സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Tuesday 17 January 2023

ബാങ്ക് വിളി: ഹദീസ് നിഷേധം.

 




നൂറ്റാണ്ടുകളായി ലോക മുസ്‌ലിംകൾ പുണ്യകർമമായി ചെയ്ത് പോരുന്ന ഒരു ആചാരമാണ് പ്രസവിച്ച ഉടനെ കുട്ടിയുടെ ചെവികളിൽ ബാങ്കും ഇഖാമത്തും കൊടുക്കുക എന്നുള്ളത്. നാല് മദ്ഹബുകളും അംഗീകരിച്ച ഒരു ശ്രേഷ്ഠ കർമമാണിത്. സലഫികൾക്കിത് ഒരാനാചാരമാണ്. കഴിഞ്ഞ ദിവസം കാസർകോഡ് നടന്ന  മുജാഹിദ് (ജിന്ന്) സമ്മേളനത്തിൽ ഈ ബാങ്ക് വിളി അനാചാരമാണെന്ന് ഒരിക്കൾക്കൂടി പ്രഖ്യാപിച്ചതോട് കൂടി നവജാത ശിശുവിന്റെ ചെവിയിലെ ബാങ്ക് വിളി ഒരിക്കൽ കൂടി ചർച്ചയായിരിക്കുകയാണ്.


 പ്രസ്തുത ബാങ്ക് വിളിയുടെ പ്രാമാണിക വശങ്ങൾ നമുക്കൊന്ന് പരിശോധിക്കാം.


ഇമാം തിർമിദി  അബൂ റാഫിഅ് എന്നവരിൽ നിന്ന് ഉദ്ധരിക്കുന്നു:  "ഫാത്വിമ ബീവി (റ) ഹസൻ , ഹുസൈൻ (റ) എന്നവർക്ക് ജന്മം നൽകിയപ്പോൾ തിരുനബി കുഞ്ഞിന്റെ ചെവികളിൽ ബാങ്ക് കൊടുക്കുന്നത് ഞാൻ കണ്ടു."

ശേഷം ഈ ഹദീസ് ഹസനും സ്വഹീഹുമാണെന്നും ഇമാം തിർമിദി പ്രസ്ഥാവിക്കുന്നുണ്ട്. 


1514 - حَدَّثَنَا مُحَمَّدُ بْنُ بَشَّارٍ، قَالَ: حَدَّثَنَا يَحْيَى بْنُ سَعِيدٍ، وَعَبْدُ الرَّحْمَنِ بْنُ مَهْدِيٍّ، قَالاَ: أَخْبَرَنَا سُفْيَانُ، عَنْ عَاصِمِ بْنِ عُبَيْدِ اللهِ، عَنْ عُبَيْدِ اللهِ بْنِ أَبِي رَافِعٍ، عَنْ أَبِيهِ قَالَ: رَأَيْتُ رَسُولَ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَذَّنَ فِي أُذُنِ الحَسَنِ بْنِ عَلِيٍّ حِينَ وَلَدَتْهُ فَاطِمَةُ بِالصَّلاَةِ.

هَذَا حَدِيثٌ حَسَنٌ صَحِيحٌ


ഈ ഹദീസ് ഇമാം അഹമദ് (റ)  മുസ്നദിലും (27186) ഇമാം അബൂദാവൂദ് സുനനിലും (5105) ഇമാം ത്വബ്റാനി മുഅ്ജമുൽ കുബ്റയിലും (926) ഇമാം ഹാകിം മുസ്തദ്റകിലും (4827) ഇമാം ബൈഹഖി ശുഅബുൽ ഈമാനിലും (8252) നിവേദനം ചെയ്തിട്ടുണ്ട്. വേറെയും നിരവധി  മുഹദ്ദിസുകൾ അവരുടെ ഗ്രന്ഥങ്ങളിൽ ഉദ്ധരിക്കുന്നുണ്ട്.


ഇങ്ങിനെയുള്ള ഹദീസുകളുടെ വെളിച്ചത്തിൽ പൂർവസൂരികളായ  നൂറുകണക്കിന് അഇമ്മത്തുകളാണ് നവജാത ശിശുവിന്റെ ചെവികളിൽ  ബാങ്ക് കൊടുക്കൽ സുന്നത്താണ് എന്ന് രേഖപെടുത്തിയിരിക്കുന്നത്. ഇവരെന്നും കാണാത്ത ദുർബലത സലഫികൾക്ക് എവിടെ നിന്നാണ് ലഭിച്ചത്.


