സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Thursday 13 November 2014

ഫേസ് ബുക്കും നമ്മുടെ ഫോട്ടോകളും

മറ്റുള്ളവരെ ആകർഷിക്കും വിധം ഫേസ് ബുക്കിലും മറ്റു സോഷ്യൽ നെറ്റ് വർക്കുകളിലും തങ്ങളുടെ ഫോട്ടോകൾ അപ്ലോഡ് ചെയ്യുന്ന പ്രവണത വർധിച്ചുകൊണ്ടിരിക്കയാണ്പ്രത്യേകിച്ച് മുസ്ലിം സ്ത്രീകൾ അവരുടെ ആകർഷണീയവും  മനോഹരവുമായ ഫോട്ടോകൾ ദിനേന അപ്ഡേറ്റ് ചെയ്ത് കൊണ്ടിരിക്കുന്നു. ലോകത്തും നാളെ അല്ലാഹുവിന്റെ മുമ്പിലും  വരാനിരിക്കുന്ന ഭവിഷ്യത്തുകളെ കുറിച്ച് ചിന്തിക്കുകയോ ഭയപ്പെടുകയോ ചെയ്യാതെയാണ് പലരും ഇങ്ങിനെ ചെയ്യുന്നത്.
കൌമാരപ്രായക്കാരായ സ്ത്രീകളുടെ ചിത്രങ്ങളാണ് ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യപ്പെടുന്നത്അത്യാധുനിക ടെക്നോളജി ഉപയോഗിച്ച് മുഖങ്ങളെ മറ്റുള്ളവരുടെ അശ്ലീല ചിത്രങ്ങളുമായി കൂട്ടിയോജിപ്പിച്ചും പരസ്യങ്ങൾക്ക് ഉപയോഗിച്ചും ദുർവിനിയോഗം നടത്തുന്നുണ്ടെന്നത് പരസ്യമായ രഹസ്യമാണ്.

പ്രിയപ്പെട്ട
സഹോദരിമാർ ചിന്തിച്ച് നോക്കുകനിങ്ങളുടെ ഫോട്ടോകൾ കണ്ട് ആകൃഷ്ടരായവർ അവ ലൈക് ചെയ്യുകയും അങ്ങിനെ കണക്കില്ലാത്തവരുടെ ചിന്തയെയും വികാരത്തെയും തട്ടിയുണർത്താൻ നിങ്ങളുടെ ഫോട്ടോകൾ കാരണമാവുകയും ചെയ്താൽ അവരുടെ എണ്ണമനുസരിച്ച് നിങ്ങളുടെ പേരിൽ അതിന്റെ ശിക്ഷ റേക്കോർഡ് ചെയ്ത് വെക്കുമെന്നത് മറക്കാതിരിക്കുക . ഫോട്ടോ കണ്ട് ആരൊക്കെ മോശമായി ചിന്തിച്ചോ ,അവരുടെ പാപത്തിനു കാരണക്കാർ നിങ്ങളാണെന്നതിന്റെ പേരിൽ തതുല്യമായ ശിക്ഷ നിങ്ങൾക്കും ലഭിക്കും. വിശുദ്ധ ഖുർആൻ താക്കീത് നൽകിയത് നോക്കൂ..
  إِنَّ الَّذِينَ فَتَنُوا الْمُؤْمِنِينَ وَالْمُؤْمِنَاتِ ثُمَّ لَمْ يَتُوبُوا فَلَهُمْ عَذَابُ جَهَنَّمَ وَلَهُمْ عَذَابُ الْحَرِيقِ 
(سورة البروج 10)

