സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Thursday 20 November 2014

വെളിച്ചം തേടുന്നവരോട്


  "എന്‍റെ ആഗമനം തന്നെ അന്ത്യനാളിന്റെ അടയാളമാണ്".സഹസ്രാബ്ദങ്ങള്‍ക്കു മുന്പ് അറേബ്യയില്‍ മുഴങ്ങിയ ഈ മാറ്റൊലി വിശ്വാസികളുടെ ഹൃദയങ്ങളെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്.മക്കത്തുല്‍ മുകര്‍റമയുടെയും മദീന മുനവ്വര്‍റയുടെയും ആകാശ ഭൂമികള്‍ കടന്നു വിശ്വ പ്രപഞ്ചത്തെ കീഴടക്കിയ ലോകൈക പ്രവാചകന്റെ ഈ സന്ദേശങ്ങള്‍ക്ക് അനുനിമിഷം പ്രസക്തിയേറുകയാണ്.ഇവിടെ നാം ഒരു നിമിഷം ചിന്തിക്കുക, നമ്മുടെ ജീവിതം എങ്ങനെ ചിട്ടപ്പെടുത്തണം.അതിനുള്ള ചട്ടക്കൂട് എങ്ങനെ തയ്യാറാക്കണം.കാത്തിരിപ്പ് തുടരണോ, അതോ വഴി തേടി മുന്നിട്ടിറങ്ങണോ........
നാം എന്തിനിവിടെ വന്നു?
            ആദിമ മനുഷ്യനായ ആദം നബി (അ) യെ അല്ലാഹു സൃഷ്ടിച്ചയത് എന്തിനു വേണ്ടിയായിരുന്നു.അതിനുള്ള വ്യക്തമായ മറുപടി അല്ലെങ്കില്‍ വിശദീകരണം വിശുദ്ധ ഖുര്‍ആന്‍ തന്നെ മനുഷ്യ രാശിയെ പഠിപ്പിക്കുന്നുണ്ട്.എന്നാല്‍ ആ വിശദീകരണത്തിനനുസൃതമായി എങ്ങനെ ജീവിതം നയിക്കണമെന്നത് നാം മറന്നു പോയ യാഥാര്‍ഥ്യമാണ്.നമ്മുടെ ജീവിതോപാധിയുടെ തിരക്കിനിടയില്‍ നാം നമ്മുടെ ജീവിത ലക്‌ഷ്യം കണ്ടെത്താന്‍ മറന്നു എന്നതോ അല്ലെങ്കില്‍ മനപ്പൂര്‍വ്വം വിസ്മരിച്ചു എന്നതോ ഒരു നഗ്നമായ സത്യമാണ്.ഹബീബായ റസൂല്‍കരീം (സ ) പറയുന്നു.
تركت فيكم أمرين لن تضلوا ما تمسكتم بهما كتاب الله وسنة رسوله (حديث الشريف)
"രണ്ട് കാര്യങ്ങള്‍ ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ വിട്ടു പോവുന്നു. അവ രണ്ടും മുറുകെ പിടിക്കുന്ന കാലത്തോളം നിങ്ങള്‍ക്ക് മാര്‍ഗഭ്രംശം സംഭവിക്കുകയില്ല.അല്ലാഹുവിന്റെ വിശുദ്ധ ഗ്രന്ഥവും അവന്റെ റസൂലിന്റെ തിരുചര്യയും ആണത്".
എന്നാല്‍ ഈ വഴി മുറുകെ പിടിക്കാന്‍ ആര്‍ക്കു സാധിച്ചു.മദ്രസകളില്‍ നിന്നും കോളേജുകളില്‍ നിന്നും ഇസ്ലാമിക വിജഞാനം കരഗതമാക്കുക വഴി, അത് പകര്‍ന്നു നല്‍കുക വഴി നാം നമ്മുടെ വഴി കുറ്റമറ്റതാക്കിയതായി നമുക്ക് വിശ്വസിക്കാന്‍ കഴിയുമോ?. ഇവിടെയാണ് നമ്മുടെ സമുഹത്തിന്റെ കണക്കുകള്‍ പിഴക്കുന്നത്. ആര്‍ജ്ജിത വിഞ്ജാനത്തിലുടെ നാം അല്ലാഹുവിലേക്കടുത്തു എന്നും അത് വഴി സമൂഹത്തെ വഴി നടത്താന്‍ തങ്ങള്‍ പ്രാപ്തരാണെന്നു കരുതുക വഴി നാം സ്വയം നശിക്കുകയും ഒരു സമൂഹത്തെ നശിപ്പിക്കുകയും ചെയ്യുന്നു എന്ന് നാമറിയാതെ പോവുന്നു.
