സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Saturday 3 December 2022

മന്ത്രവും മന്ത്രത്തിന്റെ വിലക്കും

 



ഒരു അഭൗതിക ചികിത്സ രീതിയാണ് മന്ത്രം. ഇത് അനുവദനീയവും അതിലുമുപരി സുന്നത്തുമാണ്. മന്ത്രങ്ങൾ ഉരുവിട്ട് രോഗ ശമനം തേടുകയെന്നത്  നബി ചര്യയിൽ പെട്ടതാണ്. നബി(സ) സ്വയം മന്ത്രിക്കുകയും മറ്റുള്ളവർക്ക് മന്ത്രിച്ചുകൊടുക്കുകയും മന്ത്രിക്കാൻ നിർദ്ദേശിക്കുകയും ചെയ്തതായി പ്രബലമായ ഹദീസുകളിൽ കാണാവുന്നതാണ്. നബി(സ) ക്ക് രോഗം ബാധിച്ചാൽ ജിബ്‌രീൽ(അ )മന്ത്രിച്ചുകൊടുക്കാറുണ്ടായിരുന്നുവെന്ന് മഹതിയായ ആയിഷ(റ )യുടെ നിവേദനത്തിൽ കാണാം. 

മന്ത്രത്തിന്റെ വിധി 

മന്ത്രം സുന്നത്താണ്. ഇമാം നവവി(റ ) എഴുതുന്നു. 

وأما الرقى بآيات القرآن وبالأذكار المعروفة فلانهى فيه بل هو سنة(شرح مسلم: ٣٢٥)

ഖുർആനിക വചനങ്ങൾ കൊണ്ടും  അറിയപ്പെട്ട ദിക്റുകൾ കൊണ്ടും മന്ത്രിക്കുന്നതിന് വിലക്ക്  ബാധകമല്ല.   മാത്രമല്ല അത് സുന്നത്തും കൂടിയാണ്.. (ശർഹുൽ മുസ്‌ലിം : 7/ 325 )

 ഇബ്നു അസ്ഖലാനി(റ) എഴുതുന്നു: 

 

മൂന്ന് നിബന്ധനകൾ മേളിക്കുമ്പോൾ മന്ത്രം അനുവദനീയമാണെന്നതിൽ പണ്ഡിതന്മാർ ഏകോപിച്ചിരിക്കുന്നു. അല്ലാഹുവിന്റെ വചനം കൊണ്ടോ അവന്റെ നാമങ്ങൾ കൊണ്ടോ അവന്റെ വിശേഷണങ്ങൾ കൊണ്ടോ ആയിരിക്കുക,അറബിഭാഷയിലോ അർത്ഥം അറിയാവുന്ന മറ്റുഭാഷകളിലോ ആവുക,മന്ത്രം സ്വയം ഉപകാരം ചെയ്യുകയില്ലെന്നും അല്ലാഹുവാണ് ഉപകാരം ചെയ്യുന്നതെന്നും വിശ്വസിച്ചയാവുക എന്നിവയാണ് പ്രസ്തുത ഉപാധികൾ. (ഫത്ഹുൽ ബാരി: 16/ 258 )


മന്ത്രവും ഊത്തും 

മന്ത്രിക്കുമ്പോൾ ഊതുന്നത് സുന്നത്താണ്. നബി(സ) സ്വന്തം ശരീരത്തിലേക്ക് മന്ത്രിച്ച് ഊതിയിരുന്നതായും നബി(സ)ക്ക് ആയിഷ (റ) മന്ത്രിച്ചു ഊതിക്കൊടുത്തിരുന്നതായും നബി(സ) ഭാര്യമാരിൽ ചിലർക്ക് മന്ത്രിച്ച് ഊതിക്കൊടുത്തിരുന്നതായും പ്രബലമായ ഹദീസുകളിൽ വന്നിട്ടുണ്ട്. ഏതാനും ഹദീസുകൾ നമുക്ക് വായിക്കാം.;


ആയിഷ (റ) യിൽ നിന്ന് നിവേദനം : നബി (സ) വഫാത്തായ രോഗത്തിൽ മുഅവ്വിദാത്ത് ഓതി നബി(സ) തന്റെ ശരീരത്തിൽ ഊതിയിരുന്നു. നബി (സ) യുടെ രോഗം കഠിനമായപ്പോൾ മുഅവ്വിദാത്ത് ഓതി ഞാൻ നബി(സ)യുടെ ശരീരത്തിൽ ഊതുകയും നബി(സ)യുടെ കയ്യിന്റെ ബറകത്ത് ബറകത്ത് കണക്കിലെടുത്ത് അതുകൊണ്ട് നബി(സ)ക്ക് തടവികൊടുക്കുകയും ചെയ്തിരുന്നു". റിപ്പോർട്ടർ പറയുന്നു: നബി(സ) ശരീരത്തിൽ ഊതിയിരുന്നത് എങ്ങനെയായിരുന്നുവെന്ന് സുഹ്‌രി(റ)യോട് അന്വേഷിച്ചപ്പോൾ അദ്ദേഹം വിശദീകരിച്ചതിങ്ങനെ: 'നബി(സ) കൈകളിലേക്ക് ഊതി അവകൊണ്ട് മുഖം തടവുമായിരുന്നു'(ബുഖാരി : 5735 )

മന്ത്രിക്കുമ്പോൾ  ഊതുന്നതിന്റെ ഫലം ഖാളീ ഇയാള്(റ ) വിവരിക്കുന്നതിങ്ങനെ :


قال عياض : فائدة النفث التبرك بتلك الرطوبة أو الهواء الذي ماسه الذكر كما يتبرك بغسالة ما يكتب من الذكر، وقد يكون على سبيل التفاؤل بزوال ذلك الألم عن المريض كانفصال ذلك عن الراقي(فتح الباري: ٢٥٩/١٦)


ദിക്റുമായി ബന്ധപ്പെട്ട വായുകൊണ്ടോ നനവ് കൊണ്ടോ ബറക്കത്തെടുക്കലാണ് ഊത്തിന്റെ ഫലം.ദിക്ർ എഴുതിയ വെള്ളം കഴുകി കുടിച്ച് ബറക്കത്തെടുക്കാറുണ്ടല്ലോ. പ്രസ്തുത വായു മന്ത്രിക്കുന്നയാളിൽ നിന്ന് പിരിയുന്നത്പോലെ രോഗിയിൽ നിന്ന് വേദന പിരിയണമെന്ന ശുഭല ക്ഷണവുമാകാം അതിന്റെ ഫലം.  (ഫത്ഹുൽ  ബാരി: 16/ 259 )

ഇമാം മുസ്ലിം (റ) നിവേദനം ചെയ്ത ഹദീസിൽ ഇങ്ങനെ വായിക്കാം. :

عَنْ عَائِشَةَ قَالَتْ: كَانَ رَسُولُ اللهِ ﷺ إِذَا مَرضَ أَحَدٌ مِنْ أَهْلِهِ نَفَتْ عَلَيْهِ بِالْمُعَوذَاتِ، فَلَمَّا مَرِضَ مَرَضَهُ الَّذِي مَاتَ فِيهِ جَعَلْتُ أَنْفُتْ عَلَيْهِ وَأَمْسَحْهُ بَيَد نَفْسه، لأَنْهَا كَانَتْ أَعْظَمَ بَرَكَةً مِنْ يَدِي(مسلم:٤٠٦٥)

ആയിഷ (റ ) ൽ നിന്ന് നിവേദനം :

"തന്റെ വീട്ടുകാരിൽ ആർക്കെങ്കിലും അസുഖമായാൽ മുഅവ്വിദത്ത് ഓതി നബി(സ) അവർക്കു ഊതിക്കൊടുക്കുമായിരുന്നു. നബി(സ) വഫാത്തായ രോഗമായപ്പോൾ നബി(സ)ക്കു ഞാൻ ഊതിക്കൊടുക്കുകയും നബി(സ)യുടെ കൈകൊണ്ട് തടവിക്കൊടുക്കുകയും ചെയ്തിരുന്നു.  കയ്യിനെക്കാൾ ബറക്കത്തുള്ള നബി(സ) യുടെ കൈക്കാണല്ലോ". (4065 )

ഈ ഹദീസിന്റെ വിശദീകരണത്തിൽ ഇമാം നവവി (റ) എഴുതുന്നു:


فِيهِ اسْتِحْبَابُ النَّفْتِ فِي الرِّقْيَةِ، وَقَدْ أَجْمَعُوا عَلَى جَوَازِهِ،  وَاسْتَحبَّهُ الْجُمْهُورُ مِنَ الصَّحَابَةِ وَالتَّابِعِينَ وَمَن بَعْدَهُمْ(شرح مسلم:٣٣٢/٧)


മന്ത്രിക്കുമ്പോൾ ഊതൽ സുന്നത്താണെന്ന് ഈ ഹദീസ് പഠിപ്പിക്കുന്നു. ഊതൽ അനുവദനീയമാണെന്നതിൽ പണ്ഡിതന്മാർ ഏകോപിച്ചിരിക്കുന്നു. സ്വഹാബത്തിൽ നിന്നും താബിഉകളിൽ നിന്നും അവർക്കു ശേഷമുള്ളവരിൽ നിന്നും ബഹുഭൂരിപക്ഷത്തിന്റെ പക്ഷം ഊതൽ സുന്നത്താണെന്നാണ്. (ശർഹ് മുസ്‌ലിം )


"കെട്ടുകളിൽ ഊതുന്ന സ്ത്രീകളുടെ കെടുതിയിൽ നിന്നും (ഞാൻ കാവൽ തേടുന്നു) എന്ന ആയത്തിൽ അടിസ്ഥാനത്തിൽ മന്ത്രിക്കുമ്പോൾ ഊതാൻ പാടില്ലെന്ന് പറയുന്നത് ശരിയല്ല. കാരണം.  ഇബ്നു ഹജർ അസ്ഖലാനി (റ) പറയുന്നു:


 لأن المذموم ما كان من نفث السحرة وأهل الباطل ، ولا يلزم منه ذم النفث مطلقا ، ولا سيما بعد ثبوته في الأحاديث الصحيحة 

കാരണം മാരണം ചെയ്യുന്നവരും അസത്യത്തിന്റെ വക്താക്കളും ചെയ്യുന്ന ഊത്താണ്  ആക്ഷേപാർഹമായത്. ഊത്ത് നിരുപാധികം മോശമാണെന്ന് അതിനാൽ വരുന്നില്ല. പ്രബലമായ ഹദീസുകളിൽ അത് സ്ഥിരപ്പെട്ട സ്ഥിതിക്ക് വിശേഷിച്ചും. (ഫത്ഹുൽ ബാരി : 16/ 277)

പ്രസ്തുത ആയത്തിന്റെ വെളിച്ചത്തിൽ മന്ത്രത്തിൽ ഊതുന്നതും മോശമാണെന്ന് പറയുന്ന അഭിപ്രായം  ദുർബ്ബലമാണെന്ന് പറഞ്ഞു ഇമാം റാസി (റ) അതിന്റെ   കാരണം വിവരിക്കുന്നു.


لأن النفث في العقد إنما يكون مذموما إذا كان سحرا مضرا بالأرواح والأبدان ، فأما إذا كان هذا النفث لإصلاح الأرواح والأبدان وجب أن لا يكون حراما .


കെട്ടുകളിൽ ഊതുന്നത് ആക്ഷേപാർഹമായി തീരുന്നത് ആത്മാവിനും ശരീരത്തിനും ഉപദ്രവം ചെയ്യുന്ന മാരണമാകുമ്പോഴാണ്. അതേസമയം ആത്മാവിനെയും ശരീരത്തെയും നന്നാക്കാൻ വേണ്ടി ഊതുന്നത് ഹറാമാകാതിരിക്കൽ നിർബന്ധമാണ്. (റാസി : 17 /  308)

മന്ത്രത്തിന്  പ്രതിഫലം  വാങ്ങാമോ ? 

