മുഹമ്മദ് നബി (സ്വ) യെക്കുറിച്ചുള്ള പടിഞ്ഞാറന്‍ സമീപനത്തെപററി മതമെന്ന നിലയിലും രാഷ്ട്രീയ വ്യവസ്ഥ എന്ന നിലയിലും ഇസ്ലാം ലോകത്തിനുമേല്‍ ചെലുത്തിയ സ്വാധീനത്തിന് ആനുപാതികമായിട്ടില്ല, അതിന്റെ പ്രവാചകനായ മുഹമ്മദ് നബിക്ക് ചരിത്രം നല്‍കിയ സ്ഥാനം. എന്നു മാത്രമല്ല വലിയൊരളവോളം കറുത്ത ചായങ്ങളാലാണ് ചിത്രീകരിക്കപ്പെട്ടത് എന്നു പോലും പറയാം. മററു രണ്ടു പ്രബല മതങ്ങളായ ക്രിസ്തു മതത്തിന്റെയും ബുദ്ധ മതത്തിന്റേയും നേതാക്കളായ യേശുവിനും ശ്രീ ബുദ്ധനും ലോകം കല്‍പിച്ചു നല്‍കിയ സ്ഥാനത്തിന് നേര്‍വിപരീതത്തിലാണ് നബിയെ പ്രതിഷ്ഠിച്ചിട്ടുള്ളത്. നബിയുടെ ജീവിതത്തിന്നും സന്ദേശങ്ങള്‍ക്കും മീതെ കരിവീഴ്ത്താനുള്ള ആസൂത്രിത നീക്കങ്ങള്‍ ഉണ്ടായിരുന്നു എന്നത് ശരിയാണ്. പാശ്ചാത്യ – ക്രിസ്തീയ സ്രോതസ്സുകളിലൂടെയാണ് ഈ നബിനിന്ദ പലപ്പോഴും പുറത്ത് വന്നത്. പടിഞ്ഞാറന്‍ ക്രിസ്തീയ സദസ്സുകളും, പൌരസ്ത്യ ഇസ്ലാമിക സംസ്കൃതിയും തമ്മില്‍ വാളു കൊണ്ടും വാക്കു കൊണ്ടും നിരന്തരമായി നടത്തിയ ഏററു മുട്ടലുകളുടെ പശ്ചാത്തലത്തില്‍ മുഹമ്മദ് നബിയോടുള്ള ശത്രുത സ്വാഭാവികമാണ്. പാശ്ചാത്യന്‍ ക്രൈസ്തവത നേരിഠണ്ടിെ വന്ന ഏററവും ശക്തമായ ശത്രുവായിരുന്നുവല്ലോ ഇസ്ലാം. അതിനാല്‍ ആ മതത്തിന്റെ പ്രവാചകന്‍ പടിഞ്ഞാറിന്ന് കപടനും കള്ളം പറയുന്നവനും ലൈംഗിക വൈകൃതങ്ങളുടെ ഉടമയും മന്ത്രവാദിയും മറ്റുമായി മാറി എന്നു വെച്ചാല്‍ മതി.
അതേ സമയം ഇസ്ലാമിനേയും നബിയേയും മനസ്സിലാക്കുന്നതിന്ന് ആത്മാര്‍ത്ഥമായ ശ്രമം നടത്തുകയും എന്നാല്‍ തങ്ങളുടെ അന്വേഷണത്തിന്റെ പാതയില്‍ വ്യതിചലിച്ചുപോവുകയും ചെയ്ത പാശ്ചാത്യ പണ്ഢിതരുണ്ട്. അതിന്ന് പ്രധാന കാരണം കിഴക്കിന്നും പടിഞ്ഞാറിന്നുമിടയില്‍ ഉയര്‍ന്നു നിന്ന മതിലാണ്. പാശ്ചാത്യ മൂല്യങ്ങള്‍ക്കും ക്രിസ്തീയ ജീവിത ബോധത്തിന്നും അനുസരിച്ചാണ് അവര്‍ അറബ് ഗോത്ര ജീവിതത്തേയും ആ ജീവിതത്തില്‍ നിന്ന് പ്രവാചകന്‍ കിളിര്‍പ്പിച്ചെടുത്ത ഇസ്ലാമിക മൂല്യങ്ങളേയും പഠന വിധേയമാക്കിയത്; തീര്‍ച്ചയായും അവര്‍ക്ക് അറേബ്യ ഒരു അറിയപ്പെടാത്ത ഭൂഖണ്ഡമായിരുന്നു, അവിടുത്തെ ജനത തങ്ങളുടെ സങ്കല്‍പങ്ങള്‍ക്കതീതരും അവരുടെ പ്രവാചകന്‍ തങ്ങള്‍ക്ക് പിടികിട്ടാത്ത മനുഷ്യനുമായിരുന്നു. അറേബ്യന്‍ ജീവിതത്തിന്റെ സാമൂഹ്യ സാമ്പത്തിക പ്രതലങ്ങള്‍ പടിഞ്ഞാറിന്ന് തികച്ചും അപരിചിതമായി വര്‍ത്തിച്ചു. ഇസ്ലാം ഒരു മഹാശക്തിയായിത്തീരുകയും പടിഞ്ഞാറന്‍ നാഗരികതയുടെമേല്‍ സ്വന്തം സംസ്കൃതിയുടെ മികവുപയോഗിച്ച് ആ ശക്തി കടന്നാക്രമണം നടത്തുകയും ചെയ്തപ്പോള്‍ പാശ്ചാത്യ ലോകം അമ്പരന്നു പോയി എന്നതാണ് നേര്; തങ്ങള്‍ ശീലിച്ച ജീവിത ശൈലിയില്‍ നിന്നും കണ്ടു പഴകിയ മൂല്യ വ്യവസ്ഥയില്‍ നിന്നും തീര്‍ത്തും വിഭിന്നമായിരുന്നു ഇസ്ലാമിന്റെ രീതി. അത് ഉള്‍ക്കൊള്ളാന്‍ കഴിയാതിരുന്ന പടിഞ്ഞാറന്‍ നാഗരികത ഇസ്ലാമിനെ പ്രാകൃതം എന്നെഴുതിത്തള്ളുകയാണ് ചെയ്തത്. നിലവിലുള്ള സദാചാര മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ ചിന്തിക്കുമ്പോള്‍ മാതൃകാ യോഗ്യമല്ല മുഹമ്മദിന്റെ ജീവിതം എന്ന നിഗമനത്തിലേക്ക് എച്ച്.ജി. വെല്‍സിനെപ്പോലെയുള്ള ഒരു ചരിത്രകാരനെ നയിച്ചത് ഈ അവസ്ഥയാണെന്ന് പറയാം.
ആദ്യ കാലത്ത് പാശ്ചാത്യ എഴുത്തുകാര്‍ മുഹമ്മദ് നബിയെ ശത്രുതയോടെയാണ് സമീപിച്ചത് എന്നാണ് സാമാന്യേന നിരീക്ഷിക്കപ്പെടുന്നത്. ഡിവൈന്‍ കോമഡിയില്‍ മഹാകവി ദാന്റെ നബിയെ നരകത്തില്‍ കണ്ടെത്തിയല്ലോ. ഈ കണ്ടെത്തല്‍ ഒരു കവിയുടെ ഭാവന മാത്രമല്ല, പടിഞ്ഞാറന്‍ നാടുകള്‍ മുഹമ്മദ് നബിയെക്കുറിച്ചു വച്ചു പുലര്‍ത്തിയിരുന്ന സങ്കല്‍പങ്ങളുടെ പൊതുരൂപം കൂടിയാണ്. നബിയോടുള്ള പാശ്ചാത്യ വിരോധത്തിന്റെ ഈ പശ്ചാത്തലം പിന്നീട് പല ഓറിയന്റലിസ്റ്റ് എഴുത്തുകാരും പഠന വിധേയമാക്കിയിട്ടുണ്ട്. മുസ്ലിംകള്‍ മുഹമ്മദ് നബിയെ, മഹാനായ പ്രവാചകന്‍ എന്ന നിലയില്‍ വളരെയധികം ഔന്നത്യത്തില്‍ പ്രതിഷ്ഠിക്കുമ്പോഴാണ് അദ്ദേഹം തീരെ അഭിമതനല്ലാത്ത വ്യക്തിയായി ചിത്രീകരിക്കപ്പെടുന്നത് എന്നോര്‍ക്കണം. ഇസ്ലാംമത വിശ്വാസികള്‍ നബിയെ ‘സൃഷ്ടികളില്‍ വെച്ച് ഏററവും ശ്രേഷ്ഠന്‍’ (അശ്റഫുല്‍ ഖല്‍ഖ്) ആയി ഗണിക്കുന്നത് വിശ്വാസപരമായ കാരണങ്ങളാണ്. ഇസ്ലാമിക മൂല്യങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം ശ്രേഷ്ടനായ മനുഷ്യനാവുന്നത്. നബിയോടുള്ള പാശ്ചാത്യ വിരോധത്തിനും ഇതേ രീതിയിലുള്ള ചില മാനങ്ങളുണ്ട്. പടിഞ്ഞാറന്‍ ക്രിസ്തീയ മൂല്യങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം അഭികാമ്യനല്ലാതാവുന്നത്. രണ്ടു കൂട്ടരും നബിയെ വിലയിരുത്തുന്നത് വിശ്വാസാധിഷ്ടിതമായ മാനദണ്ഡങ്ങളാലാണെന്ന് വ്യക്തം.
