സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Tuesday 28 February 2017

ത്വരീഖത്ത്, ശൈഖ്: ഇസ്‌ലാം പറയുന്നതെന്ത്?


മനുഷ്യരുടെ സൃഷ്ടിപ്പിന്റെ ലക്ഷ്യം അല്ലാഹുവിനെ അറിഞ്ഞ് ആരാധിക്കലാണ്. യജമാനനായ അല്ലാഹുവിനെ നേരിൽ കാണും വിധം ആരാധനയർപ്പിക്കുമ്പോഴാണ് ആരാധനയുടെ സമ്പൂർണതയിലേക്കെത്തുന്നത്. ഖുർആൻ പറയുന്നു: ആത്മാർത്ഥതയോടെ അല്ലാഹുവിന് ആരാധന ചെയ്യാനല്ലാതെ അവരോട് ആജ്ഞാപിക്കപ്പെട്ടിട്ടില്ല (അൽബയ്യിന/5).
ഇതിനുവേണ്ടി സ്രഷ്ടാവ് സമർപ്പിച്ച ജീവിത സരണിയാണ് ഇസ്‌ലാമിക ശരീഅത്ത്. ശരീഅത്തിന് ഇൽമ്, അമല്, ഇഖ്‌ലാസ് എന്നീ മൂന്ന് ഘടകങ്ങളുണ്ടെന്ന് ശൈഖ് സർഹിന്ദി(റ) അൽ മുൻതഖബാതു മിനൽ മക്തൂബാത് എന്ന ഗ്രന്ഥത്തിൽ പറയുന്നു. ഈ മൂന്ന് ഘടകങ്ങളും മേളിക്കുമ്പോഴാണ് ശരീഅത്ത് പൂർണമാവുന്നത്. ഒരു വിശ്വാസി ശരീഅത്ത് നിയമങ്ങൾ പാലിച്ച് ജീവിച്ചാൽ അവന് അല്ലാഹുവിന്റെ സംതൃപ്തി ലഭിച്ചു. അതാകട്ടെ, ഇഹപര വിജയങ്ങളേക്കാൾ മീതെയാണ് താനും. അപ്പോൾ ഇരുലോക വിജയം ശരീഅത്തിൽ കേന്ദ്രീകരിക്കുന്നുവെന്ന് മനസ്സിലാക്കാം.
ശരീഅത്തിന്റെ പരിപൂർണതയിലേക്കുള്ള മാർഗങ്ങളായ ത്വരീഖത്ത്, ഹഖീഖത്ത് എന്നിവയിൽ വ്യാപൃതരായി വിജയതീരമണഞ്ഞവരാണ് അല്ലാഹുവിന്റെ ഔലിയാക്കൾ. മുകളിൽ പറഞ്ഞ ഇഖ്‌ലാസിനെ സാധ്യമാക്കലാണ് ത്വരീഖത്ത്, ഹഖീഖത്തുകളുടെ ധർമം. ശരീഅത്ത് നിയമങ്ങൾ പാലിച്ച് ബാഹ്യചലനങ്ങൾ ഇസ്‌ലാമികമായി ക്രമീകരിച്ചാലും ആന്തരികമായി ശൈത്വാൻ ദുർബോധനം തുടർന്ന് കൊണ്ടേയിരിക്കും. തൽഫലമായുണ്ടാവുന്ന ഹൃദയരോഗങ്ങൾ ചികിത്സിച്ച് ആത്മാവിന് ശാന്തി കൈവരിക്കലാണ് ത്വരീഖത്തിന്റെ ധർമം. ഇതിലേക്കാണ് ‘ഹൃദയത്തിലുള്ള ഒന്നിന്റെ ശിഫയും നിങ്ങൾക്ക് വന്നിരിക്കുന്നു’ (യൂനുസ്/57) എന്ന ഖുർആൻ സൂക്തം വിരൽ ചൂണ്ടുന്നത്.
ശൈഖ് ദഹ്‌ലാൻ(റ) പറയുന്നു: ഹൃദയത്തിന് നാശമുണ്ടാക്കുന്ന ദുഃസ്വഭാവങ്ങൾ പൊങ്ങച്ചം, അഹങ്കാരം, ലോകമാന്യം, അസൂയ, കോപം, ഉദര താൽപര്യം, ലൈംഗിക വികാരം, നാവിന്റെ നാശങ്ങൾ, സ്ഥാനമോഹം, സാമ്പത്തിക ആർത്തി, വഞ്ചന, വ്യാമോഹം തുടങ്ങിയവയാകുന്നു. ഇതിൽ നിന്ന് ഹൃദയത്തെ രക്ഷപ്പെടുത്തുന്ന ചികിത്സ പാപമോചനം, ക്ഷമ, അല്ലാഹുവിന്റെ അനുഗ്രഹങ്ങൾക്കുള്ള നന്ദി, അല്ലാഹുവിലുള്ള പ്രത്യാശ, അല്ലാഹുവിനെ സംബന്ധിച്ചുള്ള ഭയം, ദാരിദ്ര്യം, താഴ്മ, ഐഹികാഡംബരങ്ങൾ വെടിയൽ, സൂക്ഷ്മത, സർവം അല്ലാഹുവിൽ അർപ്പിക്കൽ, സദുദ്ദേശ്യം, നിഷ്‌കളങ്കത, സത്യസന്ധത, അല്ലാഹുവിലുള്ള സ്‌നേഹം, അവനിലുള്ള ആഗ്രഹം, അവനെക്കുറിച്ചുള്ള ചിന്തയിൽ വ്യാപരിക്കൽ, അവനിലുള്ള സംതൃപ്തി, ഐഹിക ആഗ്രഹങ്ങളിലുള്ള കുറവ്, മരണത്തെ ഇഷ്ടപ്പെടൽ തുടങ്ങിയവയാകുന്നു. സ്വൂഫികളുടെയും സർവ ത്വരീഖത്തുകളുടെയും അടിസ്ഥാനം തന്നെ ഇൽമ്, അമല്, ദുഃസ്വഭാവങ്ങളിൽ നിന്നുള്ള മുക്തി, സൽസ്വഭാവങ്ങൾ കൊണ്ട് നന്നായിത്തീരൽ എന്നിവയത്രെ (തഖ്‌രീബുൽ ഉസ്വൂൽ/18,19).
ശൈഖ് അബ്ദുല്ലാഹിബ്‌നു അബീബക്കർ അൽ ഐദറൂസി(റ)യുടെ വാക്കുകൾ ഇപ്രകാരം വായിക്കാം: ത്വരീഖത്ത് എന്നാൽ പദവികളും മഖാമുകളും മുറിച്ചുകടന്ന് അല്ലാഹുവിലേക്ക് നിന്നെ അടുപ്പിക്കുന്ന കാര്യങ്ങൾ കൊണ്ടും തഖ്‌വ കൊണ്ടും പിടിച്ചുനിൽക്കലാകുന്നു (രിസാലതുൽ ഐദറൂസി/11).
ശരീഅത്ത് കൊണ്ടുള്ള ഉദ്ദേശ്യം ബാഹ്യമായ ഇസ്തിഖാമത് (ചൊവ്വാകൽ) ആയതുപോലെ ത്വരീഖത്ത് കൊണ്ടുള്ള ഉദ്ദേശ്യം ആന്തരികമായ ഇസ്തിഖാമത്ത് ആണെന്ന് മേൽപറഞ്ഞ ഉദ്ധരണങ്ങളിൽ നിന്ന് മനസ്സിലാക്കാം. ആന്തരിക വിമലീകരണത്തിനു വേണ്ടിയുള്ള പ്രയത്‌നമായതു കൊണ്ട് ത്വരീഖത്തിനെ അല്ലാഹുവിലേക്കുള്ള പ്രയാണം എന്നും വിളിക്കാറുണ്ട്. ശരീഅത്തിന്റെ അടിസ്ഥാനപരമായ കർമങ്ങൾ കൃത്യമായി കൊണ്ടുനടക്കുന്നവർക്കാണ് അടുത്ത ഘട്ടമായ ത്വരീഖത്തിൽ പ്രവേശിക്കൽ ആവശ്യമായി വരുന്നത്. പ്രാഥമിക ശരീഅത്ത് പോലും പാലിക്കാത്തവർ ത്വരീഖത്തിൽ വലിഞ്ഞുകേറുന്നത് കൂടുതൽ നാശത്തിനു വഴിവെക്കും. കെട്ടിടത്തിന് തറയൊരുക്കാതെ വെറും മണ്ണിൽ ചുമർ കെട്ടിപ്പൊക്കുന്ന വൃഥാവൃത്തിയായേ ഇതിനെ ഗണിക്കാനാവൂ.
അമ്പിയാക്കൾ നിയോഗിക്കപ്പെട്ട ഏതൊരു ജനതയും രണ്ടു വിഭാഗമായി തരം തിരിയുന്നത് കാണാം. ഒന്ന്, അവാമ് (സാധാരണക്കാർ). രണ്ട്, ഖവാസ്വ് (വിശിഷ്ട വ്യക്തികൾ). മനുഷ്യ സ്വഭാവം, ബാഹ്യാധികാരം എന്നിവ യഥാക്രമം ആത്മീയത, ആന്തരികാധികാരം എന്നിവയേക്കാൾ മികച്ച് നിൽക്കുന്നവരാണ് സാധാരണക്കാരെങ്കിൽ മനുഷ്യ സ്വഭാവം, ബാഹ്യാധികാരം എന്നിവയേക്കാൾ ആത്മീയത, ആന്തരികാധികാരം എന്നിവ മികച്ചുനിൽക്കുന്നവരാണ് വിശിഷ്ട വ്യക്തികൾ.
നബി(സ്വ) പറഞ്ഞു: ഞങ്ങൾ അതായത് നബിമാരുടെ സമൂഹം, ജനങ്ങളുടെ ബുദ്ധിയനുസരിച്ച് സംസാരിക്കാൻ കൽപിക്കപ്പെട്ടവരാണ്.’ എല്ലാവരും പാലിക്കേണ്ട ശരീഅത്തിനെ കുറിച്ചല്ല റസൂൽ ഇങ്ങനെ പറഞ്ഞത്. മറിച്ച് ലോകത്തുള്ള സർവ ജനങ്ങളും ത്വരീഖത്ത് പ്രയത്‌നത്തിലൂടെ വിശിഷ്ട ജ്ഞാനങ്ങളും രഹസ്യ കാര്യങ്ങളും അറിയുന്ന ഹഖീഖത്തിന്റെയും മഅ്‌രിഫത്തിന്റെയും സ്ഥാനത്തേക്കെത്തണമെന്നില്ല എന്നതിലേക്കാണിത് സൂചന നൽകുന്നത്. ‘ശൈഖില്ലാത്തവന്റെ ശൈഖ് ശൈത്വാൻ’ എന്ന ആപ്തവാക്യം വലിച്ചുനീട്ടി ഏതൊരാൾക്കും ഏതെങ്കിലുമൊരു ത്വരീഖത്തിൽ പ്രവേശിക്കൽ നിർബന്ധമാണെന്ന് ശഠിക്കുന്നവരുടെ വാദം ശരിയല്ലെന്ന് ഇതിൽ നിന്ന് നമുക്ക് മനസ്സിലാക്കാം. എങ്കിൽ ദാഹിച്ചു അവശനായവൻ വെള്ളത്തിലേക്ക് ആവശ്യമുള്ളവനാവുകയും വെള്ളമന്വേഷിച്ചില്ലെങ്കിൽ മരിക്കുമെന്ന അവസ്ഥ സംജാതമാവുകയും ചെയ്താൽ വെള്ളമന്വേഷിക്കൽ അനിവാര്യമാണെന്ന് പറയുംപോലെ ആത്മീയ ദാഹം നേരിടുന്നവൻ യഥാർത്ഥ ശൈഖിനെ അന്വേഷിക്കലും ബുദ്ധിപരമായ അനിവാര്യമാണെന്ന് പറയാം.
ശൈഖ് അബുൽ അബ്ബാസ്(റ) പറയുന്നു: തർബിയതിന്റെ ശൈഖിനെ (ത്വരീഖത്തിന്റെ ശൈഖ്) സ്വീകരിക്കൽ ഏതൊരു വ്യക്തിക്കും നിർബന്ധമുള്ള കാര്യമല്ല. എന്നാൽ ശൈഖുത്തഅ്‌ലീം (ശരീഅത്ത് നിയമങ്ങൾ പഠിപ്പിക്കുന്ന ശൈഖ്/ഉസ്താദ്) അങ്ങനെയല്ല; അതെല്ലാവർക്കും അനിവാര്യമത്രെ (അൽ മിഅ്‌യാറുൽ മുഅർറബ് 12/295).
ഇതിൽ നിന്നും ശർഇയ്യായ അനിവാര്യ കാര്യങ്ങൾ പഠിപ്പിച്ചു കൊടുക്കുന്ന ഒരു ശൈഖിനെ സ്വീകരിക്കൽ എല്ലാവർക്കും ശർഇയ്യായ നിലക്കുതന്നെ നിർബന്ധമാണെന്നും ത്വരീഖത്തിന്റെ ശൈഖിനെ സ്വീകരിക്കൽ ആർക്കും തന്നെ ശർഇയ്യായ വാജിബ് അല്ലെന്നും എന്നാൽ, അല്ലാഹുവിലേക്കുള്ള വുസ്വൂൽ (ചേരൽ) ഉദ്ദേശിച്ച് അവനിലേക്ക് പ്രയാണം നടത്തുന്ന മുരീദിന് ഒരു ശൈഖ് ബുദ്ധിപരമായി അനിവാര്യമാണെന്നും മനസ്സിലാക്കാം.
ആരാണ് ശൈഖ്?
ശൈഖുമാർ നാല് വിധമുണ്ട്.
  1. ശൈഖുത്തഅ്‌ലീം (പഠിപ്പിക്കുന്ന ഗുരുനാഥൻ).
  2. ശൈഖുത്തബർറുക് (ബറകത്തിന് വേണ്ടി തുടരപ്പെടുന്ന വ്യക്തി.
  3. ശൈഖുത്തർഖിയത് (സ്ഥാനാരോഹണം കൊടുക്കുന്ന ശൈഖ്).
  4. ശൈഖുത്തർബിയത് (വളർത്തിയെടുക്കുന്ന ശൈഖ്).
ദീനീ വിജ്ഞാനങ്ങൾ പഠിപ്പിച്ച് കൊടുക്കുന്ന ഗുരുനാഥനാണ് ശൈഖുത്തഅ്‌ലീം. ജ്ഞാനവും ഭക്തിയും ആത്മാർത്ഥതയും മേളിച്ചവരാണ് ശൈഖെങ്കിൽ വിദ്യാർത്ഥികൾ തീർച്ചയായും നല്ലവരായി മാറും.
പുണ്യലബ്ധിക്കു വേണ്ടി തുടരപ്പെടുന്ന വ്യക്തിയാണ് ശൈഖുത്തബർറുക്. പുണ്യലബ്ധിക്ക് യോഗ്യരായ ആരെയും തബർറുകിന്റെ ശൈഖായി സ്വീകരിക്കാമെന്ന് ഇബ്‌നുഹജർ(റ)വും ഇമാം ശഅ്‌റാനി(റ)വും വ്യക്തമാക്കുന്നുണ്ട് (അൽ ഫതാവൽ ഹദീസിയ്യ/76, അൽ അൻവാറുൽ ഖുദ്‌സിയ്യ 1/64).
ക്രമേണയുള്ള പരിപാലനത്തിലൂടെയല്ലാതെ പെട്ടെന്ന് തന്റെ മുരീദിനെ മേൽപദവിയിലേക്ക് എത്തിക്കാൻ പ്രാപ്തിയുള്ള ശൈഖാണ് തർഖിയത്തിന്റെ ശൈഖ്. മുരീദുമാരുടെ ഹൃദയങ്ങളെ പെട്ടെന്ന് തന്നിലേക്ക് വലിച്ചെടുക്കാനുള്ള ആകർഷണ ശക്തിയും മനക്കരുത്തും ആർജിച്ചവരാണിവർ.
തന്റെ മുരീദ് അല്ലാഹുവിലേക്ക് ചേരുകയും സദ്‌വൃത്തനാവുകയും ചെയ്യുന്നതുവരെ അൽപാൽപമായി നിയന്ത്രിച്ചും തിരുത്തിയും വളർത്തിയെടുക്കുന്ന ശൈഖാണ് ശൈഖുത്തർബിയ. മനുഷ്യരുടെ ബാഹ്യജീവിതത്തിന് ശൈശവം, കൗമാരം, യൗവനം എന്നീ ഘട്ടങ്ങളുള്ളത് പോലെ സുലൂകിൽ (അല്ലാഹുവിലേക്കുള്ള പ്രയാണം-ത്വരീഖത്ത്) പ്രവേശിച്ച മുരീദിനും പല ഘട്ടങ്ങളുണ്ട്. ആത്മീയാരോഗ്യത്തിന്റെ പൂർണ ഘട്ടമായ വുസ്വൂൽ (അല്ലാഹുവിലേക്ക് ചേരൽ) സിദ്ധിക്കാൻ ശൈശവ ഘട്ടമായ സുലൂക്ക് മുതൽ മുരീദിനെ അൽപാൽപമായും ലളിതരീതിയിലും അതാത് ഘട്ടങ്ങളിൽ ആവശ്യമായ ദിക്‌റുകൾ കൊടുത്തും നിർദേശങ്ങൾ നൽകിയും പരിചരിച്ച് കൊണ്ടിരിക്കണം. ഈ പ്രക്രിയക്കാണ് സാങ്കേതികമായി തർബിയത് എന്നു പറയുന്നത്. ഇത് നടത്തുന്ന ശൈഖാണ് മുറബ്ബിയായ ശൈഖ്.
അല്ലാഹു പറയുന്നു: സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിന് തഖ്‌വ ചെയ്യുകയും അവനിലേക്ക് വസ്വീലയെ തേടുകയും ചെയ്യുക (മാഇദ/35).
ഈ ആയത്തിനെ വ്യാഖ്യാനിച്ച് ശൈഖ് ഇസ്മാഈലുൽ ഹിഖി(റ) എഴുതിയത് കാണാം: ഈ സൂക്തം വസ്വീലയെ തേടാൻ ആജ്ഞാപിക്കുകയാണ്. വസ്വീല അത്യാവശ്യമാണ്. കാരണം അല്ലാഹുവിലേക്കുള്ള വുസ്വൂൽ (ചേരൽ) വസ്വീല കൊണ്ടല്ലാതെ സാധിക്കുകയില്ല. ഉലമാഉൽ ഹഖീഖതും (ഹഖീഖത്തിന്റ പണ്ഡിതർ) ത്വരീഖത്തിന്റെ ശൈഖുമാരുമാണ് പ്രസ്തുത വസ്വീല (റൂഹുൽ ബയാൻ 2/388).
ഹിജ്‌റ 914-ൽ വഫാതായ ശൈഖ് അഹ്മദുബിൻ യഹ്‌യൽ വൻശരീസി(റ) പറയുന്നു: തസ്വവ്വുഫിന്റെ മാർഗത്തിൽ പ്രവേശിക്കാൻ ഒരു ശൈഖിനെ സ്വീകരിക്കൽ അനിവാര്യമാണ്. മുറബ്ബിയായ ഒരു ശൈഖിനെ അവലംബിക്കലാണ് സ്വൂഫിയാക്കളിൽ നിന്നുള്ള പിൽക്കാല ഇമാമുകളുടെ ചര്യ (അൽ മിഅ്‌യാർ 12/296).
മേൽ വാക്യങ്ങളിൽ നിന്ന് മനസ്സിലാവുന്നത് അല്ലാഹുവിലേക്കുള്ള പ്രയാണം ഉദ്ദേശിക്കുന്ന മുരീദിന് മുറബ്ബിയായ ശൈഖ് അനിവാര്യമാണെന്നാണ്. മുറബ്ബിയായ ശൈഖിന് നിർബന്ധമായും ഉണ്ടായിരിക്കേണ്ട ധാരാളം നിബന്ധനകളുണ്ട്. ശൈഖ് അഹ്മദ് ളിയാഉദ്ദീൻ(റ) എഴുതുന്നു: മുരീദ് തന്റെ ശരീരത്തെ ഏൽപ്പിക്കുന്ന ശൈഖിന്റെ നിബന്ധനകൾ അഞ്ചെണ്ണമാകുന്നു. 1, വ്യക്തമായ ആസ്വാദന ശേഷിയുള്ള ബുദ്ധിശക്തി. 2, ശരിയായ അറിവ്. 3, ഉയർന്ന മനക്കരുത്ത്. 4, തൃപ്തികരമായ അവസ്ഥ. 5, ഫലപ്രദമായ ഉൾക്കാഴ്ച. ബാഹ്യവും ആന്തരികവുമായ വിജ്ഞാനത്തിന്റെ ഗുണങ്ങളൊന്നും പരിപൂർണമായി മേളിക്കാത്ത ഒരു ശൈഖുമായി സഹവസിക്കുന്ന മുരീദുമാർ തീർച്ചയായും നാശത്തിലാണ് (ജാമിഉൽ ഉസ്വൂൽ/39).
അഭിനവ ത്വരീഖത്തുകളിലെ മിക്ക ശൈഖുമാരും സ്വയം മുറബ്ബിയായി ചമയുകയല്ലാതെ മുറബ്ബിയായ ശൈഖിന്റെ നിബന്ധനകൾ മേളിച്ചിട്ടില്ലെന്നതാണ് വസ്തുത. സുലൂകിൽ (ആത്മപ്രയാണം) പ്രവേശിക്കുന്ന മുരീദുമാരിലും ചില നിബന്ധനകൾ മേളിക്കൽ അനുപേക്ഷണീയമാണ്.
ഇബ്‌നു അറബി(റ)യിൽ നിന്ന് ജുർജാനി(റ) ഇപ്രകാരം ഉദ്ധരിക്കുന്നു: മുരീദ് എന്നാൽ സ്വന്തം വീക്ഷണങ്ങളും കണ്ടെത്തലുകളും ഉപേക്ഷിച്ച് അല്ലാഹുവിലേക്ക് ശരണം പ്രാപിച്ചവനത്രെ (തഅ്‌രീഫാത്/140).
അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ചും ദേഹേച്ഛകളെ ഉപേക്ഷിച്ചും ഹൃദയം കൊണ്ട് അല്ലാഹുവിലേക്ക് മുന്നിടുകയെന്നതായിരിക്കണം യഥാർത്ഥ മുരീദിന്റെ ഉദ്ദേശ്യം. ഇമാം ശഅ്‌റാനി(റ) എഴുതുന്നു: ഇതുകൊണ്ടാണ് അവർ മുരീദിനോട് ഇപ്രകാരം പറഞ്ഞത്. ആദ്യമായി നീ നിന്റെ ദീനിൽ ഫഖീഹ് ആവുക. ശേഷം ത്വരീഖത്തിൽ പ്രവേശിക്കുക (അൽ അൻവാറുൽ ഖുദ്‌സിയ്യ 1/66).
ചുരുക്കത്തിൽ അത്യന്താപേക്ഷിതമായ ശരീഅത്ത് നിയമങ്ങൾ അറിയുകയും അത് ജീവിതത്തിൽ പകർത്തുകയും ചെയ്യുന്നതോടെ തുടർന്നുള്ള ജീവിതത്തിൽ സൂക്ഷ്മത പുലർത്തുക കൂടി ചെയ്യുമ്പോഴാണ് അല്ലാഹുവിലേക്ക് ചേരാനുള്ള നൂറുൽ ഇറാദത്ത് എന്ന കവാടം തുറക്കപ്പെടുന്നത്. ത്വരീഖത്ത്, ശൈഖ്, മുരീദ് തുടങ്ങിയവ ഇത്രമേൽ ഗൗരവമുള്ള വിഷയമായിരിക്കെ അതിനോട് ലാഘവത്തോടെ സമീപിക്കുന്നതാണ് സമകാലിക ലോകത്തെ ആത്മീയ മേഖല നേരിടുന്ന ഏറ്റവും വലിയ ദുരന്തം.
ഇമാം ഖുശൈരി(റ) പറയുന്നു: നീ അറിയുക, നിശ്ചയം അല്ലാഹുവിലേക്ക് ചേരാനുള്ള സർവകാര്യത്തിന്റെയും അടിസ്ഥാനം സമ്പൂർണമായി ദീൻ പാലിക്കലും ശരീഅത്തനുസരിച്ചുള്ള ആരാധനകളുമാകുന്നു. അത് നബി(സ്വ)യോടും സ്വഹാബത്തിനോടും മുസ്‌ലിം ഉമ്മത്തിലെ സലഫുസ്വാലിഹുകളോടുമുള്ള അനുകരണത്തോടും അനുധാവനത്തോടും കൂടിയുള്ളതാവുകയും വേണം. ശർഅ് വിമർശിക്കുന്ന ഏതൊരു വ്യക്തിയും വഞ്ചനയിൽ അകപ്പെട്ടവനാണ് (തഖ്‌രീബുൽ ഉസ്വൂൽ/238).
അല്ലാമാ സഅ്ദുദ്ദീനുത്തഫ്താസാനി(റ) രേഖപ്പെടുത്തി: പ്രായപൂർത്തിയും ബുദ്ധിയുമുള്ള ഒരാളും ശറഇന്റെ ആജ്ഞകളും വിലക്കുകളും ബാധകമല്ലാത്തൊരവസ്ഥയിലേക്ക് തീർച്ചയായും എത്തുകയില്ല. എന്നാൽ ചില വിലക്കുകളെ അവഗണിച്ചവർ ഇപ്രകാരം പറയുന്നു: ഒരടിമ (അല്ലാഹുവിനോടുള്ള) മഹബ്ബത്തിൽ പരമാവധി സ്ഥാനമെത്തിക്കുകയും തന്റെ ഹൃദയം സ്ഫുടമാവുകയും കാപട്യമില്ലാത്ത വിധം വിശ്വാസത്തെ അവിശ്വാസത്തേക്കാൾ തിരഞ്ഞെടുക്കുകയും ചെയ്താൽ ശറഇന്റെ ആജ്ഞകളും വിലക്കുകളും അവന് ബാധകമാവുന്നതോ വൻ കുറ്റങ്ങൾ ചെയ്യുന്നതുകൊണ്ട് അല്ലാഹു അവനെ നരകത്തിൽ കടത്തുന്നതോ അല്ല. മറ്റു ചിലർ ഇപ്രകാരം പറയുന്നു: ഉപരിസൂചിത അവസ്ഥയെത്തിയാൽ ബാഹ്യ ഇബാദത്തുകളായ നിസ്‌കാരം, നോമ്പ്, സകാത്ത്, ഹജ്ജ് തുടങ്ങിയവ അവന് ബാധകമല്ലാതാവും. (അല്ലാഹുവിലുള്ള) ചിന്ത മാത്രമാവും അവന്റെ ഇബാദത്ത്. ഇപ്പറഞ്ഞതെല്ലാം പിഴച്ച മാർഗവും കുഫ്‌റുമാ(അവിശ്വാസം)കുന്നു. കാരണം ഈമാനിന്റെയും മഹബ്ബത്തിന്റെയും വിഷയത്തിൽ ജനങ്ങളിൽ വെച്ച് ഏറ്റവും പരിപൂർണർ അമ്പിയാക്കളാണ്. വിശിഷ്യാ അല്ലാഹുവിന്റെ ഹബീബായ മുഹമ്മദ് നബി(സ്വ). എന്നിട്ടും ശറഈ കൽപനകൾ അവരിലാണ് പരിപൂർണമായുള്ളത് (ശർഹുൽ അഖാഇദ്/148).
ശറഇന് വിരുദ്ധമായ പ്രവർത്തനങ്ങളിലേർപ്പെടുന്ന ഒരു ത്വരീഖത്തിനും ഇസ്‌ലാം അനുവാദം നൽകുന്നില്ല എന്നത് മേലുദ്ധരണങ്ങളിൽ നിന്ന് ഗ്രഹിക്കാവുന്നതാണ്. ശരീഅത്ത് നിയമങ്ങൾ അറിഞ്ഞു അനുഷ്ഠിക്കുമ്പോഴല്ലാതെ ആന്തരിക ശുദ്ധീകരണം സാധ്യമാവുന്നുമില്ല. അല്ലാഹുവിലേക്കുള്ള പ്രയാണം (ത്വരീഖത്ത്) അതി സങ്കീർണമായിരിക്കെ അതിനെ നിസ്സാരമായി സമീപിക്കുന്നത് ശരിയല്ല. സ്വയം വിലായത്ത് പദവി അവകാശപ്പെട്ടും ശൈഖ് പട്ടം ചമഞ്ഞുമുള്ള വ്യാജന്മാർ ഇന്നു മാത്രമല്ല, മുൻകാലങ്ങളിലും ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇതിന്റെ നാശം സംബന്ധിച്ച് സ്വൂഫിയാക്കളടക്കമുള്ള പണ്ഡിതന്മാർ മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്. സയ്യിദ് ഉമറുന്നൂത്വി(റ) പറയുന്നു: പരിപൂർണനായ ഒരു ശൈഖിന്റെ അനുവാദമില്ലാതെ ശൈഖ് സ്ഥാനം അലങ്കരിക്കുന്നത് വളരെ അപകടമാണ്. അതിനാൽ അന്ത്യം ചീത്തയാകും. തൗബ ചെയ്തില്ലെങ്കിൽ കാഫിറായിട്ടല്ലാതെ അവൻ മരിക്കില്ല (അൽ ഫതാവൽ അസ്ഹരിയ്യ/54).

