സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Wednesday 16 March 2022

 വളരെ വിചിത്രമായ ഒരു വിധിയാണ് ഇന്നലെ കർണാടകം ഹൈകോടതിയിൽനിന്നുണ്ടായിട്ടുള്ളത്. അതായത് മുസ്ലീമീങ്ങൾക്കു തലമറക്കൽ ഹിജാബ് ധരിക്കുകയെന്നത് അനിവാര്യമല്ലാത്തൊരു നിയമമാണ് എന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്.കർമ്മശാസ്ത്രപരമായി നാല് റൂട്ടുകളാണ് ഇസ്‌ലാമിലുള്ളത്. ഈ നാല് റൂട്ടുകളും നാല് മഴ്ഹബുകളും ഒരേ വാക്കിൽ പറയുന്നതാണ് സ്ത്രീകൾക്ക് ഹിജാബ് അനിവാര്യമാണ് എന്നത്. അതായത് ഇന്ത്യയുടെ ആർട്ടിക്കിൾ 25- ൽ അനിവാര്യമായ മത നിയമങ്ങൾ പാലിക്കാൻ ഇന്ത്യൻ ഭരണഘടന അനുവദിക്കുന്നുണ്ട്. അവിടെയാണ് കോടതി കണ്ടെത്തിയിരിക്കുന്നത് ഇത് അനിവാര്യമായ മുസ്‍ലിമീങ്ങളുടെ ഒരു മത നിയമമല്ല എന്നതാണ് പറഞ്ഞിരിക്കുന്നത്. ഇത് ശുദ്ധമായ ഒരു അസംബന്ധമാണ്. എന്തുകൊണ്ടെന്നുവെച്ചാൽ മതപരമായി നിയമം പറയേണ്ടത് അത് മത വിശ്വാസികളാണ്.പരിശുദ്ധമായ ഖുറാനി അങ്ങനെ പറഞ്ഞിട്ടില്ല എന്ന് ഒരു സ്റ്റേറ്റ്മെന്റാണ്  ആണ് അതിനു കാരണമായി പറഞ്ഞിട്ടുള്ളത്. 


എല്ലാ അഡിഷണമായിട്ടുള്ള നിയമങ്ങളും ഒരു പക്ഷെ ഖുർആനിൽ പറഞ്ഞുകൊള്ളണമെന്നില്ല. അതേസമയത്ത് ഖുർആനിൽ എല്ലാത്തിന്റെയും  ഖുർആനിലും ഹദീസിലും ബേസിക് പ്രിൻസിപ്പുകൾ എല്ലാം പറഞ്ഞിട്ടുണ്ട്.ആ ബേസിക് പ്രിൻസിപ്പിളിനെ വ്യാഗ്യാനിക്കുന്നതാണ് മത ഗ്രൻഥങ്ങൾ എന്ന് പറയുന്നത്. ഈ മത ഗ്രൻഥങ്ങളിലൂടെയാണ് യഥാർത്ഥത്തിൽ ഇസ്‌ലാമിൽ ഏതാണ് അനിവാര്യമായ കാര്യങ്ങൾ അതായത് ഇസ്‌ലാമിൽ വാജിബായത് നിർബന്ധമായത് എന്ന് പറയും. ഇതാണ് മതത്തിൽ അനിവാര്യമായ കാര്യങ്ങൾ. അനിവാര്യമല്ലാത്തതാണ് സുന്നത്തായ കാര്യങ്ങൾ. അതായത് അങ്ങനെ ചെയ്യുന്നതിൽ വലിയ പുണ്ണ്യമുണ്ട് പക്ഷെ അനിവാര്യമല്ലാ എന്നർത്ഥം. അതേസമയത്ത് വാജിബായ കാര്യങ്ങൾ കണ്ടുപിടിക്കാൻ ഒരിക്കലും തന്നെ പരിശുദ്ധമായ ഖുർആനിനെ മാത്രം അടിസ്ഥാനപ്പെടുത്തിയാൽ കഴിയില്ല. ഇനി ഹദീസുകളിൽ പോയാലും പലപ്പോഴും അവിടെ നമുക്ക് ബേസിക് പ്രിൻസിപ്പുകളാണ് പലവിഷയത്തിലും കാണാൻ കഴിയുക. 

