സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Sunday 30 November 2014

ശപിക്കരുത്‌

"ശപിക്കല്‍ സത്യസന്ധനായ വിശ്വാസിക്ക്‌ ചേര്‍ന്നതല്ല" (അബൂ ഹുറൈറ (റ) യില്‍ നിന്ന് നിവേദനം ; ബുഖാരി 10/139, മുസ്‌ലിം 110 )

''ശപിക്കുന്നവന്‍ അന്ത്യനാളില്‍ ശിപാര്‍ശകരോ സക്ഷികളോ ആവാന്‍ യോഗ്യരല്ല'' ( അബൂദ്ദര്‍ദാഅ് (റ) വില്‍ നിന്ന് നിവേദനം; മുസ്‌ലിം 2598 )

''അല്ലാഹുവിന്റെ ശാപമുണ്ടാവട്ടെ, അവന്റെ കോപത്തിനു വിധേയമാവട്ടെ, നരകവാസിയാവട്ടെ എന്നൊന്നും നിങ്ങള്‍ ശപിക്കരുത്‌'' ( സമുറത്‌ബ്നു ജുന്‍ദുബ്‌ (റ) വില്‍ നിന്ന് നിവേദനം , അബൂദാവൂദ്‌ 4906 , തുര്‍മുദി 1977 )

''സത്യവിശ്വാസി ആക്ഷേപകനോ ,ശപിക്കുന്നവനോ, ദുശ്ശീലക്കാരനോ, ദുര്‍നടപ്പുകാരനോ ആവില്ല'' ( ഇബ്നുമസ്‌ ഊദ്‌ (റ)വില്‍ നിന്ന് നിവേദനം, തുര്‍മുദി 1978 )

''മനുഷ്യന്‍ വല്ലതിനെയും ശപിച്ചാല്‍ ആ ശാപം ആകാശത്തേക്കുയരും. അപ്പോള്‍ ആകാശവാതിലുകള്‍ അടയ്ക്കപ്പെടും. അത്‌ കാരണം ആ ശാപം ഭൂമിയിലേക്ക്‌ തന്നെയിറങ്ങും; ഭൂമിയുടെ വാതിലുകളും അടയ്ക്കപ്പെടും. പിന്നീടത്‌ ഇടത്തോട്ടും വലത്തോട്ടും സഞ്ചരിക്കും. ഒരു മാര്‍ഗവും ലഭിക്കാതെ ശപിക്കപ്പെട്ടവനിലേക്ക്‌ (അര്‍ഹനാണെങ്കില്‍ ) ചെന്ന് ചേരും. അല്ലാത്ത പക്ഷം അത്‌ ശപിച്ചവനിലേക്ക്‌ തന്നെ തിരിച്ച്‌ പോകും ( അബുദ്ദര്‍ദാഅ് (റ) വില്‍ നിന്ന് നിവേദനം, അബൂദാവൂദ്‌ 4905 )

കുറിപ്പ്‌ :
മനുഷ്യന്റെ ഒരു സാധാരണ രീതിയാണു തൊട്ടതിനും പിടിച്ചതിനുമൊക്കെ ശാപ വാക്കുകള്‍ ചൊരിയുക എന്നത്‌. അറിഞ്ഞോ അറിയാതെയോ താന്‍ ചെയ്യുന്നതിന്റെ ദൂരവ്യാപക ഫലങ്ങളെ പറ്റി അവന്‍ /അവള്‍ ചിന്തിക്കുന്നില്ല. കോപം വരുമ്പോള്‍ പലരുടെയും സ്വഭാവമാണ് അപരനെ ശപിക്കുക എന്നത്‌. ഇത്‌ തികച്ചും തെറ്റാണെന്നും ഉപേക്ഷിക്കേണ്ടതാണെന്നും തിരു നബി (സ)യുടെ വചനങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ചില സ്ത്രീകള്‍; മക്കള്‍ എന്തെങ്കിലും അരുതായ്മ പ്രവര്‍ത്തിച്ചാല്‍ അല്ലെങ്കില്‍ അവര്‍ പറഞ്ഞത്‌ കേള്‍ക്കാതെ പ്രവര്‍ത്തിച്ചാല്‍, നിസാര കാര്യത്തിനു പോലും മക്കളെ ശപിക്കുന്നത്‌ കേട്ടിട്ടുണ്ട്‌. അത്തരക്കാരോട്‌ മനസ്സില്‍ എന്തോ ഒരു വെറുപ്പ്‌ കുട്ടിക്കാലത്ത്‌ തന്നെ തോന്നിയിട്ടുണ്ട്‌.

സ്ഥിരമായി തന്റെ മകനെ ശപിച്ചിരുന്ന ഒരു മാതാവ്‌ ഇന്ന് ആ മകന്റെ വേര്‍പാടില്‍ ദു:ഖിക്കുന്ന ( സന്തോഷിക്കുകയാവും എന്ന് ചിലര്‍ പറയുന്നു. കാരണം അത്രയ്ക്കും വഴി വിട്ട ജീവിതമായിരുന്നു ആ മകന്‍ നയിച്ചിരുന്നത്‌ ) അവസ്ഥ അറിയാം. ആ മാതാവിന്റെ ശാപ വാക്കുകളാണോ ആ മകനെ സ്വന്തം മാതാവിനെ തല്ലിച്ചതക്കുന്ന മകനാക്കി, മദ്യത്തിനും മയക്കു മരുന്നിനും അടിമയാക്കി, അരുതാത്ത ബന്ധങ്ങള്‍ക്കുടമയാക്കി, അവസാനം നാട്ടുകാരാലും വീട്ടുകാരാലും തള്ളപ്പെട്ട അവസ്ഥയില്‍ സ്വന്തം വീട്ടില്‍ കിടപ്പു മുറിയില്‍ ഒരു തുണ്ടം കയറില്‍ ജീവനോടുക്കുന്നതിലേക്ക്‌ നയിച്ചത്‌ എന്ന് ആരെങ്കിലും കരുതിയാല്‍ അതില്‍ അവരെ കുറ്റപ്പെടുത്താന്‍ ആവില്ല. തന്റെ ആയുസ്സു മുഴുവന്‍ ഗള്‍ഫില്‍ രക്തം വിയര്‍പ്പാക്കി ജീവിതം കളഞ്ഞ ഒരു പിതാവിനു താങ്ങും തണലുമാവേണ്ടിയിരുന്ന ആ യുവാവിന്റെ ജീവിതം അങ്ങിനെ ദാരുണമായി അവസാനിച്ചു.

നമ്മുടെ നാവുകള്‍ മറ്റുള്ളവരെ / മറ്റുള്ളതിനെ ശപിക്കാനായി ഉപയോഗിക്കാതിരിക്കാനുള്ള മനസ്സാന്നിദ്ധ്യവും നല്ല മനസ്സും നമുക്കേവര്‍ക്കും ജഗന്നിയന്താവ്‌ കനിഞ്ഞരുളട്ടെ..

from "happiest women in the world"


ഡോ.ആഇദ്‌ അബ്‌ദുല്ലാ അല്‍ഖറനിയുടെ happiest women in the world എന്ന ഗ്രന്ഥം മനോഹരമാണ്‌. ഇസ്‌ലാമിക വ്യക്തിത്വത്തിന്റെ സൗന്ദര്യവും സദ്‌ഫലങ്ങളുമാണ്‌ ചര്‍ച്ചാവിഷയം. ചെറിയ അധ്യായങ്ങളിലൂടെ, ലളിതമായ ശൈലിയിലും മൂര്‍ച്ചയേറിയ വാക്കുകളിലും കാര്യങ്ങള്‍ വിവരിക്കുകയാണിതില്‍. ഗ്രന്ഥത്തില്‍ നിന്നുള്ള ഏതാനും വരികള്‍:


l സ്വന്തം ഭക്തി, ആരോഗ്യം, സന്തോഷം, മനസ്സമാധാനം, ഉറക്കം എന്നിവയെക്കാള്‍ പണത്തിന്‌ പ്രാധാന്യം നല്‍കരുത്‌.


l കണ്ണുനീര്‍ തുടക്കുക, നിങ്ങളുടെ നാഥനെക്കുറിച്ച്‌ നല്ലത്‌ വിചാരിക്കുക, അവന്റെ അനുഗ്രഹങ്ങളെ ധാരാളം ഓര്‍ക്കുക.


l സദ്‌ഫലങ്ങള്‍ മാത്രം തിരിച്ചുതരുന്ന മരത്തെപ്പോലെയാവുക. കല്ലെറിഞ്ഞാലും അത്‌ ഫലങ്ങള്‍ കൊഴിച്ചുതരും.


l പെരുമാറ്റരീതികളും മനോഭാവങ്ങളും പൂന്തോട്ടത്തെക്കാള്‍ മനോഹരമാകട്ടെ.




l പൂക്കളില്‍ നിന്ന്‌ പൂക്കളിലേക്കും കുന്നുകളില്‍ നിന്നു കുന്നുകളിലേക്കും പാറിനടക്കുന്ന നിര്‍മലയും സുന്ദരിയുമായ ചിത്രശലഭത്തെപ്പോലെയാവുക.




l സമയത്തെ ക്രമീകരിച്ചാല്‍ ചെയ്യാനുള്ളതെല്ലാം ചെയ്യാന്‍ കഴിയും.




l നല്ല ഗ്രന്ഥങ്ങള്‍ വായിക്കുക. അല്ലെങ്കില്‍ ഖുര്‍ആന്‍ പാരായണം കേള്‍ക്കുക. ഒരുപക്ഷേ അതിലെ ചെറിയൊരു വചനം ഹൃദയത്തില്‍ പ്രകമ്പനം സൃഷ്‌ടിച്ചേക്കാം. തിരുനബിയുടെ ചര്യകള്‍ പഠിക്കുക. തിന്മയില്‍ നിന്ന്‌ അത്‌ നിങ്ങളെ തടയും.




l മഴയെക്കാള്‍ ഉപകാരിയാവുക. ചന്ദ്രനെക്കാള്‍ സൗന്ദര്യമുള്ളവരാവുക. നിങ്ങളുടെ അലങ്കാരം സ്വര്‍ണമോ വെള്ളിയോ അല്ല. അല്ലാഹുവിന്‌ മുമ്പിലെ സുജൂദുകളാണ്‌.




l നിരാശയില്‍ അകപ്പെട്ടാല്‍ ഒന്നും പഠിക്കാനോ ഒന്നിലും സന്തോഷം കണ്ടെത്താനോ കഴിയില്ല.




l ആരോഗ്യകരമായ ഹൃദയത്തില്‍ ശിര്‍ക്ക്‌, ചതി, വിദ്വേഷം, അസൂയ എന്നിവക്ക്‌ സ്ഥാനമില്ല.




l ദാനധര്‍മങ്ങളിലൂടെ പാവപ്പെട്ടവന്റെയും ആവശ്യക്കാരന്റെയും സ്‌നേഹവും പ്രാര്‍ഥനയും സ്വന്തമാക്കുക.




l ഒരോ നിമിഷവും ഒരു സുബ്‌ഹാനല്ലാഹ്‌ പറയുക. ഒരു മിനിറ്റില്‍ ഒരു ആശയം രൂപീകരിക്കുക. ഒരു മണിക്കൂറില്‍ ഒരു സല്‍കര്‍മമെങ്കിലും ചെയ്യുക.




l സന്തോഷകരമായ വാര്‍ത്തകള്‍ തരുന്ന സന്ദേശമാണ്‌ രോഗം. വിലപിടിപ്പുള്ള വസ്‌ത്രമാണ്‌ ആരോഗ്യം.




l നിങ്ങളുടെ മതമാണ്‌ നിങ്ങളുടെ സ്വര്‍ണം. ധാര്‍മികതയാണ്‌ അലങ്കാരം. നല്ല പെരുമാറ്റമാണ്‌ സമ്പത്ത്‌.




l കൊടുങ്കാറ്റിന്റെ നടുവിലായാലും നല്ലതേ വരൂ എന്ന്‌ ചിന്തിക്കുക.

l ഉപദേശം കൊണ്ടും ദയയുള്ള വാക്കുകള്‍ കൊണ്ടും നിങ്ങളെ സഹായിക്കാന്‍ കഴിയുന്നവരോട്‌ മാത്രം നിങ്ങളുടെ സങ്കടങ്ങള്‍ പങ്കുവെക്കുക.

l വീണുപരുക്കേറ്റ കുഞ്ഞിനേ ഓര്‍ത്ത്‌ കരഞ്ഞ്‌ സമയം കളയരുത്‌; അവന്റെ മുറിവുകള്‍ വേഗം പരിചരിക്കുക.




l ഓരോ ദിവസവും പുതിയ തുടക്കമാവുക.




l ചെയ്യാന്‍ സാധിക്കാത്ത കാര്യങ്ങളോര്‍ത്ത്‌ വിഷമിക്കരുത്‌. മെച്ചപ്പെടുത്താന്‍ കഴിയുന്ന കാര്യങ്ങള്‍ക്ക്‌ സമയം കണ്ടെത്തുക.




l നിങ്ങളുടേതു പോലെ എല്ലാവര്‍ക്കും പ്രശ്‌നങ്ങളുണ്ടെന്ന്‌ ഉള്‍ക്കൊള്ളുക. മനസ്സ്‌ ശാന്തമാക്കുക.




l കഴിഞ്ഞകാലത്ത്‌ നിങ്ങള്‍ തെറ്റുചെയ്‌തിട്ടുണ്ടെങ്കില്‍ അതില്‍ നിന്ന്‌ പാഠമുള്‍ക്കൊള്ളുക; എന്നിട്ട്‌ അവയെ വിട്ടുകളയുക.




l ഏറ്റവും നീചമായ ശത്രുവാണ്‌ നിരാശ. അതിന്‌ മനസ്സമാധാനം നശിപ്പിക്കാനുള്ള കരുത്തുണ്ട്‌.




l പോയ കാലത്തെ മാറ്റാന്‍ എനിക്കാവില്ല. ഇനിയുള്ള കാലത്ത്‌ എന്താണ്‌ സംഭവിക്കുക എന്നുമറിയില്ല. പിന്നെന്തിനാണ്‌ ഞാന്‍ സങ്കടപ്പെടുന്നത്‌.




l ഭക്ഷണം കുറക്കുക; ശരീരത്തിന്‌ ആരോഗ്യമുണ്ടാകും. പാപങ്ങള്‍ കുറക്കുക; മനസ്സിന്‌ ആരോഗ്യമുണ്ടാവും. ദുഖങ്ങള്‍ കുറക്കുക; ഹൃദയത്തിന്‌ ആരോഗ്യമുണ്ടാവും. സംസാരം കുറക്കുക; ജീവിതത്തിന്‌ ആരോഗ്യമുണ്ടാവും.




l ജീവിതം കുറച്ചേയുള്ളൂ. വിഷമിച്ചും ദുഖിച്ചും അതിനെ കൂടുതല്‍ കുറച്ചാക്കരുത്‌.




l ആസ്യയില്‍ നിന്ന്‌ ക്ഷമയും ഖദീജയില്‍ നിന്ന്‌ ഭക്തിയും ആഇശയില്‍ നിന്ന്‌ ആത്മാര്‍ഥതയും ഫാത്വിമയില്‍ നിന്ന്‌ സ്ഥൈര്യവും പഠിക്കുക.




l മോശമായ നാവ്‌, അതിന്റെ ഇരയെക്കാള്‍ ഉടമസ്ഥനാണ്‌ കൂടുതല്‍ പ്രയാസമുണ്ടാക്കുക.


l സുന്ദരിയായ സ്‌ത്രീ ആഭരണമാണെങ്കില്‍, സദ്‌വൃത്തയായ സ്‌ത്രീ നിധിയാണ്‌.


