സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Thursday 6 November 2014

ദിക്റ് ഹൽഖ


കൂട്ടമായി ദിക്റ് ചൊല്ലുന്നതിനേയും നബി(സ) പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ഇമാം തുർമുദി(റ) നിവേദനം ചെയ്യുന്നു: 
" إِذَا مَرَرْتُمْ بِرِيَاضِ الْجَنَّةِ فَارْتَعُوا " ، قَالُوا : يَا رَسُولَ اللَّهِ وَمَا رِيَاضُ الْجَنَّةِ ؟ قَالَ : " حِلَقُ الذِّكْرِ " (سنن الترمذي: ٣٤٣٢)

നബ്(സ) പറഞ്ഞു : "നിങ്ങൾ സ്വർഗ്ഗ പൂന്തോപ്പുകളുടെ സമീപത്തുകൂടെ നടന്നു പോകുന്ന പക്ഷം അതുപയോഗപ്പെടുത്തുക". അവർ ചോദിച്ചു: "എന്താണ് സ്വർഗ്ഗത്തോപ്പുകൾ?". നബി(സ) പ്രതിവചിച്ചു: ദിക്റ്  ഹൽഖകളാണ്".(തുർമുദി 3432)

ഇമാം മുസ്ലിം റിപ്പോർട്ട്‌ ചെയ്ത ഒരു ഹദീസിൽ ഇപ്രകാരം കാണാം.

لَا يَقْعُدُ قَوْمٌ يَذْكُرُونَ اللَّهَ عَزَّ وَجَلَّ إِلَّا حَفَّتْهُمُ الْمَلَائِكَةُ وَغَشِيَتْهُمُ الرَّحْمَةُ وَنَزَلَتْ عَلَيْهِمُ السَّكِينَةُ وَذَكَرَهُمُ اللَّهُ فِيمَنْ عِنْدَهُ (صحيح مسلم : ٤٨٦٨)

അല്ലാഹുവിനു ദിക്റ് ചൊല്ലിയിരിക്കുന്ന യാതൊരു ജനവിഭാഗത്തേയും മലക്കുകൾ വലയം ചെയ്യാതിരിക്കില്ല.അനുഗ്രഹം അവരെ പൊതിയും. അത് ശാന്തിയും സമാധാനവും അവരില അവതരിക്കും.അള്ളാഹു അവന്റെ ഇഷ്ടദാസന്മാരുടെ മുമ്പിൽ വെച്ച് അവരെ സ്മരിക്കുകയും ചെയ്യും".(മുസ്ലിം 4868).

ഇമാം അബൂദാവൂദ് (റ) നിവേദനം ചെയ്യുന്നു:

وعن أنس بن مالك رضي الله عنه قال : قال رسول الله -صلى الله عليه وسلم- : (( لأن أقعد مع قوم يذكرون الله من صلاة الغداة حتى تطلع الشمس أحب إلي من أربعة من ولد إسماعيل ولأن أقعد مع قوم يذكرون الله من صلاة العصر إلى أن تغرب الشمس أحب إلي من أن أعتق أربعة(سنن أبي داود: ٣١٨٢)


അനസ് (റ) യിൽ നിന്ന് നിവേദനം:  "നബി(സ) പറഞ്ഞു: "പ്രഭാത നിസ്കാരം മുതൽ സുര്യോദയം വരെ അല്ലാഹുവിന്റെ ദിക്റ് ചൊല്ലുന്നവരുടെ കൂടെയിരിക്കൽ ഇസ്മാഈൽ നബി(അ) യുടെ സന്താനങ്ങളിൽ നിന്ന് നാലുപേരെ മോചിപ്പിക്കുന്നതിനേക്കാൾ എനിക്കിഷ്ടമാണ്. അസ്വർ നിസ്കാരം മുതൽ സൂര്യൻ അസ്തമിക്കുന്നത് വരെ അല്ലാഹുവിനു ദിക്റ് ചൊല്ലുന്നവരുടെ കൂടെയിരിക്കൽ നാലുപേരെ മോചിപ്പിക്കുന്നതിനേക്കാൾ എനിക്കിഷ്ടമാണ്".(അബൂദാവൂദ് 3182)