അതേസമയത്ത് ചില ശാഖാപരമായ വിഷയങ്ങൾക്ക് ഖുർആനിലും ഹദീസിലും പരാമർശിച്ചിട്ടുണ്ടാകും.പക്ഷെ എല്ലാ വിഷയങ്ങളിലും തീരുമാനം ഒരുപക്ഷെ ഖുർആനിലോ ഹദീസിലോ നേരിട്ട് നമുക്ക് കണ്ടെത്താൻ കഴിയില്ല. ഇപ്പോൾ നിസ്കാരം. നിസ്കാരത്തിന്റെ രൂപം കൃത്യമായി നമുക്ക് ഖുർആനിലൂടെ കണ്ടെത്താൻ കഴിയില്ല, അത് ഹദീസുകളുംകൂടി  ആശ്രയിക്കണം. മാത്രവുമല്ല നിസ്കാരത്തിന്റെ പൂർണ്ണമായ രൂപം മനസ്സിലാക്കണമെങ്കിൽ ആ ഹദീസുകൾ വിശദീകരിച്ച പണ്ഡിതന്മാരുടെ ഗ്രൻഥങ്ങളും  കൂടെ മനസ്സിലാക്കേണ്ടതുണ്ട്.

ഇത് ഇസ്‌ലാമിൽ മാത്രമല്ല. നമ്മുടെ ഇന്ത്യയുടെ ഭരണഘടനയാണെങ്കിലും അതിന്റെ ഒരു ആർട്ടിക്കിൾ അതിന്റെ ഒരു പൊതുവായിട്ടുള്ള ഭരണഘടന, ആ ഭരണഘടനയ്‌ക്ക്‌  ഒരുപാട് വ്യാഗ്യാനങ്ങളുണ്ട്. ഭരണഘടന  വ്യാഗ്യാനിക്കാൻ യോഗ്യതയുള്ള ആളുകൾ അഡ്വക്കേറ്റുമാർ, അങ്ങനെയുള്ള ആളുകളാണ് നമ്മുടെ ഭരണഘടനയെ വ്യാഗ്യാനിക്കേണ്ടത്. അവരുടെ വ്യാഗ്യാനങ്ങളാണ് കോടതി പരിഗണിക്കുന്നത്. അങ്ങനെയാണല്ലോ ഒരു വിഷയത്തിൽ വിധി വരുന്നത്.എന്നാൽ ഇതേ രൂപത്തിൽ തന്നെ മതനിയമങ്ങളെയും സമീപിക്കാൻ നമുക്ക് കഴിയണം. അതായത് മത ഗ്രൻഥങ്ങൾ ഖുർആനും സുന്നത്തും ഇതിനെ സ്‌പ്ലൈൻ ചെയ്യുന്നത് അല്ലെങ്കിൽ അതിന്റെ ഇന്റർപ്രറ്റേഷൻ അത് നൽകുന്നത് മതഗ്രൻഥങ്ങളാണ്. ആ ഗ്രൻഥങ്ങളിൽനിന്ന് മാത്രമേ ഇസ്‌ലാമിന്റെ അനിവാര്യമായ കാര്യമാണോ അല്ലയോ എന്ന് മനസ്സിലാക്കാൻ കഴിയുകയുള്ളു. 

ഏതെങ്കിലും ഒരു ടൗണിൽ ഒരു LDF കാരൻ അല്ലെങ്കിൽ ഒരു UDF ക്കാരൻ കോഗ്രസുകാരൻ അല്ലെങ്കിൽ bjp ക്കാരൻ സമ്മേളനം നടത്തുമ്പോൾ ബിജെപിക്കാരന് സമ്മേളനം നടത്താൻ ഭരണഘടനയിൽ തെരഞ്ഞിട്ട് കാണുന്നില്ല അല്ലെങ്കിൽ ഇവിടെ ലീഗുകാർക്കു സമ്മേളനം നടത്താൻ അനുവദനീയമാണ് എന്ന് ഭരണഘടനാ കാണുന്നില്ല എന്ന് പറയുന്ന മൗഢ്യമാണ്. നേരെമറിച്ച് അത് ഏതെങ്കിലും ഒരു പ്രിസിപ്പിളിൻ ഉള്ളിൽ അല്ലെങ്കിൽ ഒരു ഭരണഘടന നിയമത്തിന്റെ ഉള്ളിൽ അത് വരുന്നുണ്ടോ എന്ന് വ്യാഗ്യാനിക്കുകയും അത് തട്ടിച്ച് നോക്കി മനസ്സിലാക്കുകയുമാണ് ചെയ്യേണ്ടത്. അതല്ലാതെ നേരിട്ട് ഖുർആനിൽ കാണുന്നില്ല എന്ന് പറയുന്നതിൽ അർത്ഥമില്ല. 

