സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Thursday, 25 June 2015

നോമ്പില്‍ ഇളവുള്ളവര്‍

ഈ ബ്ലോഗ്സിനെ കുറിച്ചുള്ള ഞിങ്ങളുടെ അഭിപ്രായങ്ങൾ എഴുതി അറിയിക്കുക. അറിയിക്കേണ്ട മെയിൽ അഡ്രസ്‌ smmoosa@gmail.com ****** MOOSA SONKAL

രോഗികള്‍
വ്രതത്തിന്റെ കാര്യത്തില്‍ ആനുകൂല്യം അനുവദിക്കപ്പെട്ടവരാണ് രോഗികള്‍. വിശുദ്ധഖുര്‍ആന്‍ പറയു ന്നു: “നിങ്ങളില്‍ ആരെങ്കിലും രോഗിയോ യാത്രക്കാരനോ ആണെങ്കില്‍ അവര്‍ക്ക് മറ്റൊരുദിവസം നോ മ്പ് വീണ്ടെടുക്കാവുന്നതാണ്. അല്ലാഹു നിങ്ങള്‍ക്ക് എളുപ്പത്തെയാണു ദ്ദേശിക്കുന്നത്, ഞെരുക്കത്തെ ഉദ്ദേശിക്കുന്നില്ല (അല്‍ബഖറ 185 വാക്യത്തിന്റെ സാരാംശം).
രോഗം കാരണം ശരീരത്തിനു ഗുരുതരമായ പ്രയാസം നേരിടുന്ന അവസ്ഥയിലേ നോമ്പു പേക്ഷിക്കല്‍ അനുവദനീയമാവുകയുള്ളൂ. നിസ്കാരം നിര്‍വഹിക്കാന്‍ തയമ്മും ചെയ്യല്‍ അനുവദനീയമായ തരത്തിലുള്ള വിഷമം എന്നാണുദ്ദേശ്യം. അഥവാ നോമ്പനുഷ്ഠിക്കുന്ന പക്ഷം ശരീരത്തിന്റെയോ ശരീരത്തിലെ ഒരവയവത്തിന്റെയോ ഉപകാരം നഷ്ടപ്പെടുമെന്ന ഭയമുണ്ടാവുക എന്ന് ഉദാഹരണമായി പറയാം. പ്രഗത്ഭനും സത്യസന്ധനുമായ ഒരു ഡോക്ടര്‍, നോമ്പനുഷ്ഠിച്ചാല്‍ ശരീരത്തിനു ഹാനി സംഭവിക്കുമെ ന്നോ രോഗം മൂര്‍ച്ഛിക്കുമെന്നോ രോഗശമനം വൈകുമെന്നോ വിധിച്ചാല്‍ നോമ്പ് ഉപേക്ഷിക്കാം.
തുടര്‍ച്ചയായുണ്ടാകുന്ന അസുഖമാണെങ്കില്‍ രാത്രി നോമ്പിനു നിയ്യത്ത് ഉപേക്ഷിക്കാവുന്നതാണ്. പ്രഭാതത്തോടടുത്ത സമയത്ത് അസുഖമുണ്ടെങ്കിലും നിയ്യത്ത് വേണമെന്നില്ല. ഇടവിട്ടുണ്ടാകുന്ന രോഗമാണെങ്കില്‍ ഫജ്റുസ്വാദിഖ്വ് വെളിവാകുന്നതിന്റെ അല്‍പ്പം മുമ്പ് അസുഖമുണ്ടെങ്കില്‍ നോമ്പിന്റെ നിയ്യത്ത് തന്നെ ചെയ്യേണ്ടതില്ല. പ്രസ്തുത സമയത്ത് രോഗം ഇല്ലെങ്കില്‍ നിയ്യത്ത് ചെയ്യല്‍ നിര്‍ബന്ധവും. പ്രഭാതമായതിനുശേഷം അസുഖം ബാധിച്ചാല്‍ നോമ്പ് മുറിക്കാവുന്നതാണ്. എന്നല്ല, നാശം ഭയപ്പെടുന്നുവെങ്കില്‍ നോമ്പുപേക്ഷിക്കല്‍ നിര്‍ബന്ധം തന്നെയാകും. എന്നിരിക്കെ നോമ്പില്‍തന്നെ തുടരു ന്ന പക്ഷം കുറ്റക്കാരനാകുമെങ്കിലും നോമ്പിന് സാധുതയുണ്ട്.
