സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Saturday 9 November 2019

എല്ലാവർക്കും നബിദിനാശംസകൾ

പ്രിയരെ, السلام عليكم ورحمة الله : എല്ലാവർക്കുംനബിദിനാശംസകൾ.

🎈ഇസ്ലാമിക് ബുള്ളറ്റിൻ വാട്സ് ആപ്പ്  ഗ്രൂപ്പ് 🎈
🎈മൂസാ സോന്കാൽ🎈

🎈വിശുദ്ധ റബീഉൽ അവ്വലായത്‌ കൊണ്ട്‌ തിരു നബി(صلى الله عليه وسلم ) യുടെ മദ്‌ഹുകളിൽ നിന്ന് അല്‌പം എഴുതിയും വായിച്ചും നമുക്ക്‌ ആ ഹബീബിനെ അനുസ്മരിക്കാം. അല്ലാഹു നമ്മേ അനുഗ്രഹിക്കട്ടെ. അവിടുത്തെ സുന്നത്തനുസരിച്ച്‌ ജീവിക്കുന്നവരിൽ അല്ലാഹു നമ്മേ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ. ആമീൻ


📚عَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: أَنَا سَيِّدُ وَلَدِ آدَمَ يَوْمَ الْقِيَامَةِ ، وَأَوَّلُ مَنْ يَنْشَقُّ عَنْهُ الْقَبْرُ ، وَأَوَّلُ شَافِعٍ وَأَوَّلُ مُشَفََّعٍ.(رواه الإمام مسلم رحمه الله


🎈മഹനായ അബൂ ഹുറൈറ (റ) വിൽ നിന്നും നിവേദനം : തിരുനബി (صلى الله عليه وسلم ) പറഞ്ഞു. 'അന്ത്യനാളിൽ എല്ലാ മനുഷ്യരുടെയും നേതാവാണ്‌ ഞാൻ. പുനരുഥ്താനം ചെയ്യപ്പെടുന്നവരിൽ ആദ്യത്തവരും ഞാൻ തന്നെ. പ്രഥമ ശുപാർശകനും ,ശുപാർശ സ്വീകരിക്കപ്പെടുന്നവരിൽ ഒന്നാമത്തവരും ഞാനാണ്‌. (സ്വഹീഹ്‌ മുസ്‌ലിം 5893).🎈

📚عَنْ أَنَسِ بْنِ مَالِكٍ رَضِيَ اللهُ عَنْهُ قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: أَنَا أَكْثَرُ الْأَنْبِيَاءِ تَبَعاً يَوْمَ الْقِيَامَةِ. وَأَنَا أَوَّلُ مَنْ يَقْرَعُ بَابَ الْجَنَّةِ (رواه الإمام مسلم رحمه الله


🎈മഹാനായ അനസ് رضي الله عنه വിൽ നിന്നും നിവേദനം : തിരുനബി صلى الله عليه وسلم പറഞ്ഞു. “അന്ത്യ നാളിൽ അമ്പിയാക്കളിൽ വെച്ച് ഏറ്റവുമധികം അനുയായികളുള്ളവരും സ്വർഗവാതിൽ ആദ്യമായി തുറപ്പിക്കുന്നവരും ഞാൻ തന്നെ (സ്വഹീഹ് മുസ്‌ലിം .🎈

📚عَنْ أَنَسِ بْنِ مَالِكٍ رَضِيَ اللهُ عَنْهُ قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: أَنَا أَوَّلُ النَّاسِ يَشْفَعُ فِي الْجَنَّةِ. (رواه الإمام مسلم رحمه الله


🎈മഹാനായ അനസ് رضي الله عنه വിൽ നിന്നും നിവേദനം : തിരുനബി صلى الله عليه وسلم പറഞ്ഞു. “ ഉന്നത പദവികൾക്ക് വേണ്ടി സ്വർഗ്ഗത്തിൽ വെച്ച് ആദ്യമായി ശുപാർശ ചെയ്യുന്നവൻ ഞാനാണ്(മുസ്‌ലിം .🎈

📚وَإِنَّكَ لَعَلى خُلُقٍ عَظِيمٍ (سورة القلم 4)📚


🎈“തീർച്ചയായും അങ്ങ് അതി മഹത്തായ സ്വഭാവങ്ങളുടെ ഉടമയാണ് ( സൂറത്ത് അൽ-ഖലം-6)🎈

🎈അല്ലാഹുവിന്റെ പ്രവാചകരേ, അങ്ങ് വെറും ഒരു സാധാരണ മനുഷ്യനാ ണെന്ന് പറയുന്നവരും ഞങ്ങൾക്കിടയിലുണ്ട്. ഇത്രയും മഹത്തായ  സ്വഭാവത്തിന്റെ ഉടമയായ അങ്ങയെ സാധാരണക്കാരനാണെന്ന് വിശേഷിപ്പിച്ചവർ എന്തുമാത്രം നിർലജ്ജരാണ്. അവിടുന്ന് ലോകത്തിനു മുമ്പിൽ ഖുർ‌ആൻ ഒതിക്കേൾപ്പിക്കുക മാതമല്ല ചെയ്തിട്ടുള്ളത് അതിന്റെ പ്രായോഗിക രൂപമായി വർത്തിക്കുകയും പടച്ചവനായ അല്ലാഹുവിന്റെടുക്കൽ എന്തെല്ലാം ധാർമ്മിക ഗുണങ്ങളുണ്ടോ അവ മുഴുവനും സ്വായത്തമാക്കിയവരും അങ്ങാണെന്നാണല്ലോ ഈ  ഖുർ‌ആനിന്റെ പ്രഖ്യാപനം.

