സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Saturday, 20 June 2015

വിത്ര്‍ നിസ്കാരം


ഇഷ'ഇന്റെ ശേഷം വിതര് നിസ്കരിക്കല്‍ സുന്നതാകുന്നു. "വിതര്‍ എല്ലാ മുസ്ലിമിനും കടമയാണ്" എന്നാ നബി വചനം ആണ് ഇതിനു തെളിവ്. അത് നിര്‍ബന്ധം ആണെന്ന അഭിപ്രായം ഉള്ളതിനാല്‍ മറ്റെല്ലാ രവാതിബുകലെക്കാളും ശ്രേഷ്ഠം ആണ് അത്.. അതിന്റെ മുമ്പ് ഇഷ'ഇന്റെ സുന്നതോ മറ്റോ  നിസ്കരിചിട്ടില്ലെങ്കിലും ഏറ്റം കുറഞ്ഞ വിതര്‍ ഒരു രക'അത് ആകുന്നു. പൂര്‍ണ്ണതയില്‍ ഏറ്റവും കുറഞ്ഞത് മൂന്നും അതിനേക്കാള്‍ പൂര്‍ണ്ണം ആയത് അഞ്ചും പിന്നെ ഏഴും പിന്നെ ഒമ്പതും ആണെന്ന് മജ്'മൂഇല്‍ പറഞ്ഞിട്ടുണ്ട്. ഏറ്റവും കൂടിയ വിതര്‍ പതിനൊന്നു രക'അത് ആണ്.

വിതര്‍ എന്നാ നിയ്യതോട് കൂടി പതിനൊന്നില്‍ കൂടുതല്‍ അധികരിപ്പിക്കല്‍ അനുവദനീയം അല്ല. ഒറ്റയായിട്ടെ വിതര്‍ നിസ്കരിക്കാവൂ. രക'അതുകളുടെ എണ്ണം കരുതാതെ വിത്റിനു ഇഹ്റാം
കെട്ടിയാല്‍ അത് ശരിയാവും. (ഒറ്റയായ നിലയില്‍ ) ഉദ്ദേശിച്ചത്ര നിസ്കരിച്ചു മതിയാക്കുകയും ചെയ്യാം. ഇതാണ് ന്യായ യുക്തമായ അഭിപ്രായം. ശൈഖുന പറഞ്ഞു : രക'അതുകളുടെ എണ്ണം
കരുതിയാലും അതില്‍ എണ്ണം കൂട്ടുകയും കുറക്കുകയും ചെയ്യാമെന്നതില്‍ മുഥ്ലഖ് പോലെയാണ് വിതര്‍ എന്നാ ചിലരുടെ വിശകലനം ഇതില്‍ നിന്ന് അനുമാനിച്ചത് പോലെയിരിക്കുന്നു. അത്
വ്യക്തമായ പിഴവ് ആണ്. ഇമാം ഫൌരാനി പ്രസ്താവിച്ചതായി ഇമാം ഗസ്സാലി(റ) ഉദ്ടരിച്ചതില്‍ പ്രസ്തുത കാര്യം ഗ്രഹിക്കാമെന്ന് അവര്‍ പറഞ്ഞതും ഊഹം തന്നെ. ബസീഥില്‍ നിന്ന്
ഗ്രഹിക്കാവുന്നത് ആണിത്. കരുതിയ എണ്ണത്തില്‍ കൂട്ടലും കുറയ്ക്കലും അനുവദനീയം അല്ലെന്നത് ളുഹറിന്റെ നാല് രക'അത് സുന്നത് ഒന്നിച്ചു നിസ്കരിക്കമെന്ന ഉദ്ദേശ്യത്തില്‍ ഇഹ്റാം
കെട്ടിയവനും ബാധകം ആണ്. അപ്പോള്‍ രണ്ടാം രക'അതില്‍ സലാം വീട്ടിപ്പിരിയല്‍ - ചുരുക്കുന്നതിനു മുമ്പ് തന്നെ അത് അവര്‍ കരുതിയാലും - അനുവദനീയമല്ല. ഇതില്‍ ചുരുക്കല്‍ അനുവദനീയം. ആണെന്ന് ചിലര്‍ ഊഹിച്ചു പറഞ്ഞതിന് വിപരീതം ശൈഖുന പറഞ്ഞിരിക്കുന്നു.

