സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Saturday, 25 October 2014

ഗള്‍ഫില്‍ നിന്ന് പണം ചവിട്ടല്‍

ചോദ്യം:ഗള്‍ഫില്‍ നിന്ന് ഒരാളുടെ കൈവശം ആയിരം ദിര്‍ഹം കൊടുത്തു. അതിന് തത്തുല്യമായ ഇന്ത്യന്‍ രൂപ നാട്ടിലുള്ള നിശ്ചിത വ്യക്തിക്ക് കൊടുക്കുവാന്‍ ചുമതലപ്പെടുത്തി. ഇത് ഒരുനാണയത്തിന് പകരം മറ്റൊരു നാമയം നല്‍കുന്ന ഇടപാടാണോ? (ഇസ്തിബ്ദാല്‍) അതോ നാട്ടില്‍ കൈമാറാന്‍ വക്കാലത്താക്കലാണോ? ഇങ്ങനെ ഏല്‍പ്പിച്ച സംഖ്യ ഇടക്കുവെച്ച് നഷ്ടപ്പെട്ടാല്‍ തത്തുല്യമായ സംഖ്യ നിശ്ചിത വ്യക്തിക്ക് കൊടുക്കാന്‍ അത് വാങ്ങിയവര്‍ നിര്‍ബന്ധിതരാണോ? ഈ ഇടപാടിനെക്കുറിച്ച് ഇസ്ലാമിക കാഴ്ചപ്പാടെന്താണ്?
ഉത്തരം: ഇത് നാണയത്തിനു പകരം നാണയ കൈമാറലാകണമെങ്കില്‍ രണ്ടു നാണയവും സദസ്സില്‍ വെച്ചു തന്നെ െകെമാറ്റം നടത്തേണ്ടതുണ്ട്. അല്ലാത്തപക്ഷം അത് പലിശ ഇടപാടാകുന്നതാണ്. അത് കുറ്റകരവുമാണ്. ചോദ്യത്തില്‍ പറഞ്ഞ ഇടപാടില്‍ സദസ്സില്‍ വെച്ച് നാണയം കൈമാറ്റം നടത്തുന്നില്ല. ഈ ഇടപാട് വക്കാലത്താണെന്ന് സങ്കല്‍പ്പിച്ചാല്‍ യാതൊരു കുഴപ്പവുമില്ല. പക്ഷേ, അതേറ്റെടുത്തവന്റെ വീഴ്ച കൂടാതെ സംഖ്യ നഷ്ടപ്പെട്ടാല്‍ അയാള്‍ ഉത്തരവാദിയാകുന്നതല്ല. ഇനി ഇത് കടം കൊടുത്തതാണെന്ന് സങ്കല്‍പ്പിച്ചാല്‍ ഉത്തരവാദി ആകുന്നതുമാണ്. ഇന്ത്യന്‍ രൂപ നാട്ടില്‍ കൈമാറുന്നത് പലവിധത്തിലുണ്ട്. പലപ്പോഴും ഇത് ഇന്ത്യന്‍ നിയമത്തെ മറികടന്നുകൊണ്ടായിരിക്കും. ഇത് തെറ്റാണെന്ന് ഇബ്നുഹജര്‍(റ) ഫതാവല്‍കുബ്റ 4/246ല്‍ പ്രസ്താവിച്ചിട്ടുണ്ട്.