അല്ലാഹുവിന്‍റെ റസൂല്‍(സ) അല്ലാഹുവല്ലാത്ത മഹാത്മാക്കളോട് സഹായാര്‍ത്ഥന നടത്തിയിട്ടുണ്ടോ? അങ്ങനെ ചെയ്യല് ശിര്‍ക്കാണോ?
മുജാഹിദ് മൌലവിമാര്‍ സാധാരണ ‘കുതിര ശക്തിയോടെ’ വെല്ലുവിളിക്കുന്ന ഒരു ചോദ്യമുണ്ട്. ഇടക്കിടെ അതാവര്‍ത്തിക്കാറുമുണ്ട്. ഇസ്തിഗാസയുമായി ബന്ധപ്പെട്ട് നടന്നുവരുന്ന ഒരു ഇ-മെയില്‍ സംവാദത്തില്‍ സുന്നികള്‍ വ്യക്തമായി വിജയിച്ച 10-15 പോയിന്റ്റുകള്‍ വിശദീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്‍. എന്നാല്‍ ഇവയില്‍ ഒന്നിനെ പോലും ഖണ്ടിക്കാന്‍ കഴിയാത്ത മുജാഹിദുകള്‍ക്ക് ആകെ പറയാനുള്ള ഒരേയൊരു കാര്യം ‘നബി(സ) സ്ര്‍ഷ്ടികളോട് ഇസ്തിഗാസ ചെയ്യുകയില്ല’ എന്ന ഒരു ഇബാറതാണ്‍. ഇസ്തിഗാസ ചര്‍ച്ച 10 ലെത്തിയിട്ടും ഇസ്തിഗാസ ശിര്‍ക്കാണ്‍ എന്ന് പറയാന്‍ മുജാഹിദുകള്‍ കൊണ്ടുവന്ന ഒരേയൊരു ‘തെളിവ്’ അതുമാത്രമാണ്‍. അതൊന്നു നമുക്ക് നോക്കാം.
മുജാഹിദുകള്‍ കൊടുക്കാറുള്ള ഇമാം അഹ്മദ്(റ) പറഞ്ഞ ഒരു ഇബാറത്ത്.
الإمام أحمد في " كتاب السنة
وجل غير مخلوقة إذ لا يستعاذ بمخلوقٍ،
وهذا هو قول أهل السنة، والحقّ أن كلام اللَّه عزَّ وجلَّ صفة من صفات ذاته قديمٌ غيرُ مخلوقٍ؛
മുജാഹിദുകള്‍ ഹൈലറ്റ് ചെയ്യുന്ന ഭാഗം.
(ഇദ് ലാ യുസ്ത-ആദു ബി മഖ്-ലൂകിന്‍...... വഹാദാ ഹുവ ഖൌലു അഹ്-ലിസ്സുന്നഹ്)
അര്‍ത്ഥം:
(കാരണം സ്ര്‍ഷ്ടികളോട് സഹായാര്‍ത്ഥന നടത്താന്‍ പാടില്ല.... അതാണു സുന്നത് ജമാ-അതിന്‍റെ ഖൌലു)
എന്താണിവിടെ ഉദ്ധേശം
ഇമാം അഹ്മദ്(റ) ന്റ്റെതാണ്‍ ഈ ഇബാറത്. എന്താണു ഇമാം അഹ്മദ്(റ) പറഞ്ഞതെന്നും ഇസ്തിഗാസ സംബന്ധമായി ഇമാമിന്‍റെ നിലപാട് എന്താണെന്നും നമുക്ക് നോക്കാം.
അല്ലാഹുവിന്‍റെ റസൂല്‍(സ) യുടെ ഒരു ഹദീസ് ഉദ്ധരിച്ചുകൊണ്ടാണു ഇമാം അഹ്മദ്(റ) നബി(സ) സ്ര്‍ഷ്ടികളോട് സഹായം ചോദിക്കില്ല എന്ന് പറയുന്നത്.
