സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Tuesday, 2 December 2014

ഫാകിഹാനിയും ഖണ്‍ഡനവും


മദ്ഹബുകളെ പുച്ചിച്ചു തള്ളുകയും മദ്ഹബി ന്‍റെ ഇമാമുകളില്‍ അജ്ഞത ആരോപിക്കുകയും ചെയ്യുന്ന മുജാഹിദുകള്‍ നബിദിനാഘോഷം ബിദ്അത്ത് ആണെന്ന് വരുത്തി തീര്‍ക്കുന്നതിനു നാല് മദ്ഹബുകളുടെ ഇമാമുകളെയും പഠന വിധേയമാക്കിയെങ്കിലും അതിനെ എതിര്‍ക്കുന്ന ആരെയും കണ്ടെത്താനായില്ല .
അതിനിടയിലാണ് മാലികി മദ്ഹബുകാരനായ ഫാകിഹാനി നബിദിനാഘോഷത്തിനു എതിരാണെന്ന് അവര്‍ക്ക് തോന്നിയത് . കേരളത്തിലെ ഷാഫിഈ മദ്ഹബുകാരായ സുന്നികളോടും മദ്ഹബ് നിഷേധികളായ മുജാഹിദുകളോടും ഫാകിഹാനിയുടെ മദ്ഹബ് പറയുന്നതിലെ അസാംഗത്യം അവര്‍ക്കറിയാമെങ്കിലും തങ്ങള്‍ക്കനുകൂലമായ ഒരാളെ കിട്ടിയെന്ന വിധം അവര്‍ ആഘോഷമാക്കുകയാണ് .
പ്രവാചകന്‍റെ ജന്മ ദിനവുമായി ബന്ധപ്പെട്ടു മാലികി മദ് ഹബ് പൂര്‍ണ്ണമായും മുജാഹിദുകളുടെ കൂടെയാണെന്ന് ധ്വനിപ്പിക്കുന്ന രീതിയിലാണ് അവര്‍ പ്രചരിപ്പിച്ചു വരുന്നത് . മറ്റു മദ്ഹബുകളെക്കാള്‍ മാലികി മദ്ഹബില്‍ നബി (സ) യുടെ ജന്മ ദിനത്തിന് പ്രാധാന്യം കല്‍പ്പിച്ചിട്ടുണ്ട്‌ എന്നത് സൌകര്യപൂര്‍വ്വം മൂടി വെക്കുകയും ചെയ്യുന്നു ഇവര്‍ .
രണ്ടു പെരുന്നാള്‍ ദിവസങ്ങളില്‍ നോമ്പ് അനുഷ്ട്ടിക്കുന്നത് ഹറാം ആണെങ്കില്‍ നബി (സ) യുടെ ജന്മ ദിനത്തില്‍ നോമ്പ് അനുഷ്ടിക്കുന്നത് കറാഹത്തു ആണെന്ന് മാലികീ മദ്ഹബിന്‍റെ ഗ്രന്ഥങ്ങള്‍ വ്യക്തമാക്കുന്നത് കാണാം ..
തിരു നബി (സ) തങ്ങള്‍ ജനിച്ച ദിവസം പൊതുവേ മുസ്ലിംകളുടെ ആഘോഷ ദിനങ്ങളോടു ചെര്‍ക്കാമെന്നതിനാല്‍ അന്ന് നോമ്പനുഷ്ടിക്കുന്നത് കറാഹത്ത് ആണ് (മിനഹുല്‍ ജലീല്‍ 2/123) ....!

മാലികീ മദ്ഹബിലെ ഫിഖ്‌ഹ് ഗ്രന്ഥങ്ങളായ ബുല്‍ഗത്തുസാലിക് 1/448 ലും മവാഹിബുല്‍ ജലീല്‍ 3/318 ലും ഇതേ പരാമര്‍ശം കാണാവുന്നതാണ് .
അഥവാ ... നബിദിനാഘോഷത്തിന്റെ കാര്യത്തില്‍ ഏറെ മുന്നോട്ടു കടന്നു കൊണ്ടാണ് മാലികീ മദ്ഹബിലെ പണ്ടിതാഭിപ്രായങ്ങള്‍ നില നില്‍ക്കുന്നത് . നബിദിനാഘോഷത്തെ എതിര്‍ക്കുന്ന ആധുനിക മുജാഹിദുകള്‍ മാലികീ മദ്ഹബിനെയും ഫാകിഹാനിയെയും ഉപയോഗപ്പെടുത്തുന്നത് ആ മദ്ഹബിനെ കുറിച്ചുള്ള അജ്ഞത മൂലമോ അല്ലെങ്കില്‍ പൊതു ജനത്തെ കബളിപ്പിക്കാനോ ആണ് ..
പ്രവാചക ജന്മ മാസമായ റബീഉല്‍ അവ്വലില്‍ കൂടുതല്‍ പ്രത്യേക ഇബാദത്തുകള്‍ നിര്ധേഷിക്കപ്പെടാതിരുന്നത് എന്ത് കൊണ്ടാണെന്ന സംശയത്തിന് മാലികീ മദ്ഹബിലെ സുപ്രധാന പണ്ഡിതനായ ഇബ്നുല്‍ ഹാജ് (റ) മറുപടി പറയുന്നത് കാണുക : " റബീഉല്‍ അവ്വലില്‍ കൂടുതല്‍ പ്രത്യേക ഇബാദത്തുകള്‍ നിര്ധേഷിക്കപ്പെടാതിരുന്നത് എന്ത് കൊണ്ടാണെന്ന് ആരെങ്കിലും ചോദിച്ചാല്‍ ഇപ്രകാരം മറുപടി പറയാം : റബീഉല്‍ അവ്വല്‍ അല്ലാത്ത മഹത്വമര്‍ഹിക്കുന്ന മറ്റു സമയങ്ങളെ സംബന്ധിച്ചിടത്തോളം അവയില്‍ നിര്‍ദേശിക്കപ്പെട്ട പ്രത്യേക ഇബാദത്തുകള്‍ കൊണ്ടാണ് അവയുടെ പ്രാധാന്യം തിരിച്ചറിയപ്പെടുന്നത് . എന്നാല്‍ ഈ പ്രത്യേക മാസത്തിനു പ്രാധാന്യം കൈ വരുന്നത് മറ്റു സമയങ്ങളുടെ മഹത്വം നമുക്ക് പഠിപ്പിച്ചു തന്ന പ്രവാചകര്‍ (സ) ആഗതമായി എന്നത് കൊണ്ടാണ് . ഇത് സംശയത്തിന് ഇടമില്ലാത്ത വിധം വ്യക്തമാണ് . മറ്റൊരു കാരണം ആല്ലാഹു ഖുര്‍ ആനില്‍ പറഞ്ഞത് പോലെ നബി (സ) കാരുണ്യത്തിന്‍റെ ഉടമയാണ് .അത് കൊണ്ട് തന്നെ പ്രവാചകര്‍ മുഹമ്മദ്‌ (സ) യുടെ ശൈലി തന്‍റെ സമൂഹത്തിനു പരമാവധി ഭാരം കുറക്കുകയെന്നതാണ് . ഈ മാസം പ്രവാചകര്‍ (സ) തങ്ങള്‍ ആഗതരായി എന്ന പ്രത്യേകതകള്‍ ഉള്ളത് കൊണ്ട് കൂടുതല്‍ അമലുകള്‍ ചെയ്യുന്നതിന് സമൂഹത്തോട് കല്‍പ്പിക്കുന്നതിനു പകരം അതിലേക്കു സൂചനകള്‍ മാത്രം നല്‍കി മതിയാക്കുകയായിരുന്നു . പെരുന്നാളിനും അയ്യാമുത്തഷ്രീഖിനും മുഹമ്മദ്‌ നബി (സ) ആഗതരായ സമയത്തിനു എത്ര മാത്രം പ്രാധാന്യം കല്പ്പിക്കെണ്ടതുണ്ട് . നബി (സ) തങ്ങളാണ് ഞങ്ങളുടെ നോമ്പിനും സകാത്തിനും ഹജ്ജിനും കാരണമായി തീര്‍ന്നതെന്ന് ചില സ്വഹാബികളുടെ കവിതകളില്‍ കാണാന്‍ കഴിയും നമുക്ക് .
ചുരുക്കത്തില്‍ .. ഈ മാസത്തില്‍ പ്രയാസമുള്ള അമലുകള്‍ കല്‍പ്പിക്കപ്പെടാതിരിക്കുക എന്നതിന് പ്രാധാന്യമുണ്ടായി .അപ്രകാരം സാധാരണയില്‍ കവിഞ്ഞ ആരാധനകള്‍ ഇല്ലാതിരിക്കുകയും ചെയതു . കാരണം നബി (സ) യുടെ ജനനത്തില്‍ സന്തോഷിച്ചു കൊണ്ടുള്ള അതിഥി സല്‍ക്കാരത്തിനു ജനം തയ്യാറെടുത്തു കഴിഞ്ഞു . ഇബ്രാഹിം (അ) ന്‍റെയും ഇസ്മായില്‍ നബി (അ) ന്‍റെയും അതിഥി കളായ ഹാജിമാരുടെ ബഹുമാനാര്‍ത്ഥം ലോകത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും പെരുന്നാള്‍ ദിനത്തിലും അയ്യാമുത്തഷ്രീഖിലും നോമ്പ് ഹറാം ആക്കിയപ്പോള്‍ മുഹമ്മദ്‌ നബി (സ) യുടെ ജനനത്തിലൂടെ റബീഉല്‍ അവ്വല്‍ മാസം മുഴുവന്‍ അതിഥി സല്ക്കാരമായി മാറി എന്നാല്‍ ഈ മാസം മുഴുവന്‍ നോമ്പ് ഹറാം ആക്കാതിരുന്നതിനു കാരണം സമൂഹത്തിനു പ്രയാസം സൃഷ്ട്ടിക്കുമെന്നു ലോകത്തിനു കാരുണ്യമായ നബി (സ) തങ്ങള്‍ മനസ്സിലാക്കിയത് കൊണ്ടാണ് , അതേ കാരുണ്യം കൊണ്ടാണല്ലോ മദീനയില്‍ വേട്ടയാടപ്പെട്ട വസ്തുക്കള്‍ക്ക് പകരം അറവു നിര്‍ബന്ധമാക്കാതിരുന്നത് ...."
(അല്‍ മദ്ഖല്‍ - 2/45 , 46 )


