സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Thursday 30 June 2016

മൗലീദ്


ജനിച്ച സ്ഥലം, ജനിച്ച സമയം എന്നെല്ലാമാണ് മൗലിദ് എന്ന പദത്തിനർത്ഥം. ആരുടെയെങ്കിലും ജന്മദിനാഘോഷത്തിനും അന്ത്യപ്രവാചകർ മുഹമ്മദ് നബി(സ)യുടെ  ജന്മദിനാഘോഷത്തിനും മൗലിദാഘോഷം എന്നു പറയുന്നു. റബീഉൽ അവ്വൽ പന്ത്രണ്ടിനാണ് മുഹമ്മദ് നബി(സ) ജനിച്ചത്. നബി(സ)യുടെ ജന്മത്തിൽ സന്തോഷം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായാണ് അന്നേദിവസം മൗലിദാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്.

മക്കയിലെ സുഖുല്ലയിൽ നിൽക്കുന്ന സ്ഥലത്താണ് നബി(സ)യുടെ ജന്മഗേഹം. റബീഉൽ അവ്വൽ പന്ത്രണ്ടിന് ആ സ്ഥലം വിശ്വാസികൾ സന്ദർശിക്കുകയും അവിടെവെച്ച് പ്രത്യേക പ്രാർത്ഥനകൾ നടത്തുകയും ചെയ്യാറുണ്ടായിരുന്നു.

മൗലിദാഘോഷത്തെ ഇമാം സുയൂഥ്വി(റ) നിർവ്വചിക്കുന്നതിങ്ങനെ:


ജനങ്ങൾ മേളിക്കുകയും ഖുർആനിൽ നിന്നു എളുപ്പമായത് പാരായണം ചെയ്യുകയും നബി(സ)യുടെ തുടക്കത്തിൽ വന്ന അഖ്ബാറുളും നബി(സ)യുടെ ജന്മസമയത്തുണ്ടായ അത്ഭുതങ്ങളും ഉദ്ധരിക്കുകയും ചെയ്ത് ലഭ്യമായ ഭക്ഷണം കഴിച്ച പിരിയുക എന്നതാണ് മൗലിദ് പരിപാടി. ഇവയിൽ അധികവും മുൻരൂപമില്ലാത്തതും എന്നാൽ നല്ലതുമാണ്. നബി(സ)യുടെ സ്ഥാനം ഉയർത്തിക്കാണിക്കലും നബി(സ)യുടെ ആദരാവാക്കപ്പെട്ട ജന്മദിനത്തിൽ സന്തോഷം പ്രകടിപ്പിക്കലും അതുൾക്കൊള്ളുന്നതിനാൽ അത് കൊണ്ടാടുന്നവന് പ്രതിഫലം നല്കപ്പെടുന്നതാണ്. (അൽഹാവീ ലിൽ ഫതാവാ: 1/271)

ഇമാം സുയൂഥ്വി(റ)യുടെ മേൽ ഉദ്ദരണിയുടെ തുടക്കത്തിൽ വന്ന 'അസ്വിൽ' എന്നതിന് ഇമാം സുയൂഥ്വി(റ) പറഞ്ഞ നിർവ്വചനത്തിൽ നിന്നു അധികവും എന്നാണർത്ഥം. ഗാലിബ്, കസീർ, റാജിഹ്, ഖിയാസ്, ദലീല്, അസാസ് തുടങ്ങിയ അർത്ഥങ്ങളിലെല്ലാം 'അസ്വിൽ' പ്രയോഗിക്കാറുണ്ട്. മേൽ ഉദ്ദരണിയിൽ ഗാലിബ് എന്നോ കസീർ എന്നോ മാത്രമേ അതിനർത്ഥം പറയാവൂ. അടിസ്ഥാനം എന്നോ, പ്രമാണം എന്നോ അർത്ഥം പറയാൻ പറ്റില്ല. കാരണം ഇതേ അധ്യായത്തിൽ അതിനു 'അസ്വിൽ' ഉണ്ടെന്ന് ഇമാം സുയൂഥ്വി(റ) തുടർന്ന് പറയുന്നുണ്ട്. 


ഹാഫിളുകളുടെ ഇമാമായി അബുൽ ഫള്ൽ ഇബ്നുഹജർ(റ) മൗലിദാഘോഷത്തിന് സുന്നത്തിൽനിന്നൊരു അടിസ്ഥാനം ഉദ്ധരിച്ചിട്ടുണ്ട്. അതിനു രണ്ടാമതൊരു അടിസ്ഥാനം ഞാനും ഉദ്ധരിക്കുന്നുണ്ട്. (അൽഹാവീ ലിൽഫതാവാ: 1/276)

ആകയാൽ ഇമാം സുയൂഥ്വി(റ)യുടെ ആദ്യം പറഞ്ഞ അസ്വിലിന് അടിസ്ഥാനം എന്നർത്ഥം പറയാൻ പറ്റില്ലെന്ന് ബോധ്യമായല്ലോ. അപ്പോൾ ഇമാം സുയൂഥ്വി(റ) പറഞ്ഞതിനർത്ഥം അദ്ദേഹം പറഞ്ഞ നിർവ്വചനത്തിൽ ഉൾകൊള്ളുന്ന കാര്യങ്ങളെല്ലാം ഒന്നിച്ച് ചെയ്യുകയെന്നതിന്റെ രൂപം മുമ്പില്ലെന്നും എന്നാൽ അങ്ങനെ ചെയ്യാമെന്നതിന് സുന്നത്തിൽ നിന്ന് രണ്ടു അടിസ്ഥാനങ്ങൾ ഉള്ളതിനാലും നബി(സ)യുടെ സ്ഥാനം ഉയർത്തിക്കാണിക്കലും അവരുടെ ജന്മദിനത്തിൽ സന്തോഷിക്കലും അതുൾക്കൊള്ളുന്നതിനാലും അത് പ്രതിഫലാർഹമായ നല്ല ചര്യയാണെന്നുമാണ്.

റബീഉൽ അവ്വൽ മാസത്തിൽ വിപുലമായ പരിപാടികളോടെ നടത്തപ്പെടുന്ന മൗലിദാഘോഷത്തെ കുറിച്ച് വന്ന ചോദ്യത്തിന്റെ മറുപടിയിലാണ് ഇമാം സുയൂഥ്വി(റ) അപ്രകാരം പറഞ്ഞതെന്ന കാര്യം ശ്രദ്ധേയമാണ്. ഇമാം സുയൂഥ്വി(റ)യുടെ തുടർന്നുള്ള പരാമർശം കാണുക. 


മേൽപറഞ്ഞ  രൂപത്തിലുള്ള മൗലിദാഘോഷ പരിപാടി ആദ്യമായി കൊണ്ടുവന്നത് ഇർബൽ ചക്രവർത്തി മുള്ഫറാണ്. സമുന്നതരായ രാജാക്കന്മാരിൽ ഒരാളും സച്ചരിതരായ പ്രധാനികളിൽ ഒരാളുമാണദ്ദേഹം. മാതൃകായോഗ്യമായ നിരവധി കാര്യങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ട്. കാസിയൂൻ താഴ്വരയിലുള്ള മുള്ഫർ മസ്ജിദ് പുതുക്കിപണിതത് അദ്ദേഹമാണ്. (അൽഹാവീ ലിൽഫതാവാ: 1/272)

തുടർന്ന് അല്ലാമ ഇബ്നുകസീറിനെ ഉദ്ദരിച്ച് ഇമാം സുയൂഥ്വി(റ) എഴുതുന്നു: 


അല്ലാമ ഇബ്നു കസീർ പറയുന്നു: റബീഉൽ അവ്വൽ മാസത്തിൽ മുള്ഫർ രാജാവ് ഗോഭീരമായി മൗലിദാഘോഷിച്ചിരുന്നു. അദ്ദേഹം സ്വാധീന ശക്തിയുള്ള നേതാവും പണ്ഡിതനും നീതിമാനും ആയിരുന്നു. അല്ലാഹു അദ്ദേഹത്തിന് അനുഗ്രഹം ചെയ്യുകയും അദ്ദേഹത്തിന്റെ മടക്കസ്ഥലം അല്ലാഹു ആദരവുള്ളതാക്കുകയും ചെയ്യട്ടെ, ഷെയ്ഖ് അബുൽ ഖത്വാബ് ഇബ്നുദിഹ്‌യ(റ) അദ്ദേഹത്തിന് ഒരു മൗലിദ് ഗ്രൻഥം രചിച്ചുകൊടുത്തു. "അത്തൻവീർ ഫീ മൗലിദിൽ ബഷീരിന്നദീർ" എന്നാണ് അതിന്റെ പേര്. അതിന്റെ പേരിൽ രാജാവ് അദ്ദേഹത്തിന് 1000 ദീനാർ സമ്മാനമായി നൽകി. അദ്ദേഹം കുറെ കാലം ഭരണത്തിൽ തുടർന്നു. അങ്ങനെ ഹിജ്‌റ: 630-ൽ ഉകാ പട്ടണത്തിൽ   പറങ്കികൾ ഉപരോധിച്ച്  നിൽക്കുന്നതിനിടയിൽ അദ്ദേഹം വഫാത്തായി. അദ്ദേഹത്തിന്റെ നടപടിക്രമവും രഹസ്യവും സ്തുത്യർഹമാണ്. (ആൽബിദായത്തു വന്നിഹായ: 13/159)

ഇബ്നു കസീർ തുടരുന്നു: 

'മിർആത്തുസ്സമാൻ' എന്ന ഗ്രൻഥത്തിൽ ഇബ്നുൽജൗസി(റ)യുടെ പേര മകൻ എഴുതുന്നു: മുള്ഫർ  രാജാവിന്റെ ചില മൗലിദ് പരിപാടിയിൽ പങ്കെടുത്ത ചിലർ ഉദ്ധരിക്കുന്നു. 5000 പൊരിച്ച ആടിന്റെ തലയും 10000 കോഴിയും 100000 സബദിയും 30,000 പെട്ടി ഹൽവായും ആ സദ്യയിൽ അവർ എണ്ണിനോക്കി. പണ്ഡിത പ്രമുഖരും സൂഫീ പ്രമുഖരും അദ്ദേഹത്തിന്റെ മൗലിദ് പരിപാടിയിൽ പങ്കെടുക്കാറുണ്ടായിരുന്നു. അവർക്കു വസ്ത്രങ്ങളും മറ്റും ദാനമായി നൽകുമായിരുന്നു. ളുഹ്ർ മുതൽ സുബ്ഹ് വരെ സൂഫികളുടെ പ്രത്യേക പരിപാടി നടക്കുകയും രാജാവ് സജീവമായി അതിൽ പങ്കെടുക്കുകയും അവരോടപ്പം രാജാവും ആടുകയും ചെയ്തിരുന്നു. ഏതുഭാഗത്തുനിന്ന് ഏതു സ്വഭാവത്തിൽ വരുന്നവരെയും സ്വീകരിക്കാൻ ഒരു gust house  അദ്ദേഹത്തിനുണ്ടായിരുന്നു. ഹറമൈനിയിലും മറ്റും എല്ലാ നല്ല പ്രവർത്തനങ്ങൾക്കും അദ്ദേഹം ഉദാരമായി സംഭാവന ചെയ്യുമായിരുന്നു. എല്ലാ വർഷവും പറങ്കികളിൽ നിന്ന് ധാരാളം പേരെ അദ്ദേഹം മോചിപ്പിക്കുമായിരുന്നു. 60,000 ബന്ധനസ്ഥരെ പറങ്കികളുടെ കരങ്ങളിൽ അദ്ദേഹം മോചിപ്പിച്ചുവെന്ന് അഭിപ്രായമുണ്ട്. അയ്യൂബിന്റെ പുത്രി റബീഅ കാതൂനാണു അദ്ദേഹത്തിന്റെ ഭാര്യ. അവരുടെ സഹോദരൻ സ്വലാഹുദ്ദീൻ അയ്യൂബിയാണ് മഹതിയെ രാജാവിന് വിവാഹം ചെയ്തുകൊടുത്തത്.  മഹതി പറയുന്നു മുള്ഫർ  രാജാവ് ധരിച്ചിരുന്ന വസ്ത്രം അഞ്ച് ദിർഹം പോലും വിലയില്ലാത്തതായിരുന്നു. അതിന്റെ പേരിൽ ഞാനദ്ദേഹത്തെ ആക്ഷേപിച്ചപ്പോൾ അദ്ദേഹം പ്രതികരിച്ചതിങ്ങനെ: "അഞ്ച് ദിർഹം വിലവരുന്ന വസ്ത്രം ഞാൻ ധരിച്ച് ബാക്കിയുള്ളത് പാപങ്ങൾക്ക്  സംഭാവന ചെയ്യുന്നതാണ് വിലപിടിപ്പുള്ള വസ്ത്രം ഞാൻ ധരിച്ച് പാപങ്ങളെ ഒഴിവാക്കുന്നതിനേക്കാൾ നല്ലത്".  എല്ലാ വർഷവും മൗലിദാഘോഷത്തിനുവേണ്ടി മൂന്നു ലക്ഷം ദീനാറും gust house നുവേണ്ടി ഒരു ലക്ഷം ദീനാറും അദ്ദേഹം ചെലവഴിക്കുമായിരുന്നു. ഇതിനു പുറമെ ഹറമൈനിയിലും ഹിജാസിലെ വഴികളിലും ജലസേചനത്തിനുവേണ്ടി 30,000 ദീനാറും അദ്ദേഹം ചെലവഴിച്ചിരുന്നു. രഹസ്യമായി അദ്ദേഹം ചെയ്യുന്ന ദാനങ്ങൾക്ക് പുറമെയുള്ളതാണീപറഞ്ഞത്. ഇർബൽ കോട്ടയിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ വഫാത്ത്. തന്റെ ജനാസ മക്കയിലേക്ക് കൊണ്ടുപോകാൻ അദ്ദേഹം വസ്വിയ്യത്ത് ചെയ്തിരുന്നുവെങ്കിലും അതിനുസാധിച്ചില്ല. അതിനാൽ 'മശ്ഹദുഅലി' യിൽ അദ്ദേഹത്തെ മറവു ചെയ്തു. (അൽബിദായത്തു വന്നിഹായ: 13/159)

മുള്ഫർ രാജാവിന്റെ മൗലിദാഘോഷത്തെ വർണ്ണിച്ച് ഇബ്നുഖല്ലികാൻ എഴുതുന്നു:  


മുള്ഫർ രാജാവിന്റെ മൗലിദാഘോഷം പൂർണ്ണമായും വർണ്ണിക്കാൻ വാക്കുകളില്ല. എങ്കിലും അതിൽനിന്നൽപ്പം പറയാം. മൗലിദാഘോഷത്തെ കുറിച്ച് നല്ല വിശ്വാസമുള്ളയാളാണ് മുള്ഫർ രാജാവെന്ന് മറ്റു നാട്ടുകാർ കേട്ടിരുന്നു. അതിനാൽ ഇർബലിന്റെ സമീപപ്രദേശങ്ങളായ ബാഗ്ദാദ്, മൊസോൾ, അൾജീരിയ, സഞ്ചാർ, നസ്വീബൈൻ തുടങ്ങിയവയിൽ നിന്നും മറ്റും അനറബി നാടുകളിൽനിന്നും ധാരാളം പേര് എല്ലാവർഷവും ആ പരിപാടിയിൽ പങ്കെടുക്കുമായിരുന്നു. ആ കൂട്ടത്തിൽ കർമശാസ്ത്ര പണ്ഡിതന്മാരും സൂഫിയാക്കളും പ്രസംഗകരും ഖുർആൻ പാരായണം ചെയ്യുന്നവരും കവികളും ഉണ്ടായിരുന്നു. മുഹർറം മുതൽ റബീഉൽ അവ്വലിന്റെ തുടക്കം വരെ അതിനായി ജനങ്ങൾ വന്നുകൊണ്ടിരുന്നു. (വഫായത്തുൽ അഅ്യാൻ: 4/113)

മൗലിദാഘോഷത്തിന്റെ ഭാഗമായി ഇർബൽ പട്ടണം ഒന്നടങ്കം വിവിധ രൂപങ്ങളിൽ അലങ്കരിച്ചിരുന്നതായി ഇബ്നു ഖല്ലികാൻ തുടർന്നു വിവരിക്കുന്നുണ്ട്. ഇത്തരമൊരു മൗലിദാഘോഷ പരിപാടി ഹിജ്‌റ മുന്നൂറിന് ശേഷം വന്നതാണെന്നാണ് പണ്ഡിതന്മാർ വിവരിക്കുന്നത്. അവരുടെ ചർച്ചകളെല്ലാം തന്നെ ഈ മൗലിദ് പരിപാടിയെ കുറിച്ചാണ്. അത് ഹിജ്‌റ മുന്നൂറിന് ശേഷമാണെന്നതിൽ യാതൊരു സംശയവും ഇല്ല. എന്നു മാത്രമല്ല ഇത്തരം ഒരു മൗലിദ് പരിപാടി  മുള്ഫർ രാജാവിന് ശേഷം വല്ലവരും സംഘടിപ്പിച്ചിട്ടുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. മൗലിദാഘോഷിക്കുന്നതിനെ കുറിച്ച് പ്രമുഖ താബിഈപണ്ഡിതൻ ഹസൻ ബസ്വരി(റ) അടക്കമുള്ള പണ്ഡിത മഹത്തുക്കളുടെ പ്രതാവനകൾ നബിദിനാഘോഷം എന്ന ബ്ലോഗിൽ വിവരിച്ചിട്ടുണ്ട്. മൗലിദാഘോസ പരിപാടികൾ മുമ്പേ നടന്നു വന്നിരുന്ന ഒന്നാണെന്നാണല്ലോ അവരുടെ പ്രസ്താവനകൾ വ്യക്തമാകുന്നത്. അതിനാൽ അത് മുന്നൂറിന് ശേഷം വന്നതാണെന്ന പ്രസ്താവനകളെ മേൽപ്പറഞ്ഞ രൂപത്തിൽ വിലയിരുത്തിയെ മതിയാവൂ.

Wednesday 29 June 2016

അല്ലാഹുവിന്റെ അസ്തിത്വം





علم للذات الواجب الوجود المستحق لجميع صفات الكمال



പരിപൂർണ്ണതയുടെ എല്ലാ വിശേഷണങ്ങളും അർഹിക്കുന്ന, സ്വയം പര്യാപ്തതയുള്ള, ഒരു സത്തയുടെ പേരാണ് അല്ലാഹു. പേരല്ലെന്നും പേരിനു പകരം പരിചയപ്പെടുത്താവുന്ന നാമമാണെന്നും പറയുന്നവരുണ്ട്. ആരാധ്യൻ എന്നർത്ഥം കാണിക്കുന്ന "ഇലാഹ്" -ൽ  "അൽ" ചേർത്തപ്പോൾ "അൽ ഇലാഹ്" എന്നായി. ഉച്ചാരണ സൗകര്യാർത്ഥം ഇടക്ക് നിന്നു "ഇ"  നീക്കിയ ശേഷം "ൽ" 'ലാ' യിൽ ചേർത്തു. അപ്പോൾ 'അല്ലാഹു' എന്നായി. യഥാർത്ഥ ആരാധ്യൻ എന്നർത്ഥം. ലോകത്ത് ആരാധിക്കപ്പെടുന്ന പല വസ്തുക്കളുമുണ്ട്. ഭാഷാപരമായി അവയെല്ലാം ഇലാഹുകളാണ്. അവയിൽ പടച്ചവൻ മാത്രമാണ് യഥാർത്ഥ ആരാധ്യൻ. അഥവാ ആരാധനക്ക് അർഹൻ. മറ്റുള്ളവ ആരാധിക്കപ്പെടുന്നെങ്കിലും അതിനു അർഹമല്ല. തന്നിമിത്തം അല്ലാഹു "അൽ ഇലാഹ്" ആയി.

അല്ലാഹു എന്ന നാമം മറ്റാർക്കും നൽകപ്പെട്ടിട്ടില്ല. വിശുദ്ധ ഖുർആനിൽ 2360 പ്രാവശ്യം ഇത് പറഞ്ഞിട്ടുണ്ട്. ചിലരുടെ വീക്ഷണ പ്രകാരം ഇസ്മുൽ അഅ്ള്വം 'അല്ലാഹു' വാണ്. "അൽ അയ്യുൽ ഖയ്യൂം" ആണെന്ന് പറഞ്ഞവരുമുണ്ട്. എന്നാൽ അത് വിളിച്ചു പ്രാർത്ഥിക്കുന്ന അധിക പേർക്കും ഉത്തരം ലഭിക്കാത്തത് പ്രാർത്ഥനക്കുത്തരം ലഭിക്കാനുള്ള നിബന്ധനകൾ അവരിൽ മേളിക്കാത്തത് കൊണ്ടാണ്. ഹലാലായ ഭക്ഷണം കഴിക്കുകയെന്നത് പ്രാർത്ഥനക്കുത്തരം ലഭിക്കാനുള്ള അതി പ്രധാനമായ ഒരു ഉപാധിയാണ്.   


അല്ലാഹുവിനെ കുറിച്ചുള്ള ദൃഢവിശ്വാസമാണ് ഇസ്‌ലാമിക വിശ്വാസത്തിന്റെ കേന്ദ്ര ബിന്ദു. ഒരു വസ്തുവിൽ വിശ്വസിക്കേണമെങ്കിൽ അതിന്റെ ഉണ്മയെകുറിച്ച് വ്യക്തമായൊരു ധാരണയിലെത്തൽ അനിവാര്യമാണ്. അദൃശ്യനായ അല്ലാഹുവിന്റെ കാര്യത്തിൽ ഇതെങ്ങനെ സുസാധ്യമാകും? ഇവിടെയാണ് ബുദ്ദിയും വിവേകവും പ്രസക്തമാകുന്നത്. മനുഷ്യബുദ്ദിയെ എല്ലാ വിഷയങ്ങളിലും സർവ്വാവലംബമായി പരിഗണിക്കാവുന്നതല്ലെങ്കിലും ഒരു വസ്തുവിന്റെ യാഥാർത്ഥ്യം കണ്ടെത്തുന്നതിൽ ബുദ്ദിയെ അവഗണിച്ചുകൂടാ.

ഒരു ഗ്രാമീണൻ ഇസ്‌ലാം സ്വീകരിക്കാൻ തയ്യാറായപ്പോൾ നീ നിന്റെ രക്ഷിതാവിനെ അറിഞ്ഞതെങ്ങനെയെന്ന്‌ അയാളോട് ചോദിക്കപ്പെട്ടപ്പോൾ അദ്ദേഹം പ്രതികരിച്ചതിങ്ങനെയാകുന്നു. ഒട്ടക കാഷ്ടം അത് കാഷ്ടിച്ച ഒട്ടകത്തിന്റെ മേലിലും കാൽപ്പാടുകൾ നടത്തത്തിന്റെ മേലിലും അറിയിക്കുമല്ലോ?  എങ്കിൽ താരനിബിഢമായ ആകാശവും മാമലകളും താഴ്വരകളും വഴികളും നിറഞ്ഞ ഭൂമിയും തിരമാലകളടിച്ചുയരുന്ന സമുദ്രവും സൂക്ഷ്മജ്ഞാനിയായ അല്ലാഹു ഉണ്ടെന്നതിനു രേഖയല്ലെ?