            പുസ്തകത്താളുകളില്‍ നിന്ന് മനനം ചെയ്തെടുത്ത വിഞ്ജാനീയങ്ങലിലൂടെ ഒരു സമൂഹത്തെയോ സ്വന്തത്തെയോ സംസ്കരിച്ചെടുക്കാന്‍ സാധ്യമല്ല.കാലാന്തരങ്ങളില്‍ പുണ്ണ്യപ്രവാചകരില്‍ നിന്ന് സ്വഹാബത്തിലൂടെയും താബിഉകളിലൂടെയും താബിഉത്താബിഉകളിലൂടെയും കൈമാറി വന്ന ഈ വിശുദ്ധ വിഞ്ജാനീയത്തിന് അതിന്റെ സത്ത നഷ്ടപ്പെട്ടിരുന്നില്ല.അത് കൊണ്ട് തന്നെ കാലാകാലങ്ങളിലുള്ള സമൂഹങ്ങള്‍ സച്ചരിതരായി നിലക്കൊണ്ടു.
            എന്നാല്‍ പിന്നീടു വിശുദ്ധ ഈമാനിന്റെ ആന്തരിക സത്ത നഷ്ടപ്പെട്ടത് സമൂഹത്തില്‍ ജീര്‍ണതക്ക് വഴിയൊരുക്കി.അച്ചടി മഷി പുരണ്ട വെളുത്ത പേജുകളിലെ അക്ഷരങ്ങളിലും ഹൃദയത്തിലുല്ഭൂതമാവാതെ നാവിന്‍ തുമ്പില്‍ ജനിക്കുന്ന വാക്കുകളിലും സമൂഹത്തെ വഴി നടത്താന്‍ കഴിയാതെ വന്നപ്പോഴും രോഗാസ്ത്രമായ സമൂഹത്തിന്റെ ആത്മീയതയെക്കുറിച്ച് അന്വേഷിക്കാന്‍ ആരും തയ്യാറായില്ല.സംഘടനാ മികവിന്റെയും കൊടിക്കൂറയുടെയും തണലില്‍ ശക്തരായപ്പോഴും വിശ്വാസവും കാമ്പുള്ള കര്‍മ്മവും ദുര്‍ബലമായത് കാണാനുള്ള അകക്കണ്ണുകള്‍ ഉണ്ടായില്ലെന്ന് മാത്രമല്ല, ഉദിച്ചുയര്‍ന്നവ നിശ്പ്രഭമാക്കുവാനും സംഘടിത ശ്രമങ്ങളുണ്ടായി.
            വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും കാലാന്തരങ്ങളില്‍ നില നിന്നതും അവ പകര്‍ന്നു നല്‍കിയതും സച്ചരിതമായ ഹൃദയങ്ങളിലൂടെയായിരുന്നുവെന്നു പലരും വിസ്മരിച്ചു,അല്ലെങ്കില്‍ സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്ക് വേണ്ടി വിസ്മരിക്കാനോ വിസ്മരിപ്പിക്കാനോ ശ്രമിച്ചു.നബി (സ) മഹാനായ അലി (റ) ലൂടെ പകര്‍ന്നു നല്‍കി കാലേണ അല്ലാഹുവിന്റെ വിശുദ്ധരായ ഔലിയാക്കളിലൂടെ ഈമാനിന്റെ സാന്നിധ്യവും തൌഹീദിന്റെ പ്രകാശവും നിലനിന്നു പോന്നു.ക്രമേണ നമ്മുടെ സമൂഹം മഹാന്‍മാരായ അല്ലാഹുവിന്റെ പ്രതിനിധികളെ തള്ളിപ്പറയുകയുംപൂര്‍വ്വ കാല പ്രതാപത്തിന്റെ നിഴലില്‍  അലസരാവുകയുംഅതോടൊപ്പം കേവല വിജ്ഞാന സപര്യയില്‍ മാത്രം ഒതുങ്ങുകയും ചെയ്തതോടെ സമൂഹത്തിന്റെ പരാജയം പൂര്‍ണമാവുകയും ചെയ്തു.
