നബിദിന ആഘോഷം കാലങ്ങളില്‍
നബിദിനത്തിന്ന്‍ മഹത്വം നല്‍കുക എന്നത് നബി(സ)യുടെ കാലം മുതല്‍ ഹിജ്റ
മുന്നൂറ് നൂററാണ്ട് വരെ നടന്നു വന്നതാണെന്ന്‍ നടേപറഞ്ഞത്തില്‍ നിന്ന്‍ നാം
മനസ്സിലാക്കിയല്ലോ ഇന്ന്‍ കാണുന്ന രൂപത്തില്‍ വിപുലവും ആഘോഷകരുമായ
രൂപത്തിലേക്ക് മാറിയത് മുളഫഫര്‍ രാജാവിന്‍റെ കാലത്താണെന്ന് പണ്ഡിതന്മാര്‍
രേഖപ്പെടുത്തുന്നു ബഹു ഇമാം സുര്ഖാനി(റ)പറയുന്നു
قال الزقاني أول من احدث فعل ذلك يعني علي هذا الوجه الخاص الموجود اليوم الملك المظفر ابوسعيد صاحب اربل
ഇന്ന്‍ കാണുന്ന രീതിയില്‍ നബിദിന പരിപാടി വിപുലീകരിക്കപ്പെട്ടത് ഇര്ബല്‍ ചക്രവര്‍ത്തിയായ മുളഫ്ഫര്‍ രാജാവായിരുന്നു
قال ابن كثير في تاريخه -يعني ملك المظفر-كان يعمل المولد الشريف في ربيع
الاول ويحتفل فيه احتفالا هائلا وكان شهما شجاعا بطلا عاقلا علما عادلا
محمود السيرة والسريرة وطالت مدته في الملك الي ان مات وقد أثني عليه
العلماء الاعلام (جواهر البحار للنبهاني 3/1059)
...
ഹാഫില്‍ ഇബ്ന്‍ കസീര്‍ (റ) മുളഫ്ഫര്‍ രാജാവിന്‍റെ ചരിത്രം പറയുന്നത്
അദ്ദേഹം അബീഉല്‍അവ്വയില്‍ വലിയ സമ്മേളനം നടത്തി മൌലിദ് കഴിക്കുന്ന
ആളായിരുന്നു മാത്രമല്ല അദ്ദേഹം ധീരനും ,പണ്ഡിതനും,ബുദ്ധിമാനും നീതിമാനും
അധര്‍മത്തിന്നെതിരെ പോരാടുന്ന ആളും ജീവിത ,നടപടി ക്രമങ്ങള്‍
പ്രശംസിക്കപെട്ട ആളും ആരാലും അംഗീരിക്കപെട്ട ആളും അതുകാരണം മരണം വരെ
അധികാരത്തില്‍ തുടര്‍ന്ന ആളുമാണ് .
قال سبط بن الجوزي في مرآة الزمان
حكي لي بعض من حضر سماط المظفر في بعض المولد انه عد فيه خمسة ألاف رأس غنم
شواء وعشرة ألاف دجاجة ومأئة فرس ومأئة الف زبدية وثلاثين الف صحن حلوي
وكان يحضر عنده في المولد اعيان العلماء والصوفيةفيخلع عليهم ويطلق لهم
البخور (جواهر البحار 3/1122)
ബഹു ഇബ്ന്‍ അല്‍ ജൌസി അവിടത്തെ
"മിര്‍ആത്ത്സ്സമാന്‍ "എന്ന കിത്താബില്‍ മുളഫ്ഫര്‍ രാജാവിന്‍റെ മൌലിദ്
സദസ്സില്‍ പങ്കെടുത്ത ആളെ ഉദ്ധരിച്ച് കൊണ്ട് പറയുന്നു അവിടെ
(ഭക്ഷണത്തിന്നായി )അയ്യായിരം ആട് ,പതിനായിരം കോഴി,നൂര്‍ കുതിര ഒരു ലക്ഷം
നെയ് പാത്രം മുപ്പതിനായിരം മധുര പലഹാര പാത്രം എന്നിവ കണ്ടാതായി
രേഖപ്പെടുത്തുന്നു അതോടു കൂടി ആ സദസ്സില്‍ പണ്ഡിതരും സുഫികളും മറ്റ്
മഹാന്മാരും പങ്കെടുത്തിരുന്നു
നബിദിനചിന്തകള്‍ ഹബീബായനബി(സ)യെ
പ്രശംസിക്കലും സ്മരിക്കലും സുന്നത്താണ് ധാരാളം തെളിവുകള്‍ ഖുര്‍ആനിലും
ഹദീസിലും സലഫുകളായ മുന്‍കാമികളിലും കാണാം നബി(സ)തന്നെ സ്വന്തം
സ്മരിക്കുകയും പ്രശംസിക്കുകയും മററ് അമ്പിയാക്കളെസ്മരിക്കുകയും
പ്രശംസിക്കുകയും ചെയ്തതായി കാണാം അല്ലാഹു പറയുന്നു
ياايها النبي اناأرسلناك شاهدا ومبشرا ونذيرا وداعيا الي الله باذنه وسراجا منيرا
ഓ ..നബിയേ ...തങ്ങളെ സാക്ഷിയായും സന്തോഷവാഹകനായും മുന്നറിയിപ്പുകാരനായും അല്ലാഹുവിലേക്ക്ക്ഷനിക്കുന്നവനാ
യും പ്രകാശിക്കുന്ന വിളക്കായുമാണ് അങ്ങയയെ നാം അയച്ചത്
لقد من الله علي المؤمنين اذبعث فيهم رسولا من أنفسهم يتلواعليهم آياته ويزكيهم ويعلمهم الكتاب
...
