സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Monday, 15 December 2014

ആപത്ത് ഭവിക്കാതിരിക്കാനും മരിച്ചാല്‍ സ്വര്‍ഗത്തില്‍ കടക്കാനും

ആപത്ത് ഭവിക്കാതിരിക്കാനും മരിച്ചാല്‍ സ്വര്‍ഗത്തില്‍ കടക്കാനും.

ദുഃസ്വപ്നം കാണാതിരിക്കാന്‍.

ദുഃസ്വപ്നം കണ്ടാല്‍
(ഇടതു ഭാഗത്ത് മൂന്നു പ്രാവശ്യം ഉമിനീര് കൂടാതെ തുപ്പി ദിക്ര്‍ ചൊല്ലിയതിനു ശേഷം ഭാഗം മാറിക്കിടക്കുക)

ദന്ത ശുദ്ധീകരണത്തിനു മുമ്പ് ബിസ്മി ചൊല്ലണം. വലതുഭാഗത്ത് നിന്നാണ് ഉരക്കല്‍ ആരംഭിക്കേണ്ടത്. നാവിലും ഉരസല്‍ സുന്നതാണ്. പല്ല് മാത്രം ശുദ്ധിചെയ്തു നാ വിനെ ഒഴിവാക്കിവിട്ടാല്‍ വായനാറ്റം തീരില്ല. വായ് നാറ്റം ഒഴിവാക്കാനും പല്ലുവേദന, പല്ലിന്റെ ദ്രവീകരണം എന്നിവ ഇല്ലാതാക്കാനും നാവും പല്ലും നന്നായി ഉരസേണ്ടിയിരിക്കുന്നു. വിരല്‍കൊണ്ട് ഈ വേല ഒപ്പിക്കരുത്. ഒരാളുടെ ബ്രഷ് മറ്റൊരാള്‍ ഉപയോഗിക്കാന്‍ തുനിയരുത്. ആരോഗ്യത്തിന് ഹാനികരമാവാം. അപരന്റെ ബ്രഷ് സമ്മതമില്ലാതെ ഉപയോഗിക്കുന്നത് ഹറാമാകുന്നു. വായില്‍ കയറ്റുന്ന ഉപകരണമാവുകയാല്‍ അത് വ്യ ത്തിയിള്ള സ്ഥലത്തു മാത്രം സൂക്ഷിക്കണം. പലരുടെയും ബ്രഷുകള്‍ കൂട്ടിമുട്ടാന്‍ ഇടയാകുമാറ് ഒരു പാത്രത്തില്‍ ഇട്ടുവെക്കുന്നത് നന്നല്ല. കാരണം പല്ലിനു രോഗം ബാധിച്ചവരും ആ ബ്രഷ് ഉടമകളിലുണ്ടാവും എന്നതു തന്നെ. ദന്തശുദ്ധീകരണം സുന്നതായ സമയങ്ങള്‍ ഒരു ദിവസത്തില്‍ തന്നെ അനേകമാണ്. വുളുവിന്റെ മുമ്പായി പല്ല് തേപ്പ് കഴിക്കണം. കൂട്ടു ജീവതത്തില്‍ രാവിലെ ബാത്ത് റൂമില്‍ തിരക്കനുഭവപ്പെടുമെന്നതിനാല്‍ ഉണര്‍ന്നെഴുന്നേറ്റയുടന്‍ ദന്തശുദ്ധീകരണം വരുത്താതെ വുളു എടുത്ത് നിസ്കരിക്കുന്നവരുണ്ട്. ചിലര്‍ ആ വായിലേക്ക് ബെഡ് കോഫിയും കയറ്റും. ആരോഗ്യത്തിനു ഹാനികരമാണീ ചെയ്തികള്‍. കാരണം ഉറക്കുവേളയില്‍ മലീമസമായ പല്ലു കുറ്റികളും മൊത്തം വായ് ഭാഗങ്ങളും വ്യത്തിയാക്കാന്‍ കേവലം കൊപ്ളിക്കല്‍ മതിയാവില്ല. ബാക് ടീരിയകള്‍ ആര്‍ത്തലച്ചു നടക്കുകയാണിവിടെ. ഈ സമയത്ത് നിസ്കരിക്കുമ്പോള്‍ ഉമിനീരിറക്കുന്നതിനിടയില്‍ അവയെ വിഴുങ്ങാനിടയാകുന്നു. ഇതു രോഗങ്ങളെ ക്ഷണിച്ചു വരുത്തലാണ്. ബെഡ് വിട്ട് എഴുന്നേല്‍ക്കുമ്പോള്‍ വായ വൃത്തിയാക്കാതെ കോഫി കഴിക്കുക എന്നതു വൃത്തിയില്ലാത്ത-പന്നി ഭോജകരായ-പാശ്ചാത്യരുടെ സംസ് കാരമാണ്.
വുളുവും കുളിയും കഴിഞ്ഞ് കണ്ണും കൈകളും ആകാശത്തേക്കുയര്‍ത്തി ഇങ്ങനെ ഉരുവിടുക.

ആരാധനക്കര്‍ഹന്‍ അല്ലാഹുവല്ലാതെ മറ്റാരുമില്ലന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അവന്‍ ഏകനും കൂട്ടുകാരില്ലാത്തവനുമാകുന്നു. മുഹമ്മദ് നബി (സ്വ) അല്ലാഹുവിന്റെ ദാസനും റസൂലുമാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അല്ലാഹുവേ, കൂടുതല്‍ തൗബ ചെയ്യുന്നവരിലും ശുദ്ധിയുള്ളവരിലും നിന്റെ സജ്ജനങ്ങളായ അടിമകളിലും എന്നെ നീ ഉള്‍പെടുത്തേണമേ. അല്ലാഹുവേ, നിന്റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തിപ്പ റയുകയും നിനക്ക് സ്ഥുതി കീര്‍ത്തനങ്ങളര്‍പ്പിക്കുകയും ചെയ്യുന്നു. പാപമോചനം തേടു ന്നതും ഖേദിച്ചു മടങ്ങുന്നതും നിന്നിലേക്കു തന്നെ. സ്യഷ്ടികളില്‍ അത്യുത്തമരായ നബിതിരുമേനിയിലും കുടുംബങ്ങളിലും അനുയായികളിലും നിന്റെ രക്ഷയും കരുണയുമുണ്ടാവട്ടെ.