സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Wednesday 31 December 2014

മആശിറ വിളി



ചോദ്യം: ഖുത്വുബക്ക് മുമ്പുള്ള മആശിറ വിളിക്ക് വല്ല തെളിവുമുണ്ടോ?
ഉത്തരം: ഇമാം റംലി(റ)യോട് ഇതുസംബന്ധമായി ഇങ്ങനെ ചോദിക്കപ്പെട്ടു. “വെള്ളിയാഴ്ച ജുമുഅക്ക് മുമ്പ് മആശിറ വിളിക്കുന്ന മൂര്‍ഖി (ഇമാമിനെ മിമ്പറില്‍ കയറ്റുന്നയാള്‍) ഓതുന്ന ഹദീസ് സ്വഹീഹാണോ? ആണെങ്കില്‍ തന്നെ നബി(സ്വ)യുടെ കാലത്ത് ഇത് നടപ്പുണ്ടോ? നടപ്പുണ്ടെങ്കില്‍ ഇന്നറിയപ്പെട്ട ഈ വാചകം തന്നെയായിരുന്നോ? ഖത്ത്വീബിന് മുമ്പില്‍ വിളിക്കപ്പെടുന്ന ബാങ്കിന് വല്ല അടിസ്ഥാനവുമുണ്ടോ?”
ഇതിന് ഇമാം റംലി(റ) ഇങ്ങനെ മറുപടി നല്‍കി: “പ്രസ്തുത ഹദീസ് സ്വഹീഹായതുംബാങ്ക് നബി(സ്വ)യുടെയും സ്വിദ്ദീഖുല്‍ അക്ബര്‍(റ), ഉമര്‍(റ) തുടങ്ങിയ സ്വഹാബത്തിന്റെയും കാലത്ത് നടന്നിരുന്നതുമായിരുന്നു” (ഫതാവാ റംലി 2/21, 11).
ഇമാം ഇബ്നുഹജര്‍(റ) പറയുന്നു: “കര്‍മശാസ്ത്ര പണ്ഢിതന്മാരുടെ വാക്കുകളുടെ താത്പര്യം സുപ്രസിദ്ധമായ ആയത്തും ഹദീസും ഓതിക്കൊണ്ടുള്ള ഒരു മുര്‍ഖിയെ നിശ്ചയിക്കുന്നത് ബിദ്അത്താണെന്നാണ്. കാരണം നബി(സ്വ)യുടെ കാലശേഷമാണ് ഇതിന് തുടക്കം കുറിച്ചത്. പക്ഷേ, ഇത് നല്ല ബിദ്അത്താണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഏതൊരാള്‍ക്കും നബി(സ്വ)യുടെ മേലിലുള്ള സ്വലാത്ത്, സലാമ് എന്നീ സുന്നത്തുകള്‍ വര്‍ദ്ദിപ്പിക്കാന്‍ ആയത്ത് പ്രചോദനമാകുന്നുവെന്നതാണ് കാരണം. വിശിഷ്യാ വെള്ളിയാഴ്ച ദിവസത്തില്‍. അപ്രകാരം തന്നെ ഖുത്വുബ ശ്രദ്ധിച്ചുകേള്‍ക്കാന്‍ ഹദീസും പ്രചോദകമാകുന്നു. ഖുത്വുബ ശ്രദ്ധിക്കാതിരിക്കല്‍ ജുമുഅയുടെ ശ്രേഷ്ഠതയെ നഷ്ടപ്പെടുത്തുമെന്നു മാത്രമല്ല, അത് കുറ്റകരം കൂടിയാണെന്നാണ് കുറേ പണ്ഢിതന്മാരുടെ പക്ഷം. എന്നാല്‍ ഞാന്‍ പറയട്ടെ. ഈ സമ്പ്രദായത്തിന് താഴെ ഹദീസ് രേഖയാക്കാം. നബി(സ്വ)  ഹജ്ജത്തുല്‍ വദാഇല്‍ മിനയില്‍ വെച്ച് ഖുത്വുബ ഉദ്ദേശിച്ചപ്പോള്‍ ജനങ്ങള്‍ ഖുത്വുബ ശ്രദ്ധിച്ചു കേള്‍ക്കണമെന്ന് നിര്‍ദേശിക്കാന്‍ (മആശിറ വിളിക്കാന്‍) ഒരാളോടാജ്ഞാപിച്ചു. ഇതിനോട് താരതമ്യപ്പെടുത്തുമ്പോള്‍ ജുമുഅ ഖുത്വുബയുടെ മുമ്പും പ്രസ്തുത കാര്യം സുന്നത്താണെന്നും അത് ബിദ്അത്തിന്റെ വ്യാപ്തിയില്‍ തന്നെ പെടുകയില്ലെന്നും ഗ്രഹിക്കാവുന്നതാണ്. എന്നാല്‍പിന്നെ നബി(സ്വ)യുടെ കാലത്ത് മദീനയില്‍ ജുമുഅ ദിവസം പ്രസ്തുത കാര്യം എന്തുകൊണ്ട് നടന്നില്ലെന്ന സംശയത്തിന്  മറുപടി ഇപ്രകാരമാണ്. ശബ്ദകോലാഹലവും അച്ചടക്കരാഹിത്യവും മിനയില്‍ പ്രകടമായപ്പോള്‍ അവിടെ പ്രസ്തുത കാര്യങ്ങളുണര്‍ത്താന്‍ ഒരാളിലേക്കാവശ്യം നേരിട്ടു. മദീനക്കാരുടെ അവസ്ഥ ഇതായിരുന്നില്ല. (നിരന്തരമായി നബി(സ്വ)യുടെ ഉപദേശ നിര്‍ദ്ദേശങ്ങള്‍ക്കും പൂര്‍ണ നിയന്ത്രണത്തിനും അവര്‍ വിധേയരായതുകൊണ്ട് അച്ചടക്കരാഹിത്യം അവരെ തൊട്ടുതീണ്ടിയിരുന്നില്ല. വിവിധ രാജ്യങ്ങളില്‍ നിന്നും ഗ്രാമങ്ങള്‍, മലയോരങ്ങള്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും മിനയില്‍ മേളിച്ച മനുഷ്യ പാരാവാരത്തിന്റെ അവസ്ഥ ഇതല്ലല്ലോ.) മാത്രമല്ല, ഖുത്വുബയില്‍ (ആമുഖത്തില്‍) നബി(സ്വ) ത ന്നെ ഉപര്യുക്ത കാര്യം മിമ്പറില്‍വെച്ച് നിര്‍വ്വഹിക്കുകയും ചെയ്തിരുന്നു”(തുഹ്ഫ, 2/461).
ശൈഖ് ഇജ്ലൂനി(റ) എഴുതുന്നു: “അന്‍സ്വിതൂ റഹിമകുമുല്ലാ’ എന്ന വാചകം മുര്‍ഖിയു ടെ സ്വന്തം വാചകമാണെന്നതില്‍ സന്ദേഹമില്ല. ഹദീസിന്റെ നിവേദനങ്ങളിലൊന്നും ഈ വാക്ക് അറിയപ്പെടുന്നില്ല. ഏതായാലും ഒരു മുര്‍ഖിയെ നിശ്ചയിക്കുന്നതും മുര്‍ഖി മേല്‍ ഹദീസുദ്ധരിക്കുന്നതുമൊന്നും നബി(സ്വ)യുടെ കാലത്തുണ്ടായിരുന്നല്ല. നിശ്ചയം അത് ബിദ്അത്തില്‍ പെട്ടതാണ്. ചില പണ്ഢിതന്മാര്‍ അതിനെ നല്ല ബിദ്അത്തായി ഗണിച്ചിട്ടുണ്ട്. എന്നാല്‍ ഞാന്‍ പറയട്ടെ. ഇബ്നുഹജര്‍(റ) തുഹ്ഫയില്‍ പ്രസ്താവിച്ചിട്ടുള്ളത് ഇപ്രകാരമാണ്. (തുഹ്ഫയുടെ ഉപര്യുക്ത ഉദ്ധരണി ശേഷം അദ്ദേഹം എടുത്തുദ്ധരിച്ചു) (ഇജ്ലൂനി(റ)യുടെ കശ്ഫുല്‍ ഖഫാഅ് 1/94).
ഹനഫീ കര്‍മശാസ്ത്ര ഗ്രന്ഥമായ അദ്ദുര്‍റുല്‍ മുഖ്താറില്‍ വിവരിക്കുന്നു. അറിയപ്പെട്ട മആശിറ വിളി സമ്പ്രദായം അബൂഹനീഫ ഇമാം ഇഷ്ടപ്പെട്ടിട്ടില്ലെങ്കിലും സ്വാഹിബാനിയായ അബൂയൂസുഫ്(റ), മുഹമ്മദ്(റ) എന്നിവര്‍ അതില്‍ പന്തികേടില്ലെന്ന പക്ഷക്കാരാണ്. പ്രസ്തുത ഗ്രന്ഥത്തിന്റെ വ്യാഖ്യാനത്തില്‍ ഇബ്നുല്‍ ആബിദീന്‍(റ) തുഹ്ഫയുടെ വാക്ക് ഉദ്ധരിച്ച ശേഷം ഇങ്ങനെ പറയുന്നു: “ഈ അഭിപ്രായമാണ് അല്‍ഖൈറുര്‍റംലി  (റ) പ്രബലമാക്കിയിട്ടുള്ളത്. മാത്രമല്ല, അവര്‍ ഇങ്ങനെയും പറഞ്ഞു. ഇന്നു നടക്കുന്ന മ ആശിറ വിളി അനുവദനീയമല്ലെന്നു പറയാന്‍ ഒരു ന്യായവുമില്ല. കാരണം അന്നുമുതല്‍ ഇന്നുവരെയുള്ള മുഹമ്മദ് നബി(സ്വ)യുടെ സമുദായം ഇത് അംഗീകരിച്ചിട്ടുണ്ട്” (റദ്ദുല്‍ മുഹ്താര്‍ 1/859).
ഇത്രയും വിശദീകരിച്ചതില്‍നിന്ന് താഴെപറയുന്ന കാര്യങ്ങള്‍ ഗ്രാഹ്യമായി.
(1) ജുമുഅ ഖുത്വുബക്ക് മുമ്പ് നബി(സ്വ)യുടെ കാലത്ത് ഈ സമ്പ്രദായം ഉണ്ടായിരുന്നില്ല. (2) ഈ അടിസ്ഥാനത്തിലാണ് ഇമാം അബൂഹനീഫ(റ) അത് ഇഷ്ടപ്പെടാതിരുന്നതും മറ്റ് കുറേ പണ്ഢിതന്മാര്‍ അത് ബിദ്അത്താണെന്നു പറഞ്ഞതും. (3) ഇതിനെക്കുറിച്ച് നല്ല ബിദ്അത്ത് എന്ന് അവര്‍ പറഞ്ഞത് ശറഇല്‍ വിലക്കപ്പെട്ട ബിദ്അത്തല്ലെന്നതിനും ഭാഷാപരം മാത്രമാണെന്നതിനും തെളിവാണ്. (4) മിനയില്‍വെച്ച് നബി(സ്വ)യുടെ ആജ്ഞപ്രകാരം ഇത് നടന്നത് കൊണ്ട് ഭാഷാപരമായി തന്നെയും ഇതിനെ ബിദ്അത്തെന്ന് വിശേഷിപ്പിച്ചുകൂടെന്നാണ് ഇബ്നുഹജറി(റ)ന്റെ പക്ഷം. (5) മിനയില്‍ നിന്ന് തു ടങ്ങിയ ഈ സമ്പ്രദായം കാലമിതുവരെ ശേഷമുള്ളവര്‍ അംഗീകരിച്ചും അനുഷ്ഠിച്ചും പോന്നിട്ടുണ്ട്. (6) മദീനക്കാര്‍ അവരിലെ പ്രത്യേക പവിത്രത കൊണ്ട് ഇതിലേക്ക് ആവശ്യമായില്ല. (7) മുര്‍ഖി പറയുന്ന കാര്യം നബി(സ്വ) തന്നെ ഖുത്വുബയുടെ ആമുഖത്തില്‍ മിമ്പറില്‍വെച്ച് പറഞ്ഞിരുന്നു.
ഖുത്വുബക്ക് മുമ്പായി ജനങ്ങള്‍ ശാന്തരും നിശ്ശബ്ദരുമായിരിക്കാന്‍ ഉണര്‍ത്തിക്കൊണ്ടുള്ള മആശിറ വിളിയില്‍ സ്വഹാബിവര്യനായ അബൂഹുറയ്റ(റ)യുടെ ഹദീസ് പാരായണം ചെയ്യുന്നതിന്റെ രഹസ്യം സംബന്ധിച്ച് ഇമാം താജുദ്ദീനുസ്സുബ്കി(റ) ഇപ്രകാരം പറയുന്നു.
നബി(സ്വ)യുടെ ഹദീസുകള്‍ കൂടുതലായി അബൂഹുറയ്റ(റ) മനഃപാഠമാക്കിയപ്പോള്‍ അതിന് പ്രതിഫലമായി പില്‍ക്കാല ജനങ്ങളില്‍ അബൂഹുറയ്റ(റ)ക്ക് പ്രശംസയും പ്ര കീര്‍ത്തനവും അല്ലാഹു നല്‍കി. ജുമുഅ ദിവസത്തില്‍ ജനങ്ങള്‍ മേളിക്കുമ്പോല്‍ ഖത്വീബിന് മുമ്പായി മുഅദ്ദിന്‍ എഴുന്നേറ്റു ഇപ്രകാരം പറയുന്നു: “അബൂഹുറയ്(റ)യില്‍ നിന്ന് നിവേദനം. ജുമുഅ ദിവസം ഖുത്വുബ നിര്‍വഹിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരാള്‍ തന്റെ കൂട്ടുകാരനോട് നിശ്ശബ്ദമായിരിക്കുക എന്ന് പറഞ്ഞാല്‍ നിശ്ചയം അവന്‍ പ്രവര്‍ ത്തിച്ചത് തന്നെ നിഷ്ഫലമാണെന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്.” എന്നാല്‍ അബൂഹുറയ്റ (റ)യെകുറിച്ചുള്ള ഈ കീര്‍ത്തനം വലിയൊരു സമൂഹത്തിന് മുന്നില്‍ അവരുടെ പേരുപറയല്‍ തുടര്‍ന്നുവന്നു എന്നത് മാത്രമല്ല, മറിച്ച് ഈ ഹദീസ് നിവേദനം ചെയ്യുന്നത് വഴിയായി അവരുടെ പേര് പരാമര്‍ശിക്കുകയും കേള്‍ക്കുന്നവര്‍ തര്‍ളിയത് ചൊല്ലുകയും അവരെ സ്മരിക്കുകയും അതിനെ തുടര്‍ന്ന് വീണ്ടും തര്‍ളിയത് ചൊല്ലുകയും ചെയ്യുന്നു എന്നതാണത്. എത്രമാത്രം പുണ്യകരമാണിത്. ഈ ഹദീസ് കാരണമായി എത്രയെത്ര സ്വാലിഹുകളാണ് അവര്‍ക്കുവേണ്ടി റഹ്മത് കൊണ്ട് പ്രാര്‍ഥന നടത്തിയത്. അപ്രകാരം തന്നെ ഈ ഹദീസ് കേള്‍ക്കുമ്പോല്‍ ഹദീസിന്റെ ആജ്ഞക്ക് വഴിപ്പെട്ട് ജനങ്ങള്‍ നിശ്ശബ്ദരായിരിക്കുന്നു. ഈ ഹദീസോ ഹദീസ് ഉള്‍ക്കൊള്ളുന്ന ആശയമോ അറിയാത്ത എത്രയെത്ര സാധാരണക്കാരാണ് മുഅദ്ദിനില്‍ നിന്ന് ഈ ഹദീസ് കേള്‍ക്കുമ്പോല്‍ ഇ തിന് വഴിപ്പെട്ട് നിശ്ശബ്ദരായിരിക്കുന്നത്. ഇതുകൊണ്ടെല്ലാം ഈ ഹദീസ് എത്തിച്ചുതന്ന വ്യക്തിക്ക് വലിയ പ്രതിഫലമാണ് ലഭ്യമാകുന്നത്. അബൂഹുറയ്റ(റ)യാണ് പ്രസ്തുത വ്യക്തി” (ത്വബഖാത്, 1/31).

Tuesday 30 December 2014

തിരുനബിയുടെ സാംസ്കാരിക വിപ്ളവം


നാഗരികതയുടെ ബാലപാഠം മുതല്‍ അതിന്റെ അവസാന പാഠം വരെ ലോകത്തിനു പഠിപ്പിച്ചതും പ്രാവര്‍ത്തികമാക്കിയതും മുഹമ്മദ് (സ്വ) ചെയ്ത അമൂല്യ സേവനമാണ്. ചില ഉദാഹരണങ്ങളിതാ:
1. ജീവകാരുണ്യം
അബ്ദുറഹ്മാനുബ്നു ഉസ്മാന്‍ (റ) ഉദ്ധരിക്കുന്നു: ഒരു ഭിഷഗ്വരന്‍ നബി (സ്വ) യോട് തവളയെ മരുന്നു നിര്‍മ്മാണത്തില്‍ ചേര്‍ക്കുന്നതിന് സമ്മതം ചോദിച്ചു. അവിടുന്ന് പറഞ്ഞു; തവളയെ കൊല്ലരുത്. ശ്രദ്ധിക്കുക, മരുന്ന് മനുഷ്യന്നാണ്. തവള മനുഷ്യന്റെ മുമ്പില്‍ ആരുമല്ല. എന്നാല്‍ തവളക്ക് തവളയുടേതായ ഒരു നിലയും വിലയുമുണ്ട്. അത് വകവച്ചുകൊടുക്കലാണ് നീതി. അതാണ് സംസ്കാരം. നാഗരിക സമൂഹത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഏറെയായിരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സയന്‍സ് ഗ്രൂപ്പിന് മതിപ്പ് ഏറെ. അതില്‍ തന്നെ ജീവശാസ്ത്രത്തിനും മെഡിസിന്നും വലിയ സ്ഥാനം. ഇത്രയെല്ലാം വളര്‍ച്ച വന്ന നാഗരിക വിദ്യാലോകം കോളജുകളില്‍ വച്ച് എത്ര തവളകളെയാണ് കൊല്ലുന്നത്. ക്ളാസ് റൂമില്‍ ഓരോ വിദ്യാര്‍ഥിയും വരുന്നത് വയലില്‍ നിന്ന് തവളയേയും പിടിച്ചാണ്. ഒരു കോളജ് കാരണം ഒരു ദിവസം നൂറു തവള ഒരു പ്രദേശത്തുവച്ച് കൊല്ലപ്പെടുമ്പോള്‍ അവിടെ തവളയുടെ അഭാവം മൂലമുള്ള പരിസ്ഥിതി പ്രശ്നം ഉടലെടുക്കുന്നു. അന്തരീക്ഷത്തിന്റെ സന്തുലിതാവസ്ഥയില്‍ തവളക്കുള്ള പങ്ക് നഷ്ടപ്പെട്ടാല്‍ റിയാക്ഷന്‍ ഉറപ്പ്. ഇതു മനസ്സിലാക്കാന്‍ വിദ്യാ വര്‍ഗ്ഗത്തിനായില്ല. നബി (സ്വ) ക്ക് സാധിച്ചു. തവളവേട്ട അവിടുന്ന് തടഞ്ഞു. നാടുകളെ രക്ഷിച്ചു. പരിസ്ഥിതി സംരക്ഷിച്ചു. അങ്ങനെ നാടിനേയും നാട്ടാ രേയും സംസ്കരിച്ചു.
2. സ്ത്രീകളുടെ റോഡുപിടുത്തം
സംസ്കൃത സമൂഹത്തിന് ചേര്‍ന്നതല്ല പൂവാല ശല്യം. കാമവെറിയന്മാരുടെ നായാട്ടില്‍ നിന്ന് പെണ്ണുങ്ങളെ രക്ഷിച്ചേ മതിയാവൂ. അതിന് റോഡുകളില്‍ റഡാര്‍ വച്ചതുകൊണ്ടും മുക്കിന് മുക്കിന് പോലീസ് എയിഡ്പോസ്റ്റ് സ്ഥാപിച്ചതു കൊണ്ടും കാര്യമില്ല. പോലീസിനും വേണ്ടി വരുമല്ലോ സ്ത്രീ ശരീരം. അപ്പോള്‍ പ്രായോഗിക മാര്‍ഗ്ഗമെന്താണ്?
അബൂസഈദില്‍ അന്‍സ്വ്വാരി (റ) പറയുന്നു. നബി (സ്വ) സ്ത്രീകളോടു പറഞ്ഞു: നിങ്ങള്‍ പിറകോട്ടു മാറുക. റോഡിന്റെ ഹൃദയഭാഗത്ത് വരാന്‍ നിങ്ങള്‍ക്കവകാശമേയില്ല. നിങ്ങള്‍ റോഡിന്റെ അരികില്‍ പിടിക്കുക.(അബൂദാവൂദ്). ഇവിടെ അവകാശമാണ് ചര്‍ച്ച ചെയ്തത്. സ്ത്രീയുടെ അവകാശം റോഡിന്റെ പ്രധാന ഭാഗമല്ല. അത് പുരുഷനു മാത്രം. അവകാശമില്ലാത്തത് സ്ത്രീ കയ്യേറുമ്പോള്‍ പുരുഷന്‍ സ്ത്രീയുടെ ശരീരത്തിലും കയ്യേറ്റം നടത്തിയെന്നു വരും. അതാണ് പൂവാല ശല്യം. ചുരുക്കത്തില്‍ എവിടേയും സ്ത്രീയും പുരുഷനും അതിര്‍വരമ്പ് വച്ചുകൊണ്ടു മാത്രമേ നില്‍ക്കാവൂ. ഇടകലരരുത്. ആണും പെണ്ണും റോഡിന്റെ നടുവില്‍ ഇടകലര്‍ന്ന് നില്‍ക്കരുത്. മൈതാനിയില്‍ നില്‍ക്കരുത്. ബസ്സില്‍ നില്‍ക്കരുത്. പാര്‍ക്കില്‍ നില്‍ക്കരുത്. പഞ്ചായത്ത് മീറ്റിംഗില്‍ ഇരിക്കരുത്. സ്റ്റാഫ് കൌണ്‍സിലില്‍ ഇരിക്കരുത്. തൊഴില്‍ വേദിയില്‍ അരുത്. ചുരുക്കത്തില്‍ ആണും പെണ്ണും അടുക്കുന്ന പ്രശ്നമേയില്ല. അവിടെ മാത്രമേ സംസ്കാരമുണ്ടാകുന്നുള്ളൂ. എവിടെയെല്ലാം അടുത്തുവോ അവിടെയെല്ലാം മൃഗീയത പത്തി വിടര്‍ത്തിയാടിയിട്ടുണ്ട്. നളിനി-?നിലന്‍ പുരാണം വായിക്കുക.
മതവിരുദ്ധര്‍ വനിതാ സംഘടനകളുടെ രൂപീകരണം തെറ്റല്ലെന്ന് വരുത്താനും ശ്രമം നടത്തുന്നു. പെണ്ണിന് സംഘടിക്കാന്‍ അവകാശമുണ്ടെന്നാണ് ന്യായം പറച്ചില്‍. ഇത് അല്ലാഹു സ്ത്രീകളോട് വീട്ടിലിരിക്കാന്‍ പറഞ്ഞ ഖുര്‍ആന്‍ വാക്യത്തിന്റെ ചൈതന്യത്തോട് നിരക്കാത്തതാണ്. സ്ത്രീ ഭര്‍തൃഭവനത്തിലെ ഇടയത്തിയാണെന്ന പ്രവാചക കണ്‍ട്രോളിംഗിന്റെ ആ ത്മാവിനെ ഭത്സിക്കലാണ്. സംസ്കാരശൂന്യതയില്‍ നിന്ന് പ്രവാചകന്‍ ലോകത്തെ വെളിച്ചത്തിലേക്ക് കൊണ്ടുവരുമ്പോള്‍ ഏതാനും ചിലരെ അന്ധകാരത്തിലക്ക്േ കൊണ്ടുപേവുന്ന തിനുവേണ്ടി ഈ ദീനീവിരോധികള്‍ മതനിയമങ്ങളെ കൊല്ലുന്നു.
അബ്ദുല്ലാഹിബ്നു ഉമ്മിമക്തൂം (റ) വീട്ടിലേക്ക് വരുന്നത് കണ്ടപ്പോള്‍ വീടിന്റെ പുറം കോ ലായിലിരിക്കുകയായിരുന്ന പത്നിമാരെ അകത്തേക്ക് ഓടിച്ച പ്രവാചകന്റെ സംസ്കാരമെവിടെ? ജീപ്പില്‍ ഒന്നിച്ച് യാത്ര ചെയ്യുന്ന വോട്ടുപിടുത്ത യാത്രക്ക് പാസ് നല്‍കുന്ന വിധം സംവരണ സീറ്റില്‍ നോമിനേഷന്‍ കൊടുക്കാന്‍ ഫത്വ നല്‍കുന്ന പണ്ഢിത (?) നേതാക്കളുടെ സംസ്കാരമെവിടെ? വനിതാ സംഘടനകളുടെ രൂപീകരണത്തിന് പച്ചക്കൊടി കാട്ടുന്ന കൊട്ടാര കവികളുടെ, മൌനവിദൂഷകരുടെ സംസ്കാരമെവിടെ?
3. വിവാഹരംഗം
മുഹമ്മദ് നബി (സ്വ) വരുത്തിയ സാംസ്കാരിക വിപ്ളവത്തിന്റെ ഒരു ഉദാഹരണമാണ് വിവാഹരംഗം ഉദാരവത്കരിച്ചത്. ഒരു പുരുഷന് അവന്റെ സാമ്പത്തിക ശേഷിയും നീതിപാലനവും അനുകൂലമെങ്കില്‍ ബഹുഭാര്യത്വം അനുവദിക്കുന്നതാണ് സാംസ്കാരികത. മേല്‍പ്പറഞ്ഞ മൂന്നു കാര്യവും അനുകൂലമായിട്ടും ബഹുഭാര്യത്വത്തിന്റെ അടിയന്തരാവശ്യമുള്ളവനെ ഏകപത്നീവ്രതത്തിന് നിര്‍ബന്ധിക്കുന്നത്, വരിയുടക്കല്‍ എപ്രകാരം പ്രാകൃതമാണോ, അപ്രകാരം പ്രാകൃത നടപടിയാണ്. ഇങ്ങനെ ഏകപത്നീവ്രതത്തിന് നിര്‍ബന്ധിക്കപ്പെടുമ്പോഴാണ് ക്ളിന്റണ്‍-?മോണിക്കാ കൂത്തരങ്ങുണ്ടാകുന്നത്.
ഏകപത്നീവ്രതം അടിച്ചേല്‍പ്പിക്കലും സ്വയംവരിക്കലും വ്യത്യാസമുണ്ട്. സ്വയം സ്വീകരിക്കു കയെന്ന് പറയുന്നത് ബഹുഭാര്യത്വം ആവശ്യമില്ലാത്തവന്റെ കാര്യത്തില്‍ മാത്രമാണ്. ആവശ്യമുള്ളവന്റെ കാര്യത്തില്‍ അടിച്ചേല്‍പ്പിക്കല്‍ തന്നെയാണ്. അടിച്ചേല്‍പ്പിക്കലിനിരയായ ലോകത്തെ വന്‍തോക്കുകളും ചെറുതോക്കുകളുമെല്ലാം നേരത്തെ പറഞ്ഞ കൂത്തരങ്ങുക ള്‍ക്കടിമപ്പെട്ടു പോയിട്ടുണ്ട്.
സംസ്കാരശൂന്യരായ ജനകോടികളാണ് ഇന്ന് ഈ രൂപത്തില്‍ ഭൂമിയില്‍ നിറഞ്ഞു നില്‍ ക്കുന്നത്. പാപം ചെയ്യാത്തവന്‍ കല്ലെറിയട്ടെയെന്ന് അപമാനിതനായ ക്ളിന്റണ്‍ ഒരു വെല്ലുവിളി ഉയര്‍ത്തിയാല്‍ ആ വെല്ലുവിളി സ്വീകരിക്കാന്‍ ഇന്ന് ബഹുഭാര്യത്വ വിരോധികളായ എത്ര പേര്‍ ലോകത്ത് മുന്നോട്ടു വരാനുണ്ടാവും? ബ്രിട്ടന്‍ പ്രധാനമന്ത്രി വരുമോ? റഷ്യന്‍ പ്രസിഡന്റ് വരുമോ? ഇങ്ങനെ ഓരോ വി.ഐ.പി.കളെ പേരെടുത്ത് വെല്ലുവിളിക്കുക. വെല്ലുവിളി സ്വീകരിക്കുവാന്‍ ഒരാള്‍ പോലും ഉണ്ടാകണമെന്നില്ല. ഇതിന്റെ സാരമെന്താണ്? ലോകം രഹസ്യജീവിതത്തില്‍ അസംസ്കൃതമാണെന്നല്ലേ? ഇവിടെയാണ് മുഹമ്മദ് നബി    (സ്വ) വരുത്തിയ വിവാഹരംഗത്തെ ഉദാരവത്കരണം പ്രസക്തമാകുന്നത്. സ്വകാര്യജീവിതത്തില്‍ പുഴുക്കുത്തേല്‍ക്കാതിരിക്കണമെങ്കില്‍ വലിയൊരു വിഭാഗത്തിന് ബഹുഭാര്യമാര്‍ നിര്‍ബന്ധമായും വേണ്ടതുണ്ട്. അതൊരു സത്യമാണ്. കണ്ണടച്ചിട്ടു കാര്യമില്ല. എന്നാല്‍ നാലു കെട്ടിന് പാകമാകാത്തവര്‍ നാല് കെട്ടരുത്. പറ്റാത്തത് കാലില്‍ കൊളുത്തിയാല്‍ തടഞ്ഞുവീഴുമെന്ന് ഓര്‍ക്കുക. പറ്റാത്തത് കൊളുത്താതിരിക്കലാണ് സംസ്കാരം. നാല് പറ്റുന്നവര്‍ അത് കൊളുത്തുന്നതുമാണ് സംസ്കാരം.

Monday 29 December 2014

അനുശോചനം




‘തഅ്സിയത്ത്’ മൂന്നു ദിവസമാണ്. ഇതു സുന്നത്താണ്. ദൂരെ ദിക്കിലുള്ള കുടുംബങ്ങള്‍ക്കും മറ്റും കത്തു മുഖേന ‘തഅ്സിയത്ത്’ നിര്‍വഹിക്കാം. മയ്യിത്തിന്റെ അഹ്ലുകാരെ ആശ്വസിപ്പിക്കുകയാണ് ഇതുകൊണ്ട് ഉദ്ദേശ്യം. ക്ഷമിക്കുന്നതുകൊണ്ട് കിട്ടുന്ന പ്രതിഫലവും അക്ഷമ കാണിച്ചാലുണ്ടാകുന്ന ദോഷവും അവരെ പറഞ്ഞു ബോധ്യപ്പെടുത്തണം. മയ്യിത്തു മറവുചെയ്ത ശേഷമാണ് തഅ്സിയത്ത് ആരംഭിക്കേണ്ടത്. മയ്യിത്തിന്റെ ബന്ധുക്കള്‍ക്ക് കഠിനമായ വ്യഥയും അക്ഷമയും ഉള്ളതായി കണ്ടാല്‍ മരണം സംഭവിച്ചതു മുതല്‍ തന്നെ തഅ്സിയത്ത് സുന്നത്തുണ്ടെന്നു തുഹ്ഫ (3/176) വ്യക്തമാക്കുന്നുണ്ട്. മയ്യിത്തിന്റെ ബന്ധുക്കളുടെ മാനസികനില നോക്കി മരണം സംഭവിച്ചതു മുതല്‍ സുന്നത്താകുമെന്നും ഏറ്റവും ഉത്തമം ഖബറടക്കം കഴിഞ്ഞതു മുതലാണെന്നും മുഗ്നി (1/355) യില്‍ കാണാം.
നാട്ടില്‍ തന്നെയുള്ളവര്‍ക്കും മൂന്നു ദിവസത്തിനകം തഅ്സിയത്തിനു കഴിയുന്നവര്‍ക്കും മൂന്നു ദിവസത്തിനു ശേഷം അതു കറാഹത്താണ്. ശാന്തമായിക്കിടക്കുന്ന മനസ്സിനെ വീണ്ടും ദുഃഖത്തിലേക്കു മടക്കിവിളിക്കുകയാവും അതിന്റെ പരിണിതി. എന്നാലും മതിയായ കാരണം (യാത്ര, രോഗം) ഉള്ളവര്‍ക്കു മൂന്നു ദിവസത്തിനു ശേഷവും തഅ്സിയത്ത് ആവാമെന്നു തുഹ്ഫ (3/176) പറയുന്നുണ്ട്. ആപത്തുകളുണ്ടാകുമ്പോള്‍ തന്റെ സഹോദരനെ ആശ്വസിപ്പിക്കുന്ന വ്യക്തിക്ക് അന്ത്യനാളില്‍ അല്ലാഹു മാന്യതയുടെ വസ്ത്രം ധരിപ്പിക്കുമെന്നു ബൈഹഖി(റ), ഇബ്നുമാജ(റ) എന്നിവരുടെ നിവേദനത്തിലുണ്ട്.
സാന്ത്വനപ്പെടുത്തുക എന്നാണ് തഅ്സിയത്തിന്റെ അര്‍ഥം. ഉറ്റവരുടെ വിയോഗം മൂലം ദുഃഖവും പ്രയാസവും അനുഭവിക്കുന്നവരെയെല്ലാം ആശ്വസിപ്പിക്കല്‍ സുന്നത്താണ്. ഇതില്‍ കുട്ടി, വൃദ്ധ ന്‍, രോഗി, സ്ത്രീ എന്നീ വ്യത്യാസങ്ങളൊന്നുമില്ല. എന്നാല്‍ അന്യസ്ത്രീകളെ തഅ്സിയത്ത് ചെയ്യുന്നതു പുരുഷനും അന്യപുരുഷനെ സ്ത്രീക്കും തഅ്സിയത്ത് സുന്നത്തില്ല. സുന്നത്തില്ലാത്ത അവസ്ഥയില്‍ അതു ഹറാമാണെന്നു തുഹ്ഫയും മുഗ്നിയും വിവരിച്ചിട്ടുണ്ട്. മരണകാരണമായി മാത്രമല്ല മറ്റ് ആപത്തുകള്‍ നേരിട്ട ആളുകളെ തഅ്സിയത്ത് ചെയ്യലും സുന്നത്തുണ്ട്. വളര്‍ത്തുമൃഗത്തെ കാണാതായതിന്റെ പേരിലാണെങ്കിലും ശരി. എന്നാല്‍ ഇതില്‍ നായ, പന്നി തുടങ്ങിയവ പെടുന്നതല്ല. ഇതു സമ്പാദ്യമായി അംഗീകരിക്കുകയില്ലെന്നു മാത്രമല്ല; ഈ ജീവികളെ ഇടപാടു നടത്തുന്നത് ഹറാമുമാണ്. തുഹ്ഫ, ബുജൈരിമി തുടങ്ങിയ ഗ്രന്ഥങ്ങള്‍ ഈ വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്.
ക്ഷമയും സഹനവും കൊണ്ട് മയ്യിത്തിന്റെ അഹ്ലുകാരെ ഉപദേശിക്കണം. ക്ഷമിച്ചാലുണ്ടാകുന്ന മഹത്തായ പ്രതിഫലത്തെക്കുറിച്ച് അവരെ ബോധവാന്മാരാക്കുകയും പരേതാത്മാവിനുവേണ്ടി പ്രാര്‍ഥിക്കുകയുമാണ് തഅ്സിയത്തിന്റെ മുഖ്യലക്ഷ്യം. മരിച്ച വ്യക്തിയുടെ സദ്ഗുണങ്ങള്‍ വിവരിക്കുകയും പ്രകീര്‍ത്തിക്കുകയും ചെയ്യണം. ദുര്‍ഗുണങ്ങളെക്കുറിച്ചു നിശ്ശബ്ദത പാലിക്കണം. നിങ്ങളില്‍ നിന്നു മരിച്ചവരുടെ ഗുണവശങ്ങള്‍ പ്രകീര്‍ത്തിക്കുകയും ദൂഷ്യങ്ങളെക്കുറിച്ചു മൌനം പാലിക്കുകയും ചെയ്യണമെന്നു നബി(സ്വ) പറഞ്ഞിട്ടുണ്ട്.
ക്ഷമിക്കുക
ഉറ്റവരുടെയും ഉടയവരുടെയും വിയോഗം ബന്ധുക്കളുടെ സമനില തെറ്റിക്കുകയും കനത്ത മനഃക്ളേശം കാരണം ആപത്തുകള്‍ തന്നെ സംഭവിക്കുകയും ചെയ്തേക്കാം. ഇതൊഴിവാക്കുകയാണ് തഅ്സിയത്ത് കൊണ്ട് ലക്ഷ്യമാക്കുന്നത്. അതുകൊണ്ട് അനുശോചനമറിയിക്കുന്നവര്‍ ബന്ധുക്കളെ പരമാവധി ആശ്വസിപ്പിക്കാനാണ് ശ്രമിക്കേണ്ടത്. പരേതാത്മാവിനെക്കുറിച്ചു വിവരിച്ചു രംഗം കൂടുതല്‍ സങ്കടകരമാക്കുകയോ കണ്ണീരൊലിപ്പിച്ചും മൂക്കുപിഴിഞ്ഞും ബന്ധുക്കളെ പ്രയാസപ്പെടുത്തുകയോ ചെയ്യരുത്. ഇത്തരം ദുര്‍ബല നിമിഷങ്ങളാണു പിശാച് ചൂഷണം ചെയ്യുക. അതു തടയുകയാവണം ലക്ഷ്യം. തന്റെ മകന്റെ ഖബറടക്കം നടക്കുമ്പോള്‍ മഹാനായ അബ്ദില്ലാഹിബ്നു ഉമര്‍(റ) ചിരിച്ച സംഭവം പ്രശസ്തമാണ്. ഇതേക്കുറിച്ചു ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: പിശാചിനെ പരിഹസിച്ചു ചിരിക്കുകയായിരുന്നു ഞാന്‍. ഇതേപോലെ, മുപ്പതു വര്‍ഷം ഞാന്‍ ഫുളൈലു ബ്നുഇയാളി(റ)ന്റെ കൂടെ നടന്നിട്ട് സ്വന്തം മകന്‍ മരിച്ചപ്പോഴാണ് അദ്ദേഹം ചിരിക്കുന്നതായിക്കണ്ടതെന്നു അലിയ്യുര്‍റാസി(റ) പറയുന്നുണ്ട്. ക്ഷമയേക്കാള്‍ വിശാലവും ശ്രേഷ്ഠവുമായ മറ്റൊന്നും ഒരാള്‍ക്കും നല്‍കിയിട്ടില്ലെന്നു നബി(സ്വ) പറഞ്ഞു (ബുഖാരി, മുസ് ലിം).
ആര്‍പ്പും വിളിയും ബഹളവും കഴിഞ്ഞു തളര്‍ന്നു വീഴുമ്പോഴല്ല ക്ഷമ വരേണ്ടത്. അത്തരം ക്ഷമ ഫലശൂന്യമാണ്. വിപത്തുകളുണ്ടാകുന്ന പ്രഥമഘട്ടത്തിലാണു ക്ഷമയുണ്ടാകേണ്ടതെന്നു നബി (സ്വ) പറഞ്ഞതായി ബുഖാരിയും മുസ്ലിമും രേഖപ്പെടുത്തിയിട്ടുണ്ട്.
ക്ഷമയും നിയന്ത്രണവും പാലിക്കുന്നതിന്റെ മാതൃകകളാണ് മേല്‍ പറഞ്ഞത്. ഉമ്മുസുലൈമി(റ) ന്റെ ചരിത്രം പ്രസിദ്ധമാണല്ലോ. ഭര്‍ത്താവ് അബൂത്വല്‍ഹ(റ) സ്ഥലത്തില്ലാത്തപ്പോള്‍ കുഞ്ഞു മകന്‍ മരിച്ചു. രാത്രി വൈകിയാണ് ഭര്‍ത്താവ് വരുന്നത്. ഉമ്മുസുലൈം(റ) മരണവാര്‍ത്ത തല്‍ക്കാ ലം മറച്ചുവെച്ചു. എല്ലാ ദുഃഖവും ഉള്ളിലൊതുക്കി ആഹ്ളാദത്തോടെ ഭര്‍ത്താവിനെ സ്വീകരിച്ചു. സഹശയനത്തിനു ശേഷം തന്ത്രപൂര്‍വ്വം മകന്റെ മരണവൃത്താന്തം അറിയിച്ചു. അബൂത്വല്‍ഹ(റ) വിനു കഠിനമായ ദുഃഖമുണ്ടായി, പ്രതിഷേധവും. പരാതി പറയാന്‍ വേണ്ടി പിറ്റേന്നു തിരുനബി (സ്വ)യുടെ സന്നിധിയിലെത്തിയപ്പോള്‍ കാണുന്നത് റസൂല്‍(സ്വ) പുഞ്ചിരിക്കുന്നതാണ്. പരാതി കേട്ടപ്പോള്‍ അവിടുന്ന് ഉമ്മുസുലൈം(റ)യെ അംഗീകരിച്ചുകൊണ്ട് അബൂത്വല്‍ഹ(റ)യെ ആശ്വസിപ്പിച്ചു. കഴിഞ്ഞ രാത്രിയില്‍ അല്ലാഹു നിങ്ങള്‍ക്കു ബറകത്തു ചെയ്തതായി സന്തോഷ വാര്‍ത്ത അറിയിക്കുകയും ചെയ്തു.
തഅ്സിയത്ത് ഉറ്റവരെ ആശ്വസിപ്പിക്കുന്നതിനു പര്യാപ്തമാകണമെന്നും ക്ഷമകൊണ്ടുള്ള ഉപദേശം മുഖ്യമാണെന്നും ഉമ്മുസുലൈം(റ)യുടെ സംഭവം വ്യക്തമാക്കുന്നു. തന്റെ വഫാത്തിനു ശേഷം മഹാനായ സുഫ്യാനുസ്സൌരി(റ)യെ ചില ഗുരുനാഥന്മാര്‍ സ്വപ്നത്തില്‍ ദര്‍ശിച്ച സംഭവം ചരിത്രത്തില്‍ കാണാം. മരണത്തെ എങ്ങനെ നേരിട്ടു എന്നു ചോദിച്ചപ്പോള്‍ സുഫ്യാന്‍(റ) മരണത്തിന്റെ ഭീകരതയെക്കുറിച്ചു വിഹ്വലതയോടെ സംസാരിച്ചു. ഏറ്റവും ഉപകാരപ്പെട്ട സത്കര്‍മ്മ ത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ ഖബ്റിലെ ഹിസാബില്‍ നിന്നു മോചനം കിട്ടിയ ഒരു സത്കര്‍മ്മ ത്തെക്കുറിച്ചു വിവരിച്ചു. എന്റെ മകന്‍ മരിച്ചപ്പോള്‍ ക്ഷമിക്കുകയും സഹിക്കുകയും ചെയ്ത കാരണത്താലാണ് ഹിസാബ് ഒഴിവാക്കിയതെന്നു അശരീരി ഉണ്ടായതായി സുഫ്യാന്‍(റ) സ്വപ്നത്തില്‍ ആഹ്ളാദത്തോടെ പറയുകയുണ്ടായി. വനിതകളെ മാത്രം വിളിച്ചുകൂട്ടി നടത്തിയ ഒരു പ്രസംഗത്തില്‍ മൂന്നു സന്താനങ്ങള്‍ പ്രായമാകും മുമ്പ് മരണപ്പെടുകയും അതില്‍ ക്ഷമിക്കുകയും ചെയ്ത മാതാപിതാക്കള്‍ക്കു സ്വര്‍ഗം അനിവാര്യമായെന്നു നബി(സ്വ) പറഞ്ഞതായി ബുഖാരി മുസ്ലിമിന്റെ നിവേദനത്തില്‍ കാണാം.
ക്ഷമയുടെ മഹത്വത്തെയും പ്രതിഫലത്തെയും കുറിച്ചു സന്തപ്ത കുടുംബങ്ങളെ ഉല്‍ബോധിപ്പിക്കുകയും പൂര്‍വീകരുടെ മഹച്ചരിതം അനുസ്മരിക്കുകുയും ദുആ ചെയ്യുകയും ചെയ്തു പിരിയണം. ദുആ മലയാളത്തിലായാലും മതി. നബി(സ്വ) മുആദ്(റ) നോട് താഴെ കാണും പ്രകാരം പറഞ്ഞതായി ത്വബ്റാനി നിവേദനം ചെയ്തിട്ടുണ്ട്.

മിന്‍ഹാജില്‍ വിവരിച്ച തഅ്സിയത്തിന്റെ ദുആ ഇപ്രകാരമാണ്.