ദിക്റ് ഹൽക സംഘടിപ്പിക്കുന്നതിന്റെയും അതിൽ പങ്കെടുക്കുന്നതിന്റെയും ശ്രേഷ്ടതകളാണ്  ഉപര്യുക്ത പ്രവാചക വചനങ്ങൾ നമ്മെ പഠിപ്പിക്കുന്നത്. ദിക്റ് ചൊല്ലാതെ അവരുടെ കൂട്ടത്തിൽ ഇരുന്നവർക്കും ഫലം ലഭിക്കുമെന്ന് ഹദീസിൽ വന്നിട്ടുണ്ട്. ഇമാം തുർമുദി (റ) നിവേദനം ചെയ്യുന്നു:

عن أبي سعيد الخدري قال قال رسول الله صلى الله عليه وسلم إن لله ملائكة سياحين في الأرض فضلا عن كتاب الناس فإذا وجدوا أقواما يذكرون الله تنادوا هلموا إلى بغيتكم فيجيئون فيحفون بهم إلى السماء الدنيا فيقول الله على أي شيء تركتم عبادي يصنعون فيقولون تركناهم يحمدونك ويمجدونك ويذكرونك قال فيقول فهل رأوني فيقولون لا قال فيقول فكيف لو رأوني قال فيقولون لو رأوك لكانوا أشد تحميدا وأشد تمجيدا وأشد لك ذكرا قال فيقول وأي شيء يطلبون قال فيقولون يطلبون الجنة قال فيقول وهل رأوها قال فيقولون لا قال فيقول فكيف لو رأوها قال فيقولون لو رأوها لكانوا أشد لها طلبا وأشد عليها حرصا قال فيقول فمن أي شيء يتعوذون قالوا يتعوذون من النار قال فيقول هل رأوها فيقولون لا فيقول فكيف لو رأوها فيقولون لو رأوها لكانوا أشد منها هربا وأشد منها خوفا وأشد منها تعوذا قال فيقول فإني أشهدكم أني قد غفرت لهم فيقولون إن فيهم فلانا الخطاء لم يردهم إنما جاءهم لحاجة فيقول هم القوم لا يشقى لهم جليس(جامع الترمذي: ٣٥٣٤)