l മനസ്സ്‌ സുന്ദരമായാല്‍, കാണുന്നതെല്ലാം സുന്ദരമാകും

മനുഷ്യന് അവന്റെ പ്രയത്നം മാത്രം

ചോദ്യം: മനുഷ്യന് അവന്‍ പ്രവര്‍ത്തിച്ചതല്ലാതെ അവന്റെ മരണശേഷം ഒന്നും ലഭിക്കില്ലെന്ന് വാദിക്കുന്നവര്‍ അന്യര്‍ക്കുവേണ്ടി മയ്യിത്തു നിസ്കരിക്കുന്നതിന്റെ അര്‍ഥം എന്താണ്? എന്ന സുന്നി ചോദ്യത്തിന് ഒരു മൌലവി മറുപടി പറയുന്നു. “അന്യര്‍ക്കുവേണ്ടിയല്ലാതെ അവനുവേണ്ടി ആര്‍ക്കും മയ്യിത്തു നിസ്കരിക്കാന്‍ കഴിയില്ലെന്ന ലളിത സത്യം ആദ്യമായി മുസ്ലിയാരെ ബോധ്യപ്പെടുത്തുക. രണ്ടാമതായി മനുഷ്യന് അവന്‍ പ്രവര്‍ത്തിച്ചതല്ലാതെ ഇല്ല എന്നത് ഖുര്‍ആന്‍ സൂക്തമാണ്. അതിനെ എതിര്‍ക്കുന്നവര്‍ ഖുര്‍ആനിനെയാണ് എതിര്‍ക്കുന്നത്. ജീവിച്ചിരിക്കുന്നവര്‍ക്കും മരിച്ചവര്‍ക്കും വേണ്ടി പ്രാര്‍ഥിക്കാം. പ്രാര്‍ഥന സ്വീകരിക്കുന്നത് പക്ഷേ, വ്യക്തിയുടെ വിശ്വാസവും കര്‍മ്മവും അനുസരിച്ചായിരിക്കും. അതുകൊണ്ടാണ് അവിശ്വാസികള്‍ക്കുവേണ്ടി പാപം പൊറുക്കാനുള്ള പ്രാര്‍ഥന പാടില്ലെന്ന് വിലക്കിയത്. സുന്നികളും മറ്റുള്ളവരും തമ്മിലുള്ള ഭിന്നാഭിപ്രായം മരിച്ച മുസ്ലിംകള്‍ക്കുവേണ്ടി പ്രാര്‍ഥിക്കാമോ പുണ്യകര്‍മ്മങ്ങള്‍ ചെയ്യാമോ എന്നീ കാര്യങ്ങളിലല്ല. മറിച്ച് അവരോട് പ്രാര്‍ഥിക്കാമോ മരിച്ചവരുടെ പ്രീതിക്കുവേണ്ടി നേര്‍ച്ച വഴിപാടുകള്‍ആവാമോ എന്നീ കാര്യങ്ങളിലാണ്. വ്യക്തമായും ഇസ്ലാം നിരോധിച്ച കാര്യങ്ങളാണിവ.
1988 മെയ് ഏഴിലെ പ്രബോധനത്തിലെ ചോദ്യോത്തരമാണിത്. മുജീബിന്റെ പരാമര്‍ശത്തെ കുറിച്ച് എന്ത് പറയുന്നു?
ഉത്തരം: സുന്നികള്‍ ചെയ്യുന്ന മരണാനന്തര ക്രിയകള്‍ പലതും ജമാഅത്തെ ഇസ്ലാമി ശിര്‍ക്കും ബിദ്അത്തുമാണെന്ന് ചിത്രീകരിച്ച് മുസ്ലിംകളെ തമ്മിലടിപ്പിക്കുകയും കു ഴപ്പം സൃഷ്ടിക്കുകയും തെറ്റിപ്പിക്കുകയും ചെയ്തിരുന്നു. മുജീബിന്റെ ഉത്തരം അംഗീകരിക്കാന്‍ ഏതെങ്കിലും ജമാഅത്തെ ഇസ്ലാമിക്കാരന്‍ തയ്യാറായാല്‍ അതു സംബന്ധമായ ഫസാദ് നീങ്ങിക്കിട്ടിയല്ലോ. അത്രയും സന്തോഷം.
വൈരുദ്ധ്യങ്ങളടങ്ങിയ പ്രബോധനത്തിലെ മുജീബിന്റെ ഉത്തരം നമുക്ക് വിശകലനം ചെയ്യാം. ഉത്തരത്തില്‍ നിന്നും നമുക്ക് മനസ്സിലാകുന്നവ ഇതാണ്.
(1.) അന്യര്‍ക്കുവേണ്ടിയല്ലാതെ അവനുവേണ്ടി ആര്‍ക്കും മയ്യിത്തു നിസ്കരിക്കാന്‍ സാധ്യമല്ല. (2.) ഈ ലളിതമായ സത്യം മുസ്ലിയാക്കന്മാര്‍ക്ക് അറിയില്ല. (3.) മനുഷ്യന് അവന്‍ പ്രവര്‍ത്തിച്ചതല്ലാതെയില്ല എന്നത് ഖുര്‍ആന്‍ സൂക്തമാണ്. അതിനെ എതിര്‍ക്കുന്നവര്‍ ഖുര്‍ആനിനെയാണ് എതിര്‍ക്കുന്നത്.(4.) മയ്യിത്ത് നിസ്കാരം മരിച്ചവര്‍ക്കു വേണ്ടി ചെയ്യുന്ന പുണ്യകര്‍മമാകുന്നു. അത് ഈ ഖുര്‍ആന്‍ സൂക്തത്തിന് എതിരാകുന്നു. (5.) ജീവിച്ചിരിക്കുന്നവര്‍ക്കും മരിച്ചവര്‍ക്കും വേണ്ടി അന്യര്‍ക്ക് പ്രാര്‍ഥിക്കാം. (6.) ജീവിച്ചിരിക്കുന്നവര്‍ മരിച്ചവര്‍ക്കുവേണ്ടി പുണ്യകര്‍മ്മങ്ങള്‍ ചെയ്യാം.(7.) പക്ഷേ, പ്രാര്‍ഥന സ്വീകരിക്കുന്നത് വ്യക്തിയുടെ കര്‍മ്മവും വിശ്വാസവും അനുസരിച്ചായിരിക്കും (അപ്പോള്‍ മരിച്ചവര്‍ക്കും വിശ്വാസവും കര്‍മ്മവുമുണ്ടോ) (8.) സുന്നികളും മറ്റുള്ളവരും തമ്മിലുള്ള ഭി ന്നാഭിപ്രായം മരിച്ച മുസ്ലിംകള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കാമോ പുണ്യകര്‍മ്മങ്ങള്‍ ചെയ്യാമോ എന്നീ കാര്യത്തിലല്ല. (9.) ജമാഅത്തെ ഇസ്ലാമിക്കാര്‍ സുന്നികളല്ല. (10.) മരിച്ചവരോട് പ്രാര്‍ഥിക്കാമോ മരിച്ചവരുടെ പ്രീതിക്കുവേണ്ടി വഴിപാടുകള്‍ ആകാമോ എന്നീ കാര്യങ്ങളിലാണ് സുന്നികളും ജമാഅത്തുകാരും തമ്മിലുള്ള ഭിന്നത. (11) സുന്നികള്‍ ചെയ്യുന്ന മറ്റു കാര്യത്തിലൊന്നും ജമാഅത്തെ ഇസ്ലാമിക്കാര്‍ ഭിന്നത പ്രകടിപ്പിക്കുകയോ എതിര്‍ക്കുകയോ ഇല്ല. (12) മരിച്ചവരോട് പ്രാര്‍ഥിക്കലും അവര്‍ക്കുവേണ്ടി നേര്‍ച്ച വഴിപാടുകള്‍ നേരലും വ്യക്തമായും ഇസ്ലാം നിരോധിച്ച കാര്യങ്ങളാകുന്നു.
ഉത്തരത്തിന്റെ ആദ്യവും അവസാനവും വൈരുദ്ധ്യമുണ്ടെന്ന് ഏതൊരാള്‍ക്കും ബോധ്യമാകും. മുജീബിന്റെ വിവരത്തിന്റെ ആഴവും പരപ്പും മനസ്സിലാകുകയും ചെയ്യും. മൌ ദൂദി സാഹിത്യം മാത്രം പഠിച്ചവന്‍ വൈരുദ്ധ്യങ്ങളും വിവരക്കേടും വിളമ്പുക സാധാരണമാണ്. സമാധാനിക്കാം.
സ്വന്തത്തിനുവേണ്ടി മയ്യിത്തു നിസ്കരിക്കാന്‍ സാധ്യമല്ലെന്ന സത്യം മുസ്ലിയാക്കന്മാര്‍ മനസ്സിലാക്കിയിട്ടുണ്ട്. ഈ ലളിതമായ സത്യം മൌദൂദികള്‍ അംഗീകരിക്കാതിരിക്കാന്‍ നിര്‍വാഹമില്ലെന്നും മുസ്ലിയാക്കന്മാര്‍ക്ക് മനസ്സിലായിട്ടുണ്ട്. അതുകൊണ്ടാണല്ലോ മു സ്ലിയാര്‍ ചോദിച്ചത്. പക്ഷേ, മുജീബ് ചോദ്യത്തിന് മുമ്പില്‍ ഉരുളുന്നത് കാണാന്‍ ഏറെ രസമുണ്ട്. “മനുഷ്യന് അവന്‍ പ്രവര്‍ത്തിച്ചതല്ലാതെയില്ല എന്ന് ഖുര്‍ആന്‍ സൂക്തമുണ്ടെന്നും അതിനെ എതിര്‍ക്കുന്നവര്‍ ഖുര്‍ആനിനെയാണ് എതിര്‍ക്കുന്നതെന്നും പറഞ്ഞ മുജീബ് തന്നെ മരിച്ചവര്‍ക്ക് വേണ്ടി നിസ്കാരവും പ്രാര്‍ഥനയും (ദാനധര്‍മ്മങ്ങളും മറ്റും) ചെയ്യാമെന്ന് പറയുന്നു. മുജീബിന്റെ ഈ വാദം ഖുര്‍ആനിനെ എതിര്‍ക്കലല്ലെ?
എന്നാല്‍ മരിച്ചവര്‍ക്ക് വേണ്ടി ചെയ്യുന്ന പുണ്യകര്‍മ്മവും പ്രാര്‍ഥനയും സ്വീകരിക്കുന്നത് മരിച്ചവരുടെ കര്‍മ്മവും വിശ്വാസവുമനുസരിച്ചായിരിക്കുമെന്നാണല്ലോ മുജീബ് പറയുന്നത്. എങ്കില്‍ മരിച്ചവര്‍ക്ക് വീണ്ടും വിശ്വാസവും കര്‍മ്മവുമുണ്ടോ. ഒരു ബഹുദൈവ വിശ്വാസി മരിച്ച ശേഷം ഏകദൈവ വിശ്വാസിയായാല്‍ അവന്റെ വിശ്വാസം സ്വീകരിക്കപ്പടുമോ? അവന്റെ കര്‍മ്മം ഫലവത്താകുമോ? പാര്‍ട്ടി ഓഫീസില്‍ തല പണയം വെച്ച മൌദൂദികളല്ലാതെ ഇത് അംഗീകരിക്കുമോ? മുസ്ലിം ലോകത്തിന് അജ്ഞാതമാണീ വാദം. മരണത്തിന് മുമ്പ് അവരുടെ വിശ്വാസമനുസരിച്ചാണ് ജീവിച്ചിരിക്കുന്നവരുടെ പ്രാര്‍ഥനയും പുണ്യകര്‍മ്മവും സ്വീകരിക്കുകയെന്നാണോ മുജീബിന്റെ ഉദ്ദേശ്യം. എ ങ്കില്‍ മേല്‍ ഖുര്‍ആന്‍ സൂക്തത്തിനുനേരെ വിപരീതമല്ലെ ഈ വാദം. ഖുര്‍ആനെ എതി ര്‍ക്കുന്നതില്‍ മുജീബും പ്രതിയല്ലെ?
മരണപ്പെട്ടവര്‍ക്കുവേണ്ടി പുണ്യകര്‍മ്മം ചെയ്താല്‍ അത് മരണപ്പെട്ടവര്‍ക്ക് ഫലം ചെ യ്യുമോ? എന്ന് ആദ്യം നമുക്ക് പരിശോധിക്കാം. ശേഷം മേല്‍ സൂക്തത്തെ സംബന്ധിച്ച് ചിന്തിക്കാം. ഇമാം ബുഖാരി(റ)യും മുസ്ലിമും(റ) റിപ്പോര്‍ട്ടുചെയ്ത ഒരു ഹദീസില്‍ നിന്ന് ഇങ്ങനെ സംഗ്രഹിക്കാം.
“രണ്ട് ഖബറുകളുടെ അരികിലൂടെ നബി(സ്വ) തങ്ങള്‍ നടന്നുപോയി. ജനങ്ങളുടെ ഇടയില്‍ നിസ്സാരമായതും എന്നാല്‍ അല്ലാഹുവിന്റെ അടുക്കല്‍ മഹാപാപവുമായ കാര്യങ്ങള്‍ക്കുവേണ്ടി ഈ രണ്ട് ഖബറാളികളും ശിക്ഷിക്കപ്പെടുന്നുണ്ട്. ഒരാള്‍ മൂത്രത്തെ ശുദ്ധിവരുത്തുന്നതില്‍ സൂക്ഷ്മത പാലിക്കാത്തവനും അപരന്‍ ഏഷണിക്കാരനുമായിരുന്നു എന്ന് നബി(സ്വ) പറഞ്ഞു. അനന്തരം ഒരു ഈത്തപ്പന മട്ടല്‍ എടുത്ത് രണ്ട് ഭാഗമാക്കി ഒരു ഭാഗം ഒരു ഖബറിന്റെ മേലിലും മറ്റേത് അടുത്ത ഖബറിന്റെ മുകളിലും കുത്തി. ഇവ ഉണങ്ങാതിരിക്കുന്ന കാലത്തോളം ഇവരുടെ ശിക്ഷക്ക് ഇളവ് ലഭിക്കു”മെന്ന് നബി(സ്വ) പറയുകയും ചെയ്തു. ഉണങ്ങാത്ത ഈത്തപ്പന മട്ടല്‍ തസ്ബീഹ് ചൊല്ലുന്ന കാരണത്താല്‍ അത് മുകളില്‍വെച്ച ഖബറാളികള്‍ക്ക് ആശ്വാസവും ശിക്ഷയില്‍ ഇളവും ലഭിക്കുമെന്നാണ് നബി(സ്വ) പറയുന്നത്. കേവലം ഒരു ഈത്തപ്പന മട്ടലിന്റെ തസ്ബീഹ് കാരണം ശിക്ഷ ലഘൂകരിക്കപ്പെടുന്നുവെങ്കില്‍ മുസ്ലിമായ മനുഷ്യന്‍ ഖബറിനരികില്‍ വെച്ച് ചെയ്യുന്ന ഖുര്‍ആന്‍ പാരായണം തുടങ്ങിയ സല്‍ക്കര്‍മ്മങ്ങള്‍ വഴി മരണപ്പെട്ടവര്‍ ക്ക് സുഖവും സന്തോഷവും ലഭിക്കുമെന്ന് പറയേണ്ടതില്ലല്ലോ.
ഈ ഹദീസ് വിശദീകരിച്ചുകൊണ്ട് അല്ലാമാ ഐനി(റ) ഇമാം ഖത്വാബി(റ)യില്‍ നിന്നും ഉദ്ധരിക്കുന്നു. “ഖബറിന്റെ അടുത്ത് വെച്ച് ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് സുന്നത്താണെന്നതിന് ഈ ഹദീസില്‍ തെളിവുണ്ട്. ഒരു മരത്തിന്റെ തസ്ബീഹ് കൊണ്ട് തന്നെ ഗുണം പ്രതീക്ഷിക്കാമെങ്കില്‍ ഖുര്‍ആന്‍ ഓതുന്നത് കൊണ്ട് ഫലവും അനുഗ്രഹവും ഏറെ പ്രതീക്ഷിക്കാമല്ലോ” (ഉംദതുല്‍ ഖാരി 3/118, ശര്‍ഹു മുസ്ലിം 1/141).
