സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Saturday, 27 June 2015

ഖുര്‍ആന്‍ പാരായണം അതിരുകളില്ലാത്ത മഹത്വങ്ങള്‍

ഈ ബ്ലോഗ്സിനെ കുറിച്ചുള്ള ഞിങ്ങളുടെ അഭിപ്രായങ്ങൾ എഴുതി അറിയിക്കുക. അറിയിക്കേണ്ട മെയിൽ അഡ്രസ്‌ smmoosa@gmail.com ****** MOOSA SONKAL

പ്രത്യേകത ആയത്തുകള്‍

പരിശുദ്ധ ഖുര്‍ആനിലെ ഓരോ ആയത്തുകളും അല്ലാഹുവില്‍ നിന്നുള്ള വചനങ്ങളാണ്. അതുകൊണ്ടുതന്നെ ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് അതി മഹത്തായ ഇബാദത്താണ്. ഖുര്‍ആന്‍ ഉള്‍ക്കൊണ്ടുജീവിക്കുവാന്‍ ബാധ്യസ്ഥനായതുപോലെ ഖുര്‍ആന്‍ പാരായണം ചെയ്ത് അല്ലാഹുവിന്റെ പ്രീതി കരസ്ഥമാക്കാനും അല്ലാഹുകല്‍പിക്കുന്നുണ്ട്.
ഭൗതികവും പാരത്രികവുമായ നിരവധി പ്രയോജനങ്ങള്‍ പാരായണം ചെയ്യുന്ന വ്യക്തികള്‍ക്കും കേള്‍ക്കുന്നവനും പാരായണം ചെയ്യപ്പെടുന്ന സ്ഥലങ്ങളിലും ലഭിക്കുമെന്നത് വിശുദ്ധ ഖുര്‍ആനിന്റെ വളരെ വലിയ സവിശേഷതയാണ്.
ഇമാം നവവി(റ) പ്രസ്താവിക്കുന്നത് കാണുക.
‘തസ്ബീഹ്, തഹ്‌ലീല്‍ തുടങ്ങിയ ഏത് ദിക്‌റുകളേക്കാളും ശ്രേഷ്ടമായത് ഖുര്‍ആന്‍ പാരായണമാണ് എന്നതാണ്. മഹാരഥന്മാരായ പണ്ഡിതന്‍മാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന് ധാരാളം തെളിവുകളുണ്ട്. (തിബ്‌യാന്‍ 11)
ഇമാം ഹുമൈദി(റ) സുഫ്‌യാനുസ്സൗരി (റ)നോട് ചോദിച്ചു. ഒരു മനുഷ്യന്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നതോ, അതോ യുദ്ധം ചെയ്യുന്നതോ ഏതാണ് താങ്കള്‍ക്ക് പ്രിയങ്കരം? അദ്ദേഹം പറഞ്ഞു.’ഖുര്‍ആന്‍ പാരായണം’. നബി(സ്വ) പറഞ്ഞു. നിങ്ങളില്‍ അത്യുത്തമന്‍ ഖുര്‍ആന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവനാണ്. (തിബ്‌യാന്‍ 11).
അംറുബ്‌നു ആസ് (റ) പറയുന്നു. ഖുര്‍ആനിലെ ഓരോ ആയത്തും സ്വര്‍ഗത്തില്‍ നിങ്ങള്‍ക്കുള്ള വിവിധ പദവികള്‍ക്ക് കാരണമാകുന്നതാണ്. ഖുര്‍ആനിലെ ആയത്തുകള്‍ നിങ്ങളുടെ ഭവനങ്ങളെ ജ്വലിപ്പിക്കുന്ന പ്രകാശവുമാണ്. (ഇഹ്‌യ 1-280).
ബിസ്മിയുടെ പ്രയോജനങ്ങള്‍
1. ബിസ്മി 41 തവണ ഓതി ചെവിയില്‍ ഊതിയാല്‍ പൈശാചിക ശല്യങ്ങളും ഭ്രാന്തും മാറിക്കിട്ടുന്നതാണ്.
2. 786 തവണ തുടര്‍ച്ചയായി ചൊല്ലിക്കൊണ്ടിരുന്നാല്‍ ശത്രുത നീങ്ങുകയും ആവശ്യങ്ങള്‍ സഫലീകൃതമാവുകയും ചെയ്യും.