അതുപോലെ രോഗി രാത്രി നിയ്യത്ത് ചെയ്താലും ഉദ്ദേശിക്കുന്ന പക്ഷം പിന്നീട് നോമ്പ് അവസാനിപ്പിക്കാവുന്നതാണ്. ഇത് കറാഹത്തൊന്നുമല്ല. ഇത്തരക്കാര്‍ നോമ്പ് പൂര്‍ത്തിയാക്കുമെന്ന് നേര്‍ച്ച നേര്‍ ന്നാലും അവസാനിപ്പിക്കുന്നതിന് വിരോധമില്ല.
നോമ്പ് ശരീരത്തിനു ഹാനികരമാണെന്നു ഭയപ്പെടുന്ന അവസരത്തില്‍ രോഗി നോമ്പ് മുറിക്കണമെന്ന് ഇമാം ഗസ്സാലി(റ)വും മറ്റും വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം ഘട്ടത്തില്‍ മുറിക്കല്‍ നിര്‍ബന്ധമാണെന്ന് അദ്റ’ഇ ഇമാം(റ) ഖണ്ഡിതമായി പറയുന്നു. വലിയ വിഷമം സഹിച്ചു രോഗി നോമ്പാചരിച്ചാല്‍ അത് സ്വഹീഹാകുമെങ്കിലും അങ്ങനെ ചെയ്യേണ്ടതില്ല. രോഗത്തിന്റെ പേരില്‍ നോമ്പ് അവസാനിപ്പിക്കുമ്പോ ള്‍ രോഗിക്കുള്ള ആനുകൂല്യത്തെ മാനിച്ചാണ് നോമ്പ് മുറിക്കുന്നതെന്നു കരുതണം. രോഗം കാരണമാ യി രാത്രി നിയ്യത്ത് ഉപേക്ഷിക്കുന്നവരും ഇങ്ങനെ കരുതല്‍ അനിവാര്യമാണ്. ഇങ്ങനെ കരുതാതെ നി യ്യത്ത് ഫജ്ര്‍ സമയം വരെ ഒഴിവാക്കുന്നത് കുറ്റകരമാണെന്നു പണ്ഢിതവിധിയുണ്ട്. ശറഹില്‍ പരിഗണിക്കപ്പെടാത്ത കാരണങ്ങള്‍ പറഞ്ഞു നോമ്പ് അവസാനിപ്പിക്കുന്നതില്‍ നിന്നും വേറിട്ടുനിര്‍ത്താന്‍ ഈ നിയ്യത്ത് കാരണമാകും.
തൊഴിലാളികള്‍
കൃഷി, കെട്ടിട നിര്‍മ്മാണം തുടങ്ങിയ ജോലിയില്‍ അകപ്പെട്ടവര്‍ക്കും നോമ്പ് ഉപേക്ഷിക്കാവുന്നതാണ്. ജോലി തനിക്ക് വേണ്ടി തന്നെയോ മറ്റൊരാള്‍ക്ക് വേണ്ടിയോ ആകട്ടെ. മറ്റൊരാള്‍ക്ക് വേണ്ടിയാകുമ്പോള്‍ തന്നെ സൌജന്യമായിട്ടോ കൂലി വാങ്ങിക്കൊണ്ടോ ആകട്ടെ. ഇപ്പറഞ്ഞത് നോമ്പനുഷ്ഠിക്കുന്നതിനാല്‍ വലിയ വിഷമമുണ്ടാവുകയും പകലിനു പകരം രാത്രി സമയങ്ങളില്‍ ജോലിയിലകപ്പെടാന്‍ സാധിക്കാതെയും അല്ലെങ്കില്‍ അതു കൊണ്ട് മതിയാകാതെയും വരുമ്പോഴാണ്.
