സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Friday 31 October 2014

റാഗിംഗ് എന്ന പീഡനവിനോദം

പ്രൊഫഷണല്‍ കോളേജുകളില്‍ പുതുതായി പ്രവേശനം നേടിയെത്തുന്നവരെ, അവരില്‍ സഹനശീലം വളര്‍ത്താനും ലജ്ജയകറ്റാനും വേണ്‍ടി, സീനിയര്‍ വിദ്യാര്‍ഥികള്‍ ആഘോഷപൂര്‍വ്വം സ്വീകരിക്കുന്ന ഒരു വിനോദച്ചടങ്ങായാണ് റാഗിംഗ് തുടങ്ങിയത്. വ്യക്തിത്വവികാസത്തിനുകൂടി അതു സഹായകമാവുമെന്നാണ് അനുകൂലികളുടെ ന്യായം. നവാഗതരെ പാട്ടുപാടിച്ചും സാങ്കല്‍പിക കസേരയിലിരുത്തിച്ചും തുടങ്ങിയ ഈ പീഡനകല ഇന്ന് ഒരു വിധത്തിലും ന്യായീകരിക്കാന്‍ പറ്റാത്ത അറുവഷളും ഭീകരവുമായ ആഭാസക്കലയായി മാറിയിട്ടുണ്‍ട്്.
ജൂനിയര്‍മാരുമായുള്ള ക്രൂരവും അശ്ളീലമയവുമായ പരിചയപ്പെടല്‍, സീനിയര്‍മാര്‍ക്കു മദ്യവും ഭക്ഷണവും നവാഗതരുടെ ചിലവില്‍ ഏര്‍പ്പാടു ചെയ്യിക്കുക, കത്തുന്ന ട്യൂബ്ലൈറ്റ് ഊതിക്കെടുത്താന്‍ നിര്‍ബന്ധിക്കുക, പത്രമില്ലാതെ സാങ്കല്‍പിക പത്രവായന, സാങ്കല്‍പിക സൈക്കിള്‍ചവിട്ട്, സാങ്കല്‍പിക നീന്തല്‍ ആദിയായവ ചെയ്യിക്കുക, ഫിസിക്കല്‍ ടെസ്റ് എന്ന പേരില്‍ നവാഗതരുടെ നഗ്നതാപരിശോധന, റാഗിംഗ്പടയുടെ ബാത്ത്റൂം വൃത്തിയാക്കുക, അവരുടെ അടിവസ്ത്രം പോലും അലക്കിക്കുക, വയറ്റത്തടിച്ച് പാട്ടുപാടിച്ച്, അന്ധന്‍മാരെപ്പോലെ തെണ്‍ടിക്കുക, അടുക്കളപ്പണിയെടുപ്പിക്കുക, നഗ്നയോട്ടം നടത്തിക്കുക ഇങ്ങനെ പോകുന്നു റാഗിംഗ് ആഭാസങ്ങളുടെയും അതിന്റെ പീഡന-വിനോദങ്ങളുടെയും പട്ടിക. ഇതിനെല്ലാം പുറമെ ക്രൂരമായ ശാരീരിക-ലൈംഗിക പീഡനങ്ങള്‍ക്കു ജൂനിയര്‍ വിദ്യാര്‍ഥികളെ വിധേയരാക്കുകയും അവരുടെ പണം കൊള്ളയടിക്കുകയും ചെയ്യുന്നു.
ചുരുക്കത്തില്‍, മൃഗത്തെപ്പോലും നാണിപ്പിക്കുന്ന മൃഗീയ നീചകൃത്യങ്ങളാണ് ഇന്ന് റാഗിംഗിന്റെ പേരില്‍ കാമ്പസുകളില്‍ നടക്കുന്നത്. കാമ്പസുകളിലെ വിദ്യാര്‍ഥി ഗുണ്‍ടാസംഘങ്ങളാണ് ഇതിന് നേതൃത്വം നല്‍കുന്നത്. സ്വാശ്രയവിദ്യാഭ്യാസ വ്യവസായം കൊടികുത്തിവാഴുന്ന തമിഴ്നാട്ടിലും ആന്ധ്രയിലും കര്‍ണാടകയിലും ബഹുഭൂരിപക്ഷം കാമ്പസുകളും ഭരിക്കുന്നത് ഇത്തരം ഗുണ്‍ടാസംഘങ്ങളാണ് (മാധ്യമം 20-02-2008). റാഗിംഗിന്റെ പേരില്‍ ക്രൂരമായ കൊള്ളയും ശാരീരിക-ലൈംഗിക പീഡനവും നടത്തുന്നതില്‍ മെഡിക്കല്‍ സ്ഥാപനങ്ങള്‍ പോലും ഒഴിവല്ലത്രെ! വൈദ്യശാസ്ത്ര വിദ്യാര്‍ഥികള്‍ ഇത്തരം ക്രൂരമായ സ്വഭാവത്തിലേക്കു നീങ്ങുന്നത് ഭാവിയില്‍ ദുഃഖകരമായ അനുഭവങ്ങള്‍ സമൂഹത്തിനു സംഭാവന ചെയ്യും. രാജ്യത്ത് ഓരോ വര്‍ഷവും 250 റാഗിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. 20 കുട്ടികളെങ്കിലും പ്രതിവര്‍ഷം റാഗിംഗിന്റെ പേരില്‍ കൊല്ലപ്പെടുന്നു. ഇതു അസാധാരണമായി പുറത്തുവന്ന ചില വാര്‍ത്തകള്‍ മാത്രമാണ്. റാഗിംഗ് സംബന്ധിച്ച വാര്‍ത്തകള്‍ അധികവും പുറത്തുവരാറില്ല. കാരണം, പുറത്തുപറഞ്ഞാല്‍ റാഗിംഗ് ഗുണ്‍ടകളുടെ പ്രതികാരം മാത്രമല്ല; മാനേജുമെന്റുകളുടെ ഭീഷണികളുമുണ്‍ടാകും. പരീക്ഷയില്‍ തോല്‍പിക്കും, സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവെക്കും, അച്ചടക്ക നടപടികള്‍ സ്വീകരിക്കും. വേണ്‍ടിവന്നാല്‍ മയക്കുമരുന്ന് സ്ഥാപനത്തില്‍ കൊണ്‍ടുവന്നെന്ന കുറ്റം ചുമത്തി പോലീസില്‍ ഏല്‍പിക്കും. ഇങ്ങനെ പോകുന്നു ഭീഷണിയുടെ പട്ടിക. ശാരീരികവും ലൈംഗികവും സാമ്പത്തികവുമായ കനത്ത പീഡനങ്ങള്‍ക്ക് ഇരയായ വിദ്യാര്‍ഥി ഇവ്വിധം മാനസിക സംഘര്‍ഷത്തിലകപ്പെടുമ്പോള്‍ രംഗം വിടാനൊരുങ്ങുന്നു. പക്ഷേ, രക്ഷിതാക്കള്‍ തുടരാന്‍ നിര്‍ബന്ധിക്കുന്നു. രക്ഷയില്ലെന്നുറപ്പാകുമ്പോള്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്യുന്നു. റാഗിംഗ് ഗുണ്‍ടകള്‍ പറയുന്ന സംഖ്യകള്‍ കൊടുക്കണം, അവര്‍ പറയുന്നതൊക്കെ ചെയ്യണം, അവര്‍ ചെയ്യുന്നതൊക്കെ സഹിക്കണം, ലൈംഗികാഭാസങ്ങള്‍ക്കും പേക്കൂത്തുകള്‍ക്കും കീഴടങ്ങണം. ഇല്ലെങ്കില്‍ ക്രൂരമായ മര്‍ദ്ദനം. ആരോടും പറയാന്‍ വയ്യ. വീട്ടിലറിയിക്കാന്‍ നാണം. സ്ഥാപനാധികൃതരോട് പരാതിപ്പെട്ടാല്‍ ഭീഷണി, പുറത്തുപറഞ്ഞാല്‍ ഗുണ്‍ടകളുടെയും മാനേജുമെന്റുകളുടെയും പ്രതികാരം. പിന്നെയെന്തുണ്‍ട് പ്രതിവിധി? അഭിമാനബോധമുള്ള കുട്ടി ചിന്തിക്കുന്നു; ഇനിയെന്തു ജീവിതം? ആത്മഹത്യ അവന്റെ ജീവനും കുടുംബത്തിന്റെ പ്രതീക്ഷകള്‍ക്കും തിരശ്ശീല വീഴ്ത്തുന്നു. ഈറോഡിലെ ഒരു കാമ്പസില്‍ ഗുരുതരമായ റാഗിംഗ് പീഡനമേറ്റ് 2008 ഫെബ്രുവരിയില്‍ ആശുപത്രിശയ്യയില്‍ ജീവന്‍ അവസാനിപ്പിച്ച സാനുകുര്യാക്കോസ് എന്ന വിദ്യാര്‍ഥിയും പൂന്തമല്ലിയിലെ ഒരു എഞ്ചിനീയറിംഗ് കോളേജിലെ റാഗിംഗ് ഗുണ്ടാപടയുടെ പീഡനത്തെത്തുടര്‍ന്ന് മാനസിക സംഘര്‍ഷം നിമിത്തം ഹോസ്റല്‍ ജനലിന്റെ കമ്പിയില്‍ 2004 ഡിസംബറില്‍ കെട്ടിത്തൂങ്ങിമരിച്ച മോഹന്‍കാര്‍ത്തിക് എന്ന പത്തൊമ്പതുകാരനും റാഗിംഗ് എന്ന നീചകൃത്യത്തിന്റെ അനിഷേധ്യ ഇരകളാണ്. മനുഷ്യത്വത്തിന്റെ മൂല്യം കളഞ്ഞുകുളിച്ചു, പരപീഡനകലയിലൂടെ സഹജീവിയെയും സഹപാഠിയെയും കൊല്ലാകൊലയോ കൊലയോ നടത്തുന്നതിന് കൌമാരത്തെയും യുവത്വത്തെയും പ്രേരിപ്പിക്കുന്ന കാരണമെന്താണ്? ഇവ്വിഷയകമായി പഠനം നടത്തിയോ അല്ലാതെയോ അഭിപ്രായപ്രകടനം നടത്തിയ പലരും പല കാരണങ്ങളാണ് പറഞ്ഞിട്ടുള്ളത്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടവ നമുക്കിവിടെ സംഗ്രഹിച്ചു പരിശോധിക്കാം.
ഒന്ന്: കലാലയ കാമ്പസുകളുടെ അരാഷ്ട്രീയത, അന്യസംസ്ഥാനങ്ങളിലെ അരാഷ്ട്രീയ കാമ്പസുകളില്‍ പ്രതികരിക്കാനും പ്രതിരോധിക്കാനും പ്രതിഷേധിക്കാനും വിദ്യാര്‍ഥിസംഘടനകളില്ലാത്തതുകൊണ്‍ടാണ് റാഗിംഗ് അക്രമം ഉണ്‍ടാകുന്നത്. ഈ അഭിപ്രായം പൂര്‍ണമായും ശരിയല്ല. വിദ്യാര്‍ഥിരാഷ്ട്രീയ സംഘടനകളില്ലാത്ത അന്യസംസ്ഥാനങ്ങളില്‍ മാത്രമല്ല, കേരളത്തിലും റാഗിംഗ് പീഡനങ്ങള്‍ പലപ്പോഴും നടന്നിട്ടുണ്‍ട്. 1978ല്‍ തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജിലുണ്‍ടായ ഒരു റാഗിംഗ് ഏറെ വിവാദം സൃഷ്ടിക്കുകയുണ്‍ടായി. കോളേജുകളില്‍ മാത്രമല്ല, സ്കൂളുകളില്‍പോലും സമീപകാലത്ത് അക്രമസംഭവങ്ങളും റാഗിംഗ് പീഡനങ്ങളുമുണ്‍ടായിട്ടുണ്‍ട്. പന്തല്ലൂരിലെ സര്‍ക്കാര്‍ സ്കൂളില്‍ സീനിയര്‍ വിദ്യാര്‍ഥികളുടെ പീഡനത്തിനിരയായ പ്ളസ്വണ്‍ വിദ്യാര്‍ഥി രവികുമാര്‍ 2004 ആഗസ്റ് 16നു വിഷം കഴിച്ചു ജീവനൊടുക്കിയ വിവാദസംഭവം നാം മറന്നിട്ടില്ല.
വിദ്യാര്‍ഥിയൂണിയനുകള്‍ കാമ്പസുകളില്‍ നീതിയും സമാധാനവും ഉറപ്പുവരുത്തുകയല്ല, മറിച്ച് ആക്രമണപ്രവര്‍ത്തനങ്ങള്‍ക്ക് ആക്കംകൂട്ടുകയാണ് ചെയ്തുകൊണ്‍ടിരിക്കുന്നത്. “കലാലയങ്ങളില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും അല്ലാതെയും വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകര്‍ അക്രമങ്ങള്‍ നടത്തുന്നത് കേരളത്തിലും സാധാരണമായിരിക്കുന്നു. വിദ്യാര്‍ഥികളില്‍ ജനാധിപത്യവീക്ഷണവും സഹിഷ്ണുതയും നേതൃഗുണവും മറ്റും വളര്‍ത്താനാണ് കലാലയരാഷ്ട്രീയം സഹായകമാകേണ്‍ടത്. ദൌര്‍ഭാഗ്യവശാല്‍ നിസ്സാരകാര്യങ്ങള്‍ക്കുപോലും ചില വിദ്യാര്‍ഥിസംഘടനകള്‍ പരസ്പരം ഏറ്റുമുട്ടുന്നു. ചില സ്ഥലങ്ങളില്‍ ഇത്തരം സംഘട്ടനങ്ങളില്‍ മാരകായുധങ്ങള്‍ വരെ പ്രയോഗിക്കാറുണ്‍ട്. വിദ്യാര്‍ഥികളെ അക്രമത്തിന് പ്രേരിപ്പിക്കാനും എതിര്‍ചേരിക്കാരെ നേരിടുന്നതിന് അവരെ സഹായിക്കാനും ചിലപ്പോള്‍ ബാഹ്യശക്തികളും എത്തുന്നു. ഇവയെല്ലാം കലാലയങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തെയും വിദ്യാര്‍ഥികളുടെ പഠനത്തെയും ബാധിക്കും. ഇക്കാര്യത്തില്‍ നീതിപീഠങ്ങള്‍ പലവട്ടം ആശങ്ക പ്രകടിപ്പിച്ചിട്ടുള്ളതാണ്. പലയിടത്തും വിദ്യാര്‍ഥി സംഘട്ടനങ്ങളെ നിയന്ത്രിക്കുന്നത് ബന്ധപ്പെട്ട രാഷ്ട്രീയകക്ഷികളാണെന്നത് രഹസ്യമല്ല” (മാതൃഭൂമി ദിനപത്രം 10-12-2008).
അപ്പോള്‍ കലാലയകാമ്പസുകളുടെ അരാഷ്ട്രീയതയാണ് വഴിതെറ്റിയ റാഗിംഗിന്റെ പ്രധാനകാരണമെന്നു പറഞ്ഞുകൂടാ. കാമ്പസുകളുടെ രാഷ്ട്രീയവല്‍ക്കരണം പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ് ചെയ്യുക. കേരളത്തില്‍ നടക്കുന്ന കൊലപാതകങ്ങളില്‍ 75.8 ശതമാനവും രാഷ്ട്രീയകാരണങ്ങളാലുള്ളവയാണെന്ന് ദേശീയ ക്രൈംറെക്കോര്‍ഡ്സ് ബ്യൂറോ പറയുന്നു (മാതൃഭൂമി ദിനപത്രം 3-12-2008).
രണ്‍ട്: ദുര്‍ബലരെ ഉപദ്രവിക്കുകയെന്ന പൊതുസമൂഹത്തിന്റെ കാഴ്ചപ്പാടാണ് റാഗിംഗ് പ്രവണതയുടെ മനഃശാസ്ത്രമെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. വിദ്യാഭ്യാസത്തോടൊപ്പം ആധിപത്യവും പഠിച്ചിരിക്കണമെന്ന ബ്രിട്ടീഷ് രീതിയില്‍ നിന്നാണ് ഇതിന്റെ വ്യാപനമെന്നാണവര്‍ പറയുന്നത്. ഇതുശരിയല്ല. സ്വതന്ത്ര ഇന്ത്യയില്‍ ഈ മനോഗതി വളര്‍ത്തുന്ന സ്ഥാപനങ്ങളുള്ളതായി അറിയപ്പെട്ടിട്ടില്ല. മാത്രവുമല്ല, സമത്വബോധവും സദാചാരനിഷ്ഠയുമുള്ള കുടുംബത്തില്‍ നിന്നും വരുന്ന ശാന്തരായ വിദ്യാര്‍ഥികള്‍ പോലും ആദ്യം റാഗിംഗ് പീഡനങ്ങള്‍ക്കു ഇരകളാവുകയും പിന്നീട്, തങ്ങള്‍ സഹിച്ച വേദനകളെല്ലാം മറന്ന് അവര്‍ ചേട്ടന്‍മാരാകുമ്പോള്‍ മുന്‍ചേട്ടന്‍മാരുടെ മാതൃക സ്വീകരിച്ചു റാഗിംഗ് നടത്തി നവാഗതരെ മര്‍ദ്ദിക്കുന്നതില്‍ ആവേശം കാണിക്കുകയും ചെയ്യുന്നതായാണ് നാം കാണുന്നത്. കേവലമായ പരമ്പരാഗത മേലാളമനസ്ഥിതിയില്‍ നിന്നല്ല ഈ അക്രമവാസനയും ലൈംഗികപരാക്രമവും ധനാപഹരണവുമുണ്‍ടാകുന്നത് എന്ന കാര്യം വ്യക്തമാണ്.
മൂന്ന്: റാഗിംഗിന്റെ ക്രിമിനല്‍വല്‍ക്കരണത്തിന് പ്രധാനകാരണമായി മറ്റുചിലര്‍ കാണുന്നത് സ്വാശ്രയവിദ്യാഭ്യാസത്തിന്റെ വ്യവസായവത്കരണത്തെയാണ്. ലാഭേച്ഛുക്കളായ മാനേജുമെന്റുകള്‍, സീനിയര്‍ വിദ്യാര്‍ഥികള്‍ക്ക് എല്ലാവിധ അഴിഞ്ഞാട്ടത്തിനും സ്വാതന്ത്യ്രം നല്‍കുന്നു. ഈ ചേന്‍മാരായിരിക്കും പലപ്പോഴും നവാഗതരെ റിക്രൂട്ട് ചെയ്യുന്ന ഏജന്റുമാര്‍. അവര്‍ക്കു കമ്മീഷനുപുറമെ നല്‍കുന്ന ഒരു ആനുകൂല്യം കൂടിയാണ് റാഗിംഗിനുള്ള മൌനാനുവാദം. ഈ അഭിപ്രായത്തില്‍ ഭാഗികസത്യമുണ്‍ടായിരിക്കാം. എല്ലാ മാനേജുമെന്റും അങ്ങനെയാണെന്നു പറയാവതല്ല; വല്ല മാനേജുമെന്റും അങ്ങനെയാണെന്നു വന്നാല്‍തന്നെ അത് റാഗിംഗിന്റെ നിലനില്‍പിനും വളര്‍ച്ചക്കും മാത്രമേ കാരണമാകുന്നുള്ളൂ. അതുകൊണ്‍ട് വിദ്യാര്‍ഥികള്‍ അക്രമാസക്തരായിക്കൊള്ളണമെന്നില്ല; അക്രമവാസനയുള്ളവര്‍ക്ക് അത് തണല്‍ നല്‍കുന്നുവെങ്കിലും.
നാല്: ശിക്ഷാനടപടികളുടെ കാര്‍ക്കശ്യക്കുറവാണ് വേറെ ചിലര്‍ കാരണമായിപ്പറയുന്നത്. ഇത് ഒരളവോളം ശരിയാണ്. പക്ഷേ, ശിക്ഷാനടപടികള്‍കൊണ്‍ടു മാത്രം ഈ പ്രവണത അവസാനിപ്പിക്കാന്‍ കഴിയില്ല. ഏതു നടപടിയെയും മറികടക്കാനിന്ന് പണത്തിനും സ്വാധീനത്തിനും കഴിയും. പ്രിന്‍സിപ്പലോ മാനേജുമെന്റോ ശക്തമായ നടപടി സ്വീകരിച്ചാല്‍ തന്നെ, ബാഹ്യ ഇടപെടലുകളുടെ ഫലമായി ഗുണ്‍ടകള്‍ ശിക്ഷയില്‍ നിന്നും രക്ഷപ്പെടുന്ന സംഭവങ്ങള്‍ ധാരാളമാണ്.
റാഗിംഗ് ക്രിമിനലുകളെ മാത്രമല്ല, ബന്ധപ്പെട്ട സ്ഥാപനാധികൃതരെയും കേസില്‍ ചേര്‍ക്കണമെന്നാണ് ചിലരുടെ പക്ഷം. എന്നാല്‍ കേസിലൂടെയും കോടതി നടപടിയിലൂടെയും മാത്രം, ഇന്നത്തെ സാഹചര്യത്തില്‍ ഒരു കാര്യത്തിനും അറുതിവരുത്താന്‍ സാധ്യവുമല്ല. ഇന്ത്യയിലെ കോടതികളില്‍ 2,59,00,000 കേസുകള്‍ തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുന്നു. സുപ്രീംകോടതിയില്‍ മാത്രം 49,000, ഹൈക്കോടതിയില്‍ 98 ലക്ഷം, ബാക്കി കീഴ്കോടതികളില്‍. എത്ര ശ്രമിച്ചാലും ആണ്‍ടില്‍ 22,000ലധികം കേസുകളില്‍ വിധിപറയാന്‍ സുപ്രീംകോടതിക്കാവില്ല. ഈ കണക്കുകള്‍ ഇന്ത്യയിലെ പരമോന്നത ന്യായാധിപന്‍ സുപ്രീംകോടതി ചീഫ്ജസ്റിസ് കെ. ജി. ബാലകൃഷ്ണന്‍ തന്നെ പറഞ്ഞിട്ടുള്ളതായി 2007 ആഗസ്റ് 13ന് മാതൃഭൂമി ദിനപത്രം എഴുതിയതാണ്. എന്നാല്‍ രാജ്യത്ത് തീര്‍പ്പാക്കാതെ കിടക്കുന്ന കേസുകള്‍ 3.50 കോടിയിലേറെ വരുമെന്നും സുപ്രീംകോടതിയില്‍ മാത്രം പ്രതിവര്‍ഷം കേസുകളുടെ എണ്ണം 23 ശതമാനവും കൂടുന്നുവെന്നും മാതൃഭൂമി തന്നെ അതിന്റെ 22-12-2008ലെ പ്രസംഗത്തില്‍ പറയുന്നു. പ്രശ്നസങ്കീര്‍ണത അനുദിനം കൂടുന്നുവെന്നര്‍ഥം.
അഞ്ച്: രക്ഷിതാക്കളുടെ അശ്രദ്ധയാണ് കാരണമെന്ന് അഭിപ്രായപ്പെടുന്നവരുമുണ്‍ട്. ഇതുമാത്രം കാരണമല്ലെങ്കിലും ഇതും പ്രധാനകാരണങ്ങളിലൊന്നാണെന്ന് സമ്മതിക്കാതെ വയ്യ. വികാരം വിവേകത്തിനു വഴിമാറുന്ന പ്രായമാണ് കൌമാരവും യൌവനപ്പിറവിയും. രക്ഷിതാക്കളുടെ ബദ്ധശ്രദ്ധയും സൂക്ഷ്മനിരീക്ഷണവും ഉണ്ടാകേണ്‍ട സമയമാണിത്. അപ്പോള്‍ രക്ഷിതാക്കളുടെ നോട്ടമില്ലെങ്കില്‍ കുട്ടികള്‍ അവര്‍ ബന്ധപ്പെടുന്ന സാഹചര്യങ്ങളുടെ അടിമകളാകും.
സാമൂഹിക സ്റാറ്റസിന്റെ പേരിലോ പഠനാനന്തര ജോലിയുടെ വേതനവലിപ്പത്തിന്റെ പേരിലോ പല രക്ഷിതാക്കളും കുട്ടികളുടെ അഭിരുചി നോക്കാതെ അവര്‍ക്കു താത്പര്യമില്ലാത്ത പഠനമേഖല തിരഞ്ഞെടുക്കുന്നതിനു നിര്‍ബന്ധിക്കുന്നു. അതിന് വിദ്യാഭ്യാസസ്ഥാപനം തിരഞ്ഞെടുക്കുമ്പോള്‍ ആ സ്ഥാപനത്തിന്റെ ചരിത്രമോ പശ്ചാത്തലമോ നോക്കാതെ റിക്രൂട്ടിംഗ് ഏജന്റുമാര്‍ നല്‍കുന്ന ബാഹ്യചിത്രം മാത്രം ആധാരമാക്കുന്നു. തദ്ഫലമായി വിദ്യാര്‍ഥികള്‍ വഷളായ അന്തരീക്ഷത്തില്‍ എത്തിപ്പെടുന്നു. മാതൃകാധ്യാപകരോ സദ്സ്വഭാവികളായ വിദ്യാര്‍ഥികളോ ഇല്ലാത്ത സാഹചര്യം, ശ്വാസം മുട്ടിക്കുന്ന അധ്യയനവും വരിഞ്ഞുകെട്ടിയ പഠനവും; ഇതിനിടയില്‍ വല്ല അവധിയോ ഇടവേളയോ കിട്ടിയാല്‍ വൈകൃതം പ്രാപിച്ച മനോവികാരങ്ങള്‍ മൃഗീയസ്വഭാവങ്ങളിലൂടെ ബഹിര്‍പ്രകടനം നടത്തുന്നു. കാമ്പസില്‍ നേരത്തെ അനുഭവപ്പെട്ട നീചവൃത്തികള്‍ അവര്‍ മാതൃകയാക്കുന്നു. അതുകൊണ്‍ട് രക്ഷിതാക്കള്‍ പഠനമേഖലയും സ്ഥാപനവും തിരഞ്ഞെടുക്കുമ്പോള്‍ ബദ്ധശ്രദ്ധ പുലര്‍ത്തുകയും പിന്നീട് പഠനകാലത്ത് കുട്ടികളുടെ ചലനങ്ങളും കൂട്ടുകെട്ടുകളും അന്വേഷിച്ചുകൊണ്‍ടിരിക്കുകയും ശരിയായ നിരീക്ഷണത്തിലൂടെ അവരെ നിയന്ത്രിക്കുകയും ചെയ്യണം.
എന്നാല്‍ രക്ഷിതാക്കളുടെയോ അധ്യാപകരുടെയോ മാനേജുമെന്റുകളുടെയോ നിയമപാലകരുടെയോ നിയന്ത്രണങ്ങള്‍ക്കെല്ലാം പരിധിയും പരിമിതിയുമുണ്‍ട്. കുട്ടികള്‍ വിചാരിച്ചാല്‍ അതെല്ലാം മറികടക്കാനും സ്വേച്ഛാനുസാരം പ്രവര്‍ത്തിക്കാനും കഴിയും. അതുകൊണ്‍ട് അവരില്‍ സ്വയംബോധം സൃഷ്ടിക്കണം. ഓരോ തലമുറയും വരുംതലമുറക്ക് തലവേദനയാകുന്നതിന് പകരം അവര്‍ക്ക് മാതൃകയാവണം. അതിനവരില്‍ ധര്‍മബോധം ഉണ്‍ട ാക്കണം. ശരിയായ ധാര്‍മികബോധം ശരിയായ വിശ്വാസത്തില്‍ നിന്നും തജ്ജന്യമായ ഭക്തിയില്‍ നിന്നും മാത്രമേ ഉണ്‍ടാവുകയുള്ളൂ. അല്ലാഹുവിലും പരലോക വിചാരണയിലുമുള്ള അചഞ്ചലമായ വിശ്വാസം കുട്ടികളില്‍ രൂഢമൂലമാക്കുന്നതില്‍ മുസ്ലിം രക്ഷിതാക്കള്‍ ബദ്ധശ്രദ്ധരാകണം. മുസ്ലിംകുട്ടികള്‍ മറ്റുകുട്ടികള്‍ക്ക് മാതൃകയാവണം. റാഗിംഗിന്റെ പേരില്‍ ഇന്നുനടക്കുന്ന നീചപ്രവര്‍ത്തനങ്ങളെല്ലാം ഇസ്ലാം നിരോധിച്ചിട്ടുള്ള കാര്യങ്ങളാണ്. ഒരാളെയും ശാരീരികമായോ മാനസികമായോ സാമ്പത്തികമായോ പീഡിപ്പിക്കാന്‍ പാടില്ല.
ദാരുണ മരണത്തിനോ ആത്മഹത്യക്കോ ഇടവരുത്തുന്ന പീഡനമാണ് റാഗിംഗ് മുറകളില്‍ ഏറ്റവും ഗുരുതരമായത്. അശ്ളീല ഫലിതങ്ങളാണ് ഏറ്റവും ലഘുവായത്. ശാരീരിക പീഡനം, മാനസികപീഡനം, ലൈംഗികാക്രമണം, ധനാപഹരണം, മാനഭംഗപ്പെടുത്തല്‍ ആദിയായവയാണ് ഇടനിലമുറകള്‍. ഇവയെല്ലാം ഹറാമും കുറ്റകരവുമാണ്. അന്യായമായി ആരെയും വധിക്കാന്‍ പാടില്ല. അതിനു പ്രേരിപ്പിക്കാനും കാരണം സൃഷ്ടിക്കാനും പാടില്ല. ആത്മഹത്യയും അതിനു ഹേതുവാകുന്ന പ്രവര്‍ത്തനങ്ങളും മഹാപാതകങ്ങളാണ്. വിശ്രുതകര്‍മശാസ്ത്ര പണ്ഢിതനായ ഇബ്നുഹജര്‍(റ) തന്റെ സവാജിര്‍ എന്ന ഗ്രന്ഥത്തില്‍ തെളിവുകള്‍ നിരത്തി മഹാപാപങ്ങള്‍ വിശദീകരിച്ചപ്പോള്‍, ഒരു മുസ്ലിമിനെയോ അമുസ്ലിം പൌരനെയോ വധിക്കുക, ആത്മഹത്യ ചെയ്യുക, നിഷിദ്ധമായ വധത്തിനു സഹായിക്കുക, അതു ചെറുക്കാതെ കണ്‍ടുനില്‍ക്കുക, വധത്തിനു കാരണം സൃഷ്ടിക്കുക ഇവയെല്ലാം വന്‍കുറ്റങ്ങളില്‍പെട്ടതായി രേഖപ്പെടുത്തിയിട്ടുണ്‍ട്. മാത്രമല്ല, ഒരു മുസ്ലിമിനെയോ അമുസ്ലിം പൌരനെയോ അന്യായമായി അടിക്കുന്നതും വന്‍കുറ്റമാണ്. ഒരു മുസ്ലിമിനെ ഭീഷണിപ്പെടുത്തുന്നതും അവനുനേരെ ആയുധം ചൂണ്‍ടുന്നതും അവന്റെ ധനം ഒളിപ്പിച്ചു ഭീതിപ്പെടുത്തുന്നതും മഹാപാപങ്ങളുടെ കൂട്ടത്തില്‍ തന്നെ എണ്ണിയിട്ടുണ്‍ട് (സവാജിര്‍ 2/97-98 നോക്കുക).
മൃഗത്തെപ്പോലും അനാവശ്യമായി അടിച്ചുവേദനിപ്പിക്കാന്‍ പാടില്ല; അനിവാര്യഘട്ടത്തില്‍ തന്നെ അസഹ്യമായി വേദനിപ്പിക്കാന്‍ പാടില്ല (നിഹായ 7/242, സവാജിര്‍ 2/87).
ഒരു ജീവിയെയും മാനസികമായിപ്പോലും പീഡിപ്പിക്കാന്‍ പാടില്ല. അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) പറയുന്നു: “ഞങ്ങള്‍ റസൂലുല്ലാഹി(സ്വ)യുടെ കൂടെ ഒരു യാത്രയിലായിരുന്നു. അപ്പോള്‍ തിരുമേനി(സ്വ) തന്റെ ആവശ്യനിര്‍വഹണത്തിനുപോയി. ഞങ്ങള്‍ തദവസരം ഒരു അടക്കാക്കിളിയെ കണ്‍ടു. അതിന്റെ കൂടെ രണ്‍ടു കുഞ്ഞുങ്ങളുമുണ്‍ടായിരുന്നു. കുഞ്ഞുങ്ങളെ പിടിച്ചുവെച്ചു. അടക്കാക്കിളി വന്നു ചിറകുവിടര്‍ത്തി വട്ടമിട്ടു പറക്കാന്‍ തുടങ്ങി. തിരുമേനി(സ്വ) തിരിച്ചെത്തി. അപ്പോള്‍ അവിടുന്ന് പറഞ്ഞു: ഈ പക്ഷിയുടെ കുഞ്ഞുങ്ങളെ പിടിച്ചുവെച്ചു അതിനെ വേദനിപ്പിച്ചതാരാണ്? കുഞ്ഞുങ്ങളെ അതിനു തിരിച്ചുനല്‍കുക” (അബൂദാവൂദ് 2675).
മിതമായ രീതിയില്‍ ഫലിതം അനുവദനീയമാണ്. വ്യാജം കലരാതെ, പരിഹാസമില്ലാതെ, ആരെയും മാനഭംഗപ്പെടുത്താതെ, ഉപദ്രവമേല്‍പിക്കാതെ തമാശ പറയാം. നബി(സ്വ) തന്റെ അനുചരരോട് ഇവ്വിധം തമാശ പറയാറുണ്‍ടായിരുന്നു. അത് വല്ലപ്പോഴും ആവശ്യത്തിനുവേണ്‍ടി മാത്രമായിരുന്നു.
ഇമാം നവവി(റ) പറയുന്നു: “പതിവായോ അമിതമായോ നടത്തുന്ന ഫലിതമാണ് നിരോധിതമായ തമാശ. ഇത് അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയില്‍ നിന്നും സുപ്രധാനമായ മതകാര്യങ്ങളെക്കുറിച്ചുള്ള ചിന്തയില്‍ നിന്നും മനുഷ്യനെ അശ്രദ്ധനാക്കുന്നു. മിക്കപ്പോഴും മറ്റുള്ളവരെ വേദനിപ്പിക്കാന്‍ അത് ഇടവരുത്തുകയും ചെയ്യുന്നു. അങ്ങനെ പക സൃഷ്ടിക്കുകയും ചെയ്യുന്നു. മാത്രവുമല്ല, ഗാംഭീര്യവും വ്യക്തിത്വവും നഷ്ടപ്പെടുത്തുന്നു. ഈ ദോഷവശങ്ങളില്‍ നിന്നു രക്ഷപ്പെട്ടിട്ടുള്ള ഫലിതമാണ് അനുവദനീയമായ തമാശ. അല്ലാഹുവിന്റെ റസൂല്‍ അപൂര്‍വമായി നടത്തിയിരുന്നത് ഈയിനം തമാശയായിരുന്നു. അതാകട്ടെ സദസ്സിന്റെ മനോവിഷമം സാന്ത്വനപ്പെടുത്തുവാനും വേണ്‍ടിയായിരുന്നു. അപ്രകാരമുള്ള ഫലിതം അഭികാമ്യമായ ചര്യയാകുന്നു”(മിര്‍ഖാത്, അലിഖാരി 9/171).
ചിരിക്കാന്‍ വേണ്‍ടി മാത്രം കഥകളോ വാര്‍ത്തകളോ മെനഞ്ഞുണ്‍ടാക്കാന്‍ പാടില്ല; അത് കുറ്റകരമാണ്. അശ്ളീലമോ നുണയോ പറഞ്ഞു സദസ്യരെ ചിരിപ്പിക്കുന്നതും അത്തരം സദസ്സില്‍ പങ്കെടുക്കുന്നതും ഹറാമാണ് (ഫത്ഹുല്‍ മുഈന്‍ 380). ചുരുക്കത്തില്‍ റാഗിംഗിന്റെ ഏറ്റവും ലഘുവായ മുറപോലും നിഷിദ്ധമാണെന്നു വരുന്നു.

