മരണം ജീവിതത്തിന്‍റെ ഒടുക്കമല്ല , മറിച്ച് അനന്തമായ ജീവിതത്തിന്‍റെ തുടക്കമാണെന്നോര്‍ക്കുക
ഹൃദയത്തില്‍ സദാ തൌഹീദ്
( لااله الا الله محمد الرسول الله ) കൊണ്ട് നടക്കുക എന്നതാണ് ഇഹ പര ജീവിത വിജയത്തിന്‍റെ ആധാരമെന്നു മനസിലാക്കുക
സ്വഹാബികളെ സമുന്നതരാക്കിയത് നബി (സ)യോടുള്ള സുഹ്ബത്തും(സഹവാസം) തൌഹീദുമായിരുന്നെന്ന സത്യം ഉള്‍കൊള്ളുക
و الزمهم كلمة التقوي...
ആദ്യ കാലക്കാര്‍ നന്നായത് ഏതൊന്ന് കൊണ്ടാണോ അതുകൊണ്ട് മാത്രമേ അവസാന കാലക്കാരും നന്നാവുകയോള്ളൂ എന്ന നബി വചനം ഓര്‍ക്കുക .
അഹന്ത ,അസൂയ ,ലോകമാന്യം ഉള്‍നാട്യം ,ദേഷ്യം,കാപട്യം തുടങ്ങിയ മാരകമായ അസുഖങ്ങളില്‍നിന്നും ( ചെറിയ ശിര്‍ക്കുകള്‍ ) മനുഷ്യ ഹൃദയത്തെ സ്ഫുടം ചെയ്തെടുത്തു അതില്‍ തൌഹീദിനെ സ്ഥാപിക്കാന്‍ , കാലാന്തരങ്ങളില്‍ അല്ലാഹു നിയോഗിച്ച പ്രവാചകന്മാരുടെ യഥാര്‍ത്ഥ അനന്തരകാമികളായ ആത്മീയ ഗുരുക്കളുമായുള്ള(മശാ'ഖുമാര്‍ ) സഹാവാസത്തിലൂടെ മാത്രമേ സാധിക്കുകയോള്ളൂ എന്ന സത്യം ഉള്‍കൊള്ളാന്‍ ഇനിയും വൈകിപ്പോവരുത് ...
നമസ്ക്കാരം മു'മിനിന്‍റെ معراج (അല്ലാഹുവിലേക്കുള്ള പ്രയാണം ) ആയി തീരുന്നത് ഇസലാമിന്‍റെ പ്രഥമ സ്തംബമായ തൌഹീദിനെ ഹൃദയത്തില്‍ വേണ്ട രീതിയില്‍ സ്ഥാപിക്കുമ്പോള്‍ മാത്രമാണെന്ന സത്യം ഉള്‍കൊള്ളുക.
അല്ലാഹുവിനു വേണ്ടത് നമ്മുടെ ഹൃദയമാണ് . അതുകൊണ്ട് തന്നെ പിശാച് നമ്മെ നശിപ്പിക്കാന്‍ പ്രവര്‍ത്തന മണ്ഡലമായി തെരഞ്ഞെടുത്തതും നമ്മുടെ ഹൃദയ മാണെന്നോര്‍ക്കുക !!!