ലോകമായ ഇവിടെ കാരണങ്ങളെത്തന്നെ അല്ലാഹു ഒരാൾക്ക് കീഴ്പ്പെടുത്തിക്കൊടുത്താൽ അവിടെ പിന്നെ “എങ്ങിനെ” എന്ന ചോദ്യത്തിന് പ്രസക്തിയില്ല. നേരത്തെ ഉദ്ധരിച്ച ഉദ്ധരണിയിലുള്ളതു പോലെ ഉലൂഹിയ്യത്തിന്റെയോ ഇലാഹിന്റേയോ പ്രത്യേകതകളിൽപ്പെട്ടതാവാതിരുന്നാൽ മതി. അല്ലാത്തതൊക്കെ വിശ്വസിക്കാവുന്നതാണ്.
അതാണ് മഹാനായ ഇബ്നു ഹജറുൽ അസ്‌ഖലാനി رحمه الله തന്റെ ഫത്‌ഹുൽ ബാരിയിൽ പറഞ്ഞത്.
فلما انقطع الوحي بموته وقع الإلهام لمن اختصه الله به للأمن من اللبس من ذلك ، وفي إنكار وقوع ذلك مع كثرته واشتهاره مكابرة ممن أنكره. )فتح الباري – باب المبشرات
“തിരു നബി صلى الله عليه وسلم യുടെ, വഫാത്തോടെ വഹ്‌യ് അവസാനിച്ചപ്പോൾ അല്ലാഹു പ്രത്യേകം തെരഞ്ഞെടുത്തവർക്ക് ഇൽഹാം അവശേഷിച്ചു. വഹ്‌യുമായി കൂടിക്കുഴയാതിരിക്കാൻ വേണ്ടിയാണിത്. ഇൽഹാം സംഭവിക്കുന്നതിനെ നിഷേധിക്കൽ അഹങ്കാരമാണ്.
അപ്പോൾ ആ കറാമത്തിന്റെയും മുഅ്ജിസത്തിന്റെയും ലോകത്ത് നിന്നുകൊണ്ട് ചിന്തിക്കുമ്പോൾ ഒരു വലിയ്യിന് ഒരേ രാത്രി 40 പ്രാവശ്യം ജനാബത്തുണ്ടാകുകയും 40 പ്രാവശ്യം കുളിച്ചു എന്നു പറയുന്നതും അത്ഭുതമല്ല. മിഅ്‌റാജിന്റെ രാത്രിയിൽ മുഹ്‌യിദ്ദീൻ ശൈഖിനെ കാണുന്നതിനോ സംസാരിക്കുന്നതിനോ തടസ്സമില്ല. അല്ലാഹു ഗൌസുൽ അഅ്ളം എന്ന് വിളിക്കുന്നതിനും ഇസ്‌ലാമിക അധ്യാപനങ്ങൾ എതിരല്ല.
നാമൊക്കെ ജനിക്കുന്നതിന് മുമ്പ് നമ്മേയടക്കമുള്ള മനുഷ്യരെ ഹജ്ജിന് വിളിക്കാൻ അല്ലാഹു ഇബ്‌റാഹിം നബിയോട് കല്പിച്ചത് ഖുർആനിലുണ്ടല്ലോ . നൂറ്റാണ്ടുകൾക്ക് മുമ്പ് വഫാതായ മൂസാ നബി عليه السلام, ഇബ്‌റാഹിം നബി عليه السلام തുടങ്ങിയ നബിമാരോട് മിഅ്‌റാജിന്റെ രാത്രിയിൽ നബി صلى الله عليه وسلم സംസാരിച്ച സംഭവം സ്വഹീഹായ ഹദീസുകളിലുണ്ട്
ഇൽഹാം മുഖേന ഔലിയാക്കൾക്ക് വിവരങ്ങൾ കിട്ടുന്നത് ഖുർആനിനോ ഹദീസിനോ എതിരല്ല. പ്രവാചകരല്ലാത്ത മർയം ബീവിക്കും മൂസാ നബിയുടെ മാതാവിനുമൊകെ വഹ്‌യ് ലഭിച്ചത് ഖുർആനിലുണ്ട്
ഇബ്നു തൈമിയ്യ ലൌഹുൽ മഹ്‌ഫൂദിൽ നോക്കി കാര്യങ്ങൾ പറയാറുണ്ടായിരുന്നു എന്ന് അദ്ധേഹത്തിനെ കുറിച്ച് വർണ്ണിച്ച് അരുമ ശിഷ്യൻ ഇബ്നുൽ ഖയ്യിം പറയുന്നുണ്ട്. ഇബ്നുൽ ഖയ്യിം തനെ ‘മദാരിജുസ്സാലികീൻ’ എന്ന പുസ്തകത്തിന്റെ 2/498 ൽ പറയുന്നു
أخبر (ابن تيمية) الناس والأمراء سنة اثنتين وسبعمائة لما تحرك التتار وقصدوا الشام أن الدائرة والهزيمة عليهم وأن الظفر والنصر للمسلمين وأقسم على ذلك أكثر من سبعين يمينا ، فيقال له قل إن شاء الله فيقول إن شاء الله تحقيقا لا تعليقا وسمعته يقول ذلك ، قال: فلما أكثروا على قلت لا تكثروا كتب الله تعالى في اللوح المحفوظ أنهم مهزومون في هذه الكرة وأن الصر لجيوش المسلمين. (مدارج السالكين لابن القيم جزء 2 وصفحة 489 ، 490
“ ഹിജ്‌റ 702 ൽ താർതാരികൽ ശാമിനെ ആക്രമിക്കാൻ വന്നപ്പോൾ ഇബ്നു തൈമിയ്യ നാട്ടുകാരോടും ഭരണാധികാരികളോടും പറഞ്ഞു. “ താർത്താരികൾ പരാജയപ്പെടുകയും മുസ്ലിംകൾ വിജയിക്കുകയും അവർക്ക് സഹായം ഉറപ്പാണെന്നും 70 ൽ പരം പ്രാവശ്യം സത്യം ചെയ്ത് കൊണ്ട് ആണയിട്ട് പറഞ്ഞു. “ സദസ്സിലുള്ളവർ إن شاء الله പറയാൻ പറഞ്ഞപ്പോൾ ഉറപ്പാണ് إن شاء الله എന്നദ്ദേഹം പറഞ്ഞു. ശേഷം ഇബ്നുൽ ഖയ്യിം പറയുന്നു. ഇബുനു തൈമിയ്യ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട് “ അവർ എന്നോട് കൂടുതൽ കൂടുതൽ ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു. നിങ്ങൾ വല്ലാതെ ചോദിക്കണ്ട, അല്ലാഹു ലൌഹുൽ മഹ്ഫൂദിൽ എഴുതിവെച്ചിട്ടുണ്ട് “നിശ്ചയം ഈ ഭൂപ്രദേശത്ത് വിജയം മുസ്‌ലിമീങ്ങളുടെ സൈന്യത്തിനാണെന്ന്”
