ഫത് വ എന്നാൽ മതവിധി എന്നാണു അർത്ഥം. വിധി പറയാനും ഫത് വ നൽകാനും മദ്ഹബിൽ ബലപ്പെട്ട അഭ്പ്രായം സ്വീകരിക്കണമെന്ന് നിയമമുണ്ട്. ശാഫിഈ മദ്ഹബിൽ ഇമാം നവവി(റ) ഇമാം റാഫിഈ(റ) യും യോജിച്ചു പറഞ്ഞതാണ് പ്രബലം. ഇവർ രണ്ടു പേരും അഭിപ്രായവ്യത്യാസം വന്ന വിഷയത്തിൽ ഇമാം നവവി(റ)യുടെ അഭിപ്രായത്തിനും നവവി(റ) ഒന്നും പറഞ്ഞില്ലെങ്കിൽ ഇമാം റാഫിഈ(റ)യുടെ അഭിപ്രായത്തിനും അവർ രണ്ടു പേരും ഒന്നും പറഞ്ഞില്ലെങ്കിൽ കർമശാസ്ത്ര പണ്ഡിതന്മാരിൽ കൂടുതൽ പേർ പറഞ്ഞതിനും പിന്നെ അവരില കൂടുതൽ അറിവും സൂക്ഷ്മതയുമുള്ളവർ പറഞ്ഞതിനുമാണ് പ്രബലത. (ഈആനത്ത് : 1/18,19)
മതപരമായ ഏതെങ്കിലും നിയമം അറിയുന്നതിന് ഫത് വ കൊടുക്കാൻ അർഹനെന്നു അറിയപ്പെട്ട നീതിമാനായ പണ്ടിതനോട് ഫത് വ ചോദിക്കൽ നിർബന്ധമാണ്. (ഫത്ഉൽ മുഈൻ: 568)