സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Friday 28 November 2014

അല്ലാഹുവിന്‍റെ ഖലീഫയെ ആദരിച്ചാല്‍.............


ആദം നബി (അ) ഭൂമിയില്‍ അല്ലാഹുവിന്‍റെ ആദ്യത്തെ ഖലീഫയാണ് ,

അല്ലാഹുവിന്‍റെ ഖലീഫ ഭൂമിയില്‍ വന്നതറിഞ്ഞ ഒരു കൂട്ടം മാനുകള്‍ ആദം നബി (അ) നെ കാണാന്‍ വല്ലാതെ ആഗ്രഹിക്കുകയും അവര്‍ അതിനു വേണ്ടി പുറപ്പെടുകയും ചെയ്തു. മറ്റു ഉദ്ദേശം ഒന്നും ഇല്ലാതെ, അല്ലാഹുവിന്‍റെ ഖലീഫയെ കാണുക എന്നാ ഉദ്ദേശത്തോടെ അവര്‍ യാത്ര പുറപ്പെട്ടു.


അവര്‍ ആദം നബിയുടെ അടുതെത്തി അവര്‍ ആദം നബിയെ കണ്ടു. അവര്‍ സന്തോഷവാന്മാരായി.


തന്നെ കാണാന്‍ വന്ന മാനുകളെ ആദം നബി ഒന്ന് തലോടി. അതോടെ അവര്‍ക്ക് അല്ലാഹുവിന്‍റെ അനുഗ്രഹം ലഭിച്ചു. അവര്‍ക്ക് ഉണ്ടായിരുന്ന മോശമായ വാസന പോവുകയും നല്ല സുഗന്ദം ഉണ്ടാവുകയും ചെയ്തു. അവര്‍ വന്ന പോലെ യ ല്ല തിരിച്ചു പോയത്, അവര്‍ക്ക് മാറ്റങ്ങള്‍ ഉണ്ടായി , അനുഗ്രഹീതരായി. അവര്‍ മടങ്ങി.


മടങ്ങിയെത്തിയ മാനുകള്‍ക്ക് വല്ലാത്ത സുഗന്ധം , കൂട്ടുകാര്‍ ചോദിച്ചു ഇതെങ്ങനെ ലഭിച്ചു ? അവര്‍ പറഞ്ഞു അല്ലാഹുവിന്‍റെ ഖലീഫ ഭൂമിയില്‍ വന്നിട്ടുണ്ട് അവരെ കാണാന്‍ പോയപ്പോള്‍ അദ്ദേഹം ഞങ്ങളുടെ തലയില്‍ തടവി അത് കാരണമായാണ് ഞങ്ങള്‍ക്ക് ഈ സുഗന്ധം ലഭിച്ചത്.


താമസിയാതെ മറ്റു മാനുകളും ആദം നബിയെ കാണാന്‍   പുറപ്പെട്ടു. പോയി കണ്ടു തലോടല്‍ ഏറ്റു വാങ്ങി , പക്ഷെ സുഗന്ധം ലഭിച്ചില്ല.


കാരണം ആദ്യം പോയ മാനുകള്‍ അല്ലാഹുവിന്‍റെ ഖലീഫയെ കാണുക എന്ന ഉദ്ദേശം മാത്രമായിരുന്നു അവര്‍ക്കുണ്ടായിരുന്നത് , പക്ഷെ രണ്ടാമത് പോയവര്‍ സുഗന്ദം ലഭിക്കാനാണ് പോയത് , നോക്കൂ നിയ്യത്തിലെ മാറ്റം ഫലത്തിലും മാറ്റമുണ്ടാക്കി . ഇങ്ങിനെയാണ്‌ മാനുകളുടെ കൂട്ടത്തില്‍ കസ്തൂരിമാനും അല്ലാത്തവയും ഉണ്ടായത്.

 ഏ തൊരു കാര്യവും അല്ലാഹുവിന്‍റെ പ്രീതി എന്ന ലക്ഷ്യത്തോടെ ചെയ്താല്‍ അതിന്റെ ഫലം വളരെ വലുതായിരിക്കും , മരിച്ചു ദുന്യവിയ്യായ കാര്യം മുന്‍നിര്‍ത്തി ചെയ്താല്‍ കരുതിയ ഫലം കിട്ടണം എന്നില്ല , അത് കൊണ്ട് കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അല്ലാഹുവിന്‍റെ മാത്രം പ്രീതി കാംഷിച്ചു ചെയ്യുക , നാഥന്‍ അനുഗ്രഹിക്കട്ടെ. ആമീന്‍ .