ഇനി ഫാകിഹാനിയുടെ എതിര്‍പ്പുകള്‍ എന്ന് പ്രചരിപ്പിക്കുന്ന ഭാഗങ്ങള്‍ നമുക്ക് പരിശോധിക്കാം ..
നബിദിനാഘോഷവുമായി ബന്ധിപ്പിക്കുന്ന പരിപാടികളില്‍ സ്ത്രീകളും പുരുഷന്മാരും ഇട കലരുക പോലെ ഉള്ള ചില അനിസ്ലാമിക പ്രവണതകള്‍ കണ്ടു വരാന്‍ തുടങ്ങിയപ്പോള്‍ പണ്ഡിതര്‍ അത്തരം കാര്യങ്ങള്‍ വിമര്‍ശിക്കുകയും മൌലിദിനെ അതിന്‍റെ തനതായ ശൈലിയിലേക്ക് കൊണ്ട് വരാന്‍ ശ്രമിക്കുകയും ചെയ്തു , എന്നാല്‍ അന്യ സ്ത്രീ പുരുഷ കൂടിക്കലരലിനു ഇടയാക്കുന്ന മൌലിദ് ആഘോഷത്തെ തന്നെ നിര്‍ത്തി വെക്കനായിരുന്നു മറ്റു ചില പണ്ഡിതരുടെ തീരുമാനം . അങ്ങനെയാണ് ഫാകിഹാനി യെ പോലുള്ളവര്‍ മീലാദ് ആഘോഷത്തെ വിമര്‍ശിക്കുന്നത് ,
1997 മെയ്‌ മാസത്തില്‍ പുറത്തിറങ്ങിയ ജാമിഅത്തുല്‍ അസ് ഹറിന്‍റെ ഫതാവയില്‍ ഷെയ്ഖ്‌ അത്വിയ്യ സഖര്‍ ഇക്കാര്യം വിശദീകരിച്ചത് കാണാം .
എന്നാല്‍ അനിസ്ലാമിക കാര്യങ്ങള്‍ എതിര്‍ക്കുന്നതിനു പകരം നബിദിനാഘോഷ പരിപാടി മുച്ചൂടും എതിര്‍ത്ത ഫാകിഹാനിക്ക് ഹാഫിള് സ്വുയൂത്വി (റ) മറുപടി പറയുന്നുമുണ്ട് .സ്വുയൂത്വി (റ) പറയന്നു : " ഫാകിഹാനി പറയുന്നത് മൌലിദിന്‍റെ തെളിവായി രേഖകള്‍ തനിക്കു അറിയില്ല എന്നാണു , എന്നാല്‍ ഫാകിഹാനിക്ക് അറിയില്ല എന്നത് കൊണ്ട് യഥാര്‍ഥത്തില്‍ അത് ഇല്ലാതാകുന്നില്ല . മൌലിദ് ആഘോഷം ആരംഭിച്ചത് സ്വലിഹീങ്ങള്‍ ആയ ആളുകളല്ല എന്ന ആരോപണം തന്നെ അത് അംഗീകരിച്ച ധാരാളം സ്വലിഹീങ്ങളെ ഉദ്ധരിച്ചു കൊണ്ട് ഇമാം സ്വുയൂത്വി (റ) ഖണ്ടിക്കുന്നത് കാണാം . (അല്‍ ഹാവീലില്‍ ഫതാവാ 1 /184 കാണുക )


