സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Sunday, 9 November 2014

തസ്ബീഹ് മാല


ദിക്റുകളും മറ്റും എണ്ണം പിടിച്ചു ഉരുവിടുന്നതിനായി വിശോസികൾ ഉപയോഗിക്കുന്ന മാലയാണ് തസ്ബീഹ് മാല എന്നറിയപ്പെടുന്നത്. 101 മണികളാണ് ഇത്തരം മാലകളിൽ സാധാരണയായി ഉണ്ടാകാറുള്ളത്. നബി(സ) കൈകൊണ്ട് തസ്ബീഹിന്റെ എണ്ണം പിടിച്ചിരുന്നതായും സ്വഹാബിമാർ കാരക്കക്കുരുകൊണ്ടും ചെറിയ കല്ലുകള കൊണ്ടും തസ്ബീഹ് മാല കൊണ്ടും എണ്ണം പിടിച്ചിരുന്നതായും ഹദീസുകളിൽ വന്നിട്ടുണ്ട്. ഏതാനും ഹദീസുകൾ നമുക്കിപ്പോൾ വായിക്കാം.ഇബ്നുഅബീശൈബ(റ) പ്രബലമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്ത ഒരു ഹദീസിൽ ഇപ്രകാരം കാണാം.

عن أبيه ، عن عبد الله بن عمرو قال : رأيت رسول الله - صلى الله عليه وسلم - يعقد التسبيح بيده (سنن الترمدي : ٣٤٠٨)

അബ്ദുല്ലാഹിബ്നു അംറ്(റ) ൽ നിന്ന് നിവേദനം: "നബി(സ) കൈകൊണ്ട് തസ്ബീഹ് എണ്ണം പിടിക്കുന്നത് ഞാൻ കണ്ടു"(തുർമുദി 3408)

മുഹാജിറത്തിൽപെട്ട യസീറ(റ) യിൽ നിന്ന് ഇമാം തുർമുദി(റ) ഉദ്ദരിക്കുന്നു:

عن يسيرة - رضي الله عنها - وكانت من المهاجرات ، قالت : قال لنا رسول الله - صلى الله عليه وسلم - : " عليكن بالتسبيح والتهليل ، والتقديس ، واعقدن بالأنامل ، فإنهن مسئولات مستنطقات ، ولا تغفلن فتنسين الرحمة(سنن الترمدي: ٣٥٠٧)

യസീറ(റ) പറയുന്നു: നബി(സ) ഞങ്ങളോട് ഇപ്രകാരം പ്രസ്ഥാപിച്ചു. നിങ്ങൾ തസ്ബീഹും തഹ് ലീലും തഖ്ദീസും കൊണ്ടുവരികയും കൈവിരലുകൾ കൊണ്ട് എണ്ണം പിടിക്കുകയും ചെയ്യുക. നിശ്ചയം കൈവിരലുകൾ നിങ്ങൾക്ക് ശാക്ഷിപറയുന്നതാണ്. നിങ്ങൾ അശ്രദ്ദയിലാവരുത്. അങ്ങനെയായാൽ റഹ്മത്ത് നിങ്ങൾ മറന്നുപോകും.".(തുർമുദി : 3507)

ഈ ഹദീസ് ഇബ്നുഅബീശൈബ(റ), അബൂദാവൂദ്(റ),ഹാകിം(റ) തുടങ്ങിയവരും നിവേദനം ചെയ്തിട്ടുണ്ട്. അപ്പോൾ തസ്ബീഹും തഹ് ലീലുലം മറ്റും എണ്ണം പിടിക്കുന്നത് നല്ലതാണെന്നും കൈകൊണ്ട് എണ്ണം പിടിച്ചാൽ കൈവിരലുകൾ അവനു സാക്ഷി പറയുമെന്നും മേല ഹദീസിൽ നിന്ന് വ്യക്തമാണ്. കരക്കക്കുരുകൊണ്ട് സ്വഹാബികിറാം എണ്ണം പിടിച്ചിരുന്നതായും ഹദീസിൽ വന്നിട്ടുണ്ട്. ഇമാം തുർമുദി(റ) നിവേദനം ചെയ്യുന്നു:

