റസൂലുല്ലാഹി(സ്വ)യുടെ പള്ളിയില്‍ മുമ്പുണ്ടായിരുന്ന തൂണുകളുടെ സ്ഥാനത്തുള്ളതാണ് ഇപ്പോഴത്തെ 19 തൂണുകള്‍. റൌളാശരീഫില്‍ നിസ്കരിക്കുന്നതിന് ലക്ഷങ്ങള്‍ കണക്കെ പ്രതിഫലമുണ്ടെന്ന് ഹദീസില്‍ വന്നിരിക്കുന്നു. റൌളാശരീഫിലുള്ള തൂണുകളെക്കുറിച്ചും ചില അടയാളങ്ങളെക്കുറിച്ചും അല്‍പ്പം വിവരിക്കാം.
1. നബി(സ്വ)യുടെ മിഹ്റാബ്: നബി(സ്വ) ഇമാമായി നിസ്കരിച്ച മിഹ്റാബാണിതെന്ന് ഇതിന്മേല്‍ എഴുതപ്പെട്ടിരിക്കുന്നു.
2. അല്‍ ഉസ്ത്വുവാനതുല്‍ മുഖല്ലഖ: എന്ന് എഴുതപ്പെട്ട ഒരു തൂണുണ്ട്. ഇത് നബി(സ്വ)യുടെ മിഹ്റാബിനടുത്താണ്. പ്രിയപ്പെട്ട നബി(സ്വ) കൂടുതലായി ഇരിക്കാറുള്ള സ്ഥാനമായിരുന്നതിനാല്‍ മഹാന്മാരായ സ്വഹാബാക്കള്‍ ഈ തൂണിന്മേല്‍ സുഗന്ധം പുരട്ടാറുണ്ടായിരുന്നു. അതുകൊണ്ടാണ് ഇങ്ങനെ പേര് സിദ്ധിച്ചത്.
3. അല്‍ മിഹ്റാബുസ്സുലൈമാനി: റൌളാശരീഫിനകത്ത് രണ്ടാമതൊരു മിഹ്റാബ് കൂടി കാ ണാം. ഇത് ഹിജ്റ 908ല്‍ ഉസ്മാനിയാ ഭരണാധികാരി സുല്‍ത്വാന്‍ സുലൈമാന്‍ ബാ യസീദ് ഖാന്‍ സ്ഥാപിച്ചതാണ്.
4. ഉസ്ത്വുവാനതു ആഇശഃ എന്നെഴുതപ്പെട്ട ഒരു തൂണുണ്ട്. തൌബാ തൂണിന്റെ അടുത്ത് റൌ ളയുടെ ഉള്ളിലുള്ള ഊ തൂണിന് പല ശ്രേഷ്ഠതകളുമുണ്ട്. അവ കൂടുതലും റിപ്പോര്‍ട്ട് ചെയ്തത് ആഇശബീവി(റ) മാത്രമാണ്. അതിനാല്‍ ഈ തൂണിന് പില്‍ക്കാലത്ത് അവരുടെ പേരു ലഭിച്ചു എന്ന് താരീഖു മആലിമുല്‍ മദീന എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നബി(സ്വ) പലപ്പോഴും ചെന്നിരിക്കുക ഇവിടെയായിരുന്നു. സ്വഹാബിമാര്‍ ഈ തൂണിനുചുറ്റും ഹല്‍ഖ കെട്ടി ഇരിക്കുകയും ഇവിടെവെച്ച് നിസ്കരിക്കുകയും പതിവായിരുന്നു.
5. ഉസ്ത്വുവാനതുസ്സരീര്‍ എന്നെഴുതപ്പെട്ട ഒരു തൂണുണ്ട്. സരീര്‍ എന്നാല്‍ കട്ടില്‍ എന്നര്‍ ഥം. രാത്രിസമയങ്ങളില്‍ ചിലപ്പോള്‍ ഈ തൂണിനടുത്ത് കട്ടിലിട്ട് നബി(സ്വ) ഉറങ്ങാറുണ്ടായിരുന്നു.