 “
നിശ്ചയം വിശ്വാസികളെയും വിശ്വാസിനികളെയും കുഴപ്പത്തിലാക്കുകയും പിന്നീടതിൽ പശ്ചാത്താപ്പിക്കാതിരിക്കയും ചെയ്യുന്നവർക്ക് നരക ശിക്ഷയുണ്ട്, അവർക്കുള്ളതാണ് കരിച്ചു കളയുന്ന ശിക്ഷ
“ (  സൂറത്തുൽ ബുറൂജ് : 10)
തിരു നബി صلى الله عليه وسلم     യുടെ ഹദീസ് നോക്കൂ
عَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: مَنْ دَعَا إِلَى هُدًى كَانَ لَهُ مِنَ الْأَجْرِ مِثْلَ أُجُورِ مَنْ تَبِعَهُ لَا يَنْقُصُ ذَلِكَ مِنْ أُجُورِهِمْ شَيْئًا وَمَنْ دَعَا إِلَى ضَلَالَةٍ كَانَ عَلَيْهِ مِنَ الْإِثْمِ مِثْلَ آثَامِ مَنْ تَبِعَهُ لَا يَنْقُصُ مِنْ آثَامِهِمْ شَيْئًا. (رواه الإمام مسلم رحمه الله رقم 6755)
അബൂഹുറൈറ رضي الله عنه നിന്ന് റിപ്പോർട്ട് ചെയ്യുന്നുതിരുനബി  صلى الله عليه وسلم   പറഞ്ഞു . “  ഒരാൾ നല്ല കാര്യങ്ങളിലേക്ക് ക്ഷണിച്ചാൽ ക്ഷണം സ്വീകരിച്ചവർക്കുള്ളതു പോലെയുള്ള പ്രതിഫലം അവനുമുണ്ട്അത് അവരുടെ പ്രതിഫലത്തിൽ നിന്ന് അല്പവും കുറക്കുകയില്ലഒരുത്തൻ ദുർമാർഗത്തിലേക്ക് വഴികാണിച്ചാലോ , വഴി സ്വീകരിച്ചവർക്കുള്ളതുപോലുള്ള കുറ്റം അവനുമുണ്ട്അത് അവരുടെ കുറ്റത്തിൽ നിന്ന് അല്പവും കുറക്കുകയില്ല.  (മുസ്ലിം 6755)
ആയത്തും ഹദീസും പലവുരു മനസ്സിരുത്തി വായിച്ച്  നെഞ്ചത്ത് കൈവെച്ച് ചിന്തിച്ചു നോക്കുകഎത്ര പുരുഷന്മാരാണ് നമ്മുടെ ചിത്രം കണ്ട് രസിക്കാനിടയായത് .., എത്രപേരാണ് അത് മറ്റുള്ളവരുമായി ഷെയർ ചെയ്തത്..? ഇങ്ങിനെ അനേകായിരങ്ങളിലേക്കെത്തുകയും  അവരിൽ തെറ്റായ ചിന്ത വരാൻ കാരണമാവുകയും ചെയ്താൽ അവരുടെയൊക്കെ കുറ്റം പേറാൻ മാത്രം നമുക്ക് കെല്പുണ്ടോ ? നമ്മുടെ    പാപങ്ങൾ തന്നെ നമ്മെ നരകത്തിലേക്കയക്കാൻ മാത്രം മതിയായതാണ് (അല്ലാഹു നമുക്ക് പൊറുത്ത് തരട്ടെ..ആമീൻപിന്നെ നാമെങ്ങിനെ മറ്റുള്ളവരുടെ പാപം പേറും ?
ഉമ്മത്തിലെ ഏറ്റവും സദ്വൃത്തകളും ചാരിത്രവതികളുമായ പ്രവാചക പത്നിമാരോട്  ഖുർആൻ പറയുന്നത്  നോക്കൂ..

يَا أَيُّهَا النَّبِيُّ قُل لِّأَزْوَاجِكَ وَبَنَاتِكَ وَنِسَاء الْمُؤْمِنِينَ يُدْنِينَ عَلَيْهِنَّ مِن جَلَابِيبِهِنَّ ذَلِكَ أَدْنَى أَن يُعْرَفْنَ فَلَا يُؤْذَيْنَ وَكَانَ اللَّهُ غَفُورًا رَّحِيمًا
(سورة الأحزاب 59)

പ്രവാചകരേ, അങ്ങ് സ്വന്തം ഭാര്യമരോടും   പെൺമക്കളോടും മുസ്ലിം സ്ത്രികളോടും അവരുടെ മുഖപടങ്ങൾ താഴ്ത്തിയിടാൻ പറയുക. അവർ തിരിച്ചറിയപ്പെടുന്നതിനും ശല്യം ചെയ്യപ്പെടാതിരിക്കാനും
ഉചിതാമാണത് “ (സൂറത്തുൽ അഹ്സാബ് 59)
മറ്റൊരു സ്ഥലത്ത് അല്ലാഹു പറയുന്നു.

