മരണപ്പെട്ടവര്‍ക്കുവേണ്ടി ദിക്റ്
ചൊല്ലി ദുആ നടത്തുന്ന സമ്പ്രദായം ഇപ്പോള്‍, വിമര്‍ശി ക്കപ്പെടുകയാണ്. ഇതും
അനാചാരത്തിന്റെ പട്ടികയിലാണ് വിമര്‍ശകര്‍ ഉള്‍പ്പെടുത്തിയി രിക്കുന്നത്.
അടുത്ത കാലത്ത് മാത്രം ഉണ്ടായ സമ്പ്രദായമാണിതെന്ന് അവരുടെ ഒരു
പ്രസിദ്ധീകരണത്തില്‍ എഴുതിക്കണ്ടു. ഹി. 728 ലാണ് ഇബ്നുതൈമിയ്യഃ
മരണപ്പെട്ടത്. അദ്ദേഹത്തോട് ഇതുസംബന്ധിച്ച് ചോദിക്കപ്പെട്ടിട്ടുണ്ട്.
എഴുനൂറുകൊല്ലം മുമ്പും ഈ സമ്പ്രദായം
മുസ്ലിംകള്‍ക്കിടയിലുണ്ടായിരുന്നുവെന്ന് ഇതില്‍ നിന്നു വ്യക്തമാകുന്നു.
ഇബ്നുതൈമിയ്യഃ ഇതുസംബന്ധമായി നല്‍കിയ ഫത്വ കാണുക:
“ചോദ്യം: ഒരാള്‍ എഴുപതിനായിരം പ്രാവശ്യം ലാഇലാഹഇല്ലല്ലാഹു എന്ന ദിക്റ് ചൊല്ലി മയ്യിത്തിനു ഹദ്യ ചെയ്താല്‍ അത് മയ്യിത്തിനു നരകത്തില്‍ നിന്നുള്ള മോചനത്തിനു കാരണമാകുന്നതാണ് എന്ന ഹദീസ് സ്വഹീഹാണോ? ഇപ്രകാരം മനുഷ്യര്‍ ലാഇലാഹ ഇല്ലല്ലാഹു ചൊല്ലി ഹദ്യ ചെയ്താല്‍ അതിന്റെ പ്രതിഫലം മയ്യിത്തിനു ലഭിക്കുമോ?
ഉത്തരം: മനുഷ്യന്‍ ഇപ്രകാരം എഴുപതിനായിരമോ അതില്‍ കുറവോ അധികമോ തഹ് ലീല്‍ ചൊല്ലി മരണപ്പെട്ട വ്യക്തിക്ക് ഹദ്യ ചെയ്താല്‍ അതു കൊണ്ട് മയ്യിത്തിന് ഉപ കാരം ലഭിക്കുന്നതാണ്. ഉദ്ധൃത ഹദീസ് സ്വഹീഹല്ല. എന്നാല്‍ ളഈഫുമല്ല.”(ഫതാവാ ഇബ്നു തൈമിയ്യഃ, 24/180).
“ചോദ്യം: മരണപ്പെട്ട വ്യക്തിയുടെ കുടുംബത്തിന്റെ ഖുര്‍ആന്‍ പാരായണവും സുബ്ഹാനല്ലാഹി അല്‍ഹംദുലില്ലാഹി വലാ ഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബര്‍ തുടങ്ങിയ ദിക്റുകളും ചൊല്ലിയും മയ്യിത്തിനു ഹദ്യ ചെയ്താല്‍ മരണപ്പെട്ട വ്യക്തിക്ക് അതിന്റെ പ്രതിഫലം ലഭിക്കുമോ?
ഉത്തരം: മരണപ്പെട്ട വ്യക്തിയുടെ കുടുംബത്തിന്റെ ഖുര്‍ആന്‍ പാരായണവും തസ് ബീഹും തക്ബീറും മറ്റു ദിക്റുകളും മയ്യിത്തിലേക്ക് എത്തുന്നതാണ്”(ഫതാവാ ഇബ്നു തൈമിയ്യഃ, 24/180).
ഇവരുടെ പതാക വാഹകനായ ഇബ്നുതൈമിയ്യഃ പോലും, മരണപ്പെട്ടവര്‍ക്കുവേണ്ടി ചൊല്ലുന്ന ദിക്റിന്റെ പ്രതിഫലം അവര്‍ക്ക് ലഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടും അതിനെ എതി ര്‍ക്കുന്നത് ദിക്റിനോടുള്ള വിരോധം കൊണ്ടല്ലേ? ദിക്റ് ഹല്‍ഖകള്‍ ബിദ്അത്തും അനാ ചാരവുമാണെന്നാണ് ചിലരുടെ വാദം. ബുഖാരിയുടെ ഹദീസിലൂടെ സ്ഥിരപ്പെട്ട ഈ വി ഷയം എങ്ങനെയാണ് ബിദ്അത്താവുന്നത്?