അബൂസഈദുൽഖുദ് രിയ്യി(റ) യിൽ നിന്ന് നിവേദനം: നബി(സ) പറയുന്നു: നിശ്ചയം ജനങ്ങളുടെ നന്മ തിന്മകൾ രേഖപ്പെടുത്തുന്നവരല്ലാത്ത, ടൂറിസ്റ്റ്കളായ ചില മലക്കുകൾ അല്ലാഹുവിനുണ്ട്. അല്ലാഹുവിനു ദിക്റ് ചൊല്ലുന്ന ജനങ്ങൾ അവരുടെ ശ്രദ്ദയിൽ പെട്ടാൽ നിങ്ങളുടെ ലക്ഷ്യത്തിലേക്ക് വരൂ എന്ന് അവർ പരസ്പരം വിളിച്ചു പറയും. അങ്ങനെ അവർ വന്ന് ഒന്നാനാകാശം വരെ ദിക്റ് ചൊല്ലുന്ന ആളുകളെ അവർ പൊതിയും. അവർ തിരിച്ച് ചൊല്ലുമ്പോൾ അള്ളാഹു അവരോടു ചോദിക്കും. "എന്റെ അടിമകളെ എന്ത് ചെയ്യുന്ന അവസ്ഥയിലാണ് നിങ്ങൾ ഉപേക്ഷിച്ചത്?". അപ്പോൾ മലക്കുകൾ പറയും. "നിന്നെ സ്മരിക്കുന്നവരായും നിന്നെ ആദരിക്കുന്നവരായും നിന്നെ സ്തുതിക്കുന്നവരായും ഞങ്ങൾ അവരെ ഉപേക്ഷിച്ചു". നബി(സ) പറയുന്നു: അപ്പോൾ അല്ലാഹു അവരോടു ചോദിക്കും. "അവർ എന്നെ കണ്ടിട്ടുണ്ടോ?". അപ്പോൾ മലക്കുകൾ പറയും ഇല്ല. നബി(സ) പറയുന്നു: അപ്പോൾ അള്ളാഹു ചോദിക്കും.അവരെന്നെ കണ്ടാൽ എങ്ങനെയായിരിക്കും  അവസ്ഥ?. നബി(സ) പറയുന്നു: അപ്പോൾ മലക്കുകൾ പറയും അവർ നിന്നെ കാണുകയാണെങ്കിൽ ഇതിൽ കൂടുതലായി അവർ നിന്നെ സ്തുതിക്കുന്നതും ആദരിക്കുന്നതും വാഴ്ത്തിപറയുന്നതുമാണ്. നബി(സ) പറയുന്നു: അപ്പോൾ അള്ളാഹു ചോദിക്കും എന്താണ് അവർ ആവശ്യപ്പെടുന്നത്?. മലക്കുകൾ പറയും സ്വർഗ്ഗം. അപ്പോൾ അള്ളാഹു ചോദിക്കും അവർ സ്വർഗ്ഗം കണ്ടിട്ടുണ്ടോ: മലക്കുകൾ പറയും ഇല്ല. നബി(സ) പറയുന്നു: അപ്പോൾ അല്ലാഹു ചോദിക്കും. അവർ സ്വർഗ്ഗം കണ്ടിരുന്നുവെങ്കിൽ എന്തായിഒരിക്കും അവസ്ഥ?. മലക്കുകൾ പറയും: അവർ സ്വർഗ്ഗം കണ്ടിരുന്നുവെങ്കിൽ ഇതിൽ കൂടുതൽ അവരത് ആവശ്യപ്പെടുകയും അത് ലഭിക്കാൻ അത്യാഗ്രഹം പ്രകടിപ്പിക്കുകയും ചെയ്യുമായിരുന്നു. നബി(സ) പറയുന്നു: അപ്പോൾ അള്ളാഹു ചോദിക്കും. എന്തിൽ നിന്നാണ് അവർ കാവല ചോദിക്കുന്നത്?. മലക്കുകൾ പറയും നരകത്തിൽ നിന്ന്. അപ്പോൾ അള്ളാഹു ചോദിക്കും അവർ നരകം കണ്ടിരുന്നുവെങ്കിൽ  എന്തായിരിക്കും അവസ്ഥ?. അപ്പോൾ മലക്കുകൾ പറയും. അവർ നരകം കണ്ടിരുന്നുവെങ്കിൽ ഇതിൽ കൂടുതൽ അതിനെ ഭയപ്പെടുകയും കാവല തേടുകയും അതിൽ നിന്ന് ഓടി അകലുകയും ചെയ്യുമായിരുന്നു. നബി(സ) പറയുന്നു:  അപ്പോൾ അള്ളാഹു പറയും " നിശ്ചയം ഞാനവർക്ക് പൊറുത്തുകൊടുത്തിരിക്കുന്നു. അതിനു ഞിങ്ങളെ ഞാൻ സാക്ഷി നിറുത്തുന്നു". അപ്പോൾ മലക്കുകൾ പറയും. "അല്ലാഹുവേ, ദിക്റ് ചൊല്ലുക എന്ന ലക്ഷ്യത്തിലല്ലാതെ വന്ന ചിലരും അവരിലുണ്ടല്ലോ". അപ്പോൾ അള്ളാഹു പറയും "അവരുടെ കൂടെ പങ്കെടുത്തവർ പരാജയപ്പെടുകയില്ല". (തുർമുദി : 3524).

ഈ ഹദീസിനെ വിശദീകരിച്ച് തുഹ്ഫത്തുൽ അഹ് വദി എഴുതുന്നു:

قال العيني في العمدة : قوله يلتمسون أهل الذكر يتناول الصلاة وقراءة القرآن وتلاوة الحديث وتدريس العلوم ومناظرة العلماء ونحوها(تحفة الأحوذي ٤٩٧/٨)
ഐനി(റ) 'ഉംദത്തുൽഖാരി' യിൽ പറയുന്നു: പ്രസ്തുത ഹദീസിന്റെ പരിധിയിൽ സ്വലാത്ത്, ഖുർആൻ പാരായണം,ദർസുകൾ,വാദപ്രതിവാദങ്ങൾ,പഠനക്ലാസുകൾ തുടങ്ങി നല്ല എല്ലാ സദസ്സുകളും ഉൾപ്പെടുന്നതാണ്.(തുഹ്ഫത്തുൽ അഹ് വദി: 8/498).