ഇങ്ങനെ പ്രാര്‍ഥിച്ചാല്‍ മയ്യിത്തിന്റെ അഹ്ലുകാര്‍ തിരിച്ചിങ്ങോട്ടും പ്രാര്‍ഥിക്കണം.
താങ്കളുടെ പ്രാര്‍ഥന അല്ലാഹു സ്വീകരിക്കുകയും മഹത്തായ പ്രതിഫലം നല്‍കുകയും ചെയ്യട്ടെ.
മരണാടിയന്തിരം
മരിച്ചവര്‍ക്കുവേണ്ടി ഭക്ഷണം ദാനം ചെയ്യുന്ന പതിവ് വ്യാപകമായുണ്ട്. ഈ കര്‍മ്മം അടിസ്ഥാനപരവും മയ്യിത്തിന് അതിന്റെ പ്രതിഫലം ലഭിക്കുന്നതുമാണ്. നബി(സ്വ)യുടെയും സ്വഹാബത്തിന്റെയും ചരിത്രത്തില്‍ ഇതിനു ധാരാളം തെളിവുകളുണ്ട്.
മരണ ദിവസം മുതല്‍ ഏഴുദിവസം വരെ മയ്യിത്തിന്റെ പേരില്‍ ഭക്ഷണം പാകം ചെയ്തു ദാനം ചെയ്യുന്നത് പുണ്യമായി സ്വഹാബികള്‍ അനുഷ്ഠിച്ചിരുന്നതായി ഹാവിയില്‍ ഇമാം സുയൂഥി(റ) വിശദീകരിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് പ്രബലമാണെന്നു ഇബ്നുഹജര്‍(റ) ഫതാവയില്‍ പറയുന്നു. മരിച്ചുപോയ മാതാവിനുവേണ്ടി സ്വദഖ ചെയ്താല്‍ അതു സ്വീകരിക്കപ്പെടുമോ? സഅ്ദ്ബ്നുഉബാദ(റ) നബി(സ്വ)യോടു സംശയം ചോദിച്ച സംഭവം ബുഖാരിയില്‍ കാണാം. ‘അതെ’ എന്നായിരുന്നു റസൂല്‍(സ്വ)യുടെ മറുപടി. തന്റെ മിഖ്റാഫ് എന്ന തോട്ടം സഅ്ദ്(റ) മാതാവിനു വേണ്ടി ദാനം ചെയ്യാന്‍ പ്രതിജ്ഞ ചെയ്തു. തന്റെ ജനാസ സംസ്കരണം കഴിഞ്ഞു തിരികെ വരുന്നവര്‍ക്ക് ഒരാടിനെയറുത്ത് ഭക്ഷണം പാകം ചെയ്തു കൊടുക്കണമെന്നു അബൂദര്‍റുല്‍ഗിഫാരി(റ) വസ്വിയ്യത്തു ചെയ്ത സംഭവം പ്രസിദ്ധമാണല്ലോ (താരീഖുല്‍ഉമമി വല്‍മുലൂക്ക്). “എന്റെ പിതാവ് മരിച്ചുപോയി. അദ്ദേഹമാണെങ്കില്‍ യാതൊന്നും വസ്വിയ്യത്തു ചെയ്തിട്ടുമില്ല. അവര്‍ക്കുവേണ്ടി ഞാന്‍ സ്വദഖ ചെയ്താല്‍ അദ്ദേഹത്തിനത് ഉപകരിക്കുമോ?” ഒരാള്‍ നബി(സ്വ)യോട് ചോദിച്ചു. അവിടുന്ന് പറഞ്ഞു. “അതെ, സ്വീകാര്യമാകും.” മരിച്ച മാതാവിന്റെ സ്മരണക്കു പൊ തുകിണര്‍ കുഴിപ്പിച്ച സ്വഹാബിയുടെ ചരിത്രം ഹദീസുകളിലുണ്ട്.
മരണം മുതല്‍ ഏഴുദിവസം, അല്ലെങ്കില്‍ നാല്‍പതു ദിവസം പരേതാത്മാവിനെ പരീക്ഷിക്ക പ്പെടുമെന്ന് ഫതാവല്‍ ഹദീസിയ്യയില്‍ കാണാം. മരിച്ചതിന്റെ മൂന്നാം നാളും ഏഴാം ദിവസവും നാല്‍പതിനും പ്രത്യേക പ്രാര്‍ഥനകളും അന്നദാനവും മറ്റും നടത്തുന്നതിന്റെ താത്പര്യം ഇതാണ്.
നശ്വരമീലോകം
മരണത്തിന്റെ അനിവാര്യത വെച്ചു നോക്കുമ്പോള്‍ മനുഷ്യന്‍ എത്ര നിസ്സാരനാണ്. നൂറുകൂട്ടം പരിപാടികളുമായി സുഖസൌകര്യങ്ങളുടെ പറുദീസയില്‍ രാജാക്കന്മാരായി ജീവിച്ചവരെല്ലാം മരിച്ചുപോയി. അവരെയെല്ലാം ചെയ്തത് ഇപ്പറഞ്ഞതുപോലെയാണ്. ദൈവത്തെ വെല്ലുവിളിച്ച ധി ക്കാരികള്‍, പണക്കൊഴുപ്പില്‍ അഹങ്കരിച്ച പ്രഭുക്കള്‍, ലോകം വിറപ്പിച്ച മഹാരാജാക്കന്മാരും ചക്രവര്‍ത്തിമാരും എല്ലാം ഈ മണ്ണിലാണു കിടന്നത്. പേരിനോടൊപ്പം മഹത്വത്തിന്റെയും പ്രതാപത്തിന്റെയും നീണ്ട വാലുകള്‍ തുന്നിച്ചേര്‍ത്തു വിലസിയ ഉന്നതന്മാരായാലും ആരാലും ശ്രദ്ധിക്കാതെ ജീവിച്ച സാധാരണക്കാരനായാലും ജീവന്‍ പോയിക്കഴിഞ്ഞാല്‍ മയ്യിത്ത് എന്നു മാത്രമേ വിളിക്കൂ.
ഖബ്റില്‍ വെക്കുമ്പോള്‍ തലയിലെ തുണി നീക്കി കവിള്‍ത്തടം മണ്ണില്‍ ചേര്‍ത്തു വെക്കണമെന്നു പറഞ്ഞതു ശ്രദ്ധിച്ചില്ലേ? എത്രയെത്ര ചുടുചുംബനങ്ങള്‍ ഏറ്റുവാങ്ങിയ കവിളായിരിക്കുമത്? ആ അധരങ്ങള്‍ ഒന്നു ചലിച്ചാല്‍ ഭൂമിയില്‍ ഒരു വിപ്ളവം നടക്കുമായിരുന്നില്ലേ? ആപ്പിളു പോലെ തുടുത്ത ആ കവിളിന്റെ അന്ത്യവിശ്രമം എവിടെയാണ്? കളിച്ചു മദിച്ചു നടക്കുമ്പോള്‍ നാ മാരെങ്കിലും ഇതെല്ലാം ഓര്‍ക്കാറുണ്ടോ?
കരളിന്റെ കഷണങ്ങളായ മക്കളായിരിക്കാം. സ്നേഹം കൊണ്ടു വീര്‍പ്പുമുട്ടിച്ച സഹധര്‍മ്മിണിയായിരിക്കാം. കോടികളുടെ സമ്പാദ്യം തലക്കരികിലെ ഷെല്‍ഫില്‍ സൂക്ഷിച്ചിട്ടുണ്ടാകാം. ശ്വാസം നിലച്ചുകഴിഞ്ഞാല്‍ എല്ലാം കൈവിട്ടു. പിന്നെ പരമദരിദ്രനായി. സമ്പാദിച്ചുകൂട്ടിയ സ്വത്തിനെല്ലാം അവകാശികളായി. മയ്യിത്തു വെറും പാപ്പര്‍; ഇതാണ് ജീവിതം. ഈ ലോകത്തിനു കണക്കാക്കാവുന്ന വില ഇത്രയേ ഉള്ളൂ.
പിന്നെ വിലയുള്ളതു പാരത്രിക ജീവിതമാണ്. അവിടെ മരണമില്ല. ഇനി തീരുമാനിക്കുക; നശ്വരമായ ഭൌതിക സുഖം വേണോ, അനന്തമായ പാരത്രിക സൌഖ്യം വേണോ?

നബി(സ്വ) യുടെ ആഹാര ക്രമം


പ്രവാചകന്‍ മുഹമ്മദ് നബി (സ) ആരോഗ്യത്തിനു വളരെയേറെ പ്രാധാന്യം നല്കിയിരുന്നു. ഖുര്ആന്‍ രണ്ടാം അധ്യായത്തിലെ 195-ാം വാക്യത്തില്‍- നിങ്ങളുടെ ശരീരത്തെ നാശത്തിലേക്കു വലിച്ചിഴയ്ക്കരുത് എന്നു കാണാം. ഇങ്ങനെ ആരോഗ്യ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടു ധാരാളം നബി വചനങ്ങള്‍ പ്രവാചക ജീവിതവുമായി ബന്ധപ്പെട്ട ഗ്രന്ഥങ്ങളില്‍ കാണാം. പ്രവാചകന്‍ പറഞ്ഞു- മനുഷ്യനു നല്‍കപ്പെട്ട അനുഗ്രഹങ്ങളില്‍ പ്രധാനപ്പെട്ടത് ആരോഗ്യമാണ്. (ഥിബîുന്നബവി പേജ്: 221)

നബി(സ്വ) യുടെ ആഹാര ക്രമം

ഒന്നിനും നിര്‍ബ്ബന്ധം കാണിച്ചിരുന്നില്ല. കിട്ടിയത് ഭക്ഷിക്കും. ഒറ്റയ്ക്ക് കഴിക്കുന്നത് ഇഷ്ടമില്ല. ഒരു പ്ലൈറ്റിനു ചുറ്റും കൂടുതല്‍ ആളുകള്‍ ഇരുന്ന് വാരിയെടുക്കുന്ന രീതിയാണ് ഏറെ ഇഷ്ടം. ചാരിയിരുന്ന് ഭക്ഷിക്കില്ല. ഇടത് മുട്ട്കാലും ചന്തിയും തറയില്‍ വെച്ച് വലത് മുട്ടുകാല്‍ പൊക്കിനിര്‍ത്തിയാണ് ഭക്ഷണം കഴിക്കാനിരിയ്ക്കുന്നത്. ഈ രൂപം സ്വീകരിച്ച് അവിടുന്ന് പറയുമായിരുന്നു,ഞാന്‍ അടിമതന്നെ. അടിമ ഭക്ഷണം കഴിക്കുന്നത് പോലെ ഞാന്‍ ഇരിക്കുന്നു.

പൊള്ളുന്ന ചൂടോടെയുള്ള ഭക്ഷണം കഴിക്കില്ല. വിരല്‍ പൊള്ളിച്ചും കുടല്‍ ഉരുകിയും ഭക്ഷണം കഴിക്കല്‍ ‘ബറകത്’ കെടുത്തിക്കളയും. പ്ലൈറ്റിനു തന്നോടടുത്ത ഭാഗത്തില്‍ നിന്ന് മാത്രമേ എടുക്കുള്ളു. മൂന്ന് വിരല്‍ മാത്രം ഉപയോഗിച്ചാണ് ആഹാരംകഴിക്കുക,വല്ലപ്പോഴും നാലാം വിരലുമുണ്ടാവും. ഒരു വിരല്‍ മാത്രമോ രണ്ട് വിരല്‍ മാത്രമോ ഉപയോഗിച്ച് ആഹരിക്കുന്നതിനെ വിലക്കി. ആദ്യത്തേത് രാജാക്കന്മാരുടെ രീതിയും രണ്ടാമത്തേത് പിശാചിന്റെ രീതിയുമാണ്. കത്തിയും മുള്ളും കൊള്ളാവുന്ന ഫാഷന്‍ അല്ല.

ഉമിയത്രയും പാറ്റിക്കളഞ്ഞിട്ടില്ലാത്ത യവത്തിന്റെ റൊട്ടിയാണ് കഴിക്കാറ്. പഴങ്ങളില്‍ ഏറെ ഇഷ്ടം ബത്തക്കയും, മുന്തിരിയുമായിരുന്നു. എന്നാല്‍ അധികവും അവിടുത്തെ ഭക്ഷണം കാരക്കയും വെള്ളവും തന്നെ. പാലും കാരക്കയും ഒന്നിച്ച് കഴിക്കുകയും അവയെ ‘അല്‍-അഥ്വ്യബൈനി‘ എന്ന് വിശേഷിപ്പിക്കുകയും ചെയ്യുമായിരുന്നു.

ചുരങ്ങ ഏറെ ഇഷ്ടമായിരുന്നു. പത്തിരിക്ക് മാംസവും ചുരങ്ങയും കൂട്ട് ചേര്‍ക്കാറുണ്ട്. കറി വെക്കുമ്പോള്‍ കൂടുതല്‍ ചുരങ്ങയിടാന്‍ പറയമായിരുന്നു. ദുഃഖിതന്റെ മനസ്സിന് ബലമേകാന്‍ ചുരങ്ങ ഉപകരിക്കും എന്നാണ് കാരണം പറഞ്ഞത്. മാംസത്തിലേക്ക് തലതാഴ്ത്തിപ്പിടിക്കുകയല്ല, മാംസം പൊക്കി വായിലേക്കെത്തിക്കുകയാണ് ചെയ്തിരുന്നത്. ആടിന്റെ ശരീരഭാഗത്തില്‍ നിന്ന് കൈകുറകും ചുമല്‍ ഭാഗവുമായിരുന്നു ഇഷ്ടം. എന്നാല്‍ ആടിന്റെ ലിംഗം, വൃഷ്ണ മണി, മൂത്രസഞ്ചി, പിത്തസഞ്ചി തുടങ്ങിയവ ഭക്ഷിക്കില്ല. വെറുപ്പായിരുന്നു അവ. വെള്ളുള്ളി, ഉള്ളി, ദുര്‍ഗന്ധമുള്ള മറ്റ് പച്ചക്കറി ഇവ ഭക്ഷിക്കാറില്ല. ചട്ടിണി, അച്ചാര്‍ വിഭാഗത്തില്‍ സുര്‍ക്കയും കാരക്കയുടെ വിവിധ ഇനങ്ങളില്‍വെച്ച് അജ്വ എന്ന ഇനവുമായിരുന്നു പ്രിയങ്കരം. ‘അജ്വാ’ കാരക്ക വിഷത്തിനും സിഹ്റിനും ശമനമാണെന്ന് അവിടുന്ന് പ്രസ്താവിച്ചു.

ഉടുമ്പിന്റെ മാംസത്തോടും അകത്തിറച്ചിയോടും വിരക്തിയായിരുന്നു. എന്നാല്‍ തടസ്സമില്ല താനും. വിരലുകള്‍കൊണ്ട് പ്ലൈറ്റ് തുടച്ചെടക്കും. വിരല്‍ ഒരോന്നായി ഊമ്പും. ഭക്ഷണ പദാര്‍ഥത്തിന്റ ഏത് അംശത്തിലാണ് ‘ബറകത്’ എന്ന് പറയാന്‍ വയ്യല്ലോ.

വെള്ളം കുടിക്കുമ്പോള്‍ മൂന്ന് ഘട്ടങ്ങളാക്കിയാണ് കുടിക്കുക. ഒറ്റയടിക്ക് വലിച്ചു കുടിക്കില്ല. പാത്രത്തിലേക്ക് ശ്വാസം വിടുന്നത് തടഞ്ഞിട്ടുണ്ട്. കുടിച്ചതിന്റെ ബാക്കി നല്‍കുക വലത് വശത്തുള്ളവരിലേക്കാണ്. ഇടത് വശത്താണ് ഉന്നതന്മാരുള്ളതെങ്കില്‍ വലത് വശത്തുള്ളവരോടു സമ്മതം വാങ്ങിയതിന് ശേഷമേ ഉന്നതന്മാര്‍ക്ക് നല്‍കുകയുള്ളു. ചിലപ്പോഴെല്ലാം ഭക്ഷണ പാനീയങ്ങള്‍ സ്വന്തം നിലയില്‍ എടുത്ത് കഴിക്കാറുണ്ടായിരുന്നു.

ഇസ്‌ലാമിലെ ഭക്ഷണം

ജീവിതം നിലനിര്‍ത്തുന്നതിന്‌ ആവശ്യമായ ഭക്ഷണം കഴിക്കണമെന്ന്‌ ആവശ്യപ്പെടുന്നതോടൊപ്പം ഇസ്‌ലാം ചില ഭക്ഷണങ്ങള്‍ അനുവദിക്കുകയും ചിലത്‌ വിരോധിക്കുകയും ചെയ്‌തിട്ടുണ്ട്‌. മനുഷ്യന്റെ ആരോഗ്യപരവും സാമൂഹികവുമായ നന്മ മുന്നില്‍ കണ്ട്‌ കൊണ്ടാണ്‌ ചിലത്‌ കഴിക്കരുതെന്ന്‌ ഇസ്‌ലാം ആവശ്യപ്പെട്ടിരിക്കുന്നത്‌. മദ്യവും മറ്റു ലഹരി പദാര്‍ത്ഥങ്ങളും കഴിക്കരുതെന്ന്‌ ഇസ്‌ലാം ആവശ്യപ്പെടുന്നത്‌ ഇതിന്റെ അടിസ്ഥാനത്തിലാണ്‌. മനുഷ്യന്‌ ഹാനി വരുത്താത്ത സസ്യ- മാംസ ഭക്ഷണങ്ങള്‍ അനുവദിക്കുന്ന ഇസ്‌ലാം ഭക്ഷിക്കാവുന്ന ജീവികളുടെ മാംസം അനുവദനീയമാവണമെങ്കില്‍ അവയെ ഇസ്‌ലാമിക മാനദണ്‌ഡപ്രകാരം അല്ലാഹുവിന്റെ നാമം ഉച്ചരിച്ച്‌ കൊണ്ട്‌ മൂര്‍ച്ചയുളള കത്തിയുപയോഗിച്ച്‌ കഴുത്ത്‌ മുറിയുന്ന രൂപത്തില്‍ ഒരു മുസ്‌ലിം അറുക്കണമെന്ന്‌ കല്‍പ്പിക്കുന്നു.

നിഷിദ്ധമായ ഭക്ഷണങ്ങള്‍

-മദ്യം മറ്റു ലഹരി പദാര്‍ത്ഥങ്ങള്‍

-മത്സ്യം, വെട്ടുകിളികള്‍ എന്നിവയുടേതല്ലാത്ത ശവങ്ങള്

-ജീവികളുടെ രക്തം നായ, പന്നി, കുരങ്ങ്‌, കഴുത തുടങ്ങിയ മൃഗങ്ങള് ‍

-മാംസ ഭുക്കുകളായ മൃഗങ്ങള്‍

-കാലു കൊണ്ട്‌ ഇരപിടിക്കുന്ന പക്ഷികള്‍

-പൂച്ച- എലി വര്‍ഗ്ഗങ്ങള്‍, ഇഴജന്തുക്കള്‍

-മ്ലേച്ഛതയുമായി ബന്ധപ്പെടുന്ന ജീവികള്‍

-കരയിലും വെളളത്തിലും ജീവിക്കാന്‍ കഴിയുന്ന ഉഭയ ജീവികള്‍

ഭക്ഷണ രീതി

ഭക്ഷണം കഴിക്കുന്നതിന്‌ ഇസ്‌ലാം ചില നിയമങ്ങളും മര്യാദകളും പഠിപ്പിക്കുന്നുണ്ട്‌. ഭക്ഷണം കഴിക്കുന്നതിന്‌ മുമ്പും കഴിച്ചതിന്‌ ശേഷവും കൈ രണ്ടും കഴുകുക, തുടങ്ങുമ്പോള്‍ അല്ലാഹുവിന്റെ നാമത്തില്‍ ചെയ്യുക (ബിസ്‌മില്ലാഹിര്‍ റഹ്‌മാനിര്‍ റഹീം എന്ന്‌ ഉരുവിടുക) വിരമിക്കുമ്പോള്‍ അല്ലാഹുവിനെ സ്‌തുതിക്കുക (അല്‍ ഹംദു ലില്ലാഹ്‌ എന്ന്‌ പറയുക), വലത്‌ കൈകൊണ്ട്‌ കഴിക്കുക, ഒരുമിച്ചിരുന്നു ഭക്ഷിക്കുക, മിതത്വം പാലിക്കുക തുടങ്ങിയവയെല്ലാം ഇസ്‌ലാം പ്രോത്സാഹിപ്പിക്കുകയും പ്രതിഫലം നല്‍കുകയും ചെയ്യുന്ന കാര്യങ്ങളാണ്‌…–

നബിദിനാഘോഷം: വഹ്ഹാബീ തല്ബീസുകൾക്ക് മറുപടി - ഭാഗം രണ്ട്:(Noufal Kallachi)

നബിദിനാഘോഷം: വഹ്ഹാബീ തല്ബീസുകൾക്ക് മറുപടി - ഭാഗം രണ്ട്:
➖➖➖➖➖➖➖➖➖
7⃣ ആം പ്രശ്നം:
മൗലിദ്‌ കഴിക്കൽ മുമ്പ്‌ പതിവില്ലാത്തതാണെന്ന ഇന്നത്തെ രീതിയിലുള്ള ആഘോഷ പരിപാടികളെ കുറിച്ച്‌ ഇമാമീങ്ങൾ പറഞ്ഞത്‌ അപ്പടി മായം ചേർക്കാതെ ഉദ്ധരിച്ച്‌ പഠിപ്പിച്ച തഴവ ഉസ്താദിന്റെ വരികളെ യാതൊരു ജാള്യതയുമില്ലാതെ വ്യഭിചരിക്കുകയാണ്‌ കുറിപ്പുകാരനും അവരുടെ ആശയക്കാരും എന്നും ചെയ്യുന്നത്‌. എന്നിട്ട് സാധാരണക്കാരുടെ മുമ്പിൽ തഴവ അവർകളെ മൗലിദാഘോഷ വിരോധി ആക്കി ചിത്രീകരിക്കുക എന്ന നീചവും നിക്രുഷ്ടവുമായ പരിപാടി..
🔪🔪🔪🔪🔪🔪🔪🔪
ഇന്നീ കാണുന്ന മൗലിദാഘോഷം സുന്നത്താണെന്ന് (പുണ്യകർമ്മം) സമർത്ഥിച്ച ഇമാമീങ്ങളുടെ ഇബാറത്തുകൾ പോലും അടർത്തിമാറ്റി അവരുടെ മേൽ വഹ്ഹാബിസത്തിന്റെ ചീഞ്ഞ ആശയം കെട്ടിവെക്കാൻ ഉപയോഗിക്കുന്ന പതിവ്‌ രീതിയുടെ തനിയാവർത്തനമാണീ തഴവ ബൈത്തിലും ചെയ്തത്‌.
മഹാനായ തഴവ ഉസ്താദ്‌ തുടർന്നെഴുതുന്ന വരികൾ നോക്കിയാൽ മനസ്സിലാകും ഇവരുടെ കാപട്യം.

" നബിക്കുള്ള മൗലീദ് വീട്ടിലും ഓതെണ്ടതാ...
അതിനാൽ മുസീബതൊക്കെയും നീങ്ങുന്നതാ...
കള്ളന്റെ ശല്യം തന്നെയും ഒതുങ്ങുന്നതാ...
ദാരിദ്രവും നീങ്ങുന്നതായ് കാണുന്നതാ...."

അറബിയിലുള്ള കിതാബുകളിൽ നിന്ന് ഇഷ്ടമുള്ളത് എടുക്കുകയും ഇഷ്ടമില്ലാത്തത് തള്ളുകയും - വാലും തലയും മുറിച്ച് ഉദ്ദരിക്കുകയും ചെയ്യുന്ന വൃത്തികെട്ട പ്രവർത്തനങ്ങൾ ഇവരുടെ സ്ഥിരം സ്വഭാവമാണ്. ഇത് മലയാളത്തിലുള്ള തഴവായുടെ പാട്ടിലും അനുവർത്തിക്കുന്നുവെന്നു മാത്രം ....
🚫🚫🚫🚫🚫🚫🚫🚫🚫
8⃣ ആം പ്രശ്നം:
അല്ലാഹുവിന്റെ തിരുകലാമിലെ ആയത്തിൽ പറഞ്ഞ കാര്യത്തെ മൗലിദാഘോഷത്തിനു എതിരായി തെളിവായുദ്ധരിച്ച "മഹാനായ" കുറിപ്പുകാരനോട്‌ ചോദിക്കാനുള്ളത്‌
👇👇👇❓❓❓👇👇👇
ഈയൊരു ആയത്തിൽ പറഞ്ഞത്‌ എന്തെന്ന് ഇമാം നവവി തങ്ങളുടെ ഉസ്താദായ ഇമാം അബൂശാമക്ക്‌ തിരിഞ്ഞില്ലേ ??
ലക്ഷക്കണക്കായ ഹദീസുകൾ മന:പാഠമുണ്ടായിരുന്ന,സ്വഹീഹുൽ ബുഖാരിക്ക്‌ വിശദീകരണം എഴുതിയ, ഹാഫിളുദ്ദുന്യാ ഇമാം ഇബ്നു ഹജർ തങ്ങൾക്ക്‌ മനസ്സിലായില്ലേ?
അഞ്ഞൂറിൽ പരം കിത്താബുകൾ എഴുതിയ ഇൽമിന്റെ കരകാണാക്കടലായ ഇമാം സുയൂഥിക്ക്‌ തിരിഞ്ഞില്ലേ ?
〰〰〰〰〰〰〰〰
നബിതങ്ങളെ ഇത്തിബാ ചെയ്യൽ അവിടുത്തോടുള്ള സ്നേഹപ്രകടനത്തിന്റെ ഒരു രൂപം ആണ്‌ എന്ന് വെച്ച്‌ അവിടുത്തെ മദ്‌ഹ്‌ പറയൽ സ്നേഹപ്രകടനത്തിന്റെ മറ്റൊരു രൂപമല്ല എന്ന് പറയാൻ നിങ്ങൾക്കൊന്നും നാണമില്ലേ..??
സ്വഹാബാക്കൾ അവിടുത്തെ തിരുശരീരത്തിൽ നിന്നും വരുന്ന വുളൂ ഇന്റെ വെള്ളത്തിനു വേണ്ടി ലഹള കൂടിയത്‌ അവിടുത്തോടുല്ല സ്നേഹപ്രകടനത്തിൽ വരില്ലേ??
ഹിജ്ര വന്ന നബിതങ്ങളെ 'ത്വല അൽ ബദ്രു' പാടി വരവേറ്റ സ്വഹാബാക്കൾ ചെയ്തത്‌ സ്നേഹപ്രകടനമല്ലേ..!?
🎵🎵🔭🔭🎵🎵🔭🔭
9⃣ ആം പ്രശ്നം:
നരകത്തിൽ നിന്നും മോചനം നേടാനുള്ളതും സ്വർഗ്ഗത്തിലേക്ക് അടുപ്പിക്കുന്നതൊക്കെ നബി തങ്ങൾ പഠിപ്പിച്ചിട്ടുണ്ടെന്നും അതിനാൽ നബിദിനാഘോഷം തെറ്റാണ് എന്നതാണ് അടുത്ത വിഷയം.
സത്യത്തിൽ ഇസ്ലാം എന്ന അന്യൂനവും സമ്പൂർണ്ണവുമായ മതത്തിന്റെ സമഗ്രതയെ പറ്റി ഒരക്ഷരം അറിയില്ല കുറിപ്പുകാരന് എന്നതിൽ സംശയമില്ല. കാരണം നബിതങ്ങൾ (സ്വ) പഠിപ്പിച്ചു എന്നത് എല്ലാ ഓരോ കര്മ്മങ്ങളുടെയും വിധികൾ ആണ് എന്ന് ഒരാളും പറയില്ല കാരണം ഖിയാമം വരെ വരുന്ന എല്ലാ പുതിയ പുതിയ കാര്യങ്ങൾക്കും വിധി ഇസ്ലാമിൽ ഉണ്ട് - ഉണ്ടാകണം. അപ്പോൾ ഇന്ന് ആദ്യമായി ഒരു കർമ്മം തുടങ്ങിയാൽ അതിനുള്ള വിധിയും ഇസ്ലാമിൽ വേണം.അല്ലെങ്കിൽ ഇസ്ലാമിനു സമ്പൂർണ്ണത ഉണ്ട്‌ എന്ന് പറയാൻ കഴിയില്ലല്ലോ.മാത്രമല്ല എല്ലാ വിധികളും നബിതങ്ങൾ (സ്വ) പഠിപ്പിച്ചു എങ്കിൽ പിന്നെ ഇജ്തിഹാദ്‌ എന്ന ഒരുഭാഗം തന്നെ ഉണ്ടാകില്ലല്ലോ..!
🔎🔍🔎🔍🔎🔍🔎🔍
ആധുനിക കർമ്മ ശാസ്ത്ര വിഷയങ്ങളിൽ എല്ലാം നബിതങ്ങൾ (സ്വ) നേരിട്ട് വിധി പറഞ്ഞു എന്ന് ഒരാളും പറയില്ല - എന്നാൽ എല്ലാ വിധികളും അതാത് കാലത്തെ പണ്ഡിതൻമാർക്ക് കണ്ടെത്താൻ കഴിയുന്ന പ്രമാണങ്ങൾ നബിതങ്ങൾ പഠിപ്പിച്ചിട്ടുണ്ട് - അതാണ്‌ ഖുർആനും സുന്നത്തും. അപ്പൊ പുതുതായി ഒരു വിഷയം ഉണ്ടായാൽ അതിന്റെ വിധി കണ്ടെത്താനുള്ള അടിസ്ഥാനപ്രമാണം നബിതങ്ങൾ പഠിപ്പിച്ചു എന്നാണ് ആ ഹദീസിന്റെ ഉദ്ദേശ്യം.
ഇനി കുറിപ്പിൽ പറഞ്ഞത് തന്നെ എടുക്കുകയാണെങ്കിൽ, കേരളത്തിൽ വഹ്ഹാബീ പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കൾ വിപുലമായി മൗലിദ് ആഘോഷിക്കുകയും ആഘോഷിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അപ്പൊ കെ. എം മൗലവിയും ഈ ക്കെ മൗലവിയും വക്കം മൗലവിയും അടക്കമുള്ള ആളുകൾക്കൊന്നും ഇത് നബിതങ്ങൾ പഠിപ്പിക്കാതത് കൊണ്ട് ബിദ് അത്താണ്, തെറ്റാണ് എന്ന് അറിയില്ലായിരുന്നോ? അതോ ഇവരും ബിദഈകൾ ആണെന്നാണോ നിങ്ങളുടെയും വാദം? അതോ അവരൊക്കെ മരിച്ച ശേഷം കേരള വഹ്ഹാബികൾക്ക് പുതിയ വഹിയ് വല്ലതും ഇറങ്ങിയോ..?
❓✖❓✖❓✖❓✖❓
ഇവർ എല്ലാവരും പറഞ്ഞത് ഒരുപാടുണ്ട് - ഒരു സാമ്പിളിന് താഴെ:
"റബീഉല്‍ അവ്വല്‍ മാസംവരുമ്പോള്‍ മുസ്ലിംകളായ നമ്മുടെ മനസില്‍ എന്തെന്നില്ലാത്ത ഒരു സന്തോഷവും ആഹ്ലാദവും ഉണ്ടായിത്തീരുന്നു, ഇതിനുള്ള കാരണം എന്തായിരിക്കുമെന്ന് തേടി നടക്കേണ്ടതില്ല. ലോകഗുരുവായ മുഹമ്മദ്‌ മുസ്തഫ (സ) ജനിച്ചത്‌ റബീഉല്‍ അവ്വല്‍ മാസത്തിലാണ് . അതുകൊണ്ട് തന്നെയാണ് ഈ മാസം അടുത്ത് വരുമ്പോള്‍ മുസ്ലിമീങ്ങള്‍ സന്തോഷിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്നത്. നബിയ്യുനാ മുഹമ്മദ്‌ (സ്വ) യെപറ്റി അറിയുന്ന ഏതൊരാള്‍ക്കും ഈ മാസം വരുമ്പോള്‍ സന്തോഷിക്കാതിരിക്കാന്‍ സാധിക്കില്ല. എന്തുകൊണ്ടെന്നാല്‍ ലോകത്തിന് റഹ്മത്തായിട്ടാണ് അള്ളാഹു തആലാ മുഹമ്മദ്‌ നബിയെ അയച്ചിട്ടുള്ളത്‌ (അല്‍ മുര്‍ഷിദ് പുസ്തകം 1ലക്കം 5)"
👆🔥👆🔥👆🔥👆🔥
ഇനിയും നോക്കിയാൽ ഷാഫിഈ തങ്ങളടക്കം ലോകത്ത് കഴിഞ്ഞു പോയ സകല ഇമാമീങ്ങളും "നബിതങ്ങൾ പഠിപ്പിക്കാത്തത് എന്ന അർത്ഥത്തിൽ ബിദ്അതിനെ നിർവ്വചിക്കുകയാണെങ്കിൽ ബിദ് അത് നല്ലതും ചീത്തയും ഉണ്ട് " എന്ന് പഠിപ്പിച്ചു - ഇവർക്കാർക്കും ഈ ഹദീസ് മനസ്സിലായില്ലേ..? പത്ത് ലക്ഷം ഹദീസ് അറിയാമായിരുന്ന ഇമാം ഷാഫിഈ തങ്ങൾക്ക് (സ്വ) മനസ്സിലാകാത്തത് ഇന്ന് ലഭ്യമായ ഇരുപതിനായിരത്തിൽ ചുവടെ ഹദീസുകൾ വെച്ച് നിങ്ങൾക്ക് മനസ്സിലായി എന്ന് വിശ്വസിക്കാൻ മുസ്ലിമീങ്ങളെ കിട്ടുമോ..?
🚦🚦🚦🚲🚦🚦🚦
🔟ആമത്തെ വിഷയം:
നബിതങ്ങൾ (സ്വ) നേരിട്ട്‌ പറഞ്ഞോ ചെയ്തോ പഠിപ്പിക്കാത്ത ഒരു കാര്യവും പ്രതിഫലം കാംക്ഷിച്ച്‌ ചെയ്യാൻ പാടില്ല - അങ്ങനെ ആരെങ്കിലും ചെയ്താൽ അത്‌ കഠിനപാപമായ ബിദ്‌അത്താണെന്ന് നബിതങ്ങൾ തന്നെ പഠിപ്പിച്ചിട്ടുണ്ട്‌ എന്നതാണടുത്ത പ്രശ്നം.
🔎📝🔍📝🔎📝🔍📝
ഒരു കൂട്ടം മനുഷ്യർക്ക്‌ ലവലേശം ചിന്താശേഷി ഇല്ലാതെ പോയാൽ ഇങ്ങനെ ഇരിക്കും..ബിദ്‌അത്തിനെതിരെ ഘോരഘോരം ശബ്ദിക്കുന്നത്‌ പുണ്യകരമായ ദഅ് വത്താണെന്ന് പറയുകയും അതിന്‌ വേണ്ടി നബിതങ്ങൾ പഠിപ്പിക്കാത്ത ബിദ്‌അത്തായ ഫെയ്സ്‌ ബുക്കും വാട്സ്‌ അപ്പും ഉപയോഗിക്കുകയും ചെയ്യുന്നു! ഇവരുടെ തന്നെ ഭാഷയിലും വാദപ്രകാരവും നോക്കിയാൽ തികഞ്ഞ ബിദ്‌ അത്തായ രീതിയിൽ ദഅ് വത്ത്‌ ചെയ്തിട്ട്‌ അതിൽ നിന്നും പുണ്യം പ്രതീക്ഷിക്കുകയും ചെയ്യുന്നു..!
നബിതങ്ങൾ പഠിപ്പിക്കാത്ത ബിദ്‌ അത്തായ കെ.എൻ.എമ്മിലും, ജമാ അത്തെ ഇസ്ലാമിയിലും പ്രവർത്തിക്കുന്നു - അതിൽ പ്രവർത്തിക്കുന്നത്‌ കൊണ്ട്‌ പുണ്യം പ്രതീക്ഷിക്കുന്നു - അഥവാ ബിദ്‌ അത്‌ ചെയ്തിട്ട്‌ അതിൽ നിന്നും പുണ്യം പ്രതീക്ഷിക്കുന്നു..!
എണ്ണിയാൽ ഒടുങ്ങാത്ത ഇത്തരം കാര്യങ്ങൾ പ്രവർത്തിക്കുകയും അതിൽ നിന്നൊക്കെ അല്ലാഹുവിങ്കൽ പ്രതിഫലം ലഭിക്കും എന്ന് വിശ്വസിക്കുകയും ചെയ്യുന്ന ഒരു കൂട്ടം പടുജാഹിലുകൾ ആണ്‌ നബിദിനാഘോഷത്തെ എതിർക്കുന്ന കേരള വഹ്ഹാബി സംഘം.
🐛 🐛 🐛 🐛 🐛 🐛 🐛
ഇനി എന്താണ്‌ ബിദ്‌ അത്ത്‌ എന്ന് നാമാദ്യം പഠിക്കേണ്ടതുണ്ട്‌. എങ്കിലേ "എല്ലാ ബിദ്‌ അത്തുകളും ളലാലത്താണ്‌" എന്ന ആദരവായ നബിതങ്ങൾ (സ്വ) പറഞ്ഞതിന്റെ ഉദ്ദേശ്യം മനസ്സിലാകൂ.
ബിദ്‌ അത്ത്‌ രണ്ട്‌ അർത്ഥത്തിലുണ്ട്‌ - ഭാഷാപരമായതും സാങ്കേതിക (ശറഇയ്യായ) മായതും.
നബിതങ്ങളുടെ കാലത്ത്‌ ഇല്ലാത്ത എന്തൊക്കെയുണ്ടോ അതൊക്കെ ഭാഷാപരമായ അർത്ഥത്തിൽ ബിദ്‌ അത്താണ്‌, എന്നാൽ സാങ്കേതിക ഭാഷയിൽ ഒരു കാര്യം ബിദ്‌അത്ത്‌ എന്ന് പറയണം എങ്കിൽ അതിൽ തന്നെ രണ്ട് രൂപങ്ങൾ മനസ്സിലാക്കണം.
🍃🍁🍃🍁🍃🍁🍃🍁🍃
10 ലക്ഷത്തിൽ പരം ഹദീസും അല്ലാഹുവിന്റെ കലാമായ വിശുദ്ധ ഖുർആനിൽ നിന്ന് നേരിട്ട് കർമ്മശാസ്ത്ര വിധികൾ കണ്ടെത്താൻ കഴിവുണ്ടായിരുന്ന സ്വതന്ത്ര മുജ്തഹിദുകളായ നാല് പേരിൽ ഒരാളായിരുന്ന, അല്ലാഹുവിന്റെ റസൂൽ(സ്വ) തങ്ങൾ "ഭൂമിയുടെ അടുക്കുകൾ നിറയെ ഇൽമ് കൊണ്ട് നിറക്കും" എന്ന് പ്രവചിച്ച ഇമാം ഷാഫിഈ തങ്ങൾ(റ) പറയട്ടെ:
📝🔍👉💯 📝🔍👉💯
المحدثات من الأمور ضربان
" മഹാൻ പറയുന്നു: പുതുതായി ഉണ്ടാക്കപ്പെട്ട കാര്യങ്ങൾ രണ്ടു വിധത്തിലുണ്ട്.
أحدهما ما أحدث يخالف كتابا أو سنة أو أثرا أو إجماعا ، فهذه البدعة الضلالة ،
ഒന്ന്:-
കിതാബ്‌(ഖുർആൻ),സുന്നത്ത്‌,ഇജ്‌മാഅ്,സ്വഹാബത്തിൽ നിന്നും ഉദ്ധരിക്കപ്പെട്ടത് എന്നിവയിൽ ഏതിനോടെങ്കിലും എതിരായ രീതിയിൽ ഉണ്ടാക്കപ്പെട്ടത് - ഇതാണ് പിഴച്ച (നബിതങ്ങൾ പറഞ്ഞ ളലാലത്തായ) ബിദ്‌അത്ത്‌.
والثانى ما أحدث من الخير وهذه محدثة غير مذمومة
രണ്ട്:-
മുകളിൽ പറയപ്പെട്ട നാല് പ്രമാണങ്ങളിൽ ഒന്നിനോട് പോലും എതിരാകാത്ത രീതിയിൽ ഉണ്ടാക്കപ്പെട്ട നല്ല കാര്യങ്ങൾ - ഇതാണ് ആക്ഷേപാർഹമല്ലാത്ത പുതുതായി ഉണ്ടാക്കപ്പെട്ട കാര്യങ്ങൾ (ബിദ്അത്ത്)".
🚦🚩🚥🚩🚦🚩🚥🚩
നോക്കൂ എത്ര കൃത്യമായാണ് മഹാൻ വിശദീകരിച്ചത് - അഥവാ നബിതങ്ങൾ പറഞ്ഞ "എല്ലാ ബിദ്അതും ളലാലതാണ്" എന്നതിന്റെ അർഥം നാല് പ്രമാണങ്ങളിൽ ഏതിനോടെങ്കിലും എതിരായ ബിദ്അതുകൾ എന്നാണ്.അല്ലാതെ നബിതങ്ങൾ(സ്വ) യുടെ കാലത്തില്ല എന്നതിനാൽ എല്ലാം പിഴച്ച ബിദ്അത്ത് ആകുന്നില്ല.
അറിവിന്റെ മഹാസമുദ്രമായ ഈ ഷാഫിഈ ഇമാം പറഞ്ഞ രണ്ട് ബിദ്അത് ഉണ്ട് എന്നതിനെ അംഗീകരിക്കാത്ത വഹ്ഹാബീ സമൂഹമാണ് ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ "ഷാഫിഈ ഇമാം ആഘോഷിച്ചോ?" എന്ന് ചോദിക്കുന്നത്. ഷാഫിഈ ഇമാം ആഘോഷിച്ചെങ്കിലും ഇവർ അംഗീകരിക്കില്ല എന്നതാണ് സത്യം - അംഗീകരിക്കും എങ്കിൽ ബിദ്അത്ത് എന്നതിൽ എല്ലാം തെറ്റായതല്ല - അതിൽ നല്ലതും ചീത്തയും ഉണ്ട് എന്ന് ഇമാം പറഞ്ഞത് അവർ അംഗീകരിക്കുന്നു എന്ന് സമ്മതിക്കട്ടെ.
➖✔➖✔➖✔➖✔➖
"ശറഇന്റെ വീക്ഷണത്തിൽ ബിദ്അത്ത് എന്ന് പറഞ്ഞാൽ മതപരമായ ലക്ഷ്യങ്ങൾക്ക് (നാല് പ്രമാണങ്ങൾക്ക്) നിരക്കാത്തത് എന്നാകുന്നു" എന്ന് നിങ്ങളുടെ ഖോജയായ ഇബ്നുതീമിയ്യ തന്നെ പറഞ്ഞിട്ടില്ലേ..?
ഇനി ഇത് വെച്ച് തന്നെ ചോദിക്കാനുണ്ട് കുറച്ച് -
ഇന്ന് കാണുന്ന നബിദിനാഘോഷത്തിൽ ഉള്ള കർമ്മങ്ങളായ ഖുർആൻ പാരായണം, അന്നദാനം, നബിതങ്ങളുടെ ചരിത്രങ്ങൾ പാടിപ്പുകഴ്ത്തൽ, സ്വലാത്ത് ചൊല്ലൽ മുതലായവ -
❓❔⭕❓❔⭕❓❔⭕
1) ഖുർആനിലെ ഏതു ആയത്തിനാണ് എതിരാകുന്നത്?
2) നബിതങ്ങളുടെ(സ്വ) ഏതു ഹദീസിനാണ് എതിരാകുന്നത്?
3) സ്വഹാബത്തിന്റെ എന്തിനോടാണ്‌ എതിരാകുന്നത്?
4)ഏതു കാലഘട്ടത്തിലെ ഇജ്മാഇനോടാണ് എതിരാകുന്നത്?
ഇന്ന് കാണുന്ന രീതിയിലുള്ള മൌലിദാഘോഷം നിലവിൽ വന്ന കാലം മുതൽ ഇതിനെ പുണ്യകരമായി പഠിപ്പിച്ച ഒരു ഇമാമിനും തിരിയാത്ത നാല് പ്രമാണങ്ങൾക്ക് എതിരായത് നിങ്ങൾ കുറച്ച് വഹ്ഹാബികൾക്ക് കഴിഞ്ഞു എന്നോ - അൽപ്പവും ജാള്യത ഇല്ലേ പറയാൻ..?!
😀😃😄😀😃😄😀😃😄
മൂന്നാം ഭാഗം ഉടൻ..ഇൻഷാ അല്ലാഹ്‌ 🌹

സൃഷ്‌ടികളെ കൊണ്ട്‌ സത്യംചെയ്യല്‍

ചോദ്യം: ഇസ്‌ലാമിക വിശ്വാസ പ്രകാരം സ്രഷ്‌ടാവായ അല്ലാഹുവിനോടല്ലാതെ സത്യം ചെയ്യാന്‍ പാടില്ലെന്ന്‌ ഖുര്‍ആന്‍ മുഖേനയും ഹദീസ്‌ മുഖേനയും വ്യക്തമായതാണ്‌. എന്നാല്‍ കേരളത്തിലെ സുന്നീ വിഭാഗം എന്ന്‌ അവകാശപ്പെടുന്നവര്‍ അല്ലാഹുവിനോടല്ലാതെ സത്യം ചെയ്യല്‍ ഹറാം മാത്രമാണെന്നു വാദിക്കുന്നു. ഇബ്‌നു ഉമര്‍(റ) വില്‍ നിന്നു നിവേദനം. കഅബയാണ്‌ സത്യം എന്ന്‌ ഒരാള്‍ പറയുന്നത്‌ അദ്ദേഹം കേട്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: നീ അല്ലാഹുവിനെകൊണ്ടല്ലാതെ സത്യം ചെയ്യരുത്‌. നിശ്ചയം വല്ലവനും അല്ലാഹു അല്ലാത്തവരെ കൊണ്ട്‌ സത്യം ചെയ്‌താല്‍ അവന്‍ കാഫിറായി. അല്ലെങ്കില്‍ ശിര്‍ക്കു ചെയ്‌തു എന്ന്‌ നബി(സ) പറയുന്നത്‌ ഞാന്‍ കേട്ടിട്ടുണ്ട്‌(തുര്‍മുദ്‌ 3252) ഇതേ കാര്യം അബൂദാവൂദ്‌ 3252 ലും തുര്‍മുദി 1535 ലും വന്നിട്ടുണ്ട്‌. ശിര്‍ക്കിനെയും കുഫ്‌റിനെയും കേവലം ഹറാമാക്കി ചിത്രീകരിക്കുന്ന സുന്നീ മുസ്‌ല്യാക്കന്മാരേ… നിങ്ങളാണോ അഹ്‌ലുസുന്നത്തിന്റെ വക്താക്കള്‍?
ഉത്തരം: പറയുന്ന വിഷയം ഗൗരവപ്പെട്ടതാണന്ന്‌ അറിയിക്കാനാണ്‌ സാധാരണ സത്യം ചെയ്യാറുള്ളത്‌. അതിനു സ്രഷ്‌ടാവിനെ തന്നെ സാക്ഷിയായി പറയുന്നതാണ്‌ ഉചിതം. അതിനു പകരം ഒരു വിശ്വാസി ഏതെങ്കിലുമൊരു സൃഷ്‌ടി കൊണ്ട്‌ സത്യം ചെയ്‌താല്‍ അത്‌ കൊണ്ടു മാത്രം അയാള്‍ ശിര്‍ക്കിന്റെയോ കുഫ്‌റിന്റെയോ വക്താവായി മാറുന്നില്ല. ഒരു പ്രവര്‍ത്തികൊണ്ട്‌ മാത്രം ശിര്‍ക്ക്‌ സംഭവിക്കുകയുമില്ല. വിശ്വാസമാണ്‌ ശിര്‍ക്കിന്റെയും തൗഹീദിന്റെയും മാനദണ്ഡം. അതുകൊണ്ടു തന്നെ അല്ലാഹുവില്‍ അടിയുറച്ച്‌ വിശ്വസിക്കുന്ന ഒരു മുസ്‌ലിം കഅ്‌ബയാണേ സത്യം, പള്ളിയാണേ സത്യം, നബി തങ്ങളാണേ സത്യം… എന്നിങ്ങനെ ഏതെങ്കിലും സൃഷ്‌ടികളെ കൊണ്ട്‌ സത്യം ചെയ്‌താല്‍ അത്‌ ശിര്‍ക്കോ കുഫ്‌റോ ആകുന്നില്ല.
അല്ലാഹു അല്ലാത്തവയെ കൊണ്ട്‌ സത്യം ചെയ്യല്‍ ഹറാമാണെന്നു പോലും മുസ്‌ലിം പണ്ഡിത ഭൂരിപക്ഷത്തിനു അഭിപ്രായമില്ല. പിന്നെയല്ലേ ശിര്‍ക്ക്‌! അത്‌ കറാഹത്താണെന്ന പക്ഷത്താണ്‌ ഭൂരിപക്ഷ ഉലമാക്കളും. അതു തന്നെ ബോധപൂര്‍വമല്ലാതെ സ്വാഭാവികമായി പറഞ്ഞുപോയതാണങ്കില്‍ കറാഹത്തുമില്ലെന്നാണ്‌ അവര്‍ വിധി പറഞ്ഞിട്ടുള്ളത്‌. ചുരുക്കം ചിലര്‍ ഹറാമാണെന്ന വിധിയും പുറപ്പെടുവിച്ചിട്ടുണ്ട്‌. അല്ലാഹു അല്ലാത്തവരെ കൊണ്ടുള്ള സത്യം ശിര്‍ക്കോ കുഫ്‌റോ ആണെന്നു ധരിക്കാനിടയുള്ള ചോദ്യത്തില്‍ ഉദ്ധരിക്കപ്പെട്ട ഹദീസ്‌ മുന്നില്‍ വെച്ചു തന്നെയാണവര്‍ ഈ വിധി പറഞ്ഞിട്ടുള്ളത്‌. അല്ലാഹുവിനോട്‌ കാണിക്കേണ്ട ബഹുമാനാദരവുകളും കീഴ്‌വണക്കവും കാണിക്കാന്‍ സത്യം ചെയ്യപ്പെടുന്ന സൃഷ്‌ടികള്‍ അര്‍ഹരാണെന്ന വിശ്വാസത്തോടെ സത്യം ചെയ്യുമ്പോള്‍ മാത്രമേ ശിര്‍ക്കും കുഫ്‌റും സംഭവിക്കുകയുള്ളൂ എന്നും അത്തരം സത്യങ്ങളെ കുറിച്ചാണ്‌ നടേ ഉദ്ധരിക്കപ്പെട്ട ഹദീസകളിലെ പരാമര്‍ശങ്ങളെന്നും പ്രസ്‌തുത ഹദീസ്‌ വിശദീകരിച്ച പണ്ഡിതന്മാരെല്ലാം ഏകകണ്‌ഠമായി അഭിപ്രായപ്പെട്ടതാണ്‌. ശിര്‍ക്കു കുഫ്‌റ്‌ ആരോപണങ്ങളുടെ ആചാര്യനായ ഇബ്‌നു തീമിയ്യ പോലും സൃഷ്‌ടികളെ കൊണ്ട്‌ സത്യം ചെയ്യല്‍ ശിര്‍ക്കാണെന്നോ കുഫ്‌റാണെന്നോ വാദിക്കുന്നില്ല. തന്റെ ഫതാവയില്‍ പ്രസ്‌തുത ഹദീസ്‌ നിരത്തി വെച്ചു ഹറാമാണെന്നും കറാഹത്താണെന്നുമുള്ള രണ്ടു വീക്ഷണങ്ങളും ഉദ്ധരിച്ചു ഹറാമിനു പ്രാബല്യം നല്‍കുകയാണദ്ദേഹം.
അപ്പോള്‍ ഒരു മുസ്‌ലിം അല്ലാഹു അല്ലാത്തവരെ കൊണ്ട്‌ സത്യം ചെയ്യുന്നതുകൊണ്ട്‌ ശിര്‍ക്ക്‌ സംഭവിക്കുകയില്ലെന്ന വാദം കേരളത്തിലെ സുന്നീ മുസ്‌ലിയാക്കളുടേത്‌ മാത്രമല്ല. ഇമാം ശാഫിഈ, ഇമാം നവവി, ഇമാമുല്‍ ഹറമൈന്‍ തുടങ്ങിയ ദീനിന്റെ ഇമാമുകളൊന്നടങ്കം തുറന്നു പറഞ്ഞതും ഇബ്‌നു തീമിയ്യ മുതല്‍ സയ്യിദ്‌ സാബിഖ്‌ വരെയുള്ള ബിദഈ ആചാര്യന്മാര്‍ അംഗീകരിച്ചതുമാണത്‌. അതിനു വിരുദ്ധമായി ഈ ഹദീസിനെ അക്ഷരാര്‍ത്ഥത്തില്‍ ആരെങ്കിലും ആയുധമാക്കിയ പ്രാമാണിക പണ്ഡിതരാരെങ്കിലുമുണ്ടെങ്കില്‍ വിമര്‍ശകര്‍ അത്‌ ചൂണ്ടികാണിക്കണം. ശിര്‍ക്ക്‌, കുഫ്‌ര്‍ എന്നിങ്ങനെയുള്ള പരാമര്‍ശം കാണുമ്പോഴേക്ക്‌ അഹ്‌ലുസുന്നത്തിനെതിരെ വാളോങ്ങുന്നവര്‍ കാളപെറ്റെന്ന്‌ കേള്‍ക്കുമ്പോഴേക്ക്‌ കുട്ടിയെ കെട്ടാന്‍ കയറെടുക്കുന്നവരുടെ നിലപാടാണിവിടെ സ്വീകരിക്കുന്നത്‌.

