പൌരാണികകാലം മുതല്‍ പ്രവാചക സ്നേഹികളായ
സത്യവിശ്വാസികള്‍ പ്രവാചക സ്നേഹ പ്രകടനത്തിന്റെ ഭാഗമായി തിരുനബി
പ്രകീര്‍ത്തനങ്ങള്‍ പാടുന്നതും പറയു ന്നതും പതിവാക്കിയിരുന്നു.
തിരുനബി പ്രകീര്‍ത്തനങ്ങള്‍ വിശേഷമായി പ്രതിപാദിക്കുന്ന ഒരു സാഹിത്യ വിഭാഗം തന്നെ ഇസ്ലാമിക സമൂഹത്തില്‍ ഉടലെടുക്കുകയുണ്ടായി. അൌലിദുകള്‍ എന്ന പേരില്‍ അറിയപ്പെടുന്ന പ്രസ്തുത ഗ്രന്ഥങ്ങള്‍ വിശ്വാസികള്‍ ആദരവോടെ പഠിച്ചും പാരായണം ചെയ്തും

പ്രവാചക സ്നേഹവും ബന്ധവും നിലനിര്‍ത്തിപ്പോരുന്നു. മൌലിദുകളുടെ വിഭാഗത്തില്‍ പ്രസിദ്ധങ്ങളായ ഒട്ടനവധി കൃതികള്‍ കണ്ടെത്തിയിട്ടുണ്ട്.
ഹദീസ് വിജ്ഞാന രംഗത്ത് വ്യുല്‍പത്തി നേടിയ പണ്ഢിതന്മാരെ ആദരപൂര്‍വ്വം വിളി ക്കുന്ന സ്ഥാനപ്പേരാണ് ഹാഫിളുകള്‍ എന്നത്. രണ്ടുലക്ഷമോ അതിലേറെയോ മന: പാഠ മുള്ളവരെക്കുറിച്ചു മാത്രമേ ഹദീസ് നിദാനശാസ്ത്രപ്രകാരം ഹാഫിളുകള്‍ എന്നു വിളി ക്കാറുള്ളൂ. ഇത്തരം ഹാഫിളുകളായ പണ്ഢിതന്മാര്‍ രചിച്ച ഏതാനും മൌലിദു കിത്താ ബുകളുടെ പേരു വിവരങ്ങള്‍ താഴെ കൊടുക്കുന്നു.
ഭക്ത വിശ്വാസികള്‍ അദരപൂര്‍വ്വം പാരായണം ചെയ്തുവരുന്ന പല മൌലിദ് കിതാബുകളും രചിച്ചത് ലക്ഷക്കണക്കിന് നബി വചനങ്ങള്‍ ഹൃദിസ്ഥമാക്കിയ ജ്ഞാനികളായ പണ്ഢിത പ്രഭുക്കന്മാരായിരുന്നു എന്നു മനസ്സിലാക്കുവാന്‍ ഈ പഠനം ഉപകരിക്കും. പരിശുദ്ധമതത്തെയും ശ്രേഷ്ഠപ്രവാചകരെയും ആഴത്തില്‍ പഠിച്ചറിഞ്ഞ ഭക്തശ്രേഷ്ഠ രായ ഇത്തരം പണ്ഢിതന്മാര്‍ക്ക് ജീവിതത്തില്‍ വല്ലപ്പോഴും ആഘോഷിച്ച് പുണ്യം നേടിയാല്‍ മാത്രം പോര, ലോകാന്ത്യം വരെ ഭക്തന്മാരുടെ മൌലിദ് സദസ്സുകളില്‍ പാരാ യണം ചെയ്യപ്പെടുന്നത് തങ്ങള്‍ വിരചിച്ച മൌലിദ് ഗ്രന്ഥങ്ങളായിരിക്കണമെന്നു കൂടി ആഗ്രഹമുണ്ടായിരുന്നു.
മൌലിദ് ആചരിക്കുന്ന സാധാരണ മുസ്ലിം വിശ്വാസി ഇക്കാര്യം മാത്രം ചിന്തിച്ചാല്‍ മൌലിദാഘോഷത്തിന്റെ പ്രാമാണിക പിന്തുണ എത്ര മാത്രം ശക്തമാണെന്നു ബോധ്യപ്പെ ടുന്നതാണ്.
