സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Friday, 19 June 2015

കര്‍മ്മശാസ്ത്ര സംശയങ്ങള്‍ക്കു മറുപടി


1) മഅ്മൂമിന്റെ ആദ്യ റക്അത്തും ഇമാമിന്റെ രണ്ടാം റക്അതുമാണെങ്കില്‍ അത്തഹിയ്യാത്തില്‍ നിന്ന് ഉയരുമ്പോള്‍ മഅ്മൂമും കൈ ഉയര്‍ത്തേണ്ടതുണ്ടോ?
ഉ: തനിച്ച് നിസ്കരിക്കുമ്പോള്‍ തന്റെ ഇരുത്തത്തിന്റെ സ്ഥലമാണെങ്കില്‍ മാത്രമേ അത്തഹിയ്യാത്തില്‍ നിന്ന്  എഴുന്നേല്‍ക്കുമ്പോള്‍ മഅ്മൂമ് തക്ബീര്‍ ചൊല്ലേണ്ടതുള്ളു. എന്നാല്‍ രണ്ടാം റക്അത്തില്‍ ഇമാമിനെ തുടര്‍ന്നയാള്‍ ഇമാം തന്റെ ഒന്നാം അത്തഹിയ്യാത്തില്‍ നിന്ന് എഴുന്നേല്‍ക്കുന്ന സമയത്ത് ഇമാമിനോട് തുടര്‍ന്ന് കൈ ഉയര്‍ത്തല്‍ സുന്നത്താണ്.
ويرفع يديه تبعا لامامه القائم من تشهده الاول، وإن لم يكن محل تشهده (فتح المعين)

2) ഇമാം തക്ബീര്‍ കെട്ടിക്കഴിഞ്ഞാല്‍ തലപ്പാവ് കെട്ടുന്നതിന്റെ വിധിയെന്ത്?
ഉ: ഇമാമിന്റെ തക്ബീറിന്റെ ഉടനെത്തന്നെ തക്ബീര്‍ കൊണ്ട് ജോലിയായാല്‍ മാത്രമേ തക്ബീറിന്റെ ഫളീലത്ത് ലഭിക്കൂ. തക്ബീറിന് ഹാളിറാകാതിരിക്കുകയോ തലപ്പാവ് കെട്ടല്‍ പോലെയുള്ള നിസ്കാരത്തിന്റെ മസ്ലഹതുകള്‍ക്ക് വേണ്ടിയായാല്‍ പോലും പിന്തുകയോ ചെയ്താല്‍ ആ ഫളീലത്ത് നഷ്ടപ്പെടും.
( وإنما تحصل ) بحضور تكبيرة الإمام و ( بالاشتغال بالتحرم عقب تحرم إمامه ) ، فإن لم يحضرها أو تراخى}أي ولو لمصلحة الصلاة كالطهارة مغني فاتته (تحفة المحتاج مع حاشية الشرواني: 2/255)

3) പന്നി നെയ്യ് പോലെയുള്ള നജസ് കൊണ്ട് ചികിത്സിക്കാമോ? അത് നിര്‍ദേശിക്കുന്ന ഡോക്ടര്‍ മുസ്ലിം തന്നെയാകണോ?
ഉ: നിര്‍ബന്ധ ഘട്ടത്തില്‍ മദ്യമല്ലാത്ത ഏത് നജസ് കൊണ്ടും ചികിത്സ നടത്താവുന്നതാണ്. നജസായ മരുന്നിന്റെ ഫലപ്രാപ്തി നജസല്ലാത്ത മരുന്നു കൊണ്ട് ലഭ്യമല്ലെങ്കിലേ ഇത് അനുവദനീയമാവുകയുള്ളൂ.
(وأما) التداوى بالنجاسات غير الخمر فهو جائز سواء فيه جميع النجاسات غير المسكر..... إذا لم يجد طاهرا يقوم مقامها فان وجده حرمت النجاسات بلا خلاف (شرح المهذب: 9/50).
മദ്യം തനിച്ച് മരുന്നായി ഉപയോഗിക്കാവതല്ല; മറ്റു വസ്തുക്കളോട് ചേര്‍ത്ത് ഉപയോഗിക്കാം. മറ്റു മരുന്നുകളോട് മദ്യം മിശ്രിതമാക്കിയ ടോണിക്ക് പോലുള്ളവ കൊണ്ട് ചികിത്സിക്കല്‍ ജാഇസാണ്. ശുദ്ധിയുള്ള മരുന്ന് മതിയാവാതെ വരികയും നജസ് കലര്‍ന്നത് ഫലപ്രദമാണെന്ന് നീതിമാനായ ഒരു ഡോക്ടര്‍ നിര്‍ദേശിക്കുകയോ രോഗിക്ക് ബോധ്യപ്പെടുകയോ ചെയ്താലേ ഇത്തരം മരുന്നുകള്‍ ഉപയോഗിക്കാവൂ.
أما مستهلكة مع دواء آخر فيجوز التداوي بها كصرف بقية النجاسات إن عرف أو أخبره عدل طب بنفعها وتعينها بأن لا يغني عنها طاهر (تحفة المحتاج: 9/175)
രോഗ ശമനത്തിനു വേണ്ടി അമുസ്ലിം ഡോക്ടറുടെ നിര്‍ദേശം സ്വീകരിക്കുന്നതുകൊണ്ട് മതവിധികള്‍ക്ക് ഭംഗം വരുന്നില്ലെങ്കില്‍ കുഴപ്പമില്ല. എന്നാല്‍ നജസ് കൊണ്ടുള്ള ചികിത്സ അനുവദനീയമാകാന്‍ മുസ്ലിം ഡോക്ടറുടെ നിര്‍ദേശം അനിവാര്യമാണ്.
أما الترياق المعجون بها ونحوه مما تستهلك فيه فيجوز التداوي به عند فقد ما يقوم مقامه مما يحصل به التداوي من الطاهرات كالتداوي بنجس كلحم حية وبول ، ولو كان التداوي بذلك لتعجيل شفاء بشرط إخبار طبيب مسلم عدل بذلك أو معرفته للتداوي به (مغنى المحتاج: 4/234)
ويجوز الاعتماد على طب الكافر ووصفه ما لم يترتب على ذلك ترك عبادة أو نحوها مما لا يعتمد فيه شيء ومنه الأمر بالمداواة بالنجس شرح م ر(حاشية الشرواني: 3/182)

4) നിസ്കാരത്തില്‍ പൂര്‍ണ്ണമായി സുജൂദിന്റെ സ്ഥാനത്തേക്ക് നോക്കലാണല്ലോ സുന്നത്ത്. പകരം കണ്ണടച്ച് നിസ്കരിക്കുന്നതിന്റെ വിധി? ഖുശൂഅ് അധികം ലഭിക്കുന്നുണ്ടെങ്കിലോ?
ഉ: സുജൂദിന്റെ സ്ഥാനത്തേക്ക് നോക്കലാണ് സുന്നത്ത്. ഇനി ഒരു വ്യക്തിക്ക് കണ്ണടക്കുന്നതുകൊണ്ട് കൂടുതല്‍ ഖുശൂഅ് ലഭിക്കുന്നുണ്ടെങ്കില്‍ കണ്ണടച്ച് നിസ്കരിക്കല്‍ സുന്നത്താണ്. എന്നാല്‍ തനിക്കോ മറ്റുള്ളവര്‍ക്കോ വല്ല പ്രയാസവും ഭയന്നാല്‍ കണ്ണടക്കല്‍ കറാഹത്താണ്.
(قلت ويسن إدامة نظره ) أي المصلى (إلى موضع سجوده) لإنها أقرب للخشوع (شرح المحلي: 1/172)
وعندي لا يكره أي فيباح نعم يندب إن حصل به خشوع أو نحوه مما يطلب ويكره إن خاف به ضررا له أو لغيره (حاشية قليوبي على كنز الراغبين: 1/173)