മുല്ലാ അലിയ്യുല്‍ ഖാരി(റ) പറയുന്നു: “ഖബറിടത്തില്‍ വെച്ച് ഖുര്‍ആന്‍ ഓതല്‍ സുന്നത്താണെന്ന് ഇതിന്റെ അടിസ്ഥാനത്തില്‍ പണ്ഢിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരു ഈ ത്തപ്പന മട്ടലിന്റെ തസ്ബീഹിനെക്കാള്‍ ഉത്തമമാണല്ലോ ഖുര്‍ആന്‍ പാരായണം എന്നതാണ് ന്യായം” (മിര്‍ഖാത് 1/286).
ഹദീസില്‍ ഇക്കാര്യം വ്യക്തമായി പരാമര്‍ശിച്ചതായി കാണാം. ബൈഹഖി(റ) നിവേദനം ചെയ്ത ഹദീസില്‍ ഇങ്ങനെയുണ്ട്. “നബി(സ്വ) പറഞ്ഞു: ഒരു വ്യക്തി ഖബറിനടുത്ത് സൂറത്ത് യാസീന്‍ ഓതിയാല്‍ ആ ഖബറാളികള്‍ക്ക് ശിക്ഷ ഇളവ് ചെയ്യപ്പെടുന്നതും അവയുടെ എണ്ണത്തിന് അവന് ഗുണം ലഭിക്കുന്നതുമാണ്” (മിര്‍ഖാത് 2/382).
അബ്ദുല്ലാഹിബ്നു ഉമറി(റ)ല്‍ നിന്ന് നിവേദനം:”നിങ്ങള്‍ ആരെങ്കിലും മരിച്ചാല്‍ അ വനെ താമസിപ്പിക്കരുത്. ഉടനെ മറവുചെയ്യണം. അവന്റെ തലയുടെ ഭാഗത്ത് അല്‍ബഖറയുടെ ആദ്യഭാഗവും കാല്‍ഭാഗത്ത് അവസാന ഭാഗവും പാരായണം ചെയ്യണം. എന്ന് നബി(സ്വ) പറഞ്ഞതായി ഞാന്‍ കേട്ടു” (ബൈഹഖി).
മറ്റ് പുണ്യകര്‍മ്മങ്ങള്‍ ചെയ്താലും മരണപ്പെട്ടവന് ഫലം ചെയ്യുമെന്ന് ഇസ്ലാം പഠിപ്പിക്കുന്നു. മരണപ്പെട്ടവരുടെ ഗുണത്തിനുവേണ്ടി ദാനധര്‍മ്മം ചെയ്യല്‍ പ്രത്യേകം സുന്നത്താണ്. മരണത്തോട് തൊട്ടടുത്ത ദിവസങ്ങളില്‍ പ്രത്യേകമായി ധര്‍മ്മം ചെയ്യണം. ഇമാം അഹ്മദും(റ), അബൂനുഐമും(റ) റിപ്പോര്‍ട്ടുചെയ്യുന്നു. മരണപ്പെട്ടവര്‍ക്ക് ആദ്യ ത്തെ ഏഴു ദിവസം പ്രത്യേക പരീക്ഷണം ഉണ്ടാകും. അതുകാരണം ആ ദിവസങ്ങളില്‍ അന്നദാനം നടത്തുന്നത് സ്വഹാബികള്‍ ചര്യയാക്കിയിരിക്കുന്നു. മരണപ്പെട്ടവര്‍ക്ക് വേ ണ്ടി ജീവിച്ചിരിക്കുന്നവര്‍ ചെയ്യുന്ന ഹജ്ജ്, സ്വദഖ തുടങ്ങിയ സല്‍ക്കര്‍മ്മങ്ങള്‍ ഫലം ചെയ്യുമെന്നതിന് തെളിവുകള്‍ നിരവധിയുണ്ട്. ചിന്തിക്കുന്നവര്‍ക്ക് ഇത് തന്നെ ധാരാളമല്ലോ.
മരണപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള സല്‍ക്കര്‍മ്മങ്ങള്‍ ഫലം ചെയ്യുന്നതിന് മയ്യിത്ത് നിസ്കാ രം തന്നെ തെളിവാണല്ലോ. ഇത് സമ്മതിച്ച ഒരാള്‍ക്ക് മെറ്റാരു സല്‍ക്കര്‍മ്മവും നിഷേധിക്കുക സാധ്യമല്ല. അതുകൊണ്ടാണ് മൌദൂദി മുജീബ് പോലും പുണ്യകര്‍മ്മങ്ങള്‍ ഫലം ചെയ്യുമെന്ന് പറയുന്നത്.
മരിച്ച ഏഴുദിവസം തുടര്‍ച്ചയായി സ്വഹാബികള്‍ അടിയന്തിരം കഴിച്ചിരുന്നുവെന്ന് മേല്‍ ഹദീസ് കൊണ്ട് തെളിഞ്ഞതാണല്ലോ. സുന്നികളഉം മൌദൂദികളും തമ്മില്‍ ദിക്റ് ചൊ ല്ലല്‍, ഖത്തപ്പുര കെട്ടല്‍ (ഖബറിന്റെയടുത്ത് ഓതല്‍), ഭക്ഷണം ധര്‍മ്മം ചെയ്യല്‍, അടിയന്തിരം കഴിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ ഭിന്നാഭിപ്രായമില്ലെന്ന് മുജീബ് വ്യക്തമാക്കിയിരിക്കെ കൂടുതല്‍ തെളിവുകളിലേക്ക് കടക്കുന്നില്ല.
എന്നാല്‍ മനുഷ്യന് അവന്‍ പ്രവര്‍ത്തിച്ചതല്ലാതെയില്ലെന്ന ഖുര്‍ആന്‍ സൂക്തത്തെ പണ് ഢിതന്മാര്‍ വ്യാഖ്യാനിച്ചിരിക്കുകയാണ്. ഇമാം ഐനി(റ) പറയുന്നു: “ഇതു സംബന്ധമായി പണ്ഢിതന്മാര്‍ എട്ട് അഭിപ്രായക്കാരാണ്. ഒന്ന്. ആ സൂക്തം മന്‍സൂഖ് (നിയമപ്രാബല്യമില്ലാത്തത്) ആകുന്നു. ഇബ്നുഅബ്ബാസി(റ)ന്റെ അഭിപ്രായമാണിത്. രണ്ട്. ഇബ്രാഹിം നബി(അ), മൂസാ നബി(അ) എന്നീ രണ്ട് അമ്പിയാക്കളുടെ ജനതയെ കൊണ്ട് പ്രത്യേകമാണ് ആ നിയമം. എന്നാല്‍ നമ്മുടെ ഈ ഉമ്മത്തിന് അവര്‍ ചെയ് തതും അവര്‍ക്കുവേണ്ടി മറ്റുള്ളവര്‍ ചെയ്തതും ഉപകരിക്കും. ഇക്രിമ(റ)യുടെ അഭിപ്രായമാണിത്. മൂന്ന്, സൂക്തത്തില്‍ പറഞ്ഞ മനുഷ്യന്‍ കൊണ്ട് വിവക്ഷ കാഫിര്‍ (അവിശ്വാസി) ആകുന്നു. റബീഉബ്നു അനസി(റ)ന്റെ അഭിപ്രായമാണിത്. (ഇതനുസരിച്ച് സൂക്തത്തിന്റെ അര്‍ഥമിപ്രകാരമാണ്. കാഫിറായ മനുഷ്യന് അവന്റെ അമലല്ലാതെ ഫലപ്പെടില്ല. അവനാണെങ്കില്‍ അമല്‍ ഇല്ലതാനും) നാല്. അല്ലാഹുവിന്റെ നീതിയുടെ താത്പര്യമനുസരിച്ച് മനുഷ്യന്‍ പ്രവര്‍ത്തിച്ചത് മാത്രമേ അവന് ഫലപ്പെടുകയുള്ളൂ. എന്നാല്‍ മറ്റുള്ളവര്‍ പ്രവര്‍ത്തിച്ചത് ഫലപ്പെടുന്നത് നീതിയുടെ താത്പര്യമനുസരിച്ചല്ല. മറിച്ച് അല്ലാഹുവിന്റെ ഔദാര്യം കൊണ്ട് മാത്രമാണ്. അല്ലാഹു ഉദ്ദേശിച്ചത്ര ഔദാര്യം അവന് ചെയ്യാവുന്നതാണല്ലോ. ഹുസൈനുബ്നു ഫള്ലി(റ)ന്റെതാണീ അഭിപ്രായം. അഞ്ച്. മാ സആ എന്ന വാക്കിനര്‍ഥം അവന്‍ കരുതിയത് എന്നാണ്. അബൂബക്രില്‍ വര്‍റാഖി(റ) ന്റേതാണീ അഭിപ്രായം. (ഇതനുസരിച്ച് സൂക്തത്തിനര്‍ഥം ഇപ്രകാരമായി. മനുഷ്യന് അവന്‍ കരുതിയതല്ലാതെ പ്രയോജനപ്പെടില്ല.) ആറ്, അവിശ്വാസിക്ക് അവന്‍ ചെയ്ത നല്‍കാര്യത്തിന് പ്രതിഫലമായി ദുനിയാവില്‍ വെച്ചുള്ള പ്രതിഫലമല്ലാതെ മെറ്റാന്നുമില്ല. പാരത്രിക ജീവിതത്തില്‍ അവനതില്‍ നിന്നൊന്നും ശേഷിക്കില്ലെന്ന് വിവക്ഷ. സഅ്ലബി(റ)യുടേതാണീ അഭിപ്രായം. ഏഴ്, മനുഷ്യന് കേടായി ഭവിക്കുന്നത് അവന്‍ ചെയ്തതല്ലാതെ മെറ്റാന്നുമല്ല. (ഒരാള്‍ ചെയ്ത കുറ്റത്തിന് മറ്റൊരാളെ ശിക്ഷിക്കപ്പെടില്ലെന്ന് ചുരുക്കം.) എട്ട്. മനുഷ്യന് മനുഷ്യന്റെ പ്രയത്നമല്ലാതെയില്ല. പക്ഷേ, കാര്യങ്ങള്‍ക്കുള്ള കാരണങ്ങള്‍ പലതായത് കൊണ്ട് ചിലപ്പോള്‍ ആ പ്രയത്നം അവന്റെ സ്വന്തമായതും മറ്റുചിലപ്പോള്‍ കാരണം ഉണ്ടാകുന്നതിന്റെ വഴിയായതുമാകും. ഉദാഹരണമായി അവ ന്റെ മകന്‍ ഓതിയതിന്റെ പ്രതിഫലം അവന് ലഭിച്ചത് ആ മകന്‍ ഉണ്ടാകുന്നതില്‍ അവന് പ്രയത്നമുണ്ടായത് കൊണ്ടാണ്. ഇതുപോലെ തന്നെ മറ്റ് കൂട്ടുകാരന്‍ അവന് വേണ്ടി പ്രാര്‍ഥന നടത്തുന്നതും (അവനെ കൂട്ടുകാരനാക്കിയത് ഇവന്റെ പ്രയത്നമാണ്). അതുപോലെ തന്നെ മറ്റുചിലപ്പോള്‍ ദീനിന്റെ ഖിദ്മതിലും ഇബാദതിലുമായുള്ള പ്രയത്നം. അത് ദീനിന്റെ അഹ്ലുകാരുടെ പ്രീതിക്ക് വഴിയൊരുക്കും. ഇബ്നുസ്സഗ്വാനി(റ)യില്‍ നിന്ന് അബുല്‍ഫറജ്(റ) ഉദ്ധരിച്ചതാണിത” (ഉംദതുല്‍ ഖാരി 3/119).
ഒരു മുസ്ലിമായ മനുഷ്യന്‍ മറ്റൊരു മരിച്ച മുസ്ലിമായ മനുഷ്യന് വേണ്ടി ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് ഉപര്യുക്ത ഖുര്‍ആന്‍ സൂക്തത്തിനെതിരല്ലെന്ന് ഇത്രയും വിശദീകരിച്ചതില്‍ നിന്നും വ്യക്തമായി. എന്നിരിക്കെ ഇമാം ശാഫിഈ(റ)യും അനുയായികളും മരിച്ചവര്‍ക്ക് വേണ്ടി ഖുര്‍ആന്‍ പാരായണം നടത്തി പ്രതിഫലം അവര്‍ക്ക് ഹദ്യ ചെയ്യുന്നത് ഫലം സിദ്ധിക്കുന്നില്ലെന്ന് ഈ സൂക്തത്തില്‍ നിന്ന് ഗവേഷണം നടത്തിയതായി ഇബ്നുകസീര്‍(റ) ഉദ്ധരിച്ചത് നാം സമര്‍ഥിച്ചതിന് വിരുദ്ധമല്ല. കാരണം ഖുര്‍ആന്‍ പാരായണാന്തരം പ്രാര്‍ഥന നടത്താതിരുന്നതിനാലാണ് അപ്പറഞ്ഞതെന്ന് ഇബ്നുകസീറില്‍ നിന്ന് തന്നെ വ്യക്തമാകും. അദ്ദേഹം പറയുന്നു: “എന്നാല്‍ പ്രാര്‍ഥനയും സ്വദഖയും മയ്യിത്തിലേക്ക് പ്രതിഫലം ചേരുന്നവയാണെന്നത് ഏകകണ്ഠാഭിപ്രായമാണ്. നബി(സ്വ)യില്‍ നിന്ന് തന്നെ അത് വ്യക്തമായി വന്നതുമാണ്” (തഫ്സീറു ഇബ്നുകസീര്‍ 4/258).
ഇബ്നുഹജറി(റ)ന്റെ വാക്കുകള്‍ കാണുക. “ഖബറിനരികില്‍വെച്ച് സൌകര്യമുള്ളത്ര ഖുര്‍ആന്‍ പാരായണം നടത്തിയ ശേഷം പ്രാര്‍ഥിക്കണമെന്ന ഇമാംശാഫിഈ(റ)യുടെ വാക്ക് മയ്യിത്തിന്റെ മേല്‍ ഖുര്‍ആന്‍ പാരായണം ചെയ്യപ്പെടില്ലെന്ന് മറ്റു പണ്ഢിതന്മാര്‍ പറഞ്ഞതിന് വിരുദ്ധമല്ലെയെന്ന് നീ ചോദിച്ചാല്‍ ഞാന്‍ മറുപടി പറയാം. വിരുദ്ധമല്ല. കാരണം, മരിച്ചവന് വേണ്ടി വെറും ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് സംബന്ധിച്ചാണ് അവര്‍ പറഞ്ഞത്. ഇമാം ശാഫിഈ(റ) പറഞ്ഞതാകട്ടെ പാരായണാനന്തരം പ്രാര്‍ഥന നടത്തുന്നത് സംബന്ധിച്ചുമാണ്. ഇത് പ്രതിഫല ലബ്ധിയുള്ളത് തന്നെയാണല്ലോ. അപ്പോള്‍ എവിടെയാണ് വൈരുദ്ധ്യം. എന്നല്ല, ഇമാം ശാഫഈ(റ)യുടെ പ്രസിദ്ധമായ മദ്ഹബ് തന്നെ (പാരായണ പ്രതിഫലം ചേരില്ലെന്നത്, മയ്യിത്തിന്റെ സാന്നിധ്യത്തില്‍ വെച്ചാവാതിരിക്കുകയോ പാരായണാനന്തരം പ്രാര്‍ഥിക്കാതിരിക്കുകയോ ചെയ്യുമ്പോഴാണെന്ന പില്‍ ക്കാല പണ്ഢിതന്മാരുടെ വ്യാഖ്യാനത്തിന് ഇമാം ശാഫിഈ(റ)യുടെ ഉപര്യുക്ത വാക്ക് തന്നെ) ശക്തി നല്‍കുന്നുണ്ട്.” (അല്‍ ഫതാവല്‍ കുബ്റ 2/27).
ഇമാം നവവി(റ) പറയുന്നു: “മരിച്ച വ്യക്തിക്ക് ഒരു ്രപതിഫലവും ചേരില്ലെന്ന് ചിലര്‍ പറഞ്ഞതായി ഇമാം മാവറദി(റ) ഉദ്ധരിച്ചിട്ടുണ്ട്. പക്ഷേ, ഇത് ബാത്വിലായ മദ്ഹബാണെന്നുറപ്പുള്ളതും വ്യക്തമായ പിഴവും ഖുര്‍ആനിന്റെയും സുന്നത്തിന്റെയും വ്യക്തമായ രേ ഖക്കും മുസ്ലിം ലോകത്തിന്റെ ഇജ്മാഇനും വിരുദ്ധമായതുമാണ്. അതുകൊണ്ടുതന്നെ അത് പാടേ അവഗണിക്കപ്പെടേണ്ടതുമാകുന്നു” (ശര്‍ഹു മുസ്ലിം 1/12-13).


