സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Friday 27 February 2015

മരണത്തെ ഓർത്തുള്ള ജീവിതം

ജീവിതത്തോടുള്ള അടങ്ങാത്ത അഭിനിവേശവും മരണത്തോടുള്ള അതിരില്ലാത്ത ഭയവും പൊതുവെ മനുഷ്യരെ ഭരിച്ചു കൊണ്ടിരിക്കുന്ന രണ്ട് വികാരങ്ങളാണ്. ജനിച്ചാല്‍ പിന്നെ മരണമെന്ന വസ്തുതയെ അംഗീകരിക്കേണ്ടിവരുമെന്ന് എല്ലാവര്‍ക്കുമറിയാം. ജീവിതവഴിയില്‍ കണ്ടും പരിചരിച്ചും നടന്നവരുടെ വേര്‍പാടുകള്‍ മരണമെന്ന യാഥാര്‍ത്ഥ്യത്തെ മനുഷ്യന് ബോധ്യപ്പെടുത്തിക്കൊടുക്കുന്നു. ദുരന്തസ്ഥലങ്ങളിലേക്ക് കാരുണ്യപ്രവര്‍ത്തനത്തിന് പോകുന്ന പ്രവര്‍ത്തകന്‍ അപകടത്തില്‍ മരിക്കുന്നത്, പറക്കമുറ്റുന്നതിന് മുമ്പേ മരണത്തിന്റെ രുചിയറിയുന്ന ചെറിയകുട്ടികള്‍, മധുവിധുവിന്റെ ഊഷ്മളത തീരും മുമ്പേ മരണംവേര്‍പിരിക്കുന്ന ദമ്പതികള്‍, യൗവനത്തിന്റെ ചോരതിളപ്പില്‍ ജീവിതം ആര്‍ത്തിയോടെ ആസ്വദിക്കുന്നതിന് മുമ്പ് മരണത്തിന്റെ വായിലകപ്പെടുന്നവര്‍… ഇങ്ങനെ പ്രായപരിധിയോ സ്ഥാനമാനമോ വകവെക്കാതെ മരണം എല്ലാവരേയും പിടികൂടുന്നു. ഈ വസ്തുതയിലേക്ക് ഖുര്‍ആന്‍ വിരല്‍ചൂണ്ടുന്നത് നോക്കുക: “എല്ലാ ശരീരവും മരണം രുചിക്കേണ്ടവര്‍ തന്നെ” (ആലു ഇംറാന്‍/185).

അല്‍പായുസ്സുള്ള ഒരു ലൗകികജീവി എന്നതില്‍ കവിഞ്ഞ് മനുഷ്യന് ഇഹലോകത്ത് കൂടുതലില്ല. അതുകൊണ്ട് തന്നെ നശ്വരമായ ഈ ലോകത്ത് ജീവിതം പരാജയപ്പെടുകയും മരണം ജോതാവാകുകയും ചെയ്യുന്ന അവസ്ഥ തികച്ചും ഭയാനകമാണ്. ജീവിതത്തില്‍ ആവിര്‍ഭവിക്കുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും മനുഷ്യനെ നിലനില്‍പ്പിനും അതിജീവനത്തിനും തയ്യാറാക്കിയെടുക്കുന്നു. അപകടങ്ങളെ മറികടന്ന് ജീവിതത്തെ പുണരാനുള്ള മനുഷ്യന്റെ തേട്ടങ്ങളാണ് ശാസ്ത്രമായി വികസിച്ചത്. പ്രശ്നങ്ങളെ നേരിടാനും പ്രതിസന്ധികളെ മറികടക്കാനുമുള്ള മനുഷ്യന്റെ നെട്ടോട്ടങ്ങള്‍ക്ക് വേഗതയും വികാസവും കൈവന്നു. പക്ഷേ, ശാസ്ത്രം പുരോഗമിക്കുമ്പോഴും മനുഷ്യന്‍ ക്ഷണികമായ ഈ ജീവിതത്തോട് വിടപറയേണ്ടിവരുന്നു. മരണത്തെ തോല്‍പിക്കുന്നതിനോ, ഒരാളുടെ മരണമുഹൂര്‍ത്തം തെറ്റിക്കുന്നതിനോ ഇന്നുവരെ ശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ല.

ജീവിതത്തിന്റെ പ്രത്യക്ഷവും സുഖപ്രദവുമായ അനുഭവങ്ങളില്‍നിന്നും മനുഷ്യന് പൂര്‍ണമായും വിരാമം ആവശ്യപ്പെടുന്ന അവസ്ഥ എന്ന നിലയില്‍ തന്നെയാണ് വിശ്വാസികളും അവിശ്വാസികളും മരണത്തെ കാണുന്നത്. എന്നാല്‍ മരണാനന്തരം എവിടേക്ക് പോകുന്നു, എന്തിനു വേണ്ടി പോകുന്നു എന്നിടത്താണ് ഓരോ മതങ്ങള്‍ക്കും വ്യത്യസ്ത വീക്ഷണങ്ങളുള്ളത്. ചില മതങ്ങള്‍ പരലോകത്തില്‍ വിശ്വാസമര്‍പ്പിക്കുന്നു. ചിലരാവട്ടെ, മരണത്തെ എല്ലാത്തിന്റെയും പര്യവസാനമായിക്കാണുന്നു. യഥാര്‍ത്ഥത്തില്‍ ഇക്കാണുന്ന ഭൗതികാവസ്ഥയില്‍ നിന്നുള്ള ഒരു മാറ്റം മാത്രമാണ് മരണം. ഗര്‍ഭാവസ്ഥയില്‍ നിന്നുള്ള മാറ്റമാണല്ലോ ജനനം. ജനിക്കുന്നതിന് മുമ്പ് ജീവിതമില്ലെന്ന് പറയുന്നത് മൗഢ്യമായിരിക്കും. മാതാവിന്റെ വയറ്റില്‍ ആറില്‍കൂടുതല്‍ മാസം കിടന്ന നാം ഗര്‍ഭാവസ്ഥയുടെ മരണത്തോടുകൂടി ഭൂമിയില്‍ ജീവിക്കുന്നു. ഭൂമിയിലുള്ള ജീവിതം അനന്തര ജീവിതത്തിന്റെ ആരംഭമാണ്. അഥവാ ഇല്ലായ്മ, ജീവന്‍, ജനനം, ജീവിതം, മരണം, യഥാര്‍ത്ഥ ജീവിതം എന്നതാണ് മനുഷ്യവ്യവസ്ഥ. ഇത് കേവല മനുഷ്യ യുക്തിയും ബുദ്ധിയും അംഗീകരിക്കുന്നതുമാണ്.

നിലനില്‍പ്പിന് വേണ്ടി പോരടിക്കുന്ന, കൊലവിളികളും കൊള്ളിവെപ്പുകളും അരങ്ങുവാഴുന്ന, നീതി നിഷേധങ്ങളും അധികാര ദുഃസ്വാധീനങ്ങളും നിറഞ്ഞാടുന്ന ഈ ലോകം എല്ലാം നേടിത്തരുന്ന, ന്യായവിധി നടത്തുന്ന മറ്റൊരു ലോകത്തിലേക്ക് ബുദ്ധിയുള്ളവനെ തിരിച്ചുവിടുന്നു. മരണാനന്തരമുള്ള ആ യഥാര്‍ത്ഥ ജീവിതത്തിലേക്കുള്ള ഒരുക്കുകൂട്ടലുകള്‍ക്കാണ് അവന്‍ ജീവിതത്തെ വിനിയോഗിക്കുക.

നന്മപ്രവര്‍ത്തിച്ചവര്‍ക്ക് പ്രതിഫലം ലഭിക്കുന്നതിനാല്‍ സദ്വൃത്തരായ വിശ്വാസികള്‍ക്ക് മരണത്തെക്കുറിച്ചുള്ള വിചാരം വ്യത്യസ്തമായിരിക്കും. എന്നാല്‍ ആസക്തികളും വികാരങ്ങളും, മലിനമായ സുഖാസ്വാദനത്തിന്റെ രീതികളും കൊണ്ട് മൂടപ്പെട്ട് ദുഷ്ടജീവിതം നയിച്ചവര്‍ മരണത്തെ അതീവ ഭീതിയോടെയായിരിക്കും വീക്ഷിക്കുക. മരണമെന്ന് പറഞ്ഞാല്‍ അവര്‍ക്ക് സ്വന്തം സുഖാനുഭൂതികളില്‍ നിന്നും തങ്ങള്‍ വിശ്വാസമര്‍പ്പിച്ച വസ്തുക്കളില്‍ നിന്നും, ഉപഭോഗഘടകങ്ങളില്‍ നിന്നുമുള്ള യാത്രയാണ്. അതുകൊണ്ട് തന്നെ അവരുടെ മരണത്തെക്കുറിച്ചുള്ള വിചാരവും സമീപനവും നഷ്ടബോധത്തിലും ഭീതിയിലും അനിശ്ചിതത്വത്തിലും ആയിരിക്കും. എന്നാല്‍ അക്ഷാരാര്‍ത്ഥത്തില്‍ തന്നെ മരണത്തെ ആസ്വദിക്കുന്ന ഉയര്‍ന്ന വ്യക്തികളുമുണ്ട്. നന്മയുടെ പാതയില്‍ മുന്നേറുകയും തിന്മയില്‍നിന്നും പൂര്‍ണമായും വിടുതല്‍ നേടി വിശുദ്ധ ജീവിതം നയിക്കുകയും ചെയ്തവര്‍. അവര്‍ക്ക് മെച്ചപ്പെട്ട ഒരു ജീവിതത്തേക്കുള്ള യാത്രയായിരിക്കും മരണം. അതുകൊണ്ടവര്‍ മരണത്തെ ആസ്വദിക്കുന്നു. ഐഹിക ജീവിതത്തില്‍ പ്രവര്‍ത്തിച്ച നന്മയുടെ പ്രതിഫലം മരണവേളയില്‍ അനുഭവിക്കാന്‍ കഴിയുന്നതിലൂടെയാണ് മരണം അവര്‍ക്ക് ആസ്വദ്യകരമായിത്തീരുന്നത്.

മരണത്തില്‍ നിന്നും സുരക്ഷിതമായ അഭയസ്ഥാനങ്ങള്‍ അന്വേഷിക്കുന്നത് ജീവിതമോഹികളുടെ സ്വഭാവമാണ്. അത്തരമൊരു അഭയസ്ഥാനം ലഭ്യമല്ലെന്നറിഞ്ഞിട്ടും, വ്യര്‍ഥമായ അന്വേഷണത്തില്‍ ഏര്‍പ്പെടുകയും മരണത്തെ പരാജയപ്പെടുത്താന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവരുണ്ട്. മാനവരാശിയുടെ ചരിത്രത്തിലിതുവരെ ഏതെങ്കിലും ഉപായങ്ങളുടെ സഹായത്തോടെ മരണത്തെ കീഴ്പ്പെടുത്താന്‍ ആര്‍ക്കും സാധ്യമായിട്ടില്ല. വിശുദ്ധ ഖുര്‍ആന്‍ വളരെ വ്യക്തമായി ഇത് പരാമര്‍ശിക്കുന്നുണ്ട്: “പറയുക, നിങ്ങള്‍ ഏതൊരുമരണത്തില്‍ നിന്ന് ഓടിയകലുന്നുവോ നിശ്ചയം അത് നിങ്ങളെ അഭീമുഖീകരിക്കും” (62/8). “നിങ്ങള്‍ എവിടെയായിരുന്നാലും ഭദ്രവും ഉന്നതവുമായ കോട്ടകള്‍ക്കുള്ളിലായിരുന്നാല്‍ പോലും മരണം നിങ്ങളെ പ്രാപിക്കുന്നതാണ്” (4/78).

ധീരതയോടെയും പ്രത്യാശയോടെയും ഭീതിരഹിതമായും മരണത്തെ നേരിട്ട നിരവധി പേരെക്കുറിച്ച് ചരിത്രങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍, മരണത്തെ മറികടന്നു ഭൗതിക ജീവിതത്തില്‍ തന്നെ തുടരാന്‍ സാധിച്ച കഥാപാത്രങ്ങള്‍ മനുഷ്യന്റെ കാടുകയറിയ ഭാവനകളില്‍ മാത്രമാണുള്ളത്.

എന്നാല്‍, മരണമെന്ന അനിവാര്യതയെ അംഗീകരിക്കലോടെത്തന്നെ ദൈനംദിന ജീവിതത്തിന്റെ സന്തോഷങ്ങളിലും സന്ദേഹങ്ങളിലുമാണ് ഇന്ന് മനുഷ്യന്‍ വ്യാപൃതാനാകുന്നത്. ജീവിതത്തില്‍ ആവിര്‍ഭവിക്കുന്ന പ്രശ്നങ്ങളും സാഹചര്യങ്ങളുമൊക്കെയായി മനുഷ്യന്‍ മരണത്തെ മറക്കുന്നു. തനിക്കുമുമ്പേ മണ്‍മറഞ്ഞ് പോയവരെക്കുറിച്ച് ചിന്തിക്കുവാന്‍ ജീവിത തൃഷ്ണകള്‍ക്കിടയില്‍ മറന്നുപോകുന്നു. ജീവിത പ്രവാഹത്തിനകത്ത് കുടുങ്ങിപ്പോകുമ്പോള്‍ മരണത്തെക്കുറിച്ചുള്ള ചിന്തകള്‍ക്ക് അവന്‍ സമയം കണ്ടെത്തുന്നില്ല. എന്നാല്‍ ഈ അവസ്ഥയില്‍ തുടരാതെ ജീവിതം അനുഭവിക്കുന്നതോടൊപ്പം മരണത്തെക്കുറിച്ച് ചിന്തിക്കാനാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ഈ ചിന്ത ജീവിതത്തിന് അടുക്കും ചിട്ടയും വന്നണയാന്‍ സഹായകമാണ്.