Sunday 26 February 2017

എന്താണ് ഈമാന്റെ മദീനയിലേക്കുള്ള മടക്കം?




حدثنا إبراهيم بن المنذر حدثنا أنس بن عياض قال حدثني عبيد الله عن خبيب بن عبد الرحمن عن حفص بن عاصم عن أبي هريرة رضي الله عنه أن رسول الله صلى الله عليه وسلم قال إن الإيمان ليأرز إلى المدينة كما تأرز الحية إلى جحرها

അബൂ ഹുറൈറ(റ) നിവേദനം : നിശ്ചയം ഈമാന്‍) മദീനയിലേക്ക് ചുരുണ്ട് കൂടും.  പാമ്പ്‌  അതിന്റെ മാളത്തിലേക്ക് ചുരുണ്ട് കൂടുന്നത് പോലെ. (ബുഖാരി)

പതിവ് പോലെ എട്ടാം നൂറ്റാണ്ടിൽ പൊട്ടി മുളച്ച അതിന്റെ മുമ്പുള്ള മുസ്ലിമീങ്ങളിൽ ബഹു ഭൂരിഭാഗത്തെയും കാഫിറും മുശ്രിക്കും ആക്കി തള്ളാൻ വേണ്ടി നിർമ്മിച്ചുണ്ടാക്കിയ പുത്തൻ 'തൗഹീദിന്റെ' വക്താക്കൾ ഈ ഹദീസിനെയും വ്യഭിചരിക്കാൻ നടക്കുന്നു - പല ഹദീസുകളിലും ഖുർആൻ സൂക്തങ്ങളിലും ചെയ്യുന്നത് പോലെ.മുത്ത് മുസ്തഫാ (സ്വ) തങ്ങളുടെ കാലം മുതൽ ഇങ്ങോട്ട് ഇബ്നു തീമിയ്യ വരുന്നത് വരെ ഒരു മുസ്ലിം പോലും അറിയാത്ത 'ത്രിതല' തൗഹീദ് സംവിധാനത്തിന്റെ അപ്പോസ്തലന്മാരായ സൗദി വഹ്ഹാബികളെ വെള്ള പൂശാനും ആ ഈമാൻ ആണ് ശരിയായ ഈമാൻ എന്നും വരുത്തി തീർക്കാൻ ഈ ഹദീസും മതിയാവില്ല കൂട്ടരേ.ഇതിനൊക്കെ ഞങ്ങളുടെ മഹാന്മാരായ ഉലമാക്കൽ നൂറ്റാണ്ടുകൾ പലത് മുമ്പേ വിശദീകരിച്ചു പഠിപ്പിച്ചിട്ടുണ്ട്.എന്താണ് മദീനയിലേക്കുള്ള മടക്കം? 


ഈ ഹദീസിനെ വിശദീകരിച്ചു കൊണ്ട് ഹാഫിളുദുന്യാ ഇമാം ഇബ്നു ഹജർ അസ്ഖലാനി (റ) തന്റെ വിശ്രുതമായ ഫത്ഹുൽ ബാരിയിൽ രേഖപ്പെടുത്തുന്നത് കാണുക -

قوله : ( كما تأرز الحية إلى جحرها ) أي : إنها كما تنتشر من جحرها في طلب ما تعيش به فإذا راعها شيء رجعت إلى جحرها ، كذلك الإيمان انتشر في المدينة

فتح الباري شرح صحيح البخاري


പാമ്പുകൾ മാളങ്ങൾ വിട്ട് അതിന്റെ ജീവിത ആവശ്യങ്ങൾ തേടി പോയാൽ അവ വല്ല ഉപദ്രവകാരിയെയും കണ്ടുമുട്ടിയാൽ ഉടനെ അവ അതിന്റെ മാളങ്ങളിലേക്ക് മടങ്ങും.അത് പോലെ ഈമാനും മദീനയിലൊട്ട് മടങ്ങും.(ഫത്ഹുൽ ബാരി )

(പ്രയാസങ്ങൾ നേരിടുമ്പോൾ വിശ്വാസി മദീനയിലേക്ക് മടങ്ങും-അത് ശാരീരികം ആകണം എന്നില്ല - മനസ്സ് കൊണ്ടുള്ള മടക്കം-അഥവാ ഹബീബ് (സ്വ) യിലേക്ക് ആശ വെക്കും).അപ്പൊ പ്രയാസം വരുമ്പോ മദീനയിലേക്ക് ഈമാൻ മടങ്ങും എന്ന് വന്നാൽ അത് തന്നെയല്ലേ ഇത്...>

ഇനി അതല്ല ശാരീരികമായി തന്നെയുള്ള മടക്കം ആണെങ്കിലും ഞങ്ങൾക്ക് അല്ലാഹുവിന്റെ കൃപയാൽ സന്തോഷമേ ഉള്ളൂ..അതും കൊണ്ട് പോയി എത്തിക്കുന്നത് അല്ലാഹു അവന്റെ വിശുദ്ധ ഖുര്-ആനിൽ ആഹ്വാനം ചെയ്ത മദീനാ മുനവ്വറയിലേക്കുള്ള മടക്കത്തെ കുറിച്ച്:

 وما أرسلنا من رسول إلا ليطاع بإذن الله ولو أنهم إذ ظلموا أنفسهم جاءوك فاستغفروا الله واستغفر لهم الرسول لوجدوا الله توابا رحيم
ഈ ആയതിന്റെ തഫ്സീറിൽ ഇല്മിന്റെ ഭണ്ടാകാരങ്ങളായ ആലിമീങ്ങൾ മുഴുക്കെ ഉദ്ധരിക്കുന്ന ചരിത്രം പഠിക്കുക പ്രയാസത്തിൽ എങ്ങനെ ശാരീരികമായി തന്നെ മദീനയിലൊട്ട് ഈമാൻ മടങ്ങും എന്നറിയാൻ.. :


അതബി(റ) പറഞ്ഞു...

ഞാന്‍ നബി(സ്വ)യുടെ ഖബറിനു സമീപംഇരിക്കുകയായിരുന്നു. അപ്പോള്‍ ഒരു അഅ്റാബി അവിടെ വന്നു.അദ്ദേഹം പറഞ്ഞു.അല്ലാഹുവിന്റെ തിരുദൂതരേ, അങ്ങയില്‍ അല്ലാഹുവിന്റെസലാംഉണ്ടായിരിക്കട്ടെ. അല്ലാഹു പറഞ്ഞതായി ഞാന്‍ കേട്ടിട്ടുണ്ട്. അവര്‍ശരീരങ്ങളെഅക്രമിച്ച് അങ്ങയെ സമീപിക്കുകയും അല്ലാഹുവിനോട് പൊറുക്കലിനെ തേടുകയും നബി(സ്വ)അവര്‍ക്കു പൊറുക്കുന്നതിനു വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്താല്‍പശ്ചാതാപംസ്വീകരിക്കുന്നവനായും അനുഗ്രഹം ചെയ്യുന്നവനായും അല്ലാഹുവിനെ അവര്‍എത്തിക്കുന്നതാണ്.റസൂലേ, എന്റെ ദോഷങ്ങളില്‍ നിന്നു മോചനംതേടിക്കൊണ്ടും എന്റെറബ്ബിലേക്ക് അങ്ങയെ ശിപാര്‍ശയാക്കിക്കൊണ്ടും ഇതാ ഞാന്‍അങ്ങയുടെ അരികില്‍വന്നിരിക്കുന്നു.

എന്നിട്ട് ആ അഅറാബിപാടി:

ഈ ഖാഅ എന്ന പ്രദേശത്ത്(മദീനയില്‍) മറവു ചെയ്യപ്പെട്ടവരില്‍ ഏറ്റവും പുണ്യവാനായ നബിയെ

അങ്ങയുടെ കാരണമായി ഈ ഖാഅപ്രദേശവും പരിസരവും 
പുണ്യപൂരിതമായിരിക്കുന്നു.

എന്റെ ഈ ശരീരം അ ങ്ങ് വിശ്രമിക്കുന്ന ഈ ഖബര്‍ ശരീഫിനു ഞാന്‍ സമര്‍പ്പിച്ചിരിക്കുന്നു

ആ ഖബര്‍ ശരീഫിലാണല്ലോ, ഔദാര്യവും, മഹത്വവും ഉള്ളത്.

അതബി(റ) തുടരുന്നു; ആ അഅ്റാബി പിരിഞ്ഞു പോയതിനു ശേഷം ഞാന്‍ അവിടെ അല്‍പനേരം മയങ്ങി. അപ്പോള്‍ റസൂല്‍(സ) സ്വപ്നത്തില്‍ വന്ന്‍ എന്നോട് പറഞ്ഞു- അതബീ, ആ അ അഅ്റാബിയുടെ അടുത്തു പോയി അദ്ദേഹത്തിന് അള്ളാഹു പൊറുത്തു കൊടുത്തിരിക്കുന്നു എന്ന സന്തോഷ വാര്‍ത്ത അറിയിക്കുക."

(തഫ്സീർ ഇബ്നു കസീർ)

അത് അല്ലാഹുവിന്റെ റസൂൽ (സ്വ) പഠിപ്പിച്ച ഈമാനിന്റെ ഭാഗമായിരുന്നു.ഇനിയൊരു നബി ആവശ്യമായിരുന്നു എങ്കിൽ അത് ഉമർ ആകുമായിരുന്നു എന്ന് അല്ലാഹുവിന്റെ ഹബീബ് (സ്വ)- മദീനയുടെ രാജകുമാരൻ ഞങ്ങളെ പഠിപ്പിച്ച ഉമർ (റ) പഠിപ്പിച്ച ഈമാനിന്റെ ഭാഗമായിരുന്നു.ശാരീരികമായി ഉള്ള മടക്കം തന്നെ - എങ്ങനെ ? -പാമ്പ്‌ മാളത്തിലൊട്ട്  വലിയുന്നത് പോലെ പ്രയാസങ്ങൾ വരുമ്പോ ഈമാൻ മദീനയിലേക്ക് മടങ്ങുന്നത്..

മാലിക്ക് (റ) വിൽ നിന്ന് നിവേദനം: ഉമർ (റ) വിന്റെ ഭരണ കാലത്ത് ശക്തമായ വരൾച്ച ബാധിച്ചു.അങ്ങനെ ഒരാൾ അല്ലാഹുവിന്റെ റസൂൽ (സ്വ) യുടെ ഖബർ ഷരീഫിന്റെ അടുത്ത വന്നു പറഞ്ഞു:'അല്ലാഹുവിന്റെ പ്രവാചകരെ, അങ്ങേയുടെ ഉമ്മതിനു മഴക്ക് വേണ്ടി അങ്ങ് അല്ലാഹുവിനോട് പ്രാർഥിക്കുക.നിശ്ചയമായും അവർ നാശത്തിന്റെ വക്കിലാണ്.പിന്നീട് അദ്ദേഹം നബി (സ്വ) യെ സ്വപ്നത്തിൽ ദർശിച്ചു.അവിടുന്ന് അദ്ദേഹത്തെ അറിയിച്ചു: "നീ ഉമറിനെ (റ) സമീപിച്ചു എന്റെ സലാം പറയുക.അവർക്ക് വെള്ളം നല്കപ്പെടും എന്ന് അറിയിക്കുക.'' അദ്ദേഹം ഉടനെ തന്നെ ഉമർ (റ) വിനെ സമീപിച്ചു.പ്രസ്തുത കാര്യം വിവരിച്ചു.

ഇത് വളരെ സ്വഹീഹായ സനദൊടെ റിപ്പോര്ട്ട് ചെയ്യപ്പെട്ടിരിക്കുന്നു എന്ന് ഇമാം ഇബ്നു കസീർ - അൽ ബിദായ വന്നിഹായ 

وقال الحافظ أبو بكر البيهقي: أخبرنا أبو نصر بن قتادة، وأبو بكر الفارسي قالا: حدثنا أبو عمر بن مطر، حدثنا إبراهيم بن علي الذهلي، حدثنا يحيى بن يحيى، حدثنا أبو معاوية، عن الأعمش، عن أبي صالح، عن مالك قال: أصاب الناس قحط في زمن عمر بن الخطاب، فجاء رجل إلى قبر النبي صلى الله عليه وسلم.
فقال: يا رسول الله استسق الله لأمتك فإنهم قد هلكوا.
فأتاه رسول الله صلى الله عليه وسلم في المنام فقال: إيت عمر، فأقرئه مني السلام، وأخبرهم أنه مسقون، وقل له عليك بالكيس الكيس.
فأتى الرجل فأخبر عمر، فقال: يا رب ما آلوا إلا ما عجزت عنه.وهذا إسناد صحيح.

പുത്തൻവാദികൾ പലപ്പോഴും സാധാരണക്കാരായ മുസ്ലിമീങ്ങളെ വസ്വാസ് ആക്കാൻ വേണ്ടി 'പാമ്പ്‌ മാളത്തിലേക്ക് മടങ്ങും പ്രകാരം ഈമാൻ മദീനയിലേക്ക് മടങ്ങും' എന്ന ഹദീസ് ഉദ്ധരിച്ചു അവിടെ ഉള്ള വഹ്ഹാബീ ഭരണ കൂടത്തിന്റെ ആശയങ്ങൾ ഈമാനിന്റെ പൂർണ്ണതയാണ് എന്ന് വരുത്തി തീര്ക്കാൻ ശ്രമിക്കാറുണ്ട്.എന്നാൽ ആ ഹദീസ് പ്രകാരവും പ്രയാസങ്ങൾ വന്നെതുമ്പോ ഈമാൻ മദീനയിലേക്ക് മടങ്ങും എന്ന് തന്നെയാണുള്ളത്.അതെ അത് എല്ലാ കാലവും അങ്ങനെ തന്നെ.ഞങൾ പ്രയാസ ഘട്ടങ്ങളിൽ അവിടുത്തെ തിരു ഹദ്രത്തിൽ മനസ്സ് കൊണ്ടെങ്കിലും ഈമാനിനെ തിരിക്കുന്നു.അവിടുത്തെ ശഫാഅതിനായി..അവിടുത്തെ തിരു നോട്ടത്തിനായി...

 أنا سيد ولد آدم يوم القيامة وأول من ينشق عنه القبر وأول شافع وأول مشفع 

എന്ന ഹദീസിനെ
 വ്യാഖ്യാനിച്ചു കൊണ്ട് ഇമാം നവവി (റ) പറഞ്ഞതും കൂടി കൂട്ടി വായിചോളൂ..
'സയ്യിദ് എന്നാൽ തന്റെ ജനതയിൽ നന്മയിൽ ഉന്നതനയാവാൻ എന്നാണു.അപ്രകാരം തന്നെ സയ്യിദ് എന്നാൽ 'വിഷമ ഘട്ടങ്ങളിലും പ്രതിസന്ധികളിലും അഭയം തെടപ്പെടുന്നവർ' എന്നാണു.അങ്ങനെ അവരുടെ കാര്യത്തിൽ ഇടപെടുകയും ബുദ്ധിമുട്ടുകൾ അകറ്റി കൊടുക്കുകയും ചെയ്യും .(ശറഹു മുസ്ലിം 2/245)

അതെ വഹ്ഹാബികളെ..ഈമാൻ തരിമ്പു ഹൃദയത്തിൽ ബാക്കി ഉള്ളവന് നേതാവ് അല്ലാഹുവിന്റെ ഹബീബ് (സ്വ) തങ്ങളാണ്.പ്രയാസങ്ങളിലും പ്രതിസന്ധികളിലും അവിടുന്ന് അഭയം തെടപ്പെടുന്നവർ തന്നെയാണ്.മനസ്സുകൾ മദീനയിലേക്ക് തിരിയും.കളങ്കമില്ലാത്ത പ്രണയവും മനസ്സിൽ വെച്ച് മദീനയിലേക്ക്,തിരു ഹുജ്രയിൽ ജീവിച്ചിരിക്കുന്ന റസൂൽ (സ്വ) തങ്ങളിലേക്ക് മനസ്സുകൾ തിരിയും. അത് തന്നെയാണ് 'ഈമാൻ മദീനയിലേക്ക് മടങ്ങലും...


ആ മടക്കം ഞങ്ങളുടെ മഹാന്മാരായ മുൻഗാമികൾ ഞങ്ങൾക്ക് പഠിപ്പിക്കുകയും ചെയ്തു...വിലായത്തിന്റെ ഉന്നതിയിൽ വിളങ്ങി നിന്നിരുന്ന ഷൈഖ് അഹ്മദുല്‍ കബീര്‍ രിഫാ ഈ (റ) അവർകൾ പറയുന്നു:

في حالة البعد روحي كنت ارسلها *تقبل الارض عني وهي نائبتي

ഞാന്‍ വിദൂരത്തായിരുന്ന വേളകളില്‍ എന്‍റെ ആത്മാവിനെ അങ്ങയിലേക്ക് ഞാന്‍ അയക്കുമായിരുന്നു ... അത് ഈ വിശുദ്ധ ഭൂമിയെ ചുംബിച്ചിരുന്നു ....



കടപ്പാട്: നൗഫൽ കല്ലാച്ചി

തസ്വവ്വുഫും ശീഈ ബന്ധവും: വസ്തുതയെന്ത്?



തസ്വവ്വുഫിന് ഇരുന്നൂറിലധികം നിർവചനങ്ങൾ നൽകപ്പെട്ടിട്ടുണ്ട്. അവയിൽ നിന്നെല്ലാം സ്വൂഫിയുടെ അവസ്ഥകളുടെയും സ്ഥാനങ്ങളുടെയും വൈവിധ്യമാണ് ഗ്രഹിക്കാനാവുക. സ്വൂഫി തന്റെ സമയത്തിന്റെ പുത്രനാണ് എന്നാണ് അവാരിഫുൽ മആരിഫിൽ ഇമാം സുഹ്‌റവർദി(റ) പറഞ്ഞത്. പ്രപഞ്ച സംവിധായകനിലേക്കുള്ള ആഭിമുഖ്യമാണ് തസ്വവ്വുഫിന്റെ യഥാർത്ഥ ഭാവം.  മഹാത്മാക്കളായ സാത്വികന്മാർ തസ്വവ്വുഫിന്റെ ആശയപ്രകാശനം നടത്തിയതിൽ നിന്നു ഏതാനും വാക്യങ്ങൾ ശ്രദ്ധിക്കുക.
മഅ്‌റൂഫുൽ കർഖി(റ)
തസ്വവ്വുഫെന്നാൽ യാഥാർത്ഥ്യങ്ങൾ അവലംബിക്കലും സൃഷ്ടികളുടെ കൈവശമുള്ളവയിൽ പ്രതീക്ഷ അർപ്പിക്കാതിരിക്കലുമാണ് (രിസാലതുൽ ഖുശൈരി). മഅ്‌റൂഫുൽ കർഖി (മരണം ഹിജ്‌റ 200)യുടെ ഈ നിർവചനത്തിന് രണ്ട് ഭാഗങ്ങളുണ്ട്. ഒന്നാം ഭാഗം തസ്വവ്വുഫിന്റെ, ആത്മജ്ഞാനത്തിന്റെ പ്രകൃതത്തെ സൂചിപ്പിക്കുന്നു. വസ്തുക്കളുടെ യാഥാർത്ഥ്യങ്ങളും ധാതുക്കളും അറിയുക, അവയുടെ ബാഹ്യതലങ്ങളിൽനിന്ന് ലഭിക്കുന്നവ
കൊണ്ട് സായൂജ്യമടയാതിരിക്കുക എന്നിവയാണതിൽ പ്രധാനം. നിർവചനത്തിന്റെ രണ്ടാം ഭാഗം സൂചിപ്പിക്കുന്നത് പരിത്യാഗത്തിന്റെ സ്ഥാനത്തെയാണ്. അഥവാ അല്ലാഹുവിൽ പ്രതീക്ഷയർപ്പിച്ച് ജനങ്ങളുടെ ഉടമസ്ഥതയിലുള്ളവയിൽനിന്നെല്ലാം വിരക്തിയുണ്ടാവുക. ദുന്നൂനിൽ മിസ്വ്‌രി(റ) സാത്വികനെ സംബന്ധിച്ച് നൽകിയ വിവരണം ഈ ഗണത്തിൽ പെട്ടതാണ്. അദ്ദേഹം പറയുന്നു: സ്വൂഫി സംസാരിക്കുമ്പോൾ അവന്റെ മൊഴികൾ യാഥാർത്ഥ്യങ്ങളെ പ്രകാശിപ്പിക്കുന്നു. അവൻ മൗനമവലംബിക്കുമ്പോൾ എല്ലാ ബന്ധങ്ങളെയും വിഛേദിച്ചതിനെക്കുറിച്ച് അവന്റെ ബാഹ്യാവയവങ്ങൾ സംസാരിക്കുകയായിരിക്കും (ത്വബഖാതുസ്സ്വൂഫിയ്യ)

സംനൂനുൽ മുഹിബ്ബ്(റ)
ഹി. 290-ൽ വഫാത്തായ സംനൂനുൽ മുഹിബ്ബ്(റ)നോട് തസ്വവ്വുഫിനെക്കുറിച്ച് ചോദിച്ചപ്പോൾ പറഞ്ഞതിതാണ്: നീ ഒന്നും ഉടമയാക്കാതിരിക്കുക.
നിന്നെ ഒന്നും ഉടമയാക്കാ
തിരിക്കുക (രിസാലതുൽ ഖുശൈരിയ്യ). ഉടമസ്ഥന്റെയും ഉടമസ്ഥതയിലുള്ളതിന്റെയും തമ്മിലുള്ള ബന്ധം പാരസ്പര്യമാണ്. ഒന്നും മറ്റേതിൽനി
ന്ന് ഒഴിവാകില്ല. പരസ്പരം ഉടമപ്പെടുത്തൽ നടക്കുന്നുണ്ട്. സൂക്ഷ്മമായി നോക്കുമ്പോൾ ഒരു വസ്തുവിന്റെ ഉടമസ്ഥൻ ആ വസ്തുവിനെ അപേക്ഷിച്ച് അതിന്റെ ഉടമസ്ഥതയിലാകുന്നുണ്ട്. ഉദാഹരണം പറയാം. ഒരാളുടെ പക്കൽ സമ്പത്തുണ്ടെങ്കിൽ അതിന്റെ സംരക്ഷണം, വളർച്ച, പരിപാലനം, സൂക്ഷിപ്പ് തുടങ്ങിയതെല്ലാം അവന്റെ ചുമതലയിലായി. അങ്ങനെ അവൻ സമ്പത്തിന്റെ അടിമയും സമ്പാദ്യം അവന്റെ ഉടമയുമാകുന്നു.
അതേസമയം തന്നെ ആ സമ്പത്ത് അതിന്റെ ഉടമസ്ഥന്റെ ഹൃദയവും കയ്യും ഉടമപ്പെടുത്തിയിട്ടുണ്ടാവും. അതിനാൽ
നീ വല്ലതും കൈവശം വെച്ചാൽതന്നെ അതിനൊന്നും ഉടമയായിത്തീരരുത്. പ്രാപഞ്ചികമായ എല്ലാത്തിന്റെയും അടിമത്തത്തിൽ നിന്ന് വിമുക്തനായി നിന്റെ അടിമത്തത്തെ പൂർണമായും നിഷ്‌കളങ്കമായും അല്ലാഹുവിന് സമർപ്പിക്കുക വഴി
നിഷ്‌കപടമായ അടിമത്ത പദവി ഉറപ്പാക്കുന്ന ഒരവസ്ഥയാണിത്. അപ്പോൾപിന്നെ സമ്പത്ത് ലഭിച്ചാലും അതിനെ ഉടമയാക്കുന്നതിന് പകരം അത് സംഭരിക്കുന്ന, അതിന്റെ യഥാർത്ഥ ഉടമസ്ഥനായ അല്ലാഹു ഇഷ്ടപ്പെടുന്ന വഴിയിൽ ചെലവഴിക്കുന്നു എന്ന നിലയിൽ കാര്യങ്ങളെത്തിച്ചേരും. അല്ലാഹുവിന്റെ ഇഷ്ടദാസന്മാരുടെ ഒരു പ്രാർത്ഥനാവചനം
കാണാം: ‘നാഥാ, ഐഹികമാ
യതിനെ നീ ഞങ്ങളുടെ കരങ്ങളിലാക്കേണമേ, ഹൃദയങ്ങളിലാക്കരുതേ.’
അംറ്ബ്‌നു ഉസ്മാൻ
അൽമക്കി(റ)
അംറബ്‌നു ഉസ്മാൻ (ഹി. 291) പറയുന്നു: തസ്വവ്വുഫ് എന്നാൽ അല്ലാഹുവിന്റെ അടിമയായവൻ, ഓരോ സമയത്തിലും ആ സമയത്തിന് ഏറ്റവും ബന്ധപ്പെട്ടതെന്താണോ അതിൽ വ്യാപൃതനാവലാണ്’ (അവാരിഫുൽ മആരിഫ്). അവസ്ഥകളെ നിരീക്ഷിച്ച് ചിട്ടകൾ പാലിക്കലാണ് തസ്വവ്വുഫ് (രിസാലതുൽ ഖുശൈരിയ്യ) എന്ന് അഹ്മദുൽ ജരീരി(റ)വും ജ്ഞാനേന്ത്രിയങ്ങളെ നിയന്ത്രിക്കുകയും
ശ്വാസങ്ങളെ കണക്കിലെടുക്കുകയും ചെയ്യലാണ് (ത്വബഖാതുസ്സ്വഫിയ്യ) എന്ന് അബൂബക്‌റിശ്ശിബ്‌ലി(റ)വും പറഞ്ഞിട്ടുണ്ട്. ഈ നിർവചനങ്ങളെല്ലാം അല്ലാഹുവിന്റെ നിരീക്ഷണത്തിൽനി
ന്നു ഒരു സമയത്തും ഞാൻ മുക്തനല്ല എന്ന ബോധവിചാരത്തിന്റെ (മുറാഖബയുടെ) അവസ്ഥയെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ഇതുവഴി അടിമക്ക് സ്വന്തം പ്രവർത്തനങ്ങളെല്ലാം പൂർണമായ വിധവും അത് എങ്ങനെ ചരിക്കണമെന്നാണോ നിശ്ചയമുള്ളത്, അങ്ങനെ തന്നെ നിർവഹിക്കാ
നും സാധിക്കുന്നു. പാഴ്‌വേലകളില്ലാത്ത സാർത്ഥകജീവിതം. മുറാഖബയുടെ ഈ അവസ്ഥ, ഇഹ്‌സാൻ എന്താണെന്ന് നബി(സ്വ) വിവരിച്ച ഹദീസ് വചനത്തിൽ കാണാം. ‘അല്ലാഹുവിനെ കാണുന്നുവെന്ന പ്രകാരം അവന് നീ ഇബാദത്തെടുക്കുക. നീ അവനെ കാണുന്നില്ലെങ്കിലും’ (ബുഖാരി).