എന്നാല്‍ വിശ്വാസികളുടേതല്ലാത്ത അളവുകോലുകള്‍കൊണ്ട് പ്രവാചകനെ വിലയിരുത്താന്‍ ശ്രമിച്ച രചനകളും ഓറിയന്റലിസ്റ്റുകളുടേതായുണ്ട്്. ഓറിയന്റലിസ്റ്റ് പാഠങ്ങളില്‍ ഇസ്ലാം വിരോധം നിറഞ്ഞു നില്‍ക്കുന്നതിന്റെ പശ്ചാത്തലം വിശദമാക്കുവാന്‍ ഇവരില്‍ പലരും ശ്രമിക്കുകയുണ്ടായി. പത്തൊമ്പതാം നൂറ്റാണ്ടില്‍ ചരിത്രം സൃഷ്ടിച്ച യുഗപുരുഷന്മാരെപ്പററി ഇംഗ്ളീഷ് ചരിത്രകാരനായ തോമസ് കാര്‍ലൈല്‍ നടത്തിയ പഠനത്തില്‍ മുഹമ്മദ് നബിക്ക് നല്‍കിയ ഉന്നതസ്ഥാനമാണ് പാശ്ചാത്യ ലോകത്ത് നബി പഠനങ്ങളില്‍ ദിശാ മാററം സൃഷ്ടിച്ചത്. പ്രവാചകനെ നിഷ്പക്ഷമായി വിലിയിരുത്താനുള്ള ശ്രമങ്ങള്‍ പിന്നീട് നടന്നു. എങ്കിലും മുഹമ്മദെന്ന പരിഷ്കര്‍ത്താവിനെ അത്ര എളുപ്പത്തില്‍ അംഗീകരിക്കുന്നതില്‍ നിന്ന് പടിഞ്ഞാറന്‍ നാടുകളെ തടയുന്ന ചില നിര്‍ബന്ധിതാവസ്ഥകളുണ്ടായിരുന്നു. അമേരിക്കയിലെ ജോര്‍ജ്ജ് ടൌണ്‍ യൂണിവേഴ്സിററിയിലെ മുസ്ലിം-ക്രിസ്ത്യന്‍ അണ്ടര്‍ സ്റ്റാന്റിംഗിന്റെ ഡിറക്ടറായ ജോണ്‍ എല്‍.എസ്പോസിറേറാ രചിച്ച ‘ഇസ്ലാം നേര്‍ വഴി’ (കഹെമാ ഠവല ൃമശഴവ ുമവേ) എന്ന കൃതി ഈ നിര്‍ബന്ധിതാവസ്ഥകളെക്കുറിച്ച് സവിശദം പ്രതിപാദിക്കുന്നുണ്ട്. ക്രിസ്ത്യന്‍ ലോകവുമായും ജൂത സമൂഹവുമായും ഇസ്ലാമിനുള്ള ചരിത്ര പരമായ മത രാഷ്ട്രീയ ബന്ധം എക്കാലത്തും ശക്തമായിരുന്നുവെന്നും അത് തെററിദ്ധാരണകള്‍ക്കും സംഘട്ടനങ്ങള്‍ക്കും വഴിവെച്ചിട്ടുണ്ടെന്നുമാണ് എസ്പോസിറേറാ നിരീക്ഷിക്കുന്നത്. ഈ ധാരണകളുടെ പശ്ചാത്തലത്തിലാണ് നബി പലപ്പോഴും വിലയിരുത്തപ്പെടുന്നത്. അതായത് സെപ്തംബര്‍ 11 ന്റെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണവും ത്വാലിബാനും ഫലസ്തീനും വിമോചന പോരാട്ടവും ശിരോവസ്ത്രമണിയാനുള്ള ഫ്രഞ്ച് മുസ്ലിം പെണ്‍കുട്ടികളുടെ പോരാട്ടവും മറ്റും സൃഷ്ടിക്കുന്ന സാമൂഹ്യ സംഘര്‍ഷങ്ങള്‍ പോലും ഇസ്ലാമിന്റെയും നബിയുടേയും പ്രതിഛായയെ ബാധിച്ചേക്കും എന്നര്‍ത്ഥം. ഉസാമാ ബിന്‍ലാദന്റെ രൂപത്തിലാവാം പാശ്ചാത്യന്‍ മനസ്സ് ഇപ്പോള്‍ നബിയെ കാണുന്നത്. പ്രാകൃതനായ അറബ് ഗോത്ര വര്‍ഗ്ഗക്കാരന്റെ വേഷത്തില്‍ പണ്ടു കാലത്ത് ദര്‍ശിച്ചപോലെ തന്നെയാണിത്. യഥാര്‍ത്ഥ്യങ്ങളല്ല, കാഴ്ചപ്പാടുകളാണ് നബിയെ വിലയിരുത്തുന്നതിന്റെ അടിസ്ഥാനമെന്ന് ചുരുക്കം.