തുഹ്ഫത്തുൽ അഹ് വദി തന്നെ പറയട്ടെ;

وفي الحديث فضل مجالس الذكر والذاكرين وفضل الاجتماع على ذلك وأن جليسهم يندرج معهم في جميع ما يتفضل تعالى به عليهم إكراما لهم ، ولو لم يشاركهم في أصل الذكر(تحفة الأوذي ٨٩٧/٨)
ദിക്റിന്റെ സദസ്സുകളുടെയും ദിക്റ് ചൊല്ലുന്നവരുടെയും അതിനുവേണ്ടി സമ്മേളിക്കുന്നതിന്റെയും ശ്രേഷ്ടത പഠിപ്പിക്കുന്നതാണ് ഈ വചനം. ദിക്റ് ചൊല്ലുന്നവരുടെ കൂട്ടത്തിൽ ചേർന്നവൻ ദിക്റ് ചൊല്ലുന്നില്ലെങ്കിലും ചൊല്ല്ലുന്നവരെ ആദരിച്ച് അവര്ക്ക് നല്കുന്ന എല്ലാ കാരുണ്യങ്ങളും അവനും അല്ലാഹു ചെയ്തുകൊടുക്കുമെന്നും  ഈ ഹദീസ് പഠിപ്പിക്കുന്നു.(തുഹ്ഫത്തുൽ അഹ് വദി: 8/897) 

നവീനാഷയങ്ങൾ പ്രചരിപ്പിക്കുനതിന്റെ മുന്നോടിയായി നിസ്കാരവും ദിക്റ് ഹൽഖയുംമറ്റും ഖവാരിജുകളും നടത്തിയിരുന്നതായി ഹദീസുകളിൽ കാണാം. ഖവാരിജീ ആശയത്തിലേക്ക് ക്ഷണിക്കുന്നതിന്റെ ഭാഗമായി പള്ളിയിൽ ദിക്റ് ഹൽഖ തുടങ്ങിയപ്പോൾ അതിനെ ശക്തമായ ഭാഷയിൽ അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) വിമർശിച്ചതായി ഇമാം ദാരിമി(റ) സുനനിൽ രേഖപ്പെടുത്തിയിട്ടുണ്ട്.(സുനനുദ്ദാരിമി ഹദീസ് നമ്പർ 210)