ജുനൈദുൽ
ബഗ്ദാദി(റ)
തസ്വവ്വുഫിനെ കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ ജുനൈദുൽ ബഗ്ദാദി(റ – മരണം ഹി. 297) പറഞ്ഞു: ‘അല്ലാഹുവിനെത്തൊട്ട് നിന്നെത്തന്നെ മരിപ്പിക്കലും അവനെ കൊണ്ട് നിന്നെ ജീവിപ്പിക്കലുമാണ്’ (രിസാലത്തുൽ ഖുശൈരിയ്യ). ഫനാഇന്റെ അവസ്ഥയിൽ നിന്നുണ്ടായിത്തീരുന്നതാണീ വാക്യം. അബൂ നസ്്വറിത്തൂസി(റ – മരണം ഹി. 378) ന്റെ വാക്കുകൾ ഫനാഇന്റെ ആശയം വ്യക്തമാക്കുന്നു: പ്രത്യക്ഷമായും പരോക്ഷമായും സൃഷ്ടികളെ കാണുന്ന അവസ്ഥയെ വർജിക്കലാണത് (ത്വബഖാതുസ്സ്വൂഫിയ്യ). പ്രപഞ്ചമാസകലം നി
ലനിൽക്കുന്നത് സ്വന്തമായല്ല, അല്ലാഹുവിനെ കൊണ്ടാണെന്നുള്ള ബോധത്തോടെയും ഇല്ലായ്മയാണ് അവയുടെ യാഥാർത്ഥ്യമെന്നുമുള്ള അർത്ഥത്തിലും പ്രപഞ്ചത്തെ വീക്ഷിക്കുക എന്നതാണ് ഫനാഅ് എന്നർത്ഥം. അല്ലാഹുവിന്റെ ആസ്തിക്യമുണ്ടായിരുന്നില്ലെങ്കിൽ അവയൊന്നും തന്നെ ഉണ്ടാവില്ലല്ലോ. ഇങ്ങനെയൊരു യാഥാർത്ഥ്യബോധം ഫനാഇന്റെ അവസ്ഥയിൽ നിന്നുമാത്രം ഉണ്ടായിത്തീരുന്നതാണ്.

റുവൈമുൽ മുഖ്‌രി(റ)
‘അല്ലാഹുവിന്റെ ഉദ്ദേശ്യം പോലെ സ്വന്തം ശരീരത്തെ സ്രഷ്ടാവിനു വിട്ടുകൊടുക്കലാണ്’ (അവാരിഫുൽ മആരിഫ്) തസ്വവ്വുഫ് എന്ന് റുവൈമുൽ മുഖ്‌രി (മരണം. ഹി. 303) ഒരു ചോദ്യത്തിനുത്തരമായി
പറഞ്ഞു. റിളാ (അല്ലാഹുവും ദാസനും തമ്മിൽ പൊരുത്തമാവുന്ന അവസ്ഥ)യുടെ സ്ഥാനത്ത് നിന്ന് തസ്വവ്വുഫിനെ വീക്ഷിക്കുമ്പോഴുള്ള നിർവചനമാണിത്. വിഷമ – സന്തോഷ ഘട്ടങ്ങളിലെല്ലാം ഒരു വ്യത്യാസവുമില്ലാതെ അല്ലാഹുവിനെ സ്തുതിക്കുന്ന അവസ്ഥയാണിത്. കാരണം അല്ലാഹുവിനെതിരെ ക്രമപ്രശ്‌നം ഉന്നയിക്കാനോ അവ
നോട് ദേഷ്യപ്പെടാനോ എന്തവകാശമാണ് സൃഷ്ടിക്കുള്ളത്. ഇതേ ആശയം തന്നെ അബൂ നഹ്‌ലിനിസ്സ്വഅ്‌ലൂകി(റ)യും തസ്വവ്വുഫിന്റെ നിർവചനമായിപറഞ്ഞത് കാണാം. തസ്വവ്വുഫ് എന്നാൽ അല്ലാഹുവിന്റെ തീരുമാനത്തെ ചോദ്യം ചെയ്യുന്നതിൽനിന്ന് മാറിനിൽക്കലാണ്. (രിസാലത്തുൽ ഖുശൈരിയ്യ). (അല്ലാഹുവിന്റെ വിധിയിൽ നീരസം പ്രകടിപ്പിക്കുന്നത് അവനെ ചോദ്യം ചെയ്യുന്നപോ
ലെതന്നെയാണല്ലോ).
റുവൈമുൽ മുഖ്‌രിയുടെ തന്നെ മറ്റൊരു നിർവചനം. റിളയുടെ സ്ഥാനത്ത് നിന്ന് ഫഖ്‌റ്, തവക്കുൽ എന്നിവയുടെ മഖാമിലേക്ക് മാറിയ ഒരു നിർവചനമാണിത്. തസ്വവ്വുഫ് മൂന്ന് കാര്യങ്ങളിൽ സ്ഥാപിതമായതാണ്. ഒന്ന്, ഇല്ലായ്മയോടൊപ്പം ആവശ്യകതയും മുറുകെ പിടിക്കുക. രണ്ട്, ഉള്ളത് ദാനം ചെയ്യുകയും തന്നെക്കാൾ മുൻഗണന മറ്റുള്ളവർക്ക് നൽകുകയും ചെയ്യുക. മൂന്ന്, ഉള്ളതിൽ ഇഷ്ടംപോ
ലെ കൈകാര്യം ചെയ്യുന്നതും ഇഷ്ടപ്പെട്ടത് തനിക്ക് വേണ്ടി കരുതുന്നതും ഉപേക്ഷിക്കുക (രിസാലതുൽ ഖുശൈരിയ്യ). ഇല്ലായ്മയിൽ പരിഭവമില്ലാതിരിക്കുക, ആവശ്യങ്ങളിൽ മോഹങ്ങളില്ലാതിരിക്കുക, ഉള്ളത് ആവശ്യക്കാർക്ക് നൽകുക, തന്റെ ആവശ്യങ്ങളെക്കാൾ അപരന്റെ ആവശ്യങ്ങൾക്ക് വിനിയോഗിക്കുക, ഉള്ളതിൽ സ്വതന്ത്രമായ ക്രയവിക്രയവും നല്ലത് തനിക്കാക്കുന്നതും വർജ്ജിക്കുക, അല്ലാഹുവിൽ അവലംബിക്കുക എന്നിവ ഇതിനെ തുടർന്നുണ്ടായിത്തീരുന്നു.

അലിയ്യുൽ ഹസ്വ്‌രീ(റ)
അലിയ്യുൽ ഹസ്വ്‌രി(റ)യെ ഇമാം ഖുശൈരി(റ) ഉദ്ധരിക്കുന്നു. സ്വൂഫി എന്ന് പറയുന്നത് ആർക്കാണ് എന്ന ചോദ്യത്തിന് അലിയ്യുൽ ഹസ്വ്‌രി പ്രത്യുത്തരം നൽകി: ‘ഭൂമി വഹിക്കാത്തവനും ആകാശം തണലിടാ
ത്തവനും’ (രിസാലതുൽ
ഖുശൈരിയ്യ). ഇതുദ്ധരിച്ചശേഷം ഇമാം ഖുശൈരി(റ) പറയുന്നു: മഹ്‌വിന്റെ അവസ്ഥയിലേക്കാണിത് സൂചിപ്പിക്കുന്നത്. താൻ തന്നെത്തന്നെ മറന്നുപോകുന്ന ഒരവസ്ഥയാണിത്. ബോധമനസ്സിന്റെ ഭൗതികമായ സുഷുപ്
തി ഉണർന്നിരിക്കുന്നുവെങ്കിലും ബോധമണ്ഡലം(ഭൗതികകാര്യങ്ങളിൽ) സജീവമായിരിക്കില്ല. ചിലപ്പോൾ ഈ അവസ്ഥയിൽനിന്ന് ഉണരാം, ഉണരാതിരിക്കാം.
മഹാന്മാരായ സാത്വികന്മാർ തസ്വവ്വുഫിനും സ്വൂഫിക്കും നൽകിയ നിർവചനങ്ങളിൽ ചിലതാണിത്. സ്വൂഫിയുടെ ഏതെങ്കിലും ഒരു അവസ്ഥയെ അല്ലെങ്കിൽ സ്ഥാനത്തെയാണവയെല്ലാം കേന്ദ്രീകരിക്കുന്നത്. മാത്രമല്ല, പരസ്പരം വലിയ ഭിന്നതയൊന്നുമില്ലാത്തവിധം ചിലത് ചിലതിന് മീതെ കൂടുതലായി മനസ്സിലാക്കാനാവുന്നവിധത്തിലുള്ളവ ഈ നിർവചനങ്ങളിലുണ്ട്. സ്വൂഫിയുടെയോ തസ്വവ്വുഫിന്റെയോ നിർവചനം ചോദിക്കുന്നവന്റെ അവസ്ഥ പരിഗണിച്ചോ, അല്ലെങ്കിൽ ചോദിക്കപ്പെടുന്നവന്റെ അവസ്ഥയോ സ്ഥാനമോ അനുസരിച്ചോ ആണ് വ്യത്യസ്തമായ മറുപടികൾ വന്നതെന്ന് ചുരുക്കം. അതുകൊണ്ടാണ് വാക്യങ്ങൾ വ്യത്യസ്തമായത്. യഥാർത്ഥത്തിൽ അവ സൂചിപ്പിക്കുന്ന ആശയം ഒന്നുതന്നെയാണ്.

തസ്വവ്വുഫിന്റെ
അടിസ്ഥാനഘടകം
തസ്വവ്വുഫിന്റെ ഒരുഭാഗം പരിഗണിച്ചുള്ള ഈ നിർവചനങ്ങളെന്തായാലും, അതിന്റെ അടിസ്ഥാനമായ ഇസ്‌ലാമിലെ സ്വഭാവസംസ്‌കരണശീലങ്ങൾ മുൻനിർത്തി ഒരു വിശകലനം പ്രസക്തമാണ്. വിശുദ്ധ ഖുർആൻ നബി(സ്വ)യെ പ്രശംസിച്ചത് ഇങ്ങനെ: നബിയേ, അങ്ങ് മഹത്തായ സ്വഭാവ ശീലങ്ങളിന്മേലാണ് (അൽഖലം 4). പ്രവാചകർ(സ്വ) തന്നെ സ്വന്തം നിയോഗലക്ഷ്യത്തെക്കുറിച്ച് വ്യക്തമാക്കുന്ന ‘സൽഗുണസ്വഭാവശീലങ്ങളെ പൂർത്തീകരിക്കുന്നതിനാണ് ഞാൻ നി
യോഗിക്കപ്പെട്ടിരിക്കുന്നത് (മുവത്വ). ഈ രണ്ട് മഹദ് വചനങ്ങളായിരിക്കും സ്വൂഫികളുടെ സ്വഭാവ സംസ്‌കരണാവലംബം.
അതുകൊണ്ടുതന്നെ സ്വൂഫികൾ ഈ അടിസ്ഥാനഘടകത്തെ നന്നായി പരിഗണിക്കുന്നുണ്ട്. തസ്വവ്വുഫ് സംസ്‌കാരശീലങ്ങളുമായി ചേർന്നതാണ് എന്ന അവരുടെ പക്ഷം തർക്കമില്ലാത്തതാണ്. അബൂ ഹഫ്‌സ്വിനിന്നൈസാബൂ
രി (മരണം ഹി. 270) പറയുന്നു: തസ്വവ്വുഫ് മുഴുവനും സംസ്‌കാരമാണ്. ഒരോ സന്ദർഭത്തി
നും അതിന്റേതായ സംസ്‌കാരമര്യാദകളുണ്ട്. ഓരോ സ്ഥാനത്തിനും സംസ്‌കാരമുണ്ട്. ഈ മര്യാദകൾ കൃത്യമായി പാ
ലിക്കുന്നവൻ മഹാത്മാക്കളുടെ സ്ഥാനം പ്രാപിക്കും. സംസ്‌കാരം നഷ്ടപ്പെടുത്തിയാൽ അടുപ്പമാണെന്ന് കരുതുന്നിടത്ത് തന്നെ അവൻ വിദൂരത്തിലായിരിക്കും. സ്വീകാര്യത പ്രതീക്ഷിക്കുന്നിടത്ത് അവൻ തിരസ്‌കരിക്കപ്പെടുന്നവനായിരിക്കും’ (ത്വബഖാതുസ്സ്വൂഫിയ്യ).
ജുനൈദുൽ ബഗ്ദാദി(റ)വിന്റെ ഗുരുനാഥനായ മുഹമ്മദ്ബ്‌നു അലിയ്യിൽ ഖസ്സ്വാബ് (റ – മരണം ഹി. 275) പറഞ്ഞു:  തസ്വവ്വുഫ് എന്നാൽ നല്ലകാലത്ത് നല്ല മനുഷ്യരോടൊപ്പം ജീവിച്ച ഉത്തമ മനുഷ്യനിൽ നിന്ന് പ്രത്യക്ഷമായ മഹദ് സ്വഭാവങ്ങളാണ്’ (രിസാലത്തുൽ ഖുശൈരിയ്യ). ഈ സമൂഹത്തിലെ ഉത്തമകാലക്കാരായ സ്വഹാബികൾക്കിടയിൽ അത്യുന്നതനായ തിരുദൂതർ(സ്വ) പഠിപ്പിച്ച ഉദാത്ത സ്വഭാവ ശീലങ്ങളാണ് തസ്വവ്വുഫ് എന്ന് ചുരുക്കം.
അബൂ മുഹമ്മദുൽ ജരീരി(റ), അബുൽ ഹുസൈനുന്നൂരി(റ) അബൂ മുഹമ്മദിൽ ജരീരി(റ – മരണം ഹി. 371) എന്നിവർ പറയുന്നു: തസ്വവ്വുഫ് എന്നാൽ എല്ലാ ഉദാത്ത സ്വഭാവങ്ങളിലും പ്രവേശിക്കലും എല്ലാ നികൃഷ്ട സ്വഭാവങ്ങളിൽനി
ന്നും പുറത്ത് കടക്കലുമാണ് (അല്ലുമഅ്). ശൈഖ് ഹുജ്‌വീരി
(റ) തന്റെ കശ്ഫുൽ മഹ്ജൂബി
ൽ മുഹമ്മദ് ബാഖിർ(റ)വിലേക്ക് ചേർത്തി ഒരു വാചകം പറഞ്ഞിട്ടുണ്ട്: തസ്വവ്വുഫ് സ്വഭാവശീലങ്ങളാണ്. സ്വഭാവ ശീലങ്ങളിൽ കൂട്ടിപ്പറയുന്നവർ തസ്വവ്വുഫിലാണ് കൂട്ടിയിരിക്കുന്നത് (കശ്ഫുൽ മഹ്ജൂബ്). ഇവ്വിഷയത്തിൽ അബുൽ ഹസനി ന്നൂരി(റ – മരണം ഹി. 295) കുറച്ചുകൂടി കടുത്ത ഒരു നിലപാട് അവതരിപ്പിച്ചിട്ടുണ്ട്. ‘തസ്വവ്വുഫെന്നാൽ വരകുറികളല്ല, മറിച്ച് സ്വഭാവ സംസ്‌കാര ശീലങ്ങളാണ്’ (തബഖാത്തുസ്സ്വൂഫിയ്യ).
ശരീഅത്തിന്റെ നിയമങ്ങൾ പാലിക്കുന്നതിൽ ശ്രദ്ധയില്ലാതെ ചില വിവരണങ്ങളും വാദങ്ങളും അവതരിപ്പിച്ച് തസ്വവ്വുഫിന്റെ പേരിൽ പ്രവർത്തിക്കുന്ന വ്യാജന്മാരുടെ കെട്ടുവേഷങ്ങളെ സ്വൂഫിസമെന്നു വിളിച്ചുകൂടാ.
തസ്വവ്വുഫിനെകുറിച്ച് ഇനിയുമേറെ നിർവചനങ്ങൾ കാണാം. സ്വഭാവ സംസ്‌കരണ ശീലങ്ങൾക്ക് വലിയ പ്രാധാന്യം നൽകുന്ന നിർവചനങ്ങൾതന്നെ മഹാന്മാരായ സാത്വികരിൽ നി
ന്നുദ്ധരിക്കപ്പെട്ടിട്ടുണ്ട്. തസ്വവ്വുഫിനെ കുറിച്ചുള്ള ചർച്ചയിലും സമർത്ഥനത്തിലും സ്വഭാവ സംസ്‌കരണ ശീലങ്ങളുടെ പ്രാ
ധാന്യവും അവയുടെ അടിസ്ഥാന ഭാവവും വ്യക്തമാക്കുന്നതാണവയെല്ലാം. ഇബ്‌നു അറബി (റ – മരണം ഹി. 638) നിർവചിച്ച കാലഘട്ടത്തിൽ തസ്വവ്വുഫ് അതിന്റെ ദൗത്യനി
ർവഹണത്തിലും പ്രചാരണത്തിലും ഏറെ ഉയരത്തിലായിരുന്നു. അക്കാലത്ത് തന്നെയും സ്വഭാവ സംസ്‌കരണശീലങ്ങൾക്കുള്ള പ്രാധാന്യവും അതിന്റെ അടിസ്ഥാനഭാവവും പരിഗണിക്കപ്പെട്ടതാണ്. ഇബ്‌നു അറബി(റ) തന്റെ പൂർവികരുടെ വാക്കുകളും വിവരണങ്ങളും തന്നെയാണ് സ്വീകരിച്ചിട്ടുള്ളത്. മുഹമ്മദിനിൽ ബാഖിർ(റ)യുടെ വാക്കുകൾ ഉദാഹരണം. ഇബ്‌നു അറബി ഉദ്ധരിക്കുന്നു: തസ്വവ്വുഫെന്നാൽ സ്വഭാവവും ചിട്ടകളുമാണ്. അതിൽ ആരെങ്കിലും അധികമാക്കിയാൽ അവൻ തസ്വവ്വുഫിലും അധികമാക്കിയവനത്രെ’ (അൽ ഫുതൂഹാതുൽ മക്കിയ്യ).

സമ്പൂർണ
നിർവചനം
തസ്വവ്വുഫിന് ഇങ്ങനെ ഭാഗികമായ നിർവചനങ്ങളല്ലാതെ ഒരു സമ്പൂർണ നിർവചനം നൽകാൻ ആരെങ്കിലും ശ്രമിച്ചോ എന്ന ഒരു ചോദ്യമിവിടെ അവശേഷിക്കുന്നുണ്ട്. തസ്വവ്വുഫിന്റെ ജ്ഞാന-സാധനകളെയും അതിലെ സ്ഥാന – അവസ്ഥകളെയും എല്ലാം ഉൾക്കൊള്ളുന്ന ഒരു നിർവചനം ഉണ്ടായിട്ടുണ്ടോ?
ആത്മജ്ഞാനവഴിയിൽ സഞ്ചരിക്കുന്നവരുടെ നേതാവായി പരിഗണിക്കപ്പെടുന്ന ജുനൈദുൽ ബഗ്ദാദി(റ)യുടെ വിവരണം ഇവിടെ പ്രസക്തമാണ്. ഉപരിസംശയത്തിന് പരിഹാരമാകുന്ന വിവരണമാണത്. തസ്വവ്വുഫിന്റെ സമ്പൂർണമായ നിർവചനം തന്നെയാണതെന്നു പറയാം. അദ്ദേഹത്തിൽനിന്നുദ്ധരിക്കപ്പെടുന്നതിങ്ങനെ: ഹൃദയത്തെ സൃഷ്ടികൾക്കൊപ്പിക്കുന്നതിൽ നിന്നും സ്ഫുടം ചെയ്യുക. പ്രകൃതിപരമായ കേവല സ്വഭാവങ്ങൾ വെടിയുക. മാനുഷിക ദൗർബല്യങ്ങളായ വിശേഷണങ്ങളെ ഒതുക്കുക. വൈകാരികമായ നിലപാടുകൾ വർജിക്കുക. ആത്മീയമായ വിശേഷണങ്ങൾ സ്വീകരിക്കുക. യഥാർത്ഥ ജ്ഞാനവുമായി ബന്ധപ്പെടുക. എന്നെന്നേക്കും ഉത്തമമായത് ഉപയോഗപ്പെടുത്തുക. സമുദായത്തിനാകമാനം ഗുണം കാംക്ഷിക്കുക. യഥാർത്ഥമായും അല്ലാഹുവിനുള്ള ബാധ്യതകൾ വീട്ടുക. ശരീഅത്തിൽ നബി(സ്വ)യെ അനുധാവനം ചെയ്യുക’ (ഖളിയ്യത്തുത്തസ്വവ്വുഫ്). പ്രസിദ്ധ സാത്വികനായ ഇമാം അബൂബക്ർ മുഹമ്മദുൽ കുല്ലാബാദി (റ – മരണം ഹി. 380) തന്റെ അത്തഅർറുഫുലിമദ്ഹബി അഹ്‌ലിത്തസ്വവ്വുഫ് എന്ന കൃതിയിൽ ജുനൈദുൽ ബഗ്ദാദി(റ) തസ്വവ്വുഫിനെ കുറിച്ച ചോദ്യത്തിനുത്തരമായി ഇത് പറഞ്ഞത് ഉദ്ധരിച്ചിട്ടുണ്ട്.
ദീർഘമായ നിർവചനമാെണങ്കിലും രണ്ട് ഭാഗങ്ങളായി ഇതിനെ ചുരുക്കി മനസ്സിലാക്കാം. ഒരു ഭാഗം മുഹമ്മദ് നബി(സ്വ)യുടെ ശരീഅത്തിനനുസരിച്ച് ആത്മസമര(ആത്മനിഷ്ഠ)ത്തിൽ കേന്ദ്രീകരിക്കുന്നു. മറുഭാഗം ശരീഅത്തിന്റെ അകക്കാമ്പായ യഥാർത്ഥ്യത്തെ കണ്ടെത്തുന്നതിലും കേന്ദ്രീകരിക്കുന്നു. ഇതുരണ്ടും ചേരുമ്പോൾ തസ്വവ്വുഫ് പൂർത്തിയായി.
എങ്കിലും ഇവിടെ വളരെ സംക്ഷിപ്തവും ആശയ ഗർഭവുമായ ഒരു നിർവചനം നന്നായിരിക്കും. അബൂബകറിൽ കത്താനീ(റ. – മരണം ഹി. 322)യുടെ ഒരു നിർവചനം ഇങ്ങനെയുണ്ട്: തസ്വവ്വുഫ് എന്നാൽ സ്വഫാഉം മുശാഹദയുമാണ്. സ്വഫാഅ് എന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത്, മുജാഹദത്തുന്നഫ്‌സ് എന്ന ആത്മനിഷ്ഠയാണ്. അഥവാ മാർഗം – ഉപാധി. മുശാഹദകൊണ്ട് വിവക്ഷിക്കപ്പെടുന്നത്, ഹഖീഖത്ത് (യാഥാർത്ഥ്യം) അഥവാ ലക്ഷ്യവും. സ്വൂഫികളെ സംബന്ധിച്ചിടത്തോളം ലക്ഷ്യമെന്നാൽ സൂറത്തു ആലുഇംറാനി
ലെ 181-ാം സൂക്തത്തിൽ പറഞ്ഞ ശഹാദത്താണ്. ഖുർആൻ പറയുന്നു: നിശ്ചയം അല്ലാഹുവല്ലാതെ ഇലാഹില്ലെന്ന് അവൻ സാക്ഷീകരണം നടത്തി. അവന്റെ മലക്കുകളും വിവരമുള്ളവരും. നീതിപൂർവകം നിലനിൽക്കുന്ന
വനായിട്ട് (ആലു ഇംറാൻ 18). അല്ലാഹുവും മലക്കുകളും ജ്ഞാനികളും അല്ലാഹുവിന്റെ ആസ്തിക്യത്തിനും തൗഹീദിനും സാക്ഷിയാണെന്നാൽ അതിന് ആഴമേറിയ അർത്ഥതലങ്ങളുണ്ട്. അത്തരമൊരവസ്ഥയെ യാഥാർത്ഥ്യമാക്കുകയും പ്രാപിക്കുകയും ചെയ്യുക എന്നതാണ് സ്വൂഫികളുടെ ലക്ഷ്യം. അതിനാൽ ഏതർത്ഥത്തിലും ഈ നിർവചനം തസ്വവ്വുഫിന്റെ ആശയത്തെക്കുറിച്ച് പ്രയോഗിക്കാനനുയോജ്യമാണ്.

Saturday 25 February 2017

മൗലിദ് വ്യക്തിപൂജയല്ലേ?