മന്ത്രത്തിനു പ്രതിഫലം വാങ്ങാമെന്നു  പ്രബലമായ   ഹദീസുകൊണ്ട്  സ്ഥിരപ്പെട്ട കാര്യമാണ്.  ഇമാം ബുഖാരി (റ) സ്വഹീഹിൽ നിവേദനം ചെയ്യുന്നു :



അബൂസഈദുൽ ഖുദ്‌രിയ്യ്(റ) യിൽ നിന്ന് നിവേദനം:   നബി(സ) യുടെ അനുചരന്മാരിൽ ചിലർ ഒരു അറബ് ഗോത്രത്തെ സമീപിച്ചു. ആ ഗോത്രക്കാർ അവരെ സൽകരിച്ചില്ല. അതിനിടയിൽ ആ ഗോത്രത്തലവന് വിഷബാധയേറ്റു. അപ്പോൾ അവർ നിങ്ങളുടെ കൈവശം മരുന്നോ മന്ത്രിക്കുന്നവരോ ഉണ്ടോ എന്ന് സ്വഹാബാകിറാമിനോട് ആരാഞ്ഞു. അപ്പോൾ അവർ പ്രതിവചിച്ചു.നിങ്ങൾ ഞങ്ങളെ സൽകരിച്ചിട്ടില്ല.അതിനാൽ പ്രതിഫലം നിശ്ചയിക്കാതെ ഞങ്ങൾ ഒന്നും ചെയ്യുകയില്ല. അപ്പോൾ ആ ഗോത്രക്കാർ ഒരാട്ടിൻപറ്റത്തെ അവർക്ക് പ്രതിഫലമായി നിശ്ചയിച്ചു. തുടർന്ന് സ്വഹാബത്തിൽപ്പെട്ട ഒരാൾ ഫാത്തിഹ ഓതി ഉമിനീർ ശേഖരിച്ച് മന്ത്രിക്കാനും തുപ്പാനും തുടങ്ങി. അതോടെ രോഗി സുഖം പ്രാപിച്ചു. തുടർന്ന് പ്രതിഫലമായി നിശ്ചയിച്ച ആട്ടിൻപറ്റവുമായി ഗോത്രക്കാർ അവരെ സമീപിച്ചപ്പോൾ നബി(സ)യോട് അന്വേഷിക്കാതെ ഞങ്ങളത് സ്വീകരിക്കുകയില്ലെന്ന് അവർ പറഞ്ഞു. നബി(സ)യോട് അതേപ്പറ്റി അന്വേഷിച്ചപ്പോൾ നബി(സ) പ്രതിവചിച്ചു. "അത് മന്ത്രമാണെന്ന് താങ്കൾ എങ്ങനെ മനസ്സിലാക്കി? പ്രതിഫലം വാങ്ങിക്കോളൂ, ഒരു വിഹിതം എനിക്കും വെച്ചോളൂ". (ബുഖാരി: 5295 ,മുസ്‌ലിം :4080 )

പ്രസ്തുത ഹദീസ്  വിശദീകരിച്ച് ഇമാം നവവി (റ) എഴുതുന്നു: 

هذا تصريح بجواز أخذ الأجرة على الرقية بالفاتحة والذكر ، وأنها حلال لا كراهة فيها ، وكذا الأجرة على تعليم القرآن ، وهذا مذهب الشافعي ومالك وأحمد وإسحاق وأبي ثور وآخرين من السلف ومن بعدهم ، ومنعها أبو حنيفة في تعليم القرآن ، وأجازها في الرقية .

ഫാതിഹ കൊണ്ടും ദിക്ർ കൊണ്ടും മന്ത്രിക്കുന്നതിന് പ്രതിഫലം വാങ്ങാമെന്നും അത് ഹലാലാണെന്നും കറാഹത്തില്ലെന്നും ഈ ഹദീസ് വ്യക്തമാക്കുന്നു. ഖുർആൻ പഠിപ്പിക്കുന്നതിന് പ്രതിഫലം വാങ്ങുന്നതും തതൈവ. ഇമാം ശാഫിഈ (റ) ,അഹ്മദ്(റ), ഇസ്ഹാഖ്‌ (റ)അബൂസൗർ (റ) തുടങ്ങീ സലഫിൽ നിന്നും അവർക്കുശേഷമുള്ളവരിൽ നിന്നും പലരുടെയും വീക്ഷണം അതാണ്. ഖുർആൻ പഠിപ്പിക്കുന്നതിന് പ്രതിഫലം വാങ്ങാൻ പാടില്ലെന്നും മന്ത്രത്തിന് വാങ്ങാമെന്നുമാണ് അബൂഹനീഫ(റ ) യുടെ പക്ഷം  (ശർഹുൽ മുസ്‌ലിം : 7 / 339 )

മന്ത്രിക്കാൻ നിർദ്ദേശം നൽകുന്നു: 

മന്ത്രിക്കാൻ നബി(സ) നിർദ്ദേശം നൽകിയതായി പ്രബലമായ ഹദീസുകളിൽ കാണാം. ഇമാം ബുഖാരി(റ ) സ്വഹീഹിൽ നിവേദനം ചെയ്യുന്നു: 
 
عن عائشة رضي الله عنها قالت أمرني رسول الله صلى الله عليه وسلم أو أمر أن يسترقى من العين


ആഇശ(റ )യിൽ നിന്ന് നിവേദനം: "കണ്ണേറിന്  മന്ത്രിക്കാൻ നബി(സ) എന്നോട് കൽപ്പിച്ചു.(ബുഖാരി:5297 )

ഇമാം ബുഖാരിയുടെ മറ്റൊരു നിവേദത്തിലിങ്ങനെ വായിക്കാം: 

 عن أم سلمة رضي الله عنها أن النبي صلى الله عليه وسلم رأى في بيتها جارية في وجهها سفعة فقال استرقوا لها فإن بها النظرة

ഉമ്മുസലമ (റ)യിൽ നിന്ന് നിവേദനം: നബി(സ) ബീവിയുടെ വീട്ടിൽ വെച്ച് ഒരു അടിമസ്ത്രീയെ കാണാനിടയായി. അവളുടെ മുഖം മഞ്ഞ വർണ്ണമായിരുന്നു. അപ്പോൾ നബി(സ) നിർദ്ദേശിച്ചു: "നിങ്ങൾ അവൾക്കു .മന്ത്രിക്കുക,നിശ്ചയം അവൾക്ക്‌ കണ്ണേർ ബാധിച്ചിരിക്കുന്നു ". (ബുഖാരി: 5298 )

മന്ത്രത്തിന് വിലക്ക് 

നബി(സ) മന്ത്രം വിലക്കിയതായി പരാമർശിക്കുന്ന ചില ഹദീസുകൾ വന്നിട്ടുണ്ട്. അതിന്റെ താല്പര്യം എന്താണെന്ന് നമുക്ക് പരിശോധിക്കാം. 

عن جابر) رضي الله عنه؛ (قال: نهى رسول الله، صلى الله عليه) وآله (وسلم: عن الرقى. فجاء آل عمرو بن حزم: إلى رسول الله، صلى الله عليه) وآله (وسلم؛ فقالوا: يا رسول الله! إنه كانت عندنا رقية نرقي بها من العقرب، وإنك نهيت عن الرقى. قال: فعرضوها عليه، فقال: "ما أرى بأسا. من استطاع منكم: أن ينفع أخاه، فلينفعه" ) .


ജാബിറി (റ)ൽ നിന്ന് നിവേദനം : നബി(സ) മന്ത്രം വിലക്കിയപ്പോൾ അംറുബ്‌നു ഹസ്‌മി (റ) ന്റെ കുടുംബം നബി(സ)യെ സമീപിച്ചു പറഞ്ഞു : "അല്ലാഹുവിന്റെ റസൂലേ , തേളിന്റെ വിഷമേറ്റാൽ മന്ത്രിക്കുന്ന മന്ത്രം ഞങ്ങളുടെ പക്കലുണ്ട്. നിങ്ങൾ മന്ത്രം വിലക്കിയിട്ടുണ്ടല്ലേ". തുടർന്ന് അവരുടെ മന്ത്രം നബി(സ)ക്കവർ കാണിച്ചുകൊടുത്തപോപോൾ അവിടന്ന് പറഞ്ഞു : "ഞാനൊരു വിരോധവും കാണുന്നില്ല. ,നിങ്ങളിൽനിന്ന് തന്റെ സഹോദരന് ഉപകാരം ചെയ്യാൻ സാധിക്കുന്നവർ അത് ചെയ്യട്ടെ ". (മുസ്‌ലിം : 4078 )

മന്ത്രം നിരോധിച്ചതിനെ കാരണം പണ്ഡിതന്മാർ വിവരിക്കുന്നതിങ്ങനെ: 

وأما قوله في الرواية الأخرى : ( يا رسول الله إنك نهيت عن الرقى ) فأجاب العلماء عنه بأجوبة أحدها كان نهى أولا ، ثم نسخ ذلك ، وأذن فيها ، وفعلها ، واستقر الشرع على الإذن .

والثاني أن النهي عن الرقى المجهولة كما سبق .

والثالث أن النهي لقوم كانوا يعتقدون منفعتها وتأثيرها بطبعها كما كانت الجاهلية تزعمه في أشياء كثيرة .


ആദ്യം നബി(സ) മന്ത്രം നിരോധിക്കുകയും പിന്നീട് അത് ദുർബ്ബലപ്പെടുത്തി അതിനു അനുവാദം നൽകുകയും നബി(സ) മന്ത്രിക്കുകയും അനുവാദം മതത്തിൽ സ്ഥിരപ്പെടുകയും ചെയ്തു. അർഥം അറിയപ്പെടാത്ത മന്ത്രങ്ങളാണ് നബി(സ) വിലക്കിയതെന്നാണ് രണ്ടാം മറുപടി. ജാഹിലിയ്യാക്കൾ പല വസ്തുക്കളിലും വാദിച്ചിരുന്നത്പോലെ പ്രകൃതിപരമായ മന്ത്രം പ്രയോജനവും പ്രതിഫലനവും ഉണ്ടാക്കുമെന്ന് വിശ്വസിക്കുന്നവർക്ക് മാത്രമാണ് വിലക്ക് ബാധകം എന്നാണു മൂന്നാം മറുപടി. (ശർഹു മുസ്‌ലിം : 7 / 325 )

ശിർക്കുപരമായ വിശ്വാസങ്ങളോ വാചകങ്ങളോ ഇല്ലാത്തപ്പോൾ മന്ത്രം ആകാമെന്ന നബി(സ)യുടെ പ്രസ്താവനയിൽ നിന്ന് തന്നെ വിലക്ക് ഏതിനാണെന്നു മനസ്സിലാക്കാമല്ലോ. 

عن عوف بن مالك الأشجعي رضي الله عنه قال: كنا نَرقي في الجاهلية، فقلنا: يا رسول الله، كيف ترى في ذلك؟ فقال: (اعْرِضُوا عَلَيَّ رُقَاكُمْ، لَا بَأْسَ بِالرُّقَى مَا لَمْ يَكُنْ فِيهِ شِرْكٌ) رواه مسلم.

ഔഫുബ്നു മാൽകുൽ അശ് ജഈ (റ ) യിൽ നിന്ന് നിവേദനം : ജാഹിലിയ്യത്തിൽ ഞങ്ങൾ മന്ത്രിക്കാറുണ്ടായിരുന്നു. അതിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണെന്ന് നബി(സ) തങ്ങളോട് ഞങ്ങൾ ചോദിച്ചപ്പോൾ അവിടന്ന് പറഞ്ഞു: "നിങ്ങളുടെ മന്ത്രം എനിക്ക് കാണിച്ചു തരൂ,ശിർക്കില്ലാതിരിക്കുമ്പോൾ മന്ത്രത്തിനു വിരോധമില്ല.". (മുസ്‌ലിം : 4079 )

വിളക്കിന്റെ മാനദണ്ഡം എന്താണെന്ന് ഈ ഹദീസിൽ നിന്ന് സുതരാം വ്യക്തമാണല്ലോ. 

മന്ത്രം എന്തിനെല്ലാം 

എല്ലാവിധരോഗങ്ങൾക്കും ചികിത്സയായി മന്ത്രം സ്വീകരിക്കാമെന്ന് ഹദീസുകളിൽ നിന്ന് വ്യക്തമാണ്. 


അനസ് (റ)ൽ നിന്ന് നിവേദനം : "കണ്ണേറിനും വിഷത്തിനും ശരീരത്തിൽ പുറപ്പെടുന്ന മുറികൾക്കും മന്ത്രിക്കാൻ നബി(സ) വിടുതി നൽകി ". (മുസ്‌ലിം : 3981 )

മേൽ ഹദീസ് വിവരിച്ചു ഇമാം നവവി(റ ) എഴുതുന്നു:


മന്ത്രിക്കാനുള്ള അനുവാദം ഈ മൂന്നെണ്ണത്തിന് മാത്രം ബാധകമാണെന്നല്ല ഹദീസിന്റെ താല്പര്യം, മറിച്ച് ഈ മൂന്നിനെക്കുറിച്ച് നബി(സ)യോട് ചോദിക്കപ്പെട്ടപ്പോൾ അതിൽ അവിടന്ന് അനുവാദം നൽകി. മറ്റുള്ളവയെക്കുറിച്ച് നബി(സ) യോട് ചോദിച്ചിരുന്നുവെങ്കിൽ അതിലും അനുവാദനം  നൽകുമായിരുന്നു.ഇവരല്ലാത്തവർക്ക് നബി(സ) അനുവാദനം നൽകിയിട്ടുമുണ്ട്. ഈ മൂന്നെണ്ണം അല്ലാത്തവയിൽ നബി(സ)തന്നെ മന്ത്രിച്ചിട്ടുമുണ്ട്. (ശർഹു മുസ്‌ലിം : 7 / 333 )

ഇമാം മുസ്‍ലിം നിവേദനം :

عن عثمان بن أبي العاص الثقفي أنه شكا إلى رسول الله صلى الله عليه وسلم وجعا يجده في جسده منذ أسلم فقال له رسول الله صلى الله عليه وسلم ضع يدك على الذي تألم من جسدك وقل باسم الله ثلاثا وقل سبع مرات أعوذ بالله وقدرته من شر ما أجد وأحاذر

ഉസ്മാനുബ്‌നുഅബൽ ആസ്വി(റ) ൽ നിന്ന് നിവേദനം : മുസ്ലിമായതുമുതൽ തന്റെ ശരീരത്തിൽ അനുഭവപ്പെടുന്ന വേദനയെക്കുറിച്ച് നബി(സ)യോട് അദ്ദേഹം ആവലാതി ബോധിപ്പിച്ചു. അപ്പോൾ വേദനയുള്ള സ്ഥലത്ത് കൈവെച്ച് മൂന്നുപ്രാവശ്യം "ബിസ്മില്ലാഹ്" എന്നും ഏഴ് പ്രാവശ്യം" അഊദു ബില്ലാഹി വഖുദ്റത്തിഹി മിൻശര് രി മാ അജ് ദു  വഉഹാദിറു" എന്നും ചെല്ലാൻ അവിടന്ന് നിർദ്ദേശിച്ചു .(മുസ്‌ലിം : 4082 ) 

 


Tuesday 20 September 2022

അല്ലാഹുവുണ്ടോ? അവതാരകന്റെ ശബ്ദം പോലും നിലച്ചു പോയ ഇതിഹാസ താരം മുഹമ്മദ്‌ അലിയുടെ മറുപടി

 



നിങ്ങൾ ഇസ്‌ലാമിനെ അറിഞ്ഞു ഇസ്‌ലാം സ്വീകരിച്ചു,ഇന്ന് നിങ്ങൾക്ക് എല്ലാ കാര്യത്തിനും ആത്മവിശ്വാസം ഉണ്ട്, എന്നാൽ പൂർണ്ണ ആത്മവിശ്വാസതോടെ നിങ്ങൾക്ക് പറയുവാൻ കഴിയുമോ അല്ലാഹുവുണ്ടന്നു?അതിനു അവതാരകന്റെ ശബ്ദം പോലും നിലച്ചു പോയ ഒരു മറുപടിയുണ്ട്!!