 عن عمرو بن يحيى قال سمعت أبي يحدث عن أبيه قال كنا نجلس على باب عبد الله بن مسعود قبل صلاة الغداة، فإذا خرج مشينا معه إلى المسجد. فجاءنا أبو موسى الأشعري فقال أخرج إليكم أبو عبد الرحمن بعد؟ قلنا لا. فجلس معنا حتى خرج. فلما خرج قمنا إليه جميعا، فقال له أبو موسى يا أبا عبد الرحمن، إني رأيت في المسجد آنفا أمرا أنكرته ولم أر والحمد لله إلا خيرا. قال فما هو؟ فقال إن عشت فستراه قال رأيت في المسجد قوما حلقا جلوسا ينتظرون الصلاة في كل حلقة رجل. وفي أيديهم حصى فيقول كبروا مئة فيكبرون مئة فيقول هللوا مئة فيهللون مئة ويقول سبحوا مئة فيسبحون مئة. قال فماذا قلت لهم؟ قال ما قلت لهم شيئا انتظار رأيك وانتظار أمرك. قال أفلا أمرتهم أن يعدوا سيئاتهم وضمنت لهم أن لا يضيع من حسناتهم. ثم مضى ومضينا معه حتى أتى حلقة من تلك الحلق، فوقف عليهم فقال ما هذا الذي أراكم تصنعون؟ قالوا يا أبا عبد الرحمن حصى نعد به التكبير والتهليل والتسبيح. قال فعدوا سيئاتكم فأنا ضامن أن لا يضيع من حسناتكم شيء. ويحكم يا أمة محمد ما أسرع هلكتكم، هؤلاء صحابة نبيكم صلى الله عليه وسلم متوافرون وهذه ثيابه لم تبل وآنيته لم تكسر. والذي نفسي بيده إنكم لعلى ملة هي أهدى من ملة محمد أو مفتتحو باب ضلالة. قالوا والله يا أبا عبد الرحمن ما أردنا إلا الخير. قال وكم من مريد للخير لن يصيبه. إن رسول الله صلى الله عليه وسلم حدثنا أن قوما يقرءون القرآن لا يجاوز تراقيهم، و أيم الله ما أدري لعل أكثرهم منكم ثم تولى عنهم. فقال عمرو بن سلمة رأينا عامة أولئك الحلق يطاعنونا يوم النهروان مع الخوارج.(سنن الدارمي: ٢١٠)
അംറുബ്നു യഹ് യ(റ) യിൽ നിന്ന് നിവേദനം: എന്റെ പിതാവ് അവരുടെ പിതാവിനെ ഉദ്ദരിച്ച് ഇപ്രകാരം പറയുന്നത് ഞാൻ കേട്ട്. രാവിലത്തെ നിസ്കാരത്തിനുമുമ്പ് അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) വിന്റെ വാതിലിനരികിൽ അദ്ദേഹത്തെയും പ്രതീക്ഷിച്ച് ഞങ്ങൾ ഇരിക്കുകയായിരുന്നു. അദ്ദേഹം പുറപ്പെട്ടാൽ അദ്ദേഹത്തിൻറെ കൂടെ ഞങ്ങളും പള്ളിയിലേക്ക്  നടക്കും. അപ്പോൾ അബൂമുസൽ അശ്അരി(റ) ഞങ്ങളെ സമീപിച്ച് ചോദിച്ചു; "അബൂഅബ്ദിറഹ്മാൻ ഇതുവരേക്കും വന്നില്ലേ?". ഞങ്ങൾ പറഞ്ഞു: "ഇല്ല" അപ്പോൾ അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) പുറപ്പെടുന്നത്വരെ അബൂമൂസൽ അശ്അരി(റ) യുടെ ഞങ്ങളുടെ കൂടെ ഇരുന്നു അബ്ദുല്ലാഹിബ്നുമസ്ഊദ്(റ) വന്നപ്പോൾ ഞങ്ങളെല്ലാവരും അദ്ദേഹത്തിലേക്ക്‌ എണീറ്റു. അപ്പോൾ അബൂമൂസൽ അശ്അരി(റ) അബ്ദുല്ലാഹിബ്നുമസ്ഊദ്(റ) നോട് പറഞ്ഞു: "ഓ അബ്ദിൽറഹ്മാൻ! നിശ്ചയം അടുത്തസമയത്ത് പള്ളിയിൽ ഞാൻ വെറുക്കുന്ന ഒരു കാര്യം ഞാൻ കാണാനിടയായി. അല്ലാഹുവിനാണേ സര്വ്വ സ്തുതിയും.