മരണചിന്ത മനുഷ്യനെ മതം മറന്നുള്ള ജീവിതവഴികളില്‍നിന്നും അപകടകരമായ ആര്‍ത്തികളില്‍നിന്നും മുക്തനാക്കാനുള്ള മികച്ച ഔഷധമാണ്. നീചവും നശ്വരവുമെന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ച ദുന്‍യാവിന്റെ പിന്നാലെ നടക്കുന്നവനെ അത്യുത്തമവും അനന്തവുമായ ആഖിറത്തിലേക്ക് ചങ്ങലയിട്ട് വലിക്കുന്നത് മരിക്കേണ്ടിവരുമെന്ന ബോധമാണ്. ഹദീസില്‍ കാണാം: ദുന്‍യാവിന്റെ മുഴുവന്‍ രസങ്ങളെയും മുറിച്ച് കളയുന്ന ചിന്തയെ നിങ്ങള്‍ അധികരിപ്പിക്കുക (ഇബ്നുമാജ, നസാഈ). ഇത്കൊണ്ട് ഉദ്ദേശിക്കുന്നത് മരണചിന്തയാണെന്ന് പണ്ഡിതന്മാര്‍ പഠിപ്പിക്കുന്നു. മറ്റൊരു ഹദീസ് ഇങ്ങനെ: “നബിയുടെ പ്രിയ പത്നി ആയിശ(റ) ചോദിക്കുന്നു: ദുന്‍യാവില്‍ രക്തസാക്ഷ്യം വഹിച്ച ശുഹദാക്കളുടെ കൂടെ മഹ്ശറയില്‍ ആരെയെങ്കിലും ഒരുമിച്ച് കൂട്ടുമോ? നബി(സ്വ) പ്രത്യുത്തരം നല്‍കി: അതേ, ദിനേന മരണത്തെക്കുറിച്ച് ഇരുപത് പ്രാവശ്യമെങ്കിലും ചിന്തിക്കുന്നവര്‍ ശുഹദാക്കളുടെ കൂടെയായിരിക്കും.”

നീതി പൂര്‍ണമായ ഭരണം കൊണ്ട് വിഖ്യാതി നേടിയ ഉമര്‍ ബ്നു അബ്ദുല്‍ അസീസ്(റ) അദ്ദേഹത്തിന്റെ സഭയിലെ പണ്ഡിത സൂരികളെ വിളിച്ച് ചേര്‍ക്കുക പതിവായിരുന്നു. ശേഷം മരണത്തെക്കുറിച്ച് വഅള് പറയാന്‍ ആവശ്യപ്പെടുകയും, ഏറെ ഉച്ചത്തില്‍ കരയുകയും ചെയ്യും.

റബീഅ് ബ്നു ഖൈസ്(റ) തന്റെ വീടിനു മുന്നില്‍ ഒരു ഖബര്‍ കുഴിച്ചിരുന്നു. മരണ ചിന്ത ജീവിതത്തിലുടനീളം നിലനില്‍ക്കാന്‍ വേണ്ടി ദിവസവും വീട്ടുമുറ്റത്തെ ആ ഖബറില്‍ കിടന്നായിരുന്നു അദ്ദേഹം ഉറങ്ങിയിരുന്നത്. “എന്റെ ഹൃദയാന്തരങ്ങളില്‍ നിന്ന് മരണ ചിന്ത അല്‍പ സമയമെങ്കിലും വേര്‍പിരിഞ്ഞാല്‍ ഞാന്‍ വഴികേടിലായിപ്പോകും തീര്‍ച്ച”  അദ്ദേഹം പറയുമായിരുന്നു.

ആധുനികതയുടെ പളപളപ്പില്‍ കണ്ണഞ്ചി പരലോകത്തെ മറക്കുന്ന നമുക്ക് ഇതില്‍ നിന്നെല്ലാം പാഠം ഉള്‍കൊള്ളാനുണ്ട്. മരണം അകലെയുള്ള പ്രതിഭാസമാണെന്ന് കരുതി കുത്തഴിഞ്ഞ ജീവിതം നയിക്കുന്നവര്‍ ഈ ഹദീസ് വായിക്കുക: പ്രഭാതമായിക്കഴിഞ്ഞാല്‍ നീ പ്രദോഷത്തെ പ്രതീക്ഷിക്കരുത്. സന്ധ്യയായിക്കഴിഞ്ഞാല്‍ നേരം വെളുക്കലും കാംക്ഷിക്കരുത്. ഐഹിക ജീവിതത്തില്‍ നീ പരലോകത്തെ സമ്പാദിക്കുക. ആരോഗ്യമുള്ളപ്പോള്‍ അവശതക്ക് വേണ്ടി ഒരുക്കിവെക്കുക. കാരണം നിന്റെ നാളത്തെ നാമം എന്തായിരിക്കുമെന്ന് നിനക്കറിയില്ല (ഇബ്നു ഹിബ്ബാന്‍ 69).

Thursday 26 February 2015

ആത്മാവും പിശാചിന്റെ ചതിക്കുഴികളും

“മനുഷ്യഹൃദയത്തില്‍ പിശാച് സ്വാധീനം ചെലുത്തും. അല്ലാഹുവിനെ സ്മരിച്ചാല്‍ അവന്‍ പിന്തിരിയും. അല്ലാഹുവിനെ മറന്നാല്‍ ഹൃദയം അവന്റെ നിയന്ത്രണത്തിലാവും” (നബിവചനം).

മണ്ണുകൊണ്ടാണ് മനുഷ്യ സൃഷ്ടിപ്പ്. അതിനാല്‍ മണ്ണില്‍ നിക്ഷിപ്തമായ സ്വഭാവ പ്രകൃതങ്ങള്‍ മനുഷ്യനിലും കാണും. വെള്ളത്തിന്റെയും അഗ്നിയുടെയും അംശങ്ങള്‍ സൃഷ്ടിപ്പിന് ഉപയോഗപ്പെടുത്തിയിട്ടുള്ളതിനാല്‍ അതിന്റെ സ്വഭാവവും അവനില്‍ പ്രകടമാകും. മൃഗീയവും പൈശാചികവുമായ സ്വഭാവങ്ങള്‍ മനുഷ്യനില്‍ സംഗമിച്ചത് ഇതിനാല്‍ കൂടിയാണ്. “മുട്ടിയാല്‍ മുഴങ്ങുന്ന ഉണങ്ങിയ കളിമണ്ണിനാല്‍ മനുഷ്യനെ സൃഷ്ടിച്ചു. അഗ്നിജ്വാലയില്‍ നിന്ന് ജിന്നിനെയും സൃഷ്ടിച്ചു”എന്നാണ് ഖുര്‍ആനിക ഭാഷ്യം.

ഇബ്ലീസിന്റെ പാദസ്പര്‍ശമേറ്റതും ഏല്‍ക്കാത്തതുമായ മണ്ണുകള്‍ ഭൂമിയില്‍ നിന്ന് മനുഷ്യ സൃഷ്ടിപ്പിനുവേണ്ടി ശേഖരിച്ചവയില്‍ ഉണ്ടായിരുന്നു. പിശാചിന്റെ പാദസ്പര്‍ശമേറ്റ മണ്ണുകൊണ്ടാണ് അല്ലാഹു നഫ്സിനെ സൃഷ്ടിച്ചത്. അതിനാല്‍ സകല വിനാശങ്ങളുടെയും പ്രഭവകേന്ദ്രമായി അതുമാറി. ഇബ്ലീസിന്റെ പാദസ്പര്‍ശമേല്‍ക്കാത്ത മണ്ണുകൊണ്ടാണ് പ്രവാചകരെയും ഔലിയാക്കളെയും സൃഷ്ടിച്ചത്. പ്രധാനമായും നബി(സ്വ)യുടെ സൃഷ്ടിപ്പിന് ഹേതുകമായ മണ്ണ്. അല്ലാഹുവിന്റെ പ്രത്യേക കാരുണ്യത്തിന് പാത്രീഭവിച്ച മണ്‍തരിയായിരുന്നു അത്. അവിടെ കളങ്കത്തിന്റെയും അധാര്‍മികതയുടെയും മാലിന്യം അല്‍പം പോലും പുരണ്ടിരുന്നില്ല. അതിനാല്‍ അവിടുത്തെ മഹത്ത്വവും തേജസ്സും മാര്‍ഗദര്‍ശനവും അത്യുന്നതമായി.

ഹൃദയത്തിലെ ദുഷ്പ്രവണതകള്‍ തഖ്വയില്‍ സ്ഫുടം ചെയ്ത ദര്‍പ്പണങ്ങളായി രൂപപ്പെടുമ്പോഴാണ് മനസ്സുകള്‍ പ്രഭാപൂര്‍ണമാവുന്നത്. ഇതിന് ആത്മസമരം അനിവാര്യമാണ്. മൂര്‍ച്ചയുള്ള ആയുധങ്ങള്‍ ഒരുക്കലാണ് പ്രധാനം. ആയുധങ്ങള്‍ക്ക് മൂര്‍ച്ചയില്ലെങ്കില്‍ സമരത്തില്‍ വിജയം വരിക്കുക സാധ്യമല്ല. ഇവിടെ ശത്രുപക്ഷം സര്‍വായുധ സജ്ജരാണ്. ആത്മാവാണ് മനുഷ്യന്റെ നായകന്‍. രാജകല്‍പനകള്‍ നടപ്പാക്കുന്ന നിയമപാലകരാണ് മനുഷ്യവാസനകള്‍. വികാരങ്ങളും ഇച്ഛാശക്തികളും തൊഴിലാളികളും.

ഈ രാജ്യത്തിന്റെ നശീകരണമാണ് ശത്രുവിന്റെ മുഖ്യലക്ഷ്യം. അവിടെ ആഭ്യന്തര കലഹവും പുറത്തുനിന്നുള്ള അക്രമവും അഴിച്ചുവിട്ട് മനുഷ്യന്റെ ശാശ്വത സൗഭാഗ്യം നഷ്ടപ്പെടുത്താനുള്ള ശക്തമായ പോരാട്ടത്തിലാണവന്‍. ഈ പോരാട്ടത്തില്‍ ശത്രുരാജാവായ ഇബ്ലീസിനെ പരാജയപ്പെടുത്താന്‍ മനുഷ്യന്‍ തന്റെ സൈനികരെ സജ്ജരാക്കേണ്ടതുണ്ട്. ചിലര്‍ ഈ പോരാട്ടത്തില്‍ ശത്രുവിനെ വീഴ്ത്തുന്നു. ചിലരെ ശത്രു പരാജയപ്പെടുത്തുന്നു. ആയുധം മൂര്‍ച്ചയുള്ളതായാല്‍ ഈ സംഘട്ടനത്തില്‍ വേഗത്തില്‍ വിജയിക്കാം. ശക്തമായ ആയുധം പാകപ്പെടുത്തുകയാണ് പ്രഥമഘട്ടം. അതിന് ശത്രുവായ ഇബ്ലീസും മനുഷ്യനും തമ്മിലുള്ള സംഘട്ടനത്തെക്കുറിച്ച് ആഴത്തില്‍ മനസ്സിലാക്കേണ്ടതുണ്ട്. അവന്റെ ചതിയില്‍ നിന്നും കുതന്ത്രങ്ങളില്‍ നിന്നും കുതറിമാറാനും കൃത്യമായ പ്രതിരോധം തീര്‍ക്കാനും ഈ തിരിച്ചറിവ് അനിവാര്യമാണ്.

മനുഷ്യന്റെ ആത്മീയത തകര്‍ത്ത് ആധിപത്യം സ്ഥാപിക്കാന്‍ ഇബ്ലീസ് തുനിയുമ്പോള്‍ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ ആത്മാവ് ബുദ്ധിയെ അടര്‍ക്കളത്തിലിറക്കുന്നു. ബുദ്ധിയേക്കാള്‍ പ്രതിരോധ ശേഷിയും യുക്തിയുമുള്ള മറ്റൊരു ശക്തി മനുഷ്യനിലില്ല. ബുദ്ധിയെക്കുറിച്ച് നബി(സ്വ) പറഞ്ഞത് നവാദിറുല്‍ ഉസ്വൂലില്‍ രേഖപ്പെടുത്തി കാണാം. “എല്ലാ വസ്തുക്കള്‍ക്കും ഓരോ ആയുധവും ഉപകരണവും ഉണ്ട്. സത്യവിശ്വാസിയുടെ ആയുധം ബുദ്ധിയാണ്. എല്ലാത്തിനും ഒരു വാഹനമുണ്ട്. മനുഷ്യന്റെ വാഹനം ബുദ്ധിയാണ്. ഓരോ വസ്തുവിനും താങ്ങിനിര്‍ത്താനുള്ള ഒരു തൂണുണ്ട്. മനുഷ്യന്റെ തൂണ്‍ ബുദ്ധിയത്രെ.”

ശത്രുവിനെതിരെയുള്ള ബുദ്ധിയുടെ പോരാട്ടം അധമവികാരങ്ങളെ അമര്‍ച്ച ചെയ്യാനും നന്മയുടെ സര്‍വസീമകളും ലംഘിച്ച് കടന്നുവരുന്ന ദുഷ്ചിന്തകള്‍ പിഴുതെറിയാനും അവയുടെ ഉപദ്രവത്തില്‍ നിന്ന് രക്ഷനേടാനും സഹായകമായിത്തീരുന്നു.

മനുഷ്യരാജ്യത്തെ കീഴടക്കാന്‍ തക്കം പാര്‍ത്തിരിക്കുകയാണ് ഇബ്ലീസ്. ഏതെങ്കിലും വിധേന നുഴഞ്ഞുകയറി ആധിപത്യം സ്ഥാപിക്കാന്‍ തീവ്രശ്രമം നടത്തുന്ന അവനെ തടയുന്ന വഴി സ്വീകരിക്കലാണ് മുസ്ലിമിന്റെ കടമ. ഹൃദയത്തിലേക്ക് ഇബ്ലീസ് പ്രവേശിക്കാതിരിക്കാന്‍ നാം സദാ ശ്രദ്ധിക്കണം. അവിടെ പ്രവേശിച്ചാല്‍ നമ്മുടെ നിയന്ത്രണം അവന്റെ കരങ്ങളിലാവും. നശീകരണത്തിലേക്കായിരിക്കും അവന്‍ നമ്മെ നയിക്കും. അതോടെ അധഃപതനത്തിന്റെ കയത്തില്‍ നാം അകപ്പെടുകയും ചെയ്യും.