ലോകത്തിലെ ബോക്സിങ്ഇതിഹാസം  ‘മുഹമ്മദ് അലി കാഷ്യസ് ക്ലേ’
തനിക്ക് കിട്ടിയ ഒളിമ്പിക്സ് മെഡൽ അമേരിക്കയിലെ ഒഹിയോ നദിയിലേക്ക്
വലിച്ചെറിഞ്ഞു.

കറുത്തവനും വെളുത്തവനും പോകാൻ പള്ളികളും പാർക്കുകളും ഹോട്ടലുകൾ
വേർതിരിക്കപ്പെട്ടിരിക്കുന്ന  അമേരിക്കയുടെ തെരുവുകളെ അലി ജനിച്ചത് മുതൽ കാണുന്നതാണ്. ‘കറുത്തവർഗ്ഗക്കാർക്ക് പ്രവേശനമില്ല’യെന്ന ബോർഡും തൂക്കി വെച്ചിട്ടായിരുന്നു ..

ഭക്ഷണം കഴിക്കാൻ കയറിയ ഹോട്ടലിൽ കറുത്ത വർഗ്ഗക്കാർക്ക് ഇവിടെ ഭക്ഷണം
വിളമ്പില്ലായെന്ന് പറഞ്ഞതിന്റെ പ്രതിഷേധമായി മുഹമ്മദ് അലി തന്റെ ഒളിമ്പിക്സ്മെഡൽ നദിയിലേക്ക് വലിച്ചെറിഞ്ഞത്.

കറുത്തവനെയും വെളുത്തവനെയും വേർതിരിക്കപ്പെട്ട തെരുവിലൂടെ വെറുപ്പുകൾ എറിയപ്പെട്ട ചിന്തയുമേന്തി നടക്കുമ്പോളാണ് അദ്ദേഹം ഒരു പള്ളിയിലെ വ്യത്യസ്തമായ ആരാധന കാണാനിടയായത്. വെള്ളക്കാരന്റെ നെറ്റി കറുത്തിരുണ്ടവൻറെ കാൽചുവട്ടിലേക്ക് പതിച്ച് വെക്കുന്നു. കറുത്തവനും വെളുത്തവനും ചുവന്ന് തുടിച്ചവനും ഒരേ നിരയിൽ മുട്ടിയുരുമ്മി ഒരേ പോലെ
ഉയർന്നും താഴ്ന്നും ആരാധന നടത്തുന്നു…പിന്നെ കാഷ്യസ് ക്ലേ എന്ന മുഹമ്മദ്‌ അലിക്ക് ഒന്നും ചിന്തിക്കേണ്ടി വന്നില്ല, ഇസ്ലാം എന്ന സത്യ മതത്തിലേക്ക് കടന്നു വരാൻ..

കാഷ്യസ് ക്ലേ മുഹമ്മദ് അലിയിലേക്ക് പരിവർത്തനം വന്നപ്പോൾ മുഹമ്മദ്‌ അലിയിൽ പ്രചോദനം ഉൾക്കൊണ്ടു പ്രശസ്തരായവരും അല്ലാത്തവരും ഒട്ടനവധി ആളുകൾ ഇസ്ലാമിലേക്ക് കടന്ന് വന്നിട്ടുണ്ട്….

ഒരിക്കൽ ഒരു ടെലിവിഷൻ ചാനലിൽ അവാതാരകൻ മുഹമ്മദ്‌ അലിയെ ഇന്റർവ്യൂ ചെയ്യുകയായിരുന്നു, അവതാരകൻ ചോദിച്ചു നിങ്ങൾ ഇന്ന് ഇസ്‌ലാം മതം സ്വീകരിച്ചു, അതിനു ശേഷം നിങ്ങൾക്ക് എല്ലാ കാര്യത്തിലും ഒരു ആത്മ വിശ്വാസം ഉണ്ട് എന്നാൽ അല്ലാഹു ഉണ്ട് എന്ന് ആത്മ വിശ്വാസതോടെ നിങ്ങൾക്ക് പറയുവാൻ കഴിയുമോ.

മുഹമ്മദ്‌ അലി മേശപ്പുറത്തിരുന്ന ഗ്ലാസ് വെള്ളം കയ്യിലെടുത്തു അവതാരകനോട് ചോദിച്ചു
ഈ ഗ്ലാസ് വെറുതെ ഉണ്ടായതാണെന്നും ഇതാരും നിര്‍മിച്ചതല്ലെന്നും ഞാന്‍ പറയുകയാണെങ്കില്‍ നിങ്ങള്‍ വിശ്വസിക്കുമോ?

ഇല്ല, നിങ്ങളാരും വിശ്വസിക്കില്ല.

ഈ ടെലിവിഷന്‍ സ്‌റ്റേഷന്‍ ശൂന്യതയില്‍ നിന്ന് ഉണ്ടായിവന്നതെന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? അങ്ങനെ ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ പറയും, മുഹമ്മദലിക്ക് ഭ്രാന്താണെന്ന്. ഈ ഗ്ലാസ് തനിയെ ഉണ്ടായതല്ലെന്നു നിങ്ങള്‍ വിശ്വസിക്കുന്നു. നിങ്ങള്‍ ധരിച്ചിരിക്കുന്ന വസ്ത്രം തനിയെ ഉണ്ടായതല്ലെന്നും നിങ്ങള്‍ വിശ്വസിക്കുന്നു.

എങ്കില്‍ പിന്നെ ഈ ചന്ദ്രന്‍ എങ്ങനെ തനിയെ ഉണ്ടായി? ഈ സൂര്യനും നക്ഷത്രങ്ങളും ഗ്രഹങ്ങളും എങ്ങനെയുണ്ടായി?ഏറ്റവും വലിയ എഞ്ചിനീയർ മികവോടെ എന്നെയും നിങ്ങളെയും സൃഷ്ടിക്കപ്പെട്ടത് വെറുതെ എന്നു നിങ്ങൾ വിസ്വാസിക്കുന്നതല്ലേ ഏറ്റവും വലിയ മടയത്തരം….

ഒരു ശക്തിയുണ്ട് ഇതിന്റെയെല്ലാം പിന്നില്‍. ഒരു നാള്‍ നമ്മുടെ ജീവിതത്തിന്റെ പേരില്‍ നാം വിചാരണ ചെയ്യപ്പെടുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.”

മുഹമ്മദ്‌ അലിയുടെ വാക്കുകൾക്കു മുൻപിൽ അവതാരകന്റെ ശബ്ദം പോലും നിലച്ചു പോയ സമയം…

അല്ലാഹു അക്‌ബർ

അതേ ചിന്തിച്ചു നോക്കൂ..

ഒരു മനുഷ്യന്റെ ശരീരം 490 കിലോമീറ്റർ നീളമുള്ള രക്തക്കുഴലുകൾ.!
1 മസ്തിഷിക സെല്ലിൽ എൻസൈക്ലോപീഡിയ
ബ്രിട്ടാനിക്കയുടെ 5 ഇരട്ടി
വിവരങ്ങൾ ശേഖരിക്കാം.!
ബ്രെയ്നിന്റെ നിർദേശങ്ങൾ
170 മൈൽ വേഗത്തിൽ നാഡി കോശങ്ങളിലൂടെ കുതിക്കുന്നു.!
എക്സ്പ്രസ് ഹൈവേയിലെ വാഹന സഞ്ചാരത്തേകൾ അതിവേഗം.!
ഒരു സെക്കന്റിൽ “1 ലക്ഷം” സന്ദേശങ്ങൾ.!
ശ്വാസം, രക്ത പ്രവാഹം,
വിശപ്പ്, ദാഹം,
അംഗചലനങ്ങൾ,
കൺ പോളകളുടെ അനക്കം
പോലും തലച്ചോർ നിയന്ത്രിക്കുന്നു.!
നമ്മുടെ മസ്തിഷ്കം
25 വാട്സ് വൈദ്യുതി ഉത്പാദിപ്പിക്കുന്നു.!
ഒരു ബൾബിന്
പ്രകാശിക്കാനുള്ള പവർ.!

ഇതെല്ലാം വെറുതെ ഉണ്ടായി …
ഒരു എൻജിനീയറും ഇതിനു പിന്നിലില്ല എന്ന് ആരെങ്കിലും പറഞ്ഞാൽ നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയുമോ…ഒരിക്കലും ഇല്ല ഇതിന്റെ പിന്നിൽ ഒരു ശക്തിയുണ്ട്, ആ ശക്തിയാണ് എന്നെയും നിങ്ങളെയും നിയന്ത്രിക്കുന്നത്….

2016 ജൂൺ മൂന്നിനാണ് മുഹമ്മദ്‌ അലി അല്ലാഹുവിന്റെ വിളിക്കുത്തരം നൽകി ജീവിതത്തിൽ നിന്നും യാത്രയായത്

യാ അല്ലാഹ് തൗഹീദിന്റെ പാതയിൽ അടിയുറച്ചു ജീവിക്കാനുള്ള മഹാഭാഗ്യം നാം ഓരോരുത്തർക്കും നൽകണേ നാഥാ.. ആമീൻ,
ഇസ്‌ലാമിനെ അറിഞ്ഞു ഇസ്ലാമിലേക്കു കടന്നു വന്ന മുഹമ്മദ്‌ അലിക്ക് അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ.



Monday 19 September 2022

ഒരു മുസ്ലിം എങ്ങനെയാകണം.



നമ്മൾ എല്ലാവരും അല്ലാഹുവിന്റെ പാവപ്പെട്ട അടിമകളാണ്, ഉടമസ്ഥൻ അല്ലാഹുവാണ്,


بِيَدِهِ مَلَكُوتُ كُلِّ شَيْءٍ

സർവ്വാധികാരിയും, സർവ്വത്തിന്റെയും സൃഷ്ട്ടാവ് അല്ലാഹുവാണ്. അല്ലാഹുവിന്റെ സൃഷ്ടികളാണ് ലോകത്തുള്ള എല്ലാ വസ്തുക്കളും  വ്യക്തികളും. അതുകൊണ്ടു തന്നെ അല്ലാഹുവിന്റെ അടിമത്വം അംഗീകരിച്ച് ജീവിക്കുന്ന ഇസ്‌ലാം ഉൾകൊള്ളുന്ന മനുഷ്യർ ഒരിക്കലും തീവ്രവാദികളോ ഭീകരവാദികളോ അക്രമകാരികളോ അനീതിക്കാരോ ആകാനുള്ള വകുപ്പില്ല. അല്ലാഹുവിന്റെ അടിമകളായ നമുക്കറിയാം എല്ലാ മനുഷ്യരെയും സൃഷ്ട്ടിച്ചത് അല്ലാഹുവാണ്. മുസ്ലിമിനും അമുസ്ലിമിനും ഭക്ഷണവും വെള്ളവും ഓക്സിജനും നൽകുന്നവൻ അല്ലാഹുവാണ്. 