📚إِنَّ اللَّهَ وَمَلَائِكَتَهُ يُصَلُّونَ عَلَى النَّبِيِّ (سورة الأحزاب 56)

🎈“നിശ്‌ചയം അല്ലാഹുവും അവന്റെ മലക്കുകളും നബിയുടെ മേൽ സ്വലാത്ത് നിർവഹിക്കുന്നു ” ( സൂറത്ത് അൽ അഹ്സാബ് 56 )🎈

 

🎈സ്വലാത്ത് വിരോധികൾ അപവാദ ബഹളങ്ങളിലൂടെ സ്വലാത്തും അതടങ്ങിയ മൌലിദും മുടക്കുമ്പോൾ അല്ലാഹു ലോകത്തോട് പ്രഖ്യാപിക്കുകയാണ് ; നാം പ്രവാചകരുടെ യശസ്സ് നാൾക്കുനാൾ വർധിപ്പിച്ചുകൊണ്ടും എന്റെ മലക്കുകൾ അവരെ അഭിനന്ദിച്ചുകൊണ്ടുമിരിക്കുന്നു.

അല്ലാഹുവേ, നിന്റെ കാരുണ്യവും അനുഗ്രഹവും നിരന്തരം ലഭിച്ചുകൊണ്ടിരിക്കുകയും നിന്റെ മലക്കുകൾ രാപ്പകൽ, ലോകനാഥാ, തിരുനബി  صلى الله عليه وسلم  യുടെ  യശസ്സ് വർധിപ്പിക്കേണമേ, എന്ന് പ്രാർഥിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു ഹബീബിന്റെ മേൽ സ്വലാത്ത് ചൊല്ലുമ്പോൾ നവീ‍നാശയക്കാരുടെ ആയുധങ്ങളൊന്നും ഞങ്ങൾക്കേൽക്കില്ല.🎈

📚إِنَّ شَانِئَكَ هُوَ الْأَبْتَرُ (سورة الكوثر 3)

🎈“തീർച്ചയായും താങ്കളോട് വിദ്വേഷം വെക്കുന്നവൻ തന്നെയാണ് ഭാവിയില്ലാത്തവൻ” (സൂറത്ത് അൽ കൌസർ -3)🎈

തിരുനബി صلى الله عليه وسلم യോടുള്ള വിരോധത്താലും വിദ്വേഷത്താലും അവിടുത്തെ അപമാനിക്കുകയും നിസ്സാരമാക്കുകയും അവിടുത്തെ കുടുംബത്തെ ചെറുതാക്കുകയും പിതാമഹന്മാരെ കാഫിറാക്കുകളാക്കുകയും ചെയ്തവർക്കുള്ള താക്കീതാണിത്. അവരുടെ പരിണിതി വളരെ പരിതാപകരമാണ്. അവരതിന് അനുഭവിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു.

എന്നാൽ മറുഭാഗത്ത് ലോകം മുഴുവൻ അവർക്കുവേണ്ടി സ്വലാത്തും സലാമും പ്രാർഥനയും നടത്തികൊണ്ടിരിക്കുന്നു. മുസ്‌ലിം ജനകോടികൾ അവിടുത്തെ ജന്മത്തിൽ അഭിമാനം കൊള്ളുന്നു. 🎈


📚وَاعْلَمُوا أَنَّ فِيكُمْ رَسُولَ اللَّهِ (سورة الحجرات 7)


🎈“അല്ലാഹുവിന്റെ ദൂതൻ നിങ്ങളിൽ ഉണ്ടെന്ന് നിങ്ങൾ നന്നായി മനസ്സിലാക്കുവിൻ “  (സൂറത്ത് അൽ ഹുജുറാത്ത് 7 )🎈

🎈എല്ലാ മാനുഷിക മഹത്വങ്ങളുടെയും ഉത്തമ രൂപവും എല്ലാ സത്യ സൌന്ദര്യങ്ങളുടെയും സമജ്ജസമായ അസ്തിത്വവുമായി തിരുനബി  നമുക്കിടയിൽ കൂടികൊള്ളുന്നു.

നവീന വാദികൾ പറയുന്നതുപോലെ നബി യെ ഒരു ഭൂതകാല ചരിത്ര പുരുഷനായിക്കൊണ്ടല്ല മനസ്സിലാക്കേണ്ടത്. മറിച്ച് സമകാലിക  സാന്നിദ്ധ്യമായിക്കൊണ്ടും അവിടുത്തെ സാമീപ്യത്തെ ആനന്ദം തുളുമ്പുന്ന കണ്ണുകളോടും തുഷ്ടി കൊള്ളുന്ന ഹൃദയത്തോടും കൂടി ഒരു വർത്തമാന കാല അനുഭവമായി ഉൾകൊണ്ട് അവിടുത്തെ പ്രണയിക്കണം . ആ പ്രണയ ഫലമായി അവിടത്തെ അല്ലാഹു നിയോഗിച്ച ഗുരുവും മാർഗദർശിയും മാതൃകാ പുരുഷനുമായി അറിയുകയും അംഗീകരിക്കുകയും ചെയ്യണം. ആ അനുരാഗ ബന്ധം പരിപോഷിപ്പിക്കാൻ പല മാർഗങ്ങളുമുള്ളതിലൊന്നാണ് അവിടത്തേക്ക് സലാമും സ്വലാത്തും കൊടുത്തയക്കുന്ന, മദ്‌ഹുകൾ പറയുന്ന മൌലിദാഘോഷങ്ങളിൽ പങ്കെടുക്കുകയെന്നത്..

🎈അല്ലാഹുവിന്റെ പ്രവാചകരേ, അങ്ങയോടുള്ള സ്നേഹം , അല്ലാഹു അല്ലാത്ത മറ്റെന്തിനേക്കാളും ഇഷ്ടമാവണമെന്ന് മനുഷ്യനെ അല്ലാഹു ഉണർത്തി . ഇങ്ങിനെ മറ്റൊരാളെക്കുറിച്ചും അല്ലാഹു പറഞ്ഞിട്ടില്ല.