Sunday 28 December 2014

വിജയത്തിന്‍റെ വിനയമുദ്രകള്‍ -2

അപ്പോള്‍ പോലും..
നബിതിരുമേനി(സ)ക്ക് എന്തോ ഒരു മാനസികാസ്ഥ്യം പോലെ. ചിലപ്പോള്‍ ഭാര്യമാരില്‍ ആരുടെയോ അടുത്താണ്  എന്ന് തോന്നുന്നു, എന്നാല്‍ ആരുടെ അടുത്തുമല്ല. എന്തെങ്കിലും സംഭവിക്കുന്നതായി തോന്നുന്നു. പിന്നെ സൂക്ഷ്മദൃഷ്ടിയില്‍ അതു വെറും ഭാവനയാണെന്ന് തിരിച്ചറിയുന്നു. അങ്ങനെ ഒരവസ്ഥ. ഒരു ഉന്‍മേഷക്കുറവ് പോലെ. എന്നാല്‍ ദിനചര്യകളെയോ കര്‍മ്മങ്ങളെയോ അതു ബാധിക്കുന്നില്ലതാനും. തന്റെ മനസ്‌സിന്റെ നിഴലില്‍ എന്തോ മാററം സംഭവിക്കുന്നതായി അവര്‍ക്ക് തോന്നുകയാണ്. വെറും തോന്നല്‍.
അവസാനം നബി(സ) അല്ലാഹുവിലേക്ക് തിരിഞ്ഞുനിന്നുതേടി. സംഭവത്തിന്റെ രഹസ്യവുമായി അല്ലാഹു രണ്ടു മലക്കുകളെ പറഞ്ഞയച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നബിയുടെ കാല്‍ക്കലും തലഭാഗത്തുമായി ഇരുന്ന് അവര്‍ പരസ്പരം സംസാരിച്ചുതുടങ്ങി.
‘എന്താണ് ഇദ്ദേഹത്തിന് സംഭവിച്ചിരിക്കുന്നത്?’
‘ഇദ്ദേഹം മാരണത്തിന് വിധേയനായിരിക്കുകയാണ്’
‘ആരാണിത് ചെയ്തത്?’
‘ബനൂ സുറൈഖിലെ മുനാഫിഖായ ലിബെബദ് ബിന്‍ അല്‍ അഅ്‌സ്വം’
‘എന്തിലാണ് വേലയൊപ്പിച്ചിരിക്കുന്നത്?’
‘മുടിചീകുവാനുപയോഗിക്കുന്ന ചീര്‍പ്പിലും ഏതാനും മുടിയിലും’
‘എവിടെ?’
‘ബിഅ്‌റു ദര്‍വാന്‍ എന്ന കിണററില്‍ ഒരു കല്ലിനിടയില്‍ ഒരു ഉണങ്ങിയ ഈന്തപ്പനക്കൂമ്പിനുള്ളില്‍’

മലക്കുകളുടെ സംസാരം കെട്ട് ഉണര്‍ന്ന നബി(സ) അതീവ സന്തുഷ്ടനായിരുന്നു. മാസങ്ങളായി തന്നെ പിടികൂടിയിരിക്കുന്ന മനോനിലയുടെ കാരണം കണ്ടെത്തിയ സന്തോഷത്തില്‍ അവര്‍ എഴുനേററു. ഇനി ഒന്നും സംശയിക്കുവാനില്ല. വിഷയം വഹ്‌യിലൂടെ സ്ഥിരപ്പെട്ടുകഴിഞ്ഞു. പ്രവാചകന്‍മാരുടെ സ്വപ്നം വഹ്‌യു തന്നെയാണ്. ഏതാനും അനുയായികളെ വിവരം ധരിപ്പിക്കുകയും അവരെ നബി(സ) മസ്ജിദുന്നബവിയുടെ തെക്ക് ഭാഗത്തുള്ള അബൂ ദര്‍വാന്‍ എന്ന കിണററിനടുത്തേക്ക് പറഞ്ഞയക്കുകയും ചെയ്തു.
കിണററിലേക്ക് നോക്കുമ്പോള്‍ അതിനടിയിലുള്ള വെള്ളം പച്ചമൈലാഞ്ചി കുത്തിപ്പിഴിഞ്ഞതു പോലു ചുവന്നിരുന്നു. സമീപത്തുള്ള ഈന്തപ്പനകള്‍ പൊട്ടിച്ചെകുത്താന്‍മാരുടെ തലമണ്ടകള്‍ പോലെ കരിഞ്ഞുപോയിരുന്നു. ആ സിഹ്‌റിന്റെ ശക്തിയാണത് കാണിക്കുന്നത്. നബി(സ)യല്ലാത്ത മറെറാരാള്‍ക്കെതിരെയായിരുന്നുവെങ്കില്‍ ആ വ്യക്തിയും ഇപ്രകാര മാകുമായിരുന്നു. അല്ലാഹുവിന്റെ ശക്തമായ കാവലിനെ ഭേതിക്കുവാന്‍ പക്ഷേ ലിബൈദിന്റെ മുടി മാരണത്തിനു കഴിഞ്ഞില്ല.
ജുബൈര്‍ ബിന്‍ ഇയാസ്(റ) കിണററിലിറങ്ങി. മാരണമാലിന്യങ്ങള്‍ പുറത്തെടുത്തു. കല്ലിനടിയില്‍ ഈന്തപ്പനക്കൂമ്പില്‍ വെച്ചിരിക്കുന്ന ചീര്‍പ്പും മുടിക്കെട്ടും. പന്ത്രണ്ടുകെട്ടുകളിട്ട മാരണപ്പണി. ഹാരിസ് ബിന്‍ ഖൈസ്(റ) നബി(സ)യോട് ആ ശാപക്കിണര്‍ മണ്ണിട്ടുനികത്തുവാന്‍ അനുമതി തേടി. നബി(സ) അതിനനുവദിച്ചു. അത് ആ പ്രദേശത്തിന്റെ ജലസ്രോതസ്‌സായിരുന്നു. അതിനാല്‍ ഈ കിണര്‍ മണ്ണിട്ടുനികത്തിയപ്പോള്‍ സമീപത്തായി മറെറാരു കിണര്‍ കുഴിക്കുവാന്‍ നബി(സ) നിര്‍ദ്ദേശിക്കുകയുണ്ടായി. ആ പുതിയ കിണററിന്റെ പണിയില്‍ പതിവുപോലെ മദീനായുടെ ഈ സുല്‍ത്താനുമുണ്ടായിരുന്നു. പിന്നീട് അധികം വൈകിയില്ല, ഔഷധവുമായി അല്ലാഹു ജിബ്‌രീലിനെ പറഞ്ഞയച്ചു. നബിതിരുമേനിക്കും ഉമ്മത്തിനും വേണ്ടിയുള്ള മാരണ മുക്തി മന്ത്രം. വിശുദ്ധ ഖുര്‍ആനിലെ ഏററവും അവസാനത്തെ രണ്ട് സൂറത്തുകള്‍. സൂറത്തുല്‍ ഫലഖും സൂറത്തുന്നാസും.
ഹിജ്‌റ 6ല്‍ ഹുദൈബിയ്യാ സന്ധികൂടെ കഴിഞ്ഞപ്പോള്‍ ജൂതന്‍മാര്‍ ഒന്നുകൂടെ ഇസ്‌ലാമിനും നബിക്കുമെതിരെ നീക്കങ്ങള്‍ക്ക് വട്ടം കൂട്ടി. നിരന്തരമായ വിജയങ്ങള്‍ക്കെടുവില്‍ യുദ്ധില്ലാത്ത ഒരു സ്വസ്ഥത സ്വായത്തമാക്കി പ്രബോധനപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുവാന്‍ മുസ്‌ലിംകള്‍ക്ക് ഹുദൈബിയ്യാ സന്ധിയിലൂടെ അവസരം കൈവന്നിരിക്കുകയാണ്. അതോടൊപ്പം ഖുറൈശികളടക്കം ഇസ്‌ലാമിന്റെ സാംഗത്യത്തെ അംഗീകരിച്ചിരിക്കുകയുമാണ്. തങ്ങളുടെ കുടുംബങ്ങളില്‍ പ്രധാനപ്പെട്ടവരെ മദീനായില്‍ നിന്ന് ആട്ടിയോടിച്ചതിന്റെയും കഅ്ബ് ബിന്‍ അശ്‌റഫടക്കമുള്ള നേതാക്കളെ വധിച്ചതിന്റെയും പ്രതികാരം അവരില്‍ പുകഞ്ഞുകത്തുന്നുമുണ്ടായിരുന്നു.
ഈ സാഹചര്യത്തിലാണ് അവര്‍ തങ്ങളുടെ കൂട്ടത്തില്‍ പെട്ട കുപ്രസിദ്ധനായ മാന്ത്രികന്‍ ലിബൈദിന്റെ സഹായം തേടിയത്. മൂന്നു സ്വര്‍ണ്ണക്കാശിന് പകരം നബി(സ)ക്കെതിരെ സിഹ്‌റ് ചെയ്യുവാന്‍ അയാള്‍ തയ്യാറായി. അവരിലെ ചില സ്ത്രീകളുടെ കൂടെ സഹായത്താല്‍ ലിബൈദ് തന്റെ പരിപാടിയൊപ്പിച്ചു.  അയാള്‍ അത് ബിഅ്‌റു ദര്‍വാനില്‍ നിക്ഷേപിച്ചു. അതാണ് നബി(സ) വഹ്‌യിന്റെ സഹായത്തോടെ പിടികൂടിയിരിക്കുന്നത്.
വിവരങ്ങള്‍ മറനീക്കിപുറത്തുവന്നതോടെ നബി(സ)യുടെ മുമ്പില്‍ അനുയായികള്‍ കല്‍പ്പനക്ക് കാതോര്‍ത്തുനിന്നു. ലിബൈദിനെ വധിക്കുക എന്നതില്‍ കുറഞ്ഞതൊന്നും അവര്‍ക്ക് നിര്‍ദ്ദേശിക്കുവാനില്ല. ആയിശ(റ) നബിയോട് ആരാഞ്ഞു: ‘നബിയേ, ലിബൈദിനെ പിടിച്ചുകൊണ്ടുവരേണ്ടേ?’ തന്റെ സംരക്ഷണത്തിലെന്നോളം കഴിയുന്ന തന്നെയും തന്റെ സമൂഹത്തെയും സഹായിക്കുവാന്‍ ബാധ്യസ്ഥരായ ജൂതന്‍മാരിലെ ഈ കൊടും ശത്രുവിനു മുമ്പില്‍ പക്ഷേ, വിനയത്തിന്റെ ഈ ആള്‍രൂപം താഴ്ന്നുനിന്നു. ‘എന്റെ അസുഖം അല്ലാഹു സുഖപ്പെടുത്തിയിരിക്കുന്നു. ആര്‍ക്കുനേരെയും അതിന്റെ പേരില്‍ രോഷം കാണിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല’. വിനയത്തിന്റെ മറെറാരു ബിന്ദുവില്‍ ആ ചരിത്രവും അങ്ങനെ അവസാനിച്ചു.
വിനയത്തിന്റെ നിറക്കൂട്ടിനു മുമ്പില്‍
അറേബ്യയുടെ വടക്ക് ശാം നാടുകളുടെ അതിര്‍ത്തിയില്‍ കഴിഞ്ഞിരുന്ന ഏററവും വലിയതും പ്രചീനവുമായ കുടുംബമായിരുന്നു ത്വയ്യ് കുടുംബം. അറേബ്യയുടെ മടിത്തൊട്ടിലായിരുന്ന യമനില്‍ മഅ്‌രിബ് അണക്കെട്ട് തകര്‍ന്നതിനെ തുടര്‍ന്നുണ്ടായ അറബികളുടെ പലായനത്തില്‍ ഖഹ്ത്വാനികള്‍ വന്നുകൂടിയത് ഇപ്പോള്‍ ഹായില്‍ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലുള്ള ഈ സ്ഥലത്തായിരുന്നു. അവരുടെ പിന്‍തലമുറക്കാരാണ് ത്വയ്യ് ഗോത്രം. നബിതിരുമേനിയുടെ കാലത്ത് ഈ കുലത്തിന്റെ നായകസ്ഥാനത്ത് അദിയ്യ് ബിന്‍ ഹാത്വിമായിരുന്നു ഉണ്ടായിരുന്നത്. ജൂത-ക്രൈസ്തവ മതങ്ങളില്‍ നിന്നും ഉണ്ടായ ഒരു പ്രത്യേകമതാനുയായിരുന്ന ഇദ്ദേഹം വട്ടിപ്പലിശ കൊണ്ടാണ് ജീവിച്ചിരുന്നത്.
മദീനായില്‍ നിന്നും ജസീറത്തുല്‍ അറബിലേക്ക് ഇസ്‌ലാം പടരുമ്പോള്‍ അദിയ്യ് അസ്വസ്ഥനായി. ഓരോ ദിവസവും ഇസ്‌ലാമിക രാജ്യത്തിന്റെ അതിരുകള്‍ വികസിക്കുകയാണെന്ന് കണ്ട അയാള്‍ക്ക് ഉറക്കം നഷ്ടപ്പെട്ടു. അവസാനം അയാള്‍ തന്റെ ആള്‍ക്കാരുടെ നാടായ ശാമിലേക്ക് മാറുവാന്‍ തീരുമാനിച്ചു. പക്ഷേ, ഇവിടെ നില്‍ക്കുവാന്‍ കഴിയാത്ത വിധം തന്റെ നാട്ടില്‍ മുസ്‌ലിംകള്‍ എത്തുമ്പോഴേ താന്‍ നാടുവിടൂ എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. എപ്പോള്‍ വേണമെങ്കിലും മുസ്‌ലിംകളുടെ പടയോട്ടമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ അദ്ദേഹം സദാ തന്റെ കുതിരകളെ ഒരുക്കിനിറുത്തിയിരുന്നു.
ഇസ്‌ലാമിക പ്രബോധന-പ്രചരണങ്ങളുമായി മുസ്‌ലിംകള്‍ തന്റെ ഗ്രാമത്തിലുമെത്തിയത് ഒരുനാള്‍ അദിയ്യ് അറിഞ്ഞു. മുസ്‌ലിംകള്‍ ഇസ്‌ലാം എന്ന ജീവിതമാര്‍ഗത്തെ പരിചയപ്പെടുത്തുവാന്‍ മാത്രം വരുന്നതാണ് എന്നൊന്നും തിരിച്ചറിയുവാനുള്ള അവസരമോ അവധാനതയോ അയാള്‍ സ്വന്തം മനസ്‌സിനു നല്‍കിയില്ല. അയാള്‍ കിട്ടിയതെല്ലാം പെറുക്കി ശാമിലേക്ക് കടന്നു. മുമ്പില്‍ നിന്ന് ഇവ്വിധം ഓടുന്നത് കണ്ട് പന്തികേട് തോന്നിയ സ്വഹാബിമാര്‍ ത്വയ്യ് ഗോത്രത്തിന്റെ വീടുകളിലേക്ക് ഇരച്ചുകയറി. അദിയ്യിന്റെ സഹോദരി മാത്രമേ അവിടെ ബാക്കിയുണ്ടായിരുന്നുള്ളൂ. അവര്‍ അവളേയും കൊണ്ട് മദീനായിലെത്തി. നബി(സ) പള്ളിയുടെ സമീപത്തുള്ള വീടുകളിലൊന്നില്‍ അവളെ പാര്‍പ്പിച്ചു. വേണ്ടെതെല്ലാം നല്‍കി പരിചരിച്ചു.
അദിയ്യിന്റെ സഹോദരി പെട്ടെന്നുതന്നെ കാര്യങ്ങള്‍ ഗ്രഹിച്ചു. ഹൃദയകാരുണ്യമുള്ളയാളാണ് നബി എന്നു മനസ്‌സി ലാക്കിയ അവള്‍ നബിയോട് അപേക്ഷിച്ചു: ‘എന്റെ പിതാവ് മരണപ്പെട്ടുപോയി. എന്റെ രക്ഷാകര്‍ത്താവണെങ്കില്‍ ഓടിപ്പോകുകയും ചെയ്തു. ഈ നിരാലംബയോട് കരുണ കാണിക്കണം’. നബി(സ) ചോദിച്ചു: ‘ആരാണ് നിന്റെ രക്ഷാകര്‍ത്താവ്?’. അവള്‍ പറഞ്ഞു: ‘അദിയ്യു ബിന്‍ ഹാതിം’. നബി(സ) അല്‍ഭുതം കൂറി: ‘ഓഹോ, അല്ലാഹുവില്‍ നിന്നും റസൂലില്‍ നിന്നും ഓടിപ്പോയ അദിയ്യു ബിന്‍ ഹാത്വിമോ?’
നബി(സ) പറഞ്ഞു: ‘നീ വിഷമിക്കേണ്ടതില്ല. നിനക്ക് നിന്റെ ആള്‍ക്കാരുടെ അടുത്ത് സുരക്ഷിതമായി എത്തിച്ചേരുവാന്‍ കഴിയുന്ന വിധത്തിലുള്ള ഒരു കൂട്ട് ലഭിക്കുമ്പോള്‍ നിന്നെ അവരുടെ കൂടെ പറഞ്ഞയക്കാം’. അധികം വൈകാതെ മദീനായില്‍ നിന്നും ശാമിലേക്ക് പോകുന്ന ഒരു കച്ചവടസംഘം വന്നു. അവരുടെ കൂടെ അദിയ്യിന്റെ സഹോദരിയെ നബി(സ) വിട്ടയച്ചു. പറഞ്ഞയക്കുമ്പോള്‍ നല്ല വസ്ത്രങ്ങളും വഴിയില്‍ വേണ്ടിവരുന്ന ഭക്ഷണവും പുറമെ അല്‍പം പണവും കൊടുക്കുവാന്‍ നബി(സ) മറന്നില്ല.
ശാമിലെ അദ്‌രിആത്തില്‍ തന്റെ വീടിനു മുമ്പിലിരിക്കവെ മുമ്പില്‍ വന്നിറങ്ങിയ സഹോദരിയെ കണ്ടപ്പോള്‍ അദിയ്യിന് ആദ്യം വിശ്വാസം വന്നില്ല. ഒരിക്കലും തിരിച്ചുവരാത്തവിധം തനിക്കു നഷ്ടപ്പെട്ട സഹോദരിയെയാണ് മുഹമ്മദ് തിരിച്ചുതന്നിരിക്കുന്നത്. അവള്‍ക്ക് മുഹമ്മദ് ഭക്ഷണവും വസ്ത്രവും സുരക്ഷിതരായ സംഘത്തെയും നല്‍കിയിരിക്കുന്നു. തികഞ്ഞ അന്ധാളിപ്പില്‍ നിന്ന് അദിയ്യിനെ ഉണര്‍ത്തിയത്, സഹോദരിയുടെ രൂക്ഷമായ വാക്കുകളായിരുന്നു. ‘നീ നിന്റെ മക്കളെയും ഭാര്യമാരെയും സമ്പാദ്യങ്ങളെയുമെല്ലാം രക്ഷപ്പെടുത്തി, എന്നെ മാത്രം അവര്‍ക്കെറിഞ്ഞുകൊടുക്കുകയായിരുന്നു അല്ലേ വഞ്ചകാ..’, സഹോദരി കയര്‍ത്തു. തല്‍കാലം ഓരോ കാരണങ്ങള്‍ പറഞ്ഞ് അദിയ്യ് ഒഴിഞ്ഞുമാറി.
സഹോദരിയെ മോചിപ്പിച്ച കാര്യം അദിയ്യിനെ വീണ്ടും ചിന്തിപ്പിച്ചു. താന്‍ കരുതിയതില്‍ എന്തൊക്കെയോ പന്തികേടുകളുണ്ടെന്ന് അയാള്‍ക്ക് തോന്നി. അദിയ്യ് സഹോദരിയോട് മദീനായിലെ അനുഭവങ്ങള്‍ തിരക്കി. കൂട്ടത്തില്‍ മുഹമ്മദ് നബിയെ കുറിച്ചും. അവള്‍ പറഞ്ഞു: ‘സഹോദരാ, മുഹമ്മദ് സത്യമായിട്ടും ഒരു പ്രവാചകനാണെങ്കില്‍ അദ്ദേഹത്തെ പിന്തുടരുന്ന സൗഭാഗ്യം നിനക്കു ലഭിക്കും. പ്രവാചകനല്ലെങ്കില്‍ പിന്നെ മുഹമ്മദ് ഒരു രാജാവായിരിക്കാം. എങ്കില്‍ അതും നിനക്ക് അഭിമാനവും ഗുണവും ചെയ്യും. ഏതായാലും വൈകാതെ നീ ആ പ്രവാചകന്റെ അടുത്തെത്തണം എന്നാണ് എന്റെ അഭിപ്രായം’. അദിയ്യിന്റെ മനസ്‌സുണര്‍ന്നു. അദിയ്യ് മദീനായിലേക്ക് പുറപ്പെട്ടു.
അദിയ്യ് മദീനയിലെത്തി. പള്ളിയിലെത്തിയ ആഗതനെ കണ്ട നബി(സ) ആരാഞ്ഞു: ‘ആരാണ്?’. അദിയ്യ് പറഞ്ഞു: ‘ഞാന്‍ അദിയ്യ് ബിന്‍ ഹാത്വിം’. തന്റെ കയ്യില്‍ നിന്നും വഴുതിപ്പോയ ഇസ്‌ലാമിന്റെ ഒരു വിരോധി മുമ്പില്‍ നില്‍ക്കുമ്പോള്‍ പക്ഷേ, നബിതിരുമേനി ഒരു നോക്കുകൊണ്ടോ വാക്കുകൊണ്ടോ അനിഷ്ടമോ വെറുപ്പോ പ്രകടിപ്പിച്ചില്ല. നബി(സ) എഴുനേററു. അദിയ്യിനോട് പറഞ്ഞു: ‘വരൂ’. അവര്‍ വീട്ടിലേക്ക് നടന്നു.
വഴിയില്‍ അവര്‍ക്കെതിരെ ഒരു വൃദ്ധ നടന്നുവരുന്നത് അദിയ്യ് കണ്ടു. വൃദ്ധ നബിയുടെ മുമ്പില്‍ നിന്നു. നബി(സ) ആ വൃദ്ധയുടെ മുമ്പില്‍ അവര്‍ക്കുപറയാനുള്ളത് താല്‍പര്യപൂര്‍വ്വം കേട്ടുനിന്നു. നഗരത്തിന്റെ സുല്‍ത്താനോട് നിസ്‌സാരയായ ഒരു വൃദ്ധസ്ത്രീ അദ്ദേഹത്തെ വഴിയില്‍ പിടിച്ചുനിറുത്തി സംസാരിക്കുന്നതു കണ്ടപ്പോള്‍ അദിയ്യിനത് ഒരു പുതിയ അനുഭവമായി. യാതൊരു തലക്കനവുമില്ലാതെ ഒരു വൃദ്ധയുടെ മുമ്പില്‍ പോലും നിന്നുകൊടുക്കുകയും അവരുടെ കാര്യങ്ങള്‍ സാകൂതം കേള്‍ക്കുകയും ചെയ്യുന്ന ആ രംഗം അയാളുടെ മനസ്‌സിലെ ധാരാണകളുടെ കെട്ടുകളഴിച്ചു. ഇത്തരമൊരു സ്ത്രീക്കുപോലും പ്രാപ്യനായ ഭരണാധികാരി അയാള്‍ക്കൊരു പുതിയ കാഴ്ച തന്നെയായിരുന്നു. ‘ഇദ്ദേഹം ഒരു രാജാവല്ല തന്നെ’ അദിയ്യിന്റെ മനസ്‌സ് പറഞ്ഞു.
നടന്നുനടന്ന് അവര്‍ വീട്ടിലെത്തി. മദീനായിലെ സുല്‍ത്താന്റെ വീടിനകം അദിയ്യിനെ വീണ്ടും ചിന്തിപ്പിച്ചു. വളരെ വിനയാന്വിതമായ വീട്. മദീനായിലെ സാധാരണവീടുകളില്‍ നിന്നും യാതൊരു വിത്യാസവുമില്ലാത്ത വീട്. നബി(സ) ആദരപൂര്‍വ്വം ഇരിക്കുവാനാവശ്യപ്പെട്ടപ്പോഴും പുതിയ അനുഭവങ്ങളുടെ വേലിയേററങ്ങളിലായിരുന്നു അയാളുടെ മനസസ്. ആകെ ആ മുറിയിലുണ്ടായിരുന്ന ഏക ഇരിപ്പിടം നീക്കിക്കൊടുത്ത് നബി(സ) അദിയ്യിനോട് പറഞ്ഞു: ‘ഇരിക്കൂ’. അദിയ്യ് പറഞ്ഞു: ‘അല്ല, താങ്കള്‍ ഇരിക്കൂ’. നബി(സ) പക്ഷേ അദിയ്യിനെ നിര്‍ബന്ധിച്ചിരുത്തി. ഇല നിറച്ച ആ ഇരിപ്പിടത്തില്‍ അദിയ്യ് ഇരുന്നപ്പോള്‍ നബി(സ) നിലത്ത് ഇരുന്നു. അദിയ്യിന്റെ മനസ്‌സ് വീണ്ടും പറഞ്ഞു: ‘അല്ല, ഒരിക്കലും ഇദ്ദേഹമൊരു രാജാവല്ല. ഒരു രാജാവിന്റെ സ്വഭാങ്ങളല്ല ഇതൊന്നും’. രാജാവല്ലെന്ന് വന്നാല്‍ പിന്നെ അദിയ്യിനറിയേണ്ടത് ഇദ്ദേഹം പ്രവാചകനാണോ എന്നതാണ്. അതറിയുവാന്‍ അയാളുടെ മനസ്‌സ് വെമ്പി.