ആർക്കും കിഡ്നിയും ബ്രയിനും എല്ലാം നൽകുന്നവൻ അല്ലാഹുവാണ്. അല്ലാഹു ഈ ഭൂമിലോകത്ത് സൃഷ്ട്ടിച്ച സൃഷ്ട്ടികൾ അതിലൊന്നിനെയും ആക്രമിക്കാൻ പാടില്ല. ആരോടും വൈരാഗ്യവും വിദ്വേശ്യവും വെക്കാൻ പാടില്ല. അല്ലാഹു സുബ്ഹാനവാതആ ലയാണ് നമ്മെ എല്ലാവരെയും സൃഷ്ടിച്ചതും പോറ്റിവളർത്തികൊണ്ടിരിക്കുന്നവനും. ആ അല്ലാഹുവിന്റെ സർവ്വ സൃഷ്ട്ടികളോടും കാരുണ്ണ്യമുള്ളവരായിട്ടാണ് മനുഷ്യർ ജീവിക്കേണ്ടത്. അതുകൊണ്ടാണ് നബി(സ) 

ارحموا من في الأرض

ഭൂമിയിലുള്ളവർക്ക് കാരുണ്യം  ചെയ്യണം ,ഭൂമിയിലുള്ള ഇന്ന കക്ഷികൾക്ക് എന്ന് പഠിപ്പിച്ചിട്ടില്ല. 

يرحمكم من في السماء

ആകാശത്തിൽ ആധിപത്യമുള്ളവനായ അല്ലാഹു ഞിങ്ങൾക്കു കാരുണ്യം ചെയ്യും അല്ലെങ്കിൽ ആഘാശത്തിൽ അധിവസിക്കുന്നവാരായ മലക്കുകൾ  ഞിങ്ങള്ക്കു കാരുണ്യം ചെയ്യും. 

മലക്കുകൾ ഈ ഭൂമിയിലെ പ്രവർത്തനങ്ങൾ പലതും അല്ലാഹു ഏല്പിച്ചുകൊടുക്കുകയും നടത്തികൊണ്ടിരിക്കുയും ചെയ്യുന്ന, കാരുണ്യം ചെയ്യുന്ന ജോലി ചെയ്യുന്നവരാണ് മലക്കുകൾ. ഇസ്‌ലാം കാരുണ്ണ്യത്തിന്റെ മതമാണ്. സഹനത്തിന്റെയും സഹകരണത്തിന്റെയും മതമാണ്. ആ ഇസ്‌ലാമിനെ പലരും തെറ്റിദ്ധരിക്കും, എന്താണ് കാരണം?. ഇസ്‌ലാം അനുസരിച്ച് ജീവിക്കുന്നതിനു പകരം ഇസ്‌ലാമിനെക്കുറിച്ച് അറിവില്ലാതെ ഇനി അറിവുണ്ടെങ്കിൽ തന്നെ  കാര്യലാഭത്തിനുവേണ്ടി അറിവുകൾ മാറ്റിവെച്ച് ഇസ്‌ലാമേതര ജീവിതം നയിക്കുന്നവരായി മുസ്ലിംകളിൽ പലരും അധംപതിച്ചു പോകുന്നു. ഇതിനു പരിഹാരമുണ്ടാകണം. അതിന്റെ പരിഹാരമെന്താണ്?  

يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ ٱدْخُلُواْ فِى ٱلسِّلْمِ كَآفَّةً 

പരിപൂർണ്ണമായും നാം ഇസ്‌ലാമിൽ കടന്നു പ്രവേശിച്ചുകൊണ്ടു പ്രവർത്തിക്കണം. ഒരു പരിപൂർണ്ണ മുസ്ലിം ഇന്ത്യാ രാജ്യത്ത് ഇസ്‌ലാമിന്റെ വെളിച്ചവുമായി വന്ന മാലിക്‌ബ്‌നു ദീനാർ (റ) , മാലിക്‌ബ്‌നു ഹബീബ് (റ ),ശറഫുബ്നു  മാലിക് (റ ) അത്തരം മഹാന്മാർ ഇന്ത്യയിലേക്ക് വന്നപ്പോൾ ആ മഹാന്മാരെ സ്വീകരിക്കാൻ ഇവിടെ ഏതെങ്കിലും സങ്കടനയോ മഹല്ലുകളോ ഏതെങ്കിലും കമ്മിറ്റിയോ മദ്രസ്സാ കമ്മിറ്റിയോ ഇല്ല. ആരും സ്വീകരിക്കാനില്ലാത്ത സമയത്ത് ആയിരക്കണക്കിന് കിലോമീറ്ററുകൾ വെറും പായക്കപ്പലിൽ കേറി കാറ്റിന്റെ ഗതികൊണ്ട് മാത്രം ചലിക്കുന്ന കപ്പലിൽക്കേറി ഇന്നത്തത് പോലെയുള്ള ഇലക്ട്രിക്ക് സംവിധാനങ്ങളോ ഉപകരണങ്ങളോ ഒന്ന് ഇല്ലാത്ത കാലത്ത് ആ കപ്പലി തിരമാലകളോട് മല്ലടിച്ച് വന്ന് ഇവിടെ പരിശുദ്ധ ഇസ്‌ലാം ദീനിന്റെ ആശയം എത്തിച്ച മഹത്തുക്കളായ മുൻഗാമികൾ അവരെന്താണ് ചെയ്തത് ? ഇവിടെ വന്ന് ഒരു തീവൃവാദ പ്രസംഗം നടത്തിയതല്ല. ഇവിടെയുള്ള ആളുകളെ വന്ന് വാളുകൊണ്ടോ ബോംബുകൊണ്ടോ നേരിട്ടതല്ല, അവരിവിടെ വന്നു ശരിയായി മുസ്ലിമായി ജീവിച്ചു. പരിശുദ്ധ ഇസ്‌ലാമിന്റെ ഏറ്റവും വലിയ ദഅവത്ത്  ഏറ്റവും വലിയ പ്രബോധനം ഒരാൾ യഥാർത്ഥ മുസ്ലിമായി ജീവിക്കലാണ്. അങ്ങനെ ജീവിക്കുമ്പോൾ ആ ജീവിതം കണ്ടുകൊണ്ടാണ് മറ്റുള്ളവർ ഇസ്‌ലാമിലേക്ക് വന്നത്. ഇതിലേക്ക് തിരിച്ച് പോവുകയാണ്  മുസ്ലിം സമുദായം ഒന്നടങ്കം ചെയ്യേണ്ടത്.പരിപൂർണ്ണ മുസ്ലിമായി ജീവിക്കുക. പരിപൂർണ്ണ മുസ്ലിമായി ജീവിക്കുമ്പോൾ അവിടെ അനീതിയുടെ ഒരു കണികയും കാണൂല.

മഹാനായ  മുഹമ്മദ് റസൂലുല്ലാഹി സല്ലല്ലാഹു അലൈഹിവ സല്ലം അവിടന്ന്  ജീവിച്ച കാണിച്ചു തന്ന മാതൃക. ആ മാത്രകയിൽ ഉത്തരവാദിത്വ നിർവ്വഹണമുണ്ട് , എല്ലാവരോടും ഒരുപോലെ നീതിയുണ്ട് ,അവിടെ മുസ്ലിം അമുസ്ലിം വ്യത്യാസമില്ല. 


لَا يَنْهَاكُمُ اللَّهُ عَنِ الَّذِينَ لَمْ يُقَاتِلُوكُمْ فِي الدِّينِ وَلَمْ يُخْرِجُوكُمْ مِنْ دِيَارِكُمْ أَنْ تَبَرُّوهُمْ وَتُقْسِطُوا إِلَيْهِمْ ۚ إِنَّ اللَّهَ يُحِبُّ الْمُقْسِطِينَ

ഈ ആയത്തിൽ അല്ലാഹു തആല പഠിപ്പിക്കുന്നത്  അമുസ്ലിം സഹോദരന്മാർക്ക് നന്മ ചെയ്ത് കൊടുക്കണം ,അമുസ്ലിം സഹോദരന്മാരോട് നീതി ചെയ്യണം അത് അള്ളാഹു ഇഷ്ട്ടപ്പെടുന്ന കാര്യമാണ് എന്നാണു. അത് ആരാണ് ?  അപ്പോൾ ഞ്ഞിങ്ങൾ ചോദിക്കും ബദറും ഉഹുദുമൊക്കെ ഇവിടെ നടന്നിട്ടില്ലേ,അബൂ ജഹ്ൽ ഒരു അമുസ്ലിമായിരുന്നില്ലേ ? പക്ഷെ അദ്ദേഹം അമുസ്ലിമായി ജീവിക്കുകയാണ് ചെയ്തത് മറിച്ച് ,മുസ്ലിംകളെ കൊല്ലാനും മുസ്ലിംകളെ നശിപ്പിക്കാനും ഈ ഇസ്ലാമിക രാഷ്ട്രത്തെ നശിപ്പിക്കാനും ഇവിടെയുള്ള മുസ്ലിം അമുസ്ലിം വ്യത്യാസമന്നെ സർവ്വ ജനങ്ങളെയും കൊന്നെടുക്കാനുമാണ്. അദ്ദേഹത്തെ നേരിടൽ നീതി നിലനിൽക്കാൻ ആവശ്യമാണ് അതാണ് ബദ്ർ യുദ്ദം, അല്ലാതെ ഏതെങ്കിലും കക്ഷികൾ ഒരു സംഘടനയുണ്ടാക്കി നിയമം കയ്യിലെടുത്ത് ഭീകരം പ്രവർത്തനം നടത്തിയതല്ല ബദ്‌റും ഉഹുദുമൊന്നും. അങ്ങനെ ഒരു നിയമം കയ്യിലെടുക്കുക എന്ന പരിപാടി മുസ്ലിംകൾക്ക് പാടുള്ളതല്ല എന്നതാണ് ഇസ്‌ലാമിന്റെ നിയമം. അതുകൊണ്ടാണല്ലോ ഇമാമുൽ ഹർമൈൻ (റ) അവിടത്തെ ഗ്രൻഥത്തിൽ വിശദമായി രേഖപ്പെടുത്തിയതായി നമ്മൾക്കു കാണാൻ സാധിക്കും . ഫർള് കിഫയായ കുറെ കാര്യങ്ങൾ ഉണ്ട്, എന്ന് പറഞ്ഞാൽ മയ്യിത്ത് നിസ്കാരം അത് ഫർള്  കിഫയാണ് ,ഒരാൾ നിർവഹിച്ചാൽ മതി, എല്ലാരും നിർവഹിച്ചാൽ എല്ലാവര്ക്കും പുണ്യം ലഭിക്കും ,അതുപോലെ ഒരു സംഘം ആ സംഘത്തിനു ഒരാൾ വന്നു സലാം പറഞ്ഞാൽ ഒരാൾ സലാം മടക്കൽ നിര്ബന്ധമാണ് എല്ലാവരും മടക്കിയാൽ അവർക്കു പുണ്യം കിട്ടും. 

ഇങ്ങനെയുള്ള ഫർള് കിഫയായ സംഗതികൾ ഉണ്ട്. അതിൽപ്പെട്ട ഒന്നാണ് യുദ്ദം എന്ന് പറയുതുന്നത്. പക്ഷെ മറ്റുള്ള ഫർള് കിഫകൾ ചെയ്യാൻ ഒരു ഭരണാധികാരിയുടെ നേതൃത്വം ആവശ്യമില്ല. മയ്യിത്ത് നിസ്കരിക്കാൻ ഭരണാധികാരി വേണമെന്നില്ല അതുപോലെ സലാം മടക്കാൻ ഭരണാധികാരിവേണമെന്നില്ല.അതെ സമയത്ത്  

 موكول إلى الإمام

ഭരണാധികാരിയുടെ കീഴിൽ മാത്രം നിർവ്വഹികാനുള്ള ഫർള് കിഫയാണ് ബദ്ർ യുദ്ദം പോലുള്ള യുദ്ധങ്ങൾ എന്ന് ഇമാമൂൽ  ഹർമൈൻ (റ) അവിടത്തെ ഗിയാസുൽ ഉമം എന്ന ഗ്രൻഥത്തിൽ രേഖപ്പെടുത്തിയതായി കാണാം. ഞാനിത് പറഞ്ഞത് എന്തിനാണെന്ന് ചോദിച്ചാൽ നമ്മൾ പരിശുദ്ധ ദീനുൽ ഇസ്‌ലാമിന്റെ ആശയം. ആ ആശയം  നന്നായി ഉൾക്കൊള്ളുകയും എന്നിട്ട് ആ ആശയം മറ്റുള്ളവർക്ക് എത്തിച്ച് കൊടുക്കാൻ വേണ്ടി ശ്രമിക്കുകയുമാണ് നമ്മൾ ചെയ്യേണ്ടത്. ആ ശ്രമം നടത്തേണ്ടത് ആരെങ്കിലും നിർബന്ധിച്ചുകൊണ്ടോ ആരെയെങ്കിലും പ്രൊകോപിച്ചുകൊണ്ടോ അല്ല. 