5) കഴുകിയതിനു ശേഷവും മാംസത്തില്‍ ശേഷിക്കുന്ന രക്തം കൊണ്ട് വല്ല പ്രശ്നവുമുണ്ടോ?
ഉ: മാംസത്തില്‍ കാണുന്ന രക്തം നജസ് തന്നെ. പക്ഷേ, അത് പൊറുക്കപ്പെടുന്നതാണ് 'പൊറുക്കപ്പെടുന്ന രക്ത'വും കഴുകിക്കളയണമെന്ന ഉദ്ദേശ്യത്തോടെ കഴുകിയാല്‍ പൂര്‍ണ്ണമായി കഴുകണം. വെറുമൊരു കഴുകല്‍ നടത്തിയാല്‍ രക്തം പൂര്‍ണ്ണമായി പോകാതെ വേവിച്ചാലും പ്രശ്നമില്ല.
( ودم ) إجماعا حتى ما يبقى على العظام ومن صرح بطهارته أراد أنه يعفى عنه }صوره بعضهم بالدم الباقي على اللحم الذي لم يختلط بشئ كما لو ذبحت شاة وقطع لحمها وبقي عليه أثر من الدم بخلاف ما لو اختلط بغيره كما يفعل في التي تذبح في المحل المعد للذبح الآن من صب الماء عليها لازالة الدم عنها فإن الباقي من الدم على اللحم بعد صب الماء لا يعفى عنه وإن قل لاختلاطه بأجنبي وهو تصوير حسن فليتنبه له (تحفة المحتاج مع  حاشية الشرواني: 1/345)

6) അറവിന്റെ തുടക്കം എന്ന നിലയില്‍ കത്തി വെച്ചു. കഴുത്തില്‍ മുറിവ് പറ്റി, മൃഗം ഇളക്കിയപ്പോള്‍ കത്തി മാറ്റി ഉടനെ അറുത്തു, അറവ് ശരിയാണോ?
ഉ: അറുക്കുന്നതിനിടെ മൃഗം ഇളക്കുകയും ഉടനെ കത്തി മടക്കി അറവ് പൂര്‍ത്തീകരിക്കുകയും ചെയ്താല്‍ അറവ് ശരിയാണ്; ഭക്ഷിക്കല്‍ അനുവദനീയവുമാണ്.
بخلاف ما لو رفع يده بالسكين ، وأعادها فورا ، أو سقطت من يده فأخذها ، وتمم الذبح ، فإنه يحل كما صرح به ابن حجر (حاشية الشرواني: 9/323)

7) ബര്‍ത്ത് ഡേ ആഘോഷിക്കാമോ?
ഉ: കുഞ്ഞുണ്ടാവുക എന്നത് വലിയ അനുഗ്രഹമാണ്. അനുഗ്രഹങ്ങള്‍ക്ക് നന്ദി ചെയ്യലും അവ ലഭിച്ച ദിവസങ്ങളെ സ്മരിക്കലും, ആ ദിനങ്ങളില്‍ ഇസ്ലാം അനുവദിക്കുന്ന രൂപത്തിലുള്ള സന്തോഷ പ്രകടനങ്ങള്‍ നടത്തുന്നതും അനുവദനീയമാണ്.

8) കറുപ്പല്ലാത്ത നിറം കൊണ്ട് മുടിയും താടിയും ചായം പൂശുന്നതിന്റെ വിധി?
ഉ: നരച്ച മുടിക്ക് ചുവപ്പ്, മഞ്ഞ ചായങ്ങള്‍ നല്‍കുന്നതുകൊണ്ട് വിരോധമില്ല, ചുവപ്പ് മഞ്ഞ ചായങ്ങള്‍ നല്‍കലും മൈലാഞ്ചിയിടലും സുന്നത്തുമാണ്. എന്നാല്‍ മുടിക്ക് കറുപ്പ് നിറം നല്‍കല്‍ ഹറാമാണ്
يسن لكل أحد من الناس أن يدهن غبا..... وأن يخضب الشعر الشائب بالحمرة والصفرة ، وهو بالسواد حرام (مغني المحتاج: 4/396)
ويسن خضب الشيب بالحناء ونحوه للاتباع(مغني المحتاج: 1/265)

9) സംഗീത ചികിത്സയുടെ വിധി?
ഉ: നീതിമാ•ാരായ രണ്ട് ഡോക്ടര്‍മാര്‍ ഒരു വ്യക്തിയുടെ രോഗത്തിന് സംഗീത ചികിത്സയല്ലാതെ പ്രതിവിധിയില്ലെന്നു പറഞ്ഞാല്‍ ആ ചികിത്സ കൊണ്ട് വിരോധമില്ല.
لو أخبر طبيبان عدلان بأن المريض لا ينفعه لمرضه إلا العود عمل بخبرهما وحل له استماعه كالتداوي بنجس فيه الخمر (حاشية الشرواني:10/219)


10) മുലപ്പാലൊഴിച്ച ചായ കുടിച്ചാല്‍ മുലകുടി ബന്ധം സ്ഥിരപ്പെടുമോ?
ഉ: മുലപ്പാല്‍ ഏതെങ്കിലും ഒരു വസ്തുവുമായി കൂടിച്ചേരുകയും പാലിന്റെ നിറം, മണം, രുചി എന്നിവയില്‍ ഏതെങ്കിലും ഒരു വിശേഷണം അവശേഷിക്കുകയും ചെയ്താല്‍ അതുപയോഗിക്കുക വഴി മുലകുടി ബന്ധം സ്ഥിരപ്പെടും; രണ്ടു വയസ്സിന് താഴെയുള്ള കുട്ടിക്ക്, അഞ്ചു പ്രാവശ്യം നല്‍കല്‍ കൊണ്ടാണ് സ്ഥിരപ്പെടുക.
الرضاع المحرم وصول لبن آدمية بلغت سن حيض ولو قطرة أو مختلطا بغيره}أي ولو كان مختلطا بغيره مائعا كان أو جامدا فإنه يحرم) وإن قل }أي اللبن المخلوط مع غيره (فتح المعين مع حاشية إعانة الطالبين: 3/453)
(ولو خلط بمائع حرم إن غلب) بأن بقي وصف من أوصافه الآتية }أي اللون والطعم والريح (محلي مع حاشية القليوبي:4/63)