(സ്ര്ഷ്ടികളോട് നിങ്ങള്‍ സഹായാര്‍ത്ഥന നടത്തരുത്) എന്നതാണ് ആ ഹദീസ്. ആദ്യം നമുക്ക് ഈ ഹദീസ് പരിശോധിക്കാം.
നബി(സ) ഈ ഹദീസിലൂടെ നമ്മെ പഠിപ്പിക്കുന്നു. ഒരു കാരണവശാലും സ്ര്‍ഷ്ടികളോട് നിങ്ങള്‍ സഹായാര്‍ത്ഥന നടത്തരുതെന്ന്. അതേ നബി(സ) തങ്ങള്‍ മറ്റൊരു ഹദീസിലൂടെ പറയുന്ന മറ്റൊരു കാര്യം നോക്കുക.
വിജനമായ ഒരു സ്ഥലത്ത്, ആരും തന്നെ സഹായിക്കാനില്ലാത്ത ഒരവസ്ഥയില്‍ നിങ്ങള്‍ എത്തിപ്പെട്ടാല്‍ (വിപല്‍ സന്ധിയില്‍), നിങ്ങള്‍ പറയുക.
(യാ ഇബാദല്ലാഹി അഗീസൂനീ)
അര്‍ത്ഥം : അല്ലാഹുവിന്‍റെ അടിമകളേ... നിങ്ങള്‍ എന്നെ സഹായിക്കണേ...)
വിജനമായ സ്ഥലത്ത്, ഭൌതികമായ നിലയില്‍ നമ്മെ സഹായിക്കാന്‍ ആരുമില്ലാത്ത അവസ്ഥയില്‍, ആപല്‍ സന്ധിയില്‍ പെട്ടാല്‍ പറയാന്‍ നമ്മെ നബി(സ) പഠിപ്പിച്ച ഇസ്തിഗാസയാണു ‘യാ ഇബാദല്ലാഹി അഗീസൂനീ (അല്ലാഹുവിന്‍റെ അടിമകളേ... എന്നെ സഹായിക്കണേ...)’ എന്നത്. ഈ സഹായാര്‍ത്ഥന അല്ലാഹുവിനോടല്ലെന്നും സ്ര്‍ഷ്ടികളോടാണ് എന്നതും സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാകും. ഈ ഹദീസ് സ്വഹീഹാണെന്ന് എല്ലാ മുഹദ്ദിസുകളും പറഞ്ഞിട്ടൂണ്ട്. ലോകത്ത് തര്‍ക്കമില്ലാത്ത കിതാബ് ‘മജ്-മ്-ഉ സ്സവാഹിദ്’ ഈ ഹദീസ് വിശദീകരിച്ചുതിനെ ശേഷം ഇത് സ്വഹീഹാണെന്നും ഈ ഹദീസ് റിപ്പോറ്ട്ട് ചെയ്ത മുഴുവന്‍ ആളുകളും (സനദ്) സ്വീകാര്യമാണെന്നും പറയുന്നു. ഒപ്പം മുജാഹിദുകള്‍ സ്വന്തം നേതാവായി കൊണ്ട് നടക്കുന്ന ശൌകാനി അദ്ദേഹത്തിന്‍റെ ഗ്രന്ഥത്തില്‍ ഈ ഹദീസ് കൊണ്ടുവരികയും ഇത് സ്വഹീഹാണെന്നും പരന്ബര സ്വീകാര്യമാണെന്നും പറയുന്നു. ഈ ഹദീസ് ഇസ്തിഗാസ അനുവദനിയമാണെന്നതിനു തെളിവാണെന്നും, ഇമാം അഹ്മദ്(റ) ഇസ്തിഗാസ അനുവദനീയമാണെന്നതിനു ഈ ഹദീസ് തെളിവ് പിടിച്ചിട്ടുണ്ടെന്നും ശൌകാനി പറയുന്നു.