ഇന്ന് വിപണിയിലെത്തുന്ന വിവിധതരം ഉൽപന്നങ്ങൾ നമുക്കറിയാം. അവയുടെ ഗുണനിലവാരവും പ്രവർത്തനശേഷിയും മോഡലും വ്യത്യസ്തമാണ്. ഏതെങ്കിലും ഒരു ഉത്പന്നം വാങ്ങണമെന്നുണ്ടെങ്കിൽ ആദ്യമായി നാം നോക്കുന്നത് അതിന്റെ മോഡലാണ്. വസ്തുവിന്റെ ഗുണനിലവാരവും അതിന്റെ ഉൽപാദകരെയും ഇതു വഴി നാം മനസ്സിലാക്കുന്നു. ആ വസ്തുക്കൾ നിർമ്മിക്കാൻ അവയുടെ  ഉൽപാദകർ പ്രത്യേക സംവിധാനവും   സജ്ജീകരണങ്ങളും ഒരുക്കിയതുകൊണ്ടാണല്ലോ ചിലത് ചിലതിനേക്കാൾ ഗുണനിലവാരം പുലർത്തുന്നത്. ബുദ്ദിരാക്സസൻമാരായ സംവിധായകരുടെ ക്രമീകരണവും ആവിഷ്കാരവുമാണ് അവയെ ഗുണനിലവാരമുള്ളതാക്കിതീർത്തത്. അല്ലാതെ കുത്തഴിഞ്ഞ നിർമ്മാണ രീതിയിൽ യാദൃച്ഛികമായി സംഭവിച്ചതല്ല.

പ്രപഞ്ചത്തിലെ ഏതു വസ്തുക്കൾ പരിശോധിച്ചാലും ചില പ്രത്യേക ഘടനയും ക്രമീകരണവും അവ ഉൾകൊള്ളുന്നതായി കാണാം. മത്തൻ വള്ളിയിൽ കുമ്പളങ്ങയോ കുമ്പള വള്ളിയിൽ മത്താനോ കായ്ക്കുന്നില്ല. പനിനീർ ചെടിയിൽ വിരിയുന്നത് പനിനീർ പുഷ്പവും മല്ലിക ചെടിയിൽ വിടരുന്നത് മല്ലികയുമാണ്. സിംഹം ആട്ടിൻ കുഞ്ഞിനെയോ ആട് സിംഹ കുഞ്ഞിനെയോ പ്രസവിക്കാറില്ല. ഒരേ ചെടിയുടെ ഇല ആടും പട്ടുനൂൽ പുഴുവും ഭക്ഷിക്കുന്നു. പക്ഷെ ആട് പുറത്തിവിടുന്നത് കാഷ്ഠവും പുഴു പുറത്തുവിടുന്നത് പട്ട് നൂലുമാണ്. ഇങ്ങനെ ഏതു വസ്തുവിന്റെയും ഉത്പാദന പ്രക്രിയ പരിശോദിക്കുമ്പോൾ ഒരു പ്രത്യേക വിഭാഗത്തെ മാത്രമേ അത് ഉൽപാദിപ്പിക്കുന്നുള്ളുവെന്നു കാണാം. ഇതിന്റെ പിന്നിൽ ഒരു സംവിധായകനില്ലെന്നും ഇതെല്ലാം യാതൃശ്ചികമായി സംഭവിക്കുന്നതാണെന്നും പറയാൻ ഒരു മനസ്സാക്ഷിയും തയ്യാറാകുമെന്ന് തോന്നുന്നില്ല.

നാം അധിവസിക്കുന്ന ഭൂമിയുടെ ഉപരിതലത്തിൽ 71 ശതമാനം സമുദ്രവും 29 ശതമാനം കരയുമാണ്. ഈ നിലയിൽ ഭൂഗോളത്തെ സംവിധാനിച്ചതാര്?

23 മണിക്കൂറും 56 മിനിറ്റും 4 സെക്കന്റുമെടുത്ത് ഭൂമി സ്വയം അച്ചുതണ്ടിൽ ഒന്നു കറങ്ങുന്നു. ഈ കറക്കം കൊണ്ടാണ് രാപ്പകലുകൾ ഉണ്ടാകുന്നതെന്ന് ഗോളശാസ്ത്രം  പറയുന്നു. ഈ കറക്കത്തിന്റെ വേഗത ഇതിനേക്കാൾ അധികമാവുകയോ കുറയുകയോ ചെയ്താൽ ഭൂമിയുടെ ഉപരിതലത്തിൽ ജീവിത ദുസ്സഹമാകും. നീണ്ട രാവുകളിൽ കൊടും തണുപ്പും നീണ്ട പകലുകൾ മൂലം അത്യുഷ്ണവും ഭൂമിയിൽ അനുഭവപ്പെടും. ഭൂമിയുടെ കറക്കത്തിന് ഈ സമയക്രമം ആവിഷ്കരിച്ചതാര്?

സൗരായുഥത്തിന്റെ കേന്ദ്രമായ സൂര്യനിൽ നിന്ന് 149676000 കിലോമീറ്റർ അകലെയാണ് ശാസ്ത്ര നിഗമനപ്രകാരം ഭൂമിയുടെ സ്ഥാനം. ഇതിനേക്കാൾ ഭൂമി കുറച്ച് കൂടി സൂര്യനോട് അടുക്കുകയാണെങ്കിൽ ഭൂമിയുടെ കറക്കത്തിന്റെ വേഗത കൂടുകയും നിലവിലുള്ള കാലാവസ്ഥയിൽ കാര്യമായ മാറ്റം സംഭവിക്കുകയും അതി ശക്തമായ ഉഷ്ണം ഭൂമിയിൽ അനുഭവപ്പെടുകയും ഭൂമിയിലെ വൃക്ഷലതാദികൾ കരിയുകയും ജീവജാലങ്ങൾ ചത്തൊടുങ്ങുകയും സമുദ്ര ജലം തിളച്ചുമറിയുകയും ചെയ്യുമെന്ന് ശാസ്ത്രം പറയുന്നു. സൂര്യനിൽ നിന്ന് ഭൂമി കുറച്ച്കൂടി അകന്നാൽ ഭൂമിയുടെ കറക്കത്തിന്റെ വേഗത കുറയുകയും അതിശക്തമായ തണുപ്പ് ഭൂമിയിൽ അനുഭവപ്പെടുകയും ചെയ്യും. സമുദ്രജലം  ഐസ്സായി മാറുകയും ചെയ്യും. വളരെ കൃത്യമായി  ഇപ്പോൾ സ്ഥിതിചെയ്യുന്ന അനുപാതത്തിൽ സൂര്യനെ സ്ഥാപിച്ചതാര്?


"നക്ഷത്രങ്ങളുടെ സ്ഥാനങ്ങൾ കൊണ്ടു ഞാൻ സത്യം ചെയ്തു പറയേണ്ടതില്ലല്ലോ. തീർച്ചയായും നിങ്ങൾക്കറിയാമെങ്കിൽ അതൊരു വമ്പിച്ച സത്യം തന്നെയാണ്"  എന്ന ഖുർആനിക പ്രസ്താവന ഓരോ ഗോളത്തെയും നിശ്ചിത സ്ഥാനത്ത് സ്ഥാപിച്ചതിലുള്ള യുക്തിയും സൃഷ്ട്ടിവൈഭവവും അല്ലാഹുവിന്റെ അസ്തിത്വത്തിനു മതിയായ പ്രമാണമാണ് എന്നാണ് സൂചിപ്പിക്കുന്നത്.

അച്ചുതണ്ടിൽ സ്വയം കറങ്ങുന്നതോടപ്പം 365.4 ദിവസമെടുത്ത് ഭൂമി നിശ്ചയ ഭ്രമണപഥത്തിലൂടെ സൂര്യനെ പ്രദിക്ഷണം ചെയ്യുന്നുണ്ട്. ഈ കറക്കം മൂലമാണ് കാലാവസ്ഥകളിൽ മാറ്റം സംഭവിക്കുന്നത്. ഏകദേശം 460 കോടി വർഷമാണ് ശാസ്ത്രം ഭൂമിയുടെ പ്രായം കണക്കാക്കിയിരിക്കുന്നത് ഇത്രെയും കാലം ഭൂമി കറങ്ങിയിട്ട് നിശ്ചിത അകലമോ റൂട്ടോ തെറ്റിയിട്ടില്ലെങ്കിൽ അതിസൂക്ഷ്മശാലിയായ ഒരാളുടെ നിയന്ത്രണം അതിനു പിന്നിൽ ആവശ്യമില്ല?

ഭൂമിക്കു പുറമെ സൗരയൂഥത്തിൽ തന്നെ സ്വയം അച്ചുതണ്ടുകളും പ്രത്യേക ഭ്രമണ പഥങ്ങളിലും വ്യത്യസ്ത വേഗതയിൽ കറങ്ങിക്കൊണ്ടിരിക്കുന്ന എട്ടു ഗ്രഹങ്ങളും എഴുപതില്പരം ഉപഗ്രഹങ്ങളുമുണ്ട്. പ്രത്യേക സ്വഭാവത്തിലും രൂപത്തിലും അവയെ സംവിധാനിച്ചതാര്?

സൗരയൂഥത്തിന്റെ കേന്ദ്രമായ സൂര്യൻ സ്ഥിതി ചെയ്യുന്നത് നമ്മുടെ ഗാലക്സിയായ ക്ഷീരപഥത്തിൽ നിന്ന് 32000 പ്രകാശവർഷം അകലെയാണെന്നു ശാസ്ത്രലോകം പറയുന്നു. ഒരു സെക്കൻഡിൽ ഏകദേശം 250 കിലോമീറ്റർ വേഗതയിൽ സൂര്യനും അടുത്തുള്ള നക്ഷത്രങ്ങളും ക്ഷീരപഥ കേന്ദ്രത്തെ ചുറ്റുന്നു. ഒരു ചുറ്റിൽ പൂർത്തിയാക്കാൻ ഏകദേശം 250 ദശലക്ഷം വർഷമെടുക്കും.

 പ്രപഞ്ചത്തിന്റെ അനന്ത വിസ്ത്രതിയിൽ ദീപസമൂഹങ്ങളെപോലെ കാണപ്പെടുന്ന നക്ഷത്രക്കൂട്ടങ്ങളത്രെ ഗാലക്സികൾ. പ്രപഞ്ചത്തിൽ പതിനായിരം കോടിയിലധികം ഗാലക്സികൾ ഉണ്ടാകുമെന്നാണ് ശാസ്ത്ര നിഗമനം. ഭൂമിയും സൂര്യനുമുൾപ്പെട്ട നക്ഷത്ര സമൂഹമായ ക്ഷീരപഥത്തിൽ തന്നെ പതിനായിരം കോടി നക്ഷത്രങ്ങളുണ്ടത്രേ.

ഒരു ലക്ഷം പ്രകാശ വർഷമത്രെ ക്ഷീരപഥത്തിന്റെ വ്യാസം. അടുത്തുള്ള 25 നക്ഷത്രസമൂഹങ്ങൾചേർന്നുള്ള ലോക്കൽ ഗ്രൂപ്പിന്റെ ഭാഗമാണു ക്ഷീരപഥം. ഈ ലോക്കൽ ഗ്രൂപ്പിൽ ഏറ്റവും വലിയ നക്ഷത്ര സമൂഹമായ ആൻഡ്രോമെഡ ക്ഷീര പഥത്തിൽ നിന്ന് 20 ലക്ഷം പ്രകാശ വർഷം അകലെയാണ് സ്ഥിതിചെയ്യുന്നതെന്ന് ശാസ്ത്രം പറയുന്നു. ക്ഷീരപഥത്തോട് ഏറ്റവുമടുത്ത നക്ഷത്ര സമൂഹവും അതാണെത്രെ. ഇത്രെയും പ്രവിശാലമായ ലോകത്തെ ഇവ്വിധം സംവിധാനിച്ചതാര്? സ്വയം ഭൂവാണെന്നു പറയാൻ മനസാക്ഷി അനുവദിക്കുന്നുണ്ടോ?

പ്രപഞ്ചോൽപത്തിയെപ്പറ്റി ശാസ്ത്രലോകത്ത് നിലവിലുള്ള സിദ്ദാന്തങ്ങളിൽ കൂടുതൽ അംഗീകാരം നേടിയത്. മഹാവിസ്‌ ഫോടന സിദ്ധാന്തമാണ്. ആദ്യം ഒന്നായിരുന്ന നക്ഷത്രങ്ങൾ ചിതറിത്തെറിച്ച് അകലങ്ങളിലേക്ക് നീങ്ങുന്നുവെന്ന നിഗമനത്തിലാണ് റഷ്യൻ ജ്യോതിശാസ്ത്രജ്ഞനായ ജോർജ് ഗാമോവ് മഹാവിസ്‌ഫോടനസിദ്ധാന്തത്തിനു  രൂപം നൽകിയത്. മഹാവിസ്‌ഫോടനത്തിനു മുമ്പ് ദ്രവ്യം ഊർജ്ജത്തിൽ നിന്നും ഉദ്ഭവിച്ചുവെന്നും ഈ മാറ്റം വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ സംഭവിച്ചുവെന്നും അദ്ദേഹം സമർത്ഥിച്ചു. അകലം കൂടുംതോറും നക്ഷത്രങ്ങളുടെ വേഗത വർദ്ദിച്ചു വരുന്നുവെന്നും നിരീക്ഷിക്കപ്പെട്ടു.  ഒരു കേന്ദ്രത്തിൽ ഉത്ഭവിച്ച ദ്രവ്യം വളരെ ഉയർന്ന ഊർജ്ജാവസ്തയായ  നക്ഷത്രത്തിന്റെ രൂപത്തിൽ ചിതറിത്തെറിച്ചു നീങ്ങി പ്രപഞ്ചത്തിന്റെ വികാസത്തിന്  കാരണമായിരിക്കുന്നു എന്നു കരുതുന്നു.

എന്നാൽ ദ്രവ്യസംശ്ലേഷണത്തിനാവശ്യമായിരുന്ന ഊർജ്ജം എവിടുന്നുണ്ടായി? വളരെ പെട്ടെന്ന് അതിലുണ്ടായിയെന്നു പറയപ്പെടുന്ന മാറ്റത്തിന്റെ പിന്നിൽ പ്രവർത്തിച്ച ശക്തിയേത്? എന്നീ പ്രസക്തമായ ചോദ്യങ്ങൾക്ക് ശാസ്ത്രലോകം മറുപടി പൂരിപ്പിക്കുന്നില്ല. എന്നാൽ അവയുടെ മറുപടി പ്രപഞ്ച സൃഷ്ടാവായ അല്ലാഹു എന്നു മാത്രമാണ്.

"മാർക്സിസം ഒരു പാഠപുസ്തകം" എന്ന കൃതിയിൽ പറയുന്നു: 'പ്രശസ്തരായ ശാസ്ത്രജ്ഞന്മാർ പോലും ഈ ചോദ്യം (പ്രപഞ്ചം എന്നുണ്ടായി) ഉന്നയിക്കുന്നു. അതു നമ്മെ കൊണ്ടെത്തിക്കുന്നത് എവിടെയാണെന്നോ? കൂടപ്പിറപ്പായ മറ്റൊരു ചോദ്യത്തിൽ! പ്രപഞ്ചം സൃഷ്ടിച്ചതാര്?  ഇതിനു ഈശ്വരൻ എന്നല്ലാതെ മറ്റൊരുത്തരവും നൽകാൻ സാധ്യമല്ല.'

അല്ലാഹു പറയുന്നു:


"ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നു വെന്നും, എന്നിട്ട് നാം അവയെ വേര്‍പെടുത്തുകയാണുണ്ടായതെന്നും സത്യനിഷേധികള്‍ കണ്ടില്ലേ? വെള്ളത്തില്‍ നിന്ന് എല്ലാ ജീവവസ്തുക്കളും നാം ഉണ്ടാക്കുകയും ചെയ്തു. എന്നിട്ടും അവര്‍ വിശ്വസിക്കുന്നില്ലേ"

അന്തരീക്ഷവും ഭൂമിയും വരണ്ടുണങ്ങിയ ശേഷം മഴ വർഷിച്ച് പ്രകൃതിയെ ഉത്പാദനത്തിനായി തുറന്നുവെക്കുന്നതിനെ സൂചിപ്പിക്കുന്നതാണ് മേൽ വചനമെന്ന് പൂർവ്വീകരായ വ്യാഖ്‌യാതാക്കൾ പറയുന്നു.

എന്നാൽ "റത്ഖ്" എന്ന പദത്തിന് ഭാഷാപരമായി കൂടുതൽ അനുയോജ്യമായ അർത്ഥം ഒട്ടിച്ചേർന്നത് എന്നതാണ്. സമീപകാലത്തെ ഖുർആൻ വ്യാഖ്‌യാതാക്കളൊക്കെ ഈ അർത്ഥമാണ് നൽകിയിട്ടുള്ളത്. ഇതനുസരിച്ച് ഈ വചനം പ്രപഞ്ചോല്പത്തിയെ പറ്റിയുള്ള ആധുനിക വീക്ഷണത്തോടു യോജിക്കുന്നതാണ്. വിശുദ്ധ ഖുർആന്റെ അവതാരകാലത്ത് ലോകത്തിനു അജ്ഞാതമായിരുന്നു ഒരു ഭൗതിക യാത്ഥാർത്യത്തെപറ്റിയുള്ള ഈ പരാമർശം വിശുദ്ധ ഖുർആൻ സൃഷ്ടാവിന്റെ വചനങ്ങളാണെന്നതിനു മതിയായ രേഖയാണ്. "സത്യനിഷേധികൾ കണ്ടില്ലേ" എന്ന ഖുർആന്റെ ചോദ്യം പ്രത്യേകം ശ്രദ്ധേഹമാണ്.

പ്രപഞ്ചം അനാദിയല്ല. ഇല്ലായ്മയിൽ നിന്ന് ഉണ്ടായതാണ്. ഒട്ടനവധി പ്രമാണങ്ങൾ ഇതിനു കാണിക്കാൻ സാധിക്കും. പദാർത്ഥങ്ങൾ കൂട്ടിച്ചേർന്നുണ്ടാവുന്ന ഏതു വസ്തുവിനെ ഏതു വസ്തുവിനെ എടുത്ത് പരിശോധിച്ചാലും  അത് അനാദിയല്ലെന്നും പുതുതായി ഉണ്ടായതാണെന്നും നാശത്തിനു വിധേയമാണെന്നും കാണാൻ കഴിയും.  

പ്രപഞ്ചത്തിലെ വസ്തുക്കൾക്കെല്ലാം സത്ത, ഗുണം എന്നിങ്ങനെ രണ്ടു അവസ്ഥയുള്ളതായി കാണാം. വെള്ളം വായുവായും പദാർത്ഥം ഊർജ്ജമായും രൂപാന്തരപ്പെടുമ്പോൾ വെള്ളത്തിന്റെയും പദാർത്ഥത്തിന്റെയും രൂപവും ഗുണവും നഷ്ടപ്പെടുന്നു. വീണ്ടും വായു വെള്ളമായും ഊർജ്ജം പദാർത്ഥമായും മാറുമ്പോൾ പഴയ രൂപവും ഗുണവും തിരിച്ചു കിട്ടുന്നു. രണ്ടാമതുണ്ടായ ഈ രൂപവും ഗുണവും ഇല്ലായ്മയിൽ നിന്നുണ്ടായതാണെന്ന് വ്യക്തമാണല്ലോ. എങ്കിൽ രണ്ടാമതുണ്ടായ ഈ ഗുണത്തോട് അക്ഷരത്തിലും അർത്ഥത്തിലും തുല്യമായ ആദ്യത്തെ ഗുണവും അനാദിയല്ലെന്ന കാര്യം വ്യക്തമാണ്. ആദ്യമുണ്ടായിരുന്ന ഗുണം അനാദിയായിരുന്നെങ്കിൽ അത് നശിക്കുമായിരുന്നില്ലല്ലോ. ഗുണകളില്ലാത്ത സത്തയും സത്തയില്ലാത്ത ഗുണങ്ങളും ഉണ്ടാവുകയില്ലന്നത് അനുഭവസത്യമാണ്. പുതുതായുണ്ടായ രൂപവും ഗുണവും ചേർന്നുണ്ടായ സത്ത എങ്ങനെ അനാദിയാവും? 

സത്ത മൂന്നായി തിരിക്കാം

(1) വാജിബ് ഉണ്ടാവാൻ നിർബന്ധമായതും ഇല്ലാതിരിക്കാൻ ബുദ്ദിയിൽ രൂപപ്പെടാത്തതും.

(2) മുംതനിഅ് ഒരുനിലക്കും ഉണ്ടാവൽ ബുദ്ദിയിൽ രൂപപ്പെടാത്തത്.

(3) മുംകിന് ഉണ്ടാവുന്നതിനും ഇല്ലാതിരിക്കുന്നതിനും ബുദ്ദിപരമായ തടസ്സമില്ലാത്തത്. 

മൂന്നാമത്തെ ഇനമായ മുംകിനിൽ പെട്ടതാണ് പ്രപഞ്ചം. കാരണം പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും നാശത്തിനു വിധേയമായിക്കൊണ്ടിരിക്കുന്നു എന്ന വസ്തുത സർവ്വാംഗീകൃതമാണ്. നാശത്തിനും പരിണാമത്തിനും വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു വസ്തുവിന്റെ അസ്തിത്വം ഒന്നാം ഇനമായ വാജിബ് ആവാൻ പറ്റില്ലെന്ന് വാജിബിന്റെ അർത്ഥത്തിൽ നിന്ന് തന്നെ വ്യക്തമാണ്. ഉണ്ടാവൽ അസംഭവ്യമായ ഒന്നായി ഉണ്ടായ പ്രപഞ്ചത്തെ കാണാൻ പറ്റുകയില്ലല്ലോ. അപ്പോൾ പ്രപഞ്ചം ഉണ്ടാക്കിയാൽ മാത്രം ഉണ്ടാകുന്ന ഒന്നാണെന്ന് ഇതിൽനിന്നു സുതരാം വ്യക്തമാണല്ലോ. അതിനാൽ അതിനെ ഉണ്ടാക്കിയ ഒരു സൃഷ്ട്ടാവ് കൂടിയേ തീരൂ. ആ സൃഷ്ട്ടാവ് പ്രപഞ്ചത്തിൽനിന്ന് എല്ലാ നിലയിലും വ്യത്യസ്തനും അസ്തിത്വം നിർബന്ധമായവനും അനാദിയും നാശത്തിനു വിധേയനല്ലാത്തവനും ആയെ മതിയാകൂ. അല്ലെങ്കിൽ പ്രപഞ്ചത്തിന്റെ ഒരു ഭാഗമായി അവനെയും കാണാമല്ലോ. അങ്ങനെ വരുമ്പോൾ അവനും ഒരു സൃഷ്ട്ടാവ് ആവശ്യമായി വരും. ആ സൃഷ്ട്ടാവ് അവൻ തന്നെയാവാൻ തരമില്ല. കാരണം സൃഷ്ടിയും സൃഷ്ട്ടാവും ഒരാൾ തന്നെയാവുകയെന്നത് അസംഭവ്യമാണ്. മറ്റൊരാളാണെന്നു വെച്ചാൽ അയ്യാളെ സൃഷ്ട്ടിച്ച മറ്റൊരാൾ രംഗത്ത് വരേണ്ടിവരും. അവൻ വാജിബും അനാദിയുമാണെങ്കിൽ പ്രശ്നം അവസാനിക്കുന്നതും യാത്ഥാർത്ഥ സൃഷ്ട്ടാവ് അവനാണെന്ന് സ്ഥിരപ്പെടുന്നതുമാണ്. സൃഷ്ട്ടാവ് വാജിബും അനാദിയുമാണെന്നതിനർത്ഥം ഇല്ലായ്മ എന്നൊരവസ്ഥ അവനുണ്ടായിട്ടില്ല എന്നാണല്ലോ. ഇക്കാരണത്താൽ തന്നെ അവനൊരു സൃഷ്ടാവിന്റെ ആവശ്യവുമില്ല. ഇല്ലാത്ത ഒന്നിനെയാണല്ലോ ഉണ്ടാക്കേണ്ടത്. അല്ലാഹുവിന്റെ ആസ്തിക്യം വിളിച്ചോതുന്ന നിരവധി പ്രമാണങ്ങൾ ഇനിയും വിവരിക്കാനുണ്ട്. 

