സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Saturday 30 April 2016

ജുമുഅക്ക് രണ്ട് ബാങ്ക്

ജുമുഅക്ക് രണ്ട് ബാങ്ക് വിളിക്കൽ ഉസ്മാനി(റ) ന്റെ കാലത്തുള്ള സ്വഹാബത്തിന്റെയും താബിഉകളുടെയും  ഇജ്മാഅ് കൊണ്ട് സ്ഥിരപ്പെട്ടതും അന്നുമുതൽ ഇന്നുവരെ മുസ്ലിം ലോകം നിരാക്ഷേപം അനുവർത്തിച്ചു വരുന്ന ഒരു സുന്നത്തുമാണ്. അതിനാല ജുമുഅയുടെ രണ്ടാം ബാങ്കിനെ എതിർക്കുന്നവർ ലോക മുസ്ലിംകളുടെ ഐക്യകണ്ടേനയുള്ള അഭിപ്രായത്തെയാണ് തള്ളിപറയുന്നത്. മസ്ജിദുൽ ഹറാമിലും മസ്ജിദുന്നബവിയിലുമെല്ലാം ഇന്നും ജുമുഅക്ക് രണ്ടു ബാങ്കുകൾ കൊടുക്കുന്നുണ്ട്. സാഇബുബ്നുയസീദ്(റ) പറയുന്നതായി ഇമാം ബുഖാരി(റ) സ്വഹീഹിൽ രേഖപ്പെടുത്തുന്നു:     

إن الأذان يوم الجمعة كان أوله حين يجلس الإمام يوم الجمعة على المنبر في عهد رسول الله صلى الله عليه وسلم وأبي بكر وعمر رضى الله تعالى عنهما فلما كان في خلافة عثمان رضى الله تعالى عنه وكثروا أمر عثمان يوم الجمعة بالأذان الثالث فأذن به على الزوراء فثبت الأمر على ذلك((صحيح البخاري: ٨٦٥))


 "ജുമുഅ നിസ്കാരത്തിനുള്ള ബാങ്ക് നബി(സ), അബൂബക്ർ(റ), ഉമർ(റ) എന്നിവരുടെ കാലത്ത് ഇമാം മിമ്പറിൽ ഇരിക്കുമ്പോഴായിരുന്നു കൊടുത്തിരുന്നത് . ഉസ്മാൻ(റ)ന്റെ ഭരണകാലത്ത് ജനങ്ങൾ വർദ്ദിച്ചപ്പോൾ അദ്ദേഹം മൂന്നാം ബാങ്ക് കൊണ്ട് കൽപ്പിച്ചു. അങ്ങനെ സൗറാഇൽ വെച്ച് ബാങ്ക് വിളിക്കപ്പെട്ടു. തുടർന്ന് കാര്യം അങ്ങനെ സ്ഥിരപ്പെടുകയും ചെയ്തു". (ബുഖാരി: 865)

 വെള്ളിയാഴ്ച ജുമുഅയുടെ സമയമാകുമ്പോൾ ആദ്യം വിളിക്കപ്പെടുന്ന ബാങ്കാണ് പ്രസ്തുത ഹദീസിൽ പരമാര്ശിക്കപ്പെട്ട മൂന്നാം ബാങ്ക്. ഇകാമത്തും കൂടി പരികണിച്ചാണ് അതിനെ മൂന്നായി പരികണിക്കുന്നത്. പ്രസ്തുത ഹദീസിന്റെ വിശദീകരണത്തിൽ അല്ലാമ ഐനി(റ) പറയുന്നു:

وموافقة سائر الصحابة له بالسكوت وعدم الإنكار؛ فصار إجماعا سكوتيا(عمدة القاري)

"ബാങ്കിന്റെ വിഷയത്തിൽ ഉസ്മാൻ(റ)വിനോട് സ്വഹാബത്ത് യോജിക്കുകയും അവരതിനെ വിമർശിക്കാതിരിക്കുകയും ചെയ്തതിനാൽ അത് സുകുതിയ്യായ ഇജ്മാആയി മാറി" (ഉംദത്തുൽഖാരി)

സുകുതിയായ ഇജ്മാഅ് പ്രമാണമാണെന്ന് 'ഇജ്മാഅ്" എന്നാ ബ്ലോഗിൽ പറഞ്ഞുപോയി.

ഇമാം ബുഖാരി(റ)യുടെ ഹദീസ് വിശദീകരിച്ച് ഇബ്നുറജബുൽ ഹമ്പലി(റ) എഴുതുന്നു:  


'കാര്യം അങ്ങനെ സ്ഥിരപ്പെട്ടു' എന്ന പരമാർശം കാണിക്കുന്നത് ഉസ്മാൻ(റ) പ്രസ്തുത ബാങ്ക് നടപ്പിലാക്കിയതുമുതൽ അത് സ്ഥിരമാവുകയും പിന്നീട് അത് ഉപേക്ഷിക്കപ്പെട്ടിട്ടില്ലെന്നുമാണ്. അലി(റ)യും അതംഗീകരിച്ചു എന്നാണു ഇത് അറിയിക്കുന്നത്. അതിനാല ഖുലഫാഉർറാഷിദുകളിൽ പെട്ട രണ്ടു ഖാലീഫമാർ അത് നിർവ്വഹിക്കുന്നതിൽ ഏകോപിച്ചിരിക്കുന്നു. (ഫത്ഹുൽബാരി, ഇബ്നുറജബ്. 6/211) 

അല്ലാഹുവിന്റെ പൊരുത്തം കരസ്തമാവാൻ മുഹാജിറുകളും അൻസാറുകളുമായ സ്വഹാബത്തിന്റെ നല്ലനിലയിൽ പിൻപറ്റാനാണ് ഖുർആൻ നിർദ്ദേശിക്കുന്നത്. അല്ലാഹു പറയുന്നു:   

وَالسَّابِقُونَ الْأَوَّلُونَ مِنَ الْمُهَاجِرِ‌ينَ وَالْأَنصَارِ‌ وَالَّذِينَ اتَّبَعُوهُم بِإِحْسَانٍ رَّ‌ضِيَ اللَّـهُ عَنْهُمْ وَرَ‌ضُوا عَنْهُ وَأَعَدَّ لَهُمْ جَنَّاتٍ تَجْرِ‌ي تَحْتَهَا الْأَنْهَارُ‌ خَالِدِينَ فِيهَا أَبَدًا ۚ ذَٰلِكَ الْفَوْزُ الْعَظِيمُ(سورة التوبة:١٠٠)

മുഹാജിറുകളില്‍ നിന്നും അന്‍സാറുകളില്‍ നിന്നും ആദ്യമായി മുന്നോട്ട് വന്നവരും, സുകൃതം ചെയ്തുകൊണ്ട് അവരെ പിന്തുടര്‍ന്നവരും ആരോ അവരെപ്പറ്റി അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവനെപ്പറ്റി അവരും സംതൃപ്തരായിരിക്കുന്നു. താഴ്ഭാഗത്ത് അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകള്‍ അവര്‍ക്ക് അവന്‍ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. എന്നെന്നും അവരതില്‍ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ ഭാഗ്യം. 

നബി(സ) പറയുന്നു:  

من يعش منكم بعدي فسيرى اختلافا كثيرا، فعليكم بسنتي وسنة الخلفاء المهديين الراشدين، تمسكوا بها، وعضوا عليها بالنواجذ(أبو داود: ٣٩٩١، ترمذي: ٢٦٠٠)


"എനിക്ക് ശേഷം നിങ്ങളിൽ നിന്ന് വല്ലവരും ജീവിച്ചാൽ ധാരാളം ഭിന്നതകൾ അവൻ കാണും. അപ്പോൾ എന്റെ ചര്യയും സമ്ന്മാർഗ്ഗം സിദ്ദിച്ചവരായ എന്റെ ഖുലഫാഉർറാഷിദുകളുടെ ചര്യയും നിങ്ങൾ മുറുകെ പിടിക്കുവീൻ. അത് നിങ്ങൾ അണപല്ലുകൊണ്ട് കടിച്ചു പിടിക്കുവീൻ". (അബൂദാവൂദ്: 3991- തുർമുദി:2600)

അപ്പോൾ സ്വഹാബത്തിനെ പിന്തുടരാനും നാല് ഖാലീഫമാരുടെ ചര്യ മുറുകെ പിടിക്കാനുമാണ് ഖുർആനും സുന്നത്തും നമ്മോടു ആഹ്വാനം നല്കുന്നത്. എല്ലാ മുസ്ലിംകളും നിര്ബന്ധമായും നിർവ്വഹിക്കുന്ന നിസ്കാരത്തിന്റെ ആത്മാവായ ഫാത്തിഹയിലൂടെ സ്വഹാബത്തിന്റെ മാർഗ്ഗത്തിൽ ചേര്ക്കാൻ അല്ലാഹുവോട് പ്രാർത്ഥിക്കാൻ നാം കൽപ്പിക്കപ്പെട്ടിട്ടുണ്ട്. ദിനം ദിനം അഞ്ച്നേരം ഈ പ്രാർത്ഥന ആവർത്തിക്കണമെന്നാണ്  ഇസ്ലാമിന്റെ നിര്ദ്ദേശം. പ്രായപൂര്ത്തി വന്നതുമുതൽ ബുദ്ദി നിലനിൽക്കുന്നിടത്തോളം കാലം ഇത് തുടരണം. അപ്പോൾ ഖുർആനും സുന്നത്തുമാനുസരിച്ച് ജീവിക്കുക എന്നതിന്റെ വിവക്ഷ നബി(സ)യിൽ നിന്ന് നേരിട്ട ഇസ്ലാമിന്റെ മനസ്സിലാക്കിയ സ്വഹാബത്തിനെ മാത്രകയാക്കി ജീവിക്കുകയെന്നാണെന്നു വ്യക്തമാകുന്നു.

മൂന്നാം ഖലീഫ ഉസ്മാൻ(റ)ന്റെ ഭരണകാലത്ത് സ്വഹാബകിറാമിന്റെ അംഗീകാരത്തോടെ നടപ്പില വന്നതും നാലാം ഖലീഫ അലി(റ)ന്റെയും നാളിതുവരെയുള്ള മുസ്ലിംകളും അനുവർത്തിച്ചുവന്നതുമാണ് രണ്ടാം ബാങ്ക്. മൂന്നും നാലും ഖലീഫമാരും ലക്ഷക്കണക്കിന്‌ സ്വഹാബത്തും നടപ്പിലാക്കി അംഗീകരിച്ച ഈ ബാങ്ക് അംഗീകരിക്കാതിരിക്കുക മാത്രമല്ല അത് സ്വഹാബത്ത് ഇസ്ലാമിൽ കടത്തിക്കൂട്ടിയതാണെന്നും അതിനാല അനാചാരമാണെന്നും എല്ലാ അനാചാരവും അതുണ്ടാക്കിയവരും നരകത്തിലാണെന്നും പറയുന്നവര ഖുർആനും സുന്നത്തും അമ്ഗീകരിക്കുന്നവരാണോ?. ആണെങ്കില സ്വഹാബത്തിന്റെ പ്രവര്ത്തനം പിൻപറ്റാൻ ഖുർആനും സുന്നത്തും നൽകിയ ആഹ്വാനം ഇവര എന്തുചെയ്തു?. 


Tuesday 12 April 2016

വൈദ്യന്‍ നോക്കിയിട്ടുണ്ട്

മഞ്ഞു മൂലം പുറത്തെ ദൃശ്യങ്ങള്‍ അവ്യക്തമായിരുു. ഹിമക്കട്ട കണക്കെ തണുത്തുറഞ്ഞ വെള്ളക്കെട്ടിനരികെയിരുു ഖലീഫ അബൂബക്കര്‍(റ) പല്ല് തേക്കുു. ശരീര ത്തില്‍ തടവിക്കൊണ്ട് അദ്ദേഹം ആത്മഗതം ചെയ്തു: ‘ആകെ മെലിഞ്ഞു ക്ഷീണിതനായിരിക്കുു ഞാന്‍.’
തിരുനബി(സ്വ)യുടെ വിരഹം അത്രയും വലിയൊരു ആഘാതമായിരുു. കുളി കഴി ഞ്ഞ് വിറച്ചുകൊണ്ടാണ് ഖലീഫ വീട്ടിലെത്തിയത്. ഹിജ്റാബ്ദം പതിമ്ൂ ജമാദുല്‍ ആഖിര്‍ മാസം ഏഴാം നാളായിരുു അ്.
ഖലീഫ പനി ബാധിച്ചു കിടപ്പിലായത് അാണ്. പള്ളിയില്‍ വ് നിസ്കരിക്കാന്‍ കഴിയാതെയായി. എഴുല്‍േക്കാനും നടക്കാനും കഴിയുില്ല. രോഗ വിവരം നാട്ടില്‍ പരു. ഉമര്‍(റ) നിസ്കാരങ്ങള്‍ക്ക് നേതൃത്വം നല്‍കി. വിവരമറിഞ്ഞ് സ്വഹാബി പ്രമുഖര ടക്കം ഒട്ടേറെപ്പേര്‍ വീട്ടില്‍ വ് കൊണ്ടിരുു. ഖലീഫയുടെ മകൂര ജനനിബിഡമായി. വവരൊക്കെ ഖലീഫയെ ആശ്വസിപ്പിച്ചു. ദുആ വസ്വിയ്യത്ത് നടത്തി.
“അങ്ങ് വല്ല വൈദ്യ•ാരെയും കാണിച്ചുവോ? ഞങ്ങള്‍ ഒരു വൈദ്യനെ കൂട്ടി വാ ലോ?”
“വൈദ്യന്‍ നോക്കിയിട്ടുണ്ട്”.
“എിട്ട് എന്താണ് പറഞ്ഞത്?”
‘താന്‍ ഉദ്ദേശിക്കുത് ചെയ്യും’ എാണ് പറഞ്ഞത്.
പൊരുള്‍ എല്ലാവര്‍ക്കും ഊഹിക്കാന്‍ കഴിഞ്ഞു. അവര്‍ മുഖത്തോട് മുഖം നോക്കി. അപ്പീലില്ലാത്ത വിധി. വഴങ്ങുകയല്ലാതെ വഴിയില്ല. അതാണ് അല്ലാഹുവിന്റെ വിധി.
“നിങ്ങള്‍ ഉസ്മാന്‍(റ)വിനെ ഒ് വിളിക്കണം.” ഖലീഫയുടെ വാക്ക് കേട്ട് ആള് പോയി. താമസിയാതെ അദ്ദേഹം വു, അബൂബക്കര്‍(റ)വിന്റെ അടുത്ത് ഇരുു. ചുറ്റും കൂടിയ സ്വഹാബി പ്രമുഖര്‍ ചെവിയോര്‍ത്തു. കണ്ഠമിടറിക്കൊണ്ടാണ് ഖലീഫ സംസാരിക്കുത്: “എനിക്ക് സമയമായി. പിന്‍ഗാമികളെപ്പറ്റി  സ്വഹാബി പ്രമുഖരോട് ഞാന്‍ ചര്‍ച്ച നടത്തി.  അവരൊടങ്കം ഉമര്‍(റ)വിനെ കുറിച്ചാണ് പറയുത്. ആ തീരുമാനമ്ൊ രേഖയാക്കണം. അതിാണ് വിളിച്ചത്.” ഉസ്മാന്‍(റ) കണ്ണീര്‍ തുടച്ചു. മറുത്താുെം പറയാനാവുില്ല. തിരുനബിയുടെ വേര്‍പാടിന്റെ വേദന മാറും മുമ്പ് ത ഇതാ ഒ ാം ഖലീഫ യാത്രാമൊഴികള്‍ ഉരുവിടുു.
എഴുതാനുള്ള കാര്യങ്ങള്‍ പറയാന്‍ വേണ്ടി ഖലീഫ പതിയെ കട്ടിലില്‍ നിഴുെറ്റുേ.
“എഴുതിക്കോളൂ”
“ബിസ്മില്ലാഹ്………..”
“മുഹമ്മദ് നബി(സ്വ)യുടെ ഖലീഫയായ അബൂബക്കര്‍ അവസാന നിമിഷങ്ങളിലെഴുതു കരാറാണിത്. ഇഹലോകം വിട്ട് പരലോകത്തേക്ക് പോകാനൊരുങ്ങുമ്പോള്‍, അവിശ്വാസി വിശ്വസിക്കാനും തെമ്മാടികള്‍ ഖേദിക്കാനും തിടുക്കം കൂട്ടു സമയത്ത്, ഉമര്‍ ബിന്‍ ഖത്ത്വാബിനെ ഞാന്‍ പിന്‍ഗാമിയായി നിര്‍ദ്ദേശിക്കുു. ന• മാത്രമാണെന്റെ പ്ര ചോദനം. അദ്ദേഹം ക്ഷമ കൈക്കൊണ്ട് നീതി നടപ്പിലാക്കുമൊണ് പ്രതീക്ഷ. അനീതി കാട്ടിയാല്‍ ഞാന്‍ നിരപരാധി. ഭാവി എങ്ങനെയാവുമെറിയില്ല. ഓരോരുത്തര്‍ ചെയ്തതിന്റെ ഫലം അവരവര്‍ക്ക് ലഭിക്കും. അക്രമികള്‍ ഏത് വിധം പുനരുത്ഥാനം ചെയ്യപ്പെടുമ്െ പിീടവര്‍ അറിയും.”
ഖലീഫ പറഞ്ഞവസാനിപ്പിച്ചു. വിറയാര്‍ കൈകള്‍ കൊണ്ട് ഉസ്മാന്‍(റ) എഴുതിത്തീ ര്‍ത്തു.പി സ്വഹാബികളുടെ മുില്‍ അത് വായിച്ചു. എല്ലാവരും അംഗീകരിച്ചു. ഖലീഫയുടെ കണ്ണുകള്‍ ആരെയോ പരതുു.
“ആരെയാണ് നോക്കുത്?”
“ഉമര്‍”
കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഉമര്‍(റ) അങ്ങോട്ടു ചുെ.
ശിരസ്സ് കുനിച്ചു താഴ്മയോടെ ഇരുു.
ഖലീഫ, ആ ശിരസ്സില്‍ തലോടി താടി മെല്ലെ പിടിച്ചുയര്‍ത്തി.
“ഉമര്‍ എനിക്കൊരു വസ്വിയ്യത്ത് പറയാനുണ്ട്.”
ഉമര്‍(റ) അതേ എ ഭാവത്തില്‍ തലയാട്ടി. “ഞാന്‍ താങ്കളെ ഖലീഫയാക്കിയിരിക്കുു.  ഉമര്‍, രാത്രിയില്‍ ചെയ്യേണ്ടത് രാത്രിയും പകലിലേത് പകലും ത ചെയ്യണം. രാപ്പക ല്‍ മാറി അത് സ്വീകരിക്കപ്പെടുകയില്ല. നിര്‍ബന്ധ കടമകള്‍ നിര്‍വ്വഹിക്കാതെ ഐഛിക ബാധ്യതകള്‍ സമ്പൂര്‍ണ്ണമായി സ്വീകരിക്കപ്പെടുകയില്ല.”
തിലര്‍പ്പിക്കപ്പെട്ട ഭരണഭാരത്തിന്റെ ഗൌരവം ഓര്‍ത്തപ്പോള്‍ ഒരു പര്‍വ്വതം ഇടിഞ്ഞു ത ലയില്‍ വീണത് പോലെ ഉമര്‍(റ)വിനു താിേ.
****
ഉമര്‍(റ)വിന്റെ  ഓര്‍മ്മകളില്‍ പഴയകാലം. രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ്………..അബൂബക്കര്‍ (റ) ഖലീഫയായി ചുമതലയേറ്റ രംഗം. മദീനാ നഗരത്തില്‍ ന്ി അല്‍പം ദൂരെ സുന്‍ഹിലായിരുു അദ്ദേഹത്തിന്റെ വീട്. ഭാര്യ ഹബീബയുടെ വീട്ടിലായിരുു താമസം. ഈത്തപ്പനമടല്‍ കൊണ്ട് മേഞ്ഞ ഒരു കൂര. ദിവസവും നിസ്കാര സമയത്ത് അ വിടെ ന്ി നടു വരാറായിരുു പതിവ്. ആറ് മാസം അങ്ങനെ നീങ്ങി. പിീട് സമയക്കുറവ് കാരണം നഗരത്തിലേക്ക് നീങ്ങി.
ജീവിതച്ചെലവിന് വേണ്ടി ചിലപ്പോള്‍ കച്ചവടത്തിന് പോകും. ചിലപ്പോള്‍ ആടുകളുമായി മലയില്‍ പോകും. ഭരണത്തിന്റെ ആദ്യ ആറുമാസം അങ്ങനെ കഴിഞ്ഞു. പിീട് സ്വന്തം തൊഴിലും ജനസേവനവും ഒരുമിച്ച് കൊണ്ടു പോകാന്‍ കഴിയാതെ വു. അതോടെ റവന്യൂ ഫണ്ടില്‍ ന്ി ജീവിതച്ചെലവ് വാങ്ങാന്‍ തയ്യാറായി. പ്രതിമാസം അഞ്ഞൂറ് ദിര്‍ഹം നിശ്ചയിക്കപ്പെട്ടു. രണ്ടു വര്‍ഷവും മ്ൂ മാസവും ഭരിച്ചിട്ട് കേവലം എണ്ണായിരം ദിര്‍ഹം മാത്രമാണ് അദ്ദേഹം ചെലവാക്കിയത്. അത്രയധികം സൂക്ഷ്മത പാലിച്ച ഖലീഫ ഇപ്പോഴിതാ ആ അധികാരം തനിക്ക് കൈമാറിയിരിക്കുു.
അബൂബക്കറിന്റെ(റ) ശബ്ദം കേട്ടാണ് ഉമര്‍(റ)  ചിന്തയില്‍ നിുണര്‍ത്.
“എനിക്ക് ഒരു വസ്വിയ്യത്ത് കൂടി ചെയ്യാനുണ്ട്.” ഉമര്‍(റ) സമ്മതത്തോടെ തലയാട്ടി. “ഞാന്‍ റവന്യൂ ഫണ്ടില്‍ ന്ി ശമ്പളം പറ്റിയിരുല്ലോ?” ഖലീഫ പറയാന്‍ തുടങ്ങി.
ഉമര്‍(റ) ഒു മൂളി.
“എന്റെ കൈവശം കുറച്ചു ഭൂമിയുണ്ട്. അത് മേല്‍സംഖ്യക്കു പകരമായി മുസ്ലിംക ള്‍ക്ക് കൊടുക്കണം. ഞാനുപയോഗിച്ചിരു വാഹനവും അടുത്ത ഖലീഫക്ക് കൊടുക്കണം.” ഉമര്‍(റ) ആ സാധനങ്ങള്‍ ഏറ്റെടുത്തപ്പോള്‍ കണ്ണീര്‍ ചാലിട്ടൊഴുകി. അണകെട്ടാ ന്‍ കഴിയാതെ സങ്കടം വിതുമ്പി. വിറയാര്‍ ചുണ്ടുകള്‍ കൊണ്ട് അദ്ദേഹം പറഞ്ഞ് കൊണ്ടിരുു. “അല്ലാഹു അബൂബക്കറിന് കൃപ ചെയ്യട്ടേ. തന്റെ ശേഷക്കാരെയെല്ലാം അദ്ദേഹം വല്ലാതെ ക്ഷീണിപ്പിച്ചു കളഞ്ഞു.”
****
നീണ്ട പതിനാലു രാത്രികള്‍ ഖലീഫയുടെ ശരീരത്തില്‍ പനി താണ്ഡവമാടി. തീക്കനല്‍ പോലെ ദേഹം ചൂടുപിടിച്ചു. അവസാനം ജമാദുല്‍ആഖിര്‍ ഇരുപത്താാെം ദിവസം തി ങ്കളാഴ്ച സൂര്യന്‍ മറയാനടുത്തപ്പോള്‍ ഖലീഫയുടെ ആത്മാവ് പറകു. അദ്ദേഹത്തി ന്റെ അവസാന മൊഴി “തവഫ്ഫനീ മുസ്ലിമന്‍… ” നാഥാ, എ മുസ്ലിമായി മരിപ്പിക്കുകയും സജ്ജനങ്ങളുടെ കൂട്ടത്തില്‍ ചേര്‍ക്കുകയും ചെയ്യേണമേ…എതായിരുു.
പ്രതീക്ഷിച്ചതെങ്കിലും കേള്‍ക്കെരുതൊഗ്രഹിച്ച വാര്‍ത്ത കേട്ടു. കാതുകളില്‍ നിു കാതുകളിലേക്ക് അതിവേഗം അത് ഒഴുകി. അവിശ്വസനീയതയോടെയാണ് ജനം അബൂബക്കര്‍(റ)ന്റെ മരണവാര്‍ത്ത കേട്ടത്. പ്രിയനേതാവ് ദിവസങ്ങളായി മരണത്തിലേക്ക് നടടുക്കുകയായിരുുവെ യാഥാര്‍ഥ്യം പോലും മറ രീതിയിലായിരുു പലരുടെ യും ആദ്യ പ്രതികരണം. സാവധാനമേ അവര്‍ അതിനോട് പൊരുത്തപ്പെട്ടുള്ളൂ.
അറുപത്തിമൂാം വയസ്സില്‍ ഖലീഫ വഫാത്തായി. ചൊവ്വാഴ്ച രാത്രിയാണ് മറവ് ചെ യ്തത്. മകന്‍ അബ്ദുറഹ്മാന്റെ  സഹായത്തോടെ ഭാര്യ അസ്മാഅ് ബിന്‍ത് അമീസ്(റ) ആണ് മയ്യിത്ത് കുളിപ്പിച്ചത്. മയ്യിത്ത് നിസ്കാരത്തിന് നിയുക്ത ഖലീഫ ഉമര്‍(റ) നേതൃത്വം നല്‍കി. ഉമര്‍(റ), ത്വല്‍ഹത്(റ), ഉസ്മാന്‍(റ), മകന്‍ അബ്ദുറഹിമാന്‍ എിവര്‍ ഖബറടക്കം ചെയ്യുതിന് നേതൃത്വം നല്‍കി. തിരുനബി(സ്വ)യുടെ അടുത്ത് ത അബൂബക്കര്‍(റ)വിനും സ്ഥാനം ലഭിച്ചു; ഖിബ്ലക്ക് അഭിമുഖമായി തിരുനബി(സ്വ) കിടക്കുതിന്റെ പിില്‍; ഖലീഫയുടെ ശിരസ്സ് നബി(സ്വ) ചുമല്‍ ഭാഗത്ത് വരു വിധം.