ഇമാം തിർമിദിക്ക് പുറമെ ഈ ഹദീസ് സ്വീകര്യയോഗ്യമാണെന്ന് മുഹദ്ദിസുകളായ ഇമാം ഹാകിം മുസ്തദ്റകിലും ഇമാം അബ്ദുൽ ഹഖ് അഹ്കാമിലും  ഇമാം ബഗവി മസ്വാബീഹുസ്സുന്നയിലും (3/ 146) ഇമാം ഇബ്നു മലിക് ശർഹുൽ മസ്വാബീഹിലും (4/ 533) ഇമാം മുള്ഹിരി അൽ മഫാതീഹിലും (4/ 495)

ഇമാം ഇബ് ഹജർ അൽ ഹൈതമി തുഹ്ഫത്തുൽ മുഹ്താജിലും (9/ 376) രേഖപെടുത്തിയിട്ടുണ്ട്. 


ഇമാം തിർമിദി പ്രസ്ഥുത ഹദീസ് സ്വീകാര്യയോഗ്യമെന്ന് പ്രസ്താവിച്ചതിനെ അംഗീകാര സ്വാഭാവത്തിൽ നിരവധി അഇമ്മത്തുകൾ അവരുടെ ഗ്രന്ഥങ്ങളിൽ എടുത്തുദ്ധരിച്ചിട്ടുണ്ട്. 


ചില ഉദാഹരണങ്ങൾ താഴെ നൽകാം.


1. الأذكار للإمام النووي (286)

2. البدر المنير للإمام ابن الملقن (9/ 348)

3. مشكاة المصابيح للإمام الخطيب الشربيني  (2/ 1209) 

4. ميزان الاعتدال للحافظ الذهبي (2/ 354)

5. ذخائر العقبى في مناقب ذوي القربى للإمام محب الدين الطبري (120)

6. مرقاة المفاتيح شرح مشكاة المصابيح للإمام ملا علي القاري (7/ 2691)

7. أسنى المطالب في شرح روض الطالب للإمام زكريا الأنصاري (1/ 549)

8. الغرر البهية في ش رح البهجة الوردية للإمام زكريا الأنصاري (5/ 173)

9. فتح الوهاب بشرح منهج الطلاب للإمام زكريا الأنصاري (2/ 234)

10. حدائق الأنوار ومطالع الأسرار في سيرة النبي المختار للإمام بحرق الحضرمي (508)

11. تاريخ الخميس في أحوال أنفس النفيس للإمام حسين الدِّيار بَكْري (1/ 418)

12. كفاية النبيه في شرح التنبيه للإمام الرفعة (8/ 132)

13. كنز الراغبين للإمام المحلي (4/ 257)

14. حاشية الجمل على شرح للإمام الجمل (5/ 267)

15. حاشية البجيرمي على شرح المنهج للإمام البجيرمي (4/ 303)

16. الوابل الصيب من الكلم الطيب لإبن قيم الجوزية (ص: 131)

17. مواهب الجليل في شرح مختصر خليل للإمام الحطاب الرُّعيني المالكي (1/ 434)

18. شرح منتهى الإرادات للإمام منصور البهوتي الحنبلي(1/ 130)

19. كشاف القناع عن متن الإقناع للإمام منصور البهوتي الحنبلي  (1/ 234)


പൂർവസൂരികളായ ഈ പണ്ഡിതരെല്ലാം തിർമിദി ഹസനും സ്വഹീഹുമാണെന്ന് പറഞ്ഞതിനെ അംഗീകരിക്കുകയും ശരിവെക്കുകയും ചെയ്തവരാണ്. 

 ഇവരെയെല്ലാം പുറം കാലു കൊണ്ട് ചവിട്ടിത്തെറിപ്പിച്ചാണ് കാസർകോഡിലെ ഗവേഷണത്തിൽ ബാങ്ക് കൊടുക്കൽ ബിദ്അത്താക്കിമാറ്റിയത്.


തിർമിദിയുടെ ഹദീസ് ദുർബലമോ......?


 തിർമിദിയുടെ പ്രസ്ഥുത രിവായത്തിലെ ആസ്വിമുബ്ന് വാഇൽ എന്ന റാവിയെ ചിലർ ജർഹ് ചെയ്തിട്ടുണ്ട് എന്നത് ഈ ഹദീസിന്റെ സ്വീകാര്യതയെ ബാധിക്കില്ല.