വിതര്‍ ഒന്നിലധികം രക'അതുകള്‍ നിസ്കരിക്കുന്നവര്‍ക്ക് എല്ലാ ഈരണ്ടു രക'അതുകളിലും സലാം വീട്ടാം. ഒടുവിലെ രക'അതില്‍ ഒരു അത്തഹിയ്യാത്ത് ഒതിക്കൊണ്ടോ അല്ലെങ്കില്‍ ഒടുവിലെ രണ്ടു
രക'അതുകളില്‍ രണ്ടു അത്തഹിയ്യാത്ത് ഒതിക്കൊണ്ടോ ചേര്‍ത്ത് നിസ്കരിക്കുന്നതിനേക്കാള്‍ ശ്രേഷ്ഠം ആണത്. ചേര്‍ത് നിസ്കരിക്കുംപോള്‍ രണ്ടില്‍ കൂടുതല്‍ അത്തഹിയ്യാത്ത് ഓതല്‍ അനുവദനീയം അല്ല. മൂന്നു രക'അത് അല്ലാതത്തില്‍ ചേര്‍ത് നിസ്കരിക്കല്‍ ഖിലാഫുല്‍ ഔലയും, മൂന്നു രക'അതില്‍ അത് കരാഹതും ആകുന്നു. "വിത്രിനെ മഗ്രിബ് നിസ്കാരതോട് സാമ്യപ്പെടുതരുത്" എന്നാ നബി വചനത്തിലുള്ള നിരോധം ആണ് ഇതിനു കാരണം.

വിതര്‍ മൂന്നു രക'അത് നിസ്കരിക്കുന്നവര്‍ ഒന്നാം രക'അതില്‍ സൂറത്തുല്‍ അ'അലായും രണ്ടില്‍ കാഫിരൂനയും മൂന്നില്‍ ഇഖ്ലാസ്, മുഅവ്വിദതൈനി എന്നിവയും ഓതല്‍ സുന്നത് ഉണ്ട്. നബിചര്യ
ആനതിനു തെളിവ്. മൂന്നില്‍ കൂടുതല്‍ നിസ്കരിക്കുന്നവന്‍ അവസാനത്തെ മൂന്നു രക'അതുകളെ മുമ്പുള്ളതില്‍ നിന്ന് വിട്ടുപിരിക്കുന്ന പക്ഷം അതില്‍ പ്രസ്തുത സൂറത്തുകള്‍ ഓതല്‍ സുന്നതുണ്ട്.
അല്ലെങ്കില്‍ സുന്നത്തില്ല. ഇമാം ബുല്ഖിനി(റ)ഇപ്രകാരം ഫത്'വാ കൊടുത്തിരിക്കുന്നു. മൂന്നില്‍ കൂടുതല്‍ രക'അത് വിതര്‍ നിസ്കരിക്കുന്നവര്‍ - ചേര്‍ത്ത് നിസ്കരിക്കുകയാനെങ്കിലും അല്ലെങ്കിലും -
ആദ്യത്തെ രണ്ടു രക'അതില്‍ സൂറത്തുല്‍ ഇഖ്ലാസ് ഓതല്‍ സുന്നത്താണ്. വിത്റിനു ശേഷം
 " سُبْحَانَ الْمَلِكِ الْقُدُّوسِ " എന്ന് മൂന്നു പ്രാവശ്യം പറയലും മൂന്നാം പ്രാവശ്യം അത് ഉച്ചത്തില്‍ പറയലും

അനന്തരം
"اللَّهُمَّ إِنِّي أَعُوذُ بِرِضَاكَ مِنْ سَخَطِكَ وَبِمُعَافَاتِكَ مِنْ عُقُوبَتِكَ وَأَعُوذَ بِكَ مِنْكَ لَا أُحْصِي ثَنَاءً عَلَيْكَ أَنْتَ كَمَا أَثْنَيْتَ عَلَى نَفْسِكَ" എന്ന് പറയലും സുന്നതുണ്ട്.

വിത്രിന്റെ സമയം-തരാവീഹിന്റെത് പോലെ തന്നെ-ഇഷാ നിസ്കാരതിന്റെയും-മുന്തിച് ജംഅ ആക്കുമ്പോള്‍ മഗ്രിബിന്റെ ശേഷമാനത് നിസ്കരിക്കുന്നതെങ്കില്‍ പോലും-പ്രഭാതോദയത്തിന്റെയും
ഇടയിലുള്ള സമയം ആകുന്നു. വിതര്‍ (ഇഷാഓട് കൂടി) ഖളാ ആയാല്‍ ഇഷാഇന്റെ മുമ്പ് അതിനെ ഖളാ വീട്ടല്‍ അനുവദനീയം അല്ല. ഫര്ളുകളുടെ ശേഷം ഉള്ള രവാതിബ് സുന്നത്തുകളെ പോലെ
തന്നെ. ഫുഖ'ഹാക്കളില്‍ ചിലര്‍ മുന്‍'ഗണന കല്പിച്ച അഭിപ്രായത്തിനു വിപരീതം ആണിത്. വിതരോ തരാവീഹോ നിസ്കരിച്ചതിനു ശേഷം ഇഷാ നിസ്കാരം ബാത്വില്‍ ആയിട്ടുണ്ടെന്ന് വ്യക്തമായാല്‍ തരാവീഹും വിതറും മുഥ്ലഖ് സുന്നത്തായി പരിണമിക്കുന്നത് ആണ്.