📚قُلْ إِن كَانَ آبَاؤُكُمْ وَأَبْنَآؤُكُمْ وَإِخْوَانُكُمْ وَأَزْوَاجُكُمْ وَعَشِيرَتُكُمْ وَأَمْوَالٌ اقْتَرَفْتُمُوهَا وَتِجَارَةٌ تَخْشَوْنَ كَسَادَهَا وَمَسَاكِنُ تَرْضَوْنَهَا أَحَبَّ إِلَيْكُم مِّنَ اللّهِ وَرَسُولِهِ وَجِهَادٍ فِي سَبِيلِهِ فَتَرَبَّصُواْ حَتَّى يَأْتِيَ اللّهُ بِأَمْرِهِ وَاللّهُ لاَ يَهْدِي الْقَوْمَ الْفَاسِقِينَ (سورة التوبة 24)

🎈“ പ്രവാചകരേ, പറയുക : നിങ്ങളുടെ പിതാക്കളെയും സന്താനങ്ങളെയും സഹോദരന്മാരെയും ഭാര്യമാരെയും ബന്ധുക്കളെയും നിങ്ങളുടെ സമ്പത്തുക്കളെയും കെട്ടിക്കിടക്കുമെന്ന് നിങ്ങൾ ഭയപ്പെടുന്ന വ്യാപാരങ്ങളെയും നിങ്ങൾ തൃപ്തിപ്പെടുന്ന ഭവനങ്ങളെയുമാണ് അല്ലാഹുവിനേക്കാളും അവനെ ദൂതനേക്കാളും അവന്റെ മാർഗത്തിലുള്ള സമരത്തേക്കാളും ഏറേഇഷ്ടപ്പെടുന്നതെങ്കിൽ കാത്തിരുന്നു കൊള്ളുക, അല്ലാഹു അവന്റെ കല്പന നടപ്പിലാക്കാൻ പോകുന്നു. അല്ലാഹു കുറ്റവാളികളായ ജനത്തിനു മാർഗദർശനം നൽകുന്നില്ല” ( സൂറത്ത് –അൽ-തൌബ-24)

🎈പ്രിയ കൂട്ടുകാരേ, പ്രവാചക സ്നേഹം നിർബന്ധവും അനിവാര്യവുമാണെന്നും. തിരു നബിصلى الله عليه و سلم   ആ സ്നേഹത്തിനവകാശിയാണെന്നും ആ സ്ഥാനം വലിയ മഹത്വമുള്ളതാണെന്നും ഈ ഖുർ‌ആൻ വചനം നമ്മെ ഉണർത്തുന്നു.

അല്ലാഹുവിന്റെ പ്രവാചകരേ, അങ്ങയുടെ തിരു സന്നിധിയിൽ ഉച്ചത്തിൽ സംസാരിക്കാൻ പോലും പാടില്ലെന്ന് , അല്ലാഹു ഉമ്മത്തിനെ വിലക്കുന്നു. അങ്ങയ്ക്ക് മാത്രം അല്ലാഹു നൽകിയ സ്ഥാനമാണിത്.

📚يَا أَيُّهَا الَّذِينَ آمَنُوا لَا تَرْفَعُوا أَصْوَاتَكُمْ فَوْقَ صَوْتِ النَّبِيِّ وَلَا تَجْهَرُوا لَهُ بِالْقَوْلِ كَجَهْرِ بَعْضِكُمْ لِبَعْضٍ أَن تَحْبَطَ أَعْمَالُكُمْ وَأَنتُمْ لَا تَشْعُرُونَ (سورة الحجرات 2)


🎈“വിശ്വാസികളേ നിങ്ങളുടെ ശബ്ദം റസൂലിന്റെ ശബ്ദത്തേക്കാൾ ഉയർത്തരുത്. നിങ്ങൾ പരസ്പരം ഒച്ചയിടുന്നതുപോലെ പ്രവാചകരോട് ഉച്ചത്തിൽ സംസരിക്കരുത്. അങ്ങിനെ ചെയ്താൽ നിങ്ങളുടെ സൽകർമ്മങ്ങൾ നിങ്ങളറിയാതെ നിശ്ഫലമാകാൻ ഇടയാകും “  ( സൂറത്ത് അൽ-ഹുജ്‌റാത്ത് -2)

പ്രിയ കൂട്ടുകാരേ, തിരു നബി صلى الله عليه وسلمയുടെ വ്യക്തിമഹാത്മ്യത്തിന് അല്ലാഹുവിന്റെടുക്കലും വിശുദ്ധ ദീനുൽ ഇസ്‌ലാമിലും എന്തുമാത്രം സ്ഥാനമാണുള്ളതെന്ന് അറിയാൻ ഈ വിശുദ്ധ വചനത്തെക്കുറിച്ച് മാത്രം ചിന്തിച്ചാൽ മതി. തിരുനബി  صلى الله عليه وسلمആദരിക്കുന്നതിൽ വരുത്തുന്ന നിസ്സാര വീഴ്ചപോലും ഒരു മനുഷ്യന്റെ ആയുഷ്കാല സൽകർമ്മങ്ങൾ മുഴുവനും നിശ്ഫലമാക്കുമെന്നാണല്ലോ ഈ ഖുർ‌ആൻ വചനം അടിവരയിടുന്നത്. അവിടത്തെ റൌദാ ശരീഫ് സന്ദർശിക്കുമ്പോഴും അവിടത്തെ അനുസ്മരിക്കുമ്പോഴും അവിടത്തെ ഹദീസുകൾ പഠിക്കുമ്പോഴും ഉരുവിടുമ്പോഴും അവിടത്തെ മദ്‌ഹുകൾ പറയുന്ന സദസുകളിലും അങ്ങേയറ്റത്തെ ആദരവും ബഹുമാനവും പാലിച്ചായിരിക്കണം പെരുമാറേണ്ടത്. നവീന വാദികളോ  മറ്റോ പറയുന്നത് കേട്ട് തിരുനബി صلى الله عليه وسلم യേയോ അവിടുത്തോടു ബന്ധപ്പെട്ട കാര്യങ്ങളെയോ കുടുംബങ്ങളെയൊ പിതാമഹന്മാരേയോ നാം ഒരിക്കലും അനാദരിക്കരുത്.