നമ്മുടെ ജീവിതത്തിൽ ഇസ്‌ലാം പൂർണ്ണമായി പ്രകടിപ്പിക്കുക. നമ്മൾ കളവ് പറയാത്തവരാവുക, വഞ്ചിക്കാത്തവരാവുക, അവിടെയൊന്നും ഇസ്‌ലാം കളവ് പറയരുത് എന്ന് പറയുമ്പോൾ മുസ്ലിംകളോട് കളവു പറയരുത് എന്നല്ല പറഞ്ഞത്. ഒരാളോടും  കളവ് പറയരുത് എന്നാണു .ചതിക്കരുത് എന്ന് പറയുമ്പോൾ ആരെയും ചതിക്കരുത് എന്നാണു. അക്രമിക്കരുത് എന്ന് പറയുമ്പോൾ മുസ്ലിംകളെ മാത്രം അക്രമിക്കരുത് അങ്ങനെയല്ല  അക്രമമേ പാടില്ല എന്നാണു.  അനീതി കാണിക്കരുത് എന്ന് പറയുമ്പോൾ ആരോടും അനീതിക്കാണിക്കരുത് എന്നാണ്. ഇങ്ങനെ ഇസ്‌ലാമിന്റെ സുന്ദരമായ ആശയങ്ങൾ അത് ജീവിതത്തിൽ പകർത്തി ജീവിക്കുകയാണ് മുസ്ലിം ഉമ്മത്തി ചെയ്യേണ്ടത്. നമ്മുടെ യുവാക്കൾ ശരിയായ റൂട്ടിലൂടെ നീങ്ങണം.

.അൽഹംദുലില്ലാ യുവ പണ്ഡിതന്മാരാണ് ഇവിടെ ഇപ്പോൾ വിരുദം എടുത്ത് ഇറങ്ങുന്നവർ.നിങ്ങൾ നിങ്ങളുടെ സമപ്രായമായ യുവാക്കളെ സന്മാർഗ്ഗത്തിൽ കൊണ്ടുപോകേണ്ട ഉത്തരവാദിത്വമാണ് ഞ്ഞിങ്ങൾ ഏറ്റെടുത്തിട്ടുള്ളത്. ആ ഏറ്റെടുത്ത ഉത്തരവാദിത്വം നിർവ്വഹിക്കാൻ യുവാക്കളുമായി അടുക്കാൻ നോക്കണം. അവരെ അകറ്റാനല്ല നോക്കേണ്ടത്. അവരുമായി അടുക്കണം അവർക്കു ഇസ്‌ലാമിന്റെ ആശയങ്ങൾ നമ്മുടെ   ജീവിതത്തിൽ പകർത്തി നമ്മൾ കാണിച്ചുകൊടുക്കയും  അവരെ ഇസ്‌ലാമിന്റെ ആശയത്തിലേക്ക് കൊണ്ടുവരികയും വേണം. അങ്ങനെ വന്നാൽ ഒരിക്കലും 

وَلِلَّهِ الْعِزَّةُ وَلِرَسُولِهِ وَلِلْمُؤْمِنِينَ

എന്നും 

وَأَنتُمُ الْأَعْلَوْنَ إِن كُنتُم مُّؤْمِنِينَ

എന്നുമൊക്കെ ഖുർആൻ പറഞ്ഞ വാക്കുകൾ അള്ളാഹു സുബ്‌ഹാനവതആലാ ഇവിടെ പുലർത്താതിരിക്കില്ല.പക്ഷെ ഒരു കാര്യമുണ്ട്, .എന്താണ്? അല്ലാഹു നമ്മൾ തമ്മിലുള്ള കരാറാണ് അല്ലാഹുവിന്റെ ദീനാനുസരിച്ച് ജീവിക്കുക എന്നത്. 


أشهد أن لا إله إلا الله وأشهد أن محمدا رسول الله

എന്ന് നാവ് കൊണ്ട് പറഞ്ഞാൽ പോര.ആ ആദായം അംഗീകരിച്ചുകൊണ്ടുള്ള തക്‌വയോടുള്ള ജീവിതം വേണം. നമ്മൾ മാതൃകാ പുരുഷന്മാരാണ് ജീവിക്കുക, ആത്മീയ ബോധത്തോടു ജീവിക്കുക.അല്ലാഹും റസൂലും(സ) തങ്ങളും പഠിപ്പിച്ചത് പോലെ ജീവിക്കുക.എങ്കിൽ  

وَمَن يَتَوَكَّلْ عَلَى اللَّهِ فَهُوَ حَسْبُهُ

അള്ളാഹു സുബ്‌ഹാനവതആലാ നമുക്ക് എല്ലാത്തിനും മതിയായവനാണ്. അവന്റെ തീരുമാനമല്ലാതെ ഇവിടെ ഒന്നും നടക്കുന്നില്ല. 

بِيَدِهِ مَلَكُوتُ كُلِّ شَيْءٍ 

സർവ്വ രാഷ്ട്രങ്ങളും ,സൂര്യനും ചന്ദ്രനും, ആകാശവും ഭൂമിയും അവന്റെ അധികാരത്തിൽ മാത്രമാണ്.ആ അധികാരസ്ഥനായ റബ്ബ് നമുക്ക് അനുഗ്രഹം ചൊരിയണമെകിൽ നമ്മുടെ ഖൽബ് അല്ലാഹുവിലേക്ക് തിരിയണം.  അല്ലാഹുവിന്റെ കല്പന അനുസരിച്ച് നാം ജീവിക്കണം.




























Sunday 8 May 2022

ദുആ

 അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ. അല്ലാഹുമ്മ സ്വല്ലി വ സല്ലിം വ ബാരിക് അലാ സയ്യിദിനാ മുഹമ്മദിൻ വഅലാ ആലി വ അസ്വ്ഹാബി സയ്യിദിനാ മുഹമ്മദിൻ കമാ സ്വല്ലൈത വസല്ലംത അലാ ഇബ്റാഹീമ വഅലാ ആലി ഇബ്റാഹീമ ഫിൽ ആലമീന ഇന്നക ഹമീദുൻ മജീദ്.


അല്ലാഹുവേ, അറിഞ്ഞും അറിയാതെയും രഹസ്യവും പരസ്യവുമായി ഞങ്ങൾ ചെയ്തുപോയ എല്ലാ ദോഷങ്ങളും പൊറുത്ത് തരണം റഹ്മാനെ ഞങ്ങുടെ മാതാപിതാക്കൾ, ജ്യേഷ്ടാനുജന്മാർ, സഹോദരീ സഹോദരന്മാർ, ഭാര്യസന്താനങ്ങൾ, കൂട്ടുകുടുംബങ്ങൾ, ബന്ധുമിത്രാദികൾ, ദുആ വസ്വിയ്യത്ത് ചെയ്തവർ, ഞങ്ങൾ സ്നേഹിക്കുന്നവർ, ഞങ്ങളെ സ്നേഹിക്കുന്നവർ, ഞങ്ങളെ സഹായിച്ചവർ, ഇൽമ് പഠിപ്പിച്ച ഉസ്താദു മാർ, ഞങ്ങളുടെ കുടുംബത്തിൽ നിന്ന് മരിച്ച് പിരിഞ്ഞവർ, മുസ്ലിം സഹോദരി സഹോദരന്മാർ, എല്ലാവർക്കും നീ പൊറുത്ത് കൊടുക്കണം റഹ്മാനെ....


ഭാവിയിൽ എല്ലാതെറ്റുകളിൽ നിന്നും മാറിനിൽക്കാൻ തൗഫീഖ് നൽകണം അല്ലാഹുവേ... മഖ്ബൂലും മബ്റൂറുമായ ഹജ്ജും ഉംറയും തൃപ്തികരമായ സിയാറത്തും ചെയ്യാൻ ആവതാക്കണം റഹ്മാനേ.... സ്വർഗ്ഗം പ്രതിഫലമായി ലഭിക്കുന്ന ഹാജിമാരിൽ ഞങ്ങളെയും പെടുത്തണം റഹ്മാനേ.... ഞങ്ങളുടെ ദുആകൾ ഉത്തരം കിട്ടുന്നതാക്കിത്തരണമേ റബ്ബേ.... ഞങ്ങളുടെ അമലുകളിൽ വരുന്ന പോരായ്മകൾ പരിഹരിച്ചു തരണം റഹ്മാനേ... സ്വാലീഹീങ്ങളുടെ അമലുകളുടെ കൂടെ ഞങ്ങളുടെ അമലുകളും സ്വീകരിക്കണം റഹ്മാനേ.... ഹബീബായ നബിതങ്ങളുടെയും ഇബ്റാഹീം നബി(അ) ഇസ്മാഈൽ നബി(അ) | ഹാജറാ ബീവി(റ) മറ്റെല്ലാ അമ്പിയാക്കൾ ഔലിയാക്കൾ, ആരിഫീങ്ങൾ, ശുഹദാക്കൾ, എല്ലാവരുടെയും ബറക്കത്ത് കൊണ്ട് ഞങ്ങളെയും സ്വാലിഹീങ്ങളിൽ പെടുത്തണം റഹ്മാ നേ സ്വർഗ്ഗത്തിന്റെ ആളുകളാക്കണം റഹ്മാനേ.... നരകത്തിൽ നിന്ന് നീ കാക്കണം റഹ്മാനേ..

ഈമാനും തഖ്വയും ഏറ്റിത്തരണം റഹ്മാനേ.... മനസ്സ് നന്നാക്കിത്തരണം റഹ്മാനേ.... ഞങ്ങളുടെ ഹൃദയത്തിലുള്ള എല്ലാ ദുസ്വഭാവ ങ്ങളും ദുർചിന്തകളും മാറ്റിത്തരണം റഹ്മാനേ.... നിന്നെക്കുറിച്ചുള്ള ഓർമ്മകൾ നിലനിർത്തിത്തരണം റഹ്മാനേ.... ഈമാനിന്റെ പ്രകാശവും നിന്റെ മഹ്‌രിഫത്തും കൊണ്ട് ഞങ്ങളുടെ ഹൃദയങ്ങൾ പ്രകാശിപ്പിച്ചു തരണം റഹ്മാനേ.... ഈമാൻ നഷ്ടപ്പെട്ടു പോകുന്നതിനെ തൊട്ട് കാക്കണം റഹ്മാനേ... | ഈമാൻ ചോർന്ന് പോകുന്ന വാക്കുകളിൽ നിന്നും പ്രവർത്തികളിൽ നിന്നും ഞങ്ങളെയും മേൽപറയപ്പെട്ട മുഴുവൻ ആളുകളേയും കാക്കണം റബ്ബേ....


ഞങ്ങളെയും മക്കളെയും കുടുംബത്തെയും സന്താന പരമ്പര  ഖിയാമത്ത് നാൾ വരെയും സുന്നത്ത് ജമാഅത്തിൽ അടിയുറപ്പിച്ച് നിർത്തണം റഹ്മാനേ.... ബിദ്അത്തിന്റെ  കക്ഷികളിൽ നിന്ന് കാക്കണം റഹ് മാനേ.... അവരുടെ ശർറിൽ കുടുക്കല്ലെ റഹ്മാനേ.... വഴിപിഴച്ച് പോകുന്ന ഗതികേട് നൽകല്ലേ റഹമാനെ ... പിഴച്ച പാർട്ടികളുടെ ഇടങ്ങേറിൽ നിന്ന് ഞങ്ങളേയും നാടിനേയും യുവാക്കളെയും മുഴുവൻ മുസ്ലിംകളെയും നീ കാക്കണം റഹ്മാനേ.... ശത്രുക്കളുടെ ശർറിൽ നിന്ന് ഞങ്ങളെയും കുടും ബത്തേയും ദീനിസ്ഥാപനങ്ങളെയും നീ കാക്കണം അല്ലാഹ്..... സുന്നത്ത് ജമാഅത്തിനെയും അതിന്റെ നേതാക്കളെയും ആലിമീങ്ങളെയും നി ഇസ്സത്തിലാക്കണം റഹ്മാനേ...

അഭിവൃദ്ധിപ്പെടുത്തണം അല്ലാഹ്.... പുരോഗതി നൽകണം അല്ലാഹ്.... പരാജയപ്പെടുത്തല്ലെ അല്ലാഹ്.... ഞങ്ങളുടെ പരാജയം കണ്ട് ശത്രുക്കൾക്ക് സന്തോഷിക്കാൻ അവസരം നൽകല്ലെ റബ്ബേ.... ഇസ്ലാമിന്റെയും മുസ്ലിംകളുടെയും ശത്രുക്കളെ നീ പരാജയപ്പെ ടുത്തണം റഹ്മാനേ.... അവരെ നീ ചിന്നഭിന്നമാക്കണം റഹ്മാനേ.... അവരുടെ സംഘടിതശക്തി നീ ക്ഷയിപ്പിക്കണം റഹ്മാനേ.... ഞങ്ങളുടെ മേൽ അവർക്ക് നീ അധികാരം നൽകല്ലെ അല്ലാഹ്....


സാഹിരീങ്ങളുടെ സിഹ്റിൽ നിന്നും ചതിയന്മാരുടെ ചതിയിൽ നിന്നും കണ്ണേറിൽ നിന്നും അസൂയാലുക്കളുടെ അസൂയയിൽ നിന്നും ഏഷണിക്കാരുടെ ഏഷണിയിൽ നിന്നും മോഷ്ടാക്കളുടെയും, തെമ്മാടി കളുടെയും, വർഗ്ഗീയവാദികളുടെയും ശർറുകളിൽ നിന്നും ഞങ്ങളെയും കുടുംബത്തെയും സ്ഥാപനങ്ങളെയും ബന്ധപ്പെട്ട എല്ലാവരെയും നീ കാത്തുരക്ഷിക്കണം അല്ലാഹ്...