ഇമാം ഇബ്നുൽ മുലഖ്വിൻ പറയുന്നു:  ആസ്വിമുബ്ന് വാഇൽ എന്ന റാവി ഉണ്ടായിരുന്നിട്ടും മുഹദ്ദിസുകൾ ഈ ഹദീസ് സ്വീകര്യമാണെന്ന് പറഞ്ഞത് അവരുടെ അടുക്കൽ വേറെ രിവായത്തുകൾ സ്ഥിരപെട്ടത് കൊണ്ടായിരിക്കാം.

(അൽ ബദ്റുൽ മുനീർ 9/ 348)


സലഫി പണ്ഡിതനായ അല്ലാമ മുബാറക് ഫൂരി ഒന്നുകൂടെ വ്യക്തമാക്കി പറയുന്നു: ആസ്വിമുബ്ന് വാഇൽ എന്ന റാവിയുടെ ജർഹ്  ഇമാം ഇബ്നുസ്സുന്നി ഹുസൈൻ (റ) വിലൂടെ ഉദ്ധരിച്ച രിവായത്ത് കൊണ്ട് പരിഹരിക്കപ്പെടുന്നതാണ് (തുഹ്ഫതുൽ അഹ് വദി 5/90)

ഇനി ഹദീസിൽ ദുർബലത സ്ഥിര പെട്ടാൽ തന്നെ ഫളാഇലുൽ അഅ്മാലിൽ ളഈഫായ ഹദീസ് മതിയെന്നത് പണ്ഡിത ലോകത്ത് അവിതർക്കിതമായി സ്ഥിരപെട്ടതാണല്ലോ .....


ഇമാം ഇബ്നുസ്സുന്നിയുടെ രിവായത്ത്: ഇമാം ഹുസൈൻ (റ) പറയുന്നു: തിരുനബി (സ്വ) പറയുന്നു: വല്ലവർക്കും കുട്ടി ജനിച്ചാൽ വലത് ചെവിയിൽ ബാങ്കും ഇടത് ചെവിയിൽ ഇഖാമത്തും കൊടുക്കണം, അപ്രകാരം ചെയ്താൽ ജിന്നുകളുടെ ശർറുകൾ കുട്ടിയെ തൊട്ട് ഉയർത്തപ്പെടും.

عَنِ الْحُسَيْنِ بْنِ عَلِيٍّ، قَالَ: قَالَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: " ‌مَنْ ‌وُلِدَ ‌لَهُ ‌مَوْلُودٌ ‌فَأَذَّنَ ‌فِي ‌أُذُنِهِ ‌الْيُمْنَى، وَأَقَامَ فِي أُذُنِهِ الْيُسْرَى رُفِعَتْ عَنْهُ أُمُّ الصَّبِيَّاتِ "


ഇമാം ഇബ്നുസ്സുന്നി അമലുൽയൗമിവല്ലൈലയിലും (578) ഇമാം ബൈഹഖി ശുഅ്ബുൽ ഇമാനിലും (8254) വേറെയും ധാരളം മുഹദ്ദിസുകൾ ഹുസൈൻ (റ) ൽ നിന്നുളള ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്.


ഇമാം ഉമറുബ്നു അബ്ദുൽ അസീസ് (റ) ചെവിയിൽ ബാങ്ക് വിളിക്കുന്നു.


അഞ്ചാം ഖലീഫ എന്ന പേരിൽ ഖ്യാതി നേടിയ വലിയ പണ്ഡിതനും ഭരണാധികരിയും സർവ സ്വീകാര്യനുമായ ഉമറുബ്നു അബ്ദുൽ അസീസ് (റ) കുട്ടി ജനിച്ചാൽ വലത് ചെവിയിൽ ബാങ്കും ഇടത് ചെവിയിൽ ഇഖാമത്തും കൊടുക്കുമായിരുന്നു.

وفي شرح السنة للإمام البغوي (11/ 273) رُوِي أَن عُمر بْن عبْد الْعزِيز كَانَ يُؤذِّنُ فِي اليُمْنى ويُقِيمْ فِي اليُسْرى إِذا وُلِد الصّبِيُّ.