وعن صفية رضي الله عنها قالت: دخل علي رسول الله صلى الله عليه وسلم وبين يدي أربعة آلاف نواة أسبح بها، فقال :لقد سبحت بهاذه،ألا أعلمك بأكثر ممّا سبحت به،فقلت: بلى،فقال: قولي سبحان الله عدد خلقه(سنن الترمدي: ٣٤٧٧)
സ്വഫിയ്യ(റ) യിൽ നിവേദനം: അവർ പറയുന്നു: നബി(സ) എന്റെയടുത്തേക്ക് കടന്നുവന്നപ്പോൾ എന്റെ മുമ്പില ഞാൻ തസ്ബീഹ് ചൊല്ലാൻ ചൊല്ലാനുപയോഗിക്കുന്ന 4000 കാരക്കക്കുരുവുണ്ടായിരുന്നു. നബി(സ) ചോദിച്ചു: "ഇവകൊണ്ടെല്ലാം നീ  തസ്ബീഹ് ചൊല്ലിയതിനേക്കാൾ അധികമുള്ളത് നിനക്ക് ഞാൻ പടിപ്പിച്ചുതരട്ടയോ?. അപ്പോൾഞാൻ പറഞ്ഞു: അതെ, അപ്പോൾ നബി(സ) പറഞ്ഞു: നീ ഇപ്രകാരം പറയുക: "സുബ്ഹാനല്ലാഹി അദദ ഖൽഖിഹി" (അല്ലാഹുവിന്റെ സൃഷ്ടികളുടെ എണ്ണം കണ്ടു അല്ലാഹുവിന്റെ പരിശുദ്ദതയെ ഞാൻ വാഴ്ത്തുന്നു).(സുനനുത്തുർമുദി:3477) 

സഅദുബ്നുഅബീവഖാസ്(റ) യിൽ നിന്ന് ഇമാം അബൂദാവൂദ്(റ) ഉദ്ദരിക്കുന്നു:

عن سعد بن أبي وقاص رضي الله عنه : (أَنَّهُ دَخَلَ مَعَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَلَى امْرَأَةٍ وَبَيْنَ يَدَيْهَا نَوًى - أَوْ قَالَ حَصًى - تُسَبِّحُ بِهِ ، فَقَالَ : أَلَا أُخْبِرُكِ بِمَا هُوَ أَيْسَرُ عَلَيْكِ مِنْ هَذَا أَوْ أَفْضَلُ ؟ سُبْحَانَ اللَّهِ عَدَدَ مَا خَلَقَ فِي السَّمَاءِ ، وَسُبْحَانَ اللَّهِ عَدَدَ مَا خَلَقَ فِي الْأَرْضِ ، وَسُبْحَانَ اللَّهِ عَدَدَ مَا بَيْنَ ذَلِكَ ، وَسُبْحَانَ اللَّهِ عَدَدَ مَا هُوَ خَالِقٌ ، وَاللَّهُ أَكْبَرُ مِثْلَ ذَلِكَ ، وَالْحَمْدُ لِلَّهِ مِثْلَ ذَلِكَ ، وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ مِثْلَ ذَلِكَ(أبو داود : ١٢٨٢ )