ഖത്തപ്പുര കെട്ടലും ജമാഅത് ഒഴിവാക്കലും


ചോദ്യം:
ഖബറിന്മേല്‍ ഖത്തപ്പുര കെട്ടി ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിന്റെ വിധിയെന്ത്? മുന്‍ഗാമികള്‍ ഇത് ചെയ്തിട്ടുണ്ടോ?
ഉത്തരം:
ഖബറിന്മേല്‍ തണലിന് വേണ്ടിയുള്ള പുര ഉണ്ടാക്കല്‍ കറാഹത്താണെന്നാണ് കര്‍മശാസ്ത്രത്തിന്റെ പൊതുനിയമം. പക്ഷേ, ഈ പറഞ്ഞത് ഖബറിന്മേല്‍ ഖുര്‍ആന്‍ ഓതുന്നവര്‍ക്ക് ചൂട്, തണുപ്പ് എന്നിവ തടുക്കുക പോലുള്ള നല്ല ഉദ്ദേശ്യത്തോട് കൂടിയല്ലെങ്കിലാണ്. അങ്ങനെയാണെങ്കില്‍ അതില്‍ കറാഹത്തില്ല (ശര്‍വാനി 3/197).
ബഹു. ഇബ്നു അബീശൈബ(റ) മുഹമ്മദുബ്നുല്‍ മുന്‍കദിര്‍(റ) വഴിയായി നിവേദനം ചെയ്യുന്നു: ബഹു. ഉമര്‍(റ) സൈനബ(റ)യുടെ ഖബറിന്മേല്‍ കൂടാരം വെച്ച് കെട്ടിയിരുന്നു. ഇബ്നുഅബീശൈബ(റ) തന്നെ അബൂഅത്വാഇ(റ)ല്‍ നിന്ന് നിവേദനം: ഇബ്നുഅബ്ബാസ്(റ) വഫാത്തായപ്പോള്‍ ഞാന്‍ അവിടെയുണ്ടായിരുന്നു. ബഹു. ഇബ്നുല്‍ ഹനഫിയ്യ(റ)യാണ് ജനാസ സംസ്കരണത്തിന് നേതൃത്വം നല്‍കിയത്. ഖബറടക്കം ചെയ്തശേഷം അവര്‍ ഖബറിന്മേല്‍ പുരകെട്ടുകയും മൂന്നുദിവസം അത് ശേഷിക്കുകയും ചെയ്തു. (മുസ്വന്നഫു ഇബ്നു അബീശൈബ 3/335). ഇതുതന്നെയാണ് ഹനഫീ മദ്ഹബിന്റെയും വീക്ഷണം. റദ്ദുല്‍ മുഖ്താര്‍ 1/946 നോക്കുക.
അബൂമഅ്ശര്‍(റ) മുഹമ്മദുബ്നുല്‍ മുന്‍കദിര്‍(റ) വഴിയായി നിവേദനം ചെയ്യുന്നു: “സൈനബ ബിന്‍ത് ജഹ്ശി(റ)ന്റെ ഖബര്‍ കുഴിക്കുന്ന ചൂടുള്ള ദിവസത്തില്‍ ഉമര്‍(റ) ശ്മശാനത്തില്‍ നിന്നുകൊണ്ട് ഇവരുടെ മേല്‍ ഞാനൊരു കൂടാരം കെട്ടിയെങ്കില്‍ എന്നുപറയുകയും കൂടാരം പണിയുകയും ചെയ്തു. ജന്നത്തുല്‍ ബഖീഇലെ ഖബറിന്മേല്‍ ആദ്യമുണ്ടായിരുന്ന കൂടാരം അതായിരുന്നുവെന്ന് മറ്റൊരു നിവേദനത്തിലും കാണാം.
മുഹമ്മദുബ്നു ഇബ്റാഹിം(റ) തന്റെ പിതാവില്‍ നിന്ന് ഉദ്ധരിക്കുന്നു: “ചൂട് കഠിനമായതുകൊണ്ട് സൈനബ(റ)യുടെ ഖബറിന്മേല്‍ കൂടാരം പണിയാന്‍ ഉമര്‍(റ) കല്‍പ്പിച്ചു. ബഖീഇലെ ഖബറിന്മേല്‍ ആദ്യമുണ്ടായിരുന്ന കൂടാരം അതായിരുന്നു” (ത്വബഖാതു ഇബ്നിസഅദ് 8/113).
ബഹു. ഇബ്നു അസാകിര്‍(റ) തബ്യീനു കദ്ബില്‍ മുഫ്തരി പേജ് 287ല്‍ പറയുന്നു: “ശൈഖ് അബുല്‍ ഫത്ഹ്(റ) ഇങ്ങനെ പറയുന്നതായി ഞാന്‍ കേട്ടു. ശൈഖ് നസ്വ് റുബ്നു ഇബ്റാഹീമി(റ)ന്റെ ഖബറിന്മേല്‍ ഞങ്ങള്‍ ഏഴുദിവസം ഖുര്‍ആന്‍ പാരായണം ചെയ്തു. ഓരോ ദിവസവും ഇരുപത് ഖത്തം ഓതിയിരുന്നു. ഇത് ബഹു. സുയൂത്വി(റ) തന്റെ ഫതാവ 2/194ല്‍ ഉദ്ധരിച്ചിട്ടുണ്ട്.
ഇമാം സുയൂത്വി തന്റെ ഫതാവാ 2/194ല്‍ പറയുന്നു: ഇത് പോലെ ധാരാളം ഇമാമുകളുടെ താരീഖില്‍ ഞാന്‍ കണ്ടിട്ടുണ്ട്.
ബഹു. അബൂജഅ്ഫരില്‍ ഹമ്പലി(റ) വഫാത്തായപ്പോള്‍ അഹ്മദുബ്നു ഹമ്പലി(റ)ന്റെ ഖബറിനരികില്‍ മറവു ചെയ്യുകയും ജനങ്ങള്‍ അവിടെവെച്ച് പതിനായിരം ഖത്തം ഓതിത്തീര്‍ക്കുകയും ചെയ്തിരുന്നുവെന്ന് ബഹു. ഇബ്നുകസീര്‍(റ) തന്റെ അല്‍ബിദായതു വന്നിഹായ 12/119ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
മാത്രമല്ല, ഇതുപോലെ അന്‍സ്വാരികളായ സ്വഹാബികള്‍ ചെയ്തിരുന്നുവെന്ന് ഖല്ലാല്‍ തന്റെ ജാമിഇല്‍ ശഅബി(റ)ല്‍ നിവേദനം ചെയ്തിട്ടുണ്ട് (മിര്‍ഖാത് 2/382).
ഇമാം നവവി(റ)തന്നെ പറയട്ടെ: “ഖബറിനരികില്‍ വെച്ച് സൌകര്യമുള്ളത്ര ഖുര്‍ആന്‍ പാരായണം നടത്തലും ശേഷം ഖബറാളികള്‍ക്ക് വേണ്ടി പ്രാര്‍ഥന നടത്തലും സുന്നത്താണ്. ഇമാം ശാഫിഈ(റ) വ്യക്തമാക്കിയതാണ് ഇക്കാര്യം. അവിടുത്തെ അസ്വ്ഹാബ് ഇതിന്റെ മേല്‍ ഏകോപിച്ചിട്ടുണ്ട്” (ശര്‍ഹുല്‍ മുഹദ്ദബ് 5/311).
ഇതുകൊണ്ടുതന്നെയാണ് ഇമാം റാസി(റ) തനിക്ക് മരണമാസന്നമായപ്പോള്‍ തന്റെ ഖബറിന്റെ മേല്‍ ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ വസ്വിയ്യത് ചെയ്തത് (സുബ്കി(റ)യുടെ ത്വബഖാത് 8/92 നോക്കുക).
ഇങ്ങനെയുള്ള ധാരാളം തെളിവുകളാല്‍ സ്ഥിരപ്പെട്ടതും സ്വഹാബികള്‍ അടക്കമുള്ള സജ്ജനങ്ങള്‍ അനുഷ്ഠിച്ചതുമാണ് ഖബറിന്റെമേല്‍ (ഖത്തപ്പുരകെട്ടി) ഖുര്‍ആന്‍ പാരായണം ചെയ്യല്‍. അതുകൊണ്ട് തന്നെയാണ് ശാഫിഈ ഇമാമും അല്ലാത്തവരും ഖബറിടത്തില്‍ ഖുര്‍ആന്‍ പാരായണം ചെയ്യല്‍ സുന്നത്താണെന്ന് തറപ്പിച്ചുപറഞ്ഞത് (സുയൂത്വി(റ)യുടെ ശറഹുസ്സുദൂര്‍ പേജ് 123).
ഇതുപോലെ മറ്റു ഫിഖ്ഹീ കിതാബുകളിലും കാണാവുന്നതാണ്. ധാരാളം ഹദീസുകള്‍ കൊണ്ട് ഇത് സുന്നത്താണെന്ന് ബഹു. ഐനി(റ) ഉംദതുല്‍ഖാരി 3/118ല്‍ സ്ഥാപിച്ചിട്ടുണ്ട്.
ഇമാം നവവി(റ) പറയുന്നു: “ഖബറിനരികില്‍ ഖുര്‍ആന്‍ ഓതുന്നത് സംബന്ധമായി ഖാളി അബുത്വയ്യിബി(റ)നോട് ചോദ്യമുന്നയിക്കപ്പെട്ടപ്പോള്‍ അവിടുന്നിപ്രകാരം മറുപടി നല്‍കി. ഓതിയവന് പ്രതിഫലം ലഭിക്കും. അതിന്റെ പുണ്യവും അനുഗ്രഹവും മയ്യിത്തിനും പ്രതീക്ഷിക്കപ്പെടാം. ഈ ആവശ്യത്തിനുവേണ്ടി ഖുര്‍ആന്‍ പാരായണം ചെ യ്യല്‍ സുന്നത്ത് തന്നെയാണ്. മാത്രമല്ല ഖുര്‍ആന്‍ പാരായണാനന്തരം ദുആ ചെയ്യല്‍ ഉത്തരം ലഭിക്കാന്‍ ഏറ്റവും അടുത്ത മാര്‍ഗമാണ്. ദുആഅ് മയ്യിത്തിന് ഫലം ചെയ്യുന്നതുമാണ്” (റൌള 1/657).
ഖുര്‍ആന്‍ പാരായണം മുറിയാതിരിക്കാന്‍ ജുമുഅ ജമാഅത് ഒഴിവാക്കല്‍
ഖത്തപ്പുരയില്‍ ഓതുന്ന വ്യക്തി ഓത്ത് മുറിയാതിരിക്കാന്‍ ജുമുഅ ജമാഅത് ഒഴിവാക്കുന്നതിന് വല്ല വിടുതിയുമുണ്ടോ?
ഉത്തരം: ഖത്തപ്പുരയില്‍ ഓതുന്നവന്‍ കൂലിക്കാരനായത് കൊണ്ട് സുന്നത്തായ ജമാഅത്തില്‍ സംബന്ധിക്കേണ്ടതില്ല. ജുമുഅ അവനും നിര്‍ബന്ധമായതുകൊണ്ട് അതില്‍ സംബന്ധിക്കേണ്ടതു തന്നെയാണ്. കൂലിക്കാരന് ജുമുഅയല്ലാത്ത ജമാഅത്തുകളില്‍ പള്ളിയില്‍ പങ്കെടുക്കാന്‍ അനുമതി കൊടുക്കല്‍ നിര്‍ബന്ധമൊന്നുമില്ലെന്ന് ഇമാം അദ്റഇ(റ) പ്രസ്താവിച്ചിട്ടുണ്ട്. പള്ളി അകലെയാകുമ്പോഴും ഇമാമ് നിസ്കാരം ദീര്‍ഘിപ്പിക്കുമ്പോഴും ഇപ്പറഞ്ഞതില്‍ ഒരു സന്ദേഹവുമില്ലെന്നും അദ്റഇ(റ) പറയുന്നു. സാധാരണ നിസ്കാരം സാധുവാകാന്‍ ജമാഅത്ത് നിബന്ധനയല്ലാത്തത് കൊണ്ട് ഒറ്റക്ക് നിസ്കരിച്ചാലും ബാധ്യത വീടുന്നതുപോലെയല്ലേല്ലാ ജുമുഅ. കാരണം ജുമുഅക്ക് ജമാഅത്ത് നിബന്ധനയാണല്ലോ. ഇതാണ് ജുമുഅയും മറ്റു ജമാഅത്തുകളും തമ്മിലുള്ള വ്യത്യാസം (തുഹ്ഫ 2/406 ശര്‍വാനി സഹിതം നോക്കുക.)

കൈ കെട്ടേണ്ടത്




ചോദ്യം:
ശാഫിഈ മദ്ഹബനുസരിച്ച് തന്നെ നിസ്കാരത്തില്‍ കൈനെഞ്ചിന് മുകളിലാണ് കെട്ടേണ്ടതെന്ന് ഇവിടെ ചില മുജാഹിദുകള്‍ പറയുന്നു. മദ്ഹബിന്റെ ഗ്രന്ഥങ്ങളുടെയും പ്രബല ഹദീസുകളുടെയും അടിസ്ഥാനത്തില്‍ മുജാഹിദുകള്‍ പ്രവര്‍ത്തിക്കുന്നത് മാത്രമാണ് ഇസ്ലാമികമത്രെ. ഒരു വിശദീകരണം നല്‍കാമോ?
ഉത്തരം: ശാഫിഈ മദ്ഹബനുസരിച്ച് കൈ കെട്ടേണ്ടത് പൊക്കിളിന് മീതെയും നെ ഞ്ചിന് താഴെയുമാണ്. മദ്ഹബ് വിശകലനം ചെയ്ത ഇമാമുകള്‍ മുഴുവനും ഇക്കാര്യം ഖണ്ഢിതമായി പറഞ്ഞിട്ടുണ്ട്. ആയതിനാല്‍ ശാഫിഈ മദ്ഹബനുസരിച്ച് നിസ്കാരത്തില്‍ കൈ വെക്കേണ്ടത് നെഞ്ചിന് മീതെയാണെന്ന് ആരെങ്കിലും പറയുന്നുവെങ്കില്‍ അത് ശാഫിഈ അഇമ്മത്തിന്റെ പേരിലുള്ള കല്ലുവെച്ച നുണയാണെന്ന് തീര്‍ച്ച.
ഇമാം റാഫിഈ(റ) എഴുതുന്നു: “ഇരുകരങ്ങളും നെഞ്ചിനുതാഴെയും പൊക്കിളിന് മുകളിലുമായി വെക്കേണ്ടതാണ്” (ശറഹുല്‍ കബീര്‍ 3/281). ഇമാം നവവി(റ) പറയുന്നത് കാ ണുക: “നമ്മുടെ മദ്ഹബനുസരിച്ച് സുന്നത്ത് രണ്ട് കൈകളും നെഞ്ചിന് താഴെയും പൊക്കിളിന് മുകളിലുമായി വെക്കലാണ്” (ശര്‍ഹുല്‍ മുഹദ്ദബ് 3/313).
ഇമാം നവവി(റ) തന്നെ പറയട്ടെ. “സ്വഹീഹായ അഭിപ്രായമനുസരിച്ച് നെഞ്ചിന് താ ഴെയും പൊക്കിളിന് മുകളിലുമായി ഇരുകരങ്ങളും വെക്കേണ്ടതാണ്” (റൌള, 1/250).
ഇമാം റാഫിഈ(റ), നവവി(റ) എന്നീ രണ്ട് ഇമാമുകള്‍ ഏകകണ്ഠമായി പറഞ്ഞതാണ് മുകളിലുദ്ധരിച്ചത്. ശാഫിഈ മദ്ഹബിന്റെ രണ്ട് നെടുംതൂണുകളായ ഈ ഇമാമുകള്‍ ഏകോപിച്ചാല്‍ പിന്നെ മറ്റൊരു രേഖ ശാഫിഈ മദ്ഹബുകാര്‍ക്ക് ആവശ്യമില്ലെന്നതാണ് മദ്ഹബിന്റെ പില്‍ക്കാല പണ്ഢിതരുടെ ഏകകണ്ഠാഭിപ്രായം. അതുകൊണ്ടുതന്നെ മദ് ഹബിന്റെ പ്രബല ഗ്രന്ഥങ്ങളിലെല്ലാം ഈ രണ്ട് ഇമാമുകളോട് യോജിച്ച് മാത്രമാണ് രേ ഖപ്പെടുത്തിയിട്ടുള്ളത്.
ഇബ്നുഹജരില്‍ ഹൈതമി(റ) പറയുന്നത് കാണുക: “രണ്ട് കയ്യും പൊക്കിളിന് മുകളിലും നെഞ്ചിന് താഴെയുമായി വെക്കേണ്ടതാണ്” (തുഹ്ഫ 2/102).
ഇപ്രകാരമാണ് മദ്ഹബിലെ എല്ലാ പണ്ഢിതരും പറഞ്ഞത്. ഇത് ശാഫിഈ മദ്ഹബി ന്റെ മാത്രം വകയല്ല. ഇസ്ലാമിക ലോകത്ത് ഈ വിഷയത്തില്‍ മൂന്നു വിധത്തിലുള്ള അഭിപ്രായമാണുള്ളത്. ഈ അഭിപ്രായങ്ങളിലൊന്നും നെഞ്ചിന് മുകളില്‍ വെക്കുക എന്ന ആശയം സ്വീകാര്യയോഗ്യമായ ഒരു മദ്ഹബിന്റെ ഇമാമില്‍ നിന്നും രേഖപ്പടുത്തിയതായി കാണുന്നില്ല.
മുസ്ലിം ലോകത്ത് വളരെ ആക്ഷേപങ്ങള്‍ക്ക് വിധേയനായ ശൌകാനി എന്ന ഒരാള്‍ മുമ്പ് ഇങ്ങനെ ഒരു വാദം നടത്തിയിട്ടുണ്ട്. പക്ഷേ, പണ്ഢിതന്മാരുടെ നിശിതമായ വിമര്‍ ശനങ്ങള്‍ക്ക് മുമ്പില്‍ അയാള്‍ തളരുകയാണ് ചെയ്തത്.
ബദ്ലുല്‍ മജ്ഹൂദില്‍ പറയുന്നു: “ശൌകാനി പറഞ്ഞ അഭിപ്രായം മുസ്ലിംകളുടെ അഭിപ്രായത്തില്‍ പെട്ടതായി കാണുന്നില്ല. അദ്ദേഹത്തിന്റെ വീക്ഷണം നെഞ്ചിന് മുകളില്‍ വെക്കുക എന്നാണ്. അതിനാല്‍ അദ്ദേഹത്തിന്റെ ഈ വാദം മുസ്ലിംകളുടെ ഇജ്മാഇനെ പൊളിച്ച് കളയുന്നതുമാണ്” (ബദ്ലുല്‍ മജ്ഹൂദ് 4/485).
ജരീരി(റ)ല്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു: ‘ഞാന്‍ അലി(റ) നിസ്കരിക്കുന്നത് കണ്ടു. അവര്‍ ഇടത്തെ കയ്യിന്റെ മേല്‍ വലതു കൈകൊണ്ട് പിടിച്ച് പൊക്കിളിന് മീതെ വെച്ചിട്ടുണ്ട്’ (അബൂദാവൂദ്, ബദ്ലുല്‍ മജ്ഹൂദ് 4/479, 480).
നെഞ്ചിന് മുകളില്‍ കൈവെച്ചുകൊണ്ടാണ് നബി(സ്വ) നിസ്കരിച്ചതെന്നതിന് ഉദ്ധരിക്കാ റുളള ‘അലാ സ്വദ്രിഹി; എന്ന വാചകമുള്ള ഹദീസ് കൊണ്ട് നെഞ്ചിന് മുകളില്‍ കൈ വെച്ചു എന്ന് തെളിയുന്നില്ല. ഇതിന്റെ വിശദീകരണം ‘തക്ബീറതുല്‍ ഇഹ്റാമിന് ശേഷം രണ്ട് കൈ നെഞ്ചിന്മേല്‍ വെക്കല്‍’ എന്ന മറുപടിയില്‍ വന്നിട്ടുണ്ട്. അവിടെ ശ്രദ്ധിച്ചാല്‍ വ്യക്തമാകും.