ജാമിഅത്തുല്‍ അസ് ഹറിന്‍റെ ഫതാവയില്‍ തുടര്‍ന്ന് പറയുന്നത് ഇങ്ങനെ ....
ഏഴാം നൂറ്റാണ്ടില്‍ നബി (സ) യുടെ ധാരാളം മൌലിദുകള്‍ രചിക്കപ്പെട്ടിട്ടുണ്ട് . ഹിജ്ര 633 ല്‍ ഈജിപ്തില്‍ മരണപ്പെട്ട ഇബ്നു ദിഹ് യ , ഹിജ്ര 638 ല്‍ ദമാസ്കസില്‍ മരണപ്പെട്ട മുഹയധീന്‍ ഇബ്നു അറബി , ഹിജ്ര 670 ല്‍ മരണപ്പെട്ട ഇബ്നു ത്വഗ്റബക് അഹ്മദ് ഗസ്ളി , അദ്ദേഹത്തിന്‍റെ മകന്‍ മുഹമ്മദ്‌ തുടങ്ങിയവര്‍ നബി (സ) യുടെ മൌലിദ് ഗ്രന്ഥങ്ങള്‍ രചിച്ചവരില്‍ ചിലര്‍ മാത്രമാണ് .
ഇബ്നു ആശൂര്‍ പറഞ്ഞു : ഒമ്പതാം നൂറ്റാണ്ടില്‍ ഇമാം സ്വുയൂത്വി (റ) , ഇബ്നു ഹജര്‍ അസ് ഖലാനി (റ) , ഇബ്നു ഹജര്‍ ഹൈതമി (റ) തുടങ്ങിയവര്‍ മൌലിദ് ആഘോഷം പുന്ന്യമാനെന്നു അഭിപ്രായപ്പെട്ടിരുന്നു . അതോടൊപ്പം അതില്‍ കടന്നു കൂടിയ അനുചിത കാര്യങ്ങളെ അവര്‍ എതിര്‍ക്കുകയും ചെയ്തു . ആല്ലാഹു വിന്‍റെ ദിനങ്ങളെ കുറിച്ച് ജനങ്ങളെ ഓര്‍മ്മപ്പെടുത്തുക എന്ന സൂറത്ത് ഇബ്രാഹീമിലെ അഞ്ചാം സൂക്തം അവര്‍ ഇതിനു തെളിവായി ഉദ്ധരിച്ചു . ആല്ലാഹു വിന്‍റെ ദിനങ്ങള്‍ എന്നത് കൊണ്ട് ഉദേശിക്കുന്നത് അവന്‍റെ അനുഗ്രഹങ്ങള്‍ ആണെന്ന് ഇമാം നസാഇ (റ) യുടെയും ഇമാം ബൈഹഖി (റ) യുടെയും ഹദീസുകളില്‍ നിന്ന് വ്യക്തമാണ് . നബി (സ) യുടെ ജനനം ഏറ്റവും വലിയ അനുഗ്രഹം ആണെന്ന് റൂഹുല്‍ മആനിയില്‍ ആലൂസി രേഖപ്പെടുത്തിയിട്ടുണ്ട് . ( ഫതാവല്‍ അസ് ഹര്‍ 8/255 ).

ബിദ്അത്തുകളെ നിഷേധിക്കുന്നതിനും തള്ളിപ്പറയുന്നതിനും വേണ്ടി മാത്രം " അല്‍ ബായിസ് അലാ ഇന്കാറില്‍ ബിദഅ " എന്ന പ്രശസ്ത ഗ്രന്ഥം രചിച്ച അബൂ ശാമ (റ) മൌലിദ് ആഘോഷത്തെ ശക്തമായി പിന്തുണക്കുകയാണ് .
അദേഹത്തിന്‍റെ വാക്കുകള്‍ ശ്രദ്ധിക്കുക : " നബി (സ) ജനിച്ച ദിവസം വരുമ്പോള്‍ സ്വാദഖകളും മറ്റു നല്ല കാര്യങ്ങളും ചെയ്യുക , ഭംഗിയും സന്തോഷവും പ്രകടിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ നന്മയുടെ ഭാഗമാണ് . പാവങ്ങള്‍ക്ക് നന്മ ചെയ്തു കൊടുക്കുന്നതോടൊപ്പം നബി (സ) യോടുള്ള സ്നേഹവും ബഹുമാനവും അത് ചെയ്യുന്നവന്റെ മനസ്സില്‍ കുടി കൊള്ളുന്നു എന്നതാണ് അതിനു കാരണം . ലോകത്തിനു കാരുണ്യമായി നബി (സ) യെ അല്ലാഹു അയച്ചതിന് നന്ദി പ്രകടിപ്പിക്കലും കൂടിയാണത് . ( ഇആനത് 1/271 )

ഇമാം നവവി (റ) യുടെ ഉസ്താദ് കൂടിയായ ഇദ്ദേഹം വീണ്ടും പറയുന്നു. നബി (സ്വ) യുടെ ജന്മദിനത്തില്‍ ചെയ്യുന്ന സല്‍ക്കര്‍മങ്ങള്‍, ദാനധര്‍മ്മങ്ങള്‍, സന്തോഷ പ്രകടനം എന്നിവ നല്ല സമ്പദ്രായങ്ങളില്‍ പെട്ടതാണ്. കാരണം അതില്‍ പാവട്ടെവര്‍ക്ക് ഗുണം ചെയ്യലോടൊപ്പം അവ ചെയ്യുന്ന വ്യക്തിയുടെ മനസ്സില്‍ നബി (സ്വ) യോടുള്ള സ്നേഹത്തെയും അവിടത്തോടുള്ള ബഹുമാനാദരവുകളെയും കുറിക്കുന്നുവെന്നതാണ്. ലോകത്തിനാകെയും അനുഗ്രഹമായി അയക്കപ്പെട്ട നബി (സ്വ) യുടെ ജനന്മനദിനത്തില്‍ അല്ലാഹുവിനോടുള്ള നന്ദിപ്രകാശത്തെയും ഇത്തരം പ്രവര്‍ത്തനങ്ങള്‍ അറിയിക്കുന്നു (അല്‍ ബാഇസ് പേജ് : 23)