കവിത: ആലാപനവും ആസ്വാദനവും

പദ്യം, കവിത, സംഗീതം എന്നിവ സാഹിത്യകലകളാണെന്നപോലെ വിനോദങ്ങളായും ഉപയോഗിക്കാറുണ്‍ട്. ഇവ മൂന്നും ഒരു വീക്ഷണത്തില്‍ ഒന്നാണെന്നു പറയാമെങ്കിലും യഥാര്‍ഥത്തില്‍ വ്യത്യസ്തങ്ങളാണ്. അറബികള്‍ ഉന്നതകലകളായി ഗണിച്ചിരുന്ന ചതുര്‍കലകളിലൊന്നാണ് കവിത. ശില്‍പവിദ്യ, ചിത്രരചന, സംഗീതം, കവിത എന്നിവയാണ് ചതുര്‍കലകള്‍. ഇവനാലും പ്രകൃതിസൌന്ദര്യത്തിന്റെ ചിത്രീകരണമാണ്. ശില്‍പകല അഥവാ കൊത്തുപണി പ്രകൃതിയെ പ്രകടമായി ചിത്രീകരിക്കുന്നു. ചിത്രകല, രൂപങ്ങളും രേഖകളും, വര്‍ണങ്ങളും മുഖേന പ്രകൃതിക്കു പ്രതലരൂപം നല്‍കുന്നു. കവിതയാകട്ടെ പ്രകൃതിക്കു ഭാവനാരൂപം നല്‍കുകയും മനുഷ്യന്റെ പ്രകൃതി പ്രതിപത്തിയെയും കൌതുകത്തെയും പദങ്ങളിലൂടെ പ്രകടിപ്പിക്കുകയും ചെയ്യുന്നു. കവിത ആത്മാവിന്റെ ഭാഷയാണ്. അല്ലെങ്കില്‍ പരോക്ഷമായ ആശയങ്ങളുടെ പ്രത്യക്ഷമായ രൂപങ്ങളാണ്. കവിത പോലെ തന്നെ സംഗീതവും, പ്രകൃതി സൌന്ദര്യം പദങ്ങളിലൂടെ പ്രകടിപ്പിക്കുന്നു. പക്ഷേ, സംഗീതത്തിന് ഒരു സവിശേഷത കൂടിയുണ്‍ട്. അതു സ്വരരാഗങ്ങളിലൂടെയും ഈണങ്ങളിലൂടെയുമാണ് സൌന്ദര്യപ്രകടനം സാധിക്കുന്നത്.
ചില കാവ്യ ശാസ്ത്രജ്ഞന്‍മാര്‍ പ്രാസവും വൃത്തവുമൊത്ത വാക്യങ്ങളില്‍ കവിതയെ പരിമിതപ്പെടുത്തിയതു കാണാം. അതു ശരിയല്ല. അതു പദ്യത്തിനുള്ള നിര്‍വചനം മാത്രമാണ്. കവിതയും പദ്യവും തമ്മില്‍ വലിയ അന്തരമുണ്‍ട്. കവിത പദ്യരൂപത്തിലും ഗദ്യരൂപത്തിലുമുണ്‍ട്. അതുകൊണ്‍ട് പദ്യകാരന്‍ കവിയായികൊള്ളണമെന്നില്ല. കവി പദ്യകാരനാവണമെന്നുമില്ല. ഛന്ദശ്ശാസ്ത്ര പ്രകാരമുള്ള വൃത്തവും പ്രാസവും കവിതക്കു സൌന്ദര്യവും മാധുര്യവും വര്‍ദ്ധിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അപ്പോള്‍ പദ്യത്തിന്റെ മൂശയില്‍ കവിതയെ വാര്‍ത്തെടുക്കാമെന്ന പോലെ അതില്‍ നിന്ന് മോചിതമായി ഗദ്യകവിതയും രചിക്കാവുന്നതാണ്. ഭാവനാത്മകമായ ഒരു വാക്യം കണ്‍ടാല്‍ അതില്‍ കാവ്യത ദര്‍ശിക്കാം. ആ കാവ്യത ആസ്വാദ്യതയും ആനന്ദവും പകരുന്നു. പ്രസ്തുത വാക്യം ഗദ്യമായിരിക്കാം. അതിലെ ഭാവനാ വിലാസവും അലങ്കാരപ്രയോഗവുമാണ് പുളകം കൊള്ളിക്കുന്നത്. പ്രസ്തുത വാക്യത്തെ കാവ്യശാസ്ത്രപ്രകാരമുള്ള പദ്യത്തിന്റെ മൂശയില്‍ വാര്‍ത്തെടുത്താല്‍ അതിന്റെ സൌന്ദര്യം വര്‍ദ്ധിക്കുന്നു. സ്വരരാഗ താളങ്ങളോടെ അതിനു സംഗീതാത്മകത വരുത്തുമ്പോള്‍ അതു ശ്രോതാക്കളെ കോള്‍മയിര്‍ കൊള്ളിക്കുന്നു.
വൃത്തവും പ്രാസവും കൊണ്‍ടല്ല പ്രത്യുത ഭാവനാ വിലാസം കൊണ്‍ടും ആലങ്കാരികത കൊണ്‍ടുമാണ് ഒരു വാക്യം കവിതയായിതീരുന്നത്. അതുകൊണ്‍ടാണ് ഒരു സാഹിത്യകാരന്‍ ഇപ്രകാരം പറഞ്ഞത്: കവിത ഒരു സംസാരമാണ്. അതില്‍ ഏറ്റവും മെച്ചപ്പെട്ടത് ഏറ്റവും ഭാവനാത്മകമായതാണ്. ഈ പ്രസ്താവന പ്രസിദ്ധ സാഹിത്യചരിത്രകാരനായ അബുല്‍ ഫറജ് അല്‍ ഇസ്വ്ബഹാനി തന്റെ അല്‍ അഗാനീ എന്ന ഗ്രന്ഥത്തില്‍ (18/124) ഉദ്ധരിച്ചിട്ടുണ്‍ട്. മനസില്‍ അലയടിക്കുകയും മനസ് നാക്കിലേക്ക് എറിയുകയും ചെയ്യുന്ന ആശയമെന്നാണ് മറ്റൊരാളുടെ നിര്‍വചനം. ഈ നിര്‍വചനം ജാഹിള് എന്ന വിഖ്യാത സാഹിത്യകാരന്‍ തന്റെ അല്‍ബയാന്‍ എന്ന ഗ്രന്ഥത്തില്‍ (2/172) ഉദ്ധരിച്ചിട്ടുണ്‍ട്. മിക്കവാറും വൃത്തത്തിന്റെ തുടക്കം, അറബി ഭാഷയില്‍, ഒട്ടകങ്ങളുടെ കാല്‍വെപ്പുകള്‍ക്ക് താളം പിടിച്ചുകൊണ്‍ട് നടത്തിയ കവിതാലാപനത്തില്‍ നിന്നാണെന്ന് പറയപ്പെടുന്നു. യാത്ര വേളയില്‍ ഒട്ടകങ്ങള്‍ക്കു ആവേശം പകരുന്നതിനുവേണ്‍ടി അറബികള്‍ ആലപിച്ച റജ്സ് വൃത്തമാണ് ഒന്നാമത്തെ അറബിക്കവിതാ വൃത്തം. ഈ യാത്രാകവിതയ്ക്കു ഹിദാഅ് എന്നു പറയുന്നു. കവിതാവൃത്തങ്ങളില്‍ ഏറ്റവും പ്രാചീനമായ റജ്സ് ആണ് ഏറ്റവും ലളിതമായ വൃത്തം. അറബി ഗോത്രതലവന്‍മാരില്‍ പ്രസിദ്ധനായ മുളര്‍ ആണത്രേ ഈ വൃത്തത്തിന്റെ ഉപജ്ഞാതാവ്. അദ്ദേഹം ഒട്ടകപ്പുറത്തു നിന്ന് വീണ് കൈ മുറിഞ്ഞു. സഹയാത്രികര്‍ അദ്ദേഹത്തെ പൊക്കിയെടുത്ത് ഒട്ടകപ്പുറത്തു വഹിച്ചുകൊണ്‍ടു പോകുമ്പോള്‍ അദ്ദേഹം പാടുകയുണ്‍ടായി: വാ യദാഹ്! വാ യദാഹ്! ശബ്ദഭംഗിയുടെ ഉടമയായ മുളറിന്റെ ഈണം കേട്ടു ഒട്ടകം ആവേശം കൊള്ളുകയും ശീഘ്രം നടക്കുകയും ചെയ്തു. പിന്നീട് അദ്ദേഹത്തെ അനുകരിച്ചുകൊണ്‍ട് അറബികള്‍ യാത്രാവേളയില്‍ അപ്രകാരം പാടിക്കൊണ്‍ട് തങ്ങളുടെ വാഹനമായ ഒട്ടകത്തിനു ആവേശം കൊള്ളിക്കുമായിരുന്നു (താരിഖു ആദാബില്ലുഗത്തില്‍ അറബിയ്യ: ജോര്‍ജ്ജ് സൈദാന്‍ 1/58).
മറ്റൊരു സംഭവം ഇതു സംബന്ധമായി ഇമാം മാവര്‍ദീ ഉദ്ധരിക്കുന്നു.
നബി (സ്വ) ഒരു യാത്രാമദ്ധ്യേ, ബനൂതമീം വംശക്കാരായ ഒരു യാത്രസംഘത്തെ കണ്‍ടു. അവരുടെ കൂട്ടത്തില്‍ ഒട്ടകത്തിനു പാട്ടുപാടുന്ന ഒരു കവിയുണ്‍ടായിരുന്നു. അവരുടെ കവിത കേള്‍ക്കാന്‍ തിരുമേനി (സ്വ) താത്പര്യം കാണിച്ചു. തങ്ങളുടെ കവി യാത്രയിലുടനീളം പാടി ക്ഷീണിച്ചു രാത്രിയുടെ അന്ത്യയാമത്തില്‍ ഉറക്കില്‍ പ്രവേശിച്ചുവെന്ന് അവര്‍ പറഞ്ഞു. പിന്നീട് അല്ലാഹുവിന്റെ പ്രവാചകരേ, ഞങ്ങളാണ് അറബികളില്‍ ആദ്യമായി ഒട്ടകക്കവിത തുടങ്ങിയത് എന്ന് അവരവകാശപ്പെട്ടപ്പോള്‍ അത് എങ്ങനെ എന്ന് തിരുമേനി (സ്വ) ചോദിച്ചു. അവര്‍ പറഞ്ഞു, അറബികള്‍ അജ്ഞാനകാലത്ത് പരസ്പരം കവര്‍ച്ച നടത്താറുണ്‍ട്. അങ്ങനെ ഞങ്ങളുടെ ഗോത്രത്തില്‍പ്പെട്ട ഒരാള്‍ പിടിച്ചെടുത്ത ഏതാനും ഒട്ടകങ്ങളുമായി യാത്ര ചെയ്യുമ്പോള്‍ അവ പലഭാഗത്തേക്കും വിരണ്‍േടാടി. അപ്പോള്‍ അയാളുടെ ദാസന്‍ കയ്യിലടിച്ചു പാടാന്‍ തുടങ്ങി: വാ യദാഹ്! വാ യദാഹ്!! അവന്റെ ശബ്ദസൌന്ദര്യം നിമിത്തം ഒട്ടകങ്ങളൊക്കെ അടുത്തുവന്നു. അപ്പോള്‍ അവന്‍ പറയുകയുണ്‍ടായി:‘ഹാകദാ അഫ്അലു ഹാകദാ അഫ്അലു!! കഥ കേട്ടു നബി (സ്വ) ചിരിച്ചുപോയി. നിങ്ങള്‍ ഏതു ഗോത്രക്കാരാണെന്നു ചോദിച്ചു. ഞങ്ങള്‍ മുളര്‍ ഗോത്രക്കാരാണെന്നു പറഞ്ഞപ്പോള്‍ അവിടുന്ന് പറഞ്ഞു: ഞങ്ങളും (ഖുറൈശികളും) മുളര്‍ ഗോത്രക്കാരാണ്. പിന്നെ നിങ്ങളെങ്ങനെ ഒട്ടകക്കവിതയില്‍ പ്രഥമ അറബികളാകുന്നു? (അല്‍ഹാവില്‍ കബീര്‍: 17/195).
കവിതാരചനയുടെ തുടക്കവും അതിന്റെ നിദാനവും എന്തായിരുന്നാലും അറബികളാണ് ജനസമുദായത്തില്‍ ഏറ്റവും ഭാവനാവിലാസമുള്ളവരും കാവ്യശക്തിയുള്ളവരും. അവരുടെ ഭാഷ തന്നെ കാവ്യാത്മകമാണ്. അലങ്കാരപ്രയോഗങ്ങളും പഴമൊഴികളും അത്യധികമായ പര്യായപദങ്ങളും കൊണ്‍ട് ധന്യമായ അറബി ഭാഷ, ഭാഷകളില്‍ ഏറ്റവും വൈപുല്യമുള്ളതാണ്. അറബി ഭാഷക്കാരന്‍ ജനങ്ങളില്‍ ഏറ്റവും വാചാലരില്‍പെട്ടവനും (ജോര്‍ജ്ജ് സൈദാന്‍ 1/61) കവിതയുടെയും കവികളുടെയും ആധിക്യത്തില്‍ അറബികളോട് കിടപിടിക്കുന്ന ഒരു സമുദായം ലോകത്തില്ല തന്നെ (1/56). ഓരോ അറബി ഗോത്രത്തിനും നിരവധി കവികളുണ്‍ടായിരുന്നു. അവരില്‍ ഏറ്റവും വിദഗ്ധനായ ഒരാളെ അവര്‍ ഗോത്രക്കവിയായി അവരോധിക്കുമായിരുന്നു. പ്രസംഗകന്‍, സൈന്യാധിപന്‍ ആദിയായവരെ സജ്ജമാക്കുന്നതില്‍ ബദ്ധശ്രദ്ധരായിരുന്നതുപോലെ ഗോത്രക്കവിയെ സജ്ജമാക്കുന്നതിലും അവര്‍ ബദ്ധശ്രദ്ധരായിരുന്നു. ഇന്ന ഗോത്രത്തിലെ സൈനികത്തലവന്‍ ഇന്നയാള്‍, അവരുടെ അശ്വഭടന്‍ ഇന്നയാള്‍, കവി ഇന്നയാള്‍ എന്നു പറയപ്പെടുമായിരുന്നു (അല്‍ അഗാനീ 4/146).
കവികള്‍ക്ക് ഇത്രയും വലിയ പദവി കിട്ടാനെന്താണു കാരണം? അവര്‍ അഭിമാനത്തിന്റെ സംരക്ഷകരും വീരകൃത്യങ്ങളുടെ സൂക്ഷിപ്പുകാരും വാര്‍ത്തകളുടെ റിപ്പോര്‍ട്ടര്‍മാരുമായിരുന്നു. ഒരു അശ്വഭടന്‍ നൈപുണ്യം നേടി രംഗത്തുവരുന്നതിനേക്കാള്‍ ഒരു കവിയുടെ വിദഗ്ധമായ രംഗപ്രവേശത്തിനു പലപ്പോഴും അവര്‍ പ്രാധാന്യം നല്‍കിയിരുന്നു. അതുകൊണ്‍ടുതന്നെ ഒരു ഗോത്രത്തിലെ വല്ല കവിയും വൈദഗ്ധ്യം നേടിയാല്‍ അവര്‍ സദ്യയൊരുക്കുകയും പുരുഷന്‍മാരും കുട്ടികളും പരസ്പരം സുവിശേഷം കൈമാറുകയും മറ്റു ഗോത്രങ്ങള്‍ വന്ന് കവിയെ അനുമോദിക്കുകയും ചെയ്യുമായിരുന്നു (അല്‍ മുസ്ഹര്‍: ഇമാം സുയൂത്വീ (റ) 3/236).
ഇസ്ലാമിനു മുമ്പുള്ള അറബിക്കവിതകളില്‍ കാവ്യതയില്‍ ഏറ്റവും ശക്തരും കവിതയില്‍ ഏറ്റവും അഗാധജ്ഞാനമുള്ളവരും നൂറ്റി ഇരുപത്തിയൊന്നു പേരാണ്. അവരില്‍ ഏറ്റവും യോഗ്യരും പ്രശസ്തരും ഏഴുപേരാണ്. ഇംറഉല്‍ ഖൈസ്, സുഹൈര്‍, നാബിഗത്, അഅ്ശാ, ലബീദ്, അംറ്, ത്വര്‍ഫത് (ജോര്‍ജ്ജ് സൈദാന്‍ 1/93-96). ഇവരുടെ തിരഞ്ഞെടുത്ത സപ്തകാവ്യങ്ങള്‍ സ്വര്‍ണലിപികളാല്‍ ആലേഖനം ചെയ്തു വിശുദ്ധ കഅ്ബയുടെ കില്ലകളില്‍ കൊണ്‍ടുവന്നു കെട്ടിത്തൂക്കുകയുണ്‍ടായി. അതുകൊണ്‍ടാണ് അവയ്ക്കു അസ്സബ്ഉല്‍ മുഅല്ലഖാത്ത് എന്നും അസ്സബ്ഉല്‍ മുദഹ്ഹബാത്ത് എന്നും പേര് ലഭിച്ചത് (മുഖദ്ദിമ: ഇബ്നു ഖല്‍ദൂന്‍ 1/509). ഇവരില്‍ ഏറ്റവും മികച്ച കവിയായ ഇംറഉല്‍ ഖൈസ് ഇസ്ലാമിനു മുമ്പുള്ള അറബിക്കവികളില്‍ ഏറ്റവും വലിയ കവിയായി ഗണിക്കപ്പെടുന്നു. സാഹിത്യലോകത്തെ രാജാവായ ഇംറഉല്‍ ഖൈസ് കിന്‍ദഃ ഗോത്രരാജാക്കന്‍മാരുടെ വംശത്തില്‍ ജനിച്ച രാജകുമാരന്‍ കൂടിയാണ് (ജോര്‍ജ്ജ് സൈദാന്‍ 1/100). എന്നാല്‍ സാഹിത്യത്തില്‍ ഏറ്റവും മികവു കാണിച്ച ജാഹിലിയ്യ അറബിക്കവിതകളുടെ പ്രധാന പ്രമേയങ്ങള്‍ ദുരഭിമാനവും പൊങ്ങച്ചവും സ്ത്രീ വര്‍ണനയും ആത്മപ്രശംസയും മിത്ര കീര്‍ത്തനവും ശത്രുഭത്സനവും അനുരാഗ കഥനവും കാമുകീവര്‍ണനയുമായിരുന്നു. തിരഞ്ഞെടുക്കപ്പെട്ട സപ്തകാവ്യങ്ങളുടെ രത്നചുരുക്കം നാടന്‍ ശൈലിയില്‍ പറഞ്ഞാല്‍ അടിപിടിയും കള്ളുകുടിയും പെണ്ണുപിടിയുമാകുന്നു. പ്രഥമസ്ഥാനം ഇംറഉല്‍ ഖൈസിന്റെ കാവ്യത്തിനാണല്ലോ? എന്നാല്‍ തന്റെ കാമുകിയായ ഉനൈസയുമായി നടത്തിയ കാമലീലകളുടെ ഏറ്റവും ശ്ളീലേതരമായ വര്‍ണനാഭാസമാണ് അതില്‍ നമുക്ക് കാണാന്‍ സാധിക്കുന്നത്. ഏഴു മുഅല്ലഖകളില്‍ ഒന്നിന്റെ കര്‍ത്താവായ ത്വര്‍ഫത്തിന്റെ കാവ്യത്തിലെ നാലുവരികള്‍ കാണുക. അവ മതി ആ കാലഘട്ടത്തിലെ കവിതയുടെ സ്വഭാവം മനസ്സിലാക്കാന്‍.
നിന്റെ മഹത്വം തന്നെ സത്യം, മൂന്നു കാര്യങ്ങള്‍ ഒരു മാന്യയുവാവിന്റെ ആസ്വാദ്യവസ്തുക്കളുടെ കൂട്ടത്തില്‍ ഉണ്‍ടായിരുന്നില്ലെങ്കില്‍ എന്റെ രോഗ സന്ദര്‍ശകര്‍ (എന്റെ ജീവിതത്തെ കുറിച്ച് നിരാശപ്പെട്ട് മരണം ഉറപ്പിച്ചു എന്റെ സമീപത്തു നിന്നു) എപ്പോള്‍ എഴുന്നേറ്റ് പോയാലും ഞാനതു സാരമാക്കുകയില്ല. അഥവാ ഈ മൂന്നു കാര്യങ്ങളില്ലെങ്കില്‍ മരണം എനിക്കു പ്രശ്നമല്ല. വെള്ളം ചേര്‍ത്താല്‍ നുരയെറിയുന്ന കടുംചുവപ്പുള്ള മദ്യം, ആക്ഷേപകരായ വനിതകളെ മറികടന്നുകൊണ്‍ട് (പ്രഭാതത്തില്‍ അവര്‍ ഉണരും മുമ്പ്) കുടിക്കുകയെന്നതാണ് അവയിലൊന്ന്.
ശത്രുക്കളാല്‍ വലയം ചെയ്യപ്പെട്ടവന്‍ സഹായത്തിനായി വിളിക്കുമ്പോള്‍ ദാഹിച്ചു ജലപാനത്തിനു പോകുന്നതും, നീ വിളിച്ചു ജാഗ്രത വരുത്തിയതും, വനത്തില്‍ താമസിക്കുന്നതുമായ ചെന്നായയെപ്പോലെ അതിശീഘ്രം ഓടുന്ന കുതിരയെ മുമ്പോട്ടു ചാടിക്കുന്നതാണ് രണ്‍ടാമത്തെ കാര്യം. പൊക്കമുള്ള ഒരു കൂടാരത്തിനു താഴെ തടിച്ചു കൊഴുത്ത ഒരു മാദക സുന്ദരിയുമായി സല്ലപിച്ചുകൊണ്‍ടു മഴയും കാറുമുള്ള ഒരു ദിവസത്തിന്റെ നീളം കുറയ്ക്കുക എന്നതാണ് മൂന്നാമത്തെ കാര്യം. മഴയും കാറും തദവസരം സന്തോഷദായകമാണ്.
ഈ അവസരത്തിലാണ് എല്ലാ നന്‍മകളെയും അംഗീകരിച്ചും എല്ലാ തിന്‍മകളെയും നിരാകരിച്ചും ഇസ്ലാം രംഗത്തു വന്നത്. സാഹിത്യരംഗത്ത് ഒരു വലിയ വഴിത്തിരിവാണ് ഇസ്ലാം സൃഷ്ടിച്ചത്. കവിതയെ രണ്‍ടായി ഭാഗിച്ചു. നല്ലതും ചീത്തയും. നല്ലതു പ്രോത്സാഹിപ്പിക്കുകയും ചീത്തയെ നിരുത്സാഹപ്പെടുത്തുകയും ചെയ്തു. കവിതയെ കുറിച്ച് നബി (സ്വ) യുടെ പ്രസ്താവന ഇപ്രകാരമായിരുന്നു.
അത് ഒരിനം ഭാഷണമാണ്. അതില്‍ നല്ലതു നല്ലതുതന്നെ, ചീത്ത ചീത്തയും (ദാറഖുത്വ്നി, ഹാകിം, ബൈഹഖി). കവിതയില്‍ തത്വജ്ഞാനമുണ്‍ട്. സാഹിത്യത്തില്‍ ഇന്ദ്രജാലവുമുണ്‍ട് (ബുഖാരി 5767, മുസ്ലിം 6145). സാഹിത്യ സംപുഷ്ഠവും ആശയപ്രധാനവുമായ നല്ല കവിതകള്‍ക്കു നബി (സ്വ) അംഗീകാരം നല്‍കിയതിനു ധാരാളം തെളിവുകളുണ്‍ട്. പല കവികളും നിവേദകരായി വന്നു തിരുമേനിയെ പ്രശംസിച്ചു കവിത ചൊല്ലിയപ്പോള്‍ തിരുമേനി അത് നിരോധിച്ചില്ലെന്നു മാത്രമല്ല, പ്രതിഫലം നല്‍കുക കൂടി ചെയ്തിട്ടുണ്‍ട്. അഅ്ശാ, കഅ്ബുബ്നു സുഹൈര്‍ എന്നിവര്‍ ഈ ഗണത്തില്‍ പെട്ടവരാണ്. തിരുനബി (സ്വ) ക്കു പ്രത്യേകമായ കവികള്‍ തന്നെയുണ്‍ടായിരുന്നു. അവര്‍ സ്വമേധയാ കവിത ആലപിക്കുകയും മറ്റു ചിലപ്പോള്‍ തിരുനബിയുടെ ആജ്ഞപ്രകാരം ശത്രുക്കളുടെ ആക്ഷേപങ്ങള്‍ക്ക് കവിതയിലൂടെ മറുപടി നല്‍കുകയും ചെയ്യുമായിരുന്നു. ഹസ്സാനുബ്നു സാബിത് (റ), കഅ്ബുബ്നു മാലിക് (റ), അബ്ദുല്ലാഹിബ്നു റവാഹ (റ) എന്നിവര്‍ ഈ വിഭാഗത്തില്‍ പെട്ടവരാണ്. ശരീദ് എന്ന സ്വഹാബി ഒരു ദിവസം തിരുമേനിയുടെ സഹയാത്രികനായി വാഹനപ്പുറത്തു പോകുമ്പോള്‍ അവിടുന്ന് ചോദിച്ചു: ഉമയ്യത്തുബ്നു അബീസ്വല്‍ത്തിന്റെ കവിതകളില്‍ വല്ലതും നിന്റെ വശമുണ്‍ടോ? ഉണ്‍ടണ്ടെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ എന്നാല്‍ വരട്ടെ എന്ന് തിരുമേനി (സ്വ) പറഞ്ഞു. ഒരു വരി കേള്‍പിച്ചപ്പോള്‍ വീണ്‍ടും വരട്ടെ എന്നു പറഞ്ഞു. അങ്ങനെ നൂറു വരികള്‍ കേള്‍പ്പിക്കുകയുണ്‍ടായി (മുസ്ലിം 2255). അബൂബക്കര്‍ (റ) നോട്, ഖുസ്സുബ്നു സാഇദ എന്ന അറബി സാഹിത്യകാരന്‍ ഉക്കാള മേളയില്‍ ആലപിച്ച കവിതകള്‍ ചൊല്ലാന്‍, നബി (സ്വ) ആവശ്യപ്പെട്ടപ്പോള്‍ സ്വിദ്ദീഖ് (റ) അതു കേള്‍പിക്കുകയുണ്‍ടായി (അല്‍ അഗാനി 5/246). സ്വഹാബിമാരില്‍ നിരവധി പേര്‍ കവിത രചിക്കുന്നവരും അതു ചൊല്ലുന്നവരും ഉണ്‍ടായിരുന്നു. അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) വിശുദ്ധ ഖുര്‍ആനിന്റെ ആശയങ്ങള്‍ക്ക് അറബി കവിതകള്‍ സാക്ഷ്യമാക്കുമായിരുന്നു. അദ്ദേഹം പറയുകയുണ്‍ടായി. കവിത അറബികളുടെ സാഹിത്യസമാഹാരമാണ്. ചുരുക്കത്തില്‍ കവിതയെ സ്വഹാബികളില്‍ നിന്നോ താബിഉകളില്‍ നിന്നോ ഒരാളും നിരുപാധികം നിഷേധിച്ചിട്ടില്ല (അല്‍ ഹാവീ: ഇമാം മാവര്‍ദി 17/202-206 നോക്കുക).
എന്നാല്‍ കവിതകളുടെ കൂട്ടത്തില്‍ വര്‍ജ്യങ്ങളായ ചീത്ത കവിതകള്‍ ധാരാളമുണ്‍ട്. അവ രചിക്കുവാനോ കേട്ട് ആസ്വദിക്കുവാനോ പാടില്ല. അതു മനസില്‍ സൂക്ഷിക്കുവാനും പാടില്ല. നബി (സ്വ) പറയുന്നു:
ഒരാളുടെ അന്തര്‍ഭാഗം അതിനെ ദുഷിപ്പിക്കുന്ന ചലം കൊണ്‍ട് നിറയുന്നതാണ് അതു കവിതകൊണ്‍ട് നിറയുന്നതിനേക്കാള്‍ ഉത്തമം (ബുഖാരി 6155, മുസ്ലിം 2257). നന്‍മയില്‍ നിന്നു തടയുകയോ തിന്‍മക്ക് പ്രേരിപ്പിക്കുകയോ ചെയ്യുന്ന ചീത്ത കവിതകളാണ് ഇവിടെ ഉദ്ദേശ്യം. അത്തരം കവിതകളുടെ വക്താക്കളെ കുറിച്ചാണ് വിശുദ്ധ ഖുര്‍ആന്‍ നിശിതമായി വിമര്‍ശിച്ചിട്ടുള്ളത്.
കവികള്‍; അവരെ പിന്തുടരുന്നത് ദുര്‍മാര്‍ഗികളാകുന്നു. അവര്‍ ആശയത്തിന്റെ എല്ലാ താഴ്വരകളിലും അലഞ്ഞു നടക്കുന്നവരാണെന്നും തങ്ങള്‍ പ്രവര്‍ത്തിക്കാത്തതു പറയുന്നവരാണെന്നും താങ്കള്‍ക്കറിയില്ലേ (വിശുദ്ധ ഖുര്‍ആന്‍ 26/224-226).
നല്ല കവിതകള്‍ രചിക്കുന്നതും പാടുന്നതും അനുവദനീയമാണ്; എന്നു മാത്രമല്ല, തിന്‍മ വിലക്കുകയോ നന്‍മ പ്രേരിപ്പിക്കുകയോ ചെയ്യുന്ന കവിത, ഇമാം മാവര്‍ദി പറഞ്ഞപോലെ (17/209) സുന്നത്തുകൂടിയാകുന്നു. എന്നാല്‍ ചീത്ത കവിതകള്‍ രചിക്കരുത്, പാടരുത്, കേള്‍ക്കരുത്. അത് ഹറാമാണ്. എപ്പോഴാണ് കവിത ചീത്തയാകുന്നത്? അങ്ങനെ ഹറാമിന്റെ അവസ്ഥ പ്രാപിക്കുന്നത് എപ്പോഴാണ്? താഴെ പറയുന്ന അഞ്ചു കാര്യങ്ങളില്‍ വല്ലതുമുണ്‍ടായാല്‍ കവിത ചീത്തയാവും. ചീത്തയായാല്‍ ഹറാമുമാവും. ഒന്ന്, നരകാവകാശിയാണെന്ന് ഉറപ്പില്ലാത്ത ഒരാളെ വ്യക്തിപരമായി ശപിക്കുക. ശപിക്കപ്പെടുന്നവന്‍ മുസ്ലിംകളുടെ ശത്രുവോ മതപരിത്യാഗിയോ മഹാപാപിയോ ആരായിരുന്നാലും ശരി ഒരാളെയും ശപിക്കാന്‍ പാടില്ല. രണ്‍ട്, താഴെ പറയുന്ന നാലു പേരൊഴിച്ച് മറ്റു വല്ല വ്യക്തിയേയും ആക്ഷേപിക്കുക. മുസ്ലിംകളോട് പോരിനൊരുങ്ങിയ ശത്രു, മതപരിത്യാഗി, പരസ്യമായി തെറ്റു ചെയ്യുന്നവന്‍, ബിദ്അത്തുകാര്‍ എന്നിവരാണ് ആക്ഷേപിക്കാവുന്നവര്‍. പക്ഷേ, തെറ്റു ചെയ്തവനെ അവന്‍ പരസ്യമായി ചെയ്ത തെറ്റിന്റെ പേരിലും ബിദ്അത്തുകാരനെ അവന്റെ ബിദ്അത്തിന്റെ പേരിലും മാത്രമേ ആക്ഷേപിക്കാന്‍ പാടുള്ളൂ. ഉള്ളതോ ഇല്ലാത്തതോ ആയ മറ്റു കുറ്റങ്ങളോ കുറവുകളോ ഒന്നും അന്യായമായി പറയാന്‍ പാടില്ല. അപ്പോള്‍ നാല്‍വരെ ഒഴിച്ച് മറ്റൊരാളെയും വ്യംഗ്യമായോ വ്യക്തിപരമായോ ആക്ഷേപിക്കാന്‍ പാടില്ല. അത് ഉള്ള കാര്യമാണെങ്കിലും നിഷിദ്ധമാണ്. അത് ഒരു മുസ്ലിമിനോ അമുസ്ലിം പൌരനോ ഉപദ്രവമേല്‍പിക്കുന്നു എന്നതാണ് കാരണം. മൂന്ന്, വഷളായ രീതിയില്‍ അമിതപ്രശംസ നടത്തുക. അസത്യമായ കാര്യങ്ങള്‍ കൊണ്‍ട് പ്രശംസിക്കുമ്പോഴാണ് അത് വഷളായിത്തീരുന്നത്. നാല്, ഒരു അന്യസ്ത്രീയെ വ്യക്തിപരമായി വര്‍ണിക്കുക. അല്ലെങ്കില്‍ സ്വന്തം ഭാര്യയുടെ ഗോപ്യമായ ശരീരഭാഗങ്ങളെയോ ദാമ്പത്യ രഹസ്യങ്ങളെയോ വര്‍ണിക്കുക. കൌമാര പ്രായത്തിലുള്ള സുന്ദരന്‍, മദ്യം മുതലായവയെ വര്‍ണിക്കുന്നതും ഈ ഇനത്തില്‍ പെടുന്നു. ഇവയെല്ലാം ഹറാമാണ്. അഞ്ച്, ഒരു കേസില്‍ സാക്ഷി പറയേണ്‍ട ഒരാള്‍ കവിത പാടുന്നതിലോ കേള്‍ക്കുന്നതിലോ മുഴുകുക. അതു ഹറാമാണ്. കാരണം കവിത പാടുകയും കേള്‍ക്കുകയും ചെയ്യാമെങ്കിലും അത്യാവശ്യ കാര്യങ്ങള്‍ മുടങ്ങും വിധം അതില്‍ ലയിക്കുന്നത് വ്യക്തിത്വത്തിന് ഭംഗം വരുത്തും. വ്യക്തിത്വം നഷ്ടപ്പെട്ടാല്‍ സാക്ഷ്യത്തിന് അയോഗ്യനാവും. ഒരു വിഷയത്തില്‍ സാക്ഷ്യം വഹിക്കേണ്‍ട വ്യക്തി അതിനു അയോഗ്യനാകും വിധം തന്റെ വ്യക്തിത്വം നഷ്ടപ്പെടുത്തുന്നത് ഹറാമാണ്. ഈ ദൂഷ്യങ്ങളൊന്നുമില്ലെങ്കില്‍ കവിത രചിക്കുകയോ ആലപിക്കുകയോ ശ്രവിക്കുകയോ ചെയ്യുന്നതിനു വിരോധമില്ല (തുഹ്ഫ ശര്‍വാനി 10/223-226).