ഇമാം അദ്റ’ഇ(റ) പറയുന്നത് കാണുക. “കൃഷിപ്പണിക്കാര്‍ റമള്വാനിന്റെ രാത്രികളില്‍ നിയ്യത്ത് ചെയ്യേണ്ടതാണ്. പിന്നീട് നോമ്പെടുക്കുന്നത് കൊണ്ട് വലിയ പ്രയാസമനുഭവപ്പെടുന്നവര്‍ക്ക് നോമ്പുപേക്ഷിക്കാവുന്നതും അല്ലാത്തവര്‍ക്ക് ഉപേക്ഷിക്കാന്‍ പാടില്ലാത്തതുമാകുന്നു”. ഇബ്നുഹജര്‍(റ)തന്റെ ഈ’ആബില്‍ ഇപ്രകാരം പ്രസ്താവിച്ചിട്ടുണ്ട്. ഇതല്ലാത്ത മറ്റ് പ്രയാസകരമായ ജോലിയിലകപ്പെടുന്നവരും ഇപ്രകാരം തന്നെയാണ്.
യാത്രക്കാര്‍
യാത്രക്കാരുടെ പ്രയാസം പരിഗണിച്ചു നോമ്പിന്റെ കാര്യത്തില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. നിസ്കാരത്തിന്റെ കാര്യത്തിലുള്ളതുപോലെയാണ് തത്വത്തില്‍ ഈ ആനുകൂല്യം. വിശുദ്ധഖുര്‍ആനും തിരുസുന്ന ത്തും പണ്ഢിതന്മാരുടെ ഏകകണ്ഠാഭിപ്രായവും ഈ വിഷയത്തില്‍ പ്രമാണങ്ങളായി കാണാം. ‘ഹംസതുബ്നു ‘അംറില്‍ അസ്ലമി(റ) തിരുനബി സന്നിധിയില്‍ വന്നുചോദിച്ചു: ‘നബിയേ, ഞാന്‍ യാത്രയില്‍ നോമ്പാചരിക്കണമോ?’ നബി(സ്വ) പറഞ്ഞു: നീ ഉദ്ദേശിക്കുന്നുവെങ്കില്‍ അനുഷ്ഠിക്കുക. ഇല്ലെങ്കില്‍ വേണ്ട’ (ബുഖാരി, മുസ്ലിം).
യാത്രക്കാരന്റെ ആനുകൂല്യം അനുഭവിക്കുന്നവര്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. നിസ്കാരത്തിന്റെ കാ ര്യത്തില്‍ ഇളവ് ലഭിക്കാവുന്ന യാത്രക്കാരനേ നോമ്പിന്റെ കാര്യത്തിലും ഇളവ് ലഭിക്കുകയുള്ളൂ. ഇതനുസരിച്ച് യാത്ര ദീര്‍ഘമായിരിക്കണം. അഥവാ ജം’ഉം ഖ്വസ്വ്റുമായി നിസ്കരിക്കല്‍ അനുവദിക്കപ്പെട്ട യാത്രാദൈര്‍ഘ്യം അനിവാര്യമാണ്. പണ്ഢിതന്മാരുടെ അഭിപ്രായമനുസരിച്ചു യാത്ര 132 കിലോമീറ്റര്‍ ദുരമുണ്ടായിരിക്കണം. യാത്രക്കാരന് നോമ്പുപേക്ഷിക്കാനുള്ള ഇളവ് അനുവദനീയമാകുന്ന വിഷയത്തില്‍ വളരെ നീണ്ടുനില്‍ക്കുന്ന യാത്രയെന്നോ അല്ലാത്തതെന്നോ ഉള്ള വ്യത്യാസമില്ല. അനുവദനീയമായ യാത്രയായിരിക്കണം. കുറ്റകരമായ കാര്യത്തിനുള്ള യാത്ര ദീര്‍ഘമായാലും ഈ ആനുകൂല്യം ലഭിക്കില്ല.