അവര്‍ സംസാരം തുടങ്ങി. നബി(സ) ചോദിച്ചു:
‘അദിയ്യ് താങ്കളൊരു റകൂസി(ജൂത-ക്രൈസ്തവ സങ്കരവിശ്വാസി)യല്ലേ?’
‘അതെ’
‘താങ്കള്‍ കൊള്ളപ്പലിശ വാങ്ങിയല്ലേ ജീവിക്കുന്നത്?’
‘അതെ’
‘അതു താങ്കളുടെ മതത്തിന് വിരുദ്ധമല്ലേ?’
‘അതെ’
തന്റെ ജീവിതത്തിന്റെ ഓരോ ഏടുകളും നിവര്‍ത്തി നബി(സ) പറയുന്നത് അദിയ്യിനെ വല്ലാതെ ആകര്‍ഷിച്ചു. നബി(സ) വീണ്ടും വാചാലനായി. ‘അദിയ്യ്, ഇപ്പോള്‍ ഞങ്ങള്‍ അനുഭവിക്കുന്ന ദാരിദ്രമാകാം ഇസ്‌ലാമില്‍ പ്രവേശിക്കുന്നതില്‍ നിന്ന് താങ്കളെ തടയുന്ന ഒരു കാര്യം. എന്നാല്‍ കേട്ടുകൊള്ളൂ, ഒരു കാലത്ത് മുസ്‌ലിംകളുടെ കയ്യില്‍ പണം വന്നുനിറയുകയും വെറുതെകൊടുത്താല്‍ പോലും വാങ്ങുവാന്‍ ആളില്ലാതെ വരികയും ചെയ്യുന്ന സാഹചര്യം വരിക തന്നെ ചെയ്യും. അല്ലെങ്കില്‍ താങ്കളെ തടയുന്നത്, ഞങ്ങളുടെ എണ്ണക്കുറവും ഞങ്ങളുടെ ശത്രുക്കളുടെ ബാഹുല്യവുമാകാം. എന്നാല്‍ കേട്ടുകൊള്ളൂ, ഖാദിസിയ്യായില്‍ നിന്നും നിര്‍ഭയയായി ഒരു സ്ത്രീക്ക് ഈ ഭവനത്തിങ്കല്‍ വന്നുപോകുവാന്‍ കഴിയുന്ന വിധത്തിലുള്ള ഒരു സാഹചര്യം ഉണ്ടാവുകതന്നെ ചെയ്യും. അതുമല്ലെങ്കില്‍ താങ്കളെ തടയുന്നത്, അധികാരം മററുള്ളവരുടെ കൈകളിലാണ് എന്നതായിരിക്കാം. എന്നാല്‍ കെട്ടോളൂ, ബാബിലോണിയായിലെ വെണ്ണക്കല്‍ കൊട്ടാരങ്ങള്‍ മുസ്‌ലിംകള്‍ കീഴടക്കുന്ന ഒരു കാലം വരികതന്നെ ചെയ്യും’ നബി(സ) അവസാനം ഇങ്ങനെ പറഞ്ഞു നിറുത്തി: ‘അദിയ്യ്, മുസ്‌ലിമാവുക. വിമോചിതനാവുക.’
അല്ലാഹു അദിയ്യ് ബിന്‍ ഹാത്വിമിന്റെ മനസ്‌സില്‍ ഹിദായത്തിന്റെ വെളിച്ചം കത്തിച്ചു. അദ്ദേഹം മുസ്‌ലിമായി. ഹിജ്‌റ ഏഴാം വര്‍ഷം മുതല്‍ തന്റെ നൂററി ഇരുപതാം വയസ്‌സില്‍ മരണപ്പെടും വരെ പിന്നെ ഈ സ്വഹാബീവര്യന്‍ ഇസ്‌ലാമിന്റെ മുന്നണിയില്‍ സജീവമായുണ്ടായിരുന്നു. നബി(സ)യുടെ വിനയം കണ്ട് ഇസ്‌ലാമിലെത്തിയ അദിയ്യെന്ന ഗോത്രപ്രമുഖന്‍ സ്വന്തം ജീവിതത്തില്‍ അതു പകര്‍ത്തുകയും അതിന്റെ പ്രചാരനാവുകയും ചെയ്യുന്ന ചരിത്രകാഴ്ച ഏറെ ഹൃദയഹാരിയാണ്.
അരുത്, അങ്ങനെ പറയരുത്..
ഒരിക്കല്‍ ഒരു മുസ്‌ലിമും ജൂതനും തമ്മില്‍ ഒരു വാക്കേററമുണ്ടായി. വാക്കേററം മൂത്തു. രണ്ടുപേരും തങ്ങളുടെ വാദങ്ങള്‍ക്ക് സത്യം ചെയ്യുവാന്‍ നിര്‍ബന്ധിതരായി. മുസ്‌ലിം പറഞ്ഞു: ‘മുഹമ്മദ് നബിയെ ലോകത്തിനുമേല്‍ ശ്രേഷ്ടനാക്കിയവനാണ് സത്യം..’. അതുകേട്ടതും ജൂതന്‍ പറഞ്ഞു: ‘മൂസാ നബിയെ ലോകത്തിനുമേല്‍ ശ്രേഷ്ടനാക്കിയവനാണ് സത്യം..’. വിഷയം കനത്തു. രണ്ടുപേരുടെയും മതവികാരങ്ങള്‍ പുറത്തുചാടി. മുസ്‌ലിമിന് കൂടുതല്‍ ക്ഷമിക്കുവാന്‍ കഴിഞ്ഞില്ല. അയാള്‍ അയാളുടെ നബിയുടെ കാഴ്ചപ്പുറത്ത് ജീവിക്കുകയാണല്ലോ. മുസ്‌ലിം ജൂതന്റെ കരണത്തടിച്ചു.
വേദനയും മാനഹാനിയും സംഭവിച്ച ജൂതന്‍ നേരെ നബിയുടെ അടുത്തേക്ക് പരാതിയുമായി ചെന്നു. നബി(സ) മുസ്‌ലിമിനെ വിളിച്ചുവിചാരണ ചെയ്തു. നടന്നതൊക്കെ ഗ്രഹിച്ചപ്പോള്‍ നബി(സ) ചുററും കൂടിയവരോട് പറഞ്ഞു: ‘അങ്ങനെ എന്നെ സംബന്ധിച്ച് വീമ്പ് നടിക്കുംവിധം പറയരുത്’. അര്‍ഹതയുടെ മുമ്പിലും അവിടെ കണ്ടത് നബിയുടെ വിനയം മാത്രമായിരുന്നു.
നബിതിരുമേനി ലോകത്തിന്റെ നേതാവാണ്. എല്ലാ പ്രവാചകരേക്കാളും ശ്രേഷ്ഠന്‍. അല്ലാഹുവിന്റെ റസൂലാണവര്‍. എന്നിട്ടും അവര്‍ തന്നെ പററി പറഞ്ഞിരുന്നത് അല്ലാഹുവിന്റെ ദാസനാണ് ഞാനെന്നായിരുന്നു. ഒരിക്കല്‍ അനുയായികളില്‍ ചിലര്‍ നബിയെ ‘യാ സയ്യിദനാ..’ എന്ന് അഭിസംബോധന ചെയ്യകയുണ്ടായി. നബി(സ) അവരോട് പറഞ്ഞു: ‘ ഞാന്‍ മുഹമ്മദ് ബിന്‍ അബ്ദുല്ലയാണ്. അല്ലാഹുവിന്റെ ദാസനും ദൂതനുമായ..’ (അഹ്മദ്)
ഒരിക്കല്‍ നബി(സ) ആശായ(റ)യോട് പറഞ്ഞു: ‘വേണമെന്നുണ്ടെങ്കില്‍ പര്‍വ്വതങ്ങള്‍ എനിക്കുവേണ്ടി സ്വണ്ണമായിത്തീരും. എന്റെ അടുക്കല്‍ ഒരു മലക്ക് വന്നു. എന്നോട് ചോദിച്ചു: ‘നബിയേ അങ്ങേക്ക് ദാസനും ദൂതനുമാണോ അതോ ദൂതനും രാജാവുമാണോ ആവേണ്ടത്?’. ഞാന്‍ ദാസനും ദൂതനുമായാല്‍ മതിയെന്ന് നിശ്ചയിച്ചു. (ത്വബറാനി). ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ അവര്‍ ചാരിയിരിക്കുമായിരുന്നില്ല. അതിനു കാരണവും ഒരിക്കല്‍ അവര്‍ പറയുകയുണ്ടായി: ‘അടിമകള്‍ കഴിക്കും പോലെ കഴിക്കുവാനും അടിമകള്‍ ഇരിക്കും പോലെ ഇരിക്കുവാനും ഞാനാഗ്രിക്കുന്നു’ (ത്വബറാനി)
അവസരം.
ഹിജ്‌റ എട്ടാം വര്‍ഷം നബി(സ)ക്ക് ഒരാണ്‍കുഞ്ഞ് ജനിച്ചു. ആണ്‍മക്കളൊന്നും ജീവിക്കാതെ മരിച്ചുപോയ നബിക്ക് തന്റെ അറുപതാം വയസ്‌സില്‍ ലഭിച്ച ഈ കുഞ്ഞിന്റെ ജനനം വല്ലാത്ത സന്തോഷമുണ്ടാക്കി. നബി(സ)യുടെ ഈജിപ്ഷ്യന്‍ അടിമഭാര്യ മാരിയ(റ)യായിരുന്നു കുഞ്ഞിന്റെ മാതാവ്. ഇബ്‌റാഹീം എന്ന് നബി(സ) കുഞ്ഞിന് പേര് വിളിച്ചു. കുഞ്ഞിന് മുലയൂട്ടി പരിചരിച്ചുവളര്‍ത്തുവാന്‍ ഉമ്മുസൈഫ് (മറെറാരഭിപ്രായത്തില്‍ ഉമ്മു ബുര്‍ദ) എന്നവരെ ഏല്‍പ്പിച്ചു. കുഞ്ഞിനോടുള്ള സ്‌നേഹം കാരണം നബി(സ) ഇടക്കിടെ കുഞ്ഞിനെ കാണുവാന്‍ പോകുമായിരുന്നു.
പതിനാറോ പതിനേഴോ മാസങ്ങള്‍ പിന്നിട്ടപ്പോള്‍ ഒരു ദിവസം ഇബ്‌റാഹീമിന് അസുഖം ബാധിച്ചു. നബി(സ) മകന്റെ അടുത്ത് ഓടിയെത്തി.  വല്ലാത്ത വേദന നബിയില്‍ പ്രകടമായിരുന്നു. അവസാനം നബി(സ)യെയും സമൂഹത്തെയും കുടുംബത്തെയും കണ്ണീരിലാഴ്ത്തി ഇബ്‌റാഹീം വിടപറഞ്ഞു. നബി(സ) പറഞ്ഞു: ‘നിശ്ചയം ഇബ്‌റാഹീം നിന്റെ വേര്‍പാടില്‍ ഞങ്ങള്‍ അതീവദുഖിതരാണ്.’
ഇബ്‌റാഹീമിന്റെ ദുഖം മദീനയില്‍ തളംകെട്ടി നിന്ന ആ ദിവസം മദീനായില്‍ ഒരു സൂര്യഗ്രഹണം അനുഭവപ്പെട്ടു. പെട്ടെന്ന് വെയില്‍ മങ്ങിയതോടെ ജനങ്ങള്‍ ആശങ്കാകുലരായി. പില്‍ക്കാലത്തേതുപേലെ ശാസ്ത്രസാങ്കേതികതകള്‍ വിപുലപ്പെടുകയും ഗ്രഹണങ്ങളും അതിന്റെ സമയങ്ങളും മററുമെല്ലാം നേരത്തെ പ്രവചിക്കുകയും ചെയ്യുന്ന സാഹചര്യമൊന്നും അന്നില്ലായിരുന്നു. അതിനാല്‍ പെട്ടെന്ന് സൂര്യപ്രഭ മങ്ങുന്നതോടെ സ്വാഭാവികമായ ഒരു ആശങ്ക ജനങ്ങളില്‍ പതിവായിരുന്നു. സൂര്യനെയും ചന്ദ്രനെയുമൊക്കെ ആരാധ്യവസ്തുക്കളായി പോലും കണ്ടിരുന്ന ഒരു ലേകാക്രമത്തില്‍ ഗ്രഹണങ്ങളെപ്പററി വിചിത്രമായ ഒരു പാട്തരം വിശ്വാസങ്ങള്‍ നിലവിലുണ്ടായിരുന്നുതാനും.
ഇത്തരം സാഹചര്യങ്ങളില്‍ സംഭവിച്ച ആ ഗ്രഹണത്തെപ്പററി പൊതുജനങ്ങളുടെ ചിന്ത ആദ്യം പോയത് നബിരിതുമേനിയുടെ മകന്‍ ഇബ്‌റാഹീമിന്റെ മരണമാണ്, ഈ ഗ്രഹണത്തിന് കാരണം എന്നതിലേക്കായിരുന്നു. ആരോ അങ്ങനെ അഭിപ്രായപ്പെട്ടു. ആ സാഹചര്യത്തിന്റെ തീവ്രസമ്മര്‍ദ്ദങ്ങള്‍ അതിന് പെട്ടെന്ന് തന്നെ അംഗീകാരം നല്‍കുകയും ചെയ്തു. നബി(സ)യുടെ ചെവിയിലുമെത്തി ഈ വിവരം.
ഗ്രഹണനിസ്‌കാരം നിര്‍വ്വഹിച്ചുകഴിഞ്ഞയുടനെ നബി(സ) ജനങ്ങള്‍ക്കുമുമ്പില്‍ എഴുനേററ് നിന്ന് ഇങ്ങനെ പറഞ്ഞു: ‘സൂ ര്യനും ചന്ദ്രനും അല്ലാഹുവിന്റെ രണ്ടു ദൃഷ്ടാന്തങ്ങള്‍ മാത്രമാകുന്നു. ഓരാളുടെ ജനനത്തിനും മരണത്തിനും അവക്ക് ഗ്രഹണം ബാധിക്കുകയില്ല’. മററുള്ളവരുടെ മുമ്പില്‍ കൃത്രിമമായിട്ടാണെങ്കില്‍ പോലും ഒരു പരിവേഷം ഉണ്ടാക്കിയെടുക്കുവാനുള്ള മാനുഷികമായ ത്വരകളുണ്ടായിട്ടും ഒരു ചെറിയ മൗനം പോലും തനിക്കും തന്റെ മകനും മഹത്വപരിവേഷം ചാര്‍ത്തും എന്നുവന്നിട്ടും നബി(സ) അത്തരം മഹത്വങ്ങളേക്കാള്‍ വിനയത്തിനും സത്യത്തിനും മാത്രം പ്രാമുഖ്യം നല്‍കുകയായിരുന്നു.
ഒരു മാസമെന്നാല്‍..
ഉമര്‍(റ) പറയുകയാണ്.
‘ഞാന്‍ മദീനയുടെ ഹൃദയഭൂമിയില്‍ നിന്ന് അല്‍പം അകലെയാണ് താമസിച്ചിരുന്നത്. എന്റെ അയല്‍വാസിയും സുഹൃത്തും ഒരു അന്‍സ്വാരിയായിരുന്നു. ഊഴമനുസരിച്ച് ഓരോ ദിവസങ്ങളിലായിരുന്നു ഞങ്ങളിരുവരും മദീനയിലേക്ക് പോകാറുണ്ടായിരുന്നത്. ഞാന്‍ പോകുന്ന സമയത്ത് ഞങ്ങളുടെ വീടും സമ്പത്തുമെല്ലാം അദ്ദേഹവും അദ്ദേഹം പോകുമ്പോള്‍ ഞാനും നോക്കുകയും സംരക്ഷിക്കുകയുമായിരുന്നു പതിവ്. മദീനയില്‍ നിന്ന് തിരിച്ചെത്തിയാലുടനെ ഞങ്ങള്‍ കൈമാറാറുണ്ടായിരുന്നത് നബി(സ)യുടേയും സ്വഹാബിമാരുടെയും ഇസ്‌ലാമിക സമൂഹത്തിന്‍േറയും വിവരങ്ങ ളായിരുന്നു.’
‘ഒരു ദിവസം എന്റെ അയല്‍ക്കാരന്‍ വന്നത് ഞെട്ടിക്കുന്ന ഒരു വാര്‍ത്തയുമായിട്ടായിരുന്നു. അദ്ദേഹം ശ്വാസമടക്കുവാന്‍ പ്രയാസപ്പെട്ടുകൊണ്ട് പറഞ്ഞു: ‘ഒരു വലിയ വാര്‍ത്തയുണ്ട്’
‘എന്താണ്?, ഗസ്‌സാനികള്‍ മദീനയിലേക്ക് ഇരച്ചുകയറിയോ?’ (ഗസ്‌സാനികളുടെ ആക്രമണഭീഷണി നിലനില്‍ക്കുന്ന സമയമായിരുന്നു അത്)
‘അല്ല, അതിനേക്കാളും വലിയ ഒരു സംഭവമുണ്ടായിരിക്കുന്നു, നബി(സ) തന്റെ ഭാര്യമാരെയെല്ലാം ത്വലാഖ് ചെയ്തിരിക്കുന്നു’
ള്ളനബി(സ) തന്റെ ഭാര്യമാരെയെല്ലാം വിവാഹമോചനം ചെയ്തു എന്ന ആ വാര്‍ത്ത കേട്ട് ഞാന്‍ ഞെട്ടി. ആദ്യം ഞാന്‍ എന്റെ മകള്‍ ഹഫ്‌സയെ ശപിക്കുകയായിരുന്നു. നബി(സ)യുടെ ഭാര്യമാരില്‍ ഒരാളായ തന്റെ മകള്‍ക്ക് ഒരു വലിയ ആപത്ത് സംഭവിച്ചതായിട്ടായിരുന്നു എനിക്ക് അനുഭവപ്പെട്ടത്. അതോടൊപ്പം നബി(സ)ക്ക് തന്റെ ഭാര്യമാരെ മുഴുവനും വിവാഹമോചനം ചെയ്യേണ്ട സാഹചര്യം വന്നത് ഒരു വലിയ ദുരന്തമായി തോന്നി. പിറേറന്ന് നേരം പുലര്‍ന്നതും ഞാന്‍ മദീനയിലേക്ക് പുറപ്പെട്ടു.’
‘ഞാന്‍ മദീനയില്‍ മസ്ജിദുന്നബവിയിലെത്തി. അവിടെ കണ്ടകാഴ്ച എന്നെ കൂടുതല്‍ ആശങ്കപ്പെടുത്തി. പള്ളിയില്‍ സ്വഹാബിമാരെല്ലാം തേങ്ങിക്കരഞ്ഞുകൊണ്ടിരിക്കുന്നു. നബി(സ)യാകട്ടെ നിസ്‌കാരം കഴിഞ്ഞതും വേഗം പള്ളിയില്‍ നിന്ന് പുറത്തുകടന്നു. ഭാര്യമാരുടെ വീടുകളിലേക്ക് പോവാതെ പതിവിനു വിപരീതമായി നബി(സ) തെലപ്പുറത്തുള്ള ഒരു സ്വകാര്യറൂമിലേക്ക് പോകുന്നു. ഞാന്‍ സ്വഹാബിമാരിലൊരാളുടെ അടുത്തെത്തി. ‘നബി(സ) ഭാര്യമാരെ ത്വലാഖ് ചൊല്ലിയെന്നത് ശരിയാണോ?; ഞാന്‍ ചോദിച്ചു. അദ്ദേഹം പറഞ്ഞു: ‘ഞങ്ങള്‍ക്കറിയില്ല’
‘പിന്നീട് നേരെ ഞാന്‍ പോയത് മകള്‍ ഹഫ്‌സ്വ(റ)യുടെ വീട്ടിലേക്കാണ്. അവിടെ മകള്‍ ഹഫ്‌സ്വ അതീവ ദുഖിതയാ യിരിക്കുകയാണ്. മകളോട് ഞാന്‍ ചോദിച്ചു: ‘നബി(സ) നിങ്ങളെയെല്ലാം ത്വലാഖ് ചൊല്ലിയെന്നത് നേരാണോ?’. മകള്‍ പറഞ്ഞു: ‘ഞങ്ങള്‍ക്കറിയില്ല’. ഞാന്‍ നേരെ നബി(സ) ഇരിക്കുന്നിടത്തേക്ക് പോകുവാന്‍ തീരുമാനിച്ചു. അവിടേക്ക് നടന്നു. അവിടെ ഒരു കറുത്ത അടിമ നബിതിരുമേനിയുടെ റൂമിന് കാവല്‍ നില്‍ക്കുന്നുണ്ടായിരുന്നു.
‘അടിമയോട് ഞാന്‍ നബി(സ)യുടെ അടുത്ത് ചെന്ന് തനിക്കകത്തേക്ക് വരാന്‍ സമ്മതം ചോദിച്ചുവരുവാന്‍ ആവശ്യപ്പെട്ടു. അടിമ അകത്തേക്ക് പോയി. തെല്ലുകഴിഞ്ഞ് പുറത്തേക്ക് വരുമ്പോള്‍ അടിമയുടെ മുഖത്ത് നിരാശ തളംകെട്ടി നില്‍ക്കുന്നുണ്ടായിരുന്നു. ഞാന്‍ അടിമയോട് വിവരം ചോദിച്ചു. ഉമര്‍ വാതില്‍ക്കല്‍ നില്‍ക്കുന്നുണ്ടെന്നും അകത്തുവരാന്‍ സമ്മതം ചോദിക്കുന്നുണ്ടെന്നും കേട്ടിട്ടും നബി(സ) ഒന്നും മിണ്ടിയില്ല എന്നറിഞ്ഞപ്പോള്‍ നബി(സ) വലിയൊരു മാനസികാവസ്ഥയിലാണെന്ന് എനിക്കു മനസ്‌സിലായി. ഞാന്‍ നിരാശയോടെ പള്ളിയിലേക്ക് മടങ്ങി.’
‘എനിക്കധികം സഹിക്കുവാന്‍ കഴിഞ്ഞില്ല. അല്‍പം കഴിഞ്ഞ് ഞാന്‍ വീണ്ടും നബിയുടെ വാതില്‍ക്കലെത്തി. അടിമ പതിവുപോലെ തനിക്കുവേണ്ടി പ്രവേശനാനുമതി തേടിയെങ്കിലും ലഭിച്ചില്ല. എനിക്ക് വല്ലാത്ത വിഷമം വന്നു. ഞാന്‍ പള്ളിയിലേക്ക് വീണ്ടും നടന്നു. തെല്ലുകഴിഞ്ഞ് വീണ്ടും വന്നു. അപ്പോഴും പ്രവേശനാനുമതി ലഭിക്കാതെ അടിമ തിരിച്ചുവന്നു. മൂന്നാമതും നിരാശനായി പള്ളിയിലേക്ക് നടക്കുമ്പോള്‍ പിന്നില്‍ നിന്ന് ഒരു വിളിയാളം കേട്ടു. ആ അടിമയാണ്. ‘അബൂ ഹഫ്‌സ്വ്, താങ്കള്‍ക്ക് സമ്മതം തന്നിരിക്കുന്നു’. സന്തോഷത്തോടെ ഞാന്‍ നബി(സ)യുടെ റൂമിലേക്ക് നടന്നു. നബി(സ) വല്ലത്ത ഒരു മാനസിക അവസ്ഥയിലാണ്. നബി(സ)യെ ഒന്നു സന്തോഷിപ്പിച്ച് പ്രശ്‌നത്തിനു ആദ്യമൊരു ആയാസമുണ്ടാക്കണം എന്നതാണ് ഏററവും ആദ്യത്തെ പദ്ധതി. തന്റെ മകളെ ത്വലാഖ് ചെയ്തതടക്കമുള്ള പ്രശ്‌നങ്ങളേക്കാളെല്ലാം വലിയ പ്രശ്‌നവും പ്രയാസവും നബി(സ)യുടെ മനസ്‌സിന്റെ വേദനയാണ്. അതു തീര്‍ന്നാല്‍ എല്ലാം തീര്‍ന്നു. അതു നിലനില്‍ക്കേ എന്തുണ്ടായിട്ടും കാര്യമില്ല’
‘ഞാന്‍ അകത്തേക്ക് കടന്നു. വളരെ ലളിതമായ ആ മൂറിയില്‍ കിടക്കുകയായിരുന്നു നബിതങ്ങള്‍. എന്നെക്കണ്ടതും നബി(സ) എഴുന്നേററിരുന്നു. ഞാന്‍ ശ്രദ്ധിച്ചു. നബി(സ)യുടെ മുഖം വല്ലതെ ക്ഷീണിച്ചിരിക്കുന്നു. ദുഖമോ വിഷമമോ അവിടെ തളംകെട്ടിനില്‍ക്കുന്നുണ്ട്. എനിക്ക് വിഷമം തോന്നി. നബി(സ)യുടെ പ്രക്ഷുബ്ദമായ മനസ്‌സിനു ഇത്തിരി ആശ്വാസം പകരുന്ന ഒരു തമാശ പറയുവാനാണ് എനിക്ക് തോന്നിയത്. അത് ഒരു പക്ഷേ, മങ്ങിക്കിടക്കുന്ന മുഖകമലത്തില്‍ ശോഭ പരത്തിയേക്കും എന്ന് ഞാനനുമാനിച്ചു.’
ഞാന്‍ പറഞ്ഞു: ‘നബിയേ, നാം മക്കയിലായിരുന്നപ്പോള്‍ നമ്മുടെ പെണ്ണുങ്ങള്‍ക്ക് നമ്മെ ഭയമായിരുന്നു. എന്നാല്‍ മദീനായിലെത്തിയതും അവരെ നാം ഭയപ്പെടുന്ന സഹാചര്യം വന്നിരിക്കുകയാണ്. നബിയേ, നോക്കൂ, എന്റെ ഭാര്യ ആതിഖ ബിന്‍തു സൈദ് ദരിദ്രനും അശരണനുമായ എന്നോട് അമിതമായി ചിലവിനു ചോദിച്ചുതുടങ്ങിയിരിക്കുകയാണ്. എന്നോട ആതിഖ സ്വണ്ണത്തിന്റെയും വെള്ളിയുടേയും ആഭരണങ്ങള്‍ ചോദിക്കുകയാണ്. അവ കൊടുക്കാതിരിക്കുമ്പോള്‍ ദേഷ്യപ്പെടുകയും ചെയ്യുകയാണ്’. തമാശകേട്ടതും നബിയുടെ മുഖം വിടര്‍ന്നു. വരണ്ടുകിടക്കുകയായിരുന്ന ചുണ്ടില്‍ ഒരു മന്ദസ്മിതം തെളിഞ്ഞു. എനിക്ക് സന്തോഷമായി. നബി(സ) പുഞ്ചിരിച്ചുകൊണ്ട് എന്നോട് ഇരിക്കുവാന്‍ പറഞ്ഞു. ഞാന്‍ ഇരുന്നു’
‘ആ റൂമിലെ ചുററുപാടുകള്‍ ഞാന്‍ വീണ്ടും നോക്കി. വളരെ ദൈന്യത നിറഞ്ഞവയായിരുന്നു അവിടെയുള്ളതെല്ലാം. കിടക്കുവാന്‍ ആകെയുള്ളത് ഒരു ഈന്തപ്പനയോലപ്പായയാണ്. അതില്‍ കിടന്നതിന്റെ പാടുകള്‍ ചുവന്നുവെളുത്ത പൂമേനിയില്‍ പതിഞ്ഞുകിടക്കുന്നതു കണ്ടപ്പോള്‍ എനിക്ക് സങ്കടം വന്നു. പിന്നെ ഞാന്‍ തെല്ലുഗൗരവം വീണ്ടെടുത്ത് ചോദിച്ചു: ‘നബിയേ, താങ്കള്‍ ഭാര്യമാരെ ത്വലാഖ് ചൊല്ലിയോ?’. നബി(സ) പറഞ്ഞു: ‘ഇല്ല’. സന്തോഷത്താല്‍ ഞാന്‍ ഉറക്കെ വിളിച്ചുപറഞ്ഞു: ‘അല്ലാഹു അക്ബര്‍’. എനിക്കാശ്വാസമായി, പ്രചരിച്ചതുപോലെ നബി(സ) ഭാര്യമാരെ ത്വലാഖ് ചൊല്ലിയിട്ടില്ല. എന്തോ കുടുംബ പ്രശ്‌നമാണ്.’
‘കാര്യങ്ങളെല്ലാം എനിക്ക് മനസ്‌സിലായി. നബി(സ) ഒരു മാസത്തേക്ക് ഭാര്യമാരില്‍ നിന്ന് വിട്ടുനില്‍ക്കുവാന്‍ പ്രതിജ്ഞ ചെയ്തതാണ്. അവര്‍ നബി(സ)യോട് ചിലവിനുള്ള വകയും ഭൗതികമായ കൂടുതല്‍ സൗകര്യങ്ങളും ചോദിക്കുകയുണ്ടായി. അതേചൊല്ലിയാണ് നബി(സ) അവരെ ‘ഈലാഅ്’ ചെയ്ത് നിറുത്തിയിരിക്കുന്നത്. ഇതു നബി(സ)യുടെ തീരുമാനമാണ്. അതിനാല്‍ തന്നെ അത് അല്ലാഹുവിന്‍േറതുമാണ്. അതിലാര്‍ക്കും ഇതിനപ്പുറം ഇടപെടുവാനാകില്ല. ഒരു മാസം ഇനി ഈ പ്രശ്‌നത്തിന്റെ മുള്‍മുനയില്‍ നില്‍ക്കുകയല്ലാതെ മാര്‍ഗമില്ല’
ഇരുപത്തിയൊമ്പത് ദിവസങ്ങള്‍ കഴിഞ്ഞു. വിഷയത്തില്‍ അല്ലാഹു ശക്തമായി ഇടപെട്ടു. വിശുദ്ധഖുര്‍ആനിലെ അല്‍ അഹ്‌സാബ് സൂറയിലെ 28,29 സൂക്തങ്ങളുമായി ജിബ്‌രീല്‍(അ) വന്നു. അല്ലാഹു പറഞ്ഞു: ‘നബിയേ താങ്കള്‍ താങ്കളുടെ ഭാര്യമാരോട് പറയുക, നിങ്ങള്‍ ഭൗതികജീവിതവും അതിലെ അലങ്കാരവുമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ വരൂ, നിങ്ങള്‍ക്ക് ഞാന്‍ ജീവിതവിഭവം നല്‍കുകയും ഭംഗിയായ നിലയില്‍ നിങ്ങളെ മോചിപ്പിച്ചുതരികയും ചെയ്യാം. അല്ലാഹുവിനെയും തിരുദൂതരെയും പരലോകഭവനത്തെയുമാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ നിശ്ചയം നിങ്ങളില്‍ സദ്‌വൃത്തരായവര്‍ക്ക് അല്ലാഹു മഹത്തായ പ്രതിഫലം തയ്യാറാക്കിവെച്ചിക്കട്ടുണ്ട്’.
വിഷയവും അല്ലാഹുവിന്റെ വിധിയും സംഗതിയുടെ ഗൗരവത്തെ കാണിക്കുന്നവയാണ്. എളിമയും വിനയവുമുള്ള ജീവിതത്തിന്റെ മാതൃകയാവേണ്ട നബികുടുംബത്തിലാണ് ഭൗതികപ്രമത്തതയുടെ സ്വരമുള്ള ആവശ്യങ്ങളുമായി ഭാര്യമാര്‍ നബി(സ)യെ സമീപിച്ചിരിക്കുന്നത്. എല്ലാ നീതികളുടേയും പ്രയോക്താവും സംരക്ഷകനുമായ നബിതിരുമേനിയുടെ മുമ്പിലാണ് അവര്‍ അസ്വസ്ഥത പ്രകടിപ്പിച്ചത്. അത് കാര്യങ്ങളെ കൊണ്ടെത്തിച്ചത് ഭാര്യമാരെ ഉപരോധിക്കുക എന്ന നിലപാടിലേക്കായിരുന്നു. ഭാര്യമാരോട് അഗാഥമായ സ്‌നേഹവും കാരുണ്യവും കാണിക്കുന്ന നബി(സ) ഒരു മാസത്തേക്കാണ് അവരെ താല്‍കാലികമായി ഉപേക്ഷിച്ചിരിക്കുന്നത്.
അല്ലാഹുവാകട്ടെ, തന്റെ വിധിയിലൂടെ നബിയുടെ പക്ഷം നിന്നിരിക്കുകയാണ്. ഭൗതികത വേണമെങ്കില്‍ മാന്യമായി അവരെ ഒഴിവാക്കിക്കൊടുക്കാമെന്ന് പറയുവാനാണ് അല്ലാഹുവിന്റെ നിര്‍ദ്ദേശം. മനസ്‌സിനുള്ളില്‍ ഒരു മാസക്കാലമായി കത്തിനില്‍ക്കുന്ന രോഷം വാശിയോടെയും ഗൗരവത്തോടെയും അവസാനിപ്പിക്കുവാനും നൈതികമായ തന്റെ നിലപാടു കളില്‍ സംശയിക്കുന്ന വിധത്തിലുള്ള ഈ നയങ്ങളില്‍ അവരെ ശിക്ഷിക്കുവാനുമുള്ള സാഹചര്യം നബി(സ)യുടെ കയ്യില്‍ വന്നിരിക്കുകയാണ്.
പക്ഷേ, കാരുണ്യത്തിന്റെ ദൂതന്‍ സ്വന്തം കിടപ്പുമുറിയില്‍ പോലും തന്റെ വിനയം വിട്ടുകളയുവാന്‍ തയ്യാറല്ല. സ്‌നേഹത്തിന്റെ പര്യായമായ നബിനായകന്‍ മുപ്പതു ദിവസം തികയുന്നതുപോലും കാത്തുനില്‍ക്കാരതെ ഇരുപത്തി യൊമ്പതാം ദിവസം തന്നെ തന്റെ ഭാര്യമാരുടെ അടുത്തെത്തി. ആദ്യം കയറിയത് ആയിശാ(റ)യുടെ വീട്ടിലായിരുന്നു. ദിവസങ്ങളെണ്ണി തികഞ്ഞ ആശങ്കയോടെ ഇരിക്കുകയായിരുന്ന ആയിശാ(റ) നബി(സ)യോട് ചോദിച്ചു: ‘നബിയേ, ഇരുപത്തൊമ്പതു ദിവസമല്ലേ ആയിട്ടുള്ളൂ?’. നബി(സ) ചിരിച്ചുകൊണ്ട് പറഞ്ഞു: ‘മാസം ഇരുപത്തൊമ്പതുമാകാം’. സ്‌നേഹവും വിനയവും ബഹുമാനവുമെല്ലാം ചേര്‍ന്നുനിന്നമ്പോള്‍ ഒരു വിടവും അവശേഷിക്കാതെ നബികുടുംബം മനോഹരമായി വിളക്കിച്ചേ ര്‍ക്കപ്പെട്ടു. അല്ലാഹുവിനെയും തിരുദൂതരെയും പരലോകജീവിതത്തേയും തെരഞ്ഞെടുത്ത അവര്‍ ജീവിതനൗകകളില്‍ കയറീയിരുന്ന് വീണ്ടും മുന്നോട് തുഴഞ്ഞു..
പ്രവാചക സുല്‍ത്വാന് എളിമയുടെ കൊട്ടാരം.
മദീനായില്‍ നബിതിരുമേനിയും സ്വഹാബിമാരും കൂടി മസ്ജിദുന്നബവിയുടെ പണി പൂര്‍ത്തിയാക്കിയപ്പോള്‍ തന്നെ നബിക്കും കുടുംബത്തിനും താമസിക്കുവാന്‍ ആവശ്യമായ താമസസ്ഥലങ്ങള്‍ നിര്‍മ്മിച്ചിരുന്നു. ഓരോ ഭാര്യമാര്‍ക്കും താമസിക്കുവാന്‍ പ്രത്യേകം പ്രത്യേകമായി ഉണ്ടാക്കിയ ഈ വീടുകള്‍ വെറും റൂമുകള്‍ പോലെ തോന്നിപ്പിക്കുന്നവയായിരുന്നു. ലാളിത്യത്തിന്റെയും വിനയത്തിന്റെയും എല്ലാ നിറങ്ങളും ഗുണങ്ങളും കൂട്ടുകളും കുറവുകളും സമ്മേളിച്ച ഈ വീടുകളിലായിരുന്നു പേര്‍ഷ്യന്‍, റോമന്‍ ആധിപത്യങ്ങളെ തുരത്തിയെറിഞ്ഞ് ഇരുട്ടുകള്‍ വലിച്ചുവകഞ്ഞുമാററി മനുഷ്യന്റെ പാതയില്‍ വെളിച്ചവും പാഥേയവുമൊരുക്കിയ ശ്രേഷ്ഠന്‍ ജീവിച്ചിരുന്നത.്  അടുത്തു നിന്ന് നോക്കിക്കാണുമ്പോള്‍ അവിശ്വസനീയമായി തോന്നുന്നവയായിരുന്നു അവകളും അവയിലുള്ളവയും.
ആദ്യം നിര്‍മ്മിച്ചത് സൗദാ ബീവി(റ)ക്ക് വേണ്ട ഒരു വീട് മാത്രമായിരുന്നുവെന്നും പിന്നീട് ഓരോ അവസരങ്ങളിലായി ഓരോന്ന് നിര്‍മ്മിക്കുകയായിരുന്നുവെന്നും ചരിത്രങ്ങളിലുണ്ട്. ഇത്തരം ഒമ്പത് വീടുകളാണ് മൊത്തം ഉണ്ടായിരുന്നത്. ഈന്തപ്പനയുടെ നാടായതിനാല്‍ നിര്‍മ്മാണത്തിന് ഉപയോഗിച്ചിരുന്നവയധികവും ഈന്തപ്പനയുടെ ഭാഗങ്ങള്‍ തന്നെയായിരുന്നു. ഈന്തപ്പനയുടെ തടിപൊളിച്ചത് ചേര്‍ത്തുകെട്ടിയുണ്ടാക്കുന്ന ചുമരുകളും ഈന്തപ്പനമട്ടിലുകളും ഓലയും മണ്ണ് തേച്ചുപിടിപ്പിച്ച മേല്‍കൂരകളുമായിരുന്നു അധികവും. ചിലത് മണ്ണ് കൊണ്ടുും കല്ലുകള്‍കൊണ്ടുമുള്ള ചുമരുകളുമുള്ളവയുമുണ്ടായിരുന്നു.
വളരെ ഉയരം കുറഞ്ഞവയായിരുന്നു ഈ വീടുകള്‍. താന്‍ കുട്ടിയായിരിക്കുമ്പോള്‍ തനിക്ക് അനായാസം തൊടാവുന്ന അത്ര ഉയരം മാത്രമേ നബിയുടെ വീടുകള്‍ക്കുണ്ടായിരുന്നുള്ളൂ എന്ന് ഹസന്‍ ബിന്‍ അലി(റ) പറഞ്ഞിട്ടുണ്ട്. ആറ് മുഴമായിരുന്നു ഈ ഉയരമെന്ന് ചരിത്രങ്ങള്‍ അനുമാനിക്കുന്നു. ഏകദേശം മൂന്നു മീററര്‍ മാത്രം ഉയരമുണ്ടായിരുന്ന ഈ വീടുകള്‍ക്ക് ഏകദേശം നാലര മീറററോളം മാത്രമായിരുന്നു വീതി. ഇതിനുള്ളില്‍ കിടന്നുറങ്ങുവാനുള്ള ഒരു മുറിയും അഥിതികളെ സ്വീകരിക്കുവാനുള്ള ഒരു മുറിയുമായിരുന്നു പ്രധാനമായും ഉണ്ടായിരുന്നത്. എല്ലാം വളരെ ചെറുതായിരുന്നു. ആയിശാ ബീവി ഉറങ്ങാന്‍ കിടന്നു കഴിഞ്ഞാല്‍ പിന്നെ നബിക്ക് നിസ്‌കരിക്കുവാന്‍ വേണ്ട സ്ഥലം ബാക്കിയുണ്ടായിരുന്നില്ല എന്ന് ഹദീസുകളിലുണ്ട്. രണ്ടു പ്രധാന മുറികളെയും ഈന്തപ്പനമ്പട്ടകൊണ്ടോ തോല്‍ ചേര്‍ത്തുകെട്ടിയ മറകൊണ്ടോ ആയിരുന്നു വേര്‍തിരിച്ചിരുന്നത്.
പൊതുവെ വീടുകള്‍ക്കെല്ലാം പടിഞ്ഞാറോട്ട് തുറക്കുന്ന ഒററ വാതില്‍ മാത്രമാണുണ്ടായിരുന്നത്. എന്നാല്‍ ആയിശ(റ)യുടെ വീടിന് കിഴക്കോട്ടും പടിഞ്ഞാറോട്ടുമായി രണ്ടു വാതിലുകള്‍ ഉണ്ടായിരുന്നു. ഒരു മുഴം മാത്രം വീതിയുള്ള ഈ വാതിലുകളുടെ പരമാവധി ഉയരം മൂന്നു മുഴം അഥവാ ഒന്നര മീററര്‍ മാത്രമായിരുന്നു. കുനിഞ്ഞ് കൊണ്ട് മാത്രമായിരുന്നു മുറിയിലേക്ക് പ്രവേശിക്കുവാന്‍ കഴിഞ്ഞിരുന്നത്. വാതിലുകള്‍ ചെമ്മരിയാടിന്റെ തോല് ഉണക്കിയത് കെട്ടിയുണ്ടാക്കിയവയായിരുന്നു.
വീടിനുള്ളിലുണ്ടായിരുന്നത് വളരെ ചെറുതും ലളിതവുമായ സൗകര്യങ്ങള്‍ മാത്രമായിരുന്നു. അതിലുണ്ടായിരുന്ന ഏററവും പ്രധാനപ്പെട്ടത് ഒരു കട്ടിലായിരുന്നു. അത് ഈന്തപ്പനയുടെ തടി പൊളിച്ച് കയര്‍ കൊണ്ട് ചേര്‍ത്ത് വരിഞ്ഞു കെട്ടിയുണ്ടാക്കിയതായിരുന്നു. അതിന്‍മേല്‍ വിരിക്കുവാനുണ്ടായിരുന്നത് ഒരു ഈന്തപ്പനയോലപ്പായ മാത്രമായിരുന്നു. കയറിന്റെയും ഓലയുടേയും അടയാളം നബിതിരുമേനിയുടെ വെളുത്തുചുവന്ന മേനിയില്‍ എപ്പോഴും പതിഞ്ഞു കാണാമായിരുന്നു എന്ന് ധാരാളം ഹദീസുകളില്‍ വന്നിട്ടുണ്ട്.
കട്ടിലില്‍ വിരുപ്പായി ആദ്യം ഉപയോഗിച്ചിരുന്നത് ഒരു തുണിയായിരുന്നു. അത് ഒരേസമയം വിരിക്കുവാനും പുതക്കുവാനും ഉപയോഗിക്കുകയായിരുന്നു ചെയ്തിരുന്നത്. പിന്നീട് ഭാര്യമാരില്‍ ചിലര്‍ അതു രണ്ടു മടക്കായി വെച്ചു ഘനം കൂട്ടി. പിന്നീടൊരിക്കല്‍ ഭാര്യമാരില്‍ ചിലര്‍ അത് നാലാക്കി മടക്കിത്തുന്നുകയുണ്ടായി. അന്ന് ഉറങ്ങിയെഴുന്നേററ നബി(സ) അതു വീണ്ടും പഴയപടി തന്നെയാക്കുവാന്‍ നിര്‍ദ്ദേശിച്ചു.(ത്വബ്‌റാനി). ദുനിയാവിന്റെ ആഡംബരങ്ങളോട് അത്രക്കും അവര്‍ വിരക്തി കാണിച്ചു.
ഒരിക്കല്‍ ഒരു അന്‍സ്വാരി സ്ത്രീ നബി(സ)യുടെ വീട്ടില്‍ വന്നു. നബി(സ) കിടക്കുന്ന വിരുപ്പ് കണ്ട അവര്‍ക്ക് വലിയ സങ്കടമായി. അവര്‍ ഒരു തോല്‍വിരിപ്പ് നബി(സ)ക്ക് സമ്മാനിച്ചു. വീട്ടില്‍ വന്നപ്പോള്‍ അതു കണ്ട നബി(സ) കാര്യമന്വോഷിച്ചു. തങ്ങള്‍ക്ക് ഹദ്‌യയായി ഒരു അന്‍സ്വാരി സ്ത്രീ കൊടുത്തയച്ചതാണ് എന്നറിഞ്ഞപ്പോള്‍ നബി(സ) പറഞ്ഞു: ‘അതു തിരിച്ചുകൊടുത്തേക്കൂ’. ഒന്നുരണ്ടുപ്രാവശ്യം ആയിശ(റ) തിരിച്ചുകൊടുക്കുവാന്‍ മടിച്ചുവെങ്കിലും നബിയുടെ നിര്‍ബന്ധത്തിന് അവസാനം വഴങ്ങേണ്ടി വന്നു.
മറെറാരിക്കല്‍ വിരുപ്പിന്റെ അടയാളം നബിയുടെ പൂമേനിയില്‍ കണ്ട് സഹിക്കവയ്യാതെ അല്‍ഖമത്ത് ബിന്‍ മസ്ഊദ്(റ) നബിയോട് ചോദിക്കുകയുണ്ടായി. ‘നബിയേ, അങ്ങേക്ക് ഞങ്ങള്‍ ഒരു മെത്തയുണ്ടാക്കി തരട്ടെയോ?’ പുഞ്ചിരിച്ചുകൊണ്ട് അന്ന് നബി(സ) പറഞ്ഞതിങ്ങനെ: ‘ദുനിയാവിന്റെ കാര്യങ്ങളില്‍ എനിക്കെന്ത് കാര്യം?, ഞാന്‍ ഒരു മരച്ചുവട്ടില്‍ വിശ്രമിക്കുവാനിരിക്കുകയും പിന്നെ എഴുന്നേററ് പോകുകയും ചെയ്യുന്ന ഒരു വഴിയാത്രക്കാരനെപ്പോലെ ഒരാള്‍ മാത്രമല്ലേ’.
കട്ടിലിനു പുറമെ ഒരു കസേരയും അഥിതികളെ ഇരുത്തുവാനും തലവെക്കുവാനുമൊക്കെ ഉപയോഗിച്ചിരുന്ന തലയിണപോലുള്ളവയും ഉണ്ടായിരുന്നു. തലയിണയില്‍ ഉണക്കഇലകളായിരുന്നു നിറച്ചിരുന്നത്. പില്‍ക്കാലത്ത് ഉണ്ടാക്കിയ വിരുപ്പിനുള്ളിലും ഉണക്ക ഇലകള്‍ തന്നെയായിരുന്നു നിറച്ചിരുന്നത്. കസേരയുടെ കാലുകള്‍ കറുത്ത നിറത്തിലായിരുന്നു. അതിനാല്‍ അത് ഇരുമ്പിന്‍േറതായിരുന്നുവെന്നും ഒരു പ്രത്യേകതരം മരത്തിന്‍േറതായിരുന്നുവെന്നും അഭിപ്രായമുണ്ട്. മുടി ചീകുവാനുള്ള ഒരു കൊമ്പ് ചീര്‍പ്പ്, അജ്ഞനം സൂക്ഷിച്ചിരുന്ന ഒരു ഢപ്പി, ഒരു വാള്‍, ഇരുമ്പിന്റെ പിടിയുള്ള ഒരു പാത്രം, ഒരു കലം, തോല്‍ കൊണ്ടുള്ള രണ്ടു ചെരുപ്പുകള്‍; ഇത്രയുമായാല്‍ പ്രവാചക സുല്‍ത്വാന്റെ ഭവനമായി. ജീവിതത്തിലാപാദചൂഢം പുലര്‍ത്തിയ വിനയത്തിന്റെ ശരിയായ പ്രതിരൂപങ്ങള്‍..
വിനയമുള്ള വീട്ടുകാരന്‍..
ആയിശ(റ) പറയുകയാണ്: ‘ഫാത്വിമയെക്കാള്‍ നബിയോട് അനക്കത്തിലും അടക്കത്തിലും ശൈലിയിലും സാമ്യമുള്ള മറെറാരാളെയും ഞാന്‍ കണ്ടിട്ടേയില്ല. ഫാത്വിമ കടന്നുവരുമ്പോള്‍ നബി(സ) എഴുന്നേററു ചെല്ലുകയും കൈപിടിച്ച് മുത്തുകയും തന്റെ സമീപത്ത് ഇരുത്തുകയും ചെയ്യുമായിരുന്നു. (ബുഖാരി). നാടും സമൂഹവും ഭരിക്കുന്നതിന്റെ പ്രൗഢമായ തിരക്കുകള്‍ക്കിടയിലും സ്വന്തം മനസ്‌സിന്റെ വികാരവായ്പുകളില്‍ പിശുക്കു കാണിക്കാതെ അവര്‍ ജീവിച്ചു.
നബിതിരുമേനിയുടെ കുടുംബജീവിതം ആവും വിധം നോക്കിക്കാണുവാന്‍ ശ്രമിച്ച അസ്‌വദ്(റ) ഒരിക്കല്‍ ആയിശ(റ)യോട് ചോദിച്ചു: ‘നബി(സ) എങ്ങനെയൊക്കെയായിരിക്കും വീട്ടില്‍?’. ആയിശ(റ) പറഞ്ഞു: ‘അവര്‍ വീട്ടില്‍ വീട്ടുജോലികളിലായിരിക്കും. നിസ്‌കാരത്തിന്റെ സമയമായാല്‍ നിസ്‌കാരത്തിനായി പുറപ്പെടുകയും ചെയ്യും’. (ബുഖാരി) ഇതേ ചോദ്യം ആയിശാ(റ) യോട് ഉര്‍വ്വത്ത്(റ)വും ഒരിക്കല്‍ ചോദിക്കുകയുണ്ടായി. അപ്പോള്‍ ആയിശ(റ) പറഞ്ഞു: ‘നബി തിരുമേനി തന്റെ വസ്ത്രങ്ങള്‍ തുന്നും, ചെരുപ്പുകള്‍ കുത്തും, വീട്ടില്‍ സാധാരണ പുരുഷന്‍മാര്‍ ചെയ്യാറുള്ളതെല്ലാം ചെയ്യുകയും ചെയ്യും’ (അഹ്മദ്).