وَإِذَا سَأَلْتُمُوهُنَّ مَتَاعًا فَاسْأَلُوهُنَّ مِن وَرَاء حِجَابٍ ذَلِكُمْ أَطْهَرُ لِقُلُوبِكُمْ وَقُلُوبِهِنَّ 
(سورة الأحزاب 53)

പ്രവാചക പത്നിമാരോട് വല്ലതും ചോദിക്കുമ്പോൾ മറക്ക് പിന്നിൽ നിന്ന് ചോദിക്കുക. അതാണ് നിങ്ങളുടെയും അവരുടെയും വിശുദ്ധിക്ക് യോജിച്ചത് “  (സൂറത്തുൽ അഹ്സാബ് : 53)
(سورة الأحزاب 32)
, പ്രവാചക പത്നിമാരേ, നിങ്ങൾ മറ്റു സ്ത്രീകളെപ്പോലെയല്ല. നിങ്ങൾ അല്ലാഹുവിനെ ഭയപ്പെടുന്നവരാണെങ്കിൽ സംസ്കാരമില്ലാത്തവർ പ്രലോഭിതരാവും വിധം കൊഞ്ചിക്കുഴഞ്ഞ് സംസാരിക്കരുത് (സൂറത്തുൽ അഹ്സാബ് : 32)
നമ്മേ പടച്ചവനായ അല്ലാഹു സ്ത്രീയുടെ പവിത്രതയ്ക്കും സുരക്ഷിതത്വത്തിനും  ഉണ്ടാക്കിയ മുൻകരുതലുകളാണിതൊക്കെ.. ഖുർആൻ ആയത്തുകളുടെ വ്യക്തമായ നിർദ്ദേശങ്ങളിൽ നിന്ന് മനസ്സിലാക്കാം സ്ത്രീ തന്റെ സൌന്ദര്യം പ്രകടിപ്പിക്കുന്നതിന്റെ അപകടവും സ്രഷ്ടാവായ അല്ലാഹുവിന്റെ അനിഷ്ടവും.
ഇനി നിങ്ങൾ ചോദിക്കുക ..സ്വയം ചോദിക്കുക..  എന്ത് നേട്ടമാണ്  ഫോട്ടോ ഫേസ്ബുക്കിലും മറ്റും നൽകുന്നത് കൊണ്ട് കിട്ടാനുള്ളത് ..?!
പ്രിയ സഹോദരീ.. , നിങ്ങൾ ഒരിക്കലും ചിന്തിക്കരുത്  ഒരു ഫോട്ടോ കൊടുക്കുന്നത് ഇത്ര വലിയ പാതകമാണോ എന്ന്നമ്മുടെ വന്ദ്യ പിതാവ് ആദം നബി(عليه السلام) നെ സ്വർഗത്തിൽ നിന്ന് പുറത്താക്കിയത് നിരോധിച്ച വെറും ഒരു പഴം കഴിച്ചത് കൊണ്ടാണ്ഇബ്ലീസിനെ അല്ലാഹുവിന്റെ റാഹ്മത്തിൽ നിന്ന് അകറ്റിയതും  വെറും ഒരു സുജൂദ് ചെയ്യാൻ നീരസം കാട്ടിയത് കൊണ്ടാണ്അപ്പോൾ നാം വളരെ ചെറുതെന്ന് കരുതുന്ന പാപങ്ങളായിരിക്കാം നമ്മുടെ നാശത്തിന്റെ ഹേതു. അല്ലാഹു കാക്കട്ടെ ആമീൻ
ഓർക്കുക നമ്മുടെ ഖബ്റിൽ നാം മാത്രമേ ഉണ്ടാകൂ.. നാം ചെയ്ത കർമ്മങ്ങളും..
നിങ്ങളുടെ ഒഴിവ് സമയങ്ങളും നൈസർഗിക കഴിവുകളുമെല്ലാം ലോകർക്ക് മുന്നിൽ അല്ലാഹുവിനെയും അവന്റെ പ്രവാചകനെയും പരിചയപ്പെടുത്താൻ ഉപയോഗിക്കുക. ഇസ്ലാമിക സന്ദേശങ്ങൾ പ്രചരിപ്പിക്കാനും വിനിയോഗിക്കുക. ഏറ്റവും ഉദാത്തമായ  സംസ്കാരത്തിന്റെയും ലോകത്തിലെ ഏറ്റവും മുന്തിയ മതത്തിന്റെയും ഏറ്റവും ശ്രേഷ്ഠരായ പ്രവാചകരുടെയും  അനുയായികളാണ് നാംഏകനായ ഇലാഹിനെ മാത്രം ആരാധിക്കുന്നവരും നാമാണ് അനുഗ്രഹങ്ങൾ മറക്കുന്നവരാവരുത് നാം.