            മഹാനായ ശൈഖ് ജീലാനി തങ്ങള്‍ പറയുന്നു.
اذا لم تتّبع الكتاب والسنة ولا الشيوخ العارفين بهما فما تفلح أبدا"- الفتح الرّبّاني 118 "
"ഖുര്‍ആനും സുന്നത്തും ആരിഫീങ്ങളായ മശാഇഖുമാരെയും പിന്തുടര്‍ന്നില്ലെങ്കില്‍ നീ ഒരിക്കലും വിജയിക്കുകയില്ല" (അല്‍ഫത്ഹു റബ്ബാനി ) .
മനോഹരമായ പുറം ചട്ടക്കുള്ളില്‍ ഭദ്രമായ വിശുദ്ധ ഖുര്‍ആനിനും തിരുചര്യക്കും പകരം കര്‍മ്മ പദങ്ങളില്‍ സമജ്ജസമായി സമ്മേളിച്ച വിശുദ്ധ ഖുര്‍ആനും തിരുചര്യയും നാം തേടികണ്ടെത്തേണ്ടിയിരിക്കുന്നു.പക്ഷെ അവിടെ നാം പരാജയപ്പെട്ടെന്ന് മാത്രമല്ല, കര്‍മ്മപഥങ്ങളില്‍ അന്വേഷണം തുടരേണ്ടതിന് പകരം വാമൊഴികളിലും വരമൊഴികളിലും മാത്രം നാം ഒതുങ്ങിക്കൂടി എന്നത് യാഥാര്‍ഥ്യമായി നിലനില്‍ക്കുകയും ചെയ്യുന്നു.
"മനുഷ്യാ ! നിന്നെ വഞ്ചിച്ചതെന്താണ്"
            സൃഷ്ടിപ്പിന്റെ ലക്ഷ്യം മറന്നു ജീവിക്കുന്ന മനുഷ്യ സമൂഹമാണ് ഇന്ന് നാം എവിടെയും കാണുന്നത്.അല്ലാഹുവിന്റെ കല്പനകള്‍ ധിക്കരിക്കുകയും പിശാചിന്റെ അനുസരണ ശീലരായ അടിമകളായി മാറുകയും ചെയ്യുന്ന നമുക്ക് എവിടെയെങ്കിലും പ്രതീക്ഷയുടെ കിരണങ്ങളുണ്ടോ? ഉണ്ടെന്നു തന്നെയാണ് വിശുദ്ധ ഖുര്‍ആനും ഹദീസും നമ്മെ പഠിപ്പിക്കുന്നത്.
അല്ലാഹു പറയുന്നു.