ഇമാം നവവി (റ), ഇമാം റാഫിഈ (റ) എന്നിവര്‍ക്കെതിരായി ഭൂരിപക്ഷത്തിനഭിപ്രായമുണ്ടാവുമോ?.


ഉത്തരം: പ്രത്യക്ഷത്തില്‍ ഭൂരിപക്ഷത്തിന്റെ അഭിപ്രായം രണ്ടു പേര്‍ക്കുമെതിരാണന്ന് തോന്നാമെങ്കിലും യഥാര്‍ഥത്തില്‍ അത് ഭൂരിപക്ഷമായിരിക്കില്ല. ഒരുദാഹരണത്തിലൂടെ ഇത് വ്യക്ത മാക്കാം. ഇമാം ശാഫിഈ (റ) യുടെ ശിഷ്യരില്‍ പെട്ട അബൂഹാമിദ് (റ) ഭൂരിപക്ഷത്തിനെതിരെ ഒരഭിപ്രായം രേഖപ്പടുത്തുന്നു. അവരുടെ ശിഷ്യ പരമ്പര കാലാന്തരത്തില്‍ വര്‍ധിക്കുകയും ഇമാം ശാഫിഈ (റ) യുടെ ശിഷ്യരില്‍ പെട്ട മറ്റുള്ളവരുടെ ശിഷ്യ പരമ്പര  കുറഞ്ഞ് വരികയും ചെയ്താല്‍ അബൂഹാമിദ് (റ) യുടെ അഭിപ്രായങ്ങള്‍ ഏറ്റു പറയാന്‍ ഒരു മഹാഭൂരിപക്ഷമു ണ്ടാകും. അതിനു മുമ്പില്‍ ഇമാം ശാഫിഈ (റ) യുടെ ശിഷ്യരില്‍ പെട്ടവരുടെ അഭിപ്രായം നിഷ്പ്രഭമാകും. ഈ സാഹചര്യത്തില്‍ പില്‍കാലത്തുള്ളവര്‍ അബൂഹാമിദ് (റ) ന്റെ അഭിപ്രായം ഭൂരിപക്ഷത്തിന്റെതാണന്ന് തെറ്റായി ധരിക്കും. പക്ഷേ, പ്രത്യക്ഷത്തിലുള്ള ഈ ഭൂരിപക്ഷം നിമിത്തമായി അബൂഹാമിദ് (റ) യുടെ അഭിപ്രായം പ്രഭലമാകില്ല. പ്രസ്തുത മസ്അലയില്‍ അബൂ ഹാമിദ് (റ) യുടെ അഭിപ്രായം ഏറ്റുപറയുക മാത്രമാണ് ഈ ഭുരിപക്ഷം ചെയ്തിട്ടുള്ളത്. ഈ മസ്അലയില്‍, ഇമാം ശാഫിഈ (റ) യുടെ തന്നെ  ശിഷ്യരില്‍പെട്ട ഭുരിപക്ഷം തന്നോട് വിയോജിക്കുന്നവരാണ്. ആപേക്ഷികമായി ഇവര്‍ക്കു  ശിഷ്യ പരമ്പര കുറഞ്ഞു പോയതിനാല്‍ അവരുടെ ശബ്ദം പില്‍കാലത്തേക്ക് എത്തിയില്ലന്നു മാത്രം. ഈ വസ്തുതകളെല്ലാം വിലയിരു ത്തിയ ശേഷം, ഇമാം ശാഫിഈ (റ) യുടെ  ശിഷ്യരില്‍ പെട്ട ഭുരിപക്ഷത്തെയാണ് ഇമാം നവവി (റ), ഇമാം റാഫിഈ (റ) യും പ്രഭലമാക്കുക. അതിനാല്‍ അബൂഹാമിദ് (റ) ന്റെ അഭിപ്രായം ഒറ്റപ്പെട്ടതു മാത്രമാകും.
ഇമാം ഇബ്നു ഹജര്‍ (റ) ഇങ്ങനെ തുടരുന്നു.” അതു കൊണ്ട് ഇവര്‍ രണ്ടുപേരും പ്രബലമാക്കിയത് സ്യീകരിക്കുകയേ നിര്‍വാഹമുള്ളൂ. സൂക്ഷ്മത, മന:പാഠം, മസ്അലകള്‍ ഉറപ്പിച്ച് മനസ്സി ലാക്കല്‍, ആധികാരികത, പൂര്‍ണ്ണ ജ്ഞാനം, സമര്‍ഥനം തുടങ്ങിയവയില്‍ പില്‍കാലത്തുള്ളവര്‍ എത്താത്ത സ്ഥാനം ഇവര്‍ കൈവരിച്ചിരിക്കുന്നു. അതിനാല്‍ ഏറ്റവും  സൂക്ഷ്മമും അര്‍ഹവു മായത് അവര്‍ രണ്ട് പേരുടേയും വാക്കുകള്‍ അവലംബിക്കലാവുന്നു. അതിനെ എതിര്‍ക്കുന്നവരെ അവഗണിക്കല്‍ ഇജ്തിഹാദിന്റെ ഒരു പദവിയിലും എത്തിയിട്ടില്ലാത്ത എല്ലാ ശാഫിഇ കളുടെയും ധര്‍മ്മമാണ്” (ഫതാവല്‍ കുബ്റ: 4:324,325).
ഇബ്നു ഹജര്‍ (റ) യുടെ ശറഹുല്‍ ഉബാബില്‍ നിന്ന് ഇമാം കുര്‍ദി (റ) ഉദ്ധരിക്കുന്നു. “ഫത്വ നല്‍കേണ്ടത് ഇമാം നവവി (റ), ഇമാം റാഫിഈ (റ) യും ഏകോപിച്ച അഭിപ്രായം കൊണ്ടും അതില്ലെങ്കില്‍ ഇമാം നവവി (റ) യുടെ അഭിപ്രായം കൊണ്ടുമാണെന്നും ഭൂരിപക്ഷത്തിന്റെ അഭിപ്രായമോ അല്‍ഉമ്മിന്റെ നസ്സ്വ് കൊണ്ടോ അവര്‍ രണ്ടു പേരുടേയും മേല്‍ ആക്ഷേപമു ന്നയിച്ച് ഫത്വ നല്‍കാന്‍ പാടില്ലെന്നും പരിണത പ്രക്ജ്ഞരായ പണ്ഢിതന്മാര്‍ ഏകോപിച്ച് പറഞ്ഞിട്ടുണ്ട്. ഇമാം ശാഫിഈ (റ) യുടെയും അനുയായികളുടെയും എല്ലാ കിതാബുകളും പരിശോധിച്ച് വിലയിരുത്തുന്നവര്‍ക്ക് ഒരു കാര്യം വ്യക്തമാകും.  ഇമാം ശാഫിഈ (റ) യുടെ ഏതെങ്കിലും നസ്സ്വിന് എതിരായി ഏതെങ്കിലും മസ്അല ഇവര്‍ പ്രബലമാക്കിയിട്ടുണ്ടങ്കില്‍ ആ നസ്സ്വിനെക്കാള്‍ പ്രബലമായ മറ്റൊരു നസ്സ്വ് കണ്ടതു കെണ്ട് മാത്രമായിരിക്കും അതു ചെയ്തി രിക്കുക” (അല്‍ ഫവാഇദുല്‍ മദനിയ്യ: പേജ് 19,20).

തീപ്പന്തങ്ങള്‍


പാതിരാകഴിഞ്ഞതേയുള്ളൂ. എന്തൊക്കെയോ സംഭവിക്കുന്നതിന്റെ ആരവം, ആളുകള്‍ കിടപ്പറയില്‍ നിന്ന് എഴുന്നേറ്റ് പുറത്തിറങ്ങി.  ഇഹ്റാന്‍ മലനിരയില്‍ നിന്ന് കാട്ടുതീയെ വെല്ലുന്ന തീപ്പന്തങ്ങളുടെ വെളിച്ചം. മുഹമ്മദ് നബിയും അനുയായികളുമായിരിക്കുമോ? എങ്കില്‍ ഇനി ജീവിച്ചിട്ട് കാര്യമില്ല. നിഷ്ഠൂരമര്‍ദ്ദനങ്ങളേറ്റ് നാടും വീടും വിട്ടോടിയവര്‍ പ്രതികാരം വീട്ടുമോ? അവര്‍ പോയതോടെ കഥ കഴിഞ്ഞെന്നാണ് കരുതിയിരുന്നത്. പക്ഷേ, അവര്‍ പടര്‍ന്നു പിടിച്ചു ശക്തരായി. അജയ്യമായ മുന്നേറ്റമായിരുന്നു പിന്നെ. ഇനി അവര്‍ മക്കയിലേക്കും. മക്കയുടെ മണല്‍ പ്രതികാരപ്പോരില്‍ ചെഞ്ചായമണിയും. മക്കാനിവാസികള്‍ പരിഭ്രാന്തരായി വിറങ്ങലിച്ചു നിന്നു.
ചന്ദ്രമുഖം മറച്ചുവച്ച കാര്‍മേഘം നീങ്ങിയപ്പോള്‍ നിലാവ് പരന്നു. ഇതിനിടെ രഹസ്യ നിരീക്ഷണത്തിനിറങ്ങിയ അബൂസുഫ്യാനെയും രണ്ടു കൂട്ടുകാരെയും തിരുനബിയുടെ പട്ടാളം പിടികൂടി, തിരുനബിയുടെ സന്നിധിയില്‍ ഹാജറാക്കി. അവിടെവെച്ച് അവര്‍ സത്യസാക്ഷ്യം മൊഴിഞ്ഞു വിശ്വാസികളായി. അബൂസുഫ്യാന്റെ കൂട്ടുകാര്‍ മക്കയിലേക്ക് തിരിച്ചു. അബൂസുഫ്യാനും പോകാന്‍ ധൃതിയായി. അപ്പോള്‍ അബ്ബാസ്(റ) ഇടപെട്ടു:   “അബൂസുഫ്യാന്‍, താങ്കള്‍ക്ക് അല്‍പം കഴിഞ്ഞു പോകാം.” അദ്ദേഹം സമ്മതിച്ചു. അബൂസുഫ്യാന്റെ കണ്‍മുന്നിലിപ്പോള്‍ തക്ബീര്‍ ചൊല്ലി  കടന്ന് പോകുന്ന ആള്‍കൂട്ടങ്ങള്‍. ഓരോ കൂട്ടവും ഓരോ കൊടിക്ക് പിറകെ. ചിട്ടയൊപ്പിച്ച അണി. പതിനായിരം സ്വഹാബിമാര്‍. കണ്ണ് ആ കാഴ്ചകള്‍ പകര്‍ത്തവെ ഖല്‍ബ് കുറച്ച് പിന്നോട്ട് നടന്നു. എട്ട് കൊല്ലം മുമ്പ്…
അപ്രതീക്ഷിതമായി ഉഹ്ദിലും ഹുദൈബിയാ സന്ധിയിലും മുഹമ്മദിനെ കണ്ടിരുന്നു. അന്ന് താന്‍ പ്രതിപക്ഷ നേതാവായിരുന്നു. ഇപ്പോള്‍ മനസ്സു മാറി പ്രവാചകന്റെ കൂടെ. കടന്നുപോവുന്ന സ്വഹാബികള്‍ ആശ്ചര്യത്തോടെ അബൂസുഫ്യാനെ നോക്കുന്നു. എ ല്ലാം നോക്കിക്കാണവെ അദ്ദേഹം അബ്ബാസിനെ വിളിച്ച് പറഞ്ഞു: “അബ്ബാസ്, ഇതൊരു ഒഴുക്ക് തന്നെ. തന്റെ സഹോദരപുത്രന്‍ തിളങ്ങിയിരിക്കുന്നു.”
അന്‍സ്വാരി സംഘത്തിന്റെ പതാക വാഹകനായ സഅ്ദ്ബിനുഉബാദക്ക് അബൂസുഫ് യാനെ കണ്ടപ്പോള്‍ രോഷമടക്കാന്‍ കഴിഞ്ഞില്ല. പല്ല് ഞെരിച്ച് കൊണ്ട് സഅ്ദ് പറഞ്ഞു: “ഇന്ന് നിന്റെ ആയുസ്സ് എത്തീന്ന് കരുതിക്കോടാ, ഇന്ന് ചോരയിറ്റുന്ന ദിനമാണ്. എല്ലാ വിലക്കുകളും ലംഘിക്കപ്പെടുന്ന ദിവസം.”
അബൂസുഫ്യാന്‍ കേട്ടു നില്‍ക്കുക മാത്രം ചെയ്തു. സഅദിന്റെ ഭീഷണി തിരുനബി (സ്വ)ക്ക് രസിച്ചില്ല. അവിടുന്നു സഅ്ദില്‍ നിന്നു പതാക വാങ്ങി അദ്ദേഹത്തിന്റെ മകന്‍ ഖൈസിന്റെ കയ്യില്‍ കൊടുത്തു. സഅദ് വല്ലാതായി. നബി അബൂസുഫ്യാനോട് പറ ഞ്ഞു:”ഇന്ന് കാരുണ്യത്തിന്റെ ദിനമാണ്. രക്തരഹിതമായ ദിനം. ഖുറൈശികള്‍ അന്തസ്സ് കൈവരിക്കുന്ന ദിവസം.” അബൂസുഫ്യാന്‍ ചിരിച്ചു. തിരുനബി(സ്വ)യും സ്വഹാബിമാരും മക്കയില്‍ കടന്നു. പേടിച്ചരണ്ട ജനം ആശ്വസിച്ചു. അബുസുഫ്യാനെ തുടര്‍ന്ന് അവര്‍ കൂട്ടത്തോടെ ഇസ്ലാം സ്വീകരിച്ചു. അന്ന് ഹിജ്റാബ്ദം എട്ട് റമളാന്‍ പതിനാറാം തിയ്യതിയായിരുന്നു.
മക്കാ വിജയത്തിന്റെ കേളി എവിടെയും പരന്നു. കേട്ടവര്‍ കേട്ടവര്‍ ഇസ്ലാം സ്വീകരിക്കാന്‍ വന്നു. വിശുദ്ധ കഅ്ബാലയത്തിലെ മുന്നൂറ്റി അറുപത് വിഗ്രഹങ്ങള്‍ അനാഥരായി. അവ കൂപ്പു കുത്താനുള്ള അവസരം കാത്തുനിന്നു.
ഹിജൂനില്‍ കെട്ടിയുണ്ടാക്കിയ തമ്പില്‍ നിന്ന് കുളിച്ചൊരുങ്ങി നബി(സ്വ) കഅ്ബയുടെ അടുത്തെത്തി. വാഹനപ്പുറത്തിരുന്നു തന്നെ കഅ്ബ പ്രദക്ഷിണം വെച്ചു. നീണ്ട എട്ടു കൊല്ലത്തിന് ശേഷം കൈവന്ന സ്വാതന്ത്യ്രം. തിരുനബി കയ്യിലുണ്ടായിരുന്ന വടികൊണ്ട് വിഗ്രഹങ്ങളെ പ്രഹരിച്ചു. “സത്യം പുലര്‍ന്നു, അസത്യം നീങ്ങി;  അസത്യം നീങ്ങുക തന്നെ വേണം” എന്നിങ്ങനെ അവിടുന്ന് പറഞ്ഞു കൊണ്ടിരുന്നു. അവ വീണുടഞ്ഞു. അവയ്ക്കു വേണ്ടി ഒച്ചവെക്കാനും കരയാനും ആരുമുണ്ടായില്ല. കഅ്ബയുടെ പരിസരം വൃത്തിയായപ്പോള്‍ നബി സ്വഫാ കുന്നിലേക്കു പോയി. സ്വഹാബിമാരും പിന്നാലെ. കുന്നിന്റെ നെറുകയില്‍ ഒരു വിഗ്രഹമുണ്ടായിരുന്നു. കയ്യിലിരുന്ന വടികൊണ്ട് ഒരടി കൊടുത്തു. ഒരു ഭീകര ജീവി അതില്‍ നിന്ന് അലമുറയിട്ട് ഓടിമറയുന്നത് ജനങ്ങള്‍ കണ്ടു. അന്തം വിട്ട ജനങ്ങളോട് തിരുനബി(സ്വ) പറഞ്ഞു: “വിഗ്രഹത്തിലെ പിശാചാണ് ആ ഓടി മറഞ്ഞത്”. മുന്നൂറ്റി മുക്കോടി ദേവീ ദേവന്മാരെ പൂജിച്ചിരുന്ന അവര്‍ തങ്ങളുടെ വിഡ്ഢിത്തം ഓര്‍ത്തു പരിതപിച്ചു.