11) പോസ്റ് മോര്‍ട്ടം: വിധിയെന്ത്?
ഉ: മയ്യിത്തിന്റെ ഹുര്‍മത്തിനെ ഹനിക്കുന്ന ഒരു കീറി മുറിക്കലും അനുവദനീയമല്ല. എന്നാല്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ പോസ്റ്മോര്‍ട്ടത്തിനു വിധേയമാകാനേ തരമുള്ളൂ എന്നതിനാല്‍ 'നിര്‍ബന്ധിക്കപ്പെട്ട'തിന്റെ പരിധിയില്‍ പെടുത്താവുന്നതാണ്.
അനിവാര്യ ഘട്ടങ്ങളില്‍ മയ്യിത്തിനെ കീറി മുറിക്കല്‍ നിര്‍ബന്ധമാകുന്ന ചില സ്ഥലങ്ങള്‍ പണ്ഡിത•ാര്‍ വിശദീകരിച്ചിട്ടുണ്ട്. ഗര്‍ഭസ്ഥ ശിശുവിന് ജീവനുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ മരിച്ച സ്ത്രീയുടെ വയറ് കീറുകയും പുറത്തെടുക്കുകയും ചെയ്യല്‍ നിര്‍ബന്ധമാണ്.
ويجب شق جوفها والنبش له إن رجي حياته .... فإن لم يرج حياته حرم الشق (فتح المعين)
( فإن مات ) من لزمه النزع قبله ( لم ينزع على الصحيح ) لأن فيه هتكا لحرمته ..... قال الرافعي فيحرم على الأول (تحفة المحتاج: 2/127)

12) സ്വലാത്തിലെ ‘അല്‍ഫ മര്‍റ’ എന്ന പ്രയോഗം കൊണ്ട് അത്രയും തവണ സ്വലാത്ത് ചൊല്ലിയ കൂലി ലഭിക്കുമോ?
ഉ: ലഭിക്കുന്നതാണ്.
إذا قال الشخص اللهم صل وسلم على سيدنا محمد أو سبحان الله ألف مرة أو عدد خلقه فقد جاء في الأحاديث ما يفيد حصول ذلك الثواب المرتب على العدد المذكور كما صرح بذلك ابن حجر وتردد فيه م ر وليس هذا من باب لك الأجر على قدر نصبك بل هو من باب زيادة الفضل الواسع والجود العظيم (بغية المسترشدين: 84)

13) കാഫിറിന്ന് വേണ്ടി ദുആ ചെയ്യാമോ?
ഉ: കാഫിറിന് ഉഖ്റവിയ്യായ കാര്യങ്ങള്‍ക്കു വേണ്ടി ദുആ ചെയ്യല്‍ ഹറാമാണ്. ഹിദായത്തിനും ആരോഗ്യം പോലുള്ള ദുന്‍യവിയായ കാര്യങ്ങള്‍ക്കും ദുആ ചെയ്യല്‍ അനുവദനീയമാണ്.
ويحرم الدعاء بأخروي لكافر (تحفة المحتاج: 3/142)، ويجوز الدعاء للكافر بنحو صحة البدن والهداية(تحفة المحتاج: 2/95)

14) ത്വലാഖിന്റെ ഇദ്ദ ഇരിക്കുന്നതിനിടെ ഭര്‍ത്താവ് മരിച്ച സ്ത്രീ എന്ത് ചെയ്യണം?
ഉ: റജ്ഇയ്യത്താണെങ്കില്‍ അവള്‍ വഫാത്തിന്റെ ഇദ്ദയിലേക്ക് മാറുകയും ബാഇനതാണെങ്കില്‍ ത്വലാഖിന്റെ ഇദ്ദ തന്നെ പൂര്‍ത്തിയാക്കുകയും ചെയ്യണം.
(وإن مات عن رجعية انتقلت إلى) عدة (وفاة) وسقطت بقية عدة الطلاق (أو بائن فلا) تنتقل إلى عدة الوفاة بل تكمل عدة الطلاق(محلي: 4/49)

15) ലോട്ടറി നിഷിദ്ധമാവാന്‍ കാരണമെന്ത്?
ഉ: ഒരേ സമയം ലാഭ നഷ്ടങ്ങള്‍ക്ക് സാധ്യതയുള്ള ലോട്ടറി ഇടപാട് ഇസ്ലാം നിഷിദ്ധമാക്കിയ ഖിമാറി(ചൂതാട്ടം)ന്റെ ആധുനിക രൂപമാണ്.
الميسر: القمار(تفسير الرازي: 6/46)
القمار: اللعب الذي فيه تردد بين الغرم والغنم (حاشية الشرواني: 10/217)

16) പല്ലില്ലാത്ത ആള്‍ക്ക് സിവാക് സുന്നത്തുണ്ടോ?
ഉ: ഉണ്ട്, അവര്‍ മോണ ഉരച്ചാല്‍ മതി.
( ولا يكره ) في حالة من الحالات بل هو سنة مطلقا ولو لمن لا أسنان له لما مر أنه مرضاة للرب (تحفة المحتاج: 1/222)

17) സൂക്ഷിക്കാന്‍ ബുദ്ധിമുട്ടായാല്‍ മുസ്ഹഫ് എന്ത് ചെയ്യണം?
ഉ: സൌകര്യമെങ്കില്‍ കഴുകിക്കളയണം, ഇല്ലെങ്കില്‍ കരിച്ചുകളയണം.
ويكره حرق ما كتب عليه إلا لغرض نحو صيانة ومنه تحريق عثمان رضي الله عنه للمصاحف والغسل أولى منه}أي إذا تيسر ولم يخش وقوع الغسالة على الأرض وإلا فالتحريق أولى بجيرمي عبارة البصري على الأوجه (تحفة المحتاج مع حاشية الشرواني: 1/155)

18) ചുമരിലും മറ്റും ഖുര്‍ആന്‍ എഴുതുന്നതിന്റെ വിധി?
ഉ: ചുമര്, മേല്‍പുര, ഭക്ഷണം, വസ്ത്രം എന്നിവയില്‍ ഖുര്‍ആന്‍ എഴുതല്‍ കറാഹത്താണ്.
يكره كتب القرآن على حائط وسقف ولو لمسجد وثياب وطعام ونحو ذلك (حاشية
الشرواني: 1/156)
19) ഒരു ബാങ്കിന്റെ പലിശരഹിത നിക്ഷേപത്തില്‍ എക്കൌണ്ട് തുടങ്ങാമോ?
ഉ: തുടങ്ങാം, കാരണം പലിശയിടപാട് നടത്തുന്ന ആളുമായി ഇടപാട് നടത്തുന്നതിന് വിരോധമില്ല
قال في المجموع  يكره الاخذ}أي أخذ الصدقة ومثله المعاملة ببيع أو شراء ممن بيده حلال وحرام كالسلطان الجائر}أي الظالم ومثله من أكثر ماله من الربا (فتح المعين مع حاشية إعانة الطالبين)
مذهب الشافعي كالجمهور جواز معاملته من أكثر ماله حرام كالمتعاملين بالربا (بغية المسترشدين: 126)