يا أيّها الذين آمنوا اتقوا الله وكونوا مع الصادقين -التوبة 119
"ഓ സത്യ വിശ്വാസികളെ നിങ്ങള്‍ അല്ലാഹുവിനു തഖ് വാ ചെയ്യുക അതോടൊപ്പം സത്യസന്ധമായി ജീവിക്കുന്നവരോടൊപ്പം ചേരുക"
ആകാശ ഭൂമിയോളം പാപം ചെയ്തു പശ്ചാതപിക്കുന്ന അടിമക്ക് പോലും ഉപാധി രഹിതമായി പൊറുത്തുകൊടുക്കുന്നവനാണ് അല്ലാഹു.അത് കൊണ്ട് സുരക്ഷിതമായ വഴി തെരഞ്ഞെടുക്കുകയാണ് വേണ്ടത്.പ്രസ്തുത ആയതിനെ വിശദീകരിച്ചു കൊണ്ട് റൂഹുല്‍ ബയാനില്‍ ഇസ്മാഈലുല്‍ഹഖി(റ) പറയുന്നു.:
فاسع يا بنيّ في طلب شيخ يرشدك ويعصم خواطرك - روح البيان 675
അതുകൊണ്ട് മോനേ...നിന്നെ മാര്‍ഗ ദര്‍ശനം നടത്തുകയും നിന്‍റെ ചിന്തകളെ പരിരക്ഷിക്കുകയും ചെയ്യുന്ന ഒരു ശൈഖിനെ ശക്തമായ പരിശ്രമത്തോടെ നീ തേടിപ്പിടിക്കുക ...റൂഹുല്‍ ബയാന്‍ 675 / 3
എന്നാല്‍ ഇവിടെ നമ്മുടെ മനസുകളില്‍ ചിലപ്പോള്‍ ഉയര്‍ന്നു വരുന്ന ചില സംശയങ്ങളുണ്ട്.നമ്മുടെ മുന്‍ഗാമികളായ പലരും ശൈഖും ത്വരീഖത്തുമില്ലാതെയല്ലേ മരിച്ചുപോയത്‌?.അവരുടെ ഈമാന്‍ സുരക്ഷിതമല്ലെ?അവര്‍ സ്വര്‍ഗ്ഗ പ്രാപ്തരാവില്ലേ?ഇവിടെ നാം മനസ്സിലാക്കേണ്ടത്‌നമ്മുടെ മുന്‍പില്‍ സുരഷിതമായ മാര്‍ഗങ്ങള്‍ ഉണ്ട്.ആ വഴികള്‍ മുറുകെ പിടിച്ചു ജീവിക്കലാണ് നമ്മുടെ പരമമായ ബാധ്യത.മുന്‍ഗാമികളായ ആ മഹത്തുക്കള്‍ നാഥന്റെ കല്പനകള്‍ അനുസരിച്ച് ജീവിച്ച്ചവരാണെങ്കില്‍ അവരുടെ പരലോക ജീവിതത്തെക്കുറിച്ച് നമുക്ക് സംശയങ്ങള്‍ ഒന്നുമില്ല.അല്ലാഹു അവര്‍ക്കും നമുക്കും സ്വര്‍ഗ പ്രവേശം നല്‍കി അനുഗ്രഹിക്കട്ടെ.ആമീന്‍.
            നാമൊന്നു ആലോചിക്കുക.നമുക്ക് രോഗം പിടിപെടുമ്പോള്‍ ആ രോഗത്തിന് സ്വയം ചികില്‍സ കണ്ടെത്താനും അല്ലെങ്കില്‍ വിദഗ്ധരോ അതിവിദഗ്ധരോ ആയ ഡോക്ടര്‍മാരെക്കൊണ്ട് ചികിത്സിക്കാനോ സാധിക്കും.സ്വയം ചികിത്സ രോഗം ഭേദമാവാനോ അല്ലെങ്കില്‍ മൂര്‍ച്ഛിക്കാനോ ഉള്ള സാധ്യത ആണ്.അപ്രകാരം സ്വയം വഴി തെരഞ്ഞെടുക്കുന്നവര്‍ക്ക് എന്തും സംഭവിക്കാം.ഒന്നും ഉറപ്പിക്കാനാവില്ല.എന്നാല്‍ വിദഗ്ധ ഡോക്ടറെക്കൊണ്ട് ചികില്‍സിക്കുന്നവന് രോഗശാന്തി ഉറപ്പിക്കാവുന്നത് പോലെ തന്റെ ആത്മാവിന്റെ രോഗങ്ങളെ ചികില്‍സിക്കാന്‍ യോഗ്യനായ ഒരു ശൈഖിനെ കണ്ടെത്തി പിന്തുടരുന്നവന് തന്റെ വിജയം ഉറപ്പിക്കാമെന്നതില്‍ സന്ദേഹമില്ല.സ്വയം ചികിത്സകന്നു എന്തും സംഭവിക്കാം.മഹാനായ അലിയ്യുന്‍ കര്‍റമല്ലാഹു പറയുന്നു." ഒരാള്‍ തന്‍റെ ശരീരത്തെ ഒരു ശൈഖില്ലാതെ സ്വന്തമായി തര്‍ബിയ്യത് ചെയ്താല്‍ അടിത്തറ ഇല്ലാതെ കെട്ടിടം പണിയുന്നവനെപ്പോലെയാണവന്‍ . മശാഇഖുമാരുടെ തര്‍ബിയ്യതും അവര്‍ പകര്‍ന്നുനല്‍കുന്ന അല്ലാഹുവിന്‍റെ ഭാഗത്തുനിന്നുള്ള പാലും ലഭിക്കാത്തവര്‍ ഉന്നതിപ്രാപിക്കുകയില്ല .ചേര്‍ത്തിപ്പറയാന്‍ ഒരു പിതാവില്ലാതെ വീണു കിട്ടിയ അജ്ഞാതനെ പോലയാണവന്‍" .