പ്രഭാതം(ഫജ്ര്‍) പ്രത്യക്ഷമാകുന്നതിന് മുമ്പ് സ്വദേശത്തിന്റെ അതിര്‍ത്തി കടന്നാലേ ആദ്യ ദിവസം നോ മ്പുപേക്ഷിക്കല്‍ അനുവദനീയമാവുകയുള്ളൂ. സ്വദേശത്തിന്റെ അതിര്‍ത്തി കടന്നത് പ്രഭാതത്തിനു മു മ്പോ ശേഷമോ എന്നു സംശയിച്ചാല്‍ യാത്രയിലെ ആനുകൂല്യം കണക്കിലെടുത്ത് നോമ്പ് ഒഴിവാക്കാന്‍ അധികാരമില്ല. ഫജ്റിനു മുമ്പ് രാജ്യാതിര്‍ത്തി പിന്നിട്ടുകഴിഞ്ഞിരുന്നുവെന്നുറപ്പുണ്ടെങ്കിലേ നോമ്പ് മുറിക്കാവൂ.
യാത്രയില്‍ ശാരീരിക വിഷമങ്ങള്‍ നേരിടുന്നില്ലെങ്കില്‍ നോമ്പ് അനുഷ്ഠിക്കല്‍ തന്നെയാണുത്തമം. ഒരു യാത്രക്കാരന്, തിരുസുന്നത്ത് ആധാരമാക്കി അനസ്(റ) നല്‍കിയ നിര്‍ദ്ദേശം ഇങ്ങനെയാണ്: ‘നീ നോ മ്പ് ഉപേക്ഷിക്കുന്നത് ഒരു ആനുകൂല്യത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ്. നീ നോമ്പെടുക്കുന്നതാണ് ഏറ്റവും ശ്രേഷ്ഠം’.
മറ്റൊരു സ്വഹാബി പ്രുഖനായ ഉസ്മാനുബ്നുഅബില്‍ ആസ്വി(റ)വില്‍ നിന്നുള്ള ഹദീസ് ഇങ്ങനെ ഉദ്ധരിക്കപ്പെടുന്നു. ‘ഞാന്‍ മനസ്സിലാക്കുന്നത് യാത്രയില്‍ നോമ്പെടുക്കുന്നതാണ് മഹത്തരം എന്നാണ്. കാരണം അതുപേക്ഷിച്ചാല്‍ ചിലപ്പോള്‍ വീണ്ടെടുക്കാന്‍ മറന്നേക്കാനും കാലക്രമേണ നഷ്ടപ്പെട്ടേക്കാനും സാധ്യയുണ്ട്’ (ബൈഹഖി).
എന്നാല്‍ വിഷമകരമായ അവസ്ഥയാണെങ്കില്‍ നോമ്പുപേക്ഷിക്കല്‍ തന്നെയാണ് യാത്രക്കാരന് ഉത്തമം. ജാബിര്‍(റ)വില്‍ നിന്നുള്ള ഒരു ഹദീസ് ഇതിനു തെളിവാണ്. ഒരിക്കല്‍ നബി(സ്വ) യാത്രാമധ്യേ ഒരുമനുഷ്യനെ കണ്ടു. അയാള്‍ ഒരു മരച്ചുവട്ടിലിരുന്നു തന്റെ ശരീരത്തില്‍ വെള്ളം കുടയുകയാണ്. നബി (സ്വ) ആരാഞ്ഞു. ‘ഇയാള്‍ക്കെന്തുപറ്റി?’ അവര്‍ പറഞ്ഞു: ‘അയാള്‍ ഒരു യാത്രക്കാരനാണ്. നോമ്പനുഷ്ഠിച്ചിട്ടുണ്ട്’ നബി(സ്വ): ‘യാത്രയില്‍ വ്രതാചരണം അത്ര ഗുണകരമൊന്നുമല്ല’.