നബിയെക്കുറിച്ചുള്ള പല പാശ്ചാത്യന്‍ രചനകള്‍ക്കും മറെറാരു പരിമിതിയുണ്ട്. ഇസ്ലാം മതത്തില്‍ ആകൃഷ്ടരാവുകയോ പിന്നീട് മുസ്ലിമായിത്തീരുകയോ ചെയ്ത ഒട്ടേറെപ്പേര്‍ ഇസ്ലാമിനെപ്പററിയും നബിയെപ്പററിയും എഴുതിയ രചനകളിലാണിത് കാണുക. മുഹമ്മദ് അസദ്, ജെഫ്രി ലാംഗ്, മുറാദ് ഹോഫ്മാന്‍ തുടങ്ങിയവര്‍ ഈ ഗണത്തില്‍ പെടും. തങ്ങളുടെ വൈകാരികമായ അഭിനിവേശങ്ങളുടെയും വ്യക്തിപരമായ മതാനുഭവങ്ങളുടെയും അടിസ്ഥാനത്തിലാണ് അവര്‍ നബിയെ സമീപിക്കുന്നത്. വസ്തു നിഷ്ഠമായിക്കൊള്ളണമെന്നില്ല അവര്‍ വരച്ചുവെക്കുന്ന ചിത്രങ്ങള്‍. കടുത്ത ചായങ്ങളില്‍ വരച്ച ഇത്തരം നബി ചിത്രങ്ങളും പാശ്ചാത്യന്‍ രചനകളില്‍ കാണാം.
പ്രവാചക ജീവിതത്തെ വിമര്‍ശനാത്മകമായി വിലയിരുത്തുന്നതിലൂടെ ഇസ്ലാമിന്റെ ദൌത്യത്തെത്തന്നെ പഠന വിധേയമാക്കുന്ന ഓറിയന്റലിസ്റ്റ് രചനകള്‍ ധാരാളം കാണാം. നബിയുടെ ജീവിതം തന്നെയായിരുന്നു അദ്ദേഹത്തിന്റെ സന്ദേശവുമെന്ന് ഈ പഠനങ്ങള്‍ എടുത്തുകാട്ടുന്നു. സ്വന്തം ജീവിതത്തിലൂടെ അദ്ദേഹം അറേബ്യയിലെ പ്രാകൃത മൂല്യങ്ങളെ നിരാകരിച്ചു. ഈ യത്നത്തില്‍ അദ്ദേഹം ആദ്യം ചെയ്തത് ആറാം നൂറ്റാണ്ടിലെ അറേബ്യയില്‍ നില നിന്നിരുന്ന ദൈവ സങ്കല്പം പൊളിച്ചെഴുതുകയാണ്. ബഹുദൈവ വിശ്വാസികളായിരുന്നു അറബികള്‍. നബി അവരെ പ്രപഞ്ചത്തിന്റെ സ്രഷ്ടാവും നിയന്താവും രക്ഷിതാവുമായ ഏകദൈവത്തെക്കുറിച്ചു പഠിപ്പിച്ചു. ഏകനും അതുല്യനുമായ ഈ ദൈവം മാത്രമാണ് ആരാധനക്ക് അര്‍ഹനെന്നും മനുഷ്യര്‍ ദൈവത്തിന്റെ വിനീത ദാസന്മാരാണെന്നുമുള്ള ആശയത്തിലൂടെ, ചില നിയന്ത്രണങ്ങള്‍ക്കും പെരുമാററ സംഹിതകള്‍ക്കും വിധേയരാണ് മനുഷ്യര്‍ എന്നു സ്ഥാപിക്കുകയാണ് നബി ചെയ്തത്. അതോടെ ദൈവ സങ്കല്‍പം ജീവിത രീതിയെ നിയന്ത്രിക്കുന്ന ഘടകം കൂടി