ഒരാൾ മഹാന്മാരുടെ ജാഹ് മുൻനിർത്തി അല്ലാഹുവോട് പ്രാർത്ഥിക്കുന്നതിന്റെ വിവക്ഷ ഞാൻ മഹത്തുക്കളെയും അവരുടെ ജാഹിനെയും ഇഷ്ടപ്പെടുന്നവനാണ്. അത് നിമിത്തമായി എന്റെ ഉദ്ദേശ്യം നീ പൂർത്തിയാക്കേണമേ എന്നാണു. ഇതെല്ലാം തന്നെ അതേപ്പറ്റിയുള്ള അന്തിമവിശകലനത്തിൽ സൽകർമമങ്ങളെകൊണ്ടുള്ള തവസ്സുലിന്റെ ഭാഗം തന്നെയാണ്. അതിനാല ജീവിച്ചിരിക്കുന്നവർ മരണപ്പെട്ടവർ എന്നാ വ്യത്യാസമില്ലാതെ അതെല്ലാം അനുവദനീയമാണ്.
മറുപക്ഷത്തിന്റെ വാദം.
ജാഹ് കൊണ്ടുള്ള തവസ്സുലിനെ എതിർക്കുന്നവർ പറയുന്ന ന്യായമിതാണ്: 'മഹാന്മാരുടെ ഹഖ്, ജാഹ്, ബർക്കത്ത് എന്നിവ എടുത്തുപറഞ്ഞാൽ അല്ലാഹുവിനു തന്നെ സഹായിക്കൽ നിർബന്ധമായിത്തീരുമെന്നു വചാരിക്കലാണ് രണ്ടാമത്തേത്. (തൗഹീദ് ഒരു സമഗ്രവിശകലനം. പേജ്. 359)
എന്നാൽ മഹാന്മാരുടെ ഹഖ്,ജാഹ്,ബർക്കത്ത് തുടങ്ങിയവ എടുത്തുപറഞ്ഞാൽ അല്ലാഹുവിനു തന്നെ സഹായിക്കൽ നിർബന്ധമാണെന്ന് ഒരു സുന്നിയും വിശ്വസിക്കുന്നില്ല. അത് സുന്നികളെകുറിച്ചുള്ള ദുരാരോപണം മാത്രമാണ്. മറിച്ച് മഹത്തുക്കളെയും അവരുടെ സ്ഥാനത്തെയും ഇഷ്ടപ്പെടുന്നവനും സ്നേഹിക്കുന്നവനുമാണ് ഞാൻ.മ അഹാന്മാരെ സ്നേഹിക്കുന്നത് ഒരു വലിയ സൽകർമ്മമാണല്ലോ.ഈ സൽകർമ്മം മുൻനിർത്തി അല്ലാഹുവേ നിന്നോട് ഞാൻ ചോദിക്കുന്നു. എന്റെ ഉദ്ദേശ്യം നീ പൂർത്തിയാക്കിതരേണമേ, എന്നർത്ഥം ഉൾകൊള്ളുന്നതാണ് സുന്നികൾ ചെയ്യുന്ന ഹഖ്,ജാഹ് കൊണ്ടുള്ള തവസ്സുൽ.
അല്ലാഹു പറയുന്നു:
فَتَلَقَّىٰ آدَمُ مِن رَّبِّهِ كَلِمَاتٍ فَتَابَ عَلَيْهِ ۚ إِنَّهُ هُوَ التَّوَّابُ الرَّحِيمُ (البقرة: ٣٧)
"അനന്തരം ആദം (അ) തന്റെരക്ഷിതാവിങ്കല്‍ നിന്ന് ചില വചനങ്ങള്‍ സ്വീകരിച്ചു. (ആ
വചനങ്ങള്‍ മുഖേന പശ്ചാത്തപിച്ച) ആദമിന് അല്ലാഹു പാപമോചനം നല്‍കി. അവന്‍
പശ്ചാത്താപം ഏറെ സ്വീകരിക്കുന്നവനും കരുണാനിധിയുമത്രെ".