20) യാത്ര പോകുമ്പോള്‍ ഏത് കാല്‍ മുന്തിക്കണം?
ഉ: വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ ഇടത്കാലും വാഹനത്തില്‍ കയറുമ്പോള്‍ വലത്കാലും മുന്തിക്കേണ്ടതാണ്.
وذلك لان كل ما كان من باب التكريم يبدأ فيه باليمين وخلافه باليسار، لمناسبة اليسار للمستقذر واليمين لغيره.والاوجه فيما لا تكرمة فيه ولا استقذار كالبيوت أنه يكون كالمسجد (حاشية إعانة الطالبين)

21) അകാരണമായി നിര്‍ബന്ധ നിസ്കാരങ്ങള്‍ ഉപേക്ഷിച്ച വ്യക്തി, തറാവീഹ് പോലുള്ള സുന്നത്ത് നിസ്കാരങ്ങളില്‍ ഏര്‍പ്പെടാമോ?
ഉ: അകാരണമായി ഉപേക്ഷിച്ച നിര്‍ബന്ധ നിസ്കാരം ഖളാവീട്ടാതെ സുന്നത്ത് നിസ്കാരത്തിലേര്‍പ്പെടല്‍ ഹറാമാണ്. നിസ്കാരം ശരിയാകും, പ്രതിഫലം ലഭിക്കില്ല എന്നതാണ് പ്രബലമായ അഭിപ്രായം.
بل لا يجوز كما هو ظاهر لمن عليه فائتة بغير عذر أن يصرف زمنا لغير قضائها كالتطوع}أي  يأثم به مع الصحة خلافا للزركشي كرديلا ما يضطر إليه لنحو نوم ، أو مؤنة من تلزمه مؤنته ، أو لفعل واجب آخر مضيق يخشى فوته (تحفة المحتاج مع حاشية الشرواني: 1/440)
എന്നാല്‍, നഷ്ടപെട്ട നിസ്കാരങ്ങള്‍ ഖളാ വീട്ടാന്‍ തയ്യാറായവന്‍ മറ്റു സുന്നത്തുകളുമായി ബന്ധപ്പെടലാണ് ഹറാമെന്ന് മഹാനായ അഹ്മദ് കോയ ശാലിയാത്തി (ന:മ) ഫത്വ നല്‍കിയിരിക്കുന്നു. അതിനാല്‍ ഖളാ വീട്ടാന്‍ തയ്യാറില്ലാത്തവനെ സുന്നത്ത് നിസ്ക്കാരങ്ങളില്‍ നിന്നും തടയേണ്ടതില്ല.

22) അമുസ്ലിംകള്‍ക്ക് ഖുര്‍ആന്‍ തര്‍ജുമ നല്‍കാമോ?
ഉ: പാടില്ല, ഖുര്‍ആന്‍, ദീനീ വിജ്ഞാനഗ്രന്ഥങ്ങള്‍, സലഫിന്റെ ചരിത്ര-വചന ഗ്രന്ഥങ്ങള്‍ എന്നിവയൊന്നും കാഫിറിന്ന് നല്‍കാവതല്ല.
( ولا يصح شراء الكافر المصحف ) كله أو بعضه ولا يتملكه بسلم ولا بهبة ولا وصية ولا كتب حديث ولا آثار سلف ولا كتب فقه فيها شيء من الثلاثة لما في ذلك من الإهانة لها(مغني المحتاج: 2/8)

23) ചെറിയ കുട്ടികള്‍ കടയില്‍ നിന്നും സാധനം വാങ്ങുന്നതിന്റെ വിധിയെന്ത്?
ഉ: വാങ്ങുന്നവന്‍ പ്രായപൂര്‍ത്തിയായവനായിരിക്കല്‍ ശര്‍ത്വാണ്.എങ്കിലും നിസ്സാരമായ വസ്തുക്കള്‍ വാങ്ങുന്നത് കുട്ടികള്‍ക്കും ജാഇസാണ്.
وشرط العاقد البائع أو غيره الرشد وهو أن يبلغ مصلحا لدينه وماله فلا يصح عقد الصبي (كنز الراغبين: 2/155)
قال في القلائد نقل أبو فضل في شرح القواعد عن الجوري الإجماع على جواز إرسال الصبي لقضاء الحوائج الحقيرة وشرائها وعليه عمل الناس بغير نكير(بغية المسترشدين)

24) നഖം കടിക്കല്‍, ഉമ്മറപ്പടിയിലിരിക്കല്‍, രാത്രി നഖം വെട്ടല്‍, അടിച്ചുവാരല്‍ തുടങ്ങിയവ നല്ലതല്ലെന്ന് പറയാന്‍ കാരണമെന്ത്?
ഉ: ഇത്തരം കാര്യങ്ങള്‍ മറവിയും ദാരിദ്യ്രവും ഉണ്ടാക്കിത്തീര്‍ക്കുമെന്ന് ശര്‍വാനിയിലും സുലൈമാനുബ്നു ദാവൂദിന്റെ സ്വലാഹുദ്ധീനിലും കാണാം.
وكذلك يوجب الفقر كثرة النوم والنوم عريانا إذا لم يستتر بشيء والأكل جنبا والتهاون بسقاطة المائدة وحرق قشر البصل وقشر الثوم وكنس البيت بالليل وترك القمامة في البيت والمشي أمام المشايخ ونداء الوالدين باسمهما وغسل اليدين بالطين والتهاون بالصلاة وخياطة الثوب ، وهو على بدنه وترك بيت العنكبوت في البيت وإسراع الخروج من المسجد والتبكر بالذهاب إلى الأسواق والبطء في الرجوع منها وترك غسل الأواني وشراء كسر الخبز من فقراء السؤال وإطفاء السراج بالنفس والكتابة بالقلم المعقود والامتشاط بمشط مكسور وترك الدعاء للوالدين والتعمم قاعدا والتسرول قائما والبخل والتقتير والإسراف ا هـ (حاشية الشرواني: 1/238)

ومن لوازم فقر خيط ما كسيت     وجمع ما كنست في البيت مرتكما
وكنس بيت بليل والجلوس على     اعتاب دار وكي القـمل منتعـما
تقلـيم ظفر بسن والتـدلك بـا     لنخامة النوم عريانا ولـو ظلـما
لا تقر ما خط في ألواح مقبـرة     ولا تبت ههنا مستوحـشا حتـما
(من أبيات صلاح الدين)



25-ആര്‍ത്തവമുള്ളവള്‍ ദിക്റ് എന്ന നിലക്ക് ഖുര്‍ആന്‍ ഓതാന്‍ പറ്റുമോ?
ഉ: ഓതാം, ഖുര്‍ആന്‍ എന്ന ഉദ്ദേശ്യം ഉണ്ടാകാതിരിക്കല്‍ നിര്‍ബന്ധമാണ്?
لكن تسوية المصنف بين أذكاره وغيرها مما ذكر صريح في جواز كله}اى كل القران أو كل ما ذكر من الأذكار وما عطف عليه والمآل واحد لما مر عن ع ش ان القران لا يخرج عن ذلك  بلا قصد واعتمده غير واحد (تحفة المحتاج مع حاشية الشرواني: 1/272)

26) കാലങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ടവരുടെ മേല്‍ ഇപ്പോള്‍ നിസ്കരിക്കാമോ?
ഉ: ഒരു വ്യക്തി മരിക്കുന്ന സമയത്ത് അവനുമേല്‍ നിസ്കരിക്കാന്‍ അര്‍ഹനായവനില്‍ നിന്ന് മാത്രമേ നിസ്കാരം ശരിയാവുകയുള്ളൂ..
( وتصح ) الصلاة ( بعده ) أي الدفن للاتباع ...... ( والأصح تخصيص الصحة بمن كان من أهل ) أداء ( فرضها وقت الموت ) بأن يكون حينئذ مكلفا مسلما طاهرا لأنه يؤدي فرضا خوطب به بخلاف من طرأ تكليفه بعد الموت ولوبعد الغسل (تحفة المحتاج :3/151)

27) മയ്യിത്ത് നിസ്കാരത്തില്‍ മസ്ബൂഖായവന്‍ എന്ത് ചെയ്യണം?
ഉ: ഇമാം രണ്ടാം തക്ബീര്‍ കെട്ടും മുമ്പ് ഫാതിഹ പൂര്‍ത്തിയാക്കാന്‍ സമയം ലഭിക്കാത്തവന്‍ ഫാതിഹ പൂര്‍ത്തിയാക്കാതെ ത്തന്നെ രണ്ടാം തക്ബീര്‍ കെട്ടുകയാണ് വേണ്ടത്,അവന്റെ ഫാതിഹ ഇമാം ചുമക്കും.
രണ്ടാം തക്ബീറിനു ശേഷം തുടരുന്നവന്‍ അവന്റെ തര്‍തീബനുസരിച്ച് നീങ്ങണം അതായത് ഇമാമുമായിമൂന്നാം തക്ബീറില്‍ തുടര്‍ന്ന വ്യക്തി ഇമാം ദുആ ചെയ്യുകയാണെങ്കിലും,ഫാതിഹ ഓതണം.ഇമാം സലാം വീട്ടിയ ശേഷം നഷ്ടപ്പെട്ടത് വീണ്ടെടുക്കേണ്ടതാണ്.
( ويكبر المسبوق ويقرأ الفاتحة وإن كان الإمام في ) تكبيرة ( غيرها ) أي الأولى لأن ما أدركه أول صلاته فيراعي ترتيب نفسه ( ولو كبر الإمام أخرى قبل شروعه في الفاتحة كبر معه وسقطت القراءة ) نظير ما مر في المسبوق في بقية الصلوات ( وإن كبرها وهو في الفاتحة تركها وتابعه في الأصح ) إن لم يكن اشتغل بتعوذ وإلا قرأ بقدره نظير ما مر ( وإذا سلم الإمام تدارك المسبوق باقي التكبيرات بأركانها ) (تحفة المحتاج: 3/144)

28) ഖബറിനു മുകളില്‍ ചവിട്ടാമോ?
ഉ: അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ ഖബ്റിന്‍ മേല്‍ ചവിട്ടല്‍ കറാഹത്താണ്.
( ولا يوطأ ) احتراما له إلا الضرورة كأن لم يصل لقبر ميته ..... والنهي في هذه كلها للكراهة (تحفة المحتاج: 3/175)



29) ഖബറിനു മുകളില്‍ പേരെഴുതുന്നതിന്റെ വിധി?
ഉ: സുന്നത്താണ്.
بحث الأذرعي حرمة كتابة القرآن لتعريضه للامتهان بالدوس والتنجيس بصديد الموتى عند تكرار الدفن ووقوع المطر وندب كتابة اسمه}واعتمده النهاية بلا عزو إلى الأذرعي لمجرد التعريف به على طول السنين لا سيما لقبور الأنبياء والصالحين لأنه طريق للإعلام المستحب (تحفة المحتاج مع حاشية الشرواني: 3/197)

30) ഹാജിമാര്‍ അറഫയില്‍ നില്‍ക്കുന്ന ദിനത്തിലല്ലേ നാം നോമ്പനുഷ്ടിക്കേണ്ടത്?
ഉ: അല്ല, നമ്മുടെ നാട്ടില്‍ എന്നാണോ ദുല്‍ഹിജ്ജ ഒമ്പത് അന്നാണ് അറഫാ നോമ്പ് അനുഷ്ടിക്കേണ്ടത്. എന്നാല്‍ എട്ടിന് കൂടി നോമ്പനുഷ്ടിക്കല്‍ സുന്നത്താണ്.
ويسن متأكدا صوم يوم عرفة لغير حاج لأنه يكفر السنة التي هو فيها والتي بعدها كما في خير مسلم وهو تاسع ذي الحجة والأحوط صوم الثامن مع عرفة (فتح المعين)

31) ചെറുവിരലല്ലാത്തതില്‍ മോതിരം ധരിക്കുന്നതിന്റെ വിധിയെന്ത്?
ഉ: വലതു കൈയിന്റേയോ ഇടതു കൈയിന്റേയോ ചെറുവിരലില്‍ മോതിരമണിയലാണു സുന്നത്ത്. മറ്റു വിരലുകളില്‍ അണിയല്‍ കറാഹത്താണ്.
يجوز للرجل تختم بخاتم فضة، بل يسن في خنصر يمينه أو يساره، للاتباع، ولبسه في اليمين   أفضل (فتح المعين)
 (في خنصر يمينه) وخرج بالخنصر غيره، فيكره وضع الخاتم فيه.وقيل يحرم (إعانة الطالبين)

32) സലാമുമായി അയക്കപ്പെടുന്ന ദൂതന്‍ മുര്‍സല്‍ ഇലൈഹിയോട് സലാമിന്റെ സ്വീഗ പറയേണ്ടതുണ്ടോ?
ഉ: മുര്‍സില്‍ സലാമിന്റെ സ്വീഗ പറഞ്ഞാല്‍, റസൂല്‍ മുര്‍സല്‍ ഇലൈഹിയോട് സ്വീഗ പറയേണ്ടതില്ല. എന്നാല്‍ അവന്‍ സ്വീഗ പറഞ്ഞില്ലെങ്കില്‍ റസൂല്‍ സ്വീഗ പറയല്‍ നിര്‍ബന്ധമാണ്.
فإن قال له : سلم لي على فلان أو حملتك السلام على فلان وجب على الرسول أن يقول السلام عليك من فلان , ولا يكفي فلان يسلم عليك (قليوبي: 4/215)  
والحاصل، لا بد في وجوب الرد، من صيغة شرعية من المرسل أو الرسول، بخلاف ما إذا لم توجد من واحد منهما، كأن قال المرسل سلم لي على فلان، فقال الرسول لفلان زيد يسلم عليك، فلا يجب الرد (إعانة الطالبين: 4/289)
33) ഇമാമിന്റെ ഫാതിഹക്കു ശേഷം മഅ്മൂമിന്  رب اغفرليഎന്ന് പറയല്‍ സുന്നത്തുണ്ടോ?
ഉ: ഇല്ല. ഫാതിഹ ഓതുന്ന വ്യക്തിക്ക് മാത്രമേ ഫാതിഹക്കു ശേഷം ആമീനു മുമ്പായി رب اغفرلي സുന്നത്തുള്ളൂ.
وانظر هل الذي يقول ما ذكر القارئ فقط ؟ أو كل من القارئ والسامع ؟ والذي يظهر لي الاول، بدليل قوله في الحديث المار قال عقب: (ولا الضالين) أي قال عقب قراءته (ولا الضالين)، فليراجع (إعانة الطالبين)