നബിദിനാഘോഷത്തെ ചോദ്യം ചെയ്തുകൊണ്ട് ഒരു ലഘുലേഖയിൽ എഴുതുന്നു: വ്യക്തിപൂജക്ക് യാതൊരു ഇടവും നൽകാത്ത ഇസ്‌ലാം വ്യക്തികളുടെ ജനനത്തിനോ ചരമത്തിനോ പ്രാധാന്യം നൽകുന്നില്ല. മാത്രമല്ല, അത്തരം അന്ധവിശ്വാസങ്ങളെ മുളയിലേ നുള്ളിക്കളയുകയാണ് ചെയ്തിട്ടുള്ളത്‘. ഇതിനെക്കുറിച്ച് എന്ത് പറയുന്നു? നബി(സ്വ)യുടെ ജനനത്തിനും ജനന ദിവസത്തിനും പ്രാധാന്യമുണ്ടെന്നതിന് വ്യക്തമായ തെളിവുണ്ടോ?
മുസ്സമ്മിൽ എടപ്പാൾ

ഇസ്‌ലാമിൽ ആരുടെയും ജനനത്തിന് പ്രാധാന്യമില്ലെന്ന് എഴുതുന്നതും പറയുന്നതുമെല്ലാം തികഞ്ഞ വിവരക്കേടും ഇസ്‌ലാമിക പ്രമാണങ്ങൾക്ക് വിരുദ്ധവുമാണ്.
അബൂഖതാദ(റ)വിൽ നിന്ന് ഇമാം മുസ്‌ലിം(റ) റിപ്പോർട്ട് ചെയ്യുന്നു: തിങ്കളാഴ്ച നോമ്പിനെക്കുറിച്ച് നബി(സ്വ)യോട് ചോദിക്കപ്പെട്ടു. അപ്പോൾ അവിടുന്ന് പറഞ്ഞു: അത് ഞാൻ ജനിച്ച ദിവസമാണ്. എന്നെ പ്രവാചകനായി അയക്കപ്പെട്ടതും എനിക്ക് ഖുർആൻ അവതരിച്ചതും അന്നാണ് (സ്വഹീഹ് മുസ്‌ലിം). നബി(സ്വ)യുടെ ജനനത്തിനും ജനന ദിവസത്തിനും പ്രാധാന്യമുണ്ടെന്ന് ഈ ഹദീസിൽ അവിടുന്ന് തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.
സ്ഥാനത്തും അസ്ഥാനത്തും വ്യക്തിപൂജയുടെ പേര് പറഞ്ഞ് സൃഷ്ടിശ്രേഷ്ഠരായി അല്ലാഹു നിശ്ചയിച്ച റസൂൽ(സ്വ)ക്ക് നാഥൻ നൽകിയ പ്രാധാന്യവും പ്രത്യേകതയും നിഷേധിക്കുന്നത് ഏറെ അപകടമാണ്. എന്റെ അടിമകൾ എനിക്ക് മാത്രമായി നിർവഹിക്കുന്ന ഇബാദത്തുകളിൽ ഏറ്റവും പ്രധാനപ്പെട്ട നിസ്‌കാരത്തിലടക്കം അവർ എന്റെ ഹബീബിന് സ്വലാത്തും സലാമും സമർപ്പിക്കണമെന്നാണ് അല്ലാഹുവിന്റെ നിശ്ചയം. അല്ലാഹു നിശ്ചയിച്ച വ്യക്തികൾക്ക് അവൻ നൽകിയ പ്രാധാന്യം അംഗീകരിക്കുന്നത് വ്യക്തിപൂജയല്ല, ഈമാനും ഇസ്‌ലാമുമാണ്.

നബിദിനാഘോഷത്തിൽ ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണ്? ഘോഷയാത്ര സുന്നത്താണോ? ചില സ്ഥലങ്ങളിൽ ചിലമ്പുകളുള്ള ദഫ് മുട്ടാറുണ്ട്; അതനുവദനീയമാണോ?
റഹ്‌നാസ് കക്കാട്

റസൂൽ(സ്വ)യുടെ സ്തുതികീർത്തനങ്ങൾ അവിടുത്തെ പേരിലുള്ള സ്വലാത്ത്, സലാമുകൾ, സദുപദേശങ്ങൾ, ഖുർആൻ പാരായണം, ദാനധർമങ്ങൾ തുടങ്ങിയ സൽകർമങ്ങളാണ് നബിദിനാഘോഷത്തിൽ ചെയ്യേണ്ടത്. ദിക്‌റുകളും സ്വലാത്തുകളും മദ്ഹുകളും പാടിയും പറഞ്ഞും നടത്തുന്ന ഘോഷയാത്ര സൽകർമങ്ങളിൽ പെട്ടതാണെന്ന് വ്യക്തമാണ്.
ചിലമ്പുകളുള്ളതാണെങ്കിലും ദഫ്ഫ് അനുവദനീയമാണെന്ന് ഇമാം നവവി(റ) മിൻഹാജിൽ പറഞ്ഞിട്ടുണ്ട്. ഇസ്‌ലാം നിരോധിച്ച കാര്യങ്ങൾ നബിദിനാഘോഷത്തിന്റെ പേരിൽ പറ്റില്ലെന്ന് പറയേണ്ടതില്ല.
ഹാഫിള് ഇബ്‌നുഹജർ(റ)നെ ഉദ്ധരിച്ച് ഇമാം സുയൂഥി(റ) എഴുതുന്നു: ഖുർആൻ പാരായണം, അന്നദാനം, ദാനധർമങ്ങൾ, മദ്ഹുകൾ, സാരോപദേശങ്ങൾ തുടങ്ങി അല്ലാഹുവിന് ശുക്‌റായിത്തീരുന്ന കാര്യങ്ങളിൽ മൗലിദ് പരിപാടി പരിമിതപ്പെടുത്തേണ്ടതാണ്. നബിദിനത്തിന്റെ സന്തോഷമറിയിക്കുന്ന അനുവദനീയമായ മറ്റു കാര്യങ്ങളും ചെയ്യാവുന്നതാണ്. എന്നാൽ ഹറാം, കറാഹത്ത്, ഖിലാഫുൽ ഔല എന്നിങ്ങനെ നിരോധിക്കപ്പെട്ട കാര്യങ്ങൾ ഒഴിവാക്കേണ്ടതുണ്ട്. (അൽഹാവീ ലിൽ ഫതാവ 1-226).

മാനസികം ഉള്ളവൻ മുകല്ലഫ് ആണോ? അവനെ ഭ്രാന്തന്റെ ഗണത്തിൽ പെടുത്താമോ?
ഒരു വായനക്കാരൻ

വകതിരിവും തിരിച്ചറിവും നഷ്ടപ്പെട്ട മാനസിക രോഗി മുകല്ലഫ് അല്ല.

സുന്നത്ത് നിസ്‌കാരം വീട്ടിൽ വെച്ചാണല്ലോ ഉത്തമം. സ്വന്തം വീട് അല്ലാത്ത സ്ഥലത്ത് (ഉദാ: റൂം) വെച്ച് നിസ്‌കരിച്ചാലും മഹത്ത്വം ലഭിക്കുമോ?
മുഹമ്മദ് ബശീർ. വി

ജമാഅത്ത് സുന്നത്തുള്ള നിസ്‌കാരങ്ങൾ, ളുഹാ നിസ്‌കാരം പോലെ പള്ളിയിൽ വെച്ചാവൽ പ്രത്യേകതയുള്ള നിസ്‌കാരങ്ങൾ തുടങ്ങിയവയല്ലാത്ത സുന്നത്ത് നിസ്‌കാരങ്ങൾ വീട്ടിൽ വെച്ച് നിർവഹിക്കലാണ് ഉത്തമം. ഇവിടെ വീട് എന്നതിന്റെ വിവക്ഷ സ്വന്തം ഉടമസ്ഥതയിലുള്ള വീട് മാത്രമല്ല, സ്വന്തം വീടല്ലാത്ത താമസ സ്ഥലവും ഇതിൽ ഉൾപ്പെടും. അത്തരം സുന്നത്ത് നിസ്‌കാരങ്ങൾ താമസ സ്ഥലത്ത് വെച്ച് നിർവഹിക്കലാണ് ഉത്തമം. എന്നാൽ താമസ സ്ഥലത്ത് വെച്ച് നിർവഹിക്കാനായി നീട്ടിവെച്ചാൽ നഷ്ടപ്പെടുമെന്നോ അലംഭാവം വരുമെന്നോ ഭയമില്ലെങ്കിലാണ് ഈ പുണ്യം. അല്ലെങ്കിൽ പള്ളിയിൽ വെച്ച് തന്നെ നിർവഹിക്കുകയാണ് വേണ്ടത്.

പിതാവ് ജീവിച്ചിരിക്കെ മരിച്ച മകന്റെ മക്കൾക്ക് വല്ല്യുപ്പയുടെ അനന്തര സ്വത്ത് ലഭിക്കില്ലല്ലോ. സമ്പന്നരായ പിതൃ സഹോദരങ്ങൾ സ്വത്തെല്ലാം ഓഹരി ചെയ്‌തെടുക്കുമ്പോൾ ഉപ്പ നേരത്തെ മരിച്ചതിനാൽ ദാരിദ്ര്യത്തിൽ കഴിയുന്നവരായിട്ടും ആ യതീം മക്കൾക്ക് അനന്തരം ലഭിക്കുന്നില്ല. ഇത് മനുഷ്യത്വരഹിതവും വിവേചനപരവുമല്ലേ?
അർശാദ് എൻ.കെ. ദോഹ

മരിച്ച വ്യക്തിയുമായുള്ള ബന്ധവും അടുപ്പവുമാണ് മരണാനന്തരാവകാശത്തിന്റെ മാനദണ്ഡം. ദാരിദ്ര്യവും അനാഥത്വവും ഇതിന്റെ മാനദണ്ഡമല്ല. മരിച്ച വ്യക്തിയുടെ
പുത്രന്മാരിൽ ഒരാൾ ധനികനും മറ്റൊരാൾ ദരിദ്രനുമാണെങ്കിലും രണ്ട് പേർക്കും അവകാശം തുല്യമാണ്. അപ്രകാരം തന്നെ ഒരു മകൻ ജോലി ചെയ്ത് ജീവിക്കാനുള്ള ആരോഗ്യമുള്ളവനും മറ്റൊരു മകൻ ജോലി ചെയ്യാൻ കഴിയാത്ത വിധം നിത്യരോഗിയാണെങ്കിലും രണ്ട് പേർക്കുമുള്ള അവകാശം തുല്യമാണ്. രണ്ട് പേരും പരേതന്റെ പുത്രന്മാരാണെന്നതാണ് കാരണം.
മരണാനന്തരാവകാശം ലഭിക്കുന്നതിന്റെ മർമം സാമ്പത്തിക – ആരോഗ്യ നിലവാരമല്ല മരിച്ച വ്യക്തിയുമായുള്ള ബന്ധവും അടുപ്പവുമാണെന്ന വസ്തുത മനസ്സിലാക്കിയാൽ, അടുത്ത ബന്ധു അവകാശിയായി ഉണ്ടാകുമ്പോൾ അകന്ന ബന്ധു അവകാശിയല്ലെന്നത് വ്യക്തവും ന്യായവുമാണ്. ദരിദ്രരെയും അനാഥകളെയും രോഗികളെയും സംരക്ഷിക്കുന്ന വകുപ്പുകൾ ഇസ്‌ലാമിക സാമ്പത്തിക നിയമങ്ങളിൽ നിരവധിയുണ്ട്. അനന്തരാവകാശ നിയമം അതല്ല. മരിച്ച വ്യക്തിയുടെ സമ്പത്ത് അടുത്ത ബന്ധുക്കൾക്കിടയിൽ കേന്ദ്രീകരിക്കപ്പെടാനുള്ള വകുപ്പാണത്.
ചോദ്യത്തിൽ ഉന്നയിച്ച പ്രശ്‌നത്തിൽ തന്നെ പ്രസ്തുത വല്യുപ്പ ജീവിത കാലത്ത് തന്റെ സമ്പത്ത് പുത്രസന്താനങ്ങളായ യതീമുകൾക്ക് നൽകുന്നതിന് ഇസ്‌ലാമിക നിയമത്തിൽ അനുവാദമുണ്ട്. അങ്ങനെ നൽകിയ സമ്പത്ത് ആ യതീമുകളുടേതായിരിക്കും. അതിൽ പിതൃ സഹോദരങ്ങൾക്ക് അവകാശമില്ല.

ബാങ്കിലുള്ള നിക്ഷേപത്തിനു ലഭിച്ച പലിശ എന്തു ചെയ്യണം? അമുസ്‌ലിംകൾക്ക് നൽകാമോ? പൊതു സംരംഭങ്ങൾക്ക് ഉപയോഗിക്കാമോ? ദാറുൽ ഇസ്‌ലാം അല്ലാത്തതിനാൽ ഇന്ത്യയിൽ ലഭിക്കുന്ന പലിശ ക്കു വിരോധമില്ലെന്ന് ചിലർ പറയുന്നതിനു അടിസ്ഥാനമുണ്ടോ?
ഹമീദ് ബാലുശ്ശേരി

ദാറുൽ ഇസ്‌ലാം അല്ലാത്ത നാടുകളിലും രിബ അഥവാ പലിശ നിഷിദ്ധമാണ്. പലിശ ഇടപാടിലൂടെ ലഭിക്കുന്ന വർധനവ് സ്വീകരിക്കൽ മാത്രമാണ് ഹറാമെന്ന ധാരണ ശരിയല്ല. പ്രസ്തുത ഇടപാട് തന്നെ നിഷിദ്ധവും മഹാപാപവുമാണ്. അതിലൂടെ ലഭിക്കുന്ന വർധനവും നിഷിദ്ധമാണ്.
പലിശ ഇടപാടുകളിലൂടെ ലഭിക്കുന്ന പണം സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിക്കൽ മാത്രമാണ് നിഷിദ്ധം; ആ പണം പൊതു ആവശ്യങ്ങൾക്ക് നൽകിയാൽ കുറ്റത്തിൽ നിന്ന് രക്ഷപ്പെടാം എന്ന ധാരണയും ശരിയല്ല. പലിശ ഇടപാട് നടത്തുന്നതും അതിലൂടെ ലഭിക്കുന്ന വർധനവ് സ്വീകരിക്കുന്നതും സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടിയാണെങ്കിലും പൊതു സംരംഭങ്ങൾക്ക് വേണ്ടിയാണെങ്കിലും ഹറാം തന്നെയാണ്.
നിഷിദ്ധമായ വഴികളിലൂടെ ലഭിക്കുന്ന പണം സ്വദഖ ചെയ്യുന്നത് കൊണ്ട് കുറ്റത്തിൽ നിന്ന് രക്ഷപ്പെടുകയില്ല. മാത്രമല്ല, പ്രസ്തുത സ്വദഖക്ക് പ്രതിഫലം ലഭിക്കുന്നതുമല്ല. നജസായ വസ്ത്രം മൂത്രം കൊണ്ട് കഴുകിയാൽ വൃത്തിയാവുകയില്ലല്ലോ.
നിഷിദ്ധമായ വഴികളിലൂടെ പണം കൈവശപ്പെടുത്തിയ വ്യക്തി തൗബ ചെയ്യണം. പ്രസ്തുത പണം ഉടമസ്ഥർക്ക് തിരിച്ചേൽപിക്കൽ തൗബയുടെ നിബന്ധനകളിൽ പെട്ടതാണ്. ഉടമസ്ഥനെ അറിയില്ലെങ്കിൽ അന്വേഷിച്ച് കണ്ടെത്തണം. അസാധ്യമായാൽ, ഉടമസ്ഥനെ കണ്ടെത്തിയാൽ അവനുമായുള്ള ബാധ്യത തീർക്കുമെന്ന ദൃഢനിശ്ചയത്തോടെ പ്രസ്തുത പണം പൊതു മസ്‌ലഹത്തുകളിലേക്ക് നൽകികൊണ്ട് തൗബ ചെയ്യണം. ശറഹുൽ മുഹദ്ദബ് 9-351 തുഹ്ഫതുൽ മുഹ്താജ് 10-243 തുടങ്ങിയ ഗ്രന്ഥങ്ങളിൽ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്.

ഇമാം സുയൂത്വി(റ) വിജ്ഞാനലോകത്തിന്റെ പ്രകാശം



ജീവിതത്തിൽ ജ്ഞാനത്തിന്റെ മാധുര്യം അനുഭവിച്ച് ലോകത്ത് വിജ്ഞാനത്തിന്റെ പ്രഭ പരത്തിയ പണ്ഡിത പ്രതിഭയാണ് ഇമാം സുയൂത്വി(റ). പണ്ഡിതലോകത്തിന്റെ സർവാദരവും പിടിച്ചുപറ്റിയ ഇമാം സുയൂത്വി ഇസ്‌ലാമിക കർമശാസ്ത്രം, ഹദീസ്, സാഹിത്യം, ഭാഷ തുടങ്ങി മുഴുമേഖലകളിലും സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചു. അന്വേഷണ തൃഷ്ണ കൊണ്ടും വിജ്ഞാന തൽപരത കൊണ്ടും വൈജ്ഞാനിക ലോകത്ത് മികച്ച പദവി നേടിയെടുക്കാൻ ഇമാമിന്  സാധിച്ചു. പത്താം നൂറ്റാണ്ടിലെ നവോത്ഥാന നായകനും(മുജദ്ദിദ്) പരിഷ്‌കർത്താവുമായ ഇമാമവർകളുടെ സ്മരണ അയവിറക്കുന്ന മാസമാണ് ജമാദുൽ അവ്വൽ.  ഈ മാസം പത്തൊമ്പതിനാണ് മഹാനവർകൾ ഈ ലോകത്തോട് വിട പറഞ്ഞത്. അറിവിന്റെ ലോകത്ത് വ്യാപൃതനായ ഇമാം അക്കാലത്തെ സർവാംഗീകൃതനായിരുന്നു.
ഹിജ്‌റ 849-ൽ റജബ് മാസത്തിന്റെ തുടക്കത്തിലെ ഒരു ഞായറാഴ്ച മഗ്‌രിബിന് ശേഷമാണ് ഇമാം ജനിക്കുന്നത്.  ഈജിപ്തിലെ സുയൂത്വ് എന്ന സ്ഥലത്ത് ജനിച്ചത് കാരണം അതിലേക്ക് ചേർത്തിയാണ് ഇമാം സുയൂത്വി എന്ന് വിളിക്കുന്നത്.  യഥാർത്ഥ നാമം അബ്ദുറഹ്മാൻ എന്നും സ്ഥാനപ്പേര് ജലാലുദ്ദീൻ എന്നുമാണ്. അബുൽഫള്ൽ എന്ന ഓമനപ്പേരും മഹാനുണ്ട്.
പിതാവായ അബൂബക്കർ പണ്ഡിതനായിരുന്നു. ആ തണൽ പക്ഷേ, ഏറെക്കാലം അനുഭവിക്കാൻ ഇമാം സുയൂത്വിക്ക് സാധിച്ചില്ല.  അഞ്ചാമത്തെ വയസ്സിൽ പിതാവ് വിട്ടുപിരിയുകയും തുടർന്ന് യത്തീമായി വളരുകയും ചെയ്തു. പിന്നീടങ്ങോട്ടുള്ള മഹാന്റെ ജീവിതം ത്യാഗപൂർണമായിരുന്നു.
എട്ട് വയസ്സാവുന്നതിനുമുമ്പ് വിശുദ്ധ ഖുർആൻ ഹൃദ്യസ്ഥമാക്കി. ഭാഷാപരമായ നിരവധി ഗ്രന്ഥങ്ങളും അനന്തരാവകാശ നിയമ ഗ്രന്ഥങ്ങളും മറ്റും  ഇമാം മന:പാഠമാക്കി. ഹിജ്‌റ 866-ന് 17-ാം വയസ്സിൽ തദ്‌രീസിനുള്ള അനുമതി ഉസ്താദിൽ നിന്ന് ലഭിച്ചു.  വിശാലവും ആധികാരികങ്ങളുമായ ഗ്രന്ഥങ്ങളുടെ ഉടമയായ ഇമാം സുയൂത്വി(റ)യുടെ രചനയുടെ തുടക്കവും ഈ കാലഘട്ടത്തിലാണ്.  ശറഹുൽ ഇസ്ത്തിആനത്തി വൽബസ്മല എന്ന കിതാബാണ് പ്രഥമം. അതിന്റെ രചന പൂർത്തിയാക്കിയ ശേഷം ഉസ്താദായ ഇൽമുദ്ദീൻ ബുൽഖീനി എന്നവർക്ക് സമർപ്പിക്കുകയും ഉസ്താദ് പ്രശംസിക്കുകയും ചെയ്തു (താരീഖുൽ ഖുലഫാഅ്).
അറിവിന്റെയും ഗ്രന്ഥ രചനകളുടെയും തിരക്കുകൾക്കിടയിലും ബൃഹത്തായ പല ഗ്രന്ഥങ്ങളും മന:പാഠമാക്കാൻ സുയൂത്വി(റ) സമയം കണ്ടെത്തി. ഉംദത്തുൽ അഹ്കാം, മിൻഹാജുന്നവവിയ്യ്, അൽഫിയ്യത്തുബ്‌നുമാലിക്, മിൻഹാജുൽ ബൈളാവി എന്നിവ മഹാൻ മന:പാഠമാക്കിയ ചിലതുമാത്രം. തഫ്‌സീർ, ഹദീസ്, കർമശാസ്ത്രം (ഫിഖ്ഹ്), പദോൽപത്തിശാസ്ത്രം (സ്വർഫ്), വ്യാകരണശാസ്ത്രം (നഹ്‌വ്), അലങ്കാരശാസ്ത്രം തുടങ്ങിയ വിജ്ഞാന ശാഖകളിൽ അഗ്രഗണ്യനായിരുന്നു ഇമാം.  നിദാനശാസ്ത്രം, തർക്കശാസ്ത്രം, വൈദ്യശാസ്ത്രം, ഗണിതശാസ്ത്രം തുടങ്ങിയവയിലെല്ലാം അഗാധപാണ്ഡിത്യവും നേടി.  രണ്ട് ലക്ഷത്തോളം ഹദീസുകളും മനഃപാഠമാക്കി (അൽ
ഇത്ഖാൻ).
ഓരോ വിഷയത്തിലും അവഗാഹം നേടിയ പണ്ഡിതരെ തേടിപ്പിടിച്ച് അവരുടെ സവിധത്തിൽ ചെന്ന് ക്ഷമയോടെ അറിവ് നുകർന്നു.  നൂറ്റിയമ്പതോളം ഉസ്താദുമാരിൽ നിന്ന് ഇത്തരത്തിൽ അറിവുനേടി. അവരിൽ നിന്നെല്ലാം പഠിച്ചെടുത്ത അറിവും തന്റെ  തൂലിക പിറവി നൽകിയ ഗ്രന്ഥങ്ങളും കൊണ്ട് വലിയ ഒരു ലോകം കെട്ടിപ്പടുത്തു മഹാൻ.
ഇമാം ഇൽമുദ്ദീൻ സ്വാലിഹുൽ ബുൽഖീനി, ഇമാം ശറഫുദ്ദീൻ അൽ മനാവി, ശിഹാബുദ്ദീൻ അഹ്മദ് അശ്ശാർമസാഹി, തഖിയുദ്ദീൻ അബുൽ അബ്ബാസ്, മുഹ്‌യിദ്ദീൻ മുഹമ്മദ് അൽ കാഫിയജി(റ) എന്നിവരാണ് പ്രധാന ഗുരുനാഥർ.
ആ കാലഘട്ടത്തിലെ വലിയ അനന്തരാവകാശ വിജ്ഞാന പണ്ഡിതനായ ശൈഖ്  ശിഹാബുദ്ദീൻ ശാർമസാഹിയ്യിൽ നിന്ന് ഫറാഇള് പഠിച്ചു.  എന്നാൽ ശൈഖുൽ ഇസ്‌ലാം ഇൽമുദ്ദീനിയിൽ നിന്നാണ് കർമശാസ്ത്രം പഠിച്ചത്.  അദ്ദേഹത്തിന്റെ മരണ ശേഷം മകനിൽ നിന്നും അറിവു നേടി.  അതിനു ശേഷം ശറഫുദ്ദീനുൽ മുനാവിയിൽ നിന്ന്.  നാലു വർഷക്കാലം തഖിയ്യുദ്ദീനു ശിബിലിയിൽ നിന്നും പതിനാലു വർഷം മുഹ്‌യിദ്ദീൻ കാഫിയജി എന്നവരിൽ നിന്നും മത വിജ്ഞാനം കരഗതമാക്കാൻ ഇമാം സുയൂത്വിക്ക് സാധിച്ചു.