ഇതേ കിതാബിൽ മറ്റൊരു സ്ഥലത്ത് ഇബ്നുൽ ഖയ്യിം പറയുന്നു :
أن ابن تيمية كان يقول: يدخل علي أصحابي وغيرهم فأرى في وجوههم وأعينهم أمورا لا أذكرها لهم فقلت له أو غيري لو أخبرتهم فقال أتريدون أن أكون معرفا كمعرف الولاة. وقلت له يوم لو عاملتنا بذلك لكان أدعى إلى الإستقامة والصلاح ، فقال لا تصبرون معي على ذلك جمعة أو قال شهرا
“ഇബ്നു തൈമിയ്യ പറയാറുണ്ടായിരുന്നു : “ എന്റെ സദസ്സിലേക്ക് എന്റെ അനുചരന്മാരും അല്ലാത്തവരും കടന്നുവരാറുണ്ട് .അവരുടെ മുഖത്തും കണ്ണിലും ഞാൻ പലതും കാണാറുണ്ട്. പക്ഷെ ഞാനതവരോട് പറയാറില്ല”. ഒരിക്കൽ ഞാനദ്ധേഹത്തോട് പറഞ്ഞു ‘നിങ്ങളാ കാണുന്ന കാര്യങ്ങൾ അവരോട് പറയുകയാണെങ്കിൽ എത്ര നന്ന്” അപ്പോൾ അദ്ധേഹം പറഞ്ഞു. “ രാജാക്കന്മാരുടെ , കണക്കുനോക്കി പ്രവചനം നടത്തുന്നവരെപ്പോലെ ഞാനൊരു പ്രവചകനാണോ നിങ്ങളുദ്ധേശിക്കുന്നത് ? മറ്റൊരു ദിവസം ഞാനദ്ധേഹത്തോട് പറഞ്ഞു. “നിങ്ങളീ മുഖത്ത് നിന്നും കണ്ണിൽ നിന്നും വായിച്ചെടുക്കുന്നതനുസരിച്ച് ഞങ്ങളോട് പെരുമാറുകയാണെങ്കിൽ ഞങ്ങൾക്ക് കൂടുതൽ നന്നാവാനും നേരായ മാർഗം സിദ്ധിക്കാനും അത് കാരണമാകുമായിരുന്നു”. അപ്പോൾ അദ്ധേഹം പറഞ്ഞു അങ്ങിനെയെങ്ങാനും ഞാൻ ചെയ്യാൻ തുടങ്ങിയാൽ നിങ്ങൾക്ക് പിന്നെയെന്റടുത്ത് ഒരാഴ്ചപോലും കഴിയാൻ സാധിക്കില്ല”
അത് തന്നെയല്ലേ മുഹ്‌യിദ്ദീൻ മാലയിലുള്ളത്
‘ കുപ്പിക്കകത്തുള്ള വസ്തുവിനെപ്പോലെ
കാണും ഞാൻ നിങ്ങളെ ഖൽബകമെന്നോവർ “
അപ്പോൾ ഇത്തരം കാര്യങ്ങളൊക്കെ ഔലിയാക്കളിൽ നിന്നുണ്ടാകും. അതിൽ വിശ്വസിക്കാറിരിക്കാൻ മാത്രം അത്ഭുതമൊന്നുമില്ല. ഔലിയാക്കൾക്ക് അതിനു സാധിക്കും
തിരു നബി صلى الله عليه وسلم യ്ക്ക് മിഅ്‌റാജിന്റെ രാത്രിയിൽ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഉണ്ടായ അൽഭുതങ്ങളെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ മാസങ്ങളെകൊണ്ട് നേടിയെടുക്കാൻ കഴിയുന്നതിലും അപ്പുറമാണെന്ന് നാം വിശ്വസിക്കേണ്ടിവരും. വിമാനങ്ങളോ റോക്കറ്റുകളോ ഇല്ലാത്ത അക്കാലത്ത് ചുരുങ്ങിയ സമയം കൊണ്ട് മസ്ജിദുൽ അഖ്സയിലും (അത് പോകുന്ന വഴിയിൽ പലയിടങ്ങളിലും ഇറങ്ങി നിസ്കരിക്കുകയും ചെയ്തു ) പിന്നീട് മസ്ജിദുൽ അഖ്സയിൽ വെച്ച് നിസ്കരിക്കുകയും ശേഷം ഏഴാകാശങ്ങളിലും സിദ്‌റത്തുൽ മുൻതഹയിലും സ്വർഗത്തിലും മറ്റുമൊക്കെ സന്ദർശിച്ചു തിരിച്ചെത്തി. അപ്പോൾ മുഅ്ജിസത്തിന്റെയും കറാമത്തിന്റെയും ലോകത്ത് ഇതൊക്കെ സാധിക്കും. നാല്പത് പ്രാവശ്യം ജനാബത്തുണ്ടായതിൽ അൽഭുതപ്പെടാനില്ല.
നസ്വീഹത്ത്
അവസാനമായി എന്റെ സ്വന്തം ശരീരത്തോടും എല്ലാ മാന്യ വായനക്കാരോടും ഒരു ചെറിയ ഉപദേശം നൽകട്ടെ, അല്ലാഹു അനുഗ്രഹിക്കട്ടെ
നാമെല്ലാവരും മനസ്സിലാക്കേണ്ടതും ഉറച്ചു വിശ്വസിക്കേണ്ടതും അല്ലാഹുവിന്റെ ദീൻ എന്നത് തിരുനബി صلى الله عليه وسلم യിൽ നിന്ന് സ്വഹാബത്ത് മനസ്സിലാക്കിയതാണ്. അവരിൽ നിന്ന് താബിഉകൾ മനസ്സിലാക്കുകയും അവരിൽ നിന്ന് മുജ്തഹിദുകളായ ഇമാമുകൾ മനസ്സിലാക്കുകയും രേഖപ്പെടുത്തുകയും ചെയ്തു. ശേഷം അവരുടെ ശ്രമങ്ങൾക്ക് പൂർത്തീകരണം നടത്തിയ വലിയ ഇമാമുകൾ വഴി ലോക മുസ്‌ലിമീങ്ങൾ എക്കാലത്തും പുലർത്തിപ്പോന്ന ചര്യയാണ് അല്ലാഹുവിന്റെ ദീൻ. അതാണ് അല്ലാഹു വിശുദ്ധ ഖുർആനിലൂടെ പിൻപറ്റാൻ പറഞ്ഞത്.