വീട്ടുകാരുമായി തമാശ പറയുകയും ചിരിക്കുകയും ചിരിപ്പിക്കുകയും അവരുടെ കൂടെ വീട്ടുജോലികളില്‍ ഏര്‍പ്പെടുയും അവരെ എല്ലാവരെയും പരിഗണിക്കുകയും ചെയ്യുന്ന നബിതിരുമേനിയില്‍ കാണുന്നത് വിനയത്തിന്റെ ഉന്നതമായ ഗുണങ്ങളാണ്. ഭാര്യമാരെയും മക്കളെയും കടന്ന് ഈ ഗുണഗണങ്ങള്‍ സ്വന്തം ഭൃത്യരിലും അടിമകളിലുമെല്ലാം എത്തിയിരുന്നു.
അനസിന്റെ അനുഭവങ്ങള്‍
അനസ് ബിന്‍ മാലിക്(റ) പറയുകയാണ്: ‘ഒരിക്കല്‍ ഞാന്‍ നബിതിരുമേനിയോടൊപ്പം ഒരു വഴിയിലൂടെ പോകുകയായിരുന്നു. നബി(സ) തന്റെ തോളില്‍ നജ്‌റാന്‍ നിര്‍മ്മിതമായ ഒരു ഉരമുള്ള തരം തട്ടമിട്ടിട്ടുണ്ട്. ഒരു അഅ്‌റാബി (അനാഗരികന്‍) ഞങ്ങള്‍ക്കെതിരെ വന്നു. അയാള്‍ ഞങ്ങള്‍ക്കടുത്തെത്തിയതും ഞൊടിയിടയില്‍ നബി(സ)യുടെ തോളില്‍ കിടക്കുകയായിരുന്ന തട്ടം ശക്തിയായി പിടിച്ചുവലിച്ചതും ഒന്നിച്ചായിരുന്നു. പരുപരുത്ത ആ തട്ടത്തിന്റെ വക്കുകള്‍ കഴുത്തില്‍ മുറുകി നബിക്ക് നന്നേ വേദനിച്ചു. മാത്രമല്ല, ചുവന്നുവെളുത്ത മേനിയില്‍ വലിയുടെ ആഘാതം ഒരു ചുവന്ന രേഖയായി ചുവന്നുകിടന്നു.
തുടര്‍ന്ന് അഅ്‌റാബി ആ വലിയേക്കാള്‍ പരുഷമായ സ്വരത്തില്‍ പറഞ്ഞു: ‘മുഹമ്മദ്, നിങ്ങളുടെ കയ്യിലുള്ളതില്‍ നിന്ന് എനിക്കും തരാന്‍ കല്‍പ്പിക്കുക’. ദാരിദ്രത്തിന്റെ ഞെട്ടലുകളില്‍ പൊതുവെ അശാന്തനായിരുന്ന അയാളുടെ ചെയ്തികള്‍ തനി കാടത്തം കൂടിയായിരുന്നു. നബിയോട് ചോദിച്ചിട്ട് നബി(സ) വിസമ്മതിച്ചിട്ടായിരുന്നു ഇങ്ങനെ ചെയ്തതെങ്കില്‍ എന്തെങ്കിലും ന്യായം കണ്ടെത്താന്‍ കഴിഞ്ഞിരുന്നേനെ. അതൊന്നുമില്ലാതെ വന്ന് കയറിപ്പിടിക്കുന്ന ഈ പാരുഷ്യത്തിന്റെ മുമ്പില്‍ മനസ്‌സ് നിയന്ത്രിക്കുവാന്‍ ആര്‍ക്കും കഴിയില്ല. വിനയത്തിന്റെയും കാരുണ്യത്തിന്റെയും ഈ പ്രതിപുരുഷന്‍ പക്ഷെ, അനാഗരികനെ നോക്കി പുഞ്ചിരിച്ചു. പിന്നെ തന്റെ അനുയായികളോട് വിളിച്ച് പറഞ്ഞു: ‘ഇയാള്‍ക്കെന്തെങ്കിലും കൊടുക്കൂ..’.
മദീനാ ജീവിതകാലം മുഴുവനും നബിതിരുമേനിയുടെ ഭൃത്യനായി സേവനമനുഷ്ഠിച്ച അനസ് ബിന്‍ മാലിക്(റ)വിന്റെ സാക്ഷ്യം മാത്രം മതി ആ മനസ്‌സളക്കുവാന്‍. അനസ്(റ) പറയുന്നു: ‘ഞാന്‍ പത്തു വര്‍ഷം നബി(സ)ക്ക് ഖിദ്മത്ത് ചെയ്യുകയുണ്ടായി. അതിനിടയില്‍ ഞാന്‍ ചെയ്ത ഒരു കാര്യത്തെക്കുറിച്ച് എന്തിനത് ചെയ്തുവെന്നോ ചെയ്യാതെപോയ ഒരു കാര്യത്തെക്കുറിച്ച് എന്തുകൊണ്ടത് ചെയ്തില്ല എന്നോ നബി(സ) ചോദിക്കുകയുണ്ടായിട്ടില്ല’(ബുഖാരി, മുസ്‌ലിം).
അനസ്(റ) പറയുന്നു: ‘ഒരിക്കല്‍ നബി(സ) എന്നെ എന്തോ ഒരു കാര്യത്തിനായി അയച്ചു. പോകുംവഴിക്ക് ഞാന്‍ ഒരിടത്ത് കുട്ടികള്‍ കളിക്കുന്നതു കണ്ടു. ഞാനും അവരുടെ ഒപ്പം കൂടി. കളിയില്‍ നേരം പോയതറിഞ്ഞില്ല. കുറേ കഴിഞ്ഞപ്പോള്‍ ഒരാളുണ്ട് എന്റെ പിരടിയില്‍ പിന്നില്‍ നിന്ന് പിടിക്കുന്നു. ഞാന്‍ തിരിഞ്ഞുനോക്കുമ്പോള്‍ നബി(സ)തങ്ങളാണ്. കളിക്കിടെ കാര്യം മറന്നുപോയ ഞാന്‍ ആകെ പരുങ്ങലിലായി. പക്ഷെ, നബി(സ) എന്നോട് പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു: ‘കൊച്ചു അനസ്, ഞാന്‍ പറഞ്ഞയച്ചിടത്ത് നീ പോയോ?’. ‘ഇല്ല, ഞാനിപ്പോള്‍ പോകുകയാണ്’ എന്നും പറഞ്ഞുകൊണ്ട് ഞാന്‍ ഓടി.
അടിമകളോടും ഭൃത്യരോടും താന്‍ കാണിക്കുന്ന വിനയഭാവം എല്ലാവരും പുലര്‍ത്തണമെന്ന് നബി(സ) കല്‍പ്പിക്കുമായിരുന്നു. അവര്‍ നിങ്ങളുടെ സഹോദരന്‍മാരാണെന്നും അവരോട് പ്രയാസകരമായ ജോലികള്‍ പറഞ്ഞാല്‍ നിങ്ങളും സഹായിച്ചുകൊടുക്കണമെന്നും നബി(സ) പറയുമായിരുന്നു. അവരുടെ പിഴവുകളില്‍ മാപ്പു നല്‍കണമെന്ന് നബി(സ) പറഞ്ഞു. ഒരിക്കല്‍ നബിയുടെ മുമ്പില്‍ തന്റെ ഉടമകള്‍ തല്ലിയെന്ന പരാതിയുമായി ഒരു ഭൃത്യ വന്നപ്പോള്‍ നബി(സ) അവരെ വിളിച്ച് ആ അടിമസ്ത്രീയെ മോചിപ്പിക്കുവാന്‍ വരെ ആവശ്യപ്പെടുകയുണ്ടായി.
അവരെ വെറുതെ വിടുക..
ഹുദൈബിയ്യയില്‍ ചര്‍ച്ചകളും അനുരജ്ഞനശ്രമങ്ങളും പുരോഗതി പ്രാപിക്കുകയായിരുന്നു. നബി(സ)യുടെ പ്രതിനിധിയായി ഉസ്മാന്‍(റ) മക്കയില്‍ ചര്‍ച്ചകളിലാണ്. ഖുറൈശികളുടെ ചില പ്രതിനിധികള്‍ നബി(സ)യുമായി ചര്‍ച്ചക്ക് തയ്യാറാവുകയും ചെയ്തിട്ടുണ്ട്. എങ്കിലും എന്തും സംഭവിക്കാവുന്ന ഒരു സാഹചര്യമാണ് നിലനില്‍ക്കുന്നത്. മുസ്‌ലിംകളുടെ ക്യാമ്പിന് നേരെ ഒരാക്രമണം ഏതു സമയത്തും ഉണ്ടാവാമെന്ന അവസ്ഥയാണുള്ളത്. അതു മനസ്‌സിലാക്കിയ നബി(സ) ക്യാമ്പിന് ശക്തമായ കാവലായിരുന്നു ഏര്‍പ്പെടുത്തിയിരുന്നത്. മുഹമ്മദ് ബിന്‍ മസ്‌ലമ(റ) ആയിരുന്നു കാവല്‍ഭടന്‍മാരുടെ നേതാവ്.
ചര്‍ച്ചകളില്‍ താല്‍പര്യം കാണിക്കാതെ ഇരുട്ടിന്റെ മറവില്‍ തീവ്രപദ്ധതികള്‍ നടത്തിയ ഒരു കൂട്ടം യുവാക്കള്‍ മക്കയിലുണ്ടായിരുന്നു. അവര്‍ക്ക് ചര്‍ച്ചകളോട് തീരെ മതിപ്പില്ലായിരുന്നു. അവര്‍ മുസ്‌ലിംകളുടെ ക്യാമ്പ് ആക്രമിക്കുവാന്‍ പദ്ധതിയിട്ടു. രാത്രി അവര്‍ തന്‍ഈമിലെ മലമുകളില്‍ കയറി ഒളിച്ചിരുന്നു. സുബ്ഹിയുടെ വെട്ടം പരക്കും മുമ്പ് അവര്‍ പൊടുന്നനെ ഹുദൈബിയ്യായിലെ മുസ്‌ലിം ക്യാമ്പ് ആക്രമിക്കുവാന്‍ ഇറങ്ങി.
ശത്രുക്കളുടെ ശ്രമം പക്ഷെ, മുഹമ്മദ് ബിന്‍ മസ്‌ലമ(റ)യുടെ ശക്തമായ കാവലിനുമുമ്പില്‍ വിഫലമായി. എഴുപതോ എണ്‍പതോ പേരുണ്ടായിരുന്ന അവരെ അദ്ദേഹവും സഹപ്രവര്‍ത്തകരും വളഞ്ഞുപിടിച്ചു. അവരെ നബി(സ)യുടെ മുമ്പില്‍ ഹാജറാക്കപ്പെട്ടു. ചര്‍ച്ചകള്‍ക്കിടയില്‍ അവര്‍ നടത്തിയ ഈ ഹീനശ്രമം ഒരിക്കലും മാപ്പര്‍ഹിക്കുന്നതല്ലായിരുന്നു. പക്ഷേ, നബി(സ) തിരുമേനിയുടെ മനസ്‌സലിഞ്ഞു. നബി(സ) പറഞ്ഞു: ‘അവരെ വെറുതെ വിടുക’. അല്‍ ഫത്ഹ് അധ്യാ യത്തിലെ 24ാം സൂക്തം ഈ സംഭവമാണ് അനുസ്മരിപ്പിക്കുന്നത്.
ഞാന്‍ വിറകുണ്ടാക്കാം..
നബിതിരുമേനിയും ഏതാനും അനുയായികളും ഒരു യാത്രയിലാണ്. വഴിയിലൊരിടത്ത് അവര്‍ വിശ്രമിക്കുവാനിരുന്നു. അവിടെ അവര്‍ ഭക്ഷണം പാകം ചെയ്യുവാന്‍ ഒരുങ്ങുകയാണ്. ഒരു ആടിനെ പാകം ചെയ്യുവാനാണ് പരിപാടി. അപ്പോള്‍ അനുയായികളില്‍ ഒരാള്‍ പറഞ്ഞു:
‘ഞാന്‍ ആടിനെ അറുക്കാം’
മറെറാരാള്‍ പറഞ്ഞു: ‘ഞാന്‍ ആടിനെ തോല്‍പൊളിക്കാം’
മറെറാരാള്‍ പറഞ്ഞു: ‘ഞാന്‍ പാചകം ചെയ്യാം’
അപ്പോള്‍ നബിതിരുമേനി(സ) പറഞ്ഞു: ‘ഞാന്‍ വിറകുണ്ടാക്കിക്കൊണ്ടുവരാം’
അതുകേട്ട അനുയായികള്‍ പറഞ്ഞു: ‘വേണ്ട നബിയേ നിങ്ങള്‍ ജോലിയൊന്നും ചെയ്യേണ്ട, നിങ്ങള്‍ക്കുവേണ്ടി ഞങ്ങള്‍ എല്ലാം ചെയ്യാം’
നബി(സ) പറഞ്ഞു: ‘അതെനിക്കറിയാം. എങ്കിലും ഞാന്‍ നിങ്ങളില്‍ നിന്ന് വിത്യസ്ഥനാകുവാന്‍ ആഗ്രഹിക്കുന്നില്ല’
മനോഹരദൃശ്യങ്ങള്‍.
അനസ്(റ) പറയുന്നു: ‘ഒരിക്കല്‍ പള്ളിയില്‍ ഒരു അഅ്‌റാബി മൂത്രമൊഴിക്കുകയുണ്ടായി. കക്ഷി കൃത്യം നിര്‍വ്വഹിക്കുന്നതു കണ്ട ജനങ്ങള്‍ വല്ലതെ ഇളകിവശായി. ബഹളം കേട്ട് നബി(സ) രംഗത്തെത്തി. ജനങ്ങളില്‍ പലരും അഅ്‌റാബിയെ പഴിക്കുകയും ചീത്തപറയുകയും കുററപ്പെടുത്തുകയുമൊക്കെ ചെയ്യുന്നുണ്ടായിരുന്നു. നബി(സ) പറഞ്ഞു: ‘അയാളെ വിട്ടേക്കൂ. അയാള്‍ അത് പൂര്‍ത്തിയാക്കിക്കൊള്ളട്ടെ’. കാര്യം സാധിച്ചുകഴിഞ്ഞ അഅ്‌റാബിയെ നബി(സ) അടുത്തേക്ക് വിളിച്ചു ഇങ്ങനെ പറഞ്ഞു: ‘ഈ പള്ളികള്‍ ഇത്തരം കാര്യങ്ങള്‍ ഒന്നും പാടില്ലാത്ത സ്ഥലങ്ങളാണ്. ഇത് നിസ്‌കരിക്കുവാനും ഖുര്‍ആന്‍ പാരായണം ചെയ്യുവാനും ഒക്കെയുള്ള സ്ഥലങ്ങളാണ്’. പിന്നെ നബി(സ) ജനങ്ങളോട് പറഞ്ഞു: ‘നിങ്ങള്‍ പ്രയാസപ്പെടുത്തുവാന്‍ നിയോഗിക്കപ്പെട്ടവരല്ല, അയാള്‍ മൂത്രമൊഴിച്ച സ്ഥലത്ത് അല്‍പം വെള്ളം ഒഴിക്കുക’. (ബുഖാരി)
മുആവിയ ബിന്‍ ഹകം അസ്‌സുലമി(റ) പറയുകയാണ്. ‘ഒരിക്കല്‍ ഞങ്ങള്‍ നിസ്‌കരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരാള്‍ നിസ്‌കാരത്തിനിടെ തുമ്മുകയുണ്ടായി. അതുകേട്ട് ഞാന്‍ ഉറക്കെ മര്‍ഹമത്ത് (യര്‍ഹമുകല്ലാഹ്) ചൊല്ലി. അതുകേട്ടതും ജനങ്ങള്‍ തങ്ങളുടെ കൈകള്‍ തുടയിലടിച്ച് ഒച്ചവെക്കുവാന്‍ തുടങ്ങി. ഒരു തരം ബഹളമയമായി നിസ്‌കാരം. നിസ്‌കാരം കഴിഞ്ഞതും നബി(സ) എഴുനേററു. ‘ആരാണ് നിസ്‌കാരത്തില്‍ സംസാരിച്ചയാള്‍?’ എന്ന് നബി(സ) ചോദിച്ചപ്പോള്‍ ഞാന്‍ ശരിക്കും വിറച്ചു. അത് ഞാനായിരുന്നു എന്നറിഞ്ഞപ്പോള്‍ നബി(സ) എന്റെയടുത്തേക്ക് വന്നു. സത്യമായും അവരെന്നെ വഴക്കുപറയുകയോ ഗൗരവത്തില്‍ ചോദ്യം ചെയ്യുകയോ ഒന്നും ചെയ്തില്ല. അവര്‍ എന്നോട് പറഞ്ഞു: ‘നിസ്‌കാരം സാധാരണ വര്‍ത്തമാനങ്ങളൊന്നും പറയാന്‍ പാടില്ലാത്തതാണ്. നിസ്‌കാരം എന്നത് തക്ബീറും തസ്ബീഹും ഖുര്‍ആന്‍ പാരായണവുമെല്ലാമാണ്’ (മുസ്‌ലിം).
മക്കാ വിജയം കഴിഞ്ഞ് ഇരിക്കുമ്പോള്‍ നബി(സ)യുടെ അടുത്തേക്ക് ഒരു അഅ്‌റാബി കടന്നുവന്നു. അയാള്‍ നബി(സ)യോട് എന്തോ പറയുവാനോ ചോദിക്കുവാനോ വന്നിരിക്കുകയാണ്. വര്‍ത്തമാനം പറയുമ്പോള്‍ അയാള്‍ പേടിച്ചു വിറച്ച് ചുരുണ്ട അവസ്ഥയിലായിരുന്നു. അതു കണ്ട നബി(സ) അഅ്‌റാബിയോട് പറഞ്ഞു: ‘ആയാസം കൊള്ളുക, ഉണക്കിയ മാംസം കഴിക്കുമായിരുന്ന ഒരു ഖുറൈശി സ്ത്രീയുടെ മകന്‍ തന്നെയാണ് ഞാനും’ (ഹാകിം)
മദീനയില്‍ പള്ളിയും പരിസരവും അടിച്ചുവാരി വൃത്തിയാക്കുമായിരുന്ന ഒരു കറുത്ത സ്ത്രീയുണ്ടായിരുന്നു. ഒരു ദിവസം അവരെ കാണാതായപ്പോള്‍ നബി(സ) ആ സ്ത്രീയെക്കുറിച്ച് അന്വേഷിച്ചു. അപ്പോഴാണ് നബി(സ) അറിഞ്ഞത് ആ സ്ത്രീ തലേദിവസം മരിച്ചുപോയി എന്ന്. അതുകേട്ടതും നബി(സ) ആ സ്ത്രീയുടെ ഖബറിനരികിലെത്തി. ആ സ്ത്രീക്ക് വേണ്ടി ദീര്‍ഘമായി പ്രാര്‍ഥിച്ചു.
വിനയം ഖുര്‍ആന്‍ സൂക്തങ്ങളില്‍
‘അല്ലാഹുവില്‍ നിന്നുള്ള ഔതാര്യം കൊണ്ടാണ് താങ്കള്‍ അവരോട് സൗമ്യമായി പെരുമാറിയത്. താങ്കള്‍ ഒരു പരുഷസ്വഭാവിയും ഹൃദയകാഠിന്യമുള്ളവനുമായിരുന്നുവെങ്കില്‍ അവര്‍ താങ്കളുടെ ചുററുവട്ടങ്ങളില്‍ നിന്ന് പിരിഞ്ഞു പേയിക്കളയുമായിരുന്നു. ആകയാല്‍ താങ്കള്‍ അവര്‍ക്ക് മാപ്പുകൊടുക്കുകയും അവര്‍ക്കുവേണ്ടി പാപമോചനം തേടുകയും കാര്യങ്ങള്‍ അവരുമായി കൂടിയാലോചിക്കുകയും ചെയ്യുക. അങ്ങനെ താങ്കള്‍ ഒരു തീരുമാനമെടുത്തുകഴിഞ്ഞാല്‍ അല്ലാഹുവിന്റെ മേലില്‍ ഭരമേല്‍പ്പിക്കുക. തന്നില്‍ ഭരമേല്‍പ്പിക്കുന്നവരെ നിശ്ചയമായും അല്ലാഹു ഇഷ്ടപ്പെടുന്നതാണ്.’ (ആലു ഇംറാന്‍: 159)
‘സത്യവിശ്വാസികളെ, നിങ്ങളിലാരെങ്കിലും തന്റെ മതത്തെ തൊട്ട് പിന്തിരിയുന്നുവെങ്കില്‍ അല്ലാഹു ഇഷ്ടപ്പെടുന്നവരും അല്ലാഹുവിനെ ഇഷ്ടപ്പെടുന്നവരുമായ ഒരു ജനതയെ അല്ലാഹു പകരം കൊണ്ടുവരുന്നതാണ്. അവര്‍ സത്യവിശ്വാസികളോട് വിനയം കാണിക്കുന്നവരും അവിശ്വാസികളോട് പ്രതാപം കാണിക്കുന്നവരുമായിരിക്കും. ഒരു ആക്ഷേപകന്റെ ആക്ഷേപവും അവര്‍ ചെവിക്കൊള്ളുകയില്ല. അത് അല്ലാഹുവിന്റെ ഔതാര്യമാണ്. അത് അവന്‍ ഇഛിക്കുവര്‍ക്ക് നല്‍കുന്നു. അല്ലാഹു വിശാലമായ കഴിവുള്ളവനും ജ്ഞാനിയുമാണ്’
(അല്‍ മാഇദ: 54)
‘അവരില്‍ (സത്യവിശ്വാസികളില്‍) പലര്‍ക്കും നാം നല്‍കിയ അനുഗ്രഹങ്ങളുടെ നേര്‍ക്ക് താങ്കള്‍ താങ്കളുടെ ദൃഷ്ടികള്‍ നീട്ടിപ്പോകരുത്. അവരെ പററി താങ്കള്‍ വ്യസനിക്കുകയും ചെയ്യരുത്. സത്യവിശ്വാസികള്‍ക്ക് താങ്കള്‍ താങ്കളുടെ ചിറകുകള്‍ താഴ്തിക്കൊടുക്കുക’
(അല്‍ ഹിജ്ര്‍: 88)
‘നീ ഭൂമിയിലൂടെ അഹന്തനടിച്ച് നടക്കരുത്. നിനക്ക് ഭൂമിയെ പിളര്‍ത്തുവാനാകില്ല. ഉയരത്തില്‍ നിനക്ക് പര്‍വ്വതത്തോളം എത്താന്‍ കഴിയുകയുമില്ല’
(അല്‍ ഇസ്‌റാഅ്: 37)
‘നബിയേ, മുഅ്മിനീങ്ങളോട് താങ്കള്‍ അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും പറയുക. അതാണ് അവര്‍ക്ക് ഏററവും വിശുദ്ധമായിട്ടുള്ളത്. തീര്‍ച്ചയായും അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പററി സൂക്ഷ്മമായി അറിയുന്നവനാകുന്നു’
(അല്‍ നൂര്‍: 30)
‘താങ്കളെ പിന്തുടര്‍ന്ന സത്യവിശ്വാസികള്‍ക്ക് താങ്കളുടെ ചിറക്കുകള്‍ താഴ്തിക്കൊടുക്കുകയും ചെയ്യുക’
(അശ്ശുഅറാഅ്: 217)
‘നീ അഹങ്കാരത്തോടെ ജനങ്ങളുടെ നേര്‍ക്ക് നിന്റെ കവിള്‍ തിരിച്ചുകളയുകയുമരുത്. ദുരഭിമാനിയും പൊങ്ങച്ചക്കാ രനുമായ ഒരാളെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല’
(ലുഖ്മാന്‍: 18)
വിനയം തിരുവരുളുകളില്‍
അബൂ ഹുറൈറ(റ)യില്‍ നിന്നും നിവേദനം: നബി(സ) പറഞ്ഞു: ‘ഒരാളും ഒരാളോടും ധിക്കാരം കാണിക്കുകയോ ഗര്‍വ് നടിക്കുകയോ ചെയ്യാത്തവിധം നിങ്ങള്‍ പരസ്പരം വിനയം കാണിക്കണമെന്ന് നിശ്ചയം അല്ലാഹു എനിക്ക് ദിവ്യബോധനം നല്‍കിയിരിക്കുന്നു’ (മുസ്‌ലിം, അബൂ ദാവൂദ്, ഇബ്‌നു മാജ)
അബൂ ഹുറൈറ(റ)യില്‍ നിന്നും നിവേദനം: നബി(സ) പറഞ്ഞു: ‘ഒരു ദാനവും ധനത്തെ ക്ഷയിപ്പിക്കുകയില്ല. വിട്ടുവീഴ്ച ചെയ്യുന്നതുകൊണ്ട് ഒരു ദാസന് അല്ലാഹു പ്രതാപമല്ലാതെ വര്‍ധിപ്പിക്കുകയില്ല. വിനയം കാണിക്കുന്ന ഒരാളെയും അല്ലാഹു ഉന്നതനാക്കാതിരിക്കുകയില്ല’ (മുസ്‌ലിം).
അനസ്(റ)വില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞൂ: ‘നബി(സ)യുടെ ‘ഗദ്ബാഅ്’ എന്ന ഒട്ടകത്തെ മറികടക്കു വാനാകുകയില്ലായിരുന്നു. ഒരിക്കല്‍ ഒട്ടകപ്പുറത്തുവന്ന ഒരു അഅ്‌റാബി അതിനെ മറികടക്കുകയുണ്ടായി. അത് മുസ്‌ലിംകള്‍ക്ക് വേദനയുണ്ടാക്കി. അത് നബി(സ) അറിഞ്ഞപ്പോള്‍ അവിടുന്ന് പറഞ്ഞു: ‘ദുനിയാവില്‍ ഏത് ഉയര്‍ന്നാലും അതിനെ താഴ്ത്തുക എന്നത് അല്ലാഹുവിന്റെ ബാധ്യതയാണ്’ (മുസ്‌ലിം)
അബൂ ഹുറൈറ(റ)യില്‍ നിന്നും നിവേദനം: നബി(സ) പറഞ്ഞു: ള്ളഒരു തുടയിലേക്ക് ക്ഷണിച്ചാലും കുളമ്പിലേക്ക് ക്ഷണിച്ചാലും ഞാന്‍ ചെല്ലും. തുട തന്നാലും കുളമ്പ് തന്നാലും ഞാന്‍ സ്വീകരിക്കും’ (ബുഖാരി) (മൃഗങ്ങളുടെ ഏററവും നല്ല മാംസഭാഗവും നിസ്‌സാരമായ മാംസഭാഗവുമാണ് വിവക്ഷ)
അബൂ ഹുറൈറ(റ)യില്‍ നിന്നും നിവേദനം: നബി(സ) പറഞ്ഞു: ‘ആടുകളെ മേക്കാത്ത ഒരു പ്രവാചകനെയും അല്ലാഹു നിയോഗിച്ചിട്ടില്ല’. അനുചരന്‍മാര്‍ ആരാഞ്ഞു: ‘താങ്കളും?’. നബി(സ) പറഞ്ഞു: ‘അതെ ഞാനും. ഞാന്‍ മക്കക്കാര്‍ക്ക് ചില്ലറ തുട്ടുകള്‍ കൂലിക്ക് ആടുമേച്ചിരുന്നു’. (ബുഖാരി)
അനസ്(റ)വില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞൂ: ‘ഭക്ഷണം കഴിച്ചുകഴിഞ്ഞാല്‍ നബി(സ) (ഭക്ഷണം കഴിക്കാനുപയോകിച്ച) തന്റെ മൂന്നു വിരലുകളിലുമുള്ളതെല്ലാം നാവ് കൊണ്ടു നന്നായിതുടച്ചെടുക്കുമായിരുന്നു. ‘നിങ്ങളിലാരുടെയെങ്കിലും ഭക്ഷണം കയ്യില്‍ നിന്ന് നിലത്തുവീണുപോയാല്‍ അതില്‍ പററിയ അഴുക്ക് നീക്കുകയും ബാക്കിയുള്ളത് ഭക്ഷിക്കുകയും ചെയ്യണ’മെന്ന് നബി(സ) കല്‍പ്പിക്കുകയും ചെയ്യുമായിരുന്നു.’ (ബുഖാരി, മുസ്‌ലിം)
അബൂ ഹുറൈറ(റ)യില്‍ നിന്നും നിവേദനം: നബി(സ) പറഞ്ഞു: ‘നിങ്ങള്‍ നിങ്ങളേക്കാള്‍ താഴെയുള്ളവരിലേക്ക് നോക്കുക. നിങ്ങളേക്കാള്‍ മുകളിലുള്ളവരിലേക്ക് നോക്കരുത്. അത് അല്ലാഹുവിന്റെ നിങ്ങള്‍ക്ക് ചെയ്ത അനുഗ്രഹങ്ങളെ നിസ്‌സാരമായിക്കാണാതിരിക്കുവാന്‍ നിങ്ങളെ സഹായിക്കും’ (ബുഖാരി, മുസ്‌ലിം)
ഇബ്‌നു മസ്ഊദ്(റ)വില്‍ നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു: ‘ഒരിക്കല്‍ നബി(സ) ഒരു ഈന്തപ്പനപ്പായയില്‍ കിടന്നുറങ്ങുകയുണ്ടായി. എഴുന്നേററപ്പോള്‍ അവരുടെ ശരീരത്തില്‍ പാടുകളുണ്ടായിയിരുന്നു. അതുകണ്ട ഞങ്ങള്‍ പറഞ്ഞു: ‘നബിയേ തങ്ങള്‍ക്ക് ഞങ്ങള്‍ ഒരു മെത്തയുണ്ടാക്കിത്തരാമായിരുന്നു’ അതുകേട്ട നബി(സ) പറഞ്ഞു: ‘എനിക്കെ ന്തിനാണ് ദുനിയാവ്?, ഞാന്‍ ഒരു മരച്ചുവട്ടില്‍ തണല്‍കൊള്ളാനിരിക്കുകയും പിന്നെ അതുപേക്ഷിച്ച് പോവുകയും ചെയ്ത ഒരു യാത്രികനെ പോലെ മാത്രമല്ലേ..’ (തിര്‍മുദി)
അനസ്(റ)വില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞൂ: ‘മദീനയിലെ അടിമസ്ത്രീകളില്‍ ഒരുത്തിക്ക് വേണമെങ്കില്‍ നബി(സ)യുടെ കൈപിടിച്ച് അവളുദ്ദേശിക്കുന്നിടത്തേക്ക് കൊണ്ടുപോകുവാന്‍ കഴിയുമായിരുന്നു.’ (ബുഖാരി)
അനസ്(റ)വില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞൂ: ‘നബി(സ) അന്‍സ്വാരികളുടെ വീടുകള്‍ സന്ദര്‍ശിക്കുകയും അവരുടെ കുട്ടികളോട് സലാം പറയുയകയും അവരുടെ തലയില്‍ തടവുകയും ചെയ്യാറുണ്ടായിരുന്നു’ (ഇബ്‌നു ഹിബ്ബാന്‍)
ഹിശാം ബിന്‍ ഉര്‍വ്വത്ത്(റ)വില്‍ നിന്ന് നിവേദനം: ഒരാള്‍ ഒരിക്കല്‍ ആയിശ(റ)യോട് നബി(സ) വീട്ടില്‍ എങ്ങനെയായിരുന്നു എന്ന് ചോദിക്കുകയുണ്ടായി. ആയിശ(റ) പറഞ്ഞു: ‘നബി(സ) തന്റെ ചെരുപ്പ് കുത്തുകയും വസ്ത്രം തുന്നുകയും വീട്ടില്‍ നിങ്ങള്‍ ഒരാള്‍ ചെയ്യും പോലെയുള്ള വേലകള്‍ ചെയ്യുകയും ചെയ്യുമായിരുന്നു’ (അഹ്മദ്).
അവര്‍ പറയുന്നു.
അബൂബക്കര്‍(റ): (അധികാരമേററുകൊണ്ട് ചെയ്ത പ്രസംഗത്തില്‍ നിന്ന്)
‘ജനങ്ങളേ, ഞാന്‍ നിങ്ങളുടെ ഭരണാധികാരിയാക്കപ്പെട്ടിരിക്കുകയാണ്. എങ്കിലും നിങ്ങളുടെ കൂട്ടത്തില്‍ ഏററവും നല്ലവന്‍ ഞാനല്ല. നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ നിങ്ങളെന്നെ അനുസരിക്കുക. തെററായ വഴിയിലേക്ക് പോകുകയാണെങ്കില്‍ നിങ്ങളെന്നെ നേരെയാക്കുക. നിങ്ങളില്‍ ദുര്‍ബ്ബലരായവര്‍, അവര്‍ക്കവരുടെ അവകാശങ്ങള്‍ ലഭിക്കുവോളം എന്നെ സംബന്ധിച്ചിടത്തോളം ശക്തരായിരിക്കും. നിങ്ങളില്‍ ശക്തരായിട്ടുള്ളവര്‍, അവരില്‍ നിന്ന് പാവപ്പെട്ടവരുടെ അവകാശങ്ങള്‍ വാങ്ങുവോളം എന്റെ മുമ്പില്‍ ദുര്‍ബ്ബലരായിരിക്കും. ഞാന്‍ അല്ലാഹുവിനേയും തിരുദൂതരേയും അനുസരിച്ചുകൊണ്ടിരിക്കുമ്പോള്‍ നിങ്ങളെന്നെ അനുസരിക്കുക. ഞാന്‍ അവരെ ധിക്കരിക്കുമ്പോള്‍ നിങ്ങള്‍ എന്നെ അനുസരിക്കേണ്ടതില്ല’
അബൂബക്കര്‍(റ): ‘ബഹുമാനം തഖ്‌വായിലും ഐശ്വര്യം മനസ്‌സുറപ്പിലും ശ്രേഷ്ഠത വിനയത്തിലുമാണ് കുടികൊള്ളുന്നത്’
ഉമര്‍(റ): (അധികാരമേറെറടുത്തുകൊണ്ട് ചെയ്ത പ്രസംഗത്തില്‍ നിന്ന്) ‘ജനങ്ങളേ, എന്റെ കാര്‍ക്കശ്യത്തില്‍ ജനങ്ങള്‍ ഭയപ്പെടുന്നു എന്ന് എനിക്കറിയാം. നബി(സ) ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഉമര്‍ ഇങ്ങനെ ചെയ്തിരുന്നു എന്നും അബൂബക്കര്‍(റ)വിന്റെ ഭരണകാലത്തും ഉമര്‍ ഇങ്ങനെ കാര്‍ക്കശ്യം പുലര്‍ത്തിയിരുന്നു എന്നുമെല്ലാം ജനങ്ങള്‍ പറഞ്ഞേക്കും. എന്നാല്‍ ഇപ്പോള്‍ ഞാന്‍ നിങ്ങളുടെ ഭരണാധികാരിയായിരിക്കുകയാണ്. ഇനി എന്റെ കാര്‍ക്കശ്യം സത്യനിഷേധികളോടും ശത്രുക്കളോടും മാത്രമായിരിക്കും. സത്യവിശ്വാസികളോട് ഞാന്‍ ഏറെ കാരുണ്യവും ദയയും മാത്രം പുലര്‍ത്തുന്നവനാണ്’
ഇബ്‌നു മസ്ഊദ്(റ): ‘വിനയത്തില്‍ പെട്ടതാണ്, ചെറുതുകൊണ്ട് തൃപ്തിപ്പെടലും കണ്ടവരോടെല്ലാം സലാം പറയലും’
അബ്ദുല്ലാഹി ബിന്‍ അല്‍ മുബാറക്(റ): ‘അനുഗ്രഹങ്ങള്‍ ലഭിച്ചിട്ടില്ലാത്തവര്‍ക്കുമുമ്പില്‍ സ്വയം സമര്‍പ്പിച്ചു കൊണ്ട് തനിക്കുലഭിച്ച അനുഗ്രഹങ്ങള്‍ കാരണം തനിക്ക് അവരേക്കാള്‍ ഒരു പ്രത്യേകതയുമില്ല എന്ന് അറിയിക്കുന്നതാണ് വിനയത്തിന്റെ ശിരസ്‌സ്’
ഹസന്‍ ബിന്‍ അലി(റ): ‘വീട്ടില്‍ നിന്നിറങ്ങിയാല്‍ കാണുന്ന എല്ലാ മുസ്‌ലിംകള്‍ക്കും തന്നേക്കാള്‍ ശ്രേഷ്ടതയുടെ മികവുണ്ട് എന്ന് കരുതുന്നതാണ് വിനയം’
മാലിക് ബിന്‍ ദീനാര്‍(റ): ‘മൂന്നു കാര്യങ്ങളെ മൂന്നുകാര്യങ്ങള്‍ക്കൊണ്ടാണ് പ്രതിരോധിക്കേണ്ടത്. അഹന്തയെ വിനയം കൊണ്ടും ആര്‍ത്തിയെ സംതൃപ്തികൊണ്ടും അസൂയയെ ഗുണകാംക്ഷകൊണ്ടും’
ഇമാം ശാഫി(റ): ‘ജനങ്ങളില്‍ ഏററവും ഉന്നത സ്ഥാനീയന്‍ സ്വന്തം സ്ഥാനത്തെ കാണാത്തവനാകുന്നു. ജനങ്ങളില്‍ ഏററവും ശ്രേഷ്ഠന്‍ സ്വന്തം ശ്രേഷ്ഠതയെ കാണാത്തവനാകുന്നു’
ഫുദൈല്‍ ബിന്‍ ഇയാദ്(റ): ‘വിനയം നീ സത്യത്തിന് വിധേയനാവലും അതിനു കീഴ്‌പ്പെടലുമാകുന്നു. ഒരു കുട്ടിയില്‍ നിന്നോ വിഢിയില്‍ നിന്നോ കേട്ടാലും സത്യത്തെ നീ സ്വീകരിക്കണം’
വിനയമെന്ന മൂന്നക്ഷരം.
ഇസ്‌ലാം മനുഷ്യകുലത്തെ പഠിപ്പിക്കുന്ന ഏററവും മഹത്തായ മാനുഷിക ഗുണങ്ങളിലൊന്നാണ് വിനയം. ഇസ്‌ലാം വിഭാവനം ചെയ്യുന്ന ഒരു സാമൂഹികനില കൈവരുവാന്‍ ഇതനിവാര്യമാണ്. അഹന്തയും അഹങ്കാരവും മനുഷ്യനെ മനുഷ്യനു മേല്‍ ആവശ്യമില്ലാത്ത ഗര്‍വുകള്‍ കാണിക്കുവാന്‍ പ്രേരിപ്പിക്കും. മനുഷ്യന്റെ ഗുണം വിധേയത്വമാണ്. അവന്‍ അല്ലാഹുവിനും അവന്റെ നിയമങ്ങള്‍ക്കും വിധേയമാവണമെന്ന് അല്ലാഹു ഇഛിക്കുന്നു. ഇതിനുപയുക്തമായ ഗുണമാണ് വിനയം. അഹങ്കാരവും അഹന്തയും മേല്‍ക്കോയ്മയുമെല്ലാം ആധിപത്യ സ്വഭാവങ്ങളില്‍ പെടുന്നു. അവ ദൈവീക ഗുണങ്ങളാണ്.
ഇസ്‌ലാം എന്ന വാക്കിന്റെ അര്‍ഥം അനുസരണം വിധേയത്വം എന്നെല്ലാമാണ്. അതിന്റെ ആശയശവും അതുതന്നെ. ഇതു സാധ്യമാകുവാന്‍ ആദ്യം വേണ്ടത് വിനയമാണ്. ഉദാഹരണമായി ഇസ്‌ലാമിലെ ഏററവും വലിയ ആരാധനാ കര്‍മ്മമായ നിസ്‌കാരത്തെ തന്നെയെടുക്കാം. ഒരു ദിവസം അുസമയങ്ങളില്‍ മനുഷ്യന്‍ അല്ലാഹുവിന് മുമ്പില്‍ എല്ലാം സമര്‍പ്പിച്ചുനില്‍ക്കേണ്ടുന്ന ആരാധനയാണിത്. ഈ ആരാധനക്ക് ഒരു മാനസിക ആത്മീയ തലമുണ്ട്. കേവലം ശര്‍ഥുകളും ഫര്‍ളുകളും ചെയ്യുന്നതിലൂടെ അതു നേടുക സാധ്യമല്ല. ഈ ആത്മീയ അര്‍ഥതലങ്ങളിലേക്ക് നിസ്‌കാരത്തെ നയിക്കുന്ന ഘടകം റബ്ബിന്റെ മുമ്പില്‍ അടിമ പുലര്‍ത്തുന്ന വിനയത്തില്‍ നിന്നാണ് ആരംഭിക്കുന്നത്.
‘നിശ്ചയമായും നിസ്‌കാരം നീചത്വങ്ങളില്‍ നിന്നും വെറുക്കപ്പെടുന്ന കാര്യങ്ങളില്‍ നിന്നും മനുഷ്യനെ തടയുന്നു’വെന്ന് ഖുര്‍ആന്‍ പ്രസ്താവിച്ചതായി കാണാം. എന്റെ സ്മരണകള്‍ നിലനിറുത്തുവാനായി നിസ്‌കാരം നിലര്‍ത്തുക എന്ന് അല്ലാഹു മറെറാരിടത്ത് കല്‍പ്പിക്കുകയുണ്ടായി. ഇതെല്ലാം ആ അര്‍ഥതലങ്ങളെയാണ് അനാവരണം ചെയ്യുന്നത്. അടിമത്വത്തെ തിരിച്ചറിയുകയും വിനയാന്വിതനായി അല്ലാഹുവിന്റെ മുമ്പില്‍ തന്നെ സമര്‍പ്പിക്കുകയും ചെയ്യുന്ന കര്‍മ്മമായി നിസ്‌കാരം മാറുമ്പോഴാണ് ഇതു സാധ്യമാകുന്നത്.
നോമ്പും സക്കാത്തും ഹജ്ജും മററു ആരാധനാ കര്‍മ്മങ്ങളുമെല്ലാം ഇതേ അര്‍ഥത്തിലാണ് ഉള്‍ക്കൊള്ളേണ്ടത്. അവയിലെല്ലാം ഉള്‍ക്കൊള്ളുന്ന ഭാവം റബ്ബിന്റെ മുമ്പിലുള്ള വിനയാന്വിതമായ സമര്‍പ്പണത്തിന്‍േറതു തന്നെ. നോമ്പില്‍ തന്റെ വിചാര വിചാരങ്ങളെ ഉപേക്ഷിച്ചും മറന്നും മനുഷ്യന്‍ വിനയത്തിന്റെ പരമ വിധേയത്വം പ്രകടിപ്പിക്കുകയാണ്. സമ്പത്തും സമ്പാദ്യവും അല്ലാഹുവിന്റെ നിര്‍ദ്ദേശത്തിനു വിധേയമായി വ്യയം ചെയ്യപ്പെടുന്ന സക്കാത്ത് വ്യവസ്തിഥിയിലും ഭൗതിക ബന്ധങ്ങള്‍ മറന്ന് മശാഇറുകളില്‍ തക്ബീര്‍ മന്ത്രവും മുഴക്കി ലയിക്കുമ്പോഴും മനുഷ്യന്‍ അടിമത്വത്തെ വിനയപൂര്‍വ്വം അനുഭവിക്കുകയാണ്.
ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്ന ബാധ്യതകളുടെയും കടമകളുടെയും അവസ്ഥയും ഇതുതന്നെയാണ്. അവയോരോന്നിനും വിനയത്തിന്റെ നിറമാണ്. ഉദാഹരണമായി അയല്‍ക്കാരോടുള്ള കടമകളുടെ കാര്യത്തില്‍, അവ പാലിക്കുമ്പോള്‍ ഒരാള്‍ സത്യത്തില്‍ തന്റെ വിനയമാണ് അവര്‍ക്കുമുമ്പില്‍ പുറത്തെടുക്കുന്നത്. അഹന്തയും അഹങ്കാരവും അവര്‍ക്കുമുമ്പില്‍ അയാള്‍ ഒഴിവാക്കുവാന്‍ തയ്യാറാവേണ്ടിവരുന്നു. താനും അവരെപ്പോലെയോ അവരേക്കാള്‍ താഴ്ന്നനിലയിലോ ആണെന്ന തിരിച്ചറിവില്‍ നിന്നാണ് ശരിയായ അയല്‍പക്കബന്ധങ്ങള്‍ ആരംഭിക്കുന്നത്. മാതാപിതാക്കളോടും മുതിര്‍ന്നവരോടും ചെറിയവരോടുമെല്ലാം കാണിക്കേണ്ടുന്ന കടമകളുടെയും അന്തസ്സത്ത ഇതുതന്നെയാണ്.
ഇസ്‌ലാം കല്‍പ്പിക്കുന്ന സ്‌നേഹം, വിട്ടുവീഴ്ച, ബഹുമാനം തുടങ്ങിയ സ്വഭാവഗുണങ്ങളുടെ കാര്യവും മറിച്ചല്ല. അവയെല്ലാം വിനയത്തിന്റെ പശ്ചാതലത്തില്‍ മാത്രം രൂപപ്പെടുന്നവയും പൂര്‍ണ്ണ അര്‍ഥം പ്രാപിക്കുന്നവയുമാകുന്നു. വിനയമില്ലാതെ ഇവയൊന്നും ചെയ്യുവാന്‍ സാധിക്കുകയില്ല. ചുരുക്കത്തില്‍ ഇസ്‌ലാം എന്ന ആശയത്തിന്റെയും ആദര്‍ശത്തിന്റെയും ഒന്നാം ചേരുവ വിനയമാണ്. വിനയമില്ലാതെ ഇസ്‌ലാമിനെ അനുഷ്ഠിക്കുവാനോ ആചരിക്കുവാനോ സ്വാംശീകരിക്കുവാനോ കഴിയുകയില്ല.
വിനയത്തിന്റെ പ്രചോദനം ചിന്തയില്‍ നിന്നാണ് ഉല്‍ഭവിക്കുന്നത്. അല്ലാഹുവിന്റെ പരമമായ ശക്തിയിലും ഇഛകളിലും ശരിയായ ചിന്തകളിലൂടെ തിരിച്ചറിഞ്ഞെത്തിച്ചേരുന്നവനായിരിക്കും ശരിയായ അര്‍ഥത്തിലുള്ള വിനയം കാണിക്കുവാന്‍ കഴിയുക. ഇങ്ങനെ വിനയത്തിന് വിധേയനാവുന്നതോടെ സത്യത്തില്‍ അവന് അധോഗതിയല്ല പുരോഗതിയാണ് കൈവരിക. കാരണം അല്ലാഹുവിലുള്ള വിശ്വാസവും തന്നിലുള്ള മതിപ്പും അവന് ശരിയായി ചരിക്കുവാന്‍ പോത്‌സാഹനമേകും. അത് അവന്റെ പ്രതീക്ഷകള്‍ക്ക് നല്ല മിഴിവേകും.
ജനങ്ങളുടെ സ്‌നേഹം നേടുവാനും ബന്ധങ്ങളെ ഊട്ടിയുറപ്പിക്കുവാനും വിനയം ഒരു നല്ല വഴിയാണ്. പിടിച്ചുപററുന്ന സ്‌നേഹത്തേക്കാളും അംഗീകാരത്തേക്കാളും വലുപ്പവും മൂല്യവുമുണ്ടാവുക ഒരാള്‍ക്ക് നൈസര്‍ഗികമായി അവ ലഭിക്കുമ്പോഴാണ്. വിനയത്തിലൂടെ മററുള്ളവരുടെ മനസ്‌സ് കീഴ്‌പെടുത്തുമ്പോള്‍ ലഭിക്കുന്ന സ്‌നേഹാംഗീകാരങ്ങള്‍ ശരിയായതും നിലനില്‍ക്കുന്നതുമായിരിക്കും.
പരസ്പരം വാശിയോടെ കണ്ടുമുട്ടുമ്പോള്‍ മനസ്‌സുകള്‍ തമ്മില്‍ പുണരുവാന്‍ മടിക്കും. എന്നാല്‍ ഈ കണ്ടുമുട്ടല്‍ വിനയത്തിന്റെ ശീതളിമയിലാണെങ്കില്‍ അവ നല്ല ഒരു ബന്ധത്തിന് അടിത്തറയാകും. നബി(സ)യുടെ മദീനയില്‍ അന്‍സ്വാരികളും മുഹാജിറുകളുമായ അനുയായികള്‍ക്കിടയില്‍ ഉണ്ടായത് ഈ അര്‍ഥത്തിലുള്ള ബന്ധമായിരുന്നു. അതിനാല്‍ തന്നെ ലോകത്തിന്റെ ചരിത്രത്തില്‍ ഒരിക്കലും മായാതെ മങ്ങാതെ അതു കിടക്കുകയും ചെയ്യുന്നു.
വിനയാന്വിതമായ മനസ്‌സുമായി നിന്നെ പുല്‍കുവാനും നിന്റെ ലോകത്തെ ഉള്‍ക്കൊള്ളുവാനും നാഥാ, നിന്റെ കരുണയുണ്ടാവണമേ -ആമീന്‍.