രചനാ ലോകം
ലോകത്തിന്റെ നാനാദിക്കുകളിലും വിജ്ഞാനം പ്രസരിപ്പിക്കാനും വലിയൊരു പണ്ഡിതവൃന്ദത്തെ രൂപപ്പെടുത്തിയെടുക്കാനും തന്റെ രചനാ വൈഭവം കൊണ്ട് ഇമാം സുയൂത്വിക്ക് സാധിച്ചു. ആ രചനകൾ തലമുറകളെ രൂപപ്പെടുത്തുന്നതിൽ വലിയ പങ്കു വഹിക്കുന്നു. സമ്പൂർണവും സരളവും പരിഗണനീയവും അവലംബനീയവുമായ ഗ്രന്ഥങ്ങളായി ഇമാം സുയൂത്വിയുടെ രചനകൾ ഗണിക്കപ്പെട്ടു. വിജ്ഞാനത്തിനു
വേണ്ടി ലോകത്തിന്റെ പലയിടങ്ങളിലേക്കും മഹാൻ സഞ്ചരിച്ചു. ശാം, ഹിജാസ്, യമൻ തുടങ്ങി പാശ്ചാത്യ-പൗരസ്ത്യ രാജ്യങ്ങളിലെല്ലാം യാത്ര ചെയ്തു.
വൈവിധ്യങ്ങളായ അഞ്ഞൂറിൽ പരം ഗ്രന്ഥങ്ങളാണ് ആ ജ്ഞാനപുരുഷൻ ലോകത്തിനു സമർപ്പിച്ചത്.    മറ്റൊരഭിപ്രായമനുസരിച്ച് അറുനൂറിലേറെ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നു.  ഇമാം സുയൂത്വിയുടെ രചനകളെക്കുറിച്ച് അല്ലാഹുവിന്റെ ദൃഷ്ടാന്തമെന്നേ പറയാനുള്ളൂ. അത്രത്തോളം രചനാ വേഗതയുടെയും വൈഭവത്തിന്റെയും ഉടമയാണ് മഹാൻ (അൽ ഇത്ഖാൻ).
അദ്ദേഹത്തിന്റെ ശിഷ്യൻ ദാവിദി പറയുന്നു: ശൈഖിനെ നിരീക്ഷിച്ചപ്പോൾ എനിക്ക് കണ്ടെത്താനായത് എല്ലാ ദിവസവും മൂന്ന് പേജ് രചനക്കായും രചനാ ക്രമീകരണത്തിനായും ചെലവഴിച്ചതായാണ്.  ഹദീസുകളിലും മറ്റുമുള്ള അവ്യക്തങ്ങളെ സമ്പൂർണവും സരളവുമായ മറുപടികൾകൊണ്ട് ദൂരീകരിച്ചു. അങ്ങനെ അക്കാലഘട്ടത്തിൽ ജീവിച്ചിരുന്ന  മഹാപണ്ഡിതനായി (താരീഖുൽ ഖുലഫാഅ്).
മഹാന്റെ രചകനകളിൽ ചിലതു കുറിക്കാം:
അദ്ദുർറുൽ മൻസൂർ, അൽ ഇത്ഖാൻ, അൽ മിസ്ഹർ ഫില്ലുഗത്ത്, അൽ ജാമിഉ സ്സ്വഗീർ, ഹുസ്‌നുൽ മുഹാളറ, ലുബാബു നുഖൂൽ, അൽഫിയ്യ…
അറുപത്തൊന്ന് വർഷത്തെ ജീവിതകാലത്തിനിടയിൽ അദ്ദേഹം മതവിജ്ഞാന മേഖലക്കു കനപ്പെട്ട സേവനങ്ങൾ നൽകി. രചനയിൽ വളരെയേറെ പ്രചാരം നേടിയതാണ് തഫ്‌സീറുൽ ജലാലൈനി. സൂറത്തുൽ കഹ്ഫ് മുതൽ സൂറത്തു ന്നാസ് വരെയും, തുടർന്ന് ഫാതിഹയും അൽ ബഖറയിൽ നിന്ന് അൽപവുമാണ് തഫ്‌സീറുൽ ജലാലൈനിയിൽ ഇമാം മഹല്ലിയുടേത്. തുടർന്നുള്ള ഭാഗങ്ങൾ ഇമാമിന്റെ കാലശേഷം ഇമാം സുയൂത്വിയാണ് പൂർത്തീകരിച്ചത്. ഇത്തരത്തിൽ സംഭവബഹുലമായ കാര്യങ്ങൾ ലോകത്തിന് സമർപ്പിച്ച് വരും തലമുറക്ക് ഇസ്‌ലാമിന്റെ അധ്യാപനങ്ങളെ പരിചയപ്പെടുത്തി.  പത്താം നൂറ്റാണ്ടിനെ സംസ്‌കരിച്ചെടുക്കുന്നതിൽ മഹാനവർകളുടെ രചനകൾ വലിയ സ്വാധീനം ചെലുത്തി. ഓരോ നൂറ്റാണ്ടിലും വന്ന നവോത്ഥാന നായകൻമാരെ ജ്ഞാനികൾ വിശദീകരിച്ചിട്ടുണ്ട്. ഒന്നാം നൂറ്റാണ്ടിൽ ഉമറുബ്‌നു അബ്ദുൽ അസീസും രണ്ടാം നൂറ്റാണ്ടിൽ ഇമാം ശാഫിഈയും മൂന്നാം നൂറ്റാണ്ടിൽ ഇബ്‌നു സുറൈജും നാലാം നൂറ്റാണ്ടിൽ ഇമാം സ്വഅ്ലൂമിയും അഞ്ചാം നൂറ്റാണ്ടിൽ ഇമാം ഗസ്സാലിയും ആറാം നൂറ്റാണ്ടിൽ ഫഖ്‌റുദ്ദീനുറാസിയും ഏഴാം നൂറ്റാണ്ടിൽ ഇമാം നവവിയും എട്ടാം നൂറ്റാണ്ടിൽ അസ്‌നവിയും ഒമ്പതാം നൂറ്റാണ്ടിൽ ഇബ്‌നുഹജറുൽ അസ്ഖലാനിയും പത്താം നൂറ്റാണ്ടിൽ ഇമാം സുയൂത്വി(റ.ഹും.) യുമെന്നാണ് പണ്ഡിത ഭാഷ്യം (തഖ്‌രീറാത്ത്).

മാഹാത്മ്യം
ഇമാം സുയൂത്വി കേവലം രചനാ രംഗത്തും അധ്യാപന രംഗത്തും മാത്രം പ്രകാശിച്ചു നിൽക്കുന്നവരായിരുന്നില്ല. മറിച്ച്, ഒരു മനുഷ്യനിലുണ്ടാവേണ്ട നല്ല ഗുണങ്ങൾ ആവോളം ഒത്തിണങ്ങിയവരായിരുന്നു. മാന്യനും ദയാലുവും സൂക്ഷ്മ ശാലിയും സ്വാലിഹുമായിരുന്നു.  കിട്ടിയതു കൊണ്ട് പൊരുത്തപ്പെടുന്ന പ്രകൃതമായിരുന്നു മഹാന്റേത്.
നജ്മുദ്ദീനുൽ ഗിസ്സി പറയുന്നു: മഹാനവർകൾക്ക് നാൽപതു വയസ്സായപ്പോൾ തനിച്ച് താമസിക്കാൻ തുടങ്ങി. ജനങ്ങളെയും കുടുംബത്തെയും നാട്ടുകാരെയും വെടിഞ്ഞും എല്ലാം ഉപേക്ഷിച്ചും പഠനത്തിലും രചനയിലുമായി റൗളത്തുൽ മിഖ്‌യാറിൽ ഏകനായി വസിച്ചു.  ഇവിടെ വെച്ചാണ് മിക്ക ഗ്രന്ഥങ്ങളും മഹാനവർകൾ എഴുതിത്തീർത്തത്.  മരണംവരെ ഇവിടെത്തന്നെ കഴിച്ചുകൂട്ടി.  മരണം സംഭവിച്ചതും റൗളത്തുൽ മിഖ്‌യാറിൽ വെച്ചാണ്. ഇമാമവർകളെ സന്ദർശിക്കാനും ബറകത്തെടുക്കാനും ധാരാളം ഉമറാക്കളും ധനാഢ്യരും എത്തിയിരുന്നു.  അവരെല്ലാവരും മഹാനവർകൾക്ക് വിലപ്പെട്ട ഹദ്‌യകൾ നൽകുമായിരുന്നു.  എന്നാൽ അതൊന്നും വാങ്ങാൻ കൂട്ടാക്കിയിരുന്നില്ല.  എല്ലാം അവരിലേക്കു തന്നെ തിരിച്ചു നൽകുകയാണ് ചെയ്തത്. ഒരിക്കൽ മിസ്‌റിലെ സുൽത്വാൻ സൈഫുദ്ദീനുൽ ഗൂരിയ്യ് മഹാനവർകളിലേക്ക് ദൂതനെ അയച്ചു. ദൂതന്റെ കൈവശം ആയിരം ദീനാറും ഒരു അടിമയെയും കൊടുത്തയച്ചു.  എന്നാൽ ഇമാം ദീനാർ തിരിച്ച് കൊടുക്കുകയും ആ അടിമയെ മോചിപ്പിച്ച് ഹുജ്‌റത്തു ശരീഫിൽ സേവകനാക്കുകയും ചെയ്തു. എന്നിട്ട് സുൽത്താന്റെ ദൂതനോട് പറഞ്ഞു: ഇനിയൊരിക്കലും ഹദ്‌യയുമായി വരരുത്. കാരണം എന്റെ രക്ഷിതാവ് ഇവയെത്തൊട്ടെല്ലാം എന്നെ സമ്പന്നനാക്കിയിട്ടുണ്ട് (താരീഖുൽ ഖുലഫാഅ്).

തിരുനബിയുടെ ആശീർവാദം
തിരുനബി(സ്വ)യെ എഴുപതോളം തവണ സ്വപ്നത്തിൽ ദർശിച്ചു ഇമാം സുയൂത്വി.  സ്വപ്നത്തിൽ തിരുനബി(സ്വ)മഹാനവർകളെ ഹാത്തി യാ ശൈഖുസ്സുന്ന എന്ന ആശീർവാദം കൊണ്ട് അനുഗ്രഹിച്ചു.  ഇത് മഹാനവർകളുടെ കറാമത്തായി പണ്ഡിതലോകം ഗണിക്കുന്നു (ഹാശിയത്തു സ്വാവി).
ഹൈദറൂസി എന്ന മഹാൻ പറയുന്നു: ഇമാം സുയൂത്വി(റ)പറഞ്ഞു: തിരുനബി(സ)യെ ഞാൻ സ്വപ്നത്തിൽ ദർശിച്ചു. ആ സമയത്ത് ഹദീസ് വിഷയത്തിൽ ഞാൻ രചന നടത്തിയ ജംഉൽ ജവാമിഅ് എന്ന കിതാബിനെക്കുറിച്ച് തിരുനബിയോട് ഓർമപ്പെടുത്തിയപ്പോൾ, അവിടുന്ന് ചിരിച്ച് യാ ശൈഖൽ ഹദീസ് എന്ന് പറഞ്ഞ് ആശീർവദിച്ചു. മാത്രമല്ല, നിങ്ങളുടെ ഈ ഒരുക്കം എന്റെയടുക്കൽ ദുൻയാവിനേക്കാൾ സന്തോഷം നൽകുന്നു എന്ന് പറഞ്ഞ് ആദരിക്കുകയും ചെയ്തു (കവാകിബുസ്സയ്യാറത്ത്).
ഇമാം സുയൂത്വിയുടെ ഖാദിമായ മുഹമ്മദ് ഇബ്‌നി അലിയ്യിൽ ഹബ്ബാൻ പറയുന്നു: ഒരിക്കൽ ഉച്ചയോടടുത്ത സമയത്ത് ശൈഖവർകൾ എന്നോട് ചോദിച്ചു: നിനക്ക് മക്കയിൽ വെച്ച് അസ്വ്‌റ് നിസ്‌കരിക്കാൻ ആഗ്രഹമുണ്ടോ? ഞാൻ അതേ എന്ന് മറുപടി നൽകി. ശൈഖവർകളുടെ മരണം വരെ അത് മറ്റാരോടും പറയരുതെന്ന നിബന്ധനയോടെയായിരുന്നു സംഭവം. ശേഷം ശൈഖവർകൾ അവിടുത്തെ കൈ പിടിക്കാനും കണ്ണടക്കാനും ആവശ്യപ്പെട്ടു. ശേഷം മഹാനവർകൾ 27 അടി മുന്നോട്ടു നീങ്ങി.
ഒപ്പം ഞാനും. പിന്നീട് കണ്ണുതുറക്കാൻ ആവശ്യപ്പെട്ടു.  ആ സമയം ഞാൻ അത്ഭുതപ്പെട്ടുപോയി.  ഞങ്ങൾ ബാബുൽ മുഅല്ലയിലെത്തിയിരുന്നു. അങ്ങനെ ഞങ്ങൾ ഹറമിൽ പ്രവേശിക്കുകയും ത്വവാഫ് ചെയ്യുകയും തുടർന്ന് സംസം കുടിക്കുകയും ചെയ്തു.  ഇത് ഇമാം സുയൂത്വിയുടെ മറ്റൊരു കറാമത്താണ് (ഹാശിയത്തു സ്വാവി).
മരണം
ഹിജ്‌റ 911-ൽ ജുമാദുൽ അവ്വൽ 19-ന് വെള്ളിയാഴ്ച രാവിൽ അത്താഴ സമയത്താണ് മഹാൻ ഈ ലോകത്തോട് വിട പറയുന്നത്. റൗളത്തുൽ മിഖ്‌യാറിൽ വെച്ചായിരുന്നു വഫാത്ത്. അസുഖം ബാധിച്ച് ഏഴുദിവസത്തിനു ശേഷമാണിതു സംഭവിച്ചത്. ഈജിപ്തിലെ ബാബുഖുറാഫക്കു പുറത്തുള്ള ഹൗശുഖുർസ്വൂതിലാണ് മറവ് ചെയ്തത്.  വിജ്ഞാനത്തിന്റെ വിളനിലമായ ഈജിപ്തിൽ ഉദയം ചെയ്ത് ലോകമാകെ പ്രഭപരത്തി, ഒരായുഷ്‌കാലത്തെ നിത്യസ്മരണീയമാക്കാനും യുഗാന്തരങ്ങളിൽ ഗുണങ്ങളും നന്മകളും സമ്പാദിക്കാനുമായി എന്നത് തന്നെയാണ് ഇമാം ജലാലുദ്ദീൻ സുയൂത്വി(റ)യുടെ ഏറ്റവും വലിയ ബഹുമതി. മഹാന്റെ ബറകത്ത് കൊണ്ട് അല്ലാഹു നമ്മെ വിജയിപ്പിക്കട്ടെ.

Wednesday 22 February 2017

ജീവിതം - മരണം -( നജീബ് മൗലവി)



ജീവിതം - മരണം എന്നത് ഒരു സഹായം ലഭിക്കാനോ ചോദിക്കാനോ ഉള്ള മാനദണ്ഡം ആയി ഇസ്ലാം എവിടെയും പഠിപ്പിക്കുന്നില്ല. കാരണം ജീവിച്ചിരിക്കുന്ന ആളോട് ഒരു സഹായം ലഭിക്കുന്നത് തന്നെ ഒരിക്കലും അയാളുടെ സ്വന്തത്തിൽ നിന്നല്ല മറിച്ച് കഴിവുകളുടെ ആകെ ഉടമയും ദാതാവും ആയ അല്ലാഹുവിൽ നിന്ന് മാത്രമാണ് എന്നാണു ഒരു മുസ്ലിമിന്റെ വിശ്വാസം.അല്ലാഹു അവന്റെ വിശുദ്ധ ഖുർആൻ ഷരീഫിൽ തന്നെ പഠിപ്പിച്ചതാനല്ലോ.
وما النصر الامن عند الله

ജീവിച്ചിരിക്കുന്ന ഒരു സൃഷ്ടിയെ ഇടനിർത്തി അല്ലാഹുവിലേക്ക് തിരിയുമ്പോഴും മരണപ്പെട്ട ഒരു മഹാത്മാവിനെ മുൻനിർത്തി അല്ലാഹുവിനോട് തേടുമ്പോഴും മുസ്ലിം വിശ്വസിക്കുന്നത് ആ സൃഷ്ടി സഹായിക്കും എന്നല്ല - മറിച്ച് അല്ലാഹു സഹായിക്കും എന്നാണ്. അല്ലാഹു നേരിട്ട് സഹായിക്കാം - ഏതു സൃഷ്ടിയിലൂടെ ചോദിച്ചുവോ അവരിലൂടെ തന്നെ സഹായിക്കാം. എങ്ങനെ ആയാലും എല്ലാ സഹായവും അല്ലാഹുവിൽ നിന്ന് തന്നെ. ജീവിക്കുന്നവരോട് ചോദിക്കുമ്പോൾ അത് ചെയ്ത് തരാൻ ഉള്ള കഴിവ് ആ സൃഷ്ടിക്ക് നൽകാൻ അല്ലാഹുവിനു കഴിവുണ്ട് എങ്കിൽ മരണപ്പെട്ട സൃഷ്ടിയെ മുൻനിർത്തി ചോദിച്ചാലും നൽകാൻ അല്ലാഹു കഴിവ് ഉടയവനാണ്.
وهو على كل شيء قدير

മരണ ശേഷം അല്ലാഹുവിന്റെ മഹാത്മാക്കളോട് ശഫാഅത്ത് തേടുന്നത് കൊണ്ട് അല്ലാഹു സഹായിക്കില്ല എന്ന് പറയുന്നവൻ മഹാത്മാവിന്റെ കഴിവില്നെ അല്ല നിഷേധിക്കുന്നത് മറിച്ച് അല്ലാഹുവിന്റെ കഴിവിനെ ആണ്‌. - കാരണം ശഫാഅത്ത് തേടുന്നവൻ വിശ്വസിക്കുന്നത് അല്ലാഹു സഹായിക്കാൻ കഴിവുള്ളവനാണ്‌ - അവൻ സഹായിക്കും എന്ന് മാത്രമാണ്.അല്ലാഹുവിന്റെ കഴിവിനെ പോലും സംശയിക്കാൻ മാത്രം അധമ വിശ്വാസം നിങ്ങൾ എവിടെ നിന്ന് കൊണ്ട് വന്നു..?




Tuesday 21 February 2017

വഹാബി ഖുർആൻ ദുർവ്യാഖ്യാനം




ഇസ്തിഘാസക്കെതിരെ പച്ചയായ ഖുർആൻ ദുർ.വ്യാഖ്യാനം
അല്ലാഹുവിന്റെ ഇഷ്ടദാസന്മാരായ അമ്പിയാ ഔലിയാ ശുഹദാ സ്വാലിഹുകളെ ജീവിത മരണ വിത്യാസമെന്യേ ഇസ്തിഘാസ ചെയ്യുന്ന സുന്നികളെ കാഫിറുകളായി മുദ്രകുത്താൻ, ഖുർആനിലോ ഹദീസിലോ ഒരു ദുർബ്ബല തെളിവ് പോലും ഇല്ലെന്ന സത്യം സുതരാം വ്യക്തമായിരിക്കേ, ഒരു വിദ്വാൻ പച്ചയായി ഖുർആൻ ദുർ.വ്യാഖ്യാനം ചെയ്ത് കൊണ്ട് "തെളിവ്" നിർമ്മിച്ചിരിക്കുന്നു. ഏതോ പിഴച്ച മൗലവി എഴുതിയ പരിഭാഷയും സ്വന്തം വക വ്യാഖ്യാനവും ആണ് ടിയാന്റെ അവലംബം. ആധികാരിക തഫ്സീറുകളായ ത്വിബ്.രി, റാസി, ഖുർഥുബി, ഇബ്നു കസീർ, ജലാലൈനി എന്നിവയും ഇവരുടെ തന്നെ ആചാര്യനായ സാക്ഷാൽ ഷൗകാനിയും നൽകിയ വ്യാഖ്യാനത്തിനു ഘടക വിരുദ്ധമായ വ്യാഖ്യാനം സ്വന്തം ഹവക്കനുസരിച്ച് നൽകി ഇസ്തിഘാസയെ എതിർക്കാൻ പുറപ്പെട്ടിരിക്കുകയാണ് ഈ അഭിനവ മുവഹ്ഹിദ്!

സൂറത്തുന്നഹ്.ലിലെ 20-21 വചനങളിലൂടെ അല്ലാഹു വിഗ്രഹാരാധകരുടെ പൊള്ളത്തരം തുറന്നു കാട്ടുകയാണ്. അല്ലാഹുവിനെ ആരാധിക്കാതെ അവർ ആരാധിക്കുന്ന ആ വിഗ്രഹങൾ ഒന്നും തന്നെ സൃഷ്ടിക്കുന്നവരല്ല, അവരാകട്ടെ അവയെ ആരാധിക്കുന്നവരാൽ സൃഷ്ടിക്കപ്പെട്ടവരാണ്. വെറും ജഢവസ്തുക്കൾ! ഈ വിഗ്രഹാരാധകർ എന്നാണ് ഉയിർത്തെഴുന്നേൽക്കപ്പെടുന്നത് എന്നു പോലും അറിയാത്ത ദൈവങൾ! ഇതൊക്കെയാണ് ഈ ആയത്തിലൂടെ അല്ലാഹു പറയുന്നത്.

അല്ലാഹു വിഗ്രഹാരാധനയെ ഇത്ര നിസ്സാരമായി അവഹേളിച്ചത് അഭിനവ മുവഹ്ഹിദിനു പിടിച്ചില്ലെന്ന് തോന്നുന്നു! അല്ലാഹു അവിടെ പറഞ്ഞത് വിഗ്രഹങളെ കുറിച്ചല്ല, മറിച്ച്, സുന്നികൾ ഇസ്തിഘാസ ചെയ്യുന്ന അമ്പിയാ - ഔലിയാ - ശുഹദാ - സ്വാലിഹുകളെ കുറിച്ചാണെന്നാണ് മൂപർ ഒരു ഉളുപ്പും ഇല്ലാതെ തട്ടി വിട്ടിരിക്കുന്നത്. ആയത്തിന്റെ ഉദ്ദേശം വിഗ്രഹങൾ അല്ല പോലും. മറിച്ച് ഖബ്.റാളികൾ ആണെത്രെ! ഇസ്തിഘാസക്ക് എതിരെ ഇറങിയ ആയത്താണെത്രെ!

എന്നാൽ ആധികാരിക മുഫസ്സിറുകൾ ഈ ആയത്തിനെ എങനെയാണ് വ്യാഖ്യാനിച്ചത് എന്നു നോക്കാം.
ഇമാം ത്വിബ്.രി(റ) വിശദീകരിക്കുന്നു:

وَالَّذِينَ يَدْعُونَ مِن دُونِ اللَّـهِ لَا يَخْلُقُونَ شَيْئًا وَهُمْ يُخْلَقُونَ ﴿٢٠﴾ أَمْوَاتٌ غَيْرُ أَحْيَاءٍ ۖ وَمَا يَشْعُرُونَ أَيَّانَ يُبْعَثُونَ ﴿٢١﴾
يقول تعالـى ذكره: وأوثانكم الذين تدعون من دون الله أيها الناس آلهة لا تَـخْـلُق شيئاً وهي تُـخْـلَقَ، فكيف يكون إلها ما كان مصنوعاً مدَّبراً لا تـملك لأنفسها نفعاً ولا ضرًّا؟

"ഓ ജനങളേ - അല്ലാഹുവിനെ ആരാധിക്കാതെ നിങൾ ആരാധിക്കുന്ന ആ വിഗ്രഹങൾ ഒന്നും തന്നെ സൃഷ്ടിക്കുന്നവയല്ല; അവയാകട്ടെ സൃഷ്ടിക്കപ്പെട്ടവയുമാണ്. അപ്പോൾ സ്വന്തമായി ഒരു ഉപകാരവും ഉപദ്രവവും ഉടമപ്പെടുത്താത്ത, രൂപകല്പന ചെയ്ത് നിർമ്മിക്കപ്പെട്ടവ എങനെ ഇലാഹ് ആകും?"

തഫ്സീറു റാസിയിൽ നിന്ന്:

أن القوم لما وصفوا تلك الأصنام بالإلهية والمعبودية قيل لهم؛ ليس الأمر كذلك، بل هي أموات ولا يعرفون شيئاً، 

“ആ ജനത ആ ബിംബങൾക്ക് ആരാധ്യതയും ദൈവികതയും കല്പിച്ചപ്പോൾ അവരോട് പറയപ്പെട്ടു - കാര്യം അങനെയല്ല, ആ ബിംബങൾ ഒന്നും അറിയാത്ത നിർജ്ജീവ വസ്തുക്കൾ മാത്രമാകുന്നു.”

ഇമാം ഖുർഥുബി(റ)യുടെ തഫ്സീറിൽ നിന്ന്:

} أَمْواتٌ غَيْرُ أَحْيَآءٍ } أي هم أموات، يعني الأصنام، لا أرواح فيها ولا تسمع ولا تبصر، أي هي جمادات فكيف تعبدونها وأنتم أفضل منها بالحياة.

“ആ ദൈവങൾ അഥവാ ആ വിഗ്രഹങൾ നിർജ്ജീവ വസ്തുക്കൾ ആകുന്നു. അവക്ക് ആത്മാവ് ഇല്ല. അവ ഒന്നും തന്നെ കാണുന്നില്ല, കേൾക്കുന്നുമില്ല. കാരണം അവ വെറും ജഢവസ്തുക്കൾ മാത്രമാകുന്നു. അപ്പോൾ പിന്നെ എങനെ നിങൾ അവയെ ആരാധിക്കും? നിങൾ അവയേക്കാൾ ശ്രേഷ്ടർ ആണല്ലോ? കാരണം നിങൾക്ക് ജീവൻ ഉണ്ടല്ലോ?”
തെളിവ് നിർമ്മാണക്കാരുടെ വസ്.വാസുകൾക്ക് കൂടി ഇമാം ഖുർഥുബി(റ) എന്നേ മറുപടി പറഞ്ഞതാണ്. നോക്കൂ ...

{ وَمَا يَشْعُرُونَ } يعني الأصنام. { أَيَّانَ يُبْعَثُونَ } والمعنى: لا يدرون متى يبعثون. وعبر عنها كما عبر عن الآدميين؛ لأنهم زعموا أنها تعقل عنهم وتعلم وتشفع لهم عند الله تعالى، فجرى خطابهم على ذلك.

“അവർ എപ്പോഴാണ് പുനരുജ്ജീവിപ്പിക്കപ്പെടുന്നത് എന്നൊന്നും ആ വിഗ്രഹങൾക്ക് അറിയുകയേ ഇല്ല. ഇവിടെ ഖുർആനിന്റെ വാചകഘടന മനുഷ്യരോടെന്ന പോലെയാണ്. കാരണം നിശ്ചയം മുശ്.രിക്കുകൾ ആ വിഗ്രഹങൾക്ക് അവരെ അറിയുകയും മനസ്സിലാകുകയും അവർക്ക് വേണ്ടി അല്ലാഹുവിന്റെ അടുക്കൽ ശുപാർശ ചെയ്യുകയും ചെയ്യുമെന്ന് വാദിച്ചിരുന്നു.” അത് കൊണ്ടാണ് ആ വസ്തുക്കളെ "അവരെ" "അവർക്ക്" എന്നെല്ലാം ആയത്തിൽ സൂചിപ്പിച്ചത് എന്നാണ് ഇമാം ഖുർഥുബി(റ) പറയുന്നത്.

ഇമാം ഖുർഥുബി തുടരുന്നു:

وقد قيل: إن الله يبعث الأصنام يوم القيامة ولها أرواح فتتبرأ من عبادتهم، وهي في الدنيا جماد لا تعلم متى تبعث. قال ابن عباس؛ تبعث الأصنام وتركب فيها الأرواح ومعها شياطينها فيتبرؤون من عبدتها، ثم يؤمر بالشياطين والمشركين إلى النار. وقيل: إن الأصنام تطرح في النار مع عبدتها يوم القيامة؛ دليله
{ إِنَّكُمْ وَمَا تَعْبُدُونَ مِن دُونِ ٱللَّهِ حَصَبُ جَهَنَّمَ }[الأنبياء: 98]. 

നിശ്ചയം ഒരു അഭിപ്രായം ഇങനെയാണ്. അന്ത്യനാളിൽ അല്ലാഹു ആ വിഗ്രഹങൾക്ക് റൂഹുകൾ നൽകി അവയെ മഹ്.ശറിലേക്ക് ആനയിക്കപ്പെടും. അപ്പോൾ ആ വിഗ്രഹങൾ അവരെ ആരാധിച്ചവരെ തള്ളിപ്പറയും. ദുൻ.യാവിൽ അവ എപ്പോഴാണ് പുനരുജ്ജീവിപ്പിക്കപ്പെടുക എന്നറിയാത്ത വെറും വസ്തുക്കൾ മാത്രമാകുന്നു.

ഇബ്നു അബ്ബാസ്(റ) പറഞ്ഞു: വിഗ്രഹങൾ ആത്മാക്കൾ സന്നിവേശിപ്പിക്കപ്പെട്ടവരായ നിലയിൽ ആനയിക്കപ്പെടും. അവയോടൊപ്പം ബന്ധപ്പെട്ട പിശാചുക്കളും ഉണ്ടാകും. അപ്പോൾ അവർ അവരുടെ ആരാധകരെ തള്ളിപ്പറയും. പിന്നീട് ആ മുശ്.രിക്കുകളെയും പിശാചുക്കളെയും നരകത്തിൽ തള്ളാൻ കല്പിക്കപ്പെടും.