സഅദുബ്നുഅബീവഖാസ്(റ) പറയുന്നു: നബി(സ) യുടെ കൂടെ അദ്ദേഹം ഒരു സ്ത്രീയുടെ അടുത്തേക്ക്‌ പ്രവേശിച്ചു. ഞങ്ങൾ ചെല്ലുമ്പോൾ ആ സ്ത്രീയുടെ മുന്നിൽ അവർ തസ്ബീഹ് ചൊല്ലാനുപയോഗിക്കുന്ന കാരക്കക്കുരുവോ ചെറിയ കല്ലുകളോ ഉണ്ടായിരുന്നു. അപ്പോൾ നബി(സ) ആ സ്ത്രീയോട് പറഞ്ഞു: "ഇതിനേക്കാൾ എളുപ്പമായൊരു കാര്യം നിനക്കു ഞാൻ പറഞ്ഞു തരാം. അല്ലെങ്കിൽ ഇതിനേക്കാൾ ശ്രേഷ്ടമായ കാര്യം എന്നാണ് പറഞ്ഞത്. എന്നിട്ട് നബി(സ) വിശദീകരിച്ചു. "സുബ്ഹാനല്ലാഹി അദദ ഖലഖ ഫിസ്സമാഇ, വസുബ് ഹാനല്ലാഹി അദദ മാ ഖലഖ ഫിൽ അർളി, വസുബ് ഹാനല്ലാഹി അദദ മാ ഖലഖ ബൈന ദാലിക,വസുബ് ഹാനല്ലാഹി അദദമാ ഹുവ ഖാലിഖൂൻ" എന്ന് പറയുക: അള്ളാഹു അക്ബറും, അൽഹംദു ലില്ലാഹിയും ലാഇലാഹ ഇല്ല ല്ലാഹുവും, ലാഹൗലവലാഖുവ്വത്ത ഇല്ലാ ബില്ലാഹിയും   അതുപോലെ പറയുക"(അബൂദാവൂദ്: 1282)

പ്രസ്തുത ഹദീസ് വിശദീകരണത്തിൽ ഔനിൽ മഅബൂദിൽ പറയുന്നു:

وهذا أصل صحيح لتجويز السبحة ، بتقريره صلى الله عليه وسلم فإنه في معناها ، إذ لا فرق بين المنظومة والمنثورة فيما يعد به ، ولا يعتد بقول من عدها بدعة(عون المعبود : ٤٢٨/٣)

തസ്ബീഹ് മാല ഉപയൊഗിക്കാമെന്നറിയിക്കുന്ന ശരിയായ അടിസ്ഥാനമാനിത്. നബി(സ) ആ സ്ത്രീയുടെ പ്രവർത്തനത്തെ അംഗീകരിച്ചുവല്ലൊ. കാരണം എണ്ണം പിടിക്കുന്ന വിഷയത്തിൽ ചരടിൽ കോർത്ത മണികളും അല്ലാത്തവയും തമ്മിൽ വ്യത്യാസമില്ലല്ലൊ. തസ്ബീഹ് മാല ഉപയോഗിക്കുന്നതിനെ ബിദ്അത്തായി കാണുന്നവരുടെ വാക്ക് പരിഗണിക്കേണ്ടതില്ല. (ഔനിൽ മഅബൂദ്: 3/428)

മുകളി വിവരിച്ച രണ്ടു ഹദീസുകളും ഉദ്ദരിച്ച ശേഷം ശൌകാനി തന്നെ പറയുന്നു:


قال الشوكاني نفسه: هذان الحديثان  يدلان على جواز عد التسبيح بالنوى والحصى وكذا بالسبحة لعدم الفارق لتقريره صلى الله عليه وسلم للمرأتين على ذلك . وعدم إنكاره والإرشاد إلى ما هو أفضل لا ينافي الجواز . قد وردت بذلك آثار(نيل الأوطار: ٢١١/٢)

"രണ്ട് സ്ത്രീകളുടെ പ്രവർത്തനം നബി(സ) അംഗീകരിച്ചതിൽ നിന്ന് കാരക്കക്കുരു, ചെറിയ കല്ലുകൾ എന്നിവ കൊണ്ട് തസ്ബീഹിന്റെ എണ്ണം പിടിക്കാമെന്ന് ഈ രണ്ട് ഹദീസുകളും അറിയിക്കുന്നു. തസ്ബീഹ് മാലയുടെ കാര്യവും ഇത് തന്നെയാണ്. കാരണം അതിനും ഹദീസിൽ പറഞ്ഞ കാരക്കക്കുരു, കല്ല്‌ എന്നിവയ്ക്കുമിടയിൽ വ്യത്യാസമില്ല. അതിനേക്കാൾ ശ്രേഷ്ടമായത്തിലേക്ക് നബി(സ) മാർഗദർശനം ചെയ്തത് അത് അനുവദനീയമാകുന്നതിനു തടസ്സമല്ല. തസ്ബീഹ് മാലയുടെ കാര്യത്തിൽ നിരവധി അസറുകൽ വന്നിട്ടുണ്ട്.(നൈലുൽ ഔത്വാർ 2/211)