📚يَا أَيُّهَا النَّبِيُّ إِنَّا أَرْسَلْنَاكَ شَاهِدًا وَمُبَشِّرًا وَنَذِيرًا* وَدَاعِيًا إِلَى اللَّهِ بِإِذْنِهِ وَسِرَاجًا مُّنِيرًا  (سورة الأحزاب 45 و 46)

🎈“ ഓ പ്രവാചകരേ, തീർച്ചയായും അങ്ങയെ സാക്ഷിയും സുവിശേഷകരും താക്കീത് നൽകുന്നവരും അല്ലാഹുവിന്റെ കല്പനയനുസരിച്ച് അവനിലേക്ക് ക്ഷണിക്കുന്നവരായും പ്രകാശം നൽകുന്ന ഒരു വിളക്കായും നിയോഗിച്ചിരിക്കുന്നു. “  ( സൂറത്ത് അൽ-അഹ്സാബ് 45, 46)

🎈പ്രിയ കൂട്ടുകാരേ, നമ്മുടെ ഹബീബ്  صلى الله عليه و سلم  ക്ക് അല്ലാഹു നൽകിയ വളരെ ഉന്നതമായ പദവികാളാണിവ . പ്രതിയോഗികളും നവീന വാദികളും ആരോപണങ്ങളുടെയും അപവാദങ്ങളുടെയും കൊടുങ്കാ‍റ്റുയർത്തുമ്പോഴും ഒരിക്കലും വികൃതമാക്കാൻ കഴിയാത്ത വിധം സ്രഷ്ടാവായ അല്ലാഹു അവിടത്തെ വ്യക്തിത്വത്തെ തുല്യതയില്ലാത്ത വിധം ഉയർത്തിക്കാണിക്കുന്നു. ഒരിക്കലും അവിടന്ന് ഒരു സാധാരണ മനുഷ്യനേയല്ല. മറിച്ച അല്ലാഹു പദവിയരുളപ്പെട്ട മനുഷ്യര്യൽ അത്യന്നതരാണെന്നാ‍ണ്, വളരെ ആദരവിന്റെ വാക്കായ “യാ അയ്യുഹന്നബിയ്യു “ എന്ന് വിളിച്ച് കൊണ്ട് അല്ലാഹു അവിടത്തേക്ക് ചാർത്തിയത്.

ആ നേതാവിനെ എത്ര ലാഘവത്തോടെയാണ് ചിലർ ,സാധാരണമനുഷ്യനെന്നും, പേരു വിളിച്ചും തരം താഴ്ത്തുന്നത്. ഖുർ‌ആൻ പരിഭാഷ എന്ന പേരിൽ ഇറക്കുന്നതിൽ മുഴുവൻ തിരുനബി  صلى الله عليه و سلم യെ  വായനക്കാർക്ക് അവിടത്തോട് മതിപ്പ് ഇല്ലാതാക്കും വിധം സംബോധന ചെയ്തത്. അല്ലഹുവോ മുസ്‌ലിം ഉമ്മത്തോ പൊറുക്കുമോ ഈ നീച സംസ്കാരം..

 ്.


📚سُبْحَانَ الَّذِي أَسْرَى بِعَبْدِهِ لَيْلاً مِّنَ الْمَسْجِدِ الْحَرَامِ إِلَى الْمَسْجِدِ الأَقْصَى الَّذِي بَارَكْنَا حَوْلَهُ لِنُرِيَهُ مِنْ آيَاتِنَا إِنَّهُ هُوَ السَّمِيعُ البَصِيرُ (سورة الإسراء 1 )

🎈“തന്റെ അടിമയെ ചില ദൃഷ്ടാന്തങ്ങള്‍ കാണിച്ചുകൊടുക്കുവാനായി മസ്‌ജിദുല്‍ ഹറാമില്‍ നിന്ന്, പരിസരങ്ങള്‍ അനുഗ്രഹീതമായ മസ്‌ജിദുല്‍ അഖ്‌സ്വയിലേക്ക് രാത്രിയുടെ ചുരുക്കം സമയത്ത് സഞ്ചരിപ്പിച്ചവന്‍ എത്ര പരിശുദ്ധന്‍. സത്യത്തില്‍ അവന്‍ എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണ് തീര്‍ച്ച” (സൂ. അല്‍ ഇസ്‌റാ‌അ് - 1)

🎈തിരു നബി   صلى الله عليه وسلم  യുടെ ജീവിതത്തിലെ അത്യല്‍ഭുതങ്ങളിലൊന്നായിരുന്നു ഇസ്‌റാ‌ഉം മി‌അ്‌റാജും. ജിബ്‌രീല്‍  عليه السلام  തിരു നബി    صلى الله عليه وسل  യെ ‘ബുറാഖെന്ന അല്‍ഭുത വാഹനത്തിലിരുത്തി മസ്ജിദുല്‍ ഹറാമില്‍ നിന്ന് മസ്ജിദുല്‍ അഖ്സയിലേക്ക് കൊണ്ട് പോയി. അവിടന്ന് പ്രവാചകന്മാര്‍ക്ക് ഇമാമായി നിസ്കരിച്ചു. ശേഷം ജിബ്‌രീല്‍  عليه السلام   ന്റെ കൂടെ ഭഹിരാകാശ യാത്ര നടത്തി. സ്വര്‍ഗ്ഗവും നരകവും അവയിലെ വിവിധയിനം അനുഗ്രഹങ്ങളും ശിക്ഷകളും നേരില്‍ കണ്ടു. അല്ലാഹുവുമായി സംഭാഷണം നടത്തി. സുപ്രധാന നിര്‍ദ്ദേശങ്ങള്‍ ലഭിച്ചു. ഉമ്മത്തിനായി അഞ്ച് വഖ്‌ത്ത് നിസ്കാരവും ലഭിച്ചു. ഈ അത്യപൂര്‍വ്വ നിര്‍വൃതിയോടെ ബൈത്തുല്‍ മുഖദ്ദസിലേക്കും അവിടന്ന് മസ്ജിദുല്‍ ഹറാമിലേക്കും തിരിച്ചു പോരുകയും ചെയ്തു. ഇസ്‌റാ‌ഉം മി‌അ്‌റാജുമുണ്ടായത് തിരു നബി   صلى الله عليه وسلم യുടെ ഉണര്‍ച്ചയിലും ശരീരത്തോടും ആത്മാവോടും കൂടിത്തന്നെയാണ്. സ്വപ്നത്തിലല്ല. ഒരു സ്വപ്ന കാര്യം ഖുര്‍‌ആന്‍ എടുത്തു പറയുന്നതില്‍ വലിയ യുക്തിയുമില്ല.