3. ആയിരം തവണ ദിനേന ഓതുന്ന പക്ഷം അറസ്റ്റില്‍ നിന്ന് മോചനം ലഭിക്കും.
4. അമ്പതു തവണ ധിക്കാരിയായ അക്രമിയുടെ മുമ്പില്‍ നിന്ന് ഓതിയാല്‍ അവനെ അല്ലാഹു കീഴ്‌പ്പെടുത്തി തന്റെ വരുതിയില്‍ ആക്കിത്തരും.
5. ഇരുപത്തി ഒന്നു തവണ ഉറങ്ങാന്‍ ആഗ്രഹിക്കുന്ന സമയത്ത് ഓതിയാല്‍ കവര്‍ച്ച, ദുര്‍മരണം, പിശാചിന്റെ ശല്യം തുടങ്ങിയ നാശങ്ങളില്‍ നിന്നും രക്ഷ ലഭിക്കും.
6. ഏഴോ അതില്‍ കൂടുതല്‍ ദിനങ്ങളിലോ ആയിരം പ്രാവശ്യം ബിസ്മി ചൊല്ലി മന്ത്രിച്ചാല്‍ എല്ലാ രോഗവും വേദനയും മാറിക്കിട്ടും.
ആയത്തുല്‍ കുര്‍സിയ്യിന്റെ ശ്രേഷ്ഠത
അല്‍ബഖറയിലെ255-ാം ആയത്താണ് ആയത്തുല്‍കുര്‍സിയ്യ് എന്നപേരില്‍ വിളിക്കപ്പെടുന്നത്. ഉബയ്ബ്‌നു കഅബ് (റ) പറയുന്നു. നബി (സ) എന്നോട് ചോദിച്ചു അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ നിന്ന് നിങ്ങള്‍ പഠിച്ചിട്ടുള്ള ഏറ്റവും മഹത്വമേറിയ സൂക്തം ഏതാണ്. അല്ലാഹുവിനും അവന്റെ ദൂതര്‍ക്കും അറിയാം. അതേ ചോദ്യം വീണ്ടും നബി തങ്ങള്‍ ആവര്‍ത്തിച്ചു.
ഞാന്‍ പറഞ്ഞു. ീമ്മള്‍ശ്ലേിദ്ധൃറഏ ശ്ശേി’ൃറഏ ിള്‍ീഴ ത്സെുഋഏ ില്‍ിറുഋഏ ിത്സ ീല്‍പ്പറഏ ഇതുകേട്ട നബി(സ) തങ്ങ്ള്‍ എന്റെ മാറിടത്തില്‍ കൈ വെച്ചു. എനിക്കു വേണ്ടി ദുആ ചെയ്യുകയും എന്റെ അറിവിനെ അഭിനന്ദിക്കുകയും ചെയ്തു. (മുസ്‌ലിം)
നബി(സ) പറയുന്നു. ”എല്ലാ ഫര്‍ളു നിസ്‌ക്കാരങ്ങള്‍ക്കു ശേഷവും ഒരാള്‍ ആയത്തുല്‍ കുര്‍സിയ്യ ഓതിയാല്‍ മരണമല്ലാത്ത മറ്റൊന്നും അവന്റെ സ്വര്‍ഗ പ്രവേശത്തിനു തടസ്സമില്ല”. (ഇബ്‌നു കസീര്‍1/270) അബൂമൂസാ(റ) നിവേദനം. നബി(സ) പറഞ്ഞു. അല്ലാഹു മൂസാനബിക്ക് ഇങ്ങനെ ഒരു സന്ദേശം നല്‍കി ഓരോ ഫര്‍ളു നിസ്‌ക്കാര ശേഷവും നിങ്ങള്‍ ആയത്തുല്‍കുര്‍സിയ്യ് ഓതുക. അങ്ങനെ പതിവാക്കുന്ന വ്യക്തിക്ക് ഞാന്‍ നന്ദിയുളള മനസ്സും ദിക്‌റ് ചൊല്ലുന്ന