ആള്‍ ദൈവങ്ങള്‍

മുസൈലിമത്തുല്‍ കദ്ദാബ്, സജാഹി തുടങ്ങി ആണും പെണ്ണുമായി ചിലരൊക്കെ പ്രവാചകത്വം അഭിനയിച്ച ചരിത്രം സര്‍വ്വര്‍ക്കുമറിയാം. അതുപോലെ ശൈഖ് ചമഞ്ഞും തങ്ങള്‍ ചമഞ്ഞും ജനങ്ങളെ വഞ്ചിക്കുന്ന വ്യാജന്മാരും ധാരാളമു്ണ്ട്. അതാത് കാലത്തെ പണ്ഢിത സമൂഹം അവരെ തൊലിയുരിച്ച് കാണിക്കുകയും ചെയ്തിട്ടുണ്ട് . ജനങ്ങളുടെ ആത്മീയദാഹം ചൂഷണം ചെയ്ത് പണവും പ്രശസ്തിയും സമ്പാദിച്ചു സുഖിക്കാനാണ് ആചാര്യപദവി അഭിനയിച്ച് രംഗത്ത് വരുന്നവരൊക്കെ ശ്രമിച്ചിട്ടുളളത്. അത്ഭുതങ്ങള്‍ കാട്ടിയതായി നുണക്കഥകള്‍ പ്രചരിപ്പിക്കുന്ന ബ്രോക്കര്‍മാരാണ് അവര്‍ക്ക് ഇരയെ എത്തിച്ചു കൊടുത്ത് പ്രചാരം നേടിക്കൊടുക്കുക. മയക്കുമരുന്നും മയക്കുമന്ത്രവും പിശാച് സേവയും ജിന്നുബാധയുമൊക്കെ കൈമുതലാക്കിയ വമ്പന്മാരും അവരില്‍ കുറവല്ല. ഇതരസമുദായങ്ങളിലെ ആള്‍ ദൈവങ്ങളെ ക്ണ്ട് പഠിച്ചിട്ടാണ് മുസ്‌ലിംകങ്ങളിലെ പണമോഹികളും ഈ രംഗത്തിറങ്ങിയിട്ടുളളത്. ജനങ്ങള്‍ ആത്മീയ ഗുരുക്കള്‍ക്കായി ദാഹിക്കുന്നു. പക്ഷേ, അവര്‍ ആരാണ്? എന്താണ് ലക്ഷണങ്ങള്‍?  തുടങ്ങിയവ അറിയാതെ നട്ടം തിരിയുകയാണ്. യഥാര്‍ഥ ശൈഖുമാരെ വിലയിരുത്താന്‍ നിരവധി ലക്ഷണങ്ങള്‍ പണ്ഢിത ലോകം പഠിപ്പിച്ചിട്ടു്. അവയില്‍ പ്രധാനമായ ചിലത് ഇവിടെ കൊടുക്കാം.
ഒന്ന് : ശൈഖുമാര്‍ ‘മജ്ദൂബ്’ (അല്ലാഹുവിലുളള പ്രേമപാരവശ്യത്താല്‍ മനസ്സിന്റെ സമനില തെററിയവര്‍) അല്ലാത്തവരാണെങ്കില്‍ നിര്‍ബന്ധ കര്‍മ്മങ്ങള്‍ക്കു പുറമെ സുന്നത്തു കര്‍മ്മങ്ങള്‍ കയ്യും കണക്കുമില്ലാതെ അനുഷ്ഠിക്കുന്നവരായിരിക്കും. വാക്കും പ്രവൃത്തിയും മനസ്സും സ്വഭാവവുമെല്ലാം തിരുനബി (സ്വ) യില്‍ നിന്ന് പഠിച്ചതനുസരിച്ച് മാത്രമേ ചെയ്യുകയുളളൂ. സുന്നത്തുകളില്‍ ഒന്നുപോലും കൈവിടാതെ സൂക്ഷിക്കുന്നതില്‍ ശക്തമായ നിഷ്‌കര്‍ഷത പാലിക്കുന്നവരായിരിക്കും. ജീവിതത്തിന് അകം, പുറം എന്നീ ര്ണ്ട് മുഖമുണ്ടായിരിക്കില്ല. സദുപദേശമല്ലാതെ ദുസ്വഭാവങ്ങളോ ദുരുദ്ദേശ്ശ്യങ്ങളോ ഉണ്ടായിരിക്കുന്നതല്ല. (ജാമിഉല്‍ ഉസൂല്‍, ശഅ്‌റാനി പേജ് 13) ര്: ശരീഅത്തിനു വിരുദ്ധമായ യാതൊരു പ്രവൃത്തിയും യഥാര്‍ഥ ശൈഖുമാര്‍ ചെയ്യുകയില്ല. ബുദ്ധിയുളള ഔലിയാക്കളെ കുറിച്ചാണീ പറയുന്നത്. അല്ലാഹുവിനെ പ്രേമിച്ച് ബുദ്ധിയുടെ സമനില തെററിയ മസ്താന്മാരെ കുറിച്ചല്ല. അവരുടെ മതജീവിതനിയമവും അവരുമായി ബന്ധപ്പെടുന്നതിന്റെ നിയമവും വ്യത്യസ്തമാണ്. മജ്ദൂബായ വലിയ്യിനെ ശിഷ്യന്മാര്‍ക്കു മാര്‍ഗ്ഗദര്‍ശനം ചെയ്യുന്ന ഗുരുവായി സ്വീകരിക്കാന്‍ പറ്റുകയില്ല. സമനില തെറ്റിയ മനസ്സുകാരന്‍ സ്വന്തം കാര്യത്തില്‍തന്നെ പരുങ്ങലിലാണ്. പിന്നെയെങ്ങനെ മററുളളവരുടെ പരുങ്ങല്‍ മാറ്റാന്‍ കഴിയും എന്ന് അവാരിഫുല്‍ മആരിഫിലും (പേജ്”:79) ജാമിഉല്‍ ഉസൂലിലും (പേ:5) ചോദ്യമുന്നയിച്ചിട്ടുണ്ട്.   മുര്‍ശിദായ ശൈഖ് ഹറാമായ പ്രവൃത്തികളും ഹറാമാണോ എന്ന് സംശയമുളള കാര്യങ്ങളും വര്‍ജ്ജിക്കുന്നവരാണ്. ശരീഅത്ത് വിരുദ്ധപ്രവൃത്തികളുമായി കഴിയുന്നവര്‍ ഒരിക്കലും ആത്മീയ ഗുരുവിന്റെ പദവിയിലേക്കുയരുകയില്ല. കാരണം പടച്ചവന്റെ പരമമായ സ്‌നേഹവും പൊരുത്തവും തേടിയിറങ്ങിയവരാണ് ആത്മീയ നേതാക്കള്‍. വഞ്ചിയില്‍ കയറി ആഴക്കടലില്‍ മുങ്ങി തപ്പിയാലേ മുത്തെടുക്കുവാന്‍ സാധിക്കുകയുളളൂ. ശരീഅത്തെന്ന വഞ്ചിയില്‍ യാത്ര തുടര്‍ന്നാല്‍ തിരിച്ചു കരയ്ക്കണയുവാനും അതേ വഞ്ചി തന്നെ വേണം. നടുക്കടലില്‍ വെച്ച് വഞ്ചി ഉപേക്ഷിച്ചാല്‍ കടലില്‍ മുങ്ങിച്ചാവുകയല്ലാതെ രക്ഷപ്പെടുകയില്ല, എന്നതുപോലെ ശരീഅത്തിന്റെ നിയമങ്ങളുപേക്ഷിച്ച് തന്നിഷ്ടപ്രകാരം ജീവിച്ച് അല്ലാഹുവിന്റെ പൊരുത്തം തേടുന്നവര്‍ ലക്ഷ്യസ്ഥാനത്തെത്തുകയില്ല. ലക്ഷ്യം പൂര്‍ത്തിയാക്കുന്നവര്‍ അതിന് ശേഷവും മതനിയമങ്ങളില്‍ യാതൊരു വിട്ടു വീഴ്ചയുമില്ലാതെ സൂക്ഷിച്ചു ജീവിക്കണം. ഹിജ്‌റ മൂന്നാം നൂററാണ്ടിലെ പ്രമുഖ സ്വൂഫിയാണ് അബൂയസീദുല്‍ ബിസ്താമി (റ). അദ്ദേഹം ശിഷ്യന്മാരോട് പറഞ്ഞു:   ഇവിടെ ശൈഖാണെന്നും വലിയ്യാണെന്നുമൊക്കെ പ്രചരിപ്പിച്ച് ഒരാള്‍ വന്നതായി കേള്‍ക്കുന്നു. നമുക്കയാളെ ഒന്ന് സന്ദര്‍ശിക്കാം. യഥാര്‍ഥത്തില്‍ ഇയാള്‍ ഭൗതിക വിരക്തിയില്‍ പ്രസക്തനായിരുന്നു. അദ്ദേഹം പളളി ലക്ഷ്യം വെച്ച് വീട്ടില്‍ നിന്നിറങ്ങി പുറപ്പെട്ടതായിരുന്നു. വഴിയില്‍ വെച്ച് ഖിബ്‌ലയുടെ നേരെ തുപ്പുന്നതാണ് ബിസ്താമി കത്. കമാത്രയില്‍ തന്നെ ബിസ്താമി ശിഷ്യന്മാരോട് പറഞ്ഞു. പിരിഞ്ഞു പോവുക. നമുക്കദ്ദേഹത്തെ പററില്ല. തിരുനബി (സ്വ) യുടെ സുന്നത്താണ് ഖിബ്‌ലഃ യുടെ നേരെ തുപ്പാതിരിക്കല്‍, ആ പ്രാഥമിക സുന്നത്തു പോലും ശ്രദ്ധിക്കാത്ത ഇദ്ദേഹം അതീവ സൂക്ഷ്മമായ ആത്മീയ ത്യാഗത്തിനു ശിക്ഷണം നല്‍കാന്‍ യോഗ്യനല്ല. (രിസാലത്തുഖുശൈരി (പേജ് 14) അവാരിഫ്, നാലാം അധ്യായം) .
മൂന്ന് :ശൈഖിന്റെ ഗുണവിശേഷങ്ങളില്‍ മൂന്നാമത്തേത് മുസ്‌ലിം ഉമ്മത്തിലെ സത്യവിശ്വാസികളോട് യാതൊരുവിധ പകയും വിദ്വേഷവും അയാളുടെ ഹൃദയത്തിലുാവുകയില്ല എന്നതത്രെ. അദ്ദേഹത്തെ ഉപദ്രവിക്കുന്നവരോടു പോലുംസ്‌നേഹത്തോടെ മാത്രമേ പെരുമാറുകയുളളൂ. (ഇബ്‌രീസ് 235). നാല് : ഭൗതിക താല്‍പര്യം തീരെ ഇല്ലാതിരിക്കുക. സ്വര്‍ണ്ണ കൂമ്പാരം മുന്നിലിട്ടു കൊടുത്താല്‍ പോലും അത് വാങ്ങാന്‍ തയ്യാറാവുകയില്ല. (ഇബ്‌രീസ്) സത്യസന്ധനായ സ്വൂഫിയുടെ ലക്ഷണം പ്രശസ്തിയില്‍ നിന്ന് ഒളി ജീവിതം, സമ്പന്നതയില്‍ നിന്ന് ദാരിദ്ര്യം, പ്രൗഢിയില്‍ നിന്ന് ലാളിത്യം എന്നിങ്ങനെയുളള മാററങ്ങളാകുന്നു. വ്യാജന്മാരുടേത് നേര്‍ വിപരീതവും (ഈഖാളുല്‍ ഹിമമം പേജ് 5) ഈ വക ഗുണവിശേഷങ്ങളൊന്നും ജീവിതത്തില്‍ സ്പര്‍ശിക്കുക പോലും ചെയ്യാത്തവരെ വലിയ്യും സ്വൂഫിയും ശൈഖുമൊക്കെയാക്കി അവരോധിക്കുകയും കൊുനടക്കുകയും ചെയ്യുന്നത് വലിയ വിഡ്ഢിത്വമാണ് ! തിരുനബി (സ്വ) യുടെ ആത്മീയ ഭാവങ്ങളുടെ വിവിധ വര്‍ണ്ണ ശലഭങ്ങള്‍ മാത്രമാണ് യഥാര്‍ഥ ശൈഖുമാര്‍.