ഇമാം സുയുതി(റ) പറയുന്നു :


وفي جزء هلال الحفار ، ومعجم الصحابة للبغوي ، وتاريخ ابن عساكر من طريق معتمر بن سليمان عن أبي صفية مولى النبي صلى الله عليه وسلم أنه كان يوضع له نطع ، ويجاء بزنبيل فيه حصى فيسبح به إلى نصف النهار ، ثم يرفع فإذا صلى الأولى أتى به ، فيسبح به حتى يمسي. وأخرجه الإمام أحمد في الزهد:

ഹിലാലുൽ ഹഫ്ഫാർ(റ) ന്റെ ഗ്രന്ഥത്തിലും ഇമാം ബഗ് വി(റ) യുടെ മുഅജമുസ്സ്വഹാബിയിലും  ഇബ്നുഅസാകിർ(റ) വിന്റെ താരീഖിലും മുഅതമിറിബ്നുസുലൈമാൻ(റ) വഴി നബി(സ)യുടെ മൗല അബുസ്വഫിയ്യ(റ) യിൽ നിന്ന് നിവേദനം: അദ്ദേഹത്തിനു വേണ്ടി ഒരു വിരിപ്പ് വിരിക്കപ്പെടുകയും ചെറിയ കല്ലുകളുള്ള ഒരു വട്ടി കൊണ്ടുവരപ്പെടുകയും ചെയ്യും. തുടർന്ന് ആ കല്ലുകൾ ഉപയോഗിച്ച് പകല പകുതിയാകുന്നത് വരെ അദ്ദേഹം തസ്ബീഹ് ചൊല്ലും. പിന്നീട് അവകൾ എടുക്കപ്പെടുകയും നിസ്കാരശേഷം വീണ്ടും കൊണ്ടുവരപ്പെടുകയും ചെയ്യും. തുടർന്ന് വൈകുന്നേരം വരെ അദ്ദേഹം തസ്ബീഹ് ചൊല്ലും. ഇമാം അഹ്മദ്(റ) സുഹ്ദിലും ഇതുദ്ദരിചിട്ടുണ്ട്. (അലഹാവീ ലിൽഫതാവാ: 2/140) 

ഇബ്നുസഅദ്(റ) ത്വബഖാത്തിലും ഇബ്നുഅബീശൈബ(റ) മുസ്വന്നഫിലും ഹകീമുബ്നു ദ്ദൈലമി(റ) യിൽ നിന്ന് നിവേദനം ചെയ്യുന്നു:


وأخرج ابن سعد عن حكيم بن الدّيلميّ أن سعد بن أبي وقّاص كان يسبّح بالحصى، وأخرجه ابن أبي شيبة في مصنفه: ٢٨٢/٢

"നിശ്ചയം സഅദുബ്നുഅബീവഖാസ്വ്(റ) ചെറിയ കല്ലുകൾ കൊണ്ട് എണ്ണം പിടിച്ച് തസ്ബീഹ് ചൊല്ലിയിരുന്നു".(അൽഹാവീ ലിൽഫതാവാ 2/140- മുസ്വന്നഫു ഇബ്നു അബീ ശൈബ 2/282)


قال ابن سعد في الطبقات: أخبرنا عبد الله بن موسي، أخبرنا إسماعيل عن جابر عن امرأة حدْثته عن فاطمة بنت الحسين ابن عليّ بن أبي طالب أنّها كانت تسبّح بخيط معقود فيها،