ചൂതാട്ടം, പകിടകളി

പ്രാചീന കാലം മുതല്‍ക്കേ ഇന്ത്യ, ഗ്രീസ്, റോം എന്നിവിടങ്ങളില്‍ പ്രചാരത്തിലുണ്‍ടായിരുന്ന ഒരു വിനോദമാണ് ചൂതുകളി. ആറു വശങ്ങളുള്ള ചെറിയ ചതുരക്കട്ടകള്‍ ചൂതുപലകയില്‍ നിരത്തി പ്രത്യേക നിയമങ്ങളനുസരിച്ചുകൊണ്‍ടാണ് കളി. ചൂതിലെ കരുക്കളായ ഈ കട്ടകള്‍ക്ക് ചുക്കിണികള്‍ എന്നു പറയുന്നു. പ്രാചീനകാലത്ത് താന്നിക്കുരുക്കള്‍ കൊണ്‍ടാണ് ചൂതുകള്‍ ഉണ്‍ടാക്കിയിരുന്നത്. മോഹന്‍ജദാരോയിലും ഹാരപ്പയിലും നടന്ന ഉത്ഖനനങ്ങളില്‍ ദന്തനിര്‍മിതങ്ങളായ ചുക്കിണികള്‍ കണ്‍ടുകിട്ടിയിട്ടുണ്‍ടത്രെ. പക്ഷേ, ഇന്നു സെല്ലുലോസ്, പ്ളാസ്റിക് മുതലായവകൊണ്‍ട് ചുക്കിണികള്‍ നിര്‍മിക്കുന്നു. ഓരോ കട്ടയിലും ഒന്നുമുതല്‍ ആറുവരെ കുത്തുകള്‍ (ദ്വാരങ്ങള്‍) ഉണ്‍ടായിരിക്കും. ചൂതുകള്‍ നാലെണ്ണം വീതമുള്ള നാലു സെറ്റുകളായിരിക്കും. രണ്‍ടുപേര്‍ മാത്രമായിട്ടും രണ്‍ടുപേര്‍ വീതമുള്ള രണ്‍ടു ടീമായിട്ടും കളിക്കാറുണ്‍ട്. ചൂതുകളി രാജാക്കന്‍മാര്‍ക്ക് വര്‍ജ്യമായ സപ്തവ്യസനങ്ങളില്‍ ഒന്നാണെന്നും ചൂതുകളിയിലൂടെ രാജാധികാരം നഷ്ടപ്പെട്ടവരാണ് ധര്‍മപുത്രരും നളനുമെന്നും ഹൈന്ദവപുരാണങ്ങള്‍ പറയുന്നു. ഇങ്ങനെ ചൂതുകളിയുടെ ദോഷങ്ങള്‍ ഊന്നിപ്പറയുമ്പോള്‍ തന്നെ രാജാക്കന്മാര്‍ക്കുവേണ്ടി ബ്രഹ്മാവിനാല്‍ നിര്‍മിക്കപ്പെട്ടതാണിത് എന്ന പ്രസ്താവവും പുരാണങ്ങളിലുണ്‍ട് (സര്‍വ്വവിജ്ഞാനകോശം 11/104, 105).
ചൂതുകളി പല നാടുകളിലും പല രീതിയിലാണ് നടന്നിരുന്നത്. അജ്ഞാനകാലത്ത് അറേബ്യയില്‍ നിലവിലുണ്‍ടായിരുന്ന ഒരു വിനോദമായിരുന്നു മൈസിര്‍. മൈസിര്‍ എന്നാല്‍ ചൂതുകളിയാണെന്ന് പ്രവാചകശിഷ്യന്‍മാരായ ഇബ്നുഉമര്‍ (റ), ഇബ്നുഅബ്ബാസ് (റ) എന്നിവര്‍ പ്രസ്താവിച്ചിട്ടുണ്‍ട്. ഇസ്ലാമിന്റെ ആഗമം വരെ ചൂതുകളി സമ്പ്രദായം അറബികളില്‍ നിലനിന്നിരുന്നു. അല്ലാഹു ഇത്യാദി ദുഃസ്വഭാവങ്ങളില്‍ നിന്ന് അവരെ നിരോധിച്ച് വിലക്കുകയുണ്‍ടായി. പ്രസിദ്ധ താബിഈ പണ്ഢിതരായ അത്വാഅ്, മുജാഹിദ്, ത്വാഊസ് എന്നിവര്‍ പറയുന്നു: ചൂതാട്ട ഇനത്തില്‍ പെട്ട എല്ലാ സംഗതിയും മൈസിറില്‍ പെടുന്നു. കുട്ടികളുടെ അണ്‍ടിക്കളി വരെ (തഫ്സീര്‍ ഇബ്നുകസീര്‍ 2/127). പണം വെച്ചു മാത്രമല്ല, ഭാര്യമാരെയും സമ്പാദ്യങ്ങളെയും മുഴുവന്‍ പന്തയം വെച്ച്, അറബികള്‍ ഇസ്ലാമിനുമുമ്പ് ചൂതുകളിക്കാറുണ്‍ടായിരുന്നുവെന്ന് ഇബ്നുഅബ്ബാസ് (റ) പറയുന്നു. ഇപ്രകാരം കളിച്ചു പരാജയപ്പെടുന്നവന് ഭാര്യമാരും സമ്പത്തും നഷ്ടപ്പെടുകയും അത് ജേതാവ് നേടുകയും ചെയ്യുമായിരുന്നു (തഫ്സീര്‍ ഖുര്‍ത്വുബി 2/50).
അക്കാലത്ത് അറബികളില്‍ പ്രചാരത്തിലുണ്ടായിരുന്ന ഒരു മൈസിറായിരുന്നു ‘ഒട്ടകച്ചൂതാട്ടം’. ഇത് രണ്‍ടുവിധത്തിലായിരുന്നു. ഒരു ഒട്ടകത്തെ അറുത്ത് പത്തുവീതം വെച്ചു കളിയില്‍ പങ്കെടുക്കുന്ന പത്താളുകളുടെ പേരില്‍ അസ്ത്രങ്ങള്‍ കശക്കിയെടുക്കുകയായിരുന്നു അവയിലൊന്ന്. പത്തു അസ്ത്രങ്ങളില്‍ ഒന്നിന് ഏഴും മറ്റൊന്നിനു മൂന്നും വിഹിതങ്ങളായിരുന്നു. ഇതുരണ്‍ടും നേടുന്നവര്‍ ഒട്ടകം മുഴുവന്‍ കൈവശപ്പെടുത്തും. മറ്റുള്ളവര്‍ പരാജയപ്പെടും. അവര്‍ ഈ ഒട്ടകത്തിന്റെ വില കൊടുക്കണം. ഇതാണ് ഏറ്റവും പ്രചാരത്തിലുണ്‍ടായിരുന്ന മൈസിര്‍. അതുകൊണ്‍ടാണ് പ്രസിദ്ധ അറബിക്കവിയായിരുന്ന ഇംറുഉല്‍ഖൈസ് തന്റെ കാമുകിയോട് ഇപ്രകാരം പറഞ്ഞത്:
അറുകൊല ചെയ്യപ്പെട്ട ഹൃദയത്തിന്റെ പത്തു ഭാഗങ്ങളെയും, നിന്റെ നയനാസ്ത്രങ്ങള്‍ കൊണ്‍ട് അടിച്ചെടുക്കാന്‍ വേണ്‍ടി മാത്രമാണ് നിന്റെ ഇരുനേത്രങ്ങള്‍ കണ്ണീരൊഴുക്കിയിട്ടുള്ളത്. ഇവിടെ കവി തന്റെ ഹൃദയത്തെ ചൂതില്‍ അറുത്തു പത്തായി ഭാഗിക്കുന്ന ഒട്ടകത്തോടും, കാമുകിയുടെ കണ്ണുകളെ ചൂതില്‍ ഏഴും മൂന്നും വിഹിതം നേടുന്ന മുഅല്ലാ, റഖീബ് എന്നീ രണ്‍ടു അസ്ത്രങ്ങളോടും കണ്ണീരൊഴുക്കി ഹൃദയത്തെ പൂര്‍ണമായി സ്വാധീനിക്കുന്നതിനെ ചൂതുകളിയില്‍ ഒട്ടകഭാഗങ്ങള്‍ മുഴുവന്‍ നേടുന്നതിനോടും സാദൃശ്യമാക്കിയിരിക്കുകയാണ് (ശര്‍ഹുല്‍ മുഅല്ലഖാത്ത്, സൌസിനി 15, 16).
ഒരു ഒട്ടകത്തെ ഇരുപത്തെട്ടുവീതം വെച്ചു, പത്തു അസ്ത്രങ്ങള്‍ കശക്കിയെടുക്കുകയാണ് മറ്റൊരു രൂപം. ഏഴു അസ്ത്രങ്ങള്‍ക്കു യഥാക്രമം 1, 2, 3, 4, 5, 6, 7 എന്നീ വീതങ്ങളുണ്‍ടായിരിക്കും. മൂന്നെണ്ണത്തിന് പൂജ്യവും. പൂജ്യം കിട്ടുന്നവരാണ് ഒട്ടകത്തിന്റെ വില നല്‍കേണ്‍ടത് (ഖുര്‍ത്വുബി 2/50, റാസി 3/45, 46).
മൈസിറിന്റെ അഥവാ ചൂതുകളിയുടെ നിലവിലുണ്‍ടായിരുന്ന എല്ലാ ഇനങ്ങളെയും മറ്റു ഗുരുതരമായ തെറ്റുകളോടൊപ്പം നിരോധിച്ചുകൊണ്‍ട് വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞു:
സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും വിഗ്രഹപ്രതിഷ്ഠകളും പ്രശ്നം വെക്കാനുള്ള അസ്ത്രങ്ങളും പൈശാചിക പ്രവര്‍ത്തനങ്ങളില്‍ പെട്ട ചീത്തകാര്യങ്ങളാകുന്നു. ആകയാല്‍, നിങ്ങള്‍ വിജയം പ്രാപിച്ചവരാകുന്നതിനുവേണ്‍ടി ആ ചീത്തകാര്യങ്ങള്‍ വര്‍ജിക്കുക. മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും ഉണ്‍ടാക്കുവാനും നിങ്ങളെ, അല്ലാഹുവെ സ്മരിക്കുന്നതില്‍ നിന്നും നിസ്കാരത്തില്‍ നിന്നും തടയുവാനും മാത്രമാണ് പിശാച് ഉദ്ദേശിക്കുന്നത്. അതുകൊണ്‍ട് നിങ്ങള്‍ വിരമിക്കാന്‍ തയ്യാറുണ്ടോ? (വിശുദ്ധ ഖുര്‍ആന്‍ 5/90-91).
ചൂതാട്ടം ഏറ്റവും ഗുരുതരമായ സാമൂഹിക കുറ്റങ്ങളിലൊന്നാണ്. അതുകൊണ്‍ടാണ് വിഗ്രഹപ്രതിഷ്ഠകളും ശകുനാസ്ത്രങ്ങളും നിരോധിച്ച കൂട്ടത്തില്‍ തന്നെ അതും നിരോധിച്ചത്. ഇസ്ലാമിന്റെ വീക്ഷണത്തില്‍ അറുവഷളായ ദുഷ്കര്‍മങ്ങളിലൊന്നുകൂടിയാണിത്. കാരണം മദ്യം പോലെ തന്നെ ചൂതാട്ടവും പിശാചിനു മനുഷ്യമനസിലേക്കുള്ള കവാടമാണ്. പിശാച് ആകട്ടെ മനുഷ്യന്റെ ബദ്ധവൈരിയും. വിശ്വാസികള്‍ക്കിടയില്‍ വിദ്വേഷവും ശത്രുതയും സൃഷ്ടിക്കുക, അവരെ അല്ലാഹുവെക്കുറിച്ചുള്ള ബോധത്തില്‍ നിന്നും നിസ്കാരത്തില്‍ നിന്നും പിന്തിപ്പിക്കുക ഇതുമാത്രമാണ് അവന്റെ ലക്ഷ്യം. മൈത്രിക്കു പകരം ശത്രുതയും സ്നേഹത്തിനുപകരം വിദ്വേഷവും ഉളവാക്കുന്നതിലുപരി ആപത്തു മറ്റെന്തുണ്‍ട്? അല്ലാഹുവെക്കുറിച്ചും നിസ്കാരത്തെക്കുറിച്ചും ഒരു മുസ്ലിം അശ്രദ്ധാലുവാകുന്നതിനേക്കാള്‍ ഗുരുതരമായ ദോഷം മറ്റെന്തുണ്‍ട്? നിങ്ങള്‍ പരസ്പരം സ്നേഹമുള്ളവരാകുവോളം സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ലെന്നാണ് നബി (സ്വ) പറഞ്ഞിട്ടുള്ളത്. എന്റെ സ്മരണയില്‍ നിന്ന് വല്ലവനും പിന്തിരിഞ്ഞാല്‍ തീര്‍ച്ചയായും അവന് ക്ളേശകരമായ ജീവിതമുണ്‍ടെന്ന് വിശുദ്ധ ഖുര്‍ആന്‍ ഉണര്‍ത്തിയിട്ടുണ്‍ട്. മാത്രമല്ല, നിസ്കാര കാര്യത്തില്‍ അശ്രദ്ധയും കൃത്യവിലോപവും കാണിക്കുന്നതിനെ സംബന്ധിച്ച് വിശുദ്ധ ഖുര്‍ആന്‍ ശക്തമായ താക്കീത് നല്‍കിയിട്ടുണ്‍ട്.
തങ്ങളുടെ നിസ്കാരത്തെക്കുറിച്ച് അശ്രദ്ധാലുക്കളായ നിസ്കാരക്കാര്‍ക്ക് മഹാനാശം (വിശുദ്ധ ഖുര്‍ആന്‍ 107/4, 5). അവര്‍ക്കുശേഷം (അനുഗ്രഹീതരായ ആ പ്രവാചകന്മാര്‍ക്കു ശേഷം) ഒരു ദുഷിച്ച തലമുറ പകരം വന്നു. അവര്‍ നിസ്കാരം പാഴാക്കുകയും തന്നിഷ്ടങ്ങളെ പിന്തുടരുകയും ചെയ്തു. ആകയാല്‍ അവര്‍ മഹാനാശം കണ്ടെത്തും (വിശുദ്ധ ഖുര്‍ആന്‍ 19/59).
ചൂതാട്ടം വ്യക്തികള്‍ക്കും സമൂഹത്തിനും അപകടകരമാണെന്ന കാര്യത്തില്‍ സംശയമില്ല. ഗുരുതരമായ വിനകളും വ്യക്തമായ കുഴപ്പങ്ങളും അതുമുഖേന സംഭവിക്കുന്നു. ജനങ്ങള്‍ക്ക് നിഷ്ക്രിയത്വവും ആലസ്യവും ശീലിപ്പിക്കുന്ന വിനോദമാണിത്. അദ്ധ്വാനവും ക്ളേശവുമില്ലാതെ അനിശ്ചിത മാര്‍ഗത്തിലൂടെ സാമ്പത്തിക ലാഭവും പുരോഗതിയും കൈവരിക്കുകയാണ് ചൂതാട്ടക്കാരുടെ ലക്ഷ്യം. യാദൃച്ഛിക സൌഭാഗ്യത്തെയും നിരര്‍ഥകമായ വ്യാമോഹങ്ങളെയും അവലംബിക്കുകയാണവര്‍ ചെയ്യുന്നത്. ജനങ്ങളെ മതപരവും ഭൌതികവുമായ ഉത്തരവാദിത്തങ്ങളില്‍ നിന്ന് അശ്രദ്ധരാക്കുന്നുവെന്നതാണ് ചൂതാട്ടത്തിന്റെ മറ്റൊരു ദോഷം. കാരണം ചൂതുകളി അവസാനിക്കുമ്പോള്‍ അതിലേര്‍പ്പെട്ടവനു ഒന്നുകില്‍ വിജയം അല്ലെങ്കില്‍ പരാജയം സംഭവിക്കുന്നു. വിജയം, വീണ്‍ടും ചൂതുകളിച്ച് ലാഭം വര്‍ദ്ധിപ്പിക്കുവാനും നേട്ടം കൂട്ടുവാനും അവനെ പ്രേരിപ്പിക്കുന്നു. പരാജയമാവട്ടെ അവനെ നൈരാശ്യത്തിലേക്ക് നയിക്കുന്നു. ഈ നൈരാശ്യം, വീണ്‍ടും കളിച്ച് വിനഷ്ടമായ പണം വീണ്‍ടെടുക്കുന്നതിന് അവനെ പ്രേരിപ്പിക്കുന്നു. അടുത്ത തവണ ഭാഗ്യം അവനെ തുണച്ചേക്കുമെന്ന പ്രതീക്ഷ അതില്‍ പ്രചോദകമാവുന്നു. തന്നിമിത്തം ജേതാവും പരാജിതനും ചൂതാട്ട സദസ്സ് വിടാതെ ചൂത് കരുക്കള്‍ക്കുമുമ്പില്‍ തപസ്സിരിക്കുന്നു. നിമിഷങ്ങളും മണിക്കൂറുകളും നാളുകളും കടന്നുപോകുന്നത് അവരറിയുന്നില്ല.
ദാരിദ്യ്രത്തിനും ആത്മഹത്യക്കും ചൂതുകളി കാരണമാകുന്നു. കളിയില്‍ ഹരം പിടിക്കുമ്പോള്‍ ഒരിക്കലും തിരിച്ചുവരാത്തവിധം തന്റെ കൈയില്‍ നിന്നും നഷ്ടപ്പെട്ടുപോകുന്ന സംഖ്യകള്‍ സാരമാക്കാതെ, കുറഞ്ഞ സമയം കൊണ്‍ട് എളുപ്പ മാര്‍ഗത്തില്‍ സമ്പന്നനാകുവാനുള്ള വ്യാമോഹം നിമിത്തം നഷ്ടപ്പെട്ടതിലുപരി നേടാമെന്ന പ്രതീക്ഷയോടെ കളിക്കാരന്‍ യത്നം തുടരുന്നു. കൈയിലുള്ളതെല്ലാം തീരുമ്പോള്‍ നഷ്ടബോധവും ദാരിദ്യ്രത്തിന്റെ ആഘാതവും അവനെ ആത്മഹത്യക്കു നിര്‍ബന്ധിക്കുന്നു. മാത്രമല്ല അതിക്രമത്തിനും കൊലപാതകത്തിനും ചൂതുകളി പലപ്പോഴും നിമിത്തമാകാറുണ്‍ട്. കാരണം പരാജിതന്‍ നഷ്ടബോധവും നൈരാശ്യവും നിമിത്തം ജേതാവിനോട് അസൂയയും പകയുമുള്ളവനായി മാറുന്നു. അടങ്ങാത്ത അസൂയയും ഒടുങ്ങാത്ത പകയും തന്റെ പണം തട്ടിയെടുത്ത് പാപ്പരത്തം സമ്മാനിച്ച ജേതാവിനെ കടന്നാക്രമണം നടത്തുകയോ വധിക്കുകയോ ചെയ്യുന്നതിന് പ്രേരിപ്പിക്കുന്നു. അല്ലാഹുവിന്റെ പ്രസ്താവം എത്രമേല്‍ ചിന്തനീയമാണ്: മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും ശത്രുതയും വിദ്വേഷവും ഉണ്‍ടാക്കുവാനും അല്ലാഹുവിനെ സ്മരിക്കുന്നതില്‍ നിന്നും നിസ്കാരത്തില്‍ നിന്നും നിങ്ങളെ തടയുവാനുമാണ് പിശാച് ഉദ്ദേശിക്കുന്നത്. ആകയാല്‍ നിങ്ങള്‍ വിരമിക്കാന്‍ തയ്യാറുണ്ടോ?.
ചൂതുകളി പോലെത്തന്നെ നിഷിദ്ധമായ ഒരു വിനോദമാണ് പകിടകളി. പകിടകളി അക്ഷക്രീഡയുടെ (ചൂത്കളിയുടെ) ഒരു തരഭേദമാണ് (അഖിലവിജ്ഞാനകോശം 3/644). ചെസ്സിനും ചതുരംഗത്തിനും ചില കാര്യങ്ങളില്‍ വ്യത്യാസമുള്ളതുപോലെ ചൂതുകളിയില്‍ നിന്നും അല്‍പം മാത്രമായ വ്യത്യാസമാണ് പകിടകളിക്കുള്ളത് (സര്‍വ്വവിജ്ഞാനകോശം 11/105).
പകിട എന്ന ഉപകരണം ഉപയോഗിച്ചു കളിക്കുന്ന വിനോദമാണ് പകിടകളി. പിച്ചള, ഓട്, ചെമ്പ് എന്നീ ലോഹങ്ങള്‍ കൊണ്‍ടാണ് പകിട നിര്‍മിക്കുന്നത്. ഉള്ള് പൊള്ളയായ ഈ ഉപകരണത്തിനുള്ളില്‍ ചെറുമണികളുള്ളതിനാല്‍ ഉരുട്ടുമ്പോള്‍ കിലുകിലു ശബ്ദമുണ്‍ടാകും. പകിടക്കു നാലു വശങ്ങളുണ്‍ട്. ഒരു വശത്ത് അടയാളങ്ങളൊന്നുമില്ല. മറ്റു മൂന്നു വശങ്ങളിലും 1, 2, 3 എന്ന ക്രമത്തില്‍ ദ്വാരങ്ങളുണ്‍ടാകും. പകിട ഉരുട്ടിക്കളിക്കുമ്പോള്‍ മുകളിലെ അടയാളങ്ങള്‍ നോക്കിയാണ് വിജയം കണക്കാക്കുക. 25 കോഷ്ഠങ്ങള്‍ (5 ഃ 5) അടങ്ങുന്നതാണ് കളിക്കളം. പകിട വീഴുന്നതനുസരിച്ച് ഈ കള്ളികളില്‍ ചെറിയ കരുക്കള്‍ കയറ്റിക്കൊണ്‍ടിരിക്കും. നടുക്കള്ളിയില്‍ ആരുടെ കരുവാണോ ആദ്യമെത്തുന്നത് അയാള്‍ വിജയിക്കും (അഖിലവിജ്ഞാനകോശം 3/644 നോക്കുക).
ചൂതുകളിയുടെ എല്ലാ ദൂഷ്യങ്ങളും പകിടകളിക്കുമുണ്‍ട്. കാരണം ചൂതുകളിയുടെ ഒരു വകഭേദമാണ് പകിടകളി (അഖിലവിജ്ഞാനകോശം 3/644). ചൂതുകളിയോട് അടുത്തുനില്‍ക്കുന്ന ഒരു കളിയാണ് പകിടകളി (മാതൃഭൂമി വാരാന്തപ്പതിപ്പ് 28-9-2003). അതുകൊണ്‍ടുതന്നെ പകിടകളിയെ ഇസ്ലാം നിരോധിച്ചിരിക്കുകയാണ്. ഇമാം നവവി, ഇസ്ലാമിക കര്‍മശാസ്ത്ര സംക്ഷേപമായ മിന്‍ഹാജ് എന്ന വിഖ്യാത ഗ്രന്ഥത്തില്‍ പറയുന്നു:
ശരിയായ അഭിപ്രായപ്രകാരം പകിടകളി ഹറാമാണ് (പേജ് 202). പ്രസിദ്ധ ശാഫിഈ പണ്ഢിതനായ ഇബ്നുഹജര്‍ തന്റെ സവാജിര്‍ എന്ന ഗ്രന്ഥത്തില്‍ വന്‍കുറ്റമായി പകിടകളിയെ എണ്ണിയിട്ടുണ്‍ട്. അതിനു തെളിവായി അദ്ദേഹം ഉദ്ധരിച്ച ചില ഹദീസുകള്‍ കാണുക:
വല്ല വ്യക്തിയും പകിട കളിച്ചാല്‍ അവന്‍ അല്ലാഹുവിനോടും റസൂലിനോടും അനുസരണക്കേട് കാണിച്ചു (അബൂദാവൂദ്, ഇബ്നുഹിബ്ബാന്‍, ഹാകിം). വല്ല വ്യക്തിയും പകിട കളിക്കുന്നുവെങ്കില്‍ അതു തന്റെ കൈ പന്നി മാംസത്തിലും അതിന്റെ രക്തത്തിലും മുക്കുന്നതിനു തുല്യമാണ് (മുസ്ലിം, അബൂദാവൂദ്, ഇബ്നുമാജ).പകിട കളിക്കുകയും പിന്നീട് എഴുന്നേറ്റ് നിസ്കരിക്കുകയും ചെയ്യുന്നവര്‍ ചലം കൊണ്‍ടും പന്നിരക്തം കൊണ്‍ടും അംഗശുദ്ധി വരുത്തിയതിനുശേഷം എഴുന്നേറ്റു നിന്നു നിസ്കരിക്കുന്നവനു തുല്യമാണ് (അഹ്മദ്, അബൂയഅ്ലാ, ബൈഹഖി). നബി (സ്വ) പകിട കളിച്ചുകൊണ്‍ടിരുന്ന ഒരു സംഘമാളുകളുടെ സമീപം നടന്നുപോകാനിടയായി. അപ്പോള്‍ അവിടുന്ന് പറഞ്ഞു:
അശ്രദ്ധമായ ഹൃദയങ്ങള്‍, അദ്ധ്വാനിക്കുന്ന കരങ്ങള്‍, അനാവശ്യം പറയുന്ന നാവുകള്‍ (ബൈഹഖി).
ഈ ഹദീസുകളില്‍ നിന്ന് പകിടകളി വന്‍കുറ്റമാണെന്നു വ്യക്തമാകുന്നതാണ്. ഇതു നിഷിദ്ധമായ വിനോദമാണെന്ന്, ഇമാം ശാഫിഈ (റ) തന്റെ അല്‍ ഉമ്മ് ഗ്രന്ഥത്തില്‍ ഖണ്ഢിതമായി രേഖപ്പെടുത്തിയിട്ടുണ്‍ട്. ഈയടിസ്ഥാനത്തില്‍ ഇതു ഹറാമാണെന്നു ഇമാം മാവര്‍ദി, അല്‍ഹാവീ എന്ന ഗ്രന്ഥത്തിലും റൂയാനി അല്‍ബഹ്റിലും വ്യക്തമാക്കിയിട്ടുണ്‍ട്. പകിടകളി ചെറുദോഷമല്ല, വന്‍കുറ്റങ്ങളിലൊന്നാണ് എന്നതാണ് ശരിയെന്ന് ഇമാമുല്‍ ഹറമൈനി പ്രസ്താവിച്ചിട്ടുണ്‍ട്. ഇമാം അദ്റഇയും ഈ അഭിപ്രായമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അദ്ദേഹം പറയുന്നു: പകിട കളിയുടെ ദോഷങ്ങള്‍ അറിഞ്ഞുകൊണ്‍ടും, അതോര്‍മ്മിച്ചുകൊണ്‍ടും, കളിച്ചാല്‍ അവന്‍ പാപിയും സാക്ഷിക്ക് അയോഗ്യനുമായി തീരുന്നതാണ്. അത് ഏതുനാട്ടില്‍ വെച്ചു കളിച്ചാലും ശരി, അഭിമാനത്തിനു ക്ഷതമേല്‍പിച്ചുവെന്നതുകൊണ്‍ടല്ല, പ്രത്യുത കഠിനമായി നിരോധിക്കപ്പെട്ട ഒരു കാര്യം ചെയ്തുവെന്നതുകൊണ്‍ടാണ് ഇവിടെ സാക്ഷിക്കു അയോഗ്യനായിട്ടുള്ളത് (സവാജിര്‍ 2/198, 199).
ചൂതുകളിയുടെ വകഭേദമായ പകിട കളി ചൂതുകളിപോലെത്തന്നെ മനുഷ്യനെ ധാര്‍മികമായും സാംസ്കാരികമായും സാമ്പത്തികമായും അധഃപതിപ്പിക്കുന്നതാണ്. ആയുഷ്കാലത്തെ കാന്‍സര്‍ പോലെ കാര്‍ന്നു തിന്നുകളയും. ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി മനുഷ്യനെ പലപ്പോഴും മാനസിക സംഘര്‍ഷത്തിനും തജ്ജന്യമായ വിനകള്‍ക്കും വിധേയനാക്കും. വിദഗ്ധരുടെ ആധികാരികമായ അനുഭവ വിവരണം കാണുക:പകിടകളി ഒട്ടും സമയബന്ധിതമല്ല, ചിലപ്പോള്‍ ആഴ്ചകളോളം നീണ്‍ടുവെന്നിരിക്കും. ഇത്തരം സന്ദര്‍ഭങ്ങളില്‍ ദിനകൃത്യങ്ങള്‍ നിര്‍വഹിക്കുവാന്‍ മാത്രമേ കളിക്കാര്‍ കളം വിടൂ. അപ്പോള്‍ പകരക്കാരെ നിയോഗിക്കുകയും ചെയ്യും. കളിയുടെ നിര്‍ണായക ഘട്ടങ്ങളില്‍ ആര്‍പ്പുവിളിയും അട്ടഹാസങ്ങളുമൊക്കെ പതിവാണ്. ഇക്കാര്യത്തില്‍ കളിക്കാരെന്നോ കളിക്കമ്പക്കാരെന്നോ ഭേദമില്ല. കളിക്കാരുടെ കടുത്ത മാനസിക സംഘര്‍ഷത്തെക്കുറിച്ച് സൂചിപ്പിക്കാന്‍ പതിനൊന്നു വര്‍ഷം മുമ്പ് മൂക്കുതലയും കുമ്പിടിയും ഏറ്റുമുട്ടിയപ്പോഴുണ്‍ടായ ഒരു സംഭവം: ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറിമറിഞ്ഞ പോരാട്ടത്തില്‍ മൂക്കുതലക്കായിരുന്നു വിജയം. ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ ഏറെ നേരം നിന്നതും ഒടുവില്‍ മത്സരഫലം പ്രതികൂലമായതും കുമ്പിടി ടീമിലെ ഒരു കളിക്കാരനു താങ്ങാനായില്ല. അദ്ദേഹം തളര്‍ന്നുവീഴുകയും രക്തം ഛര്‍ദിക്കുകയും ചെയ്തുവത്രെ! എത്രമേല്‍ മാനസിക സംഘര്‍ഷമുണ്‍ടായാലും പകിടയെന്നു കേട്ടാല്‍, കളി അറിയുന്നവര്‍ക്ക് ഇരിപ്പുറക്കില്ല. കിലോമീറ്ററുകള്‍ താണ്‍ടിയാണെങ്കിലും അവര്‍ എത്തേണ്‍ടി ടത്ത് എത്തും (മാതൃഭൂമി വാരാന്തപ്പതിപ്പ് 28-9-2003).
ചുരുക്കത്തില്‍, കാര്യബോധമില്ലാത്ത, ജീവിതലക്ഷ്യമില്ലാത്ത വിഡ്ഢികള്‍ക്കു സമയം കൊല്ലാനുള്ള ഒരു കളിയാണ് പകിടകളി. ലക്ഷ്യബോധവും കാര്യവിചാരവും നിതാന്ത ജാഗ്രതയും പുലര്‍ത്താന്‍ ബാധ്യസ്ഥനായ ഒരു മുസ്ലിമിനു ഭൂഷണമല്ല ഈ വിനോദം. ചെസ്സിനോട് ഇതിനെ സാദൃശ്യമാക്കാവതല്ല; ചെസ്സും പകിടയും തമ്മില്‍ അന്തരമുണ്‍ട്. അല്ലാമാ ഇബ്നുഹജര്‍ (റ) പറയുന്നു: ചതുരംഗത്തിന്റെ അവലംബം സൂക്ഷ്മമായ കണക്കും ശരിയായ ചിന്തയുമാണ്. അതിലൂടെ ശരിയായ ചിന്താശീലം ഉണ്‍ടാക്കുവാനും ഒരു വിധത്തില്‍ ആസൂത്രണം ശീലിക്കുവാനും സാധിക്കും. പകിടകളിയുടെ അവലംബമാകട്ടെ, അനുമാനവും കുത്തിമതിപ്പുമാണ്. അതു വിഡ്ഢിത്തത്തിലേക്കും ചിന്താശൂന്യതയിലേക്കും നയിക്കും. അതുകൊണ്‍ട് ചെസ്സില്‍ നിന്ന് വ്യത്യസ്തമാണ് പകിടകളി. ചെസ്സ് സോപാധികം അനുവദനീയവും പകിട നിരുപാധികം നിഷിദ്ധവുമാണ് (തുഹ്ഫ 10/216).