ഇമാം ഗസ്സാലി(റ) നായയോടാണ് ഇബ്ലീസിനെ ഉപമിച്ചത്. വിശന്ന് ഭക്ഷണത്തിന് ആര്‍ത്തി കാണിക്കുന്ന നായ മനുഷ്യനെ സമീപിക്കുന്നു. കൈയില്‍ ഒന്നുമില്ലാത്തവര്‍ ഒന്നാട്ടിയാല്‍ തന്നെ അത് ദൂരെ പോകും. അവന്റെ കൈയില്‍ ഭക്ഷണമൊന്നുമില്ലെന്നും അവന്‍ എന്നെ അടുപ്പിക്കുകയില്ലെന്നും മനസ്സിലാക്കിയാല്‍ നായ പിന്നെ പിന്തുടരില്ല. എന്നാല്‍ മാംസമോ മത്സ്യമോ ഉള്ളവനെ നായ വിടില്ല. ആട്ടിയാലും ആര്‍ത്തിയോടെ അതു പിന്തുടരും. ഹൃദയത്തില്‍ പിശാചിന്റെ ഭരണമില്ലെങ്കില്‍ ഒന്നാട്ടിയാല്‍ തന്നെ അവന്‍ പിന്തിരിഞ്ഞോടുന്നതാണ്. ദിക്ര്‍ കൊണ്ട് പിശാചിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ സാധിക്കും. ഹൃദയത്തില്‍ ആഴത്തിലുള്ള ഗര്‍ത്തമുള്ളവര്‍ക്ക് ദിക്റ് കൊണ്ട് മാത്രം പ്രതിരോധിക്കാന്‍ സാധ്യമല്ല. ആഗര്‍ത്തങ്ങള്‍ (ദുസ്വഭാവം) പൂര്‍ണമായി അടക്കേണ്ടതുണ്ട്. അതിന് ആദ്യമായി വേണ്ടത് പ്രവേശന കവാടങ്ങള്‍ അടക്കുകയാണ്.

കാമം, കോപം, അസൂയ, ആര്‍ത്തി, വയര്‍ നിറച്ച് ഭക്ഷിക്കുക, സൗന്ദര്യാരാധന, വ്യക്തിപൂജ, ധൃതി, ധനതൃഷ്ണ, ലുബ്ധത, മര്‍ക്കടമുഷ്ടി, ചീത്ത വിചാരം തുടങ്ങിയവയാണ് ഇബ്ലീസിന്റെ പ്രവേശന കവാടങ്ങളായി മഹാന്മാര്‍ പരിചയപ്പെടുത്തുന്നത്.

ഇബ്ലീസിനെയും അവന്റെ ചതിക്കുഴികളെയും കുറിച്ച് നാം ബോധവാന്മാരാകണം. തന്ത്രശാലിയായ ഇബ്ലീസില്‍ നിന്ന്, നമ്മുടെയും അവന്റെയും ഉടമസ്ഥനായ അല്ലാഹുവിനോട് രക്ഷ തേടുകയാണ് ഫലപ്രദമായ ഒരു മാര്‍ഗം.

പിശാച് കുഴപ്പത്തിലകപ്പെടുത്താന്‍ ശ്രമിച്ചാല്‍ നീയെന്തു ചെയ്യുമെന്ന ഗുരുവിന്റെ ചോദ്യത്തിന് ശിഷ്യന്‍ പറഞ്ഞു:

“ഞാനവനോട് യുദ്ധം ചെയ്യും.”

വീണ്ടും ശ്രമം തുടര്‍ന്നാലോ?

“വീണ്ടും സമരം ചെയ്യും.”

ഇത് നീണ്ടുപോകുന്ന പ്രക്രിയയാണ്. ഒരാട്ടിന്‍ കൂട്ടത്തിലൂടെ നീ കടന്നുപോകുന്നു. ആടുകളുടെ സംരക്ഷണത്തിന് വേണ്ടി അഴിച്ചുവിട്ട കാവല്‍ നായ നിന്നെ തടഞ്ഞുവെക്കുന്നു. അല്ലെങ്കില്‍ ഉപദ്രവിക്കുന്നു. അപ്പോള്‍ നീ എന്തു ചെയ്യും?

“ഞാനതിനെ പ്രതിരോധിക്കുകയും ഉപദ്രവത്തില്‍ നിന്ന് പരമാവധി തടയുകയും ചെയ്യും.”

അപ്പോള്‍ ഗുരു പറഞ്ഞു:

“ഇത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിനാല്‍ നീ ആടുകളുടെ ഉടമസ്ഥനോട് സഹായം തേടുക. എങ്കില്‍ ആ നായയുടെ ഉപദ്രവത്തില്‍ നിന്നു നിനക്ക് രക്ഷ ലഭിക്കുന്നതാണ്. ഇതുപോലെ പിശാചിന്റെ ഉടമസ്ഥനായ അല്ലാഹുവിനോട് രക്ഷ തേടുകയാണ് ഏറ്റവും അഭികാമ്യം. അവന്റെ പ്രവേശന കവാടങ്ങള്‍ അടച്ച ശേഷം നാഥനോട് കാവല്‍ തേടുക. എന്നാല്‍ അവനില്‍ നിന്നും രക്ഷപ്പെടാം.”

Sunday 22 February 2015

സ്ത്രീ-ജുമുഅ ജമാഅത്ത്(Advanced )


സ്‌ത്രീകൾ ആദ്യകാലത്ത് പള്ളിയിൽ പോയിട്ടുണ്ട്. അതിൽ ആർക്കും അഭിപ്രായ വ്യത്യാസമില്ല. കള്ള്കുടി ഘട്ടം ഘട്ടമായാണ് നിര്ത്തലാക്കിയത്. അതുപോലെയാണ് സ്ത്രീകളുടെ പള്ളി പ്രവേശനവും.  ആദ്യം കള്ള് കുടിച്ച തെളിവ് എടുത്തുകൊണ്ടു കള്ള് കുടിക്കാം എന്ന് പറയുന്നത് പോലെയാണ്. സ്ത്രീകളുടെ ജുമുഅ ജമാഅത്തിലും ചെയ്തത്. പിന്നീട് കള്ള് നിരോധിച്ചത് പോലെ പര്ട്ടയുടെ ആയത്ത് ഇറങ്ങിയതിനു ശേഷം പള്ളിയിൽ പോകുന്നത് തടയുകയാണ് നബിതങ്ങളും സ്വഹാബത്തും ചെയ്തത്.
http://sunnisonkal.blogspot.in/                                              Moosa Sonkal
                                                       ഒഹാബികൾ ഉദ്ദരിക്കുന്ന തെളിവുകൾ പര്ട്ടയുടെ ആയത്ത് ഇറങ്ങുന്നതിനു മുമ്പുണ്ടായ സംഭവങ്ങളാണ്. ആ സംഭവങ്ങൾ എടുത്തു കൊണ്ടാണ് വഹാബികൾ സ്ത്രീകളെ പള്ളികളിലേക്ക് വരുത്തിക്കുന്നത്. അത് വിവരമില്ലായിമ കൊണ്ട് സംഭവിച്ചതാണ്.
http://sunnisonkal.blogspot.in/                                              Moosa Sonkal
                കേരളത്തിൽ വഹാബികൾ വരുന്നത് 1920 ലാണ്. മുപ്പത് വര്ഷം കഴിഞ്ഞിട്ടാണ് പള്ളിയിലേക്ക് പോകാനുള്ള വാദം വരുന്നത്. അതിൽ നിന്ന് മനസ്സിലാക്കാം 'വിവരമില്ലായിമയുടെ പ്പടയാണ്' വഹാബികളെന്ന്. കേരളത്തിൽ ആദ്യമായി ഏത് പള്ളിയിലാണ്   നിസ്കാരം തുടങ്ങിയതെന്ന് (1952) ൽ വഹാബി മാസിക തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിനു മുംബ് സ്‌ത്രീകൾ പള്ളിയിൽ പോയി നിസ്കരിക്കാരില്ലായിരുന്നു.
http://sunnisonkal.blogspot.in/                                              Moosa Sonkal
          കേരളത്തിൽ ദീൻ പഠിപ്പിച്ചത് നബി(സ) തങ്ങളിൽ നിന്ന് നേരിട്ട പഠിച്ച സ്വഹാബത്താണ്. ആ സ്വഹാബികൾ കേരളത്തിൽ പത്തോളം പള്ളികൾ ഉണ്ടാക്കിയിട്ടുണ്ട്. ആ പള്ളിയിൽ ഇന്നുവരെ സ്‌ത്രീകൾ ജുമുഅ ജമാഅത്തിനു വരാറില്ല. വഹാബികൾ ഉദ്ദരിക്കുന്ന തെളിവുകൾ സ്വഹാബികൾ കണ്ടിട്ടില്ലേ. സ്വഹാബാക്കളെക്കാളും അറിവുള്ളവരാണോ മൌലവിമാർ? അല്ല സ്വഹാബത്ത് സ്ത്രീകളെ വന്ജിച്ചോ? മുംബ് വഹാബികൾ പറഞ്ഞതാണല്ലോ സ്വഹാബത്ത് ചെയ്തതും ദീനിൽ തെളിവല്ലാ എന്ന്. എപ്പോൾ എന്ത് പറയുന്നു?

    ചരിത്രവും സ്ത്രീകളെ ജുമുഅ ജമാഅത്തിനു വരാൻ കല്പിക്കുന്നില്ല. സ്വഹാബത്തിനു ശേഷം എത്രെയോ മഹത്തുക്കൾ കേരളത്തിൽ കഴിഞ്ഞു പോയിട്ടുണ്ട്.അവരാരും പള്ളിയിൽ സ്ത്രീകളെ വിളിച്ചിട്ടില്ല. അവര്ക്ക് കിട്ടാത്ത തെളിവുകൾ മൌലവിമാർക്ക് കിട്ടി എന്ന് പറയുന്നത് വിഡ്ഢിത്തമല്ലേ. കാരണം അവരാണല്ലോ നമ്മുടെ കയ്യില പ്രമാണം ഏല്പിച്ചത്.

   മുന്കാല പള്ളികൾ പരിശോദിച്ചാൽ ഒരു പള്ളികളിലും സ്‌ത്രീകൾ ജുമുഅ ജമാഅത്തിനു വേണ്ടി വരാറില്ല.വഹാബികൾ ആകെ പറയുന്നത് മക്കയിലും മദീനയില്മാണ്‌. അവിടെ സ്‌ത്രീകൾ നിസ്കരിക്കാൻ വരാറുണ്ട്.വഹാബികൾ മനസ്സിലാകിയതിൽ തെറ്റുപറ്റിയതാണ്.

    'സ്ത്രീകളെ പള്ളിയെ തൊട്ട് തടയരുത്'  എന്ന് നബി(സ) തങ്ങൾ പഠിപ്പിച്ചത് പള്ളിയിലെ ജുമുഅ ജമാഅത്തായിരുന്നുവെങ്കിൽ സ്വഹാബാക്കൾ പല രാജ്യത്തും പ്രോബോധനത്തിനു പോയിട്ടുണ്ട്. അവിടെയൊക്കെ സ്ത്രീകൾക്ക് ജുമുഅ ജമാഅത്ത് സ്ഥാപിക്കുമായിരുന്നു.അപ്പൊ ഈ ഹദീസിന്റെ പൊരുൾ ജുമുഅ ജമാഅത്തല്ല. എന്ന് ചരിത്രത്തിൽ നിന്നും മനസ്സിലാക്കാം. പിന്നെ എന്തിനാണ് തടയരുത്  എന്ന് പറഞ്ഞത്.
http://sunnisonkal.blogspot.in/                                              Moosa Sonkal
      സ്ത്രീകൾക്ക് ഹജ്ജും ഉംറയും വീട്ടില് നിന്ന് നിര്വഹിക്കാൻ കഴിയില്ല. അതിനു അവർക്ക് പള്ളിയിൽ(കഅബ) പോവണം. നബി(സ) തങ്ങളെയും മറ്റു മഹത്തുക്കളെയും സിയാറത്ത് ചെയ്യാൻ വീട്ടില് നിന്ന് കഴിയില്ല. മദീനയിൽ പോവണം.. അത് തടയാൻ പാടില്ല എന്നാണു ഒരർത്ഥം. ഹജ്ജും ഉംറയും ചെയ്യുന്ന സമയത്ത് സ്ത്രീകൾക്ക് നിസ്കരിക്കാൻ അവിടന്ന് റൂമിൽ പോകാൻ സാധിക്കാറില്ല.അതുകൊണ്ട് അവിടന്ന് തന്നെ നിസ്കരിക്കലാണ് പതിവ്. അതിനു അവിടെ സൗകര്യം ചെയ്ത് കൊടുത്തതാണ്. 

     അല്ലാതെ അവിടന്ന് നിസ്കരിക്കാൻ പുണ്ണ്യമുള്ളത് കൊണ്ട് സൗകര്യം ചെയ്തതല്ല.പുണ്ണ്യമാണ്‌ എന്നത് കേരളത്തിലെ വഹാബികൾ പറയുന്നത് പൊലൊഎ ലോകത്ത് ഒരു പണ്ഡിതരും പറഞ്ഞിട്ടില്ല.

   അത്യാവശ്യം പുറത്ത് പോകേണ്ടി വരുന്ന സ്ത്രീകൾക്ക് വേണ്ടി (യാത്രകാരികൾ)ഇപ്പോൽ പള്ളിയുടെ ഒരു ഭാഗത്ത് സൗകര്യം ചെയ്ത് കൊടുക്കുന്നുണ്ട്. പള്ളിയിൽ നിസ്കരിച് പുണ്യം കിട്ടാൻ വേണ്ടി അല്ല അത്.
http://sunnisonkal.blogspot.in/                                              Moosa Sonkal
സ്‌ത്രീകൾ അന്യ പുരുഷന്മാർ നിസ്കരിക്കുന്ന പള്ളിയിൽ വന്നു ജുമുഅ ജമാഅത്തിനു പങ്കെടുക്കുന്നതിന്റെ നിയമം എന്ത്? വഹാബികൾ മറുവടി നല്കട്ടെ. (ഫർള്,സുന്നത്, ജാഇസ്...)

ഹാഫിള് ബദ്റുദ്ദീനുൽ ഐനി(റ) : 'ഹിജാബ്' (പർദ്ദ) കൊണ്ടുള്ള കൽപ്പന ഖുർആനിൽ മൂന്നു ഘട്ടമായിട്ടാണ് അവതരിച്ചത്.