(1) ഹിജ്റാബ്ദം 597 ല്‍ വിയോഗമടഞ്ഞ അല്‍ഹാഫിള് അബ്ദുറഹ്മാന്‍ അബുല്‍ ഫറഹ് ഇബ്നുല്‍ജൌസി(റ). അദ്ദേഹം രചിച്ച അല്‍ അറൂസ് എന്ന മൌലിദ് ഗ്രന്ഥം സുപ്രസിദ്ധ മാണ്. ഈജിപ്തിലും മററും പലതവണ ഇത് മുദ്രണം ചെയ്തിട്ടുണ്ട്.
(2) ഹിജ്റാബ്ദം 633 ല്‍ വിയോഗമടഞ്ഞ അല്‍ ഹാഫിള് അബുല്‍ ഖത്ത്വാബ് ഇബ്നു അലി മുഹമ്മദ് ഇബ്നു ദിഹ്യ: അല്‍ കല്‍ബി(റ). അത്തന്‍വീര്‍ ഫീ മൌലിദില്‍ ബശീരി ന്നദീര്‍ എന്നാണ് ഇദ്ദേഹം രചിച്ച മൌലിദിന്റെ പേര്. മൌലിദ് ഗ്രന്ഥം എന്നതിലുപരി പ്രവാചക ചരിത്രത്തിലെ ഒരാധികാരിക റഫറന്‍സായും ഈ വിശിഷ്ട ഗ്രന്ഥം ഗണിക്ക പ്പെടുന്നു. നീതിമാനായ മുളഫര്‍ രാജാവിന്റെ മൌലിദ് സദസ്സില്‍ പാരായണം ചെയ്യപ്പെടു വാനുദ്ദേശിച്ച് രചിക്കപ്പെട്ടതാണിത്.
(3) അല്‍ ഹാഫിള് അബുല്‍ ഖൈര്‍ ശംസുദ്ദീന്‍ മുഹമ്മദ് അല്‍ ജസ്രീ(റ). ഹിജ്റാബ്ദം 660 ല്‍ നിര്യാതനായ ഇദ്ദേഹം പ്രമുഖ ഖുര്‍ആന്‍ പാരായണശാസ്ത്ര വിദഗ്ധന്‍ കൂടിയാണ്. ഉര്‍ഫുത്തഅ്രീഫ് ബില്‍ മൌലിദില്‍ ശരീഫ് എന്നാണ് ജസ്രിയുടെ ഗ്രന്ഥത്തിന്റെ നാമം.
(4) അല്‍ ഹാഫിള് ഇമാദുദ്ദീന്‍ ഇസ്മാഈല്‍ ഉമര്‍ ഇബ്നു കസീര്‍(റ). ഹിജ്റഃ 774 ല്‍ നിര്യാതനായ ഇമാം ഇബ്നു കസീര്‍(റ) പ്രമുഖ ഹദീസ് പണ്ഢിതനും, ഖുര്‍ആന്‍ വ്യാ ഖ്യാതാവും ചരിത്ര വിശാരദനുമൊക്കെയാണ.് ഇമാം ഇബ്നു തീമിയ്യയുടെ ശിഷ്യനായ ഇദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ ചില ആധുനിക മുസ്ലിം വിഭാഗങ്ങള്‍ക്ക് കൂടുതല്‍ സ്വീകാ ര്യമാണ്. ഇദ്ദേഹം രചിച്ച മൌലിദുനബവിയ്യ പ്രസിദ്ധമാണ്. ഡോ: സ്വലാഹുദ്ദീന്‍ അല്‍ മുന്‍ജിദിന്റെ ടിപ്പണിയോടുകൂടി ഈ ഗ്രന്ഥം പ്രസിദ്ധീകൃതമായിട്ടുണ്ട്.