ഇന്‍ഷൂറന്‍സ് നിഷിദ്ധമാകാനുള്ള കാരണങ്ങള്‍ !!!


ഇന്‍ഷൂറന്‍സ് നിഷിദ്ധമാകാന്‍ പല കാരണങ്ങളും പണ്ഢിതന്മാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇന്‍ഷൂറന്‍സ് ഒരു സേവന കമ്പനിയല്ല. ബോണസും നഷ്ടപരിഹാരവും നല്‍കുന്നുണ്ടെങ്കിലും അവര്‍ക്ക് യാതൊരു നഷ്ടവും വരികയില്ല. ഇന്‍ഷൂറന്‍സ് കമ്പനികള്‍ ക്കു വ്യാപാരത്തിലൂടെ വമ്പിച്ച ലാഭം തന്നെ ലഭ്യമാകുന്നുണ്ട്. അതിനനുസൃതമായാണ് ഇന്‍ഷൂറന്‍സ് വ്യവസ്ഥകള്‍ ആവിഷ്കരിക്കപ്പെട്ടിട്ടുള്ളത്. ഷെയര്‍ ഹോള്‍ഡര്‍മാരില്‍ നിന്നും പോളിസി ഉടമകളില്‍ നിന്നും ഈടാക്കുന്ന സംഖ്യയില്‍ വലിയൊരു ഭാഗം വ്യാ പാര വ്യവസായ സ്ഥാപനങ്ങളിലിറക്കി ഇന്‍ഷൂറന്‍സ് കമ്പനികള്‍ ആദായമുണ്ടാക്കുകയും പലിശ മുഖേന അഭിവൃദ്ധിപ്പെടുകയും ചെയ്യുന്നു. ഇന്‍ഷൂറന്‍സ് പോളിസി കൈപ്പറ്റുന്നവര്‍ യഥാര്‍ഥത്തില്‍ ഈ പലിശവ്യവസ്ഥയെ സഹായിക്കുകയാണ് ചെയ്യുന്നത്. ഇന്നു നിലവിലുള്ള ഇന്‍ഷൂറന്‍സ് വ്യവസ്ഥ തീര്‍ത്തും കുറ്റമറ്റതല്ലാത്തതുകൊണ്ട് തെറ്റുതന്നെയാണ്.
ഒരാള്‍ തന്റെ ജീവനും സ്വത്തിനും ഇരുപതിനായിരം രൂപ ഇന്‍ഷൂര്‍ തുകയായി നീക്കിവെച്ചെന്നു സങ്കല്‍പ്പിക്കുക. മാസാന്ത പ്രീമിയം ഇനത്തില്‍ അമ്പത് രൂപ ഇരുപത് തവണകളായി അടച്ചു. അയാള്‍ പെട്ടെന്ന് മരണപ്പെട്ടാല്‍ നഷ്ടപരിഹാരമായി അയാളുടെ കുടുംബത്തിന് ഇന്‍ഷൂറന്‍സ് കമ്പനി 20,000 രൂപ നല്‍കുന്നു. ഇതില്‍ ആയിരം രൂപ മാത്രമേ അയാള്‍ അടച്ചിട്ടുള്ളൂ. ബാക്കി പത്തൊമ്പതിനായിരം രൂപ എന്തിനു പകരമായാ ണ് ആ കുടുംബം കൈപ്പറ്റിയത്? ഇത് ഒന്നുകില്‍ കടമിടപാടാണ്. അല്ലെങ്കില്‍ കച്ചവടമാണ്. കച്ചവടം എന്നാല്‍ ധനത്തിനു പകരം ധനം കൈമാറുക എന്നതാണ് (ശറഹുല്‍ മുഹദ്ദബ് 9/149, തുഹ്ഫ 4/215, ഫത്ഹുല്‍മുഈന്‍).
പണത്തിനുപകരം പണം കൈമാറുന്നത് കൊണ്ട് കച്ചവടത്തിലെ ഇടപാടുകള്‍ ഇതില്‍ ബാധകമാക്കാന്‍ പാടില്ല. റൊക്കത്തിന് റൊക്കം, സമയത്തിന് സമയം എന്ന നിയമം ഇവിടെ ലംഘിക്കപ്പെട്ടിരിക്കുന്നു. ഇടപാട് നടന്നപ്പോള്‍ സംഖ്യകള്‍ പരസ്പരം കൈമാറിയിട്ടില്ല എന്നതാണ് കാരണം. പിന്നീട് നടന്നത് ആയിരം രൂപക്ക് പത്തൊമ്പതിനായിരം രൂപ വര്‍ധിപ്പിച്ചു കൊടുക്കുന്നതാണ്. ഇത് പലിശയാണ്. ഇന്‍ഷൂറന്‍സിന്റെ അവസ്ഥ ഇതാണ്.
ലൈഫ് ഇന്‍ഷൂറന്‍സ് കരാറനുസരിച്ച് പോളിസി ഹോള്‍ഡര്‍ മരിച്ചാല്‍ അയാള്‍ നിര്‍േദ്ദശിച്ച വ്യക്തിക്കാണ് സംഖ്യ മുഴുവനും ലഭിക്കുക. ഇസ്ലാമിലെ വസ്വിയ്യത്ത് നിയമത്തോടോ അനന്തരാവകാശ വ്യവസ്ഥയോടോ ഇത് പൊരുത്തപ്പെടുന്നില്ല. മരണവുമായി ബന്ധപ്പെടുത്തി ഒരാള്‍ വല്ലതും നല്‍കുന്നത് ശറഈ വീക്ഷണത്തില്‍ വസ്വിയ്യത്തിന്റെ ഗണത്തില്‍ പെടുന്നു. അപ്പോള്‍ നോമിനേഷനും വസ്വിയ്യത്ത് തന്നെ. അടച്ച പ്രീമിയ ത്തിനല്ലാതെ വര്‍ധിച്ച തുകക്ക് ഇവിടെ അവകാശമില്ല. കാരണം വര്‍ധിച്ച സംഖ്യ പലിശയാണ്. ഇത് അയാളുടെ അവകാശത്തില്‍ പെട്ടതല്ലല്ലോ. ഒരവകാശവുമില്ലാത്തത് വസ്വിയ്യത്ത് ചെയ്യുന്നത് സാധുവാണെന്നു വാദത്തിനുവേണ്ടി സമ്മതിച്ചാല്‍ തന്നെയും അത് നിരുപാധികം ശരിയല്ല. അനന്തരാവകാശമില്ലാത്ത ഒരാള്‍ക്കാണ് വസ്വിയ്യത്തെങ്കില്‍ മൊത്തം ധനത്തിന്റെ മൂന്നിലൊന്ന് മാത്രമേ വസ്വിയ്യത്ത് ചെയ്യാന്‍ പറ്റുകയുള്ളൂ. അത് സാധുവാകണമെങ്കില്‍ അനന്തരാവകാശികളുടെ അനുവാദവും അംഗീകാരവും വേണം. ചുരുക്കത്തില്‍, അടച്ച പ്രീമിയത്തിലുപരിയുള്ള പോളിസി തുകകള്‍ക്ക് നിര്‍ദ്ദിഷ്ട വ്യ ക്തിക്ക് അവകാശമില്ലാത്തത് കൊണ്ട് അങ്ങനെ വസ്വിയ്യത്ത് ചെയ്യാവതല്ല.

Wednesday 29 October 2014

മരണപ്പെട്ടവര്‍ക്കുവേണ്ടിയുള്ള ദിക്റും ദിക്റ് ഹല്‍ഖകളും

മരണപ്പെട്ടവര്‍ക്കുവേണ്ടി ദിക്റ് ചൊല്ലി ദുആ നടത്തുന്ന സമ്പ്രദായം ഇപ്പോള്‍, വിമര്‍ശി ക്കപ്പെടുകയാണ്. ഇതും അനാചാരത്തിന്റെ പട്ടികയിലാണ് വിമര്‍ശകര്‍ ഉള്‍പ്പെടുത്തിയി രിക്കുന്നത്. അടുത്ത കാലത്ത് മാത്രം ഉണ്ടായ സമ്പ്രദായമാണിതെന്ന് അവരുടെ ഒരു പ്രസിദ്ധീകരണത്തില്‍ എഴുതിക്കണ്ടു. ഹി. 728 ലാണ് ഇബ്നുതൈമിയ്യഃ മരണപ്പെട്ടത്. അദ്ദേഹത്തോട് ഇതുസംബന്ധിച്ച് ചോദിക്കപ്പെട്ടിട്ടുണ്ട്. എഴുനൂറുകൊല്ലം മുമ്പും ഈ സമ്പ്രദായം മുസ്ലിംകള്‍ക്കിടയിലുണ്ടായിരുന്നുവെന്ന് ഇതില്‍ നിന്നു വ്യക്തമാകുന്നു. ഇബ്നുതൈമിയ്യഃ ഇതുസംബന്ധമായി നല്‍കിയ ഫത്വ കാണുക:
“ചോദ്യം: ഒരാള്‍ എഴുപതിനായിരം പ്രാവശ്യം ലാഇലാഹഇല്ലല്ലാഹു എന്ന ദിക്റ് ചൊല്ലി മയ്യിത്തിനു ഹദ്യ ചെയ്താല്‍ അത് മയ്യിത്തിനു നരകത്തില്‍ നിന്നുള്ള മോചനത്തിനു കാരണമാകുന്നതാണ് എന്ന ഹദീസ് സ്വഹീഹാണോ? ഇപ്രകാരം മനുഷ്യര്‍ ലാഇലാഹ ഇല്ലല്ലാഹു ചൊല്ലി ഹദ്യ ചെയ്താല്‍ അതിന്റെ പ്രതിഫലം മയ്യിത്തിനു ലഭിക്കുമോ?
ഉത്തരം: മനുഷ്യന്‍ ഇപ്രകാരം എഴുപതിനായിരമോ അതില്‍ കുറവോ അധികമോ തഹ് ലീല്‍ ചൊല്ലി മരണപ്പെട്ട വ്യക്തിക്ക് ഹദ്യ ചെയ്താല്‍ അതു കൊണ്ട് മയ്യിത്തിന് ഉപ കാരം ലഭിക്കുന്നതാണ്. ഉദ്ധൃത ഹദീസ് സ്വഹീഹല്ല. എന്നാല്‍ ളഈഫുമല്ല.”(ഫതാവാ ഇബ്നു തൈമിയ്യഃ, 24/180).
“ചോദ്യം: മരണപ്പെട്ട വ്യക്തിയുടെ കുടുംബത്തിന്റെ ഖുര്‍ആന്‍ പാരായണവും സുബ്ഹാനല്ലാഹി അല്‍ഹംദുലില്ലാഹി വലാ ഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബര്‍ തുടങ്ങിയ ദിക്റുകളും ചൊല്ലിയും മയ്യിത്തിനു ഹദ്യ ചെയ്താല്‍ മരണപ്പെട്ട വ്യക്തിക്ക് അതിന്റെ പ്രതിഫലം ലഭിക്കുമോ?
ഉത്തരം: മരണപ്പെട്ട വ്യക്തിയുടെ കുടുംബത്തിന്റെ ഖുര്‍ആന്‍ പാരായണവും തസ് ബീഹും തക്ബീറും മറ്റു ദിക്റുകളും മയ്യിത്തിലേക്ക് എത്തുന്നതാണ്”(ഫതാവാ ഇബ്നു തൈമിയ്യഃ, 24/180).
ഇവരുടെ പതാക വാഹകനായ ഇബ്നുതൈമിയ്യഃ പോലും, മരണപ്പെട്ടവര്‍ക്കുവേണ്ടി ചൊല്ലുന്ന ദിക്റിന്റെ പ്രതിഫലം അവര്‍ക്ക് ലഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടും അതിനെ എതി ര്‍ക്കുന്നത് ദിക്റിനോടുള്ള വിരോധം കൊണ്ടല്ലേ? ദിക്റ് ഹല്‍ഖകള്‍ ബിദ്അത്തും അനാ ചാരവുമാണെന്നാണ് ചിലരുടെ വാദം. ബുഖാരിയുടെ ഹദീസിലൂടെ സ്ഥിരപ്പെട്ട ഈ വി ഷയം എങ്ങനെയാണ് ബിദ്അത്താവുന്നത്?
അബൂഹുറൈറഃ (റ) യില്‍ നിന്നു നിവേദനം. നബി (സ്വ) പറയുന്നു: “ഭൂമിയില്‍ ചുറ്റിനട ക്കുന്ന ചില മലകുകളുണ്ട്. അവര്‍ ദിക്റിന്റെ മജ്ലിസുകള്‍ അന്വേഷിക്കുകയാണ്. ദിക്റ് ചൊല്ലുന്ന മജ്ലിസ് കണ്ടെത്തിയാല്‍ അവര്‍ ആ മജ്ലിസില്‍ ഇരിക്കുന്നു. അവരുടേയും ആകാശത്തിന്റെയും ഇടയിലുള്ള സ്ഥലം മലകുകളാല്‍ നിറയുന്നതുവരെ. അവര്‍ മറ്റു മലകുകളെ മജ്ലിസിലേക്ക് തങ്ങളുടെ ചിറകുകള്‍ കൊണ്ട് വിളിച്ചുകൂട്ടും. ദിക്റ് ചൊ ല്ലുന്നവര്‍ പിരിഞ്ഞുപോയാല്‍ മലകുകള്‍ ആകാശത്തിലേക്ക് കയറിപ്പോകും. അപ്പോള്‍ അല്ലാഹു മലകുകളോട് ചോദിക്കും. (അവന്‍ അവരെ നന്നായി അറിയുന്നതാണ്.) നിങ്ങള്‍ എവിടെ നിന്നാണ് വരുന്നത്? അവര്‍ പറയും ഞങ്ങള്‍ ഭൂമിയിലുള്ള നിന്റെ അടി മകളുടെ അടുത്തു നിന്നാണ് വരുന്നത്. അവര്‍ നിനക്ക് തസ്ബീഹും തക്ബീറും തഹ്ലീലും തഹ്മീദും ചൊല്ലുന്നു. അപ്പോള്‍ അല്ലാഹു ചോദിക്കുന്നു: അവര്‍ എന്നോട് എന്താണ് ആവശ്യപ്പെടുന്നത്? മലക്കുകള്‍: അവര്‍ നിന്നോട് സ്വര്‍ഗം ചോദിക്കുന്നു. അല്ലാഹു: അവര്‍ എന്റെ സ്വര്‍ഗം കണ്ടിട്ടുണ്ടോ? മലക്കുകള്‍: ഇല്ല. അല്ലാഹു: അവര്‍ എന്റെ സ്വര്‍ഗം കണ്ടിരുന്നെങ്കില്‍ എങ്ങനെയിരിക്കും?. മലകുകള്‍: അവര്‍ നിന്നോട് അഭയം ചോദിക്കുന്നു. അല്ലാഹു: എന്തില്‍ നിന്നാണ് അവര്‍ അഭയം ചോദിക്കുന്നത്? മല കുകള്‍: നിന്റെ നരകത്തില്‍ നിന്ന്. അല്ലാഹു: അവര്‍ എന്റെ നരകം കണ്ടിട്ടുണ്ടോ? മല കുകള്‍: ഇല്ല. അല്ലാഹു: അപ്പോള്‍ അവര്‍ എന്റെ നരകം കണ്ടിരുന്നെങ്കില്‍ എങ്ങനെയി രിക്കും?. മലകുകള്‍: അവര്‍ നിന്നോട് പൊറുക്കലിനെ തേടുന്നു. അപ്പോള്‍ അല്ലാഹു പറയും. ഞാന്‍ അവര്‍ക്ക് പൊറുത്തുകൊടുത്തിരിക്കുന്നു. അവര്‍ ആവശ്യപ്പെട്ട സ്വര്‍ഗം ഞാന്‍ അവര്‍ക്ക് നല്‍കുന്നു. അവര്‍ക്ക് ഞാന്‍ നരകത്തില്‍ നിന്ന് അഭയം നല്‍കുന്നു. അപ്പോള്‍ മലകുകള്‍ അല്ലാഹുവോട് പറയും. അവരുടെ കൂട്ടത്തില്‍ വളരെ പാപിയായ ഒരു അടിമയുണ്ട്. അവന്‍ ആ വഴി നടന്നുപോകുമ്പോള്‍ അവരുടെ കൂടെ ഇരുന്നതാണ്. അപ്പോള്‍ അല്ലാഹു മലകുകളോട് പറയും. അവനും ഞാന്‍ പൊറുത്തുകൊടുത്തിരി ക്കുന്നു. അവര്‍ (ദാകിറുകള്‍) ഒരു വിഭാഗം ജനങ്ങളാകുന്നു. അവരുടെ കൂടെ ഇരുന്നവര്‍ പോലും പരാജയപ്പെടുകയില്ല” (ബുഖാരി, 14/320)
ദിക്റിന്റെ മജ്ലിസ് സംഘടിപ്പിക്കുക. വിവിധ ദിക്റുകള്‍ ചൊല്ലുക. കൂട്ടുപ്രാര്‍ഥന നട ത്തുക. ഇതെല്ലാം ഏറെ പ്രതിഫലാര്‍ഹമാണെന്നും ദിക്റ് ഹല്‍ഖകളില്‍ മലകുകളുടെ സാന്നിധ്യമുണ്ടാകുമെന്നും അവരുടെ കൂടെ ഇരുന്നവര്‍ പോലും പരാജയപ്പെടുകയില്ലെ ന്നും ഇമാം ബുഖാരിയുടെ ഈ ഹദീസ് വ്യക്തമാക്കുന്നു.

