ശത്രുതയുടെയോ മറ്റോ പേരിൽ
മറ്റുള്ളവരുടെ വിഷമത്തിൽ സന്തോഷിക്കുന്നത് നമ്മുടെ നാശത്തിനും പതനത്തിനും കാരണമായേക്കാം.
തിരു നബി صلى الله عليه وسلم യുടെ ഒരു ഹദീസ് നോക്കൂ
عَنْ وَاثِلَةَ بْنِ الْأَسْقَعِ
رَضِيَ اللهُ عَنْهُ قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:
لَا تُظْهِرِ الشَّمَاتَةَ لِأَخِيكَ ، فَيَرْحَمَهُ اللهُ وَيبَتْلِيَكَ. (رواه
الترمذي رحمه الله)
“നിന്റെ സഹോദരനുണ്ടായ
വിഷമത്തിൽ നീ സന്തോഷിക്കരുത്. അങ്ങിനെ ചെയ്താൽ അല്ലാഹു അവനെ അനുഗ്രഹിക്കുകയും നിന്നെ
വിപത്തുകളെകൊണ്ട് പരീക്ഷിക്കുകയും ചെയ്യും..” (തിർമുദി )
മറിച്ച് മുസ്‌ലിമിന്റെ ബാധ്യത, അവന്റെ ദു:ഖത്തിൽ
പങ്കാളിയാവുകയും കഴിയുന്ന സഹായങ്ങളും സാന്ത്വന വാക്കുകൾ പറഞ്ഞ് സമാധാനിപ്പിക്കുകയുമാണ്.