34) ബീഡി, വെറ്റില, പാന്‍മസാലകള്‍ എന്നിവ ഉപയോഗിക്കുന്നതിന്റെ വിധിയെന്ത്?
ഉ: ഇത്തരം വസ്തുക്കള്‍ തന്റെ ശരീരത്തിനു ഹാനികരമാണെന്ന് സ്വന്തമായോ വൈദ്യന്‍ മുഖേനയോ ബോധ്യമായാല്‍ ഉപയോഗിക്കല്‍ ഹറാമാണ്.
ويحرم كل جماد مضر لبدن أو عقل  كحجر، وتراب، وسم  وإن قل، إلا لمن لا يضره (فتح المعين)
لم يرد في التنباك حديث عنه ولا أثر عن أحد من السلف.......واللذي يظهر أنه إن عرض له مايحرمه بالنسبة لمن يضره في عقله أو بدنه فحرام (الشرواني :4/237)
فهم متفقون على أنه إن تحقق فيه ضرر حرم وإلا لم يحرم (الفتاوى الكبرى :4/225)

35) മൂത്രത്തിന് ട്യൂബിട്ടയാളുടെ നിസ്കാരം?
ഉ: മൂത്രട്യൂബ് ഇട്ട ആള്‍ നിത്യ അശുദ്ധിക്കാരനെപ്പോലെ സമയമായ ശേഷം കഴിവിന്റെ പരമാവധി ശുദ്ധി വരുത്തി നിസ്കരിക്കലും ശേഷം മടക്കി നിസ്കരിക്കലും നിര്‍ബന്ധമാണ്.
 مسألة:إنسان به مرض وصف له من يجوز إعتماده من الأطباء المسلمين أن يتضمد بالترياق ويبقي عليه اياما وقال لا تحصل المداواة إلا بذالك وهذا الترياق يعمل فيه خمر ولحم الحيات هل يجوز له ذالك ويصلي على حسب حاله (الجواب) يجوز وتلزمه إعادة الصلاة (فتاوى النووي: 28)

36) കാഫിറിന്റെ മുതല്‍ മോഷ്ടിക്കാമോ?
ഉ:മുസ്ലിംകള്‍ സുരക്ഷിതരായിക്കഴിയുന്ന സ്ഥലങ്ങളില്‍ ഹര്‍ബിയ്യായ കാഫിറിന്റെ മുതല്‍ പോലും സ്വഹീഹായ ഇടപാടുകളിലൂടെയല്ലാതെ കൈവശപ്പെടുത്തല്‍ അനുവദനീയമല്ല.
(واما) قولهم ان اموال الحربي مباحة بلا عقد فلا نسلم هذه الدعوى ان دخلها المسلم بأمان (المجموع: 9/392)

37) ഇബ്റാഹീമീ സ്വലാത്തിലെ സയ്യിദിനാ?
ഉ: ഇബ്റാഹീമീ സ്വലാത്തിലെ മുഹമ്മദ് എന്നതിന് മുമ്പ് സയ്യിദിനാ ചൊല്ലല്‍ സുന്നത്താണ്.
نعم لا يضر زيادة ميم في عليك , ولا ياء نداء قبل أيها , ولا وحده لا شريك له بعد أشهد أن لا إله إلا الله لورودها في رواية كما قاله شيخنا , ولا زيادة عبده مع رسوله , ولا زيادة سيدنا قبل محمد هنا وفي الصلاة عليه الآتية , بل هو أفضل لأن فيه مع سلوك الأدب امتثال الأمر , وأما حديث :  لا تسيدوني في الصلاة } فباطل باتفاق الحفاظر (القليوبي: 1/128)

38) പള്ളിയില്‍ വെച്ച് പാട്ട് പാടാമോ?
ഉ: നല്ല പാട്ടുകള്‍ പാടാം. മോശമായ പാട്ടുകള്‍ പാടുന്നതാണ് പുണ്യറസൂല്‍ നിരോധിച്ചത്.
ولا بأس بإنشاد الشعر فيه إذا كان مدحا للنبوة أو للإسلام أو كان حكمة أو في مكارم الأخلاق أو الزهد ونحو ذلك (مغني المحتاج: 1/282)

39) മയ്യിത്തിന്റെ താടിയും മീശയും വെട്ടി ശരിയാക്കുന്നതിന്റെ വിധിയെന്ത്?
ഉ: കറാഹത്ത്
  (والجديد أنه لا يكره في غير المحرم أخذ ظفره وشعر إبطه وعانته وشاربه) قال الرافعي كالروياني: ولا يستحب، وقال في الروضة عن الأكثرين أو الكثيرين الجديد أنه يستحب كالحي، والقديم أنه يكره لأن مصيره إلى البلى. (قلت: الأظهر كراهته، والله أعلم) لما قاله في الروضة من أن أجزاء الميت محترمة فلا تنتهك، بهذا (المحلي: 1/326)

40) കണ്ടുമുട്ടിയപ്പോള്‍ രണ്ടുപേരും  السلام عليكمഎന്ന് പറഞ്ഞാല്‍?
രണ്ടുപേരും ഒരേ സമയത്താണ് സലാം പറഞ്ഞെതെങ്കില്‍ രണ്ടുപേരും സലാം മടക്കല്‍ നിര്‍ബന്ധമാണ് എന്നാല്‍ ഒരാള്‍ പറഞ്ഞ ശേഷമാണ് രണ്ടാമത്തെയാള്‍ പറഞ്ഞതെങ്കില്‍ രണ്ടാമത് പറഞ്ഞ സലാം മറുപടിയായി പരിഗണിക്കപ്പെടും.
ولو سلم كل على الأخر فإن ترتبا} أي السلامان بأن تقدم أحدهما على الآخركان الثاني جوابا} أي إن قصد به الرد أو أطلق أو شرك أخذا مما بعدهما لم يقصد} أي ما لم يقصد به الابتداء وحده كما بحثه بعضهم أي المسلم الثاني به: أي بسلامه الابتداء وحده، فإن قصده وحده لم يكف عن الجواب، فيجب عليه رد السلام على من سلم عليه أولا وإلا لزم كلا الرد} أي وإن لم يترتبا، بأن وقع سلامهما دفعة واحدة، لزم كلا منهما أن يرد سلام الآخر  (إعانة الطالبين: 4/288)
41) ഗര്‍ഭപാത്രം ഇല്ലാത്തവളുടെ ഇദ്ദ?
ഉ: അവള്‍ തീരെ ഹൈള് ഉണ്ടാകാത്തവളാണെങ്കില്‍ മൂന്ന് മാസം ഇദ്ദയിരിക്കണം.ഹൈള് ഉള്ളവളായിരുന്നെങ്കിലും ശേഷം ഗര്‍ഭപാത്രം നീക്കപ്പെട്ടതാണെങ്കില്‍ സിന്നുല്‍ യഅ്സ്് അഥവാ അറുപത്തിരണ്ട് വയസ്സ് വരെ കാത്തിരുന്നതിന് ശേഷം മൂന്ന് മാസം ഇദ്ദയിരിക്കണം.
 (وعدة حرة لم تحض أو يئست بثلاثة أشهر ومن إنقطع دمها لعلة) تعرف (كرضاع ومرض تصبر حتى تحيض أو تيأس فتعتد بالأشهر أو لا لعلة فكذا)أي تصبر لسن اليأس إن لم تحض في الجديد (تحفة: 8/236)  
وحددوه بإعتبار ما بلغهم باثنين وستين سنة (تحفة: 8/238)