ഇങനെയും അഭിപ്രായമുണ്ട്: നിശ്ചയം അന്ത്യനാളിൽ വിഗ്രഹങൾ അവയുടെ ആരാധകരോടൊപ്പം നരകത്തിൽ എറിയപ്പെടും. അതിന്റെ തെളിവാണ് സൂറത്ത് അമ്പിയാഇലെ 98-ആം സൂക്തം: ‘നിശ്ചയം നിങളും നിങൾ ആരാധിക്കുന്നവയും നരകത്തിലെ വിറകുകൾ മാത്രമാകുന്നു’.
ഇബ്നുകസീറും(റ) പറയുന്നു - അത് വിഗ്രഹങളെ കുറിച്ചാണെന്ന്:

} أَمْوٰتٌ غَيْرُ أَحْيَآءٍ } أي: هي جمادات لا أرواح فيها، فلا تسمع ولا تبصر ولا تعقل
 
“ജീവനില്ലാത്ത, ആത്മാവ് ഇല്ലാത്ത ജഢവസ്തുക്കൾ മാത്രമാകുന്നു. അവ കാണുന്നില്ല, കേൾക്കുന്നില്ല, ചിന്തിക്കുന്നില്ല.”
തഫ്സീർ ജലാലൈനിയിലും കാണാം വിഗ്രഹങൾ ആണെന്ന്:

{ أَمْوَاتٌ } لا روح فيهم خبر ثان { غَيْرُ أَحْيَاءٍ } تأكيد { وَمَا يَشْعُرُونَ } أي الأصنام

“ആത്മാവില്ലാത്ത നിർജ്ജീവ വസ്തുക്കൾ അഥവാ ആ വിഗ്രഹങൾ”
ഏറ്റവും രസാവഹം ആയത്, ഇസ്തിഘാസാ വിരോധികളുടെ ആചാര്യനായ ശൗകാനി ഉറപ്പിച്ചും തറപ്പിച്ചും പറയുന്നത് വിഗ്രഹങളെ സംബന്ധിച്ചാണ് ആയത്തെന്നാണ്.

{ أَمْوٰتٌ غَيْرُ أَحْيَاء } يعني: أن هذه الأصنام أجسادها ميتة، لا حياة بها أصلاً، فزيادة { غير أحياء } لبيان أنها ليست كبعض الأجساد التي تموت بعد ثبوت الحياة لها، بل لا حياة لهذه أصلاً، فكيف يعبدونها وهم أفضل منها؟ لأنهم أحياء { وَمَا يَشْعُرُونَ أَيَّانَ يُبْعَثُونَ } الضمير في { يشعرون } للآلهة، وفي يبعثون للكفار الذين يعبدون الأصنام، والمعنى: ما تشعر هذه الجمادات من الأصنام أيان يبعث عبدتهم من الكفار، ويكون هذا على طريقة التهكم بهم، لأن شعور الجماد مستحيل بما هو من الأمور الظاهرة فضلاً عن الأمور التي لا يعلمها إلاّ الله سبحانه، وقيل: يجوز أن يكون الضمير في { يبعثون } للآلهة، أي: وما تشعر هذه لأصنام أيان تبعث، ويؤيد ذلك ما روي أن الله يبعث الأصنام ويخلق لها أرواحاً معها شياطينها فيؤمر بالكل إلى النار، ويدل على هذا قوله: { إِنَّكُمْ وَمَا تَعْبُدُونَ مِن دُونِ ٱللَّهِ حَصَبُ جَهَنَّمَ } [الأنبياء: 98]

“ജഢവസ്തുക്കൾ. ജീവനില്ലാത്തവ. അഥവാ, ആ വിഗ്രഹങ്ങൾ വെറും നിര്ജീവ വസ്തുക്കൾ മാത്രമാണ്. അവക്ക് അടിസ്ഥാനപരമായി തന്നെ ജീവൻ ഇല്ല. മയ്യിത്ത് എന്ന് പറയുമ്പോൾ മുമ്പ് ജീവൻ ഉണ്ടായിരുന്ന ശരീരം എന്ന് മനസ്സിലാക്കുമല്ലോ? അതിനെ നിരാകരിക്കാൻ ആണ് ജീവൻ ഇല്ലാത്തവ എന്ന പദം ആവർത്തിച്ചത്. അഥവാ ഒരിക്കലും അവക്ക് ജീവൻ ഉണ്ടായിരുന്നില്ല എന്നര്ഥം. പിന്നെ ജീവനുള്ള നിങ്ങൾ എങ്ങനെ അവയെ ആരാധിക്കും? അല്ലാഹു ആ ബിംബാരാധകരോട് ചോദിക്കുന്നു.

ആ ബിംബാരാധകർ എപ്പോഴാണ് പുനരുജ്ജീവിക്കപ്പെടുന്നത് എന്ന് ആ വിഗ്രഹങ്ങൾ ആയ ദൈവങ്ങൾക്ക് അറിയുക പോലും ഇല്ലെന്നു പിന്നീട് അല്ലാഹു തആലാ പറയുന്നു. കാരണം, പ്രത്യക്ഷമായ കാര്യം പോലും അറിയാത്ത ജമാദുകൾ പിന്നെ എങ്ങനെ അല്ലാഹു മാത്രം അറിയുന്ന കാര്യം അറിയും? അത് അസംഭവ്യമാണ്.

പുനരുജ്ജീവിക്കപ്പെടുക എന്നത് കൊണ്ടുള്ള ഉദ്ദേശം ആ വിഗ്രഹങ്ങൾ തന്നെയും ആവാം. അതിനെ ബലപ്പെടുത്തുന്ന റിപ്പോര്ട്ട് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അന്ത്യനാളിൽ ആ വിഗ്രഹങ്ങൾക്ക് അല്ലാഹു ആത്മാക്കളെ സൃഷ്ടിക്കുകയും അവയെ അവയുടെ ശൈത്താൻമാരോട് കൂടെ നരകത്തിലേക്ക് തള്ളുകയും ചെയ്യും.”
അപ്പോൾ വിഗ്രഹാരാധനയെ അല്ലാഹുവിന്റെ ആക്ഷേപത്തിൽ നിന്ന് ഒഴിവാക്കി, ഇന്നേ വരെ അല്ലാഹുവോ റസൂലോ ഇമാമുമാരോ ഒരിക്കലും ആക്ഷേപിക്കാത്ത ഇസ്തിഘാസയെ ദീനീ വിരുദ്ധമാക്കാൻ മൗലവിമാർ കൊണ്ട് വരുന്ന യുക്തിവാദങ്ങൾ സ്വന്തം കുഞാടുകളോട് വിളമ്പിയാൽ മതി. ഖുർആനും സുന്നത്തും മനസ്സിലാക്കിയ സുന്നികളുടെ അടുത്ത് വേണ്ട എന്ന് മാത്രം ഓർമ്മിപ്പിക്കുന്നു .

കടപ്പാട് : യൂസഫ് ഹബീബ് 

Thursday 16 February 2017

അമ്പത് പ്രവാചക മഹത്വങ്ങള്‍


മുഹമ്മദ് നബി(സ) അമ്പിയാക്കളില്‍ പ്രഥമസ്ഥാനീയനാണ്. അതുകൊണ്ട് തന്നെ അല്ലാഹുവിന്റെ ഇതര സൃഷ്ടികള്‍ക്കില്ലാത്ത പല സവിശേഷതകളും  നബി(സ)ക്കുണ്ട്. അത് ഹ്രസ്വമായി വിവരിക്കുകയാണിവിടെ. നബി(സ)യുടെ സവിശേഷതകള്‍ വിവരിക്കുക തന്നെ  ഒരു സുന്നത്തായ കര്‍മമാണ്” (നിഹായ 6/175). നബി(സ)യുടെ മേല്‍ സ്തുതികീര്‍ത്തനം ഏറ്റവും ശ്രേഷ്ഠമായ ദിക്‌റാണ്. (ഗായതു തല്‍ഖീസില്‍ മുറാദ് – 298)

നബി(സ)യുടെ സവിശേഷതകള്‍ രണ്ടു വിധമുണ്ട്. ”സമുദായത്തില്‍നിന്നും വിഭിന്നമായി നബി(സ)ക്ക് ലഭിച്ച സിദ്ധിയാണെന്നാണ്. മറ്റു പ്രവാചകര്‍ക്കും ഇത്തരം യോഗ്യതയുണ്ടെന്ന് വരാം. രണ്ടാമത്തേത് സൃഷ്ടികളില്‍ മറ്റാര്‍ക്കുമില്ലാത്ത നബി(സ)ക്ക് മാത്രം ലഭിച്ച ഗുണഗണങ്ങളാണ്. (അലിയ്യുശ്ശബ്‌റാ മല്ലിസി 6/174). പുതിയ കാലഘട്ടത്തില്‍ നബി(സ)യുടെ സവിശേഷതകള്‍ ചര്‍ച്ച ചെയ്യുന്നതില്‍ കഴമ്പില്ലെന്ന വാദം തള്ളപ്പെട്ടു. (അലിയ്യുശ്ശബ്‌റ മല്ലിസി 6/175).

ഇമാം റംലി നബി(സ)യുടെ ശ്രേഷ്ഠതകള്‍ വിവരിക്കുന്നു:
1. നബി(സ)യുടെ ഭാര്യമാരെ വിവാഹം ചെയ്യല്‍ മറ്റുള്ളവര്‍ക്ക് ശാശ്വതമായ ഹറാം.
2. മറ്റെല്ലാ സ്ത്രീകളേക്കാളും നബി(സ)യുടെ ഭാര്യമാര്‍ക്ക് ബഹുമതി.
3. നബി(സ)യുടെ ഭാര്യമാരുടെ പ്രതിഫലവും ശിക്ഷയും മറ്റുള്ളവരുടെ ഇരട്ടി.
4. നബി(സ)യുടെ പത്‌നിമാര്‍ സത്യവിശ്വാസികളുടെ മാതാക്കളാണ്.
5. നബി(സ) അനുയായികള്‍ക്ക് പിതാവാണ്.
6. അന്ത്യപ്രവാചകന്‍.
7. എല്ലാ മനുഷ്യരുടെയും നേതാവ്.
8. ആദ്യമായി ഭൂമി ഭേദിക്കുന്നവര്‍.
9. ആദ്യമായി സ്വര്‍ഗവാതില്‍ മുട്ടുന്നവര്‍.
10. ആദ്യ ശുപാര്‍ശകര്‍.
11. ശുപാര്‍ശ സ്വീകരിക്കപ്പെടുന്നവരില്‍ ഒന്നാമന്‍.
12. ഏറ്റവും ഉത്തമ സമുദായമുള്ളവര്‍.
13. നബി(സ)യുടെ സമുദായം തെറ്റില്‍ ഏകോപിക്കുകയില്ല.
14. സമുദായത്തിന്റെ അണി മലക്കുകളുടെ അണിക്ക് സമം.
15. കഴിഞ്ഞുപോയ ശരീഅത്തുകളെ ദുര്‍ബലപ്പെടുത്തി ശക്തവും സ്ഥിരവുമായ ശരീഅത്ത് നല്‍കപ്പെട്ടു.
16. എന്നെന്നും ശേഷിക്കുന്ന മുഅ്ജിസത്ത്.
17. ഭൂമിയില്‍ എവിടെയും നിസ്‌കരിക്കാന്‍ അനുവാദം നല്‍കപ്പെട്ടവര്‍. 18. മണ്ണുകൊണ്ട് ശുദ്ധി ചെയ്യാന്‍ അനുവാദം നല്‍കപ്പെട്ടു.
19. സമ്പത്ത് അനന്തരാവകാശം എടുക്കപ്പെടില്ല.
20. വഫാതു വേളയില്‍ സമ്പത്തുണ്ടെങ്കില്‍ അത് മുസ്‌ലിംകള്‍ക്ക് സ്വദഖ.
21. അഞ്ചു ശഫാഅത്തുകള്‍ക്ക് അനുമതി നല്‍കപ്പെട്ടവര്‍.
22. ഏറ്റവും മഹത്തായ ശുപാര്‍ശ കൊണ്ട് പ്രത്യേകമാക്കപ്പെട്ടവര്‍.
23. ചോദ്യം ചെയ്യല്‍ കൂടാതെ ചില അനുയായികള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നു.
24. അമ്പിയാക്കളില്‍വെച്ച് ഏറ്റവും കൂടുതല്‍ അനുയായികള്‍.
25. ഒരിക്കലും ഹൃദയം ഉറങ്ങാത്തവര്‍.
26. മുമ്പോട്ടു കാണുംപോലെ തന്നെ പിന്നിലേക്കും കാണുന്നവര്‍.
27. ഇരുന്ന് നിസ്‌കരിച്ചാലും നിന്ന് നിസ്‌കരിച്ചതിന്റെ കൂലി സുന്നത്ത് നിസ്‌കാരത്തില്‍ നല്‍കപ്പെട്ടവര്‍.
28. നിസ്‌കരിക്കുന്നവര്‍ നബിയോട് സലാം കൊണ്ട് അഭിമുഖം നടത്തിയാലും നിസ്‌കാരം ബാത്വിലാവുകയില്ല.
29. നബി(സ)യുടെ ശബ്ദത്തേക്കാള്‍ മറ്റുള്ളവരുടെ ശബ്ദം ഉയര്‍ത്തല്‍ ഹറാമാക്കപ്പെട്ടു.
29. മുഹമ്മദ് എന്ന പേര് മാത്രം വിളിക്കല്‍ ഹറാം.
30. നിസ്‌കരിച്ചു കൊണ്ടിരിക്കുന്നവനെ നബി(സ) വിളിച്ചാല്‍ അനുസരിക്കല്‍ അവന് നിര്‍ബന്ധം. അധിക പ്രവൃത്തി വന്നാലും അവന്റെ നിസ്‌കാരം ബാത്വിലാവുകയില്ല.
32. നബി(സ)യുടെ മുമ്പില്‍ വെച്ച് വ്യഭിചാരം നടത്തിയവന്‍ കാഫിര്‍.
33. നബി(സ)യുടെ പെണ്‍മക്കളുടെ മക്കളുടെയും പരമ്പര നബിയിലേക്ക് ചേരുന്നു. 
34. നബി(സ)യുടെ രക്തവും മൂത്രവും മരുന്നായി ഉപയോഗിക്കാം.
35.അര്‍ത്ഥ സമ്പൂര്‍ണ്ണമായി വാക്കുകള്‍ നല്‍കപ്പെട്ടവര്‍.
36. നബി(സ)യുടെ വാക്കുകള്‍ സത്യമാണ്.
37. നബി(സ)യുടെ ശരീരം ചിതലരിക്കുകയില്ല.
38. നബി(സ)യുടെ കൈവിരലിന്റെ ഇടയില്‍കൂടി വെള്ളം ഒലിച്ചു.
39. ഇസ്‌റാഇന്റെ രാത്രി മറ്റു നബിമാര്‍ക്ക് ഇമാമായി നിസ്‌കരിച്ചു.
40. നബി(സ)ക്ക് പിഴവ് സംഭവിക്കുകയില്ല.
41. വഫാത്തിന്ന് ശേഷവും അനുയായികളുടെ സലാം എത്തിക്കൊണ്ടിരിക്കുന്നവര്‍.
42. മറ്റു നബിമാര്‍ക്ക് അനുകൂലമായി അന്ത്യനാളില്‍ സാക്ഷി നില്‍ക്കും.
43. നിഴലില്ലാത്തവര്‍.
44. ശരീരത്തില്‍ ഒരിക്കലും ഈച്ച ഇരിക്കില്ല.
45. ശരീരത്തില്‍നിന്ന് കൊതുകിന് രക്തം കുടിക്കാന്‍ കഴിയില്ല.
46. മുസ്‌ലിംകള്‍ നിസ്‌കാരത്തില്‍ നബി(സ) പേരില്‍ സ്വലാത്ത് ചെല്ലല്‍ നിര്‍ബന്ധം.
47. ലോക സൃഷ്ടികളുടെ ഉല്‍പത്തി മുതലുള്ള സകല സൃഷ്ടികളെയും കണ്ടവര്‍.
48. ഒരിക്കലും കോട്ടുവാ ഇട്ടിട്ടില്ല.
49. നബി(സ)യുടെ വിസര്‍ജ്യം ഭൂമി വിഴുങ്ങുന്നു.
50. നബി(സ)യുടെ ജനാസ നിസ്‌കാരം ജമാഅത്തായി നിര്‍വഹിക്കപ്പെട്ടില്ല. (നിഹായ 6/176,177,178).

Wednesday 15 February 2017

സൂറത്തുല്‍ ഇഖ്‌ലാസ് മഹത്വവും പ്രാധാന്യവും



ഒരിക്കല്‍ നബി(സ) സ്വഹാബികളോട് ചോദിച്ചു. ഓരോ രാത്രിയിലും ഖുര്‍ആന്റെ മൂന്നിലൊരു ഭാഗം പാരായണം ചെയ്യാന്‍ നിങ്ങളിലാര്‍ക്കെങ്കിലും കഴിയാതിരിക്കുമോ? സ്വഹാബികള്‍ ചോദിച്ചു. ”എല്ലാ രാത്രിയിലും പതിവായി ഖുര്‍ആന്‍ മൂന്നിലൊരു ഭാഗം എങ്ങനെ പാരായണം ചെയ്യും?”. നബി (സ) പറഞ്ഞു. ”ഖുല്‍ ഹുവല്ലഹു എന്നു തുടങ്ങുന്ന സൂറത്ത് ഖുര്‍ആന്റെ മൂന്നിലൊരു ഭാഗത്തിന് സമമാണ്. (മുസ്‌ലിം, മിശ്കാത്ത്)
നബി(സ)പറഞ്ഞു. ”വിശ്വാസി ആയിരിക്കെ ഒരാള്‍ മൂന്നുകാര്യങ്ങള്‍ ചെയ്താല്‍ അവന് സ്വര്‍ഗത്തിലെ ഉദ്ദേശിക്കുന്ന കവാടത്തിലൂടെ പ്രവേശിക്കാന്‍ അനുമതി ലഭിക്കുന്നതാണ്. ഹുറുല്‍ഈനില്‍ നിന്ന് ഇഷ്ടമുള്ള അപ്‌സര സുന്ദരികളെ ഇണയായി സ്വീകരിക്കാന്‍ അനുവാദം നല്‍കുന്നതാണ്.”
1) കൊലയാളിക്കു മാപ്പു നല്‍കുക
2) ആരും അറിയാത്ത കടം വീട്ടുക
3) എല്ലാ ഫര്‍ളു നിസ്‌ക്കാരങ്ങള്‍ക്കു ശേഷവും സൂറത്തുല്‍ ഇഖ്‌ലാസ് പത്തുതവണ പാരായണം ചെയ്യുക. ഇവയാണ് മൂന്ന് കാര്യങ്ങള്‍. അപ്പോള്‍ അബൂബക്കര്‍ സിദ്ദീഖ് (റ) ചോദിച്ചു. ഇവയില്‍ ഏതെങ്കിലും ഒരു കാര്യം ചെയ്തവര്‍ക്കും അത് ലഭിക്കുമോ? അവിടുന്നു പറഞ്ഞു ഏതെങ്കിലും ഒന്നു ചെയ്തവര്‍ക്കും അതു ലഭിക്കുന്നതാണ്. (ഇബ്‌നു കസീര്‍ 4- 112 )
മറ്റൊരു ഹദീസ് കാണുക നബി (സ) പറഞ്ഞു ഒരാള്‍ ഖുല്‍ഹുവള്ളാഹു എന്ന സൂറത്ത് പത്തു പ്രാവശ്യം ഓതിയാല്‍ അവനു വേണ്ടി സ്വര്‍ഗത്തില്‍ ഒരു കൊട്ടാരം നിര്‍മിക്കും. ഇരുപത് തവണ ഓതിയാല്‍ രണ്ടു മാളികകളും മുപ്പതു തവണ ഓതിയാല്‍ മൂന്ന് മാളികകളും നിര്‍മ്മിക്കപ്പെടും. ഇത് കേട്ട ഉമര്‍ (റ) പറഞ്ഞു എങ്കില്‍ ഞങ്ങളുടെ സ്വര്‍ഗീയ മാളികകള്‍ ഞങ്ങള്‍ വര്‍ദ്ധിപ്പിക്കും. അപ്പോള്‍ നബി (സ) പറഞ്ഞു. നിങ്ങളെത്ര വര്‍ദ്ധിപ്പിച്ചാലും അത് അല്ലാഹു നല്‍കാന്‍ കഴിവുള്ളവനാണ്. (ദാരിമി മിശ്കാത്ത്-190).
അബൂഹുറൈറ(റ) പറയുന്നു. ഞാന്‍ നബി (സ)യോടൊപ്പം വരികയായിരുന്നു .അപ്പോള്‍ഒരു വ്യക്തി സൂറത്തുല്‍ ഇഖ്‌ലാസ് പാരായണം ചെയ്യുന്നതായി കേട്ടു.നബി (സ) പറഞ്ഞു. നിര്‍ബന്ധമായിക്കഴിഞ്ഞു. ഞാന്‍ ചോദിച്ചു എന്താണ് നബിയെ നിര്‍ബന്ധമായത്? ( ആ സൂറത്ത് പാരായണം ചെയ്യുന്നവന്) സ്വര്‍ഗം നിര്‍ബന്ധമായി (ഇബനു കസീര്‍ 4-518) ഉറങ്ങാന്‍ ഉദ്ദേശിക്കുന്ന ഒരാള്‍ തന്റെ വിരിപ്പില്‍ വലതു വശം ചരിഞ്ഞു കിടന്നുകൊണ്ട് സൂറത്തുല്‍ ഇഖ്‌ലാസ് ഓതിയാല്‍ അന്ത്യ നാളില്‍ അല്ലാഹു അവനോട് പറയും നീ വലതു ഭാഗത്തിലൂടെ സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക (തുര്‍മുദി- മിശ്കാത്ത് 188).
നിരവധി സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന അതിമഹത്തായ സൂറത്താണ് സൂറത്തുല്‍ ഇഖ്‌ലാസ്. ഖുര്‍ആനിലെ 112-ാം അധ്യായമാണിത്. നാലു വാക്യങ്ങള്‍ മാത്രമെ ഒള്ളൂവെങ്കിലും അതിന്റെ മഹത്വവും പ്രാധാന്യവും അനേകം ഇരട്ടിയാണ്. അല്ലാഹുവിന്റെ പരിശുദ്ധ ഗുണവിശേഷണങ്ങള്‍ പ്രതിപാദിക്കുന്ന സൂറത്തുല്‍ ഇഖ്‌ലാസിന് ഇരുപതോളം പേരുകളുണ്ട്.
ഒരുലക്ഷം ഓതിയാലുള്ള ഗുണം
അനസ്ബ്‌നു മാലിക് (റ) ഉദ്ധരിക്കുന്ന ഒരു തിരുവചനത്തിന്റെ ആശയം കാണുക. അവിടുന്ന് സ്വഹാബികളെ ഉണര്‍ത്തി. സൂറത്തുല്‍ ഇഖ്‌ലാസ് ഒരു ലക്ഷം തവണ ആരെങ്കിലും പാരായണം ചെയ്താല്‍ അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്ന് അവന്റെ ശരീരത്തെ അവന്‍ രക്ഷപ്പെടുത്തി. അല്ലാഹുവിന്റെ സന്ദേശ ദൂതന്‍മാരില്‍ ഒരാള്‍ ആകാശലോകത്തും ഭൂമിയിലും ഇങ്ങനെ വിളംബരം ചെയ്യും. ”അറിഞ്ഞുകൊള്ളുക, ഈ മനുഷ്യന്‍ അല്ലാഹുവിന്റെ മോചിത ദാസനാണ്. അവന്റെ കയ്യില്‍ നിന്നും ആര്‍ക്കെങ്കിലും ഏതെങ്കിലും അവകാശങ്ങള്‍ ലഭിക്കാനുണ്ടെങ്കില്‍ അത് അല്ലാഹുവിനെ സമീപിച്ച് വാങ്ങിക്കൊള്ളുക”. (ഹാഷിയത്തുല്‍ ജൗഹറത്തു തൗഹീദ് – ബാജൂരി 109)
അവന്‍ മറ്റുള്ളവര്‍ക്ക് കൊടുക്കാനുള്ള അവകാശങ്ങളും ബാധ്യതകളും അല്ലാഹു കൊടുത്തുവീട്ടുന്നതാണ്, പരലോകത്ത് അവന്റെ സുരക്ഷക്ക് വിഘാതമുണ്ടാക്കുന്ന വിധത്തില്‍ ഇടപെടീക്കാതെ. (ബസ്സാര്‍).
ഖുല്‍ ഹുവള്ളാഹു ഓതിയാലുള്ള നേട്ടങ്ങള്‍
1. ഇഖ്‌ലാസ് സൂറത്ത് പാരായണം ചെയ്താല്‍ ഖുര്‍ആന്റെ മൂന്നിലൊന്ന് പാരായണം ചെയ്തതു പോലെയാവുന്നു.
2. 50 വര്‍ഷത്തെ ചെറുപാപങ്ങള്‍ പൊറുക്കപ്പെടുന്നു.
3. സൂറത്തുല്‍ ഇഖ്‌ലാസിനോടുള്ള സ്‌നേഹം സ്വര്‍ഗീയ പ്രവേശത്തിന് ശക്തി വര്‍ദ്ധിപ്പിക്കുന്നു.
4. അല്ലാഹുവിന്റെ സ്‌നേഹത്തിനു കാരണമാവുന്നു.
5. ദുആ സ്വീകരിക്കപ്പെടുന്നു.
6. ദാരിദ്ര്യത്തില്‍ നിന്നു മോചനം ലഭിക്കുന്നു.
7. മയ്യിത്ത് നിസ്‌കരിക്കാന്‍ മലക്കുകള്‍ ഹാജരാവുന്നു.
8. ഖബറിന്റെ രൂക്ഷവും ഭീകരവുമായ പിടുത്തത്തില്‍ നിന്ന് രക്ഷ ലഭിക്കുന്നു.
9. സ്വര്‍ഗത്തില്‍ ധാരാളം കൊട്ടാരങ്ങള്‍ ലഭിക്കുന്നു.
10. നന്മ ചെയ്യാനുള്ള അവസരങ്ങള്‍ ലഭിക്കുന്നു.
11. അയല്‍വാസി പോലും ദാരിദ്ര്യത്തില്‍ നിന്ന് മുക്തി നേടുന്നു.
12. ആശുറാ ദിനത്തില്‍ 1000 തവണ ഓതിയാല്‍ റബ്ബിന്റെ തിരുനോട്ടത്തിനു വഴിയൊരുക്കുന്നു.
13. ഫര്‍ള് നിസ്‌കാര ശേഷം 10 തവണ പതിവാക്കിയാല്‍ ഇഷ്ടമുള്ള സ്വര്‍ഗ കവാടത്തിലൂടെ പ്രവേശിക്കാന്‍ അവസരം ലഭിക്കുന്നു.
14. സ്വര്‍ഗ സുന്ദരികളായ ഇഷ്ടപ്പെട്ട ഹൂറികള്‍ക്കൊപ്പം സുഖിക്കാന്‍ കഴിയുന്നു.
15. സ്വിറാത്ത് പാലത്തിന്മേല്‍ രക്ഷ ലഭിക്കുന്നു.
16. മരണ സമയത്ത് റബ്ബിന്റെ റഹ്മത്തിനു കാരണമാകുന്നു.
17. ഒരാള്‍ രാവിലെ 3 തവണ ഓതിയാല്‍ കണ്ണേറ്, സിഹ്‌റ്, ശത്രുശല്യം തുടങ്ങിയ ഏതു വിഷമങ്ങളെ തൊട്ടും പകലില്‍ കാവല്‍ ആക്കപ്പെടുന്നു. വൈകുന്നേരം ഓതിയാല്‍ രാത്രിയും കാവല്‍ ലഭിക്കുന്നു.
18. സാമ്പത്തിക അഭിവൃദ്ധി ലഭിക്കുന്നു.
19. മഹ്ശറയില്‍ വന്‍ സഹായമാകുന്നു.
(തഫ്‌സീര്‍ സ്വാവി, ഇബ്‌നുകസീര്‍, അല്‍ അദ്കാര്‍, ബുഖാരി, തുര്‍മുദി, മിശ്കാത്ത്, തഫ്‌സീര്‍ സ്വാവി, ഖുര്‍ത്വുബി, അല്‍ അദ്കാര്‍, ബുഖാരി, തുര്‍മുദി, മിശ്കാത്ത്, ജാമിഉ അഹ്കാമില്‍ ഖുര്‍ആന്‍, ഇബ്‌നുകബീര്‍, തഫ്‌സീറുന്നബഫി).
20. ജീവിത കാലത്ത് ഒരാള്‍ ഒരു ലക്ഷം ഇഖ്‌ലാസ് ഓതിയാല്‍ പരലോകത്ത് വിചാരണ നാളില്‍ മനുഷ്യരുമായുള്ള ബാധ്യതകള്‍ പോലും അല്ലാഹു ഏറ്റെടുത്ത് സ്വര്‍ഗത്തിലേക്ക് പ്രവേശിക്കാന്‍ അവസരം നല്‍കുന്നു. (ഹാഷിയ ജൗഹറത്തുതൗഹീദ്, ബാജൂരി)