ഇതൊക്കെ സ്ത്രീകൾക്ക് മാത്രമുള്ളതാണെന്ന് പുരുഷന്മാരായ വായനക്കാർ കരുതരുത്പല സഹോദരന്മാരും തങ്ങളുടെ ഫോട്ടോകൾ  നിരന്തരം മാറ്റുന്നതും ആകർഷണീയമായവ അപ്ലോഡ് ചെയ്യുന്നതും കാണാം. ആരെകാണിക്കാനാണിത്അന്യസ്ത്രീകൾ കാണാനും അവർ ആകൃഷ്ടരാവാനും ആണെങ്കിൽ അതും നാമറിയാതെ മറ്റുള്ളവരെ തെറ്റു ചെയ്യിപ്പിക്കാൻ കാരണക്കാരാവുന്നു.  പരപുരുഷന്മാരെ ഉദ്ദേശ്യപൂർവ്വം നോക്കൽ സ്ത്രീകൾക്കും ഹറാമാണ്സ്ത്രീകൾ പുരുഷന്മാരെ കടാക്ഷിക്കുന്നതും  അവരുടെ സൌന്ദര്യം ആസ്വദിക്കുന്നതും അനുവദനീയമല്ലഅതിനു നമ്മുടെ ഫോട്ടോ കാരണമായാൽ തതുല്യമായ കുറ്റം നമ്മുടെ മേലിലും എഴുതപ്പെടുംഅങ്ങിനെ നാം നേരിട്ടു ചെയ്യാത്ത അനേകം പാപങ്ങളുടെ ഉടമക്കാരായി  നാം മാറും. പാപം എടുത്ത് പറഞ്ഞുകൊണ്ട് ഒരു തൌബ ചെയ്യാൻ പോലും സാധിക്കാത്ത അവസ്ഥ സംജാതമാകും. അല്ലാഹു കാത്തുരക്ഷിക്കട്ടെ ആമീൻ.
തിരു നബി صلى الله عليه وسلم യുടെ ചില ഹദീസുകൾ വായിച്ച് നോക്കൂ
قَالَ أَبُو هُرَيْرَةَ رَضِيَ اللهُ عَنْهُ أَنََّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: "إِنََّ اللهَ كَتَبَ عَلَى ابْنِ آدَمَ حَظََّهُ مِنَ الزِّنَى. أَدْرَكَ ذَلِكَ لاَ مَحَالَةَ. فَزِنَى الْعَيْنَيْنِ النَّظَرُ. وَزِنَى اللِّسَانِ النُّطْقُ وَالنَّفْسُ تَمَنَّى وَتَشْتَهِي. وَالْفَرْجُ يُصَدِّقُ ذٰلِكَ أَوْ يُكَذِّبُهُ". (صحيح مسلم 6704).
……………നോക്കുന്നത് കണ്ണിന്റെയും ശൃംഗാര വാക്കുകൾ നാവിന്റെയും വ്യഭിചാരമാണ്മനസ്സ് അതിനു ആശിക്കുകയും കൊതിക്കുകയും ചെയ്യുംദുർവൃത്തികളുടെ അടിത്തറകളെല്ലാം ശരിപ്പെടുമ്പോൾ  ലൈംഗികാവയവങ്ങൾ ഒന്നുകിൽ അത് സാക്ഷാത്കരിക്കുന്നു. അല്ലെങ്കിൽ  നിരാകരിക്കുന്നു. “ ( മുസ്ലിം 6704)