അല്ലാഹു പറയുന്നു മുഅ്മീനുകള്‍ക്ക് അവരില്‍ നിന്ന്‍ തന്നെ ഒരു പ്രവാചകനെ
അവരിലേക്ക് അയച്ച്ച്ചുകൊണ്ട് അനുഗ്രഹം ചെയ്തിരിക്കുന്നു ആ പ്രവാചകന്‍
അല്ലാഹുവിന്‍റെ ആയത്തുകള്‍ അവര്‍ക്ക് ഓതി കൊടുക്കും അവരെ സംസ്കരിക്കും
അല്ലാഹുവിന്‍റെ ഗ്രന്ഥം അവര്‍ക്ക് പഠിപ്പിച്ചു കൊടുക്കും
وما أرسلناك الا رحمة للعالمين
അല്ലാഹു പറയുന്നു ഓ ..നബിയേ ലോകര്‍ക്ക് അനുഗ്രഹമായിട്ടാല്ലാതെ അങ്ങയെ നാം നിയോഗിച്ചിട്ടില്ല
وانك لعلي خلق عظيم
ഓ ..നബിയേ ..അങ്ങ് ഉന്നതമായ സ്വഭാവ ഗുണത്തിന്‍റെ മെലിലാണ്
ورفعنا لك ذكرك
ഓ നബിയേ ..തങ്ങളുടെ സ്മരണ നാം ഉയര്‍ത്തിയിരിക്കുന്നു (ഖുര്‍ആന്‍)
ഈ ആയത്തുകളില്‍ നിന്നെല്ലാം ഏത് മാര്ഗത്തിലൂടെ ആയാലും നബിയുടെ സ്മരണയും
പ്രശംസയും സ്വീകാര്യമായതും അല്ലാഹുവില്‍ നിന്ന്‍ കൂലി
പ്രതീക്ഷിക്കാവുന്നതുമാണ്
ഒരാളുടെ ജന്മദിനം അയാളുടെ അപദാനങ്ങള്‍ പറയാനും അദ്ദേഹം ചെയ്ത സേവനങ്ങള്‍
വര്ണ്ണിക്കാനും അദ്ദേഹത്തെ സ്മരിക്കാനുമാണ് ഉപയോഗിക്കുന്നത് അതിന്ന്‍
പ്രത്യാഗമായ തെളിവ് വേണമെന്നില്ല ദീനിന്‍റെ നാലാലൊരു നിയമത്തിന്ന്‍
എതിരാവാതിരുന്നാല്‍ മതി (ഖുര്‍ആന്‍,സുന്നത്ത്,ഇജ്മാഅ് ഖിയാസ്
ഈ സ്മരണ ലോകത്തൊക്കെ ഒരു നിലയിലല്ലെങ്കില്‍ മറ്റ് നിലയില്‍ നടന്ന്‍ കൊണ്ടിരിക്കുന്നു വെക്തികളുടെത് ,നേതാക്കളുടെത്,രാഷ്ട്രത്തിന്റ
െത്
സംഘടനയുടെത് ,കുട്ടികളുടെത് അങ്ങിനെ പലതും അത് ആണ്ടായിട്ടും
നുറ്റാണ്ടായിട്ടും ജന്മദിനമായിട്ടും ആചരിക്കുന്നു അതിന്ന്‍ ആരും തെളിവ്
ചോദിക്കാറില്ല തെളിവിന്‍റെ ആവശ്യവുമില്ലല്ലോ കാരണം നടേ പറഞ്ഞ വിഷയങ്ങളെ
സ്മരിക്കുക,ഓര്‍ക്കുക അതാണ്‍അത് കൊണ്ട് ലക്ഷ്യമാക്കുന്നത്
മുസ്ലിംകളെസംബദ്ധിച്ചിതത്തോളം ഇസ്ലാമിക വിരുദ്ധമാകാതിരുന്നാല്‍ മതി
ഈ സ്മരണ അല്ലാഹു തന്നെ ഖുര്‍ആനില്‍ ധാരാളം പറഞ്ഞത് കാണാന്‍ കഴിയും
... قال الله تعالي :واذكر عبدناايوب
ഓ സമൂഹമേ നിങ്ങള്‍ എന്‍റെ ദാസനായ അയ്യൂബ് നബിയെ സ്മരിക്കുക
قال الله تعالي :ووهبنا لداود سليمان نعم العبد انه أواب
ദാവൂദ് നബിക്ക് സുലൈമാന്‍ നബിയെ നാം നെല്കി അവര്‍ എത്ര അനുഗ്രഹീതരായ ദാസന്മാരാണ്
قال الله تعالي:واذكر عبدنا داود ذا الايد
വലിയ അനുഗ്രഹത്തിന്‍റെ ഉടമയായ നമ്മുടെ ദാസന്‍ ദാവൂദ് നബിയെ നിങ്ങള്‍ സ്മരിക്കുക
قال الله تعالي:واذكر اسماعيل واليسع وذا الكفل
ഇസ്മായില് നബിയേയും അല്‍ യസഅ് നബിയേയും ദുല്‍ കിഫ്‌ലി നബിയേയും നിങ്ങള്‍ സ്മരിക്കുക
ഈ ആയത്തുകളൊക്കെയും അറീക്കുന്നത് പുര്വ്വീകരായ അമ്പിയാക്കള്‍ ഔലിയാക്കള്‍
സ്വാലിഹീങ്ങള്‍ ഇവരുടെ എല്ലാം സ്മരണ നില നിര്‍ത്തണം എന്നാണ്‍
സ്വലാത്തും നബിദിനവും
قال الله تعالي:ان الله وملائكته يصلون علي النبي ياأيها الذين آمنوا صلوا عليه وسلموا تسليما
അല്ലാഹു പറയുന്നു തീര്ച്ച അല്ലാഹുവും അവന്‍റെ മലക്കുകളും നബി(സ)യുടെ മേല്‍
സ്വലാത്ത് ചെയ്യുന്നു,ചൊല്ലുന്നു ഓ ..സത്യവിശ്വാസികളെ നിങ്ങളും അവരുടെ
മേല്‍ സ്വലാത്തും സലാമും ചൊല്ലുക
സ്വലാത്ത് എന്നാല്‍ പ്രശംസിക്കുക,പ്രകീര്ത്തിക്കുക,
പുകഴ്ത്തുക,വാഴ്ത്തുക എന്നൊക്കെയാണര്ത്ഥപറഞ്ഞിട്ടുല്ലത്ത്
ഈ ആയത്തിന്‍റെ വിശദീകരണത്തില്‍ ഇമാം ഇബ്ന്‍ കസീര്‍ പറയുന്നത് കാണാം "ഇമാം
ബുഖാരി അവരുടെ ഉസ്താദായ അബുല്‍ ആലിയായെ തൊട്ട് ഉദ്ധരിക്കുന്നു قال ابو
العالية صلوة الله عليه ثنائه عند الملائكة وصلوة الملائكة الدعاء
...