ഇബ്നുസഅദ്(റ) ത്വബഖാത്തിൽ അലി(റ) യുടെ പുത്രൻ ഹുസൈനി(റ) ന്റെ പുത്രി ഫാത്വിമ (റ) യിൽ നിന്ന് നിവേദനം ചെയ്യുന്നു: "ഒരു ചരടിലെ കെട്ടുകൾ കൊണ്ട് എണ്ണം പിടിച്ച് മഹതി തസ്ബീഹ് ചൊല്ലിയിരുന്നു". (അൽഹാവി 2/140)


زوأخرج عبد الله بن الإمام أحمد في زوائد الزّهد عن أبي هريرة أنّه كان له خيطّ فيه ألف عقدة، فلا ينام حتّي يسبّح.

ഇമാം അഹ്മദി(റ) ന്റെ പുത്രൻ അബ്ദുല്ല(റ) സവാഇദുസ്സുഹ്ദ് എന്നാ ഗ്രന്ഥത്തിൽ അബു ഹുറൈറ(റ) യിൽ നിന്ന് നിവേദനം ചെയ്യുന്നു:  2000 കേട്ടുകളുള്ള ഒരു ചരട് അദ്ദേഹത്തിനുണ്ടായിരുന്നു. അതിന്റെ എണ്ണം കണ്ട് തസ്ബീഹ് ചൊല്ലാതെ അദ്ദേഹം ഉരങ്ങാറുണ്ടായിരുന്നില്ല.( അൽഹാവി 2/140) 

وأخرج أحمد في الزهد عن القاسم بن عبد الرحمن قال : كان لأبي الدرداء نوى من العجوة في كيس فكان إذا صلى الغداة أخرجها واحدة واحدة يسبح بهن حتى ينفذهن

ഖാസിമുബ്നുഅബ്ദുറഹ്മാനി(റ)ൽ നിന്ന് ഇമാം അഹ്മദ്(റ) സുഹ്ദിൽ ഉദ്ദരിക്കുന്നു. അബുദ്ദർദാഅ(ർ) ന് ഒരു സഞ്ചിയിൽ 'അജ് വ' (മുന്തിയ കാരക്ക) യുടെ കുരുവുണ്ടായിരുന്നു. സുബ്ഹ് നിസ്കരിച്ചാൽ  അതിൽ നിന്ന് ഓരോന്ന് പുറത്തെടുത്ത് അതിലുള്ളത് തീരും വരെ അദ്ദേഹം തസ്ബീഹ് ചൊല്ലുമായിരുന്നു. (അൽഹാവി 2/140).

وأخرج الديلمي في مسند الفردوس من طريق زينب بنت سليمان بن علي عن أم الحسن بنت جعفر عن أبيها عن جدها عن علي رضي الله عنه مرفوعا { نعم المذكر السبحة }

മുസ്നദുൽഫിർദൌസ് എന്നാ ഗ്രന്ഥത്തിൽ ഇമാം ദൈലമി(റ) അലി (റ) യിൽ നിന്ന് മർഫൂആയി നിവേദനം ചെയ്യുന്നു: "തസ്ബീഹ് മാല നല്ല മുദക്കിറാണ്".(അൽഹാവി 2/141) 

عن أبي سعيد الخدريّ أنّه كان يسبّح بالحصى(مصنف ابن أبي شيبة: ٢٨٢/٢)

ഇബ്നുഅബീശൈബ(റ) അബൂസഈദിൽ ഖുദ് രിയ്യ്(റ) ൽ നിന്ന് നിവേദനം ചെയ്യുന്നു: "അദ്ദേഹം ചെറിയ കല്ലുകൾ കൊണ്ട് എണ്ണം പിടിച്ച് തസ്ബീഹ് ചൊല്ലിയിരുന്നു".(മുസ്വന്നഫ് 2/282).