ആയിത്തീര്‍ന്നു. ദൈവത്തെക്കുറിച്ച് നിലനില്‍ക്കുന്ന പ്രാകൃതവും അശാസ്ത്രീയവുമായ സങ്കല്‍പങ്ങള്‍ തിരുത്തുകയാണ് മുഹമ്മദ് (സ്വ) ചെയ്തത്. ഈ തിരുത്തലിലൂടെ മനുഷ്യരുടെ ജിവിതത്തിനും തിരുത്തലുകളുണ്ടായി. വില്യം മൂര്‍ ‘ലൈഫ് ഓഫ് മുഹമ്മദി’ല്‍ നബിയെ വിലയിരുത്തുന്നത് ഈ അര്‍ത്ഥത്തിലാണ്. ദൈവത്തിന്റെയും മനുഷ്യരുടേയുമിടയിലെ മതില്‍ കെട്ടുകള്‍ തകര്‍ത്ത വ്യക്തി എന്ന നിലയിലാണ് മുഹമ്മദ് നബിക്ക് മൂര്‍ കല്‍പിച്ചു നല്‍കിയ പ്രസക്തി. ണലലൃിെേ അംമസലിശിഴ ീള കഹെമാ എന്ന കൃതിയില്‍ ലോര്‍ഡ് ഹെഡ്ലി നബിക്ക് നല്‍കുന്ന സ്ഥാനവും ഇതേ അര്‍ത്ഥത്തില്‍ തന്നെ. സരളമായ രീതികളിലൂടെ വിശ്വാസിക്ക് ദൈവമാര്‍ഗത്തിലുള്ള തടസ്സങ്ങള്‍ നീക്കിക്കൊടുത്തതാണ് മുഹമ്മദിന്റെ പാഠങ്ങളിലെ ഉദാത്തമായ സന്ദേശമെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു.
പ്രശസ്ത നാടകകൃത്തായ ജോര്‍ജ്ജ് ബര്‍ണാര്‍ഡ്ഷാ മുഹമ്മദ് നബിയെ വിലയിരുത്തുന്നതും അദ്ദേഹം പ്രചരിപ്പിച്ച മതത്തിന്റെ ചൈതന്യത്തിന്റെ പശ്ചാത്തലത്തിലാണ് (ഠവല ഏലിൌശില കഹെമാ). നബി ബര്‍ണാര്‍ഡ്ഷാക്ക് ഒരത്ഭുത മനുഷ്യനായിരുന്നു. അദ്ദേഹത്തെ മനുഷ്യ വംശത്തിന്റെ മോചകനായി പരിഗണിക്കണമെന്നാണ് ഷായുടെ അഭിപ്രായം. ഷാ ഇത്ര കൂടിപ്പറഞ്ഞു: “അദ്ദേഹത്തെപ്പോലെയുള്ള ഒരാള്‍ ആധുനിക ലോകത്തിന്റെ സമസ്താധികാരങ്ങളും ഏറെറടുത്താല്‍ നമുക്ക് ഏററവും ആവശ്യമായ സമാധാനവും സന്തോഷവും നിലനില്‍ക്കുന്ന തരത്തില്‍ ലോകത്തിലെ എല്ലാ പ്രശ്നങ്ങളും വിജയ പൂര്‍വം കൈകാര്യം ചെയ്യപ്പെട്ടേനെ.” നബിയെ അദ്ദേഹത്തിന്റെ മത സത്തയില്‍ നിന്ന് വേര്‍ തിരിച്ചു നിര്‍ത്തിയല്ല ബര്‍ണാര്‍ഡ്ഷാ ദര്‍ശിച്ചത്; മതത്തില്‍ നിന്ന് വേറിട്ട് നബിക്ക് മറെറാരസ്തിത്വം അദ്ദേഹം കല്‍പിക്കുന്നില്ല.