സൈദ് ബ്‌നു ഹാരിസ (റ)

സൈദ് ബ്‌നു ഹാരിസ (റ)

പ്രവാചകരുടെ സ്‌നേഹ ഭാജനം. ദീര്‍ഘകാലത്തെ സേവകന്‍. പ്രവാചകരുടെ ഇഷ്ടം സമ്പാദിച്ച അപൂര്‍വ്വം സ്വഹാബികളില്‍ ഒരാള്‍.
എട്ടു വയസ്സുവരെ ഉമ്മ സഅ്ദയോടൊപ്പമായിരുന്നു താമസം. ഒരിക്കല്‍ ഉമ്മയോടൊപ്പം ബനൂ മഅ്ന്‍ ഗോത്രത്തിലെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ പോയി. ആയിടെ മഅ്ന്‍ ഗോത്രത്തിനെതിരെ എതിരാളികളുടെ കടന്നാക്രമണമുണ്ടാവുകയും ഓര്‍ക്കാപ്പുറത്ത് സൈദ് ബന്ധിയായി പിടിക്കപ്പെടുകയും ചെയ്തു. ദു:ഖിതയായ സഅ്ദ ഏകയായി വീട്ടില്‍ തിരിച്ചെത്തി. വിവരമറിഞ്ഞ പിതാവ് ഹാരിസ ബോധരഹിതനായി വീഴുകയും ശേഷം നാടുനീളെ അവനെ തെരഞ്ഞു നടക്കുകയും ചെയ്തു. പക്ഷെ, ഫലമുണ്ടായില്ല. കാലം കഴിഞ്ഞുപോയി. ഹജ്ജ് സീസണ്‍ വന്നു. ഹാരിസയുടെ ഗോത്രക്കാര്‍ മക്കയില്‍വെച്ച് സൈദിനെ കണ്ടുമുട്ടി. സൈദ് നടന്ന സംഭവങ്ങളെല്ലാം വിവരിച്ചുകൊടുത്തു: ‘ഉമ്മയുടെ കരങ്ങളില്‍നിന്നും തട്ടിയെടുക്കപ്പെട്ട ശേഷം ഉക്കാസ് ചന്തയില്‍ വില്‍പ്പനക്കു വെച്ചു. ഹക്കീം ബിന്‍ ഹുസാം എന്നൊരാള്‍ വിലക്കുവാങ്ങി. അയാള്‍ തന്റെ അമ്മായി ഖദീജ ബിന്‍തു ഖുവൈലിദിന് കൊടുത്തു. അവര്‍ തന്റെ ഭര്‍ത്താവ് മുഹമ്മദ് നബിക്കു നല്‍കി. അവരെന്നെ അടിമത്തത്തില്‍നിന്നും മോചിപ്പിച്ചു; സ്വതന്ത്രനാക്കി. ഇപ്പോള്‍ അവരോടൊപ്പമാണ് താമസിക്കുന്നത്.’ താനിവിടെയുള്ള വിവരം ഉപ്പയോട് പറയണമെന്നും ഏറ്റവും നല്ല പിതാവിനോടൊപ്പമാണ് ഇപ്പോള്‍ താമസിക്കുന്നതെന്നും സൈദ് ഉപ്പയുടെ നാട്ടുകാരെ പ്രത്യേകം ഓര്‍മിപ്പിച്ചു. നാട്ടിലെത്തിയ സംഘം ഹാരിസയോട് വിവരം പറഞ്ഞു. വിവരമറിഞ്ഞ പാടെ സന്തോഷ ഭരിതനായ ഹാരിസ സഹോദരനെയും കൂട്ടി മക്കയിലെത്തി. പ്രവാചകരെ അന്വേഷിച്ചപ്പോള്‍ അവര്‍ കഅബാലയത്തിനടുത്തായിരുന്നു. അവിടെ ചെന്നു പ്രവാചകരെ നേരില്‍ കണ്ടു. കാര്യങ്ങള്‍ വിവരിച്ചു നല്‍കി. അതിനാല്‍, അവനെ വിട്ടുതരണമെന്നും അതിനുള്ള മോചനദ്രവ്യം നല്‍കാമെന്നും പറഞ്ഞു. പ്രവാചകന്‍ സൈദിനെ വിളിച്ച് ഇഷ്ടം പ്രവര്‍ത്തിക്കാനുള്ള അവസരം നല്‍കി; പിതാവിനോടൊപ്പം പോകുന്നോ അതോ പ്രവാചകരോടൊപ്പം നില്‍ക്കുന്നോ. സൈദ് പ്രവാചകരോടൊപ്പം നില്‍ക്കലിനെ തെരഞ്ഞെടുത്തു. ഹാരിസ അമ്പരന്നുപോയി. കാരണം തേടിയപ്പോള്‍ സൈദ് കാര്യങ്ങളെല്ലാം വിവരിച്ചുകൊടുത്തു. ഇതൊരു അസാധാരണ മനുഷ്യനാണെന്നും അവരുള്ളപ്പോള്‍ അവരെക്കാള്‍ മറ്റൊരാളെയും ഞാന്‍ തെരഞ്ഞെടുക്കില്ലെന്നും പറഞ്ഞു. ഇതു കേട്ട പ്രവാചകന്‍ സന്തോഷിക്കുകയും സൈദിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തു. ഇതോടെ ഹാരിസക്കും സമാധാനമായി. അദ്ദേഹം സന്തോഷത്തോടെ തിരിച്ചുപോയി.
അന്നു മുതല്‍ പ്രവാചകരോടൊപ്പമായിരുന്നു സൈദിന്റെ ജീവിതം. സദാ ഒരു സേവകനെപ്പോലെ കൂടെ നടന്നു. ഉറക്കിലും ഉണര്‍വ്വിലും പ്രവാചകരെ പരിപാലിച്ചു. പ്രവാചകരുടെ സ്‌നേഹം പിടിച്ചു പറ്റി. അതുകൊണ്ടുതന്നെ സൈദ് ബ്‌നു മുഹമ്മദ് എന്നാണ് ആളുകള്‍ വിളിച്ചിരുന്നത്. നിങ്ങള്‍ ആളുകളെ പിതാക്കളിലേക്ക് ചേര്‍ത്തി വിളിക്കുകയെന്ന സൂറത്തുല്‍ അഹ്‌സാബിലെ സൂക്തം അവതരിച്ചതോടെ അവര്‍ സൈദ് ബ്‌നു ഹാരിസ എന്നു വിളിച്ചു തുടങ്ങി.
തന്റെ അടുത്തുണ്ടായിരുന്ന ഉമ്മു ഐമനെ പ്രവാചകന്‍ സൈദിന് വിവാഹം ചെയ്തു കൊടുത്തു. ശേഷം, ചില കാരണങ്ങളാല്‍ അവരെ ഉസാമത്ത് ബ്‌നു സൈദിനു നല്‍കി. തന്റെ അമ്മായിയുടെ മകള്‍ സൈനബ് ബിന്‍തു ജഹ്ശിനെ സൈദിനെക്കൊണ്ട് വിവാഹം കഴിപ്പിച്ചു. പക്ഷെ, ആ ബന്ധവും നല്ല നിലയില്‍ നീണ്ടുപോയില്ല. ചില പ്രശ്‌നങ്ങളുമായി പ്രവാചകരെ സമീപ്പിച്ച അദ്ദേഹത്തോട് ക്ഷമിക്കുകയെന്നായിരുന്നു പ്രവാചകരുടെ മറുപടി. പക്ഷെ, അല്ലാഹുവിന്റെ തീരുമാനം മറ്റൊന്നായിരുന്നു. സൈദില്‍നിന്നും ഥലാഖ് വാങ്ങി സൈനബിനെ വിവാഹം കഴിക്കാന്‍ പ്രവാചകര്‍ക്ക് അല്ലാഹുവിന്റെ കല്‍പന വന്നു. ദത്തുപുത്രന്മാരെ എല്ലാറ്റിലും സ്വന്തം മക്കളായി കണ്ടിരുന്ന അറബികള്‍ക്കിടയിലെ ശൈലിയെ തിരുത്തുകയായിരുന്നു ഇതിലൂടെ ഉദ്ദേശിക്കപ്പെട്ടത്. സൈദിന്റെ ഭാര്യയെ പ്രവാചകന്‍ വിവാഹം കഴിക്കുക വഴി ഈ ധാരണ തിരുത്തപ്പെട്ടു. സൈദ് പ്രവാചകരുടെ മകനല്ലായെന്ന കാര്യവും വ്യക്തമായി. ഈ കാര്യങ്ങള്‍ പരാമര്‍ശിച്ചിടത്ത് വിശുദ്ധ ഖുര്‍ആന്‍ (അഹ്‌സാബ്: 73) സൈദിന്റെ പേരെടുത്തുപറഞ്ഞുകൊണ്ടാണ് അവതരിച്ചത്. അതുകൊണ്ടുതന്നെ, ഖുര്‍ആനില്‍ പേരെടുത്തു പറഞ്ഞ ഏക സ്വഹാബി എന്ന നിലക്ക് അദ്ദേഹം ഇതുകൊണ്ട് അഭിമാനിക്കാറുണ്ടായിരുന്നു. ശേഷം, ഉഖ്ബയുടെ മകള്‍ ഉമ്മു കുല്‍സൂമിനെ പ്രവാചകന്‍ അദ്ദേഹത്തിന് വിവാഹം ചെയ്തുകൊടുത്തു.
ധീരനായ യോദ്ധാവും ഉത്തമനായ അമ്പെയ്ത്തു വിദഗ്ധനുമായുരുന്നു സൈദ് (റ). ബദര്‍, ഉഹ്ദ്, ഖന്ദഖ്, ഹുനൈന്‍, ഖൈബര്‍, ഹുദൈബിയ്യ സന്ധി തുടങ്ങിയവയിലെല്ലാം അദ്ദേഹം പ്രവാചകരോടൊപ്പം പങ്കെടുത്തു. ഏഴു യുദ്ധങ്ങളില്‍ (സരിയ്യത്തുകള്‍) പ്രവാചകരദ്ദേഹത്തെ അമീറാക്കി നിശ്ചയിച്ചിട്ടുണ്ട്. ഏതൊരു യുദ്ധത്തിലേക്ക് പറഞ്ഞയക്കുകയാണെങ്കിലും പ്രവാചകന്‍ അദ്ദേഹത്തെ അവരുടെ നേതൃത്വം ഏല്‍പിച്ചിരുന്നുവെന്ന് ആയിശ (റ) പറയുകയുണ്ടായി (നസാഈ). മുഅ്തത് യുദ്ധത്തില്‍ സൈനിക മേധാവിയായി പങ്കെടുക്കുകയും ശഹീദാവുകയും ചെയ്തു.

പാപ സുരക്ഷിതത്വവും മൌദൂദി വീക്ഷണവും

പ്രവാചകന്മാരുടെ പാപ സുരക്ഷിതത്വത്തെക്കുറിച്ചുള്ള മൌദൂദിയുടെ യഥാര്‍ഥ വീക്ഷണം 1886 മാര്‍ച്ച് ലക്കം പ്രബോധനത്തില്‍ എ. വൈ. ആര്‍ ഒരു ചോദ്യത്തിനുത്തരമായി കൊടുത്തിട്ടു ള്ളതില്‍ നിന്നും ഗ്രഹിക്കാവുന്നതാണ്.
ചോ: ചിലപ്പോഴെങ്കിലും അല്ലാഹു പ്രവാചകരെക്കൊണ്ട് തെറ്റ് ചെയ്യിച്ചിട്ടുണ്ടെന്ന് മൌലാനാ മൌദൂദി തന്റെ തഫ്ഹീമാത്ത് എന്ന പുസ്തകത്തില്‍ എഴുതിയിട്ടുണ്ടെന്നും ഇത് പ്രവാചകന്മാര്‍ തെറ്റുകള്‍ക്കതീതരാണെന്ന അല്ലാഹുവിന്റെ വചനങ്ങള്‍ക്ക് കടക വിരുദ്ധമാണെന്നും ഇതുപോ ലെ സ്വന്തം നിലയില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയ മൌദൂദിയും അനുയായികളും മുബ്തദിഉകള്‍ ആണെന്നും അവര്‍ക്ക് സലാം ചൊല്ലേണ്ടതില്ലെന്നും ഒരു സുന്നി മുസ്ലിയാര്‍ പ്രസംഗിക്കുന്നത് കേള്‍ക്കാനിടയായി. ഈ ആരോപണത്തിന്റെ സത്യാവസ്ഥ എന്താണ്?
ഉ: ജമാഅത്ത് വിരുദ്ധരായ യാഥാസ്ഥിക പണ്ഢിതന്മാര്‍ പല ദശകങ്ങളിലായി പറഞ്ഞുനടക്കു ന്ന ഖണ്ഡിതമായ ഒരാരോപണമാണിത്. ജമാഅത്തിന്റെ വാക്താക്കള്‍ അവരുടെ പ്രസംഗങ്ങളിലൂടെയും പത്ര പ്രസിദ്ധീകരണങ്ങളിലൂടെയും ഈ ആരോപണത്തിന്റെ സത്യാവസ്ഥ നിരവധി തവണ വിശദീകരിച്ചിട്ടുള്ളതാണ്.
തഫ്ഹീമാത്തില്‍ മൌദൂദി സാഹിബ് പറഞ്ഞിട്ടുള്ളത് ഇപ്രകാരമാണ്: അല്ലാഹു തആലാ മന:പൂ ര്‍വം എല്ലാ പ്രവാചകന്മാരില്‍ നിന്നും വല്ലപ്പോഴും തന്റെ സംരക്ഷണം എടുത്തു കളഞ്ഞ് ഒ ന്നോ രണ്ടോ പാകപ്പിഴവുകള്‍ സംഭവിക്കാന്‍ അനുവദിക്കുന്നു. അവര്‍ ദൈവമല്ല മനുഷ്യരാണ് എന്ന് ജനങ്ങള്‍ മനസ്സിലാക്കാന്‍ വേണ്ടി
മൌദൂദിയെ ന്യായീകരിച്ചുകൊണ്ട് പ്രബോധനം കൊടുത്തതാണ് ഈ വരികള്‍. ശേഷം അഹ്ലുസ്സുന്നത്തിന്റെ വിശ്വാസം ഇങ്ങനെയാണെന്ന് വിശദീകരിക്കുകയും ചെയ്യുന്നുണ്ട്. സത്യത്തില്‍ മൌദൂദിയുടെ വ്യാഖ്യാനവും എ. വൈ. ആറിന്റെ വിശദീകരണവും ഒട്ടും തൃപ്തികരമല്ലെന്ന് മാത്രമല്ല ഏറെ അപകടകരവുമാണ്. അല്ലാഹു മനഃപൂര്‍വം മനുഷ്യരെക്കൊണ്ട് പാകപ്പിഴവുകള്‍ സംഭവിക്കാന്‍ അനുവദിക്കുന്നു, അല്ലാഹുവിന്റെ സംരക്ഷണം എടുത്തുകളയുന്നു എന്നൊക്കെ പറയുന്നത് ഭീമാബദ്ധമാണ്. മനുഷ്യനെ നന്മയിലേക്ക് നയിക്കുക എന്നതാണ് അല്ലാഹുവിന്റെ ലക്ഷ്യം, ആ അല്ലാഹു തിന്മയുടെ നേരെ കണ്ണു ചിമ്മുന്നു എന്ന് പറഞ്ഞാല്‍ അത് അല്ലാഹുവിന്റെ മേല്‍ ദുരാരോപണം ഉന്നയിക്കലാണ്. ആളുകള്‍ തിന്മ പ്രവര്‍ത്തിക്കുന്നത് ഒരിക്കലും അല്ലാഹുവിന്റെ തൃപ്തിയോടെയല്ല എന്നതാണ് അഹ്ലുസ്സുന്നത്തിന്റെ വിശ്വാസം. അത്ര വലിയ തിന്മയൊന്നുമല്ല, ചെറിയ പാകപ്പിഴവുകള്‍ എന്ന് മാത്രമാണ് മൌദൂദി പറഞ്ഞത് എന്നൊന്നും ആശ്വസിച്ചിട്ട് കാര്യമില്ല. പ്രവാചകരെപ്പോയിട്ട്, സാധാരണ മനുഷ്യരെപ്പോലും പാകപ്പിഴവുകള്‍ സംഭവിക്കാന്‍ അല്ലാഹു അനുവദിക്കുന്നു എന്ന് പറയാന്‍ പാടില്ല.
സുന്നികളുടെ വിമര്‍ശനത്തെ പ്രതിരോധിക്കാന്‍ എ.വൈ. ആര്‍ ഉദ്ധരിച്ച തെളിവ് തന്നെ മൌദൂദിയുടെ അഭിപ്രായത്തിന്റ ഖണ്ഡനമാണ്. ഒരു അന്ധന്റെ കാര്യത്തില്‍ അല്‍പം അവഗണന കാ ണിച്ച നബിയെ അല്ലാഹു വിമര്‍ശിച്ചു എന്ന് അമ്പിയാഇന് പാകപ്പിഴവ് പറ്റാമെന്ന മൌദൂദി വാദത്തിന് തെളിവായി എ.വൈ. ആര്‍ ഉദ്ധരിക്കുന്നു. മൌദൂദി എന്താണ് പറഞ്ഞതെന്ന് അപ്പോഴേക്ക് എ.വൈ.ആര്‍ മറക്കുന്നു. സംരക്ഷണം എടുത്തുകളഞ്ഞ് മനപൂര്‍വം പാകപ്പിഴവുകള്‍ സംഭവിക്കാന്‍ അല്ലാഹു അനുവദിക്കുന്നുവെന്നാണ് മൌദൂദി എഴുതിയത്. എന്നിട്ട് അന്ധനെ അവഗണിച്ചതിന് അല്ലാഹു നബിയെ വിമര്‍ശിച്ചുവെന്ന് തെളിവായി എ.വൈ. ആര്‍ എഴുതുകയും ചെയ്യുന്നു. ഒരു കാര്യം അനുവദിക്കുക, എന്നിട്ട് അത് ചെയ്തതിന് ചെയ്ത ആളെ വിമര്‍ശിക്കുക, ഇത് അല്ലാഹു അല്ലാത്തവര്‍ പോലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ്. മൌദൂദി വരച്ചുകാട്ടിയ ഈ ദൈവീക ചിത്രം ഏറെ പരിഹാസ്യമാണ്. ന്യായീകരിക്കാന്‍ മിനക്കെടാതെ അബദ്ധം സമ്മതിക്കുന്നതാണ് ബുദ്ധി. നബിമാര്‍ക്ക് വരെ പാകപ്പിഴവുകള്‍ പറ്റാം എന്ന് വാദിക്കുന്നവര്‍ മൌദൂദിയടെ അബദ്ധം സുബദ്ധമാക്കാന്‍ ശ്രമിക്കുന്നതിനെ വീരാരാധനായായി ചിത്രീകരിച്ചാല്‍ അത്ഭുതപ്പെടാനോ അരിശം കൊള്ളാനോ കാരണം കാണുന്നില്ല.

Tuesday 28 October 2014

തിരു നബി(സ) യുടെ ഭാര്യം സൈനബ(റ)

എന്തുകൊണ്ട് പ്രവാചകൻ സൈദിന്റെ ഭാര്യ സൈനബിനെ വിവാഹം ചെയ്തു.
ആദ്യമേ പറയട്ടെ സൈദ് പ്രവാചകന്റെ മകനല്ല കേവലം വളർത്തു പുത്രൻ മാത്രമായിരുന്നു സൈനബാകട്ടെ പ്രവാചകന്റെ ഉപ്പയുടെ സഹോദരീ പുത്രിയും ... മക്കയിൽ ആ കാലത്ത് വളരെ അധികം അനാചാരങ്ങൾ നിലനിനിന്നിരുന്നു എന്നതുകൊണ്ട്‌ തന്നെ പല അനാചാരത്തെയും തുടച്ചു നീക്കാൻ അള്ളാഹു പ്രവാചകനെ കേവലം ഒരു ഉപദെഷ്ട്ടവ് എന്നതിൽ അപ്പുറം പ്രവാചകന്റെ ജീവിതം കൊണ്ട് തന്നെ വളരെ പൈശാചിക ജീവിതം നയിച്ച മക്കാ നിവാസികളെ ബോധ്യങ്ങൾ കൊണ്ട് പരിഷകരിച്ചു എന്നത് എടുത്തു പറയേണ്ടതാണ് .അതിനു പല തരത്തിൽ ഉള്ള ഉദാഹരണങ്ങൾ പ്രവാചക ജീവിതത്തിൽ തന്നെ അള്ളാഹു നമുക്ക് ദൃഷ്ട്ടാന്തമായി കാണിച്ചിട്ടുണ്ട് .ഇവിടെ വളർത്ത് പുത്രനായ സൈദിന്റെ ഭാര്യയായ സൈനബിനെ പ്രവാചകൻ വിവാഹം ചെയ്യുന്നതും അത്തരം ചില തെറ്റായ ചിന്തകളെ കീഴ്മേൽ മറിക്കുക എന്ന ഉദ്ധെശത്തോടെ ആയിരുന്നു .അതിനുള്ള പ്രധാന കാരണം മക്കാ നിവാസികൾ അത്യധികം പൈശാചികതയിൽ ജീവിക്കുന്നവരും കാര്യങ്ങൾ അനുഭവം കൊണ്ട് മാത്രം വിശ്വാസ്യത കൈവരിക്കാൻ ഉതകുന്ന തരത്തിൽ അത്യധികം ധർമ്മ ചിന്ത അതപ്പതിച്ചവരും ആയിരുന്നു. പെണ്‍കുട്ടികൾ ജനിച്ചാൽ അവരെ ജീവനോടെ കുഴിച്ചുമൂടപ്പെടുന്ന ,ഭർത്താവ് മരണപ്പെട്ടാൽ അപലക്ഷണമായും ഭർത്താവ് മൊഴിചൊല്ലിയ സ്ത്രീയെ സമൂഹത്തിൽ നിന്നും മാറ്റിനിർത്തിയ ഒരു സമൂഹം , ദത്ത്പുത്രന്മാരെ സ്വന്തം മക്കളെ പോലെ അവരുടെ യഥാർത്ഥ അസ്ഥിത്വം അറിയിക്കാതെ വളർത്തിയതിന്റെ ഫലമായി പിന്നീട് പല പ്രത്യക്ഷ ദുരന്തങ്ങളും ഉണ്ടായ ഒരു സമൂഹം അത്തരം ഒരു സമൂഹത്തിൽ തിരുനബിയെ കേവലമൊരു ഉപദേശകനായല്ല നല്ലൊരു പ്രവർത്തന മാതൃകയായാണ് അള്ളാഹു അയച്ചത്‌ . ഖുറൈഷി ഗോത്രത്തിലെ പ്രവാചകന്റെ ഉപ്പയുടെ സഹോദരീ പുത്രിയായ സൈനബിന്റെ വിവാഹം പ്രവാചകർ തന്നെ മുൻകൈ എടുത്തുകൊണ്ടാണ് തന്റെ വളർത്ത് പുത്രനായ സൈദിനെ കൊണ്ട് വിവാഹം കഴിപ്പിക്കുന്നത് ... ഇവിടെ തന്നെ കളവുകൾ പൊളിയുകയാണ് ഒന്ന് തന്റെ അമ്മായിയുടെ മകളെ ചെറുപ്പം മുതലേ അറിയുന്ന പ്രവാചകന് അത്തരം ഒരു ആഗ്രഹം ഉണ്ട് എങ്കിൽ തീര്ച്ചയായും പ്രവാചകൻ ആ വിവാഹം നടത്തില്ല എന്ന് മാത്രം അല്ല .. മക്കയിലെ രാജകുമാരനു ലോകത്തിലെ ഏറ്റവും സുന്ദര മുഖമുള്ള ,പ്രബല ഗോത്രപാരമ്പര്യം ഉള്ള പ്രവാചകന് അതെപ്പോഴേ ആകാമായിരുന്നു എന്നുമാത്രമല്ല പ്രവാചകനോട് സൈനബിനെ വിവഹം കഴിക്കാൻ ഉള്ള ഒരു ആവശ്യം അതിനു മുൻപ് തന്നെ ഉണ്ടായിട്ടുള്ളതും പ്രവാചകർ അത് നിരസിക്കുകയുമാണ് ഉണ്ടായതു .കാരണം അള്ളാഹു എല്ലാം കൃത്യമായി ദൃഷ്ട്ടാന്തമായി വെളിപ്പെടുതുന്നവനാകുന്നു .. മറ്റൊന്ന് ഒരു സുപ്രഭാദത്തിൽ സൈനബിന്റെ സൌന്ദര്യം ആകർഷിക്കുക എന്നത് ഇത്തരം ഒരു സാഹചര്യത്തിൽ സംഭവിക്കുകയില്ല എന്നത് നിസംശയം പറയാം കാരണം പ്രവാചകർ സൈനബിന്റെ മാതൃ സഹോദര പുത്രനും ഭർതാവിന്റെ വളർത്തു പിതാവും ആണ് പെട്ടെന്ന് കാണുന്ന ഒരു വ്യക്തിത്വമല്ല. ഒരു പഴയ അടിമയായതിനാലും ഭാര്യയുടെ ഖുറൈഷി പാരമ്പര്യവും അതിലുപരി സൈദിന്റെ സൈനബു മായുള്ള വൈവാഹിക ജീവിതം പരാജയമായിരുന്നതിനാലും സൈദ്‌ പ്രവാചകരൊട് ഇടക്കുവെച്ചു തനിക്കു മോഴിചോല്ലാൻ ആഗ്രഹം ഉണ്ട് എന്ന് ഉണര്തിക്കുകയും ചെയ്തു പക്ഷെ
പ്രവാചകൻ അപ്പോൾ അനുവാദം നല്കിയില്ല എന്നുമാത്രമല്ല ജീവിതം കൂടുതൽ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ ഉള്ള ഉപദേശം നല്കുകയാണ് ചെയ്തത് ..പക്ഷേ ആ വൈവാഹിക ജീവിതം അധികനാൾ നീണ്ടുനിന്നില്ല സൈദ് സൈനബിനെ മൊഴിചൊല്ലി പിന്നീടാണ് ഇസ്ലാം പറഞ്ഞ വിവാഹമോചനത്തിന് ശേഷമുള്ള സമയം കഴിഞ്ഞ് പ്രവാചകരോട് സൈനബിനെ വിവാഹം ചെയ്യാൻ അള്ളാഹു കല്പ്പിക്കുന്നത് . വിശുദ്ധ ഖുർആൻ 33:36 മുതൽ 33:40
വരെ ഇത് കൃത്യമായി വിവരിക്കുന്നുണ്ട്.
ഇവിടെ വളരെ വ്യ്കതമാണ് പ്രവാചകരുടെ അമ്മായിയുടെ മകളയാ സൈനബിനെ പ്രവാചകർക്കു വിവാഹം ചെയ്യാൻ സൈദിനെ
വിവാഹം ചെയ്യുന്നതിന് മുൻപ് തന്നെ അവസരം ഉണ്ടായിട്ടും പ്രവാചകൻ അതു ഇഷ്ട്ടപ്പെട്ടിരുന്നില്ല പക്ഷേ പിന്നീട് അതെ വിഷയത്തിൽ അള്ളാഹുവിന്റെ തീരുമാനം മറ്റൊന്നായിരുന്നു വളർത്തു പുത്രൻ ഒരിക്കലും മകന്റെ സ്ഥാനത്ത് അല്ല എന്നും സൂറത്ത് 33:04, 33:05അവന്റെ ഭാര്യയെ വിവാഹം ചെയ്യാൻ ഒരു തരത്തിലും ഇസ്ലാമികമായോ സാമൂഹ്യ പരമായോ തെറ്റില്ല എന്നും അതോടൊപ്പം തന്നെ വിവാഹ മോചിതയായ സ്ത്രീ അത് എത്ര അടുത്ത ആളുമായി ആണ് എങ്കിലും മറ്റൊരാൾ വിവാഹം ചെയ്യുക എന്നത് അനുവദനീയം എന്നും നബിയുടെ ജീവിതം കൊണ്ട് തന്നെ ഖുറൈശികളിൽ ഉണ്ടായ തെറ്റായ ധാരണയെ കീഴ്മേൽ മറിക്കുകയായിരുന്നു .ഖുറൈഷി ഗോത്രത്തിലെ ആഭിജാത്യ കുടുംബത്തിൽ നിന്നും സൈനബിനെ ഒരു
പഴയ അടിമക്ക് വിവാഹം ചെയ്തു കൊടുത്തും , ദത്തുപുത്രൻ രക്ത ബന്തമുള്ള പുത്രനെ പോലെ അല്ല എന്നതും സൂറത്ത് 33:04, 33:05 ,അവന്റെ യഥാർത്ഥ മേൽവിലാസത്തിൽ തന്നെ അവൻ വളരണം എന്നും ,ദത്തുപുത്രന്റെ ഭാര്യയെ വിവാഹം കഴിക്കുന്നതിൽ യാതൊരു കുഴപ്പവും ഇല്ല എന്നും എന്നാൽ സ്വന്തം രക്ത ബന്തത്തിൽ ഉള്ള മകന്റെ ഭാര്യയെ വിവാഹം ചെയ്യുന്നത് നിഷിദ്ധം എന്നും വളരെ കൃത്യമായും അതോടൊപ്പം വിധവകളെ സ്വീകരിക്കാൻ അത് അനുവദനീയമായ ഏറ്റവും നല്ല മാതൃകയായും , മറ്റൊരാൾക്കു സൈനബിനെ വിവാഹം ചെയ്തു കൊടുക്കുന്നതിലൂടെ ഉണ്ടാകുന്ന ചെറിയ തെറ്റിധാരണ പോലും ഇല്ലാതാക്കാനുമെല്ലാം അള്ളാഹു വളരെ കൃത്യമായ ഒരു ഉദാഹരണത്തിലൂടെ പ്രവാചക ജീവിതം കൊണ്ട് തന്നെ ഖുറൈശികളിൽ നിലനിന്ന പല തെറ്റായ ചിന്തയും അറുത്തുമാറ്റിയ ഒരു മാറ്റത്തിന്റെ വലിയ തുടക്കം പ്രവാചകരിലൂടെ അള്ളാഹു ദൃഷ്ട്ടാന്തമാക്കി തരികയായിരുന്നു ...ഇനി അതൊന്നുമല്ല ഒരു സുപ്രഭാദത്തിൽ പ്രവാചകർ സൈദിനൊട് വിവാഹമോചനത്തിന് പറയുകയും സൈനബിനെ വിവാഹം ചെയ്യുകയും ആയിരുന്നുവെങ്കിൽ പ്രവാചകന്റെ മതപ്രചാരണത്തിലും തന്റെ സ്വന്തം മകളെ പോലും പ്രവാചകന് വിവാഹം ചെയ്തു നല്കിയ അബൂബക്കർ റ അൻഹയെ പോലുള്ളവർ ഉള്ളൊരു സമൂഹത്തിലും ഉണ്ടാക്കാൻ ഇടയുള്ള അശുഭ ചിന്തകൾ മാത്രം ഒന്ന് വിലയിരുത്തിയാൽ മതി ഇതിൽ എന്താണ് യഥാർത്ഥ്യം എന്ന് മനസ്സിലാകാൻ ..അതെ ലോകത്തെ ഏറ്റവും സൂക്ഷമവും സത്യം വിശ്വസിച്ചവർക്ക് ഏറ്റവും നല്ല മാതൃകയും കടന്നുവന്നത്‌ പ്രവാചകരിലൂടെയാണ്.

