സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Sunday, 19 October 2014

മാര്‍ഗദര്‍ശനം ഇസ്ലാം

അല്ലാഹു വിശുദ്ധ വചനങ്ങളിലൂടെ വ്യക്തമാക്കിയ മോക്ഷത്തിന്റെ മാര്‍ഗദര്‍ശനമാണ് ദീനുല്‍ ഇസ്ലാം. അഥവാ ഇസ്ലാം മതം. ആദിമ മനുഷ്യനായ ആദം(അ)മിനെത്തന്നെ അത് പഠിപ്പിക്കാനുള്ള ആദ്യത്തെ അദ്ധ്യാപകനായി അല്ലാഹു നിയോഗിച്ചു. അതായത് വേദം നല്‍കപ്പെട്ട ആദ്യ ത്തെ നബിയും റസൂലും (പ്രവാചകനും സന്ദേശവാഹകനും) ആയിരുന്നു ആദം(അ). അദ്ദേഹത്തിന് അല്ലാഹു പത്ത് ഏടുകള്‍ നല്‍കി. ഒരു കൊച്ചുലോകമായിരുന്നു ആദം നബി(അ)മിന്റെ പ്രബോധന മേഖല.
ആദം(അ)മിന് ഹവ്വാ ബീവി(റ)യില്‍ നാല്‍പ്പത് സന്തതികളുണ്ടായതായി പറയപ്പെടുന്നു. ഇരുപത് ആണും ഇരുപത് പെണ്ണും. ഇവരെല്ലാം ഇരട്ടകളായാണ് പ്രസവിക്കപ്പെട്ടത്. ഇവരില്‍ ശീസ് (അ), നബിയും റസൂലുമായിരുന്നു. ഹവ്വാക്ക് ആദ്യം ജനിച്ചത് ഖാബീലും ഇഖ്ലീമയുമായിരുന്നു. രണ്ടാമത്തെ പ്രസവത്തില്‍ ഹാബീലും ലുയൂദയും. ആദം നബി(അ) ആയിരം സംവത്സര ക്കാലം ജീവിച്ചുവെന്നാണ് പറയപ്പെടുന്നത്. അമ്പതടി വലിപ്പമുള്ള ദിനോസറുകളിലും ആയിരക്കണക്കിന് വര്‍ഷം നീണ്ട അവയുടെ ആയുസ്സിലും വിശ്വസിക്കുന്ന പരിണാമ സിദ്ധാന്തികളും യുക്തിവാദികളും ആദം നബി(അ) ആയിരം വര്‍ഷവും ശീസ് നബി(അ) 912 വര്‍ഷവും ജീവിച്ചുവെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ കൂട്ടാക്കുകയില്ല; അസംഭവ്യം എന്നു പറഞ്ഞ് തള്ളിക്കളയും!
ആദം നബി(അ) മരിക്കുമ്പോള്‍ മക്കളും പേരമക്കളുമായി നാല്‍പ്പതിനായിരത്തിനു മീതെ സന്തതികളുണ്ടായിരുന്നു. ഈ മാനവ കുലത്തിലാണ് ആദം നബി(അ)യും പിന്നെ ശീസ് നബി(അ) യും അതിനു ശേഷം ഇദ്രീസ് നബി(അ)യും മതപ്രബോധനം നടത്തിയത്. ശീസ് നബി(അ)ക്ക് അന്‍പത് ഏടുകളാണ് നല്‍കപ്പെട്ടിരുന്നത്. ഇദ്രീസ് നബിക്ക് 30ഉം. ശീസ് നബി(അ)യുടെ മകന്‍ നൂശ് മകന്‍ ഖൈനാല്‍ മകന്‍ മഹ്ലാഈല്‍ മകന്‍ യാദ് മകന്‍ അഖ്നൂഹ് (ഋിീരവ) ആണ് ചരിത്രപരമായി ഇദ്രീസ് നബി(അ).