അബുല്‍ ആലിയ്യ:പറഞ്ഞു അല്ലാഹു സ്വലാത്ത് ചെയ്യുക എന്നാല്‍ പ്രശംസിക്കുക
എന്നാണ് അപ്പോള്‍ ആകാശ ലോകത്ത് നബി(സ)യെ പ്രശംസിക്കല്‍ നടന്ന്‍
കൊണ്ടിരിക്കുകയാണ് അതില്‍ ഭുവാസികളും പങ്കുകാരാവാന്‍ വേണ്ടിയാണ് അല്ലാഹു
നമ്മോട് സ്വലാത്തും സലാമും ചൊല്ലാന്‍ കല്പിക്കുന്നത്
ഈ പ്രക്രിയയാണ്
നബിദിനത്തില്‍ നടന്ന്‍ കൊണ്ടിരിക്കുന്നത് കുട്ടികളുടെ കലാ പരിപാടിയിലും
ഘോഷയാത്രയിലും ഗാനങ്ങളിലും പ്രസംഗങ്ങളിലും മൌലിദുകളിലും അത് മഖൂസ് മൌലിദ്
ആവട്ടെ ആഷ്റഖ മൌലിദ് ആവട്ടെ സുബ്ഹാന മൌലിദ് ആവട്ടെ ഏത് മൌലിദ് ആണെങ്കിലും
അതിലെല്ലാം ഈ പ്രശംസയും പ്രകീര്ത്തനവുമാണ് നടക്കുന്നത്
സ്വലാത്തിന്‍റെ ഗുണങ്ങള്‍
ധാരാളം ഗുണങ്ങള്‍ സ്വലാത്ത് ചൊല്ലിയാല്‍ കിട്ടാനുണ്ട്
عن أبي بن كعب أنه قال: قلت: يا رسول الله إني أكثر الصلاة عليك فكم
أجعل لك من صلاتي؟ فقال: ما شئت. فقلت: الربع. قال: ما شئت فإن زدت فهو خير
لك. قلت: النصف. قال: ما شئت فإن زدت فهو خير لك. قلت: فالثلثين. قال: ما
شئت فإن زدت فهو خير لك. قلت: أجعل لك صلاتي كلها. قال: إذا تكفى همك ويغفر
لك ذنبك
ഖഅ്ബ്(റ)നബിയോട് ചോദിച്ചു യാ..റസൂലള്ളാഹ് അങ്ങയുടെ മേല്‍
ധാരാളം സ്വലാത്ത് ചൊല്ലാന്‍ ആഗ്രഹിക്കുന്നു എത്രയാണ് ഞാന്‍ ചൊല്ലേണ്ടത്
നബി(സ)പറഞ്ഞു നിന്‍റെ ഇഷ്ടം അപ്പോള്‍ ഞാന്‍ പറഞ്ഞു നാലിലോന്ന്‍
(ദിവസത്തിന്‍റെ)ആയാലോ?നബി(സ)പറഞ്ഞു
നിന്‍റെ ഇഷ്ടം കൂടുതല്‍ചൊല്ലിയാല്‍ നിനക്ക് നല്ലതാണ് അപ്പോള്‍ ഞാന്‍ പറഞ്ഞു
എന്നാല്‍ പകുതിയാകാം നബി(സ)പറഞ്ഞു നിന്‍റെ ഇഷ്ടം കൂടുതല്‍ ആക്കിയാല്‍
നിനക്ക് നല്ലതാണ് അപ്പോള്‍ ഞാന്‍ പറഞ്ഞു എന്നാല്‍ മൂന്നില്‍ രണ്ടാക്കാം
നബി(സ)പറഞ്ഞു നിന്‍റെ ഇഷ്ടം കൂടുതല്‍ ചൊല്ലിയാല്‍ നിനക്ക് നല്ലതാണ്
അപ്പോള്‍ ഞാന്‍ പറഞ്ഞു എന്നാല്‍ എല്ലാ സമയവും അങ്ങയ്ക്ക് വേണ്ടി സ്വലാത്ത്
ചൊല്ലാം അപ്പോള്‍ നബി(സ)പറഞ്ഞു എന്നാല്‍ നിന്‍റെ എല്ലാ വെഷമവും നീങ്ങും
നിന്‍റെ എല്ലാ ദോഷവും പൊറുക്കപ്പെടും.
സ്വലാത്തിന്‍റെ ഗുണം .സ്വലാത്ത്
ചൊല്ലുമ്പോള്‍ അല്ലാഹുവിന്‍റെയും മലക്കുകളുടെയും പ്രവര്‍ത്തനത്തില്‍ അവനും
ചേരുന്നു ,സ്വലാത്ത് ചോല്ലുന്നവന്ന്‍ അല്ലാഹുവിന്‍റെ സ്വലാത്ത് കിട്ടുന്നു
,ഒരു സ്വലാത്തിന്ന്‍ പത്ത് സവലാത്തിന്‍റെ കൂലി കിട്ടുന്നു ,അല്ലാഹുവിന്‍റെ
റസൂല്‍ അവന്‍റെ മേല്‍ സ്വലാത്ത് ചൊല്ലുന്നു ,അതൊട് കൂടി പത്ത് നന്മ
കിട്ടുന്നു ,പത്ത് ദോഷം പോരുക്കപ്പെടുന്നു ,പത്ത് സ്ഥാന കയററം കിട്ടുന്നു
,ഭൌതികവും അഭൌതികവുമായ കാര്യങ്ങള്‍ കരസ്തമാകാന്‍ സ്വലാത്ത് കാരണമാകുന്നു ,
സ്വലാത്തും ചില ഹദീസുകളും
قال النبي صلي الله عليه وسلم :من صلي علي في كتاب لم يزل الملائكة تستغفرون له مادام اسمي في ذلك الكتاب
നബി(സ)പറഞ്ഞു അവള്ളവനും വല്ല ഗ്രന്തത്ത്തിലും എന്‍റെ നാമം എഴുതിയാല്‍ ആ
എഴുത്ത് ആ നാമം അതില്‍ ഉള്ള കാലത്തോളം അല്ലാഹുവിന്‍റെ കലക്കുകള്‍ അവന്ന്‍
വേണ്ടി പൊറുക്കല് തേടും
قال النبي صلي الله عليه وسلم:من سره أن يلقي الله وهو عنه راض فليكثر من الصلوة علي