മനുഷ്യ ചരിത്രത്തെ സ്വാധീനിച്ച നൂറു പ്രമുഖ വ്യക്തികളെപ്പററിയുള്ള പഠനങ്ങളുടെ സമാഹാരമാണ് മൈക്കള്‍ എച്ച് ഹാര്‍ട്ടിന്റെ ‘നൂറ് പേര്‍ : ചരിത്രത്തെ ഏററവും സ്വാധീനച്ചവരുടെ ക്രമം’ (ഠവല ഔിറൃലറ അ ൃമിസശിഴ ീള വേല ാീ ശിളഹൌലിശേമഹ ുലൃീി ശി ഒശീൃ്യ) എന്ന കൃതി. അത്ഭുതകരമെന്ന് പറയട്ടെ മുഹമ്മദ് നബിക്കാണ് ഇദ്ദേഹം ഒന്നാം സ്ഥാനം നല്‍കുന്നത്. യേശു മൂന്നാമനായും കാറല്‍മാര്‍ക്സ് പതിനൊന്നാമനായും മാത്രമേ വരുന്നുള്ളൂ. മുഹമ്മദ് നബിയെക്കുറിച്ച് മൈക്കള്‍ ഹാര്‍ട്ട് പറയുന്നത് മതകാര്യങ്ങളിലെന്ന പോലെ ലൌകിക കാര്യങ്ങളിലും അദ്ദേഹം നേതാവാണെന്നാണ്. യേശു ഈ അര്‍ത്ഥത്തില്‍ നബിയെക്കാള്‍ എത്രയോ താഴെയാണ്. മുഹമ്മദ് എന്ന രാഷ്ട്രീയ നേതാവിനേയും മുഹമ്മദ് എന്ന മതതത്വജ്ഞനേയും അദ്ദേഹം ഒരേ ബിന്ദുവില്‍ കൂട്ടിയിണക്കുന്നു. ക്രിസ്തു മതത്തിന്റെ വളര്‍ച്ചക്ക് യേശു വഹിച്ചതിലേറെ പങ്ക് ഇസ്ലാമിന്റെ വികാസത്തില്‍ നബി വഹിച്ചിട്ടുണ്ടെന്നാണ് മൈക്കള്‍ ഹാര്‍ട്ടിന്റെ കണ്ടെത്തല്‍. ക്രിസ്തീയ സദാചാര സങ്കല്പങ്ങള്‍ക്ക് രൂപം നല്‍കിയത് യേശുവാണെങ്കിലും ക്രിസ്ത്യന്‍ ദൈവശാസ്ത്രം വികസിപ്പിച്ചത് സെയിന്റ് പോളാണ്. എന്നാല്‍ ഇസ്ലാമിക സദാചാര പാഠങ്ങള്‍ക്കെന്ന പോലെ ദൈവശാസ്ത്രത്തിനും രൂപം നല്‍കിയത് മുഹമ്മദ് നബിയാണ്. അനുഷ്ഠാനങ്ങള്‍ പോലും നബി ക്രമപ്പെടുത്തി. നബിയുടെ ജീവിതം തന്നെയാണ് ഇസ്ലാമിന്റെ പാഠം എന്നാണ് ഹാര്‍ട്ടിന്റെ ഭാഷ്യം.
കരന്‍ ആംസ്ട്രോങ്ങിന്റെ ങൌവമാാലറ മ ംലലൃിെേ മലാുേേ ീ ൌിറലൃമിെേറ കഹെമാ എന്ന കൃതിയില്‍ മുഹമ്മദ് നബിയെ പാശ്ചാത്യ ലോകത്തിന്റെ ശത്രുതാപരമായ നിലപാടുകളുടെ പശ്ചാത്തലത്തിലാണ് വിലയിരുത്തുന്നത്. റോമന്‍ കത്തോലിക്കാ സഭാംഗമായ കന്യാസ്ത്രീ ആയിരുന്നു കരന്‍. ഇസ്ലാമിന്നെതിരായ മുന്‍ വിധികള്‍ക്ക് നബിയെക്കുറിച്ചുള്ള അവാസ്തവ പ്രചാരണങ്ങള്‍ വഴിവെച്ചുവെന്ന് അവര്‍ സമര്‍ത്ഥിക്കുന്നു.
