യുദ്ധങ്ങളിലും അല്ലാത്തപ്പോഴുമായി നബി ÷ യുടെ കൈയില്‍ നിന്ന് പന്ത്രണ്ടോളം പ്രാവശ്യം വെള്ളം ഉറവയെടുത്തിട്ടുണ്ട്.
എ
നബിയുടെ കൈവിരലുകള്‍ക്കിടയില്‍ നിന്ന് വെള്ളം ഉറവയെടുത്ത സംഭവം മൂസാ
നബി(അ) പാറയില്‍ നിന്ന് ഉറവയൊഴുക്കിയതിനേക്കാള്‍ പ്രസ്താവ്യമാണ്. കാരണം,
കല്ലുകള്‍ക്കിടയില്‍ നിന്ന് വെള്ളം പുറപ്പെടുന്നത് സാധാരണമാണ്
(സുബുലുല്‍ഹുദാ വര്‍റശാദ് 10:13).
അനസ്(റ)വില്‍
നിന്ന് നിവേദനം: റസൂല്‍ സൌറാഅ് എന്ന സ്ഥലത്തായിരുന്നു. അസ്വ്ര്‍
നമസ്കാരത്തിന് സമയമായപ്പോള്‍ ജനങ്ങള്‍ വെള്ളമന്വേഷിച്ച് പുറപ്പെട്ടു.
നിരാശയായിരുന്നു ഫലം. അന്നേരം ആരോ അല്‍പം വെള്ളവുമായി നബി ÷ യെ സമീപിച്ചു.
പാത്രത്തിന്റെ മുന്‍ഭാഗത്ത് തന്റെ കൈ സ്പര്‍ശിക്കുകയും വിരലുകള്‍ കൂട്ടി
നിവര്‍ത്തുകയും ചെയ്തു. പിന്നീട് ജനങ്ങളോട് അതില്‍ നിന്ന് വുളൂഅ്
എടുക്കാന്‍ ആജ്ഞാപിച്ചു. എല്ലാവരും അംഗശുദ്ധി വരുത്തി. ഖതാദ(റ) ചോദിച്ചു:
നിങ്ങള്‍ എത്രപേരുണ്ടായിരുന്നു? അനസ്(റ) പ്രതിവചിച്ചു: ഞങ്ങള്‍ ഇരുനൂറോ
മുന്നൂറോ പേരുണ്ടായിരുന്നു (ബുഖാരി, മുസ്ലിം).
വരണ്ടുകിടന്ന
അരുവികളും കിണറുകളും തന്റെ കരസ്പര്‍ശത്താല്‍ ജലസമൃദ്ധമായി. തബൂക്ക്, യമന്‍
തുടങ്ങിയ ഇടങ്ങളിലെ കിണറുകള്‍ അതില്‍ പെടുന്നു. സിയാദ്(റ) പറയുന്നു:
യമനിലെ കിണര്‍ ശൈത്യകാലത്ത് വെള്ളം ചുരത്തുകയും ഉഷ്ണകാലത്ത് വരണ്ടുപോവുകയും
ചെയ്യുന്നു. തന്നിമിത്തം ഞങ്ങള്‍ക്ക് ശത്രുക്കളുടെ കിണറുകള്‍
സമീപിക്കേണ്ടിവന്നു. അപ്പോള്‍ നബി ÷ കല്‍പിച്ചതനുസരിച്ച് യമനിലെ കിണറില്‍
കല്ലുകള്‍ കൊണ്ടുവന്ന് ബിസ്മില്ലാഹ് ചൊല്ലി ഞങ്ങള്‍ ഓരോരുത്തരായി ഇട്ടു.
പിന്നീട് ഞങ്ങളുടെ കിണര്‍ ഒരിക്കലും വരണ്ടുപോയിട്ടില്ല.
എ ഹുദൈബിയ്യയിലെ കിണര്‍ നബി ÷ യുടെ കരസ്പര്‍ശം മൂലം ജലസമൃദ്ധമായി.
അനസ്(റ)
പറയുന്നു: നബി ÷ ഞങ്ങളുടെ വീട്ടില്‍ വന്നപ്പോള്‍ ഞങ്ങള്‍ പാനീയം നല്‍കി
സല്‍ക്കരിച്ചു. ഞങ്ങളുടെ വീട്ടിലെ കിണറില്‍ നബി ÷ തുപ്പിയതില്‍ പിന്നെ അത്
ഒരിക്കലും വരണ്ടുപോയിട്ടില്ല.