ആദം നബി(അ) യുടെ തൗബ സ്വീകരിക്കാനായി മഹാനായ ജിബ്രീൽ(അ) നിർദ്ദേശിച്ചുകൊടുത്ത വചനങ്ങളുടെ കൂട്ടത്തിൽ ഇനിപ്പറയുന്നതും ഉൾപ്പെട്ടിരുന്നതായി ഇമാം സുയൂതി(റ) യുടെ വിവരണത്തിൽ നിന്ന് വ്യക്തമാണ്.
اللهم إني أسألك بجاه محمد عبدك وكرامته عليك أن تغفر لي خطيئتي(الدر المنثور: ٩٤/١)
ആദം(അ) പറഞ്ഞി: "അല്ലാഹുവേ, നിന്റെ അടിമയായ മുഹമ്മദി(സ) ന്റെ ജാഹും നിന്റെ മേൽ അവർക്കുള്ള ആദരവും മുൻ നിർത്തി എന്റെ പാപം എനിക്ക് പൊറുത്തുതരാൻ നിന്നോട് ഞാൻ ചോദിക്കുന്നു". അദ്ദുർറുൽ മൻസൂര്. 1/194)
അല്ലാഹു പറയുന്നു:
അല്ലാഹു പറയുന്നു:
يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَابْتَغُوا إِلَيْهِ الْوَسِيلَةَ وَجَاهِدُوا فِي سَبِيلِهِ لَعَلَّكُمْ تُفْلِحُونَ(المائدة: ٣٥/١)
"സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും അവനിലേക്ക്
അടുക്കുവാനുള്ള മാര്‍ഗം തേടുകയും, അവന്‍റെ മാര്‍ഗത്തില്‍ സമരത്തില്‍
ഏര്‍പെടുകയും ചെയ്യുക. നിങ്ങള്‍ക്ക് (അത് വഴി) വിജയം പ്രാപിക്കാം".
പ്രസ്തുത സൂക്തത്തിന്റെ തഫ്സീറിൽ അല്ലാമ ആലൂസി രേഖപ്പെടുത്തുന്നു:
أنا لا أرى بأساً في التوسل إلى الله بجاه النبي صلى الله عليه وسلم عند الله تعالى حياً وميتاً،ويراد من الجاه معنىً يرجع إلى صفة من صفاته تعالى، مثل أن يراد به المحبة التامة المستدعية عدم رده وقبول شفاعته. فيكون معنى قول القائل: إلهي أتوسل بجاه نبيك صلى الله عليه وسلم ن تقضي حاجتي إلهي اجعل محبتك له وسيلةً في قضاء حاجتي. ولا فرق بين هذا وقولك إلهي أتوسل إليك برحمتك أن تفعل كذا، ذ معناه أيضا الهي اجعل رحمتك وسيلة في كذا، بل لا أرى بأساً أيضا بالإقسام على الله تعالى بجاهه صلى الله عليه وسلم بهذا المعنى، والكلام فى الحرمة كالكلام فى الجاه(روح المعاني: ٤٧٥/٤)