وَمَن يُشَاقِقِ الرَّسُولَ مِن بَعْدِ مَا تَبَيَّنَ لَهُ الْهُدَى وَيَتَّبِعْ غَيْرَ سَبِيلِ الْمُؤْمِنِينَ نُوَلِّهِ مَا تَوَلَّى وَنُصْلِهِ جَهَنَّمَ وَسَاءتْ مَصِيرًا(سورة النساء 115
“സന്മാർഗം വ്യക്തമായിക്കഴിഞ്ഞിട്ടും പ്രവാചകരോട് ശത്രുത പുലർത്തുകയും സത്യ വിശ്വാസികളുടെ വഴിയല്ലാത്ത മാർഗം പിന്തുടരുകയും ചെയ്തവനെ അവർ തിരിഞ്ഞ വഴിക്ക് തന്നെ അവനെ നാം തിരിച്ചുവിടുന്നതാകുന്നു. നാം അവനെ ഏറ്റവും ദുഷിച്ച സങ്കേതമായ നരകത്തിലേക്ക് തള്ളുകയും ചെയ്യും “ഈ സച്ചരിതരായ വിശ്വാസികളുടെ ജീവിത വഴികയാണ് ഇസ്‌ലാം
ഈ അടിസ്ഥാനത്തിലായിരിക്കണം നാമെപ്പോഴും നമ്മുടെ വിശ്വാസത്തെ കാത്തു സൂക്ഷിക്കേണ്ടത്. ഈ പാരമ്പര്യമാണ് നമ്മുടെ മതിൽക്കെട്ട് അതിൽ നിന്ന് പുറത്ത് ചാടിക്കാൻ ബിദഇകൾ എക്കാലവും ശ്രമിച്ചുകൊണ്ടിരിക്കുന്നത് കാണാം.
നമ്മുടെ മതിൽക്കെട്ട് എന്ത്കൊണ്ടാണ് പടുത്തുയർത്തിയതെന്ന് മനസ്സിലാക്കാൻ നാല് മദ്‌ഹബിന്റ് ഇമാമുകളുടെ ജീവിത ചരിത്രങ്ങളും അവരെ ചരിത്രകാരന്മാർ എങ്ങിനെയാണ് വിലയിരുത്തിയതെന്നും ലോകമുസ്‌ലിമീങ്ങൾ എന്തുകൊണ്ടാണ് അവരുടെ പേര് കേൾക്കുമ്പോൾ അത്യാദരപൂർവ്വം (رضي الله عنه) ചൊല്ലുന്നതും ചിന്തിക്കുക. അവർ ഇസ്‌ലാമിനെ മനസ്സിലാക്കിയ അവരുടെ ഗുരുനാഥന്മാരെയും അവരുടെ ഗുരുനാഥന്മാരായ മഹാന്മാരായ സ്വഹാബത്തിനെയുമൊക്കെ മനസ്സിലാക്കുന്നത് നാം നിലകൊള്ളുന്ന പാത മഹത്തരമാണെന്ന് ബോധ്യപ്പെടാൻ കൂടുതൽ സഹായകരമാകും.
അതു പോലെ ഇവരുടെ മദ്‌ഹബുകൾക്ക് പാദസേവ ചെയ്ത ഇമാം ബുഖാരി, ഇമാം മുസ്‌ലിം ,ഇമാം നവവി, ഇമാം ഗസാലി, ഇമാം റാസി, ഇമാം സുയൂഥി, ഇമാം ഇബ്നു ഹജറുൽ അസ്ഖലാനി (റ) പോലുള്ള പതിനായിരക്കണക്കിന് ഇമാമുകളെയും പണ്ഡിതന്മാരെയും അറിഞ്ഞിരിക്കുന്നതും അവരൊക്കെ എന്തിന് ഈ ഇമാമുകളെ അനുധാവനം ചെയ്തു എന്ന് മനസ്സിലാക്കുന്നതും നന്ന്.
ഈ സച്ചരിതരായ ഇമാമുകളുടെയും അവരെ പിൻപറ്റി ജീവിച്ച മുസ്‌ലിം ബഹുജനത്തിന്റെയും പാതയിൽ നിന്ന് വ്യതിചലിപ്പിക്കലാണ് ഇബ്‌ലീസിന്റെയും ബിദഇകളുടെയും മുഖ്യലക്ഷ്യം അതിനു നാം വഴിപ്പെട്ടുപോകരുത്.
വിശ്വാസ സുരക്ഷയ്ക്ക് വേണ്ടി എപ്പോഴും അല്ലാഹുവിനോട് ദുആ ചെയ്തുകൊണ്ടിരിക്കുക. നിങ്ങൾ ആലോചിച്ച് നോക്കൂ നാമെല്ലാദിവസവും സുബ്‌ഹി നിസ്കാരത്തിലെ ഖുനൂത്തിൽ ചെയ്യുന്ന ദുആയിലെ ആദ്യവരിയുടെ മഹത്വം
"اللهم اهدنا فيمن هديت وعافنا فيمن عافيت"
“നാഥാ നീ ഹിദായത്തു നൽകി അനുഗ്രഹിച്ചവരുടെ കൂടെ ഞങ്ങളെയും ഉറപ്പിച്ചു നിറുത്തണേ, നീ ആഫിയത്ത് നൽകി അനുഗ്രഹിച്ചവരുടെ കൂട്ടത്തിൽ ഞങ്ങൾക്കും ആഫിയത്ത് നൽകി അനുഗ്രഹിക്കേണമേ” ഈ ഖുനൂത്ത് ദിവസവും മുടങ്ങാതെ ആത്മർഥമായി ചെയ്യുക. അതിൽ വലിയ രഹസ്യമടങ്ങിയിട്ടുണ്ട്. അത് ബിദ്‌അത്താണെന്ന് പുത്തൻ വാദികൾ പറയുന്നതിന്റെ രഹസ്യവും വേറേയല്ലെന്ന് ഓർക്കുക.
ഇബ്‌ലീസിന്റെ കെണിവലകൾ മൂന്ന് രൂപത്തിലാണ് അവൻ തയ്യാറക്കിയത്.
