الله എന്ന് ഉച്ചരിക്കുമ്പോള്‍ അക്ഷരങ്ങളുടെ (പ്രധാനമായും ل ) ഉത്ഭവ സ്ഥാന (مخرج) കളില്‍ വ്യത്യാസം വരുന്നില്ല. വിശേഷണങ്ങളില്‍ (صفة) മാത്രമാണ് വ്യത്യാസം വരുന്നത്. അക്ഷരങ്ങളുടെ വിശേഷണങ്ങളില്‍ استعلاء (കനപ്പിച്ചു ഉച്ചരിക്കല്‍) استفال (കനം കുറച്ചു ഉച്ചരിക്കല്‍) എന്നീ വിരുദ്ധ വിശേഷണങ്ങള്‍ ഉണ്ട്. അറബിയിലെ എല്ലാ അക്ഷരങ്ങളും ഇവയില്‍ ഏതെങ്കിലും ഒരു വിശേഷണത്തിനര്‍ഹമാണ്. ل، ر എന്നീ അക്ഷരങ്ങള്‍ക്ക് ഈ വിശേഷണങ്ങള്‍ മാറി മാറി വരുന്ന അവസ്ഥയാണ് നാം തജ് വീദില്‍ تفخيم ، ترقيق എന്ന് വിശദമായി പഠിക്കുന്നത്. അടിസ്ഥാന പരമായി ل നു ( استفال കനം കുറച്ചു ഉച്ചരിക്കല്‍) എന്ന വിശേഷണമാണെങ്കിലും ജലാലതിന്റെ നാമത്തില്‍ (الله) ഫത്ഹിന്റെയോ ضم ന്റെയോ ശേഷം വന്നാല്‍ കനപ്പിച്ചു ഉച്ചരിക്കല്‍ (تفخيم)، കസ്റിന്റെ ശേഷം വന്നാല്‍ കനം കുറച്ചു പറയല്‍ ( ترقيق ) എന്നതാണ് പാരായണ നിയമം. ل ന്റെ مخرج ആയ നാവിന്റെ തെല്ല് മേലേ മുന്‍പല്ലും അണ്ണാക്കും ചേരുന്നിടത്ത് തട്ടല്‍ എന്നതിന് ഈ രണ്ടു അവസ്ഥകളിലും വ്യത്യാസം വരുന്നില്ല.
സുന്നത്ത് ജമാഅത്ത്
Friday, 28 November 2014
അല്ലാഹ്, ലില്ലാഹ് എന്നിവയുടെ ഉച്ചാരണം