ആദം നബി(അ) ജീവിച്ച് മരിച്ചത് മക്കയിലായിരുന്നു. കാലക്രമേണ ആദം സന്തതികള്‍ വര്‍ദ്ധി ച്ച് ഭൂമിയുടെ ഇതര ഭാഗങ്ങളില്‍ വ്യാപിച്ചു. ഇവര്‍ക്കെല്ലാം ദൈവിക നിയമങ്ങള്‍ പഠിപ്പിക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ കാലഘട്ടങ്ങളിലായി നിരവധി പ്രവാചകന്മാര്‍ നിയോഗിക്കപ്പെട്ടു. അവരില്‍ 313 പേര്‍ പ്രബോധന ബാധ്യത നല്‍കപ്പെട്ട പ്രവാചകരായിരുന്നു. സ്വന്തമായ ശരീഅത്തോ പൂര്‍വ പ്രവാചകരുടെ ശരീഅത്തോ ഇവര്‍ക്ക് പ്രബോധനം ചെയ്യേണ്ടതുണ്ടായിരുന്നു. ഇവരെ മുര്‍സലുകള്‍ എന്ന് വിളിക്കുന്നു. ഇത്തരം 25 മുര്‍സലുകളുടെ പേരുകള്‍ മാത്രമേ ഖുര്‍ആനില്‍ പറഞ്ഞിട്ടുള്ളൂ. പ്രത്യേക ശരീഅത്തില്ലാതെ നിയോഗിക്കപ്പെട്ടവരെ നബിമാര്‍ എന്ന് മാത്രമെ പറയുകയുള്ളൂ. ഇവര്‍ ഏതാണ്ട് ഒരു ലക്ഷത്തി ഇരുപത്തി നാലായിരത്തോളം വരും. പല നാടുകളിലായി പല കാലഘട്ടങ്ങളില്‍ നിയോഗിക്കപ്പെട്ട ഇവരെല്ലാം ഇസ് ലാം മതമാണ് പ്രചരിപ്പിച്ചത്. ഇവരില്‍ അവസാനത്തെ നബിയും റസൂലുമാണ് മുഹമ്മദ് നബി (സ്വ). നബിയോടുകൂടി ഇസ്ലാമിന്റെ അവസാനത്തെ ശരീഅത്ത് അവതരിക്കപ്പെട്ടു. നുബുവ്വ ത്ത് ലഭിച്ച് 23 കൊല്ലക്കാലം കൊണ്ടാണ് ഇസ്ലാമിക ശരീഅത്ത് സമ്പൂര്‍ണമായും അവതരിച്ചു കിട്ടുന്നത്. ഹജ്ജതുല്‍ വദാഇല്‍ ഖുര്‍ആന്റെ അവസാന സൂക്തം അവതരിച്ചു.
ഇന്നത്തെ ദിവസം നിങ്ങളുടെ മതത്തെ ഞാന്‍ നിങ്ങള്‍ക്ക് പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു; എ ന്റെ അനുഗ്രഹത്തെ ഞാന്‍ നിങ്ങള്‍ക്ക് നിറവേറ്റിത്തരികയും ഇസ്ലാമിനെ ഞാന്‍ നിങ്ങളുടെ മതമായി തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു (5:3).
ഇതോടെ ആദം നബി(അ) മുതല്‍ ആരംഭിച്ച ഇസ്ലാം വിവിധ കാലഘട്ടങ്ങളിലെ പരിഷ്കരണങ്ങളിലൂടെ സമ്പൂര്‍ണതയും ശാശ്വതീകതയും കൈവരിച്ചു. ഇനി ഈ നിയമങ്ങള്‍ അപ്പടി സ്വീകരിക്കാന്‍ മാനവരാശി ബധ്യസ്ഥമാണ്. യാതൊരു മാറ്റത്തിരുത്തലുകളും വരുത്താന്‍ പാടില്ല. ഇ തിനു മുമ്പ് വന്ന പ്രവാചകന്മാരുടെ അനുയായികളാണെന്ന് അവകാശപ്പെടുന്ന എല്ലാ ജനവിഭാഗങ്ങളും മുഹമ്മദ് നബി(സ്വ)യിലും അദ്ദേഹത്തിലൂടെ അവതരിച്ച അവസാനത്തെ ശരീഅത്തി ലും വിശ്വസിക്കല്‍ നിര്‍ബന്ധമാണ്. മുഹമ്മദീയ ശരീഅത്തിന്റെ ആവിര്‍ഭാവത്തോടെ പൂര്‍വ പ്രവാചകന്മാരുടെ ശരീഅത്തുകളെല്ലാം റദ്ദാക്കപ്പെട്ടിരിക്കുന്നത് കൊണ്ട് ഇനി ഇസ്ലാമെന്ന് പറഞ്ഞാല്‍ മുഹമ്മദീയ ശരീഅത്ത് മാത്രമാണ്. ഈ ശരീഅത്തനുസരിച്ച് ജീവിച്ചാല്‍ മാത്രമേ മനുഷ്യന് പരലോക ജീവിതത്തില്‍ മോക്ഷം ലഭിക്കുകയുള്ളൂ. ഇതിനെയാണ് സ്വിറാത്തുല്‍ മുസ് തഖീം (സത്യസരണി) അഥവാ നേര്‍വഴി എന്ന് വിളിക്കുന്നത്. ആലുഇംറാന്‍ സൂറത്തില്‍ പറയുന്നു: നിശ്ചയം, അല്ലാഹുവിന്റെ അടുക്കല്‍ സ്വീകാര്യ യോഗ്യമായ മതം ഇസ്ലാമാകുന്നു (3:19). ഇസ്ലാം അല്ലാത്ത ഏതെങ്കിലും മതത്തെ വല്ലവനും സ്വീകരിച്ചാല്‍ അത് അവനില്‍ നിന്നും അം ഗീകരിക്കപ്പെടുകയില്ല. പരലോകത്തില്‍ അവന്‍ നഷ്ടക്കാരില്‍ പെട്ടവനായിത്തീരും(3:85). ഇതേ ആശയം സൂറത്തുല്‍ ബഖറയിലെ 132 ാം വചനവും വ്യക്തമാക്കുന്നു: അല്ലാഹു നിങ്ങള്‍ക്ക് ഇസ്ലാം മതത്തെ തിരഞ്ഞെടുത്ത് തന്നിരിക്കുന്നു. അതുകൊണ്ട് മുസ്ലിമായിട്ടല്ലാതെ നിങ്ങള്‍ മരിക്കരുത്(2:132).