സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Monday 25 August 2014

ഇമാമീങ്ങൾക്ക് അറിയാത്ത ശിർക്കോ?

മദ്ഹബ് ഇമാം അബൂഹനീഫബഹു ഇബ്ൻ ഹുമാം അവിടത്തെ ഫത് ഹുൽ ഖദീറി“ൽ പറയുന്ന
ثم يسأل النبي صلي الله عليه وسلم الشفاعة فيقول يارسول الله أسألك الشفاعة يارسول الله أسألك الشفاعة وأتوسل بك(فتح القدير)
നബി(സ)യുടെ ഖബറിന്ന് അരികിൽ ചെന്ന് ഇങ്ങിനെ പറയണം നബി(സ)യോട് ശഫാ അത്ത് ചോദിക്കണം എന്നിട്ടവൻ പറയണം യാ..റസൂലള്ളാ.മുസ്ലിമായി മരിക്കാനും അങ്ങയുടെ ദീനിലും സുന്നത്തിലുമായി മരിക്കാനും അങ്ങയോട് ഞാൻ ശഫാ അത്ത് ചോദിക്കുകയും അങ്ങയെ കൊണ്ട് അള്ളാഹുവിലേക്ക് ഇടതേടുകയും ചെയ്യുന്നു
മദ്ഹബ് ഇമാം മാലിക് (റ)
ഇമാം ഇബ്നുൽ ഹാജിബ് അവിടത്തെ“അൽ മദ്ഖലിൽ”പറയുന്നു:
ثم يتوسل الي الله تعلي بهم في قضاء مآربه ومغفرة ذنوبه ويستغيث بهم ويطلب حوائجه منهم ويجزم بالاجابة ببركتهم ويقوي حسن ظنه في ذلك فانهم باب الله المفتوح:_كتاب المدخل لابن الحاجبപിന്നെ നബി(സ)ഉൾപെടേയുള്ളവരെ കൊണ്ട് അവന്റെ കായങ്ങൾ നേടുന്നതിലും ദോശം പൊറുക്കാൻ വേണ്ടിയും തവസ്സുലും ഇസ്തിഗാസയും ചെയ്യണം അവരോട് ആവശ്യങ്ങൾ തേടണം അവരുടെ ബറകത്ത് കൊണ്ട് ഉത്തരം കിട്ടുമെന്ന് കരുതണം അവരെ പറ്റിയുള്ള ധാരണ നന്നാക്കണം കാരണം അവർ തുറന്ന് കിടക്കുന്ന കവാടമാൺ
لانه الشافع المشفع الذي لاترد شفاعته ولايخيب من قصده ولامن نزل بساحته ولامن استعان أواستغاث به ومن اعتقد خلاف ذلك فهو محروم :-كتاب المدخل
നബി(സ)ശുപാർശ തേടി വരുന്നവർക്ക് ശുപാർശചെയ്യുന്നവനാൺ ഒരിക്കലും അവരുടെ ശുപാർശ തട്ടികളയില്ല അവരെ ഉദ്ധേശിച്ച് വരുന്നവരെയും അവിടത്തെ സവിദത്തിൽ വന്നവരേയും അവിടത്തോട് സഹായം അർത്ഥിച്ചവരേയ്ം നിരാഷപ്പെടുത്തുകയില്ല എന്നാൽ ഇതിനെതിരിൽ ഒരാൾ വിശ്വസിച്ചാൽ (ശിർക്ക്)അള്ളാഹുവിനെ(റഹ് മത്ത്)തൊട്ട് വിലങ്ങപ്പെട്ടവനാൺ.