സൂറത്തുല്‍ ഇഖ്‌ലാസ്

മഹത്വവും പ്രാധാന്യവും
ഒരിക്കല്‍ നബി(സ) സ്വഹാബികളോട് ചോദിച്ചു. ഓരോ രാത്രിയിലും ഖുര്‍ആന്റെ മൂന്നിലൊരു ഭാഗം പാരായണം ചെയ്യാന്‍ നിങ്ങളിലാര്‍ക്കെങ്കിലും കഴിയാതിരിക്കുമോ? സ്വഹാബികള്‍ ചോദിച്ചു. ”എല്ലാ രാത്രിയിലും പതിവായി ഖുര്‍ആന്‍ മൂന്നിലൊരു ഭാഗം എങ്ങനെ പാരായണം ചെയ്യും?”. നബി (സ) പറഞ്ഞു. ”ഖുല്‍ ഹുവല്ലഹു എന്നു തുടങ്ങുന്ന സൂറത്ത് ഖുര്‍ആന്റെ മൂന്നിലൊരു ഭാഗത്തിന് സമമാണ്. (മുസ്‌ലിം, മിശ്കാത്ത്)
നബി(സ)പറഞ്ഞു. ”വിശ്വാസി ആയിരിക്കെ ഒരാള്‍ മൂന്നുകാര്യങ്ങള്‍ ചെയ്താല്‍ അവന് സ്വര്‍ഗത്തിലെ ഉദ്ദേശിക്കുന്ന കവാടത്തിലൂടെ പ്രവേശിക്കാന്‍ അനുമതി ലഭിക്കുന്നതാണ്. ഹുറുല്‍ഈനില്‍ നിന്ന് ഇഷ്ടമുള്ള അപ്‌സര സുന്ദരികളെ ഇണയായി സ്വീകരിക്കാന്‍ അനുവാദം നല്‍കുന്നതാണ്.”
1) കൊലയാളിക്കു മാപ്പു നല്‍കുക
2) ആരും അറിയാത്ത കടം വീട്ടുക
3) എല്ലാ ഫര്‍ളു നിസ്‌ക്കാരങ്ങള്‍ക്കു ശേഷവും സൂറത്തുല്‍ ഇഖ്‌ലാസ് പത്തുതവണ പാരായണം ചെയ്യുക. ഇവയാണ് മൂന്ന് കാര്യങ്ങള്‍. അപ്പോള്‍ അബൂബക്കര്‍ സിദ്ദീഖ് (റ) ചോദിച്ചു. ഇവയില്‍ ഏതെങ്കിലും ഒരു കാര്യം ചെയ്തവര്‍ക്കും അത് ലഭിക്കുമോ? അവിടുന്നു പറഞ്ഞു ഏതെങ്കിലും ഒന്നു ചെയ്തവര്‍ക്കും അതു ലഭിക്കുന്നതാണ്. (ഇബ്‌നു കസീര്‍ 4- 112 )
മറ്റൊരു ഹദീസ് കാണുക നബി (സ) പറഞ്ഞു ഒരാള്‍ ഖുല്‍ഹുവള്ളാഹു എന്ന സൂറത്ത് പത്തു പ്രാവശ്യം ഓതിയാല്‍ അവനു വേണ്ടി സ്വര്‍ഗത്തില്‍ ഒരു കൊട്ടാരം നിര്‍മിക്കും. ഇരുപത് തവണ ഓതിയാല്‍ രണ്ടു മാളികകളും മുപ്പതു തവണ ഓതിയാല്‍ മൂന്ന് മാളികകളും നിര്‍മ്മിക്കപ്പെടും. ഇത് കേട്ട ഉമര്‍ (റ) പറഞ്ഞു എങ്കില്‍ ഞങ്ങളുടെ സ്വര്‍ഗീയ മാളികകള്‍ ഞങ്ങള്‍ വര്‍ദ്ധിപ്പിക്കും. അപ്പോള്‍ നബി (സ) പറഞ്ഞു. നിങ്ങളെത്ര വര്‍ദ്ധിപ്പിച്ചാലും അത് അല്ലാഹു നല്‍കാന്‍ കഴിവുള്ളവനാണ്. (ദാരിമി മിശ്കാത്ത്-190).
അബൂഹുറൈറ(റ) പറയുന്നു. ഞാന്‍ നബി (സ)യോടൊപ്പം വരികയായിരുന്നു .അപ്പോള്‍ഒരു വ്യക്തി സൂറത്തുല്‍ ഇഖ്‌ലാസ് പാരായണം ചെയ്യുന്നതായി കേട്ടു.നബി (സ) പറഞ്ഞു. നിര്‍ബന്ധമായിക്കഴിഞ്ഞു. ഞാന്‍ ചോദിച്ചു എന്താണ് നബിയെ നിര്‍ബന്ധമായത്? ( ആ സൂറത്ത് പാരായണം ചെയ്യുന്നവന്) സ്വര്‍ഗം നിര്‍ബന്ധമായി (ഇബനു കസീര്‍ 4-518) ഉറങ്ങാന്‍ ഉദ്ദേശിക്കുന്ന ഒരാള്‍ തന്റെ വിരിപ്പില്‍ വലതു വശം ചരിഞ്ഞു കിടന്നുകൊണ്ട് സൂറത്തുല്‍ ഇഖ്‌ലാസ് ഓതിയാല്‍ അന്ത്യ നാളില്‍ അല്ലാഹു അവനോട് പറയും നീ വലതു ഭാഗത്തിലൂടെ സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക (തുര്‍മുദി- മിശ്കാത്ത് 188).
നിരവധി സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന അതിമഹത്തായ സൂറത്താണ് സൂറത്തുല്‍ ഇഖ്‌ലാസ്. ഖുര്‍ആനിലെ 112-ാം അധ്യായമാണിത്. നാലു വാക്യങ്ങള്‍ മാത്രമെ ഒള്ളൂവെങ്കിലും അതിന്റെ മഹത്വവും പ്രാധാന്യവും അനേകം ഇരട്ടിയാണ്. അല്ലാഹുവിന്റെ പരിശുദ്ധ ഗുണവിശേഷണങ്ങള്‍ പ്രതിപാദിക്കുന്ന സൂറത്തുല്‍ ഇഖ്‌ലാസിന് ഇരുപതോളം പേരുകളുണ്ട്.
ഒരുലക്ഷം ഓതിയാലുള്ള ഗുണം
അനസ്ബ്‌നു മാലിക് (റ) ഉദ്ധരിക്കുന്ന ഒരു തിരുവചനത്തിന്റെ ആശയം കാണുക. അവിടുന്ന് സ്വഹാബികളെ ഉണര്‍ത്തി. സൂറത്തുല്‍ ഇഖ്‌ലാസ് ഒരു ലക്ഷം തവണ ആരെങ്കിലും പാരായണം ചെയ്താല്‍ അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്ന് അവന്റെ ശരീരത്തെ അവന്‍ രക്ഷപ്പെടുത്തി. അല്ലാഹുവിന്റെ സന്ദേശ ദൂതന്‍മാരില്‍ ഒരാള്‍ ആകാശലോകത്തും ഭൂമിയിലും ഇങ്ങനെ വിളംബരം ചെയ്യും. ”അറിഞ്ഞുകൊള്ളുക, ഈ മനുഷ്യന്‍ അല്ലാഹുവിന്റെ മോചിത ദാസനാണ്. അവന്റെ കയ്യില്‍ നിന്നും ആര്‍ക്കെങ്കിലും ഏതെങ്കിലും അവകാശങ്ങള്‍ ലഭിക്കാനുണ്ടെങ്കില്‍ അത് അല്ലാഹുവിനെ സമീപിച്ച് വാങ്ങിക്കൊള്ളുക”. (ഹാഷിയത്തുല്‍ ജൗഹറത്തു തൗഹീദ് – ബാജൂരി 109)
അവന്‍ മറ്റുള്ളവര്‍ക്ക് കൊടുക്കാനുള്ള അവകാശങ്ങളും ബാധ്യതകളും അല്ലാഹു കൊടുത്തുവീട്ടുന്നതാണ്, പരലോകത്ത് അവന്റെ സുരക്ഷക്ക് വിഘാതമുണ്ടാക്കുന്ന വിധത്തില്‍ ഇടപെടീക്കാതെ. (ബസ്സാര്‍).
ഖുല്‍ ഹുവള്ളാഹു ഓതിയാലുള്ള നേട്ടങ്ങള്‍
1. ഇഖ്‌ലാസ് സൂറത്ത് പാരായണം ചെയ്താല്‍ ഖുര്‍ആന്റെ മൂന്നിലൊന്ന് പാരായണം ചെയ്തതു പോലെയാവുന്നു.
2. 50 വര്‍ഷത്തെ ചെറുപാപങ്ങള്‍ പൊറുക്കപ്പെടുന്നു.
3. സൂറത്തുല്‍ ഇഖ്‌ലാസിനോടുള്ള സ്‌നേഹം സ്വര്‍ഗീയ പ്രവേശത്തിന് ശക്തി വര്‍ദ്ധിപ്പിക്കുന്നു.
4. അല്ലാഹുവിന്റെ സ്‌നേഹത്തിനു കാരണമാവുന്നു.
5. ദുആ സ്വീകരിക്കപ്പെടുന്നു.
6. ദാരിദ്ര്യത്തില്‍ നിന്നു മോചനം ലഭിക്കുന്നു.
7. മയ്യിത്ത് നിസ്‌കരിക്കാന്‍ മലക്കുകള്‍ ഹാജരാവുന്നു.
8. ഖബറിന്റെ രൂക്ഷവും ഭീകരവുമായ പിടുത്തത്തില്‍ നിന്ന് രക്ഷ ലഭിക്കുന്നു.
9. സ്വര്‍ഗത്തില്‍ ധാരാളം കൊട്ടാരങ്ങള്‍ ലഭിക്കുന്നു.
10. നന്മ ചെയ്യാനുള്ള അവസരങ്ങള്‍ ലഭിക്കുന്നു.
11. അയല്‍വാസി പോലും ദാരിദ്ര്യത്തില്‍ നിന്ന് മുക്തി നേടുന്നു.
12. ആശുറാ ദിനത്തില്‍ 1000 തവണ ഓതിയാല്‍ റബ്ബിന്റെ തിരുനോട്ടത്തിനു വഴിയൊരുക്കുന്നു.
13. ഫര്‍ള് നിസ്‌കാര ശേഷം 10 തവണ പതിവാക്കിയാല്‍ ഇഷ്ടമുള്ള സ്വര്‍ഗ കവാടത്തിലൂടെ പ്രവേശിക്കാന്‍ അവസരം ലഭിക്കുന്നു.
14. സ്വര്‍ഗ സുന്ദരികളായ ഇഷ്ടപ്പെട്ട ഹൂറികള്‍ക്കൊപ്പം സുഖിക്കാന്‍ കഴിയുന്നു.
15. സ്വിറാത്ത് പാലത്തിന്മേല്‍ രക്ഷ ലഭിക്കുന്നു.
16. മരണ സമയത്ത് റബ്ബിന്റെ റഹ്മത്തിനു കാരണമാകുന്നു.
17. ഒരാള്‍ രാവിലെ 3 തവണ ഓതിയാല്‍ കണ്ണേറ്, സിഹ്‌റ്, ശത്രുശല്യം തുടങ്ങിയ ഏതു വിഷമങ്ങളെ തൊട്ടും പകലില്‍ കാവല്‍ ആക്കപ്പെടുന്നു. വൈകുന്നേരം ഓതിയാല്‍ രാത്രിയും കാവല്‍ ലഭിക്കുന്നു.
18. സാമ്പത്തിക അഭിവൃദ്ധി ലഭിക്കുന്നു.
19. മഹ്ശറയില്‍ വന്‍ സഹായമാകുന്നു.
(തഫ്‌സീര്‍ സ്വാവി, ഇബ്‌നുകസീര്‍, അല്‍ അദ്കാര്‍, ബുഖാരി, തുര്‍മുദി, മിശ്കാത്ത്, തഫ്‌സീര്‍ സ്വാവി, ഖുര്‍ത്വുബി, അല്‍ അദ്കാര്‍, ബുഖാരി, തുര്‍മുദി, മിശ്കാത്ത്, ജാമിഉ അഹ്കാമില്‍ ഖുര്‍ആന്‍, ഇബ്‌നുകബീര്‍, തഫ്‌സീറുന്നബഫി).
20. ജീവിത കാലത്ത് ഒരാള്‍ ഒരു ലക്ഷം ഇഖ്‌ലാസ് ഓതിയാല്‍ പരലോകത്ത് വിചാരണ നാളില്‍ മനുഷ്യരുമായുള്ള ബാധ്യതകള്‍ പോലും അല്ലാഹു ഏറ്റെടുത്ത് സ്വര്‍ഗത്തിലേക്ക് പ്രവേശിക്കാന്‍ അവസരം നല്‍കുന്നു. (ഹാഷിയ ജൗഹറത്തുതൗഹീദ്, ബാജൂരി)