നബിയെപ്പററി കാര്‍ലൈല്‍ നടത്തിയ പഠനത്തെപ്പററി നേരത്തെ സൂചിപ്പിച്ചുവല്ലോ. 1841 ല്‍ പ്രസിദ്ധപ്പെടുത്തിയ ‘ഓണ്‍ ഹീറോസ്, ഹീറോ വര്‍ഷിപ്പ് ആന്‍ഡ് ദി ഹീറോയിക്ക് ഇന്‍ ഹിസ്റ്ററി’ എന്ന ഗ്രന്ഥത്തിലാണ് നബിയെപ്പററി അദ്ദേഹം പരാമര്‍ശിക്കുന്നത്. ചരിത്രത്തിലെ ധീരനായകരെ കണ്ടെത്തുകയാണദ്ദേഹം. പ്രവാചകരുടെ കൂട്ടത്തില്‍ മുഹമ്മദിന്നാണ് അദ്ദേഹം ഒന്നാം സ്ഥാനം നല്‍കുന്നത്. നബിയെപ്പററിയുള്ള പൂര്‍വധാരണകളെ അദ്ദേഹം വെല്ലുവിളിക്കുന്നു. ‘സൂത്രശാലിയായ കപടന്‍, അസത്യത്തിന്റെ മൂര്‍ത്തി’ തുടങ്ങി നബിയുടെ മേല്‍ ചാര്‍ത്തപ്പെട്ട ഇരുണ്ട പ്രതിഛായയെ കാര്‍ലൈല്‍ തകര്‍ക്കുകയും നാട്യങ്ങള്‍ തീരെയില്ലാത്ത ആള്‍ എന്ന നിലയിലുള്ള അസ്തിത്വം അദ്ദേഹത്തിന്നു നല്‍കുകയും ചെയ്യുന്നു. അത്ഭുതങ്ങള്‍ പ്രവൃത്തിക്കാനാവാത്ത അത്ഭുതമായാണ് കാര്‍ലൈല്‍ നബിയെ വിശേഷിപ്പിക്കുന്നത്. വാളുപയോഗിച്ചാണ് ഇസ്ലാം മതം പ്രചരിപ്പിച്ചത് എന്ന പ്രചാരണത്തെ ‘എങ്ങനെ പ്രചരിച്ചു എന്നതല്ല ഒരു മതത്തിന്റെ കാപട്യത്തിന്റെയും സത്യാവസ്ഥയുടെയും ഉരകല്ലെ’ന്ന് പറഞ്ഞ് അദ്ദേഹം അപ്രസക്തമാക്കുന്നു. എല്ലാ അര്‍ത്ഥത്തിലും മരുഭൂമിയുടെ പുത്രന്‍ എന്ന് പറയാവുന്ന ഒരു സാധാരണ മനുഷ്യനാണ് കാര്‍ലൈലിന്റെ നബി.
എച്ച്.എ.ആര്‍ ഗിബ്ബിന്റെ ‘ഇസ്ലാം എ ഹിസ്റേറാറിക്കല്‍ സര്‍വ്വേ’ എന്ന കൃതിയിലെ നബിയെക്കുറിച്ചുള്ള അധ്യായം പണ്ഢിതോചിതമായ പഠനമാണ്. മുഹമ്മദ് നബിയെന്ന മനുഷ്യനാണ് ഈ പഠനത്തില്‍ തെളിഞ്ഞു നില്‍ക്കുന്നത്. ഈ മനുഷ്യന് രണ്ടു മുഖങ്ങളുണ്ട്. ഒരു അറബ് ഗോത്രവംശജന്റെ മുഖവും രാഷ്ട്ര നേതാവിന്റെ മുഖവും. അറബ് സമൂഹത്തിന്റെ മനഃശാസ്ത്രവും സാഹചര്യങ്ങളും നബിയെ ഏതൊക്കെ തരത്തില്‍ പരുവപ്പെടുത്തി എന്നതിനെക്കുറിച്ച് ഗിബ്ബ് പരിശോധിക്കുന്നു. നബിയെ സാമൂഹ്യശാസ്ത്ര പഠനത്തിന് വിധേയമാക്കുകയാണ് ഗ്രന്ഥകാരനെന്ന് പറയാം. അദ്ദേഹം സമര്‍ത്ഥിക്കുന്നത് നബിയുടെ അടിസ്ഥാന ലക്ഷ്യം മതപരമായിരുന്നു എന്നാണ്. ഖുറൈശികള്‍ക്കെതിരായി നബി നടത്തിയ യുദ്ധങ്ങള്‍ക്കു