ചുരുക്കത്തില്‍ .. അന്യ സ്ത്രീ പുരുഷന്മാര്‍ കൂടിക്കലരുന്നത് മൂലം ഉണ്ടാകുന്ന ഫിത്ന പോലുള്ള കാര്യങ്ങളാണ് ഫാകിഹാനിയെ പോലെ മറ്റു ചില പണ്ഡിതരും അതിനിടയാക്കുന്ന ആഘോഷങ്ങള്‍ നിരുല്‍സാഹപ്പെടുത്തിയത് . ഇത് മൂടി വെച്ച് മാലികീ മദ്ഹബ് മൊത്തം അങ്ങനെ യാണെന്ന് സ്ഥാപിക്കാനുള്ള മുജാഹിദ് മൌലവിമാരുടെ കപട ന്യായങ്ങള്‍ തിരിച്ചരിയെണ്ടാതാണ് .
പ്രാമാണികമായ നാല് മദ് ഹബി ന്‍റെയും അവയില്‍ പണ്ഡിത മഹത്തുക്കളുടെയും നിലപാട് മീലാദ് ആഘോഷം പുന്ന്യകാരം എന്ന് തന്നെയാണ് .
മുജാഹിദുകള്‍ക്ക് ഇനി ഒന്നേയുള്ളൂ രക്ഷ ...
തങ്ങളുടെ ആദ്യ കാല മൌലവിമാരെ പോലെ നബി (സ) യുടെ ന്‍=ജന്മ ദിനത്തില്‍ സന്തോഷിക്കുക . നബി (സ) യോട് വിരോധമുള്ള മുനാഫിഖുകളാകതിരിക്കുക ...!
******                 *******            ********     **************        *****************
قولالشيخ الفاكهاني رحمه الله: لا أعلم لهذا المولد أصلا في كتاب ولا سنة، ولا ينقلعمله عن أحد من علماء الأمة، الذين هم القدوة في الدين، المتمسكون بآثارالمتقدمين، بل هو بدعة أحدثها البطالون، وشهوة نفس اغتنى بها الأكالون IMAM FAKIHANI R MOULOUDINE VIMARSHICHADINULLA IMAM SUYOOTHI R NTE GANNANAM…..

മാലികീ മദ്ഹബുകാരനായ ഫാകിഹാനി(റ) നബിദിനാഘോഷത്തെ വിമര്‍ശിച്ച് സംസാരിച്ചതിനെഇമാം സുയൂത്വി (റ) ശക്തിയുക്തം ഖണ്ഡിച്ചിട്ടുണ്ട്. പ്രധാനമായും 5 കാര്യങ്ങളെഅടിസ്ഥാനമാക്കിയുളളതാണ് ഫാകിയാനി(റ)യുടെ വിശദീകരണം. അതില്‍ രണ്ടാമത്തെ വാദമാണ്ഇവിടെ ഇസ്മായില്‍ സക് ഭായി പോസ്ററില്‍ സൂചിപ്പിച്ചിട്ടുളളതെന്നു തോന്നുന്നു..ഏതായാലും ഫാകിയാനി(റ)യുടെ രണ്ടാമത്തെ വാദവും അതിന് ഇമാം സുയൂത്വി(റ)യുടെ ഖണ്ഡനവുംഞാനിവിടെ നല്‍കാം..5 വാദങ്ങളും ഖണ്ഡനങ്ങളും വേണമെങ്കില്‍ പറഞ്ഞാല്‍ മതി.ഒത്തിരിയുണ്ട്. സൌകര്യം പോലെ എഴുതാം..
ഫാകിയാനി(റ)യുടെ വാദം രണ്ട്---
മതത്തില്‍ അനുധാവനം ചെയ്യാവുന്നവരും പൂര്‍വികരുടെ കാലടികള്‍ പിന്തുടര്‍ന്ന്വരുന്നവരുമായ ഒരു പണ്ഡിതനും അത് ചെയ്തതായി (നബിദിനം ആഘോഷിച്ചതായി)ഉദ്ധരിക്കപ്പെടുന്നുമില്ല.. പ്രത്യുത അത് ബിദ്അത്താണ്.. അസത്യത്തിന്റെ വക്താക്കളുംശരീരേച്ഛക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നവരും പുതുതായി നിര്‍മിച്ചുണ്ടായതാണത്.ശാപ്പാട്ട് രാമന്‍മാരാണ് അത് കൊണ്ടു നടക്കുന്നത്..
ഇമാം സുയൂത്വി(റ)യുടെ ഖണ്ഡനം---
അതിവിപുലമായി മൌലിദ് പരിപാടി ആദ്യം സംഘടിപ്പിച്ചത് പണ്ഡിതനും നീതിമാനുമായ ഒരുഭരണാധികാരിയാണെന്ന് നാം നേരത്തേ പറഞ്ഞു പോയി. അല്ലാഹുവിന്റെ സാമീപ്യം ലക്ഷ്യംവെച്ചായിരുന്നു അദ്ദേഹം അത് സംഘടിപ്പിച്ചിരുന്നത്. പ്രസ്തുത മൌലിദ് പരിപാടിയില്‍പണ്ഡിതന്മാരും സ്വാലിഹീങ്ങളും സംബന്ധിച്ചിരുന്നു. അവരാരും തന്നെ അതിനെ വിമര്‍ശിച്ചിട്ടില്ല.ഇബ്നു ദിഹ് യ(റ) അത് തൃപ്തിപ്പെടുകയും മൌലിദ് പരിപാടിയുടെ പേരില്‍ രാജാവിന് ഒരുമൌലിദ് ഗ്രന്ഥം തന്നെ രചിച്ചു കൊടുക്കുകയുമുണ്ടായി. അപ്പോള്‍ മത നിഷ്ഠയുളളപണ്ഡിതന്മാര്‍ അത് അംഗീകരിക്കുകയും അത് ഇഷ്ടപ്പെടുകയും ചെയ്തിട്ടുണ്ടല്ലോ.. അതിനെഅവരാരും തന്നെ വിമര്‍ശിച്ചിട്ടില്ല...
ഫാകിഹാനി (റ) യുടെ വാദം ഒന്ന്---
ഈ മൌലിദ് പരിപാടിക്ക് ഖുര്‍ആനിലോ സുന്നത്തിലോ ഒരടിസ്ഥാനമുളളതായിഎനിക്കറിയില്ല.
ഇമാം സുയൂത്വി (റ) യുടെ ഖണ്ഡനം---
തനിക്കറിയില്ല എന്നതിനാല്‍ അങ്ങനെയില്ലെന്ന് വരുന്നില്ല. ഹാഫിളുകളുടെ ഇമാംഅബുല്‍ ഫള്ല്‍ അഹ്മദുബ്നു ഹജര്‍ (റ) സുന്നത്തില്‍ നിന്ന് അതിനൊരടിസ്ഥാനംകണ്ടെത്തിയിരിക്കുന്നു. അതിന് രണ്ടാമതൊരടിസ്ഥാനം ഞാനും കണ്ടെത്തിയിരിക്കുന്നു. 
അടിസ്ഥാനം (1)- ഇബ്നു ഹജറുല്‍ അസ്ഖലാനി (റ) പറയുന്നു.
"മൌലിദിനൊരടിസ്ഥാനം ഞാന്‍ കണ്ടെത്തിയിട്ടുണ്ട്. ബുഖാരിയിലും, മുസ് ലിമിലും ഉളള ഒരു ഹദീസാണത്. നബി (സ)മദീനയില്‍ ചെന്നപ്പോള്‍ ജൂതന്മാര്‍ മുഹര്‍റം പത്തിന് നോമ്പനുഷ്ഠിക്കുന്നത്നബി(സ)യുടെ ശ്രദ്ധയില്‍പ്പെട്ടു. അതേപ്പററി അവരോടന്വേഷിച്ചപ്പോള്‍ അവര്‍ പറഞ്ഞമറുപടിയിതാണ്. അല്ലാഹു ഫിര്‍ഔനിനെ മുക്കി നശിപ്പിക്കുകയും മൂസാ നബി(അ)യെരക്ഷപ്പെടുത്തുകയും ചെയ്ത ദിവസമാണന്ന്.. അതിനാല്‍ ആ മഹത്തായ അനുഗ്രഹത്തിന് നന്ദിപ്രകടിപ്പിച്ച് ആ ദിവസം ഞങ്ങള്‍ വ്രതമനുഷ്ഠിക്കുന്നു.