ഒന്ന് : മുസ്‌ലിമിങ്ങളെ കാഫിറാക്കുക എന്നതാണ് (അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ آمين ) ഇതിൽ വിജയം കണ്ടില്ലെങ്കിൽ രണ്ടാമത്തെ വല വിരിക്കും. അത് അഥവാ രണ്ട് : മുബതദിആക്കി മാറ്റലാണ്. കയ്യും കാലും കാതും മൂക്കുമൊക്കെയുള്ള അർശിൽ കുത്തിയിരിക്കുന്ന ഒരു ദൈവത്തിലുള്ള വിശ്വാസത്തിലേക്ക് എത്തിക്കുക. ഈ രണ്ടാലൊരു കെണിയിൽ പെട്ടു കിട്ടിയാൽ ഇബ്‌ലീസ് അവരെ വെറുതെ വിടും. കാഫിറായവൻ എന്തൊക്കെ സൽകർമ്മങ്ങൾ ചെയ്താലും അത് അല്ലാഹു സ്വീകരിക്കില്ല. മുബ്തദിഅ് തൌബ ചെയ്ത് തിരിച്ചു വന്നില്ലെങ്കിൽ അവന്റെയും അവസ്ഥ ഇതു തന്നെയാണ്
പലരും ചിന്തിക്കുന്നുണ്ടാവും , പുത്തനാശയക്കാരായ ആളുകളാണല്ലോ നോമ്പിലും നിസ്കാരത്തിലും മറ്റ് നല്ല കാര്യങ്ങളിലൊക്കെ മുൻപത്തിയില്ലെന്ന് അതേ സമയം തോന്നിവാസങ്ങളിൽ മുന്നിൽ സുന്നികളായ മുസ്‌ലിം ഭൂരിപക്ഷവുമാണെന്ന്.
പുത്തനാശയക്കാർ നിസ്കാരം ഖളാആക്കുകയില്ല. നോമ്പ് ഉപേക്ഷിക്കുകയുമില്ല. ദാനധർമ്മങ്ങളിൽ അവർ മുന്നിലായിരിക്കും പള്ളിയിൽ പോകുന്നതിൽ കണിശ സ്വഭാവമുള്ളവരായിരിക്കും കൂടെ കുടുംബിനികളെയും കൂട്ടും. സുന്നീ സാധാരണക്കാർ നേരെ തിരിച്ചുമായിരിക്കും. എന്നല്ല , പ്രത്യക്ഷത്തിൽ ബിദഇകളുടെ ബാഹ്യമായ ഭക്തിപ്രകടനങ്ങളോ സൂക്ഷ്മതയോ ഒന്നും സാധാരണ സുന്നികളിൽ കണ്ടെന്ന് വരില്ല. ഇതിനൊക്കെ കാരണം ഇബ്‌ലീസ് അവരെ കൈവിട്ടതാണ്. ഇബ്‌ലീസിന്റെ ശല്യമില്ലെങ്കിൽ നിസ്കാരം എത്ര ഉഷാറായിരിക്കും. ഇബ്‌ലീസിന്റെ കുതന്ത്രങ്ങളാണല്ലോ മനുഷ്യനെ നല്ലതിൽ നിന്ന് പിന്തിരിപ്പിക്കുക. ഇവരെ മുബ്തദിആക്കിയതോടേ ഇബ്‌ലീസിന് സമാധാനമായി. ഇനിയവരെത്ര ഇബാദത്ത് ചെയ്തിട്ടും എത്ര ഖുർആൻ പാരായണം ചെയ്തിട്ടും. എത്ര സത്കർമ്മങ്ങൾ ചെയ്തിട്ടും യാതൊരു ഫലവുമില്ലെന്ന് അവനറിയാം കാരണം വിശ്വാസം തെറ്റിപ്പോയി.
അല്ലാഹു വിശ്വാസത്തേയാണ് ആദ്യം പറഞ്ഞത് :
وَالْعَصْرِ * إِنَّ الْإِنسَانَ لَفِي خُسْرٍ* إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَتَوَاصَوْا بِالْحَقِّ وَتَوَاصَوْا بِالصَّبْرِ
“മനുഷ്യ ചരിത്രത്തെത്തന്നെയാണ് സത്യം മനുഷ്യരെല്ലാവരും പരാജയത്തിലാണ്, വിശ്വസിക്കുകയും ശേഷം സൽക്കർമ്മങ്ങൾ ചെയ്യുകയും ചെയ്തവരൊഴികെ.”
അപ്പോൾ വിശ്വാസമാണ് ആദ്യം വേണ്ടത്. ഈ വിശ്വാസത്തിൽ പിഴവ് സംഭവിച്ചവരാണ് ഇന്നുള്ള എല്ലാ ബിദഇ കക്ഷികളും. ഇബ്‌ലീസ് സുന്നികളിൽ നിന്ന് പാവപ്പെട്ട ആളുകളെ ബ്രൈൻവാഷ് ചെയ്ത് കൂട്ടിക്കൊണ്ട് പോയി ബിദഇകളുടെ ആലയത്തിലെത്തിച്ചാൽ അവൻ ഫ്രീയായി. നിങ്ങൾ കണ്ടില്ലേ കൃത്യമായി പള്ളിയിൽ പോകുന്നത് അവരായിരിക്കും. കൃത്യമായി നോമ്പനുഷ്ടിക്കുന്നവരും തഹജ്ജുദ് നിസ്കരിക്കുന്നവരും ഖുർആൻ പാരായണം ചെയ്യുന്നവരും അവരായിരിക്കും. നിസ്കാരത്തഴമ്പുകളും വലിയ താടിയും അവരിൽ കാണാം. ഇതിലൊന്നും നിങ്ങൾ ബേജാറാവണ്ട. അത്തരക്കാർക്ക് അതൊക്കെയുണ്ടാകുമെന്ന് നമ്മുടെ തിരുനബി صلى الله عليه وسلم മുൻ കൂട്ടി പ്രവചിച്ചതാണ്. ഇമാം ബുഖാരിയും അഹ്‌മദും رحمهما الله റിപ്പോർട്ട് ചെയ്ത രണ്ട് ഹദീസുകൾ കാണൂ :
ഇമാം അഹ്‌മദ് :
عن أبي سعيد الخدري رضي الله عنه عن النبي صلى الله عليه وسلم قال يخرج ناس من قبل المشرق ويقرءون القرآن لا يجاوز تراقيهم يمرقون من الدين كما يمرق السهم من الرمية ثم لا يعودون فيه حتى يعود السهم إلى فوقه قيل ما سيماهم قال سيماهم التحليق أو قال التسبيد (روى الإمام أحمد رحمه الله رقم 11374
“അബൂ സഈദുൽ ഖദ്‌രി رضي الله عنه ൽ നിന്നും നിവേദനം , തിരു നബി صلى الله عليه وسلم പറഞ്ഞു : “കിഴക്ക് ഭാഗത്ത് നിന്ന് ഒരു വിഭാഗം ആളുകൾ വരും. അവർ വിശുദ്ധ ഖുർആൻ പാരായണം ചെയ്യും. പക്ഷെ അതവരുടെ ഹൃദയത്തിലേക്കിറങ്ങിയിട്ടുണ്ടാവില്ല. വേട്ടമൃഗത്തിൽ തുളഞ്ഞ് കയറിയ അമ്പിന്റെ വില്ല് എങ്ങിനെ പുറത്ത് പോകുന്നുവോ അപ്രകാരം ദീനിൽ നിന്ന് അവർ പുറത്ത് പോയിക്കൊണ്ടിരിക്കും. പിന്നീടവർ അതിലേക്ക് തിരിച്ചെത്തുകയില്ല” അവരുടെ അടയാളമൊന്ന് പറയാമോ ? എന്ന് ചോദിച്ചപ്പോൾ അവിടുന്നു പറഞ്ഞു : “അവരുടെ അടയാളം തല മുണ്ഡനം ചെയ്യലാണ്.”