            സ്വയംകൃത പ്രവര്‍ത്തനങ്ങളാല്‍ നശിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ ആത്മാവിനെ സംസ്കരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നാം മുന്നിട്ടിറങ്ങാനും അതിനുള്ള വഴി കണ്ടെത്താനും ഇനിയും വൈകിക്കൂടാ.വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നു.
يا أيّها اللّذين آمنوا اتّقوا الله وابتغوا اليه الوسيلة وجاهدوا في سبيله لعلّكم تفلحون --المائدة
"ഓ സത്യവിശ്വാസികളെ ..നിങ്ങള്‍ അല്ലാഹുവിനു തഖ്‌വ ചെയ്യുക .അവനിലേക്ക് ഒരു വസീലയെ തേടുകയും അവന്‍റെ മാര്‍ഗത്തില്‍ നന്നായി പ്രയത്നിക്കുകയും ചെയ്യുക .എന്നാല്‍ നിങ്ങള്‍ക്ക് വിജയിക്കാം" .(മാഇദ 35 ).
ഈ ആയതിന്റെ വെളിച്ചത്തില്‍ നമ്മുടെ ബുദ്ധിയെ സംഘടനകള്‍ക്ക് പണയം വെക്കാതെ ഒരു സ്വയം വിശകലനത്തിനു തയ്യാറാവേണ്ടാതുണ്ട്.പതിനാലാം രാവ്‌ പോലെ പ്രകാശമാനമായ ഒരു സത്യത്തെ തന്റെ വിരല്‍ത്തുമ്പ് കൊണ്ട് മറച്ചു പിടിച്ചു നിഷേധിക്കുന്ന ധാര്‍ഷ്ട്യത്തിനു നാം നല്‍കേണ്ട വില എന്ത് വലുതായിരിക്കുമെന്ന് ഓര്‍ക്കേണ്ടതുണ്ട്.മാത്രമല്ല താന്മൂലം വെളിച്ചം ലഭിക്കാതെ ഘനാന്ധകാരത്തില്‍ കാലിടറി വീഴുന്ന ഓരോരുത്തരുടെയും പാപഭാരം കൂടി വഹിക്കേണ്ടി വരുമെന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും.
ഈ ആയതിനെ വിശദീകരിച്ചു പ്രമുഖ മുഫസ്സിറായ ഇസ്മാ ഈലുല്‍ ഹഖി അല്‍ ബറൂസവി(റ)പറയുന്നു :
واعلم انّ الاية الكريمة صرّحت بالأمر بابتغاء الوسيلة ولا بد منها البتة فانّ الوصول الي الله تعالي لا يحصل الاّ بالوسيلة وهي علماء الحقيقة ومشائخ الطريقة -روح البيان
"നീ മനസ്സിലാക്കുക , ഈ ആയത്തില്‍ ഒരു വസീലയെ തേടിപ്പിടിക്കാന്‍ വളരെ വ്യക്ത്തമായി കല്‍പ്പന വന്നിരിക്കുന്നു . ഒരു വസീല അനിവാര്യമാണെന്നത് കൊണ്ടാണത്.കാരണം ഒരു വസീല കൊണ്ടല്ലാതെ അല്ലാഹുവിലേക്കെത്തുകയില്ല .വസീലയെന്നാല്‍ ഹഖീഖത്തിലെത്തിയ ആത്മജ്ഞാനികളും ത്വരീഖത്തിന്‍റെ ശൈഖുമാരുമാണ് (റൂഹുല്‍ ബയാന്‍ 3 / 468 ).