അല്ലാഹുവിന്റെ വിശേഷണങ്ങൾ

ഇസ്‌ലാം പരിചയപ്പെടുത്തുന്ന അല്ലാഹു കേവലം ശക്തിയല്ല. പ്രത്യുത പരിപൂർണ്ണതയുടെ എല്ലാ വിശേഷണങ്ങളും ഒത്തിണങ്ങിയ, സ്വയം പര്യാപ്തനാണവൻ. അല്ലാഹു പറയുന്നു.  


"അല്ലാഹു - അവനല്ലാതെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റേതാണ് ആകാശഭൂമികളിലുള്ളതെല്ലാം. അവന്റെ അനുവാദപ്രകാരമല്ലാതെ അവന്‍റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട് ? അവരുടെ മുമ്പിലുള്ളതും അവര്‍ക്ക് പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്റെ അറിവില്‍ നിന്ന് അവന്‍ ഇച്ഛിക്കുന്നതല്ലാതെ (മറ്റൊന്നും) അവര്‍ക്ക് സൂക്ഷ്മമായി അറിയാന്‍ കഴിയില്ല. അവന്റെ അധികാരപീഠം ആകാശഭൂമികളെ മുഴുവന്‍ ഉള്‍കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന്ന് ഒട്ടും ഭാരമുള്ളതല്ല. അവന്‍ ഉന്നതനും മഹാനുമത്രെ". 

അല്ലാഹുവെ അല്ലാഹു തന്നെ പരിചയപ്പെടുത്തുന്നത് കാണുക.  


"(നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു. അവന്‍ (ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. അവന്ന് തുല്യനായി ആരും ഇല്ലതാനും."

അല്ലാഹുവിന്റെ സവിശേഷ ഗുണങ്ങൾ അനവധിയാണ്. അവ എന്നി തിട്ടപ്പെടുത്തുവാൻ ഒരാൾക്കും സാധ്യമല്ല. എന്നാൽ അല്ലാഹുവിനുണ്ടായിരിക്കൽ നിർബന്ധമായ 20 സ്വിഫത്തുകളും ഉണ്ടാവാൻ പാടില്ലാത്ത 20 സ്വിഫത്തുകളും ജാഇസായ ഒരു സ്വിഫത്തും അറിഞ്ഞിരിക്കാൻ ഓരോ മുസ്ലിമിനും നിര്ബന്ധമാണ്.

ഉണ്ടാവൽ നിർബന്ധമായ സ്വിഫത്തുകൾ ഇവയാണ്.
(1) ഉണ്മ. അനന്തവിസ്ത്രതമായ ഈ അത്ഭുത പ്രപഞ്ചത്തെ ഇല്ലായ്മയിൽ നിന്ന് ഉണ്മയിലേക്ക് കൊണ്ടുവന്നവൻ ഇല്ലാത്തവനാണെന്ന് പറയാൻ ഒരു ബുദ്ദിക്കും സാധ്യമല്ല. അതിനാൽ ഉള്ളവൻ എന്ന വിശേഷണത്തിനുടമയാണ് അല്ലാഹു എന്നതിന് തെളിവുകൾ ആവശ്യമില്ല.

(2) ഇല്ലായ്മ മുൻകടക്കാതിരിക്കൽ.
ഇല്ലാത്തവൻ എന്ന അവസ്ഥ അല്ലാഹുവിനുണ്ടായിട്ടില്ലെന്നുസാരം.

(3) ഇല്ലായ്മ വന്നു ചേരാതിരിക്കൽ.

(هوالأول والأخر) "അവൻ ആഢ്യനാണു, അന്ത്യമില്ലാത്തവനാണ്" എന്ന വചനം കൊണ്ടു സൂചിപ്പിക്കുന്നത് ഈ രണ്ട് വിശേഷങ്ങളാണ്.

(4) സൃഷ്ടികളോട് എല്ലാവിധേനയും എതിരായവൾ. അഥവാ സത്തയിലും വിശേഷണങ്ങളിലും പ്രവർത്തനങ്ങളിലും തുല്യനില്ലാത്തവനാകൾ. അല്ലാഹു പറയുന്നു.  


"അവനുതുല്യമായൊതൊന്നുമില്ല. അവൻ എല്ലാം കാണുന്നവനും കേൾക്കുന്നവനുമാകുന്നു". 

(5) സ്വയം പര്യാപ്തത. അഥവാ സ്ഥലത്തിലേക്കോ കർത്താവിലേക്കോ ആവശ്യമില്ലാത്തവനാകൾ. വിശേഷണങ്ങളുടെ നിലനിൽപ്പിന് ഒരു സത്ത ആവശ്യമുള്ളതുപോലെ അല്ലാഹുവിന്റെ നിലനിൽപ്പിന് ഒരു സത്ത ആവശ്യമില്ല. പ്രപഞ്ചത്തിനു ഒരു കർത്താവ് ആവശ്യമുള്ളതുപോലെ അല്ലാഹുവിനു ഒരു കർത്താവ് ആവശ്യമില്ല. ഒരു കർത്താവിനാൽ ഉണ്ടായത് അനാദിയാവില്ലല്ലോ. അല്ലാഹു പറയുന്നു. 


"മനുഷ്യരേ, നിങ്ങള്‍ അല്ലാഹുവിന്‍റെ ആശ്രിതന്‍മാരാകുന്നു. അല്ലാഹുവാകട്ടെ സ്വയം പര്യാപ്തനും സ്തുത്യര്‍ഹനുമാകുന്നു".

(6) ഏകനാവാൽ.  സത്ത(ദാത്ത്) യിലും വിശേഷണങ്ങളിലും പ്രവർത്തനങ്ങളിലും ഏകൻ. ദത്തിലും സ്വിഫാത്തിലും ഏകൻ എന്നതിന് രണ്ട് വശങ്ങളുണ്ട്. ദാത്തിൽ ഏകൻ എന്നതിന്റെ വിവക്ഷ അല്ലാഹുവിന്റെ സത്ത ഒന്നിലധികം ഘടകങ്ങൾ ചേർന്നുണ്ടായതല്ലെന്നും അതോടെ തത്തുല്യമായ മറ്റൊരു സത്തയില്ലെന്നുമാണ്. സ്വിഫാത്തിൽ ഏകൻ എന്നതിനർത്ഥം അല്ലാഹുവിനു ഒരിനത്തിൽപ്പെട്ട (ഉദാ:- രണ്ട് കഴിവ്) രണ്ട് വിശേഷണങ്ങളില്ലെന്നും അല്ലാഹുവിന്റെ വിശേഷണങ്ങൾക്ക് തുല്യമായ വിശേഷണങ്ങളുള്ള വരില്ലെന്നുമാണ്. പ്രവർത്തികളിൽ ഏകനെന്നു പറഞ്ഞാൽ അല്ലാഹു പ്രവർത്തിക്കുന്നത് പോലെ പ്രവർത്തിക്കുന്ന മറ്റാരുമില്ലെന്നാണ്. പ്രവർത്തിക്കാനുള്ള അല്ലാഹുവിന്റെ കഴിവ് സ്വയമുള്ളതാണല്ലോ.

അല്ലാഹു പറയുന്നു: 

"പറയുക: അല്ലാഹുവത്രെ എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവ്‌. അവന്‍ ഏകനും സര്‍വ്വാധിപതിയുമാകുന്നു". 

(7) കഴിവ്. ഉദ്ദേശ്യമനുസരിച്ച് മുംകിനായ ഒരു വസ്തുവിനെ ഉണ്ടാക്കാനും ഇല്ലാതാക്കാനും സൗകര്യപ്രദമാം വിധം അല്ലാഹുവിന്റെ ദാത്തിൽ നിൽക്കുന്ന ഒരനാദിയായ വിശേഷണമാണ് കഴിവ്. അല്ലാഹു പറയുന്നു:

"നിശ്ചയം അല്ലാഹു എല്ലാ വസ്തുക്കൾക്കും കഴിവുള്ളവനാകുന്നു". 

(8) ഉദ്ദേശ്യം. ചില വസ്തുക്കളെ ചില പ്രത്യേക ആകൃതിയിലും വലുപ്പത്തിലും ആക്കാൻ സൗകര്യപ്പെടും വിധം അല്ലാഹുവിന്റെ ദാത്തിൽ നിൽക്കുന്ന ഒരനാദിയായ വിശേഷണം. ഈ രണ്ട് വിശേഷണങ്ങൾ മുംകിനായ (ഉണ്ടാവാനും ഇല്ലാതിരിക്കാനും തുല്യ അവകാശമുള്ളത്) വസ്തുക്കളോട് മാത്രമേ ബന്ധിക്കൂ. കാരണം കഴിവിന്റെ സ്വഭാവം ഇല്ലാത്തതിനെ ഉണ്ടാക്കലും ഉള്ളതിനെ ഇല്ലാതാക്കലുമാണല്ലോ. ഇറാദത്തിന്റെ സ്വഭാവം ചില വസ്തുക്കൾക്ക് പ്രത്യേക സമയം, സ്ഥലം, ഭാഗം തുടങ്ങിയവ നിശ്ചയിക്കലുമാണ്. ഈ രണ്ട് സംഗതികളും "മുംകിന്" എന്ന വകുപ്പിലെ സാധിക്കൂ എന്ന കാര്യം വ്യക്തമാണ്.

(9) ഇല്മു. (വാജിബും ജാഇസും മുസ്തഹീലുമായ എല്ലാ വസ്തുക്കളുമായും ബന്ധപ്പെട്ട അറിവ്.) ഇവയിൽപ്പെട്ട യാതൊന്നും വ്യക്തമാവാൻ പര്യാപ്തമായ അല്ലാഹുവിന്റെ ദാത്തിൽ നിൽക്കുന്ന അനാദിയായ ഒരു വിശേഷണം. അല്ലാഹു പറയുന്നു: 


"തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നു. അവന്‍റെ മനസ്സ് മന്ത്രിച്ചു കൊണ്ടിരിക്കുന്നത് നാം അറിയുകയും ചെയ്യുന്നു. നാം (അവന്‍റെ) കണ്ഠനാഡി യെക്കാള്‍ അവനോട് അടുത്തവനും ആകുന്നു". 

(10) ഹയാത്ത്. (ജീവ്) അല്ലാഹുവിന്റെ ദാത്തിൽ നിൽക്കുന്ന അനാദിയായൊരു വിശേഷണം. മറ്റെല്ലാ വിശേഷണങ്ങളുടെയും ഉണ്മക്ക് ജീവ അനിവാര്യമാണല്ലോ. അല്ലാഹു പറയുന്നു.

اللَّـهُ لَا إِلَـٰهَ إِلَّا هُوَ الْحَيُّ الْقَيُّومُ
അല്ലാഹു - അവനല്ലാതെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍

(11)കേൾവി. കേൾക്കപ്പെടുന്ന വസ്തുക്കളുമായി ബന്ധിക്കുന്ന ഒരു വിശേഷണം.
(12) കാഴ്ച. കാണപ്പെടുന്ന വസ്തുക്കളുമായി ബന്ധിക്കുന്ന ഒരു വിശേഷണം.
(13) അക്ഷരമോ ശബ്ദമോ ഇല്ലാത്ത സംസാരം. അല്ലാഹുവിന്റെ കലാം അനാദിയാണ്. അതിനാൽ ആദിയായ അക്ഷരങ്ങളോ ശബ്ദങ്ങളോ ക്രമമോ അതിനില്ല. പ്രത്യുത അല്ലാഹുവിന്റെ ഉന്നതമായ ദാത്തിൽ നില്ക്കുന്ന ഒരാശയമാണത്. (മഅ്നാ). തൗറാത്ത്, ഇൻജീൽ, സബൂർ, ഫുർകാൻ, എന്നിങ്ങനെ വ്യത്യസ്ത പേരുകൾ അതിനു പറയും. ഒരു കാര്യം കല്പിക്കാനോ വിലക്കാനോ ഉദ്ധേശിക്കുന്നവൻ മനസ്സിൽ ഒരാശയം രൂപപ്പെടുത്തുകയും ശേഷം ആ ആശയത്തെ കാണിക്കുന്ന വാചകം പറയുകയോ എഴുതുകയോ സൂചിപ്പിക്കുകയോ ചെയ്യാറുണ്ടല്ലോ. അറിവെന്നു അതേപ്പറ്റി പറയാവതല്ല. കാരണം അറിയാത്തതും അറിയുന്നതിന്റെ മാറ്റവുമെല്ലാം മനുഷ്യൻ പറയാറുണ്ടല്ലോ. ഉദ്ദേശ്യമാണെന്നുപറയാനും വകുപ്പില്ല. കാരണം ഉദ്ദേശിക്കാത്ത കാര്യവും കല്പിക്കാറുണ്ട്. ഈ ആശയത്തിനാണ് 'കലാമിന് നഫ്സിയ്യുന്' എന്നു പറയുന്നത്. ഇതിനു അക്ഷരമോ ശബ്ദമോ ഇല്ല. പക്ഷെ അത് നമ്മുടെ നാവിലൂടെ പുറത്തുവരുമ്പോൾ അതിനു അക്ഷരവും ശബ്ദവും ഉണ്ടാവുന്നു. അക്ഷരവും ശബ്ദവുമുള്ള ഈ സംസാരം മനസ്സിലുള്ള ആശയത്തെ കാണിക്കും പോലെ അക്ഷരവും ശബ്ദവുമുള്ള വേദ ഗ്രൻഥങ്ങളിലെ വചനങ്ങൾ അല്ലാഹുവിന്റെ ദാത്തിൽ നിൽക്കുന്ന ആശയത്തെ കാണിക്കുന്നവയാണ്.  

(14) അല്ലാഹു കഴിവുള്ളവനാകൾ
(15) അല്ലാഹു ഉദ്ദേശിക്കുന്നവനാകൽ
(16) അല്ലാഹു അറിയുന്നവനാകൽ.
(17) അല്ലാഹു ജീവനുള്ളവനാകൽ
(18) അല്ലാഹു കേൾവിയുള്ളവനാകൽ
(19) അല്ലാഹു കാഴ്ചയുള്ളവനാകൽ.
(20) അല്ലാഹു സംസാരിക്കുന്നവനാകൽ

 14 മുതൽ 20 വരെയുള്ള ഏഴു  സ്വിഫത്തുകൾക്ക് "സ്വിഫാത്ത് മഅ്നവിയ്യ" എന്നും 7 മുതൽ 13 വരെയുള്ള സ്വിഫത്തുകൾക്ക് "സ്വിഫാത്ത് മആനി" എന്നുമാണ് സാങ്കേതിക തലത്തിൽ പറയാറുള്ളത്. അവതമ്മിലുള്ള വ്യത്യാസം ഇനിപ്പറയുന്നതാണ്: സിഫത്തുൽ മആനി അല്ലാഹുവിന്റെ ഉന്നതമായ ദാത്തിൽ നിൽക്കുന്ന, ഉണ്ടാവാൻ നിർബന്ധമായ, സ്വിഫത്തുകളാണ്. അതേസമയം മഅ്നവിയ്യായ   ഏഴു സ്വിഫത്തുകൾ സ്വിഫാത്തുൽ മആനി പോലെ സ്വയം ഉള്ളവയല്ലെങ്കിലും ഫലത്തിൽ ദാത്തിനെ വിശേഷിപ്പിക്കാവുന്ന സ്വിഫത്തുകളാണ്. ഉദാഹരണത്തിന് അല്ലാഹു വിജ്ഞാനം ഉള്ളവനാകൽ എന്നതിനർത്ഥം വിജ്ഞാനം എന്ന സ്വിഫത്ത് അല്ലാഹുവിന്റെ ദാത്തിൽ നിൽക്കുന്നതാണെന്നും ചിലർ പറയുന്ന പോലെ മരത്തിലോ മറ്റോ അല്ലെന്നുമാണ്. "സ്വിഫാത്തുൽ മആനി" അല്ലുവിനെ ദാത്തിൽ നിൽക്കുന്നവയല്ലെന്നു പറയുന്ന പുത്തൻ പ്രസ്ഥാനക്കാരെ ഖണ്ഡിക്കാനാണ്‌ അവയെ പ്രത്യേകം എടുത്തു പറയുന്നതെന്ന് സാരം.

മേൽ പറഞ്ഞ 20 സ്വിഫത്തുകളുടെ മാറ്റം അല്ലാഹുവിനുണ്ടാകാൻ പാടില്ലാത്തവയാകുന്നു.

(1)ഇല്ലായ്മ (2) ഇല്ലായ്മ മുൻകടക്കൽ (3) ഇല്ലായ്മ വന്നുചേരൽ (4) സൃഷ്ടികളോട് തുല്യനാവൽ (5) സ്വയം പര്യാപ്തനാവാതിരിക്കൽ (6) ദത്തിലും സ്വിഫാത്തിലും അഫ്ആലിലും ഏകനാവാതിരിക്കൽ (7) അശക്തത (8) ഉദ്ദേശ്യമില്ലാതിരിക്കൽ (9) അജ്ഞത (10) മരണം (11) ബധിരത (12) അന്ധത (13) ഊമയാവുക (14) അശക്തനായിരിക്കൽ (15) ഉദ്ദേശ്യമില്ലാത്തവനായിരിക്കൽ (16) വിവരമില്ലാത്തവനായിരിക്കൽ (17) മരിച്ചവനായിരിക്കൽ (18) ബധിരനായിരിക്കൽ (19) അന്ധനായിരിക്കൽ (20) ഊമയായിരിക്കൽ.

മേൽ പറഞ്ഞ 20 സ്വിഫത്തുകൾ അല്ലാഹുവിനുണ്ടായിരിക്കൽ നിർബന്ധമാണെന്നും അവയുടെ വിപരീതമായ 20 വിശേഷണങ്ങൾ അല്ലാഹുവിനുണ്ടാവാൻ പാടില്ലെന്നും ബുദ്ടിപരമായി തന്നെ സ്ഥിരപ്പെട്ടതാണ്. വിശുദ്ധ ഖുർആനും തിരു സുന്നത്തും അത് ശരിവെക്കുകയും ചെയ്യുന്നു.

മുംകിനായ ഏതൊരു കാര്യവും ചെയ്യാനും ചെയ്യാതിരിക്കാനും അല്ലാഹുവിനു സ്വാതന്ത്രമുണ്ട്. പ്രതിഫലം നൽകുക, ശിക്ഷിക്കുക, പ്രവാചകരെ അയക്കുക, തുടങ്ങിയവ അതിനുദാഹരമാണ്.

ഇതുവരെയുള്ള വിവരണത്തിൽ നിന്ന് അല്ലാഹു യാതൊരു ഗുണങ്ങളുമില്ലാത്ത അന്ധമായൊരു ശക്തിയല്ലെന്ന് വ്യക്തമായല്ലോ. അന്ധമായൊരു ശക്തിയായ ദൈവത്തെ അനുമാനിക്കുന്നവർക്ക് അവനെ ഭയപ്പെടേണ്ട കാര്യമൊന്നുമില്ല. കാരണം അവർക്കു വ്യക്തിത്വവും മറ്റു ഗുണങ്ങളുമുള്ളതുകൊണ്ട് ദൈവത്തെക്കാൾ ഉന്നതർ അവരാണല്ലോ.

തറാവീഹു - മാലിക് (റ) ഇഷ്ടപ്പെട്ടത് പതിനൊന്നോ !?