Saturday 11 February 2017

ശരീഅത്ത്: അര്‍ത്ഥവും വ്യാപ്തിയും



‘ശരീഅത്ത്’ എന്ന വാക്ക് ഖുര്‍ആനില്‍ ഒരു തവണ മാത്രമാണ് പരാമര്‍ശിച്ചിട്ടുള്ളത്. നാല്‍പത്തഞ്ചാം അദ്ധ്യായം സൂറതുല്‍ജാസിയ പതിനെട്ടാം വാക്യം. ധാതുവില്‍ ഈ വാക്കിനോട് തുല്യതയുള്ള മറ്റു പദങ്ങള്‍ മൂന്നു സ്ഥലങ്ങളില്‍ കൂടി പരാമര്‍ശിച്ചിട്ടുണ്ട്. ‘ശിര്‍അത്ത്’ എന്ന പദം 5:48ലും ‘ശറഅ’ എന്ന ക്രിയാരൂപം ഏകവചനമായി 42:13ലും ബഹുവചനമായി 42:21 ലും കാണാം.
‘പിന്നീട് താങ്കള്‍ക്ക് വിലക്കുകളും വിധികളും അടങ്ങിയ ശരീഅത്തിനെ നാം നിശ്ചയിച്ചുതന്നു. അതിനെ താങ്കള്‍ പിന്തുടരുക. വിവരമില്ലാത്തവരുടെ തന്നിഷ്ടങ്ങളെ താങ്കള്‍ പിന്തുടരരുത് എന്ന ആശയമാണ് 45:18 വാക്യത്തിന്റെത്. മറ്റൊന്നിനെയും പിന്തുടരരുത്” എന്ന വിലക്കും ഈ ശരീഅത്തിന്റെ ഭാഗമാണ്. മനുഷ്യ നിര്‍മിതമായ യാതൊരു നിയമസംഹിതകളും പിന്തുടരേണ്ട ആവശ്യം വരാത്ത വിധം താങ്കള്‍ക്ക് അല്ലാഹു നിശ്ചയിച്ചുതന്ന ശരീഅത്ത് സമ്പൂര്‍ണമാണ് എന്ന ആശയം ഈ വാക്യം ഉള്‍ക്കൊള്ളുന്നു. ഇത് വ്യക്തമാകണമെങ്കില്‍ ശരീഅത്തിനെ സംബന്ധിച്ച് വ്യക്തമായ ധാരണ ആവശ്യമാണ്. ബുദ്ധിയും വിവേകവും നല്‍കപ്പെട്ട മനുഷ്യര്‍ക്ക് നബിമാര്‍ മുഖേനയും വേദഗ്രന്ഥങ്ങളിലൂടെയും സ്രഷ്ടാവായ അല്ലാഹു നിശ്ചയിച്ചുതന്ന നിയമനിര്‍ദേശങ്ങള്‍ എന്നാണ് ശരീഅത്തുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. മില്ലത്ത്, മിന്‍ഹാജ്, ദീന്‍ ഇവയും ഇതിനോട് സദൃശമായ അര്‍ത്ഥങ്ങളില്‍ ഖുര്‍ആനില്‍ വന്നിട്ടുള്ള പ്രയോഗങ്ങളാണ്. പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാക്കളായ ത്വബരീ, ഖുര്‍തുബീ, റാഗിബു(റ) തുടങ്ങിയവര്‍ ഇതു വിശദീകരിച്ചിട്ടുണ്ട്. വിവേകത്തോടെ തിരഞ്ഞെടുത്ത് ആത്യന്തിക നന്മയിലേക്ക് നയിക്കാനുള്ള ദൈവികമായ നിയമസംഹിതയാണ് ദീന്‍ എന്നും ശരീഅത്ത്, മില്ലത്ത് ഇവ പ്രയോഗാര്‍ത്ഥത്തില്‍ ഇതിനോട് സദൃശമാണെന്നും ഇബ്‌നു ഹജര്‍ ഹൈതമി(റ) തുഹ്ഫയിലും വ്യക്തമാക്കുന്നു.
നിശ്ചയമായും അല്ലാഹുവിങ്കല്‍ സ്വീകാര്യമായ മതം(ദീന്‍) ഇസ്‌ലാമാണ്(3:19). ഇസ്‌ലാം അല്ലാത്തതിനെ ആരെങ്കിലും മതമായി സ്വീകരിച്ചാല്‍ അവനില്‍നിന്ന് അത് സ്വീകരിക്കപ്പെടുകയില്ല(3:85). ഈ രണ്ടു സൂക്തങ്ങളിലും ഇസ്‌ലാമിനെ ദീന്‍ എന്നാണ് പരിചയപ്പെടുത്തിയത്.
ആദ്യത്തെ മനുഷ്യന്‍ ആദ്യത്തെ നബിയുമാണ്. ആദം(അ) ആണത്. അല്ലാഹുവിന്റെ നിയമനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് ആദം നബി തന്റെയും ഭാര്യയുടെയും കുടുംബത്തിന്റെയും ജീവിതം ഭൂമിയില്‍ ചിട്ടപ്പെടുത്തിയത്. മനുഷ്യവംശം വികസിക്കുന്നതിനനുസൃതമായി നിയമനിര്‍ദേശങ്ങള്‍ വിപുലപ്പെട്ടുകൊണ്ടിരിക്കുന്നു. ഒരു ലക്ഷത്തി ഇരുപത്തിനാലായിരം നബിമാര്‍ വന്നു എന്ന ഹദീസ് ഇബ്‌നുഹജര്‍ ഹൈതമി(റ) അടക്കമുള്ള പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ നബിമാരെല്ലാം സ്വീകരിച്ച് ആചരിച്ചതും തന്റെ സമുദായത്തിലെ ജനങ്ങള്‍ക്ക് എത്തിച്ചുകൊടുത്തതും ഇസ്‌ലാം തന്നെയാണ്.
ആരാധനക്കര്‍ഹനായി അല്ലാഹു മാത്രമേ ഉള്ളൂ എന്ന വിശ്വാസവും നബിമാരിലുള്ള വിശ്വാസവുമാണ് ഇസ്‌ലാമിക വിശ്വാസത്തിന്റെ ആധാര ശിലകള്‍. വേദങ്ങള്‍, മലക്കുകള്‍, അന്ത്യനാളിലും വിധിയിലും വിശ്വസിക്കല്‍ ഇവയും വിശ്വാസത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ്. തലമുറകളിലൂടെ തുടരുന്നതും മാറ്റമില്ലാത്തതുമായ മതനിര്‍ദേശങ്ങള്‍ എന്ന അര്‍ത്ഥത്തില്‍ ദീന്‍, മില്ലത്ത് എന്നീ പദങ്ങള്‍ ഉപയോഗിക്കപ്പെടുന്നു. വ്യക്തമായ വഴി എന്ന് അര്‍ത്ഥമുള്ള മില്ലത്ത് എന്ന പദം അധികവും നബിമാരിലേക്ക് ചേര്‍ത്താണ് ഖുര്‍ആനില്‍ വന്നിട്ടുള്ളത്. ഇബ്‌റാഹീം നബിയിലേക്ക് ചേര്‍ത്താണ് കൂടുതല്‍ തവണ ഉപയോഗിക്കപ്പെട്ടത്. നിങ്ങളില്‍നിന്ന് ഓരോ സമുദായത്തിനും പ്രത്യേകം ശരീഅത്തും മില്ലതും മിന്‍ഹാജും നാം നിശ്ചയിച്ചിരിക്കുന്നു എന്ന ആശയം ഖുര്‍ആന്‍ 5: 48ല്‍ കാണാം.
വിശ്വാസകാര്യങ്ങളിലും ആരാധനകളുടെ അടിസ്ഥാന സ്വഭാവങ്ങളും മാറ്റമില്ലാതെ തുടരുമ്പോള്‍തന്നെ മനുഷ്യവംശത്തിന്റെ വികാസമനുസരിച്ച് വിധിവിലക്കുകളുടെ വിശദാംശങ്ങളില്‍ കാലാനുസൃതമായ നിര്‍ദേശങ്ങള്‍ ഓരോ നബിമാര്‍ക്കും ലഭിച്ചുകൊണ്ടിരുന്നു. അല്ലാഹുവില്‍നിന്ന് നബിമാര്‍ മുഖേന ലഭിച്ച ഈ വിധിവിലക്കുകളാണ് ശരീഅത്ത്. പൂര്‍വ വേദങ്ങളില്‍ പരാമര്‍ശിക്കുകയും വേദ പണ്ഡിതന്മാര്‍ പ്രതീക്ഷിക്കുകയും ചെയ്ത അന്ത്യ നബിയാണ് മുഹമ്മദ് നബി(സ്വ).
ഇനി ശരീഅത്തില്‍ കാലാനുസൃതമായ മാറ്റങ്ങളോ കൂട്ടിച്ചേര്‍ക്കലുകളോ വരുത്താന്‍ ഒരു നബി വരാനില്ലാത്തതുകൊണ്ടുതന്നെ തിരുനബി(സ്വ)ക്ക് നല്‍കപ്പെട്ട ശരീഅത്ത് നിയമങ്ങള്‍ ഖുര്‍ആന്‍ അവതരിച്ച കാലം മുതല്‍ അന്ത്യനാള്‍ വരെ മുഴുവന്‍ ജനവിഭാഗത്തിനും പ്രയോഗക്ഷമമായ വിധത്തില്‍ സമ്പൂര്‍ണമാണ്.
ആധുനിക ലോകരാഷ്ട്രങ്ങളില്‍ നിലവിലുള്ള ഭരണഘടനകള്‍ അനുസരിച്ചാണ് അവിടങ്ങളിലെ കോടതികളില്‍ വരുന്ന പ്രശ്‌നങ്ങളില്‍ വിധി നടപ്പാക്കുന്നത്. വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ ഭരണഘടനകള്‍ ഭേദഗതി ചെയ്യേണ്ടിവരുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തിലെ സോഷ്യലിസ്റ്റ് സെക്യുലര്‍ എന്നതടക്കം നിരവധി ഭേദഗതികള്‍ 1950നു ശേഷം നടപ്പിലാക്കപ്പെട്ടു. എന്നാല്‍ 14 നൂറ്റാണ്ടുകലായി തിരുനബി(സ്വ)യുടെ കാലം മുതല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്‌ലിംകള്‍ സ്വീകരിക്കുന്നത് ഇസ്‌ലാമിക ശരീഅത്താണെന്നും അതു കാര്യമായ ഭേദഗതികളൊന്നുമില്ലാതെ നിലകൊള്ളുന്നു എന്നതും ആരും സമ്മതിക്കുന്ന യാഥാര്‍ത്ഥ്യമാണ്.
ചില മുസ്‌ലിം രാഷ്ട്രങ്ങളില്‍ വ്യക്തിനിയമങ്ങളുടെ ചില വിശദാംശങ്ങളില്‍ വരുത്തിയ മാറ്റങ്ങളോ ഭാരതത്തില്‍ മുസ്‌ലിം വ്യക്തിനിയമത്തില്‍ ഉള്‍പ്പെടുത്തിയ കാര്യങ്ങളിലെ ചില വിശദാംശങ്ങളില്‍ ഭേദഗതി വേണമെന്ന് ചില തത്പരക്ഷികള്‍ വാദിക്കുന്നതോ ഇവിടെ കാണാതിരിക്കുന്നില്ല. എന്നാല്‍ സമഗ്രമായ പര്യാലോചനയില്‍ അത്തരം വാദഗതികള്‍ അപ്രസക്തമാണെന്നുകാണാം.
ലോകത്തെ വിശ്വാസികളായ മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കും ബാധകമായ ഒരു നിയമ സംഹിതയാണ് ശരീഅത്ത് എന്ന് വ്യക്തമായല്ലോ. അത്തരം ഒരു നിയമം ആരു സംവിധാനിക്കും എന്നതാണ് പ്രധാന പ്രശ്‌നം. അതു മനുഷ്യസാധ്യമാണോ? മുഴുവന്‍ ജനങ്ങളുടെയും അവസ്ഥകള്‍ ഗ്രഹിക്കുകയും വിലയിരുത്തുകയും വേണം. ഒരു ജനവിഭാഗത്തോടും പ്രത്യേകം ചായ്‌വോ പക്ഷപാതമോ വരാനും പാടില്ല. വിവിധ ഭൂവിഭാഗങ്ങളിലെ കാലാവസ്ഥാവ്യതിയാനം, ഭക്ഷ്യവിഭവങ്ങളുടെ ലഭ്യതയും ക്ഷാമവും, സാമ്പത്തിക, സാമൂഹിക പുരോഗതിയും പിന്നോക്കാവസ്ഥയും തുടങ്ങിയ വൈവിധ്യമാര്‍ന്ന അവസ്ഥകളില്‍ ഈ നിയമസംഹിത ഉപയോഗക്ഷമമായിരിക്കണം. ഇത്തരം ഒരു നിയമസംവിധാനം രൂപപ്പെടുത്താല്‍ സൃഷ്ടികളുടെ കഴിയും പരിമിതിയും ഏറ്റവും നന്നായി അറിയുന്ന സ്രഷ്ടാവിനേ സാധ്യമാകൂ.
മുത്തലാഖും ബഹുഭാര്യത്വവും എടുത്തുവച്ച് ശരീഅത്ത് എന്നാല്‍ അതു മാത്രമാണ് എന്ന് തോന്നിപ്പിക്കാന്‍ ശ്രമം നടത്തുകയും ചെയ്യുന്നവര്‍ ഈ സമഗ്രതയെക്കുറിച്ച് അവബോധമില്ലാത്തവരാണ് എന്ന് പറയേണ്ടിവരും.
ഉദാഹരണമായി മുസ്‌ലിംകള്‍ ലോക വ്യാപകമായി അനുഷ്ടിക്കുന്ന നിര്‍ബന്ധ ആരാധനയായ വ്രതാനുഷ്ടാനം തന്നെ എടുക്കുക. രോഗം, യാത്ര, സ്ത്രീകള്‍ക്ക് ആര്‍ത്തവമോ പ്രസവമോ ഉള്ള ഘട്ടം ഇങ്ങനെയുള്ള ഒഴികഴിവുകള്‍ ഇല്ലാത്ത എല്ലാ പ്രായപൂര്‍ത്തിയും ബുദ്ധിയുമുള്ള മുസ്‌ലിംകള്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന പകല്‍ വ്രതം എടുക്കല്‍ നിര്‍ബന്ധമാണ്.
ലോക രാഷ്ട്രങ്ങളില്‍ രണ്ടോ മൂന്നോ മണിക്കൂറുകള്‍ മാത്രം പകലുള്ള രാഷ്ട്രങ്ങളുണ്ട്. കാലാവസ്ഥാ വ്യതിയാനമനുസരിച്ച് അതിന് മാറ്റം വരുന്നു. 19-20 മണിക്കൂറുകളും അതില്‍ കൂടുതലും നീണ്ട പകലുകള്‍ ഉള്ള രാഷ്ട്രങ്ങളുമുണ്ട്. ഇവരെല്ലാം പകല്‍ സമയത്ത് ഒരു മാസം നോമ്പെടുക്കണം എന്ന് പറയുമ്പോള്‍ അത് എങ്ങനെ പ്രായോഗികമാകും. എല്ലാവരെയും പരിഗണിച്ച് 12 മണിക്കൂര്‍ നോമ്പു മതി എന്ന് പ്രഖ്യാപിക്കാമോ? ”പിന്നീട് പ്രഭാതമായാല്‍ രാത്രിവരെ നിങ്ങള്‍ നോമ്പ് പൂര്‍ത്തിയാക്കുക”(2:187) എന്നാണ് ഖുര്‍ആന്റെ നിര്‍ദേശം. ഇതിന്റെ വിശദാംശവും വിവിധ അവസ്ഥകളിലെ പ്രയോഗ രീതിയും ഗ്രഹിക്കാന്‍ ഖുര്‍ആന്റെ വ്യാഖ്യാനമായി തിരുനബി(സ്വ)യുടെ തിരുവചനങ്ങളും അവയില്‍നിന്ന് സവിശേഷ ഗ്രാഹ്യശേഷിയുള്ള പണ്ഡിതന്മാരും ഗവേഷണം ചെയ്ത് ഐക്യകണ്‌ഠേനയോ വ്യത്യസ്തമായോ എത്തിച്ചേര്‍ന്നിട്ടുള്ള വിധികളും അന്വേഷിക്കണം. നാം ഇവിടെ ചര്‍ച്ച ചെയ്ത പകല്‍ സമയത്തെ നോമ്പിന്റെ കാര്യത്തില്‍ ശരീഅത്തുനിയമം എന്താണെന്ന് നോക്കാം. 24 മണിക്കൂറിനുള്ളില്‍ സൂര്യനസ്തമിക്കുന്ന എല്ലാ സ്ഥലത്തും പകല്‍സമയം മുഴുവന്‍, അത് കുറഞ്ഞാലും കൂടിയാലും നോമ്പനുഷ്ടിക്കണം. ഭക്ഷണപാനീയങ്ങളും മറ്റു ലൈംഗിക ബന്ധവും മറ്റും ഉപേക്ഷിക്കണം. ഒരു മണിക്കൂര്‍ മാത്രമാണ് പകലെങ്കില്‍ ഒരു മണിക്കൂര്‍ മാത്രം നോമ്പെടുത്താല്‍ മതിയാകും. ഒരു മണിക്കൂര്‍ മാത്രമാണ് രാത്രിയെങ്കില്‍ ആ ഒരു മണിക്കൂറിനുള്ളില്‍ 23 മണിക്കൂര്‍ നീണ്ട കഴിഞ്ഞ പകലിലെ നോമ്പു മുറിച്ച് ഭക്ഷണം കഴിക്കുകയും അടുത്ത നീണ്ട പകല്‍ നോമ്പെടുക്കുന്നതിനു വേണ്ടി അത്താഴം കഴിക്കണം. രാത്രിയിലെ നിസ്‌കാരമൊക്കെ ഈ ഒരു മണിക്കൂറില്‍ തീര്‍ക്കണം. റമളാന്‍ വ്രതത്തിന്റെ ഈ ദേശാന്തരീയ പ്രായോഗികതയുടെ വിവരണം വിശദമായി കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍നിന്ന് ഗ്രഹിക്കാം.
അഞ്ചുനേരത്തെ നിസ്‌കാരത്തിന്റെ പ്രായോഗികതയും ലോക രാഷ്ട്രങ്ങളിലെ സമയവ്യത്യാസവും പരിഗണിച്ചാല്‍ എല്ലാ സമയത്തും ലോകത്തിന്റെ ഓരോ ഭാഗങ്ങളില്‍ വാങ്കും നിസ്‌കാരവും നടന്നുകൊണ്ടിരിക്കുന്നു എന്ന് കാണാന്‍ കഴിയും. ഇങ്ങനെ വ്യക്തികളുടെ സ്വകാര്യ ജീവിതത്തിലെ ഭാഗമായി എണ്ണാവുന്ന ആരാധനകളില്‍ മാത്രമല്ല ശരീഅത്ത് നിയമങ്ങള്‍ ഉള്ളത്. സാമ്പത്തിക സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെല്ലാം ശരീഅത്തു നിയമങ്ങള്‍ ഉണ്ട്. സാമ്പത്തിക ചൂഷണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉപാധിയാണ് പലിശ. നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നതിന്റെ പ്രധാന കാരണം തേടിയാല്‍ മാനേജ്‌മെന്റിലുള്ള പിടിപ്പുകേടിനൊപ്പം കടമെടുത്തിട്ടുള്ള സംഖ്യയുടെ പലിശ ഭീമമായി പെരുകിവരുന്നതാണെന്നുകാണാം. ഇതിനു പകരം ആ സ്ഥാപനങ്ങള്‍ക്ക് പലിശരഹിത വായ്പ ലഭിച്ചിരുന്നെങ്കില്‍ പുരോഗതിയിലേക്കു വരാനും സാമ്പത്തിക സാശ്രയത്വം നേടാനും കഴിഞ്ഞേനെ. ഈ വസ്തുത മനസ്സിലാക്കി പലിശരഹിത വായ്പാ സമ്പ്രദായത്തില്‍ ലോകരാഷ്ട്രങ്ങളില്‍നിന്ന് വായ്പയെടുക്കുകയും അത് അടിസ്ഥാന സൗകര്യങ്ങളും വ്യവസായങ്ങളും വികസിപ്പിക്കുന്നതിനുവേണ്ടി ഉപയോഗിക്കുകയും ചെയ്ത രാഷ്ട്രങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ജര്‍മനിയാണെന്ന് സാമ്പത്തിക സ്ഥിതി വിവരക്കണക്കുകള്‍ പിരശോധിച്ചാല്‍ കാണാന്‍ കഴിയും. യൂറോപ്പിലെ അഭയാര്‍ത്ഥി പ്രശ്‌നത്തിലൊക്കെ ജര്‍മനി അനുഭാവപൂര്‍വം പെരുമാറിയതിന്റെ പിന്നില്‍ ഇത്തരം അടിയൊഴുക്കുകളുണ്ടാവാം.
സ്രഷ്ടാവില്‍നിന്നുള്ള നിയമങ്ങള്‍ക്കാണ് സാര്‍വത്രികമായ പ്രയോഗക്ഷമത അവകാശപ്പെടാനാവുന്നത്. ഈ നിയമങ്ങള്‍ മനുഷ്യര്‍ക്ക് എങ്ങനെ ലഭിക്കും? എന്നതാണ് അടുത്ത ചോദ്യം. ഇവിടെയാണ് നബിമാരുടെ സ്ഥാനം. ഓരോ കാലങ്ങള്‍ക്ക് വിശ്വാസപരവും കര്‍മപരവും ചിന്താപരവുമായ നന്മകള്‍ ഉണര്‍ത്തുന്നതിനും ഉല്‍ബോധനം ചെയ്യുന്നതിനും ആ സമൂഹത്തിലെ ഏറ്റവും അനുയോജ്യരായ ബുദ്ധിശക്തിയും സത്യസന്ധതയും വിശ്വസ്തനും ആയ വ്യക്തിയെ അല്ലാഹു തെരഞ്ഞെടുക്കുന്നു. മൂസാ(അ), ഈസാ(അ), ദാവൂദ്(അ), ഇബ്‌റാഹീം(അ) തുടങ്ങിയവരെല്ലാം ഇത്തരത്തില്‍ തെരഞ്ഞെടുക്കപ്പെട്ടവരാണ്. നബിമാര്‍ക്ക് ദിവ്യ സന്ദേശങ്ങള്‍ എത്തിക്കാന്‍ മലക്കുകളില്‍ പ്രമുഖരായ ജിബ്‌രീല്‍(അ)നെ അല്ലാഹു നിശ്ചയിച്ചു.
നബിമാരിലേക്ക് ദിവ്യസന്ദേശം വഹ്‌യ് അയച്ചതുപോലെ സമൂഹത്തിലെ ഓരോ വ്യക്തിയിലേക്കും സന്ദേശം അയക്കാന്‍ അല്ലാഹു കഴിവുള്ളവനാണെന്നും എന്നാല്‍ ചിന്തിച്ചു മനസ്സിലാക്കി സത്യം സ്വീകരിക്കുന്നതിന് ജനങ്ങള്‍ക്ക് അവസരം ഉണ്ടാക്കുന്നതിന് അല്ലാഹു നബിമാര്‍ക്ക് മാത്രം സന്ദേശം അക്കുകയും മറ്റുള്ളവരോട് നബിയെ വിശ്വസിച്ച് അനുധാവനം ചെയ്യാന്‍ നിര്‍ദേശിക്കുകയും ചെയ്തുവെന്ന് പ്രമുഖ പണ്ഡിതനായ ഖാളി ഇയാള്(റ) അശ്ശിഫാ എന്ന ഗ്രന്ഥത്തില്‍ പ്രസ്താവിച്ചിട്ടുണ്ട്.
ശരീഅത്തു നിയമങ്ങളടെ സ്രോതസുകള്‍ ഏതെല്ലാമാണ്? തിരുനബി(സ്വ)ക്ക് വഹ്‌യ്- ദിവ്യസന്ദേശത്തിലൂടെ ലഭിച്ച അല്ലാഹുവിന്റെ വചനങ്ങളായ ഖുര്‍ആനാണ് ഒന്നാമത്തെ സ്രോതസ്സ്. തിരുനബിയുടെ അരുളുകളായ ഹദീസാണ് രണ്ടാമത്തെ സ്രോതസ്. ദിവ്യസന്ദേശമനുസരിച്ച് തിരുനബി(സ്വ) നടത്തുന്ന ഉല്‍ബോധനങ്ങളും വിശദീകരണങ്ങളും, നബി(സ്വ)യുടെ അനുചരന്മാരുടെ ഇടപെടലുകള്‍ക്ക് തിരുനബി നല്‍കുന്ന വാക്കാല്‍ അംഗീകാരവും മൗനാനുവാദവുമെല്ലാമാണ് ഹദീസിന്റെ ഉള്ളടക്കം. പതിനഞ്ചു ലക്ഷത്തിനും ഇരുപതു ലക്ഷത്തിനും ഇടയിലാണ് ക്രോഡീകരിച്ച ഹദീസുകളുടെ ഏകദേശ എണ്ണം.
ഖുര്‍ആന്‍, ഹദീസ് ഇവയുടെ വെളിച്ചത്തില്‍ ഗവേഷണവിധേയമായ വിഷയങ്ങളില്‍ സവിശേഷ കഴിവുള്ള ഗവേഷകന്മാര്‍ സ്വഹാബത്തിന്റെ കാലത്തും തുടര്‍ന്നുള്ള മൂന്നു നൂറ്റാണ്ടുകളിലും- മനനം ചെയ്‌തെടുത്ത വിധികളാണ് ശരീഅത്തിന്റെ സ്രോതസുകളില്‍ അടുത്ത സ്ഥാനത്തുള്ളത്. ഇതു രണ്ടായി തിരിക്കാം. ഒരു കാലഘട്ടത്തിലെ ഗവേഷണ യോഗ്യതയുള്ള പണ്ഡിതന്മാരെല്ലാം ഗവേഷണ്തതിലൂടെ ഐക്യകണ്‌ഠേന എത്തിച്ചേര്‍ന്ന വിധികള്‍ ‘ഇജ്മാഅ്’ ആണ് മൂന്നാമത്തെ സ്രോതസ്. ഇങ്ങനെ ഇജ്മാആയ വിഷയങ്ങളില്‍ പിന്നീട് വരുന്ന ഗവേഷകന്മാര്‍ പുനരാലോചന പാടില്ല. ഫുള്‍ ബെഞ്ച് വിധിപോലെ എന്ന് ഉദാഹരണം പറയാം. അടുത്ത തലമുറയിലെ ഗവേഷകര്‍ ഈ ഇജ്മാഅ് അവരുടെ ഗവേഷണത്തിന് ആധാരമായ ഖണ്ഡിതവിവരങ്ങളുടെ ഇനത്തില്‍ പരിഗണിച്ചുകൊള്ളണം. ഉസൂലുല്‍ഫിഖ്ഹിന്റെ പ്രാമാണിക ഗ്രന്ഥങ്ങളില്‍നിന്ന് ഇത് ഗ്രാഹ്യമാകും. ഗവേഷകരായ മുജ്തഹിദുകള്‍ മനനം ചെയ്‌തെടുത്ത വിജ്ഞാന വിധികള്‍ മറ്റുള്ള ഗവേഷകന്മാര്‍ മുഴുവനും അതിനോട് ഐക്യപ്പെടാതിരിക്കുമ്പോള്‍ ഖിയാസ് എന്ന് പറയും. ഈ വിജ്ഞാനങ്ങള്‍ ആ ഗവേഷക ഇമാമിന്റെ പേര് ചേര്‍ത്ത് മദ്ഹബ് എന്നറിയപ്പെടുന്നു. ഉദാ: ശാഫിഈ മദ്ഹബ്, മാലികീ മദ്ഹബ്.
ഹിജ്‌റ മൂന്നു നൂറ്റാണ്ടിനു ശേഷം സവിശേഷയോഗ്യതയുള്ള ഗവേഷക പണ്ഡിതന്മാര്‍ ലോകത്തു പ്രത്യക്ഷരായിട്ടില്ല എന്നാണ് പണ്ഡിതമതം. അപ്പോള്‍ വീണ്ടും ഒരു സഹസ്രാബ്ദത്തിനുശേഷം നമ്മുടെ ഈ കാലഘട്ടത്തില്‍ മദ്ഹബുകള്‍ ഉപേക്ഷിക്കാനും ഖുര്‍ആനും സുന്നത്തും ആധാരമാക്കി സ്വയം ഗവേഷണം ചെയ്യാനും ആഹ്വാനം ചെയ്യുന്നവര്‍ സാര്‍വത്രിക പ്രയോഗക്ഷമതയുള്ള ശരീഅത്തിനെ വിലകുറച്ച് കാണുന്നവരാണെന്ന് ഗ്രഹിക്കാന്‍ പ്രയാസമില്ല.
ആധുനിക ലോകത്തെ ഏത് പ്രശ്‌നങ്ങള്‍ക്കും ശരീഅത്തിന്റെ അടിസ്ഥാനത്തില്‍ പരിഹാരം കാണാന്‍ അര്‍ഹരായ പണ്ഡിതര്‍ക്ക് പ്രയാസമില്ല. വിജ്ഞാനമില്ലാത്തവര്‍ അര്‍ഹതയുള്ള യോഗ്യരായ പണ്ഡിതരെ സമീപിക്കണം. നബി(സ്വ)യുടെ അനുയായികള്‍ നബി(സ്വ)യെ സമീപിച്ച് പ്രശ്‌ന പരിഹാരം നേടിയതിന്റെ തുടര്‍ച്ചയാണിത്. അതിനാല്‍ തന്നെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കുന്ന പണ്ഡിതന്മാര്‍ തികഞ്ഞ അവധാനതയും സൂക്ഷ്മതയും പുലര്‍ത്തണമെന്നത് ശ്രദ്ധേയമാണ്.
ആധുനിക ലോകത്തെ സാമൂഹിക പ്രശ്‌നങ്ങളായ നപുംസകങ്ങളുടെ ജീവിതവും വിവിധ സന്ദര്‍ഭങ്ങളില്‍ അവരുടെയും ഒട്ടിപ്പിടിച്ച ഇരട്ടകളായി ജനിക്കുന്ന സയാമീസ് ഇരട്ടകളുടെയും ജീവിതവിധികള്‍ തുടങ്ങി എല്ലാം വ്യക്തമായി നിവാരണം കാണാന്‍ മദ്ഹബുകള്‍ക്കാവും. ഖുര്‍ആനും സുന്നതും നോക്കി ഞങ്ങള്‍ ഗവേഷണം ചെയ്യും എന്ന് വാദിക്കുന്ന ആരെങ്കിലും ഇതിന്ന് മുന്നോട്ട് വരുമോ? എതിര്‍പക്ഷവും കൂടി അംഗീകരിക്കുന്ന തെളിവുകള്‍ പ്രാമാണികമായി അവതരിപ്പിക്കുകയും വേണം.
ശരീഅത്തുനിയമങ്ങളുടെ സാര്‍വത്രികമായ പ്രയോഗക്ഷമത വെളിവാകുന്ന ഒരു ഉദാഹരണം കൂടി നോക്കാം. ഭക്ഷ്യയോഗ്യമായതും അല്ലാത്തതുമായ വസ്തുക്കള്‍ ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്: ”ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ നാം ചൊല്ലി അറുക്കപ്പെട്ടത്, ശ്വാസം കിട്ടാതെ ചത്തതും അടിച്ചു കൊന്നതും വീണു ചത്തതും മറ്റുമൃഗങ്ങളുടെ കുത്തേറ്റ് ചത്തത്, വന്യജീവി ഭക്ഷിച്ചത് ഇവയെല്ലാം നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു”(ഖുര്‍ആന്‍ 5: 3). ഇവിടെ നിഷിദ്ധമായി എണ്ണിപ്പറഞ്ഞ ഓരോ ഇനവും നിഷിദ്ധമാക്കപ്പെട്ടതിന്റെ പിന്നില്‍ ശാസ്ത്രീയവും സാമൂഹികവുമായ പല കാരണങ്ങളും കണ്ടെത്താന്‍ കഴിയും. ഒരു കാലഘട്ടത്തില്‍ ശ്രദ്ധിക്കപ്പെടാതിരുന്ന നിയമങ്ങളുടെ പ്രസക്തിയും യുക്തിയും പിന്നീട് തെളിഞ്ഞുവരാം. യുക്തികൊണ്ട് വിശകലന വിധേയമായാലും ഇല്ലെങ്കിലും വിശ്വാസി അത് അംഗീകരിക്കും. അതത്രെ മുസ്‌ലിമിന്റെ കടമ യോഗ്യതയും.
ഇവിടെ അവസാനം പറഞ്ഞ വന്യജീവി ഭക്ഷിച്ചത് മനുഷ്യനു നിഷിദ്ധമാണ് എന്ന നിര്‍ദേശം ഭക്ഷണം കിട്ടാതെ വന്യജീവികളില്‍ പലതും നാട്ടിലിറങ്ങി വളര്‍ത്തുമൃഗങ്ങളെപോലും ആക്രമിച്ച് കൊന്നുതിന്നാന്‍ മുതിരുന്ന കേരളം പോലുള്ള ആവാസപരിസരങ്ങളില്‍ വന്യജീവികളുടെ അതിജീവനത്തിന് സഹായകമാകുന്ന ഒരു സാമൂഹിക നിര്‍ദേശമായി ഗണിക്കാന്‍ ഇതര മത വിശ്വാസികളോ മതമില്ലാത്തവരോ ആയ പരിസ്ഥിതി സ്‌നേഹികള്‍ കൂടി തയാറായേക്കും. ഇത്തരം ഖുര്‍ആന്‍ വാക്യങ്ങളുടെയും തിരുനബി(സ്വ)യുടെ ഹദീസുകളുടെയും വെളിച്ചത്തില്‍ വിശ്വാസിക്ക് മാംസാഹാരത്തിനായി ആടു മാടു ഒട്ടകങ്ങളെ ഭക്ഷിക്കാം. കോഴി, താറാവ്, മറ്റു ധാരാളം ജീവികളെയും പക്ഷികളെയും ഭക്ഷിക്കാം.
ആടുകള്‍, മാടുകള്‍, ഒട്ടകം എന്നിവ ഭക്ഷിക്കാം എന്ന നിര്‍ദേശത്തില്‍ മാംസാഹാരം ലഭിക്കാന്‍ ഒരു വിശ്വാസിക്ക് ശരീഅത്ത് അനുസരിച്ച് എളുപ്പമാണ്. ഒട്ടകത്തെ മാത്രമേ ഭക്ഷിക്കാവൂ എന്ന് നിര്‍ദേശിക്കപ്പെട്ടാല്‍ വലിയ വിഭാഗം വിശ്വാസികള്‍ക്ക് മാംസാഹാരം അപ്രാപ്യമാകും. ഇപ്പോള്‍ രാജ്യത്ത് അനാവശ്യ ബഹളവും പിടിവാശിയും കാണിക്കുന്ന ഗോസംരക്ഷകരും വൈകാരിക സമീപനം മാറ്റിവെച്ച് ചിന്തിച്ചാല്‍ ശരീഅത്തനുസരിച്ചുള്ള ഭക്ഷ്യനിയമങ്ങളെ എതിര്‍ക്കേണ്ടതില്ല എന്നു കാണാം. പാവപ്പെട്ട ഒരാള്‍ക്ക് മാംസാഹാരം ലഭിക്കാന്‍ മാടിനെയാണ് വേണ്ടിവരിക. ചുരുക്കം സംസ്ഥാനങ്ങളിലൊഴിച്ച് ആട്ടിന്‍മാംസം വളരെ വിലകൂടിയതാണ്.
മാട് എന്ന ഇനത്തില്‍ പശു മാത്രമല്ല ഉള്ളത്. പോത്ത്, കാള, എരുമ തുടങ്ങിയ ഇനങ്ങളും ഉണ്ട്. ഇവയെ ഒന്നും അറവിനുപയോഗിക്കാതെ സംരക്ഷിച്ചു വളര്‍ത്തണം എന്ന് വാശി പിടിച്ചാല്‍ അതിനെ സംരക്ഷിക്കുന്നവര്‍ക്കുതന്നെ വലിയ ഭാരമാകും. മറുവശത്തു സസ്യഭുക്കുകളായ ആളുകളുടെ അഭിപ്രായത്തിന് പ്രാമുഖ്യം കൊടുത്ത് രാജ്യത്ത് ആരും മാംസം ഭക്ഷിക്കരുത് എന്ന് പറഞ്ഞാലോ? ഇന്ന് കേരളത്തിലനുഭവപ്പെടുന്ന തെരുവുനായ ശല്യത്തിന്റെ എത്രയോ അധികമായിരിക്കും രാജ്യത്തെ ഇത്തരം മൃഗങ്ങളെ സംരക്ഷിക്കാന്‍ കഴിയാത്തതുകൊണ്ടുണ്ടാവുന്ന പ്രശ്‌നങ്ങള്‍. ഇനി എങ്ങനെയെങ്കിലും രാഷ്ട്രത്തില്‍ പ്രത്യേക സാഹചര്യങ്ങളില്‍ മെഡിക്കല്‍ ആവശ്യത്തിനോ മറ്റോ പന്നി വളര്‍ത്തല്‍ നിര്‍ബന്ധമാക്കി കല്‍പിച്ചാലോ/ അപ്പോഴും പന്നിമാംസം നിഷിദ്ധം എന്ന ശരീഅത്ത് നിയമത്തിന് മാറ്റമില്ല. എന്നാല്‍ ഒന്നും ഭക്ഷിക്കാന്‍ ലഭിക്കാതെ കൊടും പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും അവസ്ഥയില്‍ മരണം ആസന്നം എന്നു കണ്ടാല്‍ പന്നി മാംസവും ശവവും എല്ലാം ജീവന്‍ നിലനിറുത്താന്‍ ഭക്ഷിക്കാം എന്നതും ശരീഅത്തു നിയമത്തിന്റെ ഭാഗമാണ്.
”ഇന്നേ ദിവസം നിങ്ങളുടെ മതം- ദീന്‍ നിങ്ങള്‍ക്ക് ഞാന്‍ പൂര്‍ണമാക്കിയിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങളുടെ മേല്‍ പൂര്‍ത്തീകരിക്കുകയും ഇസ്‌ലാമിനെ നിങ്ങള്‍ക്ക് മതമായി തൃപ്തിപ്പെട്ട് തരികയും ചെയ്തിരിക്കുന്നു”(ഖുര്‍ആന്‍ 5:3).

മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