📚لَقَدْ كَانَ لَكُمْ فِي رَسُولِ اللَّهِ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْجُو اللَّهَ وَالْيَوْمَ الْآخِرَ وَذَكَرَ اللَّهَ كَثِيرًا (سورة الأحزاب 21 )

🎈“അല്ലാഹുവിലും അന്ത്യ ദിനത്തിലും പ്രതീക്ഷയുള്ള അല്ലാഹുവിനെ കൂടുതലായി സ്മരിക്കുന്ന ആളുകൾക്ക് തീർച്ചയായും തിരുദൂതരിൽ വിശിഷ്ട മാതൃകയുണ്ട്.” ( സൂറത്ത് അൽ-അഹ്സാബ്-21)

🎈തിരുനബി صلى الله عليه وسلم യോടുള്ള സ്നേഹം മുസ്‌ലിംകൾക്ക് നിർബന്ധമാക്കിയതിൽ വലിയൊരു രഹസ്യമുണ്ട്. സ്നേഹത്തിന്റെ ഫലം അനുസരണമാണല്ലോ , സ്നേഹം മൂലം ഉൽഭവിക്കുന്ന അനുസരണത്തിന് കൂടുതൽ ശക്തിയും ആത്മാർഥതയുമുണ്ടാകും. തിരുനബി  യെ സ്നേഹിക്കുന്നത് അവിടത്തെ അനുസരണത്തിന് വഴി ഒരുക്കും. പ്രവാചകരെ അനുസരിക്കുന്നത് നല്ലതേ വരുത്തൂ.. അവന്റെ സഞ്ചാര വഴി ശരീ‌അത്തും സുന്നത്തുമായി തീരാനത് വഴിവെക്കുന്നു. തന്റെ ഇഷ്ട ഭാജനത്തിന്റെ കാല്പാടുകൾ കോറിയിടാനും ആ ചാലിലൂടെ ചലിക്കാനും എന്തിനുമേതിനും അവിടത്തെ മാതൃകയാക്കാനും ആ സ്നേഹം ഹേതുവാകുന്നു. ആർക്കും ഏത് സമയത്തും മാതൃകയാക്കാൻ ഏറ്റവും മുന്തിയ മാതൃക അവിടത്തെ ജിവിതത്തിലുണ്ടെന്നാണ് വിശുദ്ധ ഖുർ‌ആനിലൂടെ മനുഷ്യനെ സൃഷ്ടിച്ച സ്രഷ്ടാ‍വ് പറയുന്നത്. മനുഷ്യൻ ഉത്തമമെന്ന് വിധിയെഴുതിയ സർവ്വ ഗുണങ്ങളും മേളിച്ച സമ്പൂർണ്ണ മനുഷ്യനായിരുന്നു  അവിടന്ന്. ശാന്തത നിറഞ്ഞ പെരുമാറ്റം, പുഞ്ചിരി മായാത്ത ഭാവം, സഹിഷ്ണുതയും ക്ഷമയും അധീനപ്പെടുത്തിയ പ്രതികരണ ശേഷി, വിനയം, അതുല്യ വാത്സല്യം, നിസ്തുല നൈർമല്യം ,അതിഗഹനമായ ഗാംഭീര്യം, അതീവ അജയ്യത, അന്യാദർശ സ്നേഹം, ദേഹിയും ദേഹവും അർപ്പിച്ച ത്യാഗത്തിന്റെ സമൂർത്ത രംഗം .. അങ്ങിനെ ലോകത്തിന് എല്ലാ അർഥത്തിലും മാതൃകയാക്കാൻ പറ്റിയതെന്ന് സ്രഷ്ടാവ് സർട്ടിഫിക്കറ്റ് നൽകിയ ഏക വ്യക്തി നമ്മുടെ ഹബീബ്  صلى الله عليه وسلم മാത്രം .

📚وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى اللَّهُ وَرَسُولُهُ أَمْرًا أَن يَكُونَ لَهُمُ الْخِيَرَةُ مِنْ أَمْرِهِمْ (سورة الأحزاب 36 )

🎈“അല്ലാഹുവും അവന്റെ തിരു ദൂതരും ഒരുകാര്യം തീരുമാനിച്ച് കഴിഞ്ഞാൽ  പിന്നെഅക്കാര്യത്തിൽ സ്വന്തമായൊരുതീരുമാനമെടുക്കാൻ വിശ്വാസിക്കോവിശ്വാസിനിക്കോ അധികാരമില്ല”  (സൂറത്ത് അൽ-അഹ്‌സാബ് -36)


🎈നോക്കൂ  കൂട്ടുകാരേ, തിരുനബി صلى الله عليه وسلم ക്ക് അല്ലാഹിവിന്റടുക്കലുള്ള സ്ഥാനം. പ്രവാചകരെ അനുഗമിക്കാനും തന്റെ ആജ്ഞകൾ നടപ്പിലാക്കാനും പ്രവാചകർക്കെതിരിൽ  നിലകൊള്ളാതിരിക്കാനും അല്ലാഹു കല്പന പുറപ്പെടുവിക്കുകയാണല്ലോ ഈ ഖുർ‌ആൻ വാക്യത്തിലൂടെ ചെയ്തത്.