عَنْ حُذَيْفَةَ رَضِيَ اللهُ عَنْهُ قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ "اَلنَّظْرَةُ سَهْمٌ مِنْ سِهَامِ إِبْلِيسَ مَسْمُومَةٌ فَمَنْ تَرَكَهَا مِنْ خَوْفِ اللهِ أَثَابَهُ جَلَّ وَعَزَّ إِيمَانًا يَجِدُ حَلَاوَتَهُ فِي قَلْبِهِ"
(رواه الحاكم 7947).

നോട്ടം പിശാചിന്റെ വിഷലിപ്തമായ അസ്ത്രങ്ങളിൽ പെട്ടതാണ്. എന്നെ ഭയന്ന് ആരെങ്കിലും അതിനെ വർജിച്ചാൽ പകരമായി അവന്ന് ഈമാൻ നൽകും. അതിന്റെ മാധുര്യം അവന്റെ ഹൃദയത്തിൽ അനുഭവപ്പെടുകയും ചെയ്യും.”  ( ഹാകിം 7947 )

عَنْ أبي أمامة رَضِيَ اللهُ عَنْهُ عن النبي صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ "مَا مِنْ مُسْلِمٍ يَنْظُرُ إِلَى مَحَاسِنِ امْرَاَةٍ أَوَّلَ مَرَّةٍ ثُمَّ يَغُضُّ بَصَرَهُ إِلَّا أَحْدَثَ اللهُ لَهُ عِبَادَةً يَجِدُ حَلَاوَتَهَا". (رواه الإمام أحمد رحمه الله في مسنده 21903).

ഒരു സ്ത്രീയുടെ സൌന്ദര്യം കണ്ടപ്പോൾ ദൃഷ്ടി താഴ്ത്തിക്കളഞ്ഞ ഒരു മുസൽമാന് അല്ലാഹു ഇബാദത്ത് പകരം നകുന്നതും അതിന്റെ നന്ദം അവൻ ആസ്വദിക്കുന്നതുമാണ്” (  അഹ്മദ് 21903)
عَنْ أَبِي سَعِيدِ الْخُدْرِيِّ رَضِيَ اللهُ عَنْهُ أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: إِنَّ الدُّنْيَا حُلْوَةٌ خَضِرَةٌ وَإِنَّ اللهَ تَعَالَى مُسْتَخْلِفُكُمْ فِيهَا فَيَنْظُرُ كَيْفَ تَعْمَلُونَ ، فَاتَّقُوا الدُّنْيَا وَاتَّقُوا النِّسَاءَ. (رواه الإمام مسلم رحمه الله رقم 2742)
അബൂ ഈദിൽ ഖുദ്രി (رضي الله عنه) വിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു,.  തിരുനബി صلى الله عليه وسلم പറഞ്ഞു .“ ഐഹിക ജീവിതം മധുരവും മനോഹരവുമാണ്. അല്ലാഹു നിങ്ങളെ അതിൽ പ്രതിനിധികളാക്കിയിരിക്കുന്നുനിങ്ങൾ എന്ത് പ്രവർത്തിക്കുന്നു എന്ന് അവൻ നോക്കികൊണ്ടിരിക്കയാണ്അതിനാൽ ഐഹിക ജീവിതത്തെയും സ്ത്രീകളെയും നിങ്ങൾ സൂക്ഷിക്കുവിൻ”  (മുസ്ലിം 2742)
തിരുവചനങ്ങളെല്ലാം വിശദീകരണം ആവശ്യമില്ലാത്ത വിധം നമ്മെ ചിന്തിപ്പിക്കുന്നവയാണ്സർവ്വ ശക്തനായ അല്ലാഹു നമ്മെയും നമ്മുടെ ഭാര്യമാരെയും  പെൺകുട്ടികളെയും ഹറാമുകളിൽ നിന്ന് കാത്തു രക്ഷിക്കട്ടെ.. പാപങ്ങൾ അവന് പൊറുത്തു തരട്ടെ.. ആമീൻ