ഇംറാനുബ്നുഹുസ്വൈന്‍(റ)
പറയുന്നു: നബിയോടൊപ്പം ഞങ്ങള്‍ യാത്ര പുറപ്പെട്ട ഒരു സന്ദര്‍ഭത്തില്‍
വെള്ളത്തിന് കടുത്ത ക്ഷാമം അനുഭവപ്പെടുകയുണ്ടായി. നബി ÷ യോട് പരാതി
പറഞ്ഞപ്പോള്‍ അവിടന്ന് എന്നെയും അലി(റ)വിനെയും വിളിച്ച് പറഞ്ഞു: നിങ്ങള്‍
അല്‍പ ദൂരം സഞ്ചരിക്കുക. നിശ്ചിത സ്ഥലത്തെത്തുമ്പോള്‍ ഒട്ടകപ്പുറത്ത് വലിയ
രണ്ട് വെള്ളപ്പാത്രങ്ങളുമായി നില്‍ക്കുന്ന ഒരു സ്ത്രീയെ നിങ്ങള്‍ക്ക്
കാണാന്‍ കഴിയും. അപ്രകാരം ആ സ്ത്രീയെ അവര്‍ കണ്ടുമുട്ടുകയും വിശേഷങ്ങളൊക്കെ
പറഞ്ഞറിയിക്കുകയും ചെയ്തപ്പോള്‍ സ്ത്രീ ചോദിച്ചു: ആ
അന്യമതക്കാരന്റെയടുത്തേക്കാണോ ഞാന്‍ പോകേണ്ടത്? അവര്‍ പറഞ്ഞു: അതെ. അങ്ങനെ
അവര്‍ മൂവരും യാത്ര പുറപ്പെട്ടു. നബി ÷ യുടെ തിരുസന്നിധിയിലെത്തിച്ചേരുകയും
ചെയ്തു. ആ സ്ത്രീയുടെ പക്കലുണ്ടായിരുന്ന വെള്ളത്തില്‍ നബി ÷ കൊപ്ളിച്ച്
തുപ്പി. ശേഷം സ്വഹാബികള്‍ അവരുടെ ആവശ്യങ്ങള്‍ക്കു വേണ്ടി ആ വെള്ളം
ഉപയോഗിച്ചു. നബി ÷ സ്ത്രീയെ യഥാവിധി സല്‍ക്കരിക്കാന്‍ കല്‍പിച്ചു.
ഉണക്കക്കാരക്കയും റവപ്പൊടിയും ചേര്‍ത്തു നല്‍കി സ്ത്രീയോടവര്‍ പറഞ്ഞു:
ഞങ്ങളെ കുടിപ്പിച്ചതിനു പകരമാണിത്. യഥാര്‍ഥത്തില്‍ ഞങ്ങളെ ഭക്ഷിപ്പിച്ചത്
ഏകനായ അല്ലാഹുവാകുന്നു. വിവരങ്ങള്‍ മനസ്സിലാക്കിയ സ്ത്രീ ഈ വിശേഷങ്ങള്‍
തന്റെ ഗോത്രത്തെ അറിയിച്ചു. (ഒരഭിപ്രായപ്രകാരം അവരെല്ലാം ഇസ്ലാം പുല്‍കി.)
(സുബുല്‍ 10:42, മുസ്നദ് അഹ്മദ് 4:433, ബുഖാരി 1:93)
യമനിലെ
ഉപ്പുരുചിയുണ്ടായിരുന്ന വെള്ളം സംശുദ്ധമായിത്തീര്‍ന്നത് നബി ÷ യുടെ
അമാനുഷിക സിദ്ധികളിലൊന്നാണ്. ഹദീസ് ഇപ്രകാരം: ഇബ്നുസ്സകന്‍(റ)
ഹമ്മാം(റ)വില്‍ നിന്ന് നിവേദനം ചെയ്യുന്നു: ഞാനൊരിക്കല്‍ നബി ÷ യുടെ
അടുക്കല്‍ പോയി പറഞ്ഞു: നബിയേ, ഞങ്ങളൊരു കിണര്‍ കുഴിച്ചിരിക്കുന്നു. പക്ഷേ,
അതിലെ വെള്ളം ഉപ്പുരസമുള്ളതാണ്. വെള്ളം നിറച്ചൊരു പാത്രം നല്‍കിയിട്ട് നബി
÷ പറഞ്ഞു: ഇത് നീ ആ കിണറ്റില്‍ ഒഴിക്കുക. ഞാനത് കിണറില്‍ ഒഴിച്ചപ്പോള്‍
അത് തെളിനീരൊഴുക്കായിത്തീര്‍ന്നു. യമന്‍ പ്രദേശത്തെ ഏറ്റവും തെളിമയാര്‍ന്ന
വെള്ളമെന്ന ഖ്യാതി അങ്ങനെ അതിനുണ്ടായി (സുബുല്‍ 10:68).