പ്രവാചകന്റെ കുട്ടിക്കാലം

ക്രിസ്താബ്ദം 571 ഏപ്രില്‍ 20‏-ാം തീയതി ഗജവര്‍ഷം ഒന്നാം കൊല്ലം, റബീഉല്‍ അവ്വല്‍ 12‏-ാം തീയതി തിങ്കളാഴ്ച ഖുറൈശി ഗോത്രത്തില്‍ ഹാശിം കുടുംബത്തില്‍ ആമിനയുടെ പുത്രനായി മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹി വസല്ലം മക്കയില്‍ ജനിച്ചു. ഏതാനും മാസങ്ങള്‍ക്കു മുമ്പ് പിതാവായ അബ്ദുല്ല അന്തരിച്ചതിനാല്‍ ജനിക്കുമ്പോള്‍ തന്നെ നബി ഒരു അനാഥശിശുവായിരുന്നു. പൈതൃകമായി ലഭിച്ച സ്വത്ത് അഞ്ച് ഒട്ടകവും ഏതാനും ആടുകളും ഒരു പരിചാരികയുമായിരുന്നു
പിതാമഹനായ അബ്ദുല്‍ മുത്വലിബ് മക്കയില്‍ ഏറ്റവും സ്വാധീനശക്തിയുള്ള ഖുറൈശി ഗോത്ര നായകനായിരുന്നു. ഒരു വലിയ കുടുംബത്തെ സംരക്ഷിക്കേണ്ട ഭാരിച്ച ചുമതല അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാല്‍ തന്റെ അനാഥ പൌത്രനെ അദ്ദേഹം അതിയായി സ്നേഹിച്ചു. തന്റെ വാത്സല്യ പുത്രനായ അബ്ദുല്ലയുടെ പെട്ടെന്നുള്ള മരണം മൂലം ഉളവായ അപാരദുഃഖത്തിന് ആ ഓമനക്കുഞ്ഞിന്റെ കോമള വദന ദര്‍ശനം ഏതാണ്ടൊരു ഉപശാന്തി വരുത്തിയിരുന്നു. ആമിനയുടെ പ്രസവ വിവരം കേട്ടയുടനെ അബ്ദുല്‍ മുത്വലിബ് വീട്ടിലെത്തി കുഞ്ഞിനെ എടുത്ത് കഅ്ബയില്‍ കൊണ്ടുപോയി മുഹമ്മദ് എന്നു നാമകരണം ചെയ്തു.
കുഞ്ഞിന് പേരിട്ട ശേഷം അബ്ദുല്‍ മുത്വലിബ് അതിനെ കൊണ്ടുവന്ന് ആമിനയെ ഏല്‍പ്പിച്ചു. അക്കാലത്ത് അറേബ്യയിലെ കൂലീനകുടുംബക്കാര്‍ ചെയ്യാറുണ്ടായിരുന്നതുപോലെ, ബനൂസഅ്ദ് ഗോത്രത്തിലെ വളര്‍ത്തമ്മമാര്‍ മക്കയില്‍ വരുമ്പോള്‍ കുഞ്ഞിനെ അവരിലൊരാളെ ഏല്‍പ്പിക്കണമെന്നും അബ്ദുല്‍ മുത്വലിബ് ഉദ്ദേശിച്ചിരുന്നു. കുട്ടി ജനിച്ച് ഏഴാം ദിവസം പിതാമഹന്‍ ഒരു വലിയ വിരുന്നു സംഘടിപ്പിച്ചു. ഖുറൈശി ഗോത്രത്തലവന്മാരെല്ലാം അതില്‍ സംബന്ധിച്ചിരിക്കുന്നു. വിരുന്നു കഴിഞ്ഞപ്പോള്‍ പാരമ്പര്യമനുസരിച്ചുള്ള ഏതെങ്കിലും പേര് നല്‍കാതെ കുഞ്ഞിന് മുഹമ്മദ് എന്നു പുതിയ പേര് നല്‍കിയതെന്താണെന്ന് അവര്‍ അബ്ദുല്‍ മുത്വലിബിനോട് ചോദിച്ചു. അതിന് അബ്ദുല്‍ മുത്വലിബ് നല്‍കിയ മറുപടി: “അല്ലാഹുവിന് വേണ്ടി അവന്‍ സ്വര്‍ഗ്ഗത്തിലും, സൃഷ്ടികള്‍ക്കു വേണ്ടി ഭൂമിയിലും സ്തുതിക്കപ്പെടണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്” എന്നായിരുന്നു.
കുഞ്ഞിനെ മുലയൂട്ടി വളര്‍ത്തുന്നതിനു ബനൂസഅ്ദിലെ വളര്‍ത്തമ്മമാര്‍ ആരെങ്കിലും എത്തുമെന്ന പ്രതീക്ഷയോടെ കഴിയുകയായിരുന്നു ആമിന. അതിനിടയില്‍ നബിയുടെ ഒരു പിതൃസഹോദരനായ അബൂലഹബിന്റെ സുവൈബിയ എന്ന പരിചാരികയായിരുന്നു കുഞ്ഞിനു മുലകൊടുത്തുകൊണ്ടിരുന്നത്. ഇവര്‍ ഏതാനും ദിവസങ്ങള്‍ മാത്രമെ നബിക്കു മുലയൂട്ടിയിരുന്നുള്ളൂവെങ്കിലും നബി അവരെ അതിയായി സ്നേഹിക്കുകയും. മരിക്കുന്നതു വരെ കൂടെക്കൂടെ അവരെ സന്ദര്‍ശിക്കാറുമുണ്ടായിരുന്നു.
ഒന്നു രണ്ടാഴ്ച കഴിഞ്ഞപ്പോള്‍, പതിവു പോലെ ബനൂസഅ്ദിലെ വളര്‍ത്തമ്മമാര്‍ മക്കത്തെത്തി. അനാഥ ശിശുക്കളെ വളര്‍ത്തുവാന്‍ അവര്‍ക്ക് വലിയ താല്‍പ്പര്യമുണ്ടായിരുന്നില്ല. കാരണം ഒരു പിതാവില്‍ നിന്നു ലഭിക്കുന്ന പ്രതിഫലം ഒരു മാതാവില്‍ നിന്നു ലഭിക്കാനിടയില്ലെന്നായിരുന്നു അവരുടെ ധാരണ. തന്മൂലം നബിയെ സ്വീകരിക്കാന്‍ അവരില്‍ ആരും തയ്യാറായില്ല.
ഈ വളര്‍ത്തമ്മമാരില്‍ ഒരുത്തി ബനൂസഅ്ദില്‍പ്പെട്ട ശുഐബിന്റെ പുത്രി ഹലീമയായിരുന്നു. അനാഥക്കുഞ്ഞിനെ ഏറ്റെടുക്കാന്‍ ഇവര്‍ക്കും ആദ്യം സമ്മതമില്ലായിരുന്നു. ദരിദ്രയായ അവള്‍ ക്ഷീണിതയുമായിരുന്നു. അതുകൊണ്ട് തങ്ങളുടെ കുഞ്ഞിന് മുലകൊടുത്തു വളര്‍ത്തുന്നതിന് ഹലീമയെ ഏല്‍പ്പിക്കാന്‍ അവിടെയുള്ള മാതാക്കളാരും തുനിഞ്ഞില്ല. അപ്രകാരം നബിക്ക് ഒരു വളര്‍ത്തമ്മയെ ലഭിക്കാത്തതുപോലെ തന്നെ ഹലീമക്ക് ഒരു വളര്‍ത്തുകുഞ്ഞിനെയും ലഭിച്ചില്ല. സ്വഗൃഹത്തിലേക്ക് മടങ്ങിപ്പോകാന്‍ പുറപ്പെടുമ്പോള്‍ ഹലീമ അവരുടെ ഭര്‍ത്താവായ ഹാരിസിനോട് പറഞ്ഞു: “ഒരു വളര്‍ത്തുകുഞ്ഞിനെ കൂടാതെ മറ്റുള്ളവരെപ്പോലെ വീട്ടിലേക്കു മടങ്ങാന്‍ എനിക്കതിയായ വിഷമമുണ്ട്. അല്ലാഹുവാണ് സത്യം! ഞാനീ അനാഥകുഞ്ഞിനെ തന്നെ ഏറ്റെടുക്കാന്‍ പോവുകയാണ്.” അതിന് ഹാരിസ് ഇങ്ങനെ മറുപടി പറഞ്ഞു: “അതു തന്നെയാണ് നീ ചെയ്യേണ്ടത്. ഒരു പക്ഷേ, ഈ കുഞ്ഞിന്റെ സാന്നിധ്യം നിമിത്തം അല്ലാഹു നമ്മെ അനുഗ്രഹിച്ചേക്കും.” അപ്രകാരം ഹലീമയും ഭര്‍ത്താവും കുഞ്ഞിനെ മരുഭൂമിയിലുള്ള അവരുടെ വീട്ടിലേക്ക് കൊണ്ടുപോയി. അവര്‍ വീട്ടിലെത്തിയതു മുതല്‍ അവരുടെ ആടിന് പാല് വര്‍ദ്ധിക്കുകയും മറ്റു പലവിധത്തിലും അവരുടെ ഐശ്വര്യം നാള്‍ക്കുനാള്‍ അഭിവൃദ്ധിപ്പെടുകയും ചെയ്തതായി ഹലീമാബീവി പറയാറുണ്ടായിരുന്നു.
രണ്ടു കൊല്ലം നബി ഹലീമയുടെ വീട്ടില്‍ കഴിഞ്ഞു. അവരുടെ മകള്‍ ശയ്മയായിരുന്നു നബിയെ ശുശ്രൂഷിച്ചിരുന്നത്. മരുഭൂമിയിലെ ഉന്മേഷദായകമായ അന്തരീക്ഷവും കാറ്റും വെയിലും ഏറ്റുകൊണ്ടുള്ള ജീവിതവും കുഞ്ഞിന്റെ സ്വതവേ ബലിഷ്ഠവും സുദൃഢവുമായ ശരീരവളര്‍ച്ചക്കു ഏറ്റവും അനുയോജ്യമായി. ദൃഢഗാത്രനും കോമളനുമായി വളര്‍ന്നു. കരാറനുസരിച്ച് രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ ഹലീമ കുട്ടിയെ ആമിനയുടെ അടുക്കല്‍ കൊണ്ടു വന്നു. എന്നാല്‍ ആ രണ്ടു മാതാക്കള്‍ക്കും തമ്മിലുണ്ടായ സ്നേഹ ബഹുമാനങ്ങള്‍ നിമിത്തവും, ഹലീമാബീവിക്ക് വളര്‍ത്തുപുത്രനോടുള്ള സ്നേഹാധിക്യം കാരണമായും വീണ്ടും രണ്ടുകൊല്ലത്തേക്കു കൂടി കുട്ടിയെ അവര്‍ സ്വഗൃഹത്തിലേക്ക് തന്നെ കൊണ്ടുപോയി.
അഞ്ചു വയസ്സ് പൂര്‍ത്തിയാകുന്നതുവരെ നബി ഹലീമയുടെ കൂടെ മരുഭൂമിയില്‍ കഴിഞ്ഞുകൂടി. ആ ബാല്യകാലത്ത് പ്രധാനമായി അവിടുന്ന് സമ്പാദിച്ചത് വിശപ്പും ദാഹവും സഹിക്കുവാനും അത്യദ്ധ്വാനം ചെയ്യാനും കഴിവുള്ള ആരോഗ്യദൃഢതയായിരുന്നു. കൂടാതെ സ്വാതന്ത്യ്ര തൃഷ്ണയും മനോദാര്‍ഢ്യവും നബിയില്‍ വേരുറച്ചു. അറബിഭാഷയുടെ കലര്‍പ്പില്ലാത്ത ശുദ്ധശൈലിയും ആ മരുപ്രദേശത്തു നിന്ന് കരസ്ഥമായി.
ആറാമത്തെ വയസ്സില്‍ നബി മാതാവിന്റെ അടുക്കല്‍ തിരിച്ചെത്തി. ഹലീമയോടും കുടുംബത്തോടുമുള്ള നബിയുടെ സ്നേഹം അതീവ ഊഷ്മളവും സ്ഥിരവുമായിരുന്നു. ജീവിതാവസാനം വരെ ഈ സ്നേഹബഹുമാനാദരവുകള്‍ നിലനിന്നു. നബിയുടെ വിവാഹാനന്തരം അറേബ്യയില്‍ ഒരു ക്ഷാമമുണ്ടായി. തദവസരത്തില്‍ ഹലീമ നബിയെ സന്ദര്‍ശിച്ചു. മടങ്ങിപ്പോരുമ്പോള്‍ നബി അവര്‍ക്കു ചരക്കു കയറ്റിയ ഒരു ഒട്ടകത്തെയും നാല്‍പ്പത് ആടിനെയും സമ്മാനിക്കുകയുണ്ടായി. ഹലീമാബീവി നബിയുടെ സമീപത്തെത്തുമ്പോഴൊക്കെ അവരോടുള്ള സ്നേഹാദരവുകള്‍ മൂലം നബി സ്വന്തം ഉത്തരീയമെടുത്ത് ഇരിക്കാനായി അവര്‍ക്കു വിരിച്ചുകൊടുക്കുക പതിവായിരുന്നു. ത്വാഇഫ് പ്രതിരോധത്തിനുശേഷം തടവുകാരാക്കപ്പെട്ടവരുടെ കൂട്ടത്തില്‍ ഹലീമാബീവിയുടെ പുത്രി ശയ്മയുമുണ്ടായിരുന്നു. നബിയുടെ മുമ്പാകെ അവരെ കൊണ്ടുവന്നപ്പോള്‍, നബി അവരെ തിരിച്ചറിയുകയും അവരെ ബഹുമാനപൂര്‍വ്വം അവരുടെ ആഗ്രഹമനുസരിച്ച് സ്വഗൃഹത്തിലേക്കു മടക്കി അയക്കുകയും ചെയ്തു.
ആറാമത്തെ വയസ്സില്‍ മാതാവിന്റെ അടുക്കല്‍ മടങ്ങിയെത്തിയ നബിയെ ആമിനാബീവി സ്നേഹമസൃണമായി പരിലാളിച്ചു. അബ്ദുല്‍ മുത്വലിബ് പൌത്രനെ സ്വന്തം സംരക്ഷണത്തില്‍ കൊണ്ടുനടക്കുക മാത്രമല്ല, സ്നേഹവാത്സല്യങ്ങള്‍ ചൊരിയുകയും ചെയ്തു. സദാ സമയവും അദ്ദേഹത്തിന്റെ ശ്രദ്ധ ആ ഓമനബാലനില്‍ പതിഞ്ഞു. പിതാവില്ലാത്ത അനാഥത്വം കുട്ടിയെ ഒരിക്കലും ശല്യപ്പെടുത്തരുതെന്ന് അദ്ദേഹത്തിനു നിര്‍ബന്ധമുണ്ടായിരുന്നു.
അത്യധികം ആനന്ദസന്ദായകമായ ജീവിതമായിരുന്നു അക്കാലത്ത് നബിയും മാതാവും പിതാമഹനും നയിച്ചിരുന്നത്. പക്ഷേ, ഈ ആനന്ദജീവിതം അധികകാലം തുടരാനായില്ല. തന്റെ ഏകസന്താനത്തെ ഭര്‍ത്താവിന്റെ മാതൃസഹോദരീസഹോദരന്മാര്‍ക്കു പരിചയപ്പെടുത്താന്‍ ആമിനാബീവി അതിയായി ആഗ്രഹിച്ചു. ഉമ്മുഅയ്മന്‍ എന്ന പരിചാരികയെയും കൂട്ടി മാതാവും പുത്രനും മദീനയിലേക്കു പുറപ്പെട്ടു. വഴിക്കുവെച്ച് പിതാവ് മരിച്ച വീടും അദ്ദേഹത്തെ ഖബറടക്കിയ സ്ഥലവും ആമിനാബീവി പുത്രനു കാണിച്ചുകൊടുത്തു. പിതാവിനെക്കുറിച്ചുള്ള പല കഥകളും മാതാവ് പുത്രനു പറഞ്ഞുകൊടുത്തു. മദീന യാത്രയിലെ സംഭവങ്ങളെല്ലാം വളരെക്കാലത്തിനു ശേഷം ഓര്‍ക്കുകയും അവയെപ്പറ്റി പില്‍ക്കാലത്ത് പലപ്പോഴും അനുയായികളോട് വിശദീകരിക്കുകയും ചെയ്തിരുന്നു. താനൊരു അനാഥ ബാലനാണെന്നുള്ള യാഥാര്‍ഥ്യം അക്കാലത്തു തന്നെ നബിയുടെ മനസ്സില്‍ രൂഢമൂലമാവുകയും ചെയ്തു.
ആമിനാബീവിയും മകനും ഒരു മാസക്കാലമേ മദീനയില്‍ താമസിച്ചിരുന്നുള്ളൂ. പരിചാരികയായി ഉമ്മുഅയ്മനുമായി അവര്‍ പുത്രനോടൊപ്പം മക്കത്തേക്കു പുറപ്പെട്ടു. മാര്‍ഗ്ഗമദ്ധ്യേ അബവാഅ് എന്ന സ്ഥലത്തുവച്ച് ആമിനാബീവി രോഗബാധിതയാവുകയും അവിടെ വച്ചു തന്നെ മരണപ്പെടുകയും ചെയ്തു. അവരെ അവിടെ തന്നെ ഖബറടക്കിയ ശേഷം ദുഃഖിതനായ ബാലനും പരിചാരികയും യാത്ര തുടര്‍ന്നു. ആറുവയസ്സു പോലും പൂര്‍ത്തിയാകാത്ത ആ അനാഥബാലന്‍ അനുഭവിച്ച ദുഃഖങ്ങള്‍ എത്രമാത്രം വേദനാജനകമാണെന്നോ! പിതാവും മാതാവും നഷ്ടപ്പെട്ടു. സഹോദരീ സഹോദരന്മാരായി ആരുമില്ല. സ്വപിതാവിന്റെ മുഖദര്‍ശനം പോലും ലഭിച്ചിട്ടില്ല. ഇപ്പോള്‍ മാതാവിന്റെ മരണവും.
മക്കത്തെത്തിയ പൌത്രനെ പിതാമഹന്‍ അബ്ദുല്‍ മുത്വലിബ് പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഏതിരേറ്റത്. സ്വന്തം മകനെപ്പോലെ വാത്സല്യത്തോടെ പൌത്രനെ വളര്‍ത്തി. കഅ്ബയുടെ തണലില്‍ അബ്ദുല്‍ മുത്വലിബിന് വിരിപ്പു വിരിച്ചിരിക്കും. അദ്ദേഹത്തിന്റെ പുത്രന്മാര്‍ വിരിപ്പിന്റെ ഓരത്ത് ഒതുക്കത്തോടെ ഇരിക്കും. നബി തിരുമേനി അവിടെ വരുമ്പോള്‍ നേരെ വിരിപ്പിലേക്കാണ് ചെല്ലുക. അതുകാണുമ്പോള്‍ പിതൃവ്യന്മാര്‍ കുട്ടിയെ പിടിച്ചു തങ്ങളുടെ കൂടെ ഇരുത്താന്‍ ശ്രമിക്കും. എന്നാല്‍ അബ്ദുല്‍ മുത്വലിബ് അവരോട് പറയും. ‘വേണ്ട, അവനെ വിടൂ. അവന്‍ എന്റെ കൂടെ തന്നെ ഇരിക്കട്ടെ. എന്റെ ഈ പ്രിയപുത്രന്‍ വലിയ മഹാനായിത്തീരും.’ എന്നിട്ട് കുട്ടിയെ തന്നോടൊപ്പം പിടിച്ചിരുത്തി സ്നേഹവാത്സല്യത്തോടെ തലോടും.
ഇപ്രകാരം പ്രിയപിതാമഹന്റെ വാത്സല്യപരിചരണത്തില്‍ നബി രണ്ടു വര്‍ഷം കഴിച്ചുകൂട്ടി. എട്ടു വയസ്സ് പ്രായമുള്ളപ്പോള്‍ വന്ദ്യവയോവൃദ്ധനായ പിതാമഹന്‍ നിര്യാതനായി. കുട്ടിയെ വളര്‍ത്താന്‍ തന്റെ മൂത്തപുത്രനും നബിയുടെ മൂത്താപ്പയുമായ അബൂത്വാലിബിനെ ഏല്‍പ്പിച്ചുകൊണ്ടാണ് അദ്ധേഹം കണ്ണടച്ചത്. അബ്ദുല്‍ മുത്വലിബിന്റെ പത്തു പുത്രന്മാരില്‍ അബൂത്വാലിബ്, അബ്ദുല്ലാഹ്, സുബൈര്‍ എന്നീ മൂവരും മാതാവും പിതാവും ഒന്നൊത്ത സഹോദരന്മാരാണ്. ഇവരുടെ മാതാവ് ഫാത്വിമ മഖ്സൂമിയ്യയാണ്.
തന്നെ പുത്രതുല്യം സ്നേഹിച്ചു ലാളിച്ചു വളര്‍ത്തിയ രക്ഷിതാവിന്റെ മൃതശരീരത്തിനു പിന്നാലെ ആ ബാലന്‍ ശ്മശാനം വരെ നടന്നു ചെന്നു. അന്ത്യകര്‍മ്മങ്ങളില്‍ പങ്കുകൊണ്ടു. മാതാവ് മരിച്ചപ്പോഴുണ്ടായ ദുഃഖം പോലെ തന്നെ പിതാമഹന്റെ അന്ത്യത്തിലും അതീവ ദുഃഖിതനായി. തുടര്‍ന്നുള്ള നബിയുടെ ജീവിതം അബൂത്വാലിബിന്റെ കൂടെയായിരുന്നു. തന്റെ മാതൃസ്ഥാനവും പിതൃസ്ഥാനവും ഒരുപോലെ വഹിച്ചുപോന്ന അബൂത്വാലിബിന്റെ നേര്‍ക്ക് നബിക്ക് വലുതായ ആദരവുണ്ടായിരുന്നു. അദ്ദേഹത്തെക്കുറിച്ച് ആദരവോടെയല്ലാതെ നബി ഒരുകാലത്തും സംസാരിച്ചിട്ടില്ല. നബി ധിഷണാശാലിയും ആര്‍ദ്രചിത്തനും വിശാലഹൃദയനും കുലീന സ്വഭാവിയുമായിരുന്നതിനാല്‍ അദ്ദേഹത്തെ അബൂത്വാലിബ് സ്വപുത്രന്മാരെക്കാള്‍ കൂടുതല്‍ സ്നേഹിച്ചിരുന്നു. പിതൃവ്യനോടൊപ്പം നബി മക്കയില്‍ തന്നെ താമസം തുടര്‍ന്നു. തീര്‍ഥാടകര്‍ക്കു ജലദാനം ചെയ്യുക, അവരെ പരിചരിക്കുക തുടങ്ങിയ പിതൃവ്യന്റെ പ്രധാന ജോലികളില്‍ കഴിയുന്ന സഹായം ചെയ്തുകൊണ്ടിരുന്നു. കുറച്ചുകാലം അദ്ദേഹത്തിന്റെ ആടുകളെ മേയ്ക്കുന്ന ജോലിയും ചെയ്തു.
നബിയുടെ പന്ത്രണ്ടാം വയസ്സില്‍ അബൂത്വാലിബ് വ്യാപാരാര്‍ഥം സിറിയയിലേക്ക് പുറപ്പെടാന്‍ നിശ്ചയിച്ചു. യാത്രാക്ളേശവും മരുഭൂമിയിലൂടെയുള്ള സഞ്ചാരവും പരിഗണിച്ച് നബിയെ കൊണ്ടുപോകാന്‍ അദ്ദേഹം തയ്യാറായില്ല. എന്നാല്‍ അബൂത്വാലിബില്‍ നിന്നും പിരിഞ്ഞു നില്‍ക്കാനുള്ള വിഷമം നിമിത്തം തന്നെക്കൂടി കൊണ്ടുപോകണമെന്ന് അപേക്ഷിച്ചു. അങ്ങനെ ഒരു വ്യാപാര സംഘത്തോടൊപ്പം ഇരുവരും സിറിയയിലേക്കു പുറപ്പെട്ടു. സിറിയയുടെ തെക്കുഭാഗത്തുള്ള ബുസ്വ്റായില്‍ അവരെത്തി. അവിടെവച്ച് ബഹീറ എന്ന കൃസ്ത്യന്‍ പാതിരി നബിയെ കണ്ടപ്പോള്‍, ക്രൈസ്തവ വേദഗ്രന്ഥങ്ങളില്‍ വിവിരിച്ചിട്ടുള്ള വാഗ്ദത്ത പ്രവാചകന്റെ ലക്ഷണങ്ങള്‍ കുട്ടിയില്‍ കാണുന്നുണ്ടെന്നും, യഹൂദന്മാര്‍ ഈ ലക്ഷണങ്ങള്‍ കണ്ടു നബിയെ ഉപദ്രവിച്ചേക്കുമെന്നും അതിനാല്‍ കുട്ടിയെ സിറിയയിലേക്കു കൊണ്ടുപോകരുതെന്നും ഉപദേശിക്കുകയുണ്ടായി. ഈ വ്യാപാരയാത്രയില്‍ അബൂത്വാലിബിന് മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധം ധാരാളം ലാഭം കിട്ടിയിരുന്നു. ഈ ദീര്‍ഘ യാത്രയില്‍ നിന്നും നബിക്കു നൂതനമായ പല അറിവുകളും ലഭിക്കുകയുണ്ടായി.
നബിക്കു പതിനഞ്ചു വയസ്സുള്ളപ്പോള്‍ ഒരു യുദ്ധം നേരിട്ടു കാണാനും കുറച്ചൊക്കെ അതില്‍ പങ്കെടുക്കാനും അവസരമുണ്ടായി. കിനാന, ഖൈസ് എന്നീ ഗോത്രങ്ങളും ഖുറൈശികളുമായിട്ടായിരുന്നു യുദ്ധം. ഈ യുദ്ധം ഹറമിന്റെ അതിര്‍ത്തിയും ലംഘിച്ചതിനാല്‍ അതിനു ഹര്‍ബുല്‍ ഫിജാര്‍ (പരിശുദ്ധമല്ലാത്ത യുദ്ധം) എന്ന പേര്‍ വീണു. ഈ യുദ്ധത്തില്‍ നബി വഹിച്ച പങ്ക് യുദ്ധരംഗത്ത് അങ്ങിങ്ങായി പതിക്കുന്ന അസ്ത്രങ്ങള്‍ പെറുക്കിയെടുത്ത് അബൂത്വാലിബിനെ ഏല്‍പ്പിക്കുന്ന ജോലിയായിരുന്നു. അദ്ദേഹമാണ് ഈ യുദ്ധത്തില്‍ ബനൂഹാശിമിന്റെ നേതൃത്വം വഹിച്ചത്. നബി ഏറെക്കുറെ ഒരു ദൃക്സാക്ഷിയായിട്ടു മാത്രമാണ് കഴിച്ചുകൂട്ടിയത്. പക്ഷേ, അറബികളുടെ യുദ്ധരീതികള്‍ പഠിച്ചറിയാന്‍ ഈ യുദ്ധം നബിക്ക് അവസരം നല്‍കി.
ഹര്‍ബുല്‍ ഫിജാറിനു ശേഷം ഖുറൈശികളില്‍ ബനൂഹാശിം, ബനൂഅസദ്, ബനൂതമീം മുതലായ കുടുംബക്കാര്‍ ഒത്തുചേര്‍ന്നു. ‘ഏതു കുടുംബത്തില്‍പ്പെട്ടവരായിരുന്നാലും അക്രമിക്കപ്പെട്ട് മക്കത്തേക്കു വന്നാല്‍ അവരെ സഹായിക്കുക’ എന്നു പ്രതിജ്ഞയെടുക്കുകയും അതനുസരിച്ച് ഉടമ്പടിയുണ്ടാക്കുകയും ചെയ്തു. അബ്ദുല്ലാഹിബ്നു ജദ്ആന്‍ എന്നവ രുടെ വസതിയില്‍ വെച്ചാണ് ഇപ്രകാരമൊരു ഉടമ്പടി ഉണ്ടാക്കിയത്. പ്രവാചകത്വലബ്ധി ക്കു ശേഷം നബി തിരുമേനി ഇതു സംബന്ധിച്ചു പറഞ്ഞത് ഇപ്രകാരമാണ്: ആ പ്രതിജ്ഞ ചെയ്യുമ്പോള്‍ ഞാനും അവിടെയുണ്ടായിരുന്നു. അതില്‍ എനിക്കേറെ സന്തോഷമുണ്ട്. അതുപോലെയുള്ള ഉടമ്പടി ഇനിയും ആരെങ്കിലും ഉണ്ടാക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ ഞാനും അതിനു തയ്യാറാണ്.
ജനനത്തിനു മുമ്പേ പിതാവ് മരിക്കുക, ശൈശവത്തില്‍ മാതാവ് മരിക്കുക, എട്ടുവയസ്സില്‍ തന്നെ പിതാമഹന്റെ വേര്‍പാട്, താരതമ്യേനയുള്ള ദരിദ്രജീവിതം. ഈ ദുഃഖാനുഭവങ്ങളുടെ മാധ്യത്തില്‍ സദാ നിരാഡംബരനായും, ചിന്താമഗ്നനായും കഴിഞ്ഞുപോന്ന നബി മറ്റുള്ളവരില്‍ നിന്നെല്ലാം വ്യത്യസ്തമായി പവിത്രമായ ജീവിതമാണ് നയിച്ചിരുന്നത്. സുഖഭോഗങ്ങളില്‍ അദ്ദേഹം തീരെ തല്‍പരനായിരുന്നില്ല. അറേബ്യയിലെ അന്നത്തെ യുവാക്കളുടെ അസാന്മാര്‍ഗിക ജീവിതവുമായി നബിക്ക് യാതൊരു ബന്ധവുമുണ്ടായിരുന്നില്ല.
പ്രവാചകത്വത്തിനു മുമ്പേ സദ്ഗുണങ്ങളില്‍ തിരുനബി മാതൃകയായിരുന്നുവെന്ന് ചരിത്രകാരന്മാര്‍ ഏകകണ്ഠമായി അംഗീകരിക്കുന്നു. സത്യസന്ധത, വിശ്വാസദാര്‍ഢ്യം, സല്‍സ്വഭാവം തുടങ്ങിയ ഗുണങ്ങള്‍ പ്രസിദ്ധമാണ്. ലളിതവും ഹൃദ്യവുമായ പെരുമാറ്റവും, പവിത്രമായ സദാചാരബോധവും, പ്രതിജ്ഞാബദ്ധവും പരിശുദ്ധവുമായ ജീവിതവും, ഉന്നതമായ സംസ്കാരങ്ങളും, അഗതികള്‍ക്കും ആവശ്യക്കാര്‍ക്കും ഏതു നിമിഷത്തിലും സഹായം ചെയ്യാനുള്ള സന്നദ്ധതയും, വിശുദ്ധമായ വിചാരവികാരങ്ങളും, ലക്ഷ്യത്തില്‍ സമ്പൂര്‍ണ്ണ പ്രതിപത്തിയും, കടമ നിര്‍വ്വഹിക്കുന്നതില്‍ വിട്ടുവീഴ്ചയില്ലാത്ത നിഷ്കര്‍ഷയുമെല്ലാം മക്കാ നിവാസികളെ ഹഠാദാകര്‍ഷിച്ചു. തന്മൂലം അവര്‍ ‘അല്‍അമീന്‍’ എന്ന മഹത്തായ ബഹുമതി നാമം അദ്ദേഹത്തിനു നല്‍കി. ജനങ്ങള്‍ തങ്ങളുടെ വസ്തുക്കള്‍ കൊണ്ടുവന്ന് അല്‍അമീന്റെ പക്കല്‍ അമാനത്ത് വെക്കാറുണ്ട്.
നബി എഴുതുവാനോ വായിക്കാനോ അറിയാത്ത ഉമ്മിയ്യായിരുന്നു. സ്വയം അദ്ധ്വാനിച്ചാണ് ഉപജീവനം കഴിച്ചിരുന്നത്. ഒരു വര്‍ത്തകനെന്ന നിലയില്‍ നബി സമ്പാദിച്ച സത്യസന്ധന്‍, വിശ്വസ്തന്‍ എന്നീ സല്‍കീര്‍ത്തികള്‍ മക്കാ നിവാസികളുടെ ഇടയില്‍ നബിക്ക് അഭൂതപൂര്‍വ്വമായ പദവി നേടിക്കൊടുത്തു. അദ്ദേഹത്തെ കൂടുതല്‍ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്തത് അബൂത്വാലിബായിരുന്നു. ഖദീജാബീവിയെ വിവാഹം ചെയ്തതിനു ശേഷം അവരുടെ മൂലധനമുപയോഗിച്ച് നബി വ്യാപാരത്തിലേര്‍പ്പെട്ടു. കിട്ടുന്ന വരുമാനത്തില്‍ ഇരുവരും പങ്കുകൊള്ളും. ചില സന്ദര്‍ഭങ്ങളില്‍ ഖദീജാബീവിയെ കൂടാതെ മറ്റു വര്‍ത്തകരുമായും കൂട്ടുചേര്‍ന്നു വ്യാപാരത്തിലേര്‍പ്പെട്ടിരുന്നു.
അക്കാലത്ത് നബി മക്കക്കു സമീപമുള്ള ജബലുന്നൂറിലെ ഗുഹയില്‍ ധ്യാനത്തിനു ചെല്ലുക പതിവായിരുന്നു. ദിവസങ്ങളോളം അവിടെ കഴിച്ചുകൂട്ടാറുണ്ടായിരുന്നു. പിതാമഹന്‍ അബ്ദുല്‍ മുത്വലിബ് ഈ ഗുഹയില്‍ ചെന്നു പ്രാര്‍ഥിക്കുക പതിവായിരുന്നുവെന്ന് ചില ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ചെറുപ്പത്തിലേ നബിക്കു വിഗ്രഹാരാധനയോട് വെറുപ്പായിരുന്നു. വിഗ്രഹാരാധന നടക്കുന്ന സ്ഥലത്തുപോലും അവിടുന്ന് കാലുകുത്താറുണ്ടായിരുന്നില്ല. വിഗ്രഹങ്ങള്‍ക്ക് വേണ്ടി അറുക്കപ്പെട്ട ജീവികളുടെ മാംസം ഭുജിച്ചിരുന്നില്ല. എന്നാല്‍ കഅ്ബക്കു ചുറ്റും ത്വവാഫ് ചെയ്യാറുണ്ടായിരുന്നു. ഹജ്ജും നിര്‍വ്വഹിക്കാറുണ്ടായിരുന്നു. മദ്യപാനത്തില്‍ നിന്നൊഴിവായി അവിടുന്ന് സദാ പരിശുദ്ധി പാലിച്ചു വന്നു.