ആദ്യം ഇവിടെ മനസ്സിലാക്കേണ്ട ഒരു കാര്യം ഈ ഹദീസ് ഒരു സംശയവുമില്ലാത്തവിധം സ്വഹീഹാണെ എന്നതാണു. അപ്പോള്‍ നബി(സ) പറഞ്ഞ രണ്ട് ഹദീസുകളുമു ഒന്ന് ചേര്‍ത്തുവായിക്കുക.
1. സ്ര്‍ഷ്ടികളോട് നിങ്ങള്‍ സഹായാര്‍ത്ഥന നടത്തരുത്.
2. ആപല്‍ സന്ധിയില്‍ ‘അല്ലാഹുവിന്‍റെ അടിമകളേ, എന്നെ സഹായിക്കണേ...’ എന്നു നിങ്ങള്‍ സ്ര്‍ഷ്ടികളോട് സഹായാര്‍ത്ഥന നടത്തണം.
പ്രത്യക്ഷത്തില്‍ നബി(സ) പറഞ്ഞ ഈ രണ്ടു ഹദീസുകളും പരസ്പരം വൈരുദ്ധ്യമാണെന്ന് നമുക്ക് തോന്നുന്നു. ഇതാണു കേരള മുജാഹിദുകള്‍ക്ക് പറ്റിയത്. അതുകൊണ്ട് എത്ര ഇമാമുകള്‍ സ്വഹീഹാണെന്ന് പറഞ്ഞാലും ശരി രണ്ടാമത്തെ ഹദീസിനെ അവര്‍ ള-ഈഫ് (ദുര്‍ബലം) എന്ന് പറഞ്ഞ് തള്ളൂന്നു. എന്നാല്‍ എല്ലാ ഇമാമുകളും ഈ രണ്ട് ഹദീസുകളെയും അംഗീകരിച്ചിട്ടുണ്ട്. അതാണ്‍ സുന്നികളും ചെയ്യുന്നത്. അപ്പാള്‍ എങ്ങനെയാണ്‍ ഈ രണ്ട് ഹദീസുകളെയും നാം മനസ്സിലാക്കേണ്ടത്?
‘സ്ര്‍ഷ്ടികളോട് സഹായാര്‍ത്ഥന നടത്തരുത്’ എന്ന് നബി(സ) പറഞ്ഞത് അടിസ്ഥാനപരമായ സഹായാര്‍ത്ഥനയാണു. നാം എന്ത് സഹായം ആരോട് എപ്പോള്‍ ചോദിച്ചാലും അടിസ്ഥാന പരമായി സഹായിക്കുന്നവന്‍ അല്ലാഹുവാണ്. നാം സ്വന്തം ഉമ്മയോട് ഒരു ഗ്ലാസ് വെള്ളം ചോദിച്ചാല്‍ പോലും അവിടെയും സഹായിക്കുന്നവന്‍ അല്ലാഹുവാണു. ഈ വിശ്വാസം, അഥവാ അടിസ്ഥാനപരമായി എല്ലാ സഹായവും അല്ലാഹുവില്‍ നിന്നാണെന്ന സുന്നത് ജമാ-അതിന്‍റെ ആദര്‍ശത്തെയാണു നബി(സ) ആദ്യത്തെ ഹദീസില്‍ പഠിപ്പിക്കുന്നത്. എന്നാല്‍ ആപല്‍ സന്ധിയില്‍ അകപ്പെട്ടാല്‍ അല്ലാഹുവിന്‍റെ അടിമകളെ വിളിച്ച് സഹായം ചോദിക്കണം എന്ന് പഠിപ്പിക്കുക വഴി ഇസ്തിഗാസ ചെയ്യണം എന്നാണ് നബി(സ) നമ്മെ പഠിപ്പിക്കുന്നത്. അതു രണ്ടും വൈരുദ്ധ്യമല്ല.
ഒന്നുകൂടി മനസ്സിലാകാന്‍ ഖുര്‍-ആന്‍ തന്നെ നോക്കൂ.
സൂറത് ഫാതിഹയില്‍ ‘ഇയ്യാക’ തുടങ്ങുന്ന ആയതില്‍ അല്ലാഹു പറയുന്നു.