 
 
 
 
 
 
 

വിജയത്തിന്റെ വിനയമുദ്രകള്‍ -1

കുലമഹിമയുടെ മികവിലും..
നബി തിരുമേനി(സ) അറേബ്യയുടെ കേന്ദ്രഭൂമിയായ മക്കായിലെ പ്രബലവും പ്രാചീനവുമായ ഗോത്രമായ ഖുറൈശ് കുടുംബാംഗമാണ്. മക്കായിലെ മനുഷ്യാധിവാസത്തിന് ആദ്യമായി ഭരണസാരഥ്യം വഹിച്ചത്, തന്റെ ജീവിതകാലം മുഴുവനും ഇസ്മാഈല്‍ നബി തന്നെയായിരുന്നു. 137ാം വയസ്‌സില്‍ അദ്ദേഹം മരണപ്പെട്ടതോടെ തന്റെ മക്കളായ നാബിത്തും ഖൈദാറുമായി ഭരണാധികാരികള്‍. പിന്നീട് അദ്ദേഹത്തിന്റെ ശ്വശുരന്‍ മുദാദ് ബിന്‍ അംറിന്റെയും മക്കളുടെയും കയ്യിലെത്തി ഈ സാരഥ്യം. കൈകള്‍ കൈമാറി ജുര്‍ഹും ഗോത്രക്കാര്‍ നടത്തിയ ഭരണം അവസാനം തീര്‍ഥാടകരെ കൊള്ളചെയ്തും പിടിച്ചുപറിച്ചും കഅ്ബാലയത്തിലെ നിവേദ്യങ്ങള്‍ കട്ടുകടത്തിയും കീര്‍ത്തിമങ്ങി.  
ബുഖ്ത്‌നസ്വ്‌റിനെതിരെ പടനയിച്ച അദ്‌നാന്‍, അറേബ്യയുടെ നക്ഷത്രമായി തീര്‍ന്ന കാലമായിരുന്നു അത്. അദ്‌നാനിക ളുടെ വംശപരമ്പരയിലെ ബനൂബക്‌റും യമനില്‍ നിന്നും കുടിയേറിയ ബനൂ ഖുസാഅയും ജുര്‍ഹുമുകള്‍ക്കെതിരെ കൈകോര്‍ത്തു. പിടിച്ചുനില്‍ക്കുവാനാവാതെ യമനിലേക്ക് മടങ്ങിപ്പോകുവാന്‍ നിര്‍ബന്ധിതരായതോടെ ജുര്‍ഹും ഗോത്രക്കാര്‍ സംസം കിണര്‍ മണ്ണിട്ട്മൂടുകയും കഅ്ബാലയത്തെ അവമതിക്കുകയുമൊക്കെ ചെയ്തു. അങ്ങനെ ജുര്‍ഹുമുകള്‍ക്കു ശേഷം മക്കായുടെ ആധിപത്യം ബനൂ ഖുസാഅയുടെ കയ്യിലൊതുങ്ങി. തങ്ങളെ സഹായിച്ച ബനൂ ബക്‌റിന് മക്കായിലെ ചില പ്രധാന വകുപ്പുകള്‍ നല്‍കി അവര്‍ തൃപ്തിപ്പെടുത്തി. എ ഡി രണ്ടാം നൂററാണ്ടിന്റെ പകുതിയിലായിരുന്നു ഇതെന്ന് മാത്രമേ ചരിത്രത്തിന് പറയാനാകുന്നുള്ളൂ. കാലഗണനാ പരിഷ്‌കാരങ്ങള്‍ അത്രക്കേ അന്ന് വികാസം പ്രാപിച്ചിട്ടുണ്ടായിരുന്നുള്ളൂ.
ബനൂ ഖുസാഅയുടെ ആധിപത്യം മൂന്ന് നൂററാണ്ടുകളോളം നീണ്ടുവെന്നാണ് ചരിത്രം. അതിനിടെ അദ്‌നാനികള്‍ അറേബ്യായിലെ പ്രബല വിഭാഗമായി വളര്‍ന്നു. അദ്‌നാനികളുടെ ശ്രദ്ധ ഇറാഖ്, മുതല്‍ ബഹ്‌റൈന്‍ വരേയുള്ള സ്ഥലങ്ങളിലായിരുന്നു. അറേബ്യയുടെ വികാസങ്ങള്‍ അവിടെയൊക്കെയാവും കേന്ദ്രീകരിക്കുക എന്നായിരുന്നു അവരുടെ ധാരാണ. കേവലം ഒരു തീര്‍ഥാടനകന്ദ്രം എന്നതിലപ്പുറം ഒരു പ്രാധാന്യം മക്കക്ക് കൈവരും എന്ന് അക്കാലത്ത് പ്രതീക്ഷീ ക്കുന്നുണ്ടായിരുന്നില്ല.
മക്കയില്‍ ബനൂ കിനാനക്കും അവരുടെ ഉപവിഭാഗങ്ങള്‍ക്കുമായിരുന്നു ആധിപത്യം. അവരിലെ ഏററവും പ്രബലമായ കുടുംബം ഖുറൈശികളുടേതായിരുന്നു. പക്ഷേ, ഖുറൈശികള്‍ എന്ന കുടുംബത്തെ വെറും കഅ്ബാലയത്തിലെ പൂജാരികളും പുരോഹിതരുമായി ഒതുക്കിനിറുത്തുകയായിരുന്നു അധികാരം കയ്യാളിയിരുന്ന ബനൂ ഖുസാഅ ചെയ്തത്. ഈ അവസ്ഥക്ക് മാററം വന്നത് ഖുസ്വയ്യ് ബിന്‍ കിലാബിന്റെ വരവോടെയായിരുന്നു. ഖുറൈശികളുടെ വികാരോ ജ്ജ്വലമായ ചരിത്രത്തിന് അധികാരത്തിന്റെ നിറമേകിയതും പ്രൗഢിയുടെ കിരികിടമണിയിച്ചതും ഖുസ്വയ്യ് ബിന്‍ കിലാബായിരുന്നു.
കുട്ടിയായിരിക്കുമ്പോള്‍ തന്നെ ഖുസ്വയ്യിന് പിതാവ് നഷ്ടപ്പെട്ടു. മാതാവ് ഒരു ശാമുകാരനെ വിവാഹം കഴിക്കുകയും അയാളോടൊപ്പം ശാമിലേക്ക് പോകുകയും ചെയ്തു. അതിനാല്‍ ശാമിലായിരുന്നു ഖുസ്വയ്യിന്റെ കുട്ടിക്കാലം. വളര്‍ന്ന് യുവാവായതോടെ തന്റെ വേരുകള്‍ തേടി മക്കായിലെത്തിയമ്പോള്‍ അവിടെ ഭരണം നടത്തുന്നത് ബനൂ ഖുസാഅ കുടുംബത്തിലെ ഹുലൈല്‍ ബിന്‍ ഹബശിയ്യയായിരുന്നു. സമര്‍ത്ഥനും ബുദ്ധിശാലിയും സുന്ദരനുമായ ഒരു യുവകോമളനായിരുന്നു ഖുസ്വയ്യ്.
ഖുസ്വയ്യിനെ ഭരണാധികാരി ഹുലൈലിന് നന്നായി ബോധിച്ചു. ഖുസ്വയ്യിനും ഹുലൈലിനോട് മതിപ്പുതോന്നി. അതവസാനം എത്തിപ്പെട്ടത് ഖുസ്വയ്യും ഹുലൈലിന്റെ മകള്‍ ഹുബായും തമ്മിലുള്ള വിവാഹത്തിലായിരുന്നു. മക്കായുടെ അധികാരം ഇസ്മാഈല്‍ നബിയുടെ യഥാര്‍ഥ കുടുംബശ്രേണിയായ തങ്ങള്‍ക്കവകാശപ്പെട്ടതാണ് എന്ന ബോധം ഖുസ്വയ്യിനുണ്ടായിരുന്നു. നിലവിലുള്ള ഭരണാധികാരി തനിക്ക് കൂടുതല്‍ അധികാരങ്ങളും മതിപ്പും സ്ഥാനമാനങ്ങളും നല്‍കുക കൂടെ ചെയ്തതോടെ ഖുസ്വയ്യിന് അധികാരത്തിലേക്കുള്ള വഴി എളുപ്പമായി. ഹുലൈലിനു ശേഷം അങ്ങനെ മക്കായുടെ പരിപൂര്‍ണ്ണ അധികാരം ഖുസ്വയ്യ് ബിന്‍ കിലാബിന്റെ കരങ്ങളില്‍ വന്നു. എ ഡി അഞ്ചാം നൂററാണ്ടില്‍ ഉദ്ദേശം എ ഡി 440ലായിരുന്നു ഖുസ്വയ്യിന്റെ കയ്യില്‍ അധികാരം വന്നെത്തിയത് എന്ന് പ്രമുഖ ചരിത്രകാരന്‍മാര്‍ അനുമാനിക്കുന്നു.
ഖുറൈശികള്‍ ഖുസ്വയ്യിലൂടെ മക്കായുടെ സുല്‍ത്താന്‍മാരായി. ഖുസ്വയ്യ് ഒരു ശാസ്ത്രീയമായ ഭരണസംവിധാനം ആരംഭിച്ചു. തങ്ങളുടെ അധികാരവും ഭരണവും നാടിന്റെ നാഡിമിടിപ്പായി മാററുവാന്‍ ഇതു സഹായിച്ചു. ദാറുന്നദ്‌വ എന്ന പാര്‍ലമെന്റ് സ്ഥാപിക്കുകയും കഅ്ബാലയ പരിചരണം, യുദ്ധ നായകത്വം, ജൂഡീഷ്യല്‍ സംവിധാനം, തീര്‍ഥാടക ക്ഷേമം തുടങ്ങിയ വകുപ്പുകളാക്കി അധികാരം വിഭജിച്ച് ഖുറൈശികളിലെ ഓരോ കുടുംബത്തിനും അവ വീതിച്ചു നല്‍കുകയും അങ്ങനെ അദ്ദേഹം എല്ലാവരെയും ഭരണത്തില്‍ പങ്കാളികളാക്കി.
ഖുസ്വയ്യും ശേഷം മകന്‍ അബ്ദുമനാഫും സര്‍വ്വസമ്മതമായ ഭരണം കാഴ്ചവെച്ചുവെങ്കിലും പിന്നീട് അബ്ദു മനാഫിന്റെയും അബ്ദുദ്ദാറിന്റെയും മക്കള്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തു. എങ്കിലും മക്കായിലെ പ്രധാന ഉത്തരവാദിത്വങ്ങളും അധികാരങ്ങളും അബ്ദുമനാഫ്, ഹാശിം, മുത്വലിബ്, അബ്ദുല്‍ മുത്വലിബ് എന്ന പരമ്പരയി ലായിരുന്നു. ഇവരുടെ നേതൃത്വത്തെ ബഹുമാനപൂര്‍വ്വം അനുസരിക്കുന്നതില്‍ ഖുറൈശികളിലെ പത്തു കുടുംബങ്ങളും ഒരു വിമുഖതയും കാണിച്ചിരുന്നില്ല.
എ ഡി 571ല്‍ അബ്ദുല്‍ മുത്വലിബിന്റെ മകന്‍ അബ്ദുല്ലായുടെയും വഹബിന്റെ മകള്‍ ആമിനായുടെ കണ്‍മണിയായി മുഹമ്മദ്(സ) പിറന്നുവീഴുമ്പോള്‍ ജനിച്ചത് ഒരു രാജകുമാരന്‍ തന്നെയായിരുന്നു എന്നതിന്റെ ചരിത്രചിത്രമാണ് ഇത് കാണിക്കുന്നത്. അധികാര-സാമ്പത്തിക-സാമൂഹിക മേല്‍കോയ്മകളുടെ ഇടയില്‍ ജനിച്ചുവീണ ഈ പ്രഭുകുമാരന്‍ പക്ഷെ, ജീവിതത്തിലൊരിക്കലും ആ അര്‍ഥത്തില്‍ നെഞ്ചുവിരിക്കുകയുണ്ടായില്ല. ഒരിടത്തും തള്ളിക്കേറുകയുണ്ടായില്ല. വിനയത്തിന്റെ ധവളിമ സ്ഫുരിക്കുന്ന പാല്‍പുഞ്ചിരിയില്‍ പ്രമാണിത്വത്തിന്റെ ഗര്‍വ്വല്ല, സ്‌നേഹത്തിന്റെയും വിനയത്തിന്റെയും സഹൃദയത്വമായിരുന്നു ആ ജീവിതത്തില്‍ ബഹിര്‍സ്ഫുരിച്ചത്.
ആകര്‍ഷകമായ കെട്ടും മട്ടും… 
ആകര്‍ഷകമായ ശാരീരിക സൗകുമാര്യവും സൗന്ദര്യവും അഹങ്കാരത്തിലേക്കും അഹന്തയിലേക്കും നയിക്കുക എന്നത് മനുഷ്യപ്രകൃതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത സ്വഭാവങ്ങളാണ് എന്ന് മനശാസ്ത്രം പറയുന്നു. സുന്ദരന്‍മാര്‍ക്കും സുന്ദരിമാര്‍ക്കും മററുള്ളവരുടെ മുമ്പിലെത്തുമ്പോള്‍ ഈ നെഗളിപ്പുണ്ടാവുന്നത് കണ്ണില്‍ പെടുന്ന ഓരോരുത്തരുമായും തല്‍സമയം മനസ്‌സില്‍ നടക്കുന്ന ഒരു താരതമ്യത്തിനെ തുടര്‍ന്നാണെന്നാണ് നിഗമനം. തന്നെപ്പററി താന്‍ മനസ്‌സില്‍ സൂക്ഷിക്കുന്ന ചിത്രത്തിനു മുമ്പില്‍ കണ്ണില്‍ പെട്ടയാള്‍ ചെറുതാണെന്ന തോന്നലിന്റെ വികാരം മനസ്‌സ് പകരുമ്പോള്‍ ഒരഭിമാനബോധം മനസ്‌സിലുണ്ടാവുന്നു. ആ ബോധമാണ് പിന്നെ അവനെ അല്ലെങ്കില്‍ അവളെ നയിക്കുക.
പുരുഷസൗന്ദര്യത്തിന്റെ പരമകാഷ്ഠയിലായിരുന്നു നബിതിരുമേനിയെന്ന് അവരെ കണ്ടവര്‍ ഒരേ സ്വരത്തില്‍ സാക്ഷ്യ പ്പെടുത്തുന്നു. പക്ഷേ, ആ ബോധം മററുള്ളവരെ ചെറുതായിക്കാണുവാനോ തന്നെ പൊക്കത്തില്‍ അവരോധിക്കുവാനോ ആ മഹാനെ പ്രേരിപ്പിക്കുന്നില്ല എന്നത് 63 ആണ്ടുകള്‍ ഒപ്പം നടക്കുമ്പോള്‍ കണാനാവും.
കുട്ടിക്കാലം മുതല്‍ കണ്ണെടുക്കാതെ കണ്ടു വളരുകയും ഒപ്പം ജീവിക്കുകയും ചെയ്ത അലി(റ) ആ സൗന്ദര്യം വിവരിക്കു മ്പോള്‍ അതു കൂടുതല്‍ ബോധ്യമാവും. അദ്ദേഹം പറയുന്നു: ‘വളരെ നീണ്ടതോ കുറിയതോ അല്ലാത്ത മിതമായ ഒരു ശരീരപ്രകൃതിയായിരുന്നു നബിതിരുമേനി(സ)യുടേത്. കൂട്ടത്തില്‍ നില്‍ക്കുമ്പോള്‍ അവരിലെ മിതപ്രകൃതക്കാരനായിരുന്നു അവര്‍. അവരുടെ തലമുടി ജഢപിടിച്ചതോ വല്ലാതെ അയഞ്ഞുകിടക്കുന്നതോ അല്ലായിരുന്നു. മുഖം അമിതമായി വീര്‍ത്തതോ മെലിഞ്ഞതോ ആയിരുന്നില്ല. കണ്ണുകള്‍ നല്ല കറുപ്പുള്ളവയും പുരികങ്ങള്‍ നീണ്ടവയുമായിരുന്നു.  മുഖത്തിന് ഒരു വൃത്താകാരമുണ്ടായിരുന്നു. ചുവന്ന വെളുപ്പായിരുന്നു അവരുടെ നിറം. എടുപ്പുള്ള ശിരസ്‌സും ബലമുള്ള സന്ധികളുമായിരുന്നു അവരുടേത്. നെഞ്ചില്‍ (നിറപൂരുഷത്തിന്റെ അടയാളമായ) നേരിയ മുടിയുണ്ടായിരുന്നു.
ശരീരം രോമാവൃതമല്ലായിരുന്നു. ഉറച്ചതായിരുന്നു അവരുടെ ചവിട്ടടികള്‍. തിരിഞ്ഞുനോക്കുമ്പോള്‍ (പ്രൗഢിയോടെ) അദ്ദേഹം ഒന്നിച്ച് തിരിയുമായിരുന്നു. അവരുടെ മുതുകില്‍ പ്രവാചകത്വമുദ്രയുണ്ടായിരുന്നു. ഉദാരതയും ഹൃദയ വിശാലതയും സ്ഫുടമായ സംസാരവുമായിരുന്നു അവരുടേത്. ജനങ്ങളോടുള്ള വാക്കുകള്‍ പാലിക്കുന്നതിലും മാന്യമായി പെരുമാറുന്നതിലും ബന്ധങ്ങള്‍ പുലര്‍ത്തുന്നതിലും ഉന്നതനായിരുന്നു അവര്‍. പ്രഥമദൃഷ്ടിയില്‍ ഗാംഭീര്യം തോന്നുന്നതും ഇടപഴകുമ്പോള്‍ സ്‌നേഹിച്ചുപേകുന്നതുമായ വ്യക്തിത്വമായിരുന്നു അവരുരുടേത്. മുമ്പോ പിമ്പോ അത്ര സമ്പൂര്‍ണ്ണനായ ഒരാളെ ഞാന്‍ കണ്ടിട്ടേയില്ല.’ (തിര്‍മുദി)
ബറാഅ് ബിന്‍ ആസിബ്(റ)വിനോട് ‘നബി(സ)യുടെ മുഖം വാളുപോലെയായിരുന്നുവോ തിളങ്ങിയിരുന്നത്?’ എന്ന് ആരാഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞത് ‘അല്ല, ചന്ദ്രനെ പോലെയായിരുന്നു’ എന്നായിരുന്നു. (തിര്‍മുദി). പ്രവാചന്റെ മുഖകമലം സൂര്യന്റെ തേജസുററതായിരുന്നു എന്ന് അബൂഹുറൈറ(റ) പറയുന്നു. ദീര്‍ഘമായ പത്തുവര്‍ഷം നബിയുടെ ഭൃത്യനായി വിളിപ്പുറത്തുണ്ടായിരുന്ന കഅ്ബ് ബിന്‍ മാലിക്(റ) കൗതുകപൂര്‍വ്വ നബിതിരുമേനിയുടെ മുഖം കണ്ടുനിന്നപ്പോള്‍ തോന്നിയത് അതൊരു ചന്ദ്രക്കീറാണെന്നായിരുന്നു. പ്രവാചകപ്രവരന്റെ ഭംഗിയും അഴകും വിവരിക്കുമ്പോള്‍ സ്വഹാബിമാര്‍ക്ക് വല്ലാത്ത ഒരു ലഹരിയാണ്. അത്രക്കും തിളക്കമുള്ള ഒരു നക്ഷത്രമായിരുന്നു അവരുടെ കണ്‍മുന്നില്‍.
എന്നിട്ടും കറുത്തവരും വിരൂപരുമായിരുന്ന തന്റെ സ്വന്തം അനുയായികളുടെ മുമ്പിലോ തന്നോളമെത്താന്‍ കഴിയാത്ത മററുള്ള ഖുറൈശികളുടെ മുമ്പിലോ ഹൃദയഹാരിയായി പുഞ്ചിരിക്കുമ്പോള്‍ അഹങ്കാരമോ അഹന്തയോ ആ ഉള്ളിലിരുന്ന് ചിലച്ചില്ല. അത്രയും വിനയാന്വിതമായുരുന്നു ആ ദിവ്യ ജ്യോതിസ്‌സ്.
ഉമ്മു മഅ്ബദിന്റെ കണ്ണും കരളും..
ഹിജ്‌റ യാത്രയില്‍ നബിതിരുമേനിയും അബൂബക്കര്‍(റ)വും ഒരു ഗ്രാമത്തിലെത്തി. ഒപ്പം അവരുടെ വഴികാട്ടി അബ്ദുല്ലാഹി ബിന്‍ ഉറൈഖിത്വുമുണ്ട്. അവര്‍ക്ക് നന്നേ ദാഹിച്ചിരുന്നു. വിശപ്പുമുണ്ട്. ചൂടുള്ള മണലിലൂടെ മരുഭൂമിയും താണ്ടിയുള്ള യാത്ര. മക്കയില്‍ നിന്നും മദീനായിലേക്ക് പോകുന്നത് ഒളിച്ചോടും പോലെയാണ്. ഇപ്പോള്‍ രണ്ടു ദിവസങ്ങള്‍ പിന്നിട്ടിരിക്കുന്നു. എന്നാലും ഇടക്ക് തിരിഞ്ഞുനോക്കേണ്ടതുണ്ട്. കാരണം മക്കായില്‍ നബിയെയും അബൂബക്കറിനെയും ജീവനോടെയോ അല്ലാതെയോ പിടിക്കൂടുന്നവര്‍ക്ക് നൂറ് ഒട്ടകമാണ് ഇനാം പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. ഇസ്‌ലാമിന്റെ വെളിച്ചത്തെ ഭയക്കുന്നവരോ ഒരു പുരുഷായുസ്‌സിന് സ്വപ്നം കാണുവാനാവാത്ത ഇനാമില്‍ കണ്ണുടക്കുന്നവരോ തങ്ങളെ പിന്തുടരാം എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.
വല്ല കുടിലോ തമ്പോ കാണുന്നുണ്ടോ എന്നു നോക്കുന്നതിനിടയില്‍ അവര്‍ ഒരു തമ്പുകണ്ടു. അവരവിടേക്കു നടന്നു. വൃദ്ധയായ ഒരു സ്ത്രീ പുറത്തേക്ക് വന്നു. ആഗതരെ സ്വീകരിച്ചു. ആഗതര്‍ക്ക് കൊടുക്കുവാന്‍ ഒന്നിമില്ലെന്ന നിരാശ ചുളിവുകള്‍ വീണ അവരുടെ മുഖത്ത് മൂടിക്കെട്ടിക്കിടന്നിരുന്നു. അകത്തേക്ക് നോക്കി ആഗതര്‍ ഒരു ആടിനെ ചൂണ്ടി കാണിച്ചു കൊണ്ട് ചോദിച്ചു: ‘അതിനു പാലുണ്ടോ?’. ഇല്ലെന്ന് വൃദ്ധ നിരാശയോടെ പറഞ്ഞു. ‘എന്നാല്‍ തങ്ങള്‍ കറന്നുനേക്കിക്കോട്ടേ’ എന്നായി ആഗതര്‍. വൃദ്ധ നിഷ്‌കളങ്കമായി സമ്മതിച്ചു. നബിതിരുമേനി ആടിനെ കറന്നു. പാലില്ലാത്ത ആട് പ്രവാചകപ്രവരനു പാല്‍ ചുരത്തിക്കൊടുത്തു.
വൃദ്ധക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. ക്ഷീണവും ദാഹവും തീര്‍ത്ത ആഗതര്‍ യാത്രപറഞ്ഞിറങ്ങി. തന്റെ ഭര്‍ത്താവ് വന്നുകയറുമ്പോഴും ഉമ്മു മഅ്ബദ് ഞെട്ടലില്‍ നിന്ന് മുക്തയായിരുന്നില്ല. പാലില്ലാത്ത ആടില്‍ നിന്ന് കറന്ന പാല്‍ ഉമ്മു മഅ്ബദിന്റെ പാത്രത്തിലിരിക്കുന്നതു കണ്ട ഗൃഹനാഥന്‍ കാര്യങ്ങളന്വേഷിച്ചു. ഉമ്മു മഅ്ബദ് മെല്ലെ ഓര്‍മകളുടെ ദളങ്ങള്‍ മറിച്ചു. തന്റെ മുമ്പില്‍ വന്നവരിലെ ആ തേജസ്‌സിനെ ഓര്‍ത്തെടുത്തു.
ഉമ്മു മഅ്ബദ് വിവരിച്ചു: ‘തെളിച്ചമുള്ള പ്രകൃതമുള്ള, പ്രകാശിക്കുന്ന മുഖമുള്ള, ഏറെ തടിച്ചതോ മെലിഞ്ഞതോ അല്ലാത്ത, നല്ല സുഖനും സുന്ദരനുമായ, കറുത്ത കണ്ണുകളുള്ള, നീണ്ട കണ്‍പീലികളുള്ള, മധുര മൊഴിയുള്ള, നീണ്ട പിരടിയും തിങ്ങിയ താടിയുമുള്ള, നീണ്ടു വളഞ്ഞ് പരസ്പരം ചേര്‍ന്ന പുരികങ്ങളുള്ള ഒരാള്‍. അദ്ദേഹം മൗനം പാലിക്കുമ്പോള്‍ ഒരു ഗാംഭീരം അദ്ദേഹത്തെ വലയം ചെയ്യുന്നു. സംസാരിച്ചുതുടങ്ങുമ്പോള്‍ പ്രൗഢി പ്രകടമാവുന്നു. ദൂരെ നിന്ന് കാണുമ്പോഴേ അതിസുന്ദരന്‍. അടുത്തെത്തുമ്പോള്‍ സുഗുണനും സുമുഖനും. മുത്തുമണികളുതിര്‍ന്നുവീഴും പോലെ മനോഹരവും മിതവുമായി അദ്ദേഹം സംസാരിക്കുന്നു. വല്ലാതെ നീണ്ട ആളല്ല. എന്നാല്‍ കുറിയ ആളുമല്ല. ഒരു കൂട്ടത്തില്‍ നില്‍ക്കുമ്പോള്‍ അദ്ദേഹം തന്നെയായിരിക്കും ഏററവും സുന്ദരന്‍. അദ്ദേഹത്തിനൊപ്പം ഏതാനും പേരുണ്ട്. അവരദ്ദേഹത്തെ വലയം ചെയ്തു നില്‍ക്കുന്നു. അദ്ദേഹം സംസാരിക്കുമ്പോള്‍ അവര്‍ മൗനം പാലിക്കുകയും അദ്ദേഹം കല്‍പ്പിക്കുമ്പോള്‍ ധൃതിയില്‍ അനുസരിക്കുകയും ചെയ്യുന്നു. മുഖം ചുളിക്കുന്നവനോ നിരര്‍ഥകമായി സംസാരിക്കുന്നയാളോ അല്ല അദ്ദേഹം..’; പറഞ്ഞിട്ടും പറഞ്ഞിട്ടും തീരുന്നില്ല ഉമ്മു മഅ്ബദിന്.
ആടുമേക്കുന്ന മഹാന്‍..
വിനയത്തിന്റെ എല്ലാ ഗുണങ്ങളും ആവാഹിച്ചകൊണ്ടായിരുന്നു നബിതിരുമേനി ബാല്യം കടന്നത്. യവ്വനത്തിലേക്ക് പാദമൂന്നുന്ന ഈ പ്രഭുകുമാരന്‍ വെറുതെ നാട്ടിലൂടെ ചുററിക്കറങ്ങുവാനോ കച്ചവടം തുടങ്ങിയ മേല്‍തട്ടുകളിലേക്ക് കയറുവാനോ ശ്രമിക്കാതെ ഒരു ഇടയനായിത്തീരുന്ന കാഴ്ച വിനയത്തിന്റെ വിത്തുകള്‍ മുളച്ചുവരുന്ന ഒരു മനസ്‌സിന്റെ ചിത്രം വരച്ചുതരുന്നു. ‘മക്കായിലെ ചിലര്‍ക്ക് താന്‍ ഏതാനും നാണയത്തുട്ടുകള്‍ക്ക് പകരമായി ആടുമേച്ചിരുന്നു’ എന്ന് അവര്‍ സസന്തോഷം പ്രസ്താവിക്കുകയുണ്ടായി. ജീവിതത്തിന്റെ നിറകാലങ്ങളില്‍ ഒരു ഉമ്മത്തിന്റെ നിശ്വാസമായി ജീവിക്കുമ്പോള്‍ ഇങ്ങനെ ഓര്‍ക്കുവാനും അതു പരസ്യമായി പയുവാനും ഈ പ്രവാചകന് കഴിയുമ്പോള്‍ നാം വീണ്ടും ആ വിനയത്തിന്റെ പൊലിമ കാണുകയാണ്.
ബനൂ സഅ്ദ് കുടുംബക്കാരുടെ ആടുകളെയായിരുന്നു താന്‍ നോക്കിയിരുന്നത് എന്ന് മററു ചില തിരുവരുളുകളില്‍ വന്നിട്ടുണ്ട്. ഖുറൈശികളിലെ പത്തു കുടുംബങ്ങളില്‍ താഴെതട്ടുകളില്‍ നിന്നിരുന്ന കുടുംബങ്ങളിലൊന്നായിരുന്നു ബനൂ സഅ്ദ്. നബിയുടെ പോററുമ്മ ഹലീമത്തുസ്സഅ്ദിയ്യ തുടങ്ങിയവരുടെ കുടുംബമാണെങ്കിലും പൊതുവെ ആടുമാടുകളെ വളര്‍ത്തി ഉപജീവനം കഴിച്ചിരുന്നവരായിരുന്നു ഇവര്‍. ഗോത്രമഹിമയും കുടുംബ-വംശീയതകളും ആടിത്തിമര്‍ക്കുന്ന ഒരു യുഗത്തില്‍ തങ്ങളേക്കാള്‍ താഴെ നില്‍ക്കുന്ന ഒരു കുടുംബത്തില്‍ ഇടയജോലി ചെയ്യുവാന്‍ മാത്രം പക്വതപ്പെടുന്ന ഒരു മനസ്‌സ് എത്രമാത്രം വിനയന്വിതമായിരിക്കും എന്നാലോചിക്കാവുന്നതേയുള്ളൂ.
പ്രവാചകന്‍മാരുടെ വഴിയില്‍ ഈ കാഴ്ച ഒരു പതിവാണെന്ന് ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ കാണുവാ നാകും. ആടുകളുള്ളവരും ഒട്ടകങ്ങളുള്ളവരും തമ്മില്‍ ഒരിക്കല്‍ നബിതിരുമേനിയുടെ മുമ്പില്‍വെച്ച് ഒരു തര്‍ക്കമുണ്ടായി. അപ്പോള്‍ നബി(സ) അവരേട് പറഞ്ഞു: ‘ഞാനും ആടുമേച്ചിട്ടുണ്ട്, മക്കായിലെ അജ്‌യാദില്‍..’ അതുകേട്ട് അത്ഭുത പരതന്ത്രനായ ഒരു സ്വഹാബി ആശ്ചര്യപ്പെട്ടു: ‘നിബിയേ, അങ്ങ് ആടുമേക്കുകയോ?’ നബി(സ) പറഞ്ഞു: ‘അതേ, എല്ലാ പ്രവാചകന്‍മാരും ആടുമേച്ചിട്ടുണ്ടായിരുന്നു’. മൂസാ നബിയുടേയും ദാവൂദ് നബിയുടേയും ചരിത്രങ്ങളില്‍ അവരുടെ അജപാലനം വ്യക്തമായും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. മൂസാ നബി ശുഐബ് നബിയുടെ മകളെ വിവാഹം ചെയ്യുന്നതിന് നല്‍കിയ വിവാഹമൂല്യം തന്നെ ആടുമേക്കലായിരുന്നു എന്ന് വിശുദ്ധ ഖുര്‍ആനില്‍ നിന്നും വ്യക്തമാണല്ലോ.
ജനങ്ങളുടെ ഇടയന്‍മാരായി തീരുവാന്‍ പോകുന്നവര്‍ക്ക് ഇതൊരു പരിശീലനമായിരുന്നു എന്ന് ഈ സംഭവങ്ങളെയെല്ലാം വ്യാഖ്യാനിക്കുമ്പോള്‍ പ്രമുഖ പണ്‍ഡിതന്‍മാര്‍ പറയുന്നുണ്ട്. പ്രത്യേകിച്ചും ആടുകളെ മേക്കുന്നത്. ശാന്തജീവികളാണ് ആടുകള്‍. അവരുടെ കൂടെയുള്ള സഹാവാസം മാനസികമായ ഒരു ആശ്വാസത്തിലേക്കും ശാന്തിയിലേക്കും നയിക്കുമെന്ന് പറയാതിരിക്കാനാവില്ല. രിസാലത്തിന്റെ ഭാരം താങ്ങുവാന്‍ വേണ്ടി പ്രവാചക മനസ്‌സുകളെ തയ്യാറാക്കുന്ന അല്ലാഹു ഇത്തരമൊരു ഘട്ടം നല്‍കുന്നത് ഈ ശാന്തതയില്‍ മനക്കരുത്ത് ആവോളം സംഭരിക്കുവാന്‍ കൂടിയായിരിക്കാം.
 അംഗീകാരത്തിനു മുമ്പിലും തലയുയര്‍ത്താതെ.
ഖുറൈശികള്‍ വിശുദ്ധ കഅ്ബാലയം പുതുക്കിപ്പണിയുമ്പോള്‍ നബിതിരുമേനിക്ക് മുപ്പത്തിയഞ്ചായിരുന്നു പ്രായം. അന്ന് കഅ്ബാലയത്തിന് മേല്‍കൂരയില്ലായിരുന്നു. വാതില്‍ തറയില്‍ നിന്ന് ഉയര്‍ത്തിയിട്ടുമില്ലായിരുന്നു. തിരക്കിനിടയിലോ വിജനമായിരിക്കുമ്പോഴോ എല്ലാം ഇത് ചില മോഷ്ടാക്കള്‍ക്ക് സഹായമായി. അകത്ത് സൂക്ഷിച്ചിരുന്ന ചില വിലപിടിപ്പുള്ള വസ്തുക്കള്‍ അങ്ങനെ മോഷണം പോയി. അക്കാലത്ത് ഉണ്ടായ ഒരു ശക്തമായ മഴയെതുടര്‍ന്ന് ദിവസങ്ങളോളം കഅ്ബാലയത്തിനു ചുററും വെള്ളം കെട്ടിനിന്നതിനാല്‍ തറയുടെ ഭാഗങ്ങള്‍ തകര്‍ന്നു. അതോടൊപ്പം കാലപ്പഴക്കത്തില്‍ ചുമരുകളും മററും വല്ലാതെ ജീര്‍ണ്ണിക്കുകയും ചെയ്തിരുന്നു. അതാനാലെല്ലാം കഅ്ബാലയം പുതുക്കിപ്പണിയുവാന്‍ അവര്‍ തീരുമാനിച്ചു.
ദാറുന്നദ്‌വയില്‍ ചേര്‍ന്ന യോഗം വ്യക്തവും വിശുദ്ധവുമായ പദ്ധതികള്‍ തയ്യാറാക്കി. ധാര്‍മ്മിക വിശുദ്ധിയില്ലാത്ത സംഭാവ നകള്‍ വേണ്ടെന്ന്‌വെച്ചു. നിര്‍മ്മാണത്തിന്റെ മഹത്വം കുടുംബങ്ങള്‍ക്ക് ഓഹരിവെച്ച് നല്‍കി. ഓരോ കുടുംബത്തിനും പ്രത്യേകം പ്രത്യേകം സ്ഥലങ്ങള്‍ നിശ്ചയിച്ചുകൊടുത്തു. നിര്‍മ്മാണം തുടങ്ങി. ബാഖൂം എന്ന റോമന്‍ വംശജനായിരുന്നു നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിച്ചിരുന്നത്. നബിതിരുമേനിയുടെ കുടുംബത്തിനും പങ്കുകിട്ടിയിരുന്നു. കഅ്ബാലയത്തിന്റെ എക്കാലത്തും ഏററവും ശ്രേഷ്ടത കല്‍പ്പിക്കപ്പെട്ട വാതില്‍ നില്‍ക്കുന്ന കിഴക്കേചുമരിലായിരുന്നു അതെന്ന് ചില ചരിത്രങ്ങളിലുണ്ട്. നബിതിരുമേനിയുമുണ്ടായിരുന്നു ജോലികളില്‍ തന്റെ കുടുംബത്തെ സഹായിക്കുവാന്‍.
ഹജറുല്‍ അസ്‌വദ് എന്ന വിശുദ്ധശില സ്ഥാപിക്കേണ്ട സമയമായപ്പോള്‍ അവര്‍ തമ്മില്‍ തര്‍ക്കമായി. ഓഹരി വെക്കപ്പെട്ടതില്‍ അതുള്‍പ്പെടില്ലായിരുന്നു. അതിനെ ഒരു വലിയ ശേഷ്ഠതയായി കാണുന്ന അവര്‍ ഓരോരുത്തരും ‘തങ്ങ ളാണ് അതിന് യോഗ്യരെന്ന്’ വാദിക്കുകയും ‘എന്തുകൊണ്ട് തങ്ങളായിക്കൂടാ?’ എന്ന് ചോദിക്കുകയും ചെയ്തു. ‘എന്നാല്‍ അതു തീരുമാനിച്ചിട്ടാവാം ബാക്കി പണി’ എന്നു എല്ലാവരും തീരുമാനിച്ചു. ചര്‍ച്ചകള്‍ നടന്നു. ചര്‍ച്ചകള്‍ മറുകിയതോടെ വിഷയം വലുതായി. വാക്കുകളില്‍ തീപാറി. നാലു ദിവസങ്ങള്‍ പണി നിറുത്തി ചര്‍ച്ചചെയ്തിട്ടും തീരുമാനം എങ്ങുമെത്തിയില്ല. നാട് ഒരു യുദ്ധത്തിന്റെ പ്രതീതിയിലേക്ക് നിറം മാറി.
ബനൂ അബ്ദുദ്ദാര്‍ കുടുംബത്തിനായിരുന്നു ശൗര്യം കൂടുതല്‍. അവര്‍ വിട്ടുകൊടുക്കുവാന്‍ ഭാവമില്ലായിരുന്നു. നാലാം ദിവസത്തെ ചര്‍ച്ചകള്‍ക്ക് വിരാമമിട്ടത് അവരുടെ പ്രതിജ്ഞ കേട്ടായിരുന്നു. ചോര നിറച്ച തളികയില്‍ കൈവെച്ച് അവരുടെ ഗോത്രത്തലവന്‍ ‘തങ്ങള്‍ ഈ അവകാശം നേടും വരെ സമരം ചെയ്യു’മെന്ന് ആണയിട്ടു. അറബികള്‍ അങ്ങനെ ചെയ്താല്‍ അത് ഒരവസാനവാക്കായി ഗണിക്കുന്ന കാലമായിരുന്നു അത്. ഹറമില്‍ കഅ്ബാലയത്തിനു മുമ്പില്‍ ചോരപ്പുഴ ഒഴുകുന്നത് ഓരോരുത്തരും ഭീതിയോടെ മനസ്‌സില്‍ കണ്ടു.
കാര്യങ്ങള്‍ അതീവഗുരുതരമാവുകയാകുകയാണെന്ന് കണ്ട വലീദ് ബിന്‍ മുഗീറ മുന്നോട്ടുവന്നു. അവരിലെ ഏററവും വലിയ കാരണവരായിരുന്നു അയാള്‍. അദ്ദേഹത്തിന്റെ വാക്കുകള്‍ എന്നും അനുസരിക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹം പറഞ്ഞു: ‘ഈ വിഷയത്തെ നാം ദൈവഹിതത്തിനു വിടണം. ആരും ഇപ്പോള്‍ പുറത്ത് പോവരുത്. ആരെയും അകത്തേക്ക് വിളിക്കുകയുമരുത്. എല്ലാവരും വാതില്‍ക്കലേക്ക് കണ്ണും നട്ടുനില്‍ക്കുക. ആ വാതിലിലൂടെ ഇപ്പോള്‍ ആദ്യമായി കടന്നുവരുന്നത് ആരാണെങ്കിലും അയാള്‍ പറയുന്ന പരിഹാരം നാമെല്ലാവരും സ്വീകരിക്കുക.’ വലീദിന്റെ അഭിപ്രായം എല്ലാവര്‍ക്കും ബോധിച്ചു. എല്ലാവരും സമ്മതിച്ചു. ആര് കടന്നുവരികയാണെങ്കിലും ആ വരവ് യാദൃശ്ചികമാണ്. അതിനാ ല്‍ അതിനെ ദൈവഹിതം എന്നു അതിനെ വിളിക്കുവാന്‍ എളുപ്പവുമാണ്.
എല്ലാവരും നോക്കിനില്‍ക്കെ വാതിലിലൂടെ കടന്നുവന്നത് ‘അല്‍ അമീന്‍’ എന്ന് അവര്‍ വിളിച്ചിരുന്ന മുഹമ്മദ്(സ) ആയിരുന്നു. അഞ്ചുദിവസമായി നില്‍ക്കുന്ന തര്‍ക്കം എവിടെയെത്തി എന്നറിയാന്‍ തികച്ചും യാദൃശ്ചികമായി അങ്ങോട്ട് കടന്നു വരികയായിരുന്നു അദ്ദേഹം. ഏതായാലും അദ്ദേഹം എത്തിപ്പെട്ടത് തന്റെ നാട്ടിലെ ഏററവും വലിയ ഒരു പ്രശ്‌നത്തിന്റെ കോടതിയിലെ ന്യായാധിപന്റെ പദവിയിലായിരുന്നു. മക്കായില്‍ ഒരാള്‍ക്കും അപ്പോള്‍ ലഭിച്ചിട്ടില്ലാത്ത പതവി. സാകൂതം എല്ലാം കേട്ട് നബിതിരുമേനി പെട്ടെന്ന് വിധി പറഞ്ഞു. എല്ലാവരേയും തൃപ്തിപ്പെടുത്തുന്ന വിധി. തന്റെ തട്ടം വിരിച്ച് അതില്‍ വെച്ച വിശുദ്ധശില എല്ലാവരും കൂടി ഉയര്‍ത്തുക. ഒരാള്‍ക്കും ഇനി ഒന്നും പറയാനില്ല. ഒരാള്‍ക്കും അവഗണിക്കപ്പെടേണ്ടതായിവന്നില്ല.
നബിതിരുമേനിക്ക് മുമ്പില്‍ ഒരുപാട് ന്യായങ്ങളുണ്ടായിരുന്നു, താന്‍ അബ്ദുല്‍ മുത്തലിബിന്റെ ചെറുമകനാണെന്നും അതിനാല്‍ തന്റെ അവകാശമാണിതെന്നും പറഞ്ഞ് അതെടുത്തുയര്‍ത്തുവാന്‍, അല്ലെങ്കില്‍ ഹജറുല്‍ അസ്‌വദിന്റെ അടുത്ത ഭാഗത്തു തന്നെ നിര്‍മ്മാണത്തില്‍ പങ്കുകൊണ്ടുകൊണ്ടിരിക്കുന്ന തന്റെ കുടുംബത്തിനാണ് അതിന്റെ അര്‍ഹത എന്നു വാദിക്കുവാന്‍. അതുമല്ലെങ്കില്‍ തെല്ലു ഗാംഭീര്യത്തോടെ ഒന്നൊച്ചയനക്കി ‘ഞാനൊന്നാലോചിക്കട്ടെ’ എന്നു പറഞ്ഞ് ഈ ന്യായാധിപപതവി അല്‍പം നീട്ടിക്കൊണ്ടുപോകുവാനെങ്കിലും. ആ അധികാരത്തിന്റെ പ്രൗഢിക്കുമുമ്പില്‍ വിനയാന്വിതനാ കുകയായിരുന്നു മാനുഷ്യകത്തിന്റെ ഈ മഹാകാരുണ്യം.
നല്ല അയല്‍ക്കാരന്‍..
നബിതിരുമേനിയുടെ പ്രധാന അയല്‍ക്കാര്‍ അബൂലഹബ്, ഹകം ബിന്‍ ആസ്വ്, ഉഖ്ബത്ത് ബിന്‍ അബൂ മുഐത്വ്, ഉദയ്യ് ബിന്‍ ഹംറാഅ്, ഇബ്‌നുല്‍ അസ്വ്ദഅ് എന്നിവരായിരുന്നു. കനലുകള്‍ക്കിടയിലെന്ന പോലെയായിരുന്നു നബി അവര്‍ക്കിടയില്‍ ജീവിച്ചിരുന്നത്. എല്ലാവരും നബിയുടെ അടുത്ത കുടുംബാദികളായ ബനൂ അബ്ദുമനാഫില്‍ പെട്ടവരാ യിരുന്നു. അവരില്‍ ഹകം ബിന്‍ ആസ്വിനെയല്ലാതെ മറെറാരാള്‍ക്കും ഇസ്‌ലാം സ്വീകരിക്കാനുള്ള സൌഭാഗ്യം ലഭിച്ചില്ല
ഈ അയല്‍ക്കാര്‍ നബിയെ ഭല്‍സിക്കുന്നതും ശല്യപ്പെടുത്തന്നതും ഒരു വിനോദമായി കാണുന്നവരായിരുന്നു. നബി തിരുമേനി നിസ്‌കരിക്കുമ്പോള്‍ മൃഗങ്ങളുടെ അവശിഷ്ടങ്ങള്‍ കൊണ്ടുവന്നിടുക, വീടിനു മുമ്പില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുക തുടങ്ങിയ അവര്‍ ചെയ്യാത്തതൊന്നുമുണ്ടായിരുന്നില്ല. അവരുടെ ശല്യങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ നബിക്ക് വീട്ടില്‍ വേരെ ഒരു മുറി തന്നെയുണ്ടാക്കേണ്ടിവന്നു.
വഴിയില്‍ വെച്ച് കാണുമ്പോള്‍ പരിഹാസവാക്കുകള്‍ പറയുക, കുററപ്പെടുത്തി സംസാരിക്കുക, കയര്‍ക്കുക തുടങ്ങിയവക്കുപുറമെ വഴിയില്‍ കല്ലും മുള്ളും വിതറുക തുടങ്ങിയവയും ചെയ്യുമായിരുന്നു അവര്‍. ഇവരുടെ ഇത്തരം നീചത്വങ്ങള്‍ മക്കായിലെ സാധാരണക്കാരെ പ്രചോദിപ്പിക്കുക കൂടി ചെയ്തു. ഇവര്‍ക്ക് ഇതൊക്കെ ആവാമെങ്കില്‍ മററുള്ളവര്‍ക്കുമതാവാം എന്ന ധാരണയുണ്ടായി. നബിതിരുമേനിയുടെ ആണ്‍കുട്ടികളെല്ലാം മരിക്കുകയും പെണ്‍കുട്ടികള്‍ മാത്രമവശേഷിക്കുകയും ചെയ്തപ്പോള്‍ നബിയെ ‘അബ്തര്‍’ എന്നാക്ഷേപിച്ചതും ഇവരായിരുന്നു. ശേഷക്കാരില്ലാത്തവന്‍ എന്ന ഈ പരിഹാസം നബിയുടെ മനസ്‌സിനെ വല്ലാതെ വേദനിപ്പിക്കുയുണ്ടായി.
അവരെ പോലെ മക്കായിലെ ഒരു ഉന്നതകുടുംബാംഗമായിരുന്നിട്ടും നബിയെ ശല്യപ്പെടുത്തിയപ്പോള്‍ ആ മനസ്‌സ് വേദനിച്ചുവെങ്കിലും പ്രതികരിച്ചില്ല. ക്ഷമയുടെ നെല്ലിപ്പടിയിലെത്തിയ ചില സന്ദര്‍ഭങ്ങളില്‍ ശത്രു അയല്‍ക്കാര്‍ തനിക്കെതിരെ വലിച്ചെറിഞ്ഞ മാലിന്യങ്ങള്‍ ഒരു കമ്പില്‍ കുത്തിയെടുത്ത് പുറത്തേക്കെറിയുക മാത്രമായിരുന്നു അദ്ദേഹം ചെയ്തത്. പുറത്തേക്കിടുമ്പോള്‍ താഴ്ന്ന സ്വരത്തില്‍ ആ മനുഷ്യസ്‌നേഹി ഇത്രയേ പറഞ്ഞുള്ളൂ: ‘ഓ, അബ്ദു മനാഫിന്റെ മക്കളേ, എന്ത് അയല്‍വാസമാണിത്..?’
സുറാഖയോട്..
നീണ്ട അലച്ചിലിനൊടുവില്‍ ക്ഷീണിച്ച് വന്നുകയറിയിരിക്കുകയാണ് സുറാഖത്ത് ബിന്‍ മാലിക്. മുഹമ്മദിനെയും അബൂബക്കറിനെയും പിടികൂടുവാനുള്ള മക്കക്കാരുടെ ശ്രമങ്ങളോരോന്നും പാഴാവുകയാണ്. അതിനിടെ ഒരാള്‍ പറഞ്ഞു: ‘കടല്‍കരയുടെ ഭാഗത്തുകൂടെ ആരോ നടന്നുപോകുന്നത് ഞാന്‍ കണ്ടു. ഒരു പക്ഷേ, അതു മുഹമ്മദായിരിക്കാം’. സുറാഖയുടെ മനസ്‌സുണര്‍ന്നു. അയാളുടെ മനസ്‌സ് തീര്‍ത്തു പറഞ്ഞു: ‘അതു മുഹമ്മദും സംഘവും തന്നെ’. പക്ഷേ, ഇവിടെ നിന്നിപ്പോള്‍ ചാടിപ്പുറപ്പെടുന്നത് ബുദ്ധിയല്ല. മററുള്ളവരെ കബളിപ്പിച്ച് വേണം ഇനാം സ്വന്തമാക്കുവാന്‍.
കുറച്ചനേരം കഴിഞ്ഞ് സുറാഖ എഴുനേററു. നേരത്തെ തയ്യാറാക്കിയിരുന്നു കുതിരപ്പുറത്ത് ചാടിക്കയറി അയാള്‍ പറഞ്ഞ വഴിയിലൂടെ ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞു. പായും മുമ്പ് പതിവു പോലെ ഒന്നു പ്രശ്‌നം നോക്കാന്‍ മറന്നില്ല. പ്രശ്‌നത്തില്‍ പക്ഷേ, അനുകൂലമായ വിധിയല്ല തെളിഞ്ഞത്. എങ്കിലും മുന്നോട്ടു തന്നെ അയാള്‍ നീങ്ങി. പ്രതീക്ഷിച്ചതു പോലെ ആതാ മുഹമ്മദ്..; കുതിരയെ ചാടിക്കുവാന്‍ ശ്രമിക്കുമ്പോഴേക്കും പക്ഷേ, സുറാഖയുമായി കുതിര താഴേക്ക് ആഴ്ന്നു. സുറാഖ ചാടിയിറങ്ങി. കുതിരയെ പിന്നോട്ട് തിരിച്ചു. കുതിര വീണ്ടും സജ്ജമായി. മുന്നോട്ടു പായുവാന്‍ ശ്രമിക്കുകയും അവരുടെ ഒരു വിളിപ്പാടകലെ എത്തുകയും ചെയ്യുമ്പോള്‍ വീണ്ടും കുതിരയുടെ കാലുകള്‍ മണ്ണില്‍ ആണ്ടുപോയി.
തനിക്കിനി രക്ഷയില്ലെന്നും തന്റെ ലക്ഷ്യത്തിലേക്ക് പായുവാന്‍ കുതിരക്ക് കഴിയില്ലെന്നും തിരിച്ചറിഞ്ഞ സുറാഖ ഉറക്കെ വിളിച്ചു പറഞ്ഞു: ‘എനിക്കഭയം തരൂ..’  ശബ്ദം കേട്ട് നബിയും സംഘവും നിന്നു. അവരെ പിടികൂടുവാന്‍ വന്ന താന്‍ അവരാല്‍ പിടികൂടപ്പെട്ടിരിക്കുന്നു എന്ന് തിരിച്ചറിഞ്ഞപ്പോള്‍ സുറാഖക്ക് നാണം തോന്നി. സുറാഖ അവരില്‍ നിന്നും രക്ഷനേടുവാന്‍ പലതും അവര്‍ക്ക് വാഗ്ദാനം ചെയ്തു. ഭക്ഷണവും വെള്ളവും വെച്ചുനീട്ടി. അതൊക്കെ ആവിശ്യമുണ്ടായിരുന്നിട്ടും അവരൊന്നും വാങ്ങിയില്ല. തന്നില്‍ നിന്ന് എന്താണ് വേണ്ടത് എന്ന് ചോദിച്ചു സുറാഖ അവരുടെ മുമ്പില്‍ നിന്നു കേണു. ‘ഞങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമാക്കുക’; അതുമാത്രമായിരുന്നു നബി(സ) ആവശ്യപ്പെട്ടത്.
തെല്ലു തന്ത്രശാലിയായ സുറാഖക്ക് അപ്പോള്‍ ഒരു ബുദ്ധിതോന്നി. അയാള്‍ ചിന്തച്ചു. തന്റെ കുതിരയെ ദൂരെ നിന്ന് തന്നെ മുഹമ്മദ് തളച്ച നിലക്ക് മുഹമ്മദ് തന്റെ ദൂത്യങ്ങളില്‍ വിജയിക്കുക തന്നെ ചെയ്യും. ഒരുനാള്‍ മുഹമ്മദ് അറേബ്യയുടെ അധിപതിയാകും. അന്ന് ഇതിനെല്ലാം മുഹമ്മദ് പകരം വീട്ടും. അന്ന് താനും അതിനുവിധേയനാവും. അതിനാല്‍ അത്തരമൊരു ദിവസം രക്ഷപ്പെടുവാന്‍ മുഹമ്മദില്‍ നിന്നും രേഖാമൂലം ഒരു സുരക്ഷാപത്രം വാങ്ങണം. അതായിരുന്നു സുറാഖയുടെ ബുദ്ധി.
സുറാഖ തനിക്ക് എക്കാലത്തേക്കുമായി ഒരു അഭയപത്രം എഴുതി തരണമെന്ന് നബിതിരുമേനിയോട് ആവശ്യപ്പെട്ടു. തന്നെപിടിച്ചുകൊടുത്ത് ഇനാം വാങ്ങുവാനുള്ള മോഹവുമായി വന്ന് നിരാശയില്‍ നില്‍ക്കുന്ന സുറാഖയോട് ‘നിനക്കു പോകാം..’ എന്നു പറയേണ്ട ആ രംഗത്ത് സുറാഖയെ ഒന്നു നോക്കി നബിതിരുമേനി ഒപ്പമുണ്ടായിരുന്ന ആമിറിനോട് ‘അതെഴുതുക്കെടുക്കുക’ എന്നു കല്‍പിക്കുമ്പോള്‍ ആ വിനയത്തിന്റെ ശീതളിമ അപ്പോള്‍ ശത്രുവായിരുന്ന സുറാഖ പോലും അനുഭവിക്കുകയായിരുന്നു.