Monday 27 October 2014

ഹിറാ പൊത്തില്‍ നിന്ന് പൊളിച്ചെഴുത്തിനുള്ള വെളിച്ചം

ഒരു ദൈവദൂതന്റെ ആഗമം അനിവാര്യമായ കാലസന്ധിയിലാണ് മുഹമ്മദ് മുസ്തഫ (സ്വ) തൗഹീദിന്റെ പതാകവാഹകനായി അറേബ്യയുടെ ഊഷരതയില്‍ പ്രത്യക്ഷപ്പെടുന്നത്. റോമന്‍ , ഗ്രീക്ക് , പേര്‍ഷ്യന്‍ , ഇന്ത്യന്‍ , ചൈനീസ് നാഗരികതകള്‍ ജീര്‍ണ്ണത പിടിപെട്ട് ഭാവിയിലേക്കുള്ള ഗമനം അസാധ്യമാം വിധം ജഡാവസ്ഥയിലേക്ക് നീങ്ങുമ്പോഴായിയിരുന്നു പുതിയൊരു ദര്‍ശനത്തിലൂടെ പ്രവാചകന്‍ നിലവിലെ വ്യവസ്ഥിതിയുടെ പൊളിച്ചെഴുത്തിന് നാന്ദി കുറിച്ചത്. മാനവരാശിയുടെ അതുവരെയുള്ള ചരിത്രത്തില്‍ ഇതിന് സമാനമായൊരു വഴിത്തിരിവ് ഒരിക്കലുമുണ്ടായിട്ടില്ല. കാലഹരണപ്പെട്ട ലോക ക്രമത്തിലേക്ക് പുതിയൊരു മൂലവിചാരം സന്നിവേശിപ്പിച്ച്, നിഖില മേഖലകളിലും വിപ്ലവകരമായ മാററങ്ങള്‍ സഫലമാക്കുകയായിരുന്നു മുത്ത് നബി. ദുഷിച്ച മതവും ജരാനര ബാധിച്ച സാമൂഹിക ക്രമവും ചൂഷണോപകരണമായി മാറിയ ഭരണ വ്യവസ്ഥിതിയുമെല്ലാം സമ്മാനിച്ച ജീവിത യോഗ്യമല്ലാത്ത ഒരു കാലഘട്ടത്തെ പിഴുതെറിഞ്ഞ് നീതിയും സമത്വവും സമാധാനവും സമസൃഷ്ടി ഭാവവും വഴിഞ്ഞൊഴുകുന്ന പുതിയ വ്യവസ്ഥയിലേക്ക് പ്രവാചകന്‍ കവാടങ്ങള്‍ തുറന്നിടുകയായിരുന്നു. പുരാതന നാഗരികതകളുടെ ശവപ്പറമ്പിലാണ് പ്രതീക്ഷയുടെ ബദല്‍ ലോകത്തെ നബി (സ്വ) പടുത്തുയര്‍ത്തുന്നത്. ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രമല്ല മാനവ രാശിക്കാകമാനം ഇസ്‌ലാമിന്റെ ദര്‍ശനങ്ങള്‍ സാന്ത്വനമായി എന്നതാണ് എടുത്തു പറയേ സവിശേഷത. പ്രവാചകന്‍ കൈവരിച്ച നേട്ടത്തെ എം.എന്‍ റോയി വിശകലനം ചെയ്യുന്നതിങ്ങനെയാണ്.
The phenominal success of Islam was prillimarily due to its revolutionary significance and its ability to lead the marses and of the hopless situation created by the decay of the antique civilization not only of Greece and Rome but of Persia and China and of India’
ആറാം നൂറ്റാണ്ടില്‍  അന്നറിയപ്പെട്ട എല്ലാ സംസ്‌കൃതികളും അനിവാര്യമായ നവീകരണവും മാനവീകരണവും തേടുമ്പോഴാണ് പ്രതീക്ഷാകിരണങ്ങള്‍ ചൊരിഞ്ഞ്, അതിന്റെ സകല വിപ്ലവാത്മക ഭാവങ്ങളുമായി ഇസ്‌ലാം കടന്നു വന്നതെന്ന് പ്രകീര്‍ത്തിക്കപ്പെടുകയാണിവിടെ.
മനുഷ്യരാശി ഇന്നേ വരെ കണ്ട ഏററവും ബൃഹത്തായ സാമ്രാജ്യമായാണ് റോമന്‍ രാഷ്ട്രീയാധീശത്വത്തെ ചരിത്രകാരന്മാര്‍ വിശേഷിപ്പിച്ചത്. അത്‌ലാന്റിക് മുതല്‍ ഏഷ്യാ മൈനര്‍ വരെ വ്യാപിച്ചു കിടക്കുന്ന പ്രവിശാലമായ ഭൂപരിധി റോമിന്റെ മേല്‍കോയ്മയിലായിരുന്നു. സിറിയയും ഈജിപ്തും മെസപൊട്ടേമിയയും റോമന്‍ ആധിപത്യത്തിന് കീഴിലായിരുന്നു. പേര്‍ഷ്യ സാസാനിദ് നാഗരികതയുടെ കീഴില്‍ ധൈഷണികവും സര്‍ഗാത്മകവുമായ മേഖലകളില്‍ സ്ഥാപിച്ചെടുത്ത ഔജല്യം ഇതര ജനത അല്‍ഭുത സ്തബ്ധരായി നോക്കി നില്‍ക്കുകയായിരുന്നു. ‘ഉല്‍കൃഷ്ടമായതെല്ലാം’ ഗ്രീക്കിന്റെ കുത്തകയായിരുന്നു. ഇന്ത്യ ഒരതിശയമായും നിഗൂഢമായും മധ്യകാലഘട്ടത്തിന്റെ മനസ്സുകളെ മഥിച്ചു. അതിന്നിടയിലേക്കാണ് വര അറേബ്യന്‍ മരുഭൂമിയില്‍ കവിതയും കളിതമാശകളുമായി കഴിഞ്ഞു കൂടിയ ഒരു ജനതയില്‍ നിന്ന് നിരക്ഷരനായ ഒരു പ്രവാചകന്‍ മാറ്റത്തിന്റെ കാഹളമൂതി ഇറങ്ങി വരുന്നത്.
ഇരുളിന്റെ ഗുഹയില്‍ നിന്ന്
ഈ വിപ്ലവത്തിന്റെ ഉല്‍ഭവം ഒരു ഗുഹയില്‍ നിന്നാണ്, ‘ഹിറ’ എന്ന തമസ്സില്‍ നിന്നാണ് പൊളിച്ചെഴുത്തിനായുള്ള വെളിച്ചം ഭൂമിയാകെ ചിതറി വീഴുന്നത്. തന്റെ ദര്‍ശനത്തിന്റെ വിളംബരം ഒരു കൊച്ചു മലമുകളിലാണ് പ്രവാചകന്‍ പ്രോദ്ഘാടനം ചെയ്യുന്നത്. ക്രിസ്താബ്ദം 610 ല്‍ ”അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്ന്’. എണ്ണമറ്റ ദൈവങ്ങളെ ആരാധിച്ചു പോന്ന ഒര ജനതയെ സംബന്ധിച്ചിടത്തോളം കേള്‍ക്കാന്‍ ഇമ്പമുള്ള ഒരു ഉദ്‌ഘോഷമായിരുന്നില്ല അത്. പക്ഷേ, ആ പ്രഖ്യാപനത്തിന്റെ പ്രത്യാഘാതം മാനവ കുലത്തെ എന്തു കൊണ്ട് പരിവര്‍ത്തിതമാക്കി എന്ന് കണ്ടെത്തുമ്പോഴാണ് പ്രവാചക ദൗത്യത്തിന്റെ പൊരുള്‍ അനുഭവ വേദ്യമാകുന്നത്.
ചരിത്രകാരനായ ഖാലിഖ് അഹമ്മദ് നിസാമി ചൂണ്ടിക്കാട്ടിയത് പോലെ ലോക ഗതിവിഗതികളെ ഇതുപോലെ സ്വാധീനിച്ച മറെറാരു വചനം മനുഷ്യര്‍ ഇതുവരെ ശ്രവിച്ചിട്ടില്ല. (Religion and politics in 13rd , 14th century). അന്നേവരെ ഭൂമുഖത്തു നിലനിന്ന രാഷ്ട്രീയ – സാമുദായിക ഘടനകളെ കീഴ്‌മേല്‍ മറിക്കാന്‍ മാത്രം ഊര്‍ജ്ജ ദായകമായിരുന്നു പ്രവാചകന്‍ ഉയര്‍ത്തിപ്പിടിച്ച ഏക ദൈവത്തിലൂന്നിയ തൗഹീദിന്റെ ആ വചനം. ഇവിടെ ആരാധിക്കപ്പെടേത് അല്ലാഹു മാത്രമാണ് എന്ന ദൃഢസ്വരം പ്രപഞ്ചത്തിന്റെ കടിഞ്ഞാണ്‍ കൈയിലേന്താന്‍ ശ്രമിക്കുന്ന സകല ശക്തികളോടുമുള്ള വെല്ലുവിളിയായിരുന്നു. ദൈവം മാത്രമാണ് ആരാധ്യന്‍ എന്ന ആശയത്തിന്റെ ആത്യന്തിക സന്ദേശം മനുഷ്യര്‍ സമന്മാരാണെന്നും ആര്‍ക്കും ആരെയും കീഴ്‌പ്പെടുത്താന്‍ ഇവിടെ പഴുതില്ല എന്നുമാണ്. 18-ാം നൂററാില്‍ ഫ്രഞ്ച് വിപ്ലവത്തിന്റെ (1789) മൂര്‍ദ്ധന്യതയില്‍ കേട്ട ‘സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം (Equality, Liberty, Freternity) എന്ന മുദ്രാവാക്യത്തിന്റെ സമഗ്ര ഭാഷ്യമായിരുന്നു അത്. മനുഷ്യസമത്വത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും വ്യവസ്ഥിതി അനുവദിക്കാതിരുന്ന മധ്യകാല കരാളതകളിലാണ് മനുഷ്യനിര്‍മ്മിതമായ സകല ഉച്ചനീചത്വങ്ങളും വര്‍ഗ്ഗഭേദങ്ങളും തട്ടിത്തകര്‍ത്ത് നാമെല്ലാം അല്ലാഹുവിന്റെ അടിമ എന്ന കീഴ്‌പ്പെടലിന്റെ ആഹ്വാനം പ്രവാചകര്‍ പ്രചരിപ്പിക്കുന്നത്. ആരാധനകളിലൂടെ, ജീവിതത്തിലൂടെ അതിന്റെ പ്രായോഗിക രൂപം കാണിച്ചു കൊടുക്കുകയും ചെയ്തു. വര്‍ണ്ണ വര്‍ഗ്ഗ ഭാഷ ദേശ ഭിന്നതകള്‍ തട്ടിമാററി മനുഷ്യത്വത്തിന്റെ ഉദാത്തഭാവങ്ങള്‍ കാലത്തിന്റെ രംഗവേദികളില്‍ അനാവൃതമായപ്പോള്‍ അതുവരെ ചൂഷണങ്ങള്‍ക്കും പീഡനങ്ങള്‍ക്കും അവമതികള്‍ക്കും വിധേയമായ ജനതകള്‍ ഒന്നൊന്നായി ഇസ്‌ലാമിന്റെ കുടക്കീഴില്‍ അണിനിരക്കാന്‍ അഹമഹമികയാ മുന്നോട്ട് വന്നു. അതുവരെ കത്തോലിക്കാ ചര്‍ച്ചിന്റെ മതഭ്രാന്തിനും കാപട്യങ്ങള്‍ക്കും കൊടിയ പീഡനങ്ങള്‍ക്കും ഇരകളായി ക്രിസ്ത്യന്‍ വിശ്വാസികള്‍ വീര്‍പ്പുമുട്ടുകയായിരുന്നു. റോമാ സാമ്രാജ്യത്തിന്റെ ഔദ്യോഗിക മതം എന്ന നിലയില്‍ പ്രജകളുടെ മേല്‍ യാഥാസ്തികവും അന്ധവിശ്വാസ ജഡിലവുമായ ആചാരാനു ഷ്ഠാനങ്ങള്‍ കൊണ്ട് പുരോഹിത വര്‍ഗ്ഗം ക്രൂശിക്കുകയായിരുന്നു. പോപ്പും പൗരോഹിത്യവും സാന്മാര്‍ഗ്ഗികമായി ദുഷിച്ചതിന്റെ ഭവിഷ്യത്ത് കെട്ടിയേല്‍പ്പിക്കപ്പെട്ടത് വിശ്വാസികളുടെ മേലാണ്. അരമനകള്‍ ആഭാസങ്ങള്‍ കൊണ്ട് ജീര്‍ണ്ണിച്ചത് മാത്രമായിരുന്നില്ല പ്രശ്‌നം; വികലമാക്കപ്പെട്ട വേദഗ്രന്ഥം മറയാക്കി സ്വേഛാധിപതികളും അക്രമകാരികളുമായ ഭരണകൂടങ്ങളുടെ പിണിയാളുകളായി മതാധികാരികള്‍ അധഃപതിച്ചു.
ക്രൈസ്തവരോടുള്ള മാത്സര്യത്തില്‍ യഹൂദ പുരോഹിതരും യാഥാസ്ഥിതികത്വത്തിന്റെ ഉരുക്കു കോട്ടകള്‍ പണിതു. അഗ്നിയാരാധകരായ സൊറാസ്റ്റ്യന്‍ വിഭാഗമാവട്ടെ കടുത്ത അസഹിഷ്ണുതയോടെ തീ നാളങ്ങളാല്‍ യുക്തി ചിന്തയെ കരിച്ചു കളഞ്ഞു. സങ്കല്‍പ ദൈവങ്ങള്‍ തമ്മില്‍ കലാപം കൂട്ടിയ ചരിത്രത്തിലെ ഏററവും സങ്കീര്‍ണ്ണമായ ആത്മീയ പ്രതിസന്ധിയുടെ കൂരിരുട്ടിലേക്കാണ് തൗഹീദിന്റെ കൈ വിളക്കുമായി മുഹമ്മദ് മുസ്തഫ (സ്വ) കടന്നു ചെല്ലുന്നത് അപ്പോഴും തന്റെ മുന്‍ഗാമികളായ പ്രവാചകന്മാരുടെ ധര്‍മ്മോപദേശങ്ങളെയും കര്‍മ്മ വീഥിയെയും പ്രവാചകന്‍ തള്ളിപ്പറഞ്ഞില്ല. എന്നല്ല, ആ പാത അംഗീകരിക്കാനും മുന്‍പേ ചരിച്ച പുണ്യാളന്മാരെ ആദരിക്കാനും കല്‍പിച്ചു. ദൈവ നിയോഗിത വേദ ഗ്രന്ഥങ്ങളെ അംഗീകരിച്ചു കൊു തന്നെ അത് വികൃതമാക്കപ്പെട്ടതിന്റെ കഥ വിവരിച്ചു കൊടുത്തു. ചിന്തയെ പ്രോത്സാഹിപ്പിച്ചു. നിരീക്ഷണത്തെ സത്യാന്വേ ഷണത്തിന്റെ ശാസ്ത്രീയ ഉപാധിയാക്കാന്‍ ആജ്ഞാപിച്ചു. ജ്ഞാനോദയത്തിലൂടെ പ്രപഞ്ചത്തിന്റെ നിഗൂഢ രഹസ്യങ്ങളിലേക്കും മനുഷ്യ സൃഷ്ടിപ്പിന്റെ നിഗൂഢതകളിലേക്കും ധിഷണയെ വ്യവഹരിക്കാന്‍ പഠിപ്പിച്ചു. അതിനു പ്രോത്സാഹനം നല്‍കി. പ്രപഞ്ചത്തെ അവനിലേക്കടുപ്പിച്ചു. പ്രപഞ്ച രഹസ്യങ്ങളിലേക്കുള്ള കിളിവാതില്‍ മലര്‍ക്കെ തുറന്നു വെച്ചു. ഗ്രീക്കു തത്വചിന്തകള്‍ അതുവരെ തുടര്‍ന്നു വന്ന നിഗമനാധിഷ്ഠിതമായ ഗവേഷണ ശീലത്തിന്റെ അശാസ്ത്രീയത പൊളിച്ചു കാട്ടി. നിരീക്ഷണത്തിന്റെ കഠിന സാധനയിലൂടെ വസ്തു നിഷ്ഠമായി അപഗ്രഥിച്ച് സത്യം കണ്ടെത്തുന്ന രീതിയെ ശാസ്ത്ര ലോകത്തിനു ഇസ്‌ലാം സമ്മാനിച്ചു. ആല്‍ക്കമിയും ആള്‍ജിബ്രയും ഗോള ശാസ്ത്രവും മുന്നൂ നൂറ്റാു കൊണ്ട് വളര്‍ന്നു വികസിക്കുന്നത് അനുയോജ്യമായ ഈ കാലാവസ്ഥയിലാണ്.
മിന്നല്‍ പിണര്‍പോലെ
കാലം ദൈവദൂതനെ കാത്തിരിക്കുകയായിരുന്നു എന്നതിന്റെ തെളിവാണ് നൊടിയിടകൊണ്ട് അദ്ദേഹം കൈവരിച്ച നേട്ടങ്ങള്‍. മിന്നല്‍ പിണര്‍ പോലെയാണ് തൗഹീദിന്റെ പ്രകാശം അഷ്ട ദിക്കുകളിലേക്കും വ്യാപിച്ചത്. എ.ഡി. 610 ലാണ് പ്രവാചകര്‍ പ്രബോധനം തുടങ്ങുന്നതെന്ന് പറഞ്ഞുവല്ലോ. കൃത്യം ഒരു നൂറ്റാണ്ട് കൊണ്ട് 710 ആകുമ്പോഴേക്കും ഇസ്‌ലാം അന്നറിയപ്പെട്ട ലോകത്തെ മുഴുവന്‍ (അമേരിക്ക, ആസ്‌ത്രേലിയ വന്‍കരകള്‍ കണ്ടു പിടിച്ചിരുന്നില്ല) അതിന്റെ സ്വാധീന വലയത്തില്‍ കൊണ്ടു വന്നു. ‘ഹിജ്‌റഃ’ പ്രതിനിധാനം ചെയ്യുന്ന തൗഹീദിന്റെ പലായനം പിന്നീടൊരിടത്തും നിന്നിട്ടില്ല. അററ്‌ലാന്റിക് മുതല്‍ ഓക്‌സസ് നദിവരെ, സ്‌പെയിന്‍ മുതല്‍ സിന്ധു വരെ എത്ര അനായാസമാണ് ഇസ്‌ലാമിക ദര്‍ശനവും സംസ്‌കാരവും പരന്നൊഴുകിയത്. ആദ്യം മദീന, പിന്നെ ലോക നാഗരികതകളുടെ മററ് കുറെ മദീനകള്‍’ – ഡമസ്‌കസ്, നിഷാപൂര്‍, സമര്‍ക്കന്ദ്, ബുഖാറ, ദല്‍ഹി……. ഇന്നും തുടരുന്ന അനന്തമായ യാത്ര. റോമന്‍, ഗ്രീക്ക്, ബൈസന്റയിന്‍ നഗരങ്ങള്‍ ചീട്ടു കൊട്ടാരം പോലെ ഇസ്‌ലാമിന്റെ മുന്നില്‍ വീഴുന്നു. ആ കാഴ്ച ക് ചരിത്രകാരനായ എഡ്വേഡ് ഹിബ്ബന്‍ ചോദിക്കുന്നു; ”മുഹമ്മദിന്റെ കൈയിലെ അല്‍ഭുത ആയുധം എന്തായിരുന്നു?”
റോമാ സാമ്രാജ്യത്തിന്റെ പതനം വിവരിക്കുന്ന ബൃഹത് ഗ്രന്ഥ സമാഹാരത്തില്‍ ഒരധ്യായം ഗിബ്ബണ്‍ മാററിവെച്ചിരിക്കുന്നത് ഇസ്‌ലാമിന് വേണ്ടിയാണ്. പ്രവാചകന്റെ വ്യക്തി മാഹാത്മ്യം വര്‍ണ്ണിക്കാനാണ്. ഇസ്‌ലാം കൈവരിച്ച വിപ്ലവ നേട്ടങ്ങളുടെ ഗരിമ എടുത്തുകാട്ടാനാണ്. പ്രവാചകന്റെ സ്വാധീനത്തെക്കുറിച്ച് ഗിബ്ബണ്‍ തുടങ്ങുന്നതിങ്ങനെ: ‘The talents of Muhammad are entitled to an applaure; but his success has, perhaps too strongly attracted our admiraion (The Declline and Fall of the Roman Empire Edward Gibban)
ഇസ്‌ലാമിന്റെ ആഗമം ജീര്‍ണ്ണതയില്‍ നിമഗ്‌നമായ റോമന്‍ നാഗരികതയുടെ കടയ്ക്ക് കത്തിവെച്ചു വെന്ന് അദ്ദേഹം പരോക്ഷമായി സമ്മതിക്കുന്നു. സാമ്രാജ്യത്തിന്റെ രാമത്തെ ഏററവും വലിയ നഗരമായ അലക്‌സാ്‌റിയ രാം ഖലീഫ ഉമറിന്റെ (റ) കാലത്ത് കീഴടങ്ങിയപ്പോള്‍ ആഫ്രിക്കയിലേക്കും ആന്തലൂസിയയിലേക്കുമുള്ള കവാടമാണ് തുറക്കപ്പെടുന്നതെന്ന് ആരും നിനച്ചിട്ടുാവില്ല.
അധഃസ്ഥിതന്റെ ഉണര്‍ത്തുപാട്ട്
ഭരണവും പോരാട്ടവുമായിരുന്നു പഴയ ലോകത്ത് ആഢ്യകുലത്തിന്റെ അംഗീകൃത തൊഴില്‍. കൃഷിയും കച്ചവടവും കീഴാളന് നീക്കിവെച്ച മേഖലയായിരുന്നു. റോമിലും ഇന്ത്യയിലും അവസ്ഥ ഭിന്നമായിരുന്നില്ല. അഭിജാത കുലത്തിനു വേണ്ടി അധഃസ്ഥിതര്‍ ജീവിക്കുന്നു എന്ന വഴിപിഴച്ച കാഴ്ചപ്പാടിന്മേലായിരുന്നു സാമൂഹിക വ്യവസ്ഥ തന്നെ കെട്ടിപ്പടുത്തത്. മനുഷ്യരെ വിവിധ ശ്രേണികളില്‍ പിടിച്ചുകെട്ടി, മോചനത്തിന്റെ പഴുതുകള്‍ അടക്കാന്‍ ഓരോ പ്രദേശത്തും ലിഖിതവും അലിഖിതവുമായ നിയമസംഹിതകളുായിരുന്നു. പൗരോഹിവും ചൂഷണങ്ങള്‍ക്ത്യവും ഭരണ വര്‍ഗ്ഗവും ആഢ്യന്‍മാരും ചേര്‍ന്ന ഈ കൂട്ടുകെട്ടാണ് മനുഷ്യനെ എക്കാലക് ഇരയാക്കിയത്.
