സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Sunday, 14 December 2014

പണ്ഡിതന്മാരുടെ ശ്രേഷ്ടത


ഇമാം തുർമുദി(റ) നിവേദനം:


عن قيس بن كثير قال : قدم رجل من المدينة على أبي الدرداء وهو بدمشق فقال ما أقدمك يا أخي ؟
فقال : حديث بلغني أنك تحدثه عن رسول الله صلى الله عليه وسلم .
قال : أما جئت لحاجة ؟! قال : لا .
قال : أما قدمت لتجارة ؟! قال : لا .
قال : ما جئت إلا في طلب هذا الحديث .
قال : فإني سمعت رسول الله صلى الله عليه وسلم يقول : " من سلك طريقا يبتغي فيه علما سلك الله به طريقا إلى الجنة ، وإن الملائكة لتضع أجنحتها رضاء لطالب العلم ، وإن العالم ليستغفر له من في السموات ومن في الأرض ، حتى الحيتان في الماء ، وفضل العالم على العابد كفضل القمر على سائر الكواكب ، إن العلماء ورثة الأنبياء ، إنَّ الأنبياء لم يورثوا دينارا ولا درهما ، إنما ورثوا العلم فمن أخذ به أخذ بحظ وافر "
[ أخرجه الترمذي (2682)] .

ഖൈസുബ്നുകസീറി(റ) ൽ നിന്ന് നിവേദനം: അബുദ്ദർദാഅ(റ) ഡമസ്ഖസിലായിരിക്കെ മദീനയിൽ നിന്ന് വന്ന ഒരാൾ അദ്ദേഹത്തെ സമീപിച്ചു. അബുദ്ദർദാഅ(റ) അദ്ദേഹത്തോട് ആഗമനോദ്ദേശ്യം ആരാഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു: "നബി(സ) യെ തൊട്ട് നിങ്ങളുദ്ദരിക്കുന്ന ഒരു ഹദീസിനു വേണ്ടിയാണ് ഞാൻ വന്നത്". അപ്പോൾ അബുദ്ദർദാഅ(റ) അദ്ദേഹത്തോട് ചോദിച്ചു: നിങ്ങലെന്തോ ആവശ്യത്തിനു വേണ്ടി  വന്നതല്ലേ? ആഗാതാൻ പറഞ്ഞു അല്ല . അബുദ്ദർദാഅ(റ). നിങ്ങൾ കച്ചവടാവശ്യാർത്ഥം വന്നതല്ലേ? ആഗാതാൻ, "അല്ല. ഞാൻ ഈ ഹദീസിനു വേണ്ടി മാത്രം വന്നതാണ്". അപ്പോൾ അബുദ്ദർദാഅ(റ) പറഞ്ഞു: നിശ്ചയം നബി(സ) ഇപ്രകാരം പ്രസ്ഥാപിക്കുന്നതായി ഞാൻ കേട്ട്. "വിജ്ഞാനം തേടുന്ന വഴിയില ആരെങ്കിലും പ്രവേശിച്ചാൽ അതുനിമിത്തം സ്വർഗത്തിലേക്കുള്ള വഴിയിൽ അള്ളാഹു അവനെ പ്രവേശിപ്പിക്കും. വിജ്ഞാനം അന്വേഷിക്കുന്നവരെ ഇഷ്ടപ്പെട്ടു മാലാഖമാർ അവരുടെ ചിറകുകൾ താഴ്ത്തി കൊടുക്കും. പണ്ഡിതനുവേണ്ടി വാനലോകത്തുള്ളവരും ഭൂലോകത്തുള്ളവരും പാപമോചനത്തിനിരക്കും. വെള്ളത്തിലെ മത്സ്യങ്ങൾ വരെ.(പണ്ഡിതനല്ലാത്ത) ആരാധനചെയ്യുന്നവനേക്കാൾ പണ്ഡിതനുള്ള  ശ്രേഷ്ടത മറ്റു നക്ഷത്രങ്ങളെക്കാൾ ചന്ദ്രനുള്ള ശ്രേഷ്ടത പോലെയാണ്. നിശ്ചയം പണ്ഡിതന്മാർ അംബിയാക്കളുടെ അനന്തരവകാശികളാണ്. ദിനാറോ ദിർഹമോ അല്ല അവർ അനന്തരമായി നല്കിയത്. മറിച്ച് വിജ്ഞാനമാണ്‌. അതിനാല വിജ്ഞാനം കരസ്തമാക്കിയവർ പൂര്ണ്ണമായ വിഹിതം കരസ്ഥമാക്കിയിരിക്കുന്നു". (തുർമുദി: 2682) 


പണ്ഡിതൻ. 
 