ഒരു നിശ്ചിത ദിവസം അല്ലാഹുവില്‍ നിന്നു ലഭിച്ച അനുഗ്രഹത്തിനു നന്ദിപ്രകടിപ്പിക്കാമെന്നും, ഓരോ വര്‍ഷവും ആ ദിവസം മടങ്ങി വരുമ്പോള്‍നന്ദി പ്രകടനം ആവര്‍ത്തിക്കാമെന്നും ഈ സംഭവത്തില്‍നിന്ന് മനസ്സിലാക്കാം. സുജൂദ്, നോമ്പ്, ദാനധര്‍മ്മം, ഖുര്‍ആന്‍ പാരായണം തുടങ്ങി ആരാധനയുടെവിവിധ ഇനങ്ങള്‍ കൊണ്ട് നന്ദി പ്രകടിപ്പിക്കാവുന്നതാണ്. ആ ദിവസത്തില്‍ (റബീ ഉല്‍അവ്വല്‍ 12ല്‍) ലോകത്തിനനുഗ്രഹമായ പ്രവാചകര്‍ ജനിച്ചുവെന്ന അനുഗ്രഹത്തേക്കാള്‍വലിയ എന്ത് അനുഗ്രഹമാണുളളത്.?! അതിനാല്‍ മുഹര്‍റം10 ല്‍ മൂസാ നബി(അ)യുടെ സംഭവവുമായി യോജിക്കാന്‍ ആ ദിവസം തന്നെ (നബി(സ)യുടെ ജന്മദിനം) നന്ദി പ്രകടനം നടന്നേ മതിയാവൂ.. ഈ പരിഗണന നല്‍കാത്തവര്‍ റബീ ഉല്‍ അവ്വല്‍മാസത്തില്‍ ഏതെങ്കിലുമൊരു ദിവസം മൌലീദ് സംഘടിപ്പിക്കുന്നു. ചുലര്‍ ഇതിനേക്കാള്‍വിശാലത കാണിച്ച് വര്‍ഷത്തില്‍ ഒരു ദിവസം മൌലിദ് സംഘടിപ്പിക്കുന്നു. അതത്രശരിയാണെന്നു തോന്നുന്നില്ല. ഇതുവരെ പറഞ്ഞത് മൌലിദിന്റെ അടിസ്ഥാനവുമായി ബന്ധപ്പെട്ടകാര്യങ്ങളാണ്.
നാം നേരത്തേ പറഞ്ഞ ഖുര്‍ആന്‍ പാരായണം, അന്നദാനം, ദാനധര്‍മ്മം, നന്മ ചെയ്യാന്‍ പ്രോല്‍സാഹനം നല്‍കുന്ന, നബി (സ)യുടെ പ്രശംസാ ഗീതങ്ങള്‍, തുടങ്ങി അല്ലാഹുവിനുളള നന്ദിപ്രകടനമായി വിലയിരുത്താന്‍ പററുന്ന വിഷയങ്ങളാണ് നബിദിനവുമായി ബന്ധപ്പെട്ട്സംഘടിപ്പിക്കേണ്ട പരിപാടികള്‍. ആ ദിവസത്തില്‍ സന്തോഷമുണ്ടെന്ന് കാണിക്കുന്നഅനുവദനീയമായ ഗാനങ്ങളും ആലപിക്കാവുന്നതാണ്. ഹറാമോ, കറാഹത്തോ, ഖിലാഫുല്‍ ഔലയോ ആയത് ഒഴിവാക്കണം".(അല്‍ഹാവീലില്‍ ഫതാവ 1/196)...
 അടിസ്ഥാനം(2)- ഇമാം ജലാലുദ്ദീന്‍ സുയൂതി(റ) നബിദിനാഘോഷത്തിന് പ്രമാണമായി പറയുന്നത് ഈഹദീസാണ്. അദ്ദേഹം കുറിക്കുന്നു.
"ജന്മ ദിനാഘോഷത്തിന് മറെറാരടിസ്ഥാനം ഞാന്‍കണ്ടെത്തിയിരിക്കുന്നു. അനസ് (റ)ല്‍ നിന്ന് ഇമാം ബൈഹഖി (റ) നിവേദനം ചെയ്തഹദീസാണത്. പ്രവാചക ലബ്ധിക്കു ശേഷം നബി(സ) തന്നെ തൊട്ട് അഖീഖ അറുക്കുകയുണ്ടായി.നബി(സ) ജനിച്ചതിന്റെ ഏഴാം നാള്‍ അബ്ദുല്‍ മുത്ത്വലിബ് നബി(സ)യുടെ അഖീഖ കര്‍മം നിര്‍വഹിച്ചതായിസ്ഥിരപ്പെട്ടിട്ടുണ്ട്. ആവര്‍ത്തിച്ചു ചെയ്യുന്ന ഒരു കര്‍മ്മമല്ല അഖീഖ. അതിനാല്‍ലോകാനുഗ്രഹിയായി തന്നെ സൃഷ്ടിച്ചതിന് അല്ലാഹുവിന് നന്ദി കാണിക്കുന്നതിന്റെഭാഗമായും തന്റെ സമുദായത്തെ പഠിപ്പിക്കാനുമാണ് നബി (സ) അറുത്തു കൊടുത്തതെന്ന്മനസ്സിലാക്കാം. അതേ ലക്ഷ്യത്തിനായി നബി(സ) തന്റെ മേല്‍ സ്വലാത്തും ചൊല്ലിയിരുന്നു.ആകയാല്‍ സമ്മേളിച്ചും, അന്നദാനം നടത്തിയും മററു ആരാധനാ കര്‍മങ്ങള്‍നിര്‍വഹിച്ചും നബി(സ)യുടെ ജനനം കൊണ്ട് നന്ദി പ്രകടിപ്പിക്കലും സന്തോഷപ്രകടനംനടത്തലും നമുക്കും സുന്നത്താണ്." (അല്‍ഹാവീലില്‍ഫതാവാ-1/196)