ഈ ഹദീസില്‍ നിന്നു യാത്രക്കാരന്‍ വിഷമം സഹിച്ച് നോമ്പാചരിക്കല്‍ പുണ്യമുള്ളതല്ല എന്ന് മനസ്സിലാക്കാവുന്നതാണ്. അതുതന്നെയാണ് ഇമാം ശാഫി’ഈ(റ)വിന്റെയും അനുചരരുടെയും അഭിപ്രായവും. റമള്വാന്‍ വ്രതംമാത്രമല്ല നേര്‍ച്ച, പ്രായശ്ചിത്തം, ഖളാഅ് എന്നീ ഇനങ്ങളിലുള്ള നോമ്പുകളും ഉപേക്ഷിക്കാനുള്ള ആനുകൂല്യം യാത്രക്കാരനുണ്ട്.
യാത്രക്കാരനുള്ള ആനുകൂല്യം മാത്രം ലക്ഷ്യമാക്കി യാത്ര ചെയ്യുന്നവന് നോമ്പ് ഉപേക്ഷിക്കല്‍ അനുവദനീയമല്ല. എന്നാല്‍ നാട്ടില്‍ ഉഷ്ണം ശക്തമായത് കൊണ്ടോ മറ്റോ നോമ്പനുഷ്ഠിക്കാന്‍ വിഷമം നേരിടുന്ന സാഹചര്യമുണ്ടായി. വിഷമകരമല്ലാത്ത കാലത്ത് നോമ്പാചരണം നടത്താമെന്ന ലക്ഷ്യത്തില്‍ ആനുകൂല്യത്തിനായി യാത്ര തിരിക്കുകയാണെങ്കില്‍ അനുവദനീയം എന്നാണ് പണ്ഢിതപക്ഷം. ഇതുപോലെയാണ് റമള്വാന്‍ പകല്‍ സമയത്ത് നാട്ടില്‍ കാലുകുത്തുന്ന പ്രശ്നമില്ല എന്നു സത്യം ചെയ്ത വ്യക്തി സത്യപാലനത്തിനായി യാത്രതിരിച്ചാലും വിധി. അവന് നോമ്പുപേക്ഷിക്കാവുന്നതാണ്. കാരണം, അയാളുടെ യാത്ര വെറും ആനുകൂല്യം ലക്ഷ്യമാക്കിയുള്ളതല്ലല്ലോ.
പ്രകൃതി ദൃശ്യങ്ങള്‍ കാണാന്‍ യാത്രചെയ്യുന്നവര്‍ക്കും യാത്രാനുകൂല്യം ലഭിക്കും. ഇനി ഒരാള്‍ നോമ്പുകാരനായി നേരം പുലരുകയും ശേഷം യാത്ര ആരംഭിക്കുകയും ചെയ്താല്‍ ആ യാത്രയില്‍ നോമ്പുപേക്ഷിക്കല്‍ അനുവദനീയമല്ല. എന്നാല്‍ ഇപ്പറഞ്ഞത് തന്നെ യാത്രയുടെ ആനുകൂല്യമെന്ന നിലക്ക് നോമ്പ് ഉപേക്ഷിച്ചുകൂടെന്നാണ്. പ്രത്യുത സഹിക്കാനാകാത്ത ദാഹമോ വിശപ്പോ അനുഭവപ്പെട്ടുവെങ്കില്‍ മുറിക്കാവുന്നതാണ്. എന്നാല്‍ യാത്രക്കാരന്‍ നോമ്പുകാരായി നേരം പുലരുകയും ശേഷം നോമ്പ് ഉപേക്ഷിക്കണമെന്ന് ഉദ്ദേശിക്കുകയും ചെയ്താല്‍ അത് അനുവദനീയം തന്നെയാണ്. ആനുകൂല്യത്തിനുള്ള കാരണം നേരത്തെ ഉള്ളത് കൊണ്ട് കറാഹത് പോലും ഇല്ല.