ജീവിത-മരണ വ്യത്യാസമില്ലാതെ നബി(സ)ക്ക് അല്ലാഹുവിന്റെ അടുക്കലുള്ള സ്ഥാനം മുൻ നിർത്തി അല്ലാഹുവോട് പ്രാർത്ഥിക്കുന്നതിനു യാതൊരു വിരോധവും ഞാൻ കാണുന്നില്ല. അല്ലാഹുവിന്റെ ഒരു വിശേഷണത്തിലേക്ക് മടങ്ങുന്ന ഒരു ആശയമാണ് ജാഹിന്റെ വിവക്ഷ. ശുപാർശ സ്വീകരിക്കുന്നതിനെയും പറയുന്നത് തട്ടിക്കളയാതിരിക്കുന്നതിനെയും തേടുന്ന പൂർണ്ണമായ സ്നേഹം ജാഹ് കൊണ്ട് ഉദ്ദേഷിക്കാമല്ലോ. അപ്പോൾ 'അല്ലാഹുവേ, എന്റെ ആവശ്യം നീ വീട്ടിത്തരാൻ നബി(സ)യുടെ ജാഹ്കൊണ്ട് ഞാൻ തവസ്സുൽ ചെയ്യുന്നു'. എന്നൊരാൾ പറഞ്ഞാൽ അതിന്റെ വിവക്ഷ ഇപ്രകാരമാണ്. ഇലാഹീ, നബിയോടുള്ള നിന്റെ സ്നേഹത്തെ എന്റെ ആവശ്യം നിറവേറ്റിത്തരുന്നതിൽ ഒരു മാധ്യമമായി നീ സ്വീകരിക്കേണമേ, ഇപ്രകാരം പറയുന്നതിനും 'നിന്റെ റഹ്മത്ത് മുൻ നിർത്തി നിന്നോട് ഞാൻ ചോദിക്കുന്നു' എന്ന് പറയുന്നതിനുമിടയ്ക്ക് യാതൊരു വ്യത്യാസവുമില്ല. എന്ന് മാത്രമല്ല ഈ അർത്ഥ പ്രകാരം നബി(സ)യുടെ ജാഹ് കൊണ്ട് അല്ലാഹുവോട് സത്യം ചെയ്തു പറയുന്നതിനും യാതൊരു വിരോധവും ഞാൻ കാണുന്നില്ല. 'ഹുർമത്ത്' കൊണ്ട് ചോദിക്കുന്നതിനെ പറ്റിയും ഇത് തന്നെയാണ് പറയാനുള്ളത്. (റൂഹുൽ മആനി. 4/475)
നബി(സ) അല്ലാത്തവരുടെ ജാഹ് മുൻ നിർത്തി അല്ലാഹുവോട് ചോദിക്കുന്നതിനെ പറ്റി ആലൂസി എഴുതുന്നു:
إن التوسل بجاه غير النبي صلى الله عليه وسلم لا بأس به أيضاً إن كان المتوسل بجاهه مما علم أن له جاهاً عند الله تعالى كالمقطوع بصلاحه وولايته، وأما من لا قطع في حقه بذلك فلا يتوسل بجاهه لما فيه من الحكم الضمني على الله تعالى بما لم يعلم تحققه منه عز شأنه، وفي ذلك جرأة عظيمة على الله تعالى(روح المعاني: ٤٧٦/٤)
വിലായത്തിന്റെയും സ്വലാഹിന്റെയും അടിസ്ഥാനത്തിൽ അല്ലാഹുവിന്റെ അടുക്കൽ സ്ഥാനമുള്ളവരാണെന്ന് ഉറപ്പുള്ളവരുടെ ജാഹ് മുൻ നിർത്തിയും അല്ലാഹുവോട് പ്രാർത്ഥിക്കാവുന്നതാണ്. എന്നാൽ ഇക്കാര്യം ഉറപ്പില്ലാത്തവരുടെ ജാഹ് മുൻ നിർത്തി അല്ലാഹുവോട് പ്രാർത്ഥിക്കരുത്. കാരണം ഉറപ്പില്ലാത്ത കാര്യം കൊണ്ട് അല്ലാഹുവിന്റെ മേൽ ഒരു തീരുമാനം പറയൽ ഉള്ളിലൂടെ വന്നു ചേരുന്നതിനാൽ അത് പറ്റില്ല. (റൂഹുൽ മആനി 4/476)
അഇമ്മത്തിന്റെ മാത്രക
നബി(സ)യുടെ ജാഹ് മുൻ നിർത്തി അല്ലാഹുവോട് പ്രാർത്ഥിച്ചവരാണ് സച്ചരിതരും പണ്ഡിതൻമാരുമായ പൂർവ്വഗാമികൾ. ഏതാനും ഉദാഹരണങ്ങൾ നമുക്കിപ്പോൾ പരിശോദിക്കാം.