ഡസൻ കണക്കിന് അഇമത്ത് ഇത് അവരുടെ ഗ്രന്ഥങ്ങളിൽ ഉദ്ധരിച്ചിട്ടുണ്ട്.


ഇമാം ഇബ്നു മുലഖ്വിൻ (റ) പറയുന്നത് കാണൂ: നമ്മുടെ അസ്ഹാബ് മുതവാതിറായ രൂപത്തിൽ ഈ സംഭവം അവരുടെ ഗ്രന്ഥങ്ങളിൽ ഉദ്ധരിച്ചിട്ടുണ്ട്.


وفي البدر المنير للإمام ابن الملقن (9/ 350): وَذكر فِيهِ عَن عمر بن عبد الْعَزِيز - رَحْمَة الله عَلَيْهِ - أَنه كَانَ إِذا ولد لَهُ ابْن أذن فِي أُذُنه الْيُمْنَى وَأقَام فِي الْيُسْرَى. وأصحابنا يتواترون عَلَى نقل هَذَا عَنهُ،


നാല് മദ്ഹബിന്റെ ഗ്രന്ഥങ്ങളിലും കുട്ടിയുടെ ചെവിയിൽ ബാങ്ക് കൊടുക്കണം എന്ന് പ്രസ്ഥാവിച്ചിട്ടുണ്ട്.


ശാഫിഈ മദ്ഹബ്


ഇമാം നവവി (റ) പറയുന്നു: കുട്ടി പ്രസവിക്കപ്പെട്ടാൽ  ആൺകുട്ടിയാണെങ്കിലും പെൺകുട്ടിയാണെങ്കിലും ബാങ്ക് കൊടുക്കൽ സുന്നത്താണ്, അബൂ റാഫിഅ് (റ) വിന്റെയും ഹുസൈൻ (റ) വിന്റെയും ഹദീസുകളാണതിന് രേഖ . മാത്രവുമല്ല, ഉമറുബ്നു അബ്ദുൽ അസീസ് (റ) അങ്ങിനെ ബാങ്ക് കൊടുത്തതായി നമ്മുടെ അസ്ഹാബ് രേഖപെടുത്തിയിട്ടുമുണ്ട്.

 وفي المجموع شرح المهذب (8/ 442): السُّنَّةُ أَنْ يُؤَذَّنَ فِي أُذُنِ الْمَوْلُودِ عِنْدَ وِلَادَتِهِ ذَكَرًا كَانَ أَوْ أُنْثَى وَيَكُونُ الْأَذَانُ بِلَفْظِ أَذَانِ الصَّلَاةِ لِحَدِيثِ أَبِي رَافِعٍ الَّذِي ذَكَرَهُ الْمُصَنِّفُ قَالَ جَمَاعَةٌ مِنْ أَصْحَابِنَا يُسْتَحَبُّ أَنْ يُؤَذِّنَ فِي أُذُنِهِ الْيُمْنَى وَيُقِيمَ الصَّلَاةَ فِي أُذُنِهِ الْيُسْرَى  وَقَدْ رَوَيْنَا فِي كِتَابِ ابْنِ السُّنِّيِّ عَنْ الْحُسَيْنِ بْنِ عَلِيٍّ رَضِيَ اللَّهُ عَنْهُمَا قَالَ (قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مَنْ وُلِدَ لَهُ مَوْلُودٌ فَأَذَّنَ فِي أُذُنِهِ الْيُمْنَى وَأَقَامَ فِي أُذُنِهِ الْيُسْرَى لَمْ تَضُرَّهُ أُمُّ الصِّبْيَانِ) وَأُمُّ الصِّبْيَانِ التَّابِعَةُ مِنْ الْجِنِّ وَنَقَلَ أَصْحَابُنَا مِثْلَ هَذَا الْحَدِيثِ عَنْ فِعْلِ عُمَرَ بْنِ عَبْدِ الْعَزِيزِ رَحِمَهُ اللَّهُ


ഇമാം ഇബ്നു ഹജർ അൽ ഹൈതമി പറയുന്നു: കുട്ടിയുടെ വലത് ചെവിയിൽ ബാങ്കും ഇടത് ചെവിയിൽ ഇഖാമത്തും സുന്നത്താക്കപ്പെടും.    തിരുനബി (സ്വ) ഹസൻ (റ) വിന്റെ ചെവിയിൽ ബാങ്ക് കൊടുത്തു എന്ന ഹസനായ ഹദീസാണതിന് രേഖ. 