തണലിലെ താരം..
നബി(സ)യും അബൂബക്കര്‍(റ)വും യത്‌രിബിന്റെ മണ്ണിലെത്തിയിരിക്കുകയാണ്. നബിയുടെ വരവും കാത്ത് കാത്തിരിക്കുകയായിരുന്ന യത്‌രിബുകാര്‍ക്കല്ല പക്ഷേ, അവരെ ആദ്യം കാണുവാനുള്ള ഭാഗ്യമുണ്ടായത്. അതൊരു ജൂതനായിരുന്നു. മക്കായില്‍ നിന്ന് വരുന്ന പ്രവാചകനെയും കാത്ത് യത്‌രിബുകാര്‍ എന്നും ഖുബായിലെ മണല്‍കുന്നിനു മുകളിലെത്തും. പിന്നെ ദൂരേക്ക് കണ്ണും നട്ടിരിക്കും. വെയിലിന് തീപിടിക്കുമ്പോള്‍ അവര്‍ നിരാശരായി മടങ്ങുകയും ചെയ്യും. ഇത് തന്റെ ഈന്തപ്പനത്തോട്ടത്തിലെ പണികള്‍ക്കിടയില്‍ ജൂതന്‍ എന്നും കാണുമായിരുന്നു.
മക്കായില്‍ നിന്നുള്ള രണ്ടാളുകള്‍ വന്ന് ഒരു ഈന്തപ്പനയുടെ ചുവട്ടില്‍ വിശ്രമിക്കുന്നതു ഈന്തപ്പനയുടെ മണ്ടയിലിരുന്നു കണ്ട ജൂതന്‍ വിളിച്ചു പറഞ്ഞു: ‘യത്‌രിബുകാരെ, നിങ്ങളുടെ ആളിതാ വന്നിരിക്കുന്നു..’. ശബ്ദം കേട്ട യത്‌രിബ് വീണ്ടും ഖുബായിലേക്ക് ഓടിക്കൂടി. അവര്‍ കണ്ണുനിറയെ കണ്ടു. പ്രവാചകന്‍.. മനുഷ്യനെ വെളിച്ചത്തിലേക്ക് കൊണ്ടുപോകുവാന്‍ സൃഷ്ടാവ് നിയോഗിച്ചയാള്‍..
പക്ഷേ, ഒരു പ്രശ്‌നം അവരെ അലട്ടി. തണലിരിക്കുന്ന രണ്ടു പേരില്‍ ആരാണ് നബി?, അതായിരുന്നു പ്രശ്‌നം. അവരാരും നബിയെ കണ്ടിട്ടില്ലാത്തവരാണ്. നബിയെ കണ്ടവര്‍ ആകെ യത്‌രിബില്‍ നൂറോളം പേര്‍ മാത്രം. കൗതുക പൂര്‍വ്വം കൂടിനില്‍ക്കുന്നവരില്‍ അവരാരുമില്ലായിരുന്നു. അവരൊക്കെ വരുന്നേയുള്ളൂ. കാണാത്തവര്‍ക്കായിരുന്നു ജിജ്ഞാസ കൂടുതല്‍. അവര്‍ രണ്ടു മുഖങ്ങളിലേക്കും മാറിമാറി നോക്കി. യാത്രാക്ഷീണം നന്നായി പ്രകടമാകുന്ന രണ്ടു മുഖങ്ങള്‍ക്കും ഒരു തെളിച്ചമുണ്ട്. ഒരാളുടേത് തെല്ല് കൂടുതലുണ്ടെന്ന് ഒററനോട്ടത്തില്‍ കണ്ടുപിടിക്കുവാന്‍ പലര്‍ക്കും കഴിയുന്നില്ല.
അവരില്‍ ഓരാള്‍ മാത്രമാണ് നബി. എന്നാല്‍ ഇരുത്തത്തില്‍ രണ്ടുപേരും ഒരേപോലെയാണിരിക്കുന്നത്. നബി എന്ന നായകനും ഒപ്പമുള്ള അനുയായിയും ഒരേ പോലെ ഇരിക്കുകയോ?. ഒരാള്‍ യത്‌രിബിന്റെ ഹൃദയക്കൊട്ടാരത്തില്‍ രാജാവായി വാഴുവാന്‍ വന്നയാളാണ്. ഒപ്പമുള്ള ആള്‍ എന്തായാലും അതല്ല. ഒരാള്‍ മദീനായുടെ സുല്‍ത്വാനാകുവാന്‍ പോകുകയാണ്. ഒപ്പമുള്ള ആള്‍ പ്രജയും. എന്നിട്ടും രണ്ടുപേര്‍ക്കുമിടയില്‍ ഇരുത്തത്തിലെങ്കിലും ഒരു വിത്യാസമില്ല. അവരല്‍ഭുതപ്പെട്ടു. ഒപ്പമുള്ള ആളുടെ അഹങ്കാരമായിരിക്കുമോ ഈ ഇരുത്തം. ആകാന്‍ വഴിയില്ല. രണ്ടു മുഖങ്ങളിലും ഹുങ്കിന്റെ റങ്കുകളൊന്നുമില്ല. അടിമകളും ഉടമകളുമായി ഉച്ചനീചത്വങ്ങളുടെ ഇടയില്‍ ജീവിച്ചുവളര്‍ന്ന അവര്‍ക്ക് ഒട്ടും മനസ്‌സിലായില്ല.
അവസാനം പ്രശ്‌നത്തിന് പരിഹാരമായി. തെല്ലു സമയം കഴിഞ്ഞപ്പോള്‍ വെയില്‍ ഒന്നു ചരിഞ്ഞു. അതോടെ ഒരാള്‍ക്ക് വെയിലേല്‍ക്കുവാന്‍ തുടങ്ങി. അപ്പോള്‍ അവരിലൊരാള്‍ എഴുന്നേററു. രണ്ടാമത്തെയാള്‍ക്ക് അയാള്‍ തണല്‍ വിരിച്ചുനിന്നു. അപ്പോള്‍ അവര്‍ക്ക് മനസ്‌സിലായി ഇരിക്കുന്നയാളാണ് നബിതിരുമേനി. തണല്‍ വിരിച്ചനില്‍ക്കുന്നത് അനുയായിയാണ്. അനുായായിയെ വേറിട്ടു കാണാത്ത പുതിയ വിനയസംസ്‌കാരത്തെ യത്‌രിബുകാര്‍ അന്നാദ്യം കാണുകയായിരുന്നു. ആ സംസ്‌കാരം അവര്‍ക്ക് ബോധിച്ചു. വൈജാത്യങ്ങളില്ലാത്ത ഒരു നവയുഗം അവര്‍ കിനാവില്‍ കണ്ടു.
വിനയാന്വിതനായ മുഖ്യസൈന്യാധിപന്‍
ഹിജ്‌റ രണ്ടാം വര്‍ഷം ബദര്‍ താഴ്‌വരയിലേക്ക് മുസ്‌ലിം സേനയേയും നയിച്ചുകൊണ്ട് നബിതിരുമേനി എത്തിച്ചേര്‍ന്നു. ഇസ്‌ലാമിക ചരിത്രത്തിലെ ആദ്യ സായുധസമരത്തിന് കാഹളം മുഴങ്ങിയിരിക്കുകയാണ്. മക്കായില്‍ നിന്ന് രായ്ക്കുരാമാനം ഓടിപ്പോന്ന തന്‍േറയും അനുയായികളുടേയും മുതലുകള്‍ വാരിക്കൂട്ടി അബൂസുഫ്‌യാന്‍ നടത്തുന്ന കച്ചവടത്തെ വഴിയില്‍ വെച്ച് പിടികൂടുവാനായിരുന്നു അവര്‍ ഇറങ്ങിയത്. പക്ഷേ, എത്തിപ്പെട്ടത് അബൂജഹലിന്റെ വന്‍സേനക്കു മുമ്പിലും. പക്ഷേ, യുദ്ധം അവിടെ ഒരു ബാധ്യതയൊന്നുമല്ലായിരുന്നു.
എങ്കിലും നബിതിരുമേനി സ്വന്തം അനുയായികളോട് ആരാഞ്ഞു: ‘എന്താണ് നിങ്ങള്‍ക്കുവേണ്ടത്?, യുദ്ധമോ, മടക്കമോ?’. എന്തിനും ഒരുങ്ങിപ്പുറപ്പെട്ടിറങ്ങിയവരോട് വീണ്ടും ഇങ്ങനെ ചോദിക്കുന്നത് സമരനായകന്റെ വിനയമാണ്. ആജ്ഞകള്‍ കൊണ്ട് മാത്രം യുദ്ധം നയിച്ചിട്ടുള്ള ലോകനേതാക്കളുടെ ഇടയില്‍ ഈ നായകന്‍ വ്യതിരിക്തനാവുന്നതുമിങ്ങനെയാണ്. അനുയായികള്‍ എന്തിനും സന്നദ്ധരായിരുന്നു. അങ്ങനെ ഒടുവില്‍ സമരത്തിലേക്ക് നീങ്ങുവാന്‍ തന്നെ തീരുമാനിച്ചു. മുന്നൂറോളം വരുന്ന അനുയായായികളുമായി നബി ബദര്‍ താഴ്‌വരയിലെത്തി.
സര്‍വ്വസൈന്യാധിപനാണ് നബി. തനിക്ക് പിന്നില്‍ യുദ്ധം ചെയ്യുന്നവരുടെ നേതാവ്. താന്‍ പറയുന്നതെന്തും അനുസരിക്കുന്നവര്‍. ബദറിലെ ജലാശയങ്ങളിലൊന്നിന്റെ അടുത്തെത്തിയ സൈന്യാധിപന്‍ വിളിച്ചുപറഞ്ഞു: ‘ഇവിടെ ഇറങ്ങുക, നമ്മുടെ കേന്ദ്രം ഇവിടെയാവട്ടെ..’ അനുയായികള്‍ അനുസരിച്ചു. എല്ലാവരും ഇറങ്ങി. നേരം പുലരുവാന്‍ ഇനി അധികം നേരമില്ല. നേരം പുലര്‍ന്നാല്‍ യുദ്ധമാണ്. ബദര്‍ യുദ്ധം.
സൈന്യത്തിലെ ഒരു സാധാരണ ഭടന്‍ അപ്പോള്‍ നബിയുടെ മുമ്പിലേക്ക് വന്നു. ഹുബാബ് ബിന്‍ മുന്‍ദിര്‍(റ). എല്ലാ ബഹുമാനങ്ങളോടെയും അദ്ദേഹം നബിയോട് ചോദിച്ചു: ‘ഇത് അല്ലാഹു നിശ്ചയിച്ചുതന്ന കേന്ദ്രമാണോ?, അഥവാ അങ്ങോട്ടോ ഇങ്ങോട്ടോ മാററുവാന്‍ നമുക്കവകാശമില്ലാത്ത കേന്ദ്രം. അതോ താങ്കള്‍ മനസ്‌സില്‍ കാണുന്ന യുദ്ധത്തിനു വേണ്ടി അനുയോജ്യമെന്ന് താങ്കള്‍ക്ക് തോന്നിയ ഒരു കേന്ദ്രം മാത്രമാണോ?’ ഒരു സാധാരണ ഭടന്‍ ഇത്തരത്തിലൊരു ചോദ്യം ചോദിക്കുമ്പോള്‍ ഏതു നായകനും ആ ചോദ്യത്തോട് കാണിക്കുന്ന നിന്ദ്യതയോ നിസ്‌സാരതയോ നബിതിരുമേനി കാണിച്ചില്ല. വിനയം അവരുടെ മുഖമുദ്രയായിരുന്നുവല്ലോ. തന്റെ തീരുമാനത്തിന്റെ പ്രചോദനം ഒരര്‍ഥത്തിലും മറച്ചുവെക്കാതെ നബി(സ) പറഞ്ഞു: ‘അല്ല, ഇത് ഞാനെന്റെ മനസ്‌സുകൊണ്ട് കണ്ട ഒരു കേന്ദ്രം മാത്രമാകുന്നു’.
ഹുബാബ്(റ) പറഞ്ഞു: ‘എന്നാല്‍ നബിയേ, എന്റെ അഭിപ്രായത്തില്‍ ഇവിടെയല്ല നാം തമ്പടിക്കേണ്ടത്. ബദറില്‍ നമുക്ക് വിലപേശാനുള്ള ഏക കാര്യം വെള്ളമാണ്. മക്കായില്‍ നിന്ന് യുദ്ധത്തിനു വന്നവര്‍ക്ക് വേണ്ടത് വെള്ളമായിരിക്കും. അതിനാല്‍ ഇവിടെയല്ല ശത്രുപാളയത്തിന്റെ ഏററവും അടുത്തുകിടക്കുന്ന ജലാശയത്തിനടുത്താണ് നാം തമ്പടിക്കേണ്ടത്. അപ്പോഴേ നമുക്ക് അവരെ ശരിക്കും വറുതിയിലാക്കുവാന്‍ കഴിയൂ. നാം അവിടെ തമ്പടക്കുകയും മററുള്ള ജലാശയങ്ങള്‍ തടയുകയും നമുക്ക് സ്വന്തമായി ഒരു ജലസംഭരണിയുണ്ടാക്കി ജലം അതില്‍ സംഭരിക്കുകയും വേണം’. ഹുബാബ്(റ) തന്റെ അഭിപ്രായം നബിയുടെ മുമ്പില്‍ വെച്ചു.
സ്വന്തം മനസ്‌സിനു മുമ്പില്‍ താഴ്ന്നുകൊടുക്കുവാന്‍ കഴിയാത്ത ഒരു സൈന്യാധിപനും സ്വീകരിക്കുവാന്‍ വിസമ്മതിച്ചു പോകുന്ന, എന്നാല്‍ ന്യായങ്ങളുടെ പിന്‍ബലമുള്ള ഈ അഭിപ്രായത്തിനു മുമ്പില്‍ നബിനായകന്‍ വിനയാന്വിതനായി. നബി(സ) പറഞ്ഞു: ‘ഹുബാബ്, താങ്കള്‍ പറഞ്ഞതാണ് ശരി’. പിന്നെ അവര്‍ ആ നിര്‍ദ്ദേശത്തിനു വിധേയമായി സൈനികസന്നാഹങ്ങള്‍ ഒരുക്കി. യുദ്ധത്തിന്റെ വിജയത്തെ അതു സാരമായി സ്വാധീനിക്കുകയും ചെയ്തു.
യുദ്ധതടവുകാരോട്..
ബദര്‍ യുദ്ധം കഴിഞ്ഞു. ശത്രുക്കളില്‍ പ്രധാനികളായ 70 പേര്‍ കൊല്ലപ്പെട്ടു. 70 പേര്‍ തടവിലുമായി. മുസ്‌ലിംകള്‍ അവരുടെ കന്നിയങ്കം വിജയിച്ചു. മുശ്‌രിക്കുകള്‍ക്ക് സാമ്പത്തികമായും സാമൂഹികമായും കനത്ത തിരിച്ചടിയേററു. അവരുടെ ഒന്നാം നിര നേതാക്കളും യോദ്ധാക്കളുമായിരുന്നു കൊല്ലപ്പെട്ടവരിലധികവും. കച്ചവട ഖലഫിലയുമായി കടന്നു കളഞ്ഞതിനാല്‍ അബൂസുഫ്‌യാന്‍ രക്ഷപ്പെട്ടു. ബാക്കിയുള്ള നേതാക്കളെക്കെ നിന്ദ്യമായി വധിക്കപ്പെട്ടു. പരാചയത്തിന്റെ മാനഹാനി സ്വന്തം നാട്ടിലേക്കും വീട്ടിലേക്കും പകല്‍ കടന്നുചെല്ലുവാനുള്ള അവരുടെ മനോധൈര്യത്തെ പോലും നശിപ്പിച്ചുകളഞ്ഞു. രാത്രിയിലായിരുന്നു അവര്‍ സ്വന്തം വീടുകളിലേക്ക് പോകാന്‍ ധൈര്യപ്പെട്ടത്.
യുദ്ധതടവുകാരെ എന്തുചെയ്യണമെന്നതിനെ കുറിച്ച് നബിതിരുമേനി(സ) മദീനായിലെത്തിയപാടെ പ്രമുഖ സ്വഹാബിമാരുമായി കൂടിയാലോചിച്ചു. കാരണം അത് ഇസ്‌ലാമിക സമൂഹത്തെ സംബന്ധിച്ചടത്തോളം ആദ്യത്തെ അനുഭവമാണ്. അറബീ പാരമ്പര്യമനുസരിച്ച് യുദ്ധത്തില്‍ പിടികൂടപ്പെടുന്നവര്‍ അടിമകളാണ്. അവരെ വാങ്ങാം, വില്‍ക്കാം, അടിമകളായി ഉപയോഗിക്കാം. പക്ഷേ, ഇത് ഇസ്‌ലാം ഈ വിഷയകമായി എന്തുപറയുന്നു എന്നിനിയും വ്യക്തമായിട്ടില്ല.
എന്നാല്‍ ചില സൂചനകള്‍ ഇല്ലാതില്ല. അതിലൊന്നാണ് സൂറ മുഹമ്മദിലുള്ളത്. സൂറ മുഹമ്മദില്‍ അല്ലാഹുവിന്റെ പരാമര്‍ശം ഇങ്ങനെയാണ് ‘ആകയാല്‍ നിങ്ങള്‍ സത്യനിഷേധികളുമായി ഏററുമുട്ടിയാല്‍ പിരടികള്‍ വെട്ടുകയാണ് വേണ്ടത്. അങ്ങനെ നിങ്ങള്‍ അവരെ അമര്‍ച്ച ചെയ്തുകഴിഞ്ഞാല്‍ നിങ്ങള്‍ അവരെ ബന്ധിക്കുക. എന്നിട്ട് അവരോട് ദാക്ഷിണ്യം കാണിക്കുകയോ മോചനദ്രവ്യം വാങ്ങി വിട്ടയക്കുകയോ ചെയ്യുക’ (47:4) ഈ പരാമര്‍ശം പക്ഷെ, ഈ കാര്യത്തില്‍ ഒരു ഖണ്ഡിതമായ തീരുമാനമായി കൈകൊള്ളുവാന്‍ പര്യാപ്തമല്ല. മാത്രമല്ല, ഈ ആയത്തിലെ ആശയത്തെ ദുര്‍ബലപ്പെടുത്തും വിധമുള്ള ആയത്തുകള്‍ പിന്നീട് ഇറങ്ങിയിട്ടുണ്ട് താനും. അതിനാല്‍ ഇവിടെ ഇപ്പോള്‍ എന്തുചെയ്യണം എന്നതാണ് നബിതിരുമേനിക്ക് തീരുമാനിക്കുവാനുള്ളത്. അതിന്നായി നബി(സ) പ്രമുഖരുമായി കൂടിക്കാഴ്ചക്കൊരുങ്ങി യിരിക്കുകയാണ്.
ഒന്നാമതായി നബി(സ) ആരാഞ്ഞത് അബൂബക്കര്‍(റ)വിന്റെ അഭിപ്രായമാണ്. വിഷയം മനസ്‌സാഗ്രഹിച്ച അദ്ദേഹം പറഞ്ഞു: ‘നബിയേ, ഇവരൊക്കെ സത്യത്തില്‍ നമ്മുടെ ബന്ധുക്കളാണ്. വിശ്വാസത്തിന്റെ ബന്ധത്തിനപ്പുറം ചോരബന്ധമുള്ളവര്‍. ഒരു പക്ഷേ, മുറിച്ചുമാററുവാന്‍ കഴിയാത്ത ബന്ധം. അതിനാല്‍ മോചനദ്രവ്യം വാങ്ങി ഇവരെ വിട്ടയക്കണമെന്നാണ് എന്റെ പക്ഷം. അവരില്‍ നിന്നും ലഭിക്കുന്ന മോചനദ്രവ്യം നമുക്ക് ശത്രുക്കള്‍ക്കുമേല്‍ പ്രയോഗിക്കുവാന്‍ ഒരു സഹായവുമാകും. അതല്ല, അവര്‍ ഇസ്‌ലാം സ്വീകരിക്കുകയാണെങ്കിലോ അങ്ങനെ അവര്‍ വിമോചിതരാവുന്നത് നമുക്കും അവര്‍ക്കും ഗുണവുമാണ്’.
രണ്ടാം അഭിപ്രായത്തിനു പലപ്പോഴും നബിതിരുമേനി ആശ്രയിക്കാറുള്ളത് ഉമര്‍(റ)വിനെയാണ്. സമൂഹത്തിലെ രണ്ടഭിപ്രായങ്ങള്‍ കൃത്യമായി ഗ്രഹിക്കുവാന്‍ ഇതിലൂടെ നബിക്ക് കഴിയുമായിരുന്നു. വിഷയത്തിലെ വിട്ടുവീഴ്ചാപൂര്‍ണമായ അഭിപ്രായം അബൂബക്കര്‍(റ)വില്‍ നിന്ന് വരുമ്പോള്‍ കാഠിന്യത്തിനു ഒരു കുറവും വരാത്ത അഭിപ്രായമായിരിക്കും ഉമര്‍(റ) പ്രകടിപ്പിക്കുക. അതിനാല്‍ അല്ലാഹു തന്റെ പ്രവാചകന് നല്‍കിയ രണ്ടു കരങ്ങളായി ഈ രണ്ടു സ്വഹാബിമാരെയും കാണാം.
ഉമര്‍(റ) പറഞ്ഞു: ‘നബിയേ, അബൂബക്കര്‍(റ) പറഞ്ഞ അഭിപ്രായം എനിക്കില്ല. എന്റെ അഭിപ്രായത്തില്‍ എന്റെ കുടുംബാംഗങ്ങളായ യുദ്ധതടവുകാരെ എനിക്കു വിട്ടുതരിക. ഞാന്‍ അവരുടെ തലവെട്ടാം. ഉഖൈല്‍ ബിന്‍ അബീ ത്വാലിബിനെ അലിക്ക് വിട്ടുകൊടുക്കുക. അദ്ദേഹം ഉഖൈലിന്റെ തലവെട്ടട്ടേ. അങ്ങനെ ഓരോരുത്തരേയും അവരുടെ ബന്ധുക്കള്‍ക്ക് നല്‍കി തലവെട്ടണമെന്നാണ് എന്റെ പക്ഷം’.
രണ്ടഭിപ്രായങ്ങള്‍ക്കു മുമ്പില്‍ നബി(സ) ഒരു നിമിഷം തന്റെ ആലോചനകളിലേക്ക് പോയി. ശത്രുക്കളാണെങ്കിലും ഇവര്‍ ഏതു ശിക്ഷയും അര്‍ഹിക്കുന്നുവെങ്കിലും ഏതു തീരുമാനവും തന്റെ നാവിന്‍ തുമ്പിലാണ് എന്നുമെല്ലാമുള്ള തിരിച്ചറിവു കള്‍ക്കു മുമ്പില്‍ കാരുണ്യത്തിന്റെ പ്രവാചകന്‍ തന്റെ കരുണക്കണ്ണ് തുറന്നു. സൂറത്തു മുഹമ്മദിലെ പരാമര്‍ശത്തിന്റെ അരികുചേര്‍ന്ന് നിന്ന് ആ കാരുണ്യം പിന്നെ ഒരു തൂമന്ദമാരുതനായി മാറി. നബി(സ) അബൂബക്കര്‍(റ)വിന്റെ അഭിപ്രായത്തോട് യോചിച്ചു. യുദ്ധതടവുകാരെ മോചനദ്രവ്യം വാങ്ങി മോചിപ്പിക്കുവാന്‍ തീരുമാനമായി. നബി തിരുമേനിയുടെ തീരുമാനം വന്നതോടെ ഉമര്‍(റ) അടക്കമുള്ളവര്‍ അത് ഹൃദയപൂര്‍വ്വം സ്വീകരിച്ചു.
ഉമര്‍(റ) പറയുകയാണ്. ‘പിറേറന്ന് ഞാന്‍ പള്ളിയിലെത്തുമ്പോള്‍ കണ്ട കാഴ്ച സങ്കടകരമായിരുന്നു. നബിതിരുമേനിയും അബൂബക്കര്‍(റ)വും കരയുകയാണ്. ഞാന്‍ അവരുടെ അടുത്തു ചെന്ന് ആരാഞ്ഞു: ‘എന്തിനാണ് നിങ്ങള്‍ കരയുന്നത്?, പറയൂ ഞാനും ഒപ്പം കരയാം. ഒന്നുമില്ലെങ്കില്‍ നിങ്ങള്‍ കരയുന്നതോര്‍ത്തെങ്കിലും ഞാനും കരയാം.’. നബി(സ) പറഞ്ഞു: ‘നാം ഇന്നലെ യുദ്ധതടവുകാരുടെ കാര്യത്തില്‍ എടുത്ത തീരുമാനം അല്ലാഹുവിന്റെ ഇംഗിതമല്ലാ യിരുന്നു. ഇന്ന് അക്കാര്യത്തില്‍ ആക്ഷേപവുമായി വഹ്‌യ് വന്നിട്ടുണ്ട്’.
നബി(സ) പിന്നെ ആ ആയത്ത് ഓതിക്കേള്‍പ്പിച്ചു: ‘ഒരു പ്രവാചനും (ശത്രുക്കളെ കീഴടക്കി) നാട്ടില്‍ ശക്തിപ്രാപിക്കുന്നതുവരെ യുദ്ധതടവുകാരുണ്ടായിരിക്കുക ഭൂഷണമല്ല. നിങ്ങള്‍ ഇഹലോകത്തെ നേട്ടം ഉദ്ദേശിക്കുന്നു. അല്ലാഹുവാകട്ടെ ആഖിറത്തെയാണ് ഉദ്ദേശിക്കുന്നത്. നിശ്ചയം അല്ലാഹു യുക്തിമാനും പ്രതാപിയുമാകുന്നു. അല്ലാഹുവില്‍ നിന്നുള്ള ഒരു നിശ്ചയം മുന്‍കൂട്ടി ഉണ്ടായിട്ടില്ലായിരുന്നുവെങ്കില്‍ നിങ്ങള്‍ സ്വീകരിച്ച നിലപാടിന്‍െര പേരില്‍ നിങ്ങളെ വമ്പിച്ച ശിക്ഷ ബാധിക്കുക തന്നെ ചെയ്യുമായിരുന്നു.’(അല്‍ അന്‍ഫാല്‍ 67,68).  കാരുണ്യത്തിന്റെ ആ മനസ്‌സ് ശത്രുക്കളോട് പോലും അത്രക്കുമേല്‍ വിനയാന്വിതമായിരുന്നു.
കൂടിയാലോചനകളുടെ മനസ്‌സ്
അല്ലാഹു നബിതിരുമേനി(സ)യോട് പറയുന്നു: ‘അല്ലാഹുവിന്റെ കാരുണ്യം കൊണ്ടാണ് താങ്കള്‍ അവരോട് വിനയാന്വിതനായത്. താങ്കള്‍ ഹൃദയകാഠിന്യമുള്ളയാളും പരുഷസ്വഭാവിയുമായിരുന്നുവെങ്കില്‍ അവര്‍ താങ്കളുടെ ചുററുഭാഗങ്ങളില്‍ നിന്നും പിരിഞ്ഞ്‌പോയ്ക്കളയുമായിരുന്നു. ആകയാല്‍ താങ്കള്‍ അവര്‍ക്ക് മാപ്പ് കൊടുക്കുകയും അവര്‍ക്ക്‌വേണ്ടി പാപമോചനം തേടുകയും അവരോട് കാര്യങ്ങള്‍ കൂടിയാലോചിക്കുകയും ചെയ്യുക’ (ആലു ഇംറാന്‍ 159). സ്വന്തം അനുയായികളളോട് സൗമ്യനാകുവാനും അവരുടെ പാകപ്പിഴവുകളില്‍ പൊറുക്കുവാനും കാര്യങ്ങളുടെ കൂടിയാ ലോചനകളില്‍ അവരെ കൂടെ ഉള്‍പ്പെടുത്തുവാനും അല്ലാഹു കല്‍പ്പിക്കുകയാണ്. അപ്രമാദിത്വത്തിന്റെയോ പൗരോഹിത്യത്തിന്റെയോ അധികാരഗര്‍വ്വിന്റെയോ പ്രകടന-ഭാവങ്ങള്‍ പ്രവാചകനില്‍ നിന്ന് ഉണ്ടായിക്കൂടാ എന്ന് അല്ലാഹു ഉണര്‍ത്തുന്നു.
അല്ലാഹുവിന്റെ കല്‍പ്പനകള്‍ നടപ്പിലാക്കുവാന്‍ നിയോഗിക്കപ്പെട്ട പ്രവാചകന്റെ ജീവിതത്തില്‍ കൂടിയാലോചനകള്‍ വെറുമൊരു ചടങ്ങു മാത്രമായിരുന്നു എന്നു പറയുവാന്‍ വയ്യ. അല്ലാഹുവിന്റെ തീരുമാനമോ നിര്‍ദ്ദേശമോ വന്നിട്ടില്ലാത്ത വിഷയങ്ങളിലായിരുന്നു ഇത്തരം കൂടിയാലോചനകളെല്ലാം. ഇങ്ങനെ കൂടിലാലോചിച്ച് തീരുമാനിക്കപ്പെടുമ്പോള്‍ തങ്ങളുടെ കൂടെ താല്‍പര്യം എന്ന വികാരത്തില്‍ സമൂഹത്തിന്റെ നല്ലപിന്തുണ ഉറപ്പാക്കുക എന്ന സാമൂഹ്യ പാഠം അതുള്‍ക്കൊള്ളുന്നു. അല്ലാഹുവിന്റെ കല്‍പ്പനകള്‍ക്ക് വിധേയനാവുകതന്നെയായിരുന്നു നബിതിരുമേനി ഓരോ കൂടിയാലോചനകളിലുമെന്നര്‍ഥം.
സ്വന്തം അനുയായികളുമായി കാര്യങ്ങള്‍ കൂടിയാലോചിച്ച് അവരുടെ താല്‍പര്യങ്ങള്‍ കൂടി പരിഗണിച്ച് നടപ്പില്‍ വരുത്തു വാനുള്ള മനസ്‌സ് കാണിക്കുന്നത് വിനയത്തിന്റെ ഒരു നിഷ്‌കളങ്കമായ മുഖമാണ്. ബദര്‍ യുദ്ധത്തില്‍ ഇത്തരം കൂടിയാലോചനകള്‍ നബി(സ) നടത്തുകയുണ്ടായി. അബൂസുഫ്‌യാന്റെ കച്ചവടസംഘത്തെ പിടികൂടുവാന്‍ പുറപ്പെട്ടത് അനുയായികളുമായി കൂടിയാലോചിച്ചതിനു ശേഷമായിരുന്നു. ബദര്‍ മലരുവില്‍ തമ്പടിക്കുവാനുള്ള സ്ഥലം സ്വഹാബിമാരുടെ താല്‍പര്യത്തിനു വിട്ടത് ഇത്തരമൊരു ചര്‍ച്ചയുടെ ഫലമായിരുന്നു. ബദര്‍ യുദ്ധത്തിലെ തടവുകാരുടെ കാര്യത്തില്‍ എടുത്ത തീരുമാനവും ഇത്തരമൊരു കൂടിയാലോചനകളുടെ ഫലമായിരുന്നു.
ഉഹദ് യുദ്ധത്തില്‍ ശത്രുനീക്കത്തെക്കുറിച്ച് വിവരം ലഭിച്ചയുടനെ നബി(സ) അനുയായികളുമായി കൂടിയാലോചിക്കുകയായിരുന്നു. അന്നത്തെവിഷയം ശത്രുക്കളെ മദീനയുടെ പുറത്തുവെച്ചാണോ അകത്തുവെച്ചാണോ നേരിടേണ്ടത് എന്നതായിരുന്നു. ചിലര്‍, ശത്രുക്കള്‍ മദീനയുടെ അകത്ത് കയറട്ടെയെന്നും അപ്പോള്‍ നമുക്കവരെ മദീനായുടെ ഇടവഴികളിട്ട് കശാപ്പ് ചെയ്യാമെന്നും അഭിപ്രായപ്പെട്ടു. മദീനായുടെ വിശുദ്ധ മണ്ണില്‍ ചോരചിന്തുവാനനുവദിക്കാതെ മദീനയുടെ പുറത്ത്‌വെച്ച് ശത്രുവിനെ കൈകാര്യം ചെയ്യണമെന്നായിരുന്നു മറെറാരു നിര്‍ദ്ദേശം. ഈ അഭിപ്രായം പ്രകടിപ്പിച്ചത് അന്‍സ്വാറുകളായിരുന്നു. ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി അസ്വര്‍ നിസ്‌കാരത്തിനു ശേഷം വീട്ടിലേക്ക് കടന്ന നബി(സ) പുറത്തിറങ്ങിയത് അങ്കച്ചമയങ്ങള്‍ അണിഞ്ഞുകൊണ്ടായിരുന്നു.
ആ കാഴ്ച സ്വഹാബിമാരെ വ്യസനപ്പെടുത്തി. തങ്ങള്‍ നബിതിരുമേനിയെ യുദ്ധത്തിനു പ്രേരിപ്പിച്ചുവെന്നതായിരുന്നു അവരുടെ സങ്കടം. അവര്‍ പറഞ്ഞു: ‘നബിയേ താങ്കള്‍ യുദ്ധം ചെയ്യണമെന്ന് ഞങ്ങളൊരിക്കലും ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ പോയി യുദ്ധം ചെയ്യാം.’ പുഞ്ചിരിതൂകിക്കൊണ്ട് നബി(സ) പ്രതികരിച്ചു: ‘പ്രവാചകന്‍ പടച്ചട്ടയണിഞ്ഞാല്‍ പിന്നെ യുദ്ധം ചെയ്യാതെ അതഴിച്ചുവെക്കുന്നപ്രശ്‌നമില്ല’
ഹിജ്‌റ അഞ്ചാം വര്‍ഷം നടന്ന അഹ്‌സാബ് യുദ്ധം നബിയുടെ വിനയത്തിന്റെയും കൂടിയാലോചനാ മനസ്‌സിന്റെയും പ്രകടനങ്ങളുടെ പ്രത്യേകതയേറെയുള്ളതായിരുന്നു. ആ യുദ്ധത്തിലെ ഏററവും പ്രധാനമായ പ്രതിരോധമാര്‍ഗമായിരുന്ന കിടങ്ങ് കുഴിക്കുവാനുള്ള തീരുമാനം ഇത്തരമൊരു കൂടിയാലോചനയില്‍ നിന്നായിരുന്നു ഉരിത്തിരിഞ്ഞത്. സല്‍മാന്‍ അല്‍ ഫാരിസി(റ) ആയിരുന്നു ആ നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. തങ്ങളുടെ നാട്ടിനും ചരിത്രത്തിനും തീരെ അപരിചിത മായിരുന്നിട്ടും ആ അര്‍ഥത്തില്‍ പദ്ധതിയുടെ വിജയത്തെക്കുറിച്ച് ആശങ്കകള്‍ ഉണ്ടായിരുന്നിട്ടും ഈ സ്വഹാബിയുടെ അഭിപ്രായത്തിനു നിന്നുകൊടുക്കുവാന്‍ നബി(സ)ക്ക് കഴിയുന്നത് ആ വിനയത്തിന്റെ കഴിവുകൊണ്ടു തന്നെയായിരുന്നു.
അഹ്‌സാബ് യുദ്ധം ഒരു പ്രതിരോധത്തിന്റെ യുദ്ധമായിരുന്നു. നദീനായിലെ ആകെ ജനസംഖ്യയുടെ ഇരട്ടിയിലധികം വരുന്ന ഒരു സഖ്യസേനയെയും സംഘടിപ്പിച്ച് ഖുറൈശികള്‍ നടത്തിയ ഈ പ്രതികാരത്തിന്റെ പടയോട്ടം തികച്ചും അപ്രതീക്ഷിതമായിരുന്ന കിടങ്ങിനു മുമ്പില്‍ പിടിച്ചുനിര്‍ത്തപ്പെടുകയായിരുന്നു. അത് അവരുടെ പ്രതികാരവാജ്ഞയെ ആളിക്കത്തിച്ചു. കോപത്തില്‍ പതച്ച അവരുടെ മനസ്‌സുകള്‍ കിടങ്ങെടുത്തുചാടുവാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. പക്ഷേ, അവര്‍ക്ക് ഇറങ്ങി കടക്കാവുന്നതിലപ്പുറം ആഴം കിടങ്ങിനുണ്ടായിരുന്നു. ചാടിക്കടക്കുവാന്‍ കഴിയാവുന്നതിലപ്പുറം വീതി കിടങ്ങിനുണ്ടായിരുന്നു.
ശത്രുക്കള്‍ക്ക് ആ മനസ്തിഥിയില്‍ അങ്ങനെയങ്ങ് തോററുകൊടുക്കുവാന്‍ കഴിയില്ലായിരുന്നു. അതിനാല്‍ കിടങ്ങിനപ്പുറത്ത് തമ്പടിച്ച് അവര്‍ ശ്രമങ്ങള്‍ തുടര്‍ന്നു. ഈ ശ്രമത്തില്‍ ദിവസങ്ങള്‍ കടന്നുപോയി. പിന്‍മാറാതെ അവര്‍ മനസ്‌സിലെ പ്രതികാരത്തീ കെടാതെ സൂക്ഷിച്ചു. കിടങ്ങിനിപ്പുറത്ത് മുസ്‌ലിം സേനയാകട്ടെ, ദിവസങ്ങള്‍ കടക്കുന്നതോടെ ശക്തമായ ആശങ്കയിലായി. യുദ്ധം നടക്കുന്നില്ലെങ്കിലും യുദ്ധമുഖത്ത് കാവലിരിക്കേണ്ട അവസ്ഥയിലായിരുന്നു അവര്‍. കയ്യില്‍ കരുതിയ ഭക്ഷണദ്യവ്യങ്ങള്‍ തീര്‍ന്നുകൊണ്ടിരിക്കുന്നതിന്റെ ആശങ്ക ഒരു ഭാഗത്ത്. അകത്തുതന്നെയുള്ള ശത്രുക്കളായ ജൂതരും മുനാഫിഖുകളും ഉയര്‍ത്തുന്ന ഭീഷണി മറെറാരുഭാഗത്ത്. നിരാശയില്‍ മദീനായുടെ മററുഭാഗത്തെവിടെയെങ്കിലും ഇരച്ചുകയറി തങ്ങളുടെ സ്ത്രീകളെയും കുട്ടികളെയും ദുര്‍ബ്ബലരെയും ശത്രുക്കള്‍ ആക്രമിച്ചേക്കുമോ എന്ന ആധിയും.
രണ്ടാഴ്ചയോളം ഉപരോധത്തിന്റെ വൃത്തത്തിലെന്നോണം കഴിഞ്ഞപ്പോള്‍ നബി(സ) സ്വഹാബിമാരെ വിളിച്ചുചേര്‍ത്തു. മുസ്‌ലിംകളുടെ ഈ അവസ്ഥകള്‍ നന്നായി അറിയാവുന്ന അവരുടെ മുമ്പില്‍ നബി(സ) തന്റെ അഭിപ്രായം ഇങ്ങനെ ആരാഞ്ഞു: ‘യുദ്ധം ഇങ്ങനെ നീണ്ടുപോവുന്നത് ഒഴിവാക്കുവാന്‍ എനിക്കൊരു സൂത്രം തോന്നുന്നു. ശത്രുക്കളുടെ യുദ്ധമുന്നണിയിലെ പ്രബലമായ ഒരു കക്ഷിയാണ് ഗത്വ്ഫാന്‍ ഗോത്രം. അവരെ യുദ്ധത്തില്‍ നിന്ന് പിന്‍മാററുവാന്‍ അവരുമായി നമുക്കൊരു സന്ധിയിലെത്താം. പിന്‍മാറുന്നതിനു പകരമായി മദീനായിലെ അടുത്ത വര്‍ഷത്തെ കാര്‍ഷികവിളവുകളുടെ മൂന്നിലൊന്ന് അവര്‍ക്കു നല്‍കാം.’ തന്റെ അഭിപ്രായം സദസ്‌സില്‍ വെച്ച് നബി(സ) സ്വഹാബി മാരുടെ അഭിപ്രായങ്ങളാരാഞ്ഞു.
അന്‍സ്വാരികളുടെ നേതാക്കളായിരുന്ന രണ്ട് സഅ്ദുകളുടെയും മുഖം മങ്ങി. നബി(സ)യുടെ തീരുമാനത്തോട് അവര്‍ക്ക് അത്രയോചിപ്പുണ്ടായിരുന്നില്ല. അവര്‍ വിനയപൂര്‍വ്വം തന്നെ പറഞ്ഞു: ‘നബിയേ, ഇത് അല്ലാഹുവിന്റെയും അങ്ങയുടെയും തീരുമാനമാണെങ്കില്‍ അതനുസരിക്കുന്നതില്‍ ഞങ്ങള്‍ക്ക് രണ്ടാമതൊന്നാലോചിക്കുവാനില്ല. അല്ല, ഞങ്ങളുടെ അഭിപ്രായമറിയുവാന്‍ മാത്രം പറഞ്ഞതാണെങ്കില്‍ ഞങ്ങള്‍ക്ക് ഇപ്പറഞ്ഞതിനോട് യോചിക്കുവാന്‍ കഴിയില്ല എന്നാണ് പറയാനുള്ളത്. വകരും സാമൂഹ്യദ്രാഹികളുമായ അവര്‍ക്ക് അതിഥി സല്‍കാരത്തിന്റെ പേരിലോ വ്യാപരത്തിലൂടെയോ അല്ലാതെ ഒരു കാരക്ക പോലും ഞങ്ങള്‍ ഇതുവരേയും കൊടുത്തിട്ടില്ല. ഇപ്പോള്‍ ഞങ്ങള്‍ക്ക് അല്ലാഹു വിജയങ്ങള്‍ തന്നു. ഞങ്ങള്‍ക്ക് കാരുണ്യവും നേതാവുമായി അങ്ങയെ തന്നു. അങ്ങനെ വിജയങ്ങളിലേക്ക് ഞങ്ങള്‍ എത്തിയ ഈ ഘട്ടത്തില്‍ ഞങ്ങളുടെ ഒരു കാരക്ക പോലും അവര്‍ക്ക് കൊടുക്കുന്നത് ഞങ്ങള്‍ക്ക് സഹിക്കുവാന്‍ കഴിയില്ല’. സ്വന്തം അഭിപ്രായത്തിന് എതിരായിരുന്നിട്ടുപോലും പ്രവാചകപ്രവരന്‍ സഅ്ദു ബിന്‍ ഉബാദയുടേയും സഅ്ദ് ബിന്‍ മുആദിന്റെയും അഭിപ്രായത്തെ പരിഗണിക്കുകയുണ്ടായി. ഒരു കാരക്കക്കുരുപോലും ആര്‍ക്കും കൊടുക്കാതെ തന്നെ യുദ്ധം വിജയിക്കുകയും ചെയ്തു.
ഹുദൈബിയ്യയിലും ത്വാഇഫിലും.
ഹിജ്‌റയുടെ ആറാം വര്‍ഷം. നബി(സ)യും ആയിരത്തിനാനൂറ് അനുയായികളും ഉംറക്ക് പുറപ്പെട്ടു. സ്വപ്നത്തിലൂടെ അല്ലാഹുവില്‍ നിന്ന് ലഭിച്ച നിര്‍ദ്ദേശമായിരുന്നു യാത്രയുടെ പ്രചോദനം. അവര്‍ ദുല്‍ ഖുലൈഫയില്‍ വെച്ച് ഇഹ്‌റാം ചെയ്തു. ഒരു പൊട്ടിത്തെറി സ്വാഭാവികമായും പ്രതീക്ഷിക്കുന്നതിനാല്‍ നബി(സ) വഴി മാറിയായിരുന്നു സഞ്ചരിച്ചിരുന്നത്. മക്കക്കാരെ പ്രകോപിപ്പിക്കാതെ ഉംറ ചെയ്ത് തിരിച്ചുവരികയാണ് നബിയുടെ ലക്ഷ്യം. മക്കയുടെ സ്പന്ദനങ്ങള്‍ ശരിക്കും
പകര്‍ത്തുവാന്‍ കഴിയുന്ന ബനൂ ഖുസാഅ വംശജനായ ഒരാളെ നബി(സ) നിരീക്ഷകനായി മുന്നില്‍ അയക്കുകയും ചെയ്തു. ഒരു ഏററുമുട്ടല്‍ ഒഴിവാക്കുവാന്‍ നബി(സ) തീവ്രമായി ആഗ്രഹിക്കുകയും അതിനു വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ചെയ്തു.
അവര്‍ ഉസ്ഫാനിലെത്തുമ്പോള്‍ നിരീക്ഷണറിപ്പോര്‍ട്ട് ലഭിച്ചു. ഒട്ടും ആശ്വാസകരമായിരുന്നില്ല അത്. ബനൂ ഖുസാഅക്കാരനായ നിരീക്ഷകന്‍ പറഞ്ഞു: ‘നമ്മുടെ നീക്കം മക്കയില്‍ അറിഞ്ഞുകഴിഞ്ഞിരിക്കുന്നു. അവര്‍ സംഘടിച്ചിരിക്കു കയാണ്’. വിവരം നബിയെ വ്യാകുലപ്പെടുത്തി. തീര്‍ഥാടനം എന്നതിലപ്പുറം മറെറാന്നും ഉദ്ദേശിക്കാത്ത തങ്ങളെ തടയുവാന്‍ മക്കക്കാര്‍ ശ്രമിച്ചാല്‍ അത് തന്റെയും അനുയായികളുടെയും മനസ്‌സില്‍ വികാരം പടര്‍ത്തും. ഒരു ഏററുമുട്ടലിലേക്ക് കാര്യങ്ങള്‍ നീങ്ങിയേക്കാം. എന്നാല്‍ ഇപ്പോള്‍ നബിയുടെ അജണ്ടയില്‍ ഒരു യുദ്ധമില്ല എന്നതിനാല്‍ നബി(സ) തീര്‍ഥാടകരായ അനുയായികളെ യോദ്ധാക്കളാക്കി മാററി ഒരു സൈനികനീക്കത്തിന് മുതിര്‍ന്നില്ല. അവര്‍ വളരെ പെട്ടെന്ന് ഒരു കൂടിയാലോചനാ യോഗം വിളിച്ചുചേര്‍ത്തു.
ആലോചിച്ചപ്പോള്‍ നബിക്കും തോന്നി. ഇത് താന്തോന്നിത്തമാണ്. കലാപങ്ങളൊന്നും ഉദ്ദേശിക്കാതെ മക്കായില്‍ തീര്‍ഥാടനത്തിനു മാത്രം പോകുന്ന തങ്ങള്‍ക്ക് -മക്ക തങ്ങളുടെ നാടുകൂടിയാണെന്നിരിക്കെ- മക്കായിലേക്ക് കടക്കുവാന്‍ അനുമതി നിഷേധിക്കുന്നത് തികഞ്ഞ ധാര്‍ഷ്ട്യമാണ്. അതിനാല്‍ കൂടിയാലോചനാ യോഗത്തില്‍ നബി(സ) പറഞ്ഞു: ‘നാം മക്കായിലേക്ക് ഇരച്ചുകയറുകയും വേണ്ടി വന്നാല്‍ ബലം പ്രയോഗിച്ച് മക്കായില്‍ കടക്കുകയും ചെയ്യാം. അതിനിട യില്‍ എന്തും സംഭവിക്കട്ടെ’. തന്റെ അഭിപ്രായം പ്രകടിപ്പിച്ച് അവര്‍ സ്വഹാബിമാരുടെ മുഖങ്ങളില്‍ നോക്കി.
അബൂബക്കര്‍(റ) പറഞ്ഞു: ‘വേണ്ട നബിയേ, നാം ഒരു യുദ്ധത്തിനു വന്നതല്ല. ഉംറ ചെയ്യുകയാണ് നമ്മുടെ ലക്ഷ്യം. അതിനാല്‍ നാം ഇപ്പോള്‍ തന്നെ ഒരു സൈനികനീക്കം നടത്തുന്നത് ശരിയല്ലെന്നാണ് എന്റെ പക്ഷം. നമുക്ക് പദ്ധതിയിട്ടതനുസരിച്ച് മുന്നോട്ടു നീങ്ങാം. അതിനിടയില്‍ ശത്രുവിന്റെ കടന്നുകയററമുണ്ടായാല്‍ അതിനെ നേരിടുകയുമാവാം’ നബി(സ) ആ അഭിപ്രായത്തെ സ്വീകരിക്കുയും മക്കായുടെ അതിര്‍ത്തിപ്രദേശമായ ഹുദൈബിയ്യായിലേക്ക് നീങ്ങുകയും ചെയ്തു.
ഹിജ്‌റ എട്ടാം വര്‍ഷം ശവ്വാലില്‍ ഹുനൈന്‍ യുദ്ധം കഴിഞ്ഞ് നബി(സ)യും സേനയും മടങ്ങുകയാണ്. വഴിക്ക് ത്വാഇഫില്‍ സേന തഖീഫ് ഗോത്രക്കാരുടെ കടുത്ത വെല്ലവിളി നേരിടുകയുണ്ടായി. സേനാനായകനായിരുന്നു ഖാലിദ് ബിന്‍ വലീദും സൈന്യവും തഖീഫുകരെ നേരിടുവാന്‍ തന്നെ താല്‍പര്യപ്പെട്ടു. നബി(സ) അനുവദിച്ചു. പക്ഷേ, തഖീഫുകാര്‍ താഇഫിലെ അവരുടെ ബലിഷ്ഠമായ കോട്ടകളില്‍ അഭയം പ്രാപിച്ചു. ഒരു വര്‍ഷം പിടിച്ചുനില്‍ക്കുവാനുള്ള വിഭവങ്ങള്‍ അവര്‍ കോട്ടകളില്‍ സൂക്ഷിച്ചുവെച്ചിരുന്നു. അതിനാല്‍ കടുത്ത വെല്ലവിളിയായിരുന്നു ത്വാഇഫില്‍ മുസ്‌ലിം സേന നേരിട്ടത്.
ത്വാഇഫിലെ കോട്ടയുടെ അടുത്തായി മുസ്‌ലിംകള്‍ തമ്പടിച്ചു. കോട്ടയുടെ ഉള്ളിലിരുന്ന് സുരക്ഷിതരായി ശത്രുക്കള്‍ അമ്പുമഴ പെയ്യിച്ചു. പൊടുന്നനെയുണ്ടായ ആക്രമണത്തില്‍ മുസ്‌ലിം സേന വിറങ്ങലിച്ചുപോയി. സഈദ് ബിന്‍ അല്‍ ആസ്വ്(റ) കൊല്ലപ്പെട്ടു. അബ്ദുല്ലാഹി ബിന്‍ ബിന്‍ അബൂ ഉമയ്യ(റ) കൊല്ലപ്പെട്ടു. മററു പന്ത്രണ്ടോളം പേര്‍ കൊല്ലപ്പെട്ടു. അബ്ദുല്ലാഹി ബിന്‍ അബൂബക്കര്‍(റ)വിന് ഗുരുതരമായി പരുക്കേററു. കോട്ടകളില്‍ നിന്നുള്ള സുരക്ഷിതമായ ഈ ആക്രമണത്തെ ചെറുക്കുവാന്‍ അപ്പോള്‍ മുസ്‌ലിംസേനക്ക് കഴിയാതെ വന്നു.
പൊടുന്നനെ ഉണ്ടായ ആക്രമണത്തിന് മുമ്പില്‍ നില്‍ക്കുകയായിരുന്ന നബി(സ)യുടെ മുമ്പിലേക്ക് ഹുബാബ് ബിന്‍ മുന്‍ദിര്‍(റ) കടന്നുവന്നു. അദ്ദേഹം പറഞ്ഞൂ: ‘നബിയേ, അല്ലാഹുവിന്റെയും അങ്ങയുടേയും കല്‍പ്പനയാണ് ഇവിടെ തമ്പടിക്കുവാനുള്ള കാരണമെന്നുണ്ടെങ്കില്‍ ഞങ്ങളത് സമ്മതിക്കുകതന്നെ ചെയ്യും. അല്ല, ഞങ്ങള്‍ക്കഭിപ്രായം രേഖപ്പെടുത്താവുന്ന സ്വാതന്ത്രമുണ്ടെങ്കില്‍ എനിക്ക് പറയാനുള്ളത് നാം അവരുടെ കോട്ടയുടെ ഇത്ര അടുത്തല്ല തമ്പടിക്കേണ്ടത് എന്നാണ്. തെല്ലകലെ നില്‍ക്കുമ്പോഴേ അവരുടെ ആക്രമണങ്ങളില്‍ നിന്ന് സുരക്ഷിതരായിരിക്കുവാനും അവരെ തിരിച്ചാക്രമിക്കുവാനും നമുക്ക് കഴിയൂ’. ബദറില്‍ സൈനിക താവളത്തിനെ പററി ഹുബാബ് പ്രകടിപ്പിച്ച അഭിപ്രായം നബിയോര്‍ത്തു. പിന്നെ ഒട്ടും താമസിച്ചില്ല. അല്‍പം മാറി സ്വല്‍പം ഉയര്‍ന്ന ഒരു താവളം കണ്ടെത്തുവാന്‍ നബി(സ) ഹുബാബിനെ തന്നെ ചുമതലപ്പെടുത്തി. ഇപ്പോള്‍ ത്വാഇഫിലെ വലിയ പള്ളി നില്‍ക്കുന്ന സ്ഥലത്തേക്ക് ത്വാഇഫ് യുദ്ധത്തിന്റെ താവളം മാറിയതും അതു വിജയത്തിന്റെ കാരണങ്ങളിലൊന്നായി മാറിയതും അങ്ങനെയായിരുന്നു.
അകത്തളങ്ങളിലിരുന്ന് അമ്പെയ്യുന്ന ശത്രുവിനെ തിരിച്ചാക്രമിക്കുക എന്നതായിരുന്നു മറെറാരു പ്രശ്‌നം. അതും നബി(സ) സ്വഹാബിമാരുമായി കൂടിയാലോചിച്ചു. അപ്പോള്‍ സല്‍മാന്‍ അല്‍ ഫാരിസി(റ) വലിയ കല്ലുകള്‍ ശത്രുവിനു നേരെ തൊടുത്തുവിടുവാനുള്ള ‘മിഞ്ചനീഖ്’ എന്നു വിളിക്കപ്പെടുന്ന തെററുവില്ല് സ്ഥാപിച്ച് കോട്ടയെ ആക്രമിക്കുക എന്ന നിര്‍ദ്ദേശം മുന്നോട്ടുവെക്കുകയും അത് നബിതിരുമേനി അംഗീകരിക്കുകയും ചെയ്തു. അറേബ്യന്‍ യുദ്ധങ്ങളിലേക്ക് അതോടെ ഒരു പുതിയ ആയുധം കൂടെ കടന്നു വന്നു. ഇത് യുദ്ധത്തെ വിജയത്തിലേക്ക് നയിച്ചു.
മണവാട്ടിയുടെ അഭിപ്രായം.
ഹുദൈബിയ സന്ധിയോട് സ്വഹാബിമാര്‍ പലര്‍ക്കും ആദ്യം യോചിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. ബദര്‍ മുതല്‍ നടത്തിയ യുദ്ധങ്ങളിലെല്ലാം വിജയിച്ചിട്ടും മദീന എന്ന രാഷ്ട്രം മുസ്‌ലിം ലോകത്തിന്റെ കേന്ദ്രമായി സ്ഥാപിക്കപ്പെട്ടുകഴിഞ്ഞിട്ടും അറേബ്യന്‍ ഉപഭൂഖണ്ഢമാകെ ഇസ്‌ലാമിലേക്ക് ഒഴുക്കാരംഭിച്ചുകഴിഞ്ഞിട്ടും മക്കക്കാരുടെ ഈ നിരര്‍ഥകമായ പിടിവാശി ക്കു മുമ്പില്‍ തലകുനിക്കേണ്ടിവരുന്നതാണ് അവരെ കൂടുതല്‍ വിമ്മിഷ്ടപ്പെടുത്തുന്നത്. സന്ധിയുടെ വ്യവസ്ഥകളോ രോന്നും കൃത്യമായി അവര്‍ പഠിച്ചുകഴിഞ്ഞിട്ടില്ലെങ്കിലും സന്ധിവ്യവസ്ഥകളുടെ രാഷ്ട്രീയമോ വരുംവരായ്കകളോ അവര്‍ വിലയിരുത്തിയിട്ടില്ലെങ്കിലും ഇപ്പോള്‍ ഇവിടെ നിന്ന് ഉംറ ചെയ്യാതെ മടങ്ങിപ്പോവുക എന്നത് അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലുമപ്പുറമാണ്.