പ്രവാചകന് അനീതിയുടെ ഈ കരിങ്കല്‍ കോട്ട നിഷ്പ്രയാസം തകര്‍ക്കാനായത് ഖുര്‍ആന്റെ മനുഷ്യത്വത്തിലൂന്നിയ ജീവിത വികാസങ്ങളെ ആയുധമാക്കിയാണ്. തൊഴിലിന് മഹത്വം കല്‍പിച്ചു. കൃഷി ആരാധനയായി ഉയര്‍ത്തിക്കാട്ടി. അധ്വാനത്തിന്റെ മൂല്യം അനര്‍ഘമാണെന്ന് വിധിച്ചു. തൊഴിലാളിയുടെ ആവകാശങ്ങള്‍ പ്രഖ്യാപിച്ചു. അവന്റെ വിയര്‍പ്പ് ആറുന്നതിന്ന് മുമ്പ് പ്രതിഫലം നല്‍കണമെന്ന് അനുശാസിച്ചു. ഈ ‘വിപ്ലവ’ പുരോഗമന ആശയങ്ങളുടെ അനന്തരഫലം പൊടുന്നനെ ലോക സാമ്പത്തിക തൊഴില്‍ മേഖലയില്‍ ദൃശ്യമായി. എങ്ങും കൃഷി പ്രോത്സാഹിപ്പിക്കപ്പെട്ടു. അന്താരാഷ്ട്ര വാണിജ്യം പതിന്മടങ്ങ് വര്‍ദ്ധിച്ചു. വെനീസിലെ കച്ചവടക്കാരന്റെ അമിത ലാഭേച്ഛയുടെ സ്ഥാനത്ത് സ്‌നേഹവും സൗഹൃദവും കൈമാറുന്ന പുതിയ കച്ചവട സംസ്‌കാരം നിലവില്‍ വന്നു. ചൈന മുതല്‍ യൂറോപ്പ് വരെ കരയും കടലും വഴിയുള്ള വ്യാപാരം അറബികളുടെ വരുതിയിലായി. പുതിയ പുതിയ തുറമുഖങ്ങള്‍ തുറക്കപ്പെട്ടു. കടല്‍ കൊള്ളക്കാരെ ഭയപ്പെടേതില്ലാത്ത അവസ്ഥ വന്നു.
യുദ്ധത്തിന്റെ നാളുകള്‍ക്ക് വിട നല്‍കി. ലോക ക്രമത്തില്‍ പ്രകടമായ, കാതലായ മാററം. ഗ്രീക്ക്-റോമന്‍ സാമ്രാജ്യങ്ങളുടെ നൈസര്‍ഗ്ഗീക ഭാവം കടന്നു കയററത്തിന്റെതും പിടിച്ചെടുക്കലിന്റെതുമായിരുന്നു. അലക്‌സാര്‍ മഹാനായത് ജീവിത മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചായിരുന്നില്ല. നിഷ്ഠൂരമായ സൈനിക പരാക്രമം പ്രദര്‍ശിപ്പിച്ചായിരുന്നു. പ്രവാചകന്‍ യുദ്ധ നിയമം കൊണ്ടു വന്നു. പ്രതിരോധത്തിലായിരുന്നു അതിന്റെ ഊന്നല്‍. സിവിലയന്മാരെയും നിരപരാധികളെയും ജന്തു ജാലങ്ങളെയും പ്രകൃതിയെയും നോവിക്കാതെ യുദ്ധം പൂര്‍ത്തീകരിക്കണമെന്ന് പഠിപ്പിച്ചു. ജീവഹാനി പരമാവധി കുറച്ചു കൊണ്ടുള്ള ഒരു യുദ്ധമുറ ശീലിപ്പിച്ചു. അതുകൊണ്ടു തന്നെ മുസ്‌ലിം സൈനികരെ വിമോചകരായി ജനം കുണ്ടു കാര്യമായ ചെറുത്തു നില്‍പില്ലാതെയാണ് രാജ്യങ്ങളും ജനപദങ്ങളും ഓരോന്നോരാന്നായി ഇസ്‌ലാമിക റിപ്പബ്‌ളിക്കിന്റെ ഭാഗമായത്. മുഹമ്മദ്ബ്‌നു ഖാസിം എ.ഡി. 710 ല്‍ ഇങ്ങ് സിന്ധിലെത്തിയപ്പോള്‍ അദ്ദേഹത്തെ സ്വീകരിച്ചത് ബ്രാഹ്മണ രാജാവിനു കീഴില്‍ ശ്വാസം മുട്ടി കിടക്കുന്ന ബുദ്ധ ജൈന മതക്കാരായിരുന്നു. മെസപ്പൊട്ടേമിയയിലും പേര്‍ഷ്യയിലും ജനങ്ങള്‍ ഭരണ കൂട ഭീകരതയില്‍ നിന്ന് രക്ഷപ്പെടാന്‍ മോചന മാര്‍ഗ്ഗം കാത്തിരിക്കുമ്പോഴാണ് ഇസ്‌ലാം പുത്തന്‍ പ്രതീക്ഷകള്‍ നല്‍കി കടന്നു വന്നത്. ബൈസന്റയില്‍ രാജാക്കന്മാര്‍ അമിത നികുതി ഏര്‍പ്പെടുത്തി കച്ചവടക്കാരെയും കൃഷിക്കാരെയും പൊറുതിമുട്ടിച്ച അപരിഷ്‌കൃത കാലഘട്ടത്തിലാണ് ലോക വ്യാപാരത്തിന്റെ അനിയന്ത്രിത പാത തുറന്നുവെച്ച് മുസ്‌ലിം വ്യവസ്ഥിതിയിലേക്ക് അവരും ചേര്‍ക്കപ്പെടുന്നത്.
പ്രവാചകന്‍ സാക്ഷാത്കരിച്ച ആദര്‍ശ വിപ്ലവത്തിന്റെ വ്യാപ്തി ഗ്രഹിക്കണമെങ്കില്‍ പഴയ നാഗരികതയില്‍ സ്ത്രീജനം അനുഭവിച്ച ദുരിതങ്ങളും അവകാശ നിഷേധങ്ങളും എത്ര കഠോരമാണെന്ന് അന്വേഷിക്കണം. ഗ്രീക്ക് – റോമന്‍ പേര്‍ഷ്യന്‍ സംസ്‌കാരങ്ങളിലെല്ലാം സ്ത്രീക്ക് ഒരു തരത്തിലുള്ള അവകാശങ്ങളും വകവെച്ചു കൊടുത്തിരുന്നില്ല. ചന്തയിലെ പലമാതിരി ചരക്കുകകളില്‍ ഒരിനം മാത്രമായിരുന്നു ഈ ദുര്‍ബ്ബല വിഭാഗം. സ്വത്തവകാശത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും അവര്‍ക്ക് കെല്‍പില്ലായിരുന്നു. വിവാഹ മോചനത്തിന് പഴുതുായിരുന്നില്ല. അവളുടെ ചാരിത്ര്യം സൂക്ഷിക്കാന്‍ ഗ്രീക്കുകാര്‍ കുണ്ടു പിടിച്ച മാര്‍ഗ്ഗം പൂട്ടാനും തുറക്കാനും സംവിധാനമുള്ള ഒരു ബെല്‍ററായിരുന്നു. അവളുടെ ഗുഹ്യസ്ഥാനത്തിനു പോലും അവള്‍ക്ക് അവകാശമില്ലാത്ത അവസ്ഥ. മുഹമ്മദ് നബി എല്ലാ ചങ്ങലക്കുടുക്കില്‍ നിന്നും സ്ത്രീ വിഭാഗത്തെ മോചിപ്പിച്ചു. അന്തസ്സാര്‍ന്ന അസ്തിത്വം വാഗ്ദാനം ചെയ്ത് അവരുടെ ശാരീരിക സുരക്ഷിതത്വം ഭദ്രമാക്കി. അവളുടെ മാനാപമാന ബോധത്തെ അംഗീകരിച്ചു. കുടുംബത്തിന്റെ നെടും സ്തംഭമായി സ്ത്രീ പ്രകീര്‍ത്തിക്കപ്പെട്ടു. സ്വത്തുടമാവകാശവും അനന്തിരാവകാശവും വകവെച്ചു കൊടുത്തു. പടിഞ്ഞാറന്‍ ലോകം പോലും സ്ത്രീകള്‍ക്ക് പൗര സ്വാതന്ത്ര്യം അനുവദിക്കാന്‍ തയ്യാറായത് അടുത്ത കാലത്താണ്. 1870 ലാണ് ബ്രിട്ടനിലെ സ്ത്രീകള്‍ക്ക് സ്വത്തവകാശം ലഭിക്കുന്നത്. വോട്ടവകാശം ലഭിച്ചതോ, ബ്രിട്ടനില്‍ 1918 ലും അമേരിക്കയില്‍ 1928 ലും ഫ്രാന്‍സില്‍ 1944 ലും സ്വിററ്‌സര്‍ലാില്‍ 1971 ലും. 1960 കള്‍ വരെ കറുത്ത വര്‍ഗ്ഗക്കാരന് വെള്ളക്കാരിയെ വിവാഹം കഴിക്കാന്‍ യു.എസ് നിയമം അനുവദിച്ചിരുന്നില്ല.
ഇന്നും പ്രസക്തം
പ്രവാചകന്‍ അന്ന് വിഭാവന ചെയ്ത ലോകക്രമത്തിന്റെ ഇന്നത്തെ പ്രസക്തിയിലേക്കാണ് ഈ അന്വേഷണം വിരല്‍ ചൂുന്നത്. 1400 വര്‍ഷം മുമ്പ് ഭൂമുഖത്ത് നിലനിന്ന രാഷ്ട്രീയ സാമൂഹിക-സാംസ്‌കാരിക അവസ്ഥയെക്കാള്‍ പതിന്മടങ്ങ് ജീര്‍ണ്ണിതമാണ് ഇന്നത്തെ ലോകം. നീതി ചോര്‍ത്തപ്പെട്ട ഒരു ലോകക്രമത്തിന്റെ വന്ദ്യതയില്‍ മനുഷ്യരാശി കടുത്ത പ്രധിസന്ധി നേരിടുന്നു. അന്ന് റോമാ സാമ്രാജ്യമാണെങ്കില്‍ ഇന്ന് അമേരിക്കന്‍ സാമ്രാജ്യം. ഒരേ തൂവല്‍ പക്ഷികളെപ്പോലെ യൂറോപ്പും ഇസ്രായേലും. മാനവ ശത്രുക്കള്‍ പടിഞ്ഞാറോട്ടു മാറി എന്ന വ്യത്യാസം മാത്രം. ഇത് അനിവാര്യമാക്കുന്നത് അന്ന് ഇരുട്ടു വകഞ്ഞു മാററിയ വെളിച്ചത്തിന്റെ തിരിച്ചുവരവാണ്. അല്ലെങ്കില്‍ തൗഹീദ് നശ്വരമാണെന്ന സത്യനിഷേധികളുടെ വാദം ശരിവെക്കപ്പെടുകയില്ലേ?

Saturday 25 October 2014

ബേങ്ക്, പലിശ, കൂടുതല്‍ സംശയങ്ങള്‍

ചോ: ബേങ്കും ഇന്‍ഷൂറന്‍സും നടത്തുന്നത് ഇസ്ലാമിന്റെ ശത്രുക്കളാണെങ്കില്‍ നിക്ഷേപിച്ചതിലധികം സംഖ്യ വാങ്ങാമോ?
ഉ: അവരോട് കൂടുതല്‍ വാങ്ങുന്നതിനെക്കുറിച്ചു പണ്ഢിതന്മാര്‍ക്കിടയില്‍ ഭിന്നാഭിപ്രായമുണ്ട്. ശാഫിഈ, ഹമ്പലി, മാലികി മദ്ഹബുകളില്‍ ഹറാം തന്നെയാണ്. ഹനഫീ മദ്ഹബില്‍ അനുവദനീയമാണ്. എന്ന് ഇമാംനവവി(റ) പറഞ്ഞിട്ടുണ്ട്. ശറഹുല്‍ മുഹദ്ദബ് (9/392), ശറഹുസ്സിയരില്‍ കബീര്‍ (3/112).
ചോ: ഇന്ന് ബേങ്കില്‍ നിന്ന് ലഭിക്കുന്ന ആദായവും ഇന്‍ഷൂറന്‍സില്‍ നിന്ന് ലഭിക്കുന്ന ബോണസും പലിശയാണോ?
ഉ: പലിശയാണ്. എന്നാല്‍ വ്യവസായം കൊണ്ടോ ലാഭക്കൂറ് കച്ചവടം കൊണ്ടോ ലഭിച്ച ലാഭവിഹിതം പലിശയില്‍ പെടുന്നതല്ല.
ചോ: ബേങ്ക് കൊണ്ടും ഇന്‍ഷൂറന്‍സ് കൊണ്ടും ജനോപകാരപ്രദമായ പല നേട്ടങ്ങളു മുണ്ടല്ലോ. ഈ നേട്ടങ്ങള്‍ കണക്കിലെടുത്ത് ഇവ അനുവദിച്ചുകൂടേ?
ഉ: പറ്റില്ല. ഈ നേട്ടങ്ങള്‍ പലിശരഹിത ബേങ്കിലൂടെയും പലിശയും ചൂതാട്ടവും ഇല്ലാത്ത ഇന്‍ഷൂറന്‍സിലൂടെയും നേടിയെടുക്കാവുന്നതാണ്. പക്ഷേ, ഇതിന് ഗവണ്‍മെന്റ് തന്നെ മുന്‍കയ്യെടുക്കേണ്ടതാണ്. മാത്രവുമല്ല, ഇതുമൂലം ചൂഷണം ഒഴിവാക്കാവുന്നതുമാണ്.
ചോ: ഇന്ന് ബേങ്കില്‍ നിന്ന് ലഭിക്കുന്ന ആദായവും ഇന്‍ഷൂറന്‍സില്‍ നിന്ന് ലഭിക്കുന്ന ബോണസും പലിശയാണോ?
ഉ: പലിശയാണ്. എന്നാല്‍ വ്യവസായം കൊണ്ടോ ലാഭക്കൂറ് കച്ചവടം കൊണ്ടോ ലഭിച്ച ലാഭവിഹിതം പലിശയില്‍ പെടുന്നതല്ല.
ചോ: ബേങ്ക് കൊണ്ടും ഇന്‍ഷൂറന്‍സ് കൊണ്ടും ജനോപകാരപ്രദമായ പല നേട്ടങ്ങളുമുണ്ടല്ലോ. ഈ നേട്ടങ്ങള്‍ കണക്കിലെടുത്ത് ഇവ അനുവദിച്ചുകൂടേ?
ഉ: പറ്റില്ല. ഈ നേട്ടങ്ങള്‍ പലിശരഹിത ബേങ്കിലൂടെയും പലിശയും ചൂതാട്ടവും ഇല്ലാത്ത ഇന്‍ഷൂറന്‍സിലൂടെയും നേടിയെടുക്കാവുന്നതാണ്. പക്ഷേ, ഇതിന് ഗവണ്‍മെന്റ് തന്നെ മുന്‍കയ്യെടുക്കേണ്ടതാണ്. മാത്രവുമല്ല, ഇതുമൂലം ചൂഷണം ഒഴിവാക്കാവുന്നതുമാണ്.
ചോ: ബേങ്കില്‍ നിന്ന് ലഭിക്കുന്ന പലിശ ബേങ്ക് സംഭാവനയായി ഗണിക്കാമോ? ഉ: ഗണിച്ചുകൂടാ. കാരണം കോടതിയ സമീപിച്ച് നിര്‍ബന്ധപൂര്‍വം വാങ്ങാവുന്ന അവകാശമാണ് ഈ പലിശ. എന്നിരിക്കെ അത് സംഭാവനയായി സങ്കല്‍പ്പിക്കുന്നതില്‍ ഒരര്‍ ഥവുമില്ല.
ചോ: വല്ലവിധത്തിലും പലിശ വാങ്ങിേവന്നാല്‍ ആ പണം അമുസ്ലിംകള്‍ക്ക് കൊടുക്കുകയോ പലിശ വേണ്ടെന്നു വെക്കുകയോ എന്താണ് ചെയ്യേണ്ടത്?
ഉത്തരം: ഒരുനിലക്കും പലിശവാങ്ങാനോ ആര്‍ക്കെങ്കിലും കൊടുക്കാനോ പാടില്ല. (ഫത്ഹുല്‍മുഈന്‍ 53) പലിശയടക്കാന്‍ കഴിയാത്ത പാവങ്ങള്‍ക്ക് അവരുടെ പലിശയടക്കാന്‍ കൊടുക്കാമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
ചോ: ഒരു പുസ്തകശാലയുടെ പരസ്യമാണ് ഈ ചോദ്യത്തിനാസ്പദം. പുസ്തകശാലയുടെ വി.ഐ.പി. ബുക് ക്ളബ് പദ്ധതിയനുസരിച്ച് ആദ്യം ആയിരം രൂപ അടക്കണം. ഈ സംഖ്യ നാല് വര്‍ഷം കഴിഞ്ഞാല്‍ പൂര്‍ണമായും തിരിച്ചുകിട്ടും. ഇതിനിടക്ക് ആയിരത്തിലധികം രൂപയുടെ പുസ്തകങ്ങള്‍ സൌജന്യമായി ലഭിക്കുന്നു. ആദായകരമായ ഈ പദ്ധതി പലിശയുടെ ഇനത്തില്‍പെടുമോ?

ഉത്തരം: ആയിരം രൂപ കച്ചവടത്തിനിറക്കി അതിന്റെ ലാഭത്തില്‍ പുസ്തകം തരികയാണെങ്കില്‍ അത് പലിശയല്ല. ഇവിടെ പണം കൊടുക്കുമ്പോള്‍ തന്നെ ആയിരത്തിലധികം രൂപയുടെ പുസ്തകം തരുമെന്ന് നിശ്ചയിച്ചിരിക്കുന്നു. അവസാനം തിരിച്ചുതരികയും ചെയ്യുന്നു. രണ്ടും കിട്ടല്‍ നിര്‍ബന്ധമാകുന്നു. അങ്ങനെയാണല്ലോ വ്യവസ്ഥ. കടം കൊടുത്തതിനു പകരമായി നിര്‍ബന്ധ പ്രതിഫലം നല്കുന്നതും സ്വീകരിക്കുന്നതും പലിശയാണ്. ഈ പദ്ധതി പലിശയുടെ ഇനത്തില്‍ പെടുന്നു.
ചോ: ബേങ്ക് നല്‍കുന്ന പലിശ വാങ്ങി സ്വയം ഉപയോഗിക്കാതെ മറ്റു വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ പ്രതിഫലം മോഹിക്കാതെ സംഭാവന നല്‍കാമോ? ഉ: പലിശ വാങ്ങി സംഭാവന നല്‍കാന്‍ ഇസ്ലാം കല്‍പ്പിച്ചിട്ടില്ല. അതുമൂലം പലിശയിടപാട് നടത്തിയ കുറ്റം ഒഴിവാകുന്നതുമല്ല.
ചോ: പലിശയില്‍ നിന്നു കിട്ടുന്ന പണം സകാത്, സ്വദഖ, ധര്‍മസ്ഥാപനങ്ങള്‍ തുടങ്ങിയവക്ക് ഉപയോഗിക്കാമോ? കൊടുത്താല്‍ പ്രതിഫലം കിട്ടുമോ?
ഉത്തരം: ഉപയോഗിക്കാന്‍ പാടുള്ളതല്ല. കൊടുത്താല്‍ പ്രതിഫലം കിട്ടുകയുമില്ല. ‘അ ല്ലാഹു പരിശുദ്ധനാണ്. പരിശുദ്ധമായതല്ലാതെ അവര്‍ സ്വീകരിക്കുകയില്ല.’ എന്ന നബിവചനം സ്മരണീയമാണ്. പരിശമുതല്‍ നിഷിദ്ധമാണെന്നതില്‍ സംശയമില്ല. അന്യന്റെ അവകാശമാണത്. തനിക്കവകാശപ്പെട്ടതല്ലാതെ മറ്റുള്ളവര്‍ക്ക് നല്‍കാനും പാടില്ല.
ചോ: ബേങ്കില്‍ നിന്നു കിട്ടാനുള്ള പലിശ വാങ്ങി അതുപയോഗിച്ച് റോഡ് വെട്ടല്‍, വഴി നന്നാക്കല്‍ തുടങ്ങിയ മരാമത്ത് പണികള്‍ ചെയ്യുന്നത് അനുവദനീയമാണോ? ഉത്തരം: പലിശ വാങ്ങി മരാമത്ത് പണികള്‍ എടുക്കാന്‍ ഇസ്ലാം കല്‍പ്പിച്ചിട്ടില്ല. പലിശ തിന്നുന്നവനെയും തീറ്റിക്കുന്നവനെയും എഴുതുന്നവരെയും നബി(സ്വ) ശപിച്ചതായി ഹദീസില്‍ വന്നിരിക്കുന്നു.
ചോ: ബേങ്കിലോ ഇന്‍ഷൂറന്‍സിലോ നിക്ഷേപിച്ച പണം പലിശ ഒഴിവാക്കി തിരിച്ചുവാങ്ങുന്നതില്‍ വിരോധമുണ്ടോ? ഉ: വിരോധമില്ല. എങ്കിലും പലിശസ്ഥാപനവുമായി ബന്ധപ്പെടുകയും പലിശയെ സഹായിക്കുകയും ചെയ്ത കുറ്റം ഒഴിവാകുകയില്ല.
ചോ: ഗവണ്‍മെന്റ് സ്വത്തില്‍ പൊതുജനങ്ങള്‍ക്കും അവകാശമുണ്ടെന്ന അടിസ്ഥാനത്തില്‍ ഗവണ്‍മെന്റ് നടത്തുന്ന ബേങ്കില്‍ നിന്നും ഇന്‍ഷൂറന്‍സില്‍ നിന്നും പലിശ വാങ്ങാമോ? സ്വകാര്യസ്ഥാപനങ്ങളുടെ വിധി തന്നെയാണോ ഇതിനുള്ളത്? ഉ: വാങ്ങാന്‍ പറ്റില്ല. പൊതുജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന കാരണത്താല്‍ പലിശ അ നുവദനീയമാകുന്നില്ല. പക്ഷേ, തന്നില്‍ നിന്ന് ഈ സ്ഥാപനങ്ങള്‍ പലിശയായിട്ടോ നികുതിയായിട്ടോ ശറഅ് അനുവദിക്കാത്ത മറ്റു മാര്‍ഗത്തിലോ ധനം വസൂലാക്കിയിട്ടുണ്ടെങ്കില്‍ അത് ഒരുവിധത്തിലും തിരിച്ചുകിട്ടാതിരിക്കുമ്പോള്‍ തനിക്കുകിട്ടാനുള്ള ആ നിശ് ചിത വിഹിതം മാത്രം വാങ്ങാമെന്ന് പാക്കിസ്ഥാന്‍ ചീഫ് മുഫ്തി മൌലാനാ മുഹമ്മദ് ശഫീഅ് അഭിപ്രായപ്പെട്ടിട്ടുണ്ട്.