... നബി(സ)പറഞ്ഞു സംതൃപ്തിയോടെ അല്ലാഹുവിനെ കാണാന്‍ ആഗ്രഹിക്കുന്നു വെങ്കില്‍ എന്‍റെമേല് അവന്‍ സ്വലാത്ത് വര്‍ദ്ധിപ്പിക്കട്ടെ
قال رسول الله صلي الله عليه وسلم:من أكثر من الصلوة علي في حياته أمر الله جميع مخلوقاته أن يستغفروا له بعد موته
നബി(സ)പറയുന്നു ജീവിത കാലത്ത് എന്‍റെ മേല്‍ കൂടുതല്‍ സ്വലാത്ത്
ചൊല്ലിയാല്‍ അല്ലാഹു അവന്‍റെ മുഴുവന് സൃഷ്ടികലോടും അവന്‍റെ മരണ ശേഷം
അവന്ന്‍ വേണ്ടി പൊറുക്കല്‍ തേടാന്‍ കല്പിക്കും
قال النبي صلي الله عليه وسلم:أكثروا من الصلوة علي فانها نور في قبره ونور علي الصراط ونور في الجنة
നബി(സ)പറഞ്ഞു എന്‍റെ മേല്‍ സ്വലാത്ത് കൂടുതല്‍ ചൊല്ലുക കാരണം ഖബറിലും
സ്വിരാത്തുല്‍ മുസ്തഖിം എന്ന പാലത്തിലും സ്വര്‍ഗത്തിലും അത് പ്രകാശം മാകും
قال رسول الله صلي الله عليه وسلم:أكثروا من الصلوة علي فانها تطفئ غضب الجبار وتوهن كيد الشيطان
നബി(സ)പറഞ്ഞു എന്‍റെ ധാരാളം സ്വലാത്ത് ചൊല്ലുക കാരണം അത് അല്ലാഹുവിന്‍റെ
കോപത്തെ തടുക്കുകയും പിശാചിന്‍റെ വഞ്ചനയെ നിര്‍വ്വിര്യമാക്കുകയും ചെയ്യും
قال النبي صلي الله عليه وسلم:أكثركم صلوة علي أكثركم أزواجا في الجنة
നബി(സ)പറഞ്ഞു നിങ്ങളില്‍ എന്‍റെ മേല്‍ കൂടുതല്‍ സ്വലാത്ത് ചൊല്ലുന്നവര്‍ ആരോ അവര്‍ സ്വര്‍ഗത്തില്‍ കൂടുതല്‍ഇണകള്‍ ഉള്ളവരായിരിക്കും
قول النبي صلي الله عليه وسلم:ماجلس قوم فتفرقوا عن غير الصلوة علي النبي صلي الله عليه وسلم الا تفرقوا عن أنتن من جيفة حمار
നബി(സ)പറഞ്ഞു:ഒരു മജ്ലിസില്‍ നിന്ന്‍ സ്വലാത്ത് ചൊല്ലാതെ പിരിഞ്ഞുപോകല്‍ കഴുതയുടെ ശവത്തില്‍ നിന്ന്‍ പിരിഞ്ഞു പോകുന്നത് പോലെയാണ്
قال ابن الجوزي رحمه الله ان النبي صلي
الله عليه وسلم كان أطيب الطيبين وأطهر الطاهرين وكان تكلم امتلأ المجلس
بالطيب من ريح المسك وكذلك مجلس يذكر فيه النبي صلي الله عليه وسلم تنمو
منه رائحة تخترق السماوات السبع حتي تنتهي الي العرش ويجد كل من خلقه الله
ريحها في الارض غير الانس والجن فانهم لو وجدوا تلك الراحة لاشتغل كل واحد
منهم معيشته ولا تجد تلك الرائحة ملك أوخلق من خلق الله تعالي الا استغفر
لاهل المجلس ويكتب لهم بعدد هذا الخلق كلهم حسنات ويرفع لهم بعدد هم درجات
سواء كان في المجلس واحد أو مأئىة ألف كل واحد يأخذ من هذا الأجرمثل هذا
العددوما عند الله أكثر(كتاب البستان
ഹബീബായ നബി(സ) ഏററവും നല്ല സുഗന്തവും
വിശുദ്ദരില്‍ ഏററവും വലിയ വിശുദ്ധരുമാണ് നബി യുടെ പ്രകിര്ത്തനം പറയുന്ന
സദസ്സും വെത്യസ്തമല്ല ആ സദസ്സില്‍ നിന്ന്‍ സുകന്തം നിര്‍ഗളിക്കും അത് എഴ്
ആകാശവും അര്ശും വരെ വ്യാപിക്കും ആ സുഗന്തത്തിന്‍റെ ഗന്ദം മനുഷ്യരും
ജിന്നുകളുമല്ലാത്ത എല്ലാവരും ആസ്വദിക്കും മനുഷ്യര്‍ക്കും ജിന്നുകള്‍ക്കും ആ
സുഗന്ദം കിട്ടുകയാണങ്കില്‍ അവര്‍ ഒരു ജോലിയും ചെയ്യാതെ അതില്‍ മുഴുകും ആ
സുഗന്തം കിട്ടുന്ന മലക്കുകളും മാറ്റു സൃഷ്ടികളും ആ മജ് ലിസില്‍
ഉള്ളവര്‍ക്ക് വേണ്ടി പൊറുക്കല് തേടും അവര്‍ക്ക് നന്മയും സ്ഥാനവും ഓ
രോരുത്തരുടേയും എണ്ണത്തിനനുസരിച്ചു നല്കപെടും .