സാലിം‬ നാലപ്പാട്ട്
------------------------


കേരളത്തിലെ മുജാഹിദുകള്ക്ക് മറ്റു പലവിഷയങ്ങളിലെന്നപോലെ തറാവീഹിന്റെك കാര്യത്തിലും പിടിവിട്ട കാഴ്ചയാണ് ഇപ്പോള്‍ നാം കാണുന്നത്. 8 , 11 ... ഇപ്പോള്‍ തറാവീഹു എന്ന പ്രത്യേക സുന്നത് നിസ്കാരം തന്നെ ഇല്ലെന്നു വരെ പറഞ്ഞ ഈ കൂട്ടര്‍ പെട്ടത് 20 റകഹത്താണ് ത്രാവീഹു എന്ന ലോക മുസ്ലിം ഉമ്മത്തിന്റെട ഇജ്മാഇന് മുന്പിയലാണ്. റസൂല്‍ (സ) യുടെ സുന്നത്തില്‍ സ്വഹാബത്തു മായം ചേര്ക്കി ല്ല എന്ന് ആഹ്ലുസ്സുന്നയെ ആദര്ശനമായി സ്വീകരിച്ച ഇതൊരു മുസ്ലിമിനും ഉറപ്പാണ്. എന്നാല്‍ റസൂല്‍ (സ) തറാവീഹു 11 നിസ്കരിച്ചിരുന്നിരുന്നെങ്കില്‍ സ്വഹാബ അതില്‍ വിട്ടുവീഴ്ച ചെയ്യുമോ ?! ഉമര്‍ (റ) കാലം തൊട്ടു ഇന്ന് വരെ മക്ക - മദീന ഹറമുകളില്‍ തുടര്ന്ന് പോകുന്ന തറാവീഹു 20 എന്നത് ഹദീസുകള്‍ കൊണ്ട് മാത്രമല്ല, ഉമര്‍ (റ), ഉസ്മാന്‍ (റ), അലി (റ), ശേഷം താബിഉകളുടെയും കാലകട്ടത്തെ ചരിത്രം, ഇമാം അബൂ ഹനീഫ (റ), ഇമാം മാലിക് (റ), ഇമാം ഷാഫി (റ), ഇമാം അഹ്മദ് (റ) എന്നീ സ്വലഫു സ്വാളിഹീങ്ങളുടെ ജീവിത ചരിത്രവും അവരുടെ പിന്മുറക്കാരുടെ ചരിത്രവും മാറ്റമില്ലാതെ അത് നില നിര്ത്തിംപ്പോരുന്ന പരിശുദ്ധ ഹറമുകളുടെ ചരിത്രവും അര്ത്ഥിശങ്കയ്ക്കിടയില്ലാത്ത വിധം തറാവീഹു 20 തില്‍ കുറഞ്ഞൊന്നു ഇല്ലെന്നു വിളിച്ചു പറയുമ്പോള്‍ മുജാഹിദുകള്‍ സമ്മര്ദ്ത്തിലാവുക സ്വാഭാവികമാണ്, എന്നാല്‍ അതിനെ നേരിടാന്‍ എന്തുണ്ട് വഴി (സുന്നത്ത് ജമാ-അത്തിന്റെ ഉറച്ച വഴിയെ വിട്ടു മറ്റൊരു വഴി തേടുന്നവന് പിഴച്ച വഴിയെ എത്തുള്ളൂ...! ) എന്ന ഇവരുടെ ദുര്ബ ലമായ ചിന്തകളാണ് ഇമാം മാലിക് (റ) 11 റകഹത്താണ് തറാവീഹു സ്വന്തമായി തിരഞ്ഞടുത്തതെന്നും ഏറ്റവും ഇഷ്ടപ്പെട്ടിരുന്നത് എന്നൊക്കെയുള്ള ഇവരുടെ കണ്ടുപിടുത്തും...
മാലിക് (റ) വിലൂടെ സ്വലഫു ചെയ്ത വഴിയാണ് ഞങ്ങള്‍ എന്ന് വരുത്തി തീര്ക്കാ നുള്ള ഈ അഭിനവ സ്വലഫികളുടെ വിഫലമായ ശ്രമം തുടങ്ങിവച്ചത് അബ്ദുല്‍ റഹ്മാന്‍ അല്‍-മുബാറക്ക്പൂരി (വഫാത് : ഹിജ്റ : 1353 – തുഹ്ഫതുല്‍ അഹ്-വസി യുടെ മുസന്നിഫ് ) എന്ന ഇവരുടെ ഉത്തരേന്ത്യന്‍ പണ്ഡിതനും കൂടെ മൂപരുടെ ശിഷ്യനായ അബ്ദുള്ള അല്‍-മുബാറക്ക്‌പൂരിയും (വഫാത് : ഹിജ്റ : 1414 – മിര്ആനതുല്‍-മസ്വാബീഹ് ന്റെ് മുസന്നിഫ് ) ചേര്ന്നാ ണ്... അതിനു അവര്‍ കണ്ട സൈഫായ വഴി അവര്ക്ക്ബ അത്ര സ്വീകാര്യനല്ലാത്ത ഇമാം സുയൂതി (റ) നിന്നും ഉദ്ദരിക്കുന്നു എന്ന പുകമറയും...
ഇനി ഇവ നമുക്ക് വിശദമായി പരിശോധിച്ചുനോക്കാം;
ആദ്യം അബ്ദുല്‍ റഹ്മാന്‍ അല്‍-മുബാറക്ക്പൂരി (വഫാത് : ഹിജ്റ : 1353) തന്റെണ ജാമിഉ തിര്മലദി യുടെ ശറഹായ തുഹ്ഫതുല്‍ അഹ്-വസില്‍ ഉദ്ദരിക്കുന്നത് കാണുക;
((وقال الحافظ جلال الدين السيوطي في رسالته المصابيح في صلاة التراويح : قال الجوزي من أصحابنا عن مالك أنه قال : الذي جمع عليه الناس عمر بن الخطاب أحب إلي ؛ وهو إحدى عشرة ركعة ، وهي صلاة رسول الله -صلى الله عليه وسلم- ، قيل له : إحدى عشرة ركعة بالوتر؟ قال : نعم وثلاث عشرة قريب ، قال : ولا أدري من أين أحدث هذا الركوع)(
തുഹ്ഫതുല്‍ അഹ്-വസിന്റെ 3/440 – ഇല്‍ ഇമാം സുയൂതി (റ) തന്റെل രിസാലയില്‍ പറഞ്ഞു എന്ന് പറഞ്ഞു നസ്സായി ഉദ്ദരിച്ച ഭാഗമാണ് മുകളി’ല്‍; നമ്മുടെ അസ്ഹാബില്‍ പെട്ട ഇമാം ജൌസി(റ) പറയുന്നു; എന്ന് പറഞ്ഞാണ് തുടങ്ങുന്നത്. മാലിക് (റ) തൊട്ടു അദ്ദേഹം പറയുന്നു: “ഉമര്‍ (റ) ജനങ്ങളെ ഒരുമിച്ചു കൂട്ടിയതാണ് എനിക്കേറ്റവും ഇഷ്ട്ടം, അത് 11 റകഹത്താണ്, അത് റസൂല്‍ (സ) യുടെ നിസ്കാരവും.....”
ശേഷം ഈ ഉദ്ദരണിയെ അദ്ദേഹം വലിയ തെളിവായി ഇടയ്ക്കിടെ പറയുന്നതും കാണാം,
((ويدل على هذا القول الأخير الذي اختاره مالك لنفسه))
മാലിക് സ്വന്തമായി തിരഞ്ഞെടുത്തത്‌ പതിനോന്നാണ് എന്നാണു ഇതുകൊണ്ടുള്ള അദ്ദേഹത്തിന്റൊ സമര്പ്പതണം.
സത്യത്തില്‍ ഇമാം ജൌസിയില്നിرന്ന് ഇങ്ങനെ ഒരു ഇബാറത്തു ഇമാം സുയൂതി (റ) ഉദ്ദരിച്ചിട്ടില്ല! ഇമാം ജൌസി(റ) ഹംബലി മദ്ഹബ്കാരനാണ്, പിന്നെ നമ്മുടെ അസ്ഹാബ് – എന്ന് പറയുകയുമില്ലല്ലോ..
ഇനി ഉസ്താദ് ഉദ്ദരിച്ചത് ശിഷ്യന്‍-മുബാറക്ക്‌പൂരി ഉദ്ദരിച്ചതു ഒന്നുകൂടി ഉഷാറായിട്ടുണ്ട്, നോക്കൂ....
((وقال السيوطي في رسالته المصابيح في صلاة التراويح: قال ابن الجوزي: من أصحابنا عن مالك أنه قال: الذي جمع عليه الناس عمر بن الخطاب أحب إليّ، وهي إحدى عشرة ركعة، وهي صلاة رسول الله - صلى الله عليه وسلم -. قيل له: إحدى عشرة ركعة بالوتر؟ قال نعم، وثلاث عشرة قريب، قال: ولا أدري من أين أحدث هذا الركوع الكثير- انتهى. قال شيخنا في شرح الترمذي: القول الراجح المختار الأقوى من حيث الدليل هو هذا القول الأخير الذي اختاره مالك لنفسه))
മിര്ആحതുല്‍-മസ്വാബീഹ് ന്റെ 4/332 –ല്‍ അദ്ദേഹം ഉസ്താദ് ഇമാം ജൌസി (റ) പറഞ്ഞു എന്ന് പറഞ്ഞപ്പോള്‍ അത് ശരിക്കും ഇമാം ഇബ്നു ജൌസി (റ) പറഞ്ഞു എന്ന് വ്യക്തത വരുത്തി!! അത്രേ ചെയ്തുള്ളൂ... ഉസ്താദിന് ചേര്ന്നه ശിഷ്യന്‍..! ബാകി എല്ലാം ഒരുപോലെ, പിന്നെ ഉസ്താദ് തിര്മസദിയുടെ ശരഹില്‍ പറഞ്ഞതും...; നമ്മുടെ ശൈഖുന പറയുന്നു; ശക്തവും തിരഞ്ഞെടുക്കപ്പെട്ടതും ഏറ്റവും പ്രബലവുമായ വാക്ക് ഇമാം മാലിക് സ്വന്തമായി തിരഞ്ഞെടുത്തതാണ്!! (മിര്ആയതുല്‍-മസ്വാബീഹ് – 332)
ഇത്രയൊക്കെ ശക്തമാംവിധം എത്രമാത്രം ശക്തമായ സനദ് ഇവര്ക്ക്ണ കിട്ടിയെന്നു തോന്നും! മാലിക് (റ) സിഖ; ആണ്, ഇമാം ഇബ്നു ജൌസി(റ) സിഖ; യാണ്, പിന്നെ ഇമാം സുയൂതി (റ)യും സിഖതാ... എല്ലാവരും വിശ്വസ്തര്‍ അല്ലെ! ഇമാം മാലിക്(റ) ഹിജ്‌റ വര്ഷംഇ 93 ന് മദീനയില്‍ ജനിച്ചു. അനസ് ബ്‌നു മാലിക് (റ)(പ്രമുഖ സ്വഹാബി) വഫാത്തായ വര്ഷ.മായിരുന്നു ഇത്. ദാറുല്‍ ഹിജ്‌റയിലെ ഇമാം എന്ന അപര നാമത്തില്‍ അറിയപ്പെട്ട മഹാന്‍. ഹിജ്‌റ - 179 റബീഉല്‍ അവ്വലില്‍ മാലിക് (റ) വഫാത്തായി. ഇനി ഇമാം ഇബ്നുല്‍ ജൌസി (റ) ഹിജ്റ; 508-597 കാലഘട്ടത്തില്‍ ജീവിച്ച പ്രശസ്തനായ ഹംബലി പണ്ഡിതനാണ്. ഇതുകൊണ്ട് അദ്ദേഹത്തിലേക്ക് ചേര്ത്തു പറഞ്ഞാല്മാെത്രം സനദ് സ്വഹീഹാവുമോ !!? മാലിക് (റ) ന്റെ്യും ഇബ്നുല്‍ ജൌസി (റ) ന്റൊയും ഇടയില്‍ വലിയ്യ നൂറ്റാണ്ടുകളുടെ വിടവുണ്ട്.
സത്യത്തില്‍ ഇമാം സുയൂതി (റ) ഒരിക്കലും ഇമാം ഇബ്നുല്‍ ജൌസിയില്‍ നിന്നും ഉദ്ദരിച്ച ഒരു വാക്കേ അല്ല ഇത്. ഇവര്‍ നടത്തിയ ആള്മാംറാട്ടം മനസ്സിലാവാന്‍ ഇമാം സുയൂതി (റ) എന്ത് പറഞ്ഞു എന്ന് നോക്കാം;
ഇമാം സുയൂത്തി (റ) ഹാവില്‍ ഫതാവയില്‍ “അല്‍-മാസാബീഹ് ഫീ സ്വലാത്തു തറാവീഹു” എന്ന രിസാലയില്നിഹന്നാണ് ഇവര്‍ ഈ ഭാഗം ഉദ്ദരിചിട്ടുള്ളത്‌, അല്ബാഹനിയും മറ്റും എടുത്തു ഉദ്ദരിച്ച ഈ ഭാഗം ഇപ്രകാരമാണ് തുടങ്ങുന്നത്...
(( وقال الجوري من أصحابنا : عن مالك أنه قال : الذي جمع عليه الناس عمر بن الخطاب أحب إلي ، وهو إحدى عشرة ركعة ...((
നിങ്ങള്‍ തുടക്കം ശ്രദ്ദിക്കുക; നമ്മുടെ അസ്ഹാബില്പെനട്ട ഇമാം ജൂരി (റ) മാലിക് (റ) തൊട്ടു പറഞ്ഞു എന്നാണു അല്ഹാأവില്‍ ഉള്ളത്. ഷാഫി മദ്ഹബ്കാരനായ ഫാരിസിലെ ജൂര്‍ പ്രദേശക്കാരനായ ഇമാം അബൂ ഹസന്‍ അല്‍-ജൂരി (റ) (ത്വബഖാത്തുശ്ശാഫിഇയ്യ നോകുക – ഒറ്റപ്പെട്ട ചില അഭിപ്രായങ്ങള്‍ ഉള്ള അത്ര മഷ്ഹൂറല്ലാത്ത വെക്തിയാണ്) യില്‍ നിന്നാണ് പ്രസ്തുത ഉദ്ദരണി. പലരെയും ഇമാം സുയൂതി (റ) തന്റെി ദീര്ഘനമായ ചര്ച്ചദയില്‍ ഉദ്ദരിച്ചകൂട്ടത്തില്‍ ഉദ്ദരിച്ചു എന്നല്ലാതെ അതൊരു തെളിവായി പ്രത്യേകം ഉയര്ത്തി്ക്കാട്ടിയിട്ടില്ല. വരികള്ക്കിരടയില്നി്ന്ന് വെട്ടിമാറ്റി ക്രിത്തിമം നടത്തി തെളിവാക്കുന്ന ഏര്പ്പാ ട് ഈ മുജാഹിദുകള്‍ പണ്ടുമുതലേ അവരുടെ നേതാകള്‍ വഴി പകര്ന്നു കിട്ടിയതാണ് എന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം. തോട്ടതിനൊക്കെ സനദ് ചോദിച്ചും അതിന്റെഎ പ്രബലത ചോദ്യം ചെയ്തും ഇമാമീങ്ങള്‍ സ്വഹീഹാണെന്ന് പ്രക്യാപിച്ചതിനെ പോലും തള്ളുന്നവര്ക്ക് ഇമാം മാലിക് (റ) നിന്നും ഉദ്ദരിക്കപ്പെട്ട ഈ ഒറ്റപ്പെട്ട റിപ്പോര്ട്ടി ന് ഒരു സനദും വേണ്ട! എന്തൊരു വിരോധാഭാസമാണ് ഇത്. കാരണം ഇമാം സുയൂതി അതെ ചര്ച്ച യില്‍ ഇമാം ബൈഹകിയില്‍ നിന്നും ഉദ്ദരിച്ചു പറയുന്നത് കാണാം;
((وفي سنن البيهقي وغيره بإسناد صحيح عن السائب بن يزيد الصحابي قال : كانوا يقومون على عهد عمر بن الخطاب في شهر رمضان بعشرين ركعة))
ഇമാം ബൈഹകി(റ)യും മറ്റും സ്വഹാബിയായ സാഇദു ബിന്‍ യസീദ്(റ) യില്‍ നിന്നും സ്വഹീഹായി റിപ്പോര്ട്ട്ം ചെയ്തിട്ടുണ്ട്; ഉമര്‍ (റ) ന്റെ‍ കാലത്ത് റമദാനില്‍ 20 റകഹത്തു നിസ്കരിക്കുമായിരുന്നു. ഇമാം സുയൂത്തി സ്വഹീഹാണ് എന്ന് പ്രസ്താവിച്ചു ഉദ്ദരിച്ചതു ലോക പണ്ഡിതര്‍ അംഗീകരിച്ച ഈ റിപ്പോര്ട്ടി നെ മുബാറക്പൂരി കഷ്ട്ടിച്ചു ളഹീഫാക്കാനുള്ള വിഫല-ശ്രമം നടത്തുന്നു, അതേസമയം ഒരു സനദ് പോലും ഇല്ലാതെ ഉദ്ദരിച്ച ഇമാം മാലിക് (റ) ന്റെന വാക്കുകള്‍ ഇമാം ജൂരി (റ) യുടെ പേര് മാറ്റി ഇബ്നുല്‍ ജൌസി എന്നാക്കി പലകുറി ഉദ്ദരിച്ചു ശക്തമായ തെളിവാണെന്ന് വാദിക്കുന്നു. ഒരു സ്വലഫ് ചെയ്തെന്നു വരുത്തിത്തീര്ക്കാ നുള്ള അതിയായ ആഗ്രഹത്തില്നിചന്നും സംഭവിക്കുന്നതാണ്. എന്നാല്‍ യഥാര്ത്ഥ ത്തില്‍ ഇമാം മാലിക് (റ)യും അവിടെത്തെ മദ്ഹബും ഈ വിഷയത്തില്‍ എന്ത് പറഞ്ഞു എന്ന് നോക്കാം...;
ആദ്യം ഇമാം മാലിക് (റ) ന്റെോ സ്വന്തം കിതാബായ മുദവ്വന; യില്നിമന്നും;
{ قَالَ مَالِكٌ: بَعَثَ إلَيَّ الْأَمِيرُ وَأَرَادَ أَنْ يُنْقِصَ مِنْ قِيَامِ رَمَضَانَ الَّذِي كَانَ يَقُومُهُ النَّاسُ بِالْمَدِينَةِ، قَالَ ابْنُ الْقَاسِمِ: وَهُوَ تِسْعَةٌ وَثَلَاثُونَ رَكْعَةً بِالْوِتْرِ سِتٌّ وَثَلَاثُونَ رَكْعَةً وَالْوِتْرُ ثَلَاثٌ، قَالَ مَالِكٌ: فَنَهَيْته أَنْ يُنْقِصَ مِنْ ذَلِكَ شَيْئًا، وَقُلْتُ لَهُ: هَذَا مَا أَدْرَكْتُ النَّاسَ عَلَيْهِ وَهَذَا الْأَمْرُ الْقَدِيمُ الَّذِي لَمْ تَزَلْ النَّاسُ عَلَيْهِ.}
ഇമാം മാലിക് (റ) പറയുന്നു: മദീനയിലെ ഭരണാധികാരി, അന്ന് മദീനയില്‍ നമസ്കരിച്ചു പോണിരുന്ന ഖിയാമു-റമദാന്‍ അഥവാ തറാവീഹു ചുരുക്കാന്‍ അനുവാദം ചോദിച്ചുകൊണ്ട് എന്റെا അടുക്കലേക്കു ആളെ അയച്ചു – അവിടെ ഇരുപതു വര്ഷകത്തെ ശിഷ്യനായ ഇബ്നു ഖാസിം (റ) പറയുന്നു: അത് 39 റകഹത്താണ് അതില്‍ മൂന്ന് വിതുറും – ഇമാം മാലിക് തുര്ടറര്ന്നുന; “ആ നിസ്കരിച്ചു പോന്നതില്‍ നിന്നും ഒന്നുംതന്നെ കുറയ്ക്കുന്നതില്‍ നിന്നും ഞാന്‍ വിരോധിച്ചു, ഞാന്‍ അദ്ദേഹത്തോട് (വന്ന വെക്തിയോടു) പറഞ്ഞു; ഇത് ഞാന്‍ ജനങ്ങളില്‍ സാക്ഷിയായി പണ്ടുമുതലേ കണ്ടുവരുന്ന കാര്യമാണ്” ( അല്‍-മുദവ്വന 1/287). 39 (20+16+3) റകഹത്തില്നിാന്നും ഒരു റകഹത്തുപോലും കുറയ്ക്കരുത് എന്ന് കര്ശ7നമായ നിര്ദേ2ശം നല്കികയ ഇമാം മാലിക് (റ) ന്റെയ പേരില്‍ 11 റകഹത്തു വെച്ച് കെട്ടുന്നത്തിനു ഒരു ദുര്ബദല റിപ്പോര്ട്ട്ാ മതിയോ മുജാഹിടുകളെ നിങ്ങള്ക്ക്!? സത്യത്തില്‍ അവര്‍ പറയേണ്ടിയിരുന്നത് റസൂല്‍ (സ) കാണിക്കാത്ത ഒന്ന് കല്പി!ച്ച ഇമാം മാലിക് (റ) യാണ് ഇവരുടെ ഭാഷയില്‍ ഒന്നാംതരം മുബ്തദിഉ..!!
ഇനി പ്രസ്തുത റിപ്പോര്ട്ടി നെ കുറിച്ച് ഇവര്‍ തന്നെ അങ്ങീകരിക്കുന്ന പണ്ഡിതര്‍ തന്നെ മോശപ്പെട്ട ഒന്നായി പറയുന്നത് കാണാം..
അബൂ ഈസ അല്‍-സിയാനി അല്‍-ജസാഇരി തന്റെ ഇസ്തിഹ്ബാബു തറാവീഹില്‍ പറയുന്നു;
[فإن قيل: قد ذكر الجوري الشافعي: عن مالك أنه قال: الذي جمع عليه الناس عمر بن الخطاب أحب إلي وهو إحدى عشرة ركعة, وهي صلاة رسول الله صلى الله عليه وسلم, قيل له إحدى عشرة ركعة بالوتر؟ قال: نعم وثلاث عشرة قريب, قال: ولا أدري من أين أحدث هذا الركوع الكثير", والجواب أن هذه الرواية موضوعة منكرة, لأن بين الجوري ومالك أكثر من ثلاثة قرون كاملة]
മാലിക് (റ) നെതൊട്ട് അല്‍-ജൂരി അശ്ശാഫി പറഞ്ഞതായി, ഉമര്‍ (റ) ജനങ്ങളെ ഒരുമിച്ചുകൂട്ടിയ 11 റകഹത്താണ് എനിക്കിഷ്ടം.... എന്ന് പറയുകയാണെങ്കില്‍ അതിനുള്ള മറുപടി; ഈ റിപ്പോര്ട്ട്എ “മൌളൂഉം മുന്കയറുമാണ്”, കാരണം ഇമാം മാലികിന്റെയും ജൂരിയുടെയും ഇടയില്‍ മൂന്ന് നൂറ്റാണ്ടുകള്ക്ക്പ്പുറത്തെ വിത്യാസമുണ്ട്... ശേഷം ഇബ്നു കാസിം(റ) മുദവ്വനയില്‍ മാലിക്(റ) നിന്നും ഉദ്ദരിച്ച നേരത്തെ പ്രതിപാദിച്ച 39 റകഹത്തു റിപ്പോര്ട്ട് നല്കി് അദ്ദേഹം വിശദീകരിക്കുന്നു; മാലിക്(റ) ന്റെപ അസ്ഹാബു മുഴുവന്‍ ഈ റിപ്പോര്ട്ട്ു ചെയ്തതിനും എതിരാണ് ഇത്, മാലിക് (റ) നിന്നും റിപ്പോര്ട്ട് ചെയ്തതില്‍ സ്വന്തം കിത്താബില്‍ പറഞ്ഞത് ഏറ്റവും സ്വഹീഹായ റിപ്പോര്ട്ടാ ണ് അതിനോട് അവിടെത്തെ എല്ലാ അസ്ഹാബും യോജിക്കുന്നുമുണ്ട്. മാലിക് മദ്ഹബിലെ ഇമാം ഇബ്നു അബ്ദുല്‍ ബറും ഇമാം ബാജിയും ഇബ്നു ഖാസിം(റ) വഴി ഇമാം മാലിക് (റ)നിന്ന് 39 റകഹത്തു ഉദ്ദരിക്കുന്നു. കൂടാതെ ഇമാം തിര്മറദിയും പ്രസിദ്ദമായ സനദോടെ മാലികില്‍ നിന്നും റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്. വേറെയും മാലികീ മദ്ഹബുകാരായവരും അല്ലാത്തവരുമായ പലരാല്‍ ഉദ്ദരിക്കപ്പെട്ടിട്ടുണ്ട്.. ശേഷം അദ്ദേഹം പറഞ്ഞു നിര്ത്തു ന്നത് ഇങ്ങനെയാണ്...;
والعجب كل العجب ممن يترك كل هذه الروايات, الصحيحة الثابتات, ثم يستدل بالغرائب الواهيات
എന്നാല്‍ ഈ സ്ഥിരപ്പെട്ട, സ്വഹീഹായ റിപ്പോര്ടുاകള്‍ മുഴുവന്‍ വെടിഞ്ഞു പിന്നെ വളരെ ദുര്ബ ലമായ റിപ്പോര്ട്ട്കൊ ണ്ട് തെളിവ് പറയുന്നവനെ കുറിച്ച് മഹാത്ഭുതം തന്നെ !!!
അതെ മുജാഹിടുകളുടെയും അവരുടെ നേതാക്കളുടെയും കാര്യം മഹാ അത്ഭുതം തന്നെയാ; ബുഖാരിയിലടക്കം ലഹീഫ് കണ്ടെത്തുന്ന സനദ് കീറിമുറിച്ചു അലങ്കോലപ്പെടുത്താന്‍ വെമ്പുന്ന ഇവരുടെ നേതാവ് അല്ബാറനി പോലും സെലഫു ചെയ്തതായ് കാണിക്കാന്‍ വേണ്ടിയാണ് ഈ റിപ്പോര്ട്ട് ഉദ്ദരിക്കുന്നത്.
ഷെയ്ഖ് അംജദ് അല്ഫാലസ്ത്വീനിയും മറ്റു പലരും ഈ റിപ്പോര്ട്ട് സ്വഹീഹല്ല എന്ന് വ്യക്തമാകീട്ടുണ്ട് (അറ്ശീഫ് മുന്’തദാ അല്‍-ഉലൂക; എന്ന പണ്ഡിത ചര്ച്ചമ പോര്ട്ടഅലില്‍ ഇവ കാണാം).
ഇനി എവിടെനിന്നാണ് 20 ന്റെ( കൂടെ 16 ചേര്ത്തു ള്ള 36 റകഹത്തു വന്നത് എന്നത് കൂടി നോക്കാം, മദീനയില്‍ 36 റകഹത്തു മാലിക് (റ) ന്റെറയും എത്രയോ കാലങ്ങള്ക്ക്ം മുന്പ് ഉണ്ടെന്നുള്ളത് സ്ഥിരപ്പെട്ട വസ്തുതയാണല്ലോ.. ഇതിനെ കുറിച്ച് ഇമാമീങ്ങള്‍ ഇങ്ങനെ വിശദീകരിക്കുന്നത് കാണാം...
ഇമാം മാവര്ദിച (റ) ന്റെക അല്‍-ഹാവില്‍ കബീറില്‍ പറയുന്നു;
ഇമാം ഷാഫി(റ) പറയുന്നു: മദീനക്കാരെ 36 റകഹത്തു നിസ്കരിക്കുന്നതായി ഞാന്‍ കണ്ടു, കൂടെ മൂന്ന് വിതുറും.ഇമാം മാവര്ദിക(റ) ശേഷം വിശദീകരിക്കുന്നു, മക്കക്കാര്‍ ഒരു തര്വീ ഹ് (4 റകഹത്ത്) നിസ്കരിച്ചാല്‍ 7 തവാഫുകള്‍ ചെയ്യും അഞ്ചാം തര്വീാഹ് കഴിഞ്ഞാല്‍ അവര്‍ വിതര്‍ നിസ്കരിക്കും അപ്പോള്‍ അവര്ക്ക് 5 തര്വീരഹും (ടോട്ടല്‍ 20 റകഹത്ത്) 4 ത്വവാഫും ലഭിക്കും. എന്നാല്‍ ഇതിനോട് സമമാവാന്‍ മദീനക്കാര്‍ നാല് ത്വവാഫിനു പകരമായി നാല് തര്വീ ഹുകള്‍ (16 റകഹത്ത്) അധികരിപ്പിച്ചു, അങ്ങിനെ അത് 36 ആയി – ഈ അഭിപ്രായമാണ് ഏറ്റവും അസഹ് എന്ന് മഹാന്‍ പറയുന്നു. ( അല്ഹാലവില്‍ കബീര്‍ - 2/291).
ഇതുതന്നെ മാലികി മദ്ഹബിലെ സര്വ്വപ ഇമാമീങ്ങും പറഞ്ഞിട്ടുണ്ട്.
ഇമാം അബൂബക്കര്‍ അത്തുര്തൂ്ഷി അല്‍-മാലികി തന്റെ അല്‍-ഹവാദിസ് അല്‍-ബിദഇല്‍ ഇത്പറഞ്ഞതിന് ശേഷം പറയുന്നതായി കാണാം;
ഈ അധികരിച്ച റകഹത്തുകള്‍ മദീനക്കാര്ക്ക്ാ മാത്രം പ്രതേകമായതാണ്. അവര്‍ മക്കക്കാരുമായി സമാനമാവാന്‍ ആഗ്രഹിക്കുന്നവരാണ്, അതുകൊണ്ടാണ് തവാഫിനു പകരം 16 റകഹത്ത് അധികരിപ്പിച്ച് 36 റകഹത്തു നിസ്കരിക്കുന്നത് എന്നാല്‍ മദീനക്കാര്‍ അല്ലാത്തവര്‍ ഇത് ചെയ്യേണ്ടതില്ല. കാരണം മദീനക്കാര്‍ റസൂല്‍(സ) യുടെ ഹിജ്റ കൊണ്ടും അവിടെത്തെ ഖബറു ശരീഫ്കൊണ്ടും ശറഫാകപ്പെട്ടവരാണ്, അതാണ്‌ മറ്റുള്ളവരെ അപേക്ഷിച്ച് മക്കക്കാരോട് സമാനരാവാന്‍ അവര്‍ ഉദ്ദേശിക്കുന്നത്. (അല്‍-ഹവാദിസ് അല്‍-ബിദഇ 1/58 ) ഇക്കാര്യങ്ങള്‍ ശറഹുല്‍-കബീര്‍ - 4/265, തുഹ്ഫ -2/241, മുഗ്നി -1/461 തുടങ്ങിയ ഗ്രന്ഥങ്ങളില്‍ കാണാം.
സ്വഹാബയുടെ കാലം മുതല്‍ ഇന്നുവരെ 20-തില്‍ കുറഞ്ഞ തറാവീഹു സലഫുകള്‍ ആരും പറഞ്ഞിട്ടില്ല. അതിനു നൂറുക്കണക്കിന് സ്വഹീഹായ റിപ്പോര്ട്ടുറകള്‍ കാണാവുന്നതാണ്. ബറകത്തിന് വേണ്ടി ഖുലഫാഉകളായ സിദ്ദിക് (റ), ഉമര്‍(റ), ഉസ്മാന്‍(റ), അലി(റ) തുടങ്ങിയ സ്വഹാബികളുടെ കൂട്ടുകാരനായ സുവൈദ്ഇബ്നു ഗഫ്’ല (റ)യില്‍ (മുഖള്റമീങ്ങളില്‍ - അഥവാ ജാഹിലിയ്യ കാലത്ത് അനേകം വര്ഷം ജീവിച്ചു ശേഷം ഇസ്‌ലാം പുല്കിണയ മഹത്തുക്കള്‍ - പെട്ട മഹാന്‍, ആമുല്‍ ഫീലില്‍ വര്ഷം ജനിച്ചു 130 വര്ഷം ജീവിച്ചു) നിന്നും ഇമാം ബുഖാരി (റ) തന്റെ് താരീഖുല്‍ കബീറില്‍ സ്വഹീഹായ പരമ്പരയോടുകൂടി ഉദ്ദരിക്കുന്ന കാണാം...;
(قال يحيى بْن مُوسَى : قَالَ : نا جَعْفَر بْن عون ، سَمِعَ أبا الخضيب الجعفِي ، كَانَ سويد بْن غفلة يؤمنا فِي رمضان عشرين ركعة)
അബല്‍ ഖളീബ് അല്ജാഹ്ഫിയില്നിുന്നും.. റമദാനില്‍ സുവൈദ്ഇബ്നു ഗഫ്’ല (റ) ഞങ്ങള്ക്ക്. ഇമാമായി 20 റകഹത്തു നിസ്കരിക്കാരുണ്ടായിരുന്നു (താരീഖുല്‍ കബീര്‍- 9/28 – ഹദീസ് നോ: 233)
നമുക്ക് അല്ലാഹു സലഫുസ്സ്വാലിഹീങ്ങളുടെ വഴിയെ സഞ്ചരിക്കാന്‍ തൌഫീഖ് നല്ക്ട്ടെ ആമീന്‍.