യഥാർത്ഥത്തിൽ ഇതിന്റെ ഏറ്റവും വലിയ ഉത്തരവാദികൾ തന്നെ നമ്മുടെ കേരളത്തിലെ സലഫികൾ എന്നോ വഹാബികൾ എന്നോ പറയുന്ന ആളുകളാണ്. അവരുടെ ഭാഗത്തുള്ള തെറ്റായ പ്രചരണങ്ങളാണ്  യഥാർത്ഥത്തിൽ കോടതിയിൽ ആയാലും അല്ലെങ്കിൽ പലതലങ്ങളിലും മുസ്ലിമീങ്ങൾക്കു വലിയ തിരിച്ചടി നേടുന്നത്, കാരണം മുജാഹിതുകളായ അല്ലെങ്കിൽ സലഫികളായ,വഹാബികളായ ഏത് പ്രവർത്തകരോടും ഞ്ഞിങ്ങൾ ചോദിച്ചു നോക്കൂ മതഗ്രൻഥങ്ങൾ  പറയുമ്പോൾ പാല കിതാബുകൾ അല്ലെങ്കിൽ ബാറോലകൾ എന്നൊക്കെ പറഞ്ഞു തള്ളും, ഖുർആനിലുണ്ടോ ഹദീസുകളിലുണ്ടോ എന്ന ചോദ്യങ്ങളാണ് അവർ ഉന്നയിക്കാറുള്ളത്. ഈ ഒരു അവസ്ഥയിലേക്ക് നമ്മുടെ കോടതി പോകുമ്പോൾ പല ഇസ്‌ലാമിന്റെ നിയമങ്ങളും നമുക്ക് കണ്ടെത്താൻ പ്രയാസമാകും, ഖുർആനിൽ നമുക്ക് കണ്ടെത്താൻ കഴിയാത്ത കാര്യങ്ങൾ ഉണ്ടാകും, പക്ഷെ ഈ നിയമങ്ങളെയൊക്കെ ഖുർആനിന്റെ അടിസ്ഥാനത്തിൽ അതായത് ബേസിക് പ്രിൻസിപ്പിളിൽ നിന്ന് നമുക്ക് വായിച്ച് അത് വിശദീകരിച്ചു മനസ്സിലാക്കാൻ കഴിയും. പക്ഷെ ആ വിശദീകരണം മനസ്സിലാക്കേണ്ടത് കഴിവുറ്റ അതായത് നമ്മുടെ ഭരണഘടന വിശദീകരിക്കുന്നത് അഡ്വക്കേറ്റ്മാരാണ് നമ്മുടെ ഇന്ത്യയുടെ നിയമപ്രകാരം യോഗ്യതയുള്ള ആളുകളാണ് എങ്കിൽ ഇവിടെ മതപരമായി മുജ്‌തഹിദുകൾ എന്നൊക്കെ പറയും. അവരുടെ വിശദീകരണങ്ങളിൽനിന്നാണ് കാര്യങ്ങൾ നമ്മൾ മനസ്സിലാക്കേണ്ടത്.


എന്നാൽ ഈ കാര്യങ്ങളൊക്കെ അതായത് നമ്മുടെ ഭരണഘടന ഇങ്ങനെയുള്ള ആളുകൾ വിശദീകരിക്കണം ആ വിശദീകരണമാണ്‌ ഭരണഘടന അല്ലെങ്കിൽ നമ്മുടെ കോടതികൾ മാനിക്കേണ്ടത് എന്ന് അവര് ഉൾകൊള്ളുമ്പോൾ തന്നെ മതനിയമങ്ങളിലേക്കു വരുമ്പോൾ രണ്ട് രീതികൾ സ്വീകരിക്കുന്നത് ശരിയല്ല. ഇവിടെ കോടതിപറയുന്നു ഇസ്‌ലാം കാര്യം അഞ്ച് കാര്യങ്ങളാണ് അടിസ്ഥാനപരമായി മുസ്ലിമീങ്ങൾ   വർത്തിക്കേണ്ടത് എന്നാണു. അതിനു ചില ഹദീസുകൾ ഉണ്ട്, എന്നാൽ ഈ അഞ്ച് കാര്യങ്ങളെയും ഖുർആനിൽ നിന്ന് അഞ്ചായി അത് ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളാണ് എന്ന് പറഞ്ഞു നമുക്ക് കാണാൻ കഴിയില്ല. എന്നാൽ അത്തരത്തിലുള്ള പ്രയോഗങ്ങൾ ഹദീസിൽ കാണാം പക്ഷെ ആ ഹദീസിൽ തന്നെ ശുദ്ദിയെക്കുറിച്ച് ലിശ്ഫുൽ ഈമാൻ എന്ന് കാണാം.അതായത് ഈമാൻ വിശ്വാസത്തിന്റെ പകുതിയാണ് ശുദ്ദിയെന്ന് കാണാം, അതുപോലെ ക്ഷമ എന്ന് പറയുന്നത് വിശ്വാസത്തിന്റെ പകുതിയാണ് എന്ന് കാണാം. അപ്പോൾ ഇങ്ങനെയുള്ള ധാരാളം പ്രയോഗങ്ങൾ ഹദീസുകളിൽ കാണാം. ഒരു അഞ്ച് കാര്യങ്ങൾക്കു മാത്രമല്ല പലവിഷയങ്ങളിലും ഇത്തരം പ്രയോഗങ്ങൾ നടത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഖുർആനും ഹദീസും പലപ്പോഴും പണ്ഡിതന്മാർ ഇസ്‌ലാമിന്റെ ബേസിക് പ്രിൻസിപ്പിളായിട്ടാണ് അതിനെ കാണാറുള്ളത്. അതുവെച്ചുകൊണ്ടു വിശദീകരിക്കുകയാണ് ചെയ്യാറുള്ളത്. ആ വിശദീകരണങ്ങളാണ് കർമ്മശാസ്ത്ര ഗ്രൻഥങ്ങളായിട്ട് ഇന്ന് നിലവിൽ കാണുന്നത്. അതിൽ നാല് റൂട്ടുകളാണുള്ളത് അതായത് നാൾ മദ്ഹബുകൾ എന്ന് പറയുന്നു. ഇതിനപ്പുറത്ത്  ഇസ്‌ലാമിൽ നമുക്ക് ഒരിക്കലും വ്യാഗ്യാനിങ്ങൾ കൊണ്ടുവരാൻ പറ്റില്ല.