‘നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു, നിന്നോട് മാത്രം ഞങ്ങള്‍ സഹായം ചോദിക്കുന്നു.‘. ഇവിടെ മുഴുവന്‍ സഹായവും അല്ലാഹുവിനോട് മാത്രമേ ചോദിക്കാവൂ എന്ന് അല്ലാഹു പഠിപ്പിക്കുന്നു. ഭൌതികമായാലും അഭൌതികമായാലും ശരി അല്ലാഹുവിനോട് മാത്രമേ സഹായം ചോദിക്കാവൂ എന്ന് ഇവിടെ പറയുന്ന അല്ലാഹു തന്നെ മറ്റൊരു സ്ഥലത്ത് പറയുന്നു.
‘അല്ലാഹുവും റസൂലും സത്യവിശ്വാസികളും നിങ്ങളുടെ സഹായികളാണു’. അല്ലാഹു വൈരുദ്ധ്യം പറയുകയാണോ? ഖുര്‍-ആനില്‍ വൈരുദ്ധ്യമുണ്ടാകുമോ? ഒരുക്കലുമില്ല. മറിച്ച എന്താണ് അര്‍ത്തം? ഞാന്‍ നേരത്തെ വിശദീകരിച്ചതാണ്. അതായത്, അടിസ്ഥാനപരമായി മുഴുവന്‍ സഹായങ്ങളും (അത് റസൂലിനോട് ചോദിച്ചാലും ശരി, ഔലിയാക്കളടങ്ങുന്ന സ്വാലിഹീങ്ങളോട് ചോദിച്ചാലും ശരി, സ്വന്തം ഉമ്മയോട് ചായ ചോദിച്ചാലും ശരി) അല്ലാഹുവില്‍ നിന്നാണെന്നാണു സൂറത് ഫാതിഹയിലൂടെ അല്ലാഹു പറയുന്നത്. എന്നാല്‍ അടിസ്ഥാന പരമല്ലാത്ത സഹായാര്‍ത്ഥന (ഇസ്തിഗാസ) റസൂലിനോടും ഔലിയാക്കളടങ്ങുന്ന സ്വാലിഹീങ്ങളോടും നടത്താമെന്ന് രണ്ടാമത്തെ ആയതില്‍ അല്ലാഹു പറയുന്നു.
ഇത് തന്നെയാണു ഇമാം അഹ്മദ്(റ) പറഞ്ഞതും. നബി(സ) സ്ര്‍ഷ്ടികളോട് സഹായം ചോദിക്കില്ല എന്ന് ഇമാം പറഞ്ഞത് അടിസ്ഥാനപരമായ സഹായാര്‍ത്ഥനയെ പറ്റിയാണു. അതേ ഇമാം തന്നെ ‘അല്ലാഹുവിന്‍റെ അടിമകളേ... നിങ്ങളെന്നെ സഹായിക്കണേ’ എന്ന ഹദീസ് ഇസ്തിഗാസക്ക് തെളിവായി പിടിച്ചിട്ടുണ്ടെന്ന് മുജാഹിദുകള്‍ക്ക് നിഷേധിക്കാനാവാത്ത ശൌകാനി അടിവരയിട്ട്പറയുന്നു. ഇമാം അഹ്മദ്(റ) വൈരുദ്ധ്യം പറഞ്ഞതല്ല. അടിസ്ഥാനപരമായി അല്ലാഹുവിനോട് മാത്രമാണു സഹായം ചോദിക്കാവൂ എന്നും എന്നാല്‍ അന്ബിയാക്കള്‍ ഔലിയാക്കള്‍ എന്നിവരോട് നടത്തുന്ന ഇസ്തിഗാസ അനുവദനീയമാണെന്നുമാണു ഇമാം അഹ്മദ്(റ) പറഞ്ഞിരിക്കുന്നത്. അതാണു അഹ്-ലുസ്സുന്നയുടെ ഖൌലെന്ന് ഇമാം പറഞ്ഞതും. ഈ രൂപത്തില്‍ ഇമാം അഹ്മദ്(റ)യെ ശരിക്കും പഠിച്ചതു കൊണ്ടാണു ഈ ഇമാം അഹ്മദ്(റ) അടക്കമുള്ള മദ്-ഹബിന്‍റെ മുഴുവന്‍ ഇമാമുകളും സ്വലഫുസ്സ്വാലികുകള്‍ മുഴുവന്‍ ഇസ്തിഗാസ അംഗീകരിച്ചവരാണെന്ന് ഇമാം സുബുകി(റ) പറഞ്ഞത്.