Monday 11 April 2016

മരിച്ചാലും മരിക്കാത്തവര്‍

കിഴക്കു ന്ി സൂര്യന്‍ ഉദിച്ചുയരുതിനു മുമ്പ് ത അബ്ദുല്ല(റ) വീടുവിട്ടിറങ്ങി. രാത്രി ജാബിറിനെയും പുത്രിമാരേയും വിളിച്ചിരുത്തി അന്തിമ ഉപദേശങ്ങള്‍ നല്‍കി യിരുു. തന്റെ കടം വീട്ടണമ്െ ജാബിറിനെ ഏല്‍പിച്ചിരുു. പടവാളും പടക്കുപ്പാ യവുമൊക്കെയായി ബാപ്പ ഇറങ്ങിപ്പോകുത് മക്കള്‍  കണ്ണു മറയുത് വരെ  നോക്കി നിു. അവസാനം ഒരു ദീര്‍ഘ നിശ്വാസത്തോടെ അവര്‍ വീടിന്റെ ഉള്ളിലേക്ക് മറഞ്ഞു. മതത്തിന്റെ ശത്രുക്കളോട് സമരത്തിനു പോകു സൈനികരെ പിടിച്ചുനിര്‍ത്താന്‍ കഴിയുമോ. അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ തേരുതെളിയിക്കാനിറങ്ങു സ്വഹാബി സം ഘത്തിലേക്കാണ്. ഉഹ്ദിലേക്ക്. നബി(സ്വ)യാണ് സര്‍വ്വസൈന്യാധിപന്‍. എഴുനൂറുപേ രാണ് സൈന്യത്തിലുള്ളത്. മക്കയില്‍ ന്ി അബൂസുഫ്യാന്റെ നേതൃത്വത്തില്‍ വിട്ടു ള്ള മൂവ്വായിരം പേരേയാണ് ഇവര്‍ അഭിമുഖീകരിക്കുത്.
അബ്ദുല്ല(റ)യുടെ വാക്കുകള്‍ അവര്‍ വീണ്ടും വീണ്ടും ഓര്‍ത്തു. ജാബിറിന്റേയും കു ടുംബത്തിന്റേയും മനസ്സില്‍  അത് തേട്ടിതേട്ടി  വു കൊണ്ടിരുു. “നാളെ ഉഹ്ദില്‍ കൊല്ലപ്പെടുവരില്‍ ആദ്യത്തേതില്‍ ഞാനുണ്ടാകും”. അവര്‍ യുദ്ധമുഖത്തെ വാര്‍ത്ത കളറിയാന്‍ കാതോര്‍ത്തുകൊണ്ടിരുു. ഹിജ്റാബ്ദം മ്ൂ ശവ്വാല്‍ പതിനഞ്ചായിരുു അ്. ഉഹ്ദിലെ മലകളും കുുകളും ചെഞ്ചായമണിഞ്ഞ ദിനം. മുസ്ലിംകളും ശത്രു ക്കളും ഏറ്റുമുട്ടി. പൊരിഞ്ഞ യുദ്ധം.  തുടക്കത്തില്‍ മുസ്ലിംകള്‍ക്ക് ജയം.പി പരാജയം അവസാനം ജയം. അന്തരീക്ഷമാകെ പൊടിപടലങ്ങള്‍, ആര്‍ത്തനാദങ്ങള്‍, പരക്കംപാച്ചില്‍.  ശത്രുശവങ്ങള്‍ ഒാായി വീഴുു. ഉബയ്യൂബിന്‍ ഖലഫിനെ പോ ലെയുള്ള മല്ല•ാര്‍ മലക്കം മറിഞ്ഞു വീഴുു. ശവംതീനിപ്പക്ഷികള്‍ വട്ടമിട്ടു പറക്കുു. മാംസകഷ്ണങ്ങള്‍ കൊത്തിവലിച്ചു അവ പറുയരുു. ഭൂമിയിലും ആകാശത്തിലും പച്ചമാംസത്തിന്റെ ഗന്ധം. പക്ഷികളുടെ ചുണ്ടുകള്‍ക്ക് ചോരയുടെ നിറം. ഭീതിജനക മായ വാര്‍ത്ത മദീനയാകെ പടര്‍ു. കിംവദന്തികളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കു തില്‍ ബഹുദൈവവിശ്വാസികള്‍ മുന്‍പന്തിയിലായിരുു.
നാനാ ഭാഗത്തു നിും ജനങ്ങള്‍ ഉഹ്ദിലേക്കൊഴുകി. ജാബിര്‍(റ) അക്കൂട്ടത്തിലു ണ്ടായിരുു. കൊല്ലപ്പെട്ട എഴുപതോളം ശുഹദാക്കളുടെ ശരീരങ്ങള്‍ ഉഹ്ദിലെ മണ ല്‍പരപ്പില്‍ മലര്‍ത്തിക്കിടത്തിയിരുു. ഹംസത്തുല്‍ കര്‍റാര്‍, തലോള്‍ വിവാഹം കഴി ഞ്ഞ ഹന്‍ളല, മുടന്തനായ അംറുബ്നുല്‍ ജമൂഹ് തുടങ്ങിയവരൊക്കെ അക്കൂട്ടത്തി ലുണ്ട്. ജാബിര്‍ അതിനിടയില്‍ പിതാവിനെ അന്വേഷിച്ചു കണ്ടെത്തി. ആദ്യം ശഹീദായത് പിതാവ് തയൊയിരുു. മലര്‍് കിടക്കു പിതാവിന്റെ മുഖത്തിട്ടിരിക്കു തുണിനീക്കി ജാബിര്‍ ഒുനോക്കി. നെറ്റിയില്‍ ഒരമ്പു തറച്ചിരിക്കുു. അമ്പിന്റെ അളയില്‍ ന്ി രക്തം വാര്‍ാഴുകിയാവണം ശഹീദായത്. അമ്പ് തറച്ചപ്പോള്‍ കൈ നെറ്റിയില്‍ വെച്ചമര്‍ത്തിയിരുു. ആകൈ നെറ്റിയില്‍ ത അതേപടി. ആ കൈ മെല്ലെ നീര്‍ത്തി ശരിയാക്കിവെക്കാന്‍ ശമിച്ചു ജാബിര്‍. പക്ഷേ, സ്പ്രിങ്ങ് മടങ്ങും പോലെ കൈ നെറ്റിയിലേക്ക് ത  ചിെടിച്ചു നിു. രക്തകണങ്ങള്‍ മുഖത്തും നെറ്റിയിലും കട്ട പിടിച്ചു കിടു. മുഖം കണ്ടയുടനെ ജാബിര്‍ പൊട്ടിക്കരഞ്ഞു. അടക്കാന്‍ കഴിയാത്ത കരച്ചില്‍. സങ്കടം അണപൊട്ടിയൊഴുകി. ജാബിറിന്റെ അമ്മായി ഫാത്ത്വിമബിന്‍ത് അംറ് ഓടിയെത്തി. അവരും അലമുറയിട്ടുകരയാന്‍ തുടങ്ങി. കൂട്ടക്കരച്ചിലിനിടയില്‍ നബി(സ്വ) പറഞ്ഞു. “നിങ്ങള്‍ കരഞ്ഞാലും ഇല്ലങ്കിലും മലകുകള്‍ അവരുടെ ചിറക് വിരിച്ച് അബ് ദുല്ല(റ)ക്ക് തണലേകികൊണ്ടിരിക്കുു. നിങ്ങള്‍ ഈ മയ്യിത്ത് എടുത്ത് കൊണ്ട്പോകു ത് വരെ അത് തുടരുതാണ്”. നബി(സ്വ)യുടെ വചനങ്ങള്‍ ജാബിറിനും കുടുംബ ത്തിനും വലിയ സാന്ത്വനമായി. സമാധാനത്തിന്റെ പ്രകാശ നാമ്പുകള്‍. വൃഥ വിട്ടുമാറാ ത്ത ജാബിറിനെ കണ്ടപ്പോള്‍ പിീടൊരിക്കല്‍ നബി(സ്വ) ചോദിച്ചു. “ജാബിറെ ഉപ്പയു ടെ കാര്യത്തില്‍ നിനക്കെന്താണ് ഇത്രവലിയ ദുഃഖം?.” “ഒുമില്ല തിരുദൂതരെ”.
ജാബിറിന്റെ അവ്യക്തമറുപടികേട്ടപ്പോള്‍ നബി(സ്വ) വീണ്ടും ചോദിച്ചു. “പറയൂ ജാബി റെ, എന്താണ് നിന്റെപ്രയാസം”. ജാബിര്‍ ചെറിയ രൂപത്തില്‍ മനസ്സുതുറു. എന്റെ ഉപ്പ കൊല്ലപ്പെട്ടല്ലൊ. അദ്ദേഹം വലിയ കുടുംബഭാരം വെച്ചുകൊണ്ടാണ് മരണപ്പെട്ടത്. മാ ത്രമല്ല അദ്ദേഹത്തിന് ധാരാളം കടവുമുണ്ട്.
“ശരി നിന്റെ ഉപ്പയും അല്ലാഹുവും തമ്മില്‍ നട ഒരു സംഭാഷണം സന്തോഷം കൊണ്ട് ഞാന്‍ നിാട് പറയട്ടെ”. “ങ്ഹാ: പറഞ്ഞാലും തിരുദൂതരെ”. നിന്റെ പിതാവിനെ അല്ലാഹു പുനരുജീവിപ്പിച്ചു. അവനുമായി നേരില്‍ സംസാരിച്ചു. മറ്റാരോടും മറയില്ലാതെ അവന്‍ സംസാരിക്കാറില്ല. എന്തായിരിക്കും സംസാരിച്ചിട്ടുണ്ടാവുക. അല്ലാ ഹു പറഞ്ഞു: എന്റെ ദാസാ. നീ നിനക്കാഗ്രഹമുള്ളത് പറയൂ. ഞാന്‍ നിറവേറ്റിത്തരാം, അപ്പോള്‍ നിന്റെ പിതാവിന്റെ മറുപടി കേള്‍ക്കണോ? ഞാന്‍ പറയാം.
“അഷ്ടാഹുവെ, ഭൂലോകത്തേക്ക് എവീെണ്ടും തിരിച്ചയക്കണം, നിന്റെ പോര്‍ക്കള ത്തില്‍ എനിക്ക് വീണ്ടും സമരം ചെയ്യണം. അങ്ങനെ വീണ്ടും വീണ്ടും കൊല്ലപ്പെടണം. ഇതാണെന്റെ ആഗ്രഹം”.
അല്ലാഹുവിന്റെ മറുപടി, “മരിച്ചവരെ വീണ്ടും ഭൂമിയിലേക്ക് പുനര്‍ജ•ം നല്‍കില്ലെ എന്റെതീരുമാനം മുന്‍ നിശ്ചയമാണ്. അതിനി ലംഘിക്കില്ല. വേറെ വല്ലതുമുണ്ടെങ്കില്‍ പറയൂ.”
“നാഥാ, എങ്കില്‍ ഞങ്ങള്‍ക്കുനല്‍കി ആദരിച്ച സ്വര്‍ഗീയ സുഖാനുഭൂതികളും ഞങ്ങളുടെ ജീവിതരീതിയും ഭൂമിയില്‍ ജീവിച്ചിരിക്കു ഞങ്ങളുടെ പിന്‍ഗാമികള്‍ക്ക് അറിയിച്ചു കൊടുക്കേണമേ.
അങ്ങനെ ഖുര്‍ആന്‍ 3-ാം അധ്യായത്തിലെ 169-ാം സൂക്തം അവതരിച്ചു. നിശ്ചയം; അല്ലാ ഹുവിന്റെ മാര്‍ഗ്ഗത്തില്‍ കൊല്ലപ്പെട്ടവര്‍ മരിച്ചുപോയ്െ നിങ്ങള്‍ കരുതരുത്. പ്രത്യുത അവര്‍ അവരുടെ രക്ഷിതാവിങ്കല്‍ ജീവിച്ചിരിക്കുവരും ഭക്ഷണം നല്‍കപ്പെടുവരു മാണ്.
നബിയുടെ സാന്ത്വനം ജാബിറിന്റെ മനഃസമാധാനം വര്‍ദ്ധിപ്പിച്ചു. കൊല്ലപ്പെട്ട പിതാവ് തന്റെ കുടുംബത്തിന് അഭിമാനമായി. ശുഹദാക്കളുടെ പ്രതിഫലം ഓര്‍ത്തു സന്തോഷ വാനായി. പിതാവിനെ മറവുചെയ്യാനുള്ള ശ്രമങ്ങള്‍ തുടങ്ങി. ഉഹ്ദില്‍ എഴുപതു മുസ് ലിംകളാണ് കൊല്ലപ്പെട്ടത്. ശുഹദാക്കളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായപ്പോള്‍  ഒരു ഖ ബ്റില്‍ ഒിലധികം പേരെ മറവുചെയ്യണമ്െ നബി(സ്വ) നിര്‍ദ്ദേശിച്ചു. ആ നിര്‍ദ്ദേശ ത്തിന് ജാബിറും വഴങ്ങി.
ജാബിര്‍(റ) ഉപ്പയുടെ ശരീരം ശ്രദ്ധിച്ചു നോക്കി. ഒരു വരയന്‍ കമ്പിളി വസ്ത്രമാണ് ഉപ്പ ഉടുത്തിരിക്കുത്. ശിരസ്സ് മുതല്‍ കാല്‍പാദം വരെ മൂടിപ്പുതക്കാന്‍ ആ വസ്ത്രം തി കയില്ല. കാലുകള്‍ മറയുതിനു വലിച്ചുപൊതിഞ്ഞാല്‍ ശിരസ്സു പുറത്ത് കാണുകയും ചെയ്യും?.പുതിയ വസ്ത്രം ഉപയോഗിക്കാന്‍ പാടില്ല. ജാബിര്‍ ഒരു നിമിഷം എന്തോ ആലോചിച്ചു നിു. ഉറക്കില്‍ ന്ി ഞെട്ടി ഉണര്‍തുപോലെ പെട്ട്െ ജാബിര്‍ സജീ വമായി. കമ്പിളിയുടെ ഒരറ്റം പിടിച്ചു ശിരസ്സിന്റെ ഭാഗത്തേക്ക് വലിച്ചു. ഉപ്പയുടെ ശരീരം അതില്‍ മലര്‍ത്തിക്കിടത്തി. ഒരു കൈനെറ്റിയില്‍ ത. ആണി അടിച്ചു തറച്ചുവെച്ചതു പോലെ ആ കൈ നെറ്റിയില്‍ തറച്ച അമ്പിന്‍ അളയില്‍ ഇരിക്കുകയാണ്. ഇളക്കാനോ മാ റ്റാനോ കഴിയുില്ല. കാലുകള്‍ നേരെയാക്കിവച്ചു. കമ്പിളി ഇരുവശങ്ങള്‍ ഓരാാേയി നെഞ്ചിലേക്ക് ചേര്‍ത്തുവച്ചു. തുണി എത്താതെ പുറത്തായി നില്‍ക്കു കാല്‍പാദങ്ങ ളില്‍ അരുത ചെടി പറിച്ചുവെച്ചു. കഫന്‍ചെയ്യല്‍ ഒരുവിധത്തില്‍ പൂര്‍ത്തിയാക്കി.
ഇനി ഖബ്റില്‍ വെക്കണമല്ലോ. ആരുടെ കൂടെയാണ് നബി(സ്വ) കല്‍പിക്കുതെ റിയില്ല. യുദ്ധക്കളത്തില്‍  പല ഭാഗങ്ങളിലായി ചിതറിക്കിടക്കു ശുഹദാക്കളുടെ സമീ പങ്ങളില്‍ ഓടിനട് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയാണ് നബി(സ്വ). കഫന്‍ ചെയ്യല്‍ പൂര്‍ത്തി യായാല്‍ ഇതില്‍ ആരാണ് കൂടുതല്‍ ഖുര്‍ആന്‍ പഠിച്ചവര്‍ എ് നബി (സ്വ) ചോദിക്കുു. ഏതെങ്കിലും ഒരു മയ്യിത്തിലേക്ക് വിരല്‍ ചൂണ്ടിയാല്‍ “എങ്കില്‍ അദ്ദേഹത്തെ ആദ്യം ഖബ്റിലിറക്കൂ ശേഷം വേറെ ഒരാളെ അദ്ദേഹത്തിന്റെ പിില്‍കിടത്തൂ” എിങ്ങനെ നിര്‍ദ്ദേശിക്കുു. ജാബിറിന്റെ സമീപത്തെത്തിയപ്പോള്‍ നബി(സ്വ) നിര്‍ദ്ദേശിച്ചു. ജാബിറെ! ഉപ്പയേയും അംറ്ബിന്‍ജമൂഹിനേയും ഒരു ഖബ്റില്‍ മറമാടുക. അവരിരുവരും ശുദ്ധഹൃദയരും സ്നേഹിത•ാരുമായിരുു ജാബിര്‍(റ) നിര്‍ ദ്ദേശത്തിനു വഴങ്ങി.
അബ്ദുല്ല(റ)യുടെ ഭൌതിക ശരീരം പൊക്കി ഖബ്റില്‍ ഇറക്കി. ഖിബ്ലയുടെ ഭാഗ ത്തുള്ള മഭിത്തിയോടു ചേര്‍ത്തിക്കിടത്തി. അംറിനെ അതിന്റെ തൊട്ടുപിിലായി ചരിച്ചുകിടത്തി. മൂടുകല്ലു വെച്ചു. വിറയാര്‍ കരങ്ങള്‍കൊണ്ട് മണ്ണ് വാരിയിട്ടു. കൂടെയുള്ള സ്വഹാബികളില്‍ പലരും ജാബിറിനെ സഹായിച്ചുകൊടുത്തു. തിരിച്ച് മദീ നയിലേക്കി മടങ്ങുമ്പോള്‍ ജാബിറിന്റെ മനസ്സില്‍ ആ വാക്കുകള്‍ തേട്ടിതേട്ടി വു. തലോള്‍ രാത്രി ഉപ്പപറഞ്ഞ വാക്കുകള്‍ “നാളെ ഉഹ്ദില്‍ കൊല്ലപ്പെടു ആദ്യ സംഘ ത്തില്‍ ഞാനുമുണ്ടാകും”.
*    *    *    *    *    *    *
ആ വാര്‍ത്ത വളരെ വേഗത്തില്‍ മദീനയില്‍ പ്രചരിച്ചു. കേട്ടവര്‍ കേട്ടവര്‍ ആശ്ചര്യ ത്തോടെ ഉഹ്ദിലേക്കോടി. ഉഹ്ദു ശുഹദാക്കളെ മറവ് ചെയ്ത ഖബ്റുകള്‍ പൊളിഞ്ഞു ശരീര ഭാഗങ്ങള്‍ പുറത്ത് വുവൊയിരുു വാര്‍ത്ത. നാവുകളും കാതുകളും കൈമാറി സര്‍വ്വജനങ്ങളുടെയും കാതുകളില്‍ വാര്‍ത്തയെത്തി. ഉഹ്ദു യുദ്ധം കഴിഞ്ഞി ട്ട് വര്‍ഷം നാല്‍പത്തിയാറായി.  നാടും നഗരവും മാറി. ഭരണം പലതും കഴിഞ്ഞു.  മു ആവിയ(റ) മദീനയിലെ ഗവര്‍ണ്ണരായിരിക്കുു.  ഉഹ്ദില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളും അല്ലാത്തവരുമായി നിരവധി ജനങ്ങള്‍ വീണ്ടും ഉഹ്ദില്‍ തടിച്ചുകൂടി. കൂട്ടത്തി ല്‍ ജാബിറും(റ) ഉണ്ടായിരുു. മലവെള്ളം ഒഴുകിപോകു സ്ഥലത്തുണ്ടായിരു ഖബ്റുകള്‍ വെള്ളപാച്ചിലില്‍ പൊളിഞ്ഞിരിക്കുു. ജാബിര്‍(റ) പിതാവിന്റെ ഖബ്റിരികെ ച്െ നിു. ആ ഖബ്റും തകര്‍ിരിക്കുു. അതില്‍ മറവ് ചെയ്ത രണ്ട് ഭൌ തിക ശരീരങ്ങളും അതേ പടികിടക്കുു.  യാതൊരു മാറ്റവുമില്ലാതെ; അഴുകുകയോ ദ്ര വിക്കുകയോ ചെയ്തിട്ടില്ല.  നെറ്റിയില്‍ വെച്ച കൈ അതേപോലെ. രക്തകണങ്ങള്‍ ഉണങ്ങിയിട്ടില്ല.  ഇലെ മരിച്ച പുതുമ. ജാബിര്‍(റ) പിതാവിന്റെ ശരീരം മെല്ലെ പൊക്കിയെടുത്ത് പുറത്ത് കിടത്തി. ശരീരത്തില്‍ കൈവിരല്‍ കൊണ്ട് കുത്തിനോക്കി.  യാതൊരു ത കരാറുമില്ല.  നെറ്റിയിലെ കൈ അനക്കി നോക്കി.  അപ്പോഴതാ ആ കൈ യഥാസ്ഥാനത്തേക്ക് മടങ്ങുു.  മാത്രമല്ല തല്‍സ്ഥാനത്ത് ന്ി രക്തകണങ്ങള്‍ പൊടിയുു. കാല് മറയ്ക്കാനുപയോഗിച്ച ചെടികള്‍ ഉണങ്ങാതെ അതേ പടി കാലിലിരിക്കുു. കൂടെയുള്ള അംറിന്റെ ശരീരവും ഇപ്രകാരം ത. ഉറങ്ങി തളര്‍ കുട്ടികളെ പൊക്കി തോളില്‍ ഇടു ക്രമത്തില്‍ ജാബിര്‍(റ) പിതാവിനെ പൊക്കി തോളിലിട്ടു നടു.  വേറെ ഖബ്ര്‍ കഴിച്ച് അതില്‍ മറവ് ചെയതു.  അല്‍പം സുഗന്ധം വല്ലതും പുരട്ടിയെങ്കിലോയ്െ ജാബിര്‍(റ) ആലോചിച്ചു.  പക്ഷേ, സ്വഹാബികള്‍ അനുവദിച്ചില്ല.  പഴയതില്‍ ഒരു മാറ്റവും വരുത്തരുതെവര്‍ ഉപദേശിച്ചു.