(5) പില്‍ക്കാലത്ത്, പ്രസിദ്ധ യമനീ പണ്ഢിതനായ അസ്സയ്യിദ് മുഹമ്മദ് ബിന്‍സാലിം ബിന്‍ ഹഫീള്, ഇബ്നു കസീറി(റ)ന്റെ മൌലിദ് ഗ്രന്ഥത്തിനു പദ്യാവിഷ്കാരം നടത്തുകയും വ്യാഖ്യാനിക്കുകയും ചെയ്യുകയുണ്ടായി. ഹി: 1387 ല്‍ സിറിയയില്‍ നിന്നു ഡോ: മു ഹമ്മദ് അലവി അല്‍മാലിക്കിയുടെ ടിപ്പണി സഹിതം ഇത് പ്രസിദ്ധീകരിക്കപ്പെട്ടു.
(6) ഹിജ്റാബ്ദം 808 ല്‍ വിയോഗമടഞ്ഞ അല്‍ഹാഫിള് അബ്ദുല്‍ റഹിം അല്‍ ഇറാഖി(റ). ഇദ്ദേഹത്തിന്റെ മൌലിദിന്റെ പേര് അല്‍ മൌലിദുല്‍ ഹനിയ്യ എന്നത്രെ. ഇമാം ഇ ബ്നു ഫഹദ്(റ), അല്‍ഹാഫിള് ജലാലുദ്ദീന്‍ സുയൂത്വി(റ) എന്നിവര്‍ ഈ മൌലിദ് ഗ്രന്ഥ ത്തെ പ്രശംസിച്ചിട്ടുണ്ട്.
(7) ഹിജ്റാബ്ദം 842ല്‍ മരണമടഞ്ഞ അല്‍ഹാഫിള് മുഹമ്മദുബ്നു അബീബക്റ് അല്‍ ഖീസി അദ്ദിമിശ്ഖി(റ). ഇമാം ഇബ്നുതീമിയ്യയുടെ അനുയായിയും അദ്ദേഹത്തിന്റെ നയാദര്‍ശങ്ങളുടെ പ്രചാരകനുമായ ഇദ്ദേഹം, മൌലിദ് വിഭാഗത്തില്‍ രചിച്ച ജാമിഉല്‍ ആസാര്‍ ഫീമൌലിദിന്നബിയ്യില്‍ മുഖ്താര്‍, മൌരിദുല്‍ സ്വാദീ ഫീ മൌലിദില്‍ ഹാദീ എ ന്നിവ പ്രസിദ്ധങ്ങളാണ്.
(8) ഇമാം അല്‍ഹാഫിള് മുഹമ്മദ് അബ്ദുറഹ്മാന്‍ അല്‍ സഖാവി(റ). (മരണം ഹിജ്റ 902) ഇമാം സഖാവി(റ)യുടെ അല്‍ഫഖ്റുല്‍ അലവിയ്യി ഫില്‍ മൌലിദിന്നബവിയ്യി എന്ന മൌലിദ് കിതാബ് ഈ രംഗത്തെ പ്രമുഖ കൃതിയാണ്.
(9) അല്‍ഹാഫിള് വജീഹുദ്ദീന്‍ അല്‍ശൈബാനീ ഇബ്നുദ്ദബീഅ്(റ) (മരണം ഹി; 944) ഹദീസ് വിജ്ഞാനീയത്തില്‍ അഗ്രേസരനായ ഇമാം ഇബ്നുദബീഅ്(റ) നൂറിലധികം തവണ സ്വഹീഹുല്‍ ബുഖാരി പൂര്‍ണ്ണമായി ദര്‍സ് നടത്തിയിട്ടുണ്ട്. ഇദ്ദേഹം രചിച്ച അല്‍ മൌലദുന്നബവിയ്യിന് ഡോ:മുഹമ്മദ് അലവി മാലിക്കി ടിപ്പണി ചെയ്തിട്ടുണ്ട്.
(10) ഹി: 911ല്‍ ദിവംഗതനായ പ്രസിദ്ധ ചരിത്രപണ്ഢിതന്‍ ഇമാം അസ്സയ്യിദ് അലീ സൈനുല്‍ ആബിദീന്‍ അല്‍സംഹുദി(റ). വിശ്രുത മദീനാ ചരിത്ര കൃതിയായ അല്‍വഫാഉല്‍ വഫായുടെ കര്‍ത്താവുകൂടിയായ ഇമാം സംഹുദി(റ) രചിച്ച മൌലിദ് ഗ്രന്ഥമാണ് അല്‍ മവാരിദുല്‍ ഹനിയ്യ ഫീ മൌലിദി ഖൈരില്‍ ബരിയ്യ.