ഞങ്ങൾക്ക് നേരെ സിഹ്റ് ചെയ്യുന്നവരിലേക്ക് തന്നെ അതിനെ നീ തിരിച്ച് വിടണം അല്ലാഹ്.... സാധുക്കളായ ഞങ്ങളെ നീ രക്ഷിക്കണം അല്ലാഹ്.... ഞങ്ങളെ കുടുക്കാൻ കെണിവലകൾ ഒരുക്കുന്നവരുണ്ടെങ്കിൽ അവരെത്തന്നെ അതിൽ നീ കുടുക്കി ഞങ്ങളെ രക്ഷപ്പെടുത്തണം റഹ്മാനേ....


അർഹമുർറാഹിമീനായ അൽ മലികുൽ ജബ്ബാറായ രാജസയ്യിദായ റബ്ബേ.... ഞങ്ങളുടെ ഓരോരുത്തരുടെയും മനസ്സുകളിൽ ഒരുപാട് ഹലാലായ ഉദ്ധേശ്യങ്ങളുണ്ട്. എല്ലാം നീ പൂർത്തീകരിച്ചു തരണം റഹ്മാനേ....

ഞങ്ങളുടെ മാതാപിതാക്കൾ ഭാര്യഭർത്താക്കന്മാർ, മക്കൾ, ദുആ വസ്വിയ്യത് ചെയ്തവർ എല്ലാവരുടെയും ഹലാലായ മുറാദുകൾ ഹാസിലാക്കിത്തരണം റഹ്മാനേ.... സകല പ്രശ്നങ്ങളും പരിഹരിച്ചു തരണം റഹ്മാനേ.... ശാരീരികവും മാനസികവുമായി ഞങ്ങളനുഭവിക്കുന്ന എല്ലാ പ്രയാസങ്ങൾക്കും വളരെ പെട്ടെന്നൊരു പരിഹാരം കാണിച്ചു തരണം റഹ്മാനേ.... നിന്റെ പരീക്ഷണങ്ങൾ നേരിടാനുള്ള കഴിവ് ഞങ്ങൾക്കില്ല നാഥാ.... ഞങ്ങളുടെ ഈമാൻ നീ പരീക്ഷക്കല്ലെ റഹ്മാനേ..

ഞങ്ങളുടെയും അവരുടെയും ശാരീരികവും മാനസികവുമായ എല്ലാ രോഗങ്ങളും നീ സുഖപ്പെടുത്തണം റഹ്മാനേ.... രോഗശയ്യയിൽ കിടക്കുന്ന ഞങ്ങളുടെ മാതാപിതാക്കൾക്കും കുടുംബങ്ങൾക്കും നീ പൂർണ്ണ ആരോഗ്യം നൽകണം റഹ്മാനേ... സ്വന്തം കാര്യങ്ങൾ സ്വയം ചെയ്യാനുള്ള ആരോഗ്യം നൽകണേ റഹ്മാനേ.... ആശുപത്രിയിൽ കഴിയുന്ന രോഗികൾക്ക് ശിഫ നൽകണം റഹ്മാനേ....

അപകടം പറ്റിക്കിടക്കുന്ന സഹോദരീസഹോദരന്മാർക്കും പെട്ടെന്ന് സുഖം നൽകണേ റബ്ബേ..

മാറാവ്യാതി രോഗങ്ങളെ തൊട്ട് കാത്ത് രക്ഷിക്കണം റബ്ബേ.... ക്യാൻസർ, ഹാർട്ട് അറ്റാക്ക്, മുതലായ മാരകരോഗങ്ങൾ തരല്ലേ അല്ലാഹ്.... ഞങ്ങൾക്കും ഞങ്ങളുമായി ബന്ധപ്പെട്ടവർക്കും നൽകരുതേ അല്ലാഹ്.... ഓപ്പറേഷൻ വേണ്ടിവരുന്ന രോഗങ്ങളെ തൊട്ട് കാക്കണേ റഹ്മാനേ....

എല്ലാവിധ ആഫത്തു മുസ്വീബത്തുകളിൽ നിന്നും കാക്കണം റഹ്മാനേ....

കാലവിപത്തുകളിൽ പെടുത്തല്ലേ റഹ്മാനേ.... വാഹനാപകടങ്ങളെ തൊട്ട് ഞങ്ങളെയും അവരെയും കാക്കണം റഹ്മാനേ.... വാഹനങ്ങ ളിൽ ജോലി ചെയ്യുന്നവരും സഞ്ചരിക്കുന്നവരുമായ ഞങ്ങളെയെല്ലാം നീ യാതൊരപകടത്തിലും പെടുത്തല്ലെ റഹ്മാനേ.... നിന്റെ അമ്പിയാക്കൾ ഔലിയാക്കളുടെ കാവൽ നൽകണം റഹ്മാനേ.... എല്ലാ ഫിത്നകളിൽ നിന്നും ഫസാദിൽ നിന്നും ഞങ്ങളെല്ലാം നീ സലാമത്താക്കണം അല്ലാഹ്.... പരസ്പരസ്നേഹവും ഐക്യവും ഞങ്ങൾക്കിടയിൽ നില നിർത്തിത്തരണം റഹ്മാനേ.... എല്ലാവിധ അനൈക്യത്തെ തൊട്ടും ഛിദ്രതയെ തൊട്ടും കാക്കണം റഹ്മാനേ.... ഞങ്ങളുടെ കുടുംബത്തിലും, സമൂഹത്തിലും, സമുദായത്തിലും നീ ഐക്യം പ്രധാനം ചെയ്യണം റഹ്മാനേ.... സന്തോഷപ്രദമായ കുടുംബജീവിതം നൽകണം റഹ്മാനേ... സ്നേഹസമൃദ്ധമായ ദാമ്പത്യ ജീവിതം പ്രദാനം ചെയ്യണം റഹ്മാനേ.... ഭാര്യഭർത്താക്കന്മാർക്കിടയിൽ പിരിപൂർണ്ണ സ്നേഹവും ഐക്യവും വിട്ടുവീഴ്ചാ മനസ്ഥിതിയും നൽകണം റഹ്മാനേ.... കുടുംബ കലഹത്തെ തൊട്ട് ഞങ്ങളെയെല്ലാം കാത്ത് രക്ഷിക്കണം  റഹ്മാനേ.... ഇസ്ലാമികമായ സംസ്കാരവും ആദർശവും ചുറ്റുപാടും ഞങ്ങളുടെ കുടുംബങ്ങളിൽ നീ നിലനിർത്തണം റഹ്മാനേ.

ഞങ്ങളുടെ യുവാക്കളെ നീ ദീനിന്റെ യുവാക്കളാക്കണം റഹ്മാനേ.... സഹോദരിമാരെയും പെൺമക്കളെയും ഭാര്യമാരെയും സ്വാലിഹാത്തുകളിൽ പെടുത്തണം റഹ്മാനേ.... ഭർത്താവിന്റെ ദുസ്വഭാവം കൊണ്ട് കഷ്ട പ്പെടുന്ന ഭാര്യമാർക്ക് നീ സമാധാനം നൽകണം അല്ലാഹ്.... ദുസ്വഭാവികളായ ഭാര്യമാരുടെ സ്വഭാവം നന്നാക്കി കൊടുക്കണം അല്ലാഹ്.... ഞങ്ങ ളെ പറ്റി അപവാദം പറയുന്നവർക്കും ഉപദ്രവിക്കുന്നവർക്കും നീ നല്ല ബുദ്ധി നൽകണം റഹ്മാനേ.... അല്ലാത്ത പക്ഷം അവരുടെ ബുദ്ധിമുട്ടിൽ നിന്ന് ഞങ്ങളെ കാക്കണം റഹ്മാനേ....


ഞങ്ങൾക്ക് നീ നൽകിയ മക്കളെ സ്വാലിഹീങ്ങളാക്കി തരണം റഹ്മാനേ.... മക്കളില്ലാത്തവർക്ക് സൽസ്വഭാവികളായ മക്കളെ നൽകണം അല്ലാഹ്.... ദുൻയാവിലും പരലോകത്തും ഞങ്ങളുടെ കണ്ണിന് കൺകുളിർമയേകുന്ന മക്കളെ തരണം റഹ്മാനേ.... ഞങ്ങളുടെ അഭിമാനം നഷ്ടപ്പെടു ത്തുന്ന മക്കളെ നൽകല്ലെ റഹ്മാനേ.... ചീത്തകൂട്ടുകെട്ടുകളിൽ നിന്നും സന്താനങ്ങളെ നീ കാക്കണം റഹ്മാനേ.... ഞങ്ങൾക്കും കുടുംബത്തിനും സമുദായത്തിനും ദുനിയാവിലും ആഖിറത്തിലും ഉപകരിക്കുന്ന മക്കളായി ഞങ്ങളുടെ സന്താനങ്ങളെ നീ മാറ്റണം റഹ്മാനേ.... ധാർമ്മിക ബോധമുള്ളവരാക്കണം റഹ്മാനേ.... അവരുടെ പഠനത്തിൽ നീ പുരോഗതി നൽകണം റഹ്മാനേ... ബുദ്ധിശക്തിയും, ഓർമശക്ത വർദ്ധിപ്പിച്ചു കൊടുക്കണം റഹ്മാനേ... പരീക്ഷകളിലും ഉന്നത വിജയം നൽകണെ റഹ്മാനേ.... ഇഹത്തിലും പരത്തിലും ഉപകരിക്കുന്ന അറിവുകൾ ധാരാളം നൽകണം അല്ലാഹ്...


ജോലിയില്ലാത്തവർക്ക് ഖൈറായ ജോലി നൽകണം അല്ലാഹ്.... ജോലി ചെയ്തിട്ടും ശമ്പളം ലഭിക്കാത്തവരുണ്ടെങ്കിൽ അവരുടെ അറബികൾക്ക് നല്ല മനസ്സു നൽകണം റഹ്മാനെ... ഹലാലായ സമ്പാദ്യം കൊണ്ട് കുടുംബം പുലർത്താൻ നീ അവരെ സഹായിക്കണം റബ്ബേ ... വീടില്ലാത്ത വർക്ക് യോജിച്ച വീട് നൽകണം റഹ്മാനെ.... വീടിന്റെ പണി തുടങ്ങിയ വർക്ക് വേഗം പൂർത്തീകരിച്ചു കൊടുക്കണം റഹ്മാനെ....


ഞങ്ങളുടെ വീടുകളിൽ മാതാപിതാക്കളെ ശുശ്രൂഷിക്കുകയും മക്കളെ പരിപാലിക്കുകയും വീടും സമ്പത്തും അവരുടെ ശരീരവും കാത്തു സൂക്ഷിക്കുകയും ചെയ്യുന്ന ഞങ്ങളുടെ പ്രിയപ്പെട്ട ഭാര്യമാർക്ക് നീ അർഹമായ പ്രതിഫലം നൽകണം റഹ്മാനെ... അവരുടെ മനസ്സിൽ സന്തോഷം നൽകണം റഹ്മാനെ എല്ലാ പ്രയാസങ്ങളും തീർത്ത് കൊടുക്കണം റഹ്മാനെ ഉദ്ദേശിക്കുന്ന സമയത്ത് നാട്ടിലെത്തി സന്തോഷത്തോടെ കുടുംബജീവിതം നയിക്കാൻ ഞങ്ങൾക്ക് നീ തൗഫീഖ് തരണം റഹ്മാനെ.... ഞങ്ങൾ മരിച്ചാൽ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന കൂറെ മുഅ്മിനീങ്ങളെ ഞങ്ങൾക്ക് നീ സുഹൃത്തുക്കളാക്കി തരണം റഹ്മാനേ....