കോഴിയുടെ കൊത്ത്

നേരം അര്‍ദ്ധരാത്രിയോടടുത്തിരുു. എിട്ടും അബൂലുഅ്ലുഅക്ക് ഉറക്കം വരുില്ല. എഴുറ്റ്േ മുറിക്കുള്ളില്‍ അങ്ങോട്ടുമിങ്ങോട്ടും നടു. പി അതും വയ്യാതായി. എന്തും വരട്ടേയ്െ കരുതി തലയിണയില്‍ മുഖം അമര്‍ത്തി വീണ്ടും കമിഴ്് കിടു. മനസ്സ് അപ്പോഴും ഖലീഫാ ഉമറിന്റെ ദര്‍ബാറിലായിരുു. തലോള്‍ സന്ധ്യക്കു നട ആ സംഭവമായിരുു മനസ്സ് നിറയെ. തീയാളു ഓര്‍മ്മകള്‍. മുതലാളി മുഗീറത്ത്ബ്നു ശുഅ്ബയുടെ കൂടെ ഖലീഫയുടെ സിധിയിലെത്തുമ്പോള്‍ ഇങ്ങനെയാുെം സംഭവിക്കുമ്െ കരുതിയില്ല.
അഗ്നിയാരാധകനായ തനിക്ക് മദീനയില്‍ തൊഴിലെടുത്ത് ജീവിക്കാന്‍ കഴിയില്ലായിരുു. മദീനയില്‍ താമസിക്കാന്‍ അന്യര്‍ക്ക് വിസയും അനുവാദവും ഖലീഫ നല്‍കിയിരുില്ല. ചിത്ര രചന, മരപ്പണി, കൊല്ലപ്പണി എിവ അറിയുത് കൊണ്ടാണ് തനിക്ക്  പ്ര ത്യേക അനുമതി ലഭിച്ചത്. മദീനയിലെത്തിയ നാള്‍ മുതല്‍ മുഗീറയുടെ സ്പോസര്‍ ഷിപ്പിലായിരുു. തൊഴില്‍ ചെയ്ത് കിട്ടു വരുമാനത്തില്‍ രണ്ട് ദിര്‍ഹം വീതം മുതലാളിക്ക് നല്‍കിയിരുു. അത് പോര്െ പറഞ്ഞാണ് മുതലാളി തയുെം കൂട്ടി ഖലീഫയുടെ അടുത്ത് ചെത്.
ഖലീഫയെക്കുറിച്ച് നല്ല ചിത്രം മാത്രമാണ് മനസ്സിലുണ്ടായിരുത്. സത്യവും നീതിയും പുലര്‍ു കാണുതിന് അക്ഷീണം ഓടി നടക്കു നീതിമാന്‍.
“എന്തേ വത്?”ഖലീഫ ചോദിച്ചു.
“ഇവനിപ്പോള്‍ വിവിധ ജോലികള്‍ ചെയ്ത് ധാരാളം കാശുണ്ടാക്കുുണ്ട്. എനിക്കിപ്പോ ഴും ദിവസം രണ്ട് ദിര്‍ഹം തോതിലാണ് തരുത്. കാലത്തിനനുസരിച്ച് അത് വര്‍ദ്ധിപ്പിക്കണം. അതിനാണ് ഞാനിവനേയും കൂട്ടി വിട്ടുള്ളത്.”
“ഇതൊക്കെ ശരിയാണോ?” ഭവ്യതയോടെ നില്‍ക്കു എാട് ഖലീഫ ചോദിച്ചു. അതേ എ മട്ടില്‍ ഞാന്‍ തലയാട്ടി. “ഇനി മുതല്‍ മാസത്തില്‍ നൂറ് ദിര്‍ഹം വച്ച് മുതലാളിക്ക് കൊടുക്കണം കേട്ടോ.” ഖലീഫയുടെ ഉത്തരവ്.
ശരി; ഞാന്‍ സമ്മതിച്ചു. സമ്മതിക്കുകയല്ലാതെ നിര്‍വ്വാഹമില്ലായിരുു. പൂര്‍ണ്ണമായും തോറ്റപോലെ അയാള്‍ക്ക് താിേ.
“ഈ തിരിച്ചടിക്ക് ഞാന്‍ പകരം ചോദിക്കും.” പ്രതികാരാഗ്നി അയാളുടെ ഉള്ളില്‍ കിടാളി. ആ ചൊവ്വാഴ്ചക്ക് മേല്‍ കൂരിരുട്ടിന്റെ മറ വ് വീഴുമ്പോള്‍ അബൂലുഅ്ലുഅ നിഷ്ഠൂരമായ ഒരു പ്രതികാരത്തിനുള്ള ഒരുക്കത്തിലായിരുു.
********
അക്കൊല്ലത്തെ ഹജ്ജിന് കഅ്ബാ ശരീഫിന്റെ അടുത്ത് ന്ി ഉമര്‍(റ) പ്രാര്‍ഥിച്ചു; “അല്ലാഹുവേ, എനിക്ക് പ്രായമേറെയായി. ആരോഗ്യം ക്ഷയിച്ചു. സ്വഹാബികള്‍ ഇസ്ലാമുമായി എല്ലാ പ്രദേശങ്ങളിലും കടു ചുെ. ഇനി വീഴ്ചകളും പോരായ്മകളും വരുതിന് മുമ്പായി എ തിരിച്ചു വിളിക്കേണമേ…. ഉടയ തമ്പുരാനെ, എനിക്ക് രക്തസാക്ഷിത്വം തരേണമേ!! എന്റെ മരണം നിന്റെ തിരുദൂതരുടെ നാട്ടില്‍ വച്ചാകേണമേ!”
കണ്ണീരിലലിഞ്ഞ ആ പ്രാര്‍ഥന അല്ലാഹു സ്വീകരിച്ചു. മരണത്തിന്റെ സൂചനയൊണം ആ രാത്രി ഖലീഫ കിനാവ് കണ്ടു.  ഉറക്കത്തില്‍ നിുണര്‍ ഒരു പുലര്‍ച്ചയില്‍…….
സ്വുബ്ഹി നിസ്കാരം കഴിഞ്ഞ് ജനങ്ങള്‍ അങ്ങിങ്ങായി ഒറ്റക്കും കൂട്ടായും ഇരുു ഖുര്‍ആനോതുു. ചിലര്‍ ദിക്ര്‍ ചൊല്ലുു. ഒലീവ് ഓയില്‍ കത്തു നെയ്തിരിയുടെ സുഖകരമായ ഗന്ധം. മഞ്ഞിന്റെ മറ ഉരുകിത്തീരാത്തതിനാല്‍ പുറത്തെ ദൃശ്യങ്ങള്‍ അ വ്യക്തമായിരുു.
ഖലീഫക്ക് എന്തോ പറയാനുണ്ട്െ മനസ്സിലാക്കി ജനങ്ങള്‍ എഴുറ്റ്േ വു അദ്ദേഹത്തിന്റെ ചുറ്റും കൂടി. “ഞാനിലെ ഒരു കിനാവ് കണ്ടിരിക്കുു.” എല്ലാവരും ആകാംക്ഷയോടെയിരിക്കെ ഖലീഫ പറഞ്ഞു: “ഒരു പൂവന്‍ കോഴി എ രണ്ടു തവണ കൊത്തി. ഇതാണ് കാഴ്ച്ച”
സ്വഹാബികള്‍ അന്യോന്യം നോക്കി. ഖലീഫ ത അതിന് വ്യാഖ്യാനം പറഞ്ഞു: “എ ന്റെ മരണം അടുത്തിട്ടുണ്ട്. അതാണിതിന്റെ പൊരുള്‍.
************
ഉറക്കമില്ലാത്ത ആ രാത്രിയില്‍ തിരിഞ്ഞും മറിഞ്ഞും കിടു മുഷിഞ്ഞ അബൂലുഅ്ലു അ പുലര്‍ച്ചക്കു മുമ്പേ എഴുറ്റുേ. കൊല്ലപ്പണിക്കാരനായ അയാള്‍ തന്റെ പണിപ്പുരയി ല്‍ ന്ി രണ്ട് തലയുള്ള ഒരു കഠാര എടുത്ത് അരയില്‍ തിരുകി ശബ്ദമുണ്ടാക്കാതെ മുറ്റത്തിറങ്ങി.
ഇരുട്ടിന്റെ മറ അപ്പോഴും നീങ്ങിയിട്ടുണ്ടായിരുില്ല. ‘ഖലീഫ ഉമര്‍ തയൊയിരിക്കും നിസ്കാരത്തിന് നേതൃത്വം നല്‍കി മുില്‍ നില്‍ക്കുക. ജനങ്ങള്‍ എത്തി ഓം സ്വഫ് ഫില്‍ സ്ഥലം പിടിക്കും മുമ്പെ ചിെരിക്കണം.’ അയാള്‍ കണക്ക് കൂട്ടി.
കൃത്യം നടത്താന്‍ കഴിയാതെ താന്‍ പരാജയപ്പെടുമോ? സംഭവം നടാലും തന്റെ ജീ വിതം തിരിച്ചു കിട്ടുമോ? തുടങ്ങിയ ചോദ്യങ്ങള്‍ അയാളുടെ മനസ്സിലൂടെ കട് പോയി.
വിചാരിച്ചത് പോലെ ഇമാമിന്റെ നേരെ പിില്‍ ചിെരുു. ഖലീഫ നിസ്കാരത്തില്‍ പ്രവേശിച്ചു കൊണ്ട് തക്ബീര്‍ ചൊല്ലിയതേയുള്ളൂ; അവന്‍ അരയില്‍ തിരുകി സൂക്ഷിച്ച കഠാര വലിച്ചൂരി. മുമ്പോട്ടാഞ്ഞു ഖലീഫയുടെ അടിവയറ്റത്തേക്കാഞ്ഞു കുത്തി; ഒല്ല ആറു തവണ.
“ആരോ എ കാുെ, അല്ലേല്‍ നായ കടിച്ചു” എ് പറഞ്ഞുകൊണ്ട് ഖലീഫ പള്ളിക്കകത്ത് മലര്‍ടിച്ചു വീണു.
അവനെ തടുക്കാന്‍ ശ്രമിച്ചവരും അല്ലാത്തവരുമായി പതിമ്ൂ പേരെ കൂടി അവന്‍ കു ത്തി. അവരില്‍ ആറുപേര്‍ പരലോകം പൂകി. രക്തം ചാലിട്ടൊഴുകിയ പള്ളിയില്‍ ന്ി ജീവനും കൊണ്ട് രക്ഷപ്പെടാന്‍ കഴിയില്ല്െ മനസ്സിലാക്കിയ ആ ദുഷ്ടന്‍ ആത്മഹത്യചെയ്യുകയും ചെയ്തു.
ശൂലമുനയില്‍ കിടാണം സ്വഹാബികള്‍ പിടഞ്ഞു കൊണ്ടിരുു. അബ്ദുറഹ്മാനിബ്നുല്‍ ഔഫ് മുാട്ട് കയറി ന്ി ഇമാമായി നിസ്കരിച്ചു. ലളിതമായി നിസ്കാരം പൂര്‍ത്തിയാക്കി. നെയ്തിരിയുടെ അരണ്ട വെളിച്ചത്തില്‍ സൂക്ഷ്മമായി ഒും ദൃശ്യമല്ലായിരുു. ഖലീഫയുടെ പൊക്കിളിനു താഴെയേറ്റ മുറിവില്‍ ന്ി രക്തം വാര്‍ാഴുകിക്കൊണ്ടിരുു. ഇടക്കിടെ ബോധം നശിച്ചു കൊണ്ടിരുു. സ്വബോധം തിരിച്ചു കിട്ടുമ്പോഴൊക്കെ സുബ്ഹി നിസ്കാരത്തെക്കുറിച്ച് അദ്ദേഹം ഓര്‍മ്മിപ്പിച്ചുകൊണ്ടിരുു. അര്‍ദ്ധബോധത്തില്‍ തൊണ്ടയില്‍ കുരുങ്ങിയ ശബ്ദത്തില്‍ “നഅം……..”; അതെ എിങ്ങനെ ഖലീഫ പറഞ്ഞു കൊണ്ടിരുു.
ഹിജ്റാബ്ദം ഇരുപത്തിമൂാമാണ്ട് ദുല്‍ഹിജ്ജ മാസം ബുധനാഴ്ചയുടെ ആ പുലരിയി ല്‍ ഖലീഫയെ താങ്ങി എഴുല്‍േപ്പിച്ച് സ്വന്തം വസതിയിലേക്ക് കൊണ്ട്പോയി. രക്തം ഒഴുകിക്കൊണ്ടിരു ആ മുറിവുകളില്‍ കൈവെള്ള പൊത്തിയമര്‍ത്തി മരണവേദന കടിച്ചിറക്കുമ്പോഴും അദ്ദേഹം ചിലത് പറയുുണ്ടായിരുു. പെയ്യാന്‍ തൂങ്ങിനില്‍ക്കു കാര്‍മേഘം പോലെ മൂടിക്കെട്ടിയ മുഖങ്ങളുമായി സ്വഹാബികള്‍ ചുറ്റും കൂടിന്ി കാത് കൂര്‍പ്പിച്ച് അത് കേട്ടു. എന്തായിരുു ഖലീഫയുടെ അവസാന മൊഴി?
‘അന്ത്യ നിമിഷം’ എ കഥ വായിക്കുക