Monday 27 June 2016

ഗൃഹം - ഗൃഹപ്രവേശം




മനുഷ്യർക്ക്‌ താമസിക്കാൻ ഒരു വീട് ആവശ്യമാണ്. ഓരോരുത്തരോടും അനുയോജ്യമായൊരു വീടും വാഹനവും സേവകനും ഇസ്‌ലാം അനുവദിച്ചതാണ്. എന്നാൽ പാർപ്പിടത്തിലും മറ്റും പരിധിവിടുന്നത് ഇസ്‌ലാം അനുവദിക്കുന്നില്ല. എന്നാൽ വീട് ആവശ്യത്തിനുമാത്രം വിശാലമില്ലാതെ നന്നേ കുടുസ്സാകുന്നത് അപലക്ഷണമാണ്. ഇമാം മുസ്ലിം(റ) നിവേദനം ചെയ്തൊരു ഹദീസിൽ ഇപ്രകാരം കാണാം;


അബ്ദുല്ലാഹിബ്നുഉമർ(റ)യിൽ നിന്നു നിവേദനം: "നിർഭാഗ്യം വീടിലും സ്ത്രീയിലും കുതിരയിലുമാണ്". (മുസ്ലിം. 4127)

ഈ ഹദീസിനെ വ്യാഖ്‌യാനിക്കുന്നതിൽ പണ്ഡിതന്മാർക്കിടയിൽ വീക്ഷണാന്തരമുണ്ട്. ഇമാം മാലിക്കും(റ) മറ്റു ചിലരും ഈ ഹദീസിനെ അതിന്റെ ബാഹ്യാർത്ഥത്തിൽ ചുമത്തി ഇപ്രകാരം അഭിപ്രായപ്പെടുന്നു. ചില വീട്ടിൽ താമസിക്കുന്നതും ചില സ്ത്രീകളെ ഭാര്യയായിസ്വീകരിക്കുന്നതും ചില കുതിരകളെ വാഹനമായി സ്വീകരിക്കുന്നതും അല്ലാഹുവിന്റെ ഖളാഅനുസരിച്ച് നാശത്തിനുനിമിത്തമാകാവുന്നതാണ്.

പക്ഷിലക്ഷണം നോക്കാൻ പാടില്ലെന്നതിൽ നിന്നു ഹദീസിൽ പറഞ്ഞ മൂന്നും ഒഴിവാണെന്നാണ് ഹദീസിന്റെ താത്പര്യമെന്ന് ഖത്വബി(റ) യും അനേകം പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നു. അഥവാ ലക്ഷണം നോക്കാൻ പാടില്ല. എന്നാൽ താമസിക്കാൻ ഇഷ്ടപ്പെടാത്ത വീടോ സഹവാസം വെറുക്കുന്ന ഭാര്യയോ അല്ലെങ്കിൽ കുതിരയെ സേവകനോ ഉണ്ടെങ്കിൽ ഭാര്യയെ വിവാഹ മോചനം നടത്തിയും മറ്റുള്ള വിൽപ്പന നടത്തിയോ മറ്റോ അവരുമായി വേർപിരിയണമെന്നാണ് ഹദീസിന്റെ താൽപര്യമെന്ന് അവർ വിശദീകരിക്കുന്നു. മറ്റു ചിലർ നൽകുന്ന വിശദീകരണം ഇതാണ്. വീട്ടിലെ ഭാഗ്യദോഷം വീട് കുടുസ്സാവാളും അയൽവാസികൾ ദുസ്സ്വഭാവികളാവലും അവർ ബുദ്ദിമുട്ടിക്കുന്നവരാവലുമാണ്. സ്ത്രീയിലെ ഭാഗ്യദോഷം അവൾ പ്രസവിക്കാതിരിക്കലും നാവ് നീളമുള്ളവളാകളും (ആവാസത്തിനും അല്ലാത്തതിനും നീട്ടിസംസാരിക്കുന്നവൾ) സംശയത്തിലേക്കു വെളിവാക്കലുമാണ്‌.  കുതിരയുടെ അപലക്ഷണം വലിയ വിലയുള്ളതാവലും അതിന്റെ പുറത്തിരുന്നു യുദ്ദം ചെയ്യാതിരിക്കലുമാണ്. സേവകന്റെ ഭാഗ്യദോഷം അവന്റെ സ്വഭാവം മോശമാകലും അവനിൽ അർപ്പിതമായ കാര്യം വേണ്ടതുപോലെ ഗൗനിക്കാത്തവനാകലുമാണ്. (ശർഹുമുസ്ലിം. 7/382)

വീടിനു സ്ഥാനം കാണുമ്പോൾ ഭൂമി ശാസ്ത്രപരമായ ചില നിയമങ്ങൾ കൂടി പരിഗണിക്കാനുണ്ട്. അല്ലാത്തപക്ഷം ആ വീട്ടിൽ താമസിക്കുന്നത് ആരോഗ്യപരമായും മാനസികമായുമുള്ള പല പ്രശ്നങ്ങൾക്കും നിമിത്തമായേക്കാം. നബി(സ) മലമൂത്ര വിസർജനത്തിനും  വീടിനും പ്രത്യേക സ്ഥലങ്ങൾ തെരെഞ്ഞെടുത്തിരുന്നതായി പ്രബലമായ ഹദീസിൽ വന്നിട്ടുണ്ട്. ഇമാം തുർമുദി(റ) പറയുന്നു: 


നബി(സ)യിൽ നിന്നുദ്ധരിക്കപ്പെടുന്നു. നബി(സ) വീടിനു പ്രത്യേകസ്ഥലം തേടും പോലെ മൂത്രിക്കാൻ വേണ്ടിയും പ്രത്യേകം സ്ഥലം അന്വേഷിക്കാറുണ്ടായിരുന്നു. (തുർമുദി. 1/97)

ഗ്രഹപ്രവേശനം

പുതിയ വീട്ടിൽ താമസം തുടങ്ങുമ്പോൾ മഹാന്മാരുടെ പേരിൽ ഖുർആനും മറ്റും ഓതി ദുആ ചെയ്യുന്നതും അവരുടെ പേരിൽ സാധുക്കൾക്ക് ഭക്ഷണവും മറ്റും വിതരണം ചെയ്യുന്നതും നല്ല കാര്യമാണ്. വീട്ടിൽ ബറകത്തും ഐശ്വര്യവും ഉണ്ടാവാൻ അത് നിമിത്തമാണ്. ദാനധർമ്മം ആഫത്തുകൾ തട്ടിക്കളയുമെന്ന് ഹദീസിൽ വന്നിട്ടുണ്ട്.

പ്രാർത്ഥിക്കാനും നിസ്കരിക്കാനും ഭക്ഷണം നൽകാനും സ്വഹാബാകിറാം(റ) നബി(സ)യെ വീട്ടിലേക്കു ക്ഷണിക്കാറുണ്ടായിരുന്നു. ബദ്രീങ്ങളിൽപ്പെട്ട ഇതുബാനുബ്നുമാലിക്(റ) വീട്ടിൽ വെച്ച നിസ്കരിക്കാനായി നബി(സ)യെ ക്ഷണിച്ചതും നബി(സ) ക്ഷണം സ്വീകരിച്ച് അദ്ദേഹത്തിന്റെ വീട്ടിൽ പോയി നിസ്കരിച്ചതും ഇമാം ബുഖാര(റ) രേഖപ്പെടുത്തിയിട്ടുണ്ട്: 


ഇത്ബാനുബ്നുമാലിക്(റ)ൽ നിന്നു നിവേദനം. നബി(സ) അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നു ചോദിച്ചു. താങ്കളുടെ വീടിന്റെ ഏതുസ്ഥലത്തുവെച്ച് ഞാൻ നിസ്കരിക്കാനാണ് താങ്കളിഷ്ടപ്പെടുന്നത്?. ഇത്ബൻ(റ) പറയുന്നു. അപ്പോൾ ഒരു സ്ഥലം നബി(സ)ക്കു ഞാൻ ചൂണ്ടികാണിച്ചുകൊടുത്തു. അപ്പോൾ അവിടെ നിന്നു നബി(സ) തക്ബീർ ചൊല്ലി. ഞങ്ങൾ നബി(സ)യുടെ പിന്നിൽ അണിയായിനിന്നു. അങ്ങനെ അവിടുന്ന് രണ്ടു റക്അത്ത്  നിസ്കരിച്ചു. (ബുഖാരി 406)

ഈ ഹദീസിനെ അധികരിച്ച ഇബ്നുഹജറുൽ  അസ്ഖലാനി(റ) എഴുതുന്നു: 


നബി(സ) വന്നു നിസ്കരിക്കുന്നസ്ഥലം  നിസ്കരിക്കാനുള്ള സ്ഥലമാക്കാൻ വേണ്ടി ഇത്ബാൻ(റ) നബി(സ)യോട് വീട്ടിൽ വന്നു നിസ്കരിക്കാൻ ആവശ്യപ്പെട്ടതും നബി(സ) അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ചതും പരാമർശിക്കുന്ന ഹദീസ് മുമ്പ് പറഞ്ഞു പോയിട്ടുണ്ട്. അത് സ്വാലിഹീങ്ങളുടെ ആസാറുകൾകൊണ്ട് ബറകത്തെടുക്കുന്നതിനു പ്രമാണമാണ്. (ഫത്ഹുൽ ബാരി. 2/235)

മരണപ്പെട്ട വ്യക്തിയുടെ ഭാര്യ നബി(സ)യെ വീട്ടിലേക്ക് ഭക്ഷണം കഴിക്കാൻ ക്ഷണിച്ചതും നബി(സ) ക്ഷണം സ്വീകരിച്ചതും 'അടിയന്തിരം' എന്ന എന്റെ ബ്ലോഗിൽ പരാമർശിച്ചിട്ടുണ്ട്.

Sunday 26 June 2016

തബ്ലീഗ് ജമാഅത്ത് ഒരു പഠനം ഭാഗം 3



തബ്ലീഗിനെന്താ കുഴപ്പം?

വഹാബിസത്തിന്റെ മറ്റൊരു പതിപ്പാണ്‌ തബ്ലീഗ് ജമാഅത്ത്. വേഷവിധാനത്തിലും മറ്റും നേരിയ വ്യത്യാസമുണ്ടെങ്കിലും ആശയപരമായി രണ്ടും ഒന്ന് തന്നെയാണ്. മുഅ്ജിസത്ത് കറാമത്തിന്റെ അടിസ്ഥാനത്തിൽ അമ്പിയാ-ഔലിയാക്കളോട് സഹായം തേടുന്നത് ശിർക്കാണ്‌. മൗലിദ് ശിർക്കാണ്‌. മരണാനന്തര ക്രിയകൾ,നബി(സ)യുടെ പേരിലുള്ള സ്വലാത്ത്(താജ് സ്വലാത്ത്) തുടങ്ങിയവ ശിർക്കും ബിദ്അത്തുമാണ് എന്നെല്ലാം അവരുടെ നേതാക്കൾ എഴുതിയ പുസ്തകങ്ങളിൽ കാണാം. അമ്പിയാക്കൾ അടക്കമുള്ള മഹത്തുക്കൾ സ്വയം കഴിവുകൊണ്ടോ അല്ലാഹു നൽകുന്ന കഴിവുകൊണ്ടോ അദ്രശ്യം അറിയുമെന്ന വിശ്വാസം ശിർക്കാണ്‌. വഹാബീ നേതാവ് മുഹമ്മദുബ്നുഅബ്ദിൽ വഹാബ് നല്ല മനുഷ്യനാണ്. അദ്ദേഹത്തിൻറെ വിശ്വാസം നല്ല വിശ്വാസമാണ്. എന്നെല്ലാം അവർ രേകപ്പെടുത്തിവെച്ചിട്ടുണ്ട്.   ഇത്തരം പ്രസ്താവനകളിൽ നിന്ന് അവരുടെ തനിനിറം വ്യക്തമാകുന്നതാണ്.

എന്നാൽ ഞങ്ങൾ വഹാബീ ആശയക്കാരല്ലെന്ന് ചിലപ്പോള തബ്ലീഗുകാർ പറയും. എന്നാൽ സുന്നീ ആശയം ശരിയാണെന്നോ, തെറ്റില്ലെന്നോ, വഹാബികൾ ബിദ്ഇകളാണെന്നോ, പിഴച്ചവരാണെന്നോ, എഴുതി ഒപ്പിട്ടുതരാൻ പറഞ്ഞാൽ അല്ലെങ്കിൽ അവരുടെ പേരിൽ നോട്ടീസടിക്കാൻ പറഞ്ഞാൽ അവർ ഒരിക്കലും അതിനു സമ്മതിക്കില്ല. അവരുടെ ഉള്ളിലിരിപ്പ് അതോടെ വ്യക്തമാകും.