ഫാകിയാനി(റ)യുടെ വാദം രണ്ട്---
മതത്തില്‍ അനുധാവനം ചെയ്യാവുന്നവരും പൂര്‍വികരുടെ കാലടികള്‍ പിന്തുടര്‍ന്ന്വരുന്നവരുമായ ഒരു പണ്ഡിതനും അത് ചെയ്തതായി (നബിദിനം ആഘോഷിച്ചതായി)ഉദ്ധരിക്കപ്പെടുന്നുമില്ല.. പ്രത്യുത അത് ബിദ്അത്താണ്.. അസത്യത്തിന്റെ വക്താക്കളുംശരീരേച്ഛക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നവരും പുതുതായി നിര്‍മിച്ചുണ്ടായതാണത്.ശാപ്പാട്ട് രാമന്‍മാരാണ് അത് കൊണ്ടു നടക്കുന്നത്..
ഇമാം സുയൂത്വി(റ)യുടെ ഖണ്ഡനം---
അതിവിപുലമായി മൌലിദ് പരിപാടി ആദ്യം സംഘടിപ്പിച്ചത് പണ്ഡിതനും നീതിമാനുമായ ഒരുഭരണാധികാരിയാണെന്ന് നാം നേരത്തേ പറഞ്ഞു പോയി. അല്ലാഹുവിന്റെ സാമീപ്യം ലക്ഷ്യംവെച്ചായിരുന്നു അദ്ദേഹം അത് സംഘടിപ്പിച്ചിരുന്നത്. പ്രസ്തുത മൌലിദ് പരിപാടിയില്‍പണ്ഡിതന്മാരും സ്വാലിഹീങ്ങളും സംബന്ധിച്ചിരുന്നു. അവരാരും തന്നെ അതിനെ വിമര്‍ശിച്ചിട്ടില്ല.ഇബ്നു ദിഹ് യ(റ) അത് തൃപ്തിപ്പെടുകയും മൌലിദ് പരിപാടിയുടെ പേരില്‍ രാജാവിന് ഒരുമൌലിദ് ഗ്രന്ഥം തന്നെ രചിച്ചു കൊടുക്കുകയുമുണ്ടായി. അപ്പോള്‍ മത നിഷ്ഠയുളളപണ്ഡിതന്മാര്‍ അത് അംഗീകരിക്കുകയും അത് ഇഷ്ടപ്പെടുകയും ചെയ്തിട്ടുണ്ടല്ലോ.. അതിനെഅവരാരും തന്നെ വിമര്‍ശിച്ചിട്ടില്ല..
ഫാകിഹാനി (റ)യുടെ വാദം 3 ------
മൌലിദ് പരിപാടിയെ 5 മത നിയമങ്ങളുമായി തട്ടിച്ചു നോക്കി നാമിങ്ങനെ പറയും.ഒന്നുകില്‍ അത് വാജിബോ അല്ലെങ്കില്‍ സുന്നത്തോ അല്ലെങ്കില്‍ മുബാഹോ, അല്ലെങ്കില്‍ കറാഹത്തോ അല്ലെങ്കില്‍ഹറാമോ ആകണം. അത് വാജിബല്ലെന്ന കാര്യം മുസ്ലിംകളുടെ ഇജ്മാഅ് കൊണ്ട്സ്ഥിരപ്പെട്ടതാണ്. എന്നാല്‍ അത് സുന്നത്തുമല്ല. കാരണം ഉപേക്ഷിക്കുന്നതിന്റെ മേല്‍ആക്ഷേപിക്കാതെ മതം തേടുന്ന കാര്യമാണ് സുന്നത്ത്. എന്റെ അറിവനുസരിച്ച് ഇതിന് മതംഅനുവാദം നല്കുകയോ സ്വഹാബത്തോ താബിഉകളോ മത നിഷ്ഠയുളള പണ്ഡിതന്മാരോ അത്ചെയ്തിട്ടുമില്ല. 
ഇമാം സുയൂത്വി(റ)യുടെ ഖണ്ഡനം---
മൌലിദാഘോഷം സുന്നത്താകാനും തരമില്ല, കാരണം മതം തേടിയ കാര്യമാണ് സുന്നത്ത് എന്ന ഫാകിഹാനി (റ)യുടെ പരാമര്‍ശത്തോട്ഇങ്ങനെ പ്രതികരിക്കാം. സുന്നത്തായ കാര്യത്തെ തേടുന്നത് ചിലപ്പോള്‍ വ്യക്തമായപരാമര്‍ശത്തിലൂടെയും ചിലപ്പോള്‍ ഖിയാസിലൂടെയും ആവാം. മൌലിദാഘോഷത്തില്‍ വ്യക്തമായപരാമര്‍ശത്തിലൂടെ തേട്ടം വന്നിട്ടില്ലെങ്കിലും ഇനിപ്പറയാന്‍ പോകുന്ന രണ്ട്അടിസ്ഥാനങ്ങളുടെ മേല്‍ ഇതിനെ താരതമ്യം ചെയ്യുന്നതിലൂടെ ലഭിക്കുന്ന തേട്ടമുണ്ട്.(മൌലിദാഘോഷത്തിന്റെ പ്രമാണം ഖിയാസാണെന്നര്‍ത്ഥം
ഫാകിഹാനി (റ)യുടെ വാദം നാല്----
അത് മുബാഹാകാനും തരമില്ല. കാരണം മതത്തില്‍ ബിദ്അത്തുണ്ടാക്കല്‍ മുബാഹല്ലെന്ന്മുസ്ലിംകള്‍ ഏകോപിച്ച കാര്യമാണ്. അതിനാല്‍ അത് കറാഹത്തോ, ഹറാമോ ആകാനേ തരമുളളൂ.. ഇത്തരുണത്തില്‍രണ്ടായി വിഭജിച്ചു വേണം അതേക്കുറിച്ച് സംസാരിക്കാന്‍..
(1)ഒരാള്‍ തന്റെസ്വത്തെടുത്ത് തന്റെ കുടുംബത്തിനും കൂട്ടുകാര്‍ക്കും ബന്ധു മിത്രാദികള്‍ക്കുംവേണ്ടി മൌലിദാഘോഷം സംഘടിപ്പിക്കുന്നു. ഭക്ഷണം കഴിക്കുന്നതിനേക്കാള്‍ കൂടുതല്‍യാതൊന്നും ആ സമ്മേളനത്തില്‍ അവര്‍ ചെയ്യുന്നില്ല. അതിന്റെ ഭാഗമായി യാതൊരുകുററവും അവര്‍ പ്രവര്‍ത്തിക്കുന്നുമില്ല. കറാഹത്തായ ബിദ്അത്താണെന്നും മോശമാണെന്നുംനാം പറഞ്ഞത് ഇതിനെക്കുറിച്ചാണ്. 