Thursday 7 April 2016

കരാര്‍ പാലനം

തെങ്കിലും ഒരുകാര്യം നിര്‍വ്വഹിച്ചുകൊള്ളാമെന്ന് നാവുകൊണ്ട് ഉരുവിടാന്‍ യാതൊരു പ്രയാസവുമില്ല. എന്നാല്‍ അത് നിറവേറ്റുന്നതിലാണ് കാര്യം. ഒരാള്‍ വേണമെന്നാഗ്രഹിക്കുന്ന ചില കാര്യങ്ങളുടെ സാധ്യത്തിന് വേണ്ടി മറ്റുള്ളവരുമായി പല കരാറുകളിലും ഏര്‍പ്പെടാറുണ്ട്. ഉദ്ദിഷ്ടകാര്യം സാധിച്ചു കഴിഞ്ഞാല്‍ പിന്നെ പ്രസ്തുത കരാറ് പാലിക്കുന്ന വിഷയത്തില്‍ അവന് ചില ബുദ്ധിമുട്ടുകളൊക്കെ തോന്നിത്തുടങ്ങുമ്പോള്‍ അതിന്നൊന്നും പോകേണ്ടെന്ന് വെച്ചു അതില്‍ നിന്നും ഒഴിയുകയും എന്നിട്ട് തന്റെ മനസാക്ഷിക്കു എതിരായുള്ള ഈ പെരുമാറ്റത്തെ ന്യായീകരിക്കാന്‍ നോക്കുകയും അങ്ങനെ ഹൃദയത്തിലുള്ളതിനു വിപരീതമായ ഒരു നിലപാട് പുറമെ കാണിക്കാന്‍ പരിശ്രമിക്കുകയും തദ്വാരാ കാപട്യം അവരില്‍ വേരൂന്നുകയും ചെയ്യുന്നു.
പ്രസ്തുത സ്വഭാവം കപടവിശ്വാസികളുടെ ലക്ഷണമായി പരിശുദ്ധ ഖുര്‍ആനിലും നബിവചനങ്ങളിലും വിവരിക്കപ്പെട്ടിട്ടുണ്ട്. അല്ലാഹു പറയുന്നത് കാണുക: ‘അവന്‍ അവന്റെ അനുഗ്രഹത്തില്‍ നിന്നും ഞങ്ങള്‍ക്ക് നല്‍കുമെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ ദാനധര്‍മ്മങ്ങള്‍ നല്‍കുകയും സല്‍പ്രവൃത്തികള്‍ ചെയ്യുന്നവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുകയും ചെയ്യുമെന്ന് അല്ലാഹുവിനോട് കരാര്‍ ചെയ്തവരായി അവരില്‍ ചിലരുണ്ട്. എന്നാല്‍ അവന്റെ അനുഗ്രഹത്തില്‍ നിന്നും അവര്‍ക്ക് നല്‍കിയപ്പോള്‍ ലുബ്ധ് പിടിച്ചു അത് കൂട്ടിവെക്കുകയും വിമുഖരായി തിരിഞ്ഞു കളയുകയുമാണവര്‍ ചെയ്തത്. അങ്ങനെ അവര്‍ അല്ലാഹുവിനോട് ചെയ്തിരുന്ന വാഗ്ദത്തം പാലിക്കാത്തതിന്റെയും കളവ് പറഞ്ഞതിന്റെയും ഫലമായി അവനെ അവര്‍ നേരിട്ടു കാണുന്ന ദിവസം വരെയും അവരുടെ ഹൃദയങ്ങളില്‍ അവന്‍ അവര്‍ക്ക് കാപട്യത്തെ (അതിന്റെ) പരിണതഫലമാക്കിക്കൊടുത്തു (സൂറഃ തൌബ 75 – 77).
ജനനിബിഢമായ സദസ്സുകളില്‍ വെച്ചു അന്തസ്സും അഭിമാനവും രക്ഷിക്കാനായി പൊതുസ്ഥാപനങ്ങള്‍ക്കും മറ്റും ഭീമമായ തുക സംഭാവനയായി വാഗ്ദത്തം ചെയ്യുകയും സംഖ്യ വസൂല്‍ ചെയ്യുവാനായി ആളുകള്‍ അവരെ സമീപിക്കുമ്പോള്‍ ഒഴിഞ്ഞുമാറുകയും ചെയ്യുന്ന പലരെയും നമുക്ക് കാണാന്‍ കഴിയും. സുന്ദരങ്ങളായ വിവിധ വാഗ്ദാനങ്ങളുമായി പൊതുജനങ്ങളെ സമീപിച്ചു വോട്ടുകള്‍ തട്ടിയെടുത്തു നിയമസഭകളിലെ കസേരകളില്‍ ഇരിപ്പിടം ഉറപ്പിച്ചതിനു ശേഷം നാട്ടിന്റെയോ സമുദായത്തിന്റെയോ നന്മക്കായി ഒരു വിരല്‍ പോലും അനക്കാത്ത മഹാന്മാരും ധാരാളമുണ്ട്. നിശ്ചിത അവധിക്ക് ചരക്കുകള്‍ തരാമെന്നു പറഞ്ഞു പണം കൈവശപ്പെടുത്തുകയും അവധി എത്തിയാല്‍ ചരക്കുകള്‍ കൊടുക്കാതെ തടിതപ്പിക്കളയുകയും ചെയ്യുന്ന വമ്പന്മാരും വിരളമല്ല. ഇത്തരക്കാരെല്ലാവരും തന്നെ മേല്‍ വിവരിച്ച പരിശുദ്ധ വചനവും താഴെ വാക്യങ്ങളും ശരിക്കും ശ്രദ്ധിക്കേണ്ടതാണ്.
“നിങ്ങള്‍ നിങ്ങളുടെ മുഖങ്ങള്‍ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിക്കലല്ല പുണ്യം. എന്നാല്‍ അല്ലാഹുവിലും അന്ത്യദിനത്തിലും മലകുകളിലും വേദഗ്രന്ഥങ്ങളിലും പ്രവാചകന്മാരിലും വിശ്വ സിക്കുകയും  അവനോടുള്ള പ്രിയത്തെ ആസ്പദമാക്കി ബന്ധുക്കള്‍ക്കും, അനാഥക്കുട്ടികള്‍ ക്കും ദരിദ്രന്മാര്‍ക്കും വഴിയാത്രക്കാര്‍ക്കും യാചകന്മാര്‍ക്കും അടിമകളുടെ വിമോചനത്തിനും ധനം നല്‍കുകയും നിസ്കാരത്തെ കൃത്യമായി അനുഷ്ഠിക്കുകയും നിര്‍ബന്ധ ദാനം ചെയ്യുകയും കരാര്‍ ചെയ്താല്‍ തങ്ങളുടെ കരാര്‍ നിറവേറ്റുകയും ഞെരുക്കത്തിലും ആപത്തിലും യുദ്ധാവസരത്തിലും സഹനം കാണിക്കുകയും ചെയ്യുന്നവര്‍ ആരാണോ അവരത്രെ സത്യവാദികള്‍. അവരത്രെ സൂക്ഷ്മതയുള്ളവര്‍” (സൂറഃ അല്‍ബഖറ 177).
“സത്യവിശ്വാസികള്‍ വിജയം പ്രാപിച്ചിരിക്കുന്നു. അവര്‍ നിസ്കാരത്തില്‍ വിനയമുള്ളവരാണ്. അവര്‍ സകാത് കൊടുക്കുന്നവരാണ്. അവര്‍ തങ്ങളുടെ ഗുഹ്യസ്ഥാനങ്ങളെ സൂക്ഷിക്കുന്നവരുമാണ്. തങ്ങളുടെ ഭാര്യമാരെയും അടിമസ്ത്രീകളെയും സംബന്ധിച്ചല്ലാതെ. അപ്പോള്‍ അവര്‍ ആക്ഷേപാര്‍ഹരല്ല. നിശ്ചയം, അതിലപ്പുറം മോഹിക്കുന്നവരത്രെ അക്രമികള്‍. അവര്‍ തങ്ങളുടെ അമാനത്തുകളെയും കരാറിനെയും പാലിക്കുന്നവരാണ്. തങ്ങളുടെ നിസ്കാരങ്ങള്‍ അവര്‍ ശരിക്ക് പാലിക്കുകയും ചെയ്യുന്നു. അവരത്രെ ഉന്നത സ്വര്‍ഗം പ്രാപിക്കാനവകാശപ്പെട്ടവര്‍. അവര്‍ അവിടെ നിത്യവാസികളാണ് ” (സൂറഃ മുഅ്മിനൂന്‍ 11).
നബി (സ്വ) ഇങ്ങനെ അരുള്‍ ചെയ്യുന്നു. നാലു സംഗതികള്‍ ഒരാളില്‍ സമ്മേളിച്ചാല്‍ അവന്‍ പരിപൂര്‍ണ്ണ മുനാഫിഖായി. അതില്‍ നിന്ന് ഏതെങ്കിലുമൊന്നുണ്ടായാല്‍ അതുപേക്ഷിക്കുവോളം കപടവിശ്വാസിയുടെ ഒരു ലക്ഷണം അവനിലുണ്ടായി. വിശ്വാസവഞ്ചന ചെയ്യുക, വ്യാജം പറയുക, കരാര്‍ ലംഘനം നടത്തുക, ആരെങ്കിലുമായി ശണ്ഠയിലേര്‍പ്പെടുമ്പോള്‍ ധി ക്കാരവാക്കുകള്‍ പറയുക എന്നിവയാണ് പ്രസ്തുത നാലു സംഗതികള്‍ (ബുഖാരി).
ഋണബാധിതനായ ആള്‍ അതില്‍ നിന്ന് വിമുക്തനാകാന്‍ എങ്ങനെ കടപ്പെടുന്നുവോ അതേ പ്രകാരം തന്നെ വാഗ്ദത്തം ചെയ്താല്‍ അത് പാലിക്കാനും കടപ്പെടുന്നു. (ഇബ്നു അബീദുനിയാ). ഹസ്രത് ഇസ്മാഈല്‍ (അ) ന്റെ വാഗ്ദത്ത നിര്‍വഹണ പ്രതിപത്തിയെ പ്രശംസിച്ചുകൊണ്ട് പരിശുദ്ധ ഖുര്‍ആനില്‍ അല്ലാഹുപറയുന്നു: ‘ഓ നബിയേ, ഖുര്‍ആനില്‍, ഇസ്മാഈല്‍ (അ) ന്റെ ചരിത്രം വിവരിച്ചുകൊടുക്കുക. നിശ്ചയമായും അദ്ദേഹം വാഗ്ദത്തം ശരിക്കു പാലിക്കുന്ന ആളായിരുന്നു (സൂറഃ മര്‍യം 54).
നിങ്ങള്‍ മടങ്ങിവരുവോളം ഞാന്‍ ഇന്ന സ്ഥലത്ത് താങ്കളെ പ്രതീക്ഷിച്ചു നില്‍ക്കാമെന്ന് ഇസ്മാഈല്‍ (അ) ഒരാളോട് വാഗ്ദത്തം ചെയ്തു. അദ്ദേഹം ആ സംഗതി വിസ്മരിച്ചുപോയി. ഇരുപത്തിരണ്ട് ദിവസം കഴിഞ്ഞിട്ട് അദ്ദേഹത്തിന് ഓര്‍മ വരികയും ഉടനെ തന്നെ നിശ്ചിത സ്ഥലത്തേക്ക് മടങ്ങിവരികയും ചെയ്തു. നോക്കുമ്പോള്‍ ഇസ്മാഈല്‍ നബി (അ) തന്നെയും പ്രതീക്ഷിച്ചു അവിടെതന്നെ നില്‍ക്കുകയാണ് (ഇഹ്യാ, വാല്യം 3, പേജ് 129).
അബ്ദുല്ലാഹിബ്നു അബില്‍ അന്‍സാഅ്(റ) പറയുന്നു: ‘പ്രവാചകത്വം ലഭിക്കുന്നതിനു മുമ്പ് ഞാനും നബിയും തമ്മില്‍ നടന്ന ഒരിടപാടിനെ തുടര്‍ന്ന് അല്‍പ്പം സംഖ്യ ഞാന്‍ അടച്ചുതീര്‍ക്കാന്‍ അവശേഷിച്ചിരുന്നു. അത് ഇന്ന സ്ഥലത്ത് ഞാന്‍ ഹാജരാക്കിത്തരാം എന്നെയും പ്രതീക്ഷിച്ച് അവിടെ നിന്നാല്‍ മതിയെന്ന് ഞാന്‍ നബിയോട് പറഞ്ഞു. അങ്ങനെ ആകാമെന്ന് അവിടുന്ന് ഏല്‍ക്കുകയും ചെയ്തു. ഞാന്‍ സംഗതി മറന്നുപോയി. മൂന്നാം ദിവസം എനിക്ക്ഓര്‍മവരികയും നിശ്ചിത സ്ഥലത്തേക്ക് സംഖ്യയുമായി ഞാന്‍ ചെല്ലുകയും ചെയ്തു. നബി     (സ്വ) അവിടെ എന്നെയും പ്രതീക്ഷിച്ചിരിക്കയാണ്. അവിടുന്ന് കണ്ടപ്പോള്‍ ഇങ്ങനെ പറഞ്ഞു: ‘നീ എന്നെ വിഷമിപ്പിച്ചു. മൂന്നു ദിവസമായി നിന്നെ പ്രതീക്ഷിച്ചു ഞാനിവിടെ നില്‍ക്കുന്നു (അബൂദാവൂദ്).
മഹാനായ ഇബ്നുഉമര്‍ (റ) മരണാസന്നനായപ്പോള്‍ ഇങ്ങനെ പറഞ്ഞു: ‘ഖുറൈശികളില്‍പ്പെട്ട ഒരാള്‍ എന്റെ മകളെ സംബന്ധിച്ചു വിവാഹാപേക്ഷ നടത്തുകയും ഞാന്‍ അവന്റെ അപേക്ഷ സ്വീകരിക്കുകയും വിവാഹം നടത്തിത്തരാമെന്ന് വാഗ്ദത്തം നല്‍കുകയും ചെയ്തിരുന്നു. പ്രസ്തുത വാഗ്ദത്തം നിര്‍വ്വഹിക്കാതെ മുനാഫിഖായിരിക്കാന്‍ ഞാനിഷ്ടപ്പെടുന്നില്ല’ (ഇഹ്യ).
മഹാനായ ഇബ്നുല്‍ മുബാറക് (റ) അഗ്നി ആരാധകന്മാരില്‍പ്പെട്ട ഒരു ശത്രുവിനോട് യുദ്ധം ചെയ്തു കൊണ്ടിരിക്കയായിരുന്നു. അങ്ങനെ അവന്‍ നടത്താറുള്ള പ്രാര്‍ഥനയുടെ സമയമായി. പ്രാര്‍ഥന നടത്താനായി അല്‍പ നിമിഷം യുദ്ധം നിര്‍ത്തിവെക്കണമെന്ന് ഇബ്നുല്‍ മുബാറകിനോട് അവന്‍ ആവശ്യപ്പെടുകയും അങ്ങനെ ചെയ്യാമെന്ന് ഇബ്നുല്‍മുബാറക് സമ്മതിക്കയും ചെയ്തു. അവന്‍ പ്രാര്‍ഥന നടത്തിക്കൊണ്ടിരിക്കെ ഈ അവസരം ഇവനെ വധിച്ചുകളയാമെന്ന് അദ്ദേഹത്തിന് തോന്നുകയും അതിന് മുതിരുകയും ചെയ്തു. ഉടനെ തന്നെ അന്തരീക്ഷത്തില്‍ ഒരശരീരി ഇങ്ങനെ വിളിച്ചുപറയുന്നതായി അദ്ദേഹത്തിന് കേള്‍ക്കാന്‍ കഴിഞ്ഞു: ‘ഓ ഇബ്നു മുബാറക്, കരാര്‍ പാലിക്കുക. കരാര്‍ ഉത്തരവാദിത്വമുള്ളതാണെന്ന് പരിശുദ്ധ ഖുര്‍ആനിലെ ആജ്ഞ വിസ്മരിക്കരുതെ.’
ഇതുകേട്ട മാത്രയില്‍ഇബ്നുല്‍മുബാറക് തന്റെ ഉദ്യമത്തില്‍ നിന്നു പിന്മാറി. പ്രാര്‍ഥനാനന്തരം ശത്രു ഇങ്ങനെ ചോദിച്ചു. നിങ്ങള്‍ എന്നെ വധിക്കാനായി ശ്രമിക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി. എന്നാല്‍ അതില്‍ നിന്ന് എന്തിനു പിന്മാറി? ഇബ്നുല്‍ മുബാറക് സംഭവം വിവരിച്ചുകൊടുത്തു. ഇതുകേട്ടപ്പോള്‍ അവന്‍ ഇങ്ങനെ പറഞ്ഞു: ‘ഹാ, ശത്രുക്കളുടെ കാര്യത്തില്‍ കൂടി നീതി രഹിതമായി പെരുമാറരുതെന്ന് ആജ്ഞാപിക്കുകയും അങ്ങനെ ചെയ്യുന്നവര്‍ക്ക് വമ്പിച്ച താക്കീത് നല്‍കുകയും ചെയ്യുന്ന സര്‍വ്വനാഥനായ അല്ലാഹുവിന് സ്തോത്രം. ഇതാ ഞാന്‍ ഇസ്ലാമിന്റെ ഒരു യഥാര്‍ഥ അനുയായിയായി ജീവിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നു. അശ്ഹദു അന്‍ ലാഇലാഹ ഇല്ലല്ലാ (മുര്‍ശിദുത്ത്വുല്ലാബ്).
എന്നാല്‍ ഒരാള്‍ മറ്റൊരാളോട് എന്തെങ്കിലും വാഗ്ദത്തം ചെയ്യുകയും പ്രതിബന്ധം ഹേതുവായി അത് നിറവേറ്റാന്‍ കഴിയാതെ വരികയും ചെയ്താല്‍ ആക്ഷേപാര്‍ഹനല്ല. മൈമൂനഃ (റ) പറയുന്നു; “നബി (സ്വ) ഒരു ദിവസം പ്രഭാതത്തില്‍ ദുഃഖിച്ചു മൌനമവലംബിച്ചിരിക്കുന്നതായി കണ്ടു. പിന്നെ അവിടുന്ന് ഇങ്ങനെ പറഞ്ഞു. കഴിഞ്ഞ രാത്രി ജിബ്രീല്‍ (അ) എന്നെ സമീപിക്കുമെന്നു വാഗ്ദത്തം ചെയ്തിരുന്നു. എന്നാല്‍ വന്നുകണ്ടില്ല. വല്ല പ്രതിബന്ധവും നേരിടാതെ ജിബ്രീല്‍ അങ്ങനെ ചെയ്യുകയില്ല. അനന്തരം വീട്ടിലെ കട്ടിലിനടിയില്‍ ഒരു നായക്കുട്ടി കിടക്കുന്നുണ്ടെന്നുള്ള സംഗതി നബിയുടെ ദൃഷ്ടിയില്‍പ്പെട്ടു. അതിനെ അവിടുന്ന് പുറത്താക്കുകയും അത് കിടന്നിരുന്ന സ്ഥലം കഴുകി വൃത്തിയാക്കുകയും ചെയ്തു. വൈകുന്നേരം ജിബ്രീല്‍ (അ) വന്നു. നബി (സ്വ) പറഞ്ഞു: കഴിഞ്ഞ രാത്രി വരാമെന്നു വാഗ്ദത്തം ചെയ്തിട്ടു അത് പാലിച്ചു കണ്ടില്ലല്ലോ. ജിബ്രീല്‍ (അ) മറുപടി പറഞ്ഞു: ‘പട്ടിയും ചിത്രവുമുള്ള സ്ഥലങ്ങളില്‍ ഞങ്ങള്‍ വരികയില്ല’ (മുസ്ലിം).
നബി (സ്വ) ഇങ്ങനെ അരുള്‍ ചെയ്യുന്നു: ‘നിറവേറ്റാമെന്നുള്ള ഉദ്ദേശ്യത്തോട് കൂടി വാഗ്ദത്തം ചെയ്യുകയും (പ്രതിബന്ധം ഹേതുവായി) നിറവേറ്റാതിരിക്കുകയും ചെയ്ത ആള്‍ കുറ്റക്കാരനല്ല (തിര്‍മുദി).

ധര്‍മത്തിന്റെ മര്‍മം

പുണ്യ കര്‍മങ്ങളിലൊന്നിനെയും നീ നിസ്സാരമാക്കിത്തള്ളരുത്. നിന്റെ സഹോദരനെ മുഖപ്രസന്നതയോടെ അഭിമുഖീകരിക്കുന്നതുപോലും ധര്‍മമാണ്’ (മുസ്ലിം). ‘ഓരോ ദിവസവും മനുഷ്യാവയവസന്ധികളുടെ എണ്ണം കണ്ട് ധര്‍മം അനിവാര്യമാണ്. രണ്ടാള്‍ക്കിടയില്‍ നീതി പുലര്‍ ത്തല്‍ ധര്‍മമാണ്. മറ്റുള്ളവരെ വാഹനത്തില്‍ കയറാനും ചരക്കുകള്‍ അതില്‍ കയറ്റി വയ് ക്കാനും സഹായിക്കല്‍ ധര്‍മമാണ്. നല്ലവാക്കു പറയുന്നതു ധര്‍മമാണ്. നമസ്കാരത്തിനു നടന്നു പോവല്‍ ധര്‍മമാണ്. വഴിയിലുള്ള ശല്യം ദൂരീകരിക്കലും ധര്‍മമാണ്’ (ബു.മു). “മനുഷ്യ ശരീരത്തില്‍ 360 സന്ധികളുണ്ട്. ആ സന്ധികളുടെ അത്രയും എണ്ണം ദിവസവും തക്ബീറോ തഹ്മീദോ, തസ്ബീഹോ, തഹ്ലീലോ (ദൈവ പ്രകീര്‍ത്തനങ്ങള്‍) ചൊല്ലുകയോ പാപമോചനം അര്‍ഥിക്കുകയോ ജനസഞ്ചാരമുള്ള വഴിയില്‍ നിന്നു കല്ലോ മുള്ളോ എല്ലോ എടുത്തു മാറ്റുകയോ  നല്ലത് ഉപദേശിക്കുയോ ചീത്ത നിരോധിക്കുകയോ ചെയ്താല്‍ ആ ദിവസം സ്വശരീരത്തെ നരകത്തില്‍ നിന്നു രക്ഷപ്പെടുത്താന്‍ കഴിയും” (മുസ്ലിം).
ദൈവ പ്രകീര്‍ത്തനങ്ങള്‍ തികച്ചും വ്യക്തിപരവും ആത്മീയവുമാണ്. അതേ പ്രാധാന്യത്തോടെ തന്നെയാണു സാമൂഹിക ബന്ധങ്ങളില്‍ ശ്രദ്ധേയമായ വഴി നന്നാക്കല്‍, ഉപദേശം എന്നിവയെയും ഉള്‍പ്പെടുത്തിപ്പറഞ്ഞതെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. “വിശ്വാസത്തിന് (ഈമാന്‍) അറുപതിലധികമോ എഴുപതിലധികമോ ശാഖകളുണ്ട്. അതില്‍ ഏറ്റം ഉത്തമം ‘ലാഇലാഹ ഇല്ലല്ലാഹ്’ എന്ന സത്യസാക്ഷ്യ വചനമാണ്. ഏറ്റവും താഴെയുള്ളത് ജന സഞ്ചാരമുള്ള വഴികളില്‍ നിന്ന് ശല്യങ്ങള്‍ നീക്കം ചെയ്യലാണ്.” വിശ്വാസത്തിലേക്കുള്ള പ്രവേശമാണു സത്യ സാക്ഷ്യവചനം. അതിന്റെ പരിപൂര്‍ണതയോ? ജനങ്ങള്‍ക്കു സഹായകമാവും വിധം വഴികളിലെ ശല്യം നീക്കലും.