എന്നാൽ കോടതി ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് ലോകമുസ്ലിങ്ങളൊന്നും അംഗീകരിക്കാത്ത അതായത് തലമറക്കുക എന്നത് അനിവാര്യമായ ഇസ്‌ലാമിന്റെ നിയമമാണ് എന്നത് ലോകമൊക്കെ അംഗീകരിച്ചിരിക്കെ അത്തരം ഒരു കാര്യമാണ് കോടതി തള്ളിയിരിക്കുന്നത്.അതായത് മുസ്ലിമീങ്ങളുടെ മൊത്തം ഉത്തരവാദിത്വവും കോടതി ഏറ്റെടുത്തു എന്നുള്ള സംസാരമാണ് എന്നാൽ മുസ്ലിമീങ്ങൾ  ഒരിക്കലും തന്നെ  ഇനി ഇന്ത്യയിൽ നിന്ന് മാത്രമല്ല,കർണാടകയിൽ നിന്നുമാത്രമല്ല ലോകത്ത് എവിടെയുമുള്ള മുസ്ലിമീങ്ങളെ അംഗീകരിക്കാത്ത ഒരു കാര്യമാണ് മുസ്ലിമീങ്ങൾക്കു അനിവാര്യമല്ലാത്ത കാര്യമാണ് എന്ന് കോടതി കണ്ടെത്തിയിരിക്കുന്നത്, ഇത് വലിയൊരു വിചിത്രമായ കാര്യം തന്നെയാണ്.

ഇത്തരം കാര്യങ്ങളിൽ മതപരമായ വിഷയം പരിശോധിക്കാതെ മതപണ്ഡിതന്മാരുമായി അന്വേഷിക്കാതെ കൂടുതൽ ആലോചിക്കാതെയുള്ള ഇത്തരം തീരുമാനങ്ങൾ ഒരുപക്ഷെ അത് വലിയ വലിയ പ്രശ്നങ്ങളിലേക്ക് എത്താനുള്ള സാധ്യത ഉണ്ടാകും, അതുകൊണ്ടുതന്നെ ഇവിടെയുള്ള ബഹുസ്വരതയും അതുപോലെതന്നെ മതനിരപേക്ഷയും സംരക്ഷിക്കാനാണ് നമ്മുടെ കോടതികൾ ശ്രമിക്കേണ്ടത്. അതിനു ഇനിയും അവസരങ്ങളുണ്ട് ഇന്ത്യൻ കോടതിയിൽ.ഏതായാലും ഇനിയുള്ള അവസരങ്ങളിൽ കോടതിമാർ അല്ലെങ്കിൽ ഇതിന്റെ ഉത്തരവാദിത്വപ്പെട്ട ന്യായ നീതി വ്യവസ്ഥിതികളെ കൈകാര്യം ചെയ്യുന്ന ആളുകളിൽ നിന്ന് അത്തരം സമീപനങ്ങൾ ഉണ്ടാവട്ടെ എന്ന് നമുക്ക് പ്രതീക്ഷിക്കാം.