നബി ദിനം കൊണ്ട് മുസ്ലിം ലോകം ലക്ഷ്യമാകുന്നത്
നബി(സ)കൊണ്ട് വന്ന്‍ ദീന്‍ പ്രചരിപ്പിക്കലും ആ പ്രവാചകന്‍റെ അപതാനങ്ങളും
മദ്ഹുകളും പറയലുംപാടലുമാണെന്ന് മുമ്പ് പറഞ്ഞല്ലോ സ്വഹാബത്ത് അത്
ചെയ്തിട്ടുണ്ട് നബി(സ)അതിന്ന്‍ പ്രേരിപ്പിച്ചിട്ടുമുണ്ട് ഒരു സംഭവം നോക്കാം
عن ابن عباس رضي الله عنهما قال: جلس ناس من أصحاب رسول الله صلى الله عليه
وسلم ينتظرونه، قال: فخرج حتى إذا دنا منهم سمعهم يتذاكرون فسمع حديثهم،
فقال بعضهم: عجبا إن الله عز وجل اتخذ من خلقه خليلاً اتخذ إبراهيم خليلاً،
وقال آخر: ماذا بأعجب من كلام موسى كلمه تكليما، وقال آخر: فعيسى كلمة
الله وروحه، وقال آخر: آدم اصطفاه الله، فخرج عليهم فسلم، وقال: قد سمعت
كلامكم وعجبكم. إن إبراهيم خليل الله وهو كذلك، وموسى نجي الله وهو كذلك،
وعيسى روح الله وكلمته وهو كذلك، وآدم اصطفاه الله وهو كذلك، ألا وأنا حبيب
الله ولا فخر، وأنا حامل لواء الحمد يوم القيامة ولا فخر، وأنا أول شافع
وأول مشفع يوم القيامة ولا فخر، وأنا أول من يحرك حلق الجنة فيفتح الله لي
فيدخلنيها ومعي فقراء المؤمنين ولا فخر، وأنا أكرم الأولين والآخرين ولا
فخر. رواه الترمذي،
ഇബ്ന്‍ അബ്ബാസ്(റ)നിന്ന്‍ ഇമാം തുര്മുദി റിപ്പോര്‍ട്ട്:സ്വഹാബത്ത്
നബി(സ)യേയും പ്രതീക്ഷിചിരിക്കുകയാണ് അപ്പോള്‍ അവര്‍ മുന്‍ കഴിഞ്ഞ
അമ്പിയാക്കളെ പ്രശംസിച്ചു കൊണ്ടിരിക്കുകാണ് ചിലര്‍ ഇബ്രാഹീം നബിയെ അല്ലാഹു
ഖലീലായി തെരഞ്ഞെടുത്ത കാര്യം പറഞ്ഞു മറ്റു ചിലര്‍ മുസാ നബിയെ കലീം ആയി
തെരഞ്ഞെടുത്തതില്‍ അത്ഭുതം പ്രഘടിപ്പിക്കുന്നു ചിലര്‍ ഈസാ നബിയെ റുഹും
കലിത്തുമാക്കിയത്തില്‍ അത്ഭുതം കൂറുന്നു ചിലര്‍ ആദം നബിയെ സംസ്കരിച്ചതിനെ
പറ്റി പറയുന്നു ഇത് കേട്ടു കൊണ്ടാണ്‍ നബി(സ)കടന്നു വന്നത് അവിടെന്ന്‍
പറഞ്ഞു ഇബ്രാഹിം നബിയും മുസാ നബിയും ഈസാ നബിയും ആദം നബിയും എല്ലാം
നിങ്ങള്‍ പറഞ്ഞത് പോലെ തന്നെയാണ് എന്നാല്‍ ഞാന്‍ അല്ലാഹുവിന്‍റെ
ഹബീബാണ്‍,ഖിയാമത്ത് നാളില്‍ ഞാനാണ് ലിവാഉല്‍ഹംദ് പിടിക്കുന്ന ആള്‍ ഞാനാണ്
ഖിയാമത്ത് നാളില്‍ ശഫാഅത്ത് ചെയ്യുന്നവനും ശഫാഅത്ത് സ്വീകരിക്കപെടുന്നവനും
സ്വര്‍ഗത്തിന്‍റെ വട്ടകണ്ണി ആദ്യമായി ചാലിപ്പിക്കുന്നവന്‍ ഞാനാണ് അങ്ങനെ
എനിക്ക് വേണ്ടി അള്ളാഹു സ്വര്‍ഗം തുറക്കുകയും എന്നെ അതില് പ്രവേശിക്കുകയും
എന്നോട്കൂടെപാവപ്പെട്ട വിശ്വാസികളും കടക്കും ഞാനാണ് ആദ്യന്ത്യമുള്ളവരില്‍
ഏററ ആദരിക്കപെട്ടവനുമാണ് ഇതൊന്നും ഞാന്‍ അഭിമാനം പറയുകയല്ല .
روي الترمذي انه جاء العباس الي رسول الله صلي الله عليه وسلم فكأنه سمع
شيأ قَامَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَلَى
الْمِنْبَرِ ، فَقَالَ : " مَنْ أَنَا ؟ قَالُوا : أَنْتَ رَسُولُ اللَّهِ
صَلَّى اللَّهُ عَلَيْهِ وَسَلَّمَ . فَقَالَ : " أَنَا مُحَمَّدُ بْنُ
عَبْدِ اللَّهِ بْنِ عَبْدِ الْمُطَّلِبِ ، إِنَّ اللَّهَ خَلَقَ الْخَلْقَ
فَجَعَلَنِي فِي خَيْرِهِمْ ، ثُمَّ جَعَلَهُمْ فِرْقَتَيْنِ فَجَعَلَنِي
فِي خَيْرِهِمْ ، ثُمَّ جَعَلَهُمْ قَبَائِلَ فَجَعَلَنِي فِي خَيْرِهِمْ ،
ثُمَّ جَعَلَهُمْ بُيُوتًا فَجَعَلَنِي مِنْ خَيْرِهِمْ بَيْتًا ، فَأَنَا
خَيْرُهُمْ بَيْتًا وَخَيْرُكُمْ نَفْسًا
അബ്ബാസ്(റ) നബിസ)യുടെ അടുത്ത് വന്നപ്പോള്‍ എന്തോ ഒരു ശബ്ദം കേട്ടത് പോലെ
തോന്നിയപ്പോലെ ഉടനെ നബി(സ)മിമ്പറില്‍ കയറി നബി(സ) ചോദിച്ചു ഞാനാരാണ്?