6. ഉസ്ത്വുവാനതുല്‍ ഹിര്‍സ് എന്ന് പേരായി ഒരു തൂണുണ്ട്. ഹിര്‍സ് എന്നാല്‍ കാവല്‍ക്കാരന്‍ എന്നാണര്‍ഥം. നബി(സ്വ)ക്ക് രാത്രികാലങ്ങളില്‍ കാവല്‍ക്കാരായി നില്‍ക്കുന്നവര്‍ ഈ തൂ ണിനു സമീപമായിരുന്നു നില്‍ക്കുക.
7. ഉസ്ത്വുവാനതുല്‍ വുഫൂദ് എന്ന പേരിലുള്ള തൂണ് നബി(സ്വ)യുടെ വീട്ടില്‍ നിന്ന് ഇറങ്ങിവരുന്ന സ്ഥാനത്താണ്. നിവേദക സംഘമായോ മറ്റോ വല്ല പ്രതിനിധികളും വിദേശികളും വന്നാല്‍ അവരെ സ്വീകരിക്കാന്‍ ഇതിലൂടെയായിരുന്നു നബി(സ്വ) പ്രവേശിച്ചിരുന്നത്. മുഫൂദ് എന്നാല്‍ പ്രതിനിധികള്‍ എന്നാണര്‍ഥം.
8. ബാബുജിബ്രീല്‍: ഖബറുശ്ശരീഫിനടുത്തായി കിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു പ്ര ധാന കവാടമാണിത്. ഇന്ന് ഹറമിലെ ഏറ്റവും പ്രശസ്തമായ വാതിലാണിത്. സിയാറത്തിന് കയറുന്നവര്‍ ഇതുവഴിയാണ് പ്രവേശിക്കുന്നത്.
മഹാനായ ജിബ്രീല്‍(അ) നബി(സ്വ)ക്ക് വീട്ടിലായിരിക്കുമ്പോള്‍ വഹ്യുമായി വന്നിരുന്ന വഴിയാണിത്. ഈ കവാടം ഖബറുശ്ശരീഫിന്റെ തൊട്ടടുത്തായിരുന്നു മുമ്പ്. അഥവാ നബി(സ്വ)യുടെ വീട്ടില്‍നിന്ന് പുറത്തുവരാന്‍ പാകത്തിലായിരുന്നു. സുല്‍ത്വാന്‍ അബ്ദുല്‍മജീദ് അല്‍ ഉസ്മാനി ഹി. 1265ല്‍ ഹറം വിപുലീകരിച്ചപ്പോള്‍ ഈ കവാടം അവിടെനിന്ന് മാറ്റിവെക്കല്‍ ആവശ്യമാണെന്ന് കാണുകയും ബാബുജിബ്രീല്‍ ഇന്ന് സ്ഥിതിചെയ്യുന്ന സ്ഥാനത്തേക്ക് മാറ്റിസ്ഥാപിക്കുകയും ചെയ്തു. പഴയനാമം വിസ്മരിക്കപ്പെടാതിരിക്കാന്‍ ആ പേര് പുതിയ കവാടത്തിന് നല്‍ കുകയും പഴയ ബാബുജിബ്രീലിന്റെ സ്ഥാനത്ത് ഖബറുശ്ശരീഫിനു നേരെ ഒരു ജനല്‍ സ്ഥാപിക്കുകയും ചെയ്തു. പ്രസ്തുത ജനലിന്റെ മുകള്‍ഭാഗത്തായി സുന്ദരമായി വിശുദ്ധ ഖുര്‍ആനിലെ ‘അല്ലാഹുവും അവന്റെ മലകുകളും നബി(സ്വ)ക്കുവേണ്ടി സ്വലാത്ത് നിര്‍വഹിക്കുന്നുണ്ട്. സത്യവിശ്വാസികളേ, നിങ്ങളും നബി(സ്വ)ക്ക് വേണ്ടി സ്വലാത്തും സലാമും നിര്‍വഹിക്കുവീന്‍’ എന്നര്‍ഥം വരുന്ന സൂറഃ അഹ്സാബിലെ അമ്പത്താറാം വാക്യം ഉല്ലേഖനം ചെയ്യുകയും ചെ യ്തു. സിയാറത്ത് ചെയ്യുന്നവര്‍ക്ക് ഇന്നും ഇത് ഒരു മനോഹര കാഴ്ചയാണ്.