    1. ശരീരമാസകലം മറക്കാനുള്ള കൽപ്പന.
    2. പുരുഷന്മാരുടെയും സ്ത്രീകളുടെയും ഇടയില        
        മറയുണ്ടായിരിക്കണമെന്ന കൽപ്പന.
    3. ശറഅ അനുവദിച്ചതും , പുറത്ത് പോയാലല്ലാതെ അനുഷ്ടിക്കാൻ         
        സാധിക്കാത്തദുമായ നിർബന്ധ കാര്യങ്ങള്ക്ക്   വേണ്ടിയല്ലാതെ വീട്ടില്
        നിന്ന് പുറപ്പെടാൻ പാടില്ലെന്ന കല്പന. (ഉംദത്തുൽ ഖാരി : 2/283) 

നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ അടങ്ങിക്കഴിയുകയും ചെയ്യുക. പഴയ അജ്ഞാനകാലത്തെ സൌന്ദര്യപ്രകടനം പോലുള്ള സൌന്ദര്യപ്രകടനം നിങ്ങള്‍ നടത്തരുത്‌. നിങ്ങള്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും അല്ലാഹുവെയും അവന്‍റെ ദൂതനെയും അനുസരിക്കുകയും ചെയ്യുക. (പ്രവാചകന്‍റെ) വീട്ടുകാരേ! നിങ്ങളില്‍ നിന്ന് മാലിന്യം നീക്കികളയുവാനും, നിങ്ങളെ ശരിയായി ശുദ്ധീകരിക്കുവാനും മാത്രമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്‌. (അഹ്സാബ് :33) 
http://sunnisonkal.blogspot.in/                                              Moosa Sonkal
പർദ്ദയുടെ ആയത്തിൽ തന്നെ വ്യക്തമായി പറഞ്ഞിരിക്കുന്നു. വീട്ടില് അടങ്ങിയൊതുങ്ങാൻ പറഞ്ഞതിന് ശേഷം നിസ്കാരം നില നിർത്താനാണ് കൽപന.അപ്പോൾ നിസ്കാരം വീട്ടിൽ നിന്നാണ് നിസ്കരിക്കെണ്ടാതെന്നു പർദ്ദയുടെ ആയത്ത് പഠിപ്പിക്കുന്നു. 

  • ഈ ഖുർആൻ വാക്യത്തിന്റെ അടിസ്ഥാനത്തിലാണ് അബൂബർസത്ത്(റ) എന്ന സ്വഹാബി സ്ത്രീ പള്ളിയിൽ പോകുന്നതിനെ തടഞ്ഞത്. (അദ്ദുററുൽ മൻസൂർ :5/196) 
 ഈ ആയത്ത് ഇറങ്ങിയതിനു ശേഷം സ്വഹാബത്ത് തടഞ്ഞിരിക്കുന്നു. സ്വഹാബത്ത് വഹാബികൾ വാദിക്കുന്ന തെളിവുകൾ കാണാത്തവരാണോ?

 ഇബ്നുകസീർ(റ) : നബിയുടെ ഭാര്യമാരോട് ആചരിക്കാൻ നിർദ്ദേശിച്ച മര്യാദയാണിത്. ഇവ്വിഷയത്തിൽ മറ്റുസ്ത്രീകളും അവരെപോലെയാണ്.(തഫ്സീറുൽ ഇബ്നുകസീർ : 3/482)  


http://sunnisonkal.blogspot.in/                                              Moosa Sonkal

                   അതിൽ വെച്ച് (ളിറാർ പള്ളി) തങ്ങൾ ഒരിക്കലും നിസ്കരിക്കരുത്. പ്രഥമദിനത്തിൽ തന്നെ തഖ്‌വയിൽ തറയിടപ്പെട്ട  പള്ളി (ഖുബാ പള്ളി/മദീനപ്പള്ളി) യാണ് തങ്ങൾക്കു നിസ്കരിക്കാൻ അനിയോജ്യമായത്. അതിൽ ശുദ്ദീകരണത്തെ ഇഷ്ടപ്പെടുന്ന  പുരുഷന്മാരുണ്ട്. അല്ലാഹു ശുദ്ദിയുള്ളവരെ ഇഷ്ടപ്പെടുന്നു(തൗബ : 108) 

ഈ ആയത്തിനെ വിശദീകരിച്ച് കൊണ്ട് ഖുർആൻ പണ്ഡിതന്മാർ പറയുന്നത് കാണുക.  
http://sunnisonkal.blogspot.in/                                              Moosa Sonkal
ഇമാം റാസി(റ) : പള്ളികളിലെ ജമാഅത്തും കച്ചവടം തുടങ്ങിയ പൊതുരംഗത്തെ പ്രവർത്തനവും സ്ത്രീകൾക്ക് ബാധകമല്ലാത്തദിനാലാണ് ആയത്തിൽ പുരുഷന്മാരെ പ്രത്യേകം പറയപ്പെട്ടത്. (തഫ്സീറു റാസി: 245) 
http://sunnisonkal.blogspot.in/                                              Moosa Sonkal
  •  ഇമാം സ്വാവി(റ) : ജുമുഅ ജമാഅത്തിനു പള്ളിയിൽ ഹാജരാവൽ പുരുഷന്മാരുടെ അവകാശമായത് കൊണ്ടാണ് അവരെ മാത്രം പറയപ്പെട്ടത്. (സ്വാവി :3/141)
 ഇസ്മാഈലുൽ ഹിഖ്വി(റ) : പള്ളിയിലെ ജമാഅത്തും ജുമുഅയും  സ്ത്രീകൾക്ക് ബാധകല്ലാത്തതിനാലാണ് പുരുഷന്മാരെ മാത്രം പറഞ്ഞത്.(റൂഹുൽ ബയാൻ : 6/161) 
  •  ജുമുഅ ജമാഅത്തുകൾ സ്ത്രീകൾക്ക് ബാധകമാല്ലാതതിനാലാണ് പള്ളിയെ സംബന്ധിച്ച പരമാർഷത്തിൽ സ്‌ത്രീകൾ ഒഴിവാക്കപ്പെടാൻ കാരണം. (തസീറുൽ മള്ഹരി) 
http://sunnisonkal.blogspot.in/                                              Moosa Sonkal
 ഇബ്നു കസീർ(റ) : സ്ത്രീകൾക്ക് പള്ളിയിലെ ജുമുഅ ജമാഅത്തുകളിൽ പങ്കെടുക്കുന്നതിൽ പുണ്യമില്ല. ഇവര നിസ്കാരം വീട്ടിൽ വെച്ചു നിർവഹിക്കുകയാണ്‌ ഏറ്റവും പ്രതിഫലാർഹം. ഇതാണ് ഖുർആനിൽ പുരുഷന്മാരെ പ്രത്യേകം എടുത്തു പറയാൻ കാരണം.(ഇബ്നു കസീർ : 3/284)
  •  സ്ത്രീകൾക്ക് ജുമുഅ ജമാഅത്തിനുവേണ്ടി  ഹാജരാകെണ്ടാതില്ലാത്തത്കൊണ്ടാണ് പുരുഷന്മാരെ മാത്രം പറയപ്പെട്ടത്. (ഖാസിൻ, ജമൽ : 3/240)
ഇമാം ഖുർത്വുബി(റ) : സ്‌ത്രീകൾ വീടുകളില അടങ്ങി ഒതുങ്ങിയിരിക്കാൻ നിഷ്കർഷിക്കുകയും നിർബന്ധ സാഹചര്യങ്ങളിലല്ലാതെ അവർ വീട് വിട്ടു പോകുന്നത് തടയുകയുമാണ് ശരീഅത്ത് ചെയ്യുന്നത്.
 (തസീറുൽ ഖുർത്വുബി :14/179)  http://sunnisonkal.blogspot.in/                                              Moosa Sonkal
ഖുർആൻ പണ്ഡിതന്മാർ വഹാബികൾ പറയുന്ന തെളിവുകളൊക്കെ പഠിച്ചിട്ടാണ് പറയുന്നത്. തെളിവുണ്ടെങ്കിൽ ഇമാമീങ്ങൾ എതിർക്കില്ലല്ലോ.വഹാബികളുടെത് തെളിവല്ല എന്ന് മനസ്സിലാക്കാം. അത് പർദ്ദയുടെ ആയത്തിന് മുമ്പുണ്ടായ സംഭവങ്ങളും, ജുമുഅ ജമാഅത്തുമായി ബന്ധമുള്ള വിഷയവുമല്ല. സ്ത്രീകൾക്ക് അവരുടെതായ മസ്അലകൾ ചോദിക്കാൻ പള്ളിയിൽ പോവേണ്ടി വരും. അത് തടയാൻ പറ്റില്ല. പഠന ക്ലാസ്സിനു പോകേണ്ടി വരും. അതും തടയാൻ പാടില്ല.   
 നബി(സ്) പറഞ്ഞു : ജുമുഅ എല്ലാ മുസ്ലിമിന്റെ മേലിലും നിര്ബന്ധമാണ്.  നാല് പേർ ഒഴികെ. അടിമ, സ്ത്രീ , കുട്ടി, രോഗി ഇവരാണവർ 
(അബൂദാവൂദ് :1/280).http://sunnisonkal.blogspot.in/                                              Moosa Sonkal
           നബി(സ) പറഞ്ഞു : ആരെങ്കിലും അല്ലാഹുവിനെകൊണ്ടും , അന്ത്യനാൾ കൊണ്ടും വിശ്വസിക്കുന്നുവെങ്കിൽ അവന്റെ മേൽ ജുമുഅ നിർബന്ധമാണ്‌. അടിമ, സ്ത്രീ , കുട്ടി, രോഗി  എന്നിവർ ഒഴികെ. (ദാറുഖുത്നി, മിശ്കാത്ത് : 1/121)
 നബി(സ) പറഞ്ഞു: സ്‌ത്രീകൾ അകത്തെ മുറിയിൽ വെച്ച് നിസ്കരിക്കൽ വീടിന്റെ പൊതു സ്ഥലത്ത് വെച്ച് നിസ്കരിക്കുന്നതിനേക്കാൾ ഗുണമാണ്. വീടിന്റെ അകത്തെ മുറിയുടെ ഉള്ളിൽ പ്രത്യേക സാധനങ്ങൾ സൂക്ഷിക്കുന്ന സ്വകാര്യ മുറിയിൽ വെച്ച് നിസ്കരിക്കൽ വീട്ടിലെ അകത്തെ മുറിയിൽ വെച്ച് നിസ്കരിക്കുന്നതിനേക്കാൾ ശ്രേഷ്ടമാണ്. (അബൂദാവൂദ് : 1/100) 

http://sunnisonkal.blogspot.in/                                              Moosa Sonkal
             നബി(സ) പറഞ്ഞു: സ്ത്രീകൾക്ക് ഖൈറായ പള്ളി അവളുടെ വീടിന്റെ    ഉള്ളറയാണ്. (അഹ്മദ്, ത്വബ്റാനി, ഹാകിം).

അബൂഹുറൈറ(റ) : നബി(സ) പറഞ്ഞു : അല്ലാഹു നല്കുന്ന തണലൊഴികെ
തണല ലഭിക്കാത്ത ദിവസം ഏഴ് കൂട്ടർക്ക് അവൻ തണൽ നൽകുന്നതാണ്. നീതിമാനായ ഇമാം, തന്റെ രക്ഷിതാവിന്റെ ആരാധനയിൽ മുഴുകി ജീവിച്ച യുവാവ്, പള്ളിയുമായി ഹ്രദയം ബന്ധിച്ച പുരുഷൻ...(ബുഖാരി)

     ഒരു പുരുഷൻ പള്ളി പരിപാലിക്കുന്നതായി കണ്ടാൽ അവന്‌ ഈമാൻ കൊണ്ട് സാക്ഷി നിൽക്കുവീൻ. (തുർമുദി, ഇബ്നുമാജ, ദാരിമി) 
http://sunnisonkal.blogspot.in/                                              Moosa Sonkal
പള്ളിയുമായി ബന്ധപ്പെട്ട പുണ്യങ്ങൾ പുരുഷന്മാർക്കാണ് കിട്ടുക എന്നും നബിതങ്ങൾ പഠിപ്പിക്കുകയാണ്.
http://sunnisonkal.blogspot.in/                                              Moosa Sonkal
          ഉമ്മുഹുമൈദിസ്സാഇദിയ്യ്‌ (റ) നബി(സ) യോട് പറഞ്ഞു: തങ്ങളുടെ കൂടെ നിസ്കരിക്കാൻ വരുന്നത് ഞങ്ങളുടെ ഭർത്താക്കന്മാർ തടയുകയാണ്. ഞങ്ങൾ തങ്ങളുടെ കൂടെ നിസ്കരിക്കാൻ ഇഷ്ടപ്പെടുന്നു.  "നബി(സ) പറഞ്ഞു : നിനക്കിഷ്ടമുണ്ടെന്നു എനിക്കറിയാം. പക്ഷെ നിന്റെ വീട്ടിലുള്ള സ്വകാര്യ റൂമിൽ വെച്ച് നിസ്കരിക്കലാണ് ഏറ്റവും ഉത്തമം." പിന്നീടവർ വീടിനുള്ളിൽ ഇരുട്ടുള്ള ഒരറ തയ്യാറാക്കുകയും മരിക്കുന്നത് വരെ പ്രസ്തുത അറയിൽ വെച്ച് നിസ്കരിക്കുകയും ചെയ്തു.
(ഇമാം ബൈഹഖി, ഇമാം അഹ്മദ് , ഇമാം ഇബ്നു അബീശൈബ, ഇമാം ഇബ്നുൽ അസീർ ,ഇബ്നു ഖുസൈമ, ഇബ്നു അബ്ദിൽ ബർറ്)
   (സ്വഹീഹു ഇബ്നു ഖുസൈമ 3/95, മുസ്നദ് അഹ്മദ് 6/371,  മുസന്നഫ് ഇബ്നു അബീശൈബ 2/365, ഉസ്സൂദുൽഗാബ 5/576, ത്വബ്റാനി 25/168, മജ്മഉസ്സവാദ് 2/34, സ്വഹീഹ് ഇബ്നു ഹിബ്ബാൻ 3/466, അദ്ദുററുൽ മൻസൂർ 5/52) 

http://sunnisonkal.blogspot.in/                                              Moosa Sonkal
പള്ളിയെ തൊട്ട് തടയരുത് എന്ന് പഠിപ്പിച്ച നബിതങ്ങൾ തന്നെയാണ് ഇവിടെ ഒരു സ്ത്രീ ചോദിച്ചപ്പോൾ തടഞ്ഞത്. സ്ത്രീയുടെ ഭര്ത്താവും തടഞ്ഞത്. അപ്പോൾ തടയരുത് എന്ന് പറഞ്ഞത് ജുമുഅ ജമാഅത്തല്ല എന്ന് ഇതിൽ നിന്നും മനസ്സിലാക്കാം. മറ്റു വല്ലതുമാണ്. 

http://sunnisonkal.blogspot.in/                                              Moosa Sonkal
വീട്ടിൽ ഒരു പള്ളിയുണ്ടാക്കാൻ അവർ നിർദ്ദേശിച്ചു. അങ്ങനെ വീടിന്റെ അർദ്ദഭാഗത്ത് ഏറ്റവും ഇരുൾമുറ്റിയ സ്ഥലത്ത് അവർക്ക് വേണ്ടി  പള്ളി നിർമിക്കപ്പെട്ടു. മരണംവരെ അവിടെ വെച്ചായിരുന്നു അവർ നിസ്കരിച്ചിരുന്നത്. (മുസ്നദ് അഹ്മദ് : 6/371).