സ്വഹാബത്ത് പറഞ്ഞു അങ്ങ് അല്ലാഹുവിന്‍റെ റസൂല്‍ അങ്ങയുടെ മേല്‍
അല്ലാഹുവിന്‍റെ രക്ഷയുണ്ടാവട്ടെ അപ്പോള്‍ നബി(സ) പറഞ്ഞു അബ്ദുല്‍ മുത്തലിബി
ന്‍റെ മകന്‍ അബ്ദുള്ളായുടെ മകന്‍ മുഹമ്മദ്(സ) എന്നിട്ട് പറഞ്ഞു അള്ളാഹു
സൃഷ്ടികളെ സൃഷ്ടിച്ച്പ്പോള് എന്നെ അതില്‍ ഏററവും ഉത്തമാനാക്കി അങ്ങനെ
അള്ളാഹുസൃഷ്ടികളെ രണ്ട് വിഭാഗമാകി അതില്ഏററവും നല്ല വിഭാഗത്തില്‍ എന്നെ
പെടുത്തി പിന്നെ അവരെ ഗോത്രങ്ങളായി തിരിച്ചു അതില്ഏററവും നല്ല ഗോത്രത്തില്‍
എന്നെ പെടുത്തി പിന്നെ അവരെ ഓരോ കുടുബങ്ങളാക്കി അതില്‍ ഏററവും നല്ല
കുടുബത്തില്‍ എന്നെ ആക്കി ആ കുടുബത്തില്‍ ഏററവും ഉത്തമാനായി എന്നെ
തെരഞ്ഞടുത്തു
നബി(സ)യും സ്വഹാബത്തും അവരുടെ മക്കളും നബിദിനത്തില്‍ മൌലിദ് പാരായാണം ചെയ്തു
നബിദിനം നബി(സ)യും സ്വഹാബത്തും കഴിച്ചോ എന്ന്‍ ചോദിച്ച് പേടിപ്പിക്കാറുണ്ട്
ചില നബിദിന വിരോധികള്‍ സത്യത്തില്‍ ആ ചോദ്യം തന്നെ പ്രമാണ വിരുദ്ധമാണ്
കാരണം ഒരു കാര്യം ദീനില്‍ സ്ഥിരപ്പെടാന് ശറഇയ്യായ അഞ്ച് ലക്ഷ്യങ്ങളില്‍
ഉള്പെട്ടാതയാല്‍ മതി ഒന്ന്‍ ഖുര്‍ആന്‍ രണ്ട് ഹദീസ് മൂന്ന് ഇജ്മാഅ് നാല്‍
ഖിയാസ് അഞ്ച് ഇസ്തിസ്ഹാബ് എന്നാല്‍ ഈ അഞ്ച് ലക്ഷ്യങ്ങള്‍ കൊണ്ടും
തെളീക്കാന്‍ കഴിയുന്നതാണ് നബിദിന പരിപാടി
قُلْ بِفَضْلِ اللَّهِ وَبِرَحْمَتِهِ فَبِذَٰلِكَ فَلْيَفْرَحُوا هُوَ خَيْرٌ مِمَّا يَجْمَعُونَ
...
അല്ലാഹു പറയുന്നു :അല്ലാഹുവിന്‍റെ ഖുര്‍ആന്‍ കൊണ്ടും അല്ലാഹുവിന്‍റെ
റഹ്മത്ത് കൊണ്ടും സന്തോഷിക്കുക നിങ്ങള്‍ സമ്മേളിക്കുന്നതില്‍ വെച്ച് ഏററ
ഉത്തമമായത് അതാണ്
അല്ലാഹുവിന്‍റെ റസുല്‍ റഹ് മത്താണെന്ന വിഷയത്തില്‍
സംശയം അല്ലാഹു തന്നെ പറയുന്നു وما أرسلناك الارحمة للعالمين ഇല്ലല്ലോ
നബിയേ..അങ്ങയെ നാം റഹ്മത്തായിട്ട )അനുഗ്രഹം)ല്ലാതെ അയച്ചിട്ടില്ല
ഹാഫില്‍ ഇബ്ന്‍ ദിഹ്യ്യ:അദ്ദേഹത്തിന്‍റെ "അല്‍ തന്‍വീര്‍ "എന്ന കിത്താബില്‍ പറയുന്നു
عَنْ اَبِى الدَّرْدَاءِ رَضِىَ اللهُ تَعَالٰى عَنْهُ اَنَّه مَرَّ مَعَ
النَّبِىِّ صَلَّى اللهُ عَلَيْهِ وَسَلَّمَ اِلٰى بَيْتِ عَامِرِ
الاَنْصَارِىِّ وَكَانَ يُعَلِّمُ وَقَائِعَ وِلادَتِه صَلَّى اللهُ
عَلَيْهِ وَسَلَّمَ لاَبْنَائِه وَعَشِيْرَتِه وَيَقُوْلُ هٰذَا الْيَوْمَ
هٰذَا الْيَوْمَ فَقَالَ عَلَيْهِ الصَّلٰوةُ وَالسَّلامُ اِنَّ اللهَ
فَتَحَ لَكَ اَبْوَابَ الرَّحْمَةِ وَالْمَلائِكَةُ كُلُّهُمْ
يَسْتَغْفِرُوْنَ لَكَ مَنْ فَعَلَ فِعْلَكَ نَجٰى نَجٰتَكَ
സ്വഹാബിയായ
അബു ദര്‍(റ)നെ തൊട്ട് ഉദ്ദരിക്കുന്നു അദ്ദേഹം നബി(സ)യുടെ കൂടെ സ്വഹാബിയായ
ആമിര്‍ അന്സ്വാരിയുടെ വിട്ടിലേക്ക് പോയി അവിടെ ചെന്നപ്പോള്‍ അദ്ദേഹം തന്‍റെ
മക്കള്‍ക്കും കുടുബക്കാര്‍ക്കും നബി(സ)യെ പ്രസവിക്കപ്പെട്ടപ്പോള്‍ ഉണ്ടായ
സംഭവ വികാസങ്ങള്‍ പറഞ്ഞു കൊടുക്കുകയായിരുന്നു എന്നിട്ട് അദ്ദേഹം
പറയുകയുണ്ടായി "ഇന്നാണാദിവസം "ഇന്നാണ് അപ്പോള്‍ നബി(സ)പറഞ്ഞു നിങ്ങള്‍ക്ക്
അല്ലാഹു അനുഗ്രഹത്തിന്‍റെ കവാടം തുറന്ന്‍ തന്നിരിക്കുന്നു നിങ്ങക്ക് വേണ്ടി
അല്ലാഹു വിന്‍റെ മലക്കുള്‍ പോറുക്കല്‍ തേടും നിങ്ങളുടെ ഈ പ്രവര്‍ത്തനം
ആരെങ്കിലും ചെയ്‌താല്‍ നിങ്ങളുടെ ഈ വിജയം അവര്‍ക്കും കിട്ടും(ഹദീസ്)
عن
ابن عباس رضى الله تعالى عنهما انه كان يحدث ذات يوم فى بيته وقائع ولادته