എന്നാല്‍ ഇന്ന് ഹഖീഖത്തിന്റെ പാരമ്യത്തില്‍ എത്തിയ മശാഇഖുമാരുടെ സാന്നിധ്യത്തെക്കുറിച്ച് നാമൊരിക്കലും ആശങ്കപ്പെടേണ്ടതില്ല.അനുയായികള്‍ നഷ്ടപ്പെടുമെന്ന ആശങ്കയാല്‍ ആത്മാവ് നഷ്ടപ്പെട്ടവര്‍ വിലപിക്കുന്ന ദീന രോദനങ്ങള്‍ക്ക് നാം ചെവി കൊടുക്കാതിരിക്കുക സോദരാ....തന്റെ പാഠശാലയുടെ മുമ്പിലൂടെ കടന്നുപോയവനെപ്പോലും കൊടിയുടെ നിറമോ സംഘടനയുടെ ചുരുക്കാക്ഷരങ്ങളോ നോക്കാതെ തൌഹീദിന്റെ വെള്ളി വെളിച്ചത്തിലേക്ക് കൈ പിടിക്കാന്‍ യത്നിച്ച മഹാനായ ശൈഖ് ജീലാനി തങ്ങളുടെ വാക്കുകള്‍ക്കെങ്കിലും നാമൊന്നു കാതോര്‍ക്കുക.
ان ا لإنسان اذا لم تلقن الّذكر الشريف الذي هو التوحيد من شيخ مرشد له نسبة متّصلة بالنّبي صلي الله عليه وسلم , فبعيد ان يستحضرها وقت الحاجة اليها وقت مصيبة الموت ( الشّيخ محي الدين عبد القادر الجيلاني قدّس الله سرّه العزيز)
"ഏതൊരു മനുഷ്യനും വിശുദ്ധ വാക്യമായ തൌഹീദ് , തിരുമേനി (സ )യിലേക്ക്‌ എത്തുന്ന മുറിയാത്ത സില്ല്ല്സിലയുള്ള ഒരു മുര്ശിദായ ശൈഖില്‍ നിന്നും സ്വീകരിചിട്ടില്ലെങ്കില്‍ ,ആ തൌഹീദ് ഏറ്റവും ആവശ്യമുള്ള മരണ സമയത്ത്‌ ഓര്‍മ വരിക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ് .
(സയ്യിദുല്‍ ഔലിയ ശൈഖ് മുഹിയുദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി (ഖ സി )
മരണ സമയത്ത് ഈ സംഘടനകളോ അവയെ നയിക്കുന്ന നേതൃത്വമോ നമ്മുടെ രക്ഷക്കുണ്ടാവില്ലെന്ന് നാമോര്‍ക്കുക.എന്നാല്‍ ഹഖീഖത്തിന്റെ മേഖലകളിലഖിലവും സമ്പൂര്‍ണത കൈ വരിച്ച തന്റെ വന്ദ്യരായ ശൈഖിന് നമ്മെ കൈ പിടിക്കാന്‍ കഴിയുമെന്ന് ഈ വാക്കുകളിലൂടെ മഹാനവര്കള്‍ നമ്മെ പഠിപ്പിക്കുന്നു.
നൂറ്റാണ്ടുകള്‍ക്ക് മുന്പ് നഷ്ടപ്പെട്ടുവെന്നു പണ്ഡിതസമൂഹം ജനങ്ങളെ പറഞ്ഞു പഠിപ്പിച്ച ഈ മഹത്തായ നേതൃത്വം എന്നും നിലനില്‍ക്കുമെന്ന് മഹാനവര്കള്‍ തന്നെ നമ്മെ പഠിപ്പിച്ചത് കാണാന്‍ നമുക്ക് കണ്ണില്ലാതെ പോയോ? അതോ മറ്റാരെയെങ്കിലും തോല്പിക്കാന്‍ നാം അന്ധത നടിച്ചോ?.മഹാനവര്കള്‍ പറയുന്നു.