ബാഹ്യമായി ജനങ്ങളെ നിസ്കരിപ്പിച്ചും ഉപദേശിച്ചും ജനങ്ങളുടെ ജനങ്ങളുടെ ശ്രദ്ദ പിടിച്ചു പറ്റാൻ ശ്രമിക്കുന്ന ഇവർ ക്രമേണ അവരുടെ തെറ്റായ ആശയങ്ങള ജനങ്ങളിൽ കുത്തിവേക്കുകയാണ് ചെയ്യുന്നത്. നവീനാഷയങ്ങൾ പ്രചരിപ്പിക്കുന്നതിന്റെ മുന്നോടിയായി നിസ്കാരവും ദിക്ര് ഹൽഖയും മറ്റും ഖവാരിജുകളും നടത്തിയിരുന്നതായി ഹദീസുകളിൽ കാണാം. ഖവാരിജു ആശയത്തിലേക്ക് ക്ഷണിക്കുന്നതിന്റെ ഭാഗമായി പള്ളിയില ദിക്ര് ഹൽഖ തുടങ്ങിയപ്പോൾ അതിനെ ശക്തമായ ഭാഷയിൽ അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) വിമർശിച്ചതായി ഇമാം ദാരിമി(റ) സുനനിൽ രേകപ്പെടുത്തിയിട്ടുണ്ട്. (സുനനുദ്ദാരിമി  ഹദീസ് നമ്പർ 210)

അംറുബ്നു യഹ് യ(റ) യിൽ നിന്ന് നിവേദനം: എന്റെ പിതാവ് അവരുടെ പിതാവിനെ ഉദ്ദരിച്ച് ഇപ്രകാരം പറയുന്നത് ഞാൻ കേട്ട്. രാവിലത്തെ നിസ്കാരത്തിനുമുമ്പ് അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) വിന്റെ വാതിലിനരികിൽ അദ്ദേഹത്തെയും പ്രതീക്ഷിച്ച് ഞങ്ങൾ ഇരിക്കുകയായിരുന്നു. അദ്ദേഹം പുറപ്പെട്ടാൽ അദ്ദേഹത്തിൻറെ കൂടെ ഞങ്ങളും പള്ളിയിലേക്ക്  നടക്കും. അപ്പോൾ അബൂമുസൽ അശ്അരി(റ) ഞങ്ങളെ സമീപിച്ച് ചോദിച്ചു; "അബൂഅബ്ദിറഹ്മാൻ ഇതുവരേക്കും വന്നില്ലേ?". ഞങ്ങൾ പറഞ്ഞു: "ഇല്ല" അപ്പോൾ അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) പുറപ്പെടുന്നത്വരെ അബൂമൂസൽ അശ്അരി(റ) യുടെ ഞങ്ങളുടെ കൂടെ ഇരുന്നു അബ്ദുല്ലാഹിബ്നുമസ്ഊദ്(റ) വന്നപ്പോൾ ഞങ്ങളെല്ലാവരും അദ്ദേഹത്തിലേക്ക്‌ എണീറ്റു. അപ്പോൾ അബൂമൂസൽ അശ്അരി(റ) അബ്ദുല്ലാഹിബ്നുമസ്ഊദ്(റ) നോട് പറഞ്ഞു: "ഓ അബ്ദിൽറഹ്മാൻ! നിശ്ചയം അടുത്തസമയത്ത് പള്ളിയിൽ ഞാൻ വെറുക്കുന്ന ഒരു കാര്യം ഞാൻ കാണാനിടയായി. അല്ലാഹുവിനാണേ സര്വ്വ സ്തുതിയും.നല്ലതല്ലാതെ ഞാനൊന്നും കണ്ടിട്ടില്ല". അബ്ദുല്ലാഹിബ്നുമസ്ഊദ്(റ) ചോദിച്ചു: "അതെന്താണ്?". അപ്പോൾ അബൂമൂസൽ അശ്അരി(റ) പ്രതികരിച്ചു: "നിങ്ങൾ ജീവിക്കുകയാണെങ്കിൽ നിങ്ങൽക്കുമത് കാണാനാകും. നിസ്കാരം കാത്തിരിക്കുന്ന കേറെപേർ പള്ളിയിൽ പല ഹൽഖകളായി ഇരിക്കുന്നത്  എന്റെ ശ്രദ്ദയിൽ പെട്ടു. ഓരോ ഹൽഖകൾക്കും ഒരാൾ നേത്രത്വം വഹിക്കുന്നു. അവരുടെ കൈവശം കുറേ ചെറിയ കല്ലുകളുമുണ്ട്. നിങ്ങൾ 100 പ്രാവശ്യം തക്ബീർ ചൊല്ലാൻ നേതാവ് നിർദ്ദേശിക്കുമ്പോൾ അവർ 100 പ്രാവശ്യം തക്ബീർ ചൊല്ലുന്നു. 100 പ്രാവശ്യം തഹ്ലീൽ ചൊല്ലാൻ നേതാവ് നിർദ്ദേശിക്കുമ്പോൾ അവർ 100 പ്രാവശ്യം തഹ്ലീൽ ചൊല്ലുന്നു. 100 പ്രാവശ്യം തസ്ബീഹ് ചൊല്ലാൻ നേതാവ് നിർദ്ദേശിക്കുമ്പോൾ അവർ 100 പ്രാവശ്യം തസ്ബീഹ് ചൊല്ലുന്നു". അബൂമൂസൽ അശ്അരി(റ) യുടെ വിശദീകരണം കേട്ട അബ്ദുല്ലാഹിബ്നുമസ്ഊദ്(റ) എന്നിട്ട് താങ്കൾ എന്താണ് അവരോടു പറഞ്ഞതെന്ന് ചോദിച്ചപ്പോൾ അബൂമൂസൽ അശ്അരി(റ) പ്രതിവചിച്ചു: "താങ്കളുടെ അഭിപ്രായം കൂടി അറിഞ്ഞിട്ടുവേണം പ്രതികരിക്കാനെന്നു മനസ്സിലാക്കി അവരോട് ഞാനൊന്നും പ്രതികരിച്ചിട്ടില്ല". അപ്പോൾ അബ്ദുല്ലാഹിബ്നുമസ്ഊദ്(റ) പറഞ്ഞു: "അവരുടെ തിന്മകൾ എണ്ണിക്കണക്കാക്കാൻ അവരോട് കല്പിക്കുകയും അവരുടെ നന്മയിൽ നിന്ന് യാതൊന്നും പാഴായിപോകുകയില്ലന്നതിനുള്ള ഉത്തരവാദിത്വം താങ്കൾക്ക് ഏറ്റെടുക്കുകയും ചെയ്തുകൂടായിരുന്നുവോ?". പിന്നെ ഇബ്നു മസ്ഊദ് (റ) ന്റെ കൂടെ ഞങ്ങൾ പള്ളിയിലേക്ക് നീങ്ങി. തുടർന്ന് ഒരു ഹൽഖയുടെ സമീപം ചെന്നു നിന്ന് അദ്ദേഹം ചോദിച്ചു: "നിങ്ങൾ എന്തു പ്രവർത്തിക്കുന്നതാണ് ഞാനീകാണുന്നത്?". അവർ പ്രതികരിച്ചു: "ഓ! അബുഅബ്ദിൽറഹ്മാൻ! ഈ ചെറിയ കല്ലുകളുപയോഗിച്ച് ഞങ്ങൾ തക്ബീറിന്റെയും  തഹ്ലീലിന്റെയും തസ്ബീഹിന്റെയും എണ്ണം പിടിക്കുന്നു". അപ്പോൾ ഇബ്നു മസ്ഊദ് (റ) പറഞ്ഞു: "നിങ്ങളുടെ തിന്മകൾ നിങ്ങൾ എണ്ണി കണക്കാക്കുക, നിങ്ങളുടെ നന്മകളിൽ നിന്ന് യാതൊന്നും നിങ്ങൾക്ക് നഷ്ടപ്പെടുകയില്ലന്നതിനു ഞാൻ ജാമ്യം നല്കുന്നു. മുഹമ്മദ്‌ നബി(സ) യുടെ സമൂഹമേ! നിങ്ങൾക്ക് നാശം. എത്ര പെട്ടെന്നാണ് നിങ്ങൾ നശിച്ചു പോകുന്നത്. നിങ്ങളുടെ നബി(സ) യുടെ അനുയായികൾ ധാരാളമുണ്ട്. നബി(സ) യുടെ വസ്ത്രങ്ങൾ നുരുമ്പി പോയിട്ടില്ല. അവരുടെ പാത്രങ്ങള പൊട്ടിയിട്ടുമില്ല".  എന്റെ ശരീരം ആരുടെ അധീനത്തിലാണോ അവൻ തന്നെയാണേ സത്യം. നിശ്ചയം നിങ്ങൾ മുഹമ്മദ്‌ നബി(സ) യുടെ മതത്തേക്കാൾ നേർവഴിയിലുള്ള ഒരു മതം സ്വീകരിച്ചവരാണോ, അതല്ല വഴികേടിന്റെ കവാടം തുറന്നു വെച്ചവരാണോ". ഇതോടെ അവർ പ്രതികരിച്ചതിങ്ങനെ; "ഓ അബൂഅബ്ദിറഹ്മാൻ! അല്ലഹുവാനെ സത്യം, നന്മയല്ലാതെ മറ്റൊന്നും ഞങ്ങളുദ്ദേശിച്ചിട്ടില്ല". അപ്പോൾ ഇബ്നുമസ്ഊദ്(റ) പറഞ്ഞു; "നന്മ ഉദ്ദേശിക്കുന്ന പലര്ക്കും നന്മ ലഭിക്കാറില്ല. നിശ്ചയം റസൂലുല്ലാഹി(സ) ഞങ്ങളോട്  ഇപ്രകാരം പ്രസ്തപിചിട്ടുണ്ട്. 'നിശ്ചയം ചിലര് ഖുർആൻ പാരായണം ചെയ്യും.എന്നാൽ അത് അവരുടെ തൊണ്ടക്കുഴി  വിട്ട് താഴോട്ടിറങ്ങില്ല' അല്ലാഹുവാണേ സത്യം അവരില അധികപേരും നിങ്ങളിൽ നിന്നാണോ എന്ന് എനിക്കറിയില്ല". ഇത് പറഞ്ഞു ഇബ്നു മസ്ഊദ്(റ) അവരില നിന്ന് പിന്തിരിഞ്ഞു. അംറുബ്നുസലമ(റ)  പറയുന്നു: " ആ ഹൽഖകളിൽ പങ്കെടുത്തിരുന്നവരെല്ലാം നഹ്ർവാൻ യുദ്ദത്തിൽ ഖവാജിരിന്റെ കൂടെ ചേർന്ന് ഞങ്ങളെ എതിർത്തതായി ഞങ്ങൾ കണ്ടു".(സുനനുദ്ദാരിമി: 210).

നബി(സ) യോട് നീതി കാണിക്കാൻ കല്പ്പിച്ച ദുൽഖുവൈസ്വിറത്തിന്റെ അനിയായികളാണല്ലോ ഖവാരിജ്. അവരുടെ പാർട്ടിയിലേക്ക് ആളെചേർക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായിരുന്നു പ്രസ്തുത ദിക്റ് ഹൽഖയെന്ന് ഹദീസിൽ നിന്ന് തന്നെ സുതരാം വ്യക്തമാണ്.അതുകൊണ്ടാണ് ഇബ്നു മസ്ഊദ്(റ) അതിനെ വിമർശിച്ചത്.അതല്ലാതെ ദിക്റ് ഹൽഖകൾ തെറ്റായത്കൊണ്ടോ തക്ബീറും തഹ്മീദും തസ്ബീഹും തഹ്ലീലും എണ്ണം പിടിക്കൽ തെറ്റായത് കൊണ്ടോ അല്ല. കാരണം നിസ്കാര ശേഷം 33 പ്രാവശ്യം തസ്ബീഹും തഹ്മീദും തക്ബീറും 10 പ്രാവശ്യം തഹ്ലീലും കൊണ്ടുവരൽ സുന്നത്താണല്ലോ. ഇനി കല്ലുകളുപയോഗിച്ച് എണ്ണം പിടിച്ചത് കൊണ്ടാണ് വിമര്ശിച്ചതെന്നു പറയാനും വകുപ്പില്ല.  കാരണം ദിക്റുകളുടെ എണ്ണം പിടിക്കാൻ സ്വഹാബകിറാം(റ) ചെറിയ കല്ലുകളും ഈത്തപ്പനക്കുരുവും  മറ്റും ഉപയോഗിച്ചിരുന്നതായി പ്രബലമായ ഹദീസുകളിൽ വന്നിട്ടുണ്ട്.തസ്ബീഹ് മാല എന്ന എന്റെ ബ്ലോഗ്‌ കാണുക.
ദിക്റ് ഹൽഖകൾക്ക് മഹത്വമുണ്ടെന്നും അവയിൽ പങ്കെടുക്കാൻ മാത്രം ലോകം സഞ്ചരിക്കുന്ന മലക്കുകളുണ്ടെന്നും പ്രബലമായ ഹദീസുകളിൽ വന്നതാണ്.വിശദ വിവരത്തിനു ദിക്ര് ഹൽഖ എന്ന എന്റെ ബ്ലോഗ്‌ കാണുക.
നബി(സ) യോട് നീതികാണിക്കാൻ  കല്പ്പിച്ച ദുൽഖുവൈസ്വിറത്തിന്റെ അനുയായികളെ നബി(സ) പരിചയപ്പെടുത്തുന്നത് കാണുക. 
"നിശ്ചയം അവനു ചില അനുയായികൾ വരാനുണ്ട്. നിങ്ങളുടെ നിസ്കാരം അവരുടെ നിസ്കാരത്തെ അപേക്ഷിച്ച് നിസാരമായിരിക്കും. നിങ്ങളുടെ നോമ്പ് അവരുടെ നോമ്പിനെ അപേക്ഷിച്ച് നിസ്സാരമായിരിക്കും.അവർ ഖുർആൻ പാരായണം ചെയ്യും പക്ഷെ ഖുർആൻ അവരുടെ തോന്ടക്കുഴിയെ വിട്ടുകടക്കുകയില്ല.വേട്ട മ്രഗത്തിൽ നിന്ന് അമ്പ് തെറിച്ച്പോകും പ്രകാരം അവർ മതത്തിൽ നിന്ന് തെറിച്ചു പോകും.(ബുഖാരി 5697)

ഇത്തരക്കാരെക്കുറിച്ചാണ് ഖുർആൻ ഇപ്രകാരം പറയുന്നത്.



وُجُوهٌ يَوْمَئِذٍ خَاشِعَةٌ ﴿٢﴾ عَامِلَةٌ نَّاصِبَةٌ ﴿٣﴾ تَصْلَىٰ نَارً‌ا حَامِيَةً ﴿٤﴾ تُسْقَىٰ مِنْ عَيْنٍ آنِيَةٍ ﴿٥﴾ لَّيْسَ لَهُمْ طَعَامٌ إِلَّا مِن ضَرِ‌يعٍ ﴿٦لَّا يُسْمِنُ وَلَا يُغْنِي مِن جُوعٍ

"അന്നേദിവസം (പരലോകം) ചില മുഖങ്ങൽ ചുളിഞ് താഴ്ന്ന് കൊണ്ടിരിക്കും. അവർ ദുൻയാവിൽ  വെച്ച് പണിയെടുത്ത് ക്ഷീണിചവരാണ്.(പക്ഷെ ഇവിടെ അത് ഉപകരിക്കില്ല) ചൂടേറിയ അഗ്നിയിൽ അവ പ്രവേശിക്കുന്നതാണ്. 'ളരീഅ' ൽ നിന്നല്ലാതെ അവർക്ക് യാതൊരു ആഹാരവുമില്ല. അത് പോഷണം നല്കുകയില്ല. വിശപ്പിനു ശമനമുണ്ടാക്കുകയുമില്ല".( സൂറത്തുൽ ഗാസിയ)

വിശ്വാസപരമായി വൈകല്യം സംഭവിച്ചവരും ഈ ആശയത്തിന്റെ പരിധിയിൽ വരുമെന്ന് മുഫസ്സിറുകൾ വിശദീകരിച്ചിട്ടുണ്ട്.  
തബ്ലീഗിന്റെ ആശയങ്ങൾ    
 തബ്ലീഗ് ജമാഅത്തിന്റെ ആദർശവും നയപരിപാടികളും പരിശോദിക്കുന്നവർക്ക് അഹ്ലുസുന്നത്തിവൽജമാഅത്തിന്റെ ആശയങ്ങളുമായി ഇതിനു വലിയ അന്തരമുണ്ടെന്നു കാണാൻ kazhiyum. തബ്ലീഗിന്റെ ആശയങ്ങൾ പ്രധാനമായും ഇല്യാസിന്റെ ഗുരുവര്യൻമാരുടെ നിലപാടുമായി ഇണങ്ങുന്നവയാണ്. ഇല്യാസ് പറയുന്നു:
  

 "ഹസ്രത്ത് ഥാനവി വളരെ  വലിയ സേവനം ചെയ്തിരിക്കുന്നു. അതുകൊണ്ട് എന്റെ ഹ്രദയം കൊതിക്കുന്നു. അദ്ദേഹത്തിൻറെ അധ്യാപനവും എന്റെ തബ്ലീഗ് ശൈലിയും , ഇത്തരത്തിൽ അദ്ദേഹത്തിൻറെ അധ്യാപനം വ്യാപകമാകട്ടെ". (മൽഫൂളാത്ത് : പേ 58)

"ഹസ്രത്ത് ഥാനവിയെക്കൊണ്ട്  ഉപകാരം സിദ്ദിക്കണമെങ്കിൽ അദ്ദേഹത്തെ സ്നേഹിക്കുകയും അദ്ദേഹത്തിൻറെ ഗ്രന്ഥങ്ങൾ പാരായണം ചെയ്യുന്നതിലൂടെ വിജ്ഞാനം ലഭിച്ചുകൊണ്ടിരിക്കും". (മകാതീബ്: പേജ് 137) 


തബ്ലീഗ് സ്ഥാപകൻ മുഹമ്മദ്‌ ഇല്യാസിനെ കൂടുതൽ സ്വാധീനിച്ച വ്യക്തിയായ അഷ്‌റഫ്‌ അലി ഥാനവിയുടെ ആശയം സ്വന്തം തബ്ലീഗ് ശൈലിയിലൂടെ വ്യാപിക്കാനാണ് ഇല്യാസിന്റെ ഉദ്ദേശ്യം. പുറമേ ഥാനവിയുടെ ഗ്രന്ഥങ്ങൾ പാരായണം ചെയ്ത് എല്ലാവരും വിജ്ഞാനം നേടണമെന്ന ആഹ്വാനവും ചെയ്തിരിക്കുന്നു. ഥാനവിയുടെ ക്രതികൾ പരിശോദിച്ചാൽ അഹ്ലുസുന്നത്തിവൽജമാഅത്തിന്റെ ആശയങ്ങളുമായി അദ്ദേഹം ബഹുദൂരം അകന്നിരിക്കുന്നതായി കാണാം. ഹിഫ്ലുൽ ഈമാൻ എന്നാ പുസ്തകത്തിൽ അദ്ദേഹം എഴുതുന്നു:   

"നബി(സ്)ക്കു ഗൈബ് അറിയുമെന്ന് പറയുന്നവരോട് പരാമർശിക്കുന്നത്  ഇതാണ്. എല്ലാ ഗൈബും അറിയുമോ അല്ല, ചില ഗൈബുകൾ മാത്രമോ, (എല്ലാ ഗൈബുകളും അറിയുകയില്ലെന്നു വ്യക്തം) ഇനി ചില ഗൈബുകൾ മാത്രമാണെങ്കിൽ അതിൽ നബിക്ക് എന്ത് പ്രത്യേകതയാണുള്ളത് ?  അത്തരം ചില ഗൈബിനെ കുറിച്ചുള്ള വിവരം സൈദിനും അംറിനും(എല്ലാ ജനങ്ങൾക്കും) കുട്ടികൾക്കും ഭ്രാന്തന്മാർക്കും എന്നു വേണ്ടാ മൃഗങ്ങൾക്കുപോലും ഉള്ളതാണല്ലോ" (ഇഫ്‌ളുൽ ഈമാൻ പേജ്. 15)
മൽഫൂളാത്തിൽ ഇല്യാസിന്റെ മൊഴിയായി രേഖപ്പെടുത്തുന്നു: 


"ഹസ്രത്ത് ഗാൻഗോഹി ഈ കാലത്തെ ഖുതുബും മുജദ്ദിദും ആയിരുന്നു". (മൽഫൂളാത്ത് 122)

കേരളത്തിലെ തബ്ലീഗുകാരുടെ മുഖ്യ നേതാവായ കാഞ്ഞാർ മൂസാ മൗലവിയും ഇതേറ്റു പറഞ്ഞു: " തബ്ലീഗിന്റെ മഹത്വങ്ങൾ' എന്ന പുസ്തകത്തിന്റെ അവതാരികയിൽ അയാൾ എഴുതുന്നു:

"പ്രത്യേകിച്ച് ഹസ്രത്ത് മൗലാനാ മുഹമ്മദ് ഇല്യാസ് അവർകൾ ചെറുപ്പം മുതൽക്കേ ദീനിന്റെ അധഃപതനാവസ്ഥയിൽ മനസ്സ് നൊന്തും അതിനെപ്പറ്റി ചിന്തിച്ചും കഴിഞ്ഞു കൂടിയവരായിരുന്നു. ഹസ്രത്ത് ഖുതുബുൽ ആലം മൗലാനാ റഷീദ് അഹ്മദ് ഗാൻഗൂഹ് അവർകളുടെ ശിക്ഷണത്തിലാണ് ചെറുപ്പകാലം കഴിഞ്ഞത്. ഷെയ്‌കവർകൾക്ക് ശിഷ്യനോട് വളരെയേറെ ബഹുമാനവുമുണ്ടായിരുന്നു". 


ഖുതുബുൽ ആലം എന്ന് തബ്ലീഗ്കാർ പരിചയപ്പെടുത്തുന്ന ഗാൻഗോഹിയുടെ ഗ്രന്തങ്ങളിൽ പ്രധാനമാണ് ഫതാവാ റശീദിയ്യ. അതിൽ വഹാബി നേതാവ് അബ്ദുൽ വഹാബിനെ  ഗാൻഗോഹി പരിചയപ്പെടുത്തുന്നതിങ്ങനെയാണ്.

ചോദ്യം:- അബ്ദുൽ വഹാബ് നജ്ദി ഇങ്ങനെയുള്ള ആളായിരുന്നു?

ഉത്തരം:- ഇബ്നു അബ്ദുൽ വഹാബിനെ ജനങ്ങൾ വഹാബി എന്ന് വിളിക്കുന്നു. അദ്ദേഹം നല്ല മനുഷ്യനായിരുന്നു. ഹമ്പലി മദ്ഹബ് സ്വീകരിക്കുന്നവനാണെന്ന് കേട്ടിരുന്നു. ഹദീസനുസരിച്ച് പ്രവർത്തിക്കുന്നയാളും ശിർക്ക്‌, ബിദ്ഹത്തുക്കളെ തടയുന്ന ആളുമായിരുന്നു. പരുഷസ്വഭാവം ഇദ്ദേഹത്തിന്റെ പ്രകൃതിയായിരുന്നു".


ഇതേ വിഷയത്തിൽ തന്നെ തൊട്ടടുത്ത ചോദ്യത്തിന്റെ മറുപടിയിൽ ഇങ്ങനെ കാണുന്നു:  

"മുഹമ്മദുബ്നു അബ്ദുൽ വഹാബിനെ പിന്പറ്റുന്നവർക്ക് വഹാബി എന്ന് പറയുന്നു. അവരുടെ വിശ്വാസം ശരിയായതാണ്". (ഫതാവ റശീദിയ്യ പേജ് 280)
അസംഖ്യ സുന്നീ പണ്ഡിതരെയും പൊതുജനങ്ങളെയും  കൊലപ്പെടുത്തുകയും ഖബർ പൂജകരെന്ന് പറഞ്ഞ മുശ്രിക്കുകളായി ചിത്രീകരിക്കുകയും ചെയ്ത സുന്നീ വിരുദ്ധരിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന വഹാബീ നേതാവിനെയാണ് ഗാൻഗോഹി വെള്ള പൂശുന്നതും അദ്ദേഹത്തിനെ അനുയായികളുടെയും വിശ്വാസം നല്ലതായിരുന്നുവെന്നു മറുപടി കൊടുക്കുന്നതും.

മൗലീദിനെ കുറിച്ച് വന്ന ഒരു ചോദ്യവും മറുപടിയും കാണുക:-

ചോദ്യം:- എഴുന്നേറ്റുനിൽക്കാതെ സ്വീകാര്യമായ റിപ്പോർട്ടുകൾ  മാത്രം ഉൾപ്പെടുത്തി മൗലിദ് സദസ്സ് ഒരുക്കുന്നത് അനുവദനീയമാണോ?.

മറുപടി:- ഏതുനിലയിലായാലും മൗലിദ് സദസ്സ് ഒരുക്കുന്നത് അനുവദനീയമല്ല. ബിദ്അത്തായ കാര്യം  ഏതു നിലയിലാണെങ്കിലും തടയപ്പെടേണ്ടത് തന്നെ.

സ്വഹീഹായ റിപ്പോർട്ടുകൾ മാത്രം ഉൾപ്പെടുത്തുകയും വ്യാജ റിപ്പോർട്ടുകൾ ഒഴിവാക്കുകയും ചെയ്തുകൊണ്ടുള്ള മൗലിദ് സദസ്സിൽ പങ്ക് കൊല്ലുന്നതിന്റെ വിധിയെന്ത്? എന്ന ചോദ്യത്തിന് നൽകിയ മറുപടി മറ്റു പല കാരണങ്ങളാലും അനുവദനീയമല്ല എന്നാണ്. (ഫതാവ റശീദിയ്യ 130-131)
 


വഹാബിയെ പുകഴ്ത്തുകയും മൗലിദ് സദസ്സിൽ പങ്കെടുക്കുന്നത് അനുവദനീയമല്ലെന്ന് ഫത്‌വാ പുറപ്പെടുവിക്കുകയും ചെയ്ത ആളെയാണ് തബ്ലീഗുകാർ ഖുതുബുൽ ആലമായി പരിചയപ്പെടുത്തുന്നത്!!!!.