ഉപാഖ്യായം : 

സ്വന്തമായോ മറ്റൊരാള്‍ മുഖേനയോ പ്രഭാതത്തിനു മുമ്പ് ഉണരുമെന്ന് ഉറപ്പുള്ളവര്‍ക്ക് വിതര്‍ മുഴുവനും-തരാവീഹല്ല-രാവിന്റെ ആദ്യത്തില്‍ നിന്ന് പിന്തിക്കല്‍ ആണ്-റമളാനില്‍ പിന്തിക്കുന്നതിനാല്‍ വിത്രിന്റെ ജമ'അത് നഷ്ടപ്പെടുമെങ്കില്‍ പോലും-സുന്നത്. "വിത്രിനെ നിങ്ങളുടെ രാത്രി നിസ്കാരങ്ങളില്‍ അവസാനതെത് ആക്കുവിന്‍ " എന്ന് ബുഖാരി-മുസ്ലിം റിപ്പോര്‍ട്ട്‌ ചെയ്ത നബിവചനം ആണതിന് തെളിവ്. രാത്രി നിസ്കരിക്കേണ്ട എല്ലാ നിസ്കാരങ്ങളെക്കാലും വിത്രിന്റെ പിന്തിക്കല്‍ സുന്നത് തന്നെ. പ്രഭാതത്തിനു ഉണരുമെന്ന് ഉറപ്പില്ലാത്തവര്‍ ഉറങ്ങുന്നതിനു മുമ്പ് തന്നെ വിതര്‍ നിസ്കരിക്കണം. അതിനെ മടക്കല്‍ സുന്നത്തില്ല. ഉറങ്ങിയതിനു ശേഷം വിതര്‍ നിസ്കരിച്ചാല്‍ അത് കൊണ്ട് തഹജ്ജുദിന്റെ സുന്നത് കൂടി സിദ്ധിക്കും. ഉറങ്ങുന്നതിനു മുമ്പ് നിസ്കരിച്ചാല്‍ വിത്രേ ആവുകയുള്ളൂ. തഹജ്ജുദ് ആവുകയില്ല. "ഉറങ്ങുന്നതിനു മുമ്പ് വിതര്‍ നിസ്കരിക്കാന്‍ നബി(സ)എന്നോട് ആജ്ഞാപിച്ചു " എന്ന് അബൂഹുരൈര(റ)പറഞ്ഞതായി ബുഖാരി-മുസ്ലിം റിപ്പോര്‍ട്ട്‌ ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പ്രഭാതത്തിനു മുമ്പ് ഉണര്‍ന്നാലും ഇല്ലെങ്കിലും ഉറങ്ങുന്നതിനു മുമ്പ് വിതര്‍ നിസ്കരിക്കുകയും പിന്നെ എഴുനെട്റ്റ് തഹജ്ജുദ് നിസ്കരിക്കുകയും ചെയ്യണമെന്ന
അഭിപ്രായവുമുണ്ട്. അബൂബകര്‍ (റ)ഉറങ്ങുന്നതിനു മുമ്പ് വിതര്‍ നിസ്കരിക്കുകയും പിന്നെ എഴുനെട്റ്റ് തഹജ്ജുദ് നിസ്കരിക്കുകയും ചെയ്യുമായിരുന്നു. ഉമര്‍ (റ) വിത്രിന്റെ മുമ്പ് ഉറങ്ങി പിന്നെ വിതറും തഹജ്ജുടും നിസ്കരിക്കലായിരുന്നു പതിവ്. അവര്‍ രണ്ടു പേരും തങ്ങളുടെ പ്രവര്‍ത്തിയെ കുറിച്ച നബി(സ)യോട് ഉണര്തിയപ്പോള്‍ അവിടന്ന് പറഞ്ഞു : ഇദ്ദേഹം (അബൂബകര്‍ - റ)
സൂക്ഷമത അവലംബിച്ചു. ഇദ്ദേഹം (ഉമര്‍ - റ)ശക്തിയും അവലംബിച്ചു. ഉസ്മാന്‍ (റ) അബൂബകര്‍ (റ) ചെയ്തത് പോലെയും അലി (റ) ഉമര്‍ (റ)ചെയ്തത് പോലെയും ചെയ്തിരുന്നതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്. അബൂബകര്‍ (റ) ചെയ്തതിനെയാണ് ഇമാം ഷാഫി'ഈ (റ) ബലപ്പെടുത്തിയത് എന്ന് വസീഥില്‍ (ഇമാം ഗസ്സാലി - റ) പറഞ്ഞിരിക്കുന്നു. ഇമാം ജൌജരിയും ഷെയ്ഖ്‌ സക്കരിയ്യ (റ)യും വ്യക്തമാക്കിയത് പോലെ വിത്റിനു ശേഷം ചില ആളുകള്‍ ഇരുന്നു നിസ്കരിക്കുന്ന രണ്ടു രക'അത് സുന്നത്തില്‍ പെട്ടതല്ല. അഞ്ജതയാല്‍ അത് സുന്നത്താണെന്ന് വിശ്വസിക്കുകയും അതിലേക് ക്ഷണിക്കുകയും ചെയ്യുന്നവരാല്‍ നീ വന്ജിതരാവരുത് എന്ന് മജ്'മൂഇല്‍ പറഞ്ഞിട്ടുണ്ട്.

(ഫത്'ഹുല്‍ മുഈന്‍ - വിത്ര്‍ നിസ്കാരം)