യഥാർത്ഥ പണ്ഡിതന്മാർ അല്ലാഹുവിന്റെ സാമീപ്യം കരസ്തമാക്കിയവരും അമ്പിയാക്കളുടെ അനന്തരവകാശികളായി പ്രവർത്തിക്കുന്നവരുമാണ്. ഇമാം ബുഖാരി(റ) സ്വഹീഹുൽ ബുഖാരിയിൽ പറയുന്നു:
وانّ العلماء ورثة الأنبياء، ورثوا العلم، من أخذه أخذ بحظّ وافر، ومن سلك طريقا يطلب به علما سهل الله له  طريقا إلى الجنة

"പണ്ഡിതന്മാർ അമ്പിയാക്കളുടെ അനന്തരാവകാശികളാണ്. വിജ്ഞാനമാണ്‌ അവർ അനന്തരമായി നല്കിയത്. വിജ്ഞാനം സ്വീകരിച്ചവർ സമ്പൂർണ്ണമായ വിഹിതം സ്വീകരിച്ചിരിക്കുന്നു. വിജ്ഞാനം അന്വേഷിക്കുന്ന വഴിയില പ്രവേശിക്കുന്നവർക്ക് സ്വർഗത്തിലേക്കുള്ള വഴി അല്ലാഹു എളുപ്പമാക്കികൊടുക്കുന്നതാണ്". (ബുഖാരി: 1/100)

പണ്ഡിതന്മാരുടെ അഭാവം.
പണ്ഡിതന്മാരുടെ മരണം തീരാനഷ്ടമാണെന്ന് പ്രബലമായ ഹദീസുകളിൽ കാണാം. ഇമാം ബൈഹഖി(റ) ശുഅബുൽ ഈമാനിൽ ഉദ്ദരിക്കുന്നു:
قال ابن مسعود: ((مَوْتُ الْعَالِمِ ثُلْمَةٌ فِي الإِسْلامِ لا تُسَدُّ مَا اخْتَلَفَ اللَّيْلُ وَالنَّهَارُ.))(شعب الإيمان: ١٦٧٨)

ഇബ്നു മസ്ഊദ്(റ) പറയുന്നു: "പണ്ഡിതന്റെ മരണം വലിയൊരു വിടവാണ്. അന്ത്യനാൾ വരെ  ഒന്നിനും അത് നികത്താനാവില്ല. (ശുഅബുൽ ഈമാൻ: 1678)

ഇമാം ദാരിമി(റ) നിവേദനം ചെയ്യുന്നു:

عن الحسن قال: كانوا يقولون:((مَوْتُ الْعَالِمِ ثُلْمَةٌ فِي الإِسْلامِ، لا  يسدها شيء ما اختلف الليل والنهار.)). (سنن الدارمي: ٢٢٠)

ഹസാനി(റ) ൽ നിന്ന് നിവേദനം: അവർ ഇപ്രകാരം പറയുമായിരുന്നു: "പണ്ഡിതന്റെ മരണം വലിയൊരു വിടവാണ്. അന്ത്യനാൾ വരെ  ഒന്നിനും അത് നികത്താനാവില്ല. (സുനനുദ്ദാരിമി 330)

പണ്ഡിതന്മാരുടെ അഭാവം വിഡ്ഢികളുടെ നേത്രത്വത്തിനു നിമിത്തമാകുമെന്നു നബി(സ) പ്രസ്ഥാപിചിട്ടുണ്ട്. ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു:

عن عمرو بن العاص قال سمعت رسول الله صلى الله عليه وسلم يقول إن الله لا يقبض العلم انتزاعا ينتزعه من العباد ولكن يقبض العلم بقبض العلماء حتى إذا لم يبق عالما اتخذ الناس رءوسا جهالا فسئلوا فأفتوا بغير علم فضلوا وأضلوا(بخاري: ٩٨)

അംറുബ്നുആസ്വി(റ) ൽ നിന്ന് നിവേദനം: നബി(സ) ഇപ്രകാരം പ്രസ്ഥാപിക്കുന്നത് ഞാൻ കേട്ടു. "നിശ്ചയം അല്ലാഹു അടിമകളിൽ നിന്ന് ഒറ്റയടിക്ക് വിജ്ഞാനം എടുത്തു കളയുകയില്ല. എന്നാൽ പണ്ഡിതന്മാരെ പിടിക്കുന്നതിലൂടെ വിജ്ഞാനം അല്ലാഹു എടുക്കും. അങ്ങനെ ഒരു പണ്ഡിതനേയും അല്ലാഹു അവശേഷിപ്പിക്കാത്തപ്പോൾ വിവരമില്ലാത്തവരെ ജനങ്ങൾ നേതാക്കളാക്കും. തുടർന്ന് അവരോടു ഫത് വ ചോദിക്കപ്പെടുകയും വിവരമില്ലാതെ അവർ ഫത് വ നല്കുകയും ചെയ്യും. അങ്ങനെ അവർ പിഴക്കുകയും മറ്റുള്ളവരെ പിഴപ്പിക്കുകയും ചെയ്യും".(ബുഖാരി: 98, മുസ്ലിം: 4828)
من تعلم علما مما يبتغى به وجه الله عز وجل لا يتعلمه إلا ليصيب به عرضا من الدنيا لم يجد عرف الجنة يوم القيامة يعني ريحها (أبو داود:٣١٧٩ )

"അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് പഠിക്കേണ്ടുന്ന അറിവ് ദുൻയാവിന്റെ ചരക്ക് കരസ്ഥമാക്കാൻ പഠനം നടത്തിയവർക്ക് സ്വര്ഗത്തിന്റെ വാസന പോലും ലഭിക്കുന്നതല്ല". (അബുദാവൂദ്: 3179).