സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Sunday, 21 December 2014

നല്ല ചര്യ (Yoosuf Habeeb)


عن أبي عمرو ، جرير بن عبد الله ـ رضي الله عنه ـ قال : كنا في صدر النهار عند رسول الله صلى الله عليه وسلم فجاءه قوم عراة مجتابي النمار ، أو العباء ، متقلدي السيوف ، عامتهم من مضر ، بل كلهم من مضر : فتمعر وجه رسول الله صلى الله عليه وسلم لما رأى بهم من الفاقة : فدخل ثم خرج ، فأمر بلالاً فأذن وأقام ، فصلى ثم خطب : فقال : ( يَا أَيُّهَا النَّاسُ اتَّقُوا رَبَّكُمُ الَّذِي خَلَقَكُمْ مِنْ نَفْسٍ وَاحِدَةٍ ) إلى آخر الآية : ( إِنَّ اللَّهَ كَانَ عَلَيْكُمْ رَقِيباً) (النساء:1) ، والآية الأخرى التي في آخر الحشر : ( يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَلْتَنْظُرْ نَفْسٌ مَا قَدَّمَتْ لِغَدٍ) (الحشر:18) تصدق رجل من ديناره ، من درهمه ، من ثوبه ، من صاع بره ، من صاع تمره ، حتى قال : ولو بشق تمرة ) فجاء ، رجل من الأنصار بصرة كادت كفه تعجز عنها ، بل قد عجزت ، ثم تتابع الناس حتى رأيت كومين من طعام وثياب ، حتى رأيت وجه رسول الله صلى الله عليه وسلم يتهلل كأنه مذهبة ؛ فقال رسول الله صلى الله عليه وسلم : ( من سن في الإسلام سنة حسنة فله أجرها ، وأجر من عمل بها من بعده من غير أن ينقص من أجورهم شيء ، ومن سن في الإسلام سنة سيئة كان عليه وزرها ووزر من عمل بها من بعده من غير أن ينقص من أوزارهم شيء ) . رواه مسلم (246).

ജരീർ ബിൻ അബ്ദില്ലാഹ്(റ)നെ തൊട്ട് നിവേദനം:
ഒരു നട്ടുച്ചക്ക് ഞങ്ങൾ റസൂലുല്ലാഹി(സ)യോടൊപ്പം ആയിരുന്ന സമയം ശരിയായി വസ്ത്രം ധരിക്കാത്ത ഒരു കൂട്ടർ, വെറും രോമം കൊണ്ടുള്ള പുതപ്പോ തട്ടമോ ചുറ്റി കൊണ്ട് ആയുധധാരികളായി നബിയുടെ അടുക്കലേക്ക് വന്നു. അവർ കൂടുതൽ പേരും എന്നല്ല മുഴുവൻ പേരും വറുതിയാൽ കഷ്ടപ്പെടുന്നവർ ആയിരുന്നു. അവരുടെ ദരിദ്രാവസ്ഥ കണ്ടപ്പോൾ നബി(സ)യുടെ മുഖം വിവർണ്ണമായി. നബി(സ) അങ്ങോട്ടും ഇങ്ങോട്ടും നടന്നു.
പിന്നീട് ബിലാലി(റ)നോട് ബാങ്കും ഇഖാമത്തും കൊടുക്കുവാൻ കല്പിച്ചു. അവിടുന്ന് നിസ്കരിച്ചു, പിന്നെ ഖുതുബ നടത്തി. സൂറത്ത് നിസാഇലെ ആദ്യത്തെ

 (يَا أَيُّهَا النَّاسُ اتَّقُوا رَبَّكُمُ الَّذِي خَلَقَكُمْ مِنْ نَفْسٍ وَاحِدَةٍ)

 എന്ന ആയത്ത് അവസാനം വരെയും

 (إِنَّ اللَّهَ كَانَ عَلَيْكُمْ رَقِيباً) 

സൂറത്ത് ഹഷ്.റിലെ അവസാനത്തിലുള്ള

 (يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَلْتَنْظُرْ نَفْسٌ مَا قَدَّمَتْ لِغَدٍ) 

എന്ന ആയത്തും ഓതി. ഒരുത്തൻ അവന്റെ ദീനാറിൽ നിന്ന് സ്വദഖ ചെയ്യട്ടെ, അവന്റെ ദിർഹമിൽ നിന്ന് സ്വദഖ ചെയ്യട്ടെ, അവന്റെ വസ്ത്രത്തിൽ നിന്ന് സ്വദഖ ചെയ്യട്ടെ, അവന്റെ ഗോതമ്പിൽ നിന്നും കാരക്കയിൽ നിന്നും സ്വദഖ ചെയ്യട്ടെ, ഒരു കാരക്ക ചീളെങ്കിലും സ്വദഖ ചെയ്യട്ടെ എന്നു വരെ അവിടുന്ന് പറഞ്ഞു. അപ്പോൾ അൻസാരിയായ ഒരു മനുഷ്യൻ ഒരു കൂമ്പാരവുമായി തന്റെ കയ്യിൽ ഒതുക്കുവാൻ പ്രയാസപ്പെട്ടു കൊണ്ട് വന്നു. അതോടെ ജനങ്ങൾ അയാളെ പിന്തുടർന്നു (സ്വദഖയുമായി വന്നു). വസ്ത്രത്താലും ഭക്ഷണത്താലും ഉള്ള രണ്ട് വലിയ കൂമ്പാരം ഞാൻ കണ്ടു. ആനന്ദം കൊണ്ട് നബി(സ)യുടെ മുഖം മിന്നിത്തിളങ്ങിയതായി ഞാൻ കണ്ടു.
അപ്പോൾ അല്ലാഹുവിന്റെ ദൂതർ പറഞ്ഞു: ഇസ്.ലാമിൽ ആരെങ്കിലും ഒരു നല്ല ചര്യ ആരംഭിച്ചാൽ അതിന്റെ പ്രതിഫലം അവനുണ്ട്. അവരുടെ പ്രതിഫലത്തിൽ നിന്ന് ഒന്നും കുറയാതെ തന്നെ അവനു ശേഷം അതു പ്രവർത്തിച്ചവരുടെ പ്രതിഫലവും അവനുണ്ട്. ആരെങ്കിലും ഇസ്.ലാമിൽ ഒരു ചീത്ത ചര്യ ആരംഭിച്ചാൽ അതിന്റെ തിക്തഫലം അവനുണ്ട്. അവരുടെ തിക്തഫലത്തിൽ നിന്ന് ഒന്നും കുറയാതെ തന്നെ അവനു ശേഷം അതു പ്രവർത്തിച്ചവരുടെ തിക്തഫലവും അവനുണ്ട്. (മുസ്.ലിം)