ഒരിക്കല്‍ തിരു നബി(സ)യുടെ അരികിലേക്ക് ഒരാള്‍ വരുന്നു .ചോദിക്കുന്നു .
എന്താണ് ഇസ്ലാം ?എന്താണ് ഈമാന്‍ ?എന്താണ് ഇഹ്സാന്‍ ?
തിരു നബി(സ) വ്യക്തമായി മറുപടി പറയുന്നു ....
ഓരോ മറുപടി കേള്‍ക്കുമ്പോഴും ആഗതന്‍ പറയുന്നു "
അങ്ങ് പറഞതു സത്യമാണ്" .
പിന്നെ അദ്ദേഹം സലാം പറഞ്ഞ് സ്ഥലം വിടുന്നു.....!!
തീര്‍ത്തും അപരിചിതനായ വ്യക്തിയെ മനസ്സിലാവാതെ തിരുമേനിയുടെ മുഖത്തേക്ക് സാഘുതം നോക്കുന്ന നക്ഷത്ര തുല്യരായ അനുയായികളെ നോക്കി അവിടെന്നു അരുളി :
"അത് ജിബ്രീല്‍ (അ)ആകുന്നു നിങ്ങള്‍ക്ക് നിങ്ങളുടെ ദീന്‍ പഠിപ്പിക്കാന്‍ വന്നതാണ്" .
അപ്പോള്‍ ദീന്‍ എന്താണ് ??..
ഈമാന്‍ ..ഇസ്ലാം.. ഇഹ്സാന്‍ ...
ഇത് മൂന്നും കൂടിയതാണ് ദീന്‍ ....ഇതില്‍ ഒന്ന് ഒഴിവായാല്‍ ദീന്‍ പൂര്ന്നമാവില്ല എന്ന് സാരം .
ദീനിന്‍റെ സുപ്രധാന ഘടഘമായ ഇഹസാനിനെക്കുറിച് നാം എത്രമാത്രം ബോധവാന്‍ മാരാണ്....??
സയ്യിദ് മുഹമ്മദ് സിദ്ധീഖു അല്‍ ഉമരി (റ) പറയുന്നു .
فمن اخل بهذا المقام (الاحسان ) الذي هو الطريقة فدينه ناقص بلا شك لتركه ركنا من أركانه --الانتصار لطريق الصوفية
ത്വരീഖത്താകുന്ന ഇഹ്സാനിന്‍റെ വിഷയത്തില്‍ ആരെങ്കിലും ഭംഗം വരുത്തിയാല്‍ അവനില്‍ ദീന്‍ പൂര്‍ണ്ണ മല്ലെന്നത് തീര്‍ച്ചയാണ് . കാരണം ദീനി ന്‍റെ ഒരു റുക്നിനെ യാണ് അവന്‍ ഉപേക്ഷിച്ചിരിക്കുന്നത് .(അല്‍ ഇന്തിസ്വാര്‍ ലി ത്വരീ ഖി സ്സൂഫിയ്യ )
وقد جرت العادة وجرّبت بأنّ التطهير لازم عن النجاسات المعنوية والأدناس الطوية والخضوع والخشوع في الصلاة وسائر العبادات بمشهد أن تعبدالله كأنّك تراه وان لم تكن تراه فانّه يراك المعبّر عنه بمقام الإحسان وهذا لا يتيسّر في الغالب للطلاب الاّ بيد شيخ عارف كامل خبير بعلاج هذه الامراض ولوحفظ المبتلي كتباعديدا لا يستغني بها عن التربية علي يد مثل هذا الشيخ ليخرجه من رعوة النفس الأمّارت بالسوء ودسائسها الخفية--الدرر
المرضية
"ആന്തരിക ജീര്‍ണതകളില്‍നിന്നും മ്ലേ ച്ചതകളില്‍നിന്നുമുള്ള ശുദ്ധിയും, ഇഹ്സാന്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട ; അല്ലാഹുവിനെ കാണുന്നതുപോലെ ഇബാദത്ത് ചെയ്യുക ;നീ അവനെ കാണുന്നില്ലെങ്കിലും ശരി എന്ന തിന്‍റെ അടിസ്ഥാനത്തില്‍ നിസ്കാരത്തിലും മറ്റെല്ലാ ഇബാദ ത്തുകളിലും ഖുശൂഉം ഖുളൂഉം തേടുന്നവര്‍ക്കു ; ആന്തരിക രോഗങ്ങള്‍ ചികില്‍സിക്കാനറിയുന്ന ആരിഫായ ഒരു ശൈഖിലൂടെയല്ലാതെ അതെളുപ്പമാവില്ലെന്ന കാര്യം അനുഭവിച്ചറിഞ്ഞതും പതിവുള്ളതുമാണ്. ഈ രോഗങ്ങള്‍ ബാധിച്ചവന്‍ എണ്ണമറ്റ കിതാബുകള്‍ കാണാതെ പഠിച്ചിട്ടുണ്ടങ്കിലും അതുപോലോത്ത ഒരു ശൈഖിന്‍റെ തര്‍ബിയ്യത്തു അവന് ആവശ്യമാവാതെ വരില്ല . തന്‍റെ ഹൃദയത്തിലെ മ്ലേച്ചതകളില്‍നിന്നും പ്രകടമല്ലാത്ത ജീര്‍ണതകളില്‍നിന്നും അദ്ദേഹത്തെ ആ ശൈഖാണ് മോചിപ്പിക്കുക " (അദ്ദുറരുള്‍ മര്‍ളിയ്യ-13 ).