മുകളിൽ വിവരിച്ചതും അല്ലാത്തതുമായ ആസാറുകൾ ഉദ്ദരിച്ച ശേഷം ഇമാം സുയുതി(റ) എഴുതുന്നു: 

ثم رأيت كتاب تحفة العباد ومصنفه متأخر عاصر الجلال البلقيني - فصلا حسنا  في السبحة قال فيه ما نصه : قال بعض العلماء : عقد التسبيح بالأنامل أفضل من السبحة لحديث ابن عمرو ، لكن يقال إن المسبح إن أمن من الغلط كان عقده بالأنامل أفضل وإلا فالسبحة أولى .وقد اتخذ السبحة سادات يشار إليهم ويؤخذ عنهم ، ويعتمد عليهم ، كأبي هريرة رضي الله عنه كان له خيط فيه ألفا عقدة ، فكان لا ينام حتى يسبح به ثنتي عشرة ألف تسبيحة قاله عكرمة(الحوي للفطوي:١٤١/٣)

ജലാലുൽബുൽഖീനി(റ) യുടെ സമകാലികനായ ഒരു പണ്ഡിതൻ രചിച്ച "തുഹ്ഫത്തുൽ ഇബാദ് " എന്നാ ഗ്രന്ഥത്തിൽ തസ്ബീഹ് മാല സംബന്ധമായി നല്ലൊരധ്യായം ഞാൻ കാണാനിടയായി.അതിലദ്ദേഹം ചില പണ്ഡിതരെ ഉദ്ദരിച്ച് ഇപ്രകാരം പ്രസ്ഥാപിച്ച് കാണുന്നു: ഇബ്നുഅംറി(റ)ന്റെ ഹദീസിന്റെ അടിസ്ഥാനത്തിൽ തസ്ബീഹ് മാല ഉപയോഗിക്കുന്നതിനേക്കാൾ നല്ലത് കൈവിരലുകൾ കൊണ്ട് പിടിക്കുന്നതാണ്. എങ്കിലും ഇങ്ങനെ ഒരു വിശദീകരണം പ്രസക്തമാണ്. തസ്ബീഹ് ചോല്ലുന്നവന്നു എണ്ണത്തിൽ പിഴവ് സംഭവിക്കുകയില്ലെന്ന ആത്മവിശ്വാസമുണ്ടെങ്കിൽ കൈ വിരലുകൾ കൊണ്ട് എണ്ണം പിടിക്കുന്നതും അല്ലാത്ത പക്ഷം തസ്ബീഹ് മാല കൊണ്ട് എണ്ണം പിടിക്കുന്നതുമാണ് ഉത്തമം. എടുത്തുപറയാവുന്നവരും മാത്രകയാക്കുന്നവരും അവലംബിക്കാവുന്നതുമായ മഹാന്മാർ തസ്ബീഹ് മാലകൾ ഉണ്ടാക്കിയിരുന്നു. അബുഹുറൈറ(റ) ഉദാഹരണം. 2000 കെട്ടുകളുള്ള ഒരു ചരട് അദ്ദേഹത്തിനുണ്ടായിരുന്നു. അതുപയോഗിച്ച് 12000 തസ്ബീഹുകൾ ചൊല്ലാതെ  അദ്ദേഹം ഉറങ്ങാറില്ല. അക്കാര്യം ഇക് രിമ(റ) പ്രസ്ഥാപിച്ചിരിക്കുന്നു...(അൽഹാവി 2/141)      

ഇമാം സുയുതി(റ) തുടരുന്നു:

وكان لأبي مسلم الخولاني رحمة الله عليه سبحة فقام ليلة والسبحة في يده قال : فاستدارت السبحة فالتفت على ذراعه وجعلت تسبح فالتفت أبو مسلم والسبحة تدور في ذراعه وهي تقول : سبحانك يا منبت النبات ويا دائم الثبات ، قال : هلمي يا أم مسلم فانظري إلى أعجب الأعاجيب ، قال : فجاءت أم مسلم والسبحة تدور وتسبح فلما جلست سكتت . ذكره أبو القاسم هبة الله بن الحسن الطبري في كتاب كرامات الأولياء . (الحوي للفطوي:١٤٣/٢)