صلى الله عليه وسلم لقوم فيستبشرون ويحمدون الله ويصلون عليه صلى الله عليه
وسلم فاذا جاء النبى صلى الله عليه وسلم قال حلت لكم شفاعتى
ഇബ്ന്‍
അബ്ബാസ്(റ)നെ തൊട്ട് ഉദ്ധരിക്കുന്നു ഒരിക്കല്‍ അദ്ദേഹം വീട്ടില്‍ വെച്ച്
നബി(സ)യുടെ ജനനവുമായി ബന്ധപ്പെട്ടകാര്യം തന്‍റെ സമൂഹത്തിന്ന്‍
പറഞ്ഞുകൊടുക്കുകയും സന്തോഷം പ്രഘടിപ്പിക്കുകയും അല്ലാഹുവിനെ സ്തുതിക്കുകയും
നബി(സ)യുടെ സ്വലാത്ത് ചൊല്ലികൊണ്ടിരിക്കുകയുമായിരുന്നു അപ്പോള്‍ നബി(സ)അങ്ങോട്ട് കടന്ന്‍ വന്നു എന്നിട്ട് പറഞ്ഞു നിങ്ങള്‍ക്ക് എന്‍റെ ശഫാഅത്ത് (ശുപാര്‍ശ)നിര്‍ബന്ധമായി കഴിഞ്ഞു (ഹദീസ്)
നബിദിനവും സ്നേഹവും സ്നേഹവും
വിദ്ദ്വശവും സമിശ്രമാണ് അത് കൂടിയും കുറഞ്ഞുമിരിക്കും വിദ്വോഷം മാത്രം
വെച്ചു പുലര്തുന്നവനും മാറ്റുള്ളവരില്‍ നിന്ന്‍ സ്നേഹം കിട്ടണമെന്ന്
ആഗ്രഹിക്കുന്നു അതും ഒരു മനുഷ്യപ്രകൃതമാണ് എന്നാല്‍ മതം സ്നേഹമാണെന്ന്‍
ചിലര്‍ പറയാറുണ്ട് ഒരര്ത്ഥത്തില്‍ ശരിയാണങ്കിലും പൂണമായും ശരിയാണന്ന്‍
പറയാന്‍ കഴിയില്ല അല്ലാഹുവിന്‍റെ പ്രവാചകന്‍ പറയുന്നത് കാണാം الحب في الله
والبغض في الله സ്നേഹവും വിദ്വോഷവും വേണം പക്ഷെ അത് അല്ലാഹുവിന്ന്‍
വേണ്ടിയാകണം വേറെ ഒരു ഹദീസില്‍ ഇങ്ങിനെ കാണാം من استغضب ولم يغضب فهو حمار
ഒരാള്‍ ദേഷ്യം പിടിപ്പിച്ചു എന്നിട്ട് ദേഷ്യം വന്നില്ലെങ്കില്‍ അവന്‍
കഴുതയാണ് എന്നാണ്‍ അപ്പോള്‍ ഇവിടെയെല്ലാം ഇസ്ലാം വുദ്വോഷം കൊണ്ട്
ലക്ഷ്യമാക്കുന്നത് സുഹുര്ത്തിന്‍റെ നന്മയാണ് ഈ അര്‍ത്ഥത്തില്
ചിന്തിക്കുമ്പോള്‍ മതം സ്നേഹം തന്നെയാണ്
എന്നാല്‍ വിദ്വോഷവും പിണക്കവും അതൃപ്തിയും മനുഷ്യനില്‍ ഉണ്ടാകുന്നത് അവന്‍
അന്യുനല്ലാത്ത് കൊണ്ടാണ്‍ ഭാര്യയോട് ഇണക്കവും പിണക്കവുമുണ്ട് സുഹുര്തിനോടും
,അയല്‍വാസിയോടും കുടുബക്കാരോടും തദൈവ നടേപറഞ്ഞകാരണമാണതിന്ന്‍
എന്നാല്‍ അല്ലാഹുവിനോടും പ്രവാചകനോടും സ്നേഹമേ ഉണ്ടാകാന്‍ പാടുള്ളൂ കാരണം
അവര്‍ അന്യൂനരാണ് അല്ലാഹു പുര്‍ണ്ണമായും അന്യൂനനും പ്രവാചകന്‍
അല്ലാഹുപുര്‍ണ്ണത നല്‍കിയ വെക്തിത്വത്തിന്‍റെ ഉടമയുമാണ് അന്യൂനനും
പരിപൂര്‍ണ്ണനുമായ പ്രവാചകര്‍(സ)യോടുള്ള സ്നേഹം അന്യൂനവും
പരിപൂര്‍ണ്ണവുമായിരിക്കണം കാരണം അപൂര്‍ണ്ണതയുടെ പരിണിതഫലമാണല്ലോ പിണക്കവും
വിദ്ദ്വോഷവും അതൊരിക്കലും പ്രവാചകര്‍(സ)യോട് ഉണ്ടാവാന്‍ പാടില്ലല്ലോ
അല്ലാഹു അവന്‍റെ പരിശുദ്ധഖുര്‍ആനില്‍ പറയുന്നത് കാണാം النبي أولي بالمؤمنين
من أنفسهم വിശ്വാസികള്‍ക്ക് പ്രവാചകന്(സ)അവരുടെ ശരിരത്തെക്കാള്‍
അടുത്തവരും ബന്ധപെട്ടവരുമാണ് അതടിസ്ഥാനത്തില്‍ നമ്മുടെ ശരീരത്തിന്ന്‍
അപമാനമോ വേഷമമോ ആണങ്കില്‍ പോലും അവിടത്തെ ദീനിന്‍റെ
ചിന്നങ്ങള്‍പാലിക്കുകയും അവിടത്തെ ശരീരത്തെ ആദരിക്കുകയും ചെയ്യേണ്ടതുണ്ട്
അല്ലാഹുവിന്‍റെ റസൂല്‍(സ)പറയുന്നത് കാണാം لايؤمن أحدكم حتي أكون أحب اليه
من والده وولده والناس أجمعين നിങ്ങളില്‍ ഒരാളും വിശ്വാസം
പരിപൂര്‍ണ്ണമാവുകയില്ല നിങ്ങളുടെ മക്കള്‍, മാതാ പിതാക്കളേക്കാള് ഞാന്‍
അവനിലേക്ക് ഇഷ്ടമാകുന്നത് വരെ (ഹദീസ് )ഈ സ്നേഹം അതിന്‍റെ പാരംമ്യതയില്
എത്തുമ്പോളാണ് അത് "ഇഷ്ഖ് "ആകുന്നത് ഈ ഇഷ്ഖ് നമ്മളില്‍ രൂഢമുലമാകുമ്പോള്‍
സമുഹം നമ്മെ യാതാസ്ഥികന്‍ എന്നോ പിന്തിരിപ്പന്‍
...