42) സിനിമയുടെ ഇസ്ലാമിക മാനം? കണ്ണാടിയിലൂടെ സ്ത്രീയെ കാണുന്നതിന്ന് വിരോധമില്ലല്ലോ?
ഉ: സമൂഹത്തെ നാശത്തിലേക്ക് നയിക്കുകയും അവരുടെ സംസ്കാരം മോശമാക്കുകയും ചെയ്യുക, ഔറത്ത് പ്രദര്‍ശനം, അനാവശ്യ പണ-സമയ നശീകരണം, പരുധിവിട്ട സംഗീതവും ഗാനങ്ങളും, ആണ്‍ പെണ്‍ വേഷംകെട്ടല്‍, അമുസ്ലിംകളുടെയും തെമ്മാടികളുടെയും വേഷം കെട്ടല്‍ തുടങ്ങി നിഷിദ്ധമായ നിരവധികാര്യങ്ങള്‍  അടങ്ങിയതിനാല്‍ സിനിമ ഹറാമിന്റെ പട്ടികയില്‍ പെടുന്നു.   ചരിത്ര സിനിമകള്‍, ഉപകാരപ്രദവും പഠനാര്‍ഹവുമായ സിനിമകള്‍, ഡോക്യുമെന്റെറികള്‍ തുടങ്ങിയവ അനുവദനീയമെന്ന് വിധിയെഴുതണമെങ്കില്‍ മേല്‍പറഞ്ഞ നിഷിദ്ധ കാര്യങ്ങളില്‍നിന്നും പൂര്‍ണ്ണമായി മുക്തമാകേണ്ടതാണ്. നാശഭയമോ, വികാരാവേശമോ ഇല്ലാതാകുമ്പോള്‍ മാത്രമാണ് കണ്ണാടിയിലൂടെ സ്ത്രീയെ ദര്‍ശിക്കല്‍ ഹറാമല്ലാതെ വരുന്നത്.
(ويحرم نظر فحل بالغ إلى عورة حرة كبيرة) .........فلا يحرم نظره في نحو مرآة كما أفتى به غير واحد .... ومحل ذلك كما هو ظاهر حيث لم يخش فتنة ولا شهوة (تحفة: 8/ 238)
حدثنا علي بن عبد العزيز ثنا أبو غسان ثنا إسرائيل عن ثوير بن أبي فاختة عن مجاهد عن ابن عمر : قال : لعن رسول الله صلى الله عليه و سلم المخنثين من الرجال و المترجلات من النساء (المعجم الكبير)
حدثنا عثمان بن أبي شيبة ثنا أبو النضر ثنا عبد الرحمن بن ثابت ثنا حسان بن عطية عن أبي منيب الجرشي عن ابن عمر قال   قال رسول الله صلى الله عليه و سلم ' من تشبه بقوم فهو منهم ' . قال الشيخ الألباني : حسن صحيح (أبو داؤد)

43) ഇന്ത്യ ദാറുല്‍ ഇസ്ലാമോ, ദാറുല്‍ ഹര്‍ബോ?
ഉ: ഇന്ത്യ ദാറുല്‍ ഇസ്ലാമാണ്.
( إذا وجد لقيط بدار الإسلام ) ومنها ما علم أنه مسكن المسلمين ولو في زمن قديم فغلب عليه الكفار كقرطبة نظرا لاستيلائنا القديم ..... الزركشي المراد بها ما استولى الكفار عليها من غير صلح ولا جزية ولم تكن للمسلمين قبل ذلك (جمل: 3/ 616)

44) ജുമുഅയിലെ മസ്ബൂഖ് എന്ത് ചെയ്യണം?
ഉ: ജൂമുഅയിലെ രണ്ടാം റക്അതിലെ റുകൂഇന് മുമ്പായി ഇമാമുമായി തുടര്‍ന്നാലേ ജുമുഅ ലഭിക്കൂ. അതിനുശേഷം തുടര്‍ന്നവന്‍ ജുമുഅയുടെ നിയ്യത്ത് വെച്ച് ളുഹ്റ് നിസ്ക്കരിക്കണം.
فصل من أدرك ركوع الثانية أدرك الجمعة فيصلي بعد سلام الإمام ركعة.وإن أدركه بعده فاتته فيتم بعد سلامه ظهرا أربعا، والأصح أنه ينوي في اقتدائه الجمعة (تحفة: 2/ 48)

45) ഖബറിനുമുകളിലുള്ള ചെടി പറിക്കുന്നതിന്റെ വിധിയെന്ത്?
ഉ: ഉടമയല്ലാത്തവര്‍ അതെടുക്കല്‍ ഹറാമാണ്. പൊതുസ്മശാനങ്ങളില്‍ നടത്തിപ്പുകാര്‍ക്ക് സന്ദര്‍ശന സൌകര്യാര്‍ത്ഥം ചെടികള്‍ വെട്ടിശരിപ്പെടുത്താവുന്നതാണ്.
ويحرم أخذ ذلك كما بحث لما فيه من تفويت حق الميت (شرواني: 3/197)

46) സി.ഡി, കാസറ്റ് തുടങ്ങിയവയിലൂടെ നബി(സ)യുടെ നാമം കേള്‍ക്കുമ്പോള്‍ സ്വലാത്ത് ചൊല്ലുകയോ, ദുആക്ക് ആമീന്‍ പറയുകയോ ചെയ്യേണ്ടതുണ്ടോ?
ഉ: ഉറങ്ങുന്നവന്‍, ഭ്രാന്തന്‍, അശ്രദ്ധന്‍, ഓത്ത് പഠിപ്പിക്കപ്പെട്ട പക്ഷി തുടങ്ങി പ്രത്യേകം ഉദ്ദേശ്യം വെക്കാതെ ഉള്ളവര്‍ ആയത്തുസ്സജദ ഓതിയാല്‍ സുജൂദ് സുന്നത്തില്ലാത്തതുപോലെ സി.ഡി, കാസറ്റ് തുടങ്ങിയ ആധുനിക ഉപകരണങ്ങള്‍ തിരുനബി(സ)യുടെ നാമം കേള്‍പ്പിക്കുമ്പോള്‍ സ്വലാത്ത് ചൊല്ലലോ, ദുആക്ക് ആമീന്‍ പറയലോ പ്രത്യേകം സുന്നത്തില്ല.
( سئل ) هل يشرع سجود التلاوة لقراءة المرأة والساهي والمجنون والكافر والطير والجنب والسكران والمعتوه ولقراءة آية السجدة في الصلاة في غير محل القراءة وفي صلاة الجنازة ، ولو قرأها الخطيب على المنبر فهل يستحب له تركها أم ينزل ويسجد فإن خشي طول الفصل سجد مكانه فإن لم يمكنه تركه أو لا ؟ ( فأجاب ) بأنه يشرع السجود لقراءة المذكورين لا لقراءة الساهي والنائم والمجنون والمعتوه والطير لعدم القصد ولا لقراءة الجنب والسكران ؛ لأنها غير مشروعة لهما (فتاوى الرملى: 1/ 205)