(11) ഹിജ്റാബ്ദം 974ല്‍ വിയോഗം വരിച്ച ഖാത്തിമത്തുല്‍ മുഹഖിഖീന്‍ ഇമാം ഇബ്നു ഹജറുല്‍ ഹൈത്തമി(റ). ശാഫിഈ കര്‍മ്മശാസ്ത്രത്തിലെ മഹാ പണ്ഢിതനായ ഇദ്ദേഹം രചിച്ച രണ്ടു മൌലിദ് ഗ്രന്ഥങ്ങള്‍ സുപ്രസിദ്ധമാണ്. 1) ഇത്മാമുന്നിഅ്മ 2) അല്‍ നിഅ്മതുല്‍കുബ്റ അലല്‍ ആലം ഫീ മൌലിദി സയ്യിദി വുല്‍ദി ആദം.
രണ്ടാമത്തെ മൌലിദ് കിത്താബിനു പ്രശസ്ത ഇമാം ഇബ്രാഹീമുല്‍ ബാജുരി(റ) തുഹ്ഫ തുല്‍ ബഷര്‍ ഫീ മൌലിദി ഇബ്നി ഹജര്‍ എന്ന പേരില്‍ വ്യാഖ്യാനമെഴുതിയിട്ടുണ്ട്.
(12) ഹിജ്റാബ്ദം 1014ല്‍ നിര്യാതനായ ഇമാമുല്‍മുഹദ്ദിസ് നുറുദ്ദീന്‍ മുല്ലാ അലിയ്യുല്‍ ഖാരീ(റ). ഹനഫീ കര്‍മ്മശാസ്ത്രജ്ഞന്‍ കൂടിയായ ഇദ്ദേഹം പ്രഗത്ഭനായ ഹദീസ് ശാ സ്ത്ര നിരൂപകനായിരുന്നു. ശൌക്കാനി ഇദ്ദേഹത്തെ സര്‍വ്വ വിജ്ഞാന വല്ലഭന്‍ എന്നു പ്ര ശംസിച്ചിട്ടുണ്ട്. ഇദ്ദേഹം രചിച്ച മൌലിദു ഗ്രന്ഥത്തിന്റെ പേര് അല്‍ മൌലിദുല്‍ റവിയ്യി ഫീ മൌലിദിന്നബവിയ്യി എന്നാണ്.
(13) ഹിജ്റാബ്ദം 977 ല്‍ വിയോഗമടഞ്ഞ ഇമാം മുഹമ്മദ് ഖത്വീബുല്‍ ശര്‍ബീനി(റ). ശാഫിഈ കര്‍മ്മ ശാസ്ത്രപടുവായ ഇദ്ദേഹം അമ്പത് പുറങ്ങള്‍ മാത്രമുള്ള ചെറിയൊരു മൌലിദ് ഗ്രന്ഥം രചിച്ചിട്ടുണ്ട്.
(14) ഹിജ്റാബ്ദം 1177 ല്‍ വിയോഗമടഞ്ഞ അല്ലാമാ സയ്യിദ് ജഅ്ഫര്‍ അബ്ദുല്‍ കരീം അല്‍ ബര്‍സന്‍ജീ(റ). മൌലിദുല്‍ ബര്‍സന്‍ജീ എന്ന പേരില്‍ ലോക പ്രസിദ്ധമായ ഈ മൌലിദ് ഗ്രന്ഥമാണ് അറബ് നാടുകളില്‍ അധികവും പാരായണം ചെയ്യാറ്. ആഫ്രിക്കന്‍ നാടുകളില്‍ പോലും ഈ മൌലിദ് ഗ്രന്ഥം മന:പാഠമുള്ള നിരവധി സാധാരണ മുസ്ലിം ഭക്തജനങ്ങളെ കാണാന്‍ കഴിയും.