പലിശ മറ്റുമതങ്ങളില്‍

ചോദ്യം: ഇസ്ലാമല്ലാത്ത മറ്റുമതങ്ങളില്‍ പലിശ നിഷിദ്ധമാക്കിയിട്ടുണ്ടോ?


ഉത്തരം: ആദ്യകാലങ്ങളില്‍ പലിശയെ മനുഷ്യരാശി മുഴുവന്‍ വെറുത്തിരുന്നു. പ്ളാറ്റോ, അരിസ്റ്റോട്ടില്‍ തുടങ്ങിയവര്‍ പലിശയെ എതിര്‍ത്തിരുന്നു. ഇപ്രകാരം റോമിലെ മതപണ്ഢിതന്മാരും ഹിന്ദുമതാചാര്യന്മാരും പലിശയെ അങ്ങേയറ്റം വെറുത്തു.
പലിശ വാങ്ങുന്ന ബ്രാഹ്മണനെ ശൂദ്രനെപ്പോലെ ഗണിക്കേണ്ടതാണെന്ന് മനുസ്മൃതി പറയുന്നു. പണത്തിനോ ആഹാരത്തിനോ വാങ്ങിക്കൊടുക്കുന്ന യാതൊരു വസ്തുവി നും സഹോദരനോട് പലിശ വാങ്ങരുത് എന്ന് ബൈബിളില്‍ പറയുന്നുണ്ട് (ആവര്‍ത്തന പുസ്തകം 23.19). പതിനാലാം നൂറ്റാണ്ടുവരെ ക്രിസ്തീയലോകം പലിശ വാങ്ങിയിരുന്നില്ല. മതനേതാക്കള്‍ ഇത് അനുവദിച്ചിരുന്നുമില്ല. അതൊരു ശപിക്കപ്പെട്ട ഇടപാടായിട്ടാണ് ക്രിസ്തീയ മതപണ്ഢിതന്മാര്‍ ഗണിച്ചിരുന്നത്. സ്വസമുദായത്തിന്റെ പക്കല്‍ നിന്ന് പലിശ വാങ്ങാന്‍ പാടില്ല, മറ്റു സമുദായങ്ങളുടെ പക്കല്‍ നിന്ന് വാങ്ങാം എന്നായിരുന്നു ജൂതമതത്തിന്റെ നിലപാട്. ഇതനുസരിച്ച് ഇംഗ്ളണ്ടിലും മറ്റും ജൂതര്‍ പലിശ ഇടപാട് നടത്തിവന്നു. ക്രിസ്ത്യാനികള്‍ ഇവരോട് പലിശക്ക് പണം വാങ്ങുകയും ചെയ്തു. അങ്ങനെ പലിശപ്പണം കൊണ്ട് ജൂതന്മാര്‍ തടിച്ചുകൊഴുത്തു. ക്രിസ്ത്യാനികള്‍ പലിശകൊടുത്ത് കൂടുതല്‍ ദുരിതത്തിലേക്ക് നീങ്ങി. പതിനാറാം നൂറ്റാണ്ടായപ്പോള്‍ മതത്തെയും മതപുരോഹിതരെയും അവഗണിച്ചുകൊണ്ട് ധനികരായ ക്രിസ്ത്യാനികള്‍ പലിശ വ്യാപാരം നടത്താന്‍ തുടങ്ങി. ക്രമേണ യൂറോപ്പില്‍ പലിശ നിയമത്തിന്റെ ദൃഷ്ടിയില്‍ അനുവദനീയമായി പരിണമിച്ചു. പലിശവ്യാപാരവുമായി ജൂതന്മാര്‍ ഇംഗ്ളണ്ടില്‍ താമസിച്ചിരുന്നപ്പോള്‍ ജനങ്ങള്‍ക്ക് അവരോട് കഠിന വെറുപ്പായിരുന്നു. ജനങ്ങളില്‍ നിന്ന് വിശിഷ്യാ കടക്കാരില്‍ നിന്ന് വല്ല ആക്രമണവും നേരിട്ടേക്കുമോ എന്ന് ഭയന്ന് മറ്റുള്ളവരില്‍ നിന്നെല്ലാം അകന്ന് ഒറ്റപ്പെട്ടായിരുന്നു അവര്‍ താമസിച്ചിരുന്നത്. താമസസ്ഥലം ഉയര്‍ന്ന മതിലുകള്‍ കെട്ടി സുരക്ഷിതമാക്കുകയും ചെയ്തിരുന്നു. ഒരു പ്രത്യേകതരം വസ്ത്രം ധരിക്കാന്‍ ഭരണകൂടം ഇവരെ നിര്‍ബന്ധിച്ചിരുന്നു. ഇംഗ്ളണ്ടിന്റെ ചരിത്രത്തില്‍ ഈ കാര്യങ്ങളെല്ലാം വിശദമായി വിവരിച്ചിട്ടുണ്ട്. ജനങ്ങള്‍ വെറുത്തിരുന്നെങ്കിലും ഇംഗ്ളണ്ടിലെ രാ ജാവിന് ജൂതന്മാരെ വെറുക്കാന്‍ നിര്‍വാഹമുണ്ടായിരുന്നില്ല. യുദ്ധം മുതലായ വിപത്തുകള്‍ നേരിടുമ്പോള്‍ രാജാവ് ജൂതന്മാരെ സമീപിക്കുകയായിരുന്നു പതിവ്.
അവസാനം ജനരോഷം നിമിത്തം 1290ല്‍ എഡ്വാര്‍ഡ് രാജാവിന് ജൂതന്മാരെ ഇംഗ്ളണ്ടില്‍ നിന്നും നാടുകടത്തേണ്ടിവന്നു. 1364ല്‍ എഡ്വാര്‍ഡ് മൂന്നാമന്‍ പലിശ ഇടപാടുകള്‍ നി രോധിച്ചുകൊണ്ടുള്ള നിയമം നടപ്പില്‍വരുത്തി.
ലോകത്ത് ക്ഷേമവും ഐശ്വര്യവും വര്‍ധിച്ചു കാണണമെന്നാ ണ് ഒരു യഥാര്‍ഥ മനുഷ്യന്‍ ആഗ്രഹിക്കേണ്ടത്. എന്നാല്‍ പലിശ വാങ്ങുന്നവരുടെ ആഗ്രഹം അവശത വര്‍ധിച്ചുകൊണ്ടേയിരിക്കണമെന്നാണ്. അപ്പോഴാണല്ലോ അവരുടെ ബിസിനസ് വര്‍ധിക്കുന്നത്.

ഇസ്ലാമിക ബേങ്കിംഗ്

ചോദ്യം: ഇസ്ലാമിക ബേങ്കിനെകുറിച്ച് വിശദീകരിക്കാമോ?
ഉത്തരം: പത്തൊമ്പതാം നൂറ്റാണ്ടിന്റെയും ഇരുപതാം നൂറ്റാണ്ടിന്റെയും മധ്യാഹ്നത്തിലാണ് ഇസ്ലാമിക ബേങ്കിംഗിനെക്കുറിച്ചു മുസ്ലിംകള്‍ ചിന്തിക്കാന്‍ തുടങ്ങിയത്. എന്നാല്‍ അയല്‍പക്ക രാഷ്ട്രങ്ങളിലൊക്കെ പലിശ സമ്പ്രദായത്തിലൂടെയായിരുന്നു ബേങ്ക് നടന്നിരുന്നത്. ഇതാകട്ടെ ചിലരെ പലിശയുമായി പൊരുത്തപ്പെട്ടുപോകാന്‍ തന്നെ പ്രേരിപ്പിച്ചു. ഖുര്‍ആനില്‍ പ്രസ്താവിച്ച റിബാ എന്ന പദം കൂട്ടുപലിശയാണെന്നൊക്കെ ചിലര്‍ ന്യായം നിരത്തി. അധികപേരും ഈ ആശയത്തെ നഖശിഖാന്തം വിമര്‍ശിക്കുകയും അതവര്‍ കൈവിടുകയും ചെയ്തു. ഇങ്ങനെ ചിന്തിക്കുന്നതിനിടയില്‍ പലിശരഹിത ബേങ്കിംഗ് പദ്ധതിയെക്കുറിച്ചവര്‍ ചിന്തിച്ചു. തുടര്‍ന്ന് 1983 ലാണ് ഇസ്ലാമിക് ഡവലപ്മെന്റ് ബേ ങ്കിന്റെ മേല്‍നോട്ടത്തില്‍ ഇസ്ലാമിക നിരീക്ഷണ കേന്ദ്രത്തിന് നാന്ദികുറിച്ചത്. 82/83 കാലഘട്ടത്തില്‍ ഇസ്ലാമിക ബേങ്കിന്റെ പ്രകടനപത്രികകള്‍ പ്രസ്തുത സ്ഥാപനം പുറത്തിറക്കി. ഇതേ തുടര്‍ന്ന് അമ്പതിലധികം രാജ്യങ്ങളില്‍ ഇസ്ലാമിക ബേങ്ക് അഥവാ പലിശരഹിത ബേങ്ക് നിലവില്‍ വന്നു. മുഴുവന്‍ രാഷ്ട്രങ്ങളും ഇതിന്റെ മാഹാത്മ്യം മനസ്സിലാക്കുകയും ലോകബേങ്കുമൊക്കെ അവരുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പ്രശംസിക്കുകയും ചെയ്തു. സമ്പത്തിന്റെ സ്ഥിരം വരുമാനമെന്ന തത്വം ഇസ്ലാമിക സാമ്പത്തിക വിദഗ്ധര്‍ നിരസിക്കുകയാണുണ്ടായത്. സ്വത്ത് വ്യത്യസ്ത വകുപ്പുകളില്‍ നിക്ഷേപിച്ചു ലാഭ വിഹിതത്തില്‍ നിക്ഷേപകനുമായി പങ്കിടുന്ന ഒരു ബേങ്ക് സംവിധാനമാണ് മുസ്ലിം സാമ്പത്തിക പടുക്കള്‍ തയ്യാറാക്കിയത്. ലാഭം ഇതനുസരിച്ച് പങ്കുവെക്കുന്ന പരിപാടിയെ ഇടപാടുകളുടെ സ്വഭാവമനുസരിച്ച് മുളാറബയെന്നും മുശാറകയെന്നും പറയുന്നു. മുളാറബ, നീതി, കാര്യക്ഷമത, സ്ഥിരത എന്നിവയാല്‍ മറ്റു ബേങ്കുകളില്‍ നിന്നു തീര്‍ത്തും വ്യതിരിക്തമാണിത്. ദുബൈ ഇസ്ലാമിക് ബേങ്ക് (1975), കുവൈത്ത് ഇസ്ലാമിക് ബേങ്ക്, സ്വാഫത് കുവൈത്ത് (1977), മസ്വാരിഫ് ഫൈസല്‍ അല്‍ ഇസ്ലാമി ബഹ്റൈന്‍ (1982) ഇങ്ങനെ നൂറില്‍പ്പരം ബാങ്കുകള്‍ മുമ്പ് പ്രസ്താവിച്ച മാതൃകയില്‍ തന്നെ നടന്നുവരുന്നു.
മുശാറകയെന്നാല്‍ ഒരു വ്യവസായ പ്രവര്‍ത്തനത്തിനുവേണ്ടി ഒന്നോ രണ്ടോ അതിലധികമോ പേര്‍ ബേങ്കില്‍ നിന്നു ധനം കരസ്ഥമാക്കുന്നു. ബേങ്ക് മറ്റു കൂട്ടരുമായി ചേര്‍ന്ന് ആവശ്യമായ ധനം കൊടുക്കുകയും ബാങ്കിനോട് കൂടെ മറ്റുള്ളവര്‍ക്കും ഇതില്‍ പങ്കാളികളാകാമെന്ന വ്യവസ്ഥകളോടെ പദ്ധതി നടപ്പിലാക്കുകയും ഈ കൂട്ടായ്മയിലൂടെ ലഭ്യമാകുന്ന ലാഭം നിര്‍ണിത രീതിയില്‍ ബേങ്കും പങ്കാളികളും വീതിക്കുകയും നഷ്ടമാണെങ്കില്‍ പങ്കാളികളുടെ നിലവാരമനുസരിച്ചു ബേങ്ക് വഹിക്കുന്നു. ക്ഷയിക്കുന്നതും സ്ഥിരമായതും എന്നിങ്ങനെ രണ്ട് വിധമുണ്ട് മുശാറക. ഒരു കമ്പനിയില്‍ സ്ഥിരമായി പങ്കാളിയാകുന്നതിന് സ്ഥിരം മുശാറകയെന്നും ബേങ്കിന്റെ മുതല്‍മുടക്ക് ഘട്ടം ഘട്ടമായി കൊ ടുത്തുവീട്ടുമ്പോള്‍ പദ്ധതിയുടെ ഉടമാവകാശം പൂര്‍ണമായി ഇടപാടുകാരില്‍ എത്തിച്ചേരുന്ന ക്രിയക്ക് ക്ഷയിക്കുന്ന മുശാറകയെന്നും വിശേഷിപ്പിക്കുന്നു.

ബേങ്ക് പലിശ

ചോദ്യം: ബേങ്കില്‍ പണം നിക്ഷേപിക്കുമ്പോള്‍ കൂടുതല്‍ സംഖ്യ തിരിച്ചുനല്‍കണമെന്ന ഉപാധി വെക്കാത്തത് കൊണ്ട് അത് പലിശ ആകുന്നില്ലെന്നും മറിച്ച് കടം തിരിച്ചുനല്‍കുമ്പോള്‍ കൂടുതല്‍ നല്‍കല്‍ പുണ്യമാണെന്ന ഇനത്തിലാണ് അത് ഉള്‍പ്പെടുക എന്നും ചിലര്‍ വാദിക്കുന്നു. ഇത് ശരിയാണോ?
ഉത്തരം: ഈ വാദം തികച്ചും അബദ്ധമാണ്. ബേങ്ക് ഇടപാട് നടത്തുമ്പോള്‍ നിശ്ചിത ഫോമുകള്‍ പൂരിപ്പിക്കുകയും ഒപ്പുനല്‍കുകയും ചെയ്യണം. നിക്ഷേപിക്കുന്ന പണം പലിശ ഇല്ലാതെ തിരിച്ചുവാങ്ങാനാണ് ഉദ്ദേശ്യമെങ്കില്‍(കറന്റ് എക്കൌണ്ട്) അതിനു നി ശ്ചിത ഫോമുണ്ട്. നിശ്ചിത ശതമാനം പലിശയോടെ തിരിച്ചുവാങ്ങാനാണ് ഉദ്ദേശ്യമെങ്കില്‍ (സേവിംഗ് എക്കൌണ്ട്) അതിന് മറ്റൊരു ഫോമാണുള്ളത്. ബേങ്കിടപാട് എഴുത്ത് മുഖേനയാണ് നടക്കുന്നത് എന്നുവ്യക്തം. ഈ ഫോമുകളില്‍ പലിശ സംബന്ധമായ വി വരങ്ങളുണ്ട്. നിശ്ചിത ഫോമിലാണ് ഒപ്പിട്ടതെങ്കില്‍ പലിശ കൊടുക്കാന്‍ ബേങ്ക് അധികൃതര്‍ നിര്‍ബന്ധിതരായിത്തീരുന്നു.
ചുരുക്കത്തില്‍, ബേങ്കുമായി പലിശ ഇടപാട് നടത്തുമ്പോള്‍ പലിശ നല്‍കണമെന്ന ഉപാ ധി ഇടപാടില്‍ തന്നെ ഉള്‍ക്കൊള്ളുന്നുണ്ട്. എഴുത്ത് മുഖേനയാണെന്നു മാത്രം. വാക്ക് മുഖേന ഉപാധി വെച്ചാലേ നിഷിദ്ധമായ പലിശയാകൂ എന്നും എഴുത്ത് മുഖേന ഉപാധിവെച്ചാല്‍ അങ്ങനെയാകില്ലെന്നും ഇസ്ലാമിന്റെ ഒരു ഗ്രന്ഥത്തിലുമില്ല.
ബേങ്കില്‍ നിന്നുള്ള ഒപ്പും ഇടപാട് (അഖ്ദ്) ആണ്. ഉദ്യോഗസ്ഥന്റെ അടുക്കല്‍ കൊടുക്കലും വാങ്ങലും കൈമാറ്റം (ഖബ്ള്) ആണ്. ഇതുരണ്ടും ഒന്നല്ല, രണ്ടാണ്. എഴുത്ത് മുഖേന ഇടപാടുകളാകാമെന്ന് ഫിഖ്ഹിന്റെ മിക്ക ഗ്രന്ഥങ്ങളിലും വിവരിച്ചിട്ടുണ്ട്. ചുരുക്കത്തില്‍ ബേങ്കിംഗ് ഇടപാട് നടത്തുമ്പോള്‍ തന്നെ ഉപാധി വെക്കുന്നുണ്ട്. തെറ്റിദ്ധാരണക്ക് മറ്റൊരു കാരണം സ്വര്‍ണത്തിലും വെള്ളിയിലും ഭക്ഷ്യവസ്തുക്കളിലും മാത്രമേ പലിശയുള്ളൂ എന്ന് പറയുന്നതാണ്. ആ പറഞ്ഞത് കച്ചവടപ്പലിശയെക്കുറിച്ചാണ്. ബേ ങ്കില്‍ നടത്തുന്ന ഇടപാട് കച്ചവടമല്ല. മറിച്ച് കടം കൊടുക്കലും വാങ്ങലുമാണ്. കടമിടപാട് നടത്തുമ്പോള്‍ ഏത് വസ്തുക്കളാണെങ്കിലും(മേല്‍പറയപ്പെട്ട വസ്തുക്കളോ അല്ലാത്തതോ) തിരിച്ചുനല്‍കുമ്പോള്‍ കൂടുതല്‍ നല്‍കണെ എന്ന ഉപാധിയുണ്ടെങ്കില്‍ അത് നിഷിദ്ധമായ പലിശ ഇടാപാടാണ് എന്നതില്‍ മുസ്ലിം ലോകത്തിന് അഭിപ്രായവ്യത്യാസമില്ല. പണ്ടുണ്ടായിരുന്ന സ്വര്‍ണം, വെള്ളി നാണയത്തിന്റെ സ്ഥാനത്ത് തന്നെയാണ് ഇന്നുള്ള കടലാസ് നാണയങ്ങള്‍ എന്നുള്ളതും സംശയത്തിനിട നല്‍കുന്നതല്ല. ചുരുക്കത്തില്‍ ബേങ്ക് പലിശ കടുത്ത തെറ്റും കുറ്റവും വന്‍ദോഷങ്ങളില്‍ പെട്ടതുമാണ്. നിര്‍ബന്ധാവസ്ഥയില്‍ മനുഷ്യനതുമായി ബന്ധപ്പെടുകയാണെങ്കിലും അത് പന്നിമാംസം ഭക്ഷിക്കുന്നത് പോലെയാണ്.

ബേങ്ക് പലിശ അനുവദനീയമോ??

ചോദ്യം: ബേങ്ക് പലിശ അനുവദനീയമാണെന്ന് സ്ഥാപിക്കാന്‍ ചിലര്‍ ഈയിടെയായി പാടുപെടുന്നു്. പലിശ അപ്പടി ഇസ്‌ലാം നിഷിദ്ധമാക്കിയിട്ടില്ലെന്നും അമിത പലിശ മാത്രമാണ് നിരോധിച്ചതെന്നുമാണ് ഇവരുടെ വാദം. എല്ലാതരം പലിശയും നിഷിദ്ധമാണെന്നു പണ്ഢിതരുടെ അഭിപ്രായം വ്യാഖ്യാനപ്പിഴവു മൂലം സംഭവിച്ചതാണെന്നവര്‍ പറയുന്നു. വാദത്തിനു തെളിവായി ‘സത്യവിശ്വാസികളേ, നിങ്ങള്‍ ഇരട്ടിക്കിരട്ടിയായി പലിശ വാങ്ങരുത്.’ എന്നര്‍ഥം വരുന്ന ആയത്തിലെ ‘ഇരട്ടിക്കിരട്ടി’ എന്ന വാക്ക് ഇവര്‍ ഉദ്ധരിക്കുന്നു. ഇതിനു താങ്കളുടെ മറുപടി എന്താണ്?
ഉത്തരം: വിശുദ്ധഖുര്‍ആനിലെ ഈ പ്രയോഗത്തില്‍ മാത്രം കടിച്ചുതൂങ്ങുകയാണെങ്കില്‍ മൂലധനത്തിന്റെ ആറിരട്ടി പലിശ വാങ്ങുന്നത് മാത്രമേ ഇസ്‌ലാം നിരോധിച്ചിട്ടുള്ളൂ എന്ന് പറയേണ്ടിവരും. കാരണം ഖുര്‍ആനില്‍ ഇവിടെ ഉപയോഗിച്ച പദം ‘അള്ആഫന്‍ മൂളാഅഫതന്‍’ എന്നാണ്. ഇരട്ടിയെന്നര്‍ഥം വരുന്ന ളിഅ്ഫിന്റെ ബഹുവചനമാണത്. അപ്പോള്‍ അള്ആഫ് എന്നാല്‍ മൂന്നിരട്ടി എന്നായി. മുളാഅഫതന്‍ എന്നുകൂടി പറഞ്ഞപ്പോള്‍ മൂന്നിന്റെ ഇരട്ടി ആറായി. ആറിരട്ടിയില്‍ കുറഞ്ഞ പലിശ തെറ്റില്ലെന്ന് ഇവര്‍ വാദിക്കുമോ? ഇങ്ങനെ ആരും വാദിക്കുന്നതായി കേട്ടിട്ടില്ല.
എങ്കില്‍ ഈ പ്രയോഗം അവര്‍ക്ക് തെളിവായി സ്വീകരിക്കാനും പറ്റില്ല. രിബ എന്ന പദത്തിന് അധികമുള്ളത്, കൂടുതലുള്ളത് എന്നൊക്കെയാണര്‍ഥം. മൂലധനത്തില്‍ കവിഞ്ഞ സംഖ്യ എത്രയുായാലും അതൊക്കെ പലിശയാണ് നിഷിദ്ധവുമാണ്. എന്നാല്‍ മേല്‍പറഞ്ഞ ഖുര്‍ആന്‍ വാക്യമോ?
ജാഹിലിയ്യാ കാലത്ത് നടപ്പുണ്ടായിരുന്ന ചില സ്വഭാവങ്ങളെ അഥവാ ഇരട്ടിക്കിരട്ടി പലിശവാങ്ങുന്നതിനെ പ്രത്യേകം എടുത്തുപറഞ്ഞ് ആക്ഷേപിക്കുക മാത്രമാണ് ഖുര്‍ആന്‍ ചെയ്തത്. അല്ലാതെ മിതമായ പലിശ വാങ്ങാം എന്ന് സ്ഥാപിക്കുകയല്ല. മിതപലിശയും നിഷിദ്ധമാണെന്ന് ഖുര്‍ആന്‍ പറഞ്ഞതായി മനസ്സിലാക്കിത്തരുന്നു്. ജീവിതാവശ്യം കഴിച്ച് ധനം മിച്ചമുള്ളവരോട് അത് സാധുക്കള്‍ക്ക് ദാനംചെയ്യാന്‍ അല്‍ബഖറ 261 മുതല്‍ 274 വരെയുള്ള വാക്യങ്ങളില്‍ അല്ലാഹു ഉപദേശിച്ചു. പലിശ വാങ്ങുന്നവരെ അതിനിന്ദ്യനും നീചുമായാണ് ഖുര്‍ആന്‍ വിശേഷിപ്പിച്ചത്. ചെയ്തിക്ക് ന്യായീകരണമായി പലിശ വ്യാപാരി ഉന്നയിക്കാറുള്ള വാദങ്ങള്‍ നിരത്തിവെച്ച് അതിനെ ഖണ്ഡിച്ച ശേഷം ഖുര്‍ആന്‍ ഉത്‌ബോധിപ്പിക്കുന്നു. ”അല്ലാഹു പലിശ തുടച്ചുനീക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു.” ഇവിടെ അമിത പലിശ എന്നല്ല പലിശയെ പൂര്‍ണമായും തുടച്ചുനീക്കുമെന്നാണ് വ്യക്തമാക്കിയത്. തുടച്ചുനീക്കുകയെന്നാല്‍ ഒട്ടും അവശേഷിപ്പിക്കാതെ നീക്കിക്കളയുക എന്നാണര്‍ഥം. അമിതപ്പലിശ മാത്രമാണ് നിഷിദ്ധമാക്കുന്നതെങ്കില്‍ അവിടെ തുടച്ചുനീക്കല്‍ ഉാകുന്നില്ല. കുറയ്ക്കലും നിയന്ത്രണമേര്‍പ്പെടുത്തലും മാത്രമേ ഉാവുകയുള്ളൂ.
പലിശ നിഷിദ്ധമാക്കിക്കൊുള്ള കല്‍പ്പന വിളംബരം ചെയ്ത ശേഷം അതുവരെയു ായിരുന്ന ഇടപാടുകളില്‍ കിട്ടാനും കൊടുക്കാനുമുള്ള പലിശകളെ ഖുര്‍ആന്‍ ദുര്‍ബലപ്പെടുത്തി. എന്നിട്ട് പലിശ വ്യാപാരികളോട് കല്‍പ്പിച്ചു. ‘നിങ്ങള്‍ പശ്ചാതപിച്ചു മടങ്ങുന്ന പക്ഷം മൂലധനം നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്’ (അല്‍ബഖറ).

മൂലധനം മാത്രമേ വസൂലാക്കാന്‍ അവകാശമുള്ളൂ എന്നും മിതപലിശ അനുവദനീയ മാക്കിയിട്ടില്ലെന്നും ഇതില്‍ വ്യക്തമാണല്ലോ. ഹജ്ജത്തുല്‍ വിദാഇലെ മഹാസമ്മേളനത്തില്‍ വെച്ച് പലിശ നിഷിദ്ധമാക്കിക്കൊണ്ടു നബി(സ്വ) തങ്ങള്‍ വിളംബരം ചെയ്തപ്പോള്‍ ‘കുല്ലു രിബന്‍ മൗളൂഉന്‍’ എന്ന വാക്കാണ് ഉപയോഗിച്ചത്. എല്ലാതരം പലിശകളും ദുര്‍ബലപ്പെടുത്തിയിരിക്കുന്നു എന്നര്‍ഥം. അപ്പോള്‍ അമിതപ്പലിശ മാത്രമാണ് ഇസ്‌ലാം നിഷിദ്ധമാക്കിയതെന്ന വാദം ബാലിശമാണ്.