നാവും പ്രവാചകന്മാരുടെ പ്രതിഫലവും സത്യ സന്ധരുടെ പ്രവര്‍ത്തികളും നല്‍കും. പ്രവാചകന്മാര്‍ക്കോ, പൂര്‍ണ്ണ സത്യസന്ധനോ ഈമാനിക പരീക്ഷയില്‍ വിജയം വരിച്ചവര്‍ക്കോ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ രക്തസാക്ഷിയുടെ പ്രതിഫലം നല്‍കപ്പെടുന്നവനോ അല്ലാതെ ഇതു പതിവാക്കാന്‍ സാധ്യമല്ല.” (ഇബ്‌നുകസീര്‍) 1/270) ആയത്തുല്‍ കുര്‍സിയ്യിന്റെ പ്രാധാന്യവും ഫലങ്ങളും വിവരിക്കുന്ന നിരവധി ഹദീസുകള്‍ ഇനിയുമുണ്ട്. ഭൗതികമായ ഫലങ്ങള്‍ വിവരിച്ച ധാരാളം ഹദീസുകള്‍ നമുക്ക് കാണാന്‍ കഴിയും. ഒരു ഹദീസ് കാണുക. ബുഖാരി (റ) ഉദ്ധരിച്ച ദീര്‍ഘമായ ഹദീസിന്റെ വിവരണത്തില്‍ ഇങ്ങനെ മനസിലാക്കാം. ഉറങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ തന്റെ വിരിപ്പിലെത്തിയാല്‍ ആയത്തുല്‍ കുര്‍സിയ്യ് പാരായണം ചെയ്യുക. അങ്ങനെ ചെയ്യുന്നവന് അല്ലാഹുവില്‍ നിന്നുള്ള പ്രത്യേക സംരക്ഷണം ഉണ്ടാകുമെന്നു നബി (സ) പ്രസ്താവിച്ചിട്ടുണ്ട് (ബുഖാരി)
നബി(സ്വ) പറഞ്ഞു: നിങ്ങളുടെ വീടുകളെ നിങ്ങള്‍ ശ്മശാനം പോലെയാക്കരുത്. (സാധാരണ ഖബറുകളെ പോലെ ഖുര്‍ആന്‍ ഓത്തുകളോ ദിക്‌റുകളോ ഇല്ലാത്തവയാക്കരുത്). സൂറത്തുല്‍ ബഖറ ഓതപ്പെടുന്ന ഭവനങ്ങളില്‍ നിന്ന് പിശാച് ഇറങ്ങി ഓടുന്നതാണ്. (മിശ്കാത്ത്)
പിശാചിന്റെ ഉപദ്രവം തടയുന്നതിന് നബി(സ്വ) സമുദായത്തിനു നല്‍കിയ ഉരുക്കുകോട്ടയാണ് യഥാര്‍ഥത്തില്‍ ആയത്തുല്‍ കുര്‍സിയ്യ്. അബൂഹുറയ്‌റ(റ)വില്‍ നിന്ന് ഇമാം ഹാകിം (റ) ഉദ്ധരിക്കുന്നത് കാണുക: നബി(സ്വ) പറഞ്ഞു: സൂറത്തുല്‍ ബഖറയില്‍ ഒരു ആയത്തുണ്ട്. ഖുര്‍ആനിലെ മുഴുവന്‍ ആയത്തുകളുടെയും നേതാവാണത്. പിശാചിന്റെ സാന്നിധ്യമുള്ള വീട്ടില്‍ അതു പാരായണം ചെയ്താല്‍ തീര്‍ച്ചയായും അവന്‍ പുറത്തുപോകും. ആയത്തുല്‍ കുര്‍സിയ്യ് ആണത്. (ഇബ്‌നുകസീര്‍ 2/289).