ഈ അടയാളം അറബ് രാജ്യങ്ങളിലുള്ള ബിദഇകളിൽ ഇന്നും കാണാവുന്നതാണ്. തല മൊട്ടയടിച്ച് നീണ്ട താടി വെച്ചവരായിരിക്കും അവർ.
ഇമാം ബുഖാരി റിപ്പോർട്ട് ചെയ്ത മറ്റൊരു ഹദീസ് :
عن أبي سعيدٍ الخُدْري رضي الله عنه أنه قال: بينما نحن عند رسول الله صلى الله عليه وسلم وهو يقسم قسماً -أي يقسم مالاً-، إذ أتاه ذو الخويصرة، وهو رجل من بني تميم، فقال: يا رسول الله اعدل! فقال: ويلك! ومن يعدل إذا لم أعدل، قد خبتُ وخسرتُ إن لم أكن أعدل. فقال عمر: يا رسول الله ائذن لي فيه فأضرب عنقه؟ فقال: دَعهُ، فإن له أصحابا يحقر أحدكم صلاته مع صلاتهم وصيامه مع صيامهم -أي من شدة عبادتهم-، يقرؤون القرآن لا يجاوز تراقيهم -والترقوة هي العظمة الناتئة أعلى الصدر أي يقرأون القرآن ولا يفقهونه-، يمرقون من الدين كما يمرق السهم من الرمية.. قال أبو سعيد: فأشهدُ أني سمعت هذا الحديث من رسول الله صلى الله عليه وسلم، وأشهدُ أن عليا بن أبي طالب قاتلهم وأنا معه. (رواه البخاري رحمه الله رقم 3532
“അബൂ സഈദുൽ ഖുദ്‌രി رضي الله عنه ൽ നിന്ന് നിവേദനം . മഹാനവർകൾ പറയുന്നു. ഞങ്ങളൊരിക്കൽ നബി صلى الله عليه وسلم യുടെ അരികിൽ നിൽക്കുമ്പോൾ അവിടുന്നു യുദ്ധമുതൽ വീതിച്ചുകൊണ്ടിരിക്കയാണ്- ദുൽ ഖുവൈസിറത്ത് എന്നപേരുള്ള ഒരാൾ കടന്നുവന്നു. അദ്ദേഹം ബനൂ തമീം ഗോത്രത്തിൽ പെട്ടയാളാണ്- (വിക്കിപീഡിയയിൽ വളരെ ഉഷാറായി കൊടുത്തത് കാണാം ഇ ബനൂ തമീമിലാണ് ഇമാം മുഹമ്മദ്ബ്‌നു അബ്ദുൽ വഹാബ് ജന്മം കൊണ്ടതെന്ന്) ആഗതൻ പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരേ, ഈ വീതം വെക്കലിൽ അങ്ങ് നീതി പാലിക്കുക. മറുപടിയായി തിരു നബി صلى الله عليه وسلم പറഞ്ഞു : നിന്റെ നാശം , ഞാൻ നീതി പുലർത്തിയില്ലെങ്കിൽ പിന്നെയാരാണ് നീതി പുലർത്തുക ? ഞാൻ നീതിമാനല്ലെങ്കിൽ ഞാൻ പരാജിതരും നാശം പിടിച്ചവരുമാകും. ഇത് കേട്ട് ഉമർ رضي الله عنه ചോദിച്ചു അവന്റെ തലവെട്ടാൻ എന്നെ അനുവദിക്കൂ നബിയേ ? അപ്പോൾ നബി صلى الله عليه وسلم പറഞ്ഞു, അയാളെ വിട്ടേക്കൂ, കാരണം അദ്ദേഹത്തിന് ചില പിൻഗാമികൾ വരാനുണ്ട് , നിങ്ങളുടെ നിസ്കാരം അവരുടെ നിസ്കാരം കൊള്ളെ ചേർത്തിനോക്കുമ്പോൾ നിസ്സാരമായിത്തോന്നും. നിങ്ങളുടെ നോമ്പ് അവരുടെ നോമ്പുമായി തട്ടിച്ചു നോക്കുമ്പോൾ നിങ്ങളുടെ നോമ്പ് നിസ്സാരമായിരിക്കും.- അവരുടെ ഇബാദത്തിലെ തീവ്രത കാരണം – അവർ ഖുർആൻ പാരായണം ചെയ്യും, അത് ഹൃദയത്തിലേക്കെത്തിയിട്ടുണ്ടാവില്ല. വേട്ടമൃഗത്തിൽ തുളഞ്ഞ് കയറിയ അമ്പിന്റെ വില്ല് എങ്ങിനെ പുറത്തു പോകുന്നുവോ അപ്രകാരം ദീനിൽ നിന്ന് അവർ പുറത്ത് പോയിക്കൊണ്ടിർക്കും”. ശേഷം അബൂ സഈദുൽ رضي الله عنه പറയുന്നു, ഈ ഹദീസ് തിരു നബി صلى الله عليه وسلم യിൽ നിന്ന് കേട്ടതാണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. ഈ വിഭാഗത്തിനോട് മഹാനായ അലി رضي الله عنه യുദ്ധം ചെയ്തതായും ഞാൻ സാക്ഷ്യം വഹിക്കുന്നു. ആ യുദ്ധത്തിൽ ഞാനും മഹാനായ അലി رضي الله عنه വിന്റെ കൂടെയുണ്ടായിരുന്നു.