ഹിജ്റ: 1299ല്‍ ദിവംഗതനായ ശൈഖ് അബ്ദുല്ലാഹ് ബഅ്ലീശ്(റ) ഈ മൌലിദ് കിത്താ ബിനെ വ്യാഖ്യാനിച്ച് അല്‍ ഖൌലുല്‍ മുന്‍ജീ എന്നൊരു ഗ്രന്ഥം രചിക്കുകയുണ്ടായി. ലോകത്തിന്റെ പല ഭാഗങ്ങളില്‍ മുദ്രണം ചെയ്യപ്പെട്ട മൌലിദുല്‍ ബര്‍സന്‍ജീ അത്യപൂര്‍വ്വ സ്വീകാര്യത നേടിയ പവിത്ര ഗ്രന്ഥമാണ്.
ഇമാം ബര്‍സന്‍ജിയുടെ പൌത്രനായ സയ്യിദ് സൈനുല്‍ ആബിദീന്‍(റ) മൌലിദുല്‍ ബര്‍ സന്‍ജിയെ 198 വരികളിലായി പദ്യാവിഷ്ക്കാരം ചെയ്തിരിക്കുന്നു.
(15) അല്ലാമാ അബുല്‍ ബറകാത്ത് അഹ്മദ് ദര്‍ദീര്‍(റ) (മരണം ഹി: 1201) രചിച്ച ഹ്രസ്വമായ മൌലിദുദ്ദര്‍ദീര്‍ ഈജിഷ്യന്‍ നാടുകളില്‍ പ്രസിദ്ധമാണ്. ശൈഖുല്‍ ഇസ്ലാം ഇമാം ഇബ്റാഹീമുല്‍ ബാജുരി(റ) (മരണം 1277) ഇതിന് വ്യാഖ്യാനം രചിച്ചിട്ടുണ്ട്.
(16) ശൈഖ് അബ്ദുല്‍ ഹാദീ നജാ അല്‍ അബ്യാരീ അല്‍മിസ്വ്രീ(റ) (മരണം ഹി: 1305) രചിച്ച മൌലിദുല്‍ അബ്യാരി ഒരു ലഘുകൃതിയാണ്.
(17) ആത്മ ജ്ഞാനിയും സുപ്രസിദ്ധ ഹദീസ് പണ്ഢിതനുമായ ഇമാം അസ്സയ്യിദ് മുഹമ്മദ് ബിന്‍ ജഅ്ഫര്‍ അല്‍ കത്താനീ(റ) (മരണം ഹി: 1345) രചിച്ച അല്‍യുമ്നു വല്‍ ഇസ്ആദ് മൊറോക്കോ നാടുകളില്‍ പ്രചുര പ്രചാരം നേടിയ മൌലിദ് കൃതിയാണ്. 60 പുറങ്ങള്‍ മാത്രമുള്ള ഈ ഗ്രന്ഥം ഹി: 1345ല്‍ തന്നെ മൊറോക്കോയില്‍ മുദ്രണം ചെയ്യപ്പെട്ടിട്ടുണ്ട്.
(18) പ്രഗത്ഭ പണ്ഢിതനും കവിയും പ്രവാചക പ്രേമിയും നിരവധി ഗ്രന്ഥങ്ങളുടെ കര്‍ ത്താവുമായ അല്ലാമാ ശൈഖ് യൂസുഫ് ബിന്‍ ഇസ്മാഈല്‍ അല്‍ നബ്ഹാനി(റ) (മരണം. ഹി: 1350) രചിച്ച ജവാഹിറുല്‍ നള്ം ഫീ മൌലിദിശ്ശഫീഅ് എന്ന വിശിഷ്ട കൃതി ബൈറൂ ത്തില്‍ പല തവണ അച്ചടിച്ചിട്ടുണ്ട്.
അറബ് മുസ്ലിം നാടുകളില്‍ പ്രശസ്തമായ ഏതാനും മൌലിദ് ഗ്രന്ഥങ്ങളുടെ പേരു വിവരങ്ങള്‍ മാത്രമാണ് ഇവിടെ പരാമര്‍ശിച്ചത്. ഇതില്‍ തുടക്കത്തില്‍ പരിചയപ്പെടു ത്തിയ എട്ട് മൌലിദ് ഗ്രന്ഥങ്ങളുടെ കര്‍ത്താക്കളും ഹദീസ് വിജ്ഞാനത്തില്‍ അല്‍ ഹാ ഫിള് പദവിയില്‍ അറിയപ്പെട്ടവരത്രെ!