പിശാചിന്റെ ഉപദ്രവം തടയുന്നു
അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) പറയുന്നു: മനുഷ്യവര്‍ഗത്തിലെ ഒരു പുരുഷന്‍ ജിന്നു വര്‍ഗത്തിലെ ഒരു പുരുഷനെ കണ്ടുമുട്ടി. അപ്പോള്‍ ജിന്ന് ചോദിച്ചു: നിങ്ങള്‍ എന്നോട് മല്‍പിടുത്തത്തിനുണ്ടോ? നിങ്ങള്‍ എന്നെ കീഴടക്കുകയാണെങ്കില്‍ ഞാന്‍ നിങ്ങള്‍ക്കൊരു ആയത്ത് പഠിപ്പിച്ചുതരാം. നിങ്ങളുടെ താമസ സ്ഥലത്തേക്ക് പ്രവേശിക്കുമ്പോള്‍ ആ സൂക്തം പാരായണം ചെയ്യുകയാണെങ്കില്‍ പിശാച് അവിടെ പ്രവേശിക്കുകയില്ല. അങ്ങനെ അവര്‍ ഗുസ്തിയിലേര്‍പ്പെട്ടു. മനുഷ്യന്‍ വിജയിച്ചു. അദ്ദേഹം ജിന്നിനോട് പറഞ്ഞു: നീ വളരെ മെലിഞ്ഞവനും ബലഹീനനുമാണല്ലോ. നിന്റെ മുഴങ്കൈകള്‍ നായയുടേത് പോലെയുണ്ട്. ജിന്നു വര്‍ഗമെല്ലാം ഇങ്ങനെത്തന്നെയാണോ? അതോ നീ മാത്രമോ? ജിന്ന് പറഞ്ഞു: ഞാന്‍ ജിന്നുകളില്‍ വലിയ ശക്തനാണ്. നിങ്ങള്‍ ഒരുതവണ കൂടി ഗുസ്തി പിടിക്കാനുണ്ടോ? രണ്ടാം പ്രാവശ്യവും മനുഷ്യന്‍ വിജയിച്ചപ്പോള്‍ ജിന്ന് പറഞ്ഞു. നിങ്ങള്‍ ആയത്തുല്‍ കുര്‍സിയ്യ് ഓതുക. ഒരാള്‍ വീട്ടില്‍ പ്രവേശിക്കുമ്പോള്‍ അത് ഓതിയാല്‍ കഴുതയെ പോലെ ശബ്ദമുണ്ടാക്കി പിശാച് പുറത്തുപോകും. ഇബ്‌നു മസ്ഊദ്(റ) ഈ സംഭവം വിവരിച്ചപ്പോള്‍ ആരോ ചോദിച്ചു: ജിന്നിനെ പരായപ്പെടുത്തിയ വ്യക്തി ഉമര്‍(റ) ആണോ? അവര്‍ പറഞ്ഞു: ഉമര്‍(റ)അല്ലാതെ മറ്റാരാണ്? (ഇബ്‌നുകസീര്‍ 1/269)
ആയത്തുല്‍ കുര്‍സിയ്യ് പാരായണം പതിവുള്ള ഗൃഹാന്തരീക്ഷത്തില്‍ നിന്ന് പിശാച് കൂടൊഴിഞ്ഞു പോകുന്നതാണ്. എല്ലാ അസമാധാനത്തിന്റെയും മുഖ്യകാരണം; മക്കളും മാതാപിതാക്കളും മരുമക്കളും നാത്തൂന്മാരും ഭാര്യയും ഭര്‍ത്താവും തമ്മില്‍ തല്ലുന്നതും കോപം കലിതുള്ളുന്നതും പൈശാചിക സാന്നിധ്യമാണ്. കുടുംബ കലഹങ്ങളും സംശയ രോഗങ്ങളും എല്ലാവിധ തര്‍ക്കങ്ങളും ഉടലെടുക്കാന്‍ ഒരു പരിധി വരെ കാരണം പിശാചിന്റെ ശല്യമാണ്. മനുഷ്യന്റെ രക്തം സഞ്ചരിക്കുന്ന സ്ഥലങ്ങളിലെല്ലാം പിശാച് സഞ്ചരിക്കുമെന്ന നബിവചനം എത്ര മാത്രം അര്‍ത്ഥഗര്‍ഭമാണ് എന്നകാര്യം ഓരോ കുടുംബിനിയും മനസിലാക്കുന്നത് നന്നായിരിക്കും.