ഈ ഹദീസുകളെ വിശദീകരിച്ച് കൊണ്ട് ശൈഖ് മുഹമ്മദ്ബ്നു അബ്‌ദുൽ വഹാബിന്റെ കാലക്കാരനും മക്കയിലെ പ്രസിദ്ധ ഷാഫിഈ മുഫ്തിയുമായിരുന്ന മഹാനായ സൈനി ദഹ്‌ലാൻ رحمه الله തന്റെ الدرر السنية في الرد على الوهابية എന്ന പുസ്തകത്തിന്റെ 54 ആമത്തെ പേജിൽ പറയുന്നു :
وكانوا يأمرون من اتبعهم أن يحلق رأسه، ولا يتركونه يفارق مجلسهم إذا تبعهم، حتى يحلقوا رأسه، ولم يقع مثل ذلك قط من أحد من الفرق الضالة التي مضت قبلهم، فالحديث صريح فيهم، وكان السيد عبد الرحمن الأهدل مفتي زبيد يقول: لا يحتاج أن يؤلف أحد تأليفا للرد على ابن عبد الوهاب، بل يكفي من الرد عليه قوله صلى الله عليه وسلم: سيماهم التحليق) فإنه لم يفعله أحد من المبتدعة غيرهم. (الدرر السنية في الرد على الوهابية، ص 54)
“വഹാബികൾ അവരുടെ അണികളോട് തലമുണ്ഡനം ചെയ്യാൻ കൽപ്പിക്കാറുണ്ടായിരുന്നു. അവരുടെ കൂട്ടത്തിലേക്ക് വന്നവരെ തലമുണ്ഡനം ചെയ്യാതെ മജ്‌ലിസ് വിട്ട് പോകാൻ അനുവദിക്കാറുമില്ലായിരുന്നു. ഈ ചര്യ ഇവർക്ക് മുമ്പ് വന്ന പിഴച്ച വിഭാഗങ്ങളിലൊന്നും കാണാൻ സാധ്യമല്ല. അതുകൊണ്ട് തന്നെ ഈ ഹദീസ് ഇവരെക്കുറിച്ചാണെന്നത് സുവ്യക്തമാണ്. യമനിലെ സുബൈദിലെ മുഫ്തിയായിരുന്ന മഹാനായ അബ്ദുറഹ്‌മാൻ അൽ അഹ്‌ദൽ പറയാറുണ്ടായിരുന്നു. ഇബ്‌നു അബ്ദുൽ വഹാബിനെ ഘണ്ഡിച്ചുകൊണ്ട് പുസ്തകമെഴുതേണ്ടുന്ന ആവശ്യമേയില്ല. പകരം അവരെ മനസ്സിലാക്കാൻ തിരു നബി صلى الله عليه وسلم പറഞ്ഞു തന്ന അടയാളമായ سيماهم التحليق “അവരുടെ അടയാളം തലമുണ്ഡനം ചെയ്യലാണെന്ന” ഹദീസ് മാത്രം മതി.
ഈ ഹദീസുകളുടെ ചില റിപ്പോർട്ടുകളിൽ വേറെയും ചില അടയാളങ്ങൾ കാണാം . ഒന്ന് :
يَدْعُونَ إِلَى كِتَابِ الله وَلَيْسُوا مِنْهُ في شَيْءِ، مَنْ قاتَلَهُمْ كَانَ أَوْلَى بالله تَعالَى مِنْهُمْ. (رواه أبوداود رحمه الله رقم 4756
അവർ ഖുർആനിലേക്ക് ക്ഷണിക്കുന്നവരായിരിക്കും അവർക്കതിനെക്കുറിച്ച് ഒരു ചുക്കും അറിയില്ല…”
നോക്കൂ എന്റെ പ്രിയ കൂട്ടുകാരേ, എത്ര ശരിയാണീ തിരുവചനം ! ഇവരുടെ മെയിലുകളിൽ സ്ഥിരം കാണുന്ന പ്രയോഗമാണിത്. രണ്ട് സാബിളുകൾ കാണൂ :
ഖുർആൻ വായിക്കുക പഠിക്കുക അനുസരിച്ച് ജീവിക്കുക (Abdulla Bin Mohammed Uppala)
ഇവരുടെ ഈ ഖുർആൻ വായനകൊണ്ട് കിട്ടിയതാണ് അല്ലാഹു മരത്തിൻമേലാണെന്നതും വേറെ ഒരു അല്ലാഹു ആകാശത്തിലാണെന്നതുമൊക്കെ
ഇനിയും കാണൂ :
Ismail Mankarathodi [Muslim_Kerala] Be with Qur'aan
രണ്ട് : ഇമാം رحمه الله റിപ്പോർട്ട് ചെയ്ത ഹദീസില അവർ തിരു സുന്നത്തിന്റെ ആൾക്കാരാണെന്നും കാണാം .
عن علي رضي الله عنه : سمعت رسول الله صلى الله عليه وسلّم يقول: «يخرج في آخر الزمان أقوام أحداث الأسنان سفهاء الأحلام يقولون من قول خير البرية لا يجاوز إيمانهم حناجرهم، فأينما لقيتموهم فاقتلوهم فإن قتلهم أجرٌ لمن قتلهم يوم القيامة (رواه الإمام أحمد رحمه الله 617)
“…അവർ വായ തുറന്നാൽ തിരു സുന്നത്തായിരിക്കും പറയുക, പക്ഷെ അവരുടെ ഈമാൻ തൊണ്ടയുടെ അപ്പുറത്തേക്ക് എത്തിയിട്ടുണ്ടാവില്ല”.
മൂന്ന് : ഇവരുടെ മറ്റൊരു അടയാളം തിരു നബി صلى الله عليه وسلم പറയുന്നത് ഇമാം ബുഖാരി റിപ്പോർട്ട് ചെയ്യുന്നത് കാണൂ :
... إِنَّ من ضئْضِىء هذا قوم يَقْرَؤون القرآنَ لا يُجاوِزُ حَناجِرَهم، يَمرُقون منَ الدِّين مروقَ السَّهم منَ الرَّميَّة، يَقتُلونَ أهلَ الإسلام ويَدَعونَ أهلَ الأوثان، لَئن أنا أدركتهُم لأقتُلَنَّهم قَتلَ عاد (رواه البخاري رحمه الله 3274)
“…അവർ മുസ്ലിമീങ്ങളെ കൊന്നൊടുക്കും. വിഗ്രഹാരാധകരെ വെറുതെ വിടുകയും ചെയ്യും.”