(1)ഹാഫിള് അബുൽമഹാസിൻ ഇബ്നു ഹംസത്തുദ്ദിമിശ്ഖി(റ). തദ്കിറത്തുൽഹുഫ്ഫാളിന്റെ അടിക്കുറിപ്പിൽ അദ്ദേഹം പറയുന്നു:
(1)ഹാഫിള് അബുൽമഹാസിൻ ഇബ്നു ഹംസത്തുദ്ദിമിശ്ഖി(റ). തദ്കിറത്തുൽഹുഫ്ഫാളിന്റെ അടിക്കുറിപ്പിൽ അദ്ദേഹം പറയുന്നു:
بجاه المصطفى (ذيل تذكرة الحفاظ: ٦٩/١)
മുസ്വതഫായ നബി(സ)യുടെ ജാഹ് കൊണ്ട് ഞാൻ തവസ്സുൽ ചെയ്യുന്നു.(1/69)
(2) ഹനഫീ മദ്ഹബുകാരനായ ഇബ്നു ആബിദീൻ(റ) പറയുന്നു:
بجاه سيد الأنبياء والمرسلين(حاشية ابن عادين: ٥١١/٨)
അമ്പിയാ മുർസലുകളുടെ നേതാവായവരുടെ ജാഹ് കൊണ്ട്. (ഹാശിയത്തു ഇബ്നു ആബിദീൻ 8/511)
(3) മാലികീ മദ്ഹബുകാരനായ ഇബ്നു ആശിർ(റ) പറയുന്നു:
بجاه سيد الأنام(المرشد المعين ٣٠٠/٢)
മനുഷ്യരുടെ നേതാവായവരുടെ ജാഹ്കൊണ്ട് (അൽ മുർശിദുൽമുഈൻ 2/300)
(4) ഇബ്നുഅജീബത്തുൽഹസനി(റ).
അദ്ദേഹം പറയുന്നു:
അദ്ദേഹം പറയുന്നു:
بجاه نبينا المصطفى(إيقاظ الهمم شرح الحكم: ٤)
നമ്മുടെ മുസ്വത്വഫായ നബി(സ)യുടെ ജാഹ് കൊണ്ട്. (ഈഖാളുൽഹിമം. പേജ് 4)
(5)ഇബ്നു അത്വാഇല്ലാഹി സിക്കൻദരി(റ).
അദ്ദേഹം പറയുന്നു:
അദ്ദേഹം പറയുന്നു:
بجاه محمد(لطئف المنن: ١٢/١١)
മുഹമ്മദ് നബി(സ)യുടെ ജാഹ് കൊണ്ട്.(ലത്വാഇഫുൽമിനൻ 11-12)
(6) ഇബ്നു അല്ലാൻ(റ) അദ്കാറിന്റെ ശർഹിൽ അദ്ദേഹം പറയുന്നു:
بجاه نبيك سيد المرسلين(شرح الأذكار: ٢٩/٢)
മുർസലീങ്ങളുടെ നേതാവായ നിന്റെ നബിയുടെ ജാഹ് കൊണ്ട്. (ശർഹുൽ അദ്കാർ. 2/29)
(7)മാലികീ മദ്ഹബുകാരനായ ഇബ്നു മിയാറ(റ) പറയുന്നു:
نتوسل إليك بجاه أحب الخلق(الد الثمين: ٣٠٢/٢)
സൃഷ്ടികളിൽ വെച്ച് വലിയ ഇഷ്ടദാസനായവരുടെ ജാഹ് കൊണ്ട് നമ്മൾ തവസ്സുൽ ചെയ്യുന്നു. (അദ്ദുർറസ്സമീൻ. 2/302)
(8) അല്ലാമ ജാവി(റ) പറയുന്നു:
بجاه النبي المختار(نهاية الزين: ٧٧/١)
മുഖ്തറായ നബി(സ) യുടെ ജാഹ് കൊണ്ട്. (നിഹായത്തുസ്സൈൻ. 1/77)
(9) അല്ലാമ സുർഖാനി(റ) പറയുന്നു:
بجاه أفضل الأنام(شرح الزرقاني: ٢٩٧/٢)
സൃഷ്ടികളിൽ അതിശ്രേഷ്ടരായവരുടെ ജാഹ് കൊണ്ട്. (ശർഹുസ്സുർഖാനി 2/297)
(10) സയ്യിദ് ബക് രി (റ) പറയുന്നു:
(10) സയ്യിദ് ബക് രി (റ) പറയുന്നു:
بجاه سيدنا محمد(إعانة الطالبين: ٢٤٤/٤)
നമ്മുടെ അഭയകേന്ദ്രമായവരുടെ ജാഹ് കൊണ്ട്. (ഇആനത്ത്. 4/344)
(11)അല്ലാമ ശർവാനി(റ) പറയുന്നു:
بجاه محمد سيد الأنام(حاشية الشرواني: ٣٨١/٦)
മനുഷ്യരുടെ അഭയകേന്ദ്രമായ മുഹമ്മദ് നബി(സ) യുടെ ജാഹ് കൊണ്ട്. (ശർവാനി. 6/381)
(12) ശൌകാനി തന്നെ പറയുന്നു:
بجاه المصطفى (البدر الطلع: ٤٢٢/١)
മുസ്ത്വഫായ നബിയുടെ ജാഹ് കൊണ്ട്. (അൽബദ്റുത്ത്വാലിഅ. 1/422)
(13) അല്ലാമ ഗുസ്സീ(റ) പറയുന്നു:
بجاه سيد المرسلين (فتح القريب الجيب ٧١)
മുർസലീങ്ങളുടെ നേതാവായവരുടെ ജാഹ് കൊണ്ട്. (ഫത്ഹുൽഖരീബ്. 71)
(14) അല്ലാമ സആലബീ(റ) പറയുന്നു:
بجاه عين الرحمة(تفسير الثعالبي: ٤٥٨/٤)
അനുഗ്രഹത്തിന്റെ സത്തയായവരുടെ ജാഹ് കൊണ്ട്. (തഫ്സീറുസ്സആലബി. 4/458)
(15) ഹനഫീ മദ്ഹബുകാരനായ അലാഉദ്ദീൻ മുഹമ്മദുബ്നു അലിയ്യുൽ ഹസ്വ്കഫീ(റ) പറയുന്നു:
فنسأل الله تعلى التوفيق والقبول بجاه الرسول (الدر المختار)
റസൂൽ(സ) ന്റെ ജാഹ് കൊണ്ട് തൗഫീഖിനെയും സ്വീകാര്യതയെയും അല്ലാഹുവോട് ഞാൻ ചോദിക്കുന്നു. (അദ്ദുർറുൽ മുഖ്‌താർ. 1/71)
(16) മാലികീ മദ്ഹബുകാരനായ മുഹമ്മദ് ഖർശീ(ര) പറയുന്നു:
نتوسل إليك بجاه الحبيب أن تبلغ المقاصد عن قريب، فإنك قريب مجيب (شرح مختصر الخليل: ٢٤٣/١)
വളരെ പെട്ടെന്ന് ഉദ്ദേശ്യങ്ങൾ എത്തിച്ചു തരുന്നതിനു വേണ്ടി ഹബീബിന്റെ ജാഹ് കൊണ്ട് നിന്നിലേക്ക് ഞങ്ങൾ തവസ്സുൽ ചെയ്യുന്നു. നിശ്ചയം നീ (സഹായം കൊണ്ട്) സമീപസ്ഥനും ഉത്തരം നൽകുന്നവനുമാണ്. (ശർഹു മുഖ്‌തസ്വരിൽ ഖലീൽ. 1/243)
(17) മാലികീ മദ്ഹബുകാരനായ ഖാലീലുബ്നു ഇസ്ഹാഖ്(റ) പറയുന്നു:
ونسأل الله تعالى التوفيق للصواب، وأن يسلك بنا الزلفى وحسن مآب، بجاه محمد صلى الله عليه وسلم (منح الجليل: ١١/١٦)
സത്യത്തിലേക്ക് ചെന്നെത്താനുള്ള തൗഫീഖും സ്വർഗ്ഗപ്രവേശവും നല്ലസങ്കേതവും മുഹമ്മദ് നബി(സ) യുടെ ജാഹ് കൊണ്ട് അല്ലാഹുവോട് നാം ചോദിക്കുന്നു. (മിനഹുൽജലീൽ. 16/11)
(18) ശാഫിഈ മദ്ഹബുകാരനായ ഇമാം റംലി(റ) പറയുന്നു:
ونفعنا والمسلمين ببركته، بجاه محمد وآله وعترته(نهاية: ٣/١)
മുഹമ്മദ് നബി(സ) യുടെയും കുടുംബത്തിന്റെയും ആഹ്ലുബൈത്തിന്റെയും ജാഹ് കൊണ്ട് ഇമാം നവവി(റ) യുടെ ബറകത്ത് കൊണ്ട് അല്ലാഹു നമുക്കും മുസ്ലിംകൾക്കും പ്രയോജനം ചെയ്യട്ടെ. (നിഹായത്തുൽ മുഹ്താജ്. 1/3)
(19) അല്ലാമ അലിയ്യുശ്ശബ്റാമുല്ലസി(റ) പറയുന്നു:
بجاه محمد صلى الله عليه وسلم (حاشية النهاية)
മുഹമ്മദ് നബി(സ) യുടെ ജാഹ് കൊണ്ട് (ഹാശിയത്തുന്നിഹായ)
(20) ഇസ്മാ ഈലുബ്നുമുഹമ്മദുൽ ഇജ് ലൂനി(റ) പറയുന്നു:
وضع الله عنا سيئات أعمالنا بافضاله الجاري، وختمعا بالصالحات بجاه محمد صلى الله عليه وسلم سيد السادات
(كشف الخفاء: ٤١٩/٢)
സയ്യിദുമാരുടെ സയ്യിദായ മുഹമ്മദ് നബി(സ)യുടെ ജഹ് കൊണ്ട് നമ്മുടെ കർമ്മങ്ങൾ നല്ലത്കൊണ്ട് അല്ലാഹു പരിസമാപ്തികുറിക്കുകയും അവന്റെ ഒഴുകിയെത്തുന്ന കാരുണ്യം കൊണ്ട് മോശമായ പ്രവർത്തനങ്ങൾ അല്ലാഹു നമ്മിൽ നിന്ന് ഇറക്കിവെക്കുകയും ചെയ്യട്ടെ. (കശ്ഫുൽഖഫാഅ. 2/419)
(21) അല്ലാമ ഇസ്മാഈൽ ഹഖീ(റ) പറയുന്നു:
(21) അല്ലാമ ഇസ്മാഈൽ ഹഖീ(റ) പറയുന്നു:
بجاه النبي الأمين (روح البيان: ١٧٦/١)
സത്യസന്ധരായ നബിയുടെ ജാഹ് കൊണ്ട്...(റൂഹുൽബയാൻ. 1/176)
(22) ഇബ്നു അജീബ(റ) പറയുന്നു:
(22) ഇബ്നു അജീബ(റ) പറയുന്നു:
نسأل الله سبحانه أن يكسوه جلباب القبول، ويبلغ به كل من طالعه أو حصله القصد والمأمول، بجاه سيد الأولين والآخرين سيدنا ومولانا محمد (البحر المديد: ١٢٧/٧)
ഈ ഗ്രന്ഥത്തിന് സ്വീകാര്യതയുടെ മുഖമൂടി അണിയിക്കാനും ഈ ഗ്രന്ഥം പാരായണം ചെയ്യുന്നവർക്കും അതിൽ നിന്ന് വിജ്ഞാനം കരസ്തമാക്കുന്നവർക്കും അവരുടെ ലക്ഷ്യങ്ങളും ആഗ്രഹങ്ങളും എത്തിച്ചു കൊടുക്കാനും നമ്മുടെ സയ്യിദും മൗലയുമായ, എല്ലാവരുടെയും സയ്യിദായവരുടെ ജാഹ് കൊണ്ട് അല്ലാഹുവോട് നാം ചോദിക്കുന്നു. (അൽബഹ്റുൽ മദീദ്. 7/127)
(23) മഹാനായ സകരിയ്യൽ അൻസ്വാരി(റ) പറയുന്നു:
بجاه سيدنا محمد أشرف الأنام (المقصد: ٢/١)
മനുഷ്യരിൽ വെച്ച് ഉൽകൃഷ്ടരായ നമ്മുടെ നേതാവ് മുഹമ്മദ് നബി(സ) യുടെ ജാഹ്കൊണ്ട്. (അൽമഖ്‌സ്വിദ്. 1/2)