പള്ളിയിൽ പൊകാമെങ്കിൽ വീട്ടിൽ പള്ളിയുണ്ടാകേണ്ട ആവശ്യമെന്ത്?
ഇബ്നു അബ്ബാസ്(റ)ൽ നിന്ന് : ജുമുഅ ദിവസം പള്ളിയിൽ നിസ്കരിക്കുന്നതിനെ കുറിച്ച് ഒരു സ്ത്രീ അന്വേഷിച്ചു. വീടിന്റെ അകത്തളത്തിലുള്ള  നിസ്കാരമാണ് മറ്റേത് സ്ഥലത്തുള്ള നിസ്കാരത്തെക്കാളും നിനക്ക് ശ്രേഷ്ടമായത്. (മുസന്നഫ് ഇബ്നു അബീശൈബ 2/364)
http://sunnisonkal.blogspot.in/                                              Moosa Sonkal
  • അബു അംറിശൈബാനി (റ) നിന്ന് : വെള്ളിയാഴ്ച പള്ളിയിൽ നിന്ന് ഇബ്നു മസ്ഊദ്(റ) കല്ല് വാരി എറിഞ്ഞോടിക്കുന്നത് ഞാൻ കണ്ടു. നിങ്ങൾ നിങ്ങൾക്കുത്തമമായ വീടുകളിലേക്ക് പോവുക. പള്ളി നിങ്ങൾക്കുത്തമമല്ല എന്നദ്ദേഹം പറയുന്നുണ്ടായിരുന്നു. (ഇമാം ത്വബ്റാനി, ഇബ്നു അബീശൈബ, ഹാഫിള് അബ്ദുറസ്സാഖ് , ഇമാം ബൈഹഖി) 
http://sunnisonkal.blogspot.in/                                              Moosa Sonkal
ഇബ്നുസീരീൻ (റ) ൽ നിന്ന് നബി(സ) യുടെ ഭാര്യയായ സൗദ (റ) യോട് ചോദിച്ചു : നിങ്ങൾ എന്തുകൊണ്ടാണ് ഹജ്ജിനും ഉംറക്കും പോകാത്തത്?  അവിടന്ന് മറുവടി പറഞ്ഞു : എനിക്ക് നിർബന്ദമായ ഹജ്ജും ഉംറയും ഞാൻ നിർവഹിച്ചിരിക്കുന്നു. 'വീട്ടിൽ അടങ്ങി ഒതുങ്ങാനാണ് എന്റെ നാഥാൻ എന്നോട് കല്പിച്ചത്'. അല്ലാഹുവാണേ സത്യം മരിക്കുന്നത് വരെ ഞാൻ എന്റെ വീട്ടിൽ നിന്ന് പുറപ്പെടുകയില്ല.
      ഇബ്നുസീരീൻ (റ) പറയുന്നു: അള്ളാഹു തന്നെ സത്യം പിന്നീട് അവരുടെ വീട്ടിൽ നിന്ന് അവരുടെ ജനാസയല്ലാതെ പുറപ്പെട്ടിട്ടില്ല.(ഇബ്നു മുൻദിർ, ബദ്ബ്നു ഹുമൈദ്)
 
http://sunnisonkal.blogspot.in/                                              Moosa Sonkal
നബി(സ) തങ്ങളുടെ ഭാര്യയാണ് പർദ്ദയുടെ ആയത്തിന്റെ ഗൌരവം മനസ്സിലാക്കിതരുന്നത്.   അത്രെയും ഗൌരവത്തിലാണ് അല്ലാഹു പറഞ്ഞിട്ടുള്ളതെന്നു മനസ്സിലാക്കാം.  

 ഇബ്നു അബീഹാതിം (റ) ഇബ്നു നാഇലത് (റ) ൽ നിന്ന് : അബൂബർസതുൽ അസ് ലമി  (റ) വീട്ടിൽ വന്നപ്പോൾ ഭാര്യയെ കണ്ടില്ല. അവലെവിടെപ്പോയെന്നദ്ദേഹം ചോദിച്ചു. പള്ളിയിൽ പോയതാണെന്ന് വീടുകാർ പറഞ്ഞു. അവർ വന്നപ്പോൾ അബൂബർസതുൽ അസ് ലമി  (റ) പറഞ്ഞു : "സ്‌ത്രീകൾ വീട്ടിൽ നിന്നിറങ്ങുന്നത് അല്ലാഹു നിരോധിക്കുകയും വീട്ടിൽ അടങ്ങിയിരിക്കാൻ കല്പ്പിക്കുകയും ചെയ്തിരിക്കുന്നു. സ്‌ത്രീകൾ ജനാസയെ അനുഗമിക്കുകയൊ പള്ളിയിൽ പോകാനോ ജുമുഅ യിൽ പങ്കെടുക്കാനോ പാടില്ല.(അദ്ദുററുൽ മൻസൂർ : 5/374)
http://sunnisonkal.blogspot.in/                                              Moosa Sonkal
 എല്ലാ ആയത്തും ഹദീസും പഠിച്ച ഇമാം ശാഫി(റ പറയുന്നു : നബിയുടെ കൂടെ അവിടത്തെ ഭാര്യമാരും, പെണ്മക്കളുമുണ്ടായിരുന്നു. അവരാരും തന്നെ ജുമുഅ ജമാഅത്തുകൾക്ക് രാത്രിയോ പകലോ പങ്കെടുക്കരുണ്ടായിരുന്നില്ല. അവർക്കുത്തമമായ കാര്യമായിരുന്നു അതെങ്കിൽ അവർ വ്യാപ്രതരാകുമായിരുന്നു എന്നതിൽ സംശയമില്ല. മറ്റു സ്ത്രീകളും ഇങ്ങനെയായിരുന്നു. സ്ത്രീകൾക്ക് വല്ല ഗുണവും അതിലുണ്ടായിരുന്നുവെങ്കിൽ നബി(സ) അവരോടു അതിനു കല്പ്പിക്കുമായിരുന്നു. പർദ്ദ ഉപയോഗിക്കാനാണ് നബി(സ) അവരോടു കല്പ്പിച്ചത്. 
http://sunnisonkal.blogspot.in/                                              Moosa Sonkal
 സലഫുസ്സ്വാലിഹീങ്ങളിൽ നിന്നാരും സ്ത്രീകളോട് ജുമുഅ ജമഅത്തിനു രാത്രിയോ പകലോ വരാൻ കൽപ്പിച്ചിട്ടില്ല. സ്‌ത്രീകൾ ജുമുഅ ജമാഅത്തുകളിൽ പങ്കെടുക്കുന്നത് ശ്രേഷ്ടമാനെങ്കിൽ അവർ അതിനു കല്പ്പിക്കുകയും സമ്മതം കൊടുക്കുകയും ചെയ്യേണ്ടിയിരുന്നു. (ഇഖ്തിലാഫുൽ ഹദീസ് : 7/178) 
http://sunnisonkal.blogspot.in/                                              Moosa Sonkal
നബിതങ്ങളുടെ കാലത്ത് സ്ത്രീകൾക്ക് പള്ളിയിൽ ജുമുഅ ജമാഅത്ത് അനുവദിച്ചിട്ടുണ്ടെങ്കിൽ താബിഉ  താബിയിലെ ലോകം അംഗീകരിച്ച മഹാൻ, നബിതങ്ങൾ മുന്കൂട്ടി പറഞ്ഞ മഹാൻ, പത്ത് ലക്ഷം ഹദീസുകൾ മനപ്പാടമുള്ള മഹാൻ,ഇമാം  ശാഫിഈ(റ) നു ശേഷം മഹാനവര്കളെ പോലുള്ള ഒരു പണ്ഡിതൻ ഉണ്ടായിട്ടില്ല എന്നാണു ശേഷം വന്ന ഇമാമീങ്ങളൊക്കെ പഠിപ്പിച്ചത്. അങ്ങനെയുള്ള മഹാൻ...ആ മഹാന്റെ കാലത്ത് (രണ്ടാം നൂറ്റാണ്ടിൽ) സ്‌ത്രീകൾ ജുമുഅ ജമാത്തിനു വരാറില്ല എന്ന് മഹാനവര്കളുടെ ഉദ്ദരണിയിൽ  നിന്ന്  മനസ്സിലാക്കാം.  
http://sunnisonkal.blogspot.in/                                              Moosa Sonkal
ഹിജ്റ അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ച ഇമാം അലാഉദ്ദീൻ അബൂബക്കറിബ്നു മസ്ഊദ്(റ) പറയുന്നു : ജുമുഅക്കൊ പെരുന്നാൾ നിസ്കാരത്തിനോ മറ്റേതെങ്കിലും നിസ്കാരങ്ങൾക്കോ പുറപ്പെടാൻ സ്ത്രീകൾക്ക് അനുവാദമില്ലെന്ന കാര്യത്തിൽ പണ്ഡിതന്മാർ ഏകോപിച്ചിരിക്കുന്നു. വീട്ടിലിരിക്കനമെന്ന ഖുർആനിന്റെ കൽപന പുറത്ത് പോകരുതെന്ന നിരോധനം കൂടിയാണ്. കാരണം അവരുടെ പുറത്തിറങ്ങൽ ഫിത്നക്ക് ഹേതുവാകുന്നു. ഒരു സംശയവുമില്ല. ഫിത്ന ഹറാമാണ്‌.ഹറാമിലേക്ക് ചേര്ക്കുന്ന പുറപ്പെടലും ഹരം തന്നെയാകുന്നു. (അൽ ബദാഇസ്സനാഇജ്: 1/408)
http://sunnisonkal.blogspot.in/                                              Moosa Sonkal

തഫ്സീർ ലുബാബുത്തഅവീൽ  5/65, ഫുതുഹാത്തുൽ ഇലാഹിയ്യ :3/227, മആലിദുതൻസീൽ 3/295, അദ്ദുററുൽ മൻസൂർ 6/97, അൽ ബഹ്റുൽ മുഹീത്വ്  3/239, മദാരികുതന്സീൽ 3/173)
        അഞ്ചാം നൂറ്റാണ്ടിലും സ്ത്രീകൾ ജുമുഅ ജമാഅത്തിനു പോയിട്ടില്ല.അതിനു മുമ്പും പോയിട്ടില്ല എന്ന് മേൽ ഉദ്ടരിനിയിൽ നിന്ന് മനസ്സിലാക്കാം.. ഇമാമീങ്ങൾ ഐക്യകണ്ടേന പ്രഖ്യാപിച്ചു. സ്ത്രീകൾ നിസ്കാരത്തിനു വേണ്ടി പുറപ്പെടാൻ പാടില്ല എന്ന്. പണ്ടിതന്മാരോക്കെ  പറയുന്നത് അത് ഫിത്നക്ക് ഹേതുവാകുമെന്നാണ്. അതുകൊണ്ട് ഹറാമാണ്. അഞ്ചാം നൂറ്റാണ്ടിലെ പണ്ഡിതന്മാർ പറഞ്ഞതാണ് മേൽ ഉദ്ദരിച്ചത്.
http://sunnisonkal.blogspot.in/                                              Moosa Sonkal
  • ഇബ്നു ഹജർ(റ)  : ഇക്കാലത്ത് (മഹാനവര്കളുടെ കാലത്ത്) സ്ത്രീകൾ പുറപ്പെടൽ ഹറാമാണെന്ന് ഉറപ്പിച്ചു പറയലും അങ്ങനെ ഫത്വ കൊടുക്കലും നിർബന്ധമാകുന്നു.(ഫതാവൽ കുബ്റാ : 1/204)
മുജ്തഹിദുകളായ പണ്ഡിതന്മാരെ അനുസരിക്കാൻ ഖുർആൻ കളിപിച്ചതാണ്.

         "ഭയമോ നിര്ഭയമോ ഉണ്ടാകുന്ന ഒരു കാര്യം സംജാതമായാൽ അവരത് കെട്ടിഘോഷിക്കുന്നു. റസൂലിലേക്കും, ഉലുൽ അംറിലേക്കും (മുജ്തഹിദുകൾ) അതിനെ  അവർ വിട്ടു കൊടുത്തിരുന്നുവെങ്കിൽ   ഗവേഷണപ്പാടമുള്ള അവർ അതിനെ സംബന്ധിച്ച് അറിയുമായിരുന്നു. (നിസാഅ : 83, തഫ്സീർ റാസി : 10/206)
http://sunnisonkal.blogspot.in/                                              Moosa Sonkal
                               മുജ്തഹിദുകൾ  പറയുന്നത് ഹറാം ആണെന്ന് ഫത്വ നല്കാനാണ്. മുജ്തഹിദുകളായ മഹാന്മാർ ഏകോപിച്ച കാര്യത്തിൽ വഹാബികല്ക്ക് എന്ത് പറയാനുണ്ട്? വഹാബികൾ തിരുത്തട്ടെ. അവരുടെ പള്ളികളിൽ ജുമുഅ ജമാഅത്തിനു സ്ത്രീകൾ വരുന്നത് തടയട്ടെ. ഇമാമീങ്ങളെ അംഗീകരിക്കുന്നു എന്നല്ലേ ഇപ്പോൾ പറയുന്നത്. മൌലവിമാർ മഅസൂമികളിൽ പെട്ടവരല്ലല്ലോ. തെറ്റൊക്കെ സംഭവിക്കാമെന്നല്ലെ പറഞ്ഞത്.  മൌലവിമാർക്ക് തെറ്റ് സംഭവിച്ചതാണെന്ന് മനസ്സിലാക്കി ഖുർആൻ , ഹദീസ് , ഇമാമീങ്ങൾ പഠിപ്പിച്ച  ഫത്വ നല്കട്ടെ.   
****************************---------------------------******************************
****************************---------------------------******************************

ഇമാം ഷാഫി റ പറഞ്ഞത് : സ്ത്രീകളെ നിര്ബ്ന്ധമായ ഹജ്ജിനു മസ്ജിദുല്‍ ഹറാമിലേക്ക് പോകുന്നത് തടയെണ്ടതില്ല .. അല്ലാത്തവയൊക്കെ തടയണം .. ഇത് പറഞ്ഞതിന് ശേഷം തുരുകയാണ് ......
. قَالَ أَفَتَجِدُ عَلَى هَذَا دَلاَلَةً؟ قُلْت: نَعَمْ مَا وَصَفْت لَك مِنْ أَنَّ اللَّهَ لَمْ يَفْرِضْ عَلَى أَحَدٍ قَطُّ أَنْ يُسَافِرَ إلَى مَسْجِدٍ غَيْرِ الْمَسْجِدِ الْحَرَامِ لِلْحَجِّ وَأَنَّ الْأَسْفَارَ إلَى الْمَسَاجِدِ نَافِلَةٌ غَيْرُ السَّفَرِ لِلْحَجِّ وَفِي مَنْعِ عُمَرَ بْنِ الْخَطَّابِ أَزْوَاجَ النَّبِيِّ الْحَجَّ بِقَوْلِ رَسُولِ اللَّهِ إنَّمَا هِيَ هَذِهِ الْحَجَّةُ ثُمَّ ظُهُورُ الْحُصْرِ ..