🎈ഈ സ്ഥാനം മനസ്സിലാക്കിയതാണ് സ്വഹാബത്ത് തിരു നബി صلى الله عليه وسلم യെ സ്വന്തത്തേക്കാളും മറ്റെല്ലാത്തിനേക്കാളും അവിടത്തെ സ്നേഹിക്കാനുണ്ടായ കാരണം. ഒരു അൻസാരിയായ സ്വഹാബി വനിതയുടെ ചരിത്രം കാണൂ.. “ പിതാവും ഭർത്താവും സഹോദരനും ഉഹ്‌ദ് യുദ്ധത്തിൽ വധിക്കപ്പെടുന്നു. ഏതൊരു പെണ്ണിനും ഇതറിയുമ്പോഴുണ്ടാകുന്ന ദു:ഖം ഊഹിക്കാവുന്നതേയുള്ളൂ.. പക്ഷെ ഈ മഹതി ചോദിക്കുന്നത്  ‘ എന്റെ തിരു ദൂതർക്ക് എന്ത് പറ്റി ?” എന്നായിരുന്നു.  തിരു നബി صلى الله عليه وسلمസുരക്ഷിതരാണെന്ന് സ്വഹാബത്ത് മറുപടി പറഞ്ഞിട്ടും തൃപ്തിയടയാതെ അവർ ആവശ്യപ്പെടുന്നു. “എനിക്ക് റസൂലിനെ കാണിച്ച് തരൂ..  ഞാനൊന്ന് കാണട്ടെ “ .സ്വഹാബത്ത് നബിصلى الله عليه وسلم തങ്ങളെ കാണിച്ച് കൊടുത്തപ്പോൾ ആ  മഹതിയുടെ പ്രസിദ്ധമായ പ്രതികരണം ചരിത്രത്തിൽ തങ്ക ലിപികളാൽ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു.

📚"كُلُّ مُصِيبَةٍ بَعْدَكَ جُلَلٌ يَا رَسُولَ الله..."📚


🎈“അതെ, തിരുദൂതരേ, അങ്ങ സുരക്ഷിതരാണെങ്കിൽ മറ്റെല്ലാ വിപത്തും നിസ്സാരമാണ് “

ഈ വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും മാറ്റെത്ര ? അവരുടെ സ്നേഹത്തിന്റെ അർഥ വ്യാപ്തി നാം കാണുന്നു.  അല്ലാഹു നമുക്കും ആ ഹബീബിനെ സ്നേഹിക്കാൻ മഹാ ഭാഗ്യം നൽകി അനുഗ്രഹിക്കട്ടെ..


📚قُلْ بِفَضْلِ اللّهِ وَبِرَحْمَتِهِ فَبِذَلِكَ فَلْيَفْرَحُواْ هُوَ خَيْرٌ مِّمَّا يَجْمَعُونَ (سورة يونس 58 )


🎈“പ്രവാചകരേ, അങ്ങ് പറയുക : അല്ലാഹുവിന്റെ ഔദാര്യവും അവന്റെ  റഹ്‌മത്തും മുഖേനയാണത്. അതിനാൽ അതു ലഭിച്ചതിൽ അവർ സന്തോഷിക്കട്ടെ. അവർ ശേഖരിക്കുന്നതിനേക്കാൾ ഉൽകൃഷടമായതാണത്” ( സൂറത്ത് യൂനുസ് -58 )


🎈ഈ വിശുദ്ധ വചനത്തിന്റെ ആജ്ജയനുസരിച്ച്, അനുഗ്രഹത്തിൽ സന്തോഷിക്കണം. അല്ലാഹു നൽകിയ അനുഗ്രഹങ്ങളിൽ ഏറ്റവും ഉദാത്തമായതാണ് തിരു നബി صلى الله عليه وسلم  തങ്ങൾ. അല്ലഹു തന്നെ വിശുദ്ധ ഖുർ‌ആനിൽ പറഞ്ഞില്ലേ  وما أرسلناك إلا رحمة للعالمين   “ അഖില ലോകത്തിനും അനുഗ്രഹമായിട്ടല്ലാതെ താങ്കളെ നാം നിയോഗിച്ചിട്ടില്ല”

🎈ലോകത്തെ ലക്ഷോപലക്ഷം മുസ്‌ലിംകളും വിവിധ സ്ഥലങ്ങളിൽ വെച്ച് ആ അനുഗ്രഹത്തെ സ്മരിക്കുകയും സന്തോഷ കീർത്തനങ്ങളാലപിക്കുകയും  ചെയ്യുന്നു. ശാന്തി സത്യ സന്മാർഗ നിർദ്ദേശിയുടെ ചരിത്രം പാരായണം ചെയ്യാനും തന്റെ സവിശേഷതകളും പവിത്ര പദവികളും ഗവേഷണ നിരീക്ഷണ വിധേയമാ‍ക്കാനും അവർ സമയം കണ്ടെത്തുന്നു. സമ്പൂർണ്ണ മാനവികതയും ഉത്കൃഷ്ട സ്വഭാവങ്ങളും ഉദാത്ത ശീലങ്ങളും ആവാഹിച്ചെടുത്ത അസാധാരണമായ ആ വ്യക്തിത്വത്തിന്റെ യശസ്സ്  ഓരോ ദിവസവും വർദ്ധിച്ചു കൊണ്ടിരിക്കുന്നു.

ചുരുക്കം ചില നവീന വാദികൾ അവരുടെ പേനയും നാവും അതിനെതിരെ അപശബ്ദങ്ങൾ ഉന്നയിക്കുന്നുണ്ടെങ്കിലും ലോകമെമ്പാടും ആ ‘റഹ്‌മത്തി‘ൽ സായൂജ്യമടയുന്നതായാണ് നാം കാണുന്നത്. കുട്ടികളിലും യുവാക്കളിലും ഇതര മതസ്ഥരിൽ വരേക്കും തിരു നബി صلى الله عليه وسلم യോടുള്ള ആദരവും സ്നേഹവും വർദ്ധിക്കാൻ ഇത് സഹായകമാകുന്നു.


