നന്മയുടെ നിറനിലാവുമായി വീണ്ടും ഒരു റബീഉല്‍ അവ്വല്‍.
ലോകാനുഗ്രഹി പുണ്യ പൂമാന്‍ മുത്ത് നബിയുടെ ഓര്‍ മകളുനര്‍ത്തി ലോകം വീണ്ടും ആദ്യ വസന്തത്തിലേക്ക് ക ണ് തുറക്കുന്നു......
ആമിനാ ബീവിയുടെ മുത്ത്‌മോന്റെ അപദാനങ്ങളുമായി ആകാശവും ഭൂമിയും ആനന്ദനൃത്തമാടുന്നു..
മണ്ണിലും വിണ്ണിലും പുണ്യ ജനനത്തിന്റെ ആഹ്ലാദം.
പാപപങ്കിലമായ മനസുകള്‍ക്കു തെളിനീരുറവ നല്കിയ മുത്ത് റസൂലിന്റെ ജനനം.
വിഗ്രഹങ്ങള്ക്ക് മുന്നില്‍ തലകുനിച്ചവരെ നാഥന്‍റെ തൌഹീദിലേക്ക് വഴിനടത്തിയ പുണ്യ സിറാജ്.
കുടുംബ മഹിമയും അഹങ്കാരവും വഴിനടത്തിയ ജനതയെ നേരിന്‍റെ നേര്‍ വഴിയിലേക്ക് നയിച്ച പുണ്യ ഹബീബ് (സ).
പരിശുദ്ധ മക്കയുടെയും പുണ്യ മദീനയുടെയും അതിര്‍ വരമ്പുകള്‍ കടന്നു വിശുദ്ധ തൌഹീദിനെ മാനവ ഹൃദയങ്ങളില്‍ സന്നിവേശിപ്പിച്ച ലോകാനുഗ്രഹി മുത്ത് റസൂല്‍ (സ).
അഗതികള്‍ക്ക് കൈത്താങ്ങായി,
അനാഥകള്‍ക്ക് വാല്സാല്യ പിതാവായി,
അബലകള്‍ക്കു മോചകനായി,
അടിമകള്ക്ക് ആശ്രിതനായി,
ആത്മീയ ഭൌതിക സാമ്രാജ്യങ്ങള്ക്കു നേരിന്‍റെ അധിപനായി,
സത്യത്തിന്റെ നിറകുടമായി,
നേരിന്റെ നേരറിവുമായി,
സംഘര്ഷ ഹൃദയങ്ങ ള്‍ക്കു സാന്ത്വനമായി,
ഇരുളടഞ്ഞ മാനസങ്ങള്ക്ക് വെളിച്ചമായി,
പുണ്യ ഹബീബ് (സ) പിറന്നു വീണ ഓര്മ്മകളുണര്ത്തി വീണ്ടുമൊരു റബീഉല്അവ്വല്‍.
ആഘോഷങ്ങല്ക്ക പ്പുറം ജീവിതഗന്ധിയായ ആ വഴിയിലേക്ക് നാം മടങ്ങുക.
അപദാനങ്ങള്‍ അരങ്ങുകള്ക്ക പ്പുറം ഹൃദയത്തിന്റെ അണിയറയിലേക്ക് കുടിയിരുത്തുക.
ഈ പുണ്യ വസന്തം വീണ്ടുവിചാരത്തിനു കളമൊരുക്കട്ടെ.മനസ്സുകളിലെ കളകള്‍ പിഴുതെറിഞ്ഞ് ഒരു പുതു വസന്തത്തിനു വിത്തെറിയാന്‍ ഈ മാസം നമുക്ക് വഴിയൊരുക്കട്ടെ.
നൂറ്റാണ്ടുകള്ക്ക പ്പുറം അറഫയില്‍ സമ്പൂര്ണ്ണമാക്കിയ തൌഹീദിന്റെ യതാര്ത്ഥ വാഹകരാവാന്‍ നമുക്ക് മുന്നിട്ടിറങ്ങാം.
"റസൂലേ അങ്ങ് സൂര്യനും ചന്ദ്രനുമാണ്.
അങ്ങ് വെളിച്ചത്തിനു മേല്‍ വെളിച്ചമാണ്".
ഏവര്ക്കും നബിദിനാശംസകള്‍