തുഹ്ഫത്തുൽ മുഹ്താജ് (9/ 376)


وفي تحفة المحتاج في شرح المنهاج للإمام ابن حجر الهيتمي (9/ 376)  (وَ) يُسَنُّ أَنْ (يُؤَذَّنَ فِي أُذُنِهِ الْيُمْنَى) ثُمَّ يُقَامُ فِي الْيُسْرَى (حِينَ يُولَدُ) لِلْخَبَرِ الْحَسَنِ «أَنَّهُ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - أَذَّنَ فِي أُذُنِ الْحُسَيْنِ حِينَ وُلِدَ»


ഹനഫി മദ്ഹബ്


وفي الدر المختار وحاشية ابن عابدين (1/ 385): مَطْلَبٌ فِي الْمَوَاضِعِ الَّتِي يُنْدَبُ لَهَا الْأَذَانُ فِي غَيْرِ الصَّلَاةِ...وَفِي حَاشِيَةِ الْبَحْرِ الرَّمْلِيِّ: رَأَيْت فِي كُتُبِ الشَّافِعِيَّةِ أَنَّهُ قَدْ يُسَنُّ الْأَذَانُ لِغَيْرِ الصَّلَاةِ، كَمَا فِي أَذَانِ الْمَوْلُودِ، وَالْمَهْمُومِ، وَالْمَصْرُوعِ، .....أَقُولُ: وَلَا بُعْدَ فِيهِ عِنْدَنَا. اهـ. أَيْ لِأَنَّ مَا صَحَّ فِيهِ الْخَبَرُ بِلَا مُعَارِضٍ فَهُوَ مَذْهَبٌ لِلْمُجْتَهِدِ وَإِنْ لَمْ يُنَصَّ عَلَيْهِ، لِمَا قَدَّمْنَاهُ فِي الْخُطْبَةِ عَنْ الْحَافِظِ ابْنِ عَبْدِ الْبَرِّ وَالْعَارِفِ الشَّعْرَانِيِّ عَنْ كُلٍّ مِنْ الْأَئِمَّةِ الْأَرْبَعَةِ أَنَّهُ قَالَ: إذَا صَحَّ الْحَدِيثُ فَهُوَ مَذْهَبِي، عَلَى أَنَّهُ فِي فَضَائِلِ الْأَعْمَالِ يَجُوزُ الْعَمَلُ بِالْحَدِيثِ الضَّعِيفِ


മാലികി മദ്ഹബ്


وفي مواهب الجليل في شرح مختصر خليل للإمام الحطاب الرُّعيني المالكي (1/ 434):  قَالَ جَمَاعَةٌ مِنْ أَصْحَابِنَا: يُسْتَحَبُّ أَنْ يُؤَذِّنَ فِي أُذُنِ الصَّبِيِّ الْيُمْنَى، وَيُقِيمَ الصَّلَاةَ فِي أُذُنِهِ الْأُخْرَى، وَقَدْ رَوَيْنَا فِي سُنَنِ أَبِي دَاوُد وَالتِّرْمِذِيِّ عَنْ أَبِي رَافِعٍ، قَالَ: رَأَيْت رَسُولَ اللَّه - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - «أَذَّنَ فِي أُذُنِ الْحَسَنِ بْنِ عَلِيٍّ حِينَ وَلَدَتْهُ فَاطِمَةُ بِالصَّلَاةِ» قَالَ التِّرْمِذِيُّ حَدِيثٌ حَسَنٌ صَحِيحٌ وَرَوَيْنَا فِي كِتَابَ ابْنِ السُّنِّيِّ عَنْ الْحُسَيْنِ بْنِ عَلِيٍّ - رَضِيَ اللَّهُ تَعَالَى عَنْهُمَا - قَالَ: قَالَ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ -: «مَنْ وُلِدَ لَهُ مَوْلُودٌ فَأَذَّنَ فِي أُذُنِهِ الْيُمْنَى، وَأَقَامَ فِي الْأُذُنِ الْيُسْرَى لَمْ تَضُرَّهُ أُمُّ الصِّبْيَانِ» انْتَهَى.