നോമ്പുകാരനായി നേരം പുലര്‍ന്ന യാത്രക്കാരന്റെ യാത്ര അവസാനിച്ച് താമസ സ്ഥലത്തെത്തിയാല്‍പിന്നെ ആ നോമ്പുപേക്ഷിക്കല്‍ നിഷിദ്ധമാകുന്നു. ആനുകൂല്യത്തിനുള്ള കാരണം ഇല്ലാതായത് കൊ ണ്ടുതന്നെ (തുഹ്ഫ 3/429, 430, 431, 432) എന്നിവ നോക്കുക.).
വ്രതാരംഭവും പെരുന്നാളും വ്യത്യാസപ്പെട്ടാല്‍
ഉദയാസ്തമയ വ്യത്യാസമുള്ള പ്രദേശത്തേക്ക് യാത്ര ചെയ്യുന്നവര്‍ അവിടെയെത്തിയാല്‍ ആ പ്രദേശത്തുകാരുടെ അവസ്ഥക്ക് അനുസൃതമായാണു നോമ്പനുഷ്ഠിക്കേണ്ടത്. പുറപ്പെട്ട നാട്ടില്‍ അവര്‍ റമള്വാ ന്‍ മുപ്പത് പൂര്‍ണമായി അനുഷ്ഠിച്ചാലും എത്തിച്ചേര്‍ന്ന നാട്ടില്‍ മുപ്പത് തികഞ്ഞിട്ടില്ലെങ്കില്‍ അവര്‍ അ നുഷ്ഠിക്കുന്നത്രയും ദിവസം ഇവരും നോമ്പനുഷ്ഠിക്കുക തന്നെ വേണം. ഈ വിഷയത്തില്‍ ഇബ്നു ‘അബ്ബാസ്(റ) കുറൈബ്(റ)നോട് ആജ്ഞാപിച്ചത് ഇതിനു തെളിവാണ്.
ഇനി മാസം ദൃശ്യമായ ദേശത്തേക്കാണ് ഒരാള്‍ യാത്രപോയതെങ്കില്‍ ആ നാട്ടുകാരുടെ പെരുന്നാളാഘോഷത്തില്‍ ഇയാളും പങ്കുചേരണം. നോമ്പെടുക്കാന്‍ പാടില്ല. യാത്രക്കാരന്റെ നോമ്പ് ഇരുപത്തെട്ടുമാത്രമേ എത്തിയിട്ടുള്ളൂവെങ്കില്‍പോലും വിധി ഇങ്ങനെയാണ്. എന്നാല്‍ നിശ്ചിത ദിവസത്തിനു പോരായ്മയുള്ളത് പിന്നീട് പരിഹരിക്കണം. കാരണം അറബിമാസം 28 ദിവസമായി ചുരുങ്ങുന്ന പതിവില്ല. ഇരുപത്തൊമ്പത് വ്രതങ്ങള്‍ ഇയാള്‍ക്ക് ലഭിച്ചിട്ടുണ്ടെങ്കില്‍ വീണ്ടെടുക്കേണ്ടതില്ല. എന്നാല്‍ ഇങ്ങനെ യാത്ര ചെയ്ത് എത്തിയ നാട്ടില്‍ നിന്നു പുറപ്പെട്ട നാട്ടിലേക്ക് സൂര്യാസ്തമയത്തിനു മുമ്പുതന്നെ തിരിച്ചെത്തുന്നുവെങ്കില്‍ വ്രതം തുടരാമെന്നു പണ്ഢിതന്മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. അസ്തമയ സമയത്ത് അയാള്‍ നോമ്പുള്ള നാട്ടില്‍ തന്നെയാണല്ലോ നിലകൊള്ളുന്നത്. യാത്രക്കാരന്‍ നോമ്പ് അവസാനിപ്പിക്കുന്ന സമയത്ത് യാത്രാ ആനുകൂല്യം പരിഗണിച്ചാണ് എന്നുകരുതല്‍ അനിവാര്യമാണ്.