നല്ലതല്ലാതെ ഞാനൊന്നും കണ്ടിട്ടില്ല". അബ്ദുല്ലാഹിബ്നുമസ്ഊദ്(റ) ചോദിച്ചു: "അതെന്താണ്?". അപ്പോൾ അബൂമൂസൽ അശ്അരി(റ) പ്രതികരിച്ചു: "നിങ്ങൾ ജീവിക്കുകയാണെങ്കിൽ നിങ്ങൽക്കുമത് കാണാനാകും. നിസ്കാരം കാത്തിരിക്കുന്ന കേറെപേർ പള്ളിയിൽ പല ഹൽഖകളായി ഇരിക്കുന്നത്  എന്റെ ശ്രദ്ദയിൽ പെട്ടു. ഓരോ ഹൽഖകൾക്കും ഒരാൾ നേത്രത്വം വഹിക്കുന്നു. അവരുടെ കൈവശം കുറേ ചെറിയ കല്ലുകളുമുണ്ട്. നിങ്ങൾ 100 പ്രാവശ്യം തക്ബീർ ചൊല്ലാൻ നേതാവ് നിർദ്ദേശിക്കുമ്പോൾ അവർ 100 പ്രാവശ്യം തക്ബീർ ചൊല്ലുന്നു. 100 പ്രാവശ്യം തഹ്ലീൽ ചൊല്ലാൻ നേതാവ് നിർദ്ദേശിക്കുമ്പോൾ അവർ 100 പ്രാവശ്യം തഹ്ലീൽ ചൊല്ലുന്നു. 100 പ്രാവശ്യം തസ്ബീഹ് ചൊല്ലാൻ നേതാവ് നിർദ്ദേശിക്കുമ്പോൾ അവർ 100 പ്രാവശ്യം തസ്ബീഹ് ചൊല്ലുന്നു". അബൂമൂസൽ അശ്അരി(റ) യുടെ വിശദീകരണം കേട്ട അബ്ദുല്ലാഹിബ്നുമസ്ഊദ്(റ) എന്നിട്ട് താങ്കൾ എന്താണ് അവരോടു പറഞ്ഞതെന്ന് ചോദിച്ചപ്പോൾ അബൂമൂസൽ അശ്അരി(റ) പ്രതിവചിച്ചു: "താങ്കളുടെ അഭിപ്രായം കൂടി അറിഞ്ഞിട്ടുവേണം പ്രതികരിക്കാനെന്നു മനസ്സിലാക്കി അവരോട് ഞാനൊന്നും പ്രതികരിച്ചിട്ടില്ല". അപ്പോൾ അബ്ദുല്ലാഹിബ്നുമസ്ഊദ്(റ) പറഞ്ഞു: "അവരുടെ തിന്മകൾ എണ്ണിക്കണക്കാക്കാൻ അവരോട് കല്പിക്കുകയും അവരുടെ നന്മയിൽ നിന്ന് യാതൊന്നും പാഴായിപോകുകയില്ലന്നതിനുള്ള ഉത്തരവാദിത്വം താങ്കൾക്ക് ഏറ്റെടുക്കുകയും ചെയ്തുകൂടായിരുന്നുവോ?". പിന്നെ ഇബ്നു മസ്ഊദ് (റ) ന്റെ കൂടെ ഞങ്ങൾ പള്ളിയിലേക്ക് നീങ്ങി. തുടർന്ന് ഒരു ഹൽഖയുടെ സമീപം ചെന്നു നിന്ന് അദ്ദേഹം ചോദിച്ചു: "നിങ്ങൾ എന്തു പ്രവർത്തിക്കുന്നതാണ് ഞാനീകാണുന്നത്?". അവർ പ്രതികരിച്ചു: "ഓ! അബുഅബ്ദിൽറഹ്മാൻ! ഈ ചെറിയ കല്ലുകളുപയോഗിച്ച് ഞങ്ങൾ തക്ബീറിന്റെയും  തഹ്ലീലിന്റെയും തസ്ബീഹിന്റെയും എണ്ണം പിടിക്കുന്നു". അപ്പോൾ ഇബ്നു മസ്ഊദ് (റ) പറഞ്ഞു: "നിങ്ങളുടെ തിന്മകൾ നിങ്ങൾ എണ്ണി കണക്കാക്കുക, നിങ്ങളുടെ നന്മകളിൽ നിന്ന് യാതൊന്നും നിങ്ങൾക്ക് നഷ്ടപ്പെടുകയില്ലന്നതിനു ഞാൻ ജാമ്യം നല്കുന്നു. മുഹമ്മദ്‌ നബി(സ) യുടെ സമൂഹമേ! നിങ്ങൾക്ക് നാശം. എത്ര പെട്ടെന്നാണ് നിങ്ങൾ നശിച്ചു പോകുന്നത്. നിങ്ങളുടെ നബി(സ) യുടെ അനുയായികൾ ധാരാളമുണ്ട്. നബി(സ) യുടെ വസ്ത്രങ്ങൾ നുരുമ്പി പോയിട്ടില്ല. അവരുടെ പാത്രങ്ങള പൊട്ടിയിട്ടുമില്ല".  എന്റെ ശരീരം ആരുടെ അധീനത്തിലാണോ അവൻ തന്നെയാണേ സത്യം. നിശ്ചയം നിങ്ങൾ മുഹമ്മദ്‌ നബി(സ) യുടെ മതത്തേക്കാൾ നേർവഴിയിലുള്ള ഒരു മതം സ്വീകരിച്ചവരാണോ, അതല്ല വഴികേടിന്റെ കവാടം തുറന്നു വെച്ചവരാണോ". ഇതോടെ അവർ പ്രതികരിച്ചതിങ്ങനെ; "ഓ അബൂഅബ്ദിറഹ്മാൻ! അല്ലഹുവാനെ സത്യം, നന്മയല്ലാതെ മറ്റൊന്നും ഞങ്ങളുദ്ദേശിച്ചിട്ടില്ല". അപ്പോൾ ഇബ്നുമസ്ഊദ്(റ) പറഞ്ഞു; "നന്മ ഉദ്ദേശിക്കുന്ന പലര്ക്കും നന്മ ലഭിക്കാറില്ല. നിശ്ചയം റസൂലുല്ലാഹി(സ) ഞങ്ങളോട്  ഇപ്രകാരം പ്രസ്തപിചിട്ടുണ്ട്. 'നിശ്ചയം ചിലര് ഖുർആൻ പാരായണം ചെയ്യും.എന്നാൽ അത് അവരുടെ തൊണ്ടക്കുഴി  വിട്ട് താഴോട്ടിറങ്ങില്ല' അല്ലാഹുവാണേ സത്യം അവരില അധികപേരും നിങ്ങളിൽ നിന്നാണോ എന്ന് എനിക്കറിയില്ല". ഇത് പറഞ്ഞു ഇബ്നു മസ്ഊദ്(റ) അവരില നിന്ന് പിന്തിരിഞ്ഞു. അംറുബ്നുസലമ(റ)  പറയുന്നു: " ആ ഹൽഖകളിൽ പങ്കെടുത്തിരുന്നവരെല്ലാം നഹ്ർവാൻ യുദ്ദത്തിൽ ഖവാജിരിന്റെ കൂടെ ചേർന്ന് ഞങ്ങളെ എതിർത്തതായി ഞങ്ങൾ കണ്ടു".(സുനനുദ്ദാരിമി: 210).