ഇമാം സുയൂത്വി (റ)യുടെ ഖണ്ഡനം----
"അത് മുബാഹാകാനും തരമില്ല. കാരണം മതത്തില്‍ ബിദ്അത്തുണ്ടാക്കല്‍ മുബാഹല്ലെന്ന്മുസ്ലിംകള്‍ ഏകോപിച്ച കാര്യമാണ്" എന്ന അദ്ദേഹത്തിന്റെ സംസാരം അംഗീകരിക്കാന്‍കഴിയില്ല. കാരണം ബിദ്അത്ത് ഹറാമിലും കറാഹത്തിലും പരിമിതമല്ല. മറിച്ച് മുബാഹായുംസുന്നത്തായും വാജിബായുമൊക്കെ അത് വരാം. തഹ്ദീബുല്‍ അസ്മാഇ വല്ലുഗാത്ത് എന്നഗ്രന്ഥത്തില്‍ ഇമാം നവവി (റ) പറയുന്നു. നബി (സ)യുടെ കാലത്ത് അറിയപ്പെടാത്ത ഒരുകാര്യം പുതുതായി ഉണ്ടാക്കലാണ് ബിദ്അത്ത്. അത് നല്ലതായും മോശമായതായും വരും. അല്‍കവാഇദ് എന്ന ഗ്രന്ഥത്തില്‍ ശൈഖ് ഇസ്സിദ്ദീനിബ്നു അബ്ദിസ്സലാം (റ) പറയുന്നു.ബിദ്അത്ത് വാജിബ്, ഹറാമ്, കറാഹത്ത്, സുന്നത്ത്, മുബാഹ് എന്നിങ്ങനെ അഞ്ചായി ഓഹരിയാകും.ഒരു ബിദ്അത്ത് അഞ്ചില്‍ ഏതില്‍ പെട്ടതാണെന്ന് അറിയാനുളള മാര്‍ഗം ശരീഅത്തിന്റെപൊതു തത്വങ്ങളുമായി അതിനെ തട്ടിച്ചു നോക്കലാണ്. നിര്‍ബന്ധമാകാനുളള നിയമങ്ങളില്‍പെടുന്നുവെങ്കില്‍ അത് നിര്‍ബന്ധവും ഹറാമിന്റെ നിയമങ്ങളില്‍ ഉള്‍പ്പെടുന്നുവെങ്കില്‍അത് ഹറാമും, സുന്നത്താകാനുളള നിയമങ്ങളില്‍പെടുന്നുവെങ്കില്‍ അത് സുന്നത്തും, കറാഹത്തിന്റെനിയമങ്ങളില്‍ അത് കടന്നു വരുന്നുവെങ്കില്‍ അത് കറാഹത്തും മുബാഹിന്റെ നിയമങ്ങളില്‍കടന്നു വരുന്നതാണെങ്കില്‍ അത് മുബാഹും ആണെന്ന് മനസ്സിലാക്കാം. ഇവയില്‍ ഓരോന്നിനുംഅദ്ദേഹം ഉദാഹരണങ്ങളും വിശദീകരിക്കുന്നുണ്ട്. സുന്നത്തായ ബിദ്അത്തിന് പലഉദാഹരണങ്ങളുണ്ടെന്ന് പറഞ്ഞ അദ്ദേഹം മദ്രസകളും അതിര്‍ത്തിയിലെ സൈന്യ സങ്കേതങ്ങളുംനിര്‍മ്മിക്കുന്നതും തറാവീഹ് നമസ്കാരവും തസ്വവ്വുഫിന്റെ അഗാധമായ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നതും അല്ലാഹുവിന്റെ പ്രീതി മാത്രം ലക്ഷ്യം വെച്ച് വാദ പ്രതിവാദങ്ങള്‍സംഘടിപ്പിക്കുന്നതും അതിന്റെ ഉദാഹരണങ്ങളായി വിശദീകരിച്ചിട്ടുണ്ട്.

ഇമാം സുയൂത്വി (റ) തുടരുന്നു. 
"മനാഖിബുശ്ശാഫിഈ" എന്ന ഗ്രന്ഥത്തില്‍ ഇമാം ശാഫിഈ (റ)യെ ഉദ്ധരിച്ച് ഇമാംബൈഹഖി (റ) രേഖപ്പെടുത്തുന്നു. "പുതുതായുണ്ടായ കാര്യങ്ങള്‍ രണ്ടിനമാണ്. ഒന്ന്-ഖുര്‍ആനിനോടോ സുന്നത്തിനോടോ അസറിനോടോ ഇജ്മാഇനോടോ എതിരായി പുതുതായിഉണ്ടാക്കപ്പെട്ടത്. ഈ ബിദ്അത്ത് പിഴച്ചതാണ്. രണ്ട്- മേല്‍ പറയപ്പെട്ട ഒന്നിനോടുംഎതിരല്ലാത്ത നിലയില്‍ പുതുതായി ഉണ്ടാക്കപ്പെട്ട നല്ല കാര്യങ്ങള്‍. ഇത് ആക്ഷേപാര്‍ഹമായബിദ്അത്തല്ല. റമളാനിലെ തറാവീഹിനെ കുറിച്ച് ഇത് നല്ല ബിദ്അത്താണെന്ന് ഉമര്‍(റ)പ്രസ്താവിച്ചുവല്ലോ. അത് മുമ്പുണ്ടായിരുന്നില്ലെന്നാണ് ഉമര്‍(റ) ഉദ്ദേശിക്കുന്നത്.അത് ഉണ്ടായപ്പോള്‍ മേല്‍ പറഞ്ഞ ഒരു പ്രമാണത്തോടും വിയോജിക്കല്‍ അതിലില്ലതാനും"... ഇതുവരെയുളളത് ഇമാം ശാഫിഈ (റ)യുടെ സംസാരമാണ്. 

"അപ്പോള്‍ അത് മുബാഹാകാനും തരമില്ല" എന്നു തുടങ്ങുന്ന ശൈഖ്ഫാകിയാനി(റ)യുടെ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്ന് മനസ്സിലായി. കാരണം മൌലിദാഘോഷംഖുര്‍ആനിനോടോ, സുന്നത്തിനോടോ അസറിനോടോ ഇജ്മാഇനോടോഎതിരല്ല. അതിനാല്‍ ഇമാം ശാഫിഈ (റ)യുടെ പ്രസ്താവനയില്‍ പറഞ്ഞതു പോലെ അത് ആക്ഷേപിക്കപ്പെടുന്നബിദ്അത്തല്ല. മറിച്ച് ആദ്യ കാലത്ത് അറിയപ്പെട്ടിട്ടില്ലാത്ത നല്ല കാര്യത്തില്‍പെട്ടതാണത്. കാരണം തെററ് കുററങ്ങളില്‍ നിന്നെല്ലാം മുക്തമായ അന്നദാനം നല്ലകാര്യമാണല്ലോ.. അതിനാല്‍ ഇബ്നു അബ്ദിസ്സലാമി(റ)ന്റെ പ്രസ്താവനയില്‍ പറഞ്ഞതു പോലെസുന്നത്തായ ബിദ്അത്തുകളില്‍ പെട്ടതായി വേണം അതിനെ കാണാന്‍..