47) ഡി.എന്‍.എ ടെസ്റ്റ് വഴി നസബ സ്ഥിരപ്പെടുമോ?
ഉ: കുട്ടി തന്റേതെന്ന് സ്ഥിരപ്പെടുത്തുന്നിടത്ത് ഡി.എന്‍.എ ടെസ്റ് പരിഗണിക്കപ്പെടും; തന്റേതല്ലെന്നു സ്ഥിരപ്പെടുത്തുന്നിടത്ത് (നഫ്യ്) പരിഗണിക്കപ്പെടുന്നതല്ല. കാരണം, ഖിയാഫത് കൊണ്ട് (ലക്ഷണം നോക്കിപ്പറയല്‍) ഇസ്ബാതിനേ പറ്റൂ, നഫ്യിന് പറ്റില്ല. നഫ്യിന് ലിആന്‍ എന്ന മാര്‍ഗ്ഗമേയുള്ളൂ.
و القائف لغة متتبع الآثار والجمع قافة كبائع وباعة وشرعا من يلحق النسب بغيره عند الاشتباه بما خصه الله تعالى به من علم ذلك (مغني: 4/ 489)
ولو ألحقه قائف بالأشباه الظاهرة وآخر بالأشباه الخفية كالخلق وتشاكل الأعضاء فالثاني أولى من الأول لأن فيها زيادة حذق وبصيرة (مغني)

48) സകാത്തിന്റെ അവകാശികളായ ഇബ്നുസ്സബീലില്‍ ഏതു യാത്രക്കാരും ഉള്‍പ്പെടുമോ?
ഉ: മഅ്സിയത്തിന്റെ യാത്രക്കാരല്ലാത്ത എല്ലാ യാത്രക്കാര്‍ക്കും യാത്രാചെലവ് ആവശ്യമെങ്കില്‍, സകാത്ത് നല്‍കാവുന്നതാണ്.
(ابن السبيل منشئ سفر) من بلد الزكاة وان لم تكن وطنه (او مجتاز وشرطه الحاجة ) بان لم يجد ما يقوم بحوائج سفره وان كان له مال بغيره ولو دون مسافة القصر وان وجد من يقرضه (وعدم المعصية )الشامل لسفر الطاعة والمكروه والمباح ولو سفر نزهة على المعتمد بخلاف سفر المعصية (روضة :2/ 285)

49) ആഭരണങ്ങളിലെ സകാത്ത്?
ഉ: സാധാരണയില്‍ കവിഞ്ഞ ആഭരണങ്ങള്‍ക്കേ സകാത് നല്‍കേണ്ടതുള്ളൂ. സാധാരണയില്‍ കവിഞ്ഞ ആഭരണത്തിന് ഉദാഹരണമായി ഫത്ഹുല്‍ മുഈന്‍ വിവരിക്കുന്നത്, 850 ഗ്രാം (106.2 പവന്‍) തൂക്കമുള്ള പാദസരത്തെയാണ്. ആഭരണങ്ങള്‍ ഉപയോഗിക്കാനല്ലാതെ, ഒരു സൂക്ഷിപ്പുസ്വത്തായി വെക്കുകയാണെങ്കില്‍ സകാത് നിര്‍ബന്ധമാണ്.
ولازكاة في حلي مباح، ولو) اتخذه الرجل بلا قصد لبس أو غيره، أو اتخذه (لاجارة)، أو إعارة لامرأة، (إلا) إذا اتخذه (بنية كنز) فتجب الزكاة فيه (فتح المعين)
(قوله: إلا إذا اتخذه بنية كنز) أي بأن اتخذه ليدخره ولا يستعمله، لا في محرم ولا غيره، كما لو دخره ليبيعه عند الاحتياج إلى ثمنه (اعانة)
أما مع السرف فلا يحل شئ من ذلك، كخلخال وزن مجموع فردتيه مائتا مثقال، فتجب الزكاة فيه (فتح المعين)

50) എല്ലാ സമയങ്ങളിലും തലപ്പാവ് ധരിക്കല്‍ സുന്നത്തുണ്ടോ
ഉ: ഉറക്ക് പോലുള്ള അവസരങ്ങളില്‍ ഒഴികെ തലപ്പാവ് ധരിക്കല്‍ സുന്നത്താണ്. നബി(സ്വ) തൊപ്പി മാത്രം ധരിച്ചതായും തലപ്പാവ് മാത്രം ധരിച്ചതായും തൊപ്പിക്കു മുകളില്‍ തലപ്പാവ് ധരിച്ചതായുമൊക്കെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, തൊപ്പിക്കു മുകളില്‍ തലപ്പാവ് ധരിക്കലാണ് ഉത്തമം. അറ്റം തൂക്കിയിട്ടും അല്ലാതെയും ധരിക്കാമെങ്കിലും രണ്ട് ചുമലുകള്‍ക്കിടയില്‍ അറ്റം തൂക്കിയിടലാണ് ഉത്തമം. يدير العمامة എന്നതില്‍ നിന്ന് നബി(സ്വ) തലപ്പാവ് തലയിലിടുകയല്ല കെട്ടുകയായിരുന്നു എന്ന് മനസ്സിലാക്കാം. തൂക്കിയിടുന്ന അറ്റം ആവശ്യത്തിനപ്പുറമാവരുത്. ഏറ്റവും കുറഞ്ഞത് നാലു വിരലുകളുടെ ഖദ്റും കൂടിയത് ഒരു മുഴവും മധ്യനില ഒരു ചാണുമാണ്. നബി(സ്വ) വിഭിന്ന നിറത്തിലുള്ള തലപ്പാവുകള്‍ ധരിച്ചതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും വെള്ള ധരിക്കലാണ് ഉത്തമം.
يسن لبس القميص والإزار والعمامة والطيلسان في الصلاة وغيرها إلا في حال النوم ونحوه (بغية: 86)                                          
ويجوز لبس العمامة بإرسال طرفها وبدونه ولاكراهة في واحد منهما ولكن الافضل إرخاؤه (شرواني: 3/36)
ثم إرسالها بين الكتفين أفضل منه على الأيمن ؛ لأن حديث الأول أصح (تحفة: 3/36)
وينبغي ضبط طولها وعرضها بما يليق بلابسها عادة في زمانه ومكانه، فإن زاد فيها على ذلك كره (تحفة: 3/36)                               
والأفضل كونها بيضاء وبعذبة ، وأقلها أربعة أصابع وأكثرها ذراع وأوسطها شبر (بغية: 86)
قال ركانة : وسمعت النبي صلى الله عليه وسلم ، يقول : فرق ما بيننا وبين المشركين العمائم على القلانس  (الآداب للبيهقي)
عن ابن عمر أنه كان النبي (ص) يعتم ويدير العمامة على رأسه ويغرزها من ورائه ويرسل لها ذؤابة بين كتفيه (شرواني: 3/34)