നബി(സ) യോട് നീതി കാണിക്കാൻ കല്പ്പിച്ച ദുൽഖുവൈസ്വിറത്തിന്റെ അനിയായികളാണല്ലോ ഖവാരിജ്. അവരുടെ പാർട്ടിയിലേക്ക് ആളെചേർക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായിരുന്നു പ്രസ്തുത ദിക്റ് ഹൽഖയെന്ന് ഹദീസിൽ നിന്ന് തന്നെ സുതരാം വ്യക്തമാണ്.അതുകൊണ്ടാണ് ഇബ്നു മസ്ഊദ്(റ) അതിനെ വിമർശിച്ചത്.അതല്ലാതെ ദിക്റ് ഹൽഖകൾ തെറ്റായത്കൊണ്ടോ തക്ബീറും തഹ്മീദും തസ്ബീഹും തഹ്ലീലും എണ്ണം പിടിക്കൽ തെറ്റായത് കൊണ്ടോ അല്ല. കാരണം നിസ്കാര ശേഷം 33 പ്രാവശ്യം തസ്ബീഹും തഹ്മീദും തക്ബീറും 10 പ്രാവശ്യം തഹ്ലീലും കൊണ്ടുവരൽ സുന്നത്താണല്ലോ. ഇനി കല്ലുകളുപയോഗിച്ച് എണ്ണം പിടിച്ചത് കൊണ്ടാണ് വിമര്ശിച്ചതെന്നു പറയാനും വകുപ്പില്ല.  കാരണം ദിക്റുകളുടെ എണ്ണം പിടിക്കാൻ സ്വഹാബകിറാം(റ) ചെറിയ കല്ലുകളും ഈത്തപ്പനക്കുരുവും  മറ്റും ഉപയോഗിച്ചിരുന്നതായി പ്രബലമായ ഹദീസുകളിൽ വന്നിട്ടുണ്ട്.