അബൂഹുറൈറഃ (റ) യില്‍ നിന്നു നിവേദനം. നബി (സ്വ) പറയുന്നു: “ഭൂമിയില്‍ ചുറ്റിനട ക്കുന്ന ചില മലകുകളുണ്ട്. അവര്‍ ദിക്റിന്റെ മജ്ലിസുകള്‍ അന്വേഷിക്കുകയാണ്. ദിക്റ് ചൊല്ലുന്ന മജ്ലിസ് കണ്ടെത്തിയാല്‍ അവര്‍ ആ മജ്ലിസില്‍ ഇരിക്കുന്നു. അവരുടേയും ആകാശത്തിന്റെയും ഇടയിലുള്ള സ്ഥലം മലകുകളാല്‍ നിറയുന്നതുവരെ. അവര്‍ മറ്റു മലകുകളെ മജ്ലിസിലേക്ക് തങ്ങളുടെ ചിറകുകള്‍ കൊണ്ട് വിളിച്ചുകൂട്ടും. ദിക്റ് ചൊ ല്ലുന്നവര്‍ പിരിഞ്ഞുപോയാല്‍ മലകുകള്‍ ആകാശത്തിലേക്ക് കയറിപ്പോകും. അപ്പോള്‍ അല്ലാഹു മലകുകളോട് ചോദിക്കും. (അവന്‍ അവരെ നന്നായി അറിയുന്നതാണ്.) നിങ്ങള്‍ എവിടെ നിന്നാണ് വരുന്നത്? അവര്‍ പറയും ഞങ്ങള്‍ ഭൂമിയിലുള്ള നിന്റെ അടി മകളുടെ അടുത്തു നിന്നാണ് വരുന്നത്. അവര്‍ നിനക്ക് തസ്ബീഹും തക്ബീറും തഹ്ലീലും തഹ്മീദും ചൊല്ലുന്നു. അപ്പോള്‍ അല്ലാഹു ചോദിക്കുന്നു: അവര്‍ എന്നോട് എന്താണ് ആവശ്യപ്പെടുന്നത്? മലക്കുകള്‍: അവര്‍ നിന്നോട് സ്വര്‍ഗം ചോദിക്കുന്നു. അല്ലാഹു: അവര്‍ എന്റെ സ്വര്‍ഗം കണ്ടിട്ടുണ്ടോ? മലക്കുകള്‍: ഇല്ല. അല്ലാഹു: അവര്‍ എന്റെ സ്വര്‍ഗം കണ്ടിരുന്നെങ്കില്‍ എങ്ങനെയിരിക്കും?. മലകുകള്‍: അവര്‍ നിന്നോട് അഭയം ചോദിക്കുന്നു. അല്ലാഹു: എന്തില്‍ നിന്നാണ് അവര്‍ അഭയം ചോദിക്കുന്നത്? മല കുകള്‍: നിന്റെ നരകത്തില്‍ നിന്ന്. അല്ലാഹു: അവര്‍ എന്റെ നരകം കണ്ടിട്ടുണ്ടോ? മല കുകള്‍: ഇല്ല. അല്ലാഹു: അപ്പോള്‍ അവര്‍ എന്റെ നരകം കണ്ടിരുന്നെങ്കില്‍ എങ്ങനെയി രിക്കും?. മലകുകള്‍: അവര്‍ നിന്നോട് പൊറുക്കലിനെ തേടുന്നു. അപ്പോള്‍ അല്ലാഹു പറയും. ഞാന്‍ അവര്‍ക്ക് പൊറുത്തുകൊടുത്തിരിക്കുന്നു. അവര്‍ ആവശ്യപ്പെട്ട സ്വര്‍ഗം ഞാന്‍ അവര്‍ക്ക് നല്‍കുന്നു. അവര്‍ക്ക് ഞാന്‍ നരകത്തില്‍ നിന്ന് അഭയം നല്‍കുന്നു. അപ്പോള്‍ മലകുകള്‍ അല്ലാഹുവോട് പറയും. അവരുടെ കൂട്ടത്തില്‍ വളരെ പാപിയായ ഒരു അടിമയുണ്ട്. അവന്‍ ആ വഴി നടന്നുപോകുമ്പോള്‍ അവരുടെ കൂടെ ഇരുന്നതാണ്. അപ്പോള്‍ അല്ലാഹു മലകുകളോട് പറയും. അവനും ഞാന്‍ പൊറുത്തുകൊടുത്തിരി ക്കുന്നു. അവര്‍ (ദാകിറുകള്‍) ഒരു വിഭാഗം ജനങ്ങളാകുന്നു. അവരുടെ കൂടെ ഇരുന്നവര്‍ പോലും പരാജയപ്പെടുകയില്ല” (ബുഖാരി, 14/320)
ദിക്റിന്റെ മജ്ലിസ് സംഘടിപ്പിക്കുക. വിവിധ ദിക്റുകള്‍ ചൊല്ലുക. കൂട്ടുപ്രാര്‍ഥന നട ത്തുക. ഇതെല്ലാം ഏറെ പ്രതിഫലാര്‍ഹമാണെന്നും ദിക്റ് ഹല്‍ഖകളില്‍ മലകുകളുടെ സാന്നിധ്യമുണ്ടാകുമെന്നും അവരുടെ കൂടെ ഇരുന്നവര്‍ പോലും പരാജയപ്പെടുകയില്ലെ ന്നും ഇമാം ബുഖാരിയുടെ ഈ ഹദീസ് വ്യക്തമാക്കുന്നു.