അബുമുസ് ലിമുൽ ഖൌലാനി(റ) ക്ക് ഒരു തസ്ബീഹ് മാലയുണ്ടായിരുന്നു.  തസ്ബീഹ് മാല കയ്യിൽ പിടിച്ച് ഒരു രാത്രി അദ്ദേഹം ഉണർന്നുനോക്കുമ്പോൾ തസ്ബീഹ് മാല അദ്ദേഹത്തിൻറെ മുഴംകൈയ്യിൽ ചുറ്റി തസ്ബീഹ് ചൊല്ലുന്നത് അദ്ദേഹത്തിൻറെ ശ്രദ്ദയിൽ പെട്ടു. "സുബ്ഹാനക യാമുൻ ബിത്തന്ന ബാത്തി വയാ ദാഇമസ്സബാത്തി" എന്നാണ് അത് പറയുന്നത്. തുടർന്ന് ഈ അത്ഭുതപ്രതിഭാസം കാണാനായി ഭാര്യ ഉമ്മുമുസ്ലിമി(റ) നെ അദ്ദേഹം വിളിച്ചു വരുത്തി . അവർ വന്നു നോക്കുമ്പോൾ തസ്ബീഹ് മാല തസ്ബീഹ് ചൊല്ലുന്നത് അവർ നെരിട്ട് നോക്കി കണ്ടു. പിന്നീട് അവർ ഇരുന്നപ്പോൾ മാല അടങ്ങി. അബുൽഖാസിം ഹിബത്തുല്ലാഹിബ്നുൽഹസനിത്ത്വബ് രി (റ) 'കറാമത്തുൽ ഔലിയാഹ് ' എന്നാ ഗ്രന്ഥത്തിൽ ഈ സംഭവം ഉദ്ദരിച്ചിട്ടുണ്ട്.(അൽഹാവി: 2/143)     

മഹാന്മാരായ ഔലിയാക്കൾ തസ്ബീഹ് മാല ഉപയോഗിച്ചിരുന്നതായി ഇമാം സുയുതി(റ) വിവരിക്കുന്നുണ്ട്. പ്രഗത്ഭ സൂഫി വര്യൻ അബുൽഖാസിം ജുനൈദ് (റ) ചരിത്രം വിവരിക്കുന്നെട്ത്ത് ഇബ്നുഖല്ലികാൻ എഴുതുന്നു:


ورئي يوم وفي يده سبحة، فقيل له: أنت مع شرفك تأخذ بيدك سبحة ؟ قال : طريق وصلت به إلى ربي لا أفارقه(وفيات الأعيان: ٣٧٣/١)

ഒരു തസ്ബീഹ് മാല കൈയിൽ പിടിച്ച നിലയിൽ ഒരു ദിവസം ജുനൈദ്(റ) നെ കാണപ്പെട്ടു. അപ്പോൾ അദ്ദേഹത്തോട് ഇപ്രകാരം ചോദിക്കപ്പെട്ടു: :ഇത്രേയും സ്ഥാനമുള്ള നിങ്ങൾ തസ്ബീഹ് മാല കൈയിൽ പിടിക്കുകയോ?". അദ്ദേഹം പ്രതികരിച്ചു: "എന്റെ രക്ഷിതാവിലെക്ക് ചെന്നെത്താൻ ഞാനുപയോഗിച്ച വഴിയാണിത്. അതുമായി ഞാൻ വെർപിരിയുകയില്ല".(വഫായത്തുൽഅഅയാൻ 1/373)

ഇമാം സുയുതി(റ) തന്റെ ഷൈഖ് അബു അബ്ദുല്ലാഹി മുഹമ്മദ്ബ്നു അബീബക്റുബ്നു അബ്ദുല്ല(റ) മുതൽ പ്രഗത്ഭ താബിഈ പണ്ഡിതൻ ഹസാൻ ബസ്വരി (റ) വരെയുള്ള ഗുരുനാഥന്മാർ തസ്ബീഹ് മാല ഉപയോഗിച്ചിരുന്നതായി അൽവാഹിയിൽ രേഖപെടുത്തിയിട്ടുണ്ട്.(2/142-143)