ശൈഖ് മുഹമ്മദ്ബ്നു അബ്ദുൽ വഹാനിന്റെ കശ്ഫുശുബുഹാത്ത് എന്ന പുസ്തകത്തിന്റെ പരിഭാഷയായ ‘തൌഹീദ് സംശയ ദൂരീകരണം’ എന്ന പുസ്തകവും അവരുടെ “അത്തൌഹീദ്” എന്ന പുസ്തകവുമൊക്കെ വായിച്ചാൽ നാം അൽഭുതപ്പെട്ടു പോകും. മുസ്‌ലിം ഭൂരിപക്ഷത്തെ മക്കാ മുശ്‌രിക്കുകളേക്കാൾ മോശമായ കാഫിറുകളും കൊല്ലൽ അനുവദനീയമായവരാണെന്നും അവരുടെ ധനാപഹരണം അനുവദനീയമാണെന്നുമൊക്കെ ഡസൻ കണക്കിന് സ്ഥലങ്ങളിൽ എഴുതിപ്പിടിപ്പിച്ചത് കാണാം.
നാല് : ഈ നൂതനാശയക്കാരുടെ പിൻഗാമികളായ ഖവാരിജുകൾ രാത്രി മുഴുവനും ഖുർആൻ ഓതി നിസ്കരിക്കുകയും രാവിലെ നോമ്പുകാരായി ഖുർആൻ ഓതിക്കൊണ്ട് അലി رضي الله عنه ന്റെ സൈന്യത്തോട് പോരാടിയവരുമുണ്ടായിരുന്നു. പക്ഷെ, വിശ്വാസത്തിൽ പിഴച്ചവരായിരുന്നു അവർ. അവരുടെ പ്രധാന സ്വഭാവം (നാലാമത്തെ അടയാളം) ഇമാം رحمه الله ഇബ്‌നു ഉമർ رضي الله عنهما യിൽ നിന്ന് ഉദ്ധരിച്ചത് കാണാം . “മുശ്‌രിക്കുകളുടെ മേലിൽ ഇറങ്ങിയ ആയത്തുകളെ മുസ്‌ലിംകളുടെ മേലിൽ ചുമത്തവരാണവർ” . ഈ പണി ഇന്നും ചെയ്തുകൊണ്ടിരിക്കുന്നവരാണ് ഇന്നത്തെ ബിദഇകൾ.
ഞാനീ പറഞ്ഞത് സത്യമാണെന്ന് മനസ്സിലാവാൻ കൂടെയുള്ള പി.ഡി.എഫ് ഫയൽ എന്റെ പ്രിയ വായനക്കാർ ഒന്നു വായിച്ചു നോക്കുക. നാം ഞെട്ടിപ്പോകും.
ഇങ്ങനെ പല അടയാളങ്ങളും ഇവര്‍ക്ക് കാണാം. തല മുണ്ഡനം ചെയ്യല്‍ ഇന്നുള്ള ബിദഇകളില്‍ പലരും ഒഴിവാക്കിയിട്ടുണ്ട്. തിരു നബി صلى الله عليه وسلم യുടെ ഈ ഹദീസ് തങ്ങള്‍ക്ക് എതിരാണെന്ന് കണ്ടതു കൊണ്ടാണത്.
ചുരുക്കത്തില്‍ എന്റെ പ്രിയപ്പെട്ട സഹോദരന്മാര്‍ അവരുടെ നിസ്കാരത്തഴമ്പുകളിലോ അവരുടെ പഞ്ചാരവാക്കുകളിലോ അവരുടെ താടിയിലോ അവരുടെ ഖുര്‍ആനായത്തോതിയുള്ള വാചകക്കസര്‍ത്തുകളിലോ വഞ്ചിതരാവരുത്. അതൊക്കെ ഇബ്‌ലീസ് അവരെ ഫ്രീയായി വിട്ടത് കൊണ്ട് ചെയ്യാന്‍ കഴിയുന്നതാണ്.
ഇനി ഇബ്‌ലീസിന്റെ മുന്നാമത്തെ പണിയെന്താണ്. കാഫിറാക്കാന്‍ കഴിയാത്ത, അതുപോലെ എത്രശ്രമിച്ചിട്ടും മുബ്‌തദിഅ് ആക്കാനും കഴിയാത്ത സാധാരണ മുസ്‌ലിംകളെ പിഴപ്പിക്കുകയെന്നതാണത്. അതാണ് സുന്നീ ഭൂരിപക്ഷത്തിനിടയില്‍ എല്ലാ തെറ്റുകളും സര്‍വ്വസാധാരണമായി കണ്ടുകൊണ്ടിരിക്കുന്നത്. ഇബ്‌ലീസ് നിരന്തരം അവരെ കര്‍മ്മങ്ങളിലെങ്കിലും പിന്നിലാക്കാന്‍ ശ്രമിച്ച്കൊണ്ടിരിക്കും. അവരുടെ നിസ്കാരങ്ങള്‍ ഖളാ ആക്കിക്കും. അവരെ നല്ല പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തും. അവരെ അനാവശ്യങ്ങളില്‍ തളച്ചിടും. നാട്ടില്‍ നടക്കുന്ന എല്ലാ തെമ്മാടിത്തരങ്ങളിലും സുന്നികളിലെ സാധാരണക്കാരായിരിക്കും കൂടുതല്‍. ഇതൊക്കെ ഇബ്‌ലീസിന്റെ കെണിവലകളാണ്.
ഈ കെണിവലകളില്‍ നിന്ന് രക്ഷപ്പെട്ട് ശരീരേഛയോടും ഇബ്‌ലീസിനോടും പോരാടി തഖ്‌വയിലധിഷ്ഠിതമായി ജീവിച്ച് ഉന്നത വിജയം വരിച്ചവരാണ് സുന്നികളിലെ സ്വാലിഹീങ്ങള്‍. അല്ലാഹു അക്കൂട്ടത്തില്‍ നമ്മെ ഉള്‍പ്പെടുത്തി അനുഗ്രഹിക്കട്ടെ آمين
പക്ഷെ, ഈ മൂന്നാമതായി പറഞ്ഞ സുന്നികളിലെ തെറ്റുകളില്‍ മുഴുകി ജീവിക്കുന്ന സാധാരണക്കാര്‍ ആദ്യത്തെ രണ്ട് ഇനത്തേക്കാളും വളരെ അപകടം കുറഞ്ഞതാണ്. അവര്‍ക്ക് അല്ലാഹു പൊറുത്തുകൊടുക്കാനും അല്ലെങ്കില്‍ അവരുടെ ശിക്ഷ കഴിഞ്ഞതിന് ശേഷം സ്വര്‍ഗ്ഗത്തില്‍ കടക്കാനും കഴിയും. അവരുടെ അടിസ്ഥാന വിശ്വാസത്തില്‍ അപാകതയില്ലെന്നതാണ് കാരണം. അതേ സമയം ആദ്യത്തെ രണ്ട് വിഭാഗത്തില്‍ ഒന്നാമത്തെ വിഭാഗം നരകത്തില്‍ ശാശ്വതമായിരിക്കും. രണ്ടാമത്തെ വിഭാഗം തൌബ ചെയ്ത് മടങ്ങിയില്ലെങ്കില്‍ അവരുടെ കാര്യവും പരുങ്ങലാണ്. അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ.