സന്ധി ചര്‍ച്ചകളും ഒപ്പുവെക്കലും പൂര്‍ത്തിയാക്കിയ നബി(സ) എഴുന്നേററു. ജനങ്ങളോട് ഇങ്ങനെ വിളിച്ചു പറഞ്ഞു: ‘എഴുന്നേല്‍ക്കുക, ബലി നിര്‍വഹിക്കുക, മുടി കളയുക..’. പക്ഷേ നബി(സ)യുടെ കല്‍പന കേട്ട് ഓരളും എഴുന്നേററില്ല. നബി(സ) രണ്ടാമതും പിന്നെ മൂന്നാമതും ആവര്‍ത്തിച്ചു. പക്ഷേ, ഒരാളും അനങ്ങുന്നില്ല. നബി(സ)ക്ക് വിഷമമായി. നബി(സ) ആ താത്രയില്‍ തന്നോടൊപ്പമുണ്ടായിരുന്ന പത്‌നി ഉമ്മുസലമ(റ)യുടെ അടുത്തേക്ക് ചെന്നു.
ജനങ്ങള്‍ തഹല്ലുലാകുവാന്‍ വിസമ്മതിക്കുന്ന കാര്യം നബി(സ) ഉമ്മുസലമയോട് തെല്# സങ്കടത്തോടെ പറഞ്ഞു. നബിയുടെ മണവാട്ടിമാരില്‍ ബുദ്ധിസാമര്‍ഥ്യം ഏററവും കൂടുതലുണ്ടായിരുന്ന ഭാര്യയായിരുന്നു ഉമ്മുസലമ(റ). ആദ്യ കാലത്ത് തന്നെ ഇസ്‌ലാമിലേക്ക് വന്ന ഉമ്മുസലമ ഭര്‍ത്താവ് അബൂസലമയോടൊപ്പം അബ്‌സീനിയായിലേക്ക് ഹിജ്‌റ പോയവരില്‍പെടുന്ന സ്ത്രീരത്‌നമാണ്. മദീനായിലേക്കുള്ള ഹിജ്‌റയിലും അവര്‍ മുന്‍പന്തിയിലുണ്ടായിരുന്നു. ഹിജ്‌റ രണ്ടില്‍ നടന്ന ഉഹദ്‌യുദ്ധത്തില്‍ ഏററ സാരമുള്ള മുറിവിനെ തുടര്‍ന്ന് ഭര്‍ത്താവ് മരണപ്പെട്ട ഉമ്മുസലമക്ക് അല്ലാഹു ഒരുക്കിയ പ്രത്യേക മംഗല്യമായിരുന്നു നബിയുമായുണ്ടായ വിവാഹം.
ഉമ്മുസലമ(റ) പറഞ്ഞു: ‘നബിയേ താങ്കള്‍ ഇപ്പോള്‍ പുറത്തിറങ്ങി താങ്കളുടെ ഹദ്‌യ പരസ്യമായി അറുക്കുക. തുടര്‍ന്ന് പരസ്യമായി മുടി കളയുക. അതു കാണുമ്പോള്‍ അങ്ങയുടെ അനുയായികള്‍ക്കങ്ങനെ ചെയ്യാതിരിക്കുവാന്‍ കഴിയില്ല’ തികച്ചും ബുദ്ധിപരമായ ഒരു നിര്‍ദ്ദേശമായിരുന്നു അത്. നബി(സ) അതു സ്വീകരിച്ചു. അങ്ങനെ ചെയ്യുകയും ചെയ്തു. ഉമ്മുസലമ(റ) പറഞ്ഞതുപോലെ സ്വഹാബിമാര്‍ എല്ലാവരും അതുകണ്ട് തഹല്ലുലാവുകയും ചെയ്തു.
അപവാദക്കൊടുങ്കാററിനുമുമ്പില്‍
ഹിജ്‌റ 5ാം വര്‍ഷം അവസാനത്തിലോ 6ാം വര്‍ഷം ആദ്യത്തിലോ നടന്ന യുദ്ധമായിരുന്നു ബനൂ മുസ്വ്ത്വലഖ് യുദ്ധം. ഈ യുദ്ധയാത്രയില്‍ നബിയെ അനുഗമിക്കുവാന്‍ പത്‌നി ആയിശ(റ)ക്കാണ് ഭാഗ്യമുണ്ടായത്. ബനൂ മുസ്വ്ത്വലഖിലെ സൈനിക നടപടി കഴിഞ്ഞ് തിരിച്ചുപോരുമ്പോള്‍ നേരം നന്നേ ഇരുട്ടിയിരുന്നു. വഴിലൊരിടത്ത് സൈന്യം വിശ്രമിക്കുവാനിറങ്ങി. ആയിശ(റ) തന്റെ ഒട്ടകക്കട്ടിലില്‍ നിന്നിറങ്ങി തെല്ലകലെ ഇരുട്ടിലേക്ക് തന്റെ ഒരാവശ്യത്തിന്നായി പോയി. ആവശ്യം പൂര്‍ത്തീകരിച്ച് മടങ്ങുമ്പോള്‍ വസ്ത്രവും മററും ശരിപ്പെടുത്തുന്നതിനിടെയാണ് ആയിഷ(റ) അറിഞ്ഞത്; തന്റെ മാല എവിടെയോ വീണുപോയിരിക്കുന്നു എന്ന്. അവര്‍ പരിഭ്രാന്തയായി. അയല്‍വക്കത്തുനിന്ന് വായ്പ മേടിച്ചതായിരുന്നു ആ മാല. അതിനാല്‍ അരണ്ട വെളിച്ചത്തില്‍ അവര്‍ മാലയും തപ്പിനടന്നു.
അപ്പോഴേക്കും നബി(സ) സൈന്യത്തിനു പുറപ്പെടുവാനുള്ള നിര്‍ദ്ദേശം കൊടുത്തു കഴിഞ്ഞിരുന്നു. സാധാരണ അങ്ങനെ ചെയ്യാറില്ലായിരുന്നു. രാത്രിയില്‍ തമ്പിടിക്കുന്നിടത്ത് വെളുക്കും വരെ കഴിച്ചുകൂട്ടുകയായിരുന്നു പതിവ്. സൈനികരെല്ലാം വാഹനങ്ങളില്‍ കയറി യാത്രയാരംഭിച്ചു. ആയിശ(റ)യുടെ ഒട്ടകക്കട്ടില്‍ ഒട്ടകപ്പുറത്ത് എടുത്തുവെക്കേണ്ടവര്‍ ആയിശാ ബീവി അകത്തുണ്ടെന്ന ധാരണയില്‍ അതെടുത്തുവെക്കുകയും ചെയ്തു. ശരീരപുഷ്ടിയൊക്കെ വളരെ കുറഞ്ഞ ആയിശാ ബീവിയുടെ ഒട്ടകക്കട്ടിലിന്റെ അപ്പോഴത്തെ ഭാരക്കുറവ് അത്രതന്നെ ശ്രദ്ധിക്കപ്പെടാന്‍ മാത്രമില്ലായിരുന്നു.
തിരഞ്ഞ് തിരഞ്ഞ് ആയിശ(റ)ക്ക് അവസാനം മാല തിരിച്ചുകിട്ടി. അവര്‍ക്ക്് ആശ്വാസമായി. അവര്‍ വേഗം നടന്നു. സൈന്യം തമ്പടിച്ചിരുന്ന സ്ഥലത്തെത്തിയപ്പോഴായിരുന്നു അവര്‍ സ്തബ്ദയായിപ്പോയത്. ആരെയും കാണുന്നില്ല. എല്ലാവരും പോയിക്കഴിഞ്ഞിരിക്കുന്നു. താന്‍ വിജനമായ മരുഭൂമിയിലൊരിടത്ത് ആരും കൂട്ടിനില്ലാതെ ഒററപ്പെട്ടിരിക്കുകയാണ് എന്നറിഞ്ഞ അവര്‍ കുഴഞ്ഞുപോയി. കണ്ണീരും തുടച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് തൊട്ടുമുമ്പില്‍ കാല്‍പ്പെരുമാററം കേട്ടത്. സൈന്യത്തിലെ ആര്‍ക്കെങ്കിലും വഴിയിലെന്തെങ്കിലും പററിയാല്‍ അവരെ സഹായിക്കുവാനായി സാധാരണ സൈന്യത്തിന്റെ ഏററവും പുറകില്‍ നടക്കുന്ന ആളാണ്. സ്വഫ്‌വാന്‍ ബിന്‍ മുഅത്വല്‍(റ).
സ്വഫ്‌വാന്‍(റ) വിജനതയിലിരുന്നു കണ്ണീര്‍വാര്‍ക്കുന്ന സ്ത്രീയെ കണ്ടു. അടുത്തു വന്നുനോക്കിയതും അദ്ദേഹം ഞെട്ടിപ്പോയി. ആയിശ(റ). അദ്ദേഹം പറഞ്ഞുപോയി: ‘ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍’. പിന്നെ പരസ്പരമൊന്നു നോക്കുകയോ ഒരക്ഷരമെങ്കിലും ഉരിയാടുകയോ ചെയ്യാതെ വാഹനത്തില്‍ നിന്നിറങ്ങി അദ്ദേഹം അവര്‍ക്ക് തന്റെ വാഹനം താഴ്തിപ്പിടിച്ചുകൊടുത്തു. നബിതിരുമേനി തന്നെക്കാണാതെവന്നപ്പോള്‍ അയച്ചതാവാം എന്ന നിഗമനത്തില്‍ അവര്‍ വാഹനത്തില്‍ കയറി. സ്വഫ്‌വാന്‍ ഒട്ടകത്തിന്റെ മൂക്കുകയറും പിടിച്ച് മുന്നില്‍ നടന്നു.
പുലര്‍ച്ചെ മദീനായിലെത്തിയപ്പോഴായിരുന്നു ആയിശ(റ) ഒപ്പമില്ലെന്ന സത്യം നബിയും സ്വഹാബിമാരും അറിഞ്ഞത്. അവരെല്ലാം അസ്വസ്ഥരായി. അതിനിടെ സ്വഫ്‌വാന്‍(റ) ആയിശാ(റ)യുമായി മദീനായില്‍ വന്നിറങ്ങി. അതു കണ്ട മദീനായിലെ മുനാഫിഖുകള്‍ അടക്കം പറഞ്ഞു. ചെവികളില്‍ നിന്ന് ചെവികളിലേക്ക് പിന്നെ ആ അടക്കം പറഞ്ഞത് പകര്‍ന്നു. മദീനായില്‍ വിഷയം സംസാരമായി. ആയിശ(റ) സ്വഫ്‌വാന്‍(റ) എന്നിവരുടെ പേരില്‍ പല കഥകളും പ്രചരിച്ചു.
വിവരം നബി(സ)യുടെ ചെവിയിലുമെത്തി. സ്വന്തം ഭാര്യയുടെ ചാരിത്രം സംശയത്തിന്റെ ദൃഷ്ടിയില്‍ നില്‍ക്കുന്നത് നബിതയിരുമേനിയെ വല്ലാതെ അസ്വസ്ഥമാക്കി. യാത്രയുടെ ക്ഷീണവും മാലപോയതിന്റെയും വഴിയില്‍ ഒററപ്പെട്ടതിന്റെയുമൊക്കെ വിഷാദം ആയിശ(റ)യെയും തളര്‍ത്തി. അവര്‍ക്ക് പനിപിടിച്ചു. മദീനായില്‍ തനിക്കെതിരെ ആഞ്ഞടിക്കുന്ന അപവാദക്കാററിനെ കുറിച്ച് നിഷ്‌കളങ്കയായ അവര്‍ വളരെ വൈകിയാണ് അറിഞ്ഞത്. അവരുടെ വിഷമത്തിനും സങ്കടത്തിനും അതിരില്ലായിരുന്നു. പലരുടെയും നെററിത്തടങ്ങള്‍ തന്നെ നോക്കുമ്പോള്‍ ചുളിഞ്ഞു പോകുന്നത് വല്ലാത്ത ഒരു വേദനയോടെ അവര്‍ കണ്ടുനിന്നു.
വിവാദത്തില്‍ തീര്‍പ്പുമായി ജിബ്‌രീല്‍ വന്നിറങ്ങാത്തത് നബി(സ)യെ ആശങ്കാകുലനാക്കി. അത്തരമൊരു സാഹചര്യത്തില്‍ താനേററവും ഇഷ്ടപ്പെടുന്ന വിശുദ്ധയായ ഭാര്യക്കുവേണ്ടി വാദിക്കുവാന്‍ ഈ വിനയത്തിന്റെ പ്രവാചകന്‍ തയ്യാറായില്ല. ജനങ്ങളുടെ വായമൂടിക്കെട്ടുവാന്‍ അവര്‍ ശ്രമിച്ചില്ല. അവര്‍ നേരെ പോയത് വിനയാന്വിതമായ ഒരന്വേഷണത്തിലേക്കായിരുന്നു. ആയിശ(റ)യുടെ ജീവിതവുമായി ഏററവും അടുത്ത ബന്ധമുള്ള മൂന്നു വ്യക്തിത്വങ്ങളെ നബി(സ) കണ്ടെത്തി. അലി(റ.), നബിയുടെ ദത്തുപുത്രനായിരുന്ന സൈദ് ബിന്‍ ഹാരിതയുടെ മകന്‍ ഉസാമ(റ), ആയിശ(റ)യുടെ വീട്ടുവേലക്കാരി ബരീറ(റ) എന്നിവരുമായിട്ടായുിരുന്നു നബി(സ) കൂടിയാലോചിച്ചത്.
ഈ കൂടിയാലോചന പക്ഷേ, ഖണ്ഡിതമായ ഒരു നിഗമനത്തിലെത്തുവാന്‍ നബിതിരുമേനിയെ സഹായിച്ചില്ല. ബരീറയും ഉസാമയും ആയിശ(റ)യുടെ ചാരിത്രത്തെയും സ്വഭാവത്തെയും പുകഴ്തുകയും എല്ലാ സംശയങ്ങളുടെ സാംഗത്യവും തള്ളിക്കളയുകയും ചെയ്തപ്പോള്‍ അലി(റ) വിവാദങ്ങളുടെ നിജസ്ഥിതികള്‍ നോക്കേണ്ടതില്ലെന്നും വിവാദമുള്ളത് ഒഴിവാക്കി വേണമെങ്കില്‍ വേറെ വിവാഹം ചെയ്യാമെന്നും നിര്‍ദ്ദേശിക്കുയുണ്ടായി. എന്തായാലും ഒരു തീരുമാനം എടുക്കുവാന്‍ അല്ലാഹുവിന്റെ വിധി തന്നെ വരേണ്ടിയിരുന്നു.
അവസാനം അതു വന്നു. ആയിശ(റ) നിരപരാധിയാണെന്നും മുനാഫിഖുകളുടെ വേലമാത്രമാണിതെന്നും അല്ലാഹു പ്രസ്താവിച്ചു. സൂറത്തുന്നൂറിലെ പത്തു ആയത്തുകള്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച ശക്തികളുടെ മൂടുപടങ്ങള്‍ വലിച്ചു കീറി. അപവാദങ്ങള്‍ പറയുകയും പ്രചരിപ്പിക്കുയും ചെയ്തവര്‍ക്ക് ശരീഅത്തനുസരിച്ചുള്ള ശിക്ഷ ഏററുവാങ്ങേണ്ടതായും വന്നു.
സേവകനായ നേതാവ്..
പ്രവാചകതത്തിന്റെ 14ാം വര്‍ഷം റബീഉല്‍ അവ്വല്‍ 8ന് മദീനായുടെ അതിര്‍ത്തിപ്രദേശമായ ഖുബായിലെത്തിയ നബിതിരുമേനി(സ) ആദ്യമായി ചെയ്തത് അവിടെ ഒരു പള്ളി നിര്‍മ്മിക്കുകയായിരുന്നു. ഖുബായില്‍ നബി(സ) അന്ന് തങ്ങിയത് ബനൂ അംറ് ബിന്‍ ഔഫിലെ വീടുകളിലൊന്നിലായിരുന്നു. അവരുടെ ഒരു കാരക്കക്കളമായിരുന്നു പള്ളി നിര്‍മ്മിക്കുവാന്‍ കണ്ടെത്തിയ സ്ഥലം. അവിടെ തന്നോടൊപ്പമുള്ള മക്കക്കാരായ ഏതാനും പേര്‍ക്കൊഴികെ നബി(സ) എന്നു പറയുമ്പോള്‍ മനസ്‌സില്‍ വരുന്ന ചിത്രം തങ്ങളുടെ നാടിനെ ഭരിക്കാന്‍ പോകുന്ന ഒരു ഭരണാധികാരിയുടേത് തന്നെയായിരുന്നു. അതിനാല്‍ പള്ളിനിര്‍മ്മാണം തുടങ്ങുമ്പോള്‍ നിര്‍ദ്ദേശങ്ങള്‍ തരാന്‍ മാത്രമായിരുന്നു അവര്‍ നബി(സ)യെ പ്രതീക്ഷിച്ചത്. പള്ളി എന്നത് അവര്‍ക്ക് പുതിയ അറിവാണ്. അതിന്റെ രൂപവും ഭാവവും നബിക്കേ അറിയൂ.
പക്ഷേ, നിമ്മാണം തുടങ്ങിയപ്പോള്‍ നബി(സ)യില്‍ നിര്‍ദ്ദേശങ്ങളുമായി മാറിനില്‍ക്കുന്ന ഒരാളെയല്ല അവര്‍ കണ്ടത്. കല്ലും മണ്ണും മരവും താങ്ങിക്കൊണ്ടുവരുന്ന ഒരു ജോലിക്കാരനെയായിരുന്നു. അവിടെ പള്ളിസ്ഥാപിക്കുന്നതിന് മുമ്പ് ഒരു നമസ്‌കരിക്കുന്ന സ്ഥലമുണ്ടായിരുന്നു എന്ന് ചില ചരിത്രങ്ങളിലുണ്ട്. അഖബാ ഉടമ്പടിക്കുശേഷം നബി(സ) മദീനായിലേക്ക് നിയോഗിച്ച പ്രബോധകദൂതനായ മിസ്വ്അബ് ബിന്‍ ഉമൈര്‍(റ)വിന്റെ നേതൃത്വത്തില്‍ അവിടെയായിരുന്നു അവര്‍ ഒത്തുചേര്‍ന്ന് നിസ്‌കരിച്ചിരുന്നത്. ഖിബ്‌ലയുടെ ഭാഗത്ത് നിന്നാണ് നിര്‍മ്മാണം ആരംഭിച്ചത്. അന്നത്തെ ഖിബ്‌ല ബൈത്തുല്‍ മുഖദ്ദസിലേക്കായിരുന്നു. പള്ളി നില്‍ക്കുന്ന സ്ഥാനത്ത് ഇത് ഏകദേശം വടക്കുദിശയിലാണ്. പള്ളിയുടെ മിഹ്‌റാബിന്റെ ഭാഗത്ത് ആദ്യത്തെ കല്ല് വെച്ച് ഉദ്ഘാടനം ചെയ്തത് നബി(സ)യായിരുന്നു. രണ്ടാമത്തെ കല്ല് അബൂബക്കര്‍(റ)വിന്‍േറതും മൂന്നാമത്തേത് ഉമര്‍(റ)വിന്‍േറതുമായിരുന്നു.
ശമൂസ് ബിന്‍തു നുഅ്മാന്‍(റ) ആ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ കൗതുകപൂര്‍വ്വം നോക്കിക്കണ്ട സ്ത്രീകളിലൊരാളായിരുന്നു. അവര്‍ പറയുകയാണ്: ‘നബി(സ) കല്ലും മണ്ണും ചുമന്ന് വരുന്നത് ഞാന്‍ കണ്ടു. മണ്ണിന്റെയും പൊടിയുടെയും അടയാളങ്ങള്‍ ആ വെളുത്ത മേനിയിലും വസ്ത്രങ്ങളിലും കാണാമായിരുന്നു. ചില അനുയായികള്‍ വന്ന് ‘നബിയേ, ഞങ്ങള്‍ ചെയ്തുകൊള്ളാം’ എന്ന് പറയുന്നുണ്ടായിരുന്നുവെങ്കിലും തികഞ്ഞ സംതൃപ്തിയോടെ നബിതിരുമേനി വേല ചെയ്തുകൊണ്ടേയിരിക്കുകയായിരുന്നു. (ത്വബറാനി).
‘തഖ്‌വയില്‍ അസ്ഥിവാരമിട്ടത്’ എന്ന് വിശുദ്ധ ഖുര്‍ആന്‍ വിശേഷിപ്പിച്ച മസ്ജിദു ഖുബായുടെ പണി നാലു ദിവസങ്ങള്‍ കൊണ്ടായിരുന്നു പൂര്‍ത്തീകരിക്കപ്പെട്ടത്. മദീനായിലെ നബിതിരുമേനിയുടെ ആദ്യ ജമാഅത്ത് നിസ്‌കാരത്തിലെ സുജൂദ് വീണതവിടെയായിരുന്നു. നേതാവും നായകനും പ്രവാചകനും ഒക്കെയായി യത്‌രിബിന്റെ പ്രമാണികള്‍ അംഗീകരിക്കുകയും തങ്ങളുടെ നാട്ടിലേക്ക് അദ്ദേഹത്തേയും അനുയായികളേയും ആദര്‍ശത്തേയും ക്ഷണിക്കുകയും ചെയ്തതിനെ തുടര്‍ന്ന് അവിടെയെത്തിയ നബി(സ) പക്ഷേ, വിശാലമായ സമൂഹത്തില്‍ താനും ഒരംഗമാണ് എന്ന് തന്റെ വിനയം കൊണ്ട് എഴിതിച്ചേര്‍ക്കുന്ന ചിത്രമാണ് ഖുബായിലന്നു കണ്ടത്.
ആസ്ഥാന നിര്‍മ്മാണം.
റബീഉല്‍ അവ്വല്‍ 8 തിങ്കളാഴ്ച  മദീനായുടെ അതിര്‍ത്തിപ്രദേശമായ ഖുബായിലെത്തിയ നബിതിരുമേനി(സ) ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങള്‍ കഴിഞ്ഞ് വെള്ളിയാഴ്ച രാവിലെ യത്‌രിബിന്റെ കേന്ദ്രഭൂമിയിലേക്ക് പുറപ്പെട്ടു. സാലിം ബിന്‍ ഔഫിന്റെ വീടുകള്‍ക്കടുത്തെത്തിയപ്പോള്‍ ഉച്ചവെയില്‍ ചരിഞ്ഞു. അവിടെ നബി(സ) ജുമുഅ നിസ്‌കാരം നിര്‍വ്വഹിച്ചു. തുടര്‍ന്ന് യാത്ര തുടര്‍ന്ന് അബൂ അയ്യൂബുല്‍ അന്‍സ്വാരിയുടെ വീട് നിന്നിരുന്ന സ്ഥാനത്തെത്തിയതും നബിയുടെ ഒട്ടകം മുട്ടുകുത്തി. അവിടെയാണ് തന്റെ താല്‍ക്കാലിക താവളം. അവിടെ തന്നെയാണ് ഇസ്‌ലാമിക രാജ്യത്തിന്റെ കേന്ദ്രവും.
തന്റെ പള്ളിയും പാര്‍ലമെന്റും പാഠശാലയും എല്ലാമായി പള്ളിനിര്‍മ്മിക്കുവാനുള്ള സ്ഥലം നബി(സ) കണ്ടെത്തി. അസ്അദ് ബിന്‍ സുറാറ(റ)യുടെ കീഴിലുണ്ടായിരുന്ന ബനൂ നജ്ജാര്‍ കുടുംബത്തിലെ സഹ്ല്‍, സുഹൈല്‍ എന്നീ രണ്ട് അനാഥക്കുട്ടികളുടെ പേരിലുള്ള ഒരു സ്ഥലമായിരുന്നു അത്. നബി(സ) അത് അവരില്‍ നിന്നും വിലക്കുവാങ്ങി. പത്തു ദീനാറായിരുന്നു വില എന്ന് ചില ചരിത്രകാരന്‍മാര്‍ പറയുന്നുണ്ട്. അവിടെ ഇസ്‌ലാമിന്റെ മൂന്ന് തീഥാടനകേന്ദ്രങ്ങളിലൊന്നായ മസ്ജിദുന്നബവിയുടെ നിമ്മാണം ആരംഭിച്ചു. ആ സ്ഥലത്തുണ്ടായിരുന്ന ചില പുരാതന ശവകുടീരങ്ങള്‍ മാന്തുകയും നിരപ്പില്ലാത്ത ഭാഗങ്ങള്‍ നിരത്തുകയും അവിടെയുണ്ടായിരുന്ന ഈന്തപ്പനകള്‍ മുറിച്ച് മാററുകയും ചെയ്തു.
ഏകദേശം 35 മീററര്‍ നീളവും 30 മീററര്‍ വീതിയുമുള്ള ഒരു വലിയ പള്ളിയാണ് അവിടെ നിര്‍മ്മിക്കുവാന്‍ പോകുന്നത്. നിരാലംബര്‍ക്കുള്ള വിശ്രമസ്ഥലം, പാഠശാല, നബികുടുംബങ്ങള്‍ക്ക് വാസസ്ഥലം തുടങ്ങി ധാരാളം സൗകര്യങ്ങള്‍ ഒരുക്കേണ്ട നിര്‍മ്മാണമാണ്. ഏതാനും ദിവസങ്ങള്‍ക്കകം പൂര്‍ത്തിയാക്കാവുന്നതല്ലായിരുന്നു അത്. ഏററവും കുറഞ്ഞത് ആറ് മാസത്തെയെങ്കിലും അധ്വാനം വേണ്ടിവന്നു പള്ളി പൂര്‍ത്തിയാക്കുവാന്‍. ചില അഭിപ്രായങ്ങള്‍ ഒരു വര്‍ഷത്തോളം എടുത്തു എന്ന് അനുമാനിക്കുന്നുണ്ട്.
സ്വന്തം സിംഹാസനം സ്ഥാപിക്കുവാനുള്ള ഈ ആസ്ഥാനം ഒരുക്കുമ്പോള്‍ തനിക്കുവേണ്ടി എന്തും ചെയ്യുവാനുള്ള ത്വരയും താല്‍പര്യവുമുള്ള ഒരു സമൂഹത്തിനു മുമ്പില്‍ ഈ മഹാമനസ്‌സ് പക്ഷേ, പ്രൗഢിയുടെ ലാഞ്ജനക്കുപോലും വഴങ്ങിയില്ല. അത്രയും അവര്‍ണ്ണനീയമായിരുന്നു ആ വിനയം. ഒരു സാധാരണക്കാരനെപ്പോലെ നബി(സ) ആദ്യവസാനം ജോലിയില്‍ വ്യാപൃതനായി. ഭാരമേറിയ കല്ലുകളും ഈന്തപ്പനമുട്ടികളും കൊണ്ടുവരുവാന്‍ നബി(സ)യുമുണ്ടായിരുന്നു. സ്വഹാബിമാര്‍ വിസമ്മതിക്കുമ്പോഴെല്ലാം വിനയപൂര്‍വ്വം പുഞ്ചിരിച്ച് നബി(സ) അവരില്‍ ഒരാളായിമാറുകയായിരുന്നു.
മണ്‍വെട്ടിയുമായി പ്രവാചകസുല്‍ത്വാന്‍
ഹിജ്‌റ അഞ്ചാം വര്‍ഷം. നിരന്തരമായ തോല്‍വികളുടെ മുമ്പില്‍ മാനം കാക്കുവാന്‍ ഖുറൈശികള്‍ മുസ്‌ലിംകള്‍ക്കെതിരെ ഒരു സഖ്യസേന രൂപീകരിച്ചു. ഗത്വ്ഫാന്‍, ബനൂ സുലൈം എന്നീ രണ്ടു വലിയ ജനവിഭാഗങ്ങളെ വ്യക്തമായും ഒപ്പം കൂട്ടി. മദീനായിലേയും ഖൈബറിലേയും ജൂതന്‍മാരെ ആവശ്യമാകുന്ന ഒരു ഘട്ടത്തിനു വേണ്ടി മനസ്‌സാ തയ്യാറാക്കി നിറുത്തുകയും ചെയ്തു. പതിനായിരത്തോളം വരുന്ന ഒരു സൈന്യവുമായി മദീനായെ ആക്രമിച്ചാല്‍ അവിടെയുള്ള മുവ്വായിരത്തോളം വരുന്ന മുസ്‌ലിംകളെ നിമിഷം കൊണ്ട് തോല്‍പ്പിക്കാമെന്ന മനപ്പായസമായിരുന്നു അവര്‍ വിളമ്പിയത്.
സ്ഥിതിഗതികള്‍ നബി(സ)യും സൈന്യവും വിലയിരുത്തി. അല്ലാഹുവിന്റെ സഹായമുണ്ടാകും എന്നത് ഉറപ്പും അനുഭവവുമാണ്. എന്നാലും മുന്‍കരുതലുകളെടുക്കാതെ വയ്യ. നബി(സ) വിളിച്ചുചേര്‍ത്ത അടിയന്തിര കൂടിയാലോചനാ യോഗത്തില്‍ നബി(സ) യുദ്ധതന്ത്രങ്ങള്‍ ആവിഷ്‌കരിക്കുവാന്‍ ചര്‍ച്ചകള്‍ തുടങ്ങി. ‘എന്തെങ്കിലും ചെയ്‌തേ പററൂ’ എല്ലാവരുടേയും അഭിപ്രായം അതായിരുന്നു.
സല്‍മാനുല്‍ ഫാരിസി(റ) ആണ് ള്ളകിടങ്ങു കുഴിച്ച് ശത്രുവിനെ പ്രതിരോധിക്കുക’ എന്ന പുതിയ യുദ്ധമുറ നിര്‍ദ്ദേശിച്ചത്. അത് എല്ലാവര്‍ക്കും സ്വീകാര്യമായി. അത് ഒട്ടും എളുപ്പമുള്ള കാര്യമായിരുന്നില്ല. പതിനായിരത്തോളം വരുന്ന ശത്രുവിനെ പിടിച്ചുനിറുത്തുവാന്‍ പോന്നതായിരിക്കണം കിടങ്ങ്. അത്രക്കും വലിയ കിടങ്ങ് കുഴിക്കുവാന്‍ ഒരു വലിയ അധ്വാനം വേണം. അതിനു ധാരാളം ആള് വേണം. അതോടൊപ്പം സമയവും വേണം. പ്രതിബന്ധങ്ങള്‍ പക്ഷേ, അവരെ തടഞ്ഞില്ല.
പെട്ടെന്ന് കിടങ്ങ് കുഴിക്കേണ്ട സ്ഥാനത്തെ കുറിച്ച് പഠനങ്ങള്‍ നടന്നു. കിഴക്കും പടിഞ്ഞാറും അതിരുകള്‍ സുരക്ഷിതങ്ങളാണ്. വലിയ കുന്നുകളുടെയും പീഢഭൂമികളുടേയും കാവല്‍ ഈ രണ്ടു അതിരിനുമുണ്ട്. തെക്കിനെയും പേടിക്കാനില്ല. കാടുകളും മററും നിറഞ്ഞ ആ വഴിയിലൂടെ ശത്രുവിന് അനായാസം മദീനായില്‍ കടക്കുവാന്‍ കഴിയില്ല. കടക്കുവാന്‍ ശ്രമിക്കുകയാണെങ്കില്‍ തന്നെ അതിനെ പ്രതിരോധിക്കാം. എന്നാല്‍ വടക്കങ്ങനെയല്ല. അതുവഴി ശത്രുവിന് മദീനയിലേക്ക് വേഗം ഇരച്ചുകയറാം. അവര്‍ വന്നേക്കുമെന്ന് കൂടുതല്‍ പ്രതീക്ഷിക്കുന്ന ഭാഗവും അതുതന്നെ. അതോടൊപ്പം തെക്കു കിഴക്കും ഭീഷണിയുണ്ട്. അവിടെയാണ് ബനൂ ഖുറൈളയിലെ ജൂതന്‍മാര്‍ അധിവസിക്കുന്നത്. അവരുമായി കരാറിലാണ് എങ്കിലും അവര്‍ വഞ്ചിക്കുമോ എന്ന ഭയം നബിക്കുണ്ടായിരുന്നു. അതിനാല്‍ അവരുടെ അടുത്തേക്ക് ഒരു ദൂതനെ പറഞ്ഞയച്ച് അവരുമായുള്ള കരാര്‍ വീണ്ടും ഉറപ്പിച്ചു. അതോടെ വടക്കൊഴികെ എല്ലാ അതിരുകളും സുരക്ഷിതമാണെന്ന് വന്നപ്പോള്‍ നബി(സ) തീരുമാനിച്ചു, വടക്കന്‍ അതിര്‍ത്തി കിടങ്ങു കുഴിച്ച് പ്രതിരോധിക്കുക എന്ന്.
സ്ഥാനം നിശ്ചയിക്കപ്പെട്ടു കഴിഞ്ഞപ്പോള്‍ തങ്ങള്‍ക്ക് ചെയ്യുവാനുള്ളത് എത്ര ശ്രമകരമായ ജോലിയാണെന്ന് അവര്‍ക്ക് ബോധ്യമായി. കിഴക്കും പടിഞ്ഞാറും തമ്മില്‍ ബന്ധിപ്പിക്കുന്നവിധം വടക്ക് ഭാഗത്ത് കിടങ്ങു കുഴിക്കണമെങ്കില്‍ ഏററവും ചുരുങ്ങിയത് 12 കിലോമീററര്‍ കുഴിക്കണം.  ശത്രുവിനെ പ്രതിരോധിക്കണമെങ്കില്‍ ഏററവും കുറഞ്ഞത് അഞ്ചു മീറററെങ്കിലും വീതിയും ആഴവും വേണം. അതായത് ഏററവും കുറഞ്ഞത് കുഴിക്കേണ്ടത് 300 ക്യൂബിക് മീററര്‍ സ്ഥലമാണ്.
ആകെയുള്ള മദീനായിലെ മുവ്വായിരം പേരെ ജോലിക്കുപയോഗിക്കുവാന്‍ കഴിയില്ല. ഒരു യുദ്ധത്തിന്റെ മുമ്പില്‍ നില്‍ക്കുന്ന നഗരത്തിന് കാവലടക്കമുള്ള അവശ്യസേവനങ്ങള്‍ക്കെല്ലാം ആള് വേണം. ഒരാള്‍ക്കൊരു ദിവസം കൊണ്ട് പരമാവധി അഞ്ച് ക്യൂബിക് മീററര്‍ കുഴിക്കാമെന്നുണ്ടെങ്കില്‍ തന്നെ കിടങ്ങ് കുഴിച്ച് പൂത്തിയാക്കുവാന്‍ എത്ര ആള് വെണം?, എത്ര ദിവസം വേണം?. പക്ഷേ, തളരാത്ത ഈമാന്‍ കാഠിന്യമേറിയ ഈ ദൗത്യത്തെ അവരുടെ മുമ്പില്‍ സരളമാക്കിക്കൊടുത്തു. പിന്നെ അവര്‍ കയ്യും മെയ്യും മറന്നു. ഭക്ഷണവും വെള്ളവും മറന്നു. ആ ചിത്രത്തിന്റെ ഏററവും വലിയ മനോഹാരിതയും അര്‍ഥവും നബിതിരുമേനിയെന്ന പ്രവാചകസുല്‍ത്വാന്‍ മണ്‍വെട്ടിയുമായി അവര്‍ക്കൊപ്പം നിന്ന് കിളക്കുന്നുണ്ടായിരുന്നു എന്നതു തന്നെ; 58 വയസ്‌സുള്ള പ്രവാചകന്‍.
ശത്രുവിനു മുമ്പിലും..
അബ്ദുല്ലാഹി ബിന്‍ ഉബയ്യ് ബിന്‍ സലൂലിനെ മുസ്‌ലിം ലോകത്തിന് മറക്കാനിവില്ല. ഇസ്‌ലാമിനും നബിതിരുമേനിക്കും സ്വഹാബിമാര്‍ക്കുമെതിരെ വിത്യസ്തമായ ഒരു പടനീക്കം നയിച്ച് കുപ്രസിദ്ധനായ ആളാണയാള്‍. അബ്ദുല്ല യത്‌രിബില്‍ ഔസ്, ഖസ്‌റജ് വംശങ്ങള്‍ക്കിടയില്‍ നടന്നിരുന്ന രക്തരൂഷിത യുദ്ധം മധ്യം പറഞ്ഞ് അവസാനിപ്പിക്കുകയും മദീനായുടെ പൊതുഭരണാധികാരിയായി അവരോധിതനാകുവാന്‍ അംഗീകാരം നേടുകയും ചെയ്തുനില്‍ക്കുന്നതിനിടയിലായിരുന്നു നബി(സ) മദീനായുടെ കടിഞ്ഞാണേന്തുവാനും കലാപവും യുദ്ധങ്ങളുമില്ലാത്ത ഒരു നവയുഗം സ്ഥാപിക്കുവാനും എത്തിച്ചേര്‍ന്നത്. നബി(സ) വന്നതോടെ എല്ലാ മനസ്‌സുകളും അവിടേക്ക് തിരിയുകയായിരുന്നു. ഇത് അബ്ദുല്ലായെ പ്രകോപിതനാക്കി.
ഇസ്‌ലാമിക സമൂഹം അതിവേഗം വളരുന്നത് അബ്ദുല്ലയെ അസ്വസ്ഥനാക്കി. അതിനിടെയായിരുന്നു ഹിജ്‌റ രണ്ടാം വര്‍ഷം ബദര്‍യുദ്ധം നടന്നത്. അതില്‍ മുസ്‌ലിംകള്‍ അത്ഭുതകരമായ വിജയം നേടുക കൂടെ ചെയ്തതോടെ അയാള്‍ക്ക് പുറത്തുനിന്ന് ഇസ്‌ലാമിനെ നേരിടുക എളുപ്പമല്ലെന്ന് ബോധ്യമായി. അയാള്‍ ഇസ്‌ലാം സ്വീകരിച്ച് സമൂഹത്തിന്റെ ഉള്ളി ല്‍ കയറിപ്പററി. ഉള്ളിലുരുന്ന് ഇസ്‌ലാമിനെ വേട്ടയാടുകയായിരുന്നു അയാളുടെ ലക്ഷ്യം.
മൂന്നാം വര്‍ഷം നടന്ന ഉഹദ് യുദ്ധത്തില്‍ യുദ്ധക്കളത്തില്‍ നിന്ന് അയാള്‍ തന്റെ കുടുംബാംഗങ്ങളായ 300 പേരെ പിന്‍വലിച്ചു കൊണ്ടായിരുന്നു തുടക്കം. മുവ്വായിരത്തോളം വരുന്ന പ്രതികാരദാഹികളായ മക്കാസൈന്യത്തിന്റെ മുമ്പില്‍ എത്ര ആളുണ്ടായാലും തികയാത്ത ഒരു അവസ്ഥയില്‍ നബിയും സൈന്യവും ശത്രുമുഖത്ത് നില്‍ക്കുമ്പോള്‍ തന്റെ മുന്നൂറ് പേരെ പിന്‍വലിച്ചാല്‍ അത് മുസ്‌ലിംകളുടെ പരാചയം വേഗത്തിലാക്കുമെന്ന് അയാള്‍ മനസ്‌സില്‍ കണ്ടു. പക്ഷേ, അല്ലാഹുവിന്റെ സഹായം ഉഹദിലും പെയ്തിറങ്ങി. മക്കക്കാരോടൊപ്പം അബ്ദുല്ലയും തോററു. മുഅ്മിനുകളെയും മുനാഫിഖുകളെയും കാഫിറുകളെയും മൂന്നു കളങ്ങളില്‍ മാററിനിറുത്തിയ യുദ്ധമായിരുന്നു ഉഹദ് യുദ്ധം.
ഉഹദ് യുദ്ധം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്ക് ശേഷം ബനൂഖൈനുഖാഅ് ജൂതഗോത്രത്തിനെതിരെ നടന്ന നബി(സ)യുടെ തീരുമാനങ്ങളില്‍ ഏററവും അസ്വസ്ഥനായത് അവരുടെ ഒരു സഹചാരികൂടിയായിരുന്ന ഈ മുനാഫിഖായിരുന്നു. പരസ്യമായി ഒരു സ്ത്രീയെ മാര്‍ക്കററില്‍ വെച്ച് അപമാനിച്ചതിനെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളായിരുന്നു ബനൂഖൈനുഖാഇനെതിരെ ശക്തമായ ഉപരോധം പ്രഖ്യാപിക്കുവാന്‍ നബി(സ)യെ പ്രേരിപ്പിച്ചത്. ഒരു സ്ത്രീ ഒരു കൊലപ്പണിക്കാരന്റെ ആലയില്‍ തന്റെ എന്തോ ആവശ്യത്തിനായി വന്നു. ആ സ്ത്രീ മുഖം മറച്ചിരുന്നു. മുഖം കാണിക്കുവാന്‍ ഒരുത്തന്‍ ആവശ്യപ്പെട്ടു. അതിനു വിസമ്മതിച്ച സ്ത്രീയുടെ വസ്ത്രത്തുമ്പില്‍ ജൂതനായ കൊല്ലന്‍ ചവിട്ടിനിന്നു. ഇതറിയാതെ സ്ത്രീ എഴുന്നേററതോടെ അവരുടെ ശരീരഭാഗങ്ങള്‍ വെളിവായി. ഇതാണ് പ്രകേപനമായി മാറിയത്. ഉപരോധത്തില്‍ ഗതിമുട്ടിയ അവര്‍ കീഴടങ്ങി. ഇസ്‌ലാമിനെതിരെ ശക്തമായി പ്രവര്‍ത്തിക്കുന്ന മദീനയിലെ ജൂത അച്ചുതണ്ടുകളില്‍ ഒന്നായിരുന്നു ബനൂ ഖൈനുഖാഅ്. ഏതു ശിക്ഷയും അവര്‍ അര്‍ഹിക്കുന്നുണ്ടായിരുന്നു.
ബനൂഖൈനുഖാഇനെതിരെ വധശിക്ഷയായിരിക്കും നബി(സ) വിധിക്കുക എന്ന ധാരണ മദീനയില്‍ പടര്‍ന്നു. അതറിഞ്ഞ് അവര്‍ക്കുവേണ്ടി വാദിക്കുവാനും അപേക്ഷിക്കുവാനും നബി(സ)യുടെ മുമ്പിലെത്തുവാന്‍ മദീനയില്‍ അബ്ദുല്ലാ ബിന്‍ ഉബയ്യ് ബിന്‍ സലൂലിനല്ലതെ മററാര്‍ക്കും ധൈര്യമുണ്ടായില്ല. അദ്ദേഹം നബിയുടെ മുമ്പില്‍ വന്ന് ബനൂ ഖൈനുഖാഅ്കാരെ വധിക്കരുതെന്ന് ആവശ്യപ്പെട്ടു.
അബ്ദുല്ലാ ബിന്‍ സലൂല്‍ വളരെ കണിശമായിട്ടായിരുന്നു തന്റെ ആവശ്യം ഉന്നയിച്ചത്. തെല്ല് അധികാരത്തിന്റെയും ഗര്‍വ്വന്റെയുമെല്ലാം ധ്വനി അയാളുടെ സ്വരത്തിലുണ്ടായിരുന്നു. എന്നാല്‍ നബി(സ) ആദ്യം അതിനു വഴങ്ങിയില്ല. നബിയുടെ കുപ്പായത്തില്‍ പിടിച്ചും വലിച്ചുമായി പിന്നീട് അബ്ദുല്ലായുടെ അപേക്ഷയും ആവശ്യവും. നബി(സ)യെ അയാള്‍ വല്ലതും ചെയ്‌തേക്കുമോ എന്നുവരെ ഭയപ്പെടേണ്ട അവസ്ഥയായിരുന്നു. പക്ഷേ, ഈ പ്രവാചകന്‍ കാരുണ്യത്തിന്റെയും വിനയത്തിന്റെയും ദൂതനാണല്ലോ. അവസാനം നബി(സ) അയാള്‍ക്കു വഴങ്ങി. ബനൂഖൈനുഖാഅ് നാടുവിട്ടാല്‍ മതി എന്നു നബി(സ) തീരുമാനിച്ചു.
മദീനായിലെ സാമൂഹ്യ സമാധാനം നഷ്ടപ്പെടുത്തുവാനും ഔസ്, ഖസ്‌റജ് കുടുംബങ്ങളെ വീണ്ടും തമ്മിലടിപ്പിക്കുവാനും അയാള്‍ ആവതുശ്രമിച്ചു. ബനൂ നളീറിനെ േപ്പാലുള്ള ജൂതകുടുംബങ്ങളെ ഇസ്‌ലാമിനെതിരെ രഹസ്യമായി പ്രേരിപ്പിച്ചു.
പക്ഷേ, അവയൊന്നും വിജയിച്ചില്ല. നാളുകള്‍ ചെല്ലുംതോറും അബ്ദുല്ലാഹി ബിന്‍ സലൂലിന്റെ കാപട്യം ശക്തിപ്പെട്ടു. ഹിജ്‌റ 6ാം വര്‍ഷം നടന്ന ബനൂ മുസ്വ്തലഖ് യുദ്ധത്തില്‍ അബ്ദുല്ലയുടെ രണ്ടു കുതന്ത്രങ്ങള്‍ അര          ങ്ങേറി. യുദ്ധം കഴിഞ്ഞ് മടങ്ങുമ്പോള്‍ ‘നാം മദീനയില്‍ തിരിച്ചെത്തിയാലുടന്‍ നബി(സ)യെയും അനുായികളെയും നാട്ടില്‍ നിന്ന് പുറത്താക്കും എന്ന പ്രസ്താവനയായിരുന്നു അതിലൊന്ന്. നിരന്തരമായ യുദ്ധങ്ങള്‍ മദീനായുടെ സ്വാസ്ഥ്യം നഷ്ടപ്പെടുത്തുകയാണെന്ന് ഇതിന്നായി അയാള്‍ വാദിക്കുകയും ചെയ്തു. ആയിശ(റ)ക്കെതിരെയുണ്ടായ അപവാദ പ്രചരണത്തിലെ പങ്കായിരുന്നു രണ്ടാമത്തേത്. ഈ വിഷയത്തിന് ഇത്രയേറെ പ്രചാരം നല്‍കിയതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് അയാളായിരുന്നു.
ഹിജ്‌റ 9ാം വര്‍ഷം ഇസ്‌ലാമിക സമൂഹത്തിനു മുമ്പില്‍ പുതിയ ഒരു തന്ത്രവുമായി അബ്ദുല്ലാ ബിന്‍ സലൂല്‍ രംഗത്തെത്തി. അത് മസ്ജിദു ഖുബാഇന്റെ അടുത്തായി ഒരു പള്ളി നിര്‍മ്മിച്ച് സമൂഹത്തെ പിളര്‍ത്തുവാനുള്ള ശ്രമമായിരുന്നു. മസ്ജിദു ളിറാര്‍ എന്ന കുപ്രസിദ്ധിനേടിയ ഈ പള്ളി അബൂ ആമിര്‍ എന്ന ജൂതന്റെ തന്ത്രങ്ങള്‍ക്കു വിധേയമായി നിര്‍മ്മിക്കുകയും അത് ഉദ്ഘാടനം ചെയ്തുകൊടുക്കുവാന്‍ നബിതിരുമേനിയെ ക്ഷണിച്ചതുമെല്ലാം അബ്ദുല്ലാ ബിന്‍ സലൂല്‍ അടക്കമുള്ള ഒരു സംഘമായിരുന്നു. തബൂക്കിലേക്കുള്ള യുദ്ധയാത്രക്ക് ഒരുങ്ങി നിക്കുകയായിരുന്നുതിനാല്‍ നബി(സ) ഉദ്ഘാടനത്തിന് സമ്മതിച്ചുവെങ്കിലും യുദ്ധം കഴിഞ്ഞുതിരിച്ചെത്തുന്നതുവരേക്ക് നീട്ടിവെക്കുകയായിരുന്നു.
തബൂക്കില്‍ നിന്നും യുദ്ധം കഴിഞ്ഞ് മടങ്ങി മദീനായുടെ അടുത്തുള്ള ഒരു ഇടത്താവളത്തിലെത്തിയപ്പോള്‍ ഉദ്ഘാടന പരിപാടിയുമായി ളിറാറുകാര്‍ നബിയുടെ അടുത്തെത്തി. പക്ഷേ, അ േപ്പാഴേക്കും കാര്യങ്ങളുടെ മുഖം മൂടികള്‍ വലിച്ചുകീറി വഹ്‌യെത്തി. പിന്നെ ഒട്ടും താമസിച്ചില്ല, നബി(സ) ഈ ഫിത്‌നയുടെ പള്ളി കത്തിച്ചുകളയുവാന്‍ കല്‍പന നല്‍കി. അതോടെ അദ്ബുല്ലായുടെ ആശ്രമവും പാളിപ്പോയി.
തനിക്കും ഇസ്‌ലാമികമുന്നേററങ്ങള്‍ക്കുമെതിരെ ഇത്രക്ക് വ്യക്തമായ ശത്രുത കാണിച്ച ഈ മുനാഫിഖഎപ്പോഴും നബിയുടെ വാള്‍ത്തലപ്പത്തുണ്ടായിരുന്നു പക്ഷേ, അയാളെ കൊല്ലുവാന്‍ നബി(സ)   താല്‍പര്യം  കാണിച്ചില്ല.  കാരണം പൊതുസമൂഹവും അറബികളും മുഹമ്മദ് സ്വന്തം അനുയായികളെ തന്നെ കൊല്ലുവാന്‍ തുടങ്ങി എന്ന ഒരു വാര്‍ത്ത പ്രചരിക്കുന്നത് നബി(സ) ഇഷ്ടപ്പെട്ടില്ല. ഇയാളെ വധിച്ചാല്‍ അത് പെട്ടെന്ന് തന്നെ അറേബ്യയില്‍ വ്യാപിക്കും. ഇയാള്‍ ചെയ്തകാര്യങ്ങള്‍ രഹസ്യമായി ചെയ്തിട്ടുള്ളവയാകയാല്‍ അവ ജനങ്ങള്‍ വിശ്വസിച്ചുകൊള്ളണമെന്നില്ല. അവര്‍ക്ക്, മുഹമ്മദ് മദീനായിലെ തന്റെ അനുയായിയായ ഒരു പ്രധാനിയെ കൊന്നു എന്നു മാത്രമേ പറയാനുണ്ടാവൂ. അത് സമൂഹത്തിന് പേരുദോഷം വരുത്തും.
അബ്ദുല്ലായുടെ മകന്‍ അബ്ദുല്ലയാകട്ടെ നല്ല ഒരു സ്വഹാബിയായിരുന്നു. എന്നും ഇസ്‌ലാമിനോടും നബിയോടും അനുസരണയും കൂറും മാത്രം കാണിച്ചിട്ടുള്ള സമുന്നതനായ സ്വഹാബിയായിരുന്നു അബ്ദുല്ലാഹി ബിന്‍ അബ്ദുല്ലാഹി ബിന്‍ സലൂല്‍(റ). സ്വന്തം പിതാവിന്റെ ചെയ്തികളില്‍ മനസ്‌സുമുട്ടിയ അദ്ദേഹം ഒരിക്കല്‍ നബി(സ)യുടെ     മുമ്പില്‍ ചെന്ന് കൊണ്ട് പിതാവിന്റെ തലയറുക്കുവാന്‍ അനുവാദം തേടി. പക്ഷേ, നബി(സ) അതിനനുവദിച്ചില്ല. പിതാവെന്ന അര്‍ഥത്തിലുള്ള നന്‍മകള്‍ ചെയ്തുകൊടുക്കുവാനായിരുന്നു നബി(സ)യുടെ ഉപദേശം.
ഇസ്‌ലാമിക നവജാഗരണത്തിന്റെയും ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെയും സാമൂഹിക സംസ്ഥാപനത്തിന്റെയും വഴിയില്‍ തനിക്ക് ഏററവും വലിയ വെല്ലുവിളിയുയര്‍ത്തിയ അബ്ദുല്ലാഹി ബിന്‍ സലൂലിനു മുമ്പിലും പക്ഷേ, വിശ്വകാരുണ്യമായ പ്രവാചകന്‍ തന്റെ വിനയവും കാരുണ്യവും മറന്നില്ല. പ്രവാചക ചരിത്രത്തിലെ ഏററവും ശ്രദ്ധേയമായ താളുകളാണ് ഈ അര്‍ഥത്തില്‍ വിരചിക്കപ്പെട്ടത്. ഹിജ്‌റ 9ാം വര്‍ഷം ഇബ്‌നു സലൂല്‍ രോഗിയായതറിഞ്ഞ നബി(സ)തിരുമേനി അയാളെ സന്ദര്‍ശിക്കുവാന്‍ പോകുകയുണ്ടായി. ചരിത്രത്തിന്റെ നെററിയില്‍ ചുളിവുകള്‍ വീഴ്തിയേക്കാവുന്ന ഈ നിലപാടില്‍ നബി(സ)യുടെ കരുണയും വിനയവും ലോകം കാണുകയായിരുന്നു.
നബി(സ)യുടെ വിനയം അവിടെയും അവസാനിച്ചില്ല. മരണത്തിന്റെ വായില്‍ കിടക്കുന്ന തന്റെ പിതാവിന് വേണ്ടി മകന്‍ അബ്ദുല്ല നബിയോട് തന്റെ പിതാവിനെ കഫന്‍ ചെയ്യുവാന്‍ നബിയുടെ ഒരു വസ്ത്രം ചോദിച്ചു. നബിയുടെ മേനിതൊട്ട വസ്ത്രം പവിത്രമാണ്. അതു ധരിച്ച് ആഖിറത്തിലേക്ക് പോകന്‍ കഴിയുന്നവന്‍ സൗഭാഗ്യവാനാണ്. തന്നെ ഇത്രക്കു ദ്രോഹിച്ച അബ്ദുല്ലാഹി ബിന്‍ സലൂലിന് ആ ആനുകൂല്യങ്ങള്‍ ലഭിക്കരുതെന്ന് നബി(സ) ആഗ്രഹിച്ചതേയില്ല. അയാളെ കഫന്‍ ചെയ്യുവാന്‍ നബി(സ) തന്റെ വസ്ത്രം നല്‍കുകതന്നെ ചെയ്തു.
മുനാഫിഖുകളുടെ നേതാവ് അബ്ദുല്ലാഹി ബിന്‍ സലൂല്‍ അന്തരിച്ചു. അയാളുടെ ജനാസ പള്ളിയിലെത്തി. നബി(സ) ഒന്നാലോചിച്ചുനിന്നു. പിന്നെ ആ ജനാസക്കുവേണ്ടിയുള്ള നിസ്‌കാരത്തിന് നേതൃത്വം നല്‍കി. ആ കാഴ്ച സ്വഹാബിമാരെ അമ്പര പ്പിച്ചു. ഉമര്‍(റ) അസ്വസ്ഥനായി. അദ്ദേഹം നബിയോട് ആ കാര്യം ചോദിക്കുക തന്നെ ചെയ്തു. പിന്നെ ഉമര്‍(റ)വിന്‍േറതു പോലെ അല്ലാഹുവിന്റെയും അനിഷ്ടം വന്നു. മേലില്‍ മുനാഫിഖുകളുടെ മേല്‍ നിസ്‌കരിക്കുകയോ അവരുടെ അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുക്കുകയോ ചെയ്യരുത് എന്ന് അല്ലാഹു തീര്‍ത്തുപറഞ്ഞു.