എന്നോ ലോകം തിരിയാത്തവന്‍ എന്നോ പറഞ്ഞേക്കാം ആ യാതാസ്ഥികത്വം
സ്വീകരിക്കാന്‍ നാം തെയ്യാറാവണം നബി(സ)യുടെ തിരു ശേഷിപ്പുകള്‍ ഇന്നും
ലോകത്ത് പലഭാഗത്തും ഉണ്ട് ഈജിപ്ത് ,സഊദി ,സിറിയ,യു ഏ ഇ
,ലബനാന്‍,മൊറോക്കോ,പാകിസ്താന്‍ ,സുഡാന്‍,ഇന്ത്യ തുടങ്ങി പല രാജ്യങ്ങളിലും
നബി(സ)യുടെ തിരുശേഷിപ്പുകള്‍ ഇന്നും സുക്ഷിക്കപ്പെടുന്നു ആ തിരു
ശേഷിപ്പുകള്‍ വെക്തമായ തെളിവുള്ളതും ഇല്ലാത്തതുമുണ്ട് ഇവകളെയല്ലാം ജനങ്ങള്‍
ആദരിക്കുന്നു ബഹുമാനിക്കുന്നു ബരകത്ത് എടുക്കുന്നു വിശ്വാസികള്‍ ആരും
അതിനെ വേസ്റ്റുകളായി പരിഹസിച്ചു തള്ളുന്നില്ല ഇതൊന്നും
തിരുശേഷിപ്പുകളോടുള്ള ആരാധനയല്ല മറിച്ച് പ്രവാചകര്‍(സ)യോടുള്ള ആദരവാണ്
ഇന്നാല്‍ ബോഡിവെസ്റ്റ് ആണെന്ന്‍ പരിഹസിക്കുന്നവര്‍ പോലും അവരുടെ
ഭൌതിക,രാഷ്ടിയനേതാക്കളുടെ ശേഷിപ്പുകളെ സംരക്ഷിക്കുകയും മ്യൂസിയം പണിയുകയും
ചെയ്യുന്നു എന്നതാണ് വിരോധാഭാസം
സ്നേഹ പ്രഭഞ്ചം സ്നേഹം എന്ന വാക്കിന്ന്‍
പ്രഭഞ്ചത്തോളം വിശാലതയുണ്ട് ആ വിശാലതയാണ് കവികളെയും കവയത്രികളെയും
ആലോകത്തെക്ക് ക്ഷണിക്കപ്പെട്ടത് ഇസ്ലാമിക കവികളും മഹാന്മാരായ ആശിഖുകളും ആ
സ്നേഹ പ്രഭഞ്ചത്തില്‍ ലയിച്ചവരായിരുന്നു സ്നേഹപ്രഘടനം കൊണ്ട് മാത്രം പോര
ആത്മാര്ത്തതയില്‍ ചാലിച്ചതാണങ്കിലെഫലവത്താവൂ അപ്പോള്‍ ഏത്
കഠിനഹൃദയനേയുംകീഴ്പെടുത്താന്‍ കഴിയും
നമ്മുടെ പരാമര്‍ശവിഷയം
അല്ലാഹുവിനോടും റസൂലിനോടും ഉള്ള സ്നേഹമാണ് ഇതിലൂടെ ഏത് പാപിക്കും രക്ഷപെടാം
എന്നാല്‍ പാപം ചെയ്തിലെങ്കിലും മേല്‍ പറഞ്ഞ സ്നേഹമില്ലെങ്കില്‍
രക്ഷപെടാന്‍ കഴിയണമെന്നില്ല അവന്‍ എത്ര നിസ്കരിച്ചിട്ടും മറ്റ്
സല്‍കര്‍മങ്ങള്‍ ചെയ്തിട്ടും കാര്യമില്ല ചരിത്രത്തില്‍ അങ്ങനെ പലരേയും
കാണാം റസൂലാല്ലാഹിയുടെ കൂടെ നിസ്കരിക്കുകയും അവിടത്തെ സദസ്സില്‍
പങ്കെടുക്കയും ചെയ്ത അബ്ദുള്ള അതില്‍ പെട്ടതാണ്(ഒ അബ്ദുള്ള അല്ല) അവന്‍
മുനാഫിഖ് ആയി മരണപ്പെട്ടു നിസ്കരിക്കാത്തത് കൊണ്ടോ സല്‍കര്‍മങ്ങള്‍
ചെയ്യാത്തത് കൊണ്ടോ അല്ല മറിച്ച് പ്രവാചകനെ ആദരിച്ചില്ല അവിടത്തെ മഹത്വം
ഉള്കൊണ്ടില്ല എന്നതാണ്കാരണം
എന്ന
...ാല്‍ അല്ലാഹുവിലും റസൂലിനെയും സ്നേഹിക്കുന്ന വെക്തിക്ക് അവന്‍ പാപിയാണങ്കിലും രക്ഷപെടാന്‍ വകുപ്പുണ്ട് ഒരു സംഭവം നോക്കാം
عن عمر بن خطاب رضي الله أن رجلا علي عهد رسول الله صلي الله عليه وسلم
كان اسمه عبد الله وكان يلقب حمارا وكان يضحك رسول الله وكان النبي صلي
الله عليه وسلم قد جلده في الشراب فاتي به يوما فجلده فقال رجل من القوم
اللهم العنه ما أكثر ما يؤتى به ، فقال النبي صلى الله عليه وسلم : ( لا
تلعنوه ، فو الله ما علمت ، إلا أنه يحب الله ورسوله
ഉമര്‍(റ)നെ
തൊട്ട് ഉദ്ധരിക്കുന്ന ഹദീസില്‍ കാണാം നബി(സ)യുടെ കാലത്ത് അബ്ദുള്ള എന്ന്‍
പേരുള്ള ഒരാളുണ്ടായിരുന്നു അദ്ദേഹത്തിന്ന്‍ "ഹിമാര്‍"എന്ന വിളിപ്പേര്‍
ഉണ്ടായിരുന്നു അദ്ദേഹത്തെ ലഹരി ഉപയോഗിച്ചത്തിന്‍റെ പേരില്‍പല പ്രാവശ്യം
ശിക്ഷ നടപ്പാക്കിയ ആളാണ് അങ്ങിനെ ഒരികല്‍ സിക്ഷനടപ്പാക്കി കഴിഞ്ഞപ്പോള്‍
കൂട്ടത്തില്‍ ഒരാള്‍ പറഞ്ഞു ഇയാളെ അല്ലാഹു ശപിക്കട്ടെ എന്ന്‍ ഉടനെ
അല്ലാഹുവിന്‍റെ ഹബീബ് പറഞ്ഞത് പാടില്ല നിങ്ങള്‍ അദ്ദേഹത്തെ ശപിക്കരുത്
അദ്ദേഹം അല്ലാഹുവിനെയും അവന്‍റെ റസൂലിനേയും ഇഷ്ടപെടുന്ന ആളാണ്
(ഹദീസ്)ഇതാണ് സ്നേഹത്തിന്‍റെ മഹത്വം