മൗലീദിനെ സംബന്ധിച്ചുള്ള ഈ ഫത്‌വാ ഇന്നത്തെ പ്രധാന തബ്ലീഗ് കേന്ദ്രമായ ദയൂബന്തിലും ലക്‌നോ നദ് വയിലും കണിശമായി നടപ്പാക്കുന്നുണ്ട്.

തബ്ലീഗുകാരുടെ ആദർശഗുരുവായ ഇസ്മാഈൽ ദഹ് ലവി അദ്ദേഹത്തിന്റെ തഖ്‌വിയത്തുൽ ഈമാൻ എന്ന പുസ്തകത്തിൽ എഴുതുന്നു:

"എന്റെ വായയിൽനിന്നു പുറപ്പെടുന്ന ശബ്ദം കേൾക്കുമെന്നോ ഹൃദയത്തിൽ അങ്കുരിക്കുന്ന വികാരങ്ങൾ അറിയുമെന്നോ കരുതുന്നതുകൊണ്ട് ശിർക്ക്‌ സംഭവിക്കുന്നു.അത് പ്രവാചകന്മാരെകുറിച്ചോ ഔലിയാക്കളെകുറിച്ചോ വിശ്വസിച്ചാലും ശരി...അവർ സ്വയം കേൾക്കുകയും അറിയുകയും ചെയ്യുമെന്ന് കരുതിയാലും അല്ലാഹു നൽകിയ കഴിവുകൊണ്ടാണെന്ന്  വിശ്വസിച്ചാലും ശിർക്കുതന്നെ സംഭവിക്കും". (തഖ്‌വിയത്തുൽ ഈമാൻ ലക്‌നോപതിപ്പ് പേജ് 32)

മറ്റൊരു പരാമർശം കാണുക:-  


"എന്തെങ്കിലും വിഷമം നേരിട്ടാൽ അമ്പിയാ-ഔലിയാക്കളെ വിളിക്കുന്നവർ ദേവീദേവതകളെ വിളിക്കുന്ന അമുസ്ലിംകൾ ചെയ്യുന്നത് പോലെയാണ് ചെയ്യുന്നത്... ഇതിനെ സംബന്ധിച്ചു അവരോടു ചോദിച്ചാൽ അവർ പറയും. ഞങ്ങൾ അല്ലാഹുവിനോട് ശിർക്ക്‌ ചെയ്യുന്നില്ല. അമ്പിയാ-ഔലിയാക്കളെ  സ്നേഹിക്കുക മാത്രമാണ് ചെയ്യുന്നതെന്ന്.വിവരമുണ്ടെങ്കിൽ സൂറ 28-29 പറഞ്ഞതുപോലെ മുശ്രിക്കുകളുടെ വിരുന്നിനു തുല്യമാണിതെന്നു അവർക്കു ഗ്രഹിക്കാമായിരുന്നു".  (തഖ്‌വിയത്തുൽ ഈമാൻ) 




അല്ലാഹുവല്ലാത്ത കുട്ടിദൈവങ്ങളെ ആരാധന അർഹിക്കുന്നവരാണെന്ന് വിശ്വസിച്ച് അവർക്കു ആരാധിച്ചിരുന്ന മുശ്രിക്കുകളും അമ്പിയാ-ഔലിയാക്കൾ മുഅ്ജിസത്ത് കറാമത്തിലൂടെ സഹായിക്കും എന്ന വിശ്വാസത്തോടെ അവരോടു സഹായം തേടുന്നവരും തുല്യരാണെന്നു പ്രഖ്‌യാപിക്കുന്ന ഇയാളുടെ മനസ്സിൽ എന്താണ് ഉള്ളതെന്ന് വായനക്കാർ ചിന്തിക്കുക.

'യാ ഷെയ്ഖ് ജീലാനി' എന്നു വിളിക്കുന്നതിനെക്കുറിച്ച് റഷീദ് അഹ്മദ് ഗാൻഗോഹിയുടെ വിവരണമിങ്ങനെ:- 


"യാ ഷെയ്ഖ് അബ്ദുൽകാദിർ ജീലാനി എന്നത് വീർദായി ഉപയോഗിക്കുന്നതും വിനീതന്റെ അടുക്കൽ അനുവദനീയമല്ല. ശിർക് അല്ലെങ്കിലും ശിർക്കിനോട് സാമ്യമുള്ളതാണ്". (ഫതാവ റശീദിയ്യ 68)

"യാറസൂലുല്ലാഹ് എന്ന് ദൂരെനിന്ന്  നബി(സ) ഇൽമുൽഗൈബ് അദൃശ്യജ്ഞാനം കൊണ്ടു കേൾക്കുമെന്നുകരുതി വിളിക്കുന്നതും കുഫ്ർ തന്നെ. ഇൽമുൽഗൈബിന്റെ വിശ്വാസമില്ലെങ്കിൽ കുഫ്ർ അല്ലെങ്കിലും കുഫ്‌റിനോട് സാദൃശ്യമുണ്ട്". (ഫതാവ റശീദിയ്യ 62)


ഗാൻഗോഹിയുടെ മറ്റൊരു ചോദ്യവും മറുപടിയും കാണുക:-

ചോദ്യ:- പണ്ഡിതനും സൂഫിയുമായ ഒരാൾ റസൂൽ(സ) ഗൈബ് അറിയുമെന്ന് പറയുന്നു. അത് ശരിയാണോ?

ഉത്തരം:- നബി(സ) അദൃശ്യം അറിയില്ല.അങ്ങനെ ഉണ്ടെന്നു അവിടുന്നു പറഞ്ഞിട്ടുമില്ല. ഖുർആനിലും ഹദീസുകളിലും നബി(സ്) പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് നബി(സ)ക്ക് ഗൈബ് അറിയുമെന്ന് വിശ്വസിക്കൽ വ്യക്തമായ ശിർക്കാകുന്നു". (ഫതാവാ റശീദിയ്യ)

അദൃശ്യജ്ഞാനം സംബന്ധമായി അഹ്‌ലുസുന്നത്തി വൽജമാത്തിന്റെ വീക്ഷണം വിശദമായി 'അദൃശ്യജ്ഞാനം' എന്ന എന്റെ ബ്ലോഗിൽ പ്രതിപാദിച്ചതിനാൽ ആവർത്തിക്കുന്നില്ല. 


നബി(സ)യെ അവഹേളിക്കൽ

കൈയിൽനിന്ന് താഴെവെക്കാത്ത മിസ്‌വാക്കും തസ്ബീഹ് മാലയും, സുന്നത്തു നിസ്കാരങ്ങളുമൊക്കെയായി രംഗത്തു വരുന്ന തബ്ലീഗുകാരെ കാണുമ്പോൾ സുന്നത്തിനു അർഹമായ സ്ഥാനം നൽകുന്നവരും നബി(സ)യെ യഥാവിധി സ്നേഹിക്കുന്നവരുമാണ് ഇക്കൂട്ടരെന്ന് നമുക്ക് തോന്നിപ്പോകും. എന്നാൽ അവരുടെ അവസ്ഥ നേരെമറിച്ചാണ് . ഇക്കാര്യം അവരുടെ നേതാക്കന്മാരുടെ പ്രസ്താവനകളിൽ നിന്ന് വ്യക്തമാണ്.

ഇല്യാസ് സാഹിബിന്റെ എഴുത്തുകളുടെ സമാഹാരമായ മകാത്തീബിൽ ഇപ്രകാരം കാണാം:-

"അസ്സലാത്തു വാസ്സലാമു അലൈക്ക എന്ന് നബി(സ)യോട്  സലാം പറയുന്ന സന്ദർഭത്തിലായാലും പ്രവാചകർ(സ) ഹാളിറുള്ളവരും കാണുന്നവരും ആണെന്ന് കരുതി മുബ്തദിഉകളുടെ രീതിയിലാണെങ്കിൽ അനുവദനീയമല്ലാത്തതാണ്. ഇതില് മാധിക്യം മൂലം പറഞ്ഞുപോയതാണെങ്കിൽ തരക്കേടില്ല. എങ്കിലും ഇതിലൂടെ പിശാചിന് വിശ്വാസം പിഴപ്പിക്കാൻ സാധ്യത ലഭിക്കുന്നതിനാൽ അപകടകരമാണ്". (മകാത്തീബ്‌ പേജ് 9)  


അല്ലാഹുവിന്റെ അനുമതിയോടെ മരണശേഷവും നബി(സ) നമ്മുടെ പ്രവർത്തികൾ കാണുകയും അറിയുകയും ചെയ്യുമെന്ന് വിശ്വസിക്കുന്നവരെയാണ് മുബ്തദിഉകൾ എഴുതിയിരിക്കുന്നത്. ഇത് നിസ്കാരത്തിനു പുറത്തുമാത്രമല്ല, നിസ്കാരത്തിലും ബാധകമാണെന്ന് അവരുടെ കൃതികളിൽ കാണാം.

"തശഹുദിൽ നബി(സ) മലക്കുകളുടെ സഹായമില്ലാതെ ഇല്മുല് ഗൈബ് കൊണ്ട് കേൾക്കുമെന്ന് കരുതി വിളിക്കുന്നത് കുഫ്‌റാകുന്നു" (ഫതാവാറശീദിയ്യ  പേജ് 102)

മറഞ്ഞനിലക്ക് നബി(സ) കേൾക്കുകയും  കാണുകയും ചെയ്യുമെന്നുകരുതി നബി(സ)ക്ക് സലാം ചൊല്ലുന്നത് ശിർക്കാണെങ്കിൽ ഓരോ നിസ്കാരത്തിലും നബി(സ)ക്ക് സലാം ചൊല്ലുന്നതുവഴി താങ്കളും മുശ്രിക്കാക്കുമല്ലോ എന്ന് സുന്നീപണ്ഡിതനായ അബ്ദു സ്സമീഅ് ബറേൽവി എഴുതി. ഇതിനെ ഖൻഡിച്ച് തബ്ലീഗ് നേതാവും ഇല്യാസിയുടെ ഗുരുവുമായ ഖലീൽ അഹ്മദ് അമ്പേട്ടവി എഴുതുന്നു:

"അത്തഹിയ്യാത്തിൽ ഇൽമുൽഗൈബ്കൊണ്ടു നബി(സ) അറിയുമെന്നാണ് വിശ്വാസമെങ്കിൽ അത് ശിർക്കാകുന്നതിന് എന്താണ് തടസ്സമുള്ളത്?. അതും ശിർക്കാകും". (ബറാഹീനെ ഖതിഅ പേജ് 28)


ഇക്കാലം വരെയുള്ള മുസ്ലിംകളാരും പഠിക്കാത്ത ഒരു ശിർക്കാണ്‌ ഇയ്യാൾ പഠിപ്പിക്കുന്നത്. മലക്കുകൾ എത്തിച്ചു കൊടുക്കും എന്ന് വിശ്വസിക്കാം ഇൽമുൽ ഗൈബ് കൊണ്ട്  എന്ന് വിശ്വസിക്കാൻ പാടില്ലപോൽ!!!.

നബി(സ) ജീവിതകാലത്ത് മലക്കുകൾ മുകേനയല്ലാതെ പല അദൃശ്യങ്ങളും അറിഞ്ഞതായി പ്രബലമായ ഹദീസുകളിൽ  വന്നതാണ്. ഇക്കാര്യം പ്രമാണബദ്ധമായി അദൃശ്യജ്ഞാനം എന്ന ബ്ലോഗിൽ വിവരിച്ചതിനാൽ ആവർത്തിക്കുന്നില്ല.


"ഒരു സ്വാലിഹായ മനുഷ്യൻ പ്രവാചകർ(സ)യെ സ്വപ്നത്തിൽ ദർശിച്ചു. നബി(സ) ഉറുദിവിൽ സംസാരിക്കുന്നത് കേട്ട് അത്ഭുതപ്പെട്ട ഇയ്യാൾ ചോദിച്ചു. നബിയേ, അംഗ അറബിയാണല്ലോ. ഈ ഭാഷ എവിടെനിന്നു കിട്ടി?. പ്രവാചകർ(സ) മറുപടിപറഞ്ഞുപോലും. "ദയുബന്ത് മദ്രസയിലെ പണ്ഡിതന്മാരുടെ നമ്മുടെ ബന്ധം ആരംഭിച്ചതുമുതൽ ഈ ഭാഷ വശമായി". സുബ്ഹാനല്ലാഹ്! ഈ മദ്രസയുടെ സ്ഥാനം അല്ലാഹുവിന്റെയടുക്കൽ ഇനിയും വർദ്ദിക്കും". (ബറാഹീനെ ഖതിഅ പേജ് 30)

തങ്ങളുടെ ഷെയ്‌ഖുമാർ നബി(സ)യെക്കാളും സ്ഥാനമുള്ളവരാണെന്ന് കൊട്ടി ഘോഷിക്കുന്ന ശിയാക്കളുടെയും പിഴച്ച ത്വരീഖത്തുകാരുടെയും  പാതതുടർന്ന് തബ്ലീഗുകാരും തങ്ങളുടെ ഗുരുക്കന്മാർക്ക് നബി(സ)ക്കു ഭാഷ പഠിപ്പിച്ച പോരിശ സ്ഥാപിച്ചുകൊടുക്കുന്നു!!!. അതും പോരാ ഊരോ ഇല്ലാത്ത ഒരാൾ കണ്ടതായി പറയപ്പെടുന്ന സ്വപ്നം അടിസ്ഥാനമാക്കി!!!.

ഇമാം ബുഖാരി(റ) സ്വഹീഹുൽ ബുഖാരിയിൽ നൽകിയ ഒരു തലവാചകം കാണുക:- 




"പേർഷ്യൻഭാഷയിലും അനറബി ഭാഷയിലും സംസാരിച്ചവരെയും "നിങ്ങളുടെ നിറങ്ങളും ഭാഷകളും വ്യത്യസ്തമാണ്"  "ഏതൊരു പ്രവാചകനെയും അവരവരുടെ ജനതയുടെ ഭാഷ സംസാരിക്കുന്നവരായിട്ടല്ലാതെ നാം നിയോഗിച്ചിട്ടില്ല" എന്നീ ഖുർആനിക വചനങ്ങളും പരാമർശിക്കുന്ന അധ്യായം".

ഇതിനെ വിശദീകരിച്ച ഇബ്നുഹജർ(റ) എഴുതുന്നു:


"നബി(സ) എല്ലാ ഭാഷകളും അറിയുന്ന വരായിരുന്നു എന്ന ആശയമാണ് ഇമാം ബുഖാരി(റ) ഇതിലൂടെ സൂചിപ്പിക്കുന്നത്. കാരണം വ്യത്യസ്ത ഭാഷക്കാരായ മുഴുവൻ ജനങ്ങളിലേക്കും നിയോഗിക്കപ്പെട്ട പ്രവാചകരാണല്ലോ അവർ. അതിനാൽ എല്ലാവരും അവരുടെ ജനങ്ങളാണ്. അവർക്ക് നബി(സ)യിൽ നിന്ന് ഗ്രഹിക്കാനും നബി(സ)ക്ക് അവരിൽ നിന്ന് ഗ്രഹിക്കാനും അത്യാവശ്യമാണല്ലോ". (ഫത്ഹുൽ ബാരി 9/316)

 നിസ്കാരത്തിൽ വല്ല ഷെയ്‌ഖിനെയോ അതുപോലുള്ള സദ് വിർത്തരെയോ നബി(സ)യെ തന്നെയോ ഓർക്കുന്നത് തന്റെ കാളയെയോ കഴുതയെയോ ഓർക്കുന്നതിനേക്കാൾ മോശമാണത്രെ. കാരണം ഇത്തരം ചിന്ത ബഹുമാനത്തോടും ആദരവോടും കൂടി മനുഷ്യന്റെ മനസ്സിൽ രൂപപ്പെടുന്നു. കാളയെയോ കഴുതയെയോ ആണെങ്കിൽ അങ്ങനെ ബഹുമാന പുരസ്‌കാരമാകുന്നില്ല. നിസ്കാരത്തിൽ വിഷയീഭവിക്കുന്ന ഈ ബഹുമാനവും  ആദരവും ശിർക്കിന്റെ ഭാഗത്തേക്ക് എത്തിക്കുന്നു. (സിറാത്തുൽ മുസ്തകീം ഇസ്മാഈൽ ദഹ് ലവി പേജ് 118)

നിസ്കാരത്തിൽ നബി(സ)യെ ഓർക്കുന്നതിനേക്കാൾ നല്ലത് കാളയെയോ കഴുതയെയോ ഓർക്കുന്നതാണെന്ന് യാതൊരു വളച്ചുകെട്ടുമില്ലാതെ തബ്ലീഗ് ആചാര്യൻ ഇവിടെ തുറന്നെഴുതിയിരിക്കുന്നു. ഇത്രെയും നീചമായ ഭാഷയിൽ നബി(സ)യെക്കുറിച്ച് എഴുതിയതായി ഇസ്‌ലാമിന്റെ പേരിൽ പ്രസിദ്ധീകരിക്കപ്പെട്ട ഏതെങ്കിലുമൊരു കൃതിയിൽ കാണാൻ സാധ്യമല്ല. നിസ്കാരത്തിൽ പ്രവാചകരെ സ്മരിക്കുന്നത് മോശമാവാൻ സാഹിബ് പറഞ്ഞ കാരണം, ബഹുമാനവും ആദരവും ഉണ്ടാകുന്നതിനാൽ അത് ശിർക്കിന്റെ നേർക്കു നീങ്ങാൻ സാധ്യതയുണ്ടെന്നാണല്ലോ. എന്നാൽ വിശുദ്ധ ഖുർആനിൽ നിരവധി പ്രവാചകന്മാരുടെ പേരുകളും ചരിത്രങ്ങളും പരാമർശിക്കപ്പെട്ടിട്ടുണ്ട്.  ഹൃദ്ദയസാന്നിദ്ധ്യത്തോടും ഭക്തിയോടും കൂടെ നിസ്കരിക്കുവാൻ ശ്രമിക്കുന്നവർ നിസ്കാരത്തിൽ ഓതുന്ന സൂക്തങ്ങളുടെ സാരം ഗ്രഹിച്ച ഓതാൻ ശ്രമിക്കണമെന്ന് പണ്ഡിതന്മാർ നിർദ്ദേശിക്കുന്നുണ്ട്. ഇങ്ങനെ സാരം ഗ്രഹിച്ചു ഓതുന്നയാൾക്ക്‌ ഖുർആൻ സൂക്തങ്ങളിൽ പരാമർശിക്കുന്ന പ്രവാചകൻമാരുടെ പേരുകൾ ഓതുമ്പോൾ അവരോടു ബഹുമാനവും ആദരവും തോന്നുന്നത് സ്വാഭാവികം മാത്രമാണ്. ഇത് അനുവദനീയമല്ലെന്ന്‌ ഇക്കൂട്ടരാല്ലാതെ നാളിതുവരെ ആരും പറഞ്ഞിട്ടില്ല.  

നിസ്കാരത്തിൽ നബി(സ)ക്ക് സലാം പറയുമ്പോൾ ഓരോ വിശ്വാസിയും സ്വീകരിക്കേണ്ടുന്ന സമീപനം വിശ്വവിഖിയാത പണ്ഡിതൻ ഇമാം ഗസ്സാലി(റ) വിവരിക്കുന്നതിങ്ങനെയാണ്. 


"നബി(സ)യെയും അവിടത്തെ ആദരണീയമായ വ്യക്തിയെയും നിന്റെ ഹൃദയത്തിൽ നീ ഹാജറാക്കൂ. എന്നിട്ട് നിന്റെ സലാം നബി(സ)ക്ക് എത്തുകയും നീ പറയുന്നതിനേക്കാൾ പൂർണ്ണമായ രൂപത്തിൽ അവിടുന്നു നിനക്കു സലാം മടക്കുകയും ചെയ്യുമെന്ന ശരിയായ ആഗ്രഹത്തോട് "സലാമുൻ അലൈക്ക അയ്യുഹ നബിയ്യു വറഹ്മത്തുല്ലാഹി  വബറക്കാത്തുഹു" എന്ന് നീ സലാം പറയൂ". (ഇഹ്‌യാ 1/178)

നിസ്കാരത്തിൽ നബി(സ)ക്ക് സലാം പറയുമ്പോൾ നബി(സ)യെ മനസ്സിൽ കൊണ്ടുവരാനും നമ്മുടെ സലാം നബി(സ)ക്ക് എത്തുമെന്നും നാം പറയുന്നതിനേക്കാൾ പൂർണ്ണമായ രൂപത്തിൽ നബി(സ) സലാം മടക്കുമെന്ന വിശ്വാസത്തോടെയുമാണ് പറയേണ്ടതെന്നാണ് പണ്ഡിതന്മാർ നമ്മെ പഠിപ്പിക്കുന്നത്. എന്നാൽ അതിന്നെതിരായി തബ്ലീഗുകാരുടെ ആദർശ ഗുരുവിൽ നിന്നുണ്ടായ ഈ പരാമർശം വ്യാപകമായ എതിർപ്പും വിമർശനവും ക്ഷണിച്ചു വരുത്തി. ഇതിനെല്ലാം ശമനം വരുത്താൻ തബ്ലീഗ് വാഗ്മിയായ ഖാരി ത്വയ്യിബ് സാഹിബ് ഒരു പുസ്തകമെഴുതി. 'ദയുബന്ത് ഉലമാഇനെ സംബന്ധിച്ച അപവാദങ്ങൾക്കു മറുപടി' എന്ന പേരിൽ സി.കെ. അബുൽഖൈർ മൗലവി ചെറൂപ്പ മേൽ പുസ്തകം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.  പ്രസ്തുത പുസ്തകത്തിൽ അഞ്ചാം നമ്പറായി ചേർത്തിരിക്കുന്ന ചോദ്യത്തിന്റെയും മറുപടിയുടെയും പ്രസക്തഭാഗം ഇവിടെ ചേർക്കാം.