📚لَا تَجْعَلُوا دُعَاء الرَّسُولِ بَيْنَكُمْ كَدُعَاء بَعْضِكُم بَعْضًا (سورة النور 63 )


🎈“ നിങ്ങൾക്കിടയിൽ ചിലർ മറ്റ് ചിലരെ വിളിക്കുന്നത് പോലെ  പ്രവാചകരെ നിങ്ങൾ വിളിക്കരുത് “ ( സൂറത്ത് അൽ നൂർ -63)


🎈നോക്കൂ കൂട്ടുകാരേ, നമ്മുടെ തിരുനബി صلى الله عليه وسلم ക്ക് അല്ലാഹു നൽകിയ പവിത്രത. സാധാരണയായി നാം പരസ്പരം പേരെടുത്ത് വിളിക്കും പോലെ നബി صلى الله عليه وسلم യെ പേരു കൊണ്ട് വിളിക്കരുത്. മറിച്ച് ‘യാ റസൂലല്ലാഹ്, യാ നബിയല്ലാഹ്” തുടങ്ങിയ  ആദരവിന്റെ പദങ്ങളുപയോഗിച്ചേ തിരു നബി صلى الله عليه وسلمയെ വിളിക്കാവൂ.. അവിടത്തോട് എത്രമേൽ വാക്കിലും പെരുമാറ്റത്തിലും ബഹുമാനം പുലർത്തണമെന്ന് മനസ്സിലാക്കാൻ ഈ വചനം മാത്രം മതി.


🎈അങ്ങേയറ്റത്തെ വിനയത്തോടെയും ബഹുമാനത്തോടെയും മാത്രമേ അവിടത്തെ പേരു പറയാവൂ. അബൂ ഇബ്രാ‍ഹിമുത്തുജൈബി رحمه الله  പറയുന്നു. ഒരാൾ നബി صلى الله عليه وسلم യുടെ പേരു ഉച്ചരിക്കുകയോ തന്റെ സമീപത്ത് വെച്ച് മറ്റൊരാൾ അവിടത്തെ പേരു പറയുകയൊ ചെയ്താൽ ഭക്തിയും താഴ്മയും ആദരവും പ്രകടിപ്പിക്കുകയും അംഗ വിക്ഷേപങ്ങളിൽ പോലും നിയന്ത്രണമേർപ്പെടുത്തുകയും പ്രവാചകരുടെ ഗാംഭീര്യാവസ്ഥയും ആദരണീയതയും ദ്യോതിപ്പിക്കുന്ന പെരുമാറ്റവും അനിവാര്യമാണ്. പ്രവാചകരെ നേരെ മുന്നിൽ കണ്ടാലെന്ന പോലെ തന്നെ.

പ്രവാചകരുടെ പേരു കേൾക്കുമ്പോൾ ഇമാം മാലിക്رضي الله عنه ന്റെ നിറം മാറുകയും തല താഴ്ത്തി ആദരവ് കാണിക്കുകയും ചെയ്യുമായിരുന്നു. ഖുർ‌ആൻ മന:പ്പാഠമാക്കിയവരുടെ നേതാവായ മുഹമ്മദ് ബിൻ മുൻ‌കദിൽ  رضي الله عنهഹദീസുകൾ പറയുമ്പോൾ അവർ പൊട്ടിപൊട്ടി കരയുമായിരുന്നു ജഅഫറുബ്നു മുഹമ്മദ്   رضي الله عنه സദാ പുഞ്ചിരിക്കുന്നവരാണ്. പക്ഷെ പ്രവാചകരെകുറിച്ച് വല്ലതും കേട്ടാൽ ദേഹത്തിലെ രക്ത നിറം മാഞ്ഞ് കരുവാളിക്കുമായിരുന്നു.

🎈പടച്ചവനാ‍യ അല്ലാഹുവേ ഞങ്ങലിതാ നിന്റെ ഈ വചനം നെഞ്ചേറ്റുന്നു..


📚رَّبَّنَا إِنَّنَا سَمِعْنَا مُنَادِيًا يُنَادِي لِلإِيمَانِ أَنْ آمِنُواْ بِرَبِّكُمْ فَآمَنَّا رَبَّنَا فَاغْفِرْ لَنَا ذُنُوبَنَا وَكَفِّرْ عَنَّا سَيِّئَاتِنَا وَتَوَفَّنَا مَعَ الأبْرَارِ (سورة آل عمران  193 )


🎈“ഞങ്ങളുടെ നാഥാ സത്യ വിശ്വാസത്തിലേക്ക് വിളിക്കുന്ന നിന്റെ പ്രവാചകന്റെ , ‘നിങ്ങളുടെ നാഥനിൽ വിശ്വസിക്കൂ’ എന്ന വിളി ഞങ്ങൾ കേട്ടു. അവരുടെ ആ വിളി ഞങ്ങൾ സ്വീകരിച്ചിരിക്കുന്നു. അതിനാൽ ഞങ്ങളുടെ പാപങ്ങൾ നീ പൊറുക്കേണമേ , ഞങ്ങളിലുള്ള തിന്മകൾ മായ്ച്ചു കളയേണമേ , ഞങ്ങളെ സജ്ജനങ്ങളിൽ ചേർത്തി മരിപ്പിക്കേണമേ“ ( സൂറത്ത് ആലു ഇം‌റാൻ-193)

തിരു ദൂതരെ.. ! അങ്ങയ്ക്കും അങ്ങയുടെ റബീഉൽ അവ്വലിനും സലാം..അല്ലഹുവിന്റെ ഇഷ്ട ഭാജനമേ സലാം.

📚اَلصَّلاٰةُ وَالسَّلاٰمُ عَلَيْكَ يٰا سَيِّدِي يٰا رَسُولَ الله ، اَلصَّلاٰةُ وَالسَّلاٰمُ عَلَيْكَ يٰا سَيِّدِي يٰا رَحْمَةً لِلْعٰالَمِينْ.📚


🎈അങ്ങയോട് ഏൽ‌പ്പിക്കപ്പെട്ട കാര്യം യഥാവിധി നിർവ്വഹിച്ചെന്ന് ഞങ്ങൾക്കുറപ്പാണ്. പാവപ്പെട്ട ഞങ്ങളെപ്പോലുള്ള ഉമ്മത്തിന്റെ നന്മ എന്നും കാംക്ഷിച്ചെന്നും വഫാത്തിന്റെ സമയം വരെ ഇലാഹീ മാർഗത്തിൽ കഠിന പ്രയത്നം ചെയ്തെന്നും ഞങ്ങൾ ദൃഢമായി വിശ്വസിക്കുന്നു.