അല്ലാഹുവേ... പെട്ടെന്നുള്ള മരണത്തെ തൊട്ട് ഞങ്ങളെ നീ കാക്കണം റഹ്മാനെ കുഴഞ്ഞു വീണ്  മരിച്ചുപോകുന്ന ഗതികേട് നൽകല്ലേ  റഹ്മാനെ.... ഞങ്ങളുടെ ബാധ്യതകളെല്ലാം മരണത്തിന് മുമ്പ് നിറവേറ്റാനുള്ള മാർഗ്ഗം എളുപ്പമാക്കി തരണം റഹ്മാനെ.... ഖൈറിന്റെ വാതിലുകൾ തുറന്ന് തരണം റഹ്മാനെ കടത്തോട് കൂടി ഞങ്ങളെയാരെയും നീ മരിപ്പിക്കരുത് റഹ്മാനെ... സാമ്പത്തിക പരാധീനത കൊണ്ട് കഷ്ടപ്പെടുന്നവർക്ക് സാമ്പത്തിക ഭദ്രത നൽകണം റഹ്മാനെ കുഫ്രിയ്യ ത്തിലെത്തിക്കുന്ന ദാരിദ്ര്യം നൽകല്ലേ  അല്ലാഹ്..... നിന്നെ മറന്ന് പോകുന്ന ഐശ്വര്യവും നൽകല്ലേ  അല്ലാഹ്..... നിന്റെ പൊരുത്തത്തിലായി ഞങ്ങൾക്കെല്ലാം നീ ദീർഘായുസ്സ് നൽകണം റഹ്മാനെ... നല്ല കാര്യങ്ങൾ ഒരുപാട് ചെയ്യാനുള്ള അവസരങ്ങൾ നൽകണം റഹ്മാനെ.... അതിനു ള്ള ആരോഗ്യവും സന്മനസ്സും നൽകണം റഹ്മാനെ... വിവാഹപ്രായമെത്തിയ പെൺമക്കൾക്കും സഹോദരിമാർക്കും സ്വാലിഹീങ്ങളായ ഭർത്താക്കന്മാരെ നൽകണം റഹ്മാനെ അവരെ കെട്ടിച്ചയക്കാനുള്ള സാമ്പ ത്തിക മാർഗ്ഗവും എളുപ്പമാക്കി തരണം റബ്ബേ.... ഞങ്ങൾ കെട്ടിച്ചയച്ച മക്കൾക്ക് അവരുടെ ഭർത്താക്കന്മാരുടെ കൂടെ | സുഖജീവിതം നൽകണം റഹ്മാനെ.. വല്ല വിഷമങ്ങളും ഉണ്ടെങ്കിൽ റാഹത്താക്കി കൊടുക്കണം റഹ്മാനെ....


ഗർഭിണികളായ ഭാര്യമാർക്കും, മക്കൾക്കും, മരുമക്കൾക്കുമെല്ലാം സുഖപ്രസവം നൽകണം റഹ്മാനെ യാതൊരു അപകടത്തിലും പ്രയാസത്തിലും പെടാതെ സ്വാലിഹായ മക്കളെ പ്രസവിക്കാൻ തൗഫീഖ് നൽകണം റഹ്മാനെ.... ഓപ്പറേഷൻ നടത്തേണ്ടി വരുന്ന അവസ്ഥ നൽകല്ലേ  അല്ലാഹ്.... കുഞ്ഞുങ്ങൾക്ക് അംഗവൈകല്യം നൽകല്ലേ  അല്ലാഹ്....


ഞങ്ങൾക്ക് നീ നൽകിയ ജോലിയിലും, | സമ്പത്തിലും, സന്താന ങ്ങളിലും, ഭാര്യമാരിലും, ഭർത്താക്കന്മാരിലും, കച്ചവടത്തിലും, ബിസിനസ്സുകളിലും, കുടുംബത്തിലും, വീട്ടിലും, വാഹനത്തിലും, മറ്റെല്ലാ അനുഗ്രഹത്തിലും ഖൈറും ബറകത്തും ഏറ്റിത്തരണം റഹ്മാനെ.. റഹ്മത്തിന്റെ വാതിലുകൾ ഞങ്ങൾക്ക് നീ തുറന്ന് തരണം റഹ്മാനെ... ഞങ്ങളെ നീ കൈവെടിയല്ലെ റഹ്മാനെ നീ മാത്രമാണ്   ഞങ്ങളുടെ പ്രതീക്ഷ. നിന്നിലേക്ക് മാത്രം  ഞങ്ങൾ അഭയം തേടുന്നത്. നീ ഞങ്ങളെ ആട്ടിയോടിക്കല്ലെ റഹ്മാനെ... നീ കൈവെടിഞ്ഞാൽ ഞങ്ങൾക്കഭയം തരാൻ മറ്റാരുമില്ല അല്ലാഹ്....


ഈ സാധുക്കളായ ഞങ്ങളെ നീ ഏറ്റെടുക്കണം റഹ്മാനെ.... വളരെ റാഹത്തോടെ അമലുകൾ പൂർത്തിയാക്കാൻ തൗഫീഖ് തരണം റഹ്മാനെ ദീർഘകാലം നിന്റെ ഇബാദത്തിലായി അഭിമാനത്തോടെ ജീവിക്കാൻ തൗഫീഖ് നൽകണം റഹ്മാനെ.... അഭിമാനം നഷ്ടപ്പെടുന്ന അവസ്ഥ നൽകല്ലെ  അല്ലാഹ്.... ഈമാനും, തഖ് വയും , ആഫിയത്തും, ഇസ്സ ത്തും നിലനിർത്തണം റഹമാനെ .


അവസാനം ഞങ്ങൾ മരിക്കുമ്പോൾ പൂർണ്ണ ഈമാൻ നൽകി അനുഗ്രഹിക്കണം റഹ്മാനെ.... ആഖിബത്ത് നന്നാക്കി തരണം റബ്ബേ..... ഉച്ചത്തിൽ കലിമ ചൊല്ലി സ്വർഗത്തിന്റെ ഫോട്ടോ കണ്ട് സന്തോഷത്തോടെയുള്ള മരണം നൽകണം റഹ്മാനെ.... ഖബറിന്റെ ശിക്ഷയിൽ നിന്നും കാക്കണം റഹ്മാനെ ഖബറിനകത്തിട്ട് ഞങ്ങളെ ഇടുക്കിക്കളയല്ലെ റബ്ബേ ... ഖബറിൽ മുൻകർ നകീറിന്റെ ചോദ്യങ്ങൾക്ക് നിർഭയം ഉത്തരം പറയാൻ തൗഫീഖ് താ അല്ലാഹ്..... നന്മതിന്മകൾ എഴുതപ്പെട്ട ഏടുകൾ നൽകപ്പെടുന്ന സമയത്ത് ഞങ്ങളുടെ വലത്തേ കയ്യിൽ നൽകണം അല്ലാ ഹ്.... വിചാരണയില്ലാതെ സ്വർഗത്തിൽ കടക്കുന്നവരിൽ പെടുത്തണം  റബ്ബേ ..... സ്വിറാത്വ് പാലം മിന്നൽ വേഗതയിൽ കടക്കാൻ തുണക്കണം റഹ്മാനെ

എല്ലാവരും ബേജാറാവുന്ന മഹ്ശറയിലെ കഠിനമായ ചൂടിൽ നിന്നും അർശിന്റെ തണൽ കൊണ്ട് ഞങ്ങളെ നീ രക്ഷിക്കണം റഹ്മാനെ....

ഹബീബായ നബിയുടെ ശഫാഅത്തിൽ ഞങ്ങളെയെല്ലാം പെടുത്തണം റഹ്മാനെ.. അവിടുന്ന് മുക്കിക്കൊടുക്കുന്ന ഹൗളുൽ കൗസർ ഞങ്ങൾക്കും കുടിപ്പിക്കണം അല്ലാഹ് .

ഞങ്ങളിൽ നിന്ന് മരിച്ചുപോയ ഞങ്ങളുടെ മാതാപിതാക്കൾ, ഉസ്താദുമാർ, സഹോദരസഹോദരിമാർ, ഭാര്യമാർ, ഭർത്താക്കന്മാർ, മക്കൾ, കുടുംബങ്ങൾ, ദുആ വസ്വിയ്യത്ത് ചെയ്തവർ മുതലായ എല്ലാവരുടെയും ഖബറുകൾ നീ സ്വർഗമാക്കി കൊടുക്കണം റഹ്മാനെ..വല്ല ശിക്ഷയും അവർ അനുഭവിക്കുന്നുണ്ടെങ്കിൽ ഈ സമയം തന്നെ നീ അവർക്ക് മോചനം നൽകണം റഹ്മാനെ.... ഞങ്ങളെയും അവരെയും ഞങ്ങൾ എണ്ണി പറഞ്ഞവരെയും നിന്റെ ഹബീബായ നബിതങ്ങളോടൊന്നിച്ച് സ്വർഗത്തിൽ ഒരുമിച്ച് കൂട്ടണം റഹ്മാനെ നിന്റെ മുകർറമായ ദാത്ത് കണ്ട് നിർവൃതി അടയാൻ ഞങ്ങൾക്ക് നീ തൗഫീഖ് നൽകണം റഹ്മാനേ....


ആമീൻ ബിറഹ്മതിക യാ അർഹമർറാഹിമീൻ.



Wednesday 16 March 2022

 വളരെ വിചിത്രമായ ഒരു വിധിയാണ് ഇന്നലെ കർണാടകം ഹൈകോടതിയിൽനിന്നുണ്ടായിട്ടുള്ളത്. അതായത് മുസ്ലീമീങ്ങൾക്കു തലമറക്കൽ ഹിജാബ് ധരിക്കുകയെന്നത് അനിവാര്യമല്ലാത്തൊരു നിയമമാണ് എന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്.കർമ്മശാസ്ത്രപരമായി നാല് റൂട്ടുകളാണ് ഇസ്‌ലാമിലുള്ളത്. ഈ നാല് റൂട്ടുകളും നാല് മഴ്ഹബുകളും ഒരേ വാക്കിൽ പറയുന്നതാണ് സ്ത്രീകൾക്ക് ഹിജാബ് അനിവാര്യമാണ് എന്നത്. അതായത് ഇന്ത്യയുടെ ആർട്ടിക്കിൾ 25- ൽ അനിവാര്യമായ മത നിയമങ്ങൾ പാലിക്കാൻ ഇന്ത്യൻ ഭരണഘടന അനുവദിക്കുന്നുണ്ട്. അവിടെയാണ് കോടതി കണ്ടെത്തിയിരിക്കുന്നത് ഇത് അനിവാര്യമായ മുസ്‍ലിമീങ്ങളുടെ ഒരു മത നിയമമല്ല എന്നതാണ് പറഞ്ഞിരിക്കുന്നത്. ഇത് ശുദ്ധമായ ഒരു അസംബന്ധമാണ്. എന്തുകൊണ്ടെന്നുവെച്ചാൽ മതപരമായി നിയമം പറയേണ്ടത് അത് മത വിശ്വാസികളാണ്.പരിശുദ്ധമായ ഖുറാനി അങ്ങനെ പറഞ്ഞിട്ടില്ല എന്ന് ഒരു സ്റ്റേറ്റ്മെന്റാണ്  ആണ് അതിനു കാരണമായി പറഞ്ഞിട്ടുള്ളത്. 


എല്ലാ അഡിഷണമായിട്ടുള്ള നിയമങ്ങളും ഒരു പക്ഷെ ഖുർആനിൽ പറഞ്ഞുകൊള്ളണമെന്നില്ല. അതേസമയത്ത് ഖുർആനിൽ എല്ലാത്തിന്റെയും  ഖുർആനിലും ഹദീസിലും ബേസിക് പ്രിൻസിപ്പുകൾ എല്ലാം പറഞ്ഞിട്ടുണ്ട്.ആ ബേസിക് പ്രിൻസിപ്പിളിനെ വ്യാഗ്യാനിക്കുന്നതാണ് മത ഗ്രൻഥങ്ങൾ എന്ന് പറയുന്നത്. ഈ മത ഗ്രൻഥങ്ങളിലൂടെയാണ് യഥാർത്ഥത്തിൽ ഇസ്‌ലാമിൽ ഏതാണ് അനിവാര്യമായ കാര്യങ്ങൾ അതായത് ഇസ്‌ലാമിൽ വാജിബായത് നിർബന്ധമായത് എന്ന് പറയും. ഇതാണ് മതത്തിൽ അനിവാര്യമായ കാര്യങ്ങൾ. അനിവാര്യമല്ലാത്തതാണ് സുന്നത്തായ കാര്യങ്ങൾ. അതായത് അങ്ങനെ ചെയ്യുന്നതിൽ വലിയ പുണ്ണ്യമുണ്ട് പക്ഷെ അനിവാര്യമല്ലാ എന്നർത്ഥം. അതേസമയത്ത് വാജിബായ കാര്യങ്ങൾ കണ്ടുപിടിക്കാൻ ഒരിക്കലും തന്നെ പരിശുദ്ധമായ ഖുർആനിനെ മാത്രം അടിസ്ഥാനപ്പെടുത്തിയാൽ കഴിയില്ല. ഇനി ഹദീസുകളിൽ പോയാലും പലപ്പോഴും അവിടെ നമുക്ക് ബേസിക് പ്രിൻസിപ്പുകളാണ് പലവിഷയത്തിലും കാണാൻ കഴിയുക. 

അതേസമയത്ത് ചില ശാഖാപരമായ വിഷയങ്ങൾക്ക് ഖുർആനിലും ഹദീസിലും പരാമർശിച്ചിട്ടുണ്ടാകും.പക്ഷെ എല്ലാ വിഷയങ്ങളിലും തീരുമാനം ഒരുപക്ഷെ ഖുർആനിലോ ഹദീസിലോ നേരിട്ട് നമുക്ക് കണ്ടെത്താൻ കഴിയില്ല. ഇപ്പോൾ നിസ്കാരം. നിസ്കാരത്തിന്റെ രൂപം കൃത്യമായി നമുക്ക് ഖുർആനിലൂടെ കണ്ടെത്താൻ കഴിയില്ല, അത് ഹദീസുകളുംകൂടി  ആശ്രയിക്കണം. മാത്രവുമല്ല നിസ്കാരത്തിന്റെ പൂർണ്ണമായ രൂപം മനസ്സിലാക്കണമെങ്കിൽ ആ ഹദീസുകൾ വിശദീകരിച്ച പണ്ഡിതന്മാരുടെ ഗ്രൻഥങ്ങളും  കൂടെ മനസ്സിലാക്കേണ്ടതുണ്ട്.