ആമന റസൂലു: മഹത്വവും പ്രാധാന്യവും
ഇമാം ദാരിമി (റ) ഉദ്ദരിക്കുന്ന ഹദീസില്‍ ഇങ്ങനെ കാണാം.ഒരാള്‍ നബി(സ) യോട് ചോദിച്ചു. അല്ലാഹുവിന്റെ പ്രവാചകരെ, ഖുര്‍ ആനിലെ ഏത് ആയത്തിന്റെ പ്രതിഫലവും നേട്ടവുമാണ് അങ്ങേയ്ക്കും സമുദായത്തിനും ലഭിക്കണമെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത്? നബി(സ) പറഞ്ഞു. സൂറത്തുല്‍ ബഖറയുടെ ഒടുവിലെ ഭാഗം. അല്ലാഹുവിന്റെ അനുഗ്രഹത്തിന്റെ നിധികളില്‍ നിന്നുള്ള ഈ സൂക്തങ്ങള്‍ എന്റെ സമുദായത്തിന് നല്‍കപ്പെട്ടിരിക്കുന്നു. ഭൗതികവും പാരത്രികവുമായ സര്‍വ്വ നന്മകളും അതില്‍ സമ്മേളിച്ചിട്ടുണ്ട്.-(മിശ്കാത്-189)
അബ്ദുള്ളാഹിബ്‌നു ഉമര്‍ (റ) പറയുന്നു. നബി(സ) ഇങ്ങനെ പറയുന്നത് ഞാന്‍ കേട്ടു. ”അല്ലാഹു എനിക്ക് സ്വര്‍ഗീയ നിധികളില്‍ നിന്ന് രണ്ട് സൂക്തങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു. ഇശാനിസ്‌ക്കാരത്തിനു ശേഷം അവ പാരായണം ചെയ്യുന്നവനു രാത്രി നിസ്‌ക്കാരത്തിന്റെ സ്ഥാനത്ത് നില്‍ക്കാന്‍ മതിയായതാണ്. ആമന:റസൂലു എന്ന് തുടങ്ങുന്ന സൂറത്തുല്‍ ബഖറയുടെ അവസാനം വരെയുള്ള രണ്ട് ആയത്തുകളാണ്”. (തഫ്‌സീറു സ്വാവി-1-127)
ഹാകിം(റ) നിവേദനം നബി(സ) പറഞ്ഞു. ”അല്ലാഹു സൂറത്തുല്‍ ബഖറ അവസാനിപ്പിച്ചത് അര്‍ശിന്റെ താഴ്ഭാഗത്തുള്ള നിധിയില്‍ നിന്ന് എനിക്കു നല്‍കിയ മഹത്തായ രണ്ടു സൂക്തങ്ങള്‍ കൊണ്ടാണ്. നിങ്ങള്‍ അതു പഠിക്കുക. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അതു പഠിപ്പിക്കുകയും ചെയ്യുക. ഉറപ്പായും അത് പാപമോചനം തേടാനും പ്രാര്‍ത്ഥനക്കും, ഉപകരിക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങളാണ് ”. (മിര്‍കാത്-2-604)
ആലുഇംറാനിലെ ഒടുവിലെ ആയത്തുകള്‍
ആലുഇംറാന്‍ സൂറത്തിലെ അവസാനത്തെ പത്തു ആയത്തുകള്‍ (190-ാം ആയത്തു മുതല്‍ ഒടുവില്‍ വരെ) പ്രത്യേക മഹത്വങ്ങളുള്ളതാണെന്നു തിരുനബി(സ്വ)യുടെ വചനങ്ങളില്‍ നിന്നു മനസിലാക്കാം. നബി(സ്വ) രാത്രി നിസ്‌കാരത്തിന് (തഹജ്ജുദ്) എഴുന്നേല്‍ക്കുമ്പോള്‍ ഈ ആയത്തുകള്‍ ഓതാറുണ്ടായിരുന്നു.