അതു കൊണ്ട് എപ്പോഴും ഈമാന്‍ സലാമത്താവാന്‍ ദുആ ചെയ്യുകയും കൂടുതല്‍ കൂടുതല്‍ സ്വലാത്തുകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുക.
തിരു നബി صلى الله عليه وسلم യെ സ്‌നേഹിക്കുന്നതില്‍ നിന്നും അവിടുത്തേക്ക് സ്വലാത്ത് ചൊല്ലുന്നതില്‍ നിന്നും അകറ്റുകയും ദിക്‌റുകളുടേയും സ്വലാത്തുകളുടേയും സര്‍വ്വ മജ്‌ലിസുകളില്‍ നിന്നും മഹത്തുക്കളുടെ മദ്‌ഹ് പറയുന്ന സദസ്സില്‍ നിന്നും മുസ്‌ലിം ഉമ്മത്തിനെ പിന്തിരിപ്പിച്ച് ആത്മീയതയില്‍ നിന്ന് അകറ്റുകയാണ് ഇബ്‌ലീസിന്റെ റിക്രൂട്ട് കമ്പനിയായ ബിദഇകളുടെ ഇന്നത്തെ തന്ത്രം. അങ്ങിനെ ബിദഈ കൂടാരത്തിലേക്ക് പതുക്കെ കൊണ്ടുപോകലുമാണ് അവരുടെ പുതിയ തന്ത്രമെന്ന് നാം മനസ്സിലാക്കുക. അതിനാല്‍ നാം ആത്മീയ വളര്‍ച്ചയുണ്ടാകുന്ന അത്തരം സദസ്സുകളില്‍ കൂടുതല്‍ പങ്കെടുക്കുക. സ്വാലിഹീങ്ങളുടേ ചരിത്രങ്ങള്‍ വായിക്കുകയും കേള്‍ക്കുകയും ചെയ്യുക, ബദ്‌രീങ്ങളുടെ അസ്‌മാഉകള്‍ ഉരുവിടുക, നിത്യവും ബുര്‍ദയില്‍ നിന്ന് ഒരു പേജെങ്കിലും അതിന്റെ ജവാബായ ‘മൌലായ സ്വല്ലി’ യോടു കൂടെ ചൊല്ലുക. ഹദ്ദാദ് റാതീബും വിര്‍ദുല്ലത്വീഫും ദിനചര്യയാക്കുക, ഇവയൊക്കെ ഭാര്യമാരോടും മക്കളോടും പതിവാക്കാന്‍ പറയുക.
ഹദ്ദദിന്റെ മഹത്വമെഴുതിയ മഹാന്മാരൊക്കെ എഴുതിയതു കാണാം ഈ റാതീബ്, മുസ്‌ലിമിന്റെ വിശ്വാസം രൂഢമൂലമാവാന്‍ ഉപയുക്തമാണെന്ന്. കാരണം, ഫാതിഹയും ആയത്തുല്‍ കുര്‍സിയും ആമനര്‍റസൂലും അതിന്റെ തുടക്കത്തിലെ ദിക്‌റുകളുമൊക്കെ വിശ്വാസസംബന്ധിയാണ്. മാത്രമല്ല ഹദ്ദാദ് ചൊല്ലുന്നവര്‍ ഹുസ്‌നുല്‍ ഖാതിമത്തോടെ മരിക്കുമെന്നും അതിന്റെ പ്രത്യേകതയായി മഹാന്മാര്‍ എഴുതിയിട്ടുണ്ട്. ഇമാം ഹദ്ദാദ് [ رضي الله عنه ഇതിന് രൂപം നല്‍കിയത് തന്നെ ബിദഇകളുടെ ഫിത്‌നയില്‍ നിന്ന് തന്റെ നാടിനെ സംരക്ഷിക്കാനായിരുന്നു. ഖുര്‍ആനിലും തിരു സുന്നത്തുകളിലും വന്ന ദിക്‌റുകളുടെ സമാഹാരമാണെന്നതോടൊപ്പം റമദാന്‍ 27 ന് അല്ലാഹു ഇല്‍ഹാമായി തോന്ന്പ്പിച്ചുകൊടുത്തതാണ് ഈ രൂപം.
കൂടാതെ മഹാന്മാരുടെ മഖ്‌ബറകള്‍ കൂടുതലായി സന്ദര്‍ശിക്കുക. പ്രത്യേകിച്ച് വിശുദ്ധ മക്കയില്‍ പോകുന്നവര്‍ മഹതി ഉമ്മുല്‍ മുഅ്മിനീന്‍ ഖദീജ رضي الله عنها യെ സിയാറത്ത് ചെയ്യുക. മദീനയില്‍ പോകുന്നവര്‍ തിരു നബി صلى الله عليه وسلم യ്ക്ക് പുറമെ ഹംസത്തുല്‍ കര്‍റാര്‍ رضي الله عنه നെ സിയാറത്ത് ചെയ്യുക. ഇവിടെ നാട്ടിലുള്ളവര്‍ മമ്പുറം തങ്ങള്‍, പൊന്നാനി മഖ്‌ദൂമുകള്‍ رضي الله عنهم തുടങ്ങിയവരെയുമൊക്കെ പ്രത്യേകം സിയാറത്ത് ചെയ്യുക.
ജീവിച്ചിരിക്കുന്ന സ്വാലിഹീങ്ങളുടെ മജ്‌ലിസുകളിലും പങ്കെടുക്കുക.
ഈ എളിയവനെയും നിങ്ങളുടേ വിലപ്പെട്ട ദുആകളില്‍ ഉള്‍പ്പെടുത്തുക.
അല്ലാഹു നമ്മെ അവന്റെ സത്യദീനില്‍ ഉറപ്പിച്ചു നിര്‍ത്തട്ടെ, സ്വാലിഹീങ്ങളില്‍ ഉള്‍പ്പെടുത്തി അനുഗ്രഹിക്കട്ടെ. ..ആമീൻ