Saturday 29 November 2014

വെളിച്ചം തേടുന്നവരോട്..............






"എന്‍റെ ആഗമനം തന്നെ അന്ത്യനാളിന്റെ അടയാളമാണ്".സഹസ്രാബ്ദങ്ങള്‍ക്കു മുന്പ് അറേബ്യയില്‍ മുഴങ്ങിയ ഈ മാറ്റൊലി വിശ്വാസികളുടെ ഹൃദയങ്ങളെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്.മക്കത്തുല്‍ മുകര്‍റമയുടെയും മദീന മുനവ്വര്‍റയുടെയും ആകാശ ഭൂമികള്‍ കടന്നു വിശ്വ പ്രപഞ്ചത്തെ കീഴടക്കിയ ലോകൈക പ്രവാചകന്റെ ഈ സന്ദേശങ്ങള്‍ക്ക് അനുനിമിഷം പ്രസക്തിയേറുകയാണ്.ഇവിടെ നാം ഒരു നിമിഷം ചിന്തിക്കുക, നമ്മുടെ ജീവിതം എങ്ങനെ ചിട്ടപ്പെടുത്തണം.അതിനുള്ള ചട്ടക്കൂട് എങ്ങനെ തയ്യാറാക്കണം.കാത്തിരിപ്പ് തുടരണോ, അതോ വഴി തേടി മുന്നിട്ടിറങ്ങണോ........ നാം എന്തിനിവിടെ വന്നു? ആദിമ മനുഷ്യനായ ആദം നബി (അ) യെ അല്ലാഹു സൃഷ്ടിച്ചയത് എന്തിനു വേണ്ടിയായിരുന്നു.അതിനുള്ള വ്യക്തമായ മറുപടി അല്ലെങ്കില്‍ വിശദീകരണം വിശുദ്ധ ഖുര്‍ആന്‍ തന്നെ മനുഷ്യ രാശിയെ പഠിപ്പിക്കുന്നുണ്ട്.എന്നാല്‍ ആ വിശദീകരണത്തിനനുസൃതമായി എങ്ങനെ ജീവിതം നയിക്കണമെന്നത് നാം മറന്നു പോയ യാഥാര്‍ഥ്യമാണ്.നമ്മുടെ ജീവിതോപാധിയുടെ തിരക്കിനിടയില്‍ നാം നമ്മുടെ ജീവിത ലക്‌ഷ്യം കണ്ടെത്താന്‍ മറന്നു
എന്നതോ അല്ലെങ്കില്‍ മനപ്പൂര്‍വ്വം വിസ്മരിച്ചു എന്നതോ ഒരു നഗ്നമായ
സത്യമാണ്.ഹബീബായ റസൂല്‍കരീം (സ ) പറയുന്നു.
تركت فيكم أمرين لن تضلوا ما تمسكتم بهما كتاب الله وسنة رسوله (حديث الشريف)
"രണ്ട് കാര്യങ്ങള്‍ ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ വിട്ടു പോവുന്നു. അവ രണ്ടും മുറുകെ പിടിക്കുന്ന കാലത്തോളം നിങ്ങള്‍ക്ക് മാര്‍ഗഭ്രംശം സംഭവിക്കുകയില്ല.അല്ലാഹുവിന്റെ
വിശുദ്ധ ഗ്രന്ഥവും അവന്റെ റസൂലിന്റെ തിരുചര്യയും ആണത്".
എന്നാല്‍ ഈ വഴി മുറുകെ പിടിക്കാന്‍ ആര്‍ക്കു സാധിച്ചു.മദ്രസകളില്‍ നിന്നും കോളേജുകളില്‍ നിന്നും ഇസ്ലാമിക വിജഞാനം കരഗതമാക്കുക വഴി, അത് പകര്‍ന്നു നല്‍കുക വഴി നാം നമ്മുടെ വഴി
കുറ്റമറ്റതാക്കിയതായി നമുക്ക് വിശ്വസിക്കാന്‍ കഴിയുമോ?. ഇവിടെയാണ് നമ്മുടെ
സമുഹത്തിന്റെ കണക്കുകള്‍ പിഴക്കുന്നത്. ആര്‍ജ്ജിത വിഞ്ജാനത്തിലുടെ നാം
അല്ലാഹുവിലേക്കടുത്തു എന്നും അത് വഴി സമൂഹത്തെ വഴി നടത്താന്‍ തങ്ങള്‍
പ്രാപ്തരാണെന്നു കരുതുക വഴി നാം സ്വയം നശിക്കുകയും ഒരു സമൂഹത്തെ നശിപ്പിക്കുകയും
ചെയ്യുന്നു എന്ന് നാമറിയാതെ പോവുന്നു.
പുസ്തകത്താളുകളില്‍ നിന്ന് മനനം ചെയ്തെടുത്ത വിഞ്ജാനീയങ്ങലിലൂടെ ഒരു സമൂഹത്തെയോ സ്വന്തത്തെയോ സംസ്കരിച്ചെടുക്കാന്‍ സാധ്യമല്ല.കാലാന്തരങ്ങളില്‍ പുണ്ണ്യപ്രവാചകരില്‍ നിന്ന് സ്വഹാബത്തിലൂടെയും
താബിഉകളിലൂടെയും താബിഉത്താബിഉകളിലൂടെയും കൈമാറി വന്ന ഈ വിശുദ്ധ വിഞ്ജാനീയത്തിന്
അതിന്റെ സത്ത നഷ്ടപ്പെട്ടിരുന്നില്ല.അത് കൊണ്ട് തന്നെ കാലാകാലങ്ങളിലുള്ള സമൂഹങ്ങള്‍
സച്ചരിതരായി നിലക്കൊണ്ടു.
എന്നാല്‍ പിന്നീടു വിശുദ്ധ ഈമാനിന്റെ ആന്തരിക സത്ത നഷ്ടപ്പെട്ടത് സമൂഹത്തില്‍ ജീര്‍ണതക്ക് വഴിയൊരുക്കി.അച്ചടി മഷി പുരണ്ട വെളുത്ത പേജുകളിലെ അക്ഷരങ്ങളിലും ഹൃദയത്തിലുല്ഭൂതമാവാതെ നാവിന്‍ തുമ്പില്‍ ജനിക്കുന്ന
വാക്കുകളിലും സമൂഹത്തെ വഴി നടത്താന്‍ കഴിയാതെ വന്നപ്പോഴും രോഗാസ്ത്രമായ
സമൂഹത്തിന്റെ ആത്മീയതയെക്കുറിച്ച് അന്വേഷിക്കാന്‍ ആരും തയ്യാറായില്ല.സംഘടനാ
മികവിന്റെയും കൊടിക്കൂറയുടെയും തണലില്‍ ശക്തരായപ്പോഴും വിശ്വാസവും കാമ്പുള്ള കര്‍മ്മവും
ദുര്‍ബലമായത് കാണാനുള്ള അകക്കണ്ണുകള്‍ ഉണ്ടായില്ലെന്ന് മാത്രമല്ല, ഉദിച്ചുയര്‍ന്നവ
നിശ്പ്രഭമാക്കുവാനും സംഘടിത ശ്രമങ്ങളുണ്ടായി.

വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും കാലാന്തരങ്ങളില്‍ നില നിന്നതും അവ പകര്‍ന്നു നല്‍കിയതും സച്ചരിതമായ ഹൃദയങ്ങളിലൂടെയായിരുന്നുവെന്നു പലരും വിസ്മരിച്ചു,അല്ലെങ്കില്‍ സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്ക് വേണ്ടി വിസ്മരിക്കാനോ
വിസ്മരിപ്പിക്കാനോ ശ്രമിച്ചു.നബി (സ) മഹാനായ അലി (റ) ലൂടെ പകര്‍ന്നു നല്‍കി കാലേണ
അല്ലാഹുവിന്റെ വിശുദ്ധരായ ഔലിയാക്കളിലൂടെ ഈമാനിന്റെ സാന്നിധ്യവും തൌഹീദിന്റെ
പ്രകാശവും നിലനിന്നു പോന്നു.ക്രമേണ നമ്മുടെ സമൂഹം മഹാന്‍മാരായ അല്ലാഹുവിന്റെ
പ്രതിനിധികളെ തള്ളിപ്പറയുകയുംപൂര്‍വ്വ കാല പ്രതാപത്തിന്റെ നിഴലില്‍ അലസരാവുകയുംഅതോടൊപ്പം കേവല വിജ്ഞാന സപര്യയില്‍
മാത്രം ഒതുങ്ങുകയും ചെയ്തതോടെ സമൂഹത്തിന്റെ പരാജയം പൂര്‍ണമാവുകയും ചെയ്തു.
മഹാനായ ശൈഖ് ജീലാനി തങ്ങള്‍ പറയുന്നു.
اذا لم تتّبع الكتاب والسنة ولا الشيوخ العارفينبهما فما
تفلح
أبدا"- الفتح الرّبّاني
118 "
"ഖുര്‍ആനും സുന്നത്തും ആരിഫീങ്ങളായ മശാഇഖുമാരെയും പിന്തുടര്‍ന്നില്ലെങ്കില്‍ നീ ഒരിക്കലും വിജയിക്കുകയില്ല" (അല്‍ഫത്ഹു റബ്ബാനി ) .
മനോഹരമായ പുറം ചട്ടക്കുള്ളില്‍ ഭദ്രമായ വിശുദ്ധ ഖുര്‍ആനിനും തിരുചര്യക്കും പകരം കര്‍മ്മ പദങ്ങളില്‍ സമജ്ജസമായി സമ്മേളിച്ച വിശുദ്ധ ഖുര്‍ആനും തിരുചര്യയും നാം തേടികണ്ടെത്തേണ്ടിയിരിക്കുന്നു.പക്ഷെ
അവിടെ നാം പരാജയപ്പെട്ടെന്ന് മാത്രമല്ല, കര്‍മ്മപഥങ്ങളില്‍ അന്വേഷണം തുടരേണ്ടതിന്
പകരം വാമൊഴികളിലും വരമൊഴികളിലും മാത്രം നാം ഒതുങ്ങിക്കൂടി എന്നത് യാഥാര്‍ഥ്യമായി
നിലനില്‍ക്കുകയും ചെയ്യുന്നു.

Contents 1



2.  ഖുനൂത് സമഗ്ര പഠനം
3.  തറാവീഹ് നിസ്‌കാരം.      
4.  ഇസ്തിഗാസ
5.  തവസ്സുല്‍
6 . തവസ്സുല്‍ ഇസ്ലാമിക തത്ത്വശാസ്ത്രത്തില്‍
7.  തവസ്സുല്‍ ഇസ്ലാമിക സംസ്കാരത്തില്‍         
8.  തവസ്സുല്‍ പാരമ്പര്യ മുസ്ലിം ജീവിതത്തില്‍
9.   സ്വഹാബികളു നിലപാട് 
10. തവസ്സുല്‍ സാമൂഹികതയുടെ തേട്ടം
11. തവസ്സുല്‍ സമുദായങ്ങളില്‍ !!                         
12. തവസ്സുലി’ന്റെ ദാര്‍ശനിക ഭൂമിക
13. മദ്ഹബുകളുടെ ആവിര്‍ഭാവം                         
14. കര്‍മ്മശാസ്ത്ര മദ്ഹബുകള്‍
15. മദ്ഹബ് വിരോധികളുടെ പുതിയ കുതന്ത്രം  
16. ഇമാം ശാഫിഈ (റ) യുടെ വസ്വിയ്യത്ത്
17. ഖുതുബ മാതൃ ഭാഷയിലോ..?                           
18. കണ്ണേറ്
19. തബ്ലീഗ് ജമാഅത്ത് ഒരുപഠനം,വിമര്‍ശനം 
20. കൂട്ടപ്രാർത്ഥന(Image)
21. കൂട്ടൂപ്രാര്‍ത്ഥന:                                                 
22. സ്ത്രി ജുമുഅക്കും ജമാഅത്തിനും:
23. ഉറുക്ക്, മന്ത്രം, ഏലസ്സ്                                   
24.
സ്ത്രീ പൊതുരംഗ പ്രവേശം ശരീഅത്ത് വിരുദ്ധം  