ദിക്റ് ഹൽഖകൾക്ക് മഹത്വമുണ്ടെന്നും അവയിൽ പങ്കെടുക്കാൻ മാത്രം ലോകം സഞ്ചരിക്കുന്ന മലക്കുകളുണ്ടെന്നും പ്രബലമായ ഹദീസുകളിൽ വന്നതാണ്. അത് മുകളിൽ വിവരിച്ചുവല്ലോ. 

നബി(സ) യോട് നീതികാണിക്കാൻ  കല്പ്പിച്ച ദുൽഖുവൈസ്വിറത്തിന്റെ അനുയായികളെ നബി(സ) പരിചയപ്പെടുത്തുന്നത് കാണുക.


 فَإِنَّ لَهُ أَصْحَابًا يَحْقِرُ أَحَدُكُمْ صَلاتَهُ مَعَ صَلاتِهِمْ وَصِيَامَهُ مَعَ صِيَامِهِمْ ، يَقْرَأُونَ الْقُرْآنَ لا يُجَاوِزُ تَرَاقِيَهُمْ يَمْرُقُونَ مِنَ الدّين كَمَا يَمْرُقُ السَّهْمُ مِنَ الرَّمْيَةِ(صحيح البخاري : ٥٦٩٧)

"നിശ്ചയം അവനു ചില അനുയായികൾ വരാനുണ്ട്. നിങ്ങളുടെ നിസ്കാരം അവരുടെ നിസ്കാരത്തെ അപേക്ഷിച്ച് നിസാരമായിരിക്കും. നിങ്ങളുടെ നോമ്പ് അവരുടെ നോമ്പിനെ അപേക്ഷിച്ച് നിസ്സാരമായിരിക്കും.അവർ ഖുർആൻ പാരായണം ചെയ്യും പക്ഷെ ഖുർആൻ അവരുടെ തോന്ടക്കുഴിയെ വിട്ടുകടക്കുകയില്ല.വേട്ട മ്രഗത്തിൽ നിന്ന് അമ്പ് തെറിച്ച്പോകും പ്രകാരം അവർ മതത്തിൽ നിന്ന് തെറിച്ചു പോകും.(ബുഖാരി 5697)

ഇത്തരക്കാരെക്കുറിച്ചാണ് ഖുർആൻ ഇപ്രകാരം പറയുന്നത്.


وُجُوهٌ يَوْمَئِذٍ خَاشِعَةٌ ﴿٢ عَامِلَةٌ نَّاصِبَةٌ ﴿٣ تَصْلَىٰ نَارً‌ا حَامِيَةً ﴿٤ تُسْقَىٰ مِنْ عَيْنٍ آنِيَةٍ ﴿٥ لَّيْسَ لَهُمْ طَعَامٌ إِلَّا مِن ضَرِ‌يعٍ ﴿٦ لَّا يُسْمِنُ وَلَا يُغْنِي مِن جُوعٍ

"അന്നേദിവസം (പരലോകം) ചില മുഖങ്ങൽ ചുളിഞ് താഴ്ന്ന് കൊണ്ടിരിക്കും. അവർ ദുൻയാവിൽ  വെച്ച് പണിയെടുത്ത് ക്ഷീണിചവരാണ്.(പക്ഷെ ഇവിടെ അത് ഉപകരിക്കില്ല) ചൂടേറിയ അഗ്നിയിൽ അവ പ്രവേശിക്കുന്നതാണ്. 'ളരീഅ' ൽ നിന്നല്ലാതെ അവർക്ക് യാതൊരു ആഹാരവുമില്ല. അത് പോഷണം നല്കുകയില്ല. വിശപ്പിനു ശമനമുണ്ടാക്കുകയുമില്ല".( സൂറത്തുൽ ഗാസിയ)

വിശ്വാസപരമായി വൈകല്യം സംഭവിച്ചവരും ഈ ആശയത്തിന്റെ പരിധിയിൽ വരുമെന്ന് മുഫസ്സിറുകൾ വിശദീകരിച്ചിട്ടുണ്ട്.