സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Friday 7 November 2014

ഖുര്‍ആനില്‍ പതിവാക്കേണ്ടവ

ഖുര്‍ആനിലെ ചില ഭാഗങ്ങള്‍ ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ പ്രത്യേകം സുന്നത്താകുന്നു. ദിവസേന ഓരോ ഫര്‍ള് നിസ്കാരത്തിനു ശേഷവും താഴെ പറയുന്നവ സുന്നത്താണ്.
സൂറത്തുല്‍ ഫാതിഹ.
സൂറത്തുല്‍ ഇഖ്ലാസ്വ് (112‏-ാം അദ്ധ്യായം).
സൂറത്തുല്‍ ഫലഖ് (113‏-ാം അദ്ധ്യായം).
സൂറത്തുന്നാസ് (114‏-ാം അദ്ധ്യായം).
ആയത്തുല്‍ കുര്‍സിയ്യ് (അല്‍ ബഖറ: 255).
ശഹിദല്ലാഹു… (ആലു ഇംറാന്‍: 18).
ഉറങ്ങാനുദ്ദേശിച്ചാല്‍ ഈ ആറെണ്ണത്തിനു പുറമെ,
ആമനര്‍റസൂല്‍ (അല്‍ ബഖറ: 284‏-286).
സൂറത്തുല്‍ കാഫിറൂന്‍ (109‏-ാം അദ്ധ്യായം) എന്നിവ ഓതലും സുന്നത്താണ്.
എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും താഴെ പറയുന്ന ആയത്തുകള്‍ ഓതല്‍ സുന്നത്തുണ്ട്.
ലൌ അന്‍സല്‍നാ (ഹശ്റ്: 20‏-24).
ഹാമീം….. (ഗാഫിര്‍: 1‏-3).
അഫഹസിബ്തും….. (മുഅ്മിനൂന്‍: 115).
ഏഴ് സൂറത്തുകള്‍ എല്ലാ ദിവസവും പതിവാക്കല്‍ സുന്നത്താണ്.
അലിഫ് ലാം മീം സജ്ദ (32‏-ാം അദ്ധ്യായം).
സൂറത്തു യാസീന്‍ (36‏-ാം അദ്ധ്യായം).
സൂറത്തുദ്ദുഖാന്‍ (44‏-ാം അദ്ധ്യായം).
സൂറത്തുല്‍ വാഖിഅഃ (56‏-ാം അദ്ധ്യായം).
സൂറത്തുല്‍ മുല്‍ക് (67‏-ാം അദ്ധ്യായം).
സൂറത്തുസ്സല്‍സല (99‏-ാം അദ്ധ്യായം).
സൂറത്തുത്തകാസുര്‍ (102‏-ാം അദ്ധ്യായം).
ഇവ പതിവാക്കാന്‍ കഴിയാത്ത പക്ഷം സജ്ദ, വാഖിഅഃ എന്നീ സൂറത്തുകളെങ്കിലും രാത്രി പതിവായി ഓതേണ്ടതാണ്. മരണാസന്നനായ ഒരാളുടെ സമീപത്ത് സൂറത്തു യാസീന്‍, സൂറത്തുര്‍റഅ്ദ് എന്നിവ ഓതല്‍ സുന്നത്തുണ്ട്. ഇവയെല്ലാം ഹദീസുകളില്‍ വന്നിട്ടുള്ളതാണ്.