വിഷയം ഇതോടെ വ്യക്തമായിക്കഴിഞ്ഞു. അപ്പോള്‍ ഒരു സംശയം, എന്നാല്‍ നബി(സ) സ്ര്‍ഷ്ടികളോട് ഇസ്തിഗാസ ചെയ്തിട്ടുണ്ടോ??? മേല്‍ പറഞ്ഞ ഹദീസ് ‘അല്ലാഹുവിന്‍റെ അടിമകളേ എന്നെ സഹായിക്കണേ’ എന്ന ഇസ്തിഗാസ നബി(സ) പഠിപ്പിച്ച സ്ഥിതിക്ക് ആ സംശയം പ്രസക്തമല്ല. എങ്കിലും ഒന്നു വിശദീകരിക്കാം.
ഇമാം ബുഖാരി ഉദ്ധരിക്കുന്ന ഹദീസില്‍ കാണാവുന്ന ഒരു ദിക്-റ് നോക്കുക.
‘അ-ഊദു ബി കലിമാതില്ലാഹിത്താമ്മാത്തി മിന്‍ ശറ്രിമാ ഖാലഖ്’ (സ്ര്‍ഷ്ടികളുടെ ശറ്രില്‍ നിന്നും ഞാന്‍ അല്ലാഹുവിന്‍റെ മുഴുവന്‍ കലിമതുകളോടും കാവല്‍ ചോദിക്കുന്നു) എന്നതാണ്‍ ദിക്-റ്.
ഇവിടെ അല്ലാഹുവിന്റ്റെ കലിമതുകള്‍ എന്നാല്‍ എന്താണെ എന്ന ചര്‍ച്ച ചെയ്യുന്നിടത്ത്, അല്ലാഹുവിന്‍റെ കലിമതുകള്‍ എന്നാല്‍ ‘കുന്‍’ എന്ന ഒരു തഫ്-സീര്‍ പറഞ്ഞ ഇമാം കൂടുതല്‍ തെളിവുകള്‍ഊടെ പിന്ബലത്തില്‍ മറ്റൊരു തഫ്-സീര്‍ പറയുന്നത്, അല്ലാഹുവിന്‍റെ കലിമതുകള്‍ എന്നാല്‍ ‘പരിശുദ്ധരായ മഹാത്മാക്കള്‍’ എന്നാണു. ആ ഇബാറത് കാണുക.
فقوله: (أعوذ بكلمات الله التامات) استعاذة من الأرواح البشرية بالأرواح العالية المقدسة الطاهرة الطيبة في دفع شرور
الأرواح الخبيثة الظلمانية الكدرة، فالمراد بكلمات الله التامات تلك الأرواح العالية الطاهرة
അപ്പോള്‍ (അല്ലാഹുവിന്‍റെ മുഴുവന്‍ കലിമതുകളോടും ഞാന്‍ കാവലിനെ ചോദിക്കുന്നു) എന്ന വാക്ക് അക്രമകാരികളായ ദുശിച്ച ആത്മാക്കളുടെ ബുദ്ധിമുട്ടുകളില്‍ നിന്നും നല്ല പരിശുദ്ധരായ മഹാത്മാക്കളോട് ചെയ്യുന്ന സഹായാര്‍ത്ഥനയാണു. അതുകൊണ്ട്, അല്ലാഹുവിന്‍റെ മുഴുവന്‍ കലിമതുകളും എന്നത് കൊണ്ടുള്ള ഉദ്ദേശ്യം ആ വിശുദ്ധാത്മാക്കളാണു.