തിരുനബി(സ്വ) രാത്രി എഴുന്നേറ്റിരുന്ന് ഈ പത്ത് ആയത്തുകള്‍ പാരായണം ചെയ്ത ശേഷം വുളൂഅ് ചെയ്തു നിസ്‌കരിക്കുമായിരുന്നുവെന്ന് ഇമാം ബുഖാരി(റ) ഉദ്ധരിച്ചിട്ടുണ്ട്. ഒരു രാത്രിയില്‍ മൂന്ന് തവണ എഴുന്നേറ്റപ്പോഴും നബി(സ്വ) തങ്ങള്‍ ഈ പത്ത് ആയത്തുകള്‍ പാരായണം ചെയ്തിരുന്നതായി ഇബ്‌നുഅബ്ബാസ്(റ)ല്‍ നിന്ന് ഇമാം മുസ്‌ലിം(റ)വും ഈ സംഭവം ഉദ്ധരിച്ചതായി കാണാം. (മിശ്കാത്ത് 106)
ശഹീദിന്റെ പ്രതിഫലം തരുന്ന ആയത്ത്
ഒരാള്‍ സുബ്ഹിന്റെ സമയങ്ങളില്‍
ുമ്പശ്ലുഘ™െറഏ ുര്‍ƒിക്ഷൃശ്ലക്കെžറഏ ിയ്യുല ുമ്പശ്ലുപ്പിഞ്ചൃറഏ ുഞ്ഞശ്ലുബ്ലക്കെറഏ ുല്‍പ്പറƒുഒ ീജള്‍ീഥിഏ
എന്നു ചൊല്ലി സൂറത്തുല്‍ ഹശ്‌റിന്റെ (59-ാം അദ്ധ്യായം) ഒടുവിലത്തെ മൂന്ന് ആയത്തുകള്‍ പാരായണം ചെയ്താല്‍ പ്രദോഷം വരെ അവനു വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ എഴുപതിനായിരം മലക്കുകളെ അല്ലാഹു ഏല്‍പ്പിക്കുന്നതാണ്, ആ ദിവസം അവന്‍ മരിക്കുന്നു വെങ്കില്‍ രക്ത സാക്ഷികളുടെ പ്രതിഫലം അവന് നല്‍കപ്പെടുന്നതുമാണ്. വൈകുന്നേരം പാരായണം ചെയ്യുന്നവനും ഈ പ്രതിഫലം ലഭിക്കുന്നതാണ്. (തുര്‍മുദി മിശ്കാത്- 188) നബി (സ) പറയുന്നു. വിശുദ്ധ ഖുര്‍ആനിലെ 44-ാം സൂറത്തായ സൂറത്തുദ്ദുഖാന്‍ രാത്രിയില്‍ ഓതുന്നവനുവേണ്ടി പ്രഭാതം വരെ എഴുപതിനായിരം മലക്കുകള്‍ അവന്റെ പാപമോചനത്തിനായി പ്രാര്‍ത്ഥിച്ചു ചെയ്തുകൊണ്ടിരിക്കും (തുര്‍മുദി)
പ്രതിസന്ധികളില്‍ നിന്ന് മോചനം തരുന്ന ആയത്ത്
തിരുനബി(സ്വ)യുടെ ഉജ്ജ്വല പ്രകീര്‍ത്തനത്തിന്റെയും വിശ്വാസികളോട് തിരുനബി(സ്വ) തങ്ങളുടെ അദമ്യമായ സ്‌നേഹവും എടുത്തുകാണിക്കുന്ന സൂറത്തു തൗബയുടെ അവസാന ഭാഗത്തുള്ള
മ്പന്ദശ്ലപ്പഥ ക്ലŸഷ™ങ മ്പˆമ്ലഥ ƒല ല്‍ശ്ലപ്പഥ ›ഷ›ഥ മ്പന്ദക്കത്തളഏ യ്യല ബ്ബള്‍ക്കടഝ മ്പരഅƒഘ ~ദ്ധറ
മ്പശ്ലങ്കഞ്ചറഏ …ള്‍റള്‍ഖ ര്‍ƒമ òമ്ലലഉള്‍ന്ഥƒഒ
എന്നീ ആയത്തുകള്‍ എല്ലാ വിഷകരമായ കാര്യങ്ങളില്‍ നിന്നും രക്ഷ ലഭിക്കുവാന്‍ സഹായിക്കുന്ന ആയത്താണ്. ഈ രണ്ട് ആയത്തുകള്‍, ഏഴ് തവണ ആവര്‍ത്തിച്ചുകൊണ്ട് എല്ലാ ദിവസവും പ്രഭാതത്തിലും പ്രദോഷത്തിലും പാരായണം ചെയ്യുന്നവന് എല്ലാ പ്രയാസങ്ങളില്‍ നിന്നും നിര്‍ഭയത്വം ലഭിക്കുമെന്നു ഹദീസുകളില്‍ വിവരിച്ചിട്ടുണ്ട്. (തഫ്‌സീറുസ്വാവി 2/165).
പെട്ടെന്നുള്ള മരണത്തില്‍ നിന്നു കാവല്‍ നല്‍കുന്ന ആയത്താണിത്. ഇത് ഓതുന്ന ദിവസം മരണത്തിലേക്ക് അവന്‍ എത്തിപ്പെടുകയില്ലെന്ന് മഹാരഥന്മാര്‍ പറഞ്ഞിട്ടുണ്ട്.