അദ്ദേഹം ചോദിച്ചു : ഇതിനു വല്ല തെളിവും താങ്കള്ക്ക് ا അദ്ദേഹം ചോദിച്ചു : ഇതിനു വല്ല തെളിവും താങ്കള്ക്ക്ا പറയാനുണ്ടോ ഞാന്‍ പറഞ്ഞു : ഉണ്ട് .. മസ്ജിദുല്‍ ഹറാമിലേക്ക്അല്ലാതെ വേറെ ഒരൊറ്റ പള്ളിയിലേക്കും പോകല്‍ നിര്ബِന്ധമാണെന്ന് അല്ലാഹു പറഞ്ഞിട്ടില്ല .. ഹജ്ജു യാത്രക്ക് മസ്ജിദുല്‍ ഹറാമിലേക്ക് അല്ലാത്ത മറ്റു പള്ളിയിലേക്ക് യാത്ര ചെയ്യല്‍ സുന്നത്തെ ആവുകയുള്ളൂ ... ഉമര്‍ റ വിന്റ് കാലത്ത് നബി സ യുടെ ഭാര്യമാരെ ഹജ്ജിനു പോകുന്നത് തടഞ്ഞില്ലേ .. ഇതാണ് നിങ്ങളുടെ ഹജ്ജു എന്ന് നബി സ പറഞ്ഞത് കൊണ്ടാണ് അത് ചെയ്തത് .. ( നബി : " നിങ്ങളുടെ ഹജ്ജു ഇതാണെന്ന്" മുമ്പ് പറഞ്ഞിരുന്നു.. അപ്പോള്‍ അവരുടെ നിര്ബ്ബ"ന്ധ ഹാജു കഴിഞ്ഞു എന്നര്ത്ഥംര )

പിന്നെ തടയാന്‍ കാരണവുമായി..

. .. قَالَ: وَإِنَّ إتْيَانَ الْجُمُعَةِ فَرْضٌ عَلَى الرِّجَالِ إلَّا مِنْ عُذْرٍ وَلَمْ نَعْلَمْ مِنْ أُمَّهَاتِ الْمُؤْمِنِينَ امْرَأَةً خَرَجَتْ إلَى جُمُعَةٍ وَلاَ جَمَاعَةٍ فِي مَسْجِدٍ وَأَزْوَاجُ رَسُولِ اللَّهِ بِمَكَانِهِنَّ مِنْ رَسُولِ اللَّهِ أَوْلَى بِأَدَاءِ الْفَرَائِضِ 
 അദ്ദേഹം തുടര്ന്നു : തീര്ച്ചعയായും ജുമു അ ക്ക് വരുന്നത് നിര്ബْന്ഷമാകുന്നത് പ്രതിബന്ധങ്ങളില്ലാത്ത പുരഷന് മാത്രമാണ് .. വിശ്വാസികളുടെ ഉമ്മമാരായ ഒരൊറ്റ സ്ത്രീയും ഏതെങ്കിലും ഒരു ജുമു അ ക്കോ ഏതെങ്കിലും ഒരു ജമാ അ ത്തിനോ പള്ളിയില്‍ പങ്കെടുത്തതായി നമുക്കറിയില്ല .. സ്ഥാനം വച്ച് നോക്കുമ്പോള്‍ നബിയുടെ ഭാര്യമാരാണ് ഫര്ള്ോ നിസ്ക്കാരങ്ങള്‍ നിര്വ്വിഹിക്കാന്‍ ഏറ്റവും അരഹരായത് ...

 فَإِنْ قِيلَ فَإِنَّهُنَّ ضُرِبَ عَلَيْهِنَّ الْحِجَابُ قِيلَ وَقَدْ كُنَّ لاَ حِجَابَ عَلَيْهِنَّ ثُمَّ ضُرِبَ عَلَيْهِنَّ الْحِجَابُ فَلَمْ يُرْفَعْ عَنْهُنَّ مِنْ الْفَرَائِضِ شَيْءٌ وَلَمْ نَعْلَمْ أَحَدًا أَوْجَبَ عَلَى النِّسَاءِ إتْيَانَ الْجُمُعَةِ كُلٌّ رَوَى أَنَّ الْجُمُعَةَ عَلَى كُلِّ أَحَدٍ إلَّا امْرَأَةً أَوْ مُسَافِرًا أَوْ عَبْدًا فَإِذَا سَقَطَ عَنْ الْمَرْأَةِ فَرْضُ الْجُمُعَةِ كَانَ فَرْضُ غَيْرِهَا مِنْ الصَّلَوَاتِ الْمَكْتُوبَاتِ وَالنَّافِلَةِ فِي الْمَسَاجِدِ عَنْهُنَّ أَسْقَطَ. 

അവര്ക്ക് ഹിജാബിന്റെ ആയതു അടിചെല്പിاക്കപ്പെട്ടിരുന്നു അത് കൊണ്ടായിരുന്നു അവരൊന്നും പങ്കെടുക്കാതിരുന്നത് എന്നാണ് വാദമെങ്കില്‍ ആ ആയതു വന്നതിനാല്‍ ഒരൊറ്റ ഫര്ളും അവര്ക്ക്ا ഒഴിവാക്കപ്പെട്ടിട്ടില്ല ... ഒരൊറ്റ പണ്ഡിതനും സ്ത്രീകള്ക്ക് ജുമു അ ക്ക് വരുന്നത് നിര്ബ്ബന്ധമാകിയതായി നമുക്ക് അറിവില്ല .. സ്ത്രീ യാത്രക്കാരന്‍ , അടിമ ,, എന്നിവരല്ലാത്ത എല്ലാവര്ക്കും ജുമു അ നിര്ബ്ബന്ധമാനെന്നാണ് എല്ലാവരും റിപ്പോര്ട്ട്ര ചെയ്തില്ലുള്ളത് . ജുമു അ തന്നെ സ്ത്രീക്ക് ഒഴിവാനെങ്കില്‍ മറ്റു ഫര്ള്ന നിസ്ക്കാരങ്ങളും സുന്നത് നിസ്ക്കാരങ്ങളും എപ്പോഴേ ഒഴിവായില്ലേ.


إلَّا عَلَى الرَّجُلِ وَلَيْسَ هَذَا عَلَى النِّسَاءِ بِفَرْضٍ وَمَا هُنَّ فِي إتْيَانِ الْمَسَاجِدِ لِلْجَمَاعَاتِ كَالرِّجَالِ فَقُلْت لَهُ إنَّ الْحُجَّةَ لَتَقُومُ بِأَقَلَّ مِمَّا وَصَفْت لَك وَعَرَفْت بِنَفْسِك وَعَرَفَ النَّاسُ مَعَك.

അദ്ദേഹം തുടര്ന്നു : ജുമു അ എന്നത് പുരുഷന് മാത്രം
 ബാധകംയാതാണ് സ്ത്രീകള്ക്ക് ഒരിക്കലും അത് ബാധകമല്ല .. ആണുങ്ങള്‍ പള്ളികളില്‍ ജമ അതുകള്ക്ക് വരുന്നത് പോലെ ഒരിക്കലും അവര്‍ വരേണ്ടതില്ല ... ഞാന്‍ പറഞ്ഞു : അതിനുള്ള തെളിവ് നിനക്ക് ഞാന്‍ വിവരിച്ചതിനെക്കളും കുറച്ചു പറഞ്ഞാല്‍ തന്നെ മതി നിങ്ങള്ക്കും നിങ്ങളുടെ കൂടെയുള്ളവര്ക്കുംള മനസ്സിലാകാന്‍ .. 

 وَقَدْ كَانَ مَعَ رَسُولِ اللَّهِ نِسَاءٌ مِنْ أَهْلِ بَيْتِهِ وَبَنَاتِهِ وَأَزْوَاجِهِ وَمَوْلَيَاتِهِ وَخَدَمِهِ وَخَدَمِ أَهْلِ بَيْتِهِ فَمَا عَلِمْت مِنْهُنَّ امْرَأَةً خَرَجَتْ إلَى شُه ُودِ جُمُعَةٍ وَالْجُمُعَةُ وَاجِبَةٌ عَلَى الرِّجَالِ بِأَكْثَرَ مِنْ وُجُوبِ الْجَمَاعَةِ فِي الصَّلَوَاتِ غَيْرِهَا وَلاَ إلَى جَمَاعَةٍ غَيْرِهَا فِي لَيْلٍ أَوْ نَهَارٍ وَلاَ إلَى مَسْجِدِ قُبَاءَ فَقَدْ كَانَ النَّبِيُّ يَأْتِيهِ رَاكِبًا وَمَاشِيًا وَلاَ إلَى غَيْرِهِ مِنْ الْمَسَاجِدِ وَمَا أَشُكُّ أَنَّهُنَّ كُنَّ عَلَى الْخَيْرِ بِمَكَانِهِنَّ مِنْ رَسُولِ اللَّهِ أَحْرَصُ وَبِهِ أَعْلَمُ مِنْ غَيْرِهِنَّ وَأَنَّ النَّبِيَّ لَمْ يَكُنْ لِيَدَعَ أَنْ يَأْمُرَهُنَّ بِمَا يَجِبُ عَلَيْهِنَّ وَعَلَيْهِ فِيهِنَّ وَمَا لَهُنَّ فِيهِ مِنْ الْخَيْرِ وَإِنْ لَمْ يَجِبْ عَلَيْهِنَّ كَمَا أَمَرَهُنَّ بِالصَّدَقَاتِ وَالسُّنَنِ وَأَمَرَ أَزْوَاجَهُ بِالْحِجَابِ 

നബിയോടൊപ്പം അവിടുത്തെ ഭാര്യമാരും , പെന്‍ മക്കളും , വേലക്കാരും , ഭാര്യമാരുടെ വേലക്കാരും തുടങ്ങി ധാരാളം സ്ത്രീകളുണ്ടായിരുന്നു ... അവരില്‍ ആരെങ്കിലും ഏതെങ്കിലും ജുമു യ്ക്ക് പങ്കെടുത്തിരുന്നതായി എനിക്കറിയില്ല -- ജുമു അ മറ്റുള്ള നിര്ബ്ബന്ധ നിസ്ക്കാരങ്ങളെക്കാളും പുരുഷന്മാര്ക്ക്ു വാജിബാണ്‌ --- ജുമുയ ക്കെന്നു മാത്രമല്ല ജമാ അതിനും -- അത് രാത്രിയും പകലുംഒരു സമയത്തും കുബാ പള്ളിയിലോ വേറെ ഏതെങ്കിലും പള്ളികളിലോ അവരാരും പങ്കെടുത്തിരുന്നില്ല .. നബി സ നടന്നും വാഹനം ഉപയോഗിച്ചും കുബാ പള്ളിയില്‍ നിസ്ക്കാരത്തിന് പലപ്പോഴും വരാറുണ്ടായിരുന്നു .. സ്ഥാനം കൊണ്ട് നബി സ യുമായി ഏറ്റവും അടുത്ത അവര്‍ നന്മയുടെ കാര്യത്തില്‍ അത്യാഗ്രഹമുള്ളവരായിരുന്നു എന്നതിലും മറ്റുള്ള വനിതകലെകാള്‍ നമയെ കൂടുതല്‍ അറിയുന്നവരായിരുന്നു എന്നതിലും എനിക്ക് ഒരു സംശയവുമില്ല. ... നബി സ തീര്ച്ചെയായും അവര്ക്കു ള്ള നന്മയെ കല്പ്പിനക്കാതെ ഒരിക്കലും വിട്ടു കളയുകയില്ല .. അത് പോലെ എന്തൊക്കെയാണ് അവരില്‍ നിന്ന് നബിക്ക് കിട്റെണ്ടാതെന്നും എന്തൊക്കെയാണ് നബിയില്‍ നിന്ന് അവര്ക്ക്ട കിട്ടെണ്ടതെന്നും നന്മ ഏതൊക്കെയാണെന്നും ഒരിക്കലും നബി സ അവരോടു പറയാതിരിക്കില്ല .. ദാന ധര്മങ്ങളും സുന്നത്തായ മറ്റു കാര്യങ്ങളുമൊക്കെ നബി സ അവര്ക്ക് പടിപ്പിചിട്ടുണ്ടല്ലോ

جُمُعَةٍ وَلاَ جَمَاعَةٍ مِنْ لَيْلٍ وَلاَ نَهَارٍ وَلَوْ كَانَ لَهُنَّ فِي ذَلِكَ فَضْلٌ أَمَرُوهُنَّ ب ِهِ وَأَذِنُوا لَهُنَّ إلَيْهِ بَلْ قَدْ رُوِيَ، وَاَللَّهُ أَعْلَمُ عَنْ النَّبِيِّ صلى الله عليه وسلم أَنَّهُ قَالَ {صَلاَةُ الْمَرْأَةِ فِي بَيْتِهَا خَيْرٌ مِنْ صَلاَتِهَا فِي حُجْرَتِهَا وَصَلاَتُهَا فِي حُجْرَتِهَا خَيْرٌ مِنْ صَلاَتِهَا فِي الْمَسْجِدِ أَوْ الْمَسَاجِدِ}. 


മുസ്ലിം കളിലെ സലഫുകളായ ആരും അവരുടെ സ്ത്രീകളെ ജുമു അക്കോ ജമാ അതിനോ , രാത്രിയിലോ , പകലിലോ പോകാന്‍ നിര്ദ്ദേ ശിച്ചതായി ഞാന്‍ അറിഞ്ഞിട്ടില്ല.. അതിലൊക്കെ വല്ല പുണ്യവും ഉണ്ടായിരുന്നുവെങ്കില്‍ അവരൊക്കെ അവരുടെ സ്തീകളെ അതിനു പ്രേരിപ്പിക്കുമായിരുന്നു.