25. പള്ളിവിലക്ക് സ്വന്തം പാക്ഷികങ്ങളില്‍         
26. നബിദിനാഘോഷം പ്രമാണങ്ങളില്‍
27. സുന്നീ സലഫീ വീക്ഷണങ്ങള്‍                     
28. ജമാഅത്തും സലഫി പണ്ഢിതരും
29. സലഫിസം                                                     
30. സുന്നത്ത് ജമാഅത്ത്
31. കറാമതിന്റെ കരുത്ത്                                     
32. വലിയ്യിന്റെ വഴി
33. കറാമത്തുകള്‍                                                 
34. ഔലിയാക്കള്‍
35. സൃഷ്ടികള്‍ക്ക് അല്ലാഹു പോരേ..                   
36. ഹുബ്ബുല്‍ വഥന്‍ മിനല്‍ ഈമാന്‍
38. ഇമാം സലാം വീട്ടിയാലുടന്‍ മുസ്വല്ലയില്‍ നിന്നെഴുന്നേറ്റ് പോകണം
39. കൂട്ടപ്രാര്‍ഥന                                           
40. അവരാരെങ്കിലും ഖുനൂത് ഓതാറുണ്ടായിരുന്നോ?
41. ഇസ്തിഗാസ ശിർക്കല്ല                        
42. ആമീന്‍ പറഞ്ഞിരുന്നുവെന്നതിന് ഹദീസില്‍ തെളിവില്ല                                                      
43. തറപ്രസംഗം
44. സ്ത്രീകള്‍ ഖബര്‍ സിയാറത്ത് ചെയ്യല്‍   
45. ബിദ്അത്ത്
46. മരിച്ചവര്‍വരുടെ കേള്‍വിശക്തി                
47. ജുമുഅയും പെരുന്നാളും
48. നബി(സ്വ) തങ്ങളുടെ മാതാപിതാക്കളുടെ പരലോക മോക്ഷം
49. നേര്‍ച്ചയുടെ കര്‍മശാസ്ത്ര വിധികള്‍      
50. നേര്‍ച്ച
51. നബി(സ്വ)യും സ്വഹാബത്തും ദിക്റ് ചൊല്ലാറുണ്ടായിരുന്നോ?
52. മയ്യിത്ത് കൊണ്ടുപോകുമ്പോള്‍ ദിക്റ് ചൊല്ലല്‍             
53. ജാറം മൂടല്‍
54. ഖബറിന്മേല്‍ ചെടി കുത്തല്‍                    
55. അര്‍കാനുകളും അനുബന്ധങ്ങളും അറബിയിലാകല്‍          
56. അനുബന്ധങ്ങള്‍ പരിഭാഷപ്പെടുത്തിക്കൂടേ ???
57. മൌലിദാഘോഷം പണ്ഢിതന്മാരെന്ത് പറയുന്നു.?
58. പാക്ഷികങ്ങള്‍ കഥപറയുന്നു                    
59. പുണ്യദിനാഘോഷങ്ങള്‍ 
60. റബീഉല്‍ അവ്വല്‍ പന്ത്രണ്‍ടിന് പാടില്ല   
61. കപട വിശ്വാസികളും വഹാബികളും 
62. ലൈലത്തുല്‍ ബറാഅത്ത്                        
63. ഇസ്തിഗാസ ഇമേജ് ഗാല്ലെരീസ്
64. രിയാളുസാലിഹീൻ പരിഭാഷ -വഹാബി വഞ്ചനകൾ
65. തിരുനബിയുടെ ബഹുഭാര്യത്വം               
66. മഹാത്മാക്കളെ അധിക്ഷേപിക്കല്‍ 
67. മക്കാ മുശ്രിക്കുകളുടെ വിശ്വാസം            
68. അല്ലാഹുവിന്റെ വിശേഷണങ്ങള്‍
69. തൌഹീദ്, ശിര്‍ക്                                     
70. മറഞ്ഞ കാര്യങ്ങള്‍ അറിയല്‍
71. തറാവീഹ് : ജല്‍പ്പനവും മറുപടിയും        
72. എട്ട് റക്’അത് നിഷ്ഫലം
73. രേഖകള്‍ ഇരുപതിനു തന്നെ                 
74. തറാവീഹ്; 20റക്‍അത്ത്
75. ലൈലതുല്‍ ബറാഅ:                              
76. ലൈലത്തുല്‍ ബറാഅ: താത്വിക വിശകലനം
78. ലൈലതുല്‍ ബറാഅ: ഹദീസുകളില്‍
79. ലൈലതുല്‍ ബറാഅ: എങ്ങനെ ആചരിക്കണം
80. ലൈലതുല്‍ ബറാഅ: പണ്ഢിതന്മാര്‍ എന്തുപറയുന്നു?
81. ബറാഅത്ത് നോമ്പും മൂന്നു യാസീനും
82. ബറാഅത്ത് രാവില്‍ ചൊല്ലേണ്ട ദിക്റുകളും ദുആയും
83. ഒരു സംവാദം 
84. നബി(സ്വ)യുടെ അസാധാരണത്വം
85. വിലായത്തും കറാമത്തും
86. ബറകത്തെടുക്കല്‍
87. നാരിയത് സ്വലാത്: മഹത്വവും ഗുണങ്ങളും
88. തൌഹീദ് -ശിർക്ക് അറബിക് ഇബാറതോടെ
89.ഖുതുബ മലയാളത്തിൽ എന്ന് സമർപ്പിക്കാൻ ഇതാ ഇമാം ഷാഫി(റ)യുടെ ഇബാറത്ത് മുഴുവനും, മൌലവി അപ്പുറവും ഇപ്പുറവും കട്ടത് അടക്കം....
90. പേരിന്റെ കൂടെ ഭർത്താവിന്റെ പേര് ചേർക്കലും വസ് വാസുകളും..!
91. സുന്നത് ജമാഅത്തിന്റെ ചുരുക്കം പ്രമാണങ്ങൾ. 
92. നബിദിനം :-സ്വാഹാബത്തിന്‍റെയും മുന്‍കാല ഇമാമീങ്ങളുടെയും വീക്ഷണത്തില്‍ 
93. ഇമാമീങ്ങൾക്ക് അറിയാത്ത ശിർക്കോ?
114. സംശയങ്ങൾക്ക് മറുവടി             
115. മനുഷ്യന് അവന്റെ പ്രയത്നം മാത്രം
116. ഖത്തപ്പുര കെട്ടലും ജമാഅത് ഒഴിവാക്കലും
117. കൈ കെട്ടേണ്ടത്                          
118.അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അ ഭാഗം 1
119. അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അ ഭാഗം 2
120. അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അ ഭാഗം 3
121. അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അ ഭാഗം 4
122. അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അ ഭാഗം 5
123. അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അ ഭാഗം 6
124. അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അ ഭാഗം 7
125. അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അ ഭാഗം 8
126. അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അ ഭാഗം 9
127. അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അ ഭാഗം 10
128. അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അ ഭാഗം 11
129. അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അ ഭാഗം 12
130. അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അ ഭാഗം 13
131. അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അ ഭാഗം 14
132. അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അ ഭാഗം 15
133. അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അ ഭാഗം 16
134. അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അ ഭാഗം 17
135. അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അ ഭാഗം 18
136. അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അ ഭാഗം 19
137. അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അ ഭാഗം 20
138. അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അ ഭാഗം 21   
139. ഫാകിഹാനിയും ഖണ്‍ഡനവും 
140. മൌലിദാഘോഷം: വിമര്‍ശനങ്ങളും വസ്തുതകളും
141. അല്ലാഹുവിലുള്ള വിശ്വാസം    
142.ഖുതുബിയ്യത്
143. തജ്‌വീദുൽ ഖുർ‌ആ‍ൻ ഒന്നാം ഭാഗം    
144. തജ്‌വീദുൽ ഖുർ‌ആ‍ൻ രണ്ടാം ഭാഗം 
145.തജ്‌വീദുൽ ഖുർ‌ആ‍ൻ മൂന്നാം ഭാഗം  
146. നബി തങ്ങള്‍(സ്വ) അഭയ കേന്ദ്രം തന്നെ
147. നബി(സ) യുടെ ജന്മദിനവും,ബിദ് അതും.പ്രമാണങ്ങളും. 
148. മയ്യിത്ത് കേള്‍ക്കുകയും തിരിച്ചറിയുകയും ചെയ്യുമോ?
149. മദ്ഹബ് സ്വീകരിക്കല്‍ നിര്‍ബന്ധം    
150. ഖുതുബ മാതൃ ഭാഷയിലോ..?
151. ഖുത്വുബയുടെ ഭാഷ
152. ഒരു മനുഷ്യനെ പിഴപ്പിക്കാന്‍ ഇബ്ലീസ്‌ 6 മര്‍ത്തബകള്‍ സ്വീകരിക്കും
153.നബിദിനം അനാചാരമാക്കാന്‍ ഉന്നയിക്കുന്ന ജമ - മുജ - തബ്ലീഗ് കൂട്ടുകെട്ടുകള്‍ ദുര്‍ന്യായങ്ങള്‍
154.നബി(സ) സ്ര്‍ഷ്ടികളോട് ഇസ്തിഗാസ ചെയ്തിട്ടുണ്ടോ
155. കുപ്പിക്കകത്തുള്ള വസ്തുവിനെപ്പോലെ കാണും ഞാൻ നിങ്ങളെ ഖൽബകമെന്നോവർ 
156. നബി ദിനത്തിന്റെ ആധികാരികത, ആവശ്യകത
157. മക്കാ മുശ്.രിക്കുകൾ അല്ലാഹുവിൽ വിശ്വസിച്ചിരുന്നോ???
158. നബിദിനാഘോഷത്തിനു ദീനിൽ അടിസ്ഥാനമില്ലെന്നോ?
159. നബിദിനാഘോഷം: വഹാബീവൈരുദ്ധ്യങ്ങള്‍ 
160. നബിദിനാഘോഷം - നൊണ്ടി ന്യായങ്ങൾക്ക് മറുപടി ... (Yoosuf Habeeb)
161. ഇമാം അശ്.അരി(റ)യും ഇബ്നു ഖുദാമ(റ)യും ... (Yoosuf Habeeb)
162. ഇമാം ഇബ്നുൽ ഹാജും(റ) മൗലിദ് ആഘോഷവും(Yoosuf Habeeb)
163. നബി(സ) ചെയ്യാത്തത് ചെയ്യാൻ പാടില്ല പോലും ..(Yoosuf Habeeb)
164. പണ്ഡിതന്മാരുടെ ശ്രേഷ്ടത        
 165. ഇജ്മാഅ്
167. ഇസ്ലാമും മാന്ത്രിക ചികിത്സയും?      
168. പിഞ്ഞാണമെഴുത്തിന്‍റെ വിധി 
169. പുത്തനാശയം.   
170. പുത്തന്‍ വാദികളുടെ പോട്ടപ്പോയത്തങ്ങള്‍ മൊത്തമായും ചില്ലറയായും (103 ബഡായികള്‍)
171. ഖബര്‍ സിയാരത്തും കെട്ടി പൊക്കലും   
172. വുളൂഇലെ വസ്വാസ്
173. സ്ത്രീ ജുമുഅ ജമാഅത്ത്   
 174. ഭവന ശാസ്ത്രം പ്രമാണങ്ങളിലൂടെ
175. നബിദിന ആഘോഷത്തെ പറ്റി യു എ ഇ ഔഖാഫ്‌ പുറത്തിറക്കിയ ഫത്‌ വയിൽ നീന്ന്.
176. മരിച്ചവര്‍ക്കുവേണ്ടിയുള്ള സല്‍കര്‍മങ്ങള്‍ 
177. മഖ്ബറയില്‍ വെച്ച് നിസ്കരിക്കല്‍
178. നല്ല ചര്യ    
179. അസ്മാഉ,ത്വല്‍സമാത്,സിഹ്റ്
180. ത്വല്‍സമാതും വ്യാജന്മാരും
181. ഇസ്‌ലാമിന്റെ പ്രമാണങ്ങള്‍: തെറ്റിദ്ധാരണകളും വസ്തുതകളും 
182. തല്‍ഖീന്‍    
 183. അടിയന്തിരം  
 184.ജാറങ്ങള്‍
185.ഖബര്‍ സിയാറത്
186. "നബിദിനം എന്ത്‌ കൊണ്ട്‌ ആഘോഷിക്കുന്നില്ല" എന്ന പേരിൽ ഒരു കുറിപ്പ്‌ കണ്ടു - സ്വതന്ത്രമായ ഒരു വിശകലനവും ഒപ്പം പടച്ചു വിട്ടവരുടെ ഇരട്ടത്താപ്പ്‌ തുറന്നു കാട്ടലുമാണീ കുറിപ്പിന്റെ ലക്ഷ്യം:
187. മയ്യിത്ത് നിസ്കാരം
188. മുജാഹിദ് പൊട്ടൻ ചോദ്യത്തിന് മറുവടി(Shahad Ayar)
189. അബൂലഹബും ഥുവൈബയും
190. 'നബിദിനം ആനാചാരമാക്കുന്നവര്‍ വീഴുന്ന ചളിക്കുഴികള്‍'
191. മൌലിദ് എന്നാല്‍ എന്ത്?
192.നബിദിനം     
193. നബിദിനം: C.N.അഹ്മദ് മൗലവി പറഞ്ഞത്
193 നബി(സ്വ) അയച്ച കത്തുകള്‍
194. പ്രകൃതി കണ്ട തിരുപ്പിറവി 
195.നബിദിനം: C.N.അഹ്മദ് മൗലവി പറഞ്ഞത്
196. വിഖ്യാതമായ മൌലിദ് ഗ്രന്ഥങ്ങള്‍
197. ചരിത്രം ഹുജ്റതുശ്ശരീഫക്ക് ചുറ്റും
198. അതുല്യ നേതാവ്     
199. ഇസ്ലാം കേരളത്തില്‍ 
200. അനുശോചനം
201. നബിദിനാഘോഷം: വഹ്ഹാബീ തല്ബീസുകൾക്ക് മറുപടി - ഭാഗം രണ്ട്:(Noufal Kallachi)
202. സൃഷ്‌ടികളെ കൊണ്ട്‌ സത്യംചെയ്യല്‍ 
203. മആശിറ വിളി 
204. മറഞ്ഞ മയ്യിത്ത് നിസ്കാരം.
205. ശിർക്കാരോപണം
206. ഖബര്‍ ചുംബിക്കല്‍
207. സ്ത്രീ-ജുമുഅ ജമാഅത്ത്(Advanced ) 
208. ശിർക്ക്, സംശയ നിവാരണം 
209. ശിർക്കിന്റെ ഗൗരവം
210. ശിർക്കും പുത്തൻവാദികളും 
212. ശഫാഅത്തും മുശ്രിക്കുകളും
213. ഊഹിച്ചു പറഞ്ഞാല്‍ പോര
214. ശഫാഅത്ത്
215. യാത്രക്കാരുടെ നിസ്കാരം
216.വൈവിധ്യം: ത്വരീഖതുകളില്‍
217. ത്വരീഖതും ശരീഅതും 
218. തര്‍ബിയതും ത്വരീഖതും 
219. ശയ്ഖും ത്വരീഖതും 