ഈ തഫ്-സീര്‍ പ്രകാരം നബി(സ) മഹാത്മാക്കളോട് ഇസ്തിഗാസ ചെയ്തിട്ടുണ്ട് എന്ന് നമുക്ക് മനസ്സിലാക്കാം. എന്നാല്‍ ഇമാം റാസി(റ) തന്നെ അതു വിശദീകരിക്കട്ടെ. തൌഹീദിന്‍റെ സമുദ്രത്തില്‍ മുങ്ങിക്കുളിച്ച അന്ബിയാക്കളു ഔലിയാക്കളും അല്ലാഹുവിനോട് മാത്രമേ ഇസ്തിഗാസ ചെയ്യുകയുള്ളൂ എന്ന് പറഞ്ഞ ഇമാം റാസി(റ) അത് സ്ഥിരപ്പെടുത്താന്‍ നബി(സ) നടത്തുന്ന ഇസ്തിഗാസ ‘അ-ഊദു ബിക മിങ്ക(അല്ലാഹുവേ നിന്നില്‍ നിന്നും നിന്നോട് ഞാന്‍ കാവലിനെ ചോദിക്കുന്നു)’, ‘അ-ഊദു മിനല്ലാഹി ബില്ലാഹ് (അല്ലാഹുവില്‍ നിന്നും അല്ലാഹുവിനോട് ഞാന്‍ കാവലിനെ ചോദിക്കുന്നു)’ എന്നിങ്ങനെയാണെന്നും പറയുന്നു. അപ്പോള്‍ തൌഹീദിന്‍റെ ബഹറില്‍ മുങ്ങിക്കുളിച്ച നബി(സ) ‘അ-ഊദു ബി കലിമാതില്ലാഹ്’ എന്ന ഇസ്തിഗാസയുള്ള ദിക്-റിനു പകരം ‘അ-ഊദു ബിക മിങ്ക’ പോലുള്ള അല്ലാഹുവിനോട് മാത്രം സഹായം ചോദിക്കുന്ന ദിക്-റാണു ചൊല്ലാറുള്ളതെന്ന് പറഞ്ഞ ഇമാം റാസി(റ), ഇസ്തിഗാസ ചെയ്യുന്നവര്‍ക്കാണു ‘അ-ഊദു ബി കലിമാതില്ലാഹ്’ എന്ന ദിക്-റ് ചൊല്ലല്‍ ഏറ്റവും നല്ലത് എന്നുകൂടി പറയുന്നു. അതൊന്നു നോക്കുക.
ثُمَّ هاهنا دَقِيقَةٌ،وَهِيَ أَنَّ قَوْلَهُ: (أَعُوذُ بِكَلِمَاتِ
اللَّهِ التَّامَّاتِ) إِنَّمَا يَحْسُنُ ذِكْرُهُ إِذَا كَانَ قَدْ بَقِيَ
فِي نَظَرِهِ الْتِفَاتٌ إِلَى غَيْرِ اللَّهِ
അര്‍ത്ഥം
ഇവിടെ മനസ്സിലാക്കേണ്ട ഒരു വിഷയം, ‘അ-ഊദു ബി കലിമാതില്ലാഹിത്താമ്മാതി’(അല്ലാഹുവിന്‍റെ കലിമതുകളോട് ഞാന്‍ കാവലിനെ ചോദിക്കുന്നു) എന്ന് പറയല്‍ ഏറ്റവും ഫലപ്രദമാകുന്നത് ഒരു വ്യക്തി അല്ലാഹു അല്ലാത്തവരിലേക്ക് ആശ്രയിക്കേണ്ടി വരുംബോളാണ്.
ഇതില്‍ നിന്നും മഹാത്മാക്കളോടുള്ള ഇസ്തിഗാസ പുണ്യമുള്ളതാണെന്നും നബി(സ) തങ്ങള്‍ അതു ചെയ്ത് കാണിച്ചു തന്നിട്ടുണ്ടെന്നും മനസ്സിലായി.