കാരണം ഗോത്ര വര്‍ഗങ്ങള്‍ക്ക് സഹജമായ യുദ്ധ വാസനയല്ല, മതപരമായ ദൌത്യപൂര്‍ത്തീകരണമായിരുന്നുവെന്ന് പറയാന്‍ ഗിബ്ബിന്ന് മടിയില്ല. എന്നാല്‍ രാഷ്ട്രീയവും നയതന്ത്രവും ആവശ്യമായ സന്ദര്‍ഭങ്ങളില്‍ നബി ഉപയോഗപ്പെടുത്തുകയും ചെയ്തു. പക്ഷപാതങ്ങളില്ലാത്ത പണ്ഢിതോചിത സമീപനമാണ് ഗിബ്ബിന്റേത്. സ്വൂഫിസത്തില്‍ ആകൃഷ്ടനായ ഫ്രിത്ജോഫ് ഷുവോന്‍, ഇസ്ലാമിന്റെ സൌന്ദര്യസങ്കല്പങ്ങളില്‍ താല്പര്യം കാണിച്ച മാര്‍ട്ടിന്‍ ലിംഗ്സ് തുടങ്ങിയവര്‍ വ്യത്യസ്ത രീതിയില്‍ പ്രവാചകനെ കാണുന്നു. ‘സ്ട്രഗ്ള്‍ ററു സറണ്ടര്‍’ എന്ന കൃതിയില്‍ താന്‍ ഇസ്ലാമില്‍ എത്തിച്ചേര്‍ന്നതെങ്ങനെ എന്ന അന്വേഷണ കഥ ജെഫ്റി ലാംഗ് വിവരിക്കുന്നു. ഈ കൃതിയിലെ ‘റസൂലുല്ലാഹ്’ എന്ന അധ്യായം നബിയെ ഖുര്‍ആന്റെ വെളിച്ചത്തില്‍ വിലയിരുത്താനുള്ള ശ്രമമാണ്.
ഈ പഠനങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് മാക്സിം റോസിന്‍സന്റെ മുഹമ്മദ് എന്ന ഗ്രന്ഥം. നബിയുടെ ജീവിതത്തേയും സന്ദേശത്തേയും സാമൂഹ്യ ശാസ്ത്രത്തിന്റേയും രാഷ്ട്രീയ തത്വദര്‍ശനങ്ങളുടെയും വെളിച്ചത്തില്‍ റോസിന്‍സണ്‍ അപഗ്രഥിക്കുന്നു. ഇസ്ലാം മാര്‍ക്സിസത്തോട് അടുത്തു നില്‍ക്കുന്ന പ്രത്യയ ശാസ്ത്രമാണെന്നാണ് റോസിന്‍സന്റെ കണ്ടെത്തല്‍. റോസിന്‍സന്റെ ഈ പഠനം പക്ഷേ, നബിയുടെ യഥാര്‍ത്ഥ വ്യക്തിത്വത്തെ കണ്ടെത്തുന്നതില്‍ പലപ്പോഴും പരാജയപ്പെടുന്നതായി കാണാം. നബിയുടെ രാഷ്ട്രീയ ജീവിതത്തെപ്പററിയുള്ള മികച്ച പഠനമായി ഈ കൃതിയെ വിശേഷിപ്പിക്കാം.
മുഹമ്മദ് എന്ന പ്രവാചകനെപ്പററിയും മുഹമ്മദ് എന്ന വ്യക്തിയെപ്പററിയും ഇപ്പോഴും ഒട്ടേറെ അന്വേഷണങ്ങള്‍ നടക്കുന്നു. പാശ്ചാത്യ ലോകം ഇനിയും ഈ മനുഷ്യനെയും അദ്ദേഹം പ്രസരിപ്പിച്ച സന്ദേശങ്ങളെയും ശരിയാം വണ്ണം ഉള്‍കൊണ്ടിട്ടില്ല. സ്വീകാര്യതയുടെയും നിരാകരണത്തിന്റേയും വിവിധ ഘട്ടങ്ങളിലാണ് അവര്‍ക്ക് ഇസ്ലാം, അതേപോലെ നബിയും. അതിനാല്‍ പടിഞ്ഞാറന്‍ ലോകം സദാ നബി ചവിട്ടി നിന്നമണ്ണ് കിളച്ചു മറിച്ചു കൊണ്ടേയിരിക്കുകയാണ്.