Wednesday 6 April 2016

പ്രതിഭാശാലി

ല്ലാഹുവിന്റെ റസൂല്‍ പറഞ്ഞതായി ശദ്ദാദുബിന്‍ ഔസ് (റ) ഉദ്ധരിക്കുന്നു: “സ്വശരീരത്തെ വിചാരണ ചെയ്തു കീഴടക്കുകയും മരണാനന്തര സൌഭാഗ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തവനാണ് ബുദ്ധിശാലി. സ്വശരീരത്തെ അതിന്റെ ഇച്ഛക്കൊത്തു ചലിപ്പിക്കുകയും എന്നിട്ട് അല്ലാഹുവിന്റെ പേരില്‍ വ്യാമോഹം വെച്ചുപുലര്‍ത്തുകയും ചെയ്തവനാണ് ദുര്‍ബലന്‍” (തുര്‍മുദി, ഇബ്നുമാജ).
മനുഷ്യന്റെ ഭാഗധേയനിര്‍ണയത്തില്‍ സുപ്രധാനമായ ഒരു ഘടകമാണ് ബുദ്ധിയെന്ന പ്രതിഭാസം. അവന്റെ സകല യശസ്സിനും പുരോഗതിക്കും നിദാനം ബുദ്ധിയാണ്.എന്താണു ബുദ്ധി? ബുദ്ധി അളക്കാനുള്ള മാനദണ്ഡം എന്താണ്? ആരാണു ബുദ്ധിമാന്‍?
ബഹുഭൂരിപക്ഷം വ്യക്തികളും ശരാശരി ബുദ്ധിയുള്ളവരാണെന്നും എന്നാല്‍ അതിബുദ്ധിയുള്ളവരും ബുദ്ധിശൂന്യരും താരതമ്യേന കുറവാണെന്നും ജനിതക ശാസ്ത്രജ്ഞര്‍ പറയുന്നു. ബുദ്ധി അളക്കുന്നതിന് ഇന്ന് വളരെ പ്രചാരത്തിലുള്ള മാര്‍ഗം ബുദ്ധിഭാഗഫലം അഥവാ ഐക്യു (കിലേഹഹശഴലിരല ഝൌീശേലി) രീതിയാണ്. വ്യക്തിയുടെ മാനസിക വയസ്സിനെ യഥാര്‍ഥ വയസ്സുകൊണ്ട് ഹരിച്ചുകിട്ടുന്ന ഫലത്തെ 100 കൊണ്ട് ഗുണിച്ചാണ് ഇതു കണ്ടെത്തുന്നത്. നൂറ് ഐക്യു ഉള്ളവരെ ശരാശരി ബുദ്ധിയുള്ളവരെന്നും നൂറ്റിമുപ്പതോ അതിലധികമോ ഐക്യു ഉള്ളവരെ അതിബുദ്ധിമാന്മാരെന്നും 70 മുതല്‍ 50 വരെ ഐക്യു ഉള്ളവരെ ക്ഷീണബുദ്ധികളെന്നും 50 മുതല്‍ 20 വരെ ഐക്യു ഉള്ളവരെ ദുര്‍ബല ബുദ്ധികളെന്നും അതിലും കുറഞ്ഞവരെ വിഡ്ഢികളെന്നും പറയുന്നു(ജനിതകപഠനം (കേരള ഭാഷാഇന്‍സ്റ്റിറ്റ്യൂട്ട്. പേജ്, 109.)
ഇത് ബുദ്ധിയുടെ ഭൌതിക വീക്ഷണമാണ്. ആത്മീയ വീക്ഷണം മറ്റൊന്നാണ്. ഭൌതിക മാനദണ്ഡം വെച്ച് അളക്കുമ്പോള്‍ ശരാശരി ബുദ്ധിയും അതിബുദ്ധിയും ദുര്‍ബല ബുദ്ധിയും വിഡ്ഢിയുമൊക്കെ ഉണ്ടാകുന്നതുപോലെ ആത്മീയ വീക്ഷണത്തിലും ഈയിനങ്ങളെല്ലാമുണ്ട്. മാനദണ്ഡങ്ങള്‍ വ്യത്യസ്തമാണെന്നുമാത്രം. ഇത് മനസ്സിലാക്കാന്‍ വിശ്രുത ആത്മീയ ഭിഷഗ്വരനായ ഇമാം ഗസ്സാലി(റ)യുടെ വിശദീകരണം സഹായകമാണ്.
‘നാല് അര്‍ഥത്തില്‍ ബുദ്ധി ഉപയോഗിക്കാറുണ്ട്. ഒന്ന് ചിന്താപരമായ വിവരങ്ങള്‍ ഗ്രഹിക്കുന്നതിനു സഹായകമായ ഒരു സഹജസിദ്ധി. പ്രകൃതിപരമായ ഈ കഴിവുകൊണ്ടാണ് മനുഷ്യന്‍ മൃഗത്തില്‍ നിന്ന് വേര്‍പിരിയുന്നത്. ഒരു ജീവി അചേതന വസ്തുവില്‍ നിന്നു വേര്‍പിരിയുന്നതു സ്വതന്ത്ര ചലനങ്ങള്‍ക്കും പഞ്ചേന്ദ്രിയ ജ്ഞാനങ്ങള്‍ക്കും സഹായകമായ ജീവന്‍ കൊ ണ്ടാണല്ലോ? അപ്രകാരം തന്നെ മനുഷ്യന്‍ ഇതര ജീവികളില്‍നിന്നു വേര്‍പിരിയുന്നത് ചി    ന്തക്കും തജ്ജന്യമായ വിവരങ്ങള്‍ക്കും സഹായകമായ ബുദ്ധികൊണ്ടാണ്.
വകതിരിവു പ്രായത്തിലെത്തുന്നതോടെ കുട്ടികള്‍ക്കു ലഭിക്കുന്ന ലളിത ജ്ഞാനങ്ങള്‍ക്കാണ് രണ്ടാമതായി  ബുദ്ധിയെന്ന പദം പ്രയോഗിക്കുന്നത്. രണ്ട് ഒന്നിനേക്കാള്‍ വലുതാണ്. ഒരു വസ്തു ഒരേ  സമയം രണ്ടിടത്ത് ഉണ്ടാവില്ല; ഇത്യാദി വിവരങ്ങള്‍ ഈ ലളിത ജ്ഞാനങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്. ഈ ബുദ്ധിയിലൂടെയാണ് കാര്യങ്ങളുടെ സംഭവ്യതയും അസംഭവ്യതയുമെല്ലാം മനസ്സിലാക്കുന്നത്.
പരീക്ഷണങ്ങളിലൂടെ നേടിയെടുക്കുന്ന അനുഭവജ്ഞാനങ്ങള്‍ക്കാണ് മൂന്നാമതായി ബുദ്ധിയെന്നു പറയുന്നത്. പരിചയ സമ്പന്നനല്ലാത്തവനെ വിഡ്ഢിയെന്നു പറയാറുണ്ടല്ലോ?
കാര്യങ്ങള്‍, അവയുടെ പരിണതികള്‍ ചിന്തിച്ചുകൊണ്ടുമാത്രം പ്രവര്‍ത്തിക്കുന്നതിനുള്ള ആര്‍ജ്ജവശക്തിക്കാണ് നാലാമതായി ബുദ്ധിയെന്നു പ്രയോഗിക്കുന്നത്. ഈ ധൈഷണികശക്തി താല്‍ക്കാലികമായ ആസ്വാദനത്തിനു പ്രേരകമായി വര്‍ത്തിക്കുന്ന ശരീരേച്ഛയെ അമര്‍ച്ചചെയ്ത് ആത്മനിയന്ത്രണം കൈക്കൊണ്ട് ജീവിതവിജയം വരിക്കാന്‍ മനുഷ്യനെ സഹായിക്കുന്നു.
ഒന്നാമത്തെ അര്‍ഥത്തിലുള്ള ബുദ്ധിയാണ് വിവേകത്തിന്റെയും വിജ്ഞാനത്തിന്റെയും അടിസ്ഥാനവും സ്രോതസ്സും. രണ്ടാമത്തേത് അതിനോട് അടുത്തുനില്‍ക്കുന്ന ശാഖയാണ്. മൂന്നാമത്തേത് ഒന്നാമത്തേതിന്റെയും രണ്ടാമത്തേതിന്റെയും ശാഖയും. കാരണം സഹജബുദ്ധിയും സ്പഷ്ടമായ ജ്ഞാനങ്ങളും മുഖേനയാണ് അനുഭവജ്ഞാനങ്ങള്‍ ഉണ്ടാകുന്നത്.നാലാമത്തേതാണ് അന്തിമഫലം. ആ അന്തിമഫലമാണ് പരമമായ ലക്ഷ്യം. ഒന്നും രണ്ടും കഴിവുകള്‍ പ്രകൃത്യാ ലഭിക്കുന്നതാണ്. മൂന്നും നാലും കഴിവുകളാകട്ടെ സമ്പാദനത്തിലൂടെയാണ് ലഭിക്കുന്നത്. ഈ നാലു ശക്തികളെയും ഇപ്രകാരം രണ്ടു ഗണങ്ങളായി തിരിച്ചുകൊണ്ടു ഹസ്രത്ത് അലി (റ) ആലപിക്കുകയുണ്ടായി:
‘ബുദ്ധിയെ ഞാന്‍ രണ്ടായി കണ്ടിരിക്കുന്നു. ഒന്ന്, പ്രകൃതിദത്തവും മറ്റൊന്നു ശ്രവണദത്തവും. പ്രകൃതിദത്തമായത് ഉണ്ടായില്ലെങ്കില്‍ ശ്രവണ ലഭ്യമായതു ഫലപ്പെടില്ല; കണ്ണിന്റെ കാഴ്ച വിലക്കപ്പെട്ടാല്‍ സൂര്യപ്രകാശം ഫലപ്പെടില്ലെന്നപോലെ’.
അല്ലാഹുവിന്റെ പ്രവാചകന്‍ (സ്വ) തന്റെ ശിഷ്യന്‍ അബൂദര്‍ദാഇന് നല്‍കിയ ഉപദേശത്തില്‍ നാലാമത്തെ അര്‍ഥത്തിലുള്ള ബുദ്ധിയാണ് ഉദ്ദേശിച്ചിട്ടുള്ളത്.
“ബുദ്ധി വര്‍ധിപ്പിക്കുക. എന്നാല്‍ നിന്റെ റബ്ബിനോടുള്ള സാമീപ്യം വര്‍ധിക്കും.” അതെങ്ങനെയാണു പ്രവാചകരേ? എന്നദ്ദേഹം ചോദിച്ചപ്പോള്‍ അവിടുന്ന് പ്രതിവചിച്ചു: ‘അല്ലാഹു നിഷിദ്ധമാക്കിയ കാര്യങ്ങള്‍ വെടിയുക. അല്ലാഹു നിര്‍ബന്ധമാക്കിയ കാര്യങ്ങള്‍ നിര്‍വ്വഹിക്കുക. എങ്കില്‍ നീ ബുദ്ധിശാലിയാകും. സദ്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുക. ഇഹത്തില്‍ നിനക്ക് ഉന്നതിയും ബഹുമതിയും വര്‍ധിക്കും. പരലോകത്ത്  പ്രതാപിയും ഉന്നതനുമായ നിന്റെ റബ്ബിനോടുള്ള സാമീപ്യവും യശസ്സും അവ മുഖേന വര്‍ധിക്കുകയും ചെയ്യും.”
ഉമര്‍, ഉബയ്യ്, അബൂ ഹുറയ്റഃ (റ) എന്നീ സ്വഹാബിമാര്‍ പ്രവാചകരുടെ സമീപത്ത് വന്നു ചോദിച്ചു: അല്ലാഹുവിന്റെ പ്രവാചകരേ, ജനങ്ങളില്‍ ഏറ്റവും വിവരമുള്ളവന്‍ ആരാണ്? ‘ബുദ്ധിമാന്‍’. അവിടുന്ന് മറുപടി പറഞ്ഞു. ജനങ്ങളില്‍ ഏറ്റം വലിയ ആരാധകന്‍ ആരാണ്? അവര്‍ വീണ്ടും ചോദിച്ചു. ‘ബുദ്ധിമാന്‍’. പ്രവാചകന്‍ വീണ്ടും മറുപടി പറഞ്ഞു. എങ്കില്‍ ജനങ്ങളില്‍ ഏറ്റം ഉല്‍കൃഷ്ടന്‍ ആരാണ്? അവര്‍ പിന്നെയും ചോദിച്ചു: ‘ബുദ്ധിമാന്‍’ എന്നുതന്നെയായിരുന്നു പ്രവാചകരുടെ മറുപടി. പൌരുഷം പൂര്‍ണമാവുകയും സാഹിത്യ വാസനയും ഔദാര്യവും സ്ഥാനവുമുള്ളവര്‍ ശ്രേഷ്ഠനല്ലെന്നോ? സ്വഹാബിമാര്‍ ചോദിച്ചു. അപ്പോള്‍ അവിടുന്ന് പറഞ്ഞു: ‘അതെല്ലാം ഐഹികജീവിതത്തിലെ സുഖഭോഗം മാത്രമാണ്. പരലോകം നിന്റെ റബ്ബിന്റെ സമീപത്ത് ഭക്തിയുള്ളവര്‍ക്ക് മാത്രമുള്ളതാകുന്നു’ (43: 35). നിശ്ചയമായും ബുദ്ധിമാന്‍ ഭക്തിയുള്ളവന്‍ മാത്രമാണ്. അവന്‍ നിസ്സാരനും ദുര്‍ബലനുമെങ്കിലും. (ഇഹ്യാ, ഇമാം ഗസ്സാലി 1: 101-102 സംഗ്രഹം).
തന്റെയും ഈ അത്ഭുത പ്രപഞ്ചത്തിന്റെയും ഉടമസ്ഥന്‍ ആരാണ്? ഈ പ്രപഞ്ചത്തില്‍ തന്റെ സ്ഥാനം എന്താണ്? തന്റെ ജീവിത ലക്ഷ്യം എന്താണ്? മരണാനന്തരം വല്ല ജീവിതവുമുണ്ടോ? ഉണ്ടെങ്കില്‍ അതിനു വല്ല തയ്യാറെടുപ്പും ആവശ്യമുണ്ടോ? തന്റെ കര്‍മങ്ങള്‍ക്കു വല്ല വിചാരണയും തദനുസാരം രക്ഷാശിക്ഷയും ഉണ്ടോ?
ഈ ചോദ്യങ്ങള്‍ക്കു മറുപടി കണ്ടെത്താന്‍ സാധിക്കാത്തവര്‍ എത്ര വലിയ ധിഷണാശാലിയാണെങ്കിലും ഫലത്തില്‍ വങ്കനാണ്. അതുകൊണ്ടുതന്നെ മറുപടി കണ്ടെത്തിയിട്ടും തെറ്റുകള്‍ തിരുത്തി മരണാനന്തര ജീവിതത്തിനു തയ്യാറാകാത്ത വിശ്വാസി ബുദ്ധിയുടെ പ്രയോഗത്തില്‍ ദുര്‍ബലനായിത്തീരുന്നു. അതുകൊണ്ടാണ് മഹാനായ പ്രവാചകന്‍ ‘സ്വശരീരത്തെ സ്വയം വിചാരണ നടത്തി നിയന്ത്രണാധീനമാക്കി, മരണാനന്തര ജീവിതത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന വിശ്വാസിയെ പ്രതിഭാശാലിയായി പുകഴ്ത്തുകയും ‘ഇച്ഛാനുസാരം, ക്ഷണിക സുഖങ്ങളില്‍ മുഴുകി, പാരത്രിക കാര്യത്തില്‍ അനവധാനത കാണിക്കുന്ന വിശ്വാസിയെ’ ദുര്‍ബലനായി ഇകഴ്ത്തുകയും ചെയ്തിട്ടുള്ളത്.
അല്ലാഹുവിന്റെ കാരുണ്യത്തില്‍ പ്രതീക്ഷയും ശിക്ഷയില്‍ ഭയപ്പാടും തുലനാവസ്ഥയില്‍ വെ ച്ചുപുലര്‍ത്തണം. തെറ്റുകളുടെ കാഠിന്യമോ ബാഹുല്യമോ അല്ലാഹുവിന്റെ ശിക്ഷയെക്കുറിച്ചുള്ള ഭയം കാരണം മനുഷ്യനെ നിരാശനാക്കാന്‍ പാടില്ല എന്നതുപോലെത്തന്നെ, അല്ലാഹുവിന്റെ കാരുണ്യത്തിലുള്ള അമിതപ്രതീക്ഷ കൃത്യവിലോപത്തിനും നിയമലംഘനത്തിനും ധൃഷ്ടനാക്കാനും പാടില്ല. ഇക്കാര്യം വിശുദ്ധഖുര്‍ആന്‍ പ്രത്യേകം ഉണര്‍ത്തിയിട്ടുണ്ട്.
(‘പ്രവാചകരേ)ഞാന്‍ അത്യധികം പൊറുക്കുന്നവനും അതീവ ദയാലുവുമാണെന്നും (അതോടൊപ്പം തന്നെ) എന്റെ ശിക്ഷ വേദനാജനകമാണെന്നും എന്റെ ദാസന്മാരെ പറഞ്ഞറിയിക്കുക.’
തന്റെ യജമാനനോട് നന്ദിയുള്ള ദാസനായി, അവനെ അനുസരിച്ചു ജീവിക്കാന്‍ ബദ്ധശ്രദ്ധ കാണിക്കണം. മനുഷ്യസഹജമായി വല്ല തെറ്റുകുറ്റങ്ങളും വന്നുപോയാല്‍ കുറ്റബോധത്തോടെ പശ്ചാത്തപിച്ചു മടങ്ങണം. ഇതാണ് ബുദ്ധി. നിരന്തരം തെറ്റില്‍ മുഴുകുകയും എല്ലാം അല്ലാഹു പൊറുത്തുകൊള്ളും, അവന്‍ കാരുണ്യവാനാണല്ലോ എന്ന കേവല വ്യാമോഹം വച്ചു പുലര്‍ത്തുകയും ചെയ്യുന്നത് ദൌര്‍ബല്യമാണ്. വ്യക്തമായ മാനസിക ദൌര്‍ബല്യം. ഈ ദൌര്‍ബല്യത്തിന്റെ ഉടമ സ്വയം വഞ്ചിതനാണ്. അല്ലാഹു ചോദിക്കുന്നു: “ഓ മനുഷ്യാ, ഉദാരമതിയായ നിന്റെ രക്ഷിതാവിനെക്കുറിച്ച് നിന്നെ വഞ്ചിതനാക്കിയ കാര്യമെന്താണ്?” (82/6).

Monday 4 April 2016

ഹജറുല്‍ അസ്‌വദിന്റെ കഥ

മനുഷ്യരുടെ സാംസ്‌കാരിക വളര്‍ച്ചക്കു വേണ്ടി ഭൂമുഖത്ത്  ആദ്യമായി സ്ഥാപിച്ച മന്ദിരമായ കഅ്ബാ ശരീഫിന്റെ ചുമരില്‍ തെക്കുകിഴക്കേ മൂലയില്‍ സ്ഥാപിച്ച ഒരു പ്രത്യേക കല്ലായ ഹജറുല്‍ അസ്‌വദിന്റെ മഹത്വത്തെ കുറിച്ചൊരു ഹ്രസ്വപഠനമാണിവിടെ ഉദ്ദേശിക്കുന്നത്. ഹജറുല്‍ അസ്‌വദിന്റെ കാര്യത്തില്‍ രണ്ടു അഭിപ്രായങ്ങള്‍ കാണുന്നുണ്ട്. ഒന്ന്, അതു ആദ്യമേ ഒരു കല്ലായിരുന്നുവെന്ന്. രണ്ട്, ആദ്യം ഒരു മലക്ക് ആയിരുന്നുവെന്നും പിന്നെ ആ മലക്ക് കല്ലായി മാറിയെന്നും.
സ്വര്‍ഗത്തില്‍ വെച്ച് ആദം നബിയെ സൃഷ്ടിച്ച് ഒരു മരമൊഴിച്ച് മറ്റുള്ളതിലെല്ലാം സ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്തപ്പോള്‍ ഈ മരത്തില്‍ ആദം നബി(അ) അടുക്കാതിരിക്കാന്‍ അല്ലാഹു ഒരു മലക്കിനെ നിയോഗിച്ചിരുന്നു. പക്ഷേ,  ആദം നബി(അ) പഴം തിന്നുമ്പോള്‍ മലക്ക് അവിടെ ഇല്ലായിരുന്നു. ഇതിനിടയില്‍ റബ്ബിന്റെ കോപം മൂലം ഈ മലക്ക് കല്ലായി മാറുകയാണുണ്ടായത്. ഖിയാമത്ത് നാളില്‍ കൈ, നാവ്, ചെവി, കണ്ണ് എന്നിവയുള്ള ഹജറുല്‍ അസ്‌വദിനെ കൊണ്ടുവരുമെന്ന് നബി (സ) പറഞ്ഞിട്ടുണ്ട്. (ബഹ്ജതുല്‍ അന്‍വാര്‍)
ഹജറുല്‍ അസ്‌വദും റുക്‌നുല്‍ യമാനിയും സ്വര്‍ഗീയ മാണിക്യങ്ങളില്‍പ്പെട്ട രണ്ടു മാണിക്യങ്ങളാണ്. അവ രണ്ടിന്റെയും പ്രകാശം കെടുത്തിക്കളഞ്ഞതാണ്. അല്ലായിരുന്നുവെങ്കില്‍ കിഴക്കു പടിഞ്ഞാറിന് ഇടയിലുളള്ളത് മുഴുവനും പ്രകാശിക്കുമായിരുന്നു. (അഹ്മദ്).
ഹജറുല്‍ അസ്‌വദ് സ്വര്‍ഗത്തില്‍ നിന്നും ഇറക്കപ്പെട്ടതാണ്. അതു പാലിനേക്കാള്‍ ശക്തമായ വെളുപ്പുള്ളതായിരുന്നു. മനുഷ്യരുടെ പാപങ്ങള്‍ അതിനെ കറുപ്പിച്ചു. (തുര്‍മുദി)
പ്രമുഖ ചരിത്രപണ്ഡിതന്‍ വഹബുബ്‌നു  മുനബ്ബഹി (റ)നെ തൊട്ട് ഉദ്ധരിക്കപ്പെടുന്നു: ആദം നബി (അ)യോടു സ്വര്‍ഗത്തില്‍നിന്നു പുറപ്പെടാന്‍ അല്ലാഹു കല്‍പ്പിച്ചപ്പോള്‍ തന്റെ കണ്ണുനീര്‍ തുടക്കുവാന്‍ വേണ്ടി സ്വര്‍ഗത്തില്‍നിന്നു ഹജറുല്‍ അസ്‌വദിനെ കൂടി ആദം നബി(അ) എടുത്തു ഭൂമിയിലേക്കു ഇറക്കിയപ്പോഴും ആദം നബി(അ) കരയുകയും പാപമോചനം തേടുകയും സ്വര്‍ഗത്തില്‍ നിന്നെടുത്ത കല്ലുകൊണ്ട് കണ്ണുനീര്‍ തുടക്കുകയും ചെയ്തു. ആദം നബി(അ) കണ്ണുനീര്‍ തുടച്ചു അതു കറുത്തുപോയി.  പിന്നീട് കഅ്ബാ നിര്‍മാണ വേളയില്‍ കഅ്ബയുടെ മൂലയില്‍ അതു വയ്ക്കാന്‍ ജിബ്‌രീല്‍(അ) നിര്‍ദേശിക്കുകയും അതവിടെ സ്ഥാപിക്കുകയും ചെയ്തു.
സ്വര്‍ഗത്തില്‍നിന്നും ആദം നബിക്കൊപ്പം അഞ്ചു വസ്തുക്കള്‍ ഭൂമിയിലെത്തിയിട്ടുണ്ട്. ഒന്ന് ഊദ്, രണ്ട് മൂസാ നബിയുടെ വടി. മൂന്ന് ആദം നബി നാണം മറച്ച അത്തിമരത്തിന്റെ ഇല. നാല്, ഹജറുല്‍ അസ്‌വദ്. അഞ്ച് സുലൈമാന്‍ നബിയുടെ മോതിരം. (ഈആനത്ത് : 2/288)
വെളത്ത ഈ കല്ല് കറുത്തുപോയതിന്റെ കാരണങ്ങള്‍ മുമ്പു വിവരിച്ചതിന്റെ പുറമെ രേഖപ്പെടുത്തപ്പെട്ടു കാണുന്നുണ്ട്. ജാഹിലിയ്യാ യുഗത്തിലെ ആര്‍ത്തവകാരികള്‍ സ്പര്‍ശിച്ചതിനാലാണു അതു കറുത്തുപോയതെന്നും  എന്നാല്‍ കറുപ്പ് വര്‍ദ്ധിച്ചതിന്റെ കാരണം ഖുറൈശികളുടെ കാലത്തുണ്ടായ തീപിടിത്തവും പിന്നീട് അബ്ദുല്ലാഹിബ്‌നു സുബൈറി(റ)ന്റെ കാലത്തുണ്ടായ തീപിടിത്തവുമാണെന്നും ചില പണ്ഡിതര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. (സീറത്തുല്‍ ഹലബി 1/128)
കഅ്ബ നിര്‍മിച്ചപ്പോള്‍ കഅ്ബയുടെ മൂലയില്‍ ഹജറുല്‍ അസ്‌വദ് വെച്ചു. നൂഹ് നബി(അ)യുടെ കാലത്തുണ്ടായ ജലപ്രളയത്തില്‍ ഭൂമി മുഴുവന്‍ വെള്ളത്തിനടിയിലായപ്പോള്‍ കഅ്ബാ ശരീഫിന്റെ അസ്ഥിവാരമൊഴിച്ച് മുഴുവനും അല്ലാഹു ഉയര്‍ത്തി. ആ അസ്ഥിവാരത്തില്‍ വെള്ളം കയറിയതുമില്ല. കൂട്ടത്തില്‍ ഹജറുല്‍ അസ്‌വദിനേയും അല്ലാഹു ഉയര്‍ത്തിയിരുന്നു. അബൂ ഖുബൈസ് പര്‍വ്വതത്തിലാണു ഹജറുല്‍ അസ്‌വദ് അല്ലാഹു സൂക്ഷിച്ചത്. കഅ്ബയുടെ പുനര്‍നിര്‍മാണ വേളയില്‍ ഇബ്‌റാഹിം നബി(അ)യോട് അല്ലാഹു അനുമതിയോടെ അബൂ ഖുബൈസ് വിളിച്ചു പറഞ്ഞു: ഓ ഇബ്രാഹീം! താങ്കള്‍ക്കുള്ള ഒരു സ്വത്ത് എന്റെയടുക്കല്‍ സൂക്ഷിച്ചിട്ടുണ്ട്. അതെടുത്തോളൂ.”
ഇബ്രാഹീം നബി ചെന്നു നോക്കുമ്പോള്‍ അതാ സ്വര്‍ഗീയ മാണിക്യങ്ങളിലെ കല്ല്. സൂക്ഷിപ്പു മുതലുകള്‍ സംരക്ഷിക്കുന്നതുകൊണ്ട് അബൂ ഖുബൈസ് പര്‍വ്വതത്തിനു അല്‍അമീന്‍ എന്ന പേരും ഉണ്ടായിരുന്നുവത്രെ. മലക്കു ജിബ്‌രീല്‍(അ) ഇബ്രാഹീം നബിക്കു കല്ലു കൊണ്ടുവന്നു കൊടുത്തു എന്നാണു മറ്റൊരു രിവായത്തില്‍ കാണുന്നത്.
നബി(സ)യുടെ ചെറുപ്പത്തില്‍ കഅ്ബയുടെ പുനര്‍നിര്‍മാണ വേളയില്‍ ഹജറുല്‍ അസ്‌വദ് യഥാസ്ഥാനത്ത് ആരു വയ്ക്കണമെന്നതില്‍ തര്‍ക്കമുണ്ടായി. കഅ്ബത്തിങ്കല്‍ ഇനി ആദ്യം വരുന്ന ആളുടെ തീരുമാനപ്രകാരം ചെയ്യാമെന്ന് ഖുറൈശികള്‍ തീരുമാനിച്ചു. പിന്നീട് ആദ്യം വന്നത് നബി(സ) തങ്ങളായിരുന്നു. നബി(സ) തന്റെ വസ്ത്രം വിരിച്ച് അതില്‍ ഹജറുല്‍ അസ്‌വദ് വെച്ചു. തുടര്‍ന്ന് നാലു ഗോത്രപ്രമുഖരോട് നാലു ഭാഗങ്ങളില്‍ പിടിക്കുവാന്‍ കല്‍പിച്ചു. അങ്ങനെ അവര്‍ പിടിച്ചുയര്‍ത്തി. ഹജറുല്‍ അസ്‌വദിന്റെ സ്ഥാനമെത്തിയപ്പോള്‍ നബി(സ) തന്റെ സ്വന്തം കൈകൊണ്ടുയര്‍ത്തി യഥാസ്ഥാത്തു വെച്ചു.
നാലു ഖലീഫമാരുടെ ശേഷം അബ്ദുല്ലാഹിബ്‌നു സുബൈറി (റ)ന്റെ കാലത്ത് മലവെള്ളം കുത്തിയൊഴുകി കഅ്ബക്കു കേടുപാടുകള്‍ സംഭവിച്ചു. കഅ്ബ പുതുക്കിപ്പണിതു. ഹജറുല്‍ അസ്‌വദ് വെള്ളി കൊണ്ട് കെട്ടി പട്ടില്‍ പൊതിഞ്ഞു പെട്ടിയിലാക്കി പൂട്ടി ദാറുന്നദ്‌വയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഹജറിന്നടുത്തു പണിയെത്തിയപ്പോള്‍ തര്‍ക്കമില്ലാതിരിക്കാന്‍ വേണ്ടി അദ്ദേഹം പള്ളിയിലേക്കു നിസ്‌കരിക്കാന്‍ പോയി. തന്റെ മകന്‍ ഹംസയോടും മറ്റൊരാളോടും ഈ സമയത്ത് ഹജറുല്‍ അസ്‌വദ് സ്ഥാപിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.
പിന്നീട് ഹിജ്‌റാബ്ദം 270-ല്‍ കൂഫയില്‍ പ്രത്യക്ഷപ്പെട്ട ശിയാക്കള്‍ ഹജറുല്‍ അസ്‌വദ് പിഴുതെടുത്തു കൊണ്ടുപോയി. ഇരുപതു വര്‍ഷത്തിനു ശേഷം ഇരുപത്തിനാലാം അബ്ബാസി ഖലീഫ അല്‍മുത്വീഅ് ആണ്  അവരില്‍ നിന്നും അതു മടക്കിയെടുത്തത്. ഇരുപതു വര്‍ഷം കഅ്ബയില്‍ ഹജറുല്‍ അസ്‌വദ് ഇല്ലായിരുന്നു. മുവായിരത്തി എഴുന്നൂറ്റി തൊണ്ണൂറ് ദിര്‍ഹം വെള്ളിയിട്ട് അബ്ബാസി ഖലീഫ അതു കെട്ടിവെച്ചു. ശിയാക്കളില്‍പ്പെട്ട ഖറാമിത്വ വിഭാഗം ഹജറുല്‍ അസ്‌വദു പൊട്ടിച്ചതിന്റെ പുറമെ ഹിജ്‌റ 413-ല്‍ മറ്റൊരുത്തനും ഹജറുല്‍ അസ്‌വദ് പൊട്ടിച്ചിട്ടുണ്ട്. അന്നതു മൂന്നു പിളര്‍പ്പായി. ബനു ശൈബ വീണ്ടും ഹജറിന്റെ കഷ്ണങ്ങള്‍ ഒരുമിച്ചുകൂട്ടി അവിടെ തന്നെ വെച്ചു.
ഹജറുല്‍ അസ്‌വദ് ചുംബിക്കല്‍ സുന്നത്താണ്. അതിനു സാധിച്ചില്ലെങ്കില്‍ കൈക്കൊണ്ടു തൊട്ടു ആ കൈ ചുംബിക്കണം. അതിനും കഴിഞ്ഞില്ലെങ്കില്‍ കൈ കൊണ്ടു ആഗ്യം കാണിച്ചു കൈ മുത്തണം. (തുഹ്ഫ 4/85)
നബി(സ) പറഞ്ഞു: ഹജറുല്‍ അസ്‌വദിനെ നിങ്ങള്‍ ധാരാളം മുത്തുക. അതു നിങ്ങള്‍ക്കില്ലാതാക്കപ്പെട്ടേക്കാം. ഒരു രാത്രിയില്‍ ജനങ്ങള്‍ ത്വവാഫ് ചെയ്യുന്നതിനിടയില്‍ പ്രഭാതമാകുമ്പോഴേക്കും അതു ഇല്ലാതാക്കപ്പെടും. സ്വര്‍ഗത്തില്‍നിന്നു ഭൂമിയിലേക്കിറക്കിയ ഏതു വസ്തുവും അന്ത്യനാളിനു മുമ്പ് അല്ലാഹു സ്വര്‍ഗത്തിലേക്കു മടക്കുന്നതാണ്. ഹജറുല്‍ അസ്‌വദ് ചുംബിക്കുന്നവന്റെ രോഗം സുഖപ്പെടുമെന്നും ഹദീസില്‍ കാണാം.
കോടാനുകോടി വിശ്വാസികളുടെ അധര സ്പര്‍ശനത്തിനും വദന സ്പര്‍ശനത്തിനുമായി ഹജറുല്‍ അസ്‌വദ് കഅ്ബയുടെ മൂലയില്‍ ഇന്നും സ്ഥിതി ചെയ്യുന്നു.