ഇത് ഇസ്‌ലാമിൽ മാത്രമല്ല. നമ്മുടെ ഇന്ത്യയുടെ ഭരണഘടനയാണെങ്കിലും അതിന്റെ ഒരു ആർട്ടിക്കിൾ അതിന്റെ ഒരു പൊതുവായിട്ടുള്ള ഭരണഘടന, ആ ഭരണഘടനയ്‌ക്ക്‌  ഒരുപാട് വ്യാഗ്യാനങ്ങളുണ്ട്. ഭരണഘടന  വ്യാഗ്യാനിക്കാൻ യോഗ്യതയുള്ള ആളുകൾ അഡ്വക്കേറ്റുമാർ, അങ്ങനെയുള്ള ആളുകളാണ് നമ്മുടെ ഭരണഘടനയെ വ്യാഗ്യാനിക്കേണ്ടത്. അവരുടെ വ്യാഗ്യാനങ്ങളാണ് കോടതി പരിഗണിക്കുന്നത്. അങ്ങനെയാണല്ലോ ഒരു വിഷയത്തിൽ വിധി വരുന്നത്.എന്നാൽ ഇതേ രൂപത്തിൽ തന്നെ മതനിയമങ്ങളെയും സമീപിക്കാൻ നമുക്ക് കഴിയണം. അതായത് മത ഗ്രൻഥങ്ങൾ ഖുർആനും സുന്നത്തും ഇതിനെ സ്‌പ്ലൈൻ ചെയ്യുന്നത് അല്ലെങ്കിൽ അതിന്റെ ഇന്റർപ്രറ്റേഷൻ അത് നൽകുന്നത് മതഗ്രൻഥങ്ങളാണ്. ആ ഗ്രൻഥങ്ങളിൽനിന്ന് മാത്രമേ ഇസ്‌ലാമിന്റെ അനിവാര്യമായ കാര്യമാണോ അല്ലയോ എന്ന് മനസ്സിലാക്കാൻ കഴിയുകയുള്ളു. 

ഏതെങ്കിലും ഒരു ടൗണിൽ ഒരു LDF കാരൻ അല്ലെങ്കിൽ ഒരു UDF ക്കാരൻ കോഗ്രസുകാരൻ അല്ലെങ്കിൽ bjp ക്കാരൻ സമ്മേളനം നടത്തുമ്പോൾ ബിജെപിക്കാരന് സമ്മേളനം നടത്താൻ ഭരണഘടനയിൽ തെരഞ്ഞിട്ട് കാണുന്നില്ല അല്ലെങ്കിൽ ഇവിടെ ലീഗുകാർക്കു സമ്മേളനം നടത്താൻ അനുവദനീയമാണ് എന്ന് ഭരണഘടനാ കാണുന്നില്ല എന്ന് പറയുന്ന മൗഢ്യമാണ്. നേരെമറിച്ച് അത് ഏതെങ്കിലും ഒരു പ്രിസിപ്പിളിൻ ഉള്ളിൽ അല്ലെങ്കിൽ ഒരു ഭരണഘടന നിയമത്തിന്റെ ഉള്ളിൽ അത് വരുന്നുണ്ടോ എന്ന് വ്യാഗ്യാനിക്കുകയും അത് തട്ടിച്ച് നോക്കി മനസ്സിലാക്കുകയുമാണ് ചെയ്യേണ്ടത്. അതല്ലാതെ നേരിട്ട് ഖുർആനിൽ കാണുന്നില്ല എന്ന് പറയുന്നതിൽ അർത്ഥമില്ല. 

യഥാർത്ഥത്തിൽ ഇതിന്റെ ഏറ്റവും വലിയ ഉത്തരവാദികൾ തന്നെ നമ്മുടെ കേരളത്തിലെ സലഫികൾ എന്നോ വഹാബികൾ എന്നോ പറയുന്ന ആളുകളാണ്. അവരുടെ ഭാഗത്തുള്ള തെറ്റായ പ്രചരണങ്ങളാണ്  യഥാർത്ഥത്തിൽ കോടതിയിൽ ആയാലും അല്ലെങ്കിൽ പലതലങ്ങളിലും മുസ്ലിമീങ്ങൾക്കു വലിയ തിരിച്ചടി നേടുന്നത്, കാരണം മുജാഹിതുകളായ അല്ലെങ്കിൽ സലഫികളായ,വഹാബികളായ ഏത് പ്രവർത്തകരോടും ഞ്ഞിങ്ങൾ ചോദിച്ചു നോക്കൂ മതഗ്രൻഥങ്ങൾ  പറയുമ്പോൾ പാല കിതാബുകൾ അല്ലെങ്കിൽ ബാറോലകൾ എന്നൊക്കെ പറഞ്ഞു തള്ളും, ഖുർആനിലുണ്ടോ ഹദീസുകളിലുണ്ടോ എന്ന ചോദ്യങ്ങളാണ് അവർ ഉന്നയിക്കാറുള്ളത്. ഈ ഒരു അവസ്ഥയിലേക്ക് നമ്മുടെ കോടതി പോകുമ്പോൾ പല ഇസ്‌ലാമിന്റെ നിയമങ്ങളും നമുക്ക് കണ്ടെത്താൻ പ്രയാസമാകും, ഖുർആനിൽ നമുക്ക് കണ്ടെത്താൻ കഴിയാത്ത കാര്യങ്ങൾ ഉണ്ടാകും, പക്ഷെ ഈ നിയമങ്ങളെയൊക്കെ ഖുർആനിന്റെ അടിസ്ഥാനത്തിൽ അതായത് ബേസിക് പ്രിൻസിപ്പിളിൽ നിന്ന് നമുക്ക് വായിച്ച് അത് വിശദീകരിച്ചു മനസ്സിലാക്കാൻ കഴിയും. പക്ഷെ ആ വിശദീകരണം മനസ്സിലാക്കേണ്ടത് കഴിവുറ്റ അതായത് നമ്മുടെ ഭരണഘടന വിശദീകരിക്കുന്നത് അഡ്വക്കേറ്റ്മാരാണ് നമ്മുടെ ഇന്ത്യയുടെ നിയമപ്രകാരം യോഗ്യതയുള്ള ആളുകളാണ് എങ്കിൽ ഇവിടെ മതപരമായി മുജ്‌തഹിദുകൾ എന്നൊക്കെ പറയും. അവരുടെ വിശദീകരണങ്ങളിൽനിന്നാണ് കാര്യങ്ങൾ നമ്മൾ മനസ്സിലാക്കേണ്ടത്.


എന്നാൽ ഈ കാര്യങ്ങളൊക്കെ അതായത് നമ്മുടെ ഭരണഘടന ഇങ്ങനെയുള്ള ആളുകൾ വിശദീകരിക്കണം ആ വിശദീകരണമാണ്‌ ഭരണഘടന അല്ലെങ്കിൽ നമ്മുടെ കോടതികൾ മാനിക്കേണ്ടത് എന്ന് അവര് ഉൾകൊള്ളുമ്പോൾ തന്നെ മതനിയമങ്ങളിലേക്കു വരുമ്പോൾ രണ്ട് രീതികൾ സ്വീകരിക്കുന്നത് ശരിയല്ല. ഇവിടെ കോടതിപറയുന്നു ഇസ്‌ലാം കാര്യം അഞ്ച് കാര്യങ്ങളാണ് അടിസ്ഥാനപരമായി മുസ്ലിമീങ്ങൾ   വർത്തിക്കേണ്ടത് എന്നാണു. അതിനു ചില ഹദീസുകൾ ഉണ്ട്, എന്നാൽ ഈ അഞ്ച് കാര്യങ്ങളെയും ഖുർആനിൽ നിന്ന് അഞ്ചായി അത് ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളാണ് എന്ന് പറഞ്ഞു നമുക്ക് കാണാൻ കഴിയില്ല. എന്നാൽ അത്തരത്തിലുള്ള പ്രയോഗങ്ങൾ ഹദീസിൽ കാണാം പക്ഷെ ആ ഹദീസിൽ തന്നെ ശുദ്ദിയെക്കുറിച്ച് ലിശ്ഫുൽ ഈമാൻ എന്ന് കാണാം.അതായത് ഈമാൻ വിശ്വാസത്തിന്റെ പകുതിയാണ് ശുദ്ദിയെന്ന് കാണാം, അതുപോലെ ക്ഷമ എന്ന് പറയുന്നത് വിശ്വാസത്തിന്റെ പകുതിയാണ് എന്ന് കാണാം. അപ്പോൾ ഇങ്ങനെയുള്ള ധാരാളം പ്രയോഗങ്ങൾ ഹദീസുകളിൽ കാണാം. ഒരു അഞ്ച് കാര്യങ്ങൾക്കു മാത്രമല്ല പലവിഷയങ്ങളിലും ഇത്തരം പ്രയോഗങ്ങൾ നടത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഖുർആനും ഹദീസും പലപ്പോഴും പണ്ഡിതന്മാർ ഇസ്‌ലാമിന്റെ ബേസിക് പ്രിൻസിപ്പിളായിട്ടാണ് അതിനെ കാണാറുള്ളത്. അതുവെച്ചുകൊണ്ടു വിശദീകരിക്കുകയാണ് ചെയ്യാറുള്ളത്. ആ വിശദീകരണങ്ങളാണ് കർമ്മശാസ്ത്ര ഗ്രൻഥങ്ങളായിട്ട് ഇന്ന് നിലവിൽ കാണുന്നത്. അതിൽ നാല് റൂട്ടുകളാണുള്ളത് അതായത് നാൾ മദ്ഹബുകൾ എന്ന് പറയുന്നു. ഇതിനപ്പുറത്ത്  ഇസ്‌ലാമിൽ നമുക്ക് ഒരിക്കലും വ്യാഗ്യാനിങ്ങൾ കൊണ്ടുവരാൻ പറ്റില്ല.

എന്നാൽ കോടതി ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് ലോകമുസ്ലിങ്ങളൊന്നും അംഗീകരിക്കാത്ത അതായത് തലമറക്കുക എന്നത് അനിവാര്യമായ ഇസ്‌ലാമിന്റെ നിയമമാണ് എന്നത് ലോകമൊക്കെ അംഗീകരിച്ചിരിക്കെ അത്തരം ഒരു കാര്യമാണ് കോടതി തള്ളിയിരിക്കുന്നത്.അതായത് മുസ്ലിമീങ്ങളുടെ മൊത്തം ഉത്തരവാദിത്വവും കോടതി ഏറ്റെടുത്തു എന്നുള്ള സംസാരമാണ് എന്നാൽ മുസ്ലിമീങ്ങൾ  ഒരിക്കലും തന്നെ  ഇനി ഇന്ത്യയിൽ നിന്ന് മാത്രമല്ല,കർണാടകയിൽ നിന്നുമാത്രമല്ല ലോകത്ത് എവിടെയുമുള്ള മുസ്ലിമീങ്ങളെ അംഗീകരിക്കാത്ത ഒരു കാര്യമാണ് മുസ്ലിമീങ്ങൾക്കു അനിവാര്യമല്ലാത്ത കാര്യമാണ് എന്ന് കോടതി കണ്ടെത്തിയിരിക്കുന്നത്, ഇത് വലിയൊരു വിചിത്രമായ കാര്യം തന്നെയാണ്.

ഇത്തരം കാര്യങ്ങളിൽ മതപരമായ വിഷയം പരിശോധിക്കാതെ മതപണ്ഡിതന്മാരുമായി അന്വേഷിക്കാതെ കൂടുതൽ ആലോചിക്കാതെയുള്ള ഇത്തരം തീരുമാനങ്ങൾ ഒരുപക്ഷെ അത് വലിയ വലിയ പ്രശ്നങ്ങളിലേക്ക് എത്താനുള്ള സാധ്യത ഉണ്ടാകും, അതുകൊണ്ടുതന്നെ ഇവിടെയുള്ള ബഹുസ്വരതയും അതുപോലെതന്നെ മതനിരപേക്ഷയും സംരക്ഷിക്കാനാണ് നമ്മുടെ കോടതികൾ ശ്രമിക്കേണ്ടത്. അതിനു ഇനിയും അവസരങ്ങളുണ്ട് ഇന്ത്യൻ കോടതിയിൽ.ഏതായാലും ഇനിയുള്ള അവസരങ്ങളിൽ കോടതിമാർ അല്ലെങ്കിൽ ഇതിന്റെ ഉത്തരവാദിത്വപ്പെട്ട ന്യായ നീതി വ്യവസ്ഥിതികളെ കൈകാര്യം ചെയ്യുന്ന ആളുകളിൽ നിന്ന് അത്തരം സമീപനങ്ങൾ ഉണ്ടാവട്ടെ എന്ന് നമുക്ക് പ്രതീക്ഷിക്കാം.