ചോദ്യ:- ഹസ്രത്ത് മൗലാനാ ഇസ്മാഈൽ ദഹ് ലവിക്ക് സിറാതുൽ മുസ്തകീം എന്നൊരു പുസ്തകമുണ്ട്. അതിലെ ഒരു വാചകം വലിയ ആശയകുഴപ്പം സൃഷ്ടിച്ചിരിക്കുന്നു. എന്ത്ചെയ്യണമെന്നറിയാതെ ഞാൻ പരിഭ്രാന്തനാണ്. സ്വിറാത്തുൽ മുസ്തകീമിലെ വാചകങ്ങൾ ഇപ്രകാരമാണ്: ആത്മീയ നേതാക്കളെയോ തത്തുല്യമായ മഹാത്മാക്കളെയോ ധ്യാനിക്കുന്നതിൽ സർവ്വാത്മനാ മുഴുകുന്നത്, ആ മഹാത്മാവ് നബി(സ) ആണെങ്കിലും മോശമാണ്. കാരണം അവരുടെ ചിന്ത മനുഷ്യ മനസ്സുകളിൽ വരുന്നത് പശു, കഴുത എന്നിവക്ക് വിപരീതമായി ഭക്തിബഹുമാനത്തോടെയാണ്. (അപവാദങ്ങൾക്ക് മറുപടി പേജ് 44)

"കുറിപ്പ്.... അത്തഹിയ്യാത്തിൽ അസ്സലാമു അലൈക  അയ്യുഹന്നബിയ്യു എന്നുണ്ടല്ലോ, അവിടെ എന്തുചെയ്യണം? അത്തഹിയ്യാത്ത് ഓതുകയും അസ്സലാമു അലൈക അയ്യുഹന്നബിയ്യു ഒഴിവാക്കുകയാണോ വേണ്ടത്? അത്തഹിയ്യാത്തിൽ ബഹുമാനപ്പൂര്വ്വമാണല്ലോ ഓർമവരിക. ആദ്യം നബി(സ)യെ മനസ്സിൽ ഹാജറാക്കുകയും തീരുമേനിയെ മനസ്സിൽ കണ്ടുകൊണ്ട് 'അസ്സലാമു അലൈക അയ്യുഹന്നബിയ്യു' എന്ന് പറയുകയും ചെയ്യണമെന്ന് ഇഹ്‌യാഉലുമുദ്ദീൻ ഭാഗം ഒന്നു പേജ് 107 ൽ ഇമാം ഗസ്സാലി(റ) പ്രസ്ഥാപിച്ചിട്ടുണ്ടല്ലോ. എന്തൊരു വൈരുദ്ധ്യമാണിത്? (അപവാദങ്ങൾക്ക് മറുപടി പേജ് 45) 

തബ്ലീഗ് അനുഭാവിയായ ചോദ്യ കർത്താവിന് വിഷയം ഉണ്ടാക്കാനിടയായ പശ്ചാത്തലമാണ് ഈ കുറിപ്പിൽ വിവരിച്ചത്. അത്തഹിയ്യാത്തിൽ നബി(സ)യെ അനുസ്മരിക്കുക ബഹുമാനപുരസ്സരമാണ്. മാത്രമല്ല ലോക പ്രസിദ്ധ തസ്വവ്വുഫ് ഗ്രന്ധമായ ഇഹ്‌യാഇൽ ഇമാം ഗസ്സാലി(റ) തന്നെ വ്യക്തമാക്കിയത് തിരുനബി(സ)യെ മനസ്സിൽ ഹാജറാക്കി തങ്ങൾക്കു നേർക്കു നേരെ സലാം ചൊല്ലണമെന്നാണ്. ഇത് നിസ്കാരത്തിന്റെ യാതഥാർത്ഥ ചൈതന്യത്തോടും ആത്മാവിനോടും പൊരുത്തപ്പെടുന്നതുകൊണ്ടാണല്ലോ ആ രീതിയിൽ സലാം ചൊല്ലാൻ ഇമാം ഗസ്സാലി(റ) നിർദ്ദേശിച്ചത്. ഇതിനു തീർത്തും വൈരുദ്ധ്യമാണ് തസ്വവ്വുഫ് ഗ്രൻഥമെന്നു പറയപ്പെടുന്ന സ്വിറാത്തുൽ മുസ്തകീമിലെ വരികൾ. ഇനി നമുക്ക് ഖാരി ത്വയ്യിബിന്റെയും പരിഭാഷകനായ അബ്ദുൽഖൈറിന്റെയും വാക്കുകൾ ശ്രദ്ദിക്കാം" ഉത്തരത്തിലെ പ്രസക്തഭാഗം ഇങ്ങനെ; 

ഏതെങ്കിലും ഒരു പ്രത്യേക വിഷയത്തിൽ രചിക്കപ്പെടുന്ന ഗ്രൻഥത്തിൽ പൊതുവെ ആ വിഷയം സംബന്ധിച്ച് സാങ്കേതിക പദങ്ങളാണുണ്ടാവുക.  ആ വിഷയത്തിൽ പ്രസ്തുത പദങ്ങളുടെ അർത്ഥമെന്താണോ അതേ അർത്ഥത്തിലായിരിക്കും അവ ഉപയോഗിക്കപ്പെടുന്നത്. ഭാഷാർത്ഥമോ മറ്റേതെങ്കിലും വിഷയത്തിൽ അതിന് ലഭിക്കുന്ന സാങ്കേതികാർത്ഥമോ ഉദ്ദേശിക്കുന്നപക്ഷം ആശയം അവതാളത്തിലാകും. ഇതിന്റെ വെളിച്ചത്തിൽ വേണം സ്വിറാത്തുൽ മുസ്‌തകീനെ വിലയിരുത്താൻ. അതിന്റെ വിഷയം തസ്വവ്വുഫാണ്. (അദ്ദ്യാത്മികം) ഹൃദയശുദ്ധീകരണത്തിന്റെയും ആത്മ സംസ്കരണത്തിന്റെയും മുറകളാണ് ഇതിലെ പ്രതിപാദ്യം.

പലതരം ചിന്തകളും ആശയക്കുഴപ്പങ്ങളും കാരണം മനസ്സമാധാനം നഷ്ടപ്പെടുകയും അവ ദൂരീകരിക്കാൻ സാധിക്കാതെ വിഷമിക്കുകയും ചെയ്യുന്നവർക്ക് മഹാന്മാരായ സൂഫീവര്യന്മാർ ഒരു പ്രതിവിധി നിർദ്ദേശിക്കുന്നു. അതായത് അയാൾ ഏതെങ്കിലും ഒരു വസ്തുവിനെ സംബന്ധിച്ച് ചിന്തയിൽ മാത്രം മനസ്സു കേന്ദ്രീകരിക്കണം. മറ്റൊരു ചിന്തക്കും മനസ്സിൽ ഇടം കിട്ടാത്തവിധമായിരിക്കണം അത്. തന്നിമിത്തം സ്വാഭാവികമായും ഇത്തരം ചിന്തകളും തോന്നലുകളും നിശ്ശേഷം അവസാനിച്ചുപോകും. ഈ പ്രവർത്തനത്തെ സൂഫീവര്യന്മാർ (അദ്ദ്യാത്മിക പണ്ഡിതന്മാർ) അവരുടെ സാങ്കേതിക പ്രയോഗത്തിൽ സ്വർഫുൾ ഹിമ്മത്ത് എന്നാണ് പറയുന്നത്. ഹസ്രത്ത് മൗലാനാ മുഹമ്മദ് ഇസ്മാഈൽ ശഹീദ് തന്റെ ആത്മീയ നേതാവായ ഹസ്രത്ത് മൗലാനാ സയ്യിദ് അഹ്മദ് ബറേൽവിയേ ഉദ്ദരിക്കുകയാണിവിടെ ചെയ്തിട്ടുള്ളത്. നമസ്കാരത്തിൽ നബി(സ)യെ 'സർഫുൾ ഹിമ്മാത്തി' ന് വിധേയമാക്കുന്ന പക്ഷം മറ്റൊന്നും ചിന്തിക്കുവാൻ മനസ്സിൽ യാതൊരു പഴുതും ബാക്കിനിൽക്കുകയില്ല. അല്ലാഹുവിനെപ്പോലും ഓർക്കാൻ കഴിയാതെ വരും. കാരണം സ്വർഫുൾ ഹിമ്മത്തിന്റെ വ്യവസ്ഥ തന്നെ ഏതൊരു വസ്തുവിലേക്ക് തന്റെ മുഴു ശ്രദ്ധയും തിരിച്ചു വിടുമോ ആ വസ്തു മനസ്സിനെ പൂർണ്ണമായും കൈവശപ്പെടുത്തിക്കളയുമെന്നതാണ്. ഏത് വരെയെന്നാൽ നമസ്കാരത്തിൽ    (
إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ) (നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള്‍ സഹായമഭ്യർത്ഥിക്കുകയും ചെയ്യുന്നു) എന്ന് പറയുന്നതും നബി(സ) യോട് മാത്രമായിരിക്കും. റുകൂഅ്, സുജൂദ്, ഇരുത്തം എന്നുവേണ്ട (سبحان ربي العظيم، سبحان ربي الأعلى ) മുതലായ ദിക്റുകളും നബി(സ)ക്ക് വേണ്ടി മാത്രമായിത്തീരും. അതായത് നമസ്കാരം മുഴുവൻ ഇരുലോക നേതാവായ നബി(സ)ക്ക് വേണ്ടിയായിരിക്കും. അല്ലാഹുവിനു വേണ്ടിയായിരിക്കുകയില്ല. അല്ലെങ്കിൽ അത് സ്വർഫുൽ ഹിമ്മത്താവുകയില്ലല്ലോ. അല്ലാഹുവിനു വേണ്ടി മാത്രം ചെയ്യേണ്ടതായ ഒരു ഇബാദത്താണ് നമസ്കാരം. ഈ സ്വർഫുൽ ഹിമ്മത്ത് കാരണം നമസ്കാരം ശിർക്കുപരമായ ആരാധനയായിത്തീരുമെന്നാണ്.

മറ്റൊരു സംഗതി ഇബാദത്തിന് പരമാവധി മഹബ്ബത്തും അങ്ങേയറ്റം ബഹുമാനവും ഹൃദയത്തിലുണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. അതിരറ്റ ഭക്തിബഹുനപൂർവ്വം മാത്രമേ നബി(സ)യെ മുസ്ലിംകൾക്ക് ചിന്തിക്കുവാൻ കഴിയുകയുള്ളു...അതുകൊണ്ടു സ്വാഭാവികമായും ഈ സ്വർഫുൽ ഹിമ്മത്ത് കാരണം അല്ലാഹുവിന്റെ സ്മരണയും മനസ്സിൽ അവശേഷിക്കുന്നതല്ല. ഈ രൂപത്തിൽ ഇത് മുഴുവനും നബി(സ)ക്ക് വേണ്ടി മാത്രമുള്ള ഇബാദത്തായി തീരുമല്ലോ. (അപവാദങ്ങൾക്ക് മറുപടി പേജ് 46-49)

എന്നാൽ ഒരാൾക്ക് നിസ്കാരത്തിൽ തന്റെ വയൽ, കുതിര,കഴുത,പശു മുതലായവ ഓർമ്മവന്നെന്നോ അവയുടെ ചിന്തയിൽ അയ്യാൾ മുഴുകിപ്പോയെന്നോ സങ്കൽപ്പിക്കുക. ഇവിടെ പ്രസ്തുത വസ്തുക്കളോടുള്ള ബന്ധം ഭക്തി ബഹുമാനപ്പൂർവ്വമല്ലാത്തത്കൊണ്ട് നമസ്കാരം പ്രസ്തുത വസ്തുക്കൾക്ക് വേണ്ടിയായിത്തീരാൻ യാതൊരു സാധ്യതയുമില്ല. അതിനാൽ പ്രസ്തുത വസ്തുക്കൾ ഓർമ്മ വരുന്നത് യഥാർത്ഥത്തിൽ തോന്നലുകൾ മാത്രമായത്കൊണ്ട് നമസ്കാരത്തിന് തകരാറ് സംഭവിക്കുന്നില്ല. ഇത്രേയുമാണ് സ്വിറാത്തുൽ മുസ്തകീമിൽ പറഞ്ഞതിന്റെ സാരം. (അപവാദങ്ങൾക്ക് മറുപടി പേജ് 49)

നിസ്കാരത്തിൽ നബി(സ)യെ  മനസ്സിൽകൊണ്ടുവരുന്നതിലും നല്ലത് കാളയെയോ കഴുതയെയോ കൊണ്ടുവരുന്നതാണ് എന്നുള്ള ജുഗുപ്സാവഹമായ വാചകം ലോകത്തുള്ള പ്രാമാണികരായ മുഴുവൻ തസ്വവ്വുഫിന്റെ പണ്ഡിതന്മാർക്കും എതിരായി ഇസ്മാഈൽ ദഹ് ലവി അദ്ദേഹത്തിന്റെ സ്വിറാത്തുൽ മുസ്തകീം എന്ന പുസ്തകത്തിൽ എഴുതിവിട്ടു എന്നത് ശരിയാണ്. അത് നിഷേധിക്കാൻ മറുപടിക്കാരന് കഴിഞ്ഞിട്ടില്ല. അയാൾ ആകെ ചെയ്തത് സ്വിറാത്തുൽ മുസ്തകീമിലെ ഉദ്ദരണിയിൽ പറഞ്ഞ 'ഓർക്കൽ' എന്നതിന്റെ അർത്ഥം വിവരിക്കുകയാണ്. നബി(സ)യെ ഓർക്കലോ സ്മരിക്കലോ മോശമാണെന്നു പറഞ്ഞിട്ടില്ല. സാങ്കേതികാർത്ഥത്തിലുള്ള സർഫുൾ ഹിമ്മത്ത് ആണ് മോശമാണെന്നു പറഞ്ഞത്. എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ വിശദീകരണം.

എന്നാൽ നബി(സ)യെ ഓർക്കുമ്പോൾ ഉണ്ടാകുമെന്ന് മറുപടിക്കാരൻ പറയുന്ന സ്വർഫുൽ ഹിമ്മത്ത് കാളയെയും കഴുതയെയും ഓർക്കുന്നിടത്ത് അയ്യാൾ മനപ്പൂർവ്വം മറന്നുകളയുന്നത്  അത്ഭുതം തന്നെ.  

തബ്ലീഗിസം = വഹാബിസം 
 
യാത്ഥാർത്ഥ ദീനീ ആശയങ്ങളുടെ പ്രചാരണമാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് തബ്ലീഗുകാർ പറഞ്ഞുനടക്കുന്നത് എന്നാൽ അവരുടെ സാഹിത്യം പരിശോധിക്കുന്ന ആർക്കും വ്യക്തമാകുന്ന വസ്തുത വഹാബിസത്തിന്റെ ഇന്ത്യൻ പതിപ്പാണ് തബ്ലീഗിസം എന്നാണ്. വഹാബി നേതാവ് മുഹമ്മദുബ്നു അബ്ദിൽ വഹാബ് നല്ല മനുഷ്യനാണെന്നും അദ്ദേഹത്തിന്റെ വിശ്വാസം നല്ല വിശ്വാസമാണെന്നും  പ്രഖ്യാപിച്ചതിനുപുറമെ വഹാബികളുടെ ആശയം സ്വീകാര്യമോ അതോ അസ്വീകാര്യമോ? എന്ന ചോദ്യത്തിന് നൽകിയ മറുപടിയിതാണ്.

"ഇക്കാലത്ത് മതനിഷ്ഠയും സുന്നത്തിനെ പിൻപറ്റലും ഉള്ളവർക്കാണ് വഹാബികൾ എന്ന് പറയുന്നത്". (ഫതാവാ റശീദിയ്യ 110)

"ദൂരെയൊ അടുത്തോ ഒളിഞ്ഞോ തെളിഞ്ഞോ ഉള്ളകാര്യങ്ങൾ അറിയുക... വായയിൽ നിന്ന് വരുന്നവാക്കുകളെല്ലാം കേൾക്കുമെന്ന് കരുതുക തുടങ്ങിയ കാര്യങ്ങൾ അല്ലാഹു അല്ലാത്തവർക്ക് അറിയുമെന്ന് വിശ്വസിച്ചാൽ ശിർക്ക്‌ സംഭവിക്കും. അത് അല്ലാഹുവിന്റെ ജ്ഞാനത്തിൽ പങ്കുചേർക്കലാണ്.... സ്വയം അറിയുമെന്ന് കരുതിയാലും അല്ലാഹു നൽകിയ കഴിവുകൊണ്ടാണെന്ന് കരുതിയാലും". (തഖ്‌വിയത്തുൽ ഈമാൻ 32)


ഇതേ ആശയം കേരള വഹാബികളുടെ ഒരു കൃതിയിൽ രേഖപ്പെടുത്തിയത് കാണൂ: 

"ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വെച്ച് വിവിധ ഭാഷകളിൽ വിവിധ സമയത്തും ഒരേസമയത്തും കോടിക്കണക്കിനു മനുഷ്യന്മാർ വിളിക്കുന്ന വില കേൾക്കുവാനുള്ള കഴിവ്, വിവിധ ഭാഗങ്ങളിൽ വെച്ച് നടക്കുന്ന സംഭവങ്ങൾ ഒരേ സമയത്ത് കാണുവാനുള്ള കഴിവ്, അദൃശ്യം അറിയുവാനുള്ള കഴിവ്, എന്നിവ ഒരു വ്യക്തിക്ക് അല്ലാഹു നൽകിയിട്ടുണ്ടെന്ന് വിശ്വസിച്ചാൽ അത് അല്ലാഹുവിന്റെ സ്വിഫാത്തിൽ (വിശേഷണങ്ങൾ) പങ്കുചേർക്കലാണ്". (തൗഹീദ് ഒരു സമഗ്രവിശകലനം പേജ് 40)

ഇസ്മാഈൽ ശഹീദും തബ്ലീഗ് പ്രസ്ഥാനവും വഹാബീ ആശയക്കാരാണെന്നതിനു വ്യക്തമായ രേഖയാണ് ആധുനിക വഹാബികളുടെ പ്രസിദ്ധീകരണം. ;ഇസ്‌ലാഹി പ്രസ്ഥാന ചരിത്രത്തിനൊരാമുഖം' എന്ന കേരള നദ്‌വത്തുൽ മുജാഹിദീൻ പ്രസിദ്ധീകരിച്ച പുസ്തകത്തിൽ ഇസ്മാഈൽ ശഹീദിനെ അവരുടെ നേതാവായാണ് അവർ പരിചയപ്പെടുത്തുന്നത്. അതിങ്ങനെ വായിക്കാം:- 

മുഹമ്മദ് അബ്ദുവിന്റെ ഏറ്റവും അടുത്ത ശിഷ്യനായ സയ്യിദ് റഷീദ് രിസ്സാ ആണ് ഇരുപതാം ശതകത്തിൽ ഇസ്‌ലാഹീ ആശയം പ്രചരിപ്പിച്ച ഏറ്റവും പ്രഗത്ഭൻ....ഇന്ത്യയിൽ....ഇസ്മാഈൽ ശഹീദ് ഉദ്ദാരണ പ്രവർത്തനത്തിന്റെ പതാക ഏറ്റെടുത്തു". (ഇസ്‌ലാഹി പ്രസ്ഥാന ചരിത്രത്തിനൊരാമുഖം പേജ് 16-17)

ഇല്യാസിയുടെ കൂടെ നീണ്ടകാലം സഹവസിച്ച, മകാത്തീബിന്റെ കർത്താവായ അബുൽഹസൻ അലി നദ് വി  എഴുതുന്നു: 

'ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പ്രവർത്തകനായ ഷെയ്ഖ് മുഹമ്മദ് ഇല്യാസ് കാൻദഹ് ലവി സ്ഥാപിച്ച തബ്ലീഗുജമാഅത്തും... ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ വലിയ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നു. ഇസ്മാഈൽ ശഹീദിന്റെയും അഹ്മദുബ്നു ഇർഫാൻ ശഹീദിന്റെയും സംഘത്തിൽ പെട്ടവരും അവരുടെ പാത പിൻതുടരുന്നവരുമായ മുഹമ്മദ് ഇല്യാസിന്റെ കൈയിലാണ് ഈ സംഘടനാ രൂപം കൊണ്ടത്. ഇസ്മാഈൽ ശഹീദാകട്ടെ അദ്ദേഹത്തിന്റെ അതുല്യമായ തഖ്‌വിയത്തുൽ ഈമാൻ എന്ന ഗ്രൻഥത്തിന്റെ അറിയപ്പെട്ടയാളാണ്. ഈ ഗ്രന്ധം (തഖ്‌വിയത്തുൽ ഈമാൻ) മുഹമ്മദുബ്നു അബ്ദുൽ വഹാബിന്റെ (വഹാബീ ആചാര്യൻ) "അതൗഹീദ്" എന്ന ഗ്രൻഥത്തിന്റെ   'ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പ്രവർത്തകനായ ഷെയ്ഖ് മുഹമ്മദ് ഇല്യാസ് കാൻദഹ് ലവി സ്ഥാപിച്ച തബ്ലീഗുജമാഅത്തും... ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ വലിയ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നു. ഇസ്മാഈൽ ശഹീദിന്റെയും അഹ്മദുബ്നു ഇർഫാൻ ശഹീദിന്റെയും സംഘത്തിൽ പെട്ടവരും അവരുടെ പാത പിൻതുടരുന്നവരുമായ മുഹമ്മദ് ഇല്യാസിന്റെ കൈയിലാണ് ഈ സംഘടനാ രൂപം കൊണ്ടത്. ഇസ്മാഈൽ ശഹീദാകട്ടെ അദ്ദേഹത്തിന്റെ അതുല്യമായ തഖ്‌വിയത്തുൽ ഈമാൻ എന്ന ഗ്രൻഥത്തിന്റെ അറിയപ്പെട്ടയാളാണ്. ഈ ഗ്രന്ധം (തഖ്‌വിയത്തുൽ ഈമാൻ) മുഹമ്മദുബ്നു അബ്ദുൽ വഹാബിന്റെ (വഹാബീ ആചാര്യൻ) "അതൗഹീദ്" എന്ന ഗ്രൻഥത്തിന്റെ   അതേമൂശയിൽ എഴുതപ്പെട്ടതാണെന്നു പറയേണ്ടതില്ലല്ലോ. മാത്രമല്ല അതൗഹീദിനെക്കാൾ ഖുറാഫികളുടെ വാദങ്ങൾ ഖൻഡിക്കുന്നതിൽ ശക്തവുമാണ്. ഇക്കാരണത്താൽ ഇന്ത്യ.പാകിസ്ഥാൻ, ബംഗ്ളദേശ് തുടങ്ങിയ രാജ്യങ്ങളിലെല്ലാം തബ്ലീഗ് ജമാഅതിനെകുറിച്ച് വഹാബിസംഘടന എന്ന് അറിയപ്പെട്ടു....എത്രെയോ ആളുകൾ ഈ സംഘടനാ വഴി ബിദ്അത്തിൽ നിന്ന് സുന്നത്തിലേക്ക് മടങ്ങിവന്നിട്ടുണ്ട്...(അർറാഇദ് ദ്വൈവാരിക 1416 ജമാദുൽ ഊലാ പേജ് 4, 1995 ഒക്ടോബർ 1)

ഒരു വിശദീകരണം ആവശ്യമില്ലാത്തവിധം വ്യക്തമാണ് നദ് വി സാഹിബിന്റെ വരികൾ. തബ്ലീഗുകാർ വഹാബികളാണെന്നും വഹാബീ ആചാര്യൻ ഇബ്നു അബ്ദുൽ വഹാബിന്റെ ഗ്രൻഥത്തിൽ പറഞ്ഞ ആശയം കൂടുതൽ ശക്തമായി അവതരിപ്പിക്കുകയും അതിലേക്കു ആകർഷിക്കുകയും ചെയ്യുന്നതുകൊണ്ട് ന്യായമായി വിളിക്കപ്പെടുന്നതാണ് തബ്ലീഗുകാരെ വഹാബികൾ എന്ന് നദ് വിസാഹിബ്  ഇവിടെ തുറന്നു സമ്മതിച്ചിരിക്കുന്നു. ഏതെങ്കിലും തബ്ലീഗുകാർക്കു ഇത് നിഷേധിക്കുവാൻ സാധിക്കുമോ? കേരളത്തിലെ കാഞ്ഞാർ മൂസാ സാഹിബും ചെറൂപ്പക്കാരൻ അബുൽഖൈറും പ്രചരിപ്പിക്കുന്ന തബ്ലീഗ് ഇതല്ലെന്ന് പറയാൻ സാധിക്കുമോ? 


ഭാഗം 1        ഭാഗം 2