ഫാകിഹാനി (റ) തുടരുന്നു. 
(2)അക്രമം പ്രവേശിച്ചമൌലിദാഘോഷമാണ് രണ്ടാമത്തേത്. ഒരാള്‍ അതിനു വേണ്ടി പണം നല്കുന്നത്മനസംതൃപ്തിയോടെയല്ല. അക്രമത്തിന്റെ വേദന നിമിത്തം കൊടുക്കുന്നവന്റെ മനസ്സ്വേദനിക്കുന്നു. എങ്ങനെ കൊടുക്കാതിരിക്കുമെന്ന ലജ്ജ കാരണം തരുന്നത്സ്വീകരിക്കുന്നത് വാളു കൊണ്ട് പണം വാങ്ങുന്നതിനു തുല്യമാണെന്ന് പണ്ഡിതന്മാര്‍പ്രസ്താവിച്ചിട്ടുണ്ട്. വിനോദായുധങ്ങളുപയോഗിച്ചുളള പാട്ടുകളും, യുവതികളുടെ സാന്നിദ്ധ്യവും പുരുഷന്മാര്‍അംറദീങ്ങളുമായും നാശക്കാരികളായ സ്ത്രീകളുമായും ഒരുമിച്ചു കൂടലും കൂടിയുണ്ടായാല്‍പറയാനുമില്ല. യുവതികള്‍ പുരുഷന്മാരുമായി കൂടിക്കലര്‍ന്നോ അവരിലേക്ക് വെളിവായോഎങ്ങനെയായാലും തെററു തന്നെ.. ആടിക്കുഴഞ്ഞും ചാഞ്ഞും ചരിഞ്ഞുമുളള നൃത്തങ്ങളുംവിനോദത്തില്‍ മുഴുകലും ആഖിറം മറന്നു പോകലും കൂടി വരുമ്പോള്‍ പറയാനുമില്ല...

ഇമാം സുയൂത്വി (റ)യുടെ ഖണ്ഡനം---
രണ്ടാമതായി ഫാകിഹാനി പറഞ്ഞ കാര്യം ശരിയാണ്. എന്നാല്‍ മൌലിദാഘോഷത്തിലേക്ക്വന്നു ചേര്‍ന്ന നിഷിദ്ധമായ കാര്യങ്ങളുടെ പേരിലാണ് അത് നിഷിദ്ധമായത്. നബിദിനത്തില്‍സന്തോഷ പ്രകടനം നടത്താനായി സമ്മേളിക്കുക എന്ന നിലയ്ക്കല്ല.. തന്നെയുമല്ല, ഇത്തരം കാര്യങ്ങള്‍ ജുമായ്ക്കു വേണ്ടിസമ്മേളിക്കുമ്പോള്‍ ഉണ്ടായാലും അവ മോശം തന്നെയാണ്. എന്നാല്‍ അതിന്റെ പേരില്‍ജുമുഅയ്ക്കു വേണ്ടി സമ്മേളിക്കുന്നതിനെ ആക്ഷേപിക്കാന്‍ പററില്ലെന്ന കാര്യംവ്യക്തമാണല്ലോ. റമളാന്‍ മാസത്തില്‍ ജനങ്ങള്‍ തറാവീഹ് നമസ്കാരത്തിനു വേണ്ടി സമ്മേളിക്കുമ്പോള്‍ഇവയില്‍ ചിലതുളളതായി നമ്മുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അപ്പോള്‍ ഇത്തരംകാര്യങ്ങളുടെ പേരു പറഞ്ഞ് തറാവീഹിനു വേണ്ടി സമ്മേളിക്കുന്നതിനെ ആക്ഷേപിക്കാന്‍പററുമോ..ഒരിക്കലും പററില്ല. അപ്പോള്‍ നമുക്ക് പറയാനുളളതിതാണ്. നബിദിനത്തില്‍സന്തോഷ പ്രകടനം നടത്തുന്നതിനായി സമ്മേളിക്കുന്നത് സുന്നത്തും ആരാധനയുമാണ്. അതുമായിബന്ധപ്പെട്ടുണ്ടാകുന്ന തെററായ കാര്യങ്ങള്‍ ആക്ഷേപാര്‍ഹവും തടയപ്പെടേണ്ടതുമാണ്.

ഫാകിഹാനി(റ)യുടെ വാദം അഞ്ച്----
നബി (സ) ജനിച്ച മാസമായ റബീ ഉല്‍ അവ്വലില്‍ തന്നെയാണല്ലോ നബി (സ) വഫാത്തായതും.അതിനാല്‍ ദുഖിക്കുന്നതിനേക്കാള്‍ കൂടുതല്‍ ആ മാസത്തില്‍ സന്തോഷിക്കാന്‍ വകകാണുന്നില്ല..
ഇമാം സുയൂത്വി (റ)യുടെ ഖണ്ഡനം----
ഇതിനു പറയാനുളള മറുപടിയിതാണ്.. നബി(സ)യുടെ ജനനം നമുക്ക് വലിയ അനുഗ്രഹവുംഅവിടുത്തെ വഫാത്ത് നമുക്ക് വലിയ മുസീബത്തുമാണ്. അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകടനംനടത്താനും മുസീബത്ത് വരുമ്പോള്‍ ആത്മ സംയമനം പാലിക്കാനും ക്ഷമിക്കാനുമാണ് ഇസ്ലാമികശരീഅത്ത് നിര്‍ദേശിക്കുന്നത്. ഒരു കുഞ്ഞ് ജനിച്ചാല്‍ അതിന്റെ പേരില്‍ സന്തോഷിച്ചുംനന്ദി പ്രകടിപ്പിച്ചും അഖീഖ അറുക്കാന്‍ ഇസ്ലാം നിര്‍ദേശിച്ചിട്ടുണ്ട്. അതേ സമയംമരിക്കുമ്പോള്‍ അറവു നടത്താനോ മറേറാ ഇസ്ലാം നിര്‍ദേശിക്കുന്നില്ല. മറിച്ച്നിയാഹത്തും പൊറുതി കേട് കാണിക്കുന്നതും ഇസ്ലാം വിലക്കുകയാണ് ചെയ്തിരിക്കുന്നത്.അപ്പോള്‍ റബീ ഉല്‍ അവ്വല്‍ മാസത്തില്‍ നബി (സ)യുടെ ജന്മത്തില്‍ സന്തോഷിക്കലും അത്പ്രകടിപ്പിക്കലും നല്ല കാര്യമാണെന്നും നബി (സ)യുടെ വിയോഗത്തിന്റെ പേരില്‍ദു:ഖാചരണം നടത്തുന്നത് ശരിയല്ലെന്നും ശരീഅത്തിന്റെ പൊതു നിയമങ്ങള്‍അറിയിക്കുന്നു. ഹുസൈനി (റ)നെ വധിച്ച ദിവസം ദു:ഖാചരണമായി റാഫിളിയ്യത്ത്ആചരിക്കുന്നതിനെ ആക്ഷേപിച്ച് ഇബ്നു റജബ് (റ) "ലത്വാഇഫ്" എന്നഗ്രന്ഥത്തില്‍ ഇപ്രകാരം പറഞ്ഞതു കാണാം.. "അമ്പിയാക്കള്‍ക്ക്മുസീബത്തെത്തുകയും അവര്‍ മരണപ്പെടുകയും ചെയ്ത ദിവസത്തില്‍ പോലും ദു:ഖാചരണംനടത്താന്‍ അല്ലാഹു കല്പിച്ചിട്ടില്ല. അപ്പോള്‍ അവരേക്കാള്‍ താഴെയുളളവരുടേത്ആചരിക്കുന്നത് എങ്ങനെ കല്പിക്കപ്പെടും.."(അല്‍ ഹാവീലില്‍ ഫത്താവാ 1/190 - 193)