Saturday 2 April 2016

കൃത്രിമ സ്വൂഫികള്‍

പ്രാപഞ്ചികമായ സുഖസന്തോഷങ്ങളില്‍ നിന്നും ശാരീരികമായ ഇച്ഛകളെ പിന്‍പറ്റിയുള്ള ജീവിതത്തചന്റ നിന്നും അകന്നു നില്‍ക്കേണമെന്ന് മതദൃഷ്ട്യാ നിര്‍ബന്ധിക്കപ്പെട്ടിട്ടുണ്ടെങ്കിലും അതനുസരിച്ച് ജീവിക്കല്‍ അസാധ്യവും അസംഭവ്യവുമാണെന്നും ചിരകാല പരീക്ഷണങ്ങളുടെ ഫലമായി ഈ നിഗമനത്തിലാണ് തങ്ങളെത്തിച്ചേര്‍ന്നിട്ടുള്ളതെന്നും കൃത്രിമ സ്വൂഫികളില്‍ ഒരു വിഭാഗമാളുകള്‍ ജല്‍പ്പിക്കുന്നു.
എന്നാല്‍ ശരീരേച്ഛകളെയും പ്രപഞ്ച സ്നേഹത്തെയും പാടേ ത്യജിക്കണമെന്ന് ഇസ്ലാം നിര്‍ബന്ധിക്കുന്നുവെന്നാണ് ഈ വിഡ്ഢികള്‍ മനസ്സിലാക്കിയത്. വാസ്തവം അങ്ങനെയല്ല. മതാനുസരണവും യുക്തിപൂര്‍വ്വവുമായ മാര്‍ഗം കൈക്കൊള്ളുക വഴി അവയെ നിയന്ത്രിക്കണമെന്ന് മാത്രമാണ് ഇസ്ലാം നിര്‍ദ്ദേശിക്കുന്നത്.
മറ്റൊരു വിഭാഗം പറയുന്നത് ഇങ്ങനെയാണ്. ശാരീരികമായ ആരാധനകള്‍ കൊണ്ട് യാ തൊരു നേട്ടവുമുണ്ടാകുന്നില്ല. അല്ലാഹുവിന്റെ നോട്ടം അടിമയുടെ ഹൃദയത്തിലേക്കാണ്. ഞങ്ങള്‍ ബാഹ്യമായി ശരീരേച്ഛകളെ അനുഗമിക്കുന്നുണ്ടെങ്കിലും ഹൃദയം പരിശുദ്ധിയുടെ പരമകാഷ്ട പ്രാപിച്ചതും വിജ്ഞാന സാഗരത്തില്‍ ആറാടിക്കൊണ്ടിരിക്കുന്നതുമാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ശരീരേച്ഛകളനുസരിച്ചുള്ള ജീവിതം അല്ലാഹുവുമായുള്ള സാമീപ്യത്തിനു വിഘാതമായിത്തീരുന്നില്ല.
നോക്കൂ, ഈ വിഡ്ഢികളുടെ ചിന്ത പോയ പോക്ക്! അനുവദനീയവും എന്നാല്‍ ഉന്നത പദവിക്കനുയോജ്യമല്ലാത്തതുമായ ചില പാകപ്പിഴകള്‍ വന്നുപോയത് നിമിത്തം ചിരകാലം വ്യസനിച്ചു കണ്ണുനീര്‍ പൊഴിച്ചുകൊണ്ട് ജീവിച്ച മഹാന്മാരായ പ്രവാചക ശ്രേഷ്ഠരെക്കാള്‍ ഔന്നത്യം സമ്പാദിച്ചത് തങ്ങളാണെന്നല്ലേ ഇവര്‍ വിചാരിക്കുന്നത്. ഇന്നാലില്ലാഹി. മതപരമായ വിജ്ഞാനങ്ങള്‍ കരസ്ഥമാക്കാതെ സ്വൂഫിസത്തിലേക്ക് കാല്‍ വെച്ചതും ശരിയായ നിര്‍ദ്ദേശവും ശിക്ഷണവും നല്‍കുന്ന യഥാര്‍ഥ ശൈഖിന്റെ ശിഷ്യത്വം സ്വീകരിക്കാതെ മുന്നോട്ടുപോകാന്‍ ശ്രമിച്ചതുമാണ് ഇവര്‍ക്ക് പിണഞ്ഞ അബദ്ധം (ഇഹ്യ, വാല്യം 3, പേജ് 393).
യാതൊരു വിധത്തിലുള്ള അബോധാവസ്ഥയോ അസ്ഥിരതയോ ഇല്ലാതെ, ഐഹികമായ ഏര്‍പ്പാടുകളില്‍ അശ്രദ്ധയോ അനാസ്ഥയോ കാണിക്കാതെ എല്ലാം തന്നെ കൃത്യമായി നിര്‍വ്വഹിക്കുന്ന ചിലര്‍, മതപരമായ ആജ്ഞകള്‍ ലംഘിക്കുകയും നിഷിദ്ധമായ സംഗതികള്‍ പ്രവര്‍ത്തിക്കുകയും അതോടൊപ്പം തന്നെ തങ്ങള്‍ ശൈഖുമാരും വലിയ്യുമാരും മറ്റുമാണെന്ന് വാദിക്കുകയും ബുദ്ധിശൂന്യരും വിദ്യാവിഹീനരുമായ ചില ആളുകള്‍ അവരുടെ വാദം അംഗീകരിച്ചുകൊടുക്കുകയും അവരെ പിന്തുടരുകയും ചെയ്യുന്ന അനുഭവം പലപ്പോഴും ഉണ്ടാകാറുണ്ട്. എന്നാല്‍ ബോധാവസ്ഥയില്‍ ഇസ്ലാമിന്റെ വിധിവിലക്കുകള്‍ക്ക് വിധേയരായി ജീവിക്കാത്ത ആരെയും തന്നെ നാം മഹാന്മാരാണെന്ന് ധരിക്കാന്‍ നിര്‍വ്വാഹമില്ല.
സുപ്രസിദ്ധ പണ്ഢിതവര്യനായ ഇമാം റാസി (റ) പറയുന്നത് കാണുക: “നബി (സ്വ) വെട്ടിത്തെളിയിച്ചു തന്ന പരിശുദ്ധവും പരിപാവനവുമായ മാര്‍ഗം പിന്‍പറ്റി ജീവിക്കുകയെന്നതാണ് വ്യാജ ശൈഖിനെയും യഥാര്‍ഥ ശൈഖിനെയും തമ്മില്‍ വിവേചിച്ചറിയുവാനുള്ള മാനദണ്ഡം. തന്റെ ഹൃദയം പരിശുദ്ധവും നിഷ്കളങ്കവുമാണ്. ഔന്നത്യത്തിന്റെ പരമകാഷ്ട പ്രാപിച്ച തനിക്ക് മതത്തിന്റെ വിധിവിലക്കുകള്‍ ബാധകമല്ല. ശരീഅത്തിന്റെ ബന്ധനത്തില്‍ നിന്നു താന്‍ വിമുക്തനായിരിക്കുന്നു. എന്നിങ്ങനെയുള്ള വാദങ്ങളുന്നയിക്കുന്ന ആള്‍ മതഭ്രംശം സംഭവിച്ചവനും വി ശ്വാസത്തിനു ഭംഗം തട്ടിയവനുമാണ്. അത്തരക്കാരെ പിന്‍പറ്റുന്നത് സൂക്ഷിക്കണം. അവന്റെ ശ്വാസത്തിന്റെ വിഷം ഉഗ്രമാണ്. (ബഹ്ജത്തുസ്സനിയ്യ, ഹിദായത്തുല്‍ മുതലത്ത്വിഖ്, പേ. 133).
പ്രശസ്ത സൂഫിവര്യനും ശൈഖുമായ ഇബ്നു അത്വാഉല്ലാഹിസ്സികന്തരി (റ) തന്റെ ഹികം എന്ന മഹല്‍ ഗ്രന്ഥത്തില്‍ ഇങ്ങനെ എഴുതുന്നു: “നിര്‍ബന്ധ കാര്യങ്ങള്‍ സ്വീകരിക്കുന്നതില്‍ വൈമനസ്യം കാണിച്ചു കൊണ്ട് സുന്നത്തുകളില്‍ ഏര്‍പ്പെടുന്നത് ശരീരേച്ഛയെ പിന്‍പറ്റി ജീവിക്കുന്നതിന്റെ ലക്ഷണമാണ്.” മഹാനായ അബൂയസീദുല്‍ ബിസ്ത്വാമി(റ) പറയുന്നു; ‘മതത്തിന്റെ ആജ്ഞകളും വിലക്കുകളും സ്വീകരിക്കാത്ത ആള്‍ അന്തരീക്ഷത്തില്‍ ചമ്രപ്പടി ഇട്ടിരുന്നാലും അവന്‍ ഉന്നത വ്യക്തിയാണെന്ന് നീ ധരിക്കരുത്.”
വിധിവിലക്കുകള്‍ അനുസരിച്ചുകൊണ്ട് ജീവിക്കുകയും അല്ലാഹു നിശ്ചയിച്ച അതിര്‍ വരമ്പുകള്‍ കാത്തു സൂക്ഷിക്കുകയും ചെയ്യുന്നുണ്ടോ എന്നാണ് നോക്കേണ്ടത്. നിസ്കാരം മുതലായ ആരാധനകള്‍ കൃത്യമായി അനുഷ്ഠിക്കുകയും വ്യഭിചാരം മുതലായ നിഷിദ്ധ സംഗതികള്‍ വര്‍ ജ്ജിക്കുകയും നിയമാനുസരണം വുസു, ശുദ്ധി എന്നിങ്ങനെയുള്ള സംഗതികള്‍ നിര്‍വ്വഹിക്കുകയും ചെയ്യുന്ന ആളുകളെ മാത്രാണ് മഹാന്മാരെന്ന് കരുതാവൂ (ശറഹുത്തരീഖതുല്‍ മുഹമ്മദിയ്യ, ഹിദായ, പേജ് 147).
ശരീഅത്തിന്റെ അദബുകള്‍ പാലിക്കാത്ത ആളുകള്‍ എന്തുതന്നെ അസാധാരണ സംഭവം കാ ണിച്ചാലും അവന്‍ വലിയ്യാണെന്നു നീ ധരിച്ചുപോകരുത്. അവന്‍ വിലായത്തിനര്‍ഹനല്ല. അല്ലാഹുവിന്റെ രഹസ്യങ്ങള്‍ നിക്ഷേപിക്കാന്‍ അവന്റെ ഹൃദയം പറ്റുകയില്ല. എന്നാല്‍ അബോധാവസ്ഥയില്‍ വല്ലതും പ്രവര്‍ത്തിക്കുന്ന ആളുകളെ നീ ആക്ഷേപിക്കാതെ വിട്ടുകൊള്ളുക (അവനെ ശല്യപ്പെടുത്താനോ തുടരാനോ തുനിയരുത്) (ശറഹ് യൂസുഫി ലി ശ്ശയ്ഖില്‍ അക്ബര്‍ ഹിദായ, പേജ് 136).
ശൈഖുത്ത്വരീഖത് ഹസ്രത് ജുനൈദ് ബഗ്ദാദി (റ) പറയുന്നു: ‘മതപരമായ വിജ്ഞാനങ്ങള്‍ സമ്പാദിക്കുകയും നിഷിദ്ധ കാര്യങ്ങളുപേക്ഷിക്കുകയും ഐഹികമായ സുഖേച്ഛകളില്‍ നിന്നകന്നു നില്‍ക്കുകയും ചെയ്യാതെ ഒരാള്‍ ശൈഖാകയില്ല. സ്വശരീരത്തിലെ രോഗങ്ങള്‍ കണ്ടുപിടിച്ചു ചികിത്സകള്‍ നടത്താതെ മറ്റുള്ളവരെ ചികിത്സിക്കാന്‍ തുനിയുന്നത് ന്യായീകരിക്കത്തക്കതല്ല. മറിച്ച് പ്രവര്‍ത്തിക്കുന്നവര്‍ പിശാചിന്റെ അനുയായികളില്‍പ്പെട്ടവരാണ്. അവരെ സൂക്ഷിക്കണം. വാക്കുകളും പ്രവൃത്തികളും മറ്റു സ്ഥിതിഗതികളും പരിശുദ്ധ ഇസ്ലാമിന്റെ നിയമങ്ങളുമായി യോജിച്ചുകാണാത്ത ആളുകളെ നീ പിന്തുടരുത് (ശറഹുര്‍റാഇയ്യ, ഹിദായ, പേജ് 130).
പൊതുജനങ്ങളുടെ പക്കല്‍, വലിയ്യും ശൈഖുമായി കരുതപ്പെടുകയും അവരുടെ ഇടയില്‍ വളരെയധികം പ്രസിദ്ധി നേടുകയും ചെയ്ത ഒരാളെ മഹാനായ അബൂയസീദുല്‍ ബിസ്ത്വാമി  (റ) സന്ദര്‍ശിക്കുകയുണ്ടായി. അദ്ദഹം ഖിബ്ലയെ അഭിമുഖമാക്കി തുപ്പുന്നതാണ് അബൂയസീദിന്റെ (റ) ദൃഷ്ടിയില്‍പ്പെട്ടത്. ഇതുകണ്ട മാത്രയില്‍ സലാം ചൊല്ലുക കൂടി ചെയ്യാതെ അദ്ദേഹവും അനുയായികളും സ്ഥലം വിട്ടുകളഞ്ഞു. നബി (സ്വ) യുടെ ആജ്ഞകളില്‍ ഒന്നായ ഖി ബ്ലയെ ബഹുമാനിക്കുകയെന്ന സംഗതിയില്‍ അശ്രദ്ധ കാണിക്കുന്ന ഇദ്ദേഹം വലിയ്യാണെന്ന് താന്‍ കരുതുന്നില്ല എന്നാണ് ഇതിന് അബൂയസീദ് (റ) കാരണം പറഞ്ഞത്. വീണ്ടും അദ്ദേഹം തുടരുന്നു: ‘ഖിബ്ലയെ അല്ലാഹു ബഹുമാനിക്കുകയും അതിനെ അഭിമുഖമാക്കി നില്‍ക്കുന്നത് നിസ്കാരത്തിലെ ഒരു നിര്‍ബന്ധ സംഗതിയാക്കുകയും അതിന്റെ നേരെ തിരിഞ്ഞു മലമൂത്ര വിസര്‍ജ്ജനം നടത്തുന്നതോ മറ്റു വിധത്തില്‍ അനാദരവ് കാണിക്കുന്നതോ അവന്‍ നിഷിദ്ധമാക്കുകയും ചെയ്തിരിക്കെ, അല്ലാഹു ബഹുമാനിച്ച വസ്തുക്കളെ നിന്ദിക്കുന്നവന്‍ എങ്ങനെ വലിയ്യായിത്തീരും’ (ഹിദായ, പേജ് 132).
ശൈഖുല്‍ അക്ബര്‍ മുഹ്യിദ്ദീനു ബ്നു അറബി (റ) തന്റെ ഫുതൂഹാത്ത് എന്ന ഗ്രന്ഥത്തില്‍ ഇങ്ങനെ എഴുതുന്നു: ‘ആലിം (പണ്ഢിതന്‍), ആബിദ് (ആരാധനയില്‍ വ്യാപൃതനായ ആള്‍), വിജ്ഞാനം സമ്പാദിച്ച സ്വൂഫിവര്യന്‍ എന്നിങ്ങനെ മൂന്നു തരക്കാരായി ഉന്നത മനുഷ്യരെ വിഭജിക്കാം.