"وليتحقق بان الله عز وجل أجر العادة بان يكون في الارض شيخ و مريد وصاحب و مصحوب و تابع ومتبوع من لدن أدم الي ان تقوم الساعة" – الغنية  280
"പിന്തുടരുന്നവന്‍,പിന്തുടരപ്പെടുന്നവന്‍,സഹവസിക്കുന്നവന്‍,സഹവസിക്കപ്പെടുന്നവന്‍ ,ശൈഖ് ,മുരീദ് എന്നിങ്ങനെയുള്ള ചര്യ ആദം നബി (അ) മുതല്‍ അന്ത്യനാള്‍ വരെ അല്ലാഹു നടപ്പിലാക്കിയ സംവിധാനമാണ്‌ ".(ഗുന്‍യ 280 /2 )
അത് കൊണ്ട് തന്നെ ഇത്തരം മഹാത്മാക്കള്‍ ലോകത്ത്‌ അന്ത്യനാള്‍ വരെ നിലനില്‍ക്കുമെന്നതില്‍ സന്ദേഹമില്ല.അവരെ കണ്ടെത്തി അംഗീകരിക്കുകയും അതോടൊപ്പം താനിരിക്കുന്ന പദവിയുടെ സ്ഥാനവും മാനവും നോക്കാതെ സ്വയം ആ വഴി സ്വീകരിക്കുകയും മറ്റുള്ളവരെക്കൂടി ആ വഴിയിലേക്ക് നയിക്കാനുള്ള ആര്‍ജ്ജവംകാണിക്കാന്‍ ഒരുങ്ങുകയാണ് നാം വേണ്ടത്.പകലെന്ന യാഥാര്‍ത്ഥ്യത്തെ കണ്ണടച്ചു ഇരുട്ടാക്കി മറ്റുള്ളവരുടെ കണ്ണുകൂടി മൂടിക്കെട്ടിഇരുട്ടാണെന്നു പറയാന്‍ ആജ്ഞാപിക്കുന്ന നേതൃത്വമേ ... ഈ പാവങ്ങളെ നിങ്ങളെങ്ങോട്ടു നയിക്കുന്നുവെന്ന് ഒരു നിമിഷം ചിന്തിച്ചിട്ടുണ്ടോ?.
പ്രിയ സോദരാ... സംഘടനകളുടെ തത്വശാസ്ത്രങ്ങള്‍ക്കും വരട്ടുവാദങ്ങള്‍ക്കും മുമ്പില്‍ പണയം വെക്കപ്പെടേണ്ടതാണോ നമ്മുടെ ജീവിതവും ബുദ്ധിയും.ഖിയാമത്തിന്റെ ആകുലതകളിലും ഭീകരതയിലും നട്ടംതിരിയുന്ന മനുഷ്യനോടുള്ള വിശുദ്ധ ഖുര്‍ആനിന്റെ ഉള്ളില്‍ തട്ടുന്ന ആ ചോദ്യം നീ കേള്‍ക്കുന്നുണ്ടോ...
"يا أيها الإنسان ماغرك بربك الكريم " (الإنفطار)
"ഹേ മനുഷ്യാ ഉദാരനായ നിന്റെ രക്ഷിതാവിന്‍റെ കാര്യത്തില്‍ നിന്നെ വഞ്ചിച്ചു കളഞ്ഞതെന്താണ്."(ഇന്‍ഫിത്വാര്‍.06).
അതുകൊണ്ട് നാം സ്വയം ചിന്തിക്കുക.നമ്മുടെ വഴി കണ്ടെത്തുക.നമ്മുടെ ശരീരത്തെ നമുക്ക് സ്വയം നിയന്ത്രിക്കാന്‍ സാധ്യമല്ലെന്ന് നമമ്മുടെ ജീവിതം തന്നെ നമ്മെ പഠിപ്പിക്കുന്നു.മഹാനായ ഇബ്നു അജീബ (റ) സൂറത്ത് മാഇദയിലെ ആയതിനെ വിശദീകരിച്ചുകൊണ്ട് പറയുന്നു.
"والحاصل أنّ الوسيلة العظمي والفتح الكبير انّما هو في التحكيم للشيخ لأنّ الخضوع لمن هو من جنسك تأنفه النفس ولاتخضع له الا النّفس المطمئنّة التي سبقت لها من الله العناية"  البحر المديد في تفسير القرأن المجيد