   🎈جَزٰاكَ اللهُ عَنَّا خَيْرَ الْجَزٰٰاء


🎈ഞങ്ങളുടെ നായകാ.. അങ്ങയെ ഞങ്ങൾ അളവറ്റു സ്നേഹിക്കുന്നു എന്ന യാഥാർത്ഥ്യത്തിനും അല്ലാഹു സാക്ഷിയാണ്. അങ്ങയുടെ ഇഷ്ടക്കാരെയും അങ്ങയുമായി ബന്ധപ്പെട്ട എല്ലാ വസ്തുക്കളെയും  ഞങ്ങൾ സ്നേഹിക്കുന്നു. അല്ലാഹുവിന്റെ അനുഗ്രഹവും മാപ്പും ലഭിക്കാനും അങ്ങയുടെ ഹൌദുൽ കൌസറിലേക്ക് നയിക്കപ്പെടാനും തീരാദാഹത്തിനു ശ്വാശ്വത ശമനം ലഭിക്കാനുമാണത്.

ഞങ്ങൾ അങ്ങയുടെ റബീഉൽ അവ്വലിനെ യാത്രയയക്കുമ്പോൾ അങ്ങയുടെ പരിമളാത്മക ചരിത്രങ്ങളുടെ അനുഭൂതിയിലായിരുന്നു ഞങ്ങൾ. ആ സദസ്സുകളിൽ അങ്ങയുടെ സുഗന്ധ തൂവൽ സ്പർഷം ഞങ്ങളുടെ ശരീരത്തിലൂടെ ഇഴയുന്നതു ഞങ്ങൾ അനുഭവിച്ചറിഞ്ഞിരുന്നു. ഞങ്ങളുടെ മനസിനെയത്  അജയ്യമാക്കിയിരുന്നു. ഞങ്ങളുടെ കോശങ്ങളിൽ വിശ്വാസത്തിന്റെ ഇന്ധനം നിറയുകയാണ്. ആ പുണ്യജന്മം ഇനിയും ആഘോഷിക്കാൻ  ഞങ്ങൾ പ്രതിജ്ഞാ ബദ്ധരാണ്. ലോകത്തൊന്നാകെ സന്തോഷത്തിന്റെ അല ഒഴുക്കിയ , അവിടത്തെ തുല്യതയില്ലാത്ത ദർശനങ്ങളുടെ പുനർജന്മമായിരുന്ന ആ ആദരണീയ ദിനങ്ങൾ ഞങ്ങളിലേക്കിനിയും എത്തിക്കേണമേ അല്ലാഹുവേ…

🎈ലോകത്തിന്റെ അന്ത്യം എന്നാണെന്ന് ചോദിച്ച് വന്ന ബദുവിനോട് അങ്ങ്  പ്രതിവചിച്ചു.. “ എന്നാണെങ്കിലും നീ എന്താണ് അതിനായി ഒരുക്കി വെച്ചത്..?”   അയാൾ തന്റെ ഹൃദയം തുറന്നു..  “ പെരുത്ത് നോമ്പും നിസ്കാരവും ധർമ്മവുമൊന്നും ഞാൻ തയ്യാറാക്കിയിട്ടില്ല.. പക്ഷെ ഞാൻ അല്ലാഹുവിനെയും അവന്റെ റസൂലിനെയും സ്നേഹിക്കുന്നു.”  ഇത് കേട്ട് അവിടന്ന് ഇങ്ങിനെ പ്രതികരിച്ചല്ലോ..  “ മനുഷ്യൻ അയാൾ ഇഷ്ടപ്പെടുന്നവരോടൊപ്പമാണ്”  അതെ, പ്രിയപ്പെട്ട പ്രവാചകരേ,  ഞങ്ങളുമിതാ –അപാകതകളേറെയുണ്ടെങ്കിലും –അങ്ങയെ സ്നേഹിക്കുന്നു.. ഈ പാപികളെയും അങ്ങയോടൊപ്പം  കൂട്ടുമല്ലോ

🎈ലോക നായകൻ തിരുദൂതരേ, അങ്ങയ്ക്ക് സ്വലാത്തും സലാമും ബർക്കത്തും നിറയട്ടേ..

നമുക്കീ ബൈത്തൊന്ന് പാടാം...

يَا رَبِّ صَلِّ عَلَى النَّبِيِّ  مُحَمَّـدٍ

مُنْجِي الْخَلاَئِقِ مِنْ جَهَنَّمَ فِي غَدٍ

هٰـذَا رَبِيـعُ الْمُصْطَفَى بِبَهَـائِهِ اَللهُ


 أَكْرَمَنَا بِمَـوْلِدِ أَحْمَـدٍ فَمُحَمَّدٌ


أُعْطِي الْمَحَـاسِنُ كُلُّهَا هُـوَ رَحْمَةٌ


لِلْعَـالَمِينَ  وَنِعْمَـةٌصَـلَّى عَلَيْـكَ اللهُ يَا عَلَمَ الْهُدَى

تِهْ يَـا زَمَـانُ بِذِكْرِِه الْمُتَعَطِّرِ فَخْرِ


 الْعَوٰالَمِ  ذِي الْمَقَامِ الْأَكْبَرِ وَيَفُوحُ


مِنْهُ الطِّيبُ مِثْلَ الْعَنْبَرِ لِلْمُؤْمِنِينَ


وَشَافِعٌ فِي الْمَحْشَـرِ مَـا دٰامَ ذِكْرُكَ  كَالرَّبِيعِ  الْأَنْـوَرِ