(قُلْتُ) وَقَدْ جَرَى عَمَلُ النَّاسِ بِذَلِكَ فَلَا بَأْسَ بِالْعَمَلِ بِهِ وَاَللَّهُ أَعْلَمُ


ഹമ്പലി മദ്ഹബ്


وفي كشاف القناع عن متن الإقناع للإمام منصور البهوتي الحنبلي (3/ 28): (وَ) سُنَّ أَنْ (يُؤَذَّنَ فِي أُذُنِ الْمَوْلُودِ الْيُمْنَى) ذَكَرًا كَانَ أَوْ أُنْثَى (حِينَ يُولَدُ، وَ) أَنْ (يُقِيمَ فِي الْيُسْرَى) لِحَدِيثِ أَبِي رَافِعٍ قَالَ «رَأَيْت رَسُولَ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ – أَذَّنَ فِي أُذُنِ الْحَسَنِ بْنِ عَلِيٍّ حِينَ وَلَدَتْهُ فَاطِمَةُ» رَوَاهُ أَبُو دَاوُد وَالتِّرْمِذِيُّ وَصَحَّحَاهُ وَعَنْ الْحَسَنِ بْنِ عَلِيٍّ مَرْفُوعًا «مَنْ وُلِدَ لَهُ مَوْلُودٌ فَأَذَّنَ فِي أُذُنِهِ الْيُمْنَى وَأَقَامَ فِي أُذُنِهِ الْيُسْرَى رُفِعَتْ عَنْهُ أُمُّ الصِّبْيَانِ» وَعَنْ ابْنِ عَبَّاسٍ «أَنَّ النَّبِيَّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - أَذَّنَ فِي أُذُنِ الْحَسَنِ بْنِ عَلِيٍّ يَوْمَ وُلِدَ وَأَقَامَ فِي أُذُنِهِ الْيُسْرَى» رَوَاهُمَا الْبَيْهَقِيُّ فِي الشُّعَبِ وَقَالَ وَفِي إسْنَادِهِمَا ضَعْفٌ.


ഇബ്നുൽ ഖയ്യിമും പറയുന്നു: ബാങ്ക് വിളിക്കൽ സുന്നത്താണെന്ന്


സലഫികൾക്ക് സർവ സ്വീകര്യനായ ഇബ്നുൽ ഖയ്യിം തന്റെ തുഹ്ഫതുൽ മൗദൂദ് എന്ന ഗ്രന്ഥത്തിൽ കുട്ടി ജനിച്ചാൽ വലത് ചെവിയിൽ ബാങ്കും ഇടത് ചെവിയിൽ ഇഖാമത്തും കൊടുക്കൽ സുന്നത്താണ് എന്ന ഒരു അധ്യായം തന്നെ നൽകുന്നു. തെളിവായി ഇമാം തിർമിദിയുടെ ഹദീസടക്കം 3 ഹദീസ് ഉദ്ധരിക്കുന്നുണ്ട്. ശേഷം  ബാങ്ക് കൊടുക്കൽ കൊണ്ടുള്ള ഫാഇദകളും വിവരിക്കുന്നു. 


CP ഉമർ സുല്ലമിയും കൈവെടിയുന്നു


കേരള മുജാഹിദിന്റെ നേതൃപദവി അലങ്കരിച്ചിരുന്ന CP ഉമർ സുല്ലമി പ്രാർത്ഥനകൾ നിത്യ ജീവിതത്തിൽ എന്ന പുസ്തകത്തിൽ "കുട്ടി ജനിച്ചാൽ" എന്ന അധ്യായത്തിൽ എഴുതുന്നത് കാണൂ:

"നബി (സ്വ) യുടെ മകൾ ഫാത്വിമ (റ) ഹസനെ പ്രസവിച്ചപ്പോൾ നബി (സ്വ) കുട്ടിയുടെ ചെവിയിൽ നമസ്കാരത്തിന് ബാങ്ക് കൊടുക്കുന്നത് പോലെ ബാങ്ക് കൊടുക്കുകയുണ്ടായി (അബൂദാവൂദ്, തിർമിദി)


അഹ് ലുസ്സുന്നയുടെ പൂർവകാല പണ്ഡിതരും പഴയകാല മുജാഹിദ് നേതാക്കളും പുണ്യകർമമായി പരിചയപ്പെടുത്തിയ ഈ ബാങ്ക് വിളിയെ അനാചാരമാക്കാൻ ഏത് ലെബോറട്ടറിയിലാണാവോ പ്രസ്തുത ഹദീസുകൾ ജിന്ന് മുജാഹിദുകൾ പരിശോധനക്ക് വിധേയമാക്കിയത്.