10. ഉസ്ത്വുവാനതു തൌബഃ.: ഈ തൂണിന് അബൂലുബാബയുടെ തൂണ് എന്നും പേരുണ്ട്. അബൂലുബാബ(റ) എന്ന സ്വഹാബിവര്യന്‍ ഒരു ചെറിയ തെറ്റ് ചെയ്തുപോയി. കുറ്റബോധം തോന്നിയ അദ്ദേഹം പള്ളിയിലെത്തി ഈതൂണില്‍ തന്റെ ശരീരം സ്വയം ബന്ധിപ്പിക്കുകയും എന്റെ തൌബ സ്വീകരിച്ച വിവരം നബി(സ്വ)ക്ക് അല്ലാഹു അറിയിച്ചാല്‍ മാത്രമേ ഞാന്‍ മോചിതനാവുകയുള്ളൂ’ എന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു. നബി(സ്വ) ഇപ്രകാരം പറഞ്ഞു: ‘അ ബൂലുബാബ എന്നെ സമീപിച്ചിരുന്നെങ്കില്‍ ഞാന്‍ അദ്ദേഹത്തിന് പാപമോചനത്തിനു അപേക്ഷിക്കുമായിരുന്നു. അദ്ദേഹം സ്വയം ഇപ്രകാരം ചെയ്തസ്ഥിതിക്ക് ഇനി ഞാന്‍ ഇടപെടുന്നില്ല. അല്ലാഹുതന്നെ ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കട്ടെ’. ആറുദിവസം അദ്ദേഹം സ്വയം ബ ന്ധനസ്ഥനായി താമസിച്ചു. ശേഷം അല്ലാഹു അദ്ദേഹത്തിന്റെ തൌബ സ്വീകരിച്ച വിവരം ഖുര്‍ആനിലെ സൂറഃ തൌബയുടെ നൂറ്റിരണ്ടാം വാക്യത്തിലൂടെ അവതരിപ്പിക്കുകയും നബി(സ്വ) അദ്ദേഹത്തെ മോചിപ്പിക്കുകയും ചെയ്തു.
11. സ്വൂഫത്തിന്റെ ആള്‍ക്കാരുടെ ചെരു: നബി(സ്വ)യുടെ കൂടെ താമസിച്ച് പഠിച്ചിരുന്ന എഴുന്നൂറോളം വരുന്ന ശിഷ്യന്മാരുടെ ആസ്ഥാനമായിരുന്നു ഇത്. ഭൌതിക ബന്ധങ്ങളില്ലാതെ മുഴുവന്‍ സമയവും നബി(സ്വ)യുടെ കൂടെ പള്ളിയില്‍ കഴിച്ചുകൂട്ടിയ ഇവര്‍ ഇസ്ലാമിന്റെ വി ശിഷ്ട സംരക്ഷകരാണ്. മഹാനായ അബൂഹുറയ്റ(റ) ആയിരുന്നു ഇവരുടെ ലീഡര്‍. ഖബറുശ്ശരീഫിന്റെ ഭാഗത്തായി ഒരുയര്‍ന്ന തറ ഇപ്പോഴും പള്ളിയില്‍ കാണാം. ആ ഭാഗത്തായിരുന്നു ഇവര്‍ താവളമടിച്ചിരുന്നത്. ബാബുജിബ്രീലിലൂടെ പ്രവേശിച്ചാല്‍ അവിടെയാണെത്തുക.
12. മിഹ്റാബുത്തഹജ്ജുദ് എന്ന പേരില്‍ ബീവിഫാത്വിമ(റ) തഹജ്ജുദ് നിസ്കരിച്ചിരുന്ന ഒരു മിഹ്റാബുണ്ട്. ഇതുപക്ഷേ റസൂല്‍(സ്വ)യുടെ ഖബറുശ്ശരീഫ് നിലകൊള്ളുന്ന കെട്ടിടത്തിനുള്ളിലാണ്. ഇതിന്റെ പേര് അനശ്വരമാക്കുമാറ് മറ്റൊരു മിഹ്റാബ് അതിന്റെ നേരെ പുറത്ത് വടക്കുഭാഗത്ത് ഉയര്‍ന്നുനില്‍ക്കുന്ന തറപോലുള്ള സ്ഥലത്തുണ്ടായിരുന്നു.