220. മുരീദും ത്വരീഖതും 
221. ത്വരീഖതും വ്യാജന്മാരും 
222. വ്യാജന്മാരുടെ വൈകൃതങ്ങള്‍ 
223. ത്വരീഖതും സാധാരണക്കാരും 
224. മജ്ദൂബും ത്വരീഖതും 
225. ത്വരീഖതില്ലാത്ത ശരീഅത്ത് 
226. വിമര്‍ശനത്തിന്റെ അപകടം 
227. ഫിഖ്ഹും ഫിസ്ഖും 
228. വിവാഹം നേരത്തെയായാല്‍ 
229. മുസ്ലിം സ്ത്രീയുടെ സൌഭാഗ്യം 
230. തിരു നബി (സ) വ്യക്തി വൈശിഷ്ട്യങ്ങൾ 
231.  ഔലിയാക്കളും കറാമത്തും
232. അദ്ധ്യായം 1 (ഫാത്തിഹ)
233. തിരുനബിയുടെ പത്നിമാര്‍ 
234. ഉള്വ്ഹിയ്യത്തും മറ്റും അറവുകളും 
235. ഖുഫ്ഫ തടവല്‍ 
236. രക്തദാനത്തിന്റെ വിധി 
237. നജസ് ശുദ്ധിയാക്കേണ്ട രൂപം 
238. നജസുകളും ശുചീകരണവും 
239. ബൈബിളിലെ ദൈവം
240. ആരാണ് സൂഫി?
241. യേശു ദൈവമല്ല
242.ഇസ്‌ലാമും സ്വൂഫിസവും 
243.1400 വർഷം മുമ്പു നബി(സ) യുടെ പ്രവചനം 
244.തറാവീഹും കേരളത്തിലെ 8 ഇല്‍ പൊട്ടിയ മുജാഹിദ് വാദങ്ങ... 
245.സ്ത്രീ രക്‌തങ്ങൾ 
246.കണ്ടുപിടിത്തങ്ങള്‍ക്ക് പിന്നില്‍ 
247.നാവെന്ന ചങ്ങാതി 
248.അഹ്‌ലുസ്സുന്നയും മതപരിഷ്‌കരണ വാദികളും
249.വഹാബി മതവും ലോക മുസ്ലിംകളുടെ വിശ്വാസവും
250.വഹാബിസം ഇന്നലെകളില്‍; ഇന്ന്! 
251.ഇസ്ലാമിന്‍റെ വിരോധികളെ പരിചയപെടുക 
252.വഹാബിപ്രസ്ഥാനം: ഇന്ത്യയില്‍ 
253.ഇതാണോ തൌഹീദ് ? 
254.വഹാബി പ്രസ്ഥാനത്തിന് സംഭവിച്ചത്…! 
255.അഭിനവ ഖവാരിജുകള്‍ …….! 
256.ഇവര്‍ നമ്മെ നയിക്കുന്നത് എങ്ങോട്ട്..? 
257.എന്തൊരു വിരോധാഭാസം?
258.കണ്ണിനു കുളിര്‍മ തരുന്ന മക്കളെ വാര്‍ത്തെടുക്കുവാന്... 
259.മുലയൂട്ടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 
260.സംശയങ്ങള്‍ ചോദിക്കാം ! 
261.ആര്‍ത്തവകാല ദാമ്പത്യം 
262.ഗര്‍ഭിണികള്‍ അറിഞ്ഞിരിക്കാന്‍! 
263.സഹോദരിമാര്‍ അറിയാന്…! 
264.പ്രവാചക സ്നേഹികളുടെ മനസ് എങ്ങിനെ നോവാതിരിക്കും ..?... 
265.ചേകനൂരിസം 
266.കാരംസ് ഹറാമാണെന്നതിനു തെളിവ്
267.അഹ്‌ലുൽ കിതാബ് 
268.കൃത്രിമാവയവങ്ങള്‍ 
269.അവയവ മാറ്റത്തിന്റെ ചരിത്രം 
270.ആയാത്തുശ്ശിഫാ‌അ് 
271.രോഗിയെ കാണുമ്പോൾ 
272.സംശയങ്ങളും ഉത്തരങ്ങളും 
273.ഹദീസുകള്‍ അടയാളപ്പെടുത്തിയത് 
274.അലംഘനീയമായ വിധി 
275.വ്യതിയാന ചിന്തകളുടെ ആരംഭം 
276.ശീഇസവും വ്യതിയാന ചിന്തകളും 
277.തജ്‌വീദുൽ ഖുർ‌ആ‍ൻ ഒന്നാം ഭാഗം 
278.തജ്‌വീദുൽ ഖുർ‌ആ‍ൻ രണ്ടാം ഭാഗം 
279.തജ്‌വീദുൽ ഖുർ‌ആ‍ൻ മൂന്നാം ഭാഗം 
280.ആത്മീയ ചികിത്സ 
281.സുന്നത് നിസ്കാരങ്ങള്‍ 
282.പുതു വത്സരവും മുഹറം ഒമ്പതും പത്തും 
283.മുഹര്‍റം, അല്ലാഹുവിന്റെ മാസം 
284.ഹിജ്റ കലണ്ടറും പുതുവര്‍ഷവും 
285.നാല് പവിത്ര മാസങ്ങള്‍ 
286.തൌബയുടെ ദിനം 
287.ആശൂറാഇലെ പ്രത്യേക കര്‍മ്മങ്ങള്‍ 
288.ആശൂറാ നോമ്പ് 
289.മുഹര്‍റം ഒമ്പതും പതിനൊന്നും 
290.തിരു നബി(സ) യുടെ ഭാര്യം സൈനബ(റ) 
291.പാപ സുരക്ഷിതത്വവും മൌദൂദി വീക്ഷണവും 
292.മരണപ്പെട്ടവര്‍ക്കുവേണ്ടിയുള്ള ദിക്റും ദിക്റ് ഹല്‍ഖ.. 
293.ഇന്‍ഷൂറന്‍സ് നിഷിദ്ധമാകാനുള്ള കാരണങ്ങള്‍ !!! 
294.അവയവദാനം
295.പ്ലാസ്റ്റിക്‌ സര്‍ജറിയും അവയവമാറ്റവും 
296.നബി(സ്വ) യുടെ ആഹാര ക്രമം 
297.മുഹര്‍റം: ഇസ് ലാമിക ചരിത്രങ്ങളുടെ സംഗമകാലം 
298.മുഹര്‍റം: ആചാരവും അനാചാരവും 
299.മുഹറം നോമ്പ് ഹദീസുകളില്‍
300.അശ്അരിയ്യ: വിശ്വാസ ദര്‍ശനങ്ങള്‍ 
301.തസ്ബീഹ് മാല 
302.നാവിന്റെ വിപത്തുകള്‍.
303.തലപ്പാവ് 
304.ശഫാഅത്തും പുത്തൻവാദികളും 
305. ശഫാഅത്തും ആധുനിക ബിദഇകളും 
306. മയ്യിത്ത് നിസ്കാരവും സ്ത്രീകളും. 
307. ഇസ്ലാമിക നിയമങ്ങളും ഇൻഷുറൻസ് പദ്ദതിയും
308. നിലനില്‍ക്കാന്‍ അര്‍ഹതയുള്ള മതം
309. തറാവീഹ് (വിശദമായി) ഭാഗം 1 
310. തറാവീഹ് (വിശദമായി) ഭാഗം 2
311. തറാവീഹ് (വിശദമായി) ഭാഗം 3
312. വിശുദ്ധ റമളാൻ
313. ഫാതിഹയിലെ സഹായ തേട്ടവും വഹാബിയുടെ ദുര്‍വ്യാഖ്യാനവും
314. ഇസ്തിഗാസ:സംശയങ്ങളും മറുപടികളും
315. വഹാബി പൂര്‍വ്വികരുടെ അഭിപ്രായങ്ങള്‍
316.തര്‍ക്ക വിഷയങ്ങള്‍
317. തൗഹീദ് വിഭജനം  
318. നൂഹ് നബി(അ)യുടെ തവസ്സുൽ 
319. നജ്ദില്‍ ജനിച്ച മുഹമ്മദ്‌ ബിന്‍ അബ്ദുല്‍ വഹാബ്
320. കര്‍മ്മശാസ്ത്ര സംശയങ്ങള്‍ക്കു മറുപടി
321. തറാവീഹും അൽ-ഹാവീയും വഹാബികളുടെ പുകമറയും ....
322. ജാഹുകൊണ്ടുള്ള തവസ്സുൽ 
323. മഹാന്മാരുടെ മക്ബറകള്‍ വിവിധ രാജ്യങ്ങളിലൂടെ
324. കൈ മുത്തൽ
325. ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ
326. തസ്‌ബിഹ്‌ നിസ്കാരത്തിന്‍റെ രൂപവും ശ്രേഷ്ടതയും
327. വഹാബിസം
328. വിത്ര്‍ നിസ്കാരം     
329.ഫത് വ 
329. അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അ ത്തിനെ കുറിച്ച് വിശദമായി
330. ബദ്റ് യുദ്ധവും ബദ്രീങ്ങളെ ആണ്ടും
331. തലപ്പാവിന്റെ ശ്രേഷ്ടത
332. തലപ്പാവും പുത്തൻ വാദികളും
333. ഖുര്‍ആന്‍
334. ഖുര്‍ആന്‍ പാരായണം അതിരുകളില്ലാത്ത മഹത്വങ്ങള്‍
335. മരിച്ചവര്‍ക്കുവേണ്ടിയുള്ള സല്‍കര്‍മങ്ങള്‍
 336. നാരിയ്യത്തുസ്വലാത്ത്‌‌
 337. തസ്ബീഹ് നിസ്കാരത്തിന്റെ പ്രമാണം.
338.  ഖബ്ർപൂജയോ?    339. ബദർ ദിനം
340. ചൊവ്വായ മാര്‍ഗ്ഗമേത്‌? 
341. ദുആ
342. കച്ചവട സകാത്
343. മൈതാന നിസ്‌കാരം അഥവാ ഈദ് ഗാഹ്
345.റമദാനും ചെകുത്താനും
346. ഗീബത്ത് അനുവദനീയം
347. പലിശയും സാമ്പത്തിക രംഗവും 
348. കഫറ
349. സന്താനങ്ങള്‍
350. സകാത്ത് വിഷയത്തിൽ ഞിങ്ങളുടെ സംസയങ്ങൾക്ക് മറുവടി 
351. അല്ലാഹുവും ഇസ്ലാമും
352. ഈദുൽ ഫിത്വർ 
353. ഈദ്‌ ഗാഹ് വിശദമായി
354. ഖബ്ർ സിയാറത്തും പുത്തൻവാദവും
355. ശിര്‍ക്ക്‌ ആരോപണമല്ല ഗുണകാംക്ഷ-മൌലാന നജീബ് മൌലവി 
356. ആതികാബീവി(റ) യും പള്ളിയും
357. ഉത്തമ ഭാര്യയുടെ ഗുണങ്ങൾ
358. മരിച്ചവരുടെ കേൾവി
359. മരിച്ചവരെ കുറ്റം പറയൽ
360. Thawassul and Scanned Pages(Part 1)
361. Scanned Pages(Part 2)
362. Scanned Pages(Part 3) 
363. കേരള സലഫികളോട് (മുജാഹിദുകളോട്) 10 ചോദ്യങ്ങള്‍...
364. ഖബ്ർ ചുംബിക്കൽ(advanced)
365. മറഞ്ഞ കഴിവ്
366. അടിയന്തിരം വിശദമായി 
367. സുന്നി പ്രസ്ഥാനം പ്രമാണിമാരെ ഇരുത്തിയതെങ്ങനെ? 
368. ലാത്, ഉസ്സാ, മനാത്?
369. അദ്രശ്യജ്ഞാനം 
370. അനുശോചനം 
371. അശ്അരീ മദ്ഹബ് 
372. ഇജ്തിഹാദിന്റെ അനിവാര്യത 
373. ഉസ്വൂലുല്‍ ഫിഖ്ഹ് 
374. മദ്ഹബിന്റെ ഇമാമുകള്‍ 
375. മുജ്തഹിദുകളുടെ വകുപ്പുകള്‍ 
376. തഖ്ലീദ് സത്യവിശ്വാസികളുടെ മാര്‍ഗം 
377. തഖ്ലീദിനു സ്വഹാബത്തിന്റെ അംഗീകാരം 
378. തഖ്ലീദ് പണ്ഢിത പൂജയല്ല 
379. തഖ്ലീദ് 
380. ചില സംശയങ്ങള്‍ 
381. ശാഖാപരമായി അഭിപ്രായ വ്യത്യാസമുണ്ടാകാം 
382. മുഖല്ലിദുകള്‍ ഖുര്‍ആനും സുന്നത്തും പഠിക്കുന്നതെന്ത.. 
383. മുജ്തഹിദുല്‍ മദ്ഹബ് 
384. ഖാസി, മുഫ്തി, ഇജ്തിഹാദ് 
385. പുതിയ പ്രശ്നങ്ങള്‍ക്ക് പരിഹാരം 
386. ഇമാം നവവിയും കര്‍മശാസ്ത്ര തീര്‍പ്പുകളും
387. ഇസ്തിഗാസ അനുവദനീയമല്ലെങ്കില്‍ ലോകമുസ്‌ലിംകള്‍ മുശ്രിക്കുകള്‍
388. മുളഫ്ഫര്‍ രാജാവും മൗലിദാഘോഷവും 
389. ഇനിയും കണ്ണു തുറക്കാതിരിക്കുന്നതെങ്ങനെ? 
390. ദർശനം 
391. ഖബര്‍ ഉയര്‍ത്തല്‍
392. ഇൽമുൽ ഗൈബ്(ശാഹിദ് ചെറുകര )
393. ഇവരോ ഖബർ പൂജകർ ???
394. അത്യുന്നതര്‍ അവര്‍ തന്നെ
395. ഇല്‍ഹാമിന്റെ ഇതിവൃത്തം
396. അഭിപ്രായ ഭിന്നത
397. സ്ത്രീകളുടെ മയ്യിത്ത്‌ നിസ്‌'കാരം
398. അമാനുഷികസിദ്ദി(മുഅജിസത്ത്)
399. അത്താഴ സമയം
400. സംഘടിത നിസ്കാരം-സംശയങ്ങൾക്ക് മറുപടി
401. സം‌ഘടിത നിസ്കാരത്തിന്റെ പ്രാധാന്യവും നിബന്ധനകളും 
402. ഖുർ‌ആൻ ‘ഖതം‘ ദുആ 
403. ആത്മ വിശുദ്ധി ( ഇമാം ഹദ്ദാദ് رضي الله عنه കവിതയിൽ ...
404. ഫാതിഹഃ ഓതല്‍
405. ഇമാമീങ്ങൾ ഭാഗം 1
406. ഇമാമീങ്ങൾ ഭാഗം 2
407. ഇസ്തിഘാസ - തഫ്.സീറിലും ശിർക്കോ ???
408. തവസ്സുൽ വിശദമായി 
409. തവസ്സുലും മുനാഫിഖുകളും  
410. തവസ്സുൽ പണ്ഡിത വീക്ഷണം 
411. ദിക്‌റിലെ ചലനം 
412. ഹഖിന്റെ വിവക്ഷ?
413. ചിറകു മുളക്കും മുമ്പ് കുഞ്ഞിക്കിളി പറക്കണോ?"  
414. തവസ്സുൽ എന്തിന്?
415.തവസ്സുലും ആൾമാറാട്ടവും
416. തശ്മീത്ത്  
417. ഇസ്ലാമിന്റ മൂലതത്വങ്ങള്‍
418. തവസ്സുലും ബിദഈ വാദങ്ങളും 
419. മരിച്ചവരോട് സഹായം തേടല്‍
420. നഹ്‌സ് ദിനങ്ങള്‍  
421. ഖാദിയാനിസം ഭാഗം 1 
422. ഖാദിയാനിസം ഭാഗം 2
423.യോഗ ദാർശനികതയും മതകീയതയും 
429. Collection of Clips
430. ഖുർആൻ പാരായണം മരിച്ചവർക്ക്  
431. ബീവി ആയിഷയെ വിവാഹം ചെയ്തത് പതിനെട്ടാം വയസ്സിലോ?
432. നബിയേ സ്വർഗം തരണേ.......  
433.ഹജ്ജ് സ്വീകാര്യമാകാൻ... 
434. വഹാബി വാട്സപ്പ് മണ്ടൻ ചോദ്യങ്ങൾക്ക് മറുവടി  
435. ദുൽഹ്ജ്ജിലെ 10 ദിനരാത്രങ്ങൾ
436. ഇസ്തിശ്ഫാ ഭാഗം 1  
437. ഇസ്തിശ്ഫാ ഭാഗം 2
438. ബിദഈ പ്രസ്ഥാനങ്ങള്‍: വൈരുദ്ധ്യങ്ങളുടെ കലവറ 
439. ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ ആരായിരുന്നു??
440. ചില സംശയങ്ങളും മറുവടിയും
441. ത്വരീഖത്ത് - തെറ്റിദ്ധരിച്ച സുഹൃത്തുക്കളോട് സ്നേഹപ...
442. മക്കാമുശ്രിക്കുകളുടെ വിശ്വാസം: കളവുകൾക്ക് മറുപടികൾ...
443 മനുഷ്യന്‍റെ ഉത്ഭവം: ഖുര്‍ആനില്‍ വൈരുധ്യമില്
444. ഖ്വള്വാഅ് വീട്ടല്‍  
445. ഖബറടക്കല്‍
446. ഹദീസും സ്വവര്‍ഗരതിയും : മന്ത് മറ്റേ കാലിലാണ് 
447. ബൈബിള്‍ അശ്ലീല കഥകള്‍ പ്രചരിപ്പിക്കുന്നു  
448.ഉറുമ്പുകളിലും പ്രവാചകന്മാര്‍ ഉണ്ടോ?
449. സുലൈമാന്‍ നബി അ. ചരിത്രകഥ: ഉറുമ്പുകള്‍ സംസാരിക്കുമ.
450. ഹദ്ദാദിന്റെ മഹത്വവും പ്രമാണവും  























































ഞിങ്ങളുടെ എല്ലാ ദുആയിലും ഈയുള്ളവനെയും ഉൾപ്പെടുത്തണേ...ഈ ബ്ലോഗ്സിനെ കുറിച്ചുള്ള ഞിങ്ങളുടെ അഭിപ്രായങ്ങൾ ഈമെയിലിൽ smmoosa@gmail.com എഴുതി അറിയിക്കുക. മൂസാ സോന്കാൽ