إمام - كتب الأمة 1/175 قال الشافعي ) : وهكذا أحب لمن حضر الجمعة من عبد وصبي وغيره إلا النساء فإني أحب لهن النظافة بما يقطع الريح المتغيرة وأكره لهن الطيب وما يشهرن به من الثياب بياض ، أو غيره فإن تطيبن وفعلن ما كرهت لهن لم يكن عليهن إعادة صلاة وأحب للإمام من حسن الهيئة ما أحب للناس وأكثر منه ، وأحب أن يعتم فإنه كان يقال إن النبي صلى الله عليه وسلم كان يعتم 


ജുമുഅക്ക് വരുന്ന കുട്ടികള്‍ അടിമകള്‍ തുടങ്ങിയവര്‍ സുഖന്ധം ഉപയോഗിക്കണം .. എന്നാല്‍ (ഞങ്ങള്‍ മുജാഹിദ് വനിതകളാണ് .. കൂലി ഞങ്ങള്‍ക്ക് പ്രശ്നമല്ല .. ആണുങ്ങളെ പോലെ പുറത്തു വരുന്നതാണ് ഞങ്ങള്‍ക്കിഷ്ടം എന്ന് ചിന്തിച്ചു വാശിയുള്ള) പെണ്ണുങ്ങള്‍ പള്ളിയിലേക്ക് വരികയാണെങ്കില്‍ അവര്‍ ഒരിക്കലും സുഖന്ധം ഉപയോഗിക്കരുത് .. വ്ര്‍ത്തി ഉണ്ടാകണം എന്നേ ഉള്ളൂ .. വെളുത്ത വസ്ത്രം ആണ് അവള്‍ ധരിക്കേണ്ടതും .. അവള്‍ പള്ളികളിലേക്ക്‌ വരേണ്ടതില്ല എന്ന് ഇമാം ഷാഫി തെളിവുകലുദ്ധരിച്ചു നേരത്തെ പറഞ്ഞിട്ടുണ്ട് .. മാത്രമല്ല ഹജ്ജും ഉംറയും ഉള്ളതിനാല്‍ രണ്ടു ഹരമുകളിലേക്കും അവള്‍ക്കു വരാവുന്നതാണെന്നും , സ്ത്രീകളെ തടയരുതെന്ന് പറഞ്ഞത് ആ ഒരു തലത്തിലാനെന്നും ഇമാം ഷാഫി വ്യക്തമായി പറഞ്ഞിട്ടുണ്ട് .. അപ്പോള്‍ പിന്നെ ഈ സുഖന്ധം ഉപയോഗിക്കാതെ പങ്കെടുക്കുന്നവര്‍ എന്ന് പരനജത് ഈ രണ്ടു ഹരമുകളിലേക്കും ബാധകമാക്കണം .. അതും ഇമാം ഷാഫി പറഞ്ഞിട്ടുണ്ട്.

...لا يتوقف في منعهن إلا غبي جاهل قليل البضاعة في معرفة أسرار الشريعة قد تمسك بظاهر دليل حملا على ظاهره دون فهم معناه مع إهمالهم فهم عائشة ومن نحا نحوها ومع إهمال الآيات الدالة على تحريم إظهار الزينة وعلى وجوب غض البصر فالصواب الجزم بالتحريم والفتوى به اهـ .(كفاية الاخيار: ١٩٥/١)

ഇമാം തഖ്‌യുദ്ദീനുദ്ദിമഷ്ഖി(ര) എഴുതുന്നു:
"സ്ത്രീകളെ തടയണമെന്ന കാര്യത്തിൽ ലക്ഷ്യങ്ങളുടെ ബാഹ്യാർത്ഥം മാത്രമുൾകൊള്ളുന്നവരും ശരീഹത്തിന്റെ രഹസ്യങ്ങൾ മനസ്സിലാക്കാൻ മാത്രം വിജ്ഞാനമില്ലാത്ത വിഡ്ഢികളുമാല്ലാതെ സംശയിക്കില്ല. അതിനാല ഏറ്റം ശരിയായിട്ടുള്ളത് സ്ത്രീരംഗപ്രവേശം ഹറാമാണെന്ന് ഉറപ്പിച്ചു പറയലും അപ്രകാരം ഫത് വ നൽകലുമാണ്." (കിഫായത്തുൽ അഖ്‌യാർ, 1/195)
 
 
فالصواب : الجزم بالتحريم والفتوى به (فتاوي اكبري: ٢٠٣/١)


ഇബ്നു ഹജർ(റ) എഴുതുന്നു: "ഇക്കാലത്ത് സ്ത്രീകൾ പുറപ്പെടൽ ഹറാമാണെന്ന് ഉറപ്പിച്ചു പറയലും അങ്ങനെ ഫത് വ കൊടുക്കലും നിർബന്ധമാകുന്നു."    (ഫതാവൽ കുബ്റാ: 1/203)
http://sunnisonkal.blogspot.in/                                              Moosa Sonkal

Tuesday 17 February 2015

ഖബര്‍ ചുംബിക്കല്‍



ഇതുപോലുള്ള കാര്യങ്ങള്‍ കറാഹത്താണെന്ന് തുഹ്ഫ 3/175ല്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇമാം റംലി(റ) പറയുന്നു. പക്ഷേ, ഇതുകൊണ്ടുദ്ദേശ്യം മയ്യിത്തിനെ തഅ്ളീം (ബഹുമാനിക്കല്‍) ആകുമ്പോഴാണ് ഇത്. പ്രത്യുത തബര്‍റുകാ (മയ്യിത്തില്‍ നിന്ന് പുണ്യമെടുക്കല്‍) ണുദ്ദേശ്യമെങ്കില്‍ യാതൊരു പന്തികേടുമില്ല. ഇപ്രകാരം എന്റെ പിതാവ് (ശിഹാബുര്‍റംലി(റ) ഫത്വ നല്‍കിയിട്ടുമുണ്ട്. മാത്രമല്ല ജാറങ്ങളില്‍ തിക്കും തിരക്കും വര്‍ധിക്കുന്ന സമയം കൈ കൊണ്ടോ വടി കൊണ്ടോ ചൂണ്ടി ചുംബിക്കുന്നതും വിരോധമില്ല (നിഹായ 3/34 ഹാശിയ സഹിതം നോക്കുക).

പണ്ഢിതന്മാര്‍ പാമരന്മാരുടെ അരികില്‍ വെച്ച് ഇത്തരം കാര്യങ്ങള്‍ ചെയ്യാതിരിക്കലാണ് ഉത്തമം. കാരണം തബര്‍റുകും തഅ്ളീമും തമ്മിലുള്ള വ്യത്യാസം അവര്‍ക്കറിയില്ല (ശര്‍വാനി 3/176). തബര്‍റുക് കൊണ്ടുദ്ദേശ്യം ഔലിയാക്കളില്‍ നിന്ന് ലഭ്യമാകുന്ന എഹികവും പരാരത്രികവുമായ നേട്ടങ്ങള്‍ കാംക്ഷിക്കലാണ്.

ഇബ്നുഹജര്‍(റ) പറയുന്നു: “മഹാന്മാരുടെ ഖബറുകള്‍ സിയാറത് ചെയ്യുന്നവര്‍ക്ക് അവരില്‍ നിന്നുള്ള പരാരത്രികമായ നേട്ടങ്ങള്‍ ലഭ്യമാകുന്നുണ്ട്. അല്ലാഹുവിന്റെ അനുഗ്രഹംതടയപ്പെട്ടവരല്ലാതെ ഇത് നിഷേധിക്കില്ല’ (തുഹ്ഫ 3/201).
തഅ്ളീം അങ്ങനെയല്ല. അത് കടപ്പാട് വീട്ടുക എന്ന ഉദ്ദേശ്യത്തില്‍ ബഹുമാനം പ്രകടിപ്പിക്കലാണ്. അതുകൊണ്ടാണ് ആ ഉദ്ദേശ്യത്തിലാണെങ്കില്‍ കറാഹത്താകുന്നത്. മഹാന്മാരുടെ ഖബറുകള്‍ തൊട്ടുമുത്തി ബഹുമാനിക്കാന്‍ അവരോട് നമുക്ക് യാതൊരു കടപ്പാടുമില്ല. ഉസ്താദുമാരെയും മാതാപിതാക്കളെയും കാണുമ്പോള്‍ എഴുന്നേറ്റുനിന്ന് ബഹുമാനം പ്രകടിപ്പിക്കല്‍ നമുക്ക് കടപ്പാടുള്ളതുപോലെ.

ഇബ്നുഹജര്‍(റ) തന്നെ പറയട്ടെ. ‘മഖ്ബറയിലുള്ള വലിയ്യിനോട് സ്നേഹത്തിന്റെ ആധിക്യത്താലാണ് ചുംബനം പോലോത്തത് ചെയ്യുന്നതെങ്കില്‍ കറാഹത്തില്ല’ (ഇബ്നുഹജറി(റ)ന്റെ അല്‍ ജൌഹറുല്‍ മുനള്ളം, പേജ് 65, ഹാശിയതുല്‍ ഈളാഹ് പേജ് 502 എന്നിവ കാണുക).

ബഹു. മര്‍വാനുബ്നു ഹകം(റ) നബി(സ്വ)യുടെ റൌളാശരീഫില്‍ വന്നപ്പോള്‍ ഒരാള്‍ തന്റെ മുഖം റൌളാശരീഫില്‍ വെച്ചതായി കണ്ടു. അദ്ദേഹം ചോദിച്ചു. നിങ്ങളെന്താണീ ചെയ്യുന്നത്. അയാള്‍ തിരിഞ്ഞുനോക്കി. അബൂഅയ്യൂബുല്‍ അന്‍സ്വാരി(റ)യായിരുന്നു അവര്‍. അവര്‍ പറഞ്ഞു. ഞാന്‍ നബി(സ്വ)യുടെ സന്നിധിയിലാണ് വന്നിട്ടുള്ളത്. അല്ലാ തെ വല്ല കല്ലിന്റെയും അരികിലല്ല. അതുകൊണ്ട് എന്റെ ഈ പ്രവൃത്തിയില്‍ നിങ്ങള്‍ വിഷമിക്കണ്ട. ദീനിന്റെ കാര്യകര്‍തൃത്വം അനര്‍ഹരില്‍ അര്‍പ്പിതമാകുമ്പോഴാണ് വിഷമിക്കേണ്ടത് (അഹ്മദ്), (മജ്മഉസ്സവാഇദ് 2/4). ഇപ്രകാരം അല്‍ ജൌഹറുല്‍ മുനള്ളം പേജ് 65ലും കാണാം. ഈ സംഭവം ഹാഫിള് അബുല്‍ഹുസൈന്‍(റ) തന്റെ അഖ്ബാറുല്‍ മദീന എന്ന ഗ്രന്ഥത്തിലും ഉദ്ധരിച്ചിട്ടുണ്ട് (ശിഫാഉസ്സഖാം പേജ് 103).

ഇബ്നുഅസാകിര്‍(റ) അബുദ്ദര്‍ദാഅ്(റ) വഴി റിപ്പോര്‍ട്ടു ചെയ്യുന്നു. ‘ബഹു. ബിലാല്‍(റ) നബി(സ്വ)യുടെ വഫാത്തിന് ശേഷം മദീനയില്‍ നിന്ന് ശാമിലേക്ക് മാറി. കുറച്ച് നാളുകള്‍ കഴിഞ്ഞപ്പോള്‍ നബി(സ്വ)യെ സ്വപ്നത്തില്‍ കണ്ടു. അവര്‍ ഇങ്ങനെ പറഞ്ഞു. ബി ലാല്‍, നിനക്കെന്താ ഒരു പിണക്കം. എന്നെ സന്ദര്‍ശിക്കുവാന്‍ നിനക്ക് സമയമായില്ലേ. ബിലാല്‍(റ) ഞെട്ടിയുണര്‍ന്നു. പുലര്‍ച്ചെ വളരെ ദുഃഖത്തോടും ഭയത്തോടും മദീനയിലേക്ക് യാത്ര തിരിക്കുകയും റൌളയില്‍ എത്തിയപ്പോള്‍ കരഞ്ഞുകൊണ്ട് മുഖം റസൂലുല്ലാഹി(റ)യുടെ റൌളാശരീഫില്‍ വെച്ചുരുട്ടുകയും ചെയ്തു’ (താരീഖു ഇബ്നി അസാകിര്‍, 2/256).

ഈ സംഭവം അടിസ്ഥാനരഹിതമാണെന്ന് ഇമാം സുയൂഥി(റ) പറഞ്ഞതായി മിര്‍ഖാത് 5/624ല്‍ പ്രസ്താവിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന്റെ പരമ്പര കുറ്റമറ്റതാണെന്ന് ഇബ്നുഹജര്‍ (റ) അല്‍ ജൌഹറുല്‍ മുനള്ളം പേജ് 27ല്‍ പറഞ്ഞിട്ടുണ്ട്. ഇപ്രകാരം ഇമാം സുബ്കി (റ)യും പ്രസ്താവിച്ചതായി ആസാറുസ്സുനന്‍ 2/127ലും വ്യക്തമാക്കിയിട്ടുണ്ട്.
അപ്പോള്‍ ഇമാം സുയൂത്വി(റ) അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞത് തനിക്ക് കിട്ടിയ നി വേദക പമ്പര ആസ്പദമാക്കിയാകാനേ നിര്‍വാഹമുള്ളൂ. ഒരു സംഭവത്തെ കുറിച്ച് അടിസ്ഥാനപരമെന്നോ അടിസ്ഥാന രഹിതമെന്നോ സ്വഹീഹെന്നോ ളഈഫെന്നോ പറയുന്നുവെങ്കില്‍ തനിക്ക് കിട്ടിയ നിവേദക പരമ്പര ആസ്പദമാക്കി മാത്രമാണ് ആ പരാമര്‍ശമെന്ന് ഇമാം നവവി(റ) തന്റെ തഖ്രീബില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഹാഫിള് ബദറുദ്ദീനുല്‍ ഐനി(റ) പറയുന്നു: “പുണ്യസ്ഥലങ്ങളെയും മഹാന്മാരുടെ കൈകളെയും ബറകതുദ്ദേശിച്ച് ചുംബിക്കല്‍ സ്തുത്യര്‍ഹമായ പ്രവൃത്തിയാകുന്നു. ഹാഫിള് ഇബ്നുനാസ്വിര്‍(റ) എഴുതിവെച്ച ഒരു പഴയ പതിപ്പില്‍ ഇങ്ങനെ കണ്ടതായി അബൂസഈദ്(റ) പ്രസ്താവിക്കുന്നു. ബഹു. അഹ്മദുബ്നു ഹമ്പലി(റ)നോട് റസൂലില്ലാഹി(സ്വ)യുടെ റൌളയും മിമ്പറും ചുംബിക്കുന്നത് സംബന്ധിച്ച് ചോദിക്കപ്പെട്ടപ്പോള്‍ അതില്‍ ഒരു പന്തികേടുമില്ലെന്ന് അവിടുന്ന് പ്രസ്താവിച്ചു” (ഉംദതുല്‍ ഖാരി 9/241).

ഇമാം മുഹിബ്ബുത്ത്വബ്രി(റ) പറയുന്നു: “എന്റെ പിതാമഹന്‍ മുഹമ്മദുബ്നു അബീബക്ര്‍(റ) ഇമാം മുഹമ്മദുബ്നു അബിസ്സൈഫി(റ)ല്‍ നിന്ന് നിവേദനം. സലഫുസ്സ്വാലിഹുകളില്‍െപട്ട ചിലര്‍ മുസ്വ്ഹഫ്, ഹദീസ് തുടങ്ങിയവയുടെ ഏടുകളെയോ മഹാന്മാരുടെ ഖബറുകളെയോ കാണുമ്പോള്‍ ചുംബിക്കാറുണ്ടായിരുന്നു” (അല്‍ഖിറാ ലി ഖാസ്വിദി ഉമ്മില്‍ഖുറാ, പേജ് 255).

ഇമാംറാസി(റ) പറയുന്നതിപ്രകാരമാണ്. “ബിംബാരാധകര്‍ അവരുടെ ആരാധ്യവസ്തുക്കളെ സംബന്ധിച്ച് അല്ലാഹുവിന്റെ അരികില്‍ ശിപാര്‍ശകരാകുമെന്ന് വിശ്വസിച്ചിരുന്നുവെന്ന് ഖുര്‍ആന്‍ പറഞ്ഞപ്പോള്‍ ആ വിശ്വാസം എങ്ങനെ ആയിരുന്നുവെന്നതില്‍ മുഫസ്സിറുകള്‍ ധാരാളം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതില്‍ നാലാമത്തേത് ഇതാണ്. അവര്‍ അമ്പിയാക്കളുടെയും അവരുടെ അകാബിറി(മേലാളന്മാര്‍)ന്റെയും രൂപത്തില്‍ പ്രതിമകളുണ്ടാക്കുകയും അവകള്‍ക്ക് ആരാധിച്ചാല്‍ അവര്‍ തങ്ങ ള്‍ക്ക് അല്ലാഹുവിന്റെ അരികില്‍ ശിപാര്‍ശകരാകുമെന്ന് വിശ്വസിക്കുകയും ചെയ്തു. ഇതിന് തുല്യമാണ് ഈ കാലഘട്ടത്തിലെ കുറേ ആളുകള്‍ അവരുടെ അകാബിറിന്റെ ഖബറുകള്‍ ബഹുമാനിക്കല്‍ കൊണ്ട് ജോലിയാകുന്നത്. ഖബറുകളെ ബഹുമാനിച്ച് കൊണ്ടിരുന്നാല്‍ തങ്ങള്‍ക്ക് അവര്‍ അല്ലാഹുവിന്റെ അരികില്‍ ശിപാര്‍ശ ചെയ്യുമെന്നാണ് അവര്‍ വിശ്വസിക്കുന്നത്” (തഫ്സീറുല്‍ കബീര്‍ 17/49 നോക്കുക).

ഇമാം റാസി(റ) ഈ പറഞ്ഞത് സുന്നികളായ നാം ചെയ്യുന്നതുമായി ബന്ധപ്പെട്ടതേയല്ല. കാരണം മുശ്രിക്കുകള്‍ അവരുടെ ബിംബങ്ങള്‍ക്ക് അര്‍പ്പിച്ചിരുന്ന ബഹുമാനവും താഴ് മയും പരമമായിരുന്നു. അതുകൊണ്ട് തന്നെയാണ് അത് ആരാധനയാണെന്ന് ഇമാം റാസി(റ) തന്നെ, ഇതിന്റെ തൊട്ടുമുമ്പ് വ്യക്തമാക്കിയത്. അപ്പോള്‍ അതിന് തുല്യമായ ബഹുമാനമാകണമെങ്കില്‍ ഖബറിന് പരമമായ ബഹുമാനമര്‍പ്പിക്കണമെന്നത് വ്യക്തമാണ്. ഒരു വസ്തുവിന് പരമമായി ചെയ്യുന്ന ബഹുമാനം തന്നെയാണ് അതിനെ ആരാധിക്കലെന്ന് ഇമാം റാസി(റ) തഫ്സീറുല്‍ കബീറില്‍ ധാരാളം സ്ഥലങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഖബറിന് പരമമായ ബഹുമാനമര്‍പ്പിക്കുന്നവരല്ല സുന്നികള്‍. അപ്പോള്‍ ഇമാം റാസി(റ)യുടെ വിവക്ഷ തന്റെ കാലഘട്ടത്തിലുമുണ്ടായിരുന്ന ഖബറാരാധകരായ കുഫ്ഫാറുകളാകണം. ഇതിന് തെളിവാണ് ‘ഇശ്തിഗാലു കസീരിന്‍ മിനല്‍ ഖല്‍ഖി’ (കുറേയാളുകള്‍ ജോലിയാകുന്നത്) എന്നുപറഞ്ഞ സ്ഥാനത്ത് ‘ഇശ്തിഗാലു കസീരിന്‍ മിനല്‍ മുസ്ലിമീന’ (കുറേ മുസ്ലിംകള്‍ ജോലിയാകുന്നത്) എന്ന് പറയാതിരുന്നത്. പരമമല്ലാത്ത ബഹുമാനത്തോടെ, ഖബറിനരികില്‍ ആരാധനാ രൂപത്തിലുള്ള റുകൂഅ് പോലുള്ളവ ചെയ്യല്‍ ഹറാമാണ്. കാരണം അത് ബാഹ്യത്തില്‍ ശിര്‍ക്കിനെ തോന്നിപ്പിക്കുന്ന രൂപമാണെന്നതുതന്നെ. അല്ലാഹുവിനെ ബഹുമാനിക്കും പോലെയുള്ള ബഹുമാനമാണ് ഉദ്ദേശിച്ചതെങ്കില്‍ അത് പരമമായ ബഹുമാനമായതുകൊണ്ട് ശിര്‍ക്കുതന്നെയാണ്. ബാഹ്യത്തില്‍ ആരാധനാരൂപമില്ലാത്ത തൊട്ടുമുത്തല്‍, ചുംബനം പോലെയുള്ളവ പരമമായ ബഹുമാനമില്ലാതെയാണ് ചെയ്തതെങ്കില്‍ ഹറാമില്ല. മറിച്ച് കറാഹത്ത് മാത്രമാണ്. ബഹു. ഇബ്നുഹജര്‍(റ) അല്‍ ജൌഹറുല്‍ മുനള്ളം, പേജ് 66ല്‍ പറഞ്ഞതാണിതെല്ലാം. തന്റെ ഹാശിയതുല്‍ ഈളാഹ് പേജ് 502ലും ഇപ്രകാരം കാണാം.

ഇമാം നവവി(റ)യുടെ ഈളാഹിന്റെ വ്യാഖ്യാനത്തില്‍ ഇമാം റംലി(റ)പറയുന്നു: “കറാഹത്തിനുള്ള കാരണം പ്രസ്തുത കാര്യങ്ങള്‍ അപമര്യാദയാണെന്നുള്ളതാണ്. അപ്പോള്‍ തബര്‍റുക് (പുണ്യം കരസ്ഥമാക്കല്‍) മാത്രമാണുദ്ദേശ്യമെങ്കില്‍ ഒരു വിരോധവുമില്ലെന്ന് മനസ്സിലാക്കാം” (ഫതാവല്‍ കുര്‍ദി, പേജ് 259).
ഇമാം റംലി(റ) നിഹായയില്‍ ഇപ്രകാരം പറയുന്നു: “തബര്‍റുക് മാത്രമുദ്ദേശിച്ച് കൊണ്ട് അവ ചെയ്യുന്നതില്‍ കറാഹത്തില്ലെന്ന് എന്റെ പിതാവ് ഫത്വ നല്‍കിയിട്ടുണ്ട്.” ഇതിന്റെ വ്യാഖ്യാനത്തില്‍ അലിയ്യുശ്ശിബ്റാമുല്ലസി(റ) പറയുന്നു: “ഔലിയാക്കളുടെ ജാറത്തിന്റെയടുക്കല്‍ തിരക്ക് അനുഭവപ്പെടുകയും ഖബറിന്റെയടുക്കലെത്താന്‍ കഴിയാതെ വരികയും ചെയ്യുമ്പോള്‍ ഒഴിഞ്ഞൊരു സ്ഥലത്തു നിന്ന് സൌകര്യമുള്ളത്ര ഓതുകയും മറ്റും ചെയ്തുകൊണ്ട് കൈകൊണ്ടോ മറ്റോ ആ ജാറത്തിലേക്ക് ആംഗ്യം കാണിച്ച് അത് ചുംബിക്കാവുന്നതാണ്” (നിഹായ 3/34 ഹാശിയ സഹിതം നോക്കുക).

പക്ഷേ, തഅ്ളീമും (ബഹുമാനം) തബര്‍റുകും (പുണ്യം കരസ്ഥമാക്കല്‍) വ്യത്യസ്തമായി മനസ്സിലാക്കാന്‍ കഴിയാത്ത പാമരന്മാരുടെ സാന്നിധ്യത്തില്‍ പണ്ഢിതന്മാര്‍ അത് ചെയ്യാതിരിക്കലാണ് വേണ്ടതെന്ന് ബസ്വരി(റ) പറഞ്ഞതായി ശര്‍വാനി 3/176ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ചുരുക്കത്തില്‍, സുന്നികള്‍ ഇന്ന് ഇപ്രകാരം ചെയ്യുന്നത് ബഹുമാനം അര്‍പ്പിച്ചുകൊ ണ്ടോ അങ്ങനെ ചെയ്താല്‍ അവരുടെ ശിപാര്‍ശയുണ്ടാകുമെന്ന് വിശ്വസിച്ചുകൊണ്ടോ അല്ല. മറിച്ച് തബര്‍റുക് ഉദ്ദേശിച്ചുകൊണ്ട് മാത്രമാണ്. ഇത് സ്വഹാബാക്കളും മറ്റും ചെയ്തിരുന്നുവെന്നതിന് ധാരാളം തെളിവുകളുണ്ട്. ബഹു. ബിലാല്‍(റ) റസൂലുല്ലാഹി (സ്വ)യുടെ റൌളയുടെ മേല്‍മുഖം വെച്ചുരുട്ടിയതായി അബുദ്ദര്‍ദാഇല്‍(റ)നിന്ന് ഇബ്നുഅസാകിര്‍(റ) താരീഖദ്ദിമശ്ഖ് 2/256, 257ല്‍ നിവേദനം ചെയ്തിട്ടുണ്ട്. ഇതിന്റെ നിവേദകപരമ്പര ശരിയാണെന്ന് ഇബ്നുഹജര്‍(റ) അല്‍ജൌഹറുല്‍ മുനള്ളം പേജ് 66ലും ഇമാം സുബ്കി(റ) പറഞ്ഞതായി ആസാനുസ്സുനന്‍ 2/127ലും പ്രസ്താവിച്ചിട്ടുണ്ട്.

ഇതുപോലെ അബൂഅയ്യൂബുല്‍ അന്‍സ്വാരി(റ) നബി(സ്വ)യുടെ റൌള ചുംബിച്ചതായി അഹ്മദുബ്നു ഹമ്പല്‍(റ), ത്വബ്റാനി(റ), നസാഇ(റ) തുടങ്ങിയവര്‍ നിവേദനം ചെയ്തിട്ടുണ്ടെന്ന് ഫതാവല്‍ കുര്‍ദി 258ല്‍ വ്യക്തമാക്കിയതിനുശേഷം ഇങ്ങനെ പറയുന്നു. ഇതിന്റെ നിവേദകരില്‍ കബീറുബ്നുസൈദ്(റ) എന്നൊരാളുണ്ട്. അദ്ദേഹം അയോഗ്യനാണെന്ന് നസാഇ(റ) പറഞ്ഞിട്ടുണ്ടെങ്കിലും മറ്റൊരു സംഘം യോഗ്യനാണെന്നും പറഞ്ഞിട്ടുണ്ട്.
ഈ സംഭവം അഹ്മദുബ്നു ഹമ്പല്‍(റ) നിവേദനം ചെയ്തതായി മജ്മഉസ്സവാഇദ് 2/4ല്‍ പറഞ്ഞ ശേഷം, അഹ്മദുബ്നു ഹമ്പല്‍(റ), ഈ ഹദിസിനെ ആരും ളഈഫാക്കിയിട്ടില്ലെന്ന് പറഞ്ഞതായി വ്യക്തമാക്കിയിട്ടുണ്ട്.

ഏതായിരുന്നാലും ഇമാം റാസി(റ)യുടെ വിമര്‍ശനം തബര്‍റുകിനെയല്ല. അതാണ് സു ന്നികള്‍ ചെയ്യുന്നത്. ഇമാം റാസി(റ) സുന്നിയാണല്ലോ. മറിച്ച് തഅ്ളീമിനെയാണ്. അതാണ് മുശ്രിക്കുകള്‍ ചെയ്യുന്നത്. അവര്‍ അല്ലാഹുവിനെ സ്നേഹിക്കും ക്രമത്തില്‍ അവരുടെ ആരാധ്യവസ്തുക്കളെയും സ്നേഹിച്ചിരുന്നുവെന്നും, സത്യവിശ്വാസികള്‍ അല്ലാഹുവിനെ കൂടുതലായി സ്നേഹിക്കുന്നവരുമാണെന്നുള്ള അല്‍ബഖറ സൂറഃയിലെ 165 -ാം സൂക്തവും, നിശ്ചയം വ്യക്തമായ ദുര്‍മാര്‍ഗത്തില്‍ ഞങ്ങള്‍ അകപ്പെട്ടിട്ടുണ്ടെന്നും ലോകരക്ഷിതാവിനോട് നിങ്ങളെ (ആരാധ്യവസ്തുക്കളെ) ഞങ്ങള്‍ തുലനം ചെയ്തിരിക്കുന്നുവെന്നുമുള്ള ശുഅറാഅ് സൂറഃയിലെ 97, 98 സൂക്തവും മേല്